തൊടുപുഴ സംഭവം മതേതര സമൂഹത്തിന് അംഗീകരിക്കാനാവില്ല- യുക്തിവാദി സംഘം. മാധ്യമത്തിന്റെ തലക്കെട്ട് കണ്ടപ്പോള്‍ ആദ്യമൊന്ന് ഞെട്ടി. യുക്തിവാദികള്‍ക്കിത് എന്ത് പറ്റി, സാധാരണ ഗതിയില്‍ അതിനെ പിന്താങ്ങുയായിരുന്നില്ലേ വേണ്ടത്. കാരണം യുക്തിവാദം എന്നത് മുസ്ലിം വിരോധം എന്നായി മാറിയിട്ട് കാലമേറെയായി. വാര്‍ത്തവായിക്കാന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് തെറ്റിയിട്ടില്ലെന്ന് ബോധ്യമായത്. അതിങ്ങനെ തുടരുന്നു. മതനിന്ദയെന്നാരോപിച്ച് തൊടുപുഴയില്‍ നടന്ന സമരം മതേതര സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും ചോദ്യപേപ്പറില്‍ ദൈവനിന്ദനടത്തിയ ടി.ജെ. ജോസഫ് എന്ന അധ്യാപകന്റെ സസ്പെന്ഷന് പിന്‍വലിക്കണമെന്നും ഭാരതീയ യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് മഞ്ചേരിയില്‍ നിന്നാണ്.
ശേഷം പറയുന്ന മൂന്ന് പ്രസ്താവനകള്‍ യുക്തിവാദികളുടെ 'യുക്തിയും' 'വിവരവും' വെളിപ്പെടുത്തുന്നതാണ്.
1. മതനിന്ദ നടത്തിയ ടി.ജെ. ജോസഫിനെ ശിക്ഷിക്കേണ്ടത് ദൈവമാണ്.
2. അത് മനുഷ്യന് ഏറ്റെടുക്കേണ്ട കാര്യമില്ല.
3. മതത്തിന്റെ പേരില്‍ മനുഷ്യന് മനുഷ്യനെ ശിക്ഷിക്കുന്ന നടപടിയില്‍നിന്ന് പിന്മാറണം.
ഇതുതന്നെയാണ് നമ്മുക്ക് യുക്തിവാദികളില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന മറുപടി. കഴിഞ്ഞ ഒരു പോസ്റ്റില്‍ തൊടുപുഴ പ്രശ്നത്തില്‍ യുക്തിവാദികളെ സാന്ദര്‍ഭികമായി പരാമര്‍ശിച്ചത് ജീവി എന്ന സഹജീവി ബ്ലോഗര്‍ക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷെ മംഗളത്തിലെ ഈ വിഷയവുമായി ബന്ധപ്പെട്ട ലേഖനം കണ്ടപ്പോള്‍ എന്റെ പരാമര്‍ശത്തില്‍ അസാംഗത്യം ഒട്ടുമില്ലായിരുന്നു എന്ന് ബോധ്യമായി. അദ്ദേഹം യുക്തിവാദിയോ അല്ലേ എന്ന തീരുമാനത്തിലെത്തി എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്.
ശേഷം പറയുന്ന മൂന്ന് പ്രസ്താവനകള്‍ യുക്തിവാദികളുടെ 'യുക്തിയും' 'വിവരവും' വെളിപ്പെടുത്തുന്നതാണ്.
1. മതനിന്ദ നടത്തിയ ടി.ജെ. ജോസഫിനെ ശിക്ഷിക്കേണ്ടത് ദൈവമാണ്.
2. അത് മനുഷ്യന് ഏറ്റെടുക്കേണ്ട കാര്യമില്ല.
3. മതത്തിന്റെ പേരില്‍ മനുഷ്യന് മനുഷ്യനെ ശിക്ഷിക്കുന്ന നടപടിയില്‍നിന്ന് പിന്മാറണം.
ഇതുതന്നെയാണ് നമ്മുക്ക് യുക്തിവാദികളില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന മറുപടി. കഴിഞ്ഞ ഒരു പോസ്റ്റില്‍ തൊടുപുഴ പ്രശ്നത്തില്‍ യുക്തിവാദികളെ സാന്ദര്‍ഭികമായി പരാമര്‍ശിച്ചത് ജീവി എന്ന സഹജീവി ബ്ലോഗര്‍ക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷെ മംഗളത്തിലെ ഈ വിഷയവുമായി ബന്ധപ്പെട്ട ലേഖനം കണ്ടപ്പോള്‍ എന്റെ പരാമര്‍ശത്തില്‍ അസാംഗത്യം ഒട്ടുമില്ലായിരുന്നു എന്ന് ബോധ്യമായി. അദ്ദേഹം യുക്തിവാദിയോ അല്ലേ എന്ന തീരുമാനത്തിലെത്തി എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്.
