2012, ജൂലൈ 7, ശനിയാഴ്‌ച

'ദൈവകണം' തന്നെ കണ്ടെത്തി; എന്നാലോ ?

2012 ജൂലൈ 4 ന് പ്രപഞ്ചോല്‍പത്തി തേടിയുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായ തെളിവ് ലഭിച്ചുകഴിഞ്ഞുവെന്ന് ശാസ്ത്രലോകം അവകാശപ്പെട്ടു. 1964 ല്‍ ഭൌതിക ശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്സും മറ്റു പ്രവചിച്ച പ്രപഞ്ചത്തിലെ പദാര്‍ഥങ്ങള്‍ക്ക് പിണ്ഡം നല്‍കുന്ന സൂക്ഷമ ആറ്റോമിക കണികയുടെ സാന്നിദ്ധ്യം ഏറെക്കുറെ സ്ഥിരീകരിക്കാന്‍ സാധിച്ചുവെന്നതാണ് സ്വറ്റസര്‍ലന്‍റിലെ യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചിലെ (സേണ്‍) ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചത്. ഹിഗ്സ് ബോസോണ്‍ എന്നാണ് പ്രവചനത്തിലെ ഈ കണികക്ക് നല്‍കപ്പെട്ടിരുന്ന പേര്‍. എന്നാല്‍ 20 വര്‍ഷം മുമ്പ് അമേരിക്കന്‍ ഭൌതികശാസ്ത്രജ്ഞനും നോബല്‍ പുരസ്കാരജേതാവുമായ ലിയോണ്‍ ലെതര്‍മാനാണ് ഹിഗ്സ് ബോസോണ്‍  എന്ന മൌലിക കണത്തിന് 'ദൈവകണം' എന്ന പേര്‍ നല്‍കിയത്. അദ്ദേഹം എഴുതിയ The God Particle: If the Universe is the Answer, What is the Question എന്ന പുസ്തകമാണ് ശാസ്ത്രവൃത്തത്തില്‍ ഒതുങ്ങിപ്പോകുമായിരുന്ന ഈ പഠനത്തെ ജനങ്ങളുടെ കൂടി ശ്രദ്ധാകേന്ദ്രമാക്കിമാറ്റിയത്.

ദൈവംകണം (God Particle) എന്ന് എന്തുകൊണ്ട് ഇതിന് പേര് വെക്കപ്പെട്ടു. രണ്ട് മറുപടികളാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്.  ശാസ്ത്രത്തിനു പിടിതരാത്ത നിഗൂഢതയായി ഒളിഞ്ഞു നിന്നതിനാലാണ് ലാഡര്‍മാന്‍ തന്‍െറ പുസ്തകത്തില്‍ ഈ കണത്തെ ദൈവകണം എന്ന് ആദ്യമായി വിളിച്ചത് എന്നാണ് ഒരു മറുപടി. മറ്റൊന്ന്, ഇത് വരെ ദൈവവിശ്വാസികളായ മനുഷ്യര്‍ വിശ്വസിച്ച് പോരുന്നത് ദൈവമാണ് പ്രപഞ്ചത്തിന് ഈ ഘടന പ്രദാനം ചെയ്തതും അതിനെ നിലനിര്‍ത്തുന്നതും എന്നതാണ്. പ്രപഞ്ചത്തിന് ഒരു വ്യവസ്ഥാപിതത്വം ഉണ്ട് എന്നത് താഴെകിടയിലുള്ള യുക്തിവാദികളാല്ലാതെ ശാസ്ത്രലോകത്ത് ആരും നിഷേധിക്കുന്നില്ല. ഈ വ്യവസ്ഥാപിതത്വം എങ്ങനെയുണ്ടായി എന്നത് സ്വാഭാവികമായും ശാസ്ത്രത്തിന്റെ കൌതുകമാണ്. അതിന്റെ ഭൌതികകാരണം കണ്ടെത്താനുള്ള ശ്രമായിട്ടാണ് പീറ്റര്‍ ഹിഗ്സ് അതിന് പിന്നില്‍ ഒരു നിഗൂഢമായ മൌലിക കണത്തെ പ്രവചിച്ചത്. അത് പ്രവചിക്കുമ്പോള്‍ കേവല ഊഹത്തിനപ്പുറം അത് തെളിയിക്കാനാവശ്യമായ ഒരു സാധ്യതയെക്കുറിച്ചും അദ്ദേഹത്തിന് അറിവ് ഉണ്ടായിരുന്നില്ല. പ്രപഞ്ചത്തിന് വ്യവസ്ഥാപിതത്വം നല്‍കുന്നത് ദൈവത്തിന് പകരം നില്‍ക്കുന്ന കണിക എന്ന അര്‍ഥത്തിലാണ് ഭൌതികവാദികളായ ലോകം ഇതിനെ ദൈവകണം എന്ന് ഇതിനെ വിളിച്ചുവരുന്നത് .

