2010, ഫെബ്രുവരി 20, ശനിയാഴ്‌ച

യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ ?

യേശു തനിക്ക് ശേഷം വരാനിരിക്കുന്ന സത്യാത്മാവിനെക്കുറിച്ച് പ്രവചിച്ചതായി ബൈബിള്‍ യോഹന്നാന്‍ സുവിശേഷത്തില്‍ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. അത് അപ്പോസ്ത പ്രവര്‍ത്തികള്‍ രണ്ടാമധ്യായത്തില്‍ പറഞ്ഞ പരിശുദ്ധാത്മാവിന്റെ ഇറക്കമാണ് എന്ന് മനസ്സിലാക്കിയതിനാല്‍ ക്രിസ്തുമത വിശ്വാസികള്‍ യേശുവിന്റെ ഈ പ്രവചനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുലര്‍ന്നതായി കരുതുന്നു. അത്തരം ദൃഢവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇനി ഇക്കാര്യത്തില്‍ ഒരു ചര്‍ചക്ക് പ്രസക്തിയേ ഇല്ല. ഒരു ഗ്രന്ഥത്തിന്റെ ദൈവികതയില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും ന്യായീകരിക്കാവുന്നതുമാണ്. എന്നാല്‍ മുസ്‌ലിംകള്‍ നിലവിലുള്ള ബൈബിള്‍ ഒരു ചരിത്ര ഗ്രന്ഥത്തിന്റെ സ്ഥാനത്ത് നിര്‍ത്തി വിശകലവിധേയമാക്കാവുന്നതാണ്. മറ്റെന്തെങ്കിലും കാരണം ഇത്തരമൊരു വിശകലനത്തിനുണ്ടോ?. 
തീര്‍ച്ചയായും ഉണ്ട് എന്നാണ് എന്റെ ഉത്തരം കാരണം യേശുപറഞ്ഞ വിശേഷണങ്ങളോട് വിദൂര ബന്ധമേ മേല്‍ സൂചിപ്പിച്ച സംഭവത്തിന് ഞങ്ങള്‍ കാണുന്നുള്ളൂ. ഇവിടെ എന്നോട് സംവദിച്ച ക്രിസ്ത്യന്‍ സഹോദരങ്ങള്‍ പോലും അവയിലെ സാമ്യത ചുണ്ടിക്കാണിച്ച് യേശു പ്രവചിച്ച കാര്യങ്ങള്‍ പ്രസ്തുത പരിശുദ്ധാത്മാവില്‍ മേളിച്ചതായി ചൂണ്ടിക്കാണിക്കുന്നതിന് പകരം യോഹന്നാന്‍ സുവിശേഷത്തിലുള്ളത് അംഗീകരിച്ച താങ്കള്‍ ബൈബിളില്‍ തന്നെയുള്ള ആ സംഭവത്തില്‍ എന്തുകൊണ്ട് വിശ്വസിക്കുന്നില്ല എന്നാണ് ചോദിച്ചത്. കഴിഞ്ഞ കമന്റുകളില്‍ ആ വ്യത്യാസത്തിന് കാരണം ഞാന്‍ പറഞ്ഞുകഴിഞ്ഞു. ഇനി നമ്മുക്ക് പ്രവചനത്തെയും അതിന്റെ പൂര്‍ത്തീകരണമെന്ന് കരുതുന്ന സംഭവങ്ങളെയും വിശകലനം ചെയുതുനോക്കാം.
യോഹന്നാൻ സുവിശേഷം:
16:7 എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും.
16:8 അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.
16:12 ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല.

16:13 സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.

16:14 അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.


ഈ വചനത്തില്‍ നിന്ന് നാം മനസ്സിലാക്കുന്ന സുചനകള്‍:

1. നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് വഹിക്കാനുള്ള ശേഷി ഇപ്പോഴില്ലെന്നും. അതിനാല്‍ എനിക്ക് പൂര്‍ത്തിയാക്കാനുള്ള ദൗത്യവുമായി സത്യത്തിന്റെ അത്മാവ് നിങ്ങളെ പിന്നീട് അത് വഹിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്ന ഒരു കാലത്ത് നിങ്ങളെ സമീപിക്കും.

2. ശേഷം വരുന്നവന്‍ അതിനാല്‍ എന്റെ പിന്‍ഗാമി ആയിരിക്കും.

3. അദ്ദേഹം സ്വന്തം നിലക്കായിരിക്കില്ല സംസാരിക്കുക പ്രത്യുത ദൈവം തന്നോട് കല്‍പിക്കുന്നതായിരിക്കും. 

4. ദൈവനാമത്തിലായിരിക്കും അവന്‍ സംസാരിക്കുക.

5. ദൈവത്തെപ്പറിയുള്ള സത്യം വെളിപ്പെടുത്തുകയും സത്യത്തിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും.

6. ദൈവം അയക്കുന്ന ആ സത്യാത്മാവ് പാപത്തെയും നിതിയെയും ദൈവത്തിന്റെ ന്യായവിധിയെയും പറ്റി ലോകത്തെ പഠിപ്പിക്കും.

7. ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയായിരിക്കും ആ ദൈവദൂതന്‍ അവതരിക്കുക.

8.വരാനുള്ള കാര്യങ്ങള്‍ ആ സത്യാത്മാവ് വെളിപ്പെടുത്തും.

യേശുവിന്റെ സത്യത്തിന്റെ ആത്മാവ് വരും എന്ന പ്രവചനം അപ്പോസ്ത പ്രവൃത്തികള്‍ രണ്ടാമധ്യായത്തില്‍ പറയപ്പെട്ട താഴെകാണുന്ന സംഭവത്തോടെ പൂര്‍ത്തീകരിക്കപ്പെട്ടു എന്ന് ക്രിസ്ത്യാനികള്‍ പൊതുവെ വിശ്വസിക്കുന്നു.
2:1 പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.

2:2 പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.

2:3 അഗ്നി ജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കും പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു.

2:4 എല്ലാവരുംപരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കും ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.
ഇത് യേശുവിന്റെ പ്രവചനത്തിന്റെ പൂര്‍ത്തീകരണമാണ് എന്നംഗീകരിച്ചാല്‍ പ്രശ്‌നം അതോടെ തീര്‍ന്നു. ശേഷം വരാനിരിക്കുന്ന ഒരു സത്യാത്മാവിനെ പ്രതീക്ഷിക്കേണ്ടതില്ല. അതുമായി ബന്ധപ്പെട്ട എടാകൂടങ്ങളൊക്കെ പരിഹരിക്കപ്പെടും. ഇനി ഏത് പ്രവാചകന്‍ വന്നാലും അതൊക്കെ കള്ളദൂതന്‍മാരാണെന്ന് പറഞ്ഞ് തള്ളിക്കളയുന്നതിന് ഒരു പ്രയാസവുമില്ല. മാത്രമല്ല ഇന്നുകാണുന്ന ക്രൈസ്തവ സങ്കല്‍പങ്ങള്‍ പ്രചരണം നടത്തുന്നവര്‍ ഈ പരിശുദ്ധാത്മാവ് നിറഞ്ഞതാണെന്നും അതിനാലാണ് അവര്‍ക്ക് ആ കഴിവ് ലഭിക്കുന്നതെന്നും അവകാശപ്പെടാം. എന്നാല്‍ ഈ വിശ്വാസം നിര്‍ബന്ധമില്ലാത്തവര്‍ക്ക് യേശുവിന്റെ പ്രവചനം ഇതില്‍ പുലര്‍ന്നോ എന്ന് അന്വേഷിക്കാവുന്നതാണ്.