ഏറെ ചിന്താര്‍ഹമായ ലേഖനം ഞാനിവിടെ പേസ്റ്റ് ചെയ്യുകയാണ്. തൊടുപുഴ പറഞ്ഞത് എന്ന ലേഖനം ഇവിടെയാണുള്ളത്
ഞാന്‍ ഒരു ചിത്രപ്രദര്‍ശനം നടത്താനുദ്ദേശിക്കുന്നു. മുഹമ്മദ് നബി, അദ്ദേഹത്തിന്റെ പത്നിമാര്‍, ഖലീഫമാര്‍ തുടങ്ങിയവരുടെ നഗ്നചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുന്നത്. ജൂണ്‍ മാസത്തില്‍ തൃശൂര്‍ വച്ചായിരിക്കും പ്രദര്‍ശനം. വേദി നിശ്ചയിച്ചു കഴിഞ്ഞാല്‍ അനൗണ്‍സ് ചെയ്യുന്നതാണ്. ചിത്രപ്രദര്‍ശനത്തിന് നിങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു- തൊടുപുഴ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടയിലാണ് ഈ തുറന്ന കാര്‍ഡ് പോസ്റ്റ്മാന് കൊണ്ടുവന്നു തരുന്നത്.
തൊടുപുഴയിലെ ഞരമ്പുരോഗിയായ യുക്തിവാദിമാഷ് കോളേജ് കുട്ടികളുടെ പരീക്ഷാ ചോദ്യക്കടലാസില് തന്റെ സെക്യുലര്‍ മൗലികവാദം പ്രകാശിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങള്‍ ഒരു റണ്ണിങ്കമന്ററി എന്നോണം അവിടത്തെ എന്റെ സുഹൃത്തുക്കള്‍, ആക്ടിവിസ്റ്റായ പി.ഡി.ജോസും ചിത്രകാരനായ രവി ചീങ്കല്ലേലും അറിയിച്ചുകൊണ്ടിരിക്കുന്നു. തികച്ചും മതനിന്ദയുള്ള വരികളാണ് വേണ്ടിടത്ത് ആശ്ചര്യചിഹ്നവും ചോദ്യചിഹ്നവും കുത്തും കോമയും ചേര്‍ത്ത് ശരിയാക്കാനായി അധ്യാപക സഖാവ് നല്‍കിയിരുന്നത്.
ഈ സുഹൃത്ത് വെറുമൊരു ഒറ്റപ്പെട്ട ഞരമ്പുരോഗിയല്ല എന്നു സ്ഥാപിക്കാനാണ് മുകളിലത്തെ കത്ത് ഉദ്ധരിക്കുന്നത്. കത്തെഴുതിയ ആളിന്റെ പേരെടുത്തു പറഞ്ഞാല്‍ ചിലര്‍ക്കെങ്കിലും അയാളെ അറിയാമായിരിക്കും. അതത്ര പ്രധാനമല്ല. എം.എഫ്. ഹുസൈനെ തിരിച്ചു വിളിക്കേണ്ടതായിരുന്നു എന്നൊരു ലേഖനം ഞാന്‍ എഡിറ്റ് ചെയ്യുന്ന 'പാഠഭേദം' മാസികയില്‍ അച്ചടിച്ചു വന്നതാണ് ഈ കാര്ഡെഴുത്തുകാരന്റെ പ്രകോപനം.
പൊതുവെ അരക്ഷിതരായ മുസ്ലിം സുഹൃത്തുക്കളെ കൂടുതല്‍ പ്രകോപിപ്പിക്കാന്‍ മനസ് കൊണ്ടെങ്കിലും ഒരുങ്ങുകയാണ് നമ്മുടെ സെക്കുലര്‍ സഖാക്കള്‍ എന്നതാണ് യഥാര്‍ഥത്തില്‍ എന്നെ ഭയപ്പെടുത്തുന്നത്.
ശരീഅത്ത് വിവാദകാലം ഓര്മ വരുന്നു. ഞാനന്ന് പത്ത് വര്‍ഷത്തെ സസ്പെന്‍ഷനു ശേഷം സര്‍വീസില്‍ തിരിച്ചെത്തിയതേയുള്ളു.
