2010, ജനുവരി 28, വ്യാഴാഴ്‌ച

ഇസ്‌ലാം വിമര്‍ശനവും ചാടിവീഴലും

എന്തുകൊണ്ട് ഇസ്ലാമേതര മതത്തിലെ യുക്തിവാദികള്‍ തങ്ങളുടെ മതം വിമർശിക്കപ്പെടുമ്പോൾ പ്രതികരിക്കുന്നില്ല?. വിമർശിക്കപ്പെടുന്നത് ഇസ്‌ലാമാകുമ്പോള്‍ എല്ലാവരും കൂടി ചാടിവീഴുന്നു?.   പലര്‍ക്കും ഇങ്ങനെയൊരു സംശയം പൊന്തിവരാറുണ്ട്.  സംശയം ന്യായമാണ്,  രണ്ട് കാരണങ്ങളാണ് അതിന് ഞാന്‍ കാണുന്നത്.

ഒന്ന്: ഹിന്ദുമതത്തിലെ ബ്ലോഗര്‍മാര്‍ തങ്ങളുടെ മതത്തെ മറ്റുയുക്തിവാദികള്‍ക്ക് എളുപ്പം പിടികൂടാതിരിക്കാന്‍ കഴിയാത്തവിധം തങ്ങളുടെതന്നെ ഒരു പ്രത്യേക വീക്ഷണമായി അവതരിപ്പിക്കുന്നു. ബാക്കിയുള്ള ഹിന്ദുമതവിശ്വാസികളാകട്ടെ തങ്ങളുടെ മതത്തെ തലനാരിഴകീറി വിശദീകരിക്കുന്നതോ പഠിക്കുന്നതോ വലിയ ഗൗരവത്തില്‍ കാണുന്നില്ല. അതിനാല്‍ ഹിന്ദുമതത്തെക്കുറിച്ച ചര്‍ചയില്‍ ആര്‍ക്കും താല്‍പര്യമില്ല. യുക്തിവാദികള്‍ അതിനെ വിമര്‍ശിക്കാന്‍ മെനക്കെടാറുമില്ല. അഥാവാ അങ്ങനെ ചെയ്താല്‍ ആരും പ്രതികരിക്കുകയുമില്ല.  ക്രിസ്തുമതത്തിലാകട്ടെ വിമര്‍ശകര്‍ ശക്തമായ തെളിവുകളുടെ പിന്‍ബലത്തില്‍ പൗരോഹിത്യമതത്തെയാണ് എതിര്‍ക്കുന്നത്. അതിനാല്‍ ആരും മറുപടിയുമായി വരില്ല. നല്ലവിശ്വാസികള്‍ ഒരു പക്ഷെ കര്‍ത്താവിന്റെ ശാപം ഇക്കൂട്ടര്‍ക്കുണ്ടാകട്ടെ എന്ന് മുട്ടിപ്പായി പ്രാര്‍ഥിക്കുന്നുണ്ടാവും. മറിച്ച് ഇസ്‌ലാം വിമര്‍ശനത്തില്‍ സംഭവിക്കുന്നത് തികച്ചും വ്യത്യസ്ഥമാണ്. ഇവിടെ പൗരോഹിത്യമതവും പ്രവാചകമതവും വളരെ വ്യക്തമാണ്. ഇസ്‌ലാമിലും ക്രിസ്തുമതത്തെപ്പൊലെ പൗരോഹിത്യമതം മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ക്രിസ്തുമത വിശ്വാസികള്‍ നിസ്സഹായരായ പോലെ അവരും നിസ്സഹയരാകുമായിരുന്നു. അത്തരം ആളുകളുടെ ചില പ്രതിനിധികള്‍ പ്രത്യക്ഷപ്പെടുന്നതും പെട്ടെന്ന് പിന്‍വലിയുന്നതും ശ്രദ്ധിച്ചിരിക്കുമല്ലോ. ദുല്‍ഫുഖാര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്നയാളാണ് അതിന് ഏറ്റവും നല്ല ഉദാഹരണം.

രണ്ടാമത്തെ കാരണം: ഇസ്‌ലാം ഏറെ സജീവവും ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ബന്ധപ്പെടുകയും ചെയ്യുന്നു. പുതിയ ലോകക്രമം ഒരു ഏകധ്രുവചിന്തയില്‍ വിശ്വസിക്കുന്നു. കമ്മ്യൂണിസത്തിന്റെ മുതലാളിത്തത്തിനെതിരെയുള്ള ചെറുത്ത് നില്‍പ്പ് അവസാനിച്ചപ്പോള്‍. സ്വയം വളരാന്‍ കെല്‍പ്പില്ലാത്ത അത് ഒരു പ്രതിയോഗിയെ സൃഷ്ടിച്ചു ,ഇസ്‌ലാം. അമേരിക്കക്കയുടെ നേതൃത്വത്തില്‍ തങ്ങളുടെ സ്വാധീനമേഖലയിലെല്ലാം, ഇസ്‌ലാം പേടി ഇറക്കുമതി ചെയ്തു. അതിന്റെ അനുരണനങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടുതുടങ്ങി. അതോടെ ഇസ്‌ലാമുമായി ബന്ധപ്പെട്ട എല്ലാം തീവ്രതയെന്ന ഒരു വാക്യം പടച്ചുണ്ടാക്കപ്പെട്ടു. ഇതില്‍ ചിലരെല്ലാം വീണുപോയി എന്നത് ഒരു യാഥാര്‍ഥ്യം മാത്രം. അതോടെ ഈ മതത്തിനെതിരെ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നത് തങ്ങളുടെ ദേശസ്‌നേഹവും മതേതരത്വവും തെളിയിക്കാന്‍ നല്ലതാണെന്ന് ചിലര്‍ക്ക് തോന്നാന്‍ തുടങ്ങി. ഇതിലെ കെണി തിരിച്ചറിഞ്ഞ സാധുക്കളായ ചില മുസ്ലിം ചെറുപ്പക്കാരാണ് ഇസ്‌ലാം ചര്‍ചക്ക് പിന്നില്‍. ബാബുവിനെ പോലെയുള്ളവര്‍ ഞങ്ങളെ വിശേഷിപ്പിക്കുന്നത് ബ്ലോഗിലെ 'വേദവാക്യകോപ്പിയിസ്റ്റുകള്‍' എന്നാണ്.  ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ എന്നെപോലെയുള്ളവരെ നിര്‍ബന്ധിക്കുന്ന സാഹചര്യം ഞങ്ങൾക്ക് പറയാനുള്ളതെല്ലാം വിശുദ്ധഖുര്‍ആനും പ്രവാചക ചര്യയും പറഞ്ഞുവെന്നത് മാത്രമാണ്. അതിന്റെ അവതരണത്തിൽ മാത്രമേ ഞാന്‍ ബുദ്ധിയും യുക്തിയും ഉപയോഗിക്കേണ്ടതായി വരുന്നുള്ളൂ.  ഇത് യുക്തിയുടെയും ചിന്തയുടെയും നിഷേധമായി ചിലർ കണ്ടേക്കാം.  യഥാര്‍ഥ വിശ്വാസികള്‍ക്ക് ലഭിക്കുന്ന ഒരു സൗകര്യമാണിത്. തങ്ങളുള്‍ക്കൊള്ളുന്ന ദര്‍ശനം ദൈവദത്തമാണെന്ന് ഉറപ്പുവരുത്താന്‍ യുക്തിയും ചിന്തയും ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നീട് ഓരോ സൂക്തം പാരയണം ചെയ്യുമ്പോഴും അത് തന്റെ യുക്തിക്കും ചിന്തക്കും യോജിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതില്ല. എന്നാല്‍ എന്റെ വായനക്കാരായ ഇതര വിശ്വാസികളോട് ഞാന്‍ ആവശ്യപ്പെടുന്നത് നിങ്ങളുടെ യുക്തിയും ചിന്തയും ഇക്കാര്യത്തില്‍ സൂക്ഷമമായി ഉപയോഗപ്പെടുത്തണം എന്നാണ്.  ഇക്കാരണങ്ങളാല്‍ മറ്റെവിടെയും പോലെ ബ്ലോഗിലും സജീവമായ മതം ഇസ്‌ലാമാണ്. അതിനെതിരെയുള്ള ആരോപണങ്ങളുടെ പൊള്ളത്തരം അല്‍പം ഇസ്ലാമിക ജ്ഞാനമുള്ള ആര്‍ക്കും ബോധ്യപ്പെടും അതിനാല്‍ കാണുന്ന ആരും തങ്ങള്‍ക്കറിയാവുന്നവിധം പ്രതികരിക്കും. ഇങ്ങനെയാണ് 'ചാടിവീഴല്‍' സജീവമാകുന്നത്.

