2010, ഫെബ്രുവരി 27, ശനിയാഴ്‌ച

മുഹമ്മദ് നബിയുടെ സവിശേഷതകള്‍

മനുഷ്യരുടെ സന്‍മാര്‍ഗ ദര്‍ശനത്തിന് ദൈവം നിശ്ചയിച്ച സംവിധാനമാണ് പ്രവാചകത്വം. ആദമിനെ ഭൂമിയിലേക്കയക്കുമ്പോള്‍ ദൈവം വാഗ്ദാനം ചെയ്തതാണത്. ദൈവിക നീതിയുടെ താല്‍പര്യവും അതിലാണ്. മനുഷ്യരെ സൃഷ്ടിക്കുകയും അവന് ജീവിക്കാന്‍ വേണ്ട ഭൗതിക സാഹചര്യങ്ങള്‍ എല്ലാം സംവിധാനിക്കുകയും ചെയ്ത ദൈവം അവന് ഈ ഭൂമിയില്‍ ജീവിക്കാനാവശ്യമായ നിയമങ്ങള്‍ക്കൂടി നല്‍കി എന്നത് ദൈവിക കാരുണ്യത്തിന്റെ കൂടി പ്രകടനമാണ്. ആദം നബി മുതല്‍ മുഹമ്മദ് നബി വരെ ഒരു ലക്ഷത്തിഇരുപത്തിനാലായിരത്തോളം പ്രവാചകന്‍മാര്‍ ഭൂമിയില്‍ ആഗതരായിട്ടുണ്ടെന്ന് പ്രവാചകനവചനത്തില്‍ കാണാന്‍ കഴിയും. ഇതില്‍ 25 പ്രവാചകന്‍മാരുടെ പരാമര്‍ശം ഖുര്‍ആനിലുണ്ട്. ചിലരുടെ ചരിത്രം വിശദമായി പറഞ്ഞപ്പോള്‍ ചിലരുടെ പേര്‍ മാത്രം പറഞ്ഞവസാനിപ്പിച്ചിരിക്കുന്നു. എല്ലാ പ്രവാചകന്‍മാരുടെയും ദൗത്യം  ഒന്നായിരുന്നു. ദൈവികനിയമങ്ങള്‍ക്ക് വഴപ്പെടുക ദൈവേതര ശക്തികളെ വെടിയുക ഇതായിരുന്നു സന്ദേശത്തിന്റെ ചുരുക്കം. ഒരോ കാലത്തേക്കും ദേശത്തേക്കും അനുയോജ്യമായ നിയമനിര്‍ദ്ദേശങ്ങളാണ് നല്‍കപ്പെട്ടത്. എങ്കിലും എല്ലാവരുടെയും ദര്‍ശനം(ദീന്‍)ഒന്നായിരുന്നു അഥവാ ഇസ്‌ലാം. ഇസ്‌ലാം എന്നാല്‍ ദൈവത്തിന് കീഴൊതുങ്ങുന്നതിന്റെ പേരാണ്. ആ അറബി പദം തന്നെ എല്ലായിടത്തും ഉപയോഗിച്ചു എന്നതിനര്‍ഥമില്ല.

ഇസ്‌ലാംദര്‍ശനത്തിലെ അവസാന പ്രവാചകനാണ് മുഹമ്മദ് മുസ്തഫ(സ). വിശുദ്ധഖുര്‍ആനിന്റെയും പ്രവാചകവചനത്തിന്റെയും അടിസ്ഥാനത്തില്‍ മുഹമ്മദ് നബിയുടെ സവിശേഷതകളാണ് ഈ പോസ്റ്റിന്റെ വിഷയം. നാല് ഇനങ്ങളില്‍ ഈ സവിശേഷത പ്രകടമാണ്. ഒന്ന്. പ്രവാചകന്റെ ഇഹലോക ജീവിതത്തില്‍ , രണ്ട്. പ്രവാചകന്റെ പരലോക ജീവിതത്തില്‍ ,മുന്ന്. പ്രവാചകന്റെ സമുദായത്തിന്റ ഇഹലോകത്തിലെ സവിശേഷതകള്‍, നാല്. പ്രാവചകന്റെ സമുദായത്തിന് പരലോകത്തെ സവിശേഷതകള്‍.