ജനീവക്ക് സമീപം സ്വിറ്റസര്‍ലന്റിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമിറ്റര്‍ നീളത്തില്‍ സ്ഥാപിച്ച ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (L.H.C) നടന്ന കണികാ പരീക്ഷണത്തിന്റെ പ്രാഥമിക ഫലങ്ങള്‍ വിലയിരുത്തിയാണ് പരീക്ഷണത്തില്‍ പെട്ട രണ്ട് സംഘങ്ങള്‍ ഈ പ്രഖ്യാപനം നടത്തിയത്. അഥവാ 2100 ശാസ്ത്രജ്ഞരുടെ സംഘമായ സി.എം. എസ് മേധാവി ജോ ഇന്‍ കാന്‍ഡെല യും 3000 ശാസ്ത്രജ്ഞരുടെ സംഘമായ അറ്റ്ലസ് മേധാവി ഫാബിയോള ഗയാനോട്ടിയും. ഹിഗ്സ് ബോസോണ്‍ എന്ന ആശയം മുന്നോട്ട് വെച്ച പീറ്റര്‍ ഹിഗ്സും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.

ഇപ്പോള്‍ കണ്ടെത്തി എന്ന് അവകാശപ്പെടുന്നത് പീറ്റര്‍ ഹിഗ്സ് പ്രവചിച്ച പദാര്‍ഥത്തിന് പിണ്ഡം നല്‍കുന്നതെന്ന് കരുതപ്പെടുന്ന ഹിഗ്സ് ബോസോണ്‍ കണിക തന്നെ ആണോ ?. പൂര്‍ണമായ ഉറപ്പില്ല. ഹിഗ്സ് ബോസോണിനോട് സാമ്യമുണ്ട് എന്നേ ശാസ്ത്രജ്ഞര്‍ പറഞ്ഞിട്ടുള്ളൂ. ഏത് തരത്തിലുള്ള ഹിഗ്സ് ബോസോണാണ് ഇതെന്ന് ഇനിയും കണ്ടെത്തേണ്ടതായിട്ടാണ് ഇരിക്കുന്നത് എന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത്. അത് സ്ഥിരീകരിക്കാന്‍ ഇനിയും ആയിരക്കണക്കിന് ശാസ്ത്രജ്ഞരുടെ വര്‍ഷങ്ങള്‍ നീണ്ട ബില്യണ്‍ കണക്കിന് ഡോളറുകള്‍ ചെലവഴിച്ചുള്ള പരീക്ഷണം ഇനിയും നടക്കേണ്ടതുണ്ട് എന്ന് ചുരുക്കം.

പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ സിദ്ധാന്തത്തിലെ പല വിടവുകളും പൂരിപ്പിക്കാന്‍ ഈ കണത്തെക്കുറിച്ച് ഇനിയുള്ള ഗവേഷണങ്ങള്‍ സഹായിക്കും.  കുന്നോളം ഡാറ്റകള്‍ക്കിടയില്‍ പുതു കണത്തിന്‍െറ ഒരു ഡസനോളം സിഗ്നലുകള്‍ മാത്രമാണ് ഗവേഷകര്‍ക്കു ലഭ്യമായിരിക്കുന്നത്.   ഹിഗ്സ് ബോസോണ്‍ കണത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റം  കൃത്യമായി ഇത് നിലനിര്‍ത്തുന്നുണ്ടോ, പൂജ്യം സ്പിന്‍ ( സ്വയം ഭ്രമണം ചെയ്യാത്ത) അവസ്ഥയിലാണോ അത് നിലകൊള്ളുന്നത് തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരീക്ഷണങ്ങളില്‍ ഉറപ്പാക്കണം. എന്നാല്‍  മാത്രമേ ഈ ദൈവ കണത്തെ നമുക്ക് ശാസ്ത്ര സിദ്ധാന്തങ്ങളില്‍ കുടിയിരുത്താനാവൂ.

അപ്പോള്‍ ഇതാണ് യഥാര്‍ഥ അവസ്ഥ. എന്നാല്‍ ഇത്തരശാസ്ത്രീയ പരീക്ഷണ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ ശാസ്ത്രത്തിന്റെ യഥാര്‍ഥ വക്താക്കളായി ചിലര്‍ രംഗത്ത് വരാറുണ്ട് അവരുടെ അവകാശവാദങ്ങള്‍ക്ക് ശാസ്ത്രവുമായി ഒരു ബന്ധവുമില്ല. പലപ്പോഴും നല്‍കപ്പെടുന്ന ശാസ്ത്രനിഗമനം പോലും ശരിക്ക് വെളിപ്പെടുത്താതെ, ഞങ്ങള്‍ പണ്ട് പറഞ്ഞത് (പ്രപഞ്ചം തനിയെ ഉണ്ടായതാണ് . അത് ആരാലും സൃഷ്ടിക്കപ്പെട്ടതല്ല എന്നവാദം) ശരിയായിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ എന്ന് മേനി പറയാറുണ്ട്.