25 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഈ ചാടിവീഴല്‍ ഉപയോഗപ്പെടുത്തുന്നവരുണ്ട്. പ്രത്യേകിച്ച് പുതുതായി ബ്ലോഗ് തുടങ്ങുന്നവര്‍ തങ്ങള്‍ക്ക് വായനക്കാരെയും കമന്റും കിട്ടാന്‍ എളുപ്പമാര്‍ഗമാണ് ഈ ഇസ്്‌ലാം വിമര്‍ശനം എന്ന് മനസ്സിലാക്കി വെച്ചിട്ടുണ്ട്. അതിന് ഒന്നാം തരം ഉദാഹരണമാണ് സത്യവാന്‍ എന്ന ബ്ലോഗര്‍. ഖുര്‍ആനിലെ മൂന്ന് അധ്യായം വായിച്ചിട്ടുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ ഖുര്‍ആനെയും ഇസ്്‌ലാമിനെയും വിമര്‍ശിക്കാനുള്ള യോഗ്യതയായി അദ്ദേഹം തന്നെ പരിചയപ്പെടുത്തുന്നത്. മുഴുനീളം ഇസ്്‌ലാം വിമര്‍ശനത്തിനായി തുറന്ന ബ്ലോഗ് പക്ഷെ ഒരാളും തിരിഞ്ഞുനോക്കാതെ വമ്പിച്ച പരാജയമായി കലാശിച്ചു. വെറും വിമര്‍ശനത്തിന് മാത്രം പുറപ്പെട്ടാല്‍ ജനങ്ങള്‍ ഇരുത്തേണ്ടടിത്ത് ഇരുത്തും എന്ന നല്ലപാഠവും ഇതുള്‍ക്കൊള്ളുന്നു. മറ്റുമതങ്ങളെ ഈ പോസ്റ്റില്‍ പതിവിനു വിപരീതമായി പരാമര്‍ശിക്കേണ്ടിവന്നിട്ടുണ്ട്. അവരെ ഇകഴ്തുക എന്ന ലക്ഷ്യം അതിനില്ല. ആ പരാമര്‍ശത്തോട് വിയോജിപ്പുള്ളവര്‍ക്ക് അറിയിക്കാം. തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ സന്നദ്ധമാണ്.

പുലരി പറഞ്ഞു...

ഹൈന്ദവതയിൽ നിന്നോ, ക്രൈസ്തവതയിൽ നിന്നോ ഇസ്ലാമിനെ വിമർഷിക്കുവാൻ പ്രത്യയശാസ്ത്രപരമായി പരാജയപ്പെട്ടവരാണു, വിചിത്രപേരുകളിൽ യുകിതിവാദികളെന്നോ, മതമില്ലാത്തവരെന്നോ പെരുമാറ്റി ഭൂലോകത്തു കറങ്ങിനടക്കുന്നത്‌.
അവർക്കാണെങ്കിൽ സ്വന്തത്തെ പരിചയപ്പെടുത്തേണ്ട ആവശ്യവുമില്ലലോ? ആകെയുള്ള ജോലി വിമർഷനം മാത്രം.
ഈ വിഷയങ്ങളിൽ തങ്ങളുടെ നിലപാടുകൾ എന്താണെന്നു ചോദിച്ചാൽ അതിനുത്തരമൊന്നുമില്ല അല്ലെങ്കിൽ പടിഞ്ഞാറോട്ടോ, കാവി വസ്ത്രങ്ങളിലേക്കോ ചൂണ്ടികാണിക്കും.
ഇസ്ലാമെന്നു പറയുന്നതു മുഴുക്കെ അവർക്ക്‌ കലിയാണു. തരാതരത്തിൽ പർദ്ദ,തീവ്രവാദം, ഹജ്ജ്‌,നാലുകെട്ട്‌, ശരീ അത്ത്‌ ഇവയൊക്കെയെടുത്ത്‌ അമ്മാനമാടും.
ഇവരുടെ വിവരണങ്ങൾ കേട്ടാൽ ഖുർ ആനും, മറ്റുഗ്രന്ഥങ്ങളുമൊക്കെ കാണാപാടം പോലെയാണു.
ഈ വിഷയത്തിൽ കുറച്ചു പോസ്റ്റുകൾ ഞാനും ഇട്ടിട്ടൂണ്ട്‌. സ്വാഗതം
പുലരി

Unknown പറഞ്ഞു...

ഹിന്ദുമതത്തെ പറ്റി പറഞ്ഞ ഒരു കാര്യത്തിനു മാത്രം കമന്റ് >

ചില ബ്ലോഗര്‍മാര്‍ ഹിന്ദു മതത്തെ തങ്ങളുടെ ഒരു പ്രത്യേക വീക്ഷണമായി അവതരിപ്പിക്കുന്നു എന്നു പറഞ്ഞത് ശരിയാണ്. എന്നാല്‍ അത് യുക്തിവാദികള്‍ പിടികൂടാതിരിക്കാനാണെന്നൊക്കെ പറയുന്നത് മുഴുവനും ശരിയാണോ ? താങ്കള്‍ ഒരിക്കലും ഒരു ബഹുദൈവ വിശ്വാസി ആയിരുന്നില്ല ;ഉവ്വോ ?. നിരവധി ദൈവങ്ങളും നിരവധി ആരാധനാരീതികളും ഉള്ള ഹിന്ദുക്കള്‍ക്ക് സ്വന്തം ആരാധനാരീതി സ്വയം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അതിനെയാണ് താങ്കള്‍ പ്രത്യേക വീക്ഷണം എന്ന് പരാമര്‍ശിച്ച്ത് എന്നു തോന്നുന്നു.


@ പുലരി

മറ്റു മതങ്ങളെ വിമര്‍ശിക്കാന്‍ വേണ്ടിയല്ല മിക്കവാരും പേര്‍ ബ്ലോഗ് എഴുതുന്നത്, മറിച്ച് തങ്ങള്‍ക്ക് ശരി/രസകരം/ അറിയപ്പെടേണ്ടത് എന്ന് തോന്നുന്ന കാര്യങ്ങള്‍ മറ്റുള്ളവരെ അറിയിക്കാനാണ്. താങ്കളുടെ രീതി എന്താണാവോ ?

പള്ളിക്കുളം.. പറഞ്ഞു...

ബൂലോക ഇസ്ലാമിനെ സംബന്ധിച്ച് കണ്ടുവരുന്ന ഒരു കാര്യം, മുസ്ലിം ബ്ലോഗർമാർ ഏത് നിലവാരം കുറഞ്ഞ പോസ്റ്റുകളിലും ചാടിവീഴുന്നു എന്നതാണ്. മിക്കവാറും ഇസ്ലാം വിരുദ്ധ പോസ്റ്റുകൾ പാടേ തള്ളിക്കളയേണ്ടവയോ അവഗണിക്കേണ്ടവയോ ആണ്. ഉദാഹരണത്തിന് ചാണക്യന്റെ അടുത്ത കാലത്തെ സൌദി ശിക്ഷാ വിധിയുടെ പോസ്റ്റ്. ബ്ലോഗ് സമൂഹത്തിൽ അർഥപൂർണ്ണമായ ചർച്ചകൾക്ക് ഒരിക്കലും അത്തരം പോസ്റ്റുകൾ വഴിതുറക്കുകയില്ല. മറിച്ച് അസഹിഷ്ണുതയെ ആളിക്കത്തിക്കാൻ മാത്രമേ അവയൊക്കെ ഉപകരിക്കൂ. അത്തരം പോസ്റ്റുകൾ അവഗണിക്കുകയാണ് വേണ്ടത്.

കൂടാതെ, ശ്രദ്ധിക്കേണ്ട മറ്റൊരു വശം, ഇസ്ലാം വാദക്കാരായ ബ്ലോഗർമാർ ഇത്രയൊക്കെ കോലാഹലങ്ങൾ നടക്കുന്നുണ്ടെങ്കിലും അന്യമതസ്ഥരുടെ ദൈവങ്ങളേയോ ആചാരങ്ങളേയോ മോശമാക്കി ചിത്രീകരിക്കുന്നില്ല എന്നതാണ്.

ഇസമെന്ന നിലയിൽ കൂടുതൽ വിമർശങ്ങളെ നേരിടുന്നവയിൽ ഇസ്ലാമും കം‌മ്യൂണിസവുമാണ് മുന്നിൽ നിൽക്കുന്നത്. ‘മറ്റൊരു ലോകം സാദ്ധ്യമാണ്’ എന്ന് വിളിച്ചു പറയുന്നു എന്നതാണ് ഈ ഇസങ്ങളുടെ പ്രത്യേകത. പ്രത്യേകിച്ച് ഒരു ബദലും നിർദ്ദേശിക്കാനില്ലാത്തതും നിലവിലെ സാമൂഹിക ചുറ്റുപാടുകളിൽ കാര്യമായ യാതൊരു ഇടപെടലും നടത്താത്തതുമായ ക്രിസ്തുമതത്തെ താരത‌മ്യേന കുറച്ചുമാത്രമേ ചൊറിയാറുള്ളൂ.

കായ്ക്കുന്ന മാവിനേ ഏറു കൊള്ളൂ.
മാവേതാ മാങ്ങയണ്ടിയേതാ എന്നറിയാത്തവരുടെ ഏറുകൾ ഇനിയെങ്കിലും അവഗണിക്കേണ്ടതുണ്ട്. അല്ലാതെ അങ്ങനെയുള്ള പോസ്റ്റുകളിൽ പോയി കമന്റുകളുടെ എണ്ണം കൂട്ടുകയും പോരാത്തതിന് അനുബന്ധ പോസ്റ്റുകളിട്ട് പരസ്യം പതിച്ചുകൊടുക്കുകയും ചെയ്യുന്ന ബീമാപ്പള്ളിസം വിപരീത ഫലമേ ഉണ്ടാക്കൂ.

Baiju Elikkattoor പറഞ്ഞു...

