Rasheed Kannur എന്താണ് ജീവിത വിജയം എന്നത്? ഒരു നല്ല പൊസിഷനില്‍ എത്തുക എന്നതോ? അതോ ആഗ്രഹിച്ച പൊസിഷനില്‍ എത്തുക എന്നതോ?
ഞാന്‍ കുറച്ചു കാലങ്ങളായി പലരോടും ചോദിച്ചു, അവര്‍ അവരുടെ അഭിപ്രായം പറഞ്ഞു..എന്താണ് നിങ്ങളുടെ അഭിപ്രായം??
******************************************* Abdu Samadനല്ല
കാശൊക്കെ ആയി കുറേ ഭൂമിയും പിന്നെ വലിയ വീടും കാറും നല്ലൊരു കെട്ട്യോളും
ഒക്കെ ആയി സുഭിക്ഷമായി കഴിയുമ്പോൾ ആൾക്കാർ പറയും അവൻ ഭൌതികമായി ജീവിതവിജയം
നേടി എന്ന്...!? എന്നാൽ ഈ നശ്വര ജീവിതത്തിൽ അതൊരു നേട്ടമാവാം പക്ഷെ അവിടെ
....?Shouckath Aliകുറെ
കാശ് ഉണ്ടായാലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിഞ്ഞാലും ആർക്കും സമാധാനം മാത്രം ഇല്ല . അപ്പോള്‍ മനസ്സിന് സമാധാനം കിട്ടുംപോഴല്ലേ
ജീവിത വിജയം ലഭിക്കുകയുള്ളൂ ..Jane Naജീവിതത്തിനു ഒരു ലക്ഷ്യമുണ്ടാവുക, അതിനു വേണ്ടി പ്രവര്‍ത്തിക്കുക. ലക്ഷ്യം നേടിയാലും ഇല്ലെങ്കിലും ജീവിത വിജയം.
Prathiba Sundaram"സുഖ ലോലുപത" വിശദീകരികാമോ? എന്താണത്? കള്ളു, പെണ്ണ് / ആണ്, ഭക്ഷണം, അധികാരം, മുതലാളി..Abid Ali Madapuramജീവിത
വിജയം എന്നത് ആപേക്ഷികം മാത്രമാണ്.ആരും പൂര്‍ണ്ണമായ വിജയം
നേടുന്നില്ല.ആണെങ്കില്‍ നമ്മുടെ ജീവിതം ഏതു നേരത്തും
അവസാനിക്കുമായിരുന്നില്ല.ചില
മേഖലകളില്‍ ചിലര്‍ മറ്റുള്ളവരേക്കാള്‍ ഉയരത്തില്‍ എത്താറുണ്ട്.അതും അയാളുടെ
കഴിവ് കൊണ്ട് മാത്രവും അല്ല.ഭാഗ്യം എന്നതും നിര്‍ണ്ണായകമാണ്.
ആദ്യം ജീവിതം എന്ത് എന്നതിന്റെ ഉത്തരമാണ് തേടേണ്ടത് ? വിജയവും പരാജയവും എന്നാല്‍മാത്രമേ വിശദീകരിക്കാന്‍ പറ്റൂ
Tippu Keralaജീവിത
വിജയം എന്നത് കൊണ്ട് സ്വന്തം തലത്തില്‍ ആണെങ്കില്‍ സുഖത്തിലും
ദുഖത്തിലും തുല്യതയോടെ നില്കാന് കഴിയുന്ന അവസ്ഥ നേടിയെടുക്കാന്‍
കഴിയുക എന്നതാണ് സാമൂഹിക തലത്തില്‍ ആണ് എങ്കില്‍ മനുഷ്യന്
എന്ന നിലയില്‍ ജനിച്ചു മരികുന്നതിനു മുമ്പായി നാലാളുകളെ സഹായിക്കാനുള്ള
അവര്‍ക്ക് ഗുണമാകുന്ന വല്ലതും സ്വന്തം ജീവിതം കൊണ്ട് ഇവിടെ
പടുത്തുയര്‍ത്തി മരണ ശേഷവും അയാളെ ഓര്‍മിക്കുന്ന തരത്തിലുള്ള നല്ല
പ്രവര്‍ത്തനത്തിന്റെ ഒരു സ്തുപം ജീവിതം കൊണ്ട് ഉണ്ടാക്കപെടുക എന്നതാണ്
..
