
യുക്തിവാദികള്‍
എന്നുതന്നെ പറഞ്ഞാല്‍ മതി
ജബ്രയെന്ന് പ്രത്യേകം
പറയേണ്ടതില്ല കാരണം യുക്തിവാദികള്‍
എന്നുപറഞ്ഞാല്‍ തന്നെ ഇപ്പോള്‍
ഒരു വിഭാഗമേ ഉള്ളൂ.
കാരശേരി
പറഞ്ഞതുപോലെ തങ്ങള്‍ക്ക്
മാത്രമേ ബുദ്ധിയുള്ളൂവെന്ന
തെറ്റിദ്ധരിക്കുന്ന വിഭാഗം, ഒരു പ്രസിദ്ധവ്ലോഗര്‍ പറഞ്ഞപോലെ മതങ്ങളെ
ചൊറിഞ്ഞുകൊണ്ടിരിക്കുന്ന
വിഭാഗം.
സകലമതങ്ങളും
നശിച്ചുപോയാലെ നാട്ടില്‍
സമാധാനം പുലരൂ എന്നുകരുതി.
24 മണിക്കൂര്‍
മതത്തെയും ദൈവത്തെയും
കുറിച്ചാലോചിച്ച് സമയം
ചെലവഴിക്കുന്ന വിഭാഗം.
ദൈവത്തിന്റെ
കാര്യത്തില്‍ അവരുടെ പുതിയ
നിലപാട് എന്താണ്?.
അടുത്തിടെ
കണ്ട അവരുടെ പോസ്റ്റുകളില്‍നിന്നും
വീഡിയോകളില്‍നിന്നും കൃത്യമായ
ഒരു ഉത്തരം ലഭിക്കുന്നില്ല.
പ്രധാനമായും
3
വീക്ഷണങ്ങളാണ്
മാറിമാറി അവതരിപ്പിക്കുന്നത്.
1. ഈ
പ്രപഞ്ചത്തിന് സ്രഷ്ടാവായ
ഒരു ദൈവം ഉണ്ടാകുന്നതിന്
യുക്തിവാദികള്‍ എതിരല്ല.
ദൈവവിശ്വാസം
നന്മചെയ്യാന്‍...