"എന്തുകൊണ്ട് മറ്റുമതത്തിലെ യുക്തിവാദികള്‍ തങ്ങളുടെ മതത്തെവിമര്‍ശിക്കുമ്പോള്‍"

ഈ വാക്ക്യത്തില്‍ ഒരു യുക്തിരാഹിത്യം! യുക്തിവാതികള്‍ മതവിശ്വാസികള്‍ അല്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.

CKLatheef പറഞ്ഞു...

ഈ പോസ്റ്റില്‍ നല്‍കപ്പെട്ട ഒരഭിപ്രായത്തെയും ഞാന്‍ ഖണ്ഡിക്കേണ്ടതില്ല. ഞാനതിന് മുതിരുന്നുമില്ല. കാരണം ഈ പോസ്റ്റ് മുഴുവന്‍ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. അതിനാല്‍ ഇവിടെ നല്‍കപ്പെട്ട അഭിപ്രായങ്ങളൊക്കെ സ്വന്തം നിലക്ക് തന്നെ നിലനില്‍പുള്ളവയാണ്. ഏതെങ്കിലുമൊന്ന് തെറ്റാണെന്നോ ശരിയെന്നോ പറയാന്‍ കഴിയില്ല. ആ അഭിപ്രായങ്ങളോടുള്ള എന്റെ പ്രതികരണം ഇവിടെ കുറിക്കുന്നു. പള്ളിക്കുളത്തിന്റെ അഭിപ്രായം ഞാന്‍ ആദ്യഘട്ടത്തില്‍ പുലര്‍ത്തിയിരുന്ന അഭിപ്രായമായിരുന്നു അത്. പക്ഷെ ബൂലോഗത്ത് ആ ചിന്താഗതിക്ക് തീരെ പ്രസക്തിയില്ലെന്ന് ബോധ്യപ്പെട്ടു. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ അവഗണനകാരണം ഒരു ബ്ലോഗിന് വായനക്കാരില്ലാതെ പോകില്ല. മാത്രമല്ല ലിങ്ക് നല്‍കിയതുകൊണ്ട് അതിന് കാര്യമായി വായനക്കാര്‍ വര്‍ദ്ധിച്ചുവെന്നും വരില്ല. തുറന്ന അഭിപ്രായവും നിര്‍ഭയമായ ചര്‍ചയും നടക്കുന്ന ബ്ലോഗുകളെ കണ്ടെത്താനുള്ള കഴിവ് വായനക്കാര്‍ക്കുണ്ട്. മാത്രമല്ല ഇസ്്‌ലാമിനെ വിമര്‍ശിക്കുന്ന ബ്ലോഗിലൂടെയാണ് ഇത്തരം ബ്ലോഗിലേക്ക് ആളുകള്‍ കടന്നുവരുന്നത്. അവിടെ വിമര്‍ശനവിധേയമാക്കിയ വിഷയത്തിന്റെ യഥാര്‍ഥ കാഴ്ചപാട് വിശദീകരിച്ച ശേഷം പ്രസ്തുത പോസ്റ്റിലേക്ക് ലിങ്ക് നല്‍കുന്നത് ധീരമായ നടപടിയാണ്. ഒരു പക്ഷെ യുക്തിവാദികളില്‍ നിന്ന് അത്തരമൊരുനിലപാട് അബദ്ധത്തില്‍ പോലും സംഭവിക്കില്ല. ഈ ഒരു കാര്യം മാത്രം ചിന്തിച്ചാല്‍ മതി യുക്തിവാദം എന്ന് പറഞ്ഞ് നടത്തപ്പെടുന്ന കെട്ടുകാഴ്ചയുടെ പൊള്ളത്തരം വ്യക്തമാകാന്‍. പിന്നെയൊരു കാര്യം അവഗണിക്കേണ്ട സൈറ്റില്‍ കടന്ന് അഭിപ്രായം പറയുന്നത്. പോസ്റ്റില്‍ വളരെ ചെറിയ സൂചന നല്‍കി കല്ലെറിയാന്‍ മതത്തെ കല്ലെറിയാന്‍ പാകത്തിലിട്ട് ബ്ലോഗര്‍ മാന്യനാകുന്നു. തുടര്‍ന്ന് വരുന്ന കടുത്ത വിമര്‍ശത്തെ കണ്ടില്ലെന്ന് നടിച്ചത് കൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും മെച്ചം ഉള്ളതായി എനിക്ക് തോന്നുന്നില്ല. അവിടെ ഇസ്്‌ലാമിന്റെ യഥാര്‍ഥനിലപാട് പറഞ്ഞുവെക്കുന്നത് അസംബന്ധമായി എനിക്ക് തോന്നിയിട്ടില്ല. മാത്രമല്ല എല്ലാ ബ്ലോഗിലേക്കുമുള്ള പ്രവേശന കവാടങ്ങള്‍ ഒരേ പോലെയാണ്. ചില ജനാലകള്‍ തുറന്നത് കൊണ്ട് അല്‍പം കൂടി കാറ്റുവെളിച്ചവും അകത്ത് കടക്കും എന്നതല്ലാതെ അകത്തുള്ള വെളിച്ചം പുറത്ത് പോകും എന്നാരെങ്കിലും ഭയപ്പെടാറുണ്ടോ പള്ളിക്കുളം.

പ്രിയ അരുണ്‍,

യുക്തിവാദികള്‍ പിടികൂടാതിരിക്കാന്‍ എന്ന എന്റെ വാചകം അബദ്ധമാകാന്‍ സാധ്യതയുണ്ട്. അതൊരു നിരീക്ഷണം മാത്രമാണ്. പക്ഷെ അതു നാട്ടുനടപ്പുള്ള ഒരു ഹിന്ദുമതവുമായി ഒരു സാമ്യവും കാണാത്തതുകൊണ്ടാണ് അപ്രകാരം സൂചിപ്പിച്ചത്. ഈ വീക്ഷണം പോലും കൃത്യമാകാനിടയില്ല. എങ്കിലും ഇസ്‌ലാം എന്തുകൊണ്ട് ശരവ്യയമാകുന്നു എന്ന ചര്‍ചയില്‍ അത്തരമൊരു ഊഹം അസ്ഥാനത്താണെന്ന് തോന്നുന്നില്ല.

പ്രിയ ബൈജു.

തീര്‍ചയായും അതില്‍ യുക്തിരാഹിത്യം ഉണ്ട്. പക്ഷെ യുക്തിവാദികള്‍ക്ക് മതമില്ല എന്നതിനേക്കാള്‍ ശരി മതമുണ്ട് എന്ന് പറയുന്നതാണ്. ബാബുവിന് ക്രിസ്തുമതം. ഇ.എ. ജബ്ബാറിന് ഇസ്‌ലാം മതം. പക്ഷെ ഈ മതം ആചരിക്കാനുള്ളതല്ല വിമര്‍ശിക്കാനുള്ളതാണ്. മറ്റൊന്ന് ഇവരൊന്നും മതവിശ്വാസികളല്ലാത്തതുപോലെ യുക്തിവാദികളും അല്ല എന്നതാണ്. യുക്തിവാദികള്‍ ദൈവനിഷേധികള്‍ എന്ന സങ്കല്‍പ്പത്തിലാണ് പ്രയോഗിക്കുന്നത്. അവരുടെ വാദത്തില്‍ യുക്തിയുടെ തരിമ്പ് കാണാന്‍ കഴിയുന്നുണ്ടോ നിങ്ങള്‍ക്ക് ഏതാനും നിഷേധങ്ങള്‍ നടത്തിയാല്‍ യുക്തിയാകുമോ. ചിലകാര്യങ്ങളില്‍ വിശ്വാസം കൈക്കൊള്ളാനാവശ്യമായ അറിവ് അവര്‍ക്ക് ലഭിക്കാതെ പോയി എന്നതാണ് സത്യം

പ്രിയ പുലരി.

താങ്കള്‍ പറഞ്ഞതില്‍ അടിവരയിടേണ്ടത്. യുക്തിവാദികള്‍ക്ക് സ്വന്തത്തെ പരിചയപ്പെടുത്താന്‍ ഒന്നുമില്ല എന്നതാണ്. അത് എല്ലാവരും മനസ്സിലാക്കിയ സംഗതിയാണ്. എന്നാലും അവരുടെ അവസ്ഥ പിഞ്ഞാണ കടയില്‍ കയറിയ കാട്ടുപോത്തിനെ പോലെയാണ്. നിര്‍മിക്കാനൊന്നുമില്ലെങ്കിലും നല്ല ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട് എന്നത് അനിഷേധ്യമാണ്.

അഭിപ്രായം നല്‍കിയ എല്ലാവര്‍ക്കും നന്ദി.

വായന പറഞ്ഞു...

നല്ല, ഒരു ക്രിയേറ്റീവായ പോസ്റ്റ്‌.... ( സബാഷ്‌ മുഴക്കാതെ പോകാന്‍ സാപ്പിക്ക്‌ മനസ്സ്‌ വരുന്നില്ല... )

siva // ശിവ പറഞ്ഞു...