ഈ സംഭവം നടക്കുന്നത് യേശു അവസാനമായി ആചരിച്ച പെസഹാ തിരുന്നാളിന്റെ 50 ദിവസത്തിനുശേഷം യഹൂദന്‍മാരുടെ ഒരാഘോഷമായ പെന്തക്കോസ്തു ദിനത്തില്‍ വിശ്വാസികള്‍ ഒരു വീട്ടില്‍ സമ്മേളിച്ച സന്ദര്‍ഭത്തിലാണ്. ഇതില്‍ നടന്ന അത്ഭുതം അവിടെ മേളിച്ചവര്‍ പരിശുദ്ധാത്മാവിനാല്‍ പൂരിതരായി എല്ലാവരും അന്യഭാഷകള്‍ സംസാരിക്കാന്‍ തുടങ്ങി എന്നതാണ്. അതോടൊപ്പം കേള്‍ക്കുന്നവര്‍ക്ക് അത് സ്വന്തം ഭാഷയില്‍ കേള്‍ക്കാനും സാധിച്ചു. ഇപ്രകാരം അവതരിക്കുന്ന ഒരു പരിശുദ്ധാത്മാവിനെയാണോ യേശു മുകളിലെ വചനങ്ങളില്‍ പരിചയപ്പെടുത്തുന്നത് എന്ന ചിന്തിക്കാവുന്നതാണ്.

ഇവിടെ മൂന്ന് സംശയങ്ങള്‍മാത്രം ഉന്നയിക്കുന്നു:

1. നിങ്ങള്‍ക്ക് ഇപ്പോള്‍ വഹിപ്പാന്‍ കഴിയില്ല എന്ന് പറഞ്ഞ് മാറ്റിവെച്ച സുപ്രധാനമായ ദൗത്യം ഏറ്റെടുക്കാന്‍ അവര്‍ 50 ദിവസത്തിന് ശേഷം പ്രാപ്തമായോ?.

2. ഈ അവതരിച്ച പരിശുദ്ധാത്മാവില്‍ മുകളില്‍ സൂചിപ്പിക്കപ്പെട്ട പ്രവചനങ്ങളിലെ എത്ര ശതമാനം യോജിച്ചു?.

3. ഇവിടെ സുപ്രധാനമായി എടുത്തുപറഞ്ഞ അന്യഭാഷാസംസാരം യേശുഎവിടെയെങ്കിലും സൂചിപ്പിച്ചിരുന്നുവോ?.   


ഞാനിവിടെ ഒരു വിധിതീര്‍പ്പിലെത്തുന്നില്ല. എന്റെ സംശയങ്ങളും ചോദ്യങ്ങളും ഉന്നയിച്ചുവെന്ന് മാത്രം. ഈ പോസ്റ്റ് ഇട്ടതെന്തിന് എന്ന് ചിന്തിച്ച് തലപുണ്ണാക്കുന്നതിന് പകരം, വിശ്വാസികളോ അല്ലാത്തവരോ തങ്ങളുടെ അഭിപ്രായം ഇവിടെ കുറിച്ചിടുക. അതോടൊപ്പം ഈ വിഷയം ഇവിടെ അവസാനിക്കുന്നുമില്ല. യേശുവിന്റെ പ്രവചനം മുഹമ്മദ് നബില്‍ അത്ഭുതകരമായി യോജിച്ചു വരുന്നതായി കാണുന്നു അതുകൂടി പറഞ്ഞ ശേഷം ഈ ചര്‍ച  അവസാനിക്കും.

24 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

1. നിങ്ങള്‍ക്ക് ഇപ്പോള്‍ വഹിപ്പാന്‍ കഴിയില്ല എന്ന് പറഞ്ഞ് മാറ്റിവെച്ച സുപ്രധാനദൗത്യം ഏറ്റെടുക്കാന്‍ അവര്‍ 50 ദിവസത്തിന് ശേഷം പ്രാപ്തമായോ?.

2. ഈ അവതരിച്ച പരിശുദ്ധാത്മാവില്‍ മുകളില്‍ സൂചിപ്പിക്കപ്പെട്ട പ്രവചനങ്ങളിലെ എത്ര ശതമാനം യോജിച്ചു?.

3. ഇവിടെ സുപ്രധാനമായി എടുത്തുപറഞ്ഞ അന്യഭാഷാസംസാരം യേശുഎവിടെയെങ്കിലും സൂചിപ്പിച്ചിരുന്നുവോ?.

kootharamapla öകൂതറ മാപ്ല പറഞ്ഞു...

1) നിങ്ങള്‍ക്ക് ഇപ്പോള്‍ വഹിപ്പാന്‍ കഴിയില്ല എന്ന് പറഞ്ഞ് മാറ്റിവെച്ച സുപ്രധാനമായ ദൗത്യം ഏറ്റെടുക്കാന്‍ അവര്‍ 50 ദിവസത്തിന് ശേഷം പ്രാപ്തമായോ?.

A. "പൂര്‍ത്തിയാക്കാനുള്ള ദൗത്യവുമായി സത്യത്തിന്റെ അത്മാവ് നിങ്ങളെ പിന്നീട് അത് വഹിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്ന ഒരു കാലത്ത് നിങ്ങളെ സമീപിക്കും."

നിങ്ങളുടെ തലമുറയെ എന്നല്ല പറഞ്ഞിരിക്കുന്നത് നിങ്ങളെ എന്ന് വളരെ വ്യക്തമായിത്തന്നെയാണ്.
യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പിനു സാക്ഷ്യം വഹിച്ചശേഷം സന്ദേഹം കൊണ്ട് ഇടുങ്ങിയിരുന്ന അവരുടെ ഹൃദയം വിശാലമാവുകയും പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ തക്കം നിര്‍മ്മലമായിത്തീരുകയും ചെയ്തു.
ഈ ഒരു സമയത്തെതന്നെയാണ് "നിങ്ങള്‍ക്ക് കഴിയുന്ന ഒരു കാലത്ത് നിങ്ങളെ സമീപിക്കും." എന്ന വാചകം കൊണ്ട് സുവ്യക്തമാക്കിയിരിക്കുന്നതെന്ന് യാതൊരര്‍ത്ഥശങ്കയ്ക്കുമിടയില്ലാതെ ഇതരവിശ്വാസികള്‍ക്കും വിശ്വാസരഹിതര്‍ക്കും ബോധ്യപ്പെടും.