പുതുതായി ചേര്‍ന്ന സ്കൂളിന്റെ പ്രവര്‍ത്തന സമയം രാവിലെ പത്തര മുതല്‍ വൈകീട്ട് നാലര വരെയാണ്. സ്കൂളിനു തൊട്ടുതാഴെ മദ്രസ. മദ്രസയിലെ മതപഠനം കഴിഞ്ഞു കുട്ടികള്‍ നേരെ സ്കൂളിലേക്കോടുകയാണ്. ചിലപ്പോള്‍ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനോ പ്രാതല്‍ കഴിക്കാനോ പോലും അവര്‍ക്ക് സമയം കിട്ടാറില്ല. ഈ സമയത്താണ് ശരീഅത്ത് വിവാദത്തിന്റെ പ്രതിഫലനമായി സ്കൂള്‍ സമയം രാവിലെ പത്തു മണി മുതല്‍ എന്ന് സാധാരണ സ്കൂളുകളുടേതു പോലാക്കുന്നത്. നിങ്ങളുടെ മതപഠനത്തിനു വേണ്ടി ഞങ്ങളെന്തിന് സ്കൂള്‍ സമയം മാറ്റണം? മദ്രസ വേണോ സ്കൂള്‍ വേണോ എന്ന് തീരുമാനിക്ക്. കുട്ടികള്‍ക്ക് രണ്ടും ഉപേക്ഷിക്കാന്‍ വയ്യല്ലോ. മദ്രസയിലെ ഉസ്താദുമാരും സ്കൂളിലെ മാഷന്മാരും മുഖാമുഖം നില്ക്കാന് തുടങ്ങിയതങ്ങനെയാണ്.
കുട്ടികള്‍ സ്കൂള്‍ പുസ്തകങ്ങള്‍ കൂടി മദ്രസയില്‍ കൊണ്ടുവരും. മദ്രസയില്‍നിന്നു നേരെ സ്കൂളില്‍ വരാനുള്ളതാണല്ലോ. വീട്ടില്‍ പോയി മദ്രസാ പുസ്തകങ്ങള്‍ അവിടെ വച്ചുപോരാന്‍ സമയമില്ലാത്തതുകൊണ്ട് കുട്ടികള്‍ തങ്ങളുടെ അറബി മതപാഠ പുസ്തകങ്ങള്‍ സ്കൂളിലേക്കും കൊണ്ടുവരും. ഞങ്ങളുടെ മാഷന്മാര്ക്ക് ആ പുസ്തകങ്ങള്‍ കാണുമ്പോഴേ കലി വരാന്‍ തുടങ്ങുകയായി. പലപ്പോഴുമവര്‍ മതപുസ്തകങ്ങള്‍ എടുത്ത് ജനലില്‍ കൂടെ പുറത്തേക്ക് വലിച്ചെറിയുന്നത് നോക്കിനില്‍ക്കേണ്ടി വന്നിട്ടുണ്ട്.
വല്ലാതെ ബദ്ധപ്പെടേണ്ടി വന്നു ആ സംഘര്ഷമൊന്ന് അയഞ്ഞുവരാന്‍. ഏതായാലും ഒരു പൊട്ടിത്തെറിയുണ്ടായില്ല. മദ്രസക്കാര്‍ തന്നെ മുന്‍കൈയെടുത്ത് ഒരൊത്തു തീര്‍പ്പുണ്ടാക്കുകയായിരുന്നു.
അക്കാലത്താണ് ഓരോ വലതുപക്ഷക്കാരനില്‍ മാത്രമല്ല ഇടതുപക്ഷകാരനിലും ഒരു മുസ്ലിം വിരുദ്ധനുണ്ടെന്നതു പെട്ടെന്ന് ബോധ്യപ്പെട്ടത്. എല്ലാവരും വലത്തോട്ട് മുണ്ടുടുക്കുമ്പോള്‍ ഇവരെന്തിന് ഇടത്തോട്ട് മുണ്ടുടുക്കുന്നു എന്നു തുടങ്ങുന്നു മുസ്ലിം വിരുദ്ധ ആലോചനകള്‍. ചിലര്‍ ഇടത്തോട്ട് മുണ്ടുടുത്താല്‍ എന്ത്, വലത്തോട്ടു തന്നെ മുണ്ടുടുക്കണമെന്നത് ആരുടെ നിയമം എന്നിങ്ങനെ ആരും ആലോചിക്കുന്നേ ഇല്ല.
എല്ലാ മതങ്ങളേയും പോലല്ല ഇസ്ലാം. സിഖ്കാര്ക്കെന്ന പോലെ കര്‍ശനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ചിട്ടവട്ടങ്ങളും മുസ്ലിംകള്‍ക്കുണ്ട്.
ഇതുമായി ബന്ധപ്പെട്ട തുറന്ന സംവാദങ്ങളും ആ മതത്തിനുള്ളില്‍ നടക്കുന്നുണ്ട്. പാശ്ചാത്യ ഉപഭോഗ സംസ്കൃതിക്ക് ഇനിയും മുഴുവനായും മുസ്ലിംകളെ കീഴ്പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലാത്തതിനു കാരണം അവരുടെ മതപരമായ ശാഠ്യങ്ങള്‍ കൂടിയാവാം. ഏതായാലും അവരുടെ വ്യതിരിക്തമായ മതവ്യക്തിത്വത്തെ അംഗീകരിക്കുന്നതാണ് ജനാധിപത്യപരമായ മര്യാദ. ഏറ്റവും ചുരുങ്ങിയത് അവരെ വെറുതെ പ്രകോപിപ്പിക്കാതിരിക്കുക എങ്കിലും ചെയ്യുക. ഇതെന്താ ജനാധിപത്യ സമൂഹമല്ലേ, ഞങ്ങളെന്താ മുഴു പൗരന്മാരല്ലേ എന്ന ചോദ്യത്തിന് നാം തന്നെ വേണം അവരോട് മറുപടി പറയാന്‍.