Facebook ൽ നടന്ന ഒരു ചർചയിൽ നൽകപ്പെട്ട അഭിപ്രായങ്ങളാണ് മുകളിലേത്ത്. പലപ്പോഴും ഇത്തരം ചോദ്യങ്ങൾ ചോദിക്കുകയോ മറുപടി പറയുകയോ ചെയ്യാതെ തന്നെ മനുഷ്യൻ ജീവിത വിജയം നേടാനുള്ള ഓട്ടത്തിലാണ്. പരാജയപ്പെടാൻ ആരും ജീവിക്കാറില്ലല്ലോ. അപ്പോൾ ഏത് മനുഷ്യനും ജീവിതത്തിൽ ആഗ്രഹിക്കുന്നത് വിജയം തന്നെ. എന്നാൽ എന്താണ് ജീവിതവിജയം ഈ ചോദ്യത്തിന് പലതരത്തിലുള്ള മറുപടികൾ ഒരേ സമയം ശരിയാകുമോ?. അഥവാ ഒരു മറുപടി മാത്രമേ ഉള്ളുവെങ്കിൽ അത് ബോധപൂർവം മനസ്സിലാക്കി തന്നെയാണോ ജീവിക്കാൻ ശ്രമിക്കുന്നത്.
മനുഷ്യന്റെ വിശ്വാസമനുസരിച്ച് പ്രധാനമായും രണ്ട് തരം മറുപടികളാണ് ഉള്ളത്. ഒന്ന് ദൈവമുണ്ടെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും മറ്റൊന്ന് ദൈവമില്ലെന്ന വിശ്വാസത്തിന്റെ അടിത്തറയിൽ നിന്നും. രണ്ട് രണ്ട് തരം വിത്തിൽ നിന്നായതിനാൽ അതിൽനിന്നുണ്ടാകുന്ന ഫലവും രണ്ട് തരം തന്നെ.
1. ഭൗതിക കാഴ്ചപ്പാട് അനുസരിച്ച് (ദൈവമില്ലെന്ന വിശ്വസമനുസരിച്ച്) നൽകപ്പെടുന്ന മറുപടി ഇങ്ങനെയാണ്. ജീവിത വിജയം എന്നത് അല്ലലും
അലട്ടലുമില്ലാതെ മരിക്കുന്നത് വരെ ജീവിക്കുന്നതിന് പറയുന്ന പേരാണ്.
അഹാരം, പാർപ്പിടം, വസ്ത്രം എന്നിവ സമയത്ത് ഇഷ്ടാനുസരണം ലഭിക്കുകയും ജഡികമായ
ഇഛകളിൽ പരമാവധി പൂർത്തീകരിക്കാൻ സാധിക്കുകയും ചെയ്ത ഒരാളെക്കുറിച്ച് ഒരു
ഭൗതിവാദി ജീവിതം വിജയിച്ചവനെന്ന് പറയും. അത്തരമൊരാൾ നല്ല പൊസിഷനിൽ എത്തുക
എന്നത് കൊണ്ടുദ്ദേശിക്കുന്നത് ഭൗതിക സുഖങ്ങൾ ലഭ്യമാക്കാനാവശ്യമായ
സമ്പത്തിന്റെയും സ്ഥാനത്തിന്റെയും ഉടമയാകുക എന്നതാണ്.
2. അതിഭൗതിക ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുന്നവരുടെ മറുപടി (ദൈവവിശ്വാസമനുസരിച്ച്) ഇങ്ങനയാണ്.