ഇവിടെ പരാമര്‍ശിക്കുന്നത് ഇതിലെ ഒന്നാമത്തെ ഇനമാണ് അഥവാ പ്രവാചകന്റ ഇഹലോക ജീവിതത്തിലെ സവിശേഷതകള്‍.

1. പ്രവാചകന്‍മാരുമായുള്ള കരാര്‍.

ആദം മുതല്‍ ഈസ വരെയുള്ള പ്രവാചകന്‍മാരില്‍ നിന്നും അല്ലാഹും കരാര്‍ വാങ്ങിയിട്ടുണ്ട്. മുഹമ്മദിനെ നാം പ്രവാചകനായി നിയോഗിച്ചാല്‍ അദ്ദേഹത്തില്‍ വിശ്വസിക്കണമെന്നും അദ്ദേഹത്തെ സഹായിക്കണമെന്നും. അപ്രകാരം തന്നെ അവരുടെ സമുദായങ്ങളില്‍ നിന്നും ആ കരാര്‍ വാങ്ങിയിരിക്കുന്നു. വിശുദ്ധഖുര്‍ആനിലെ ആലു ഇംറാന്‍ അധ്യായത്തില്‍ 81ാം സൂക്തത്തില്‍ ഇങ്ങനെ കാണാം.

ഓര്‍ക്കുവിന്‍, അല്ലാഹു പ്രവാചകന്മാരില്‍നിന്നു ഇങ്ങനെ പ്രതിജ്ഞ വാങ്ങിയിട്ടുണ്ടായിരുന്നു: ഇന്നു ഞാന്‍ നിങ്ങള്‍ക്കു വേദവും തത്വജ്ഞാനവും നല്‍കിയിട്ടുണ്ടല്ലോ. നിങ്ങളുടെ കൂടെയുള്ളതിനെ സത്യപ്പെടുത്തിക്കൊണ്ട് നാളെ ഒരു ദൈവദൂതന്‍ ആഗതനായാല്‍ നിങ്ങള്‍ തിട്ടമായും അദ്ദേഹത്തെ വിശ്വസിക്കേണ്ടതും സഹായിക്കേണ്ടതുമാകുന്നു. ഇവ്വിധം അരുളിക്കൊണ്ട് അല്ലാഹു ചോദിച്ചു: 'നിങ്ങളിതു സ്വീകരിക്കുകയും തദനുസാരം എന്നോടു ചെയ്ത പ്രതിജ്ഞയുടെ ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തില്ലേ?' അവര്‍ പറഞ്ഞു: 'അതെ. ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നു.' അവന്‍ അരുളി: 'ശരി, എങ്കില്‍ നിങ്ങള്‍ സാക്ഷികളാകുവിന്‍. ഞാനും നിങ്ങളോടൊപ്പം സാക്ഷിയാകുന്നു. ഇനി തങ്ങളുടെ പ്രതിജ്ഞയില്‍നിന്നു പിന്തിരിയുന്നവരാരോ, അവര്‍ പാപികള്‍തന്നെയാകുന്നു. (3:81-82)
 പ്രവാചകന്‍ മുഹമ്മദ് നബി ആഗതനാകുമ്പോള്‍ അവരിലാരെങ്കിലും ജീവിച്ചിരിക്കുമെങ്കില്‍ അദ്ദേഹത്തെ പിന്‍പറ്റാനും സഹായിക്കാനും അവര്‍ക്ക് ബാധ്യതയുണ്ടാകുമായിരുന്നു. ഇതിന്റെ വിശദീകരണമെന്നോണം പ്രവാചകന്‍ പറഞ്ഞു. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനില്‍ സത്യം മുസാ ജീവിനോടെ ഇപ്പോഴുണ്ടായിരുന്നെങ്കില്‍ എന്നെ പിന്തുടരാതിരിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല.