'ശാസ്ത്രലോകത്തിന്‍െറ അരനൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ദൈവകണം പിടിതന്നിരിക്കുന്നു. ', 'ദൈവകണം ശാസ്ത്രത്തിന്റെ പിടിയില്‍ ' തുടങ്ങിയ തലക്കെട്ടുകള്‍ പോലും യഥാര്‍ഥ വസ്തുതയെ പ്രതിഫലിപ്പിക്കുന്നില്ല. കാര്യം ഇതായിരിക്കെ 'ആദികണത്തിന്റെ കണ്ടെത്തല്‍ മതങ്ങളുടെ അടിസ്ഥാനശില തകര്‍ത്തു വെന്ന് പ്രസ്താവന (മാധ്യമം 2012 ജൂലൈ 6) ഇറക്കാന്‍ ഭാരതീയ യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറി ശ്രീനി പട്ടത്താനത്തിന് എങ്ങനെ കഴിയുന്നുവെന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. പ്രഖ്യാപനം നടത്തിയ ശാസ്ത്രഞ്ഞരുടെ ആവകാശവാദത്തിനപ്പുറം യുക്തിവാദികള്‍ താഴെ പറയുന്ന നിഗമനത്തിലെത്തിയാണ് തങ്ങളുടെ മതത്തിനെതിരെയുള്ള വിതണ്ഡവാദം ഉയര്‍ത്തുന്നത്.

'99.99 ശതമാനവും കൃത്യമാണ് പുതിയ കണ്ടെത്തല്‍ എന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. നൂറുശതമാനമാകല്‍ കേവലം ഔപചാരികത മാത്രമാണ്. ബോസോണ്‍ കണ്ടെത്തിയ ബോസിനു മുമ്പില്‍ നാം ആദരവോടെ തലകുനിക്കുക. ഈ പ്രപഞ്ചം നാം കാണുന്ന രൂപത്തിലാകാന്‍ എന്താണ് കാരണമെന്ന കണ്ടെത്തലാണിത്. ഹിഗ്സ് ബോസോണിന്റെ സാന്നിധ്യമാണത്രേ ഈ പ്രപഞ്ചരൂപത്തെ നിര്‍ണയിച്ചത്.'
ഇതാണ് മതങ്ങള്‍ അപ്രസക്തമായി എന്ന് പറയാന്‍ യുക്തിവാദികളെ പ്രേരിപ്പിക്കുന്നത്. ഇവിടെ നൂറുശതമാനമാക്കുന്നതിന് എന്താണ് തടസ്സമുള്ളത്. എങ്കില്‍ ഔപചാരികത കൂടി കഴിയാന്‍ കാത്തിരിക്കാമായിരുന്നില്ലേ ഇത്തരം വാദങ്ങള്‍ ഉന്നയിക്കാന്‍ എന്ന ചോദ്യം പ്രസക്തമാണ്. പക്ഷെ അതിന് മുമ്പ് ഈ വാദം തള്ളിപ്പോയേക്കുമോ എന്ന ഭയമായിരിക്കാം. എനിക്ക് ചോദിക്കാനുള്ളത്. നൂറ് ശതമാനം തന്നെ കണ്ടെത്തിയത് ഹിബ്സ് ബോസോണാണെന്ന് സ്ഥിരപ്പെട്ടാല്‍ ദൈവത്തിന്റെ സ്ഥാനം പോകുമോ?. പരമാവധി അതുകൊണ്ട് വരുന്നത്. മഴപെയ്യുന്നത് നീരാവി ഘനീഭവിച്ചാണ് എന്ന ഭൌതികമായ ഉത്തരം പോലെ പ്രപഞ്ചത്തിന്റെ വ്യവസ്ഥാപിതത്വത്തിന് ഒരു കാരണം കണ്ടെത്തി എന്നതല്ലേ വരുന്നുള്ളൂ. ഹിബ്സ് ബോസോണ്‍ നിലവില്‍വരാനുള്ള കാരണം വീണ്ടും കണ്ടത്തേണ്ടി വരുമല്ലോ.