2). "ഈ അവതരിച്ച പരിശുദ്ധാത്മാവില്‍ മുകളില്‍ സൂചിപ്പിക്കപ്പെട്ട പ്രവചനങ്ങളിലെ എത്ര ശതമാനം യോജിച്ചു?."
A. മുകളില്‍ തന്ന വിവരണവും മറ്റ് പോയിന്റുകള്‍ വികസിപ്പിച്ചാല്‍ കിട്ടുന്ന അര്‍ത്ഥവ്യാപ്തി നേരായമാര്‍ഗ്ഗത്തിലൂടെ മാത്രം മന‍സ്സിലാക്കുകയാണെങ്കില്‍ 100%.

3)ഇവിടെ സുപ്രധാനമായി എടുത്തുപറഞ്ഞ അന്യഭാഷാസംസാരം യേശുഎവിടെയെങ്കിലും സൂചിപ്പിച്ചിരുന്നുവോ?.

A. "അദ്ദേഹം സ്വന്തം നിലക്കായിരിക്കില്ല സംസാരിക്കുക പ്രത്യുത ദൈവം തന്നോട് കല്‍പിക്കുന്നതായിരിക്കും." "ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയായിരിക്കും ആ ദൈവദൂതന്‍ അവതരിക്കുക." ഈ രണ്ടു വചനങ്ങളും വ്യക്തമായി മനസ്സിലായാല്‍ താങ്കളുടെ മൂന്നാമത്തെ പോയിന്റിലെ ചിന്താരാഹിത്യം മനസ്സിക്കാം.

kootharamapla öകൂതറ മാപ്ല പറഞ്ഞു...

ഇനി അല്പം സ്വകാര്യം.

ലത്തീഫ്,മതഗ്രന്ഥങ്ങളിലെ മനുഷ്യവാചകങ്ങളില്‍ സാമ്യങ്ങള്‍ ആരോപിച്ച് അവസാനപ്രവാചകന്‍ മൊഹമ്മദാണെന്ന് സ്ഥാപിച്ചെടുക്കേണ്ടത് അനിവാര്യമാണോ?(വിഷയമാത്ര പ്രസ്ക്തമല്ലാത്തതിനാല്‍ ഡിലിറ്റാം)

മറ്റു മതഗ്രന്ഥങ്ങള്‍ മൊഹമ്മദിനെ പറ്റി അറിയിക്കാന്‍ വേണ്ടി എഴുതപ്പെട്ടതാണെന്ന ആരോപണം ഇതര മത വിശ്വാസികളെ വേദനിപ്പിക്കുമെന്ന യാഥാര്‍ത്ഥ്യം താങ്കളെ അല്പമെങ്കിലും അലോസരപ്പെടുത്താറുണ്ടോ? (വിഷയമാത്ര പ്രസ്ക്തമല്ലാത്തതിനാല്‍ ഡിലിറ്റാം)

CKLatheef പറഞ്ഞു...

@കൂതറമാപ്ല

പതിവിന് വിപരീതമായി രണ്ട് കമന്റിലും പരിഹാസത്തിന് പുറമെ അല്‍പം കാര്യമുള്ളത് കൊണ്ട് രണ്ടുകമന്റും നിലനിര്‍ത്തുകയാണ്. ആദ്യത്തേത് വ്യത്യസ്ഥമായ ഒരു വായന എന്ന നിലയില്‍ ഞാന്‍ സ്വാഗതം ചെയ്യുന്നു. കൃസ്തുമതവിശ്വാസികള്‍ സ്വാഭാവികമായും അത്തരം ന്യായീകരണങ്ങളുള്ളതുകൊണ്ടാകും തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നത്. അതിലെ പരിഹാസത്തെ ഞാന്‍ അവഗണിക്കുകയും ചെയ്യുന്നു.

രണ്ടാമത്തെ കമന്റ് നിലര്‍ത്തുന്നതിനാല്‍ ചെറിയ ഒരു വിശദീകരണം നല്‍കുന്നു.

താങ്കളെ സംബന്ധിച്ചിടത്തോളം ബൈബിളും ഖുര്‍ആനും മനുഷ്യവചനങ്ങളായിരിക്കും. പക്ഷെ അതങ്ങനെത്തന്നെ വിശ്വസിക്കാന്‍ മുസ്‌ലിംകള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ ബാധ്യതയില്ല. ഞാന്‍ പലതവണ സൂചിപ്പിച്ചിട്ടുണ്ട്, മുഹമ്മദ് പ്രവാചകനാണെന്ന് സ്ഥാപിക്കാനോ അന്ത്യപ്രവാചകനാണെന്ന് സ്ഥാപിക്കാനോ ബൈബിളിനെ പരാമര്‍ശിക്കേണ്ട ആവശ്യമില്ല. എന്നാല്‍ അതോടൊപ്പം താങ്കള്‍ ഒരു കാര്യം മനസ്സിലാക്കണം അന്ത്യപ്രവാചകനെ തള്ളിക്കളയാന്‍ ക്രിസ്തുമതാനുയായികളെ പ്രേരിപ്പിക്കുന്ന ബൈബിളിലെ വചനങ്ങളേത് എന്ന് പഠിക്കാന്‍ മുസ്‌ലിംകള്‍ക്ക് അവകാശമുണ്ട്. സത്യസന്ധമായ അന്വേഷണത്തിന്റെ വഴിയാണത്. ഞാന്‍ ചെയ്യുന്നതത്രമാത്രം. ഈ അവകാശം മനുഷ്യനില്ല എന്ന് പറയുന്നത് ഫാസിസമാണ്. മറിച്ച് താങ്കള്‍ ചെയ്യുന്നതുമായി ഇതിനെ താരതമ്യം ചെയ്തുനോക്കുക. ഇസ്ലാമിനെ പരിഹസിക്കാനും ആക്ഷേപിക്കാനുമല്ലേ ഈ ഐ.ഡി. താങ്കള്‍ ഉപയോഗപ്പെടുത്താറ്.

