നാം ഒരു ദര്‍ശനമോ തത്വശാസ്ത്രമോ നിയമസംഹിതയോ കര്‍മരീതിയോ സ്വീകരിക്കുന്നത് എന്തിന് വേണ്ടിയാണ് ആര്‍ക്ക് വേണ്ടിയാണ്?. അത് സ്വീകരിക്കുന്നതില്‍ നമ്മുടെ യുക്തിക്കും ബുദ്ധിക്കും നാം വിലകല്‍പിച്ചിട്ടുണ്ടോ ?. നമ്മുക്ക് ലഭിച്ച മതം/ രാഷ്ട്രീയം/തത്വസംഹിത/സാമ്പത്തിക സിദ്ധാന്തം എന്നിവയില്‍ ഏതാണ് അന്ധമായി പിന്തുരേണ്ടത്. ചിലതില്‍ ബുദ്ധിയും യുക്തിയും പ്രയോഗിക്കുകയും ചിലതില്‍ അത് ഉപയോഗപ്പെടുത്തേണ്ടതില്ലെന്നും നാം തീരുമാനിച്ചിട്ടുണ്ടോ?. മനുഷ്യന്റെ ബുദ്ധിയും യുക്തിയുമൊന്നും മതവിശ്വാസത്തില്‍ പരിഗണിക്കപ്പെടേണ്ടതേ അല്ല എന്ന ഒരു ധാരണ നമ്മിലാര്‍ക്കെങ്കിലും ഉണ്ടോ ?. യുക്തിവാദം അതൊരു രീതിശാസ്ത്രമാണെങ്കില്‍ നമ്മുക്കതിനോട് വിയോജിക്കേണ്ട കാര്യമുണ്ടോ?. യുക്തിവാദികള്‍ എല്ലാ കാര്യങ്ങളോടും യുക്തിയുടെ സമീപനമാണോ സ്വീകരിക്കുന്നത്. വളരെ ചെറിയ ഒരു ന്യൂനപക്ഷമെങ്കില്‍ മതങ്ങളെ താരതമ്യപഠനം നടത്തുകയും തങ്ങളുടെ ബുദ്ധിയും യുക്തിയും ഉപയോഗപ്പെടുത്തി അവയില്‍ നല്ലതെന്ന് തോന്നിയ ഒന്നിനെ പിന്‍പറ്റുകയും ചെയ്യുന്നു. ഇദ്ദേഹത്തിന് യുക്തിയില്ല എന്ന് അക്കാരണം കൊണ്ട് തന്നെ നാം പറയുമോ ?. മതങ്ങളിലൊന്ന് തെരഞ്ഞെടുക്കാന്‍ നമ്മുടെ യുക്തി പര്യാപ്തമല്ലേ. യുക്തി എന്നാല്‍ ഒരു തത്വശാസ്ത്രത്തെയും മാര്‍ഗദര്‍ശനത്തെയും പിന്‍പറ്റാതിരിക്കുക എന്നതാണോ ?. ഒരു മതത്തിന്റെ അനുയായിപ്പോയാല്‍ പിന്നെ അദ്ദേഹത്തിന് തന്റെ യുക്തിയെയും ബുദ്ധിയെയും വലച്ചെറിയേണ്ടി വരുമോ ?.
മതനിഷേധിയായി 40 വര്‍ഷത്തോളമായി ജീവിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബ്ലോഗറായ ഇ.എ. ജബ്ബാറിന്റെ ഈ പ്രസംഗം ഒന്ന് കേട്ടുനോക്കൂ...
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