സത്യത്തില്‍ മതം എന്താണെന്നോ, എന്തിന് വേണ്ടിയാണെന്നോ ദൈവനിഷേധികളായ യുക്തിവാദികള്‍ ഇനിയും മനസ്സിലാക്കിയിട്ട് വേണം. പ്രപഞ്ച സൃഷ്ടിക്ക് പിന്നില്‍ ദൈവമില്ലെന്ന് സ്ഥിരീകരണം നല്‍കാന്‍ അടുത്തകാലത്തൊന്നും ശാസ്ത്രത്തിന് സാധ്യമല്ല എന്നാണ് ഈ വെളിപ്പെടുത്തല്‍ ഒരു ദൈവവിശ്വാസിക്ക് നല്‍കുന്ന അറിവ്. ഇപ്പോള്‍ കണ്ടെത്തിയത് പ്രപഞ്ചത്തിന് വ്യവസ്ഥാപിത്വം നല്‍കുന്ന ഹിഗ്സ് ബോസോണാണ് എന്ന് വന്നാല്‍ പോലും എങ്ങനെ വ്യവസ്ഥാപിതത്വം ലഭിക്കുന്നുവെന്നതിന്റെ ഭൌതിക കാരണം മാത്രമേ ആകൂ. ദൈവത്തെക്കുറിച്ച് ഇസ്ലാമിന്റെ ഒരു പ്രയോഗം കാരണങ്ങളുടെ കാരണക്കാരന്‍ (മുസബ്ബിബുല്‍ അസ്ബാബ് ) എന്നാണ്. ഈ പ്രപഞ്ചത്തിന് പിണ്ഡം കൊണ്ട് ലഭിക്കുന്ന വ്യവസ്ഥാപിതത്വം മാത്രമല്ല. പദാര്‍ഥങ്ങളില്‍ കണിശമായ ആസൂത്രണവും അതിസങ്കീര്‍ണമായ ഘടനയും സൌന്ദര്യവും ഒക്കെയുണ്ട് അതൊന്നും ഈ കണ്ടുപിടുത്തം കൊണ്ട് പരിഹരിക്കപ്പെടുന്നില്ല. ജീവജാലങ്ങളുടെ സൃഷ്ടിപ്പും നിലനില്‍പ്പും വ്യാഖ്യാനിച്ച് എവിടെയും എത്തിയിട്ടില്ല. പരിണാവാദം ഏറെക്കുറെ ഇനിയും പിടിച്ച് നിര്‍ത്തപ്പെടുന്നത് പാഠപുസ്തകങ്ങളില്‍ മാത്രമാണ്. അത് പഠിപ്പിക്കുന്ന ഒരു ശതമാനം അധ്യാപകര്‍ക്ക് പോലും അതില്‍ വിശ്വാസമില്ല. എന്നിരിക്കെ ദൈവകണം ആണെന്ന് സംശയിക്കപ്പെടുന്ന ഹിഗ്സ് ബോസോണിന്റെ കണ്ടുപിടുത്തത്തില്‍ യുക്തിവാദികള്‍ വല്ലാതെ വഞ്ചിതരാക്കുന്നുണ്ടെങ്കില്‍ മുമ്പ് പലപ്പോഴും സംഭവിച്ച തങ്ങളുടെ അബദ്ധത്തില്‍നിന്ന് പാഠം ഉള്‍കൊള്ളുന്നില്ല എന്നേ അതു അര്‍ഥമാക്കുന്നുള്ളൂ.

ഇനി ഈ ബ്ലോഗില്‍ ഈ വിഷയം കൈകാര്യം ചെയ്യാനുള്ള കാരണം പറയാം. പ്രകൃതി പ്രതിഭാസങ്ങളുടെ ഭൌതിക കാരണത്തെക്കുറിച്ച് പഠിക്കാനുള്ള ഒരു ശ്രമത്തോടും എനിക്ക് വിയോജിപ്പ് ഇല്ല. ഞാന്‍ പ്രതിനിധീകരിക്കുന്ന ഇസ്ലാമിനും അപ്രകാരം ഉള്ളതായി അറിയില്ല. അതോടൊപ്പം ഇത്രയും മനുഷ്യധ്വാനവും സമ്പത്തും ചെലവഴിച്ച് നേടുന്ന നേട്ടങ്ങള്‍ ആപേക്ഷികമായി മനുഷ്യന് പ്രത്യേകിച്ച് എന്തെങ്കിലും നന്മകൊണ്ട് വരുന്നുണ്ട് എന്ന് കരുതുന്നില്ല. എല്ലാ പരീക്ഷണങ്ങളേയും അല്ല ഉദ്ദേശിച്ചത്.

ദൈവത്തെക്കുറിച്ചുള്ള വിശ്വാസം അന്ധമാണ് എന്നാണ് യുക്തിവാദികളുടെ ആരോപണം എന്നാല്‍ പരീക്ഷണങ്ങള്‍ മുന്നോട്ട് പോകുത്തോറും ദൈമില്ല എന്നതിനെക്കാള്‍ ദൈവം ഉണ്ടാകണം എന്നതിലേക്കാണ് സൂചനകള്‍ കൂടുതല്‍ ഉള്ളത്. മതം എന്നാല്‍ ദൈവം ഉണ്ട്, ദൈവമാണ് സൃഷ്ടിച്ചത് എന്ന ഒരു വിശ്വാസത്തില്‍ ഒതുങ്ങുന്നതല്ല. ഇസ്ലാമിനെങ്കിലും ഇക്കാര്യത്തില്‍ വിശാലമായ ചില ലക്ഷ്യങ്ങളുണ്ട്. പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണോ എന്ന ഒരു അന്വേഷണത്തിന് നാം ഇതുവരെ എടുത്ത സമയവും സമ്പത്തും അധ്വാനവും ഒന്ന് വിലയിരുത്തി നോക്കൂക. സത്യത്തില്‍ മനുഷ്യന് കണ്ടെത്താന്‍ കഴിയാത്ത ഒന്നായത് കൊണ്ടാണ് ഇത്തരം അദൃശ്യകാര്യങ്ങള്‍ ദൈവം പ്രവാചകന്‍മാരിലൂടെ മനുഷ്യവംശത്തിന് നല്‍കിപ്പോന്നത്. അതിന് ചെലവഴിക്കുന്ന അധ്വാനം കുറേകൂടി സൃഷ്ടിപരമായ കാര്യങ്ങള്‍ക്ക് ചെലവഴിച്ച് മനുഷ്യവംശത്തിന് സേവനം ചെയ്യാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം ഏര്‍പ്പെടേണ്ടത് എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍ .

മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തി എന്ന പ്രഖ്യാപനം ഉണ്ടായപ്പോഴും. ജീനിന്റെ ഘടന വ്യക്തമായപ്പോഴും, ചൊവ്വയിലേക്ക് പാത്ത് ഫൈന്ററിനെ അയച്ചപ്പോഴുമൊക്കെ ദൈവം മരിച്ചേ  മതം തകരുന്നേ എന്ന മുറവിളി ഉയര്‍ന്നിട്ടുണ്ട്. ഇനി കണ്ടുപിടുത്തമുണ്ടാകുമ്പോഴും ഇത്തരം യുക്തിബോധം തൊട്ടുതെറിക്കാത്ത അവകാശവാദം നമുക്ക് തമാശയോടെ കണ്ട് നില്‍ക്കാം.

10 അഭിപ്രായ(ങ്ങള്‍):

വിചാരം പറഞ്ഞു...

ശാസ്ത്രത്തിന്റെ ഈ കണ്ടെത്തല്‍ മതങ്ങളുടെ അടിത്തറ ഇളകും എന്നതില്‍ സംശയം വേണ്ട, കളിമണ്ണില്‍ മൂക്കിലൂടെയും വായിലൂടെയും ഊതിയാനു ജീവജാലങ്ങളെ ശ്ര്ഷ്ടിച്ചത് എന്ന അബദ്ധ ജടിലമായ വാദങ്ങളെ തൂത്തെറിയപ്പെടും ഈ കണ്ടെത്തല്‍,

V.B.Rajan പറഞ്ഞു...

പ്രപഞ്ചത്തിന്റെ വ്യവസ്ഥാപിതത്വം അല്ല പദാര്‍ത്ഥങ്ങള്‍ക്ക് എന്തുകൊണ്ട് പിണ്ഡം ഉണ്ടായി എന്ന ചോദ്യമാണ് ശാസ്ത്രജ്ഞരെ ഹിഗ്സ് ബോസോണ്‍ കണികയിലേക്ക് നയിച്ചത്.
ദൈവത്തിനു പകരം നില്‍ക്കുന്ന കണിക എന്ന നിലയിലല്ല അതിന് ഗോഡ്സ് പാര്‍ട്ടിക്കിള്‍ എന്ന് നാമകരണം ചെയ്തത്. ഈ പേര് കൊടുത്തുതന്നെ പുസ്തക പ്രസാധകനാണ്. പുസ്തകം ചെലവാകണമെന്ന ഉദ്ദേശ്യം ആയിരുന്നു അതിനു പിന്നില്‍. എന്തായാലും യൂറോപ്യന്‍ സര്‍ക്കാരുകളില്‍ നിന്ന് പരീക്ഷണങ്ങള്‍ക്ക് ധനസഹായം ലഭിക്കാന്‍ ഈ പേര് സഹായിച്ചുവെന്നത് വസ്തുതയാണ്.

ഈ കണ്ടുപിടുത്തം ദൈവത്തെ മനുഷ്യനില്‍ നിന്ന് ഒരു പടികൂടി പിന്നോട്ട് കൊണ്ടുപോയി എന്നതാണ് വസ്തുത. അറിവിന്റെ ചക്രവാളം വികസിക്കുന്നതിനൊപ്പം ദൈവത്തിന് പിന്നോട്ട് മാറിയേ ഒക്കൂ. മനുഷ്യന്റെ അജ്ഞതയാണ് ദൈവം നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനം. ഗുഹാ മനുഷ്യനെ സംബന്ധിച്ച് ദൈവം അവനോട് വളരെ അടുത്തായിരുന്നു. കാട്ടുതീയും, മഴയും, കാറ്റും, എല്ലാം ദൈവസൃഷ്ടിയാണെന്ന് അവന് തോന്നി. ഇവയ്ക്ക് പിന്നിലെ ശാസ്ത്രരഹസ്യം കണ്ടെത്തിയപ്പോള്‍ ദൈവത്തിന് മനുഷ്യനില്‍ നിന്നും അകന്നുപോയി പ്രപഞ്ചസൃഷ്ടിയില്‍ ഒതുങ്ങേണ്ടി വന്നു. മനുഷ്യന് അജ്ഞാതമായ മേഖലകളിലാണ് ഇന്ന് ദൈവം വിഹരിക്കുന്നത്. അറിവ് വര്‍ദ്ധിക്കും‌ന്തോറും ദൈവത്തിന് പുതിയ ലാവണങ്ങള്‍ അന്വേഷിക്കേണ്ടി വരും. ഡാര്‍‌വിനു ശേഷം ദൈവം നേരിട്ട ശക്തമായ വെല്ലുവിളിയാണ് ഹിഗ്സ്ബോസോണ്‍ കണങ്ങളുടെ കണ്ടെത്തല്‍.

umesh mc പറഞ്ഞു...

enne thallandammava ... njan nannavoollaaa

CKLatheef പറഞ്ഞു...