ഇവിടെ തികച്ചും അന്വേഷണാത്മകമായ ഒരു പഠനം പോലും താങ്കളുടെ അസ്വസ്തമാക്കുന്നതിനെ ഞാന്‍ മുഖവിലക്കെടുക്കണമെങ്കില്‍ താങ്കള്‍ ഇതുവരെ എന്റെ പോസ്റ്റിലിട്ട, ഞാന്‍ ഡിലീറ്റ് ചെയ്ത കമന്റ് മറക്കേണ്ടിവരും. ഇത് താങ്കളില്‍ സംഭവിച്ച അടിസ്ഥാന മാറ്റമാണെങ്കില്‍ ഞാനതിനെ സ്വാഗതം ചെയ്യുന്നു. എന്റെ വാക്കുകളിലൂടെ മറ്റുമതവിശ്വാസികള്‍ക്ക് വേദനയുണ്ടാക്കുന്നത് എന്നെ അലോസരപ്പെടുത്തുക തന്നെ ചെയ്യും. നിങ്ങളെക്കാള്‍ നൂറ് മടങ്ങ്. എന്നാല്‍ മിതമായ അന്വേഷണം പോലും മതത്തെ വൃണപ്പെടുത്തും എന്ന് പറയുന്ന അന്ധവിശ്വാസികളെ പരിഗണിക്കാന്‍ എനിക്ക് സാധ്യമല്ല. കാരണം എന്റെ മതത്തെപ്പോലും ഞാനങ്ങനെ കാണുന്നില്ല. വിമര്‍ശനങ്ങളും ചര്‍ചകള്‍ക്കും ശേഷം ഒരു ദര്‍ശനത്തെ നമ്മുക്ക് തെരഞ്ഞെടുക്കാന്‍ കഴിയുമെങ്കില്‍ ആ ദര്‍ശനം നമ്മെ സഹായിക്കും. വിമര്‍ശിച്ചാല്‍ തകര്‍ന്ന് പോകും എന്ന് കരുതുന്ന ഒരു ദര്‍ശനത്തിലാണ് നിങ്ങളെങ്കില്‍ ആ ദര്‍ശനം തകര്‍ക്കുന്നത് ആദ്യമായി നിങ്ങളെത്തന്നെയായിരിക്കും.

ഇപ്പോള്‍ താങ്കള്‍ക്ക് ഒന്ന് മനസ്സിലായിരിക്കും. കമന്റില്‍ കാര്യത്തിന്റെ ഒരംശമെങ്കിലുമുണ്ടെങ്കില്‍ ഞാന്‍ നിലനിര്‍ത്തും. ഇല്ലെങ്കില്‍ അത് ഡിലീറ്റ് ചെയ്യുക എന്നത് എനിക്ക് ചെയ്യാവുന്ന മാനുഷ്യസേവനമാണ്.

Santhosh C പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Koothara പറഞ്ഞു...

ലോകത്തിലെ എല്ലാ മതങ്ങളും ഉണ്ടായിരിക്കുന്നത് അക്കാലത്തെ സംസ്കാരത്തിന്റെയും മതങ്ങളുടെയും ചുവടു പിടിച്ചാണ്..അയ്യായിരം വര്ഷം മുന്‍പ് രൂപപെട്ട സിന്ധു നദീ തട സംസ്കാരവും ഹിന്ദു മതവും അതിനു ശേഷം വന്ന മതങ്ങളില്‍ വന്‍ സ്വാധീനം തന്നെ ചെലുത്തിയിട്ടുണ്ട്...രണ്ടായിരം വര്ഷം പഴക്കം ഉള്ള ക്രിസ്ടുമതതിലും വെറും ആയിരത്തി നാനൂറു വര്ഷം മാത്രം പഴക്കം ഉള്ള ഇസ്ലാമിലും ഇങ്ങനെ അന്നുണ്ടായിരുന്ന മതങ്ങളും സംസ്കാരങ്ങളും സ്വാധീനം ചെലുത്തിയിട്ടുണ്ട്...ഒരു പക്ഷെ നബി ഇന്ത്യയില്‍ ജനിച്ചു ഹിന്ദു മത ഗ്രതങ്ങളുടെ സാരാംശം മനസ്സിലാക്കിയിരുന്നെങ്കില്‍ പുതിയൊരു മത സൃഷിക്കായി അദ്ദേഹം ശ്രമിക്കുക പോലും ഇല്ലായിരുന്നു..

CKLatheef പറഞ്ഞു...

പ്രിയ സന്തോഷ്

ചില വചനങ്ങള്‍ എന്തിന് ഒഴിവാക്കി എന്നതാണ് താങ്കളുടെ ചോദ്യമെങ്കില്‍ ലേഖനത്തിന്റെ വിസ്താരഭയം കൊണ്ട് എന്നാണ് എന്റെ മറുപടി. എന്റെ വിഷയവുമായി ബന്ധപ്പെട്ട വചനങ്ങള്‍ ഉദ്ധരിക്കുകയായിരുന്നു. ഞാന്‍ പറഞ്ഞ കാര്യത്തിന് വിരുദ്ധമായി അവയിലുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാവുന്നതാണ്. ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ബൈബിളാണത് എന്ന് തോന്നുന്നു ഞാന്‍ നല്‍കിയ ലിങ്കില്‍ അതിന്റെ നെറ്റ് പതിപ്പ് ലഭ്യമാണ്. എന്റെ കൈവശമുള്ള സത്യവേദ പുസതകത്തിലും ഞാന്‍ നല്‍കിയ വചനങ്ങള്‍ അതേ പോലെത്തന്നെ കാണപ്പെടുന്നു. താങ്കള്‍ ഉദ്ധരിച്ചത് വളരെയധികം നഷ്ടപ്പെട്ട പോലെ തോന്നുന്നു. സത്യത്തില്‍ ഇതിലേതാണ് യോഹന്നാന്‍ എഴുതിയത്?. അല്ലെങ്കില്‍ യോഹന്നാന്‍ എഴുതിയ വചനം ഒരു ബൈബിളില്‍ കുറഞ്ഞു പോയതെങ്ങനെ?... തല്‍കാലം ആ വശത്തേക്ക് പോകാന്‍ ഉദ്ദേശിച്ചിട്ടില്ല.

CKLatheef പറഞ്ഞു...