മനുഷ്യനെ ഭൂമിയിൽ സൃഷ്ടിച്ചതും അവന് ഇവിടെ ജീവിക്കാൻ വേണ്ട വിഭവം
ഒരുക്കിയതും അല്ലാഹുവാണ്. അതേ അല്ലാഹു തന്നെ അവന് ജീവിക്കാൻ വേണ്ട
മാർഗദർശനവും നൽകി. അത് അവന് അറിയാക്കാൻ മനുഷ്യരിൽ നിന്ന് തന്നെ ദൂതൻമാരെ
നിയോഗിച്ചു. അവർ മനുഷ്യന് മുന്നിൽ ദൈവിക നിർദ്ദേശങ്ങളനുസരിച്ച്
ജീവിക്കേണ്ടതെങ്ങിനെയെന്ന് പ്രായോഗികമായി കാണിച്ചുകൊടുത്തു.
അവിധം
ജീവിക്കുന്നത് ഇഹത്തിലെ ക്ഷേമത്തിനും സമാധാനത്തിനും മനശാന്തിക്കും ഭൗതിക
സുഖങ്ങൾക്കും സഹായിക്കുമെന്നും. അതിന് വിരുദ്ധം പ്രവർത്തിക്കുന്നത്,
അസമാധാനത്തിനും, പ്രയാസത്തിനും, മനക്ലേശത്തിനും ഇടവരുത്തുമെന്നും
മൊത്തത്തിൽ തന്നെ ഭൗതികമായ ജീവിതത്തെപ്പോലും അത് കുടുസ്സാക്കുമെന്നും
എല്ലാറ്റിലും ഉപരിയായി തന്റെ ജീവിതം നൽകിയ രക്ഷിതാവിനോടുള്ള നന്ദികേടിന്റെ
പേരിൽ പരലോകത്തെ ശാശ്വതമായ ശിക്ഷക്ക് കാരണമാകുകയും ചെയ്യുമെന്ന്
പ്രവാചകൻമാർ പഠിപ്പിച്ചുകൊടുത്തു.
ഇത് സത്യമെന്ന് വിശ്വസിച്ച്
അതനുസരിച്ച് പ്രവർത്തിക്കുന്നവൻ ജീവിത വിജയം വരിച്ചു. അവൻ സാമ്പത്തികമായി
ഏതവസ്ഥയിലാണെങ്കിലും ജീവിത്തിലെ ഏറ്റവും നല്ല പൊസിഷനിലെത്തി.
അല്ലയോ മനുഷ്യരേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമത്രെ നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി; പരസ്പരം തിരിച്ചറിയേണ്ടതിന്ന്. നിങ്ങളില്‍ ഏറ്റം ദൈവഭക്തിയുള്ളവരാകുന്നു, അല്ലാഹുവിങ്കല്‍ ഏറ്റം ഔന്നത്യമുള്ളവര്‍. നിശ്ചയം, അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ ബോധമുള്ളവനുമാകുന്നു. (ഖുര്‍ആന്‍ 49:13)
സംവാദം എങ്ങനെ ?
യുക്തിപൂര്‍വമായും സുന്ദരമായ സദുപദേശത്തോടുകൂടിയും നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് പ്രബോധനം ചെയ്യുക. നല്ല രീതിയില്‍ ജനങ്ങളോടു സംവദിക്കുക. തന്റെ മാര്‍ഗത്തില്‍നിന്നു വ്യതിചലിച്ചവരാരെന്നും സന്മാര്ഗഗ്രസ്തരാരെന്നും നന്നായറിയുന്നവന്‍ നിന്റെ നാഥന് തന്നെയാകുന്നു. (ഖുര്‍ആന്‍ 16:125)
പേജ്കാഴ്ച
കമ്പ്യൂട്ടര്‍ ടിപ്സ്
വായിക്കാന്‍ പ്രയാസമുണ്ടോ ?. ഇതാ സൂം ഇന്‍ ചെയ്യാനുള്ള ഒരു എഴുപ്പവഴി. Ctrl Key അമര്‍ത്തിപ്പിടിച്ച് മൗസിലെ സ്ക്രോള്‍ വീല്‍ പതുകെ മുന്നോട്ട് തിരിക്കുക. പിന്നിലേക്ക് തിരിച്ചാല്‍ സൂം ഔട്ട് ചെയ്യാം.
1 അഭിപ്രായ(ങ്ങള്):
വളരെ നല്ല നിരീക്ഷണങ്ങള്‍ .നന്ദി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