ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ എന്താണ് ഇസ്ലാമിലെ ഖിലാഫത്ത് എന്ന് ആദ്യം വിശദീകരിക്കേണ്ടതായി വരും.
ഖലീഫ, ഖിലാഫത്ത് എന്നീ പദങ്ങള്‍ ലോകത്തിന് അപരിചിതങ്ങളല്ല. എന്നാല്‍ ജിഹാദ് എന്ന പദം പോലെ അവയുടെ ശരിയായ വിവക്ഷ തെറ്റിദ്ധരിക്കുകയോ തെറ്റിദ്ധരിപ്പിക്കപ്പെടുകയോ ചെയ്തിരിക്കുന്നു. ഇറാഖിലെ വിമതസുന്നഗ്രൂപായ (ISIL/ISIS) ന്റെ സായുധമായ മുന്നേറ്റവും അവരുടെ ചെയ്തികളും പ്രഖ്യാപനങ്ങളും വീണ്ടും ഈ പദങ്ങളെ മതമേഖലയില്‍നിന്ന് മതേതരമേഖലയിലേക്ക് വരെ ഈ ചര്‍ചയെ എത്തിച്ചിരിക്കുന്നു. അതിനനുസരിച്ച് നെറ്റ് ലോകത്തെ പലമതേതരന്മാരും അതിനെ വിശദീകരിച്ച് നല്‍കുന്നു. സ്വാഭാവികമായും ഉപരിപ്ലവമായി കാണുന്നവ വെച്ച് നല്‍കപ്പെടുന്ന അത്തരം വിശദീകരണങ്ങള്‍ കുറേ പേരെ വഴിതെറ്റിക്കാന്‍ പര്യാപ്തമാണ്.
ഖലീഫ എന്ന പദം വിശുദ്ധഖുര്‍ആനില്‍ രണ്ടര്‍ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. 1. Successor ...