@കൂതറമാപ്ല

ദൈവനിഷേധികളായ പരിണാമ വിശ്വാസികളുടെ മതനിഷ്പത്തിയെക്കുറിച്ച സങ്കല്‍മാണിവിടെ താങ്കള്‍ പങ്കുവെച്ചത്. സ്വാഭാവികമായും ദൈവത്തിലും പ്രവാചകന്‍മാരിലും വിശ്വസിക്കുന്ന ക്രൈസ്തവ ഇസ്ലാം വിശ്വാസികള്‍ക്ക് ഇതിനോട് ഒട്ടും യോജിക്കാനാവില്ല. ഒരു പ്രവാചകന്‍ നിലവിലുള്ള മതങ്ങള്‍ പഠിച്ച് സാരാംശം ഉള്‍കൊണ്ടിട്ടാണ് പ്രബോധനം നടത്തുന്നതെന്ന മിഥ്യാധാരണയില്‍ നിന്നാണ് അവസാന വാചകം താങ്കള്‍ പറഞ്ഞിട്ടുള്ളത്. ഇതില്‍ നിന്നു വല്ലതും ആര്‍ക്കെങ്കിലും ഗ്രഹിക്കാന്‍ കഴിയുമെങ്കില്‍ താങ്കള്‍ക്ക് ഹിന്ദുമതതത്വങ്ങളുടെ സാരാംശവുമറിയില്ല, ഇസ്‌ലാം അത്രയുമറിയില്ല എന്നത് മാത്രമായിരിക്കും. താങ്കളുടെ ഒരു കമന്റ് ഒരുപുതുമയുമില്ലാത്തതിനാല്‍ ഒഴിവാകിയിരിക്കുന്നു. ഇതുപോലുള്ള കമന്റിന് മറുപടി പറയുന്നത് സമയത്തിന്റെ ശരിയായ വിനിയോഗമായിരിക്കില്ല എന്നതിനാലും എന്നെ വായിക്കുന്നവര്‍ ഇക്കാര്യത്തില്‍ താങ്കളെക്കാള്‍ നിലവാരത്തില്‍ ചിന്തിക്കുന്നവരാകും എന്ന് വിശ്വസിക്കുന്നതിനാലും സമാനമായ കമന്റുകള്‍ ഒഴിവാക്കുന്നതാണ് ബുദ്ധി എന്ന് കരുതുന്നു.

CKLatheef പറഞ്ഞു...

മനുഷ്യര്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കാനാവശ്യമായ നിയമനിര്‍ദ്ദേശങ്ങളും വിധിവിലക്കുകളും ജനങ്ങളെ അറിയിക്കുന്നതിനുള്ള ദൈവത്തിന്റെ സംവിധാനത്തിന് പറയുന്ന പേരാണ് പ്രവാചകന്‍. ആദം നബി മുതല്‍ പ്രവാചകന്‍ മുഹമ്മദ് നബി വരെ ലോകത്ത് ലക്ഷത്തിലധികം സന്ദേശവാഹകര്‍ വന്നിട്ടുള്ളതായി പ്രവാചകവചനങ്ങളില്‍ കാണുന്നു. എല്ലാ കാലത്തും എല്ലാ ദേശത്തിലും ദൈവ സന്ദേശം മനുഷ്യര്‍ക്ക് ലഭിക്കാനുള്ള അവസരം ദൈവം നല്‍കിയിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. പ്രപഞ്ച സ്രഷ്ടാവായ ദൈവം ജിബ് രീല്‍ എന്ന മലക്ക് മുഖേന മനുഷ്യരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ചിലര്‍ക്ക് ദിവ്യബോധനം നല്‍കുന്നതോടെ ഒരു പ്രവാചകന്‍ ആഗതനാവുകയായി. ആ പ്രവാചകന്‍ സംസാരിക്കുന്നത് ദൈവകല്‍പന പ്രകാരമായിരിക്കും. അദ്ദേഹം സ്വന്തം ഇഛയാല്‍ സംസാരിക്കുകയില്ല. ഈ നിലക്ക് അറിയിച്ചുകൊടുക്കുന്ന ദൈവ വചനങ്ങളുടെ സമാഹാരമാണ് വേദം എന്ന് പറയുന്നത് അത് ലിഖിതരൂപത്തില്‍ ഉണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ. ദിവ്യബോധനം എഴുതിവെക്കാന്‍ പ്രവാചകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് മാത്രമായിരുന്നില്ല ഖുര്‍ആന്‍ ധാരാളം ആളുകളുടെ മനസ്സുകളിലായിരുന്നു അവയുടെ യഥാര്‍ഥ ഇരിപ്പിടം. യേശുവിന് നല്‍കപ്പെട്ട വചനങ്ങള്‍ ഇപ്രകാരം പ്രത്യേകം എഴുതിവെക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നുവോ. ഇതിന് മറുപടി പറയേണ്ടത് ചരിത്രകാരന്‍മാരാണ്. ഉണ്ടെങ്കില്‍ ആരെയാണ് അതിന് ചുമതലപ്പെടുത്തിയത്. അതല്ല യേശുതന്റെ ജീവിതകാലത്ത് ദിവ്യബോധനം നല്‍കുകയും. അതില്‍ പരിമിതപ്പെടുത്തുകയും ചെയതിട്ടുണ്ടെങ്കില്‍ പിന്നീട് അതിന്റെ ഒറിജിനല്‍കോപ്പിയെക്കുറിച്ച് സംസാരിക്കുന്നതിലര്‍ഥമില്ല. ശിഷ്യന്‍മാരാല്‍ എഴുതപ്പെട്ട യേശുവിന്റെ ദിവ്യബോധനങ്ങളും അദ്ദേഹത്തിന്റെ ജീവിതചരിത്രവും ചേര്‍ത്ത് പല ആളുകള്‍ വ്യത്യസ്ത സന്ദര്‍ഭത്തില്‍ എഴുതിയ സംഭവങ്ങളല്ലേ സുവിശേഷങ്ങള്‍ എന്ന രൂപത്തില്‍ പ്രചരിക്കപ്പെട്ടത്. സുവിശേഷങ്ങള്‍ എഴുതിയവരെല്ലാം ദിവ്യവെളിപാടിനാല്‍ എഴുതി എന്ന കാര്യം ഇസ്ലാം മത വിശ്വാസികള്‍ അവിശ്വസിക്കാന്‍ കാരണം, അപ്രകാരമായിരുന്നെങ്കില്‍ ആ രചയിതാക്കളെല്ലാം പ്രവാചകന്‍മാരായിരുന്നു എന്ന് പറയേണ്ടിവരും എന്നതാണ്. മാത്രമല്ല അവപാരായണം ചെയ്താല്‍ യേശുവിന്റെ സന്ദേശങ്ങള്‍ ഓര്‍മയില്‍ നിന്ന് പകര്‍ത്തിയ ചരിത്രഗ്രന്ഥമെന്ന തോന്നലേ മുസ്ലികള്‍ക്ക് അനുഭവപ്പെടാനിടയൂള്ളൂ.