ഈ പശ്ചാത്തലത്തിലാണ് തൊടുപുഴ സംഭവവികാസങ്ങളെ കാണേണ്ടത്. ചോദ്യപേപ്പറിലെ മുസ്ലിം പരാമര്‍ശങ്ങള്‍ കേട്ടറിയുന്ന മുസ്ലിം സുഹൃത്തുക്കള്‍ പ്രകോപിതരാവുന്നത് സ്വാഭാവികം. അവരുടെ പ്രതികരണങ്ങളോട് പെട്ടെന്നു തന്നെ സര്‍ക്കാരും പ്രതികരിക്കുന്നു. ബന്ധപ്പെട്ട അധ്യാപകനെ സസ്പെന്‍ഡ് ചെയ്യുന്നു. കോളജ് മാനേജ്മെന്റ് മാപ്പു ചോദിക്കുന്നു.
എന്നിട്ടും മുസ്ലിം രോഷം അടങ്ങുന്നില്ല. സ്വാഭാവികമായും ഹിന്ദുത്വ പ്രതികരണങ്ങളും സംഭവിക്കാന്‍ പോകുകയാണ്. അപ്പോഴാണ് മുസ്ലിം വിവേകമുണരുന്നത്. മുസ്ലിംകളിലെ വിവേകികളായ ചിലര്‍ നേരിട്ട് ആര്.എസ്.എസ്. കാര്യാലയത്തില്‍ ചെന്നതായിട്ടാണ് ഞാനറിഞ്ഞത്: നാം മുസ്ലിംകളും ഹിന്ദുക്കളുമെന്തിന് വെറുതെ തമ്മില്‍ തല്ലണം? നമ്മെ ഇരുകൂട്ടരേയും പ്രകോപിപ്പിക്കാന്‍ സെക്കുലര്‍ സഖാക്കളെ എന്തിനനുവദിക്കണം?
ഇങ്ങനെയാണ് തൊടുപുഴയിലെ പ്രതികരണങ്ങള്‍ പിറ്റേന്നത്തേക്ക് നീളാതിരുന്നത്. ആളിക്കത്തുമായിരുന്ന ഒരു സംഭവം അങ്ങനെയാണ് അണഞ്ഞു പോയത്. തൊടുപുഴയിലെ മുസ്ലിം വിവേകത്തിന് നന്ദി. തൊടുപുഴ സംഭവം നമ്മെ പഠിപ്പിക്കുന്നതിതു കൂടിയാണ്: സെക്കുലര്‍ മൗലികവാദികളെ സൂക്ഷിക്കുക. കേരളത്തില്‍ ഒരുപക്ഷേ മത മൗലികവാദികളേക്കാള്‍ പേടിക്കേണ്ടത് മതേതര മൗലികവാദികളെയാണ്. തലയില്‍ തട്ടമിടുന്ന മുസ്ലിം പെണ്‍കുട്ടിയേയും നെറ്റിയില്‍ കുറി തൊടുന്ന ഹിന്ദു പയ്യനേയും ഒരു മതേതര മൗലികവാദി നോക്കുന്നത് കണ്ടിട്ടില്ലേ, എന്തോ രാജ്യദ്രോഹം ചെയ്തവരെ നോക്കുന്നതു പോലെ!
തട്ടമിടാനും പൊട്ടുതൊടാനും മതേതര കമ്മീസര്‍മാരുടെ അനുവാദത്തിന് തലകുനിച്ചു നില്‍ക്കേണ്ടി വരുന്ന കാലമാണ് ലിബറലും ജനാധിപത്യപരവും മതേതരവുമായ ഹിന്ദുത്വത്തെ അസാധ്യമാക്കുന്നത്.
ഹിന്ദുത്വത്തിന് രാഷ്ട്രീയമായൊരിടം നാമിതു വരെ അനുവദിച്ചു കൊടുത്തിട്ടില്ലെങ്കിലും സാംസ്കാരികമായ ഇടങ്ങള്‍ അവരെപ്പൊഴേ കീഴടക്കി കഴിഞ്ഞിരിക്കുന്നു. അതിന്നവര്‍ നന്ദി പറയുക ഇടതുപക്ഷ- മതേതര സഖാക്കളോടായിരിക്കും.