2. സന്ദേശത്തിന്റെ സാര്‍വലൗകികത്വം


മറ്റുപ്രവാചകന്‍മാരുടെ സന്ദേശം ചില പ്രത്യേക കാലത്തേക്കും ദേശത്തിലേക്കും സമുദായത്തിലേക്കുമായിരുന്നു. എന്നാല്‍ മുഹമ്മദ് നബിയുടെ സന്ദേശം മുഴുവന്‍ ലോകത്തിനുമുള്ളതാണ്. നൂഹിനെ നാം അദ്ദേഹത്തിന്റെ സമൂദായത്തിലേക്ക് നിയോഗിച്ചു. ആദ് സമൂഹത്തിലേക്ക് അവരുടെ സഹോദരന്‍ ഹുദിനെ അയച്ചു. എന്നിങ്ങനെ പറയുമ്പോള്‍ മുഹമ്മദ് നബിയെക്കുറിച്ച് പറയുന്നത്. പ്രവാചകരെ താങ്കളെ നാം മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള മുന്നറിയിപ്പുകാരനും സന്തോഷവാര്‍ത്ത അറിയിക്കുന്നവനുമായിട്ടല്ലാതെ നിയോഗിച്ചിട്ടില്ല എന്നാണ്. പറയുക പ്രവാചകരേ. അല്ലയോമനുഷ്യസമൂഹമേ നിശ്ചയം ഞാന്‍ നിങ്ങളിലില്ലാവര്‍ക്കുമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. മറ്റുദൂതന്‍മാര്‍ ഒരോ സമുദായത്തിലേക്കാണ് നിയോഗിക്കപ്പെട്ടതെങ്കില്‍ എന്നെ നിയോഗിച്ചിരിക്കുന്നത് പോതുവായിട്ടാണെന്ന് പ്രവാചകന്‍ മുഹമ്മദ് നബിയും വ്യക്തമാക്കിയിരിക്കുന്നു.

3. പ്രവാചകരില്‍ അന്തിമന്‍

മുഹമ്മദ് നബിയുടെ ഏറ്റവും വലിയ ഒരു സവിശേഷത അദ്ദേഹം അന്ത്യപ്രാവാചകനാണ് എന്നതാണ്. ദൈവികസന്ദേശങ്ങള്‍ പ്രവാചകനില്‍ അവസാനിച്ചു. ഇനിയൊരു പ്രവാചകന്‍ അവതരിക്കുകയില്ല. ഖുര്‍ആന്‍ പറയുന്നു.

ജനങ്ങളേ, മുഹമ്മദ് നിങ്ങളിലുള്ള പുരുഷന്മാരിലൊരുവന്റെയും പിതാവല്ല. പ്രത്യുത, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില്‍ അന്തിമനുമാകുന്നു. അല്ലാഹു സകല സംഗതികളും അറിവുള്ളവനല്ലോ. (33:40)  
4. ലോകാനുഗ്രഹിയായ പ്രവാചകന്‍
മുഴുവന്‍ സൃഷ്ടികള്‍ക്കും അനുഗ്രഹമായിട്ടാണ് പ്രവാചകന്‍ നിയോഗിതനായത്. താങ്കളെ നാം ലോകര്‍ക്ക് അനുഗ്രഹമായിട്ട് മാത്രമാണ് അയച്ചിട്ടുള്ളത്. എന്ന് ഖുര്‍ആന്‍ പറയുമ്പോള്‍. ഞാന്‍ ശപിക്കുന്നവനായിട്ടല്ല മറിച്ച് അനുഗ്രഹമായിട്ടാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് പ്രവാചകന്‍ സ്വയം പരിചയപ്പെടുത്തുകയും ചെയ്യുന്നു.