Santhosh C പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

പ്രിയ സന്തോഷ്,

ഞാന്‍ ഉദ്ധരിച്ച ബൈബിള്‍ വചനങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം നല്‍കപ്പെട്ടിരിക്കുന്നു എന്ന് താങ്കള്‍ക്ക് തോന്നുന്നെങ്കില്‍ അത് ചൂണ്ടിക്കാണിക്കാം. അല്ലാതെ താങ്കള്‍ പറയുന്നപോലെ മാത്രമേ ബൈബിള്‍ വചനങ്ങളെ പ്രതിപാദിക്കാന്‍ പാടുള്ളൂ എന്ന് പറയുന്നതില്‍ വലിയ കാര്യമില്ല എന്നുമാത്രമല്ല പ്രയോഗത്തില്‍ വരുത്തുക എളുപ്പവുമല്ല. താങ്കള്‍ നല്‍കിയ ലിങ്കിന് നന്ദി. യുണിക്കോഡല്ലാത്തതിനാല്‍ നേരത്തെ നല്‍കിയ ബൈബിള്‍ പോലെ എളുപ്പമല്ല. മാത്രമല്ല ഞാന്‍ നേരത്തെ നല്‍കിയിരുന്ന ബൈബിളിന് പ്രത്യേകിച്ച് വല്ല പ്രശ്‌നവുമുള്ളതായി ആരും ചൂണ്ടിക്കാണിച്ചിട്ടുമില്ല. തര്‍ജമകളാണ് നമ്മുക്ക് ലഭ്യമായത് എന്നതുകൊണ്ടും അതിനവലംബിച്ച ബൈബിളും അതിന്റെ ഭാഷയും നമ്മുക്ക് അജ്ഞാതമായത് കൊണ്ടും ഏതിനെങ്കിലും ഒന്നിന് മുന്‍ഗണന നല്‍കാന്‍ ബൈബിള്‍ വിശ്വാസിയല്ലാത്ത ഒരാള്‍ക്ക് പ്രയാസമനുഭവപ്പെടും. ഇതില്‍ ഏത് വിശ്വാസികളോടാണോ സംവാദം നടത്തേണ്ടിവരുന്നത് അവര്‍ക്ക് വേണ്ടി അവരുടെ ബൈബിള്‍ അവലംബിക്കുക എന്ന നടപടിയായിരിക്കും പ്രായോഗികമായി സ്വീകരിക്കാവുന്നത് എന്ന് തോന്നുന്നു.

Santhosh C പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Santhosh C പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

പ്രിയ സന്തോഷ്

സുദീര്‍ഘമായ കമന്റില്‍ നമ്മുടെ വിഷയവുമായി വലിയ ബന്ധമില്ല എന്നറിയിക്കട്ടെ എങ്കിലും മതഗ്രന്ഥങ്ങളുടെയും വേദങ്ങളുടെ വ്യാഖ്യാനത്തിന് താങ്കള്‍ ഇവിടെ സൂചിപ്പിച്ച നിബന്ധനകളെ പൂര്‍ണമായും അംഗീകരിക്കുന്നു. എന്നാല്‍ പഠിതാക്കളെ സംബന്ധിച്ചിടത്തോളം ഇത്തരം നിബന്ധനകള്‍ക്ക് പ്രസക്തിയില്ല എന്നറിയാമല്ലോ. എന്നെ വ്യാഖ്യാതാവായി കണരുത്. ഞാന്‍ ഒരു ബൈബിള്‍ സൂക്തത്തെയും വ്യാഖ്യാനിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ മലയാളത്തില്‍ എഴുതപ്പെട്ട ഒരു ബൈബിള്‍ വചനം ആരുടെയെങ്കിലും വ്യാഖ്യാന സഹിതമെ ഉദ്ധരിക്കാവൂ എന്നതും പരിഗണനാര്‍ഹമല്ല. നിലവിലുള്ള വചനാര്‍ഥത്തെക്കാള്‍ സുഗ്രാഹ്യമാകുന്നതിന് വേണ്ടിയാണ് വ്യാഖ്യാനം നല്‍കുന്നത്. അവയില്ലെങ്കിലും കാര്യം മനസ്സിലാക്കാന്‍ കഴിയും പക്ഷെ വ്യാഖ്യാനത്തിന്റെ അഭാവത്തില്‍ ചിലപ്പോള്‍ തെറ്റായി മനസ്സിലാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാല്‍ ഖുര്‍ആന്‍ പോലെ വിശദമായ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല. യേശു എല്ലാവര്‍ക്കുമായി അയക്കപ്പെട്ട പ്രവാചകനോ ബൈബിള്‍ എല്ലാവര്‍ക്കുമായി വെളിപ്പെടുത്തപ്പെട്ട ദൈവവചനമോ അല്ല എന്നാണ് ഖുര്‍ആനില്‍ നിന്നും വ്യാഖ്യാനമില്ലാത്ത ബൈബിള്‍ വചനങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. യേശു പോകുമ്പോള്‍ എല്ലാവരും അംഗീകരിക്കേണ്ട ഒരു പ്രവാചകനെക്കുറിച്ച പ്രവചനം നടത്തിയാണ് പോയത്. ആ സത്യാത്മാവിനെ പെസഹനാളില്‍ അവതരിച്ചു എന്ന് പറയപ്പെടുന്ന തീനാമ്പുകളില്‍ തളച്ചിടാന്‍മാത്രം യേശുനല്‍കിയ ലക്ഷണങ്ങള്‍ അതിലുണ്ടോ എന്നാണ് ഞാന്‍ അന്വേഷിക്കുന്നത്. അതിന് കേവലവിശ്വാസത്തിനപ്പുറം വിശ്വാസത്തിന് വിലയുണ്ട് എന്ന് കരുതുന്ന ക്രിസ്തുമതവിശ്വാസികള്‍ക്കും ബാധ്യതയുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

CKLatheef പറഞ്ഞു...

യേശുവിനെ ഖുര്‍ആന്‍ എങ്ങനെ പരിചയപ്പെടുത്തുന്നു. യേശുവിന്റെ അത്ഭുത ജനനത്തെക്കുറിച്ച് യേശുവിന്റെ സ്രഷ്ടാവായ ദൈവം എന്ത് പറയുന്നു. യേശുവിന്റെ സന്ദേശമെന്തായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്‍മാരുടെ പെരുമാറ്റം. യേശുവിനെ പിന്തുടരേണ്ടതിന്റെ ആവശ്യകത. യേശുവിനെ ജന്‍മത്തിന്റെ പേരില്‍ മാത്രം ദൈവത്വം നല്‍കരുത്. തുടങ്ങിയ സത്യം യേശുവിനെയും മുഹമ്മദിനെയും സൃഷ്ടിക്കുകയും അവരെ ദൂതന്‍മാരായി തെരഞ്ഞെടുക്കുകയും ചെയ്ത ദൈവത്തിന്റെ വചനങ്ങളില്‍ വായിക്കുക.