ബ്ലോഗെഴുത്തിന്റെ ലക്ഷ്യം മതവിമര്‍ശനമോ മതപിന്തുണയോ അല്ലാത്ത ഒരു ബ്ലോഗറാണ് ഞാന്‍. മലയാള ബ്ലോഗിന്റെ ആദ്യകാലങ്ങള്‍ നര്‍മ്മവും സാഹിത്യവും കവിതയും ആത്മാര്‍ത്ഥ സൌഹൃദവും നിറഞ്ഞ ഒരു ലോകമായിരുന്നു. ഇന്ന് മതത്തിന്റെ പേരില്‍ ഇവിടെക്കിടന്ന് അടിയുണ്ടാക്കിയിട്ടെന്തു കാര്യം? ഓരോരുത്തര്‍ക്കും അവന്റെ മതവും വിശ്വാസങ്ങളും വലുതാണ്. ആരുടെയെങ്കിലും വിമര്‍ശനം കൊണ്ട് ഒരു മതവും ഇല്ലാതാകില്ല. അന്യമതങ്ങള്‍ക്കും നമ്മുടെ ദൈവത്തെപ്പോലെ ശക്തനായ ഒരു ദൈവമുണ്ടെന്ന് എല്ലാവരും ചിന്തിച്ചിരുന്നെങ്കില്‍...

ബീമാപള്ളി / Beemapally പറഞ്ഞു...

നല്ല പോസ്റ്റു............

സഹോദരന്‍ പള്ളിക്കുളവുമായി ഒരു തര്‍ക്കത്തിനില്ല.....

ലത്തീഫ് അദ്ദേഹത്തിനു നല്‍കിയ മറുപടിയിലധികം മറ്റൊന്നും ബീമാപള്ളിക്ക് പറയാനുമില്ല....

യുക്തിവാദി സഹോദരന്മാര്‍ ഇസ്ലാമിനെതിരെ വിമര്‍ശനങ്ങളുമായി വരുമ്പോള്‍ യുക്തിസഹമായി അവര്‍ക്ക് മറുപടികള്‍ നല്‍കാന്‍ പലപ്പോഴും ലത്തീഫിന്റെ മറുപടിപ്പോസ്റ്റുകള്‍ക്കും മറ്റു ഇസ്ലാമിക പഠനപരമായ പോസ്റ്റുകള്‍ക്കും കഴിയുന്നുണ്ടെന്നാണ് ബീമാപള്ളിക്ക് പറയാനുള്ളത്..

അത് ലത്തീഫ് തുടരുകതന്നവേണം...

നേരത്തെ മതപരമായ നല്ല പോസ്റ്റുകളും ചര്‍ച്ചകളുമായി മലയാള ബ്ലോഗില്‍ സജീവമായിരുന്ന 'ഫൈസല്‍ കൊണ്ടോട്ടി' എന്നൊരു ബ്ലോഗര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ഇപ്പൊ കാണുന്നില്ല...

ലത്തീഫിന്റെ ഈ ദൌത്യത്തിന് സര്‍വ്വ ഭാവുകങ്ങളും, പ്രാര്‍ഥനകളും...!

Joker പറഞ്ഞു...

ലതീഫ്

ഇവിടെ ഉള്ളിന്റെയുള്ളില്‍ മതം ആചരിക്കുന്ന ആ നൊസ്റ്റാള്‍ജിയ വിട്ടുപോകാത്ത ചില യുക്തിവാദ ശിങ്കങ്ങള്‍ ഉണ്ട്. അതില്‍ പെട്ട ശ്രീ.സുകുമാരന്‍,ബാബു,ചിത്രകാരന്‍ എന്നിവരൊക്കെ അതില്‍ പെടും. ഇവരൌടെ വര്‍ഗ്ഗീയ വിഷം വമിക്കുന്ന പോസ്റ്റുകള്‍ കണ്ടാലറിയാം പലപ്പോഴും ഈ അസുഖം. ഈ വര്‍ഗ്ഗീയ വാദമാണ് യുക്തിവാദം എന്ന് ധരിച്ചു വശായ ഇവര്‍ ബ്ലോഗില്‍ തന്നെയുള്ള മറ്റ് യുക്തിവാദികളെ കണ്ട് പഠിക്കുന്നില്ല. ഇവരുടെ ധാരണ മത വിശ്വാസികളുടെ തന്തക്ക് വിളിച്ചാല്‍ കാര്യം ശരിയായി എന്നാണ്. ഒന്നുകില്‍ വളര്‍ത്ത് ദോഷം, അല്ലെങ്കില്‍ സ്നേഹവും പരിഗണയും ലഭിക്കേണ്ട സമയത്ത് അത് കിട്ടാത്തതിന്റെ കുഴപ്പം.

CKLatheef പറഞ്ഞു...

പ്രിയ ശിവ,

താങ്കളുടെ അഭിപ്രായം ഇവിടെ അറിയിച്ചതിന് നന്ദി. ആദ്യകാലങ്ങള്‍ നര്‍മവും സാഹിത്യവും...... പിന്നെ താങ്കളിവിടെ പറയാന്‍ വിട്ടുപോയ ഒരു വിഭാഗം കൂടി ഉണ്ടായിരുന്നു. യുക്തിവാദികള്‍ എന്നറിയപ്പെടുന്നവരുടെ ബ്ലോഗുകള്‍. അതില്‍ അസത്യം മതവിദ്വേഷം എന്നിവ വമിപ്പിച്ചുകൊണ്ടിരുന്നു. ബൂലോഗത്തുള്ള നല്ല ഒരു വിഭാഗം ഇസ്‌ലാം പഠനത്തിന്റെ അവലംബം അത്തരം ബ്ലോഗുകളായിരുന്നു എന്നത് നിഷേധിക്കാനാവാത്ത സത്യം. ഇപ്പോള്‍ പുതുതായി സംഭവിച്ചത് പ്രസ്തുത വിഷയങ്ങള്‍ യുക്തിവാദി ബ്ലോഗില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാന്‍ തുടങ്ങി എന്ന് മാത്രമാണ്. ഈ വിഷയം മുസ്‌ലിം പക്ഷത്ത് നിന്ന കൈകാര്യം ചെയ്യുന്നവരാരാകട്ടെ തികഞ്ഞ പ്രതിപക്ഷ ബഹുമാനത്തോടെയാണ് ഇടപെട്ടിട്ടുള്ളത്. മനുഷ്യരെന്ന നിലക്ക് എപ്പോഴെങ്കിലും ചില സ്‌കലിതങ്ങള്‍ സംഭവിച്ചിട്ടുണ്ടാകാം. അനോണികളും വ്യാജ ഐഡികളും ഉപയോഗിച്ച് തെറിവിളിക്കുന്നവര്‍ ആരോക്കെ എന്ന് അറിയില്ലല്ലോ. അതുകൊണ്ട് അടിയുണ്ടാക്കുക വിശ്വാസികളുടെയും ലക്ഷ്യമല്ല.

CKLatheef പറഞ്ഞു...

പ്രിയ ബീമാപള്ളി.

അഭിപ്രായത്തിന് നന്ദി. താങ്കളുടെ പ്രാര്‍ഥനയും പിന്തുണയും എന്റെ ശ്രമങ്ങള്‍ക്ക് കരുത്തായി ഞാന്‍ കരുതുന്നു. ഫൈസലിന് എന്ത് പറ്റി എന്ന് ഞാനും അലോചിക്കുകയായിരുന്നു. അദ്ദേഹം യുക്തിവാദികള്‍ക്ക് നല്‍കിയ ഉത്തരം ലഭിക്കാത്ത ചില ചോദ്യങ്ങളുണ്ട്. അതുകൊണ്ട് വല്ല ബ്ലോഗ് ഹര്‍ത്താലിലോ മൗനവ്രതത്തിലോ ആയിരിക്കുമോ.

പ്രിയ ജോക്കര്‍,

യുക്തിവാദികള്‍ക്ക് എന്താണ് സംഭവിച്ചത് എന്നത് നല്ല ഒരു പഠനത്തിന് സ്‌കോപ്പുള്ള വിഷയമാണ്. ഇയ്യിടെ ചില പഠനറിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എങ്ങനെയായാലും ഒരു കാര്യം സത്യം. മാന്യമല്ലാതെ ഇടപെടുന്നവരില്‍ നല്ല ഒരു ശതമാനം യുക്തിവാദികളാണ്.
താങ്കളുടെ അഭിപ്രായത്തിന് നന്ദി.

പ്രിയ സാപ്പി,

പ്രചോദനം നല്‍കുന്ന കമന്റ് നല്‍കിയതില്‍ സന്തോഷം. ഇടക്കൊക്കെ ഇടപെടണം കെട്ടോ.

CKLatheef പറഞ്ഞു...

Siva said..

'ഓരോരുത്തര്‍ക്കും അവന്റെ മതവും വിശ്വാസങ്ങളും വലുതാണ്. ആരുടെയെങ്കിലും വിമര്‍ശനം കൊണ്ട് ഒരു മതവും ഇല്ലാതാകില്ല. അന്യമതങ്ങള്‍ക്കും നമ്മുടെ ദൈവത്തെപ്പോലെ ശക്തനായ ഒരു ദൈവമുണ്ടെന്ന് എല്ലാവരും ചിന്തിച്ചിരുന്നെങ്കില്‍...'