5. ശാശ്വതവുമായ വേദഗ്രന്ഥം നല്‍കപ്പെട്ടവന്‍


സുരക്ഷിതവും അന്ത്യദിനം വരെ നിലനില്‍ക്കുന്നതുമായ ഒരു വേദഗ്രന്ഥം നല്‍കപ്പെട്ടു എന്നതാണ് മുഹമ്മദ് നബിയുടെ മറ്റൊരു സവിശേഷത. മറ്റു പ്രവാചകന്‍മാര്‍ക്ക് അമാനുഷിക ദൃഷ്ടാന്തങ്ങള്‍ നല്‍കിയിരുന്നെങ്കിലും അത് താല്‍കാലികമായിരുന്നു. എന്നാല്‍ പ്രവാചകന് നല്‍കപ്പെട്ട എറ്റവും വലിയ അമാനുഷിക ദൃഷ്ടാന്തം വിശുദ്ധഖുര്‍ആനാണ്. അത് അന്ത്യദിനം വരെ .യാതൊരു മാറ്റത്തിരുത്തലും കൂടാതെ നിലനില്‍ക്കുകയും ചെയ്യും. മുന്നിലൂടെയോ പിന്നിലുടെയോ അബദ്ധം അതില്‍ കടന്നുകൂടുകയില്ലെന്നും. നാമാണ് അത് അവതരിപ്പിച്ചത് നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും എന്ന് ദൈവം വാഗ്ദാനം ചെയ്ത ഗ്രന്ഥം. 1400 വര്‍ഷമായി വള്ളിപുള്ളി വ്യത്യാസമില്ലാതെ നിലനിന്ന ഗ്രന്ഥം ഇനിയും നിലനില്‍ക്കും എന്ന കാര്യം കട്ടായം. ലോകത്ത് മറ്റൊരു ഗ്രന്ഥത്തിനും ഇത് അവകാശപ്പെടാനാവില്ല. 
 
പ്രവാചകന്‍ മുഹമ്മദ് നബിക്ക് മറ്റുപ്രവാചകന്‍മാരില്‍ നിന്നുള്ള സവിശേഷതകളാണ് ഇവിടെ നല്‍കിയത്. സവിശേഷതകള്‍ ഇതില്‍ ഒതുങ്ങില്ല. മുഖ്യമായവ എടുത്ത് പറഞ്ഞു എന്നുമാത്രം.

12 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

മുഴുവന്‍ സൃഷ്ടികള്‍ക്കും അനുഗ്രഹമായിട്ടാണ് പ്രവാചകന്‍ നിയോഗിതനായത്. താങ്കളെ നാം ലോകര്‍ക്ക് അനുഗ്രഹമായിട്ട് മാത്രമാണ് അയച്ചിട്ടുള്ളത്. എന്ന് ഖുര്‍ആന്‍ പറയുമ്പോള്‍. ഞാന്‍ ശപിക്കുന്നവനായിട്ടല്ല മറിച്ച് അനുഗ്രഹമായിട്ടാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് പ്രവാചകന്‍ സ്വയം പരിചയപ്പെടുത്തുകയും ചെയ്യുന്നു.

നന്ദന പറഞ്ഞു...

യുക്തിവാദികളെകുറിച്ചെഴുതുന്ന ബ്ലോഗിൽ ഇങ്ങനേയും!!!

CKLatheef പറഞ്ഞു...

പ്രിയ നന്ദന,

എന്താണ് താങ്കളെ അത്ഭുതപ്പെടുത്തിയത് എന്നറിയില്ല. യുക്തിവാദികള്‍ എന്ന് ഈ ബ്ലോഗിന് പേരുള്ളതുകൊണ്ട് ഈ ബ്ലോഗില്‍ ഇത്തരം വിഷയങ്ങള്‍ വരാന്‍ പാടില്ലെന്നാണോ. വിമര്‍ശനത്തിന് പിന്നാലെ കൂടുന്നതിനാല്‍ യഥാര്‍ഥ വസ്തുതകള്‍ മനസ്സിലാക്കാന്‍ സാധിക്കാതെ പോകുന്നു എന്നത് ഒരു സത്യമാണ്. എന്താണ് വാദം എന്ന് പലപ്പോഴും വ്യക്തമാക്കപ്പെടുന്നില്ല. ആകെ മുഹമ്മദ് നബി ചെയ്ത കാര്യം വിവാഹവും യുദ്ധവുമാണെന്ന ധാരണ സൃഷ്ടിക്കാനെ യുക്തിവാദി ലേഖനങ്ങള്‍ക്ക് കഴിയും. സത്യം അതല്ലല്ലോ. ലോകത്തെ 100 കോടിയോളം ജനങ്ങള്‍ നേതാവായി അദ്ദേഹത്തെ കാണാനുള്ള ചില കാരണങ്ങള് ഉണ്ടാവില്ലേ. അതിലേക്ക് വെളിച്ചം വീശാന്‍ ഉപകരിക്കാത്ത പ്രവാചക ചര്‍ചകള്‍ക്കെന്തു പ്രസക്തി.