ഇതൊക്കെ മദീനയിലെ ഒറ്റപ്പെട്ട ക്രിസ്തുവിശ്വാസികളെ സോപ്പിടാന്‍ മുഹമ്മദിന്റെ വാക്കുകളെന്ന് വിശ്വസിക്കുന്ന സുഹൃത്തുക്കള്‍ ആലോചിക്കുക. ഈ നിര്‍ഭയത്വം എങ്ങനെ മുഹമ്മദിന് ലഭിച്ചു. യേശുവിനെ മഹത്വപ്പെടുത്തുക എന്നാല്‍ യഥാര്‍ഥത്തില്‍ ഇതല്ലേ?.യേശു ഖുര്‍ആനിക സൂക്തങ്ങളില്‍

Santhosh C പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Santhosh C പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

പ്രിയ സന്തോഷ്,

ഞാന്‍ പറഞ്ഞതിലെ ഊന്നല്‍ താങ്കള്‍ മനസ്സിലാക്കിയതില്‍ അല്‍പം പിഴവുപറ്റി എന്ന് തോന്നുന്നു. താന്‍ അവസാനത്തെ സന്ദേശവാഹകനോ എനിക്ക് ശേഷം ഇനിയൊരു പ്രവാചകന്‍ ആവശ്യമില്ലാത്ത വിധം എന്റെ നിയമങ്ങള്‍ സമ്പൂര്‍ണമാണെന്നോ ബൈബിള്‍ വചനങ്ങളില്‍ നിന്ന് പോലും യേശു പറഞ്ഞതായി ലഭിക്കുന്നില്ല. എന്നിരിക്കെ ഇനി ഒരു പ്രവാചകന്റെ അവകാശവാദം ചര്‍ചപോലും അര്‍ഹിക്കുന്നില്ല എന്ന നിലപാട് നിര്‍ഭാഗ്യകരമാണ് എന്നാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. അത്തരം ആളുകളെക്കാള്‍ നിര്‍ഭാഗ്യവാന്‍മാര്‍ ആരുമില്ല എന്നാണ് എന്റെ അഭിപ്രായം. വിശ്വസിക്കുന്നതോ പിന്‍പറ്റുന്നതോ പിന്നീട് വരുന്ന കാര്യം.

മതപരിവര്‍ത്തനം എന്റെ ആത്യന്തിക ലക്ഷ്യമല്ല. അങ്ങനെ ഒരു ലക്ഷ്യം പ്രവാചകനോ ഖുര്‍ആനോ നിശ്ചയിച്ചുതന്നിട്ടുമില്ല. മനുഷ്യന്‍ സ്വതന്ത്രമായ ചിന്തയും ബുദ്ധിയും നല്‍കപ്പെട്ടവനാണ്. അവനെ മനപരിവര്‍ത്തനം നടത്തുക ദൈവത്തിന്റെ മാത്രം കഴിവില്‍ പെട്ടതുമാണ്. ഇവിടെ നടക്കുന്നത് സംവാദമാണ്. ഞാന്‍ പറഞ്ഞതിനെ പ്രതിരോധിക്കാന്‍ താങ്കള്‍ക്ക് അവകാശമുണ്ട്. താങ്കളുടെ ശ്രമത്തെ ക്രിസ്തുമതത്തിലേക്കുള്ള മതപരിവര്‍ത്തനമായി ഞാന്‍ കാണുന്നതിലെ അനൌചിത്യം താങ്കളുടെ സംശയത്തിലുമുണ്ട്. ഒരാല്‍ സ്വന്തം മതം വേണ്ടന്ന് വെക്കുന്നതോ, മതം തന്നെ വേണ്ടെന്ന് വെക്കുന്നതോ, ഇനി മറ്റൊരു മതം സ്വീകരിക്കുന്നതോ ഒരു മഹാപാതകമാണ് എന്ന് കരുതുന്നവനല്ല ഞാന്‍. അത് അയാളുടെ ഇഛാസ്വാതന്ത്യ്രത്തിന്റെ ഭാഗമാണ്. അതനുവദിക്കാതിരിക്കുന്നത് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനവും.

എന്റെ ലക്ഷ്യം, പ്രവാചകന്‍ മുഹമ്മദ് നബി തന്റെ അവസാന പ്രഭാഷണത്തില്‍ അവിടെ ഹാജറായ വിശ്വാസികളെ ഏല്‍പിച്ച പോലെ, ഈ സന്ദേശം മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുക എന്നത് മാത്രമാണ്. ഈ സന്ദേശം ഞങ്ങള്‍ക്ക് ലഭിച്ചില്ല/എത്തിയില്ല എന്ന് ആരും ദൈവത്തിന് മുമ്പില്‍ ആവലാതി പറയാന്‍ ഇടയാകരുത്. അതിന് വിരുദ്ധമായി എന്റെ വാചകങ്ങളില്‍ സൂചന വരുന്നുണ്ടെങ്കില്‍ അത് ബോധപൂര്‍വമല്ല എന്ന് ഞാന്‍ സംശയലേശമന്യേ പ്രഖ്യാപിക്കുന്നു.

'ക്രിസ്തുവിന്റെ അനുയായികളോട് എന്തിനാണ് മുഹമ്മദ് നബിയ പിന്തുടരണം എന്ന് താങ്കള്‍ വാദിക്കുന്നത്'. ഞാനങ്ങനെ വാദിച്ചിട്ടില്ല എന്റെ മേല്‍ നല്‍കിയ വരികളില്‍ നിന്ന് താങ്കള്‍ മനസ്സിലാക്കിയതാണത്. ഇവിടെ യേശുവില്‍ വിശ്വസിക്കാതെ മാറിനിന്ന ജൂതന്‍മാരും (മുഴുവന്‍ ജൂതന്‍മാരും അപ്രകാരം ചെയ്തു എന്നല്ല) മുഹമ്മദ് നബിയില്‍ വിശ്വസിക്കാതെ മാറിനില്‍ക്കുന്ന ക്രിസ്തുമതാനുയായികളും ഒരേ ഗണത്തിലാണ് വരിക എന്ന് മുസ്ളിംകള്‍ കരുതുന്നു. ഇതിന്‍ ഒന്ന് ഒരു ദുഷ്കര്‍മവും മറ്റേത് സല്‍കര്‍മവും ആകും എന്ന് അവര്‍ കരുതുന്നില്ല.
ഒരു ദൈവദൂതന്‍ ആഗതനാകുമ്പോള്‍ അദ്ദേഹത്തെ അനുഗമിക്കാതെ മാറിനിന്ന് സ്വര്‍ഗലോകം കരസ്തമാക്കാം എന്ന് താങ്കള്‍ കരുതുന്നുണ്ടോ. മുഹമ്മദ് പ്രവാചകനാണോ അല്ലേ എന്ന ചര്‍ച വേറെ. പക്ഷെ അപ്രകാരം ഒരാള്‍ക്ക് ബോധ്യമായാല്‍ ക്രൈസ്തവര്‍ അതിനെ എങ്ങനെ കാണുന്നു?.

Santhosh C പറഞ്ഞു...

യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ? - സി. കെ ലത്തീഫിനുള്ള തിരുത്തുകള്‍ -

http://thiruthukal.blogspot.com/2010/02/blog-post.html

CKLatheef പറഞ്ഞു...

പ്രിയ സന്തോഷ്

താങ്കള്‍ ഇവിടെ ഇട്ട കമന്റുകള്‍ മുഴുവന്‍ ഡിലീറ്റ് ചെയ്തതായി കാണുന്നു. അതിന്റെ കാരണമറിയാന്‍ എനിക്ക് താല്‍പര്യമുണ്ട്.

Santhosh C പറഞ്ഞു...