ഇതിനോട് പ്രതികരിക്കാതിരിക്കാനാവില്ല. കാരണം ഇത്തരം ബ്ലോഗുകളുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യുന്നുണ്ട് ഈ വാചകങ്ങള്‍. ഈ ആശയം പലരൂപത്തില്‍ പലരും പ്രകടിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. ചിലര്‍ പരിഹസിക്കുന്നതും. ദൈവത്തിന്റെ ഏജന്റുമാര്‍, എല്ലാവരെയും സ്വര്‍ഗത്തിലാക്കാന്‍ നടക്കുന്നവര്‍, കൂപമണ്ഡുക്കള്‍, മതഗ്രന്ഥത്തിലെ അക്ഷരങ്ങള്‍ക്കപ്പുറം ചിന്തിക്കാന്‍ കഴിയാത്തവര്‍, ഈ ആധുനിക യുഗത്തിലും ബ്ലോഗില്‍ കയറി ആറാം നൂറ്റാണ്ടില്‍ രൂപകൊണ്ട ഒരു മതത്തിന്റെ മഹത്വം ഉല്‍ഘോഷിക്കാന്‍ ഉളുപ്പില്ലാത്തവര്‍ ഇതെല്ലാം വിശ്വാസികളായ ബ്ലോഗര്‍മാര്‍ക്ക് ഇതുവരെയായി പതിച്ചുകിട്ടിയ ഓമനപ്പേരുകളാണ്. എന്തിന് ഇവര്‍ ഇങ്ങനെ പരിഹാസ്യരാകണം എന്ന് ഇത്തരം ബ്ലോഗുകള്‍ ബോധപൂര്‍വം വായിക്കാത്ത പലരും അത്ഭുതപ്പെടുന്നുമുണ്ടാവും. ഇതേകുറിച്ച് ഒരു വാക്ക്.

വിമര്‍ശനങ്ങളിലൂടെ മതത്തെ ഇല്ലായ്മ ചെയ്യാന്‍ കഴിയില്ല എന്ന് മനസ്സിലാക്കേണ്ടത് വിമര്‍ശകരാണ്. ഞങ്ങള്‍ വിമര്‍ശകരല്ല. ഓരോരുത്തര്‍ക്കും അവന്റെ മതങ്ങളും വിശ്വാസങ്ങളും വലുതാണ് ഇത് യുക്തിവാദികളും വിശ്വാസികളും മനസ്സിലാക്കണം. പക്ഷെ വിശ്വാസം വിമര്‍ശനാതീതമാണെന്നത് മതവിശ്വാസികള്‍ പോലും കരുതാന് പാടില്ല. എല്ലാവരുടെയും ദൈവം ഒന്നുതന്നെ എന്ന പൊതുവായി യോജിക്കാവുന്ന സത്യത്തില്‍ നിന്ന് വിശ്വാസികള്‍ക്ക് പരസ്പരം ചര്‍ച നടത്താവുന്നതേയുള്ളൂ. കാട്ടിപ്പരുത്തി ചൂണ്ടികാണിച്ച പോലെ സത്യത്തിന് ഒരു പ്രശ്‌നമുണ്ട് അത് ഒന്നേയുണ്ടാവൂ. അതിനാല്‍ ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും ചര്‍ചനടത്താം സൗഹാര്‍ദ്ദപരമായി തന്നെ. പക്ഷെ അത്തരം ഒരു ചര്‍ചക്ക് തടസ്സം നില്‍ക്കുന്നത് യുക്തിവാദികള്‍ തന്നെ. ദൈവത്തെക്കുറിച്ച ചര്‍ച ആരംഭിക്കുന്ന നിമിഷം ജബ്ബാര്‍ മാഷ് വന്ന് 'ലുങ്കിയുടുത്ത ദൈവം', 'ഗോത്ര ദൈവം' എന്നോക്കെ പറഞ്ഞ് ലിങ്ക് ഇട്ട് പോകും. അവിടെ ചെന്നാല്‍ കുറേ ഖുര്‍ആന്‍ സുക്തങ്ങള്‍ കോപ്പിചെയ്തു വെച്ചതും ചര്‍ചയുടെ കോളത്തില്‍ യുക്തിവാദികള്‍ എന്നറിയപ്പെടുന്നവര്‍ ഉഗ്രനായി മാഷെ വീണ്ടും പ്രതീക്ഷിക്കുന്നു എന്ന സ്ഥിരം കമന്റുകളുമാണ് കാണാന്‍ കഴിയുക. വല്ലയിടത്തും ആരെങ്കിലും അതിന് മറുപടി പറയാന്‍ ശ്രമിച്ചാല്‍ ഒന്നിന് പിറകെ വിഷയങ്ങള്‍ നല്‍കി ചര്‍ച എവിടെയുമെത്താതെ അവസാനിക്കുകയും ചെയ്യും.

പ്രിയ ശിവാ.. ഇത്തരം ചില ചര്‍ചകളും വിമര്‍ശനങ്ങളും ബ്ലോഗില്‍ നിലനില്‍ക്കട്ടെ. വൈവിധ്യത്തിലെ സൗന്ദര്യം ഒന്ന് വേറെത്തന്നെയല്ലേ.

ബീമാപള്ളി / Beemapally പറഞ്ഞു...

Tracking..........

ചിന്തകന്‍ പറഞ്ഞു...

സത്യത്തില്‍, എന്നെ ഒരു ബ്ലോഗ് തുടങ്ങാനും ഇടപെടാനും പ്രേരിപിച്ച പ്രധാന ഘടകം യുക്തിവാദി സുഹൃത്തുക്കളുടെ ഇസ് ലാമിനെതിരെയുള്ള, തീര്‍ത്തും അസത്യവും അടിസ്ഥാന രഹിതവുമായ കാര്യങ്ങള്‍ അവതരിപ്പിച്ച് അതിന് മറുപടി പറഞ്ഞ് കൊണ്ടിരിക്കുന്ന, അവരുടെ പ്രവണക്കെതിരാണ്.

ചാണക്യനെ പോലുള്ള ചില സുഹൃത്തുക്കള്‍‍, മനുഷ്യാവകാശ പ്രശ്നം എന്നപേരില്‍, ശ്രദ്ധപിടിച്ചു പറ്റാന്‍ വേണ്ടി മാത്രം ഇടുന്ന ചില പോസ്റ്റുകള്‍, അവഗണിക്കുന്നതാണ് നല്ലതെന്ന് പള്ളിക്കുളം പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.

എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഒരു ആദര്‍ശത്തെ തെറ്റിദ്ധരിപിക്കുന്ന തരത്തില്‍ വഷളാകുന്ന സന്ദര്‍ഭത്തില്‍ ഇടപെടാതിരിക്കുന്നത് എല്ലാം സമ്മതിച്ചു കൊടുക്കുന്നതിന് തുല്യമാകും.

വെറും തമാശയും നര്‍മ്മവുമായി ബ്ലോഗുന്നവര്‍ക്ക് അതിനുള്ള സ്വതന്ത്ര്യമുണ്ട്. വിമര്‍ശനാത്മകവും സംവാദ ശൈലിയിമായി ബ്ലോഗുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ബ്ലോഗുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ ഒരാളുടെ യുക്തിയെ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പിക്കാനുള്ള സ്വാതന്ത്ര്യം ആര്‍ക്കും ഉണ്ടാവരുത്.

CKLatheef പറഞ്ഞു...

പ്രിയ ചിന്തകന്‍,

അപ്പോള്‍ ശിവ പറഞ്ഞതിന് ഒരു തിരുത്തുകൂടിയാണ് ഈ കമന്റ്, മുമ്പേ തുടങ്ങി ഇപ്പോഴും ഈ രംഗത്ത് തുടരുന്നവര്‍ അപൂര്‍വമാണ്. നിര്‍ജീവമായി മാറിയ ഒട്ടേറെ ഇസ്‌ലാം ചര്‍ച നടന്ന ബ്ലോഗുകള്‍ കണ്ടിട്ടുണ്ട്. മിക്കവയിലും ഒന്നോ രണ്ടോ പോസ്റ്റുകള്‍. താങ്കളിപ്പോഴും സജീവമായി രംഗത്തുള്ളത് എന്നെ പോലുള്ള പുതുബ്ലോഗര്‍മാര്‍ക്ക് ആശ്വാസമാണ്. സമാനമായ പലചര്‍ചകളും കാണുന്നത് താങ്കള്‍ നല്‍കുന്ന ലിങ്കുകളിലൂടെയാണ്. നന്ദി. പ്രാര്‍ഥനയോടെ.

പുലരി പറഞ്ഞു...

അരുൺ
എന്റെ നിലപാടു വ്യക്തമാണു.
ഞാൻ മറയിലൂടെയല്ല ആശയങ്ങൾ വ്യതമാക്കുവാൻ ശ്രമിക്കുന്നത്‌, മറിച്ച്‌ വ്യക്തമായ നിലപാടിൽ ഉറച്ചു നുന്നുകൊണ്ടു തന്നെയാണു. ആ നിലപാടിന്റെ അടിത്തറ 'ഇസ്ലാം' അല്ലെങ്കിൽ 'മുസ്ലിം' എന്നതു തന്നെയാണു. അതൊരിക്കലും അന്യമത വിദ്വേഷമല്ല. എന്നാൽ ഫാഷീസ്റ്റ്‌-സാമ്രാജ്യത്വ വിരുദ്ധമാണു.
കാണുന്നതൊക്കെ വിമർഷിക്കുക. പ്രത്യേകിച്ച്‌ ഇസ്ലാമുമായി ബന്ധപ്പെട്ടത്‌, അതേ സമയം വ്രണം പിടിച്ചു പഴുത്തു നാറിയ സ്വന്തം കാലുകൾ ആരും കാണില്ലെന്നു നടിക്കുക ഇതാണു യുക്തിവാദികളെന്നോ, നിശ്പക്ഷരെന്നോ നടിക്കുന്ന ചില വർഗ്ഗീയവാദികൾ ഭൂലോകത്ത്‌ ചെയ്തു കൊണ്ടിരിക്കുന്നത്‌.

