2012, ജൂലൈ 26, വ്യാഴാഴ്‌ച

ഗോഡ് സെ തെറ്റുകാരനാവുന്നതെങ്ങനെ ?

വിധിവിശ്വാസം ഇസ്ലാമിന്റെ അടിസ്ഥാനപരമായ ആറ് വിശ്വാസങ്ങളില്‍ ഒന്നാണ്. ഇതേക്കുറിച്ച് ഈ ബ്ലോഗില്‍ നേരത്തെ പല ചര്‍ചകളും നടന്നിട്ടുണ്ട്. അന്ന് ചര്‍ചയില്‍ പങ്കെടുത്ത വി.ബി രാജന്‍ ഇന്ന് ഫെയ്സ് ബുക്കില്‍ നല്‍കിയ ചോദ്യവും അതിനുള്ള മറുപടിയും ഇവിടെയും ചേര്‍ക്കുകയാണ്. Vb Rajan Shafi Koyamma <<<ദൈവം മനുഷ്യന് നല്‍കുന്ന സ്വാതന്ത്ര്യവും, ദൈവത്തിന്റെ അറിവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ശ്രമിക്കാത്തതാണ് Vb Rajan നെ കുഴക്കുന്നത്,..>>> എന്നെ ഒന്നും കുഴക്കുന്നില്ല എന്ന് ആദ്യം മനസ്സിലാക്കുക. ഞാന്‍ ചോദിക്കുന്ന ചോദ്യത്തിന് ഒരു വിശ്വാസിയുടെ നിലപാട് അറിയാനുള്ള ആകാംക്ഷകൊണ്ട് ചോദിക്കുകയാണ്. വ്യക്തമായ മറുപടി ലഭിക്കാത്തതുകൊണ്ടാണ് ആവര്‍ത്തിക്കുന്നത് ഗാന്ധിജിയുടെ മരണം ഗോഡ്സേയുടെ വെടിയുണ്ടകൊണ്ടായിരിക്കും എന്ന് ദൈവം ഗാന്ധിജി ജനിക്കുന്നതിനു...

2012, ജൂലൈ 15, ഞായറാഴ്‌ച

മതം തെരഞ്ഞെടുക്കാന്‍ മാനദണ്ഡമില്ലാതെ കുഴങ്ങുന്നവര്‍ ?.

നാം ഒരു ദര്‍ശനമോ തത്വശാസ്ത്രമോ നിയമസംഹിതയോ കര്‍മരീതിയോ സ്വീകരിക്കുന്നത് എന്തിന് വേണ്ടിയാണ് ആര്‍ക്ക് വേണ്ടിയാണ്?. അത് സ്വീകരിക്കുന്നതില്‍  നമ്മുടെ യുക്തിക്കും ബുദ്ധിക്കും നാം വിലകല്‍പിച്ചിട്ടുണ്ടോ ?. നമ്മുക്ക് ലഭിച്ച മതം/ രാഷ്ട്രീയം/തത്വസംഹിത/സാമ്പത്തിക സിദ്ധാന്തം എന്നിവയില്‍ ഏതാണ് അന്ധമായി പിന്തുരേണ്ടത്. ചിലതില്‍ ബുദ്ധിയും യുക്തിയും പ്രയോഗിക്കുകയും ചിലതില്‍ അത് ഉപയോഗപ്പെടുത്തേണ്ടതില്ലെന്നും നാം തീരുമാനിച്ചിട്ടുണ്ടോ?. മനുഷ്യന്റെ ബുദ്ധിയും യുക്തിയുമൊന്നും മതവിശ്വാസത്തില്‍ പരിഗണിക്കപ്പെടേണ്ടതേ അല്ല എന്ന ഒരു ധാരണ നമ്മിലാര്‍ക്കെങ്കിലും ഉണ്ടോ ?. യുക്തിവാദം അതൊരു രീതിശാസ്ത്രമാണെങ്കില്‍ നമ്മുക്കതിനോട് വിയോജിക്കേണ്ട കാര്യമുണ്ടോ?. യുക്തിവാദികള്‍ എല്ലാ കാര്യങ്ങളോടും യുക്തിയുടെ സമീപനമാണോ സ്വീകരിക്കുന്നത്. വളരെ ചെറിയ ഒരു ന്യൂനപക്ഷമെങ്കില്‍ മതങ്ങളെ...