കമന്റുകള്‍ എല്ലാം ചേര്‍ത്ത് ഞാനൊരു ബ്ലോഗ്‌ ഉണ്ടാക്കി, അതിന്റെ ലിങ്ക് മുകളില്‍ കൊടുത്തിട്ടുണ്ട്‌. ആ പോസ്റ്റില്‍ തങ്ങളുടെ ബ്ലോഗിലേക്കുള്ള ലിങ്ക്ചേര്‍ത്തിട്ടുണ്ട്.

CKLatheef പറഞ്ഞു...

പ്രിയ സന്തോഷ്.

താങ്കളുടെ കമന്റുകള്‍ പോസ്റ്റാക്കിയതിലും അതില്‍ എന്റെ ബ്ലോഗിലേക്ക് ലിങ്ക് നല്‍കിയതിലും സന്തോഷം. പക്ഷെ അതിനെന്തിനാ കമന്റുകള്‍ ഡീലീറ്റ് ചെയ്തത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്. നോക്കൂ എന്റെ ഉത്തരങ്ങള്‍ ഇപ്പോള്‍ ആകെ ബുദ്ധിമുട്ടിലായില്ലേ.:)

sajan jcb പറഞ്ഞു...

ലത്തീഫ്,

പ്രത്യേകിച്ച് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നു തോന്നിയതു കൊണ്ടണ് ഒന്നും എഴുതാതെ വിട്ടുകളഞ്ഞത്. താങ്കളുടെ ബൈബിള്‍ വായന ACTs 2:4 ല്‍ കഴിഞ്ഞു എന്നു വ്യക്തമായി മനസ്സിലാക്കാം.

താങ്കള്‍ ചിന്തിക്കൂ...
യഹൂ‍ദരെ പേടിച്ച് ഒളിവില്‍ കഴിഞ്ഞവരാണ് ശിഷ്യന്മാര്‍. പരിശുദ്ധാത്മാവ് വന്നത് അവര്‍ മാത്രമേ കണ്ടിട്ടുള്ളൂ, ഈ ലോകം കണ്ടിട്ടില്ല. ആര് പരിശുദ്ധാത്മാവില്‍ നിറയുന്നവോ അവര്‍ മാത്രമേ പരിശുദ്ധാത്മാവിനെ കാണുന്നുള്ളൂ. (നബിയുടെ കാര്യം അങ്ങിനെയാണോ? സ്വന്തം വളര്‍ത്തച്ഛന്‍ പോലും വിശ്വസിച്ചിട്ടില്ല നബിയെ ? അദ്ദേഹത്തിനു നബിയെ കാണാന്‍ പറ്റിയിട്ടില്ലേ? അതു വിട്ടു.)


ഇനി ശിഷ്യന്മാര്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞശേഷം എന്തു ചെയ്തു.

1. നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് വഹിക്കാനുള്ള ശേഷി ഇപ്പോഴില്ലെന്നും. അതിനാല്‍ എനിക്ക് പൂര്‍ത്തിയാക്കാനുള്ള ദൗത്യവുമായി സത്യത്തിന്റെ അത്മാവ് നിങ്ങളെ പിന്നീട് അത് വഹിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്ന ഒരു കാലത്ത് നിങ്ങളെ സമീപിക്കും.
>>> പരിശുദ്ധാത്മാവ് നിറഞ്ഞതിനു ശേഷം ശിഷ്യന്മാര്‍ യേശുവിനെ പ്രഘോഷിക്കാനുള്ള ശക്തി ലഭിച്ചു.

2. ശേഷം വരുന്നവന്‍ അതിനാല്‍ എന്റെ പിന്‍ഗാമി ആയിരിക്കും.
>>ഇതിന്റെ സുവിശേഷഭാഗം എനിക്കു ഓര്‍മ്മയില്ല..ചൂണ്ടി കാണിക്കൂ

3. അദ്ദേഹം സ്വന്തം നിലക്കായിരിക്കില്ല സംസാരിക്കുക പ്രത്യുത ദൈവം തന്നോട് കല്‍പിക്കുന്നതായിരിക്കും.

>> ശിഷ്യന്മാര്‍ സ്വന്തം നിലയ്ക്കല്ല സംസാരിച്ചത്. യേശുവിനെ പറ്റിയാണ് പറ്റിയാണ് സംസാ‍ാരിച്ചത്

4. ദൈവനാമത്തിലായിരിക്കും അവന്‍ സംസാരിക്കുക.

>> ശിഷ്യന്മാര്‍ ആരുടെ നാമത്തിലാണ് സംസാരിച്ചത്?

5. ദൈവത്തെപ്പറിയുള്ള സത്യം വെളിപ്പെടുത്തുകയും സത്യത്തിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും.

>>>ഇവിടെ ‘നിങ്ങള്‍‘ ആരാണ്. ശിഷ്യന്മാരോടാണ് യേശു ഇതു പറഞ്ഞത് എന്നോര്‍ക്കണം

6. ദൈവം അയക്കുന്ന ആ സത്യാത്മാവ് പാപത്തെയും നിതിയെയും ദൈവത്തിന്റെ ന്യായവിധിയെയും പറ്റി ലോകത്തെ പഠിപ്പിക്കും.

>>. ശിഷ്യന്മാര്‍ അത് ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിക്കാന്‍ പുറപ്പെട്ടും, അവര്‍ക്കു ശേഷം അവരുടെ ശിഷ്യന്മാരെ ഭാരമേല്‍പ്പിക്കുകയും ചെയ്യുന്നു. (നബി സ്വന്തമായി ഒരാളെ പോലും ഭാരമേല്‍പ്പിക്കതെയാണ് മരണമടഞ്ഞത്‌)

7. ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയായിരിക്കും ആ ദൈവദൂതന്‍ അവതരിക്കുക.

>.ഇതിന്റെ ഭാഗം ചൂണ്ടി കാണിക്കുക

8.വരാനുള്ള കാര്യങ്ങള്‍ ആ സത്യാത്മാവ് വെളിപ്പെടുത്തും.

>> ശിഷ്യന്മാര്‍ക്ക് ഭംഗിയായി വേലിപ്പെടുത്തിയിട്ടുണ്ട് പരിശുദ്ധാത്മവ്.

sajan jcb പറഞ്ഞു...

ഇതിലെ പല ചോദ്യങ്ങള്‍ക്കും മറുപടി കണ്ടില്ല. പ്രത്യേകിച്ചും 2/7 ചോദ്യങ്ങള്‍ക്ക്. മറ്റുള്ളവയ്ക്കുള്ള മറുപടിയും ബോധ്യമായില്ല എന്നറിയാം. അല്ലെങ്കിലും ഇതൊക്കെ അറിയാനാണോ നമ്മള്‍ ബ്ലോഗര്‍മാര്‍ ഇതൊക്കെ എഴുതികൂട്ടുന്നത്, അല്ലേ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review