
മനുഷ്യന്റെ ജീവിതവ്യവഹാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശദമായ നിയമനിര്‍ദ്ദേശങ്ങളുള്ള മതമാണ് ഇസ്ലാം. ലോകവസാനം വരെയുള്ള മനുഷ്യര്‍ക്ക് വളരെയധികം യുക്തിപരവും സര്‍വകാലികവുമായ നിയമങ്ങളാണ് പ്രവാചകന്‍ മുഹമ്മദ് നബിയിലൂടെ ദൈവം അവതരിപ്പിച്ചിരിക്കുന്നത്. ഈ അവകാശവാദം ചോദ്യം ചെയ്യപ്പെടുക എന്നത് സ്വാഭാവികമാണ്. ചോദ്യം ചെയ്യുന്നത് അത് മനസ്സിലാക്കാനും ബോധ്യപ്പെടാനുമാകാം. ചിലര്‍ ചോദ്യം ചെയ്യുന്നത് ഇത് അംഗീകരിക്കാനാവില്ല എന്ന ഉറച്ച തീരുമാനത്തോടെയാണ്. ചോദ്യം ചെയ്യുന്നവരെ ആദ്യഘട്ടത്തില്‍ ഇപ്രകാരം വര്‍ഗീകരിക്കാനാവാത്തത് കൊണ്ട്, അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വിശദമായും വ്യക്തമായും മറുപടി പറയുക എന്നതാണ് ഒരു ഇസ്ലാം വിശ്വാസിക്ക് ചെയ്യാനുള്ളത്. ഇസ്ലാമിക പണ്ഡിതരുടെ മതവിധികള്‍ സൂക്ഷമായി ശ്രദ്ധിക്കുകയും അവയെ തലനാരിഴകീറി പരിശോധിക്കുകയും ചെയ്യുക പൊതു സമൂഹത്തിന്റെ...