തൊടുപുഴയിലെ ഞരമ്പുരോഗിയായ യുക്തിവാദിമാഷ് കോളേജ് കുട്ടികളുടെ പരീക്ഷാ ചോദ്യക്കടലാസില് തന്റെ സെക്യുലര്‍ മൗലികവാദം പ്രകാശിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങള്‍ ഒരു റണ്ണിങ്കമന്ററി എന്നോണം അവിടത്തെ എന്റെ സുഹൃത്തുക്കള്‍, ആക്ടിവിസ്റ്റായ പി.ഡി.ജോസും ചിത്രകാരനായ രവി ചീങ്കല്ലേലും അറിയിച്ചുകൊണ്ടിരിക്കുന്നു. തികച്ചും മതനിന്ദയുള്ള വരികളാണ് വേണ്ടിടത്ത് ആശ്ചര്യചിഹ്നവും ചോദ്യചിഹ്നവും കുത്തും കോമയും ചേര്‍ത്ത് ശരിയാക്കാനായി അധ്യാപക സഖാവ് നല്‍കിയിരുന്നത്.
ഈ സുഹൃത്ത് വെറുമൊരു ഒറ്റപ്പെട്ട ഞരമ്പുരോഗിയല്ല എന്നു സ്ഥാപിക്കാനാണ് മുകളിലത്തെ കത്ത് ഉദ്ധരിക്കുന്നത്. കത്തെഴുതിയ ആളിന്റെ പേരെടുത്തു പറഞ്ഞാല്‍ ചിലര്‍ക്കെങ്കിലും അയാളെ അറിയാമായിരിക്കും. അതത്ര പ്രധാനമല്ല. എം.എഫ്. ഹുസൈനെ തിരിച്ചു വിളിക്കേണ്ടതായിരുന്നു എന്നൊരു ലേഖനം ഞാന്‍ എഡിറ്റ് ചെയ്യുന്ന 'പാഠഭേദം' മാസികയില്‍ അച്ചടിച്ചു വന്നതാണ് ഈ കാര്ഡെഴുത്തുകാരന്റെ പ്രകോപനം.
പൊതുവെ അരക്ഷിതരായ മുസ്ലിം സുഹൃത്തുക്കളെ കൂടുതല്‍ പ്രകോപിപ്പിക്കാന്‍ മനസ് കൊണ്ടെങ്കിലും ഒരുങ്ങുകയാണ് നമ്മുടെ സെക്കുലര്‍ സഖാക്കള്‍ എന്നതാണ് യഥാര്‍ഥത്തില്‍ എന്നെ ഭയപ്പെടുത്തുന്നത്.
ശരീഅത്ത് വിവാദകാലം ഓര്മ വരുന്നു. ഞാനന്ന് പത്ത് വര്‍ഷത്തെ സസ്പെന്‍ഷനു ശേഷം സര്‍വീസില്‍ തിരിച്ചെത്തിയതേയുള്ളു.
പുതുതായി ചേര്‍ന്ന സ്കൂളിന്റെ പ്രവര്‍ത്തന സമയം രാവിലെ പത്തര മുതല്‍ വൈകീട്ട് നാലര വരെയാണ്. സ്കൂളിനു തൊട്ടുതാഴെ മദ്രസ. മദ്രസയിലെ മതപഠനം കഴിഞ്ഞു കുട്ടികള്‍ നേരെ സ്കൂളിലേക്കോടുകയാണ്. ചിലപ്പോള്‍ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനോ പ്രാതല്‍ കഴിക്കാനോ പോലും അവര്‍ക്ക് സമയം കിട്ടാറില്ല. ഈ സമയത്താണ് ശരീഅത്ത് വിവാദത്തിന്റെ പ്രതിഫലനമായി സ്കൂള്‍ സമയം രാവിലെ പത്തു മണി മുതല്‍ എന്ന് സാധാരണ സ്കൂളുകളുടേതു പോലാക്കുന്നത്. നിങ്ങളുടെ മതപഠനത്തിനു വേണ്ടി ഞങ്ങളെന്തിന് സ്കൂള്‍ സമയം മാറ്റണം? മദ്രസ വേണോ സ്കൂള്‍ വേണോ എന്ന് തീരുമാനിക്ക്. കുട്ടികള്‍ക്ക് രണ്ടും ഉപേക്ഷിക്കാന്‍ വയ്യല്ലോ. മദ്രസയിലെ ഉസ്താദുമാരും സ്കൂളിലെ മാഷന്മാരും മുഖാമുഖം നില്ക്കാന് തുടങ്ങിയതങ്ങനെയാണ്.