ഉദാഹരണത്തിനു കാളിദാസന്റെ "മുഖം മൂടികൾ.." തന്നെ.
ചില വ്യക്തികളുടെ അവകാശ നിയമ പോരാട്ടങ്ങൾക്ക്‌ സമുദായം മുഴുക്കെ മറുപടി പറയണമെന്ന നിലപാടാണു കാളിദാസന്തേത്‌. എന്നാൽ "പേട്ടയിലെ കൂട്ടക്കൊലകൾ" അടക്കമു സമാന വിഷയങ്ങളിൽ കാളിദാസൻ പ്രതിനിധാനം ചെയ്യുന്ന സമുദായം എന്തു നിൽപാടെടുത്ത്‌ എന്നു ചോദിച്ചാൽ മറുപടി ഒന്നുമില്ല. നിശ്പക്ഷതയിൽ പൊതിഞ്ഞ വർഗ്ഗീയ അജണ്ടയുള്ള ഈ നിലപാടുകളാണു എതിർക്കപ്പെടേണ്ടത്‌.

prachaarakan പറഞ്ഞു...

പുരോഗമന വാദികൾ എന്ന് സ്വയം പ്രചരിപ്പിക്കുന്ന ജമാ‌അത്തെ ഇസ്ലാമിക്കാർക്ക് വേദവാക്യം മൌദൂദി സാഹിബിന്റെതാകയാൽ അവരല്ലെ പൌരോഹിത്യ മതത്തിന്റെ ആളുകൾ. മുസ്ലിംകളിൽ ബഹുദൈവാരാധന ആരൊപിച്ച് രംഗത്ത് വന്ന ജമ-മുജാഹിദുകളുടെ വ്യാഖ്യാനങ്ങളും ഉദ്ദരണികളുമാണ് സർവ്വ യുക്തിവാദി നിരീശ്വര വാദി പ്രസ്ഥാനക്കാർക്കും ഇസ്ലാമിനെതിരിൽ ഉപയോഗിക്കാൻ വഴി എളുപ്പമാക്കിയത്.

ഒരു ജനാധിപത്യ രാജ്യത്തെ ഗവന്മെന്റ് ജോലി സ്വികരിക്കുന്നതും തിരഞ്ഞെടുപ്പിൽ പങ്കാളികളാകുന്നതും ബഹുദൈവാരാധനക്ക് തുല്യമാണെന്ന് പ്രചരിപ്പിക്കുന്ന മൌദൂദിയൻ പൌരൊഹിത്യത്തേക്കാൾ വലിയ പൌരോഹിത്യം എതാണുള്ളത്


ഇവിടെ പരസ്പരം അഭിനന്ദനങ്ങൾ കൈമാറുന്ന ,പ്രാർത്ഥിക്കാൻ വസിയത്ത് ചെയ്യുന്ന ഭീമാപള്ളിയും ലതീഫും അവരവരുടെ പ്രസ്ഥാൻക്കാർ പരസ്പരം ശിർക്ക് ആരോപിക്കുന്നവരാണെന്ന് കൂടിയാണെന്നത് സത്യമല്ലേ..

CKLatheef പറഞ്ഞു...

@പ്രചാരകന്‍

മുസ്‌ലിം സംഘടനാപരമായ ഒരു സംവാദം ഇവിടെ ഉദ്ദേശിച്ചിട്ടില്ല. യുക്തിവാദികള്‍ ഇസ്‌ലാമിനെതിരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്ക് വിശുദ്ധഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ മറുപടി പറയുക എന്നതാണ് യുക്തിവാദികളും ഇസ്‌ലാമും എന്ന എന്റെ ബ്ലോഗുകൊണ്ട് ലക്ഷ്യം വെക്കുന്നത്. അതുകൊണ്ടാണ് ഇവിടെ സംഘടനാപരമായ വ്യത്യാസം നിലനിര്‍ത്തിക്കൊണ്ടുതന്നെ യുക്തിവാദികളോട് പൊതുവായി പറയാവുന്ന കാര്യങ്ങളില്‍ സഹോദരങ്ങള്‍ തങ്ങളുടെ പ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്നത്. ഇവിടെ വന്ന മറ്റാര്‍ക്കും ഇപ്രാകാരം വിശദീകിച്ചുകൊണ്ടുക്കേണ്ടി വന്നിട്ടില്ല. അവര്‍ സ്വയം അത് മനസ്സിലാക്കിയിരുന്നു.

ഇസ്‌ലാമില്‍ പൗരോഹിത്യമതം പ്രവാചകമതം എന്നിങ്ങനെ വ്യക്തമായി ചൂണ്ടിക്കാണിക്കാവുന്ന രണ്ട് വിഭാഗമില്ല. വിശുദ്ധഖുര്‍ആനും പ്രവാചകചര്യയുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാനം അതംഗീകരിക്കുന്ന ആര്‍ക്കും ഈ ചര്‍ചയില്‍ പങ്കാളികളാകാം. പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങള്‍ക്ക് അതിന്റെയായ വിലയും പരിഗണനയുമുണ്ട്. പക്ഷെ അത് നേരത്തെ സൂചിപ്പിച്ച അടിസ്ഥാനങ്ങളോളമെത്തുകയില്ല. ഒരു വ്യാഖ്യാതാവിന്റെയും വ്യാഖ്യാനം ആ വിഷയത്തിലെ അവസാന വാക്കുമല്ല. അതിനെതിരായി ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവരാണ് (സുന്നിയായാലും മുജാഹിദായാലും ജമാഅത്തുകാരനായാലും) പൗരോഹിത്യത്തെ പിന്‍പറ്റുന്നവര്‍. മൗദൂദിക്ക് അപ്രമാദിത്വം കല്‍പിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവരും പൗരോഹിത്യമതത്തിലാണെന്ന് ഞാന്‍ പറയും. പക്ഷെ അങ്ങനെ ഇല്ല എന്നാണ് എന്റെ അറിവ്. അദ്ദേഹം തന്റെ കാലഘട്ടത്തിലെ ഇസ്‌ലാമിക സമൂഹത്തിന് വ്യക്തമായ ദിശാബോധം നല്‍കിയ ചിന്തകനും പണ്ഡിതനുമാണ്. ഈ പറഞ്ഞതും ചര്‍ചകൂടാതെ അംഗീകരിക്കേണ്ട ഒരു വിഷമായി ഞാന്‍ കാണുന്നില്ല. ബ്ലോഗറായ ബീമാപള്ളിയുടെ പോസ്റ്റിലോ അഭിപ്രായങ്ങളിലോ ഇസ്‌ലാമികമായി വിയോജിപ്പുള്ള ഒന്നും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെ കണ്ടാല്‍ പ്രസ്തുത സ്ഥലത്ത് ഞാനെന്റെ വിയോജിപ്പ് രേഖപ്പെടുത്തും. അതേ പ്രകാരം തന്നെ തിരിച്ചും അദ്ദേഹം ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതാണ് നമ്മുക്ക് ചെയ്യാവുന്ന ബുദ്ധിപരമായ സമീപനം അല്ലാതെ സ്ത്രീകള്‍ മുഖം മറക്കുന്നതിനെക്കുറിച്ച് അദ്ദേഹം ചര്‍ചചെയ്യുന്ന പോസ്റ്റില്‍ ഞാന്‍ ചെന്ന് മുജാഹിദ് അങ്ങനെ ചെയ്തില്ലേ ഇങ്ങനെ ചെയ്തില്ലേ എന്ന് പറഞ്ഞ് തോന്നിയത് വിളിച്ചു പറയുകയല്ല. അത്തരം ചിന്തകളുമായി നടക്കുന്നവര്‍ ചര്‍ചയുടെയും സംവാദത്തിന്റെയും അതിലുപരിയായി മതത്തിന്റെയും ബാലപാഠങ്ങള്‍ ഒന്നുകൂടി പഠിച്ചിട്ട് വരണം

മേല്‍പറഞ്ഞ കാഴ്ചപ്പാടോടെ താങ്കള്‍ക്കും ഈ ബ്ലോഗില്‍ സഹകരിക്കാവുന്നതേയുള്ളൂ. മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുയും നന്‍മനേരുകയും ചെയ്യുന്ന എനിക്ക് എന്തുകൊണ്ട് ബീമാപള്ളിക്കും അദ്ദേഹത്തിന് എനിക്കും വേണ്ടി പ്രാര്‍ഥിച്ചുകൂടാ. ഇക്കാര്യത്തില്‍ ഞങ്ങളുടെ പ്രസ്ഥാനങ്ങള്‍ എതിര് നില്‍ക്കുന്ന പ്രശ്‌നവുമില്ല.

നിങ്ങള്‍ പരസ്പരം സഹകരിക്കുക നന്മയുടെ ഭയഭക്തിയുടെ കാര്യത്തില്‍, നിങ്ങള്‍ സഹകരിക്കരുത് പാപത്തിന്റെയും ശത്രുതയുടെയും കാര്യത്തില്‍ (ഖുര്‍ആന്‍)

CKLatheef പറഞ്ഞു...

