വിശുദ്ധഖുര്ആന് മുസ്ലിംകളെ മതം പഠിപ്പിക്കാന്‍ മാത്രമായി അല്ലാഹു അവതരിപ്പിച്ചതല്ല. ഖുര്‍ആന്റെ ഭാഷയില്‍ പറഞ്ഞാല്‍ ജനങ്ങളെ ഇരുട്ടുകളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണത്. അഥവാ മാര്‍ഗദര്‍ശനമായി, സത്യാസത്യവിവേചകമായി, വെളിച്ചമായി നല്‍കപ്പെട്ട വേദഗ്രന്ഥം. സ്രഷ്ടാവായ ദൈവത്തില്‍നിന്ന് അവതരിച്ചത്, മുന്നിലൂടെയും പിന്നിലൂടെയോ മിഥ്യ അതില്‍ പ്രവേശിക്കുകയില്ലെന്നും അന്ത്യദിനം വരെ സംരക്ഷിക്കപ്പെടുമെന്നും വാഗ്ദാനം ചെയ്യപ്പെട്ട ഗ്രന്ഥം. 1400 ലേറെ വര്‍ഷമായി ജനങ്ങളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന വിശുദ്ധവേദം. അതിന് തുല്യമായി ഒരു ഗ്രന്ഥവും ആര്‍ക്കും ചൂണ്ടിക്കാണിക്കാനാവില്ല. അതുല്യമായ സൌന്ദര്യം, സാഹിത്യം, ആശയഗാംഭീര്യം, സുഭദ്രമായ ഘടന, സമഗ്രം അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം. ഒറിജിനല്‍...