കുട്ടികള്‍ സ്കൂള്‍ പുസ്തകങ്ങള്‍ കൂടി മദ്രസയില്‍ കൊണ്ടുവരും. മദ്രസയില്‍നിന്നു നേരെ സ്കൂളില്‍ വരാനുള്ളതാണല്ലോ. വീട്ടില്‍ പോയി മദ്രസാ പുസ്തകങ്ങള്‍ അവിടെ വച്ചുപോരാന്‍ സമയമില്ലാത്തതുകൊണ്ട് കുട്ടികള്‍ തങ്ങളുടെ അറബി മതപാഠ പുസ്തകങ്ങള്‍ സ്കൂളിലേക്കും കൊണ്ടുവരും. ഞങ്ങളുടെ മാഷന്മാര്ക്ക് ആ പുസ്തകങ്ങള്‍ കാണുമ്പോഴേ കലി വരാന്‍ തുടങ്ങുകയായി. പലപ്പോഴുമവര്‍ മതപുസ്തകങ്ങള്‍ എടുത്ത് ജനലില്‍ കൂടെ പുറത്തേക്ക് വലിച്ചെറിയുന്നത് നോക്കിനില്‍ക്കേണ്ടി വന്നിട്ടുണ്ട്.
വല്ലാതെ ബദ്ധപ്പെടേണ്ടി വന്നു ആ സംഘര്ഷമൊന്ന് അയഞ്ഞുവരാന്‍. ഏതായാലും ഒരു പൊട്ടിത്തെറിയുണ്ടായില്ല. മദ്രസക്കാര്‍ തന്നെ മുന്‍കൈയെടുത്ത് ഒരൊത്തു തീര്‍പ്പുണ്ടാക്കുകയായിരുന്നു.
അക്കാലത്താണ് ഓരോ വലതുപക്ഷക്കാരനില്‍ മാത്രമല്ല ഇടതുപക്ഷകാരനിലും ഒരു മുസ്ലിം വിരുദ്ധനുണ്ടെന്നതു പെട്ടെന്ന് ബോധ്യപ്പെട്ടത്. എല്ലാവരും വലത്തോട്ട് മുണ്ടുടുക്കുമ്പോള്‍ ഇവരെന്തിന് ഇടത്തോട്ട് മുണ്ടുടുക്കുന്നു എന്നു തുടങ്ങുന്നു മുസ്ലിം വിരുദ്ധ ആലോചനകള്‍. ചിലര്‍ ഇടത്തോട്ട് മുണ്ടുടുത്താല്‍ എന്ത്, വലത്തോട്ടു തന്നെ മുണ്ടുടുക്കണമെന്നത് ആരുടെ നിയമം എന്നിങ്ങനെ ആരും ആലോചിക്കുന്നേ ഇല്ല.
എല്ലാ മതങ്ങളേയും പോലല്ല ഇസ്ലാം. സിഖ്കാര്ക്കെന്ന പോലെ കര്‍ശനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ചിട്ടവട്ടങ്ങളും മുസ്ലിംകള്‍ക്കുണ്ട്.
ഇതുമായി ബന്ധപ്പെട്ട തുറന്ന സംവാദങ്ങളും ആ മതത്തിനുള്ളില്‍ നടക്കുന്നുണ്ട്. പാശ്ചാത്യ ഉപഭോഗ സംസ്കൃതിക്ക് ഇനിയും മുഴുവനായും മുസ്ലിംകളെ കീഴ്പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലാത്തതിനു കാരണം അവരുടെ മതപരമായ ശാഠ്യങ്ങള്‍ കൂടിയാവാം. ഏതായാലും അവരുടെ വ്യതിരിക്തമായ മതവ്യക്തിത്വത്തെ അംഗീകരിക്കുന്നതാണ് ജനാധിപത്യപരമായ മര്യാദ. ഏറ്റവും ചുരുങ്ങിയത് അവരെ വെറുതെ പ്രകോപിപ്പിക്കാതിരിക്കുക എങ്കിലും ചെയ്യുക. ഇതെന്താ ജനാധിപത്യ സമൂഹമല്ലേ, ഞങ്ങളെന്താ മുഴു പൗരന്മാരല്ലേ എന്ന ചോദ്യത്തിന് നാം തന്നെ വേണം അവരോട് മറുപടി പറയാന്‍.
ഈ പശ്ചാത്തലത്തിലാണ് തൊടുപുഴ സംഭവവികാസങ്ങളെ കാണേണ്ടത്. ചോദ്യപേപ്പറിലെ മുസ്ലിം പരാമര്‍ശങ്ങള്‍ കേട്ടറിയുന്ന മുസ്ലിം സുഹൃത്തുക്കള്‍ പ്രകോപിതരാവുന്നത് സ്വാഭാവികം. അവരുടെ പ്രതികരണങ്ങളോട് പെട്ടെന്നു തന്നെ സര്‍ക്കാരും പ്രതികരിക്കുന്നു. ബന്ധപ്പെട്ട അധ്യാപകനെ സസ്പെന്‍ഡ് ചെയ്യുന്നു. കോളജ് മാനേജ്മെന്റ് മാപ്പു ചോദിക്കുന്നു.