ഇവിടെ യുക്തിവാദമല്ല പ്രസരിക്കുന്നത് എന്നത് ഈ കാലത്തിനിടയില്‍ എനിക്ക് വ്യക്തമായ സംഗതിയാണ്. ഏതെങ്കിലും സാധുക്കള്‍ ഇനിയും അങ്ങനെ തെറ്റിദ്ധരിക്കുന്നുവെങ്കില്‍ അവരോട് സഹതപിക്കാനെ കഴിയൂ. കാണാത്തതിനെ നിഷേധിക്കുന്ന അല്ലെങ്കില്‍ ബോധ്യപ്പെടാത്തതിനെ അടച്ചാക്ഷേപിക്കുന്ന ഒരു നിലപാടിനെ നാം തെറ്റായി യുക്തിവാദം എന്ന് വിളിക്കുകയാണ്. ഇക്കാര്യം ഞാനീ ബ്ലോഗിലെ ഏറ്റവും ആദ്യത്തെ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ ഇത്തരം വിഷയങ്ങള്‍ ബ്ലോഗില്‍ സജീവമാക്കുന്നതും ചര്‍ചചെയ്യുന്നതും ആദ്യം യുക്തിവാദ ബ്ലോഗിലാണന്നതിനാല്‍ അവരെ വെച്ച് ചര്‍ച മുന്നോട്ട് നീങ്ങുന്നു എന്നുമാത്രം. അവരുടെ വാദകോലാഹലത്തില്‍ അകപ്പെട്ട് ഇസ്‌ലാമിനെ തെറ്റിദ്ധരിച്ചവരുടെ തെറ്റിദ്ധാരണ നീക്കാനുള്ള എളിയ ശ്രമമാണ് ഇവിടെ നടത്തപ്പെടുന്നത്. അത്മാവിനെയും ചില അഭൗതിക യാഥാര്‍ഥ്യങ്ങളും ഉണ്ട് എന്ന് കരുതുന്ന വിശ്വാസികളായ വായനക്കാരെയാണ് ഞാന്‍ മുന്നില്‍ കാണുന്നത്. അതോടൊപ്പം ഞാന്‍ പ്രതിനിധാനം ചെയ്യുന്ന ദര്‍ശനം തികച്ചും യുക്തിക്ക് നിരക്കുന്നതാണെന്നാണ് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഈ ബ്ലോഗിന്റെ അടിവശത്ത് ഒരു ഖുര്‍ആന്‍ സൂക്തം കണ്ടിട്ടില്ലേ. അതാണ് എന്നെപ്പോലുള്ളവരുടെ നയം. അതുകൊണ്ട് എത്രവലിയ വിമര്‍ശനമാണെങ്കിലും അതിനെ നേരിടാനുള്ള ചങ്കുറപ്പോടെയാണ് ഈ ബ്ലോഗ് നിലനില്‍ക്കുന്നത്. വിമര്‍ശനം കൂടിപ്പോയതുകൊണ്ടല്ല ഞാന്‍ കമന്റ് ഡിലീറ്റ് ചെയ്യാറുള്ളത് സഭ്യമല്ലാത്തതും മാന്യമല്ലാത്തതുമായ ഭാഷ ഉപയോഗിക്കുന്നത് കൊണ്ടാണ്. പ്രതികരിച്ചതിന് നന്ദി.

മുക്കുവന്‍ പറഞ്ഞു...