അഭിപ്രായം പറഞ്ഞ വിചാരം, രാജന്‍ , ഉമേഷ് നന്ദി...

വിചാരം,, താങ്കളുടെ താല്‍കാലികാശ്വാസത്തെ ഞാനായിട്ട് ശല്യപ്പെടുത്തുന്നില്ല.

രാജന്‍ ,,, ഞാന്‍ പറഞ്ഞതിലും നിങ്ങള്‍ പറഞ്ഞതിലും വൈരുദ്ധ്യം ഇല്ല. വസ്തുക്കള്‍ക്ക് പിണ്ഡം ലഭിക്കുന്നത് കൊണ്ടാണ് പ്രപഞ്ചത്തിന് വ്യവസ്ഥാപിതത്വം ഉണ്ടായിത്തീരുന്നത്. പിണ്ഡം ഇല്ലാത്ത ഫോട്ടോണുകളും പ്രപഞ്ചത്തിലുണ്ട് എന്നാണല്ലോ സങ്കല്‍പം പിണ്ഡമില്ലാത്തതുകൊണ്ട് തന്നെ അവ പ്രകാശവേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്നും.

സംഭവലോകത്ത് രാജന്‍ പറയുന്നത് പ്രകടമല്ലല്ലോ ശാസ്ത്രം വളരുന്നതിനനുസരിച്ച് ദൈവനിഷേധികളുടെ വാദമാണ് ദുര്‍ബലപ്പെടുന്നതായി കാണുന്നത്.

ഉമേഷ് പറഞ്ഞത് വിചാരത്തെയും രാജനെയും കുറിച്ചായിരിക്കും എന്ന് കരുതുന്നു.

അജ്ഞാതന്‍ പറഞ്ഞു...

ലത്തീഫ്,

1. ശാസ്ത്ര വിഷയത്തെക്കുറിച്ചുള്ള താങ്കളുടെ പോസ്റ്റുകളില്‍ ഇത് നല്ല നിലവാരം പുലര്‍ത്തുന്നു. പല സാധാരണക്കാര്‍ക്കും പെട്ടെന്ന് മനസ്സിലാവാത്ത വിഷയത്തെ താങ്കള്‍ നല്ല പോലെ മനസ്സിലാക്കി അവതരിപ്പിച്ചിരിക്കുന്നു.

2. താങ്കളുടെ പോസ്റ്റുകളുടെ നിലവാരം ഒന്ന് കൂടെ കൂട്ടാനും മറ്റുള്ളവരില്‍ നിന്ന് അടച്ചുള്ള ആക്ഷേപം ഒഴിവാക്കുവാനുമായി (പേരിനെ കുറിച്ച ആശയക്കുഴപ്പം പോലെ) താങ്കള്‍ ഉപയോഗിക്കുന്ന റെഫറന്‍സുകള്‍ അവസാനം അക്കമിട്ടു നിരത്തുന്നത്‌ നന്നായിരിക്കും.

3. ഇത് കൊണ്ടെങ്കിലും വിശ്വാസികള്‍ക്ക്‌ കാര്യം മനസ്സിലാകും എന്ന അതിമോഹത്തിനാലാണ് യുക്തിവാദികള്‍ കേട്ട പാതി ചാടിയിറങ്ങുന്നത്. ശാസ്ത്രഞ്ജര്‍ കാണിക്കുന്ന പക്വത അവര്‍ക്കില്ല എന്ന താങ്കളുടെ നിരീക്ഷണത്തോട് യോജിക്കുന്നു.

4. ബാല്യകാലം തൊട്ടു എല്ലാത്തിനും പിന്നില്‍ അദൃശ്യനായ ദൈവമാണെന്ന് വിശ്വസിക്കാന്‍ പഠിപ്പിക്കപ്പെട്ട ആളുകള്‍ക്ക് പുതിയ ശാസ്ത്ര സത്യങ്ങളും അതിനു അനുകൂലമായി മാത്രമേ തോന്നൂ. ഉദാഹരണത്തിന് ഒരു ശാസ്ത്രഞ്ജന്‍ ഒരാളുടെ മുന്നില്‍ നിന്ന് വെറും മൂന്ന് കുപ്പി രാസവസ്തുക്കളും ചില യന്ത്രങ്ങളും മാത്രം ഉപയോഗിച്ച് ജീവനുള്ള ഒരു മനുഷ്യനെ ഉണ്ടാക്കിയാല്‍ പോലും വിശ്വാസി പറയുക “കണ്ടില്ലേ, ദൈവത്തിന്‍റെ കഴിവ്... അവന്റെ സൃഷ്ടിക്ക് അവനെപ്പോലെയുള്ള ജീവികളെ ഉണ്ടാക്കാനുള്ള കഴിവും ദൈവം കൊടുത്തിരിക്കുന്നു!” എന്നാവും.