എന്നിട്ടും മുസ്ലിം രോഷം അടങ്ങുന്നില്ല. സ്വാഭാവികമായും ഹിന്ദുത്വ പ്രതികരണങ്ങളും സംഭവിക്കാന്‍ പോകുകയാണ്. അപ്പോഴാണ് മുസ്ലിം വിവേകമുണരുന്നത്. മുസ്ലിംകളിലെ വിവേകികളായ ചിലര്‍ നേരിട്ട് ആര്.എസ്.എസ്. കാര്യാലയത്തില്‍ ചെന്നതായിട്ടാണ് ഞാനറിഞ്ഞത്: നാം മുസ്ലിംകളും ഹിന്ദുക്കളുമെന്തിന് വെറുതെ തമ്മില്‍ തല്ലണം? നമ്മെ ഇരുകൂട്ടരേയും പ്രകോപിപ്പിക്കാന്‍ സെക്കുലര്‍ സഖാക്കളെ എന്തിനനുവദിക്കണം?
ഇങ്ങനെയാണ് തൊടുപുഴയിലെ പ്രതികരണങ്ങള്‍ പിറ്റേന്നത്തേക്ക് നീളാതിരുന്നത്. ആളിക്കത്തുമായിരുന്ന ഒരു സംഭവം അങ്ങനെയാണ് അണഞ്ഞു പോയത്. തൊടുപുഴയിലെ മുസ്ലിം വിവേകത്തിന് നന്ദി. തൊടുപുഴ സംഭവം നമ്മെ പഠിപ്പിക്കുന്നതിതു കൂടിയാണ്: സെക്കുലര്‍ മൗലികവാദികളെ സൂക്ഷിക്കുക. കേരളത്തില്‍ ഒരുപക്ഷേ മത മൗലികവാദികളേക്കാള്‍ പേടിക്കേണ്ടത് മതേതര മൗലികവാദികളെയാണ്. തലയില്‍ തട്ടമിടുന്ന മുസ്ലിം പെണ്‍കുട്ടിയേയും നെറ്റിയില്‍ കുറി തൊടുന്ന ഹിന്ദു പയ്യനേയും ഒരു മതേതര മൗലികവാദി നോക്കുന്നത് കണ്ടിട്ടില്ലേ, എന്തോ രാജ്യദ്രോഹം ചെയ്തവരെ നോക്കുന്നതു പോലെ!
തട്ടമിടാനും പൊട്ടുതൊടാനും മതേതര കമ്മീസര്‍മാരുടെ അനുവാദത്തിന് തലകുനിച്ചു നില്‍ക്കേണ്ടി വരുന്ന കാലമാണ് ലിബറലും ജനാധിപത്യപരവും മതേതരവുമായ ഹിന്ദുത്വത്തെ അസാധ്യമാക്കുന്നത്.
ഹിന്ദുത്വത്തിന് രാഷ്ട്രീയമായൊരിടം നാമിതു വരെ അനുവദിച്ചു കൊടുത്തിട്ടില്ലെങ്കിലും സാംസ്കാരികമായ ഇടങ്ങള്‍ അവരെപ്പൊഴേ കീഴടക്കി കഴിഞ്ഞിരിക്കുന്നു. അതിന്നവര്‍ നന്ദി പറയുക ഇടതുപക്ഷ- മതേതര സഖാക്കളോടായിരിക്കും.
77 അഭിപ്രായ(ങ്ങള്):
1. മതനിന്ദ നടത്തിയ ടി.ജെ. ജോസഫിനെ ശിക്ഷിക്കേണ്ടത് ദൈവമാണ്.
2. അത് മനുഷ്യന് ഏറ്റെടുക്കേണ്ട കാര്യമില്ല.
3. മതത്തിന്റെ പേരില്‍ മനുഷ്യന് മനുഷ്യനെ ശിക്ഷിക്കുന്ന നടപടിയില്‍നിന്ന് പിന്മാറണം.
എന്തുപറയുന്നു.?
ചോദ്യപ്പേപറിലെ ആ ചോദ്യം അനുചിതമായിരുന്നുവെന്നതില്‍ സംശയമില്ല.നിലവാരമില്ലാത്ത അത് പ്രകോപിപ്പിക്കാന്‍ വേണ്‍റ്റി തന്നെ ഇട്ടതായിരിക്കണം എന്നു തോന്നുന്നു.പക്ഷെ,മുസ്ലിം വിരുദ്ധമായി ഇതില്‍ എന്താണ് ഉള്ളതെന്ന് എത്ര ആലോചിചിട്ടും മനസ്സിലാകുന്നില്ല.മുഹമ്മദ് എന്ന പേരുപയോഗിച്ചാല്‍ അത് മുസ്ലിം വിരുദ്ധമാകുമോ?