2012, ജൂലൈ 7, ശനിയാഴ്‌ച

'ദൈവകണം' തന്നെ കണ്ടെത്തി; എന്നാലോ ?

2012 ജൂലൈ 4 ന് പ്രപഞ്ചോല്‍പത്തി തേടിയുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായ തെളിവ് ലഭിച്ചുകഴിഞ്ഞുവെന്ന് ശാസ്ത്രലോകം അവകാശപ്പെട്ടു. 1964 ല്‍ ഭൌതിക ശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്സും മറ്റു പ്രവചിച്ച പ്രപഞ്ചത്തിലെ പദാര്‍ഥങ്ങള്‍ക്ക് പിണ്ഡം നല്‍കുന്ന സൂക്ഷമ ആറ്റോമിക കണികയുടെ സാന്നിദ്ധ്യം ഏറെക്കുറെ സ്ഥിരീകരിക്കാന്‍ സാധിച്ചുവെന്നതാണ് സ്വറ്റസര്‍ലന്‍റിലെ യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചിലെ (സേണ്‍) ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചത്. ഹിഗ്സ് ബോസോണ്‍ എന്നാണ് പ്രവചനത്തിലെ ഈ കണികക്ക് നല്‍കപ്പെട്ടിരുന്ന പേര്‍. എന്നാല്‍ 20 വര്‍ഷം മുമ്പ് അമേരിക്കന്‍ ഭൌതികശാസ്ത്രജ്ഞനും നോബല്‍ പുരസ്കാരജേതാവുമായ ലിയോണ്‍ ലെതര്‍മാനാണ് ഹിഗ്സ് ബോസോണ്‍  എന്ന മൌലിക കണത്തിന് 'ദൈവകണം' എന്ന പേര്‍ നല്‍കിയത്. അദ്ദേഹം എഴുതിയ The God Particle: If the Universe is...

2012, ജൂലൈ 5, വ്യാഴാഴ്‌ച

മുഹമ്മദ് നബിയെ പിന്‍പറ്റാമായിരുന്നു പക്ഷേ ?.

മുഹമ്മദ് നബിയുടെ മാതൃക പിന്‍പറ്റാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷെ എന്ത് ചെയ്യാം എനിക്ക് പിന്തുടരാന്‍ പറ്റുന്ന മാതൃകയാണോ പ്രവാചകന്‍ . സ്വന്തം അനുയായികളെ വിട്ട് കളവ് പറയിപ്പിച്ച് ഒരാളെ കൊല്ലുന്നു. ഞാനെങ്ങനെ മുഹമ്മദ് നബിയെ പിന്‍പറ്റും ? . അനില്‍കുമാര്‍ എന്ന സുഹൃത്ത് ഫെയ്സ് ബുക്കില്‍ നല്‍കിയ പോസ്റ്റില്‍നിന്ന് എനിക്ക് ലഭിച്ചത് ഇങ്ങനെ ഒരു സംശയമാണ് അദ്ദേഹത്തെ കുഴക്കുന്നത് എന്നാണ്. അദ്ദേഹത്തിന്റെ പോസ്റ്റിലേക്ക്. ---------------------------------- Anil Kumar Said... ഇവിടെ ചില മുസ്ലീം സുഹൃത്തുക്കള്‍ പറഞ്ഞു, മുഹമ്മദിനെ പിന്‍പറ്റിയാല്‍ അല്ലാഹു പാപങ്ങള്‍ പൊറുത്തു തരും എന്നും സ്വര്‍ഗ്ഗം നിശ്ചയം എന്നും. മുഹമ്മദിനെ പിന്‍പറ്റാന്‍ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ മുഹമ്മദിനെപ്പറ്റി എന്താണ് എഴുതിവെച്ചിരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് "അത് ഖുര്‍ആനില്‍...

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review