പ്രചാരകന്‍ പറഞ്ഞു.. ,

മുസ്ലിംകളിൽ ബഹുദൈവാരാധന ആരൊപിച്ച് രംഗത്ത് വന്ന ജമ-മുജാഹിദുകളുടെ വ്യാഖ്യാനങ്ങളും ഉദ്ദരണികളുമാണ് സർവ്വ യുക്തിവാദി നിരീശ്വര വാദി പ്രസ്ഥാനക്കാർക്കും ഇസ്ലാമിനെതിരിൽ ഉപയോഗിക്കാൻ വഴി എളുപ്പമാക്കിയത്.

പ്രിയ പ്രചാരകന്‍ ,

താങ്കള്‍ ഇത്തരം സംവാദങ്ങളിലും ചര്‍ചകളിലും പുതുമുഖമാണ് എന്നാണ് എന്റെ അറിവ്, അതുകൊണ്ടാണ് ധാരാളം ബ്ലോഗുകള്‍ കൈകാര്യം ചെയ്യുന്ന താങ്കള്‍ പൊതുയോഗത്തില്‍ പ്രസംഗിക്കുന്ന പോലെ ഒട്ടും വസ്തുതകളോട് യോജിക്കാത്ത വിധത്തിലുള്ള കാര്യങ്ങള്‍ തട്ടിവിടുന്നത്. ഈ നിലക്ക് താങ്കള്‍ക്ക് ഏതെങ്കിലും ഒരു സംവാദത്തില്‍ ആരോഗ്യകമായ വിധം ഇടപെടാന്‍ കഴിയും എന്ന് തോന്നുന്നില്ല. യുക്തിവാദികളുടെ സ്വഭാവം എല്ലാവര്‍ക്കും അറിവുള്ളതാണ്. ആരുടെ വ്യാഖ്യാനമാണോ തെറ്റിദ്ധരിപ്പിക്കാന്‍ ഏറ്റവും എളുപ്പമുള്ളത് അത് അവര്‍ നല്‍കും. വ്യാഖ്യാനം ലഭിച്ചില്ലെങ്കില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് അവര്‍ സ്വന്തമായ ദുര്‍വ്യാഖ്യാനം നല്‍കും. ഞാന്‍ പലപ്പോഴും അതിനെതിരെ ചെയ്യുന്നത്. ശരിയായ വ്യാഖ്യാനം എടുത്ത് ചേര്‍ക്കുക മാത്രമാണ്. അതിനുള്ള വ്യാഖ്യാനം എനിക്ക് ലഭിക്കുന്നത് ജമ-മുജകള്‍ എന്ന് താങ്കള്‍ പറഞ്ഞവരുടെ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ നിന്നാണ്. ഇപ്രകാരം അമാനി മൗലവിയുടെയും മൗദൂദിയുടെയും വ്യാഖ്യാനങ്ങള്‍ ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

സമാനമായ രൂപത്തിലാണ് തുടര്‍ന്നും താങ്കള്‍ അഭിപ്രായ പ്രകടനം നടത്താനുദ്ദേശിക്കുന്നതെങ്കില്‍ അത്തരം കമന്റുകള്‍ നിലനിര്‍ത്തേണ്ടതുണ്ടോ എന്നും ഈ പോസ്റ്റിന്റെ ഒരു ചര്‍ചയില്‍ പെടുന്നതാണ്. അതില്‍ താങ്കള്‍ക്കും താങ്കളുടെതായ അഭിപ്രായം പറയാം.

അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. താങ്കള്‍ക്ക് നന്‍മക്കായി പ്രാര്‍ത്ഥിക്കുന്നു.

prachaarakan പറഞ്ഞു...

പ്രിയ സഹോദരാ

താങ്കളുടെ വാക്കുകളെ നല്ല രീതിയിൽ തന്നെ എടുക്കുന്നു. ഇവിടെ താങ്കൾ സൂചിപ്പിച്ച >>>ഇസ്‌ലാമില്‍ പൗരോഹിത്യമതം പ്രവാചകമതം എന്നിങ്ങനെ വ്യക്തമായി ചൂണ്ടിക്കാണിക്കാവുന്ന രണ്ട് വിഭാഗമില്ല. <<< എന്നതിൽ ആർക്കും തർക്കമില്ല പക്ഷെ അത് ആരുടെയെങ്കിലു മേൽ (ഉദാഹരണത്തിന് താങ്കളുടെ ഈ പോസ്റ്റിൽ തന്നെ ദുൽഫുഖാറിനെതിരെയുള്ള പരാമർശം ) ആ രോപിക്കുന്നതാണ് കഷ്ടം. മൌദൂദി സാഹിബും ചെയ്തത് അത് തന്നെയായിരുന്നല്ലൊ. . തന്റെതായ പുതിയ ഒരു വ്യാഖ്യാനത്തിലൂടെ.

പ്രവാചക മതം എന്ന് താങ്കൾ ഉദ്ദേശിച്ചത് അല്ലാഹുവിന്റെ മതം എന്ന നിലക്കായിരിക്കുമെന്ന് കരുതട്ടെ. പ്രവാചകൻ അഥവാ നബി(സ) തങ്ങൾ പുതിയ ഒരു മതം കൊണ്ടുവന്നിട്ടില്ലല്ലോ.

ചർച്ച നടക്കട്ടെ. ഭാവുകങ്ങൾ

CKLatheef പറഞ്ഞു...

പ്രിയ പ്രചാരകന്‍ ,

ഓകെ. ഈ രൂപത്തില്‍ നമ്മുക്ക് പറയാനുള്ളത് പറയാവുന്നതേയുള്ളൂ. ഏത് കാര്യവും ചര്‍ചചെയ്യാം. അതിന് ആദ്യം വേണ്ടത് ഇപ്പോള്‍ താങ്കളുപയോഗിച്ച ശൈലിയാണ്. മൗദൂദിയ പുതിയ വ്യാഖ്യാനം നടത്തിയോ എന്നും നമ്മുക്ക് ചര്‍ചയാകാവുന്നതാണ്. അതിലും ഞാന്‍ മുന്‍ധാരണകള്‍ വെച്ച് പെരുമാറില്ല. അദ്ദേഹം പൂര്‍ണനായും ഒരു സാധാരണമനുഷ്യനാണ് തെറ്റ് പറ്റാം. ഒരു വിഷയത്തില്‍ അദ്ദേഹത്തേക്കാള്‍ നല്ല വ്യാഖ്യാനം താങ്കളുടെതാകാം. ദുല്‍ഫുഖാറിനെ ഞാന്‍ ഉദാഹരിച്ചത് എനിക്ക് അനുഭവപ്പെട്ട ഒരു കാര്യത്തിലാണ്. അത് അദ്ദേഹം തുടര്‍ന്ന് തിരുത്തുന്നത് വരെ ഞാന്‍ ആ അഭിപ്രായത്തില്‍ മാറ്റം വരുത്തേണ്ടതില്ല.

തീര്‍ച്ചയായും താങ്കളുടെ ഊഹം പോലെത്തന്നെ. പ്രവാചകന്‍മാര്‍ കൊണ്ടുവന്ന ദൈവികദര്‍ശനത്തെയാണ് ഞാന്‍ ഉദ്ദേശിച്ചത്‌.
താങ്കള്‍ക്കും ചര്‍ചയില്‍ താങ്കളുടെതായ പങ്ക് വഹിക്കാനാവും.

സ്‌നേഹപൂര്‍വം.

ചിന്തകന്‍ പറഞ്ഞു...


മൗദൂദിക്ക് അപ്രമാദിത്വം കല്‍പിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവരും പൗരോഹിത്യമതത്തിലാണെന്ന് ഞാന്‍ പറയും. പക്ഷെ അങ്ങനെ ഇല്ല എന്നാണ് എന്റെ അറിവ്. അദ്ദേഹം തന്റെ കാലഘട്ടത്തിലെ ഇസ്‌ലാമിക സമൂഹത്തിന് വ്യക്തമായ ദിശാബോധം നല്‍കിയ ചിന്തകനും പണ്ഡിതനുമാണ്. ഈ പറഞ്ഞതും ചര്‍ചകൂടാതെ അംഗീകരിക്കേണ്ട ഒരു വിഷമായി ഞാന്‍ കാണുന്നില്ല. ബ്ലോഗറായ ബീമാപള്ളിയുടെ പോസ്റ്റിലോ അഭിപ്രായങ്ങളിലോ ഇസ്‌ലാമികമായി വിയോജിപ്പുള്ള ഒന്നും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെ കണ്ടാല്‍ പ്രസ്തുത സ്ഥലത്ത് ഞാനെന്റെ വിയോജിപ്പ് രേഖപ്പെടുത്തും. അതേ പ്രകാരം തന്നെ തിരിച്ചും അദ്ദേഹം ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതാണ് നമ്മുക്ക് ചെയ്യാവുന്ന ബുദ്ധിപരമായ സമീപനം അല്ലാതെ സ്ത്രീകള്‍ മുഖം മറക്കുന്നതിനെക്കുറിച്ച് അദ്ദേഹം ചര്‍ചചെയ്യുന്ന പോസ്റ്റില്‍ ഞാന്‍ ചെന്ന് മുജാഹിദ് അങ്ങനെ ചെയ്തില്ലേ ഇങ്ങനെ ചെയ്തില്ലേ എന്ന് പറഞ്ഞ് തോന്നിയത് വിളിച്ചു പറയുകയല്ല. അത്തരം ചിന്തകളുമായി നടക്കുന്നവര്‍ ചര്‍ചയുടെയും സംവാദത്തിന്റെയും അതിലുപരിയായി മതത്തിന്റെയും ബാലപാഠങ്ങള്‍ ഒന്നുകൂടി പഠിച്ചിട്ട് വരണം


വളരെ ശരിയായ കാഴ്ചപാട്. ലത്തീഫിന് അഭിനന്ദങ്ങള്‍... ഒപ്പം ക്രിയാത്മാകമായി പ്രതികരിച്ച പ്രചാരകനും..