രാജേഷ് ചോദിച്ച ചോദ്യം ഞാനും ആവര്‍ത്തിക്കുന്നു. അതില്‍ മത നിന്ദ എന്താണുള്ളത്? ദൈവങ്ങള്‍ തെറിവിളിക്കുന്ന നിരവധി ഡയലോഗുകള്‍ കഥകളിലും ലേഖനങ്ങളിലും ഒക്കെ ഇതിനു മുമ്പും വന്നിട്ടുണ്ട്, അന്നൊന്നും ഇല്ലാത്ത കലാപം ഇപ്പോള്‍ എവിടുന്നു വന്നു?
മറ്റുള്ളവന്റെ വിരല്‍ത്തുമ്പിലെ പാവകളാണ് തീവ്ര വിശ്വാസക്കാര് , അത് മതമായാലും പാര്‍ട്ടിയായാലും.
രാജേഷും അനിലും പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു.സാധാരണകാരായ ആളുകളുടെ വികാരത്തെ ആളി കത്തിച്ചു ചില ശക്തികള്‍ അവരെ ഉപയോഗിക്കുന്നു.
ഷാജി ഖത്തര്‍.
ഈ ‘മതനിന്ദ‘ എന്നാല്‍ വ്രജേഷിന്റെയും അനിലിന്റെയും ഷാജി ഖത്തറിന്റെയും അഭിപ്രായത്തില്‍ എന്താണ് എന്ന് വ്യക്തമാക്കാമോ?
ഇവിടെ ‘മതനിന്ദ‘ നടത്തിയ ടി.ജെ ജോസഫിനെ ശിക്ഷിക്കേണ്ടത് ദൈവമാണെന്ന് പറഞ്ഞത് യുക്തിവാദികളാണ്.
ഇങ്ങനെയൊരു ചോദ്യം പാഠപുസ്തകത്തിന്റെ ഭാഗമായിരുന്നോ എന്നത് ആര്‍ക്കെങ്കിലും വ്യക്തമാക്കാന്‍ കഴിയുമോ?
ഓടോ..
സകറിയയുടെ പ്രസംഗത്തെ കുറിച്ചുള്ള അനിലിന്റെ പോസ്റ്റ് ഞാനും വായിച്ചതാണ്...
തെറി വിളിക്കുന്ന ദൈവങ്ങളെ യുക്തി വാദികള്‍ക്കു ഇഷ്ടമാണെങ്കിലും മത വിശ്വാസികള്‍ക്ക് പരിചയമില്ല .
മത വികാരം വൃനപ്പെടുത്തുക എന്ന ഗൂഡ ഉദ്ധ്യെഷതോടെ മാത്രമേ ഇത്തരം സാങ്കല്‍പ്പിക ചോദ്യങ്ങള്‍ ചോദ്യ പേപ്പര്‍ഇല്‍ ഉണ്ടാക്കുവാന്‍ സാധിക്കൂ .
ഇതിനെക്കാള്‍ എത്രയോ നല്ല വാചകങ്ങള്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് ചിഹ്നങ്ങള്‍ നല്കുവാന് പഠിപ്പിക്കാം .....
@ vrajesh
"
ചോദ്യപ്പേപറിലെ ആ ചോദ്യം അനുചിതമായിരുന്നുവെന്നതില്‍ സംശയമില്ല.നിലവാരമില്ലാത്ത അത് പ്രകോപിപ്പിക്കാന്‍ വേണ്‍റ്റി തന്നെ ഇട്ടതായിരിക്കണം എന്നു തോന്നുന്നു.പക്ഷെ,മുസ്ലിം വിരുദ്ധമായി ഇതില്‍ എന്താണ് ഉള്ളതെന്ന് എത്ര ആലോചിചിട്ടും മനസ്സിലാകുന്നില്ല.മുഹമ്മദ് എന്ന പേരുപയോഗിച്ചാല്‍ അത് മുസ്ലിം വിരുദ്ധമാകുമോ?"
മുഹമ്മദ് എന്ന പേരുപയോഗിച്ചാല്‍ അത് മുസ്ലിം വിരുദ്ധമാകില്ല മാഷെ , ആരുടെ പേര് പറഞ്ഞാലും എന്തിനു വേണ്ടി അല്ലെങ്കില്‍ എന്ത് സന്ദേശം മറ്റുള്ളവര്‍ക്ക് ലഭിക്കുന്നു എന്നെല്ലാം പരിഗനിചാലെ വിരുദ്ധത തീരുമാനിക്കാന്‍ കഴിയൂ .
vrajesh said..
'ചോദ്യപ്പേപറിലെ ആ ചോദ്യം അനുചിതമായിരുന്നുവെന്നതില്‍