5. ഇനി ഒന്നാലോചിച്ചു നോക്കൂ... ശാസ്ത്രഞ്ജര്‍ എന്ത് കണ്ടു പിടിച്ചാലാണ് ഒരു വിശ്വാസിക്ക് ദൈവം ഇല്ലെന്നു മനസ്സിലാവുക? ദൈവം ഉണ്ടാക്കാത്ത/പറയുക പോലും ചെയ്യാത്ത സസ്യങ്ങളേയും ജീവികളേയും മനുഷ്യന്‍ ഉണ്ടാക്കിയാലോ? ദൈവത്തിനു മാത്രം സാധിക്കുന്ന എന്ന്‍ പറയുന്ന ജീവന്‍ കൊടുക്കല്‍ വിദ്യ മനുഷ്യന്‍ സ്വായത്തമാക്കിയാലോ? ഉത്തരം ഉണ്ടാവാന്‍ സാധ്യതയില്ല. അപ്പോഴെല്ലാം അതിനു പിന്നില്‍ ദൈവമല്ലേ എന്ന് പറയാനാവും തോന്നുക.

6. ഇനി ഒരു അവിശ്വാസിയോടു ഇതേ ചോദ്യം ചോദിക്കൂ... എന്ത് കാണിച്ചു തന്നാലാണ് ദൈവം ഉണ്ടെന്നു വിശ്വസിക്കുക? ഉത്തരം ലളിതമായിരിക്കും. ദൈവത്തെ മുന്നില്‍ പ്രത്യക്ഷപ്പെടുത്തി തന്നാല്‍ മതി, ഒരു ആപ്പിള്‍ താഴെക്കിടുമ്പോള്‍ ദൈവത്തെക്കൊണ്ട് അത് മുകളിലേക്ക് പോയിപ്പിച്ചാല്‍ മതി, ഡോക്ടര്‍മാര്‍ക്ക്‌ മാറ്റാന്‍ പറ്റാത്ത ഒരസുഖം മതിയായ തെളിവോടു കൂടി പ്രാര്‍ഥിച്ചു മാറ്റിത്തന്നാല്‍ മതി, അങ്ങിനെയങ്ങിനെ പോകും.

mohammed ali kc പറഞ്ഞു...

പ്രപഞ്ചരഹസ്യങ്ങള്‍ കണ്ടെത്തുന്നത് ദൈവത്തെ നിഷേധിക്കലാവില്ല. അങ്ങനെ വിശ്വാസികള്‍ പറയാറുള്ളതായി കേട്ടിട്ടില്ല. എന്ത് രഹസ്യം കണ്ടെത്തിയാലും അതൊക്കെ സൃഷ്ടിച്ചത് ദൈവമാണ് എന്ന സത്യമാണ് മതം പറയുന്നത്. എന്ത് കണ്ടു പിടിച്ചാലും അതെങ്ങനെ ഉണ്ടായി എന്ന ചോദ്യം തുടര്‍ന്ന് കൊണ്ടേയിരിക്കും. മനുഷ്യന്റെ പരിമിതിയെയാണ് അത് സൂചിപ്പിക്കുന്നത്. ദൈവത്തിന്റെ പ്രസക്തിയേയും.

CKLatheef പറഞ്ഞു...

മഹ്ശറത്തര്‍ക്കി ഒന്നു മുതല്‍ മൂന്ന് വരെ നല്‍കിയ നമ്പറിയില്‍ പറയുന്ന നല്ല വാക്കുകള്‍ക്ക് നന്ദി. നാലാമത്തെ നമ്പറില്‍ പറയുന്ന കാര്യത്തോട് യോജിക്കുകകയും ചെയ്യുന്നു. അഞ്ചിലും ആറിലും പ്രകടിപ്പിച്ച അഭിപ്രായങ്ങളെ അംഗീകരിക്കുന്നതോടൊപ്പം അപ്രകാരം പറയുമ്പോള്‍ സംഭവിക്കുന്ന ഇസ്ലാമിക വിശ്വാസപരമായ ചില പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കാനും ആഗ്രഹിക്കുന്നു.

മനുഷ്യന് ഇല്ലായ്മയില്‍നിന്ന് ഒന്നും പടക്കാന്‍ സാധ്യമല്ലെന്ന് ഏറെക്കുറെ സ്ഥിരപ്പെട്ടിരിക്കുന്നു. മനുഷ്യനെന്നല്ല ആര്‍ക്കും. ചുരുക്കത്തില്‍ സൃഷ്ടിപ്പ് എന്നത് അല്ലാഹുവില്‍ മാത്രം പരിമിതപ്പെട്ടതായിട്ടാണ് നാം കാണുന്നത്. അല്ലാഹുവല്ലാതെ ആരെങ്കിലും സൃഷ്ടിച്ചതുണ്ടെങ്കില്‍ എനിക്കൊന്ന് കാണിച്ചുതരിക എന്ന് ഒരു വെല്ലുവിളിയുടെ സ്വരത്തില്‍ ഖുര്‍ആന്‍ ഉന്നയിക്കുന്നുണ്ട്. അതുകൊണ്ട് ചോദ്യം സാങ്കല്‍പികമാണ് എന്ന താങ്കള്‍ തന്നെ അംഗീകരിക്കുന്ന വസ്തുതക്ക് അടിവരയിടുന്നു.