അന്യന്റെ കുറ്റങ്ങളും കുറവുകളും വിളിച്ചു കൂവി അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്നതിലും എത്രയോ ഭേദം, യോജിപ്പുള്ള വിഷയങ്ങളില്‍ യോജിച്ചും, വിയോജിപ്പുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടത്തി യോജിപിന്റെ മേഖലകള്‍ കണ്ടെത്തിയും, സമൂഹത്തിന്റെയും,രാജ്യത്തിന്റെയും,മാനവ രാശിയുടെയും പുരോഗതിയില്‍ നമുക്കെന്ത് ചെയ്യാന്‍ സാധിക്കും എന്നതായിരിക്കണം, മനുഷ്യത്വ പരമായും വിശ്വാസ പരമായും ഏറ്റവും അനുയോജ്യമായത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

ബീമാപള്ളി / Beemapally പറഞ്ഞു...

മലയാള ബ്ലോഗു ലോകത്തില്‍ യുക്തിവാദത്തിന്റെ നേതാവെന്നു പറയപ്പെടുന്ന ജബ്ബാര്‍മാഷിന്റെ ഒരു പോസ്റ്റിനുള്ള മറുപടി ബീമാപള്ളി ബ്ലോഗില്‍ വായിക്കാം...!

ദൈവം പ്രവാചകന്റെ ഗുമസ്തനോ.?

Unknown പറഞ്ഞു...

മറുപടി തരൂ (ദയവായി) .യുക്തി വാദം ബ്ലോഗില്‍ നിന്ന് ഒരു ചോദ്യം പറയുന്നു:
ആകാശഭൂമികള്‍ക്കിടയിലെ ദൂരം:

"നബി(സ്വ) പറഞ്ഞതായി ഇബ്നു അബ്ബാസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: നിങ്ങള്‍ക്കറിയുമോ നിങ്ങളുടെയും അതിന്റെയും (അഥവാ ഭൂമിയുടെയും ആകാശത്തിന്റെയും) ഇടയിലുള്ള ദൂരം. അനുചരന്മാര്‍ പറഞ്ഞു: അല്ലാഹുവിനും അവന്റെ ദൂതനും അറിയാം. നബി(സ്വ) പറഞ്ഞു: 500 വര്‍ഷത്തെ വഴിദൂരമുണ്ട് അവ തമ്മില്‍. ഓരോ ആകാശങ്ങള്‍ക്കിടയിലും അതേ ദൂരമുണ്ട്. (അഹ്മദ്, തുര്‍മുദി)."
ഇതേ ആശയമുള്ള ഒരു ഹദീസ് യുക്തിവാദി ബ്ലോഗില്‍ ഞാന്‍ വായിച്ചു. അതിങ്ങനെയാണ്....
"അല്ലാഹു ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ അത് ഒരേയൊരു തട്ടായിരുന്നു. പിന്നീട് ആകാശത്തെ ഏഴു തട്ടാക്കിയപോലെ അതിനെ പിളര്‍ന്ന് അവന്‍ ഏഴു തട്ടുകളാക്കി. ഒരു തട്ടില്‍നിന്നും അടുത്ത തട്ടു വരെ 500 വര്‍ഷത്തെ വഴിദൂരം(ഒട്ടകം 500 വര്‍ഷംകൊണ്ട് നടന്നെത്തുന്ന ദൂരം) അകലമുണ്ടാക്കുകയും ചെയ്തു.” [ഹദീസ്-മിഷ്ഖാതുല്‍" മസാബീഹ്] ഇവിടെ "ഒട്ടകം 500 വര്‍ഷംകൊണ്ട് നടന്നെത്തുന്ന ദൂരം" എന്ന് ബ്രാകെറ്റില്‍ കൊടുത്തിട്ടുണ്ട്. അപ്പോള്‍ അവരുടെ(യുക്തി വാദി) ചോദ്യം ഇങ്ങനെയാണ്, 'ഒരു ഒട്ടകം 500 വര്‍ഷം സഞ്ചരിച്ചാല്‍ കൂടിപ്പോയാല്‍ എത്രമാത്രം ദൂരം പോകും എന്ന് നമുക്ക് ഇപ്പോള്‍ അറിയാം. അതായതു "സയന്‍സ് പറയുന്നു, ഭൂമിയില്‍ നിന്നും ഒന്നാം ആകാശത്തിലേക്കുള്ള ദൂരം സൂര്യ പ്രകാശത്തിന്റെ വേഗതയില്‍ (ഒരു സെക്കന്‍ഡില്‍ മുപ്പതു ലക്ഷം കിലോമീറ്റര്‍) പോയാല്‍ 200 കോടി പ്രകാശ വര്‍ഷം കഴിയും അവിടെ എത്താന്‍ ' സ്നേഹ സംവാദത്തില്‍ 500 വര്‍ഷത്തെ വഴിദൂരം എന്ന കാര്യം, '500 പാര്‍സെക്ക്' ആകാം എന്ന് പറഞ്ഞിരിക്കുന്നു. http://www.samvadammonthly.com/article.php?a=366#cmta -500 വര്‍ഷത്തെ വഴിദൂരം എന്ന് നബി(സ്വ) പറഞ്ഞത് സാദാരണ മനസ്സിലാക്കാവുന്നത് 'ഒരാള്‍ 500 വര്‍ഷം നടന്നാല്‍ എത്തുന്ന ദൂരം എന്നാണ്. യുക്തിവാദി ബ്ലോഗില്‍ കൊടുത്തിരിക്കുന്ന ഇതേ ആശയമുള്ള ഒരു ഹദീസില്‍ ബ്രക്കെറ്റില്‍ ആണെങ്കിലും 'ഒട്ടകം 500 വര്‍ഷംകൊണ്ട് നടന്നെത്തുന്ന ദൂരം' എന്ന് കൂടി കൊടുത്തിരിക്കുന്നു. അപ്പോള്‍ സ്നേഹ സംവാദത്തില്‍ '500 വര്‍ഷത്തെ വഴിദൂരം' എന്നും................ യുക്തിവാദി ബ്ലോഗില്‍ 'ഒട്ടകം 500 വര്‍ഷംകൊണ്ട് നടന്നെത്തുന്ന ദൂരം' എന്നും കൊടുത്തിരിക്കുന്നു... ഈ രണ്ടു ഹദീസുകളുടെയും അടിസ്ഥാനത്തില്‍ മനസ്സിലാക്കുമ്പോഴാണ് ''ഒരാള്‍ 500 വര്‍ഷം നടന്നാല്‍ എത്തുന്ന ദൂരം 'എന്നായിരിക്കാം നബി പറഞ്ഞത് എന്ന അനുമാനം ഉണ്ടാകുന്നത് (ഒട്ടകത്തിനും മനുഷ്യനും, 500 വര്‍ഷം നടന്നാല്‍ സൂര്യനില്‍ പോലും എത്തനാകുമോ?) . ഇങ്ങനെയാണ് എങ്കില്‍ ഈ ഹദീസ് ശാസ്ത്രീയ അബദ്ധമുള്ള ഒന്നായി മാറില്ലേ എന്നാണ് ചോദ്യം.?????? *********************** ഈ ചോദ്യത്തിനുള്ള നിങ്ങളുടെ വിശദമായി ഒരു ഉത്തരം പ്രതീക്ഷിക്കുന്നു************************ ' എന്‍റെ അറിവില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്, ഒരിക്കലും അല്ലാഹുവിനും അവന്‍റെ റസൂലിനും തെറ്റ് പറ്റുകയില്ല. അപ്പോള്‍ നബി(സ്വ) ആ ഹദീസ് കൊണ്ട് ഉദ്ദേശിച്ചത് 'ഒരാള്‍ അല്ലെങ്കില്‍ ഒട്ടകം 500 വര്‍ഷം നടന്നാല്‍ എത്തുന്ന ദൂരം (ഒട്ടകം 500 വര്‍ഷം നടന്നാല്‍ എന്നത് ബ്രക്കെറ്റ് ആണ് താനും) ' ആയിരിക്കില്ല എന്ന്എന്നാണ്. 500 വര്‍ഷം എന്നതുകൊണ്ട്‌ നബി ഉദ്ദേശിച്ചത് മറ്റെന്തെങ്ങിലും അളവുകോല്‍ ആയിരിക്കണം... ' "അല്ലാഹുവിനാണ് എല്ലാം നന്നായി അറിയുന്നത്"
"200|പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവില്‍ ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
201|തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ അവര്‍ക്ക് (അല്ലാഹുവിനെ കുറിച്ച്) ഓര്‍മ്മ വരുന്നതാണ്. അപ്പോഴതാ അവര്‍ ഉള്‍ക്കാഴ്ചയുള്ളവരാകുന്നു." (ക്വുര്‍ആന്‍ 7;Al A'raf)
ഇത് വിഷയധിഷ്ടിതം അല്ലെന്നു എനിക്ക് അറിയാം എങ്കിലും ഒരുതരം തരും എന്ന് ഞാന്‍ കരുതുന്നു..............my email adress rashidres5@gmail.com

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review