എലിയോപ്പോലെയോ, പോര്‍ക്കിനെപ്പോലെയോ പെറ്റുപെരുക്കിയാല്‍ ഇനിയും കോടികള്‍ നേതാവിന്റെ കൂടെക്കിട്ടും...

CKLatheef പറഞ്ഞു...

പ്രിയ മുക്കുവാ,

താങ്കളോട് പറയേണ്ട ഭാഷ എനിക്കറിയില്ല. പക്ഷെ ബക്കറിനതറിയാം എന്ന് എനിക്ക് മനസ്സിലായി. ഇതേ കമന്റ് ബക്കറിന്റെ പോസ്റ്റിലിട്ടപ്പോള്‍ താങ്കളവിടുന്ന് ഓടിയ സ്ഥലത്ത് പിന്നെ പുല്ല് മുളച്ചിട്ടില്ല. അതിനാല്‍ അദ്ദേഹത്തിന്റെ അനുവാദത്തോടെ അത് അതേ എലിവിഷം ഞാനിവിടെയും പേസ്റ്റ് ചെയ്യുന്നു.

മുക്കുവന്‍..,

മുക്കുവരും മനുഷ്യക്കോലങ്ങളും പന്നിയുടെയും പെരുച്ചാഴികളുടെയും മനോ നിലകളിലേക്കും കാട്ടം ഭക്ഷിക്കലിലേക്കും മടങ്ങുമ്പോല്‍, മറുഭാഗത്ത്‌ ആ ജീവികളുടെ വംശവര്‍ദ്ധന വിശുദ്ധമായ സൌഭാഗ്യമായിരിക്കാമെന്ന്‌ ഒരു സന്യാസി പണ്ട്‌ പറഞ്ഞതോര്‍ക്കുന്നു...

മുക്കുവന്‍ പറഞ്ഞു...

ഉള്ളത് പറഞ്ഞാല്‍ ഉറിയും ചിരിക്കും... മാഷെ, ഈ ബൂലോകബ്ലോഗില്‍ പേടിച്ചോടേണ്ട ഗതികേടൊന്നും മുക്കുവനിന്നില്ലാ.. പിന്നെ തന്റെ ഈവക അലവലാതി പോസ്റ്റ് കണ്ട്പ്പോള്‍ എന്തേലും ഒന്ന് തോണ്ടിയില്ലേല്‍ ഉറക്കം വരില്ലാ.. അത്കൊണ്ട് ഇട്ടതാ... ഇനിയും കുറെമാടുകളെ കൂടെക്കൂട്ട്...

CKLatheef പറഞ്ഞു...

@മുക്കുവന്‍

Good night..

Vinod Nair പറഞ്ഞു...

lateef, in the last 5000 t0 6000 years there were many riligions and many prophets and eevry one says he is right, and his prophet is the original and the last one.
now consider i dont have religion and i live a good life except the belivef in gods. will i go to hell and how many hells i will go , hindu hell,. christian hell, muslim hell, or will i go to heven and what all incetives i will get in heven, will i get 17 virgins ,???.

KTJ പറഞ്ഞു...

to all against this blog
The world famous book "The 100 ".Michael Hart's book and lists Prophet Muhammad as the most influential man in History. A Citadel Press Book, published by Carol Publishing Group

by Michael H. Hart

My choice of Muhammad to lead the list of the world's most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular levels. Of humble origins, Muhammad founded and promulgated one of the world's great religions, and became an immensely effective political leader. Today, thirteen centuries after his death, his influence is still powerful and pervasive. The majority of the persons in this book had the advantage of being born and raised in centers of civilization, highly cultured or politically pivotal nations. Muhammad, however, was born in the year 570, in the city of Mecca, in southern Arabia, at that time a backward area of the world, far from the centers of trade, art, and learning.

This book was published in america and not by a muslim.

full on http://amaana.org/ismailim.html

Fathima Rahman പറഞ്ഞു...

Liked this post....:)

Fathima Rahman പറഞ്ഞു...

Liked this one...!!! May Allah,the Almighty bless u...:)

Fathima Rahman പറഞ്ഞു...

Liked this one..!!! May Allah bless u..!!! :)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review