CKLatheef പറഞ്ഞു...

6. ഇനി ഒരു അവിശ്വാസിയോടു ഇതേ ചോദ്യം ചോദിക്കൂ... എന്ത് കാണിച്ചു തന്നാലാണ് ദൈവം ഉണ്ടെന്നു വിശ്വസിക്കുക? ഉത്തരം ലളിതമായിരിക്കും. ദൈവത്തെ മുന്നില്‍ പ്രത്യക്ഷപ്പെടുത്തി തന്നാല്‍ മതി, ഒരു ആപ്പിള്‍ താഴെക്കിടുമ്പോള്‍ ദൈവത്തെക്കൊണ്ട് അത് മുകളിലേക്ക് പോയിപ്പിച്ചാല്‍ മതി, ഡോക്ടര്‍മാര്‍ക്ക്‌ മാറ്റാന്‍ പറ്റാത്ത ഒരസുഖം മതിയായ തെളിവോടു കൂടി പ്രാര്‍ഥിച്ചു മാറ്റിത്തന്നാല്‍ മതി, അങ്ങിനെയങ്ങിനെ പോകും.
-----------------

ഇവിടെയും രസകരമായ ഒരു കാര്യം സംഭവിക്കുന്നുണ്ട്. മനുഷ്യന്‍ നിത്യജീവതത്തില്‍ അവന്‍ ചോദിക്കുന്നതിനേക്കാള്‍ എത്രയോ അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതായി കാണുന്നു. പക്ഷെ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ദൈവമാണ് എന്ന് അംഗീകരിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ അതിന് കാരണം എന്താണെന്ന് വിശദീകരിക്കാനും കഴിയുന്നില്ല. കാരണം മനസ്സിലായാലും എന്തുകൊണ്ട് സംഭവിക്കുന്നുവെന്നതിന് തീരെ ഉത്തരമില്ല. അതിന് ലഭിക്കാവുന്ന ഉത്തരം ദൈവം അവന്റേതായ ചില ലക്ഷ്യങ്ങളോടെ ആസൂത്രണം ചെയ്യുന്ന പണിയാണ് എന്ന വിശ്വാസികളുടെ യുക്തിപരമായ വിശദീകരണമാണ്. അത് നിഷേധിക്കുന്നുവെന്നല്ലാതെ മറ്റൊരു കാര്യവും സംഭവിക്കുന്നില്ല. അത് നിഷേധിക്കുന്നതില്‍ തിന്മയല്ലാതെ നന്മയൊന്നും വിശ്വാസികള്‍ക്ക് കണ്ടെത്താനും കഴിയുന്നില്ല.

CKLatheef പറഞ്ഞു...

അഭിപ്രായം നല്‍കിയതിന് നന്ദി മുഹമ്മദ് അലി....

Rohin പറഞ്ഞു...

@Latheef.

To the extend I know, the existence of god is never a subject to scientific query. This is because the 'idea of god' is a very subjective notion. There is no empirical parameters associated with it that can be tested.

The name "God particle" in fact comes from John Lederman's book, it has nothing got to do with mysticism. In fact what Peter Higgs did is that he used certain concepts from other area in physics (condensed matter physics) to explain how elementary particles get mass.

Some trivia:

Higgs boson is not the final answer to physics and its understanding about the early stages of the universe.

Science is one of the most skeptic job in the planet. It would never talk about 100 % probability. The present "confidence"(confidence here is by the way a quantifiable entity) about the existence of a new particle is 99.99994%.

A definitive answer about some of the properties of this new particle would be available by the end of the year, before Christmas.

[I work for the ATLAS experiment at CERN. I would be happy to answer(to the extent I know) any question on Higgs ]

Science is driven by the curiosity and passion to understand how the world around us works, why are the things the way they are. It is not an effort to understand if god exists or not.

Now what you believe and your religious belief is completely your personal choice. You can believe either evolution is true or false. But you are in a sense consumer of the ideas of evolution from evolutionary biology. The Genetic algorithms your favorite search engine uses, evolutionary medicine, medical practitioners use insights in neuro science through evolutionary neuroscience, Anthropology and sociology through evolutionary psychology are just a few among them.

The deep connections of evolution as an optimization problem is quite evident in all hard sciences like physics (The principles of Lagrangian formulation of classical mechanics and evolution as an optimization problem are strikingly similar). On top of that numerous speciation events have been observed in the laboratory.

Its probably not important for you. For religio-political reasons you can plainly deny it. But that means nothing to science.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review