2010, ഫെബ്രുവരി 10, ബുധനാഴ്‌ച

ശ്രീ.ശ്രേയസിനുള്ള മറുപടികള്‍

എന്തിനാണ് ദൈവത്തില്‍ വിശ്വസിക്കുന്നത്?. ദൈവവും മതവുമൊന്നുമില്ലെങ്കിലും ലോകം നിലനില്‍കുകയില്ലേ?. മനുഷ്യന്‍ മാത്രമെന്തിന് ശ്രേഷ്ടരായി ജീവിക്കണം.? മതം എന്നുമുതലാണ് ഉണ്ടായത്?. ദൈവത്തെക്കുറിച്ച് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കാനും ആരാധിച്ചുകൊണ്ടിരിക്കാനും സൃഷ്ടിച്ചതാണോ മനുഷ്യനെ?. മതം ദൈവം എന്നിവയെക്കുറിച്ച് കേള്‍ക്കാത്ത ആഫ്രിക്കന്‍ വനാന്തരങ്ങളിലുള്ള മനുഷ്യരുടെ അവസ്ഥയെന്ത്?. അറിയപ്പെടുന്ന കൃഷ്ണന്‍, യേശു, മുഹമ്മദ് എന്നിവര്‍ ജനിക്കുന്നതിന് മുമ്പും ഇവിടെ മനുഷ്യരുണ്ടായിരുന്നല്ലോ അവരുടെ അവസഥയെന്ത്?.

ഈ ചോദ്യങ്ങള്‍കൂടി ശ്രീ. ശ്രേയസ് ചോദിക്കുകയുണ്ടായി. ഇത്തരം ചോദ്യങ്ങളിലൂടെ മതത്തെ മൊത്തത്തില്‍തന്നെ വ്യക്തമാക്കിയാലെ ഉത്തരം പൂര്‍ണമാകൂ. ഒരു പോസ്റ്റിലൂടെ നിര്‍വഹിക്കാന്‍ കഴിയുന്ന കാര്യമല്ല. അത് എന്റെ അഞ്ചോളം ബ്ലോഗുകളില്‍ 100 ലധികം പോസ്റ്റുകള്‍ ഇട്ടുകഴിഞ്ഞിട്ടും ഇസ്‌ലാമിന്റെ ഒരു ഭാഗം സ്പര്‍ശിക്കാനെ സാധിച്ചിട്ടുള്ളൂ. എങ്കിലും ഇസ്‌ലാമിനെ മറ്റ് മതങ്ങളില്‍ നിന്ന് വ്യതിരിക്തമായി തിരിച്ചറിയാന്‍ സഹായിക്കുന്ന ഈ ചോദ്യങ്ങളോട് പ്രതികരിക്കുന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. ഇത്തരം ചോദ്യങ്ങളോട് തങ്ങളുടെ മതത്തിന്റെ കാഴ്ചപ്പാടെന്ത് എന്ന് വായനക്കാര്‍ ചിന്തിക്കുക. നിങ്ങളത് പങ്കുവെക്കുന്നത് ആരോഗ്യകരമായ ഒരു സംവാദത്തിന് വഴിതുറക്കും. മാന്യമല്ലാത്ത കമന്റുകള്‍ നിലനിര്‍ത്തണം എന്ന വാശി ഇല്ലാത്തതിനാല്‍ തികച്ചും സൗഹാര്‍ദ്ദപരമായ ഒരു ആശയവിനിമയം സാധ്യമാണ്.

എന്തിനാണ് ദൈവത്തില്‍ വിശ്വസിക്കുന്നത്?. ദൈവവും മതവുമൊന്നുമില്ലെങ്കിലും ലോകം നിലനില്‍കുകയില്ലേ?.

ദൈവത്തില്‍ വിശ്വസിക്കുന്നത് ദൈവത്തിന് വേണ്ടിയല്ല. ദൈവം ആകെ വെപ്രാളപ്പെട്ട് മനുഷ്യരുടെ സ്തുതികീര്‍ത്തനങ്ങള്‍ക്ക് വേണ്ടി പരക്കം പായുകയുമല്ല. ഒരു പ്രവാചക വചനത്തിന്റെ സാരം ഇപ്രകാരമാണ്. ഭൂമിയിലുള്ള മനുഷ്യര്‍ മുഴുവന്‍ ഏറ്റവും നല്ല ഭക്തന്റെ കര്‍മങ്ങള്‍ ചെയ്താലും ദൈവത്തിന്റെ കഴിവുകള്‍ വര്‍ദ്ധിക്കുകയില്ല. ലോകത്തുള്ള മനുഷ്യര്‍ മുഴുവന്‍ ഭൂമിയിലുള്ള ഏറ്റവും തെമ്മാടിയായ ഒരാളുടെ ചിന്താഗതിയോടെ പ്രവര്‍ത്തിച്ചാലും ദൈവത്തിന്റെ കഴിവുകളില്‍ ഒന്നും കുറഞ്ഞുപോകുകയുമില്ല. ചുരുക്കത്തില്‍ നമ്മുടെ ആരാധനകള്‍ ദൈവികാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ടിയല്ല എന്ന് ചുരുക്കം. ഇസ്ലാമില്‍ കൃത്യമായ ആരാധനാകര്‍മങ്ങള്‍ അനുശാസിക്കപ്പെട്ടിട്ടുണ്ട്. അവയ്ക്ക് ഭൗതികമായ ഒട്ടേറെ പ്രയോജനങ്ങള്‍ കാണാന്‍ കഴിയും ആത്മീയവും. ഇസ്്‌ലാമിലെ ആത്മീയത എന്നാല്‍ ദൈവിക കല്‍പനക്ക് വിധേയമായി ഉത്തമമായ ഒരു ജീവിതം നയിക്കുന്നതിന്റെ പേരാണ്. ഏറ്റവും നല്ല സ്വഭാവമുള്ള മനുഷ്യന്റെ രൂപീകരണമാണ് വിശ്വാസത്തിന്റെ ഏറവും വലിയ ഫലം. ചീത്തസ്വഭാവത്തിനുടമ എത്ര ആരാധനകള്‍ അനുഷ്ഠിച്ചാലും ദൈവം പരിഗണിക്കുകയില്ല. അതിനാല്‍ മനുഷ്യന്‍ ദൈവത്തില്‍ വിശ്വസിച്ചാല്‍ അതിന്റെ പ്രയോക്താവ് മനുഷ്യന്‍ തന്നെയാണ്.

ചോദ്യത്തിലെ രണ്ടാമത്തെ ഭാഗം അത്തരം വിശ്വാസത്തിലൂടെ സമൂഹത്തിനോ രാജ്യത്തിനോ ലഭിക്കുന്ന മെച്ചത്തെക്കുറിച്ചാണ്. ലോകത്തെ മുഴുവന്‍ ആളുകളും ദൈവനിഷേധികളായാലും ലോകം നിലനിന്നു എന്നുവരും. മാതാപിതാക്കളെ ധിക്കരിക്കുന്നകുട്ടികളും അനുസരിക്കുന്ന കുട്ടികളും വളരുമല്ലോ. എന്നാല്‍ മാതാപിതാക്കളുടെ നല്ല കല്‍പനകള്‍ പാലിച്ച് ജീവിക്കുന്ന കുട്ടികള്‍ക്ക് വലുതായി വരുമ്പോള്‍ അതിന്റെ പ്രയോജനം ലഭിക്കും എന്ന പോലെ മനുഷ്യന്റെ വ്യകതിപരവും കുടുംബപരവും സമൂഹപരവും രാഷ്ടപരവുമായ നിയനിര്‍ദ്ദേശങ്ങളാണ് ഖുര്‍ആനിലൂടെ നല്‍കപ്പെട്ടിരിക്കുന്നത്. അത് അനുസരിച്ച് ജീവിച്ചാല്‍ എത്രയാണോ അംഗീകരിച്ചത് ആ അളവില്‍ അവന് അതിന്റെ സല്‍ഫലം ആസ്വദിക്കാം. കൃത്യമായ ഒരു വിശ്വാസം നല്‍കപ്പെട്ട ജനതയെ കൃത്യമായ ഒരു മാര്‍ഗത്തിലൂടെ നയിക്കാം. വിശ്വാസവും നിയമവുമൊക്കെ സ്വയം തീരുമാനിക്കുന്നതാണ് എന്ന് കരുതുന്നവരെ കൂട്ടിയോജിപ്പിക്കാനാവില്ല. അപ്പോള്‍ മുസ്‌ലിംകളല്ലാത്തവരും ഒരുമിച്ച് ജീവിക്കുന്നുണ്ടല്ലോ എന്നക്കെ ചോദിച്ചാല്‍ ഏതോ ചിലവിശ്വാസങ്ങള്‍ അവര്‍ പൊതുവായി പങ്കുവെക്കുന്നുണ്ട് അതിന്റെ ഫലമാണ് പ്രസ്തുത യോജിപ്പ്. ലോകത്ത് എവിടെ ജീവിക്കുന്നവനാകട്ടെ, ഒരു മുസ്‌ലിം (ഖുര്‍ആനും പ്രവാചകചര്യയും അടിസ്ഥാനമായി അംഗീകരിച്ചു ജീവിക്കുന്നവന്‍) പങ്കുവെക്കുന്ന ഇത്തരം ചിന്താഗതി പൊതുവായിരിക്കും. കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ എന്റെ ജീവിത വീക്ഷണം അവതരിപ്പിച്ചു. ഇതിനകം അഞ്ചൂറോളം ആളുകള്‍ അത് സന്ദര്‍ശിച്ച് പോയി, ഒരു മുസ്‌ലിമും പറഞ്ഞില്ല ഇത് ഇസ്‌ലാമിന്റെ അടിസ്ഥാനത്തിലുള്ളതല്ല എന്ന്. അവരൊക്കെയും അതേ ഉത്തരങ്ങളാണ് എന്റെ ചോദ്യങ്ങള്‍ക്ക് നല്‍കുക. ശൈലിയില്‍ വ്യത്യാസമുണ്ടാകും എന്ന് മാത്രം. ഒരു സാമൂഹ്യവിപ്ലവം ആഗ്രഹിക്കുന്ന ഒരു സമൂഹത്തിന്‍ അടിയുറച്ച ഒരു ആദര്‍ശം ആവശ്യമുണ്ട് അതാണ് വിശ്വാസത്തിന്റെ സാമൂഹികമായ പ്രയോജനം.

മനുഷ്യന്‍ മാത്രമെന്തിന് ശ്രേഷ്ടരായി ജീവിക്കണം?.

ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ മനുഷ്യന്‍ എന്നാല്‍ മറ്റുജീവികളില്‍ നിന്ന് തികച്ചും വ്യത്യസ്ഥനാണ്. അവന്‍ ജന്‍മനാല്‍ ശ്രേഷ്ടനാണ്. അവന്റെ കര്‍മങ്ങളിലൂടെ അവന് മാലാഖയെക്കാള്‍ അത്യുന്നതനാകാനും മൃഗത്തേക്കാള്‍ അധഃപതിക്കാനും കഴിയും. മനുഷ്യനില്‍ മനസ്സില്‍ നന്‍മതിന്‍മകള്‍ (തഖ്'വയും, ഫുജൂറും) നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. ചിലര്‍ തങ്ങളിലുള്ള തഖ്'വയെ (ദൈവികബോധം) ഉണര്‍ത്തി മനസ്സിനെ സംസ്‌കരിക്കുന്നു. മറ്റുചിലര്‍ അതിനെ ചവിട്ടിതാഴ്തുകയും അധര്‍മത്തെ (ഫുജൂറിനെ) വളര്‍ത്തി നാല്‍കാലിയെക്കാള്‍ അധഃപതിക്കുകയും ചെയ്യുന്നു. അതിനാല്‍ ശ്രേഷ്ടനായി ജീവക്കണം ബോധപൂര്‍വം എന്നതാണ് സ്രഷ്ടാവിന്റെ തൃപ്തി. മനുഷ്യനെന്ന നിലയില്‍ നമ്മുടെ മഹത്വവും.

മതം എന്നുമുതലാണ് ഉണ്ടായത്?.

ആദിപിതാവായ ആദം മുതല്‍ വിശ്വാസവും ഉണ്ടായിട്ടുണ്ട്. ആദ്യത്തെ മനുഷ്യന് ദൈവം നേരിട്ട് കല്‍പനകള്‍ കൊടുത്തു. അഥവാ അദ്ദേഹം ദൈവദൂതനായിരുന്നു. ആദം ഉണ്ടായപ്പോള്‍ ഭൂമിയില്‍ വേറെയും മനുഷ്യരുണ്ടായിരുന്നു എന്ന ഖുര്‍ആനില്‍ നിന്ന മനസ്സിലാകുകയില്ല. ഭൂമിയിലെ ആദ്യത്തെ മനുഷ്യനാണ് ആദം. ശേഷം അദ്ദേഹത്തിന്റെ സന്താനപരമ്പരകളില്‍ പെട്ടതാണ് ഇന്നുകാണുന്ന മുഴുവന്‍ മനുഷ്യരും.

ദൈവത്തെക്കുറിച്ച് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കാനും ആരാധിച്ചുകൊണ്ടിരിക്കാനും സൃഷ്ടിച്ചതാണോ മനുഷ്യനെ?.

അല്ല. അതിനായിരുന്നെങ്കില്‍ ദൈവത്തിന്റെ മലക്കുകള്‍ എന്ന സൃഷ്ടി ഇവിടെ നേരത്തെ ഉണ്ടായിരുന്നു. മനുഷ്യരെ സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യം ദൈവത്തിനെ കൃത്യമായി അറിയാന്‍ കഴിയൂ. എങ്കിലും എനിക്ക് പലപ്പോഴും ഈ ചോദ്യം ഉന്നയിക്കാന്‍ കഴിയാറില്ല. ദൈവം എത്ര മഹോന്നതനാണ്. അവന്‍ എനിക്ക് സേവനം ചെയ്യത്തക്കവിധം ഈ ഭൂമിയെ ഒരുക്കി. എനിക്ക് ജീവിക്കാനാവശ്യമായ നിയമനിര്‍ദ്ദേശങ്ങള്‍ നല്‍കി. എന്നോട് നല്ലതും എനിക്ക് ഉപകാരമുള്ളതും കല്‍പിക്കുകയും. തിന്‍മയും എനിക്ക് ഉപദ്രവമുള്ളത് വിലക്കുകയും ചെയ്തു. ഇനി ദൈവമിഛിച്ചാല്‍ മരണശേഷം ഒരിക്കലും അവസാനിക്കാത്ത സ്വര്‍ഗം നല്‍കുകയും ചെയ്യും. ഇനി സ്വര്‍ഗം എനിക്ക് ലഭിക്കാതെ പോയാല്‍ അതിന്റെ ഉത്തരവാദി ഞാനാണ്.

മതം ദൈവം എന്നിവയെക്കുറിച്ച് കേള്‍ക്കാത്ത ആഫ്രിക്കന്‍ വനാന്തരങ്ങളിലുള്ള മനുഷ്യരുടെ അവസ്ഥയെന്ത്?.

കൃത്യമായി എനിക്കറിയില്ല. എങ്കിലും ഞാന്‍ പ്രതീക്ഷിക്കുന്നതും. ദൈവം നീതിമാനും തന്റെ അടിയാറുകളോട് ദയയുള്ളവനുമാണ്. അതിനാല്‍ ദൈവം അവരെ ശിക്ഷിക്കുകയില്ല. അവരില്‍ ദൈവം നിക്ഷേപിച്ച നന്‍മതിന്‍മകള്‍കും വിവേചനാധികാരവും ഉപയോഗിച്ച് അവരുടെ കര്‍മങ്ങള്‍ വിലയിരുത്തി അവര്‍ അര്‍ഹിക്കുന്നത് നല്‍കും. ഒരു പ്രവാചകനെ നിയോഗിക്കുന്നത് വരെ നാം ഒരു ജനതയെ ശിക്ഷിക്കുകയില്ല എന്ന് പൊതുവായി ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

അറിയപ്പെടുന്ന കൃഷ്ണന്‍, യേശു, മുഹമ്മദ് എന്നിവര്‍ ജനിക്കുന്നതിന് മുമ്പും ഇവിടെ മനുഷ്യരുണ്ടായിരുന്നല്ലോ അവരുടെ അവസഥയെന്ത്?.

എല്ലാ സമുദായങ്ങളിലേക്കും ദൈവത്തിന്റെ പ്രവാചകന്‍മാരോ, ദൈവ കല്‍പനകളെ പരിചയപ്പെടുത്തി മുന്നറിയിപ്പ് നല്‍കുന്നവരോ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് അവരുടെ മുമ്പുള്ള ആളുകളുടെ അവസ്ഥയെക്കുറിച്ച് വ്യാകുലപ്പെടേണ്ടതില്ല. ഈസാനബിയും മുഹമ്മദ് നബിയും ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകരാണ്. അവര്‍ മതത്തിന്റെ സ്ഥാപകരല്ല. ഇസ കൃസ്തുമതവും മുഹമ്മദ് നബി ഇസ്‌ലാം മതവും സ്ഥാപിക്കുകയല്ല ചെയ്തത്. ഇസാനബിയും മുഹമ്മദ് നബിയും അല്ലാഹുവിന്റെ പ്രവാചകര്‍ അവരുടെ സന്ദേശവും ഒന്നായിരുന്നു.

17 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

എങ്കിലും ഇസ്‌ലാമിനെ മറ്റ് മതങ്ങളില്‍ നിന്ന് വ്യതിരിക്തമായി തിരിച്ചറിയാന്‍ സഹായിക്കുന്ന ഈ ചോദ്യങ്ങളോട് പ്രതികരിക്കുന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. ഇത്തരം ചോദ്യങ്ങളോട് തങ്ങളുടെ മതത്തിന്റെ കാഴ്ചപ്പാടെന്ത് എന്ന് വായനക്കാര്‍ ചിന്തിക്കുക. നിങ്ങളത് പങ്കുവെക്കുന്നത് ആരോഗ്യകരമായ ഒരു സംവാദത്തിന് വഴിതുറക്കും.

Vinod Nair പറഞ്ഞു...

lateef this is good discussion, before christanity and islam, there was religion or at least people beleived in god but not in an organized way , the difference was they prayed to powers they could see and feel, and thought thiese powers are gods. eg sun, moon, rain, trees, animals. at that point of time they respected mother nature because mother nature was key in their believes. now the most important question i have here is can any one support or prove religions with out quotes from religious texts, i mean i want them to prove religion based on facts and fiagures and science. not in a way it is written like this in our holy boook, it is written like that in our holy book.

there is a famous saying about bible , bible is the ultimate truth because it is written so in the bible.
almost every 1000 years there was a nerw prophet in the world and every one claimed he is the last one or he is the choosen one. but again another one came and told us there is something new i need to teach you or we were wrong in this and that.

my question how some one can tell with confidence a new messenger will not come and change all the beleives we have now.

Vinod Nair പറഞ്ഞു...

i had a very good experince with one of my evangelist friend,
we were having a strike and the college management decided to handle us with gundas, two of my friends were walking and suddenly gnds attached , one was caught the other one ran away . he just ran away on his way and didnt inform any one about the incident, fortunately the one who was caught escaped but was badly wounded by stab on his thigh.
after this i was very angry and upset that a very religious person like him ran away insted of helping him or atlest didnt inform (the bad guys who fights) us.

when i confronted him he quoted a lots of words from bible which put me in trouble as i had never read bible of geetha to answer in such a level so i asked him three simple questions

1)will gandhi, and budha go to hell
he said yes sure they will go

will all those soldiers who is fighting for my country (non christian soldiers) go to hell
answer - yes they will

the third question was will my parents who worked hard whole thier life to bring me up will go to hell
the answer was ys they too are non beleivers


then i told him i prefer to go to hell with, my parents , gandhi and budha and those soldiers who died in their duty than go to heven with selfish people like you.
i wrote this not to critize christanity of to hurt any ones feelings, i wrote this to show most religious people i met are selfish to the core , either worried about thier own welfare or worried about their own religions welfare , they dont have something called humanity and apathy , or if they have sympahty it is for reasons related to religion not due to kindness.
sorry if i deviated from subject

അപ്പൂട്ടന്‍ പറഞ്ഞു...

വിശ്വാസി അല്ലാത്തതിനാൽ ഇതിലൊന്നും പറയുന്നില്ല. ഒരു വിയോജിപ്പ്‌ മാത്രം.


വിശ്വാസവും നിയമവുമൊക്കെ സ്വയം തീരുമാനിക്കുന്നതാണ്‌ എന്ന്‌ കരുതുന്നവരെ കൂട്ടിയോജിപ്പിക്കാനാവില്ല. അപ്പോൾ മുസ്‌ലിംകളല്ലാത്തവരും ഒരുമിച്ച്‌ ജീവിക്കുന്നുണ്ടല്ലോ എന്നക്കെ ചോദിച്ചാൽ ഏതോ ചിലവിശ്വാസങ്ങൾ അവർ പൊതുവായി പങ്കുവെക്കുന്നുണ്ട്‌ അതിന്റെ ഫലമാണ്‌ പ്രസ്തുത യോജിപ്പ്‌.

മനുഷ്യനെ മനുഷ്യനുമായി യോജിപ്പിക്കുന്നത്‌ വിശ്വാസങ്ങളാണെന്ന ചിന്താഗതിയോട്‌ തീരെ യോജിപ്പില്ല. അതിനുമപ്പുറം ഒരു സഹജീവി എന്ന പരിഗണനയും സ്നേഹവും ആണ്‌ മനുഷ്യരെ അടുപ്പിക്കുന്നത്‌, meaning വിശ്വാസങ്ങളല്ല, യോജിപ്പിന്റെ കാതൽ. ഈ പരിഗണനയും സ്നേഹവും വിശ്വാസത്തിനുപരിയായി കാണാനാവാത്തവർക്ക്‌ വിശ്വാസം കൊണ്ടും വലിയ പ്രയോജനമില്ല. ഒരു സമൂഹജീവിയാണെന്ന്‌ മനസിലാക്കി പ്രവർത്തിക്കുന്ന ഒരാൾക്ക്‌ വിശ്വാസത്തിന്റെ ആവശ്യം വരില്ല മറ്റേതൊരാളുമായി അടുക്കാൻ. സ്വന്തം ജീവിതത്തിലേയ്ക്കൊന്ന്‌ തിരിഞ്ഞുനോക്കൂ ലതീഫ്‌, എത്രപേരെ താങ്കൾ വിശ്വാസം മൂലം മാത്രം സുഹൃത്തുക്കളാക്കിയിട്ടുണ്ട്‌?

കൃത്യമായ ഒരു വിശ്വാസം നൽകപ്പെട്ട ജനതയെ കൃത്യമായ ഒരു മാർഗത്തിലൂടെ നയിക്കാം.

പൊതുവായ ഒരു വിശ്വാസം കൊണ്ട്‌ ആളുകളെ യോജിപ്പിക്കാം എന്നത്‌ ഒരു ശരിയായ നിരീക്ഷണമാണെന്ന് തോന്നുന്നില്ല. പ്രവാചകന്റെ മരണത്തിനു ശേഷമുള്ള കുറച്ചുകാലം പോലും അത്തരത്തിലുള്ള ഒരു ചിത്രമല്ല തരുന്നത്‌.

Sorry if I interpreted your words incorrectly, if so, please clarify.

CKLatheef പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍,

താങ്കള്‍ എടുത്ത് ചേര്‍ത്ത രണ്ടു ഉദ്ധരണികളും വിശ്വാസത്തിന്റെ സാമൂഹികമായ പ്രയോജനം എന്താണ് എന്ന ചോദ്യത്തിനുള്ള എന്റെ മറുപടിയില്‍ പെട്ടതാണ്. മറ്റൊരു നിലക്ക് അതിനെ ഒരാള്‍ ഖണ്ഡിക്കാന്‍ തീരുമാനിച്ചാല്‍ നിഷ്പ്രയാസം സാധിക്കും. ഉദാഹരണമായി, ഇതേ വിശ്വാസം കൊണ്ടുനടക്കുന്ന മുസ്ലിംകള്‍ക്കിടയില്‍ തന്നെ എന്ത് യോജിപ്പാണുള്ളത് എന്ന് തിരിച്ചുചോദിച്ചാല്‍ മതി. പക്ഷെ ഞാന്‍ മറുപടി പറയുന്നത് പ്രവാചകന്റെ കാലത്തിന് ശേഷവും ഇന്നും നിലനില്‍ക്കുന്ന കേവലവിശ്വാസം കൊണ്ടുനടക്കുന്ന ഒരു സമൂഹത്തെ മുന്നില്‍ വെച്ചല്ല. മുഹമ്മദ് നബി സാധിച്ച ഒരു സാമൂഹ്യവിപ്ലവമുണ്ട് അതിന് അദ്ദേഹത്തിന് സാധിച്ചത് ഈ അടിയുറച്ച വിശ്വാസത്തില്‍ ഒരു സമൂഹത്തെ മാറ്റിപ്പണിതപ്പോഴായിരുന്നു മക്കയില്‍ ജീവിച്ച 13 വര്‍ഷം പ്രവാചകന്‍ ചെയ്തത് അതാണ്. മദ്യത്തിലും ദുരാചാരത്തിലും മുഴുകിയ ഒരു സമൂഹത്തെ, ഗ്രോത്രങ്ങളായി തിരിഞ്ഞ് പരസ്പരം പോരടിച്ചിരുന്ന ഒരു വിഭാഗത്തെ വാക്കുകൊണ്ടുപോലും പരസ്പരം കുറ്റപ്പെടുത്തുന്നത് സഹോദരന്റെ മാംസം തിന്നുന്നതിന് സമമായി വെറുക്കപ്പെട്ട ഒരു കാര്യമായി ദര്‍ശിക്കാന്‍ കഴിയുന്ന വിധം അവരെ മാറ്റി. മദ്യപാനത്തില്‍ നിന്ന് നിങ്ങള്‍ വിരമിക്കുന്നില്ലേ എന്ന ഒരൊറ്റ ചോദ്യത്തിലൂടെ ഒരു രാജ്യത്ത് സമ്പൂര്‍ണ മദ്യനിരോധനം സാധ്യമായതും ഈ വിശ്വാസം സമൂഹത്തില്‍ വേരുറച്ചതോടെയായിരുന്നു. വ്യഭിചരിച്ചവര്‍ ഭരണാധികാരിയുടെ മുന്നില്‍ വന്ന് കുറ്റം ഏറ്റ് പറഞ്ഞ് ശിക്ഷ വാങ്ങുമ്പോള്‍ താങ്കള്‍ക്കത് മറച്ചുവെക്കാമായിരുന്നു എന്ന് പറയുന്ന ഭരണാധികാരിയും ഈ വിശ്വാസത്തിന്റെ ഫലമായിരുന്നു. അതുകൊണ്ടാണ് ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ 100 പേരില്‍ ഒന്നാമനായ മുഹമ്മദ് നബിയെ മൈക്കല്‍ എച് ഹാര്‍ട്ട് എടുത്ത് ചേര്‍ത്തപ്പോള്‍ അതിന് കാരണമായി പറഞ്ഞതില്‍ ഈ നേതവ് തന്റെ ജനങ്ങള്‍ക്ക് ഒരു കൂട്ടം വിശ്വാസ പ്രമാണങ്ങള്‍ ഉണ്ടാക്കിക്കൊടുത്തു എന്നാണ്. മുഹമ്മദ് നബി കാണിച്ച അത്ഭുതങ്ങളുടെ (സാമൂഹ്യ പരിവര്‍ത്തനത്തില്‍)യെല്ലാം പിന്നില്‍ അദ്ദേഹത്തിലൂടെ നല്‍കപ്പെട്ട വിശ്വാസആദര്‍ശമാണ് പ്രവര്‍ത്തിച്ചത്. അത് മനസ്സിലാക്കാന്‍ കഴിയാത്തവരാണ് എല്ലാറ്റിനും പിന്നില്‍ അധികാര ശക്തിയും വാളും അന്വേഷിക്കുന്നത്.

ഞാനീ പറയുന്നതും താങ്കളിവിടെ പറഞ്ഞതും ഒന്നല്ല. മനുഷ്യന്‍ പരസ്പരം സ്‌നേഹിക്കുന്നതും ആദരിക്കുന്നതിനും ഈ വിശ്വാസമില്ലെങ്കിലും സാധിക്കും. പൊതുവായി നാം മനുഷ്യര്‍ എന്നോ നാം ജീവികള്‍ എന്നോ ഉള്ള ഒരു ധാരണയുണ്ടായാല്‍ മതി. സുഹൃത്തുക്കളാക്കാനോ സുഹൃത്തുക്കളെ അകറ്റാനോ ഉള്ള ഒരു വിശ്വാസത്തെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. എന്നെ വെറുക്കുന്നവരെ പോലും സ്‌നേഹിക്കാന്‍ കഴിയുന്ന ഒരു വിശ്വാസത്തെക്കുറിച്ചാണ്.

പ്രവാചകന്റെ മരണത്തോടെ ഈ വിശ്വാസവും അതിനനുസരിച്ചുള്ള ഏകത്വവും പാടെ ശിഥിലമായി എന്ന കാഴ്ചപ്പാടും എനിക്കില്ല. സച്ചരിതരായ പ്രവാചക ശിഷ്യന്‍മാര്‍ പ്രവാചകന്‍ കാണിച്ച അതേ വിധം ഭരണം നടത്തി. അവസനാമായപ്പോഴേക്കും അല്ലറ ചില്ലറ കുഴപ്പങ്ങള്‍ തലപൊക്കി. ഖിലാഫത്ത് രാജവാഴ്ചയിലേക്ക് വഴിമാറി എന്നിവയെല്ലാം സംഭവിച്ചെങ്കിലും ആയിരത്തിലധികം വര്‍ഷങ്ങള്‍ സ്‌പെയിന്‍ മുതല്‍ സിന്ദ് വരെയുള്ള രാജ്യങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്തിയതില്‍ പ്രവാചകനിലൂടെ നല്‍കപ്പെട്ട വിശ്വാസത്തിന് നല്ല പങ്കുണ്ടായിരുന്നു എന്ന് തന്നെ കരുതാനാണ് എന്നെ പ്രേരിപ്പിക്കുന്നത്.

എന്റെ ചര്‍ചയില്‍ ആര്‍ക്കും പ്രയാസലേശമന്യേ ഇടപെടാം. തീര്‍ത്തും ചര്‍ചയെ വഴിതെറ്റിക്കണം എന്ന ഉദ്ദേശ്യത്തോടെയുള്ള ഇടപെടല്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിക്കും.

പ്രിയ അപ്പൂട്ടന്‍ അഭിപ്രായം നല്‍കിയതിന് നന്ദി.

അപ്പൂട്ടന്‍ പറഞ്ഞു...

ലതീഫ്‌,
ഞാൻ താങ്കളുടെ ചർച്ചയെ വഴിതെറ്റിക്കാൻ വന്നതല്ല, എനിക്കങ്ങിനെ ഉദ്ദേശ്യവുമില്ല.

എന്തിനാണ്‌ ദൈവത്തിൽ വിശ്വസിക്കുന്നത്‌ എന്ന ചോദ്യത്തിനുള്ള മറുപടിയായി താങ്കൾ പറഞ്ഞതാണ്‌ ഞാൻ ഉദ്ധരിച്ച വാചകങ്ങൾ. അതിൽ യാഥാർത്ഥ്യവുമായി പൊരുത്തക്കേടുണ്ടെന്ന് തോന്നിയപ്പോൾ പറഞ്ഞു, അത്രമാത്രം. താങ്കൾ താങ്കളുടെ കമന്റിലൂടെ അത്‌ ശരിവെയ്ക്കുകയും ചെയ്തു എന്നാണ്‌ ഞാൻ മനസിലാക്കുന്നത്‌.

പറയാൻ ഉദ്ദേശിച്ചത്‌ എന്താണെങ്കിലും അത്‌ കൃത്യമായി പറയുക എന്നതും ഒരു ആവശ്യമാണ്‌. ഒരു ജനറലൈസ്‌ഡ്‌ സ്റ്റേറ്റ്‌മന്റ്‌ പറയുന്നതിനു മുൻപ്‌ അതിൽ എത്രമാത്രം ശരിയുണ്ടെന്നുകൂടി ചിന്തിക്കേണ്ടതല്ലെ. എക്സപ്‌ഷൻ അവഗണിക്കാം, എന്നാലും നല്ലൊരുശതമാനവും ശരിയല്ലാത്ത ഒരു പ്രസ്താവന ഇത്തരം ചോദ്യങ്ങളും വിളിച്ചുവരുത്തും.

താങ്കളുടെ വിശ്വാസത്തെക്കുറിച്ച്‌ താങ്കൾക്ക്‌ നല്ല അറിവും ബോധ്യവുമുണ്ടായിരിക്കാം, പക്ഷെ ദൈവവിശ്വാസികളല്ലാത്തവരുടെ കാര്യത്തിൽ താങ്കൾക്ക്‌ ധാരണ വളരെ കുറവാണെന്ന് പറയുന്നതിൽ വിഷമം തോന്നരുത്‌.

വിശ്വാസങ്ങളുടെ കാഴ്ചപ്പാട്‌ മാത്രമേ താങ്കൾ പ്രതീക്ഷിക്കുന്നുള്ളു എന്ന ഒരു സംശയം എനിക്കുണ്ടായിരുന്നു, അതിനാലാണ്‌ ചർച്ചയിലേയ്ക്ക്‌ ഞാനില്ലെന്നു പറഞ്ഞത്‌. എന്നിട്ടും വഴിതെറ്റിക്കാനുള്ള ശ്രമം ഇതിനുണ്ടെന്ന് താങ്കൾക്ക്‌ തോന്നുന്നുവെങ്കിൽ ഞാൻ നിർത്തുന്നു. (എന്നെയല്ല ഉദ്ദേശിച്ചതെങ്കിൽ അതും വിട്ടു)

CKLatheef പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍,

തീര്‍ച്ചയായും താങ്കള്‍ ചര്‍ചയെ വഴിതെറ്റിച്ചു എന്ന് ഞാന്‍ കരുതുന്നില്ല. താങ്കള്‍ എല്ലാ കമന്റിനും ശേഷം പറയുന്ന 'Sorry if I interpreted your words' ഇത്തരം വാചകങ്ങള്‍ എനിക്ക് പ്രയാസമുണ്ടാക്കുന്നു. അത്തരം പ്രയോഗങ്ങളുടെ ആവശ്യമില്ല. സധൈര്യം ഇടപെടാം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഒരേ വിഭാഗം മാത്രം ചര്‍ചനടത്തിയാല്‍ അത് ചര്‍ചയാകുമോ. വിശ്വാസത്തെയും അവിശ്വാസത്തെയും സ്ഥായിയായ ഒന്നായോ വെള്ളം കടക്കാത്ത രണ്ടറകളായോ ഞാന്‍ കാണുന്നില്ല. ഇതില്‍ വിരുദ്ധാഭിപ്രായങ്ങള്‍ വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിഷ്പക്ഷമായി ചര്‍ചയില്‍ പങ്കെടുക്കാന്‍ കഴിയുന്ന ചുരുക്കം ചില ബ്ലോഗര്‍മാരില്‍ ഒരാളാണ് താങ്കള്‍. വിശ്വാസികളല്ലാത്ത ആളുകളുടെ കാര്യത്തില്‍ ധാരണകുറവാണ് എന്ന അഭിപ്രായം വന്നത് ഞാന്‍ പറഞ്ഞകാര്യം തെറ്റായി മനസ്സിലാക്കിയത് കൊണ്ടാകാനെ തരമുള്ളൂ. പോസ്റ്റില്‍ എല്ലാകാര്യവും കൃത്യമായി പറയാന്‍ കഴിഞ്ഞുകൊള്ളണം എന്നില്ല. ചര്‍ചയിലൂടെയാണ് അത് പരിഹരിക്കപ്പെടുക എന്ന് ഞാന്‍ മനസ്സിലാക്കുന്നു. താങ്കളുടെ ഇടപെടല്‍ ആ അര്‍ഥത്തില്‍ തന്നെ ഞാന്‍ എടുക്കുന്നു. വായനക്കാരില്‍ പത്ത് ശതമാനത്തില്‍ കുറവ് ആളുകള്‍ക്കേ വിയോജിപ്പുണ്ടെങ്കിലും അത് പ്രകടിപ്പിക്കാന്‍ കഴിയൂ. അതിനാല്‍ കഴിയുന്നവര്‍ അത് ചെയ്യാതിരിക്കരുത് എന്നതുകൊണ്ടാണ് പല ബ്ലോഗിലും ഞാന്‍ ഇടപെട്ട് അഭിപ്രായം പറയുന്നത്. അതിനെ ബ്ലോഗര്‍ എങ്ങിനെ സ്വീകരിക്കുന്നു എന്ന് ഞാന്‍ നോക്കാറില്ല. അതിനാല്‍ അഭിപ്രായം രേഖപ്പെടുത്തിയതിന് ഒരിക്കല്‍ കൂടി നന്ദി.

പക്ഷേ ധാരാളം പറയാനുണ്ട് പറയാതിരിക്കുന്നത് എന്റെ മനോഭവം കാരണമാണ് എന്നൊരാള്‍ക്ക് തോന്നത്തക്കവിധം ഒരു പിന്‍വാങ്ങല്‍ അതിസാമര്ഥ്യമാണ്, ഇവിടുന്ന് അതിന്റെ ആവശ്യമില്ല എന്ന് പറഞ്ഞുകൊള്ളട്ടെ.

അപ്പൂട്ടന്‍ പറഞ്ഞു...

ലതീഫ്‌,
താങ്കളെ തെറ്റിദ്ധരിച്ചതിൽ ഞാൻ നിർവ്യാജം ക്ഷമചോദിക്കുന്നു.

ഓഫാണ്‌...
ദൈവവിശ്വാസികളല്ലാത്തവരെക്കുറിച്ച്‌ താങ്കൾ എഴുതുമ്പോൾ അതിൽ പല കാര്യങ്ങളും ശരിയല്ലെന്ന് തോന്നിയതിനാലാണ്‌ ഞാൻ അത്തരം ഒരു വിലയിരുത്തൽ നടത്തിയത്‌. താങ്കൾക്ക്‌ എത്രമാത്രം അറിവുണ്ടെങ്കിലും എഴുതിയതിനനുസരിച്ചേ വിലയിരുത്താനാവൂ. ഈ പോസ്റ്റിൽ തന്നെ താങ്കൾ എഴുതിയത്‌ ശരിയല്ലെന്നാണ്‌ ഞാൻ പറഞ്ഞതും.

മനുഷ്യന്റെ പരസ്പരസ്നേഹത്തിനും പരിഗണനയ്ക്കും വിശ്വാസത്തിനപ്പുറം പോകാൻ സാധിക്കും എന്നാണ്‌ എന്റെ അനുഭവം. അതുപോലെ തന്നെ ഒരേ വിശ്വാസമുള്ളവരും ഒത്തുപോകണമെന്നില്ല, വ്യക്തിപരമായി മാത്രമല്ല, സംഘടിതമായും അവർ വിഭിന്നരായേയ്ക്കാം. ആത്യന്തികമായി ഇതെല്ലാം ചെയ്യുന്നതും പിന്തുടരുന്നതും മനുഷ്യൻ തന്നെയാണ്‌, എല്ലാ കുറവുകളുമുള്ള മനുഷ്യൻ. വിശ്വാസത്തിന്റെ പേരിൽ കുറേക്കൂടി എളുപ്പത്തിൽ മനുഷ്യരെ സംഘടിപ്പിക്കാം, ഒരുപാട്‌ നല്ല കാര്യങ്ങൾ ഈ സംഘടനകൾക്കും കൂട്ടായ്മകൾക്കും സാധിക്കുകയും ചെയ്യും. (വെറും മനുഷ്യസ്നേഹത്തിന്റെ പേരിൽ സംഘടിക്കുന്നത്‌ അത്ര എളുപ്പമായിക്കൊള്ളണമെന്നില്ല). അതിനപ്പുറം എല്ലാം വ്യക്തിപരമാണ്‌.

എന്റെ ഡിസ്ക്ലൈമർ - അതൊരു ശീലമായിപ്പോയി :)
താങ്കൾ എഴുതിയതല്ലേ പറയാനുദ്ദേശിച്ചത്‌ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു, അതിനാൽ ആ എഴുതിയത്‌ ഒന്ന് ക്ലാരിഫൈ ചെയ്യാനാണ്‌ ഞാൻ എന്റെ കമന്റിന്റെ അന്ത്യത്തിൽ അപേക്ഷിച്ചിരുന്നത്‌. അതിനൊരു (എന്റെ ശീലത്തിനനുസരിച്ച്‌) ഒരു തുടക്കമിട്ടു, അത്രമാത്രം.

ഒട്ടേറെ പറയാനുണ്ടായിട്ടും നിർത്തേണ്ട അവസരങ്ങൾ ഉണ്ടാവാം, അതിന്‌ കാരണങ്ങളും പലതാവാം. എന്നെ സംബന്ധിച്ചിടത്തോളം പറഞ്ഞകാര്യങ്ങൾക്കപ്പുറം ചർച്ച നീങ്ങുന്നില്ലെന്ന് തോന്നുമ്പോഴോ തർക്കത്തിന്റെ ലെവലിലേയ്ക്ക്‌ നീങ്ങാനിടയുണ്ടെന്ന് തോന്നുമ്പോഴോ ആണ്‌ ഞാൻ അങ്ങിനെ നിർത്താറ്‌.

ഈ വിഷയത്തിൽ അധികം പറയാനെനിക്കില്ല. മറ്റുള്ളവർക്കും പറയാനുള്ളത്‌ പറയട്ടെ.

V.B.Rajan പറഞ്ഞു...

CKLatheef പറഞ്ഞു..
"മദ്യത്തിലും ദുരാചാരത്തിലും മുഴുകിയ ഒരു സമൂഹത്തെ, ഗ്രോത്രങ്ങളായി തിരിഞ്ഞ് പരസ്പരം പോരടിച്ചിരുന്ന ഒരു വിഭാഗത്തെ വാക്കുകൊണ്ടുപോലും പരസ്പരം കുറ്റപ്പെടുത്തുന്നത് സഹോദരന്റെ മാംസം തിന്നുന്നതിന് സമമായി വെറുക്കപ്പെട്ട ഒരു കാര്യമായി ദര്‍ശിക്കാന്‍ കഴിയുന്ന വിധം അവരെ മാറ്റി."

അതിനദ്ദേഹം സ്വീകരിച്ചമാര്‍ഗ്ഗം കാപട്യം നിറഞ്ഞതായിരുന്നു. മദ്യവും പെണ്ണും മരണശേഷം ലഭിക്കും എന്ന വാഗ്ദാനം ജനങ്ങള്‍ക്ക് അദ്ദേഹം നല്‍കി. ഈ സന്ദേശങ്ങള്‍ക്ക് സ്വീകാര്യത കിട്ടാന്‍ അവ തനിക്ക് ദൈവത്തില്‍നിന്നു മലക്കു മുഖേന ലഭിച്ചതാണെന്നു പറയുകയും ചെയ്തു.

47:15 കുടിക്കുന്നവര്‍ക്ക്‌ ആസ്വാദ്യമായ മദ്യത്തിന്‍റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്‍റെ അരുവികളുമുണ്ട്‌.
83:25 മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന്‌ അവര്‍ക്ക്‌ കുടിക്കാന്‍ നല്‍കപ്പെടും.
78:33 തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും.
37:48 ദൃഷ്ടി നിയന്ത്രിക്കുന്നവരും വിശാലമായ കണ്ണുകളുള്ളവരുമായ സ്ത്രീകള്‍ അവരുടെ അടുത്ത്‌ ഉണ്ടായിരിക്കും.
55:56 അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക്‌ മുമ്പ്‌ മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല.

മാത്രമല്ല പ്രവാചകനു വേണ്ടി വിവാഹ ദല്ലാള്‍ പണി, പ്രവാചകന്റെ വീട്ടില്‍ വരുന്ന വിരുന്നുകാരെ നിയന്ത്രിക്കുന്ന ജോലി എന്നിവയും ദൈവത്തിന്റെ തലയില്‍ കെട്ടിവച്ചു.

ഇതൊക്കെ ഏഴാം നൂറ്റാണ്ടിലെ ജനങ്ങളെ നിയന്ത്രിക്കുന്നതിനു ആവശ്യമായിരുന്നു എന്നു പറഞ്ഞാല്‍ അംഗീകരിക്കാം. പക്ഷെ ഇന്നത്തെ സമൂഹത്തിന്റെ മുമ്പില്‍ ദൈവത്തിനും മതത്തിനും എന്തു പ്രസക്തി. ജനങ്ങളെ ഭിന്നിപ്പിക്കുവാന്‍ മാത്രമേ ഇവ ഉതകൂ.

CKLatheef പറഞ്ഞു...

പ്രിയ രാജന്‍,

ഇന്നത്തെ സമൂഹത്തില്‍ മതത്തിനും ദൈവത്തിനും പ്രസക്തി വര്‍ദ്ധിച്ചിട്ടേ ഉള്ളൂ. മനുഷ്യന്‍ നിലനിര്‍ക്കുവോളം അത് നിലനിര്‍ക്കുകയും ചെയ്യും. ദൈവം ഏകാനാണെന്നും മുഴുവന്‍ മനുഷ്യരും ആ ദൈവത്തിന്റെ സ്ൃഷ്ടികളാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന വിശ്വാസത്തെക്കാള്‍ ഒരു മേന്മയും ഞാന്‍ കാണുന്നില്ല. എല്ലാജീവികളും ഭൂമിയല്‍ തനിയെ പൊടിഞ്ഞ് വന്നതാണെന്നും മനുഷ്യന്‍ മറ്റുജീവികളെ പോലെ തന്നെയാണെന്നും ധാര്‍മികതക്കും സദാചരവും നാം ചിന്തിക്കുന്നത് തന്നെയാണെന്നും കരുതുന്ന യുക്തിവാദത്തിന്.

ഇസ്്‌ലാം അവര്‍ക്ക് നല്ലതും ഗുണകരമായതുമെല്ലാം അനുവദിച്ച് നല്‍കുകയും മ്ലേഛവും ഉപദ്രവകരമായത് നിരോധിക്കുകയും ചെയ്തു. അത് കാപട്യം എന്ന് പറയാനുള്ള അവകാശത്തെ ഞാന്‍ തള്ളിപ്പറയുന്നില്ല. അതേ പ്രകാരം താന്‍ പറയുന്നതിന്‍ സ്വീകാര്യത കിട്ടാനാണ് ദൈവത്തിന്റെ മലക്കുമുഖേന തനിക്ക് ദിവ്യസന്ദേശം ലഭിക്കുന്നുണ്ടെന്ന് താങ്കളുടെ വാദവും താങ്കള്‍ക്കാകാം. അത്തരമൊരു വികലധാരണ താങ്കള്‍ക്ക് വല്ല സമാധാനവും നല്‍കുമെങ്കില്‍ അതായിക്കൊള്ളട്ടെ.

അതോടൊപ്പം പറയട്ടെ. മദ്യവും പരസ്ത്രീഗമനവും ഇഹലോകത്ത് വിലക്കി പരലോകത്ത് അനുവദിച്ചു എന്നതാണ് കാപട്യസമീപനത്തിലുടെ വിശ്വാസികളെ പറ്റിച്ചു എന്നാണെങ്കില്‍ ഒരു വിശ്വാസിയായ എനിക്കങ്ങനെ തോന്നുന്നില്ല. അവിടുത്തെ മദ്യമെങ്ങനെയുള്ളതാണെന്നും സ്്ത്രീകള്‍ എപ്രകാരമാണെന്നും താങ്കളുദ്ധരിച്ചതില്‍ തന്നെയുണ്ടല്ലോ. അതും ഇവിടുന്ന് അതൊക്കെ അനുവദിക്കപ്പെട്ടിരുന്നങ്കില്‍ ലഭിക്കുമായിരുന്നവയും തമ്മില്‍ ഭീമമായ അന്തരമുണ്ട്. അതിനാല്‍ ഒട്ടും നഷ്ടബോധം തോന്നുന്നില്ല. ഏഴാം നൂറ്റാണ്ടിലെ ജനതയെമാത്രമല്ല. 1400 ലേറെ വര്‍ഷമായ ഒരു മനുഷ്യന്റെ അധ്യാപനങ്ങള്‍ ലോകജനതതയില്‍ വലിയൊരു വിഭാഗത്തെ
നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു.

പ്രാര്‍ഥനയോടെ.

CKLatheef പറഞ്ഞു...

@v.b.Rajan

'മാത്രമല്ല പ്രവാചകനു വേണ്ടി വിവാഹ ദല്ലാള്‍ പണി, പ്രവാചകന്റെ വീട്ടില്‍ വരുന്ന വിരുന്നുകാരെ നിയന്ത്രിക്കുന്ന ജോലി എന്നിവയും ദൈവത്തിന്റെ തലയില്‍ കെട്ടിവച്ചു.'

ഈ ശൈലി താങ്കള്‍ക്ക് എത്ര നല്ലതായി തോന്നിയാലും. ഇവിടെ വരുന്ന മഹാഭൂരിപക്ഷത്തിന് ഇത് അരോചകരമായിരിക്കും എന്നെനിക്ക് തോന്നുന്നു.

താങ്കള്‍ക്ക് ദൈവവിശ്വാസമില്ല എന്നത് അംഗീകരിക്കുന്നു. അതേ സമയം ഈ ഒരു കാര്യം മുഹമ്മദ് നബിയെ ദൈവത്തിന്റെ പ്രവാചകനായി കാണുന്ന ഒരു ജനതയുടെ പക്ഷത്ത് നിന്ന് വീക്ഷിച്ചുനോക്കൂ. ഈ പ്രയോഗങ്ങള്‍ക്ക് വല്ല അര്‍ഥവുമുണ്ടോ. ആകെ പറയാന്‍ കഴിയുക പ്രവാചകന്റെ വ്യക്തിപരമായ ഒരു കാര്യത്തില്‍ ദൈവം ഇടപെട്ടു എന്നല്ലേ. വിശ്വാസികളായ എത്ര പേരുടെ കാര്യത്തില്‍ സൂക്തങ്ങള്‍ അവതരിച്ചു. അവിടെയൊക്കെ ഇങ്ങനെ പറയുമോ.

V.B.Rajan പറഞ്ഞു...

CKLatheef പറഞ്ഞു...
"മദ്യവും പരസ്ത്രീഗമനവും ഇഹലോകത്ത് വിലക്കി പരലോകത്ത് അനുവദിച്ചു എന്നതാണ് കാപട്യസമീപനത്തിലുടെ വിശ്വാസികളെ പറ്റിച്ചു എന്നാണെങ്കില്‍ ഒരു വിശ്വാസിയായ എനിക്കങ്ങനെ തോന്നുന്നില്ല. അവിടുത്തെ മദ്യമെങ്ങനെയുള്ളതാണെന്നും സ്്ത്രീകള്‍ എപ്രകാരമാണെന്നും താങ്കളുദ്ധരിച്ചതില്‍ തന്നെയുണ്ടല്ലോ."

തീര്‍ച്ചയായും വിശ്വാസിയെ സംബന്ധിച്ച് അങ്ങനെ തോന്നില്ല. പക്ഷെ മുന്‍‌വിധികളില്ലാതെ ഖുറാനെ സമീപിക്കുന്ന എന്നെപ്പോലെ ഒരാള്‍ക്ക് അങ്ങനെ തോന്നും. പിന്നെ സ്വര്‍ഗ്ഗത്തിലെയും ഭൂമിയിലേയും മദ്യവും പെണ്ണും ഏതു ബ്രാണ്ടാണെന്നു നാം തര്‍ക്കിക്കേണ്ടതില്ല എന്നു തോന്നുന്നു.

"ഈ ശൈലി താങ്കള്‍ക്ക് എത്ര നല്ലതായി തോന്നിയാലും. ഇവിടെ വരുന്ന മഹാഭൂരിപക്ഷത്തിന് ഇത് അരോചകരമായിരിക്കും എന്നെനിക്ക് തോന്നുന്നു. "

ഖുറാനില്‍ അല്‍ബഖറ അദ്ധ്യായത്തില്‍ ഒരു പശുവിനെ അറുക്കുന്നതിന്റെ വര്‍ണ്ണനയുണ്ട്. പശുവിനെ ദൈവമായിക്കാണുന്ന ഒരുവനെ സംബന്ധിച്ച് എത്ര അരോചകമായിരിക്കും ഈ വര്‍ണ്ണന. അതുപോലെ ദിവസവും ഉച്ചഭാഷിണിയില്‍ക്കൂടി ബാങ്കു വിളിക്കുന്നത് ഏകദൈവത്തിന്റെയും അവന്റെ ദൂതന്റെയും മഹത്വം ഉറപ്പിച്ചുകൊണ്ടാണ്. അത് ദൈവവിശ്വാസികളല്ലാത്തവര്‍ക്കും, ബഹുദൈവ വിശ്വാസികള്‍ക്കും അരോചകമായിരിക്കും എന്നു കൂടി ഓര്‍ക്കുക.

CKLatheef പറഞ്ഞു...

താങ്കളുടെ മാന്യമായ ശൈലി കൈമോശം വരികയും ഒരു തരം വെറിമൂത്ത ശൈലി തുടരുകയും ചെയ്യുന്ന താങ്കള്‍ പറയുന്നതെന്താണെന്ന് ചിന്തിക്കുന്നുപോലുമില്ല. ദയവായി 'മുന്‍വിധികളില്ലാതെ/നിഷ്പക്ഷനായി ഖുര്‍ആനെ സമീപിക്കുന്ന' എന്നിങ്ങനെ ഇടക്കിടക്ക് പറയാതിരിക്കുക. അതെന്നോ താങ്കള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഖുര്‍ആനെ മുന്‍ധാരണയോടെ സമീപിക്കുന്ന ആള്‍ പോലും അതിന്റെ മുന്നില്‍ തലകുനിക്കും എന്നാണ്. സിറ്റ്സര്‍ലന്റില്‍ മിനാരങ്ങള്‍ നിരോധിക്കാനുള്ള കാമ്പയിന് നേതൃത്വം നല്‍കിയ ഡാനിയേല്‍ സ്ട്രൈഷിന്റെ ഇസ്ലാം സ്വീകരണ വാര്‍ത്ത തെളിയിക്കുന്നത്. അപ്പോള്‍ പിന്നെ താങ്കള്‍ ഇപ്പോള്‍ പുലര്‍ത്തുന്ന സമീപനം അതിനുമപ്പുറമാണ് എന്ന് പറയേണ്ടിവരുന്നു.

താങ്കളിവിടെ എന്തെങ്കിലും വസ്തുത സൂചിപ്പിചതുകൊണ്ടല്ല ഞാന്‍ പറഞ്ഞത്. മറിച്ച് പ്രവാചകന് വേണ്ടി ദല്ലാള്‍ പണി എന്ന് പറയുമ്പോഴുള്ള ഒരു ശൈലി ഒരു സൌഹൃഭാഷണത്തിന് നിരക്കുന്നതല്ല എന്നാണ് ഞാന്‍ സൂചിപ്പിച്ചത്. താങ്കള്‍ മകന് വിവാഹമാലോചിച്ചാല്‍ അതിനെ ദല്ലാള്‍ പണിചെയ്തു എന്നാണോ പറയുക. അങ്ങനെപറഞ്ഞാല്‍ എന്താകുഴപ്പം എന്ന് താങ്കള്‍ ചോദിച്ചേക്കാം. പിന്നെ ബനീ ഇസ്രായീല്‍ സന്തതികളോട് പശുക്കുട്ടിയ അറുക്കാന്‍ മൂസാനബിയിലൂടെ ആവശ്യപ്പെട്ട സംഭവമാണ്. അതൊരു ചരിത്രവിവരണമാണ് ഖുര്‍ആന്‍ നടത്തുന്നത്. അതില്‍ ആര്‍ക്കാണ് വികാരം വ്രണപ്പെടുന്നത്. അങ്ങനെ പറയാന്‍ തുടങ്ങിയാല്‍ പാമ്പിനെ തല്ലികൊല്ലാനോ എലിവിഷം വില്‍കാനോ പാടില്ലാത്ത അവസ്ഥവരുമല്ലോ. താങ്കള്‍ക്ക് ഇതിലൊന്നും വിശ്വാസമില്ല എന്നാണ് താങ്കളുടെ വെപ്പ്. പിന്നെ ബാങ്കിന്റെ കാര്യം മുഴുവന്‍ മനുഷ്യരെയും സൃഷ്ടിച്ച എല്ലാവരും അംഗീകരിക്കുന്ന സ്രഷ്ടാവാന നാഥന്റെ മഹത്വം ഉദ്ഘോഷിച്ചാല്‍ ആരുടെ വികാരമാണ് വ്രണപ്പെടുക. അതേ പ്രകാരം ഇതരമതവിശ്വാസികള്‍ തങ്ങളുടെ ദൈവത്തിന്റെ മഹത്വം വാഴ്തിയാല്‍ ഒരു മുസ്ലിമിന്റെ വികാരവും വ്രണപ്പെടുകയില്ല. താങ്കള്‍ക്ക് മാന്യമല്ലാത്ത ഭാഷ ഉപയോഗിക്കാന്‍ ദയവായി ഇത്തരം വിലകുറഞ്ഞ അടവുകള്‍ പയറ്റാതിരിക്കുക. ചിന്തയിലെ യാദൃക്ഷികതയായിരിക്കാം താങ്കള്‍ക്കുപുറമെ ഇതുപറഞ്ഞ വ്യക്തി ജബ്ബാര്‍ മാഷെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. ഒരിക്കല്‍ ഞാനുമായിട്ടുള്ള സംവാദത്തില്‍ അദ്ദേഹം എടുത്തിട്ട ഒരു തുരുപ്പുശീട്ടാണിത്. എത്ര ഹീനമായ പ്രത്യാക്രമണം. അത്തരം വിശ്വാസികള്‍ ഇവിടെ ഉണ്ടായിരിക്കുകയും അവര്‍ക്ക് ഇതില്‍ അഭിപ്രായം പറയാന്‍ യാതൊരു വിലക്കുമില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ താങ്കളുടെ കാപട്യത്തിന് അത്തരം വിശ്വാസികളെ മറയാക്കുന്ന പരിപാടി ദയവായി തുടരാതിരിക്കുക.

ഇവിടെ താങ്കള്‍ തുടരുന്ന വിഷയങ്ങള്‍ക്ക് പോസ്റ്റുമായി എന്തുബന്ധമാണുള്ളത്. ഇത്തരം കമന്റുകള്‍ ഡീലീറ്റാതിരിക്കുമ്പോള്‍ അനാവശ്യമായി സമയവും അധ്വാനവുമാണ് നഷ്ടപ്പെടുന്നത്. മതവിശ്വാസികളെ പ്രകോപിപ്പിച്ച് മതങ്ങളാണ് കുഴപ്പം സൃഷ്ടിക്കുന്നത് എന്ന് വരുത്തിതീര്‍ക്കാനുള്ള ചെയ്തികള്‍ എത്ര നിന്ദ്യം. സഹോദരാ പിന്‍മാറുക. ഇസ്ലാമിന്റെ വിഷയത്തില്‍ ഏതാകട്ടെ നമ്മുക്ക് ചര്‍ചചെയ്യാം.

ഇസ്ലാമിന് മദ്യനിരോധം ഒരൊറ്റ ഉത്തരവിലൂടെ സാധിച്ചത് അന്നത്തെ ജനതയില്‍ ഇസ്ലാം വളര്‍ത്തിയെടുത്ത ആദര്‍ശത്തിന്റെ കരുത്തുകൊണ്ടാണ് എന്നാണ് ഞാന്‍ പറഞ്ഞത്. അതിനിടക്ക് രാജന്‍ ഇവിടെ ഉദ്ധരിച്ചതുപോലുള്ള ഒരു സൂക്തങ്ങള്‍ക്കോ അതിനെതുടര്‍ന്നുള്ള അഭിപ്രായ പ്രകടനമോ മുന്‍വിധിയില്ലാത്ത സമീപനമല്ല വ്യക്തമാക്കിത്തരുന്നത്. മറിച്ച് വിഷയത്തില്‍ നിന്നുബോധപൂര്‍വമുള്ള ഒരു വ്യതിചലനമാണ്. അതിനാല്‍ തുടര്‍ന്നും ആ വഴിയെ സഞ്ചരിക്കാനാണ് രാജന്റെ ശ്രമമെങ്കില്‍ അത്തരം കമന്റുകള്‍ക്ക് മറുപടി പറയാന്‍ സമയമില്ലാത്തതിനാല്‍ അവ ഒഴിവാക്കപ്പെടും എന്ന് ഖേദപൂര്‍വം അറിയിക്കുന്നു.

BIYEYI പറഞ്ഞു...

Sahodara..salam...just visied this blog and found excellent.But please use ur name as Abdul Latheef insted of Latheef,as Latheef is Allah's name..May Allah help us all to spread the message if Islam to all..Ameen

CKLatheef പറഞ്ഞു...

പ്രിയ ബിഎഇ

താങ്കളുടെ കമന്റിനും പ്രാര്‍ഥനക്കും നന്ദി. സികെലത്തീഫ് എന്നത് എന്റെ ഒരു പ്രദര്‍ശനനാമമായി കണ്ടാല്‍ മതി. എന്റെ മുഴുവന്‍ പേര്‍ അബ്ദുല്‍ ലത്തീഫ് എന്നത് തന്നെയാണ്.

അജ്ഞാതന്‍ പറഞ്ഞു...

മനുഷ്യന്‍ ദൈവത്തിന്റെ മഹത്തായ സൃഷ്ടിയാണ് എന്നും മറ്റെല്ലാം- ഈ ഭൂമിയും പ്രപഞ്ചവും സകല ചരാചരങ്ങളും - അവനിവേണ്ടി നിര്‍മ്മിക്കാ പെട്ടവ ആണെന്നും ആണ് ഇസ്ലാമീക വിശ്വാസം.ഇത് ഏറ്റവും പൊള്ളയായ ഒരു വാദം ആണ്.ലത്തീഫിന്റെ ചോദ്യങ്ങളും ഉത്തരങ്ങളും ഇസ്ലാം അനുഭവിക്കുന്ന ആത്മീയ ദൌര്‍ബല്യത്തിന് മകുടോദാഹരണങ്ങള്‍ ആണ്.

CKLatheef പറഞ്ഞു...

'ലത്തീഫിന്റെ ചോദ്യങ്ങളും ഉത്തരങ്ങളും ഇസ്ലാം അനുഭവിക്കുന്ന ആത്മീയ ദൌര്‍ബല്യത്തിന് മകുടോദാഹരണങ്ങള്‍ ആണ്.'

'ഞാന്‍ ആര്' എന്നതിന് ഉത്തരം കണ്ടെത്തുക എന്നത് ഏതൊരു മനുഷ്യന്റെയും ബുദ്ധിയുടെയും ചിന്തയുടെയും പ്രകടനമാണ്. ഞാന്‍ ആര് എന്ന ചോദ്യത്തില്‍ ഉള്‍പ്പെടേണ്ട ചില ഉപചോദ്യങ്ങളാണ് ഞാന്‍ നല്‍കിയത്. രണ്ടുപേര്‍ എന്നെക്കൂടാതെ ഇവിടെ തങ്ങളുടെ മറുപടി പറഞ്ഞിട്ടുണ്ട്. ഞാനവയെ നിരൂപണം ചെയ്ത് എന്റെത് മാത്രമാണ് ശരിയെന്ന വാദം നടത്തിയിട്ടില്ല. അതിന്റെ ആവശ്യവുമുണ്ടെന്ന് തോന്നുന്നില്ല. താങ്കളെപ്പോലെ മറ്റുള്ളവര്‍ക്കാര്‍ക്കെങ്കിലും ഇത് ആത്മീയ ദൗര്‍ബല്യത്തിന്റെ മകുടോദാഹരണമാണ് എന്ന് പറയാന്‍ കഴിയും എന്ന് തോന്നുന്നുമില്ല. ഇസ്‌ലാമിലെ അത്മീയത ഈ ചോദ്യത്തിന്റെ ഉത്തരത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. ഒരു പക്ഷേ താങ്കള്‍ ആത്മീയത എന്ന് പറയുമ്പോള്‍ മറ്റുവല്ലതുമായിരിക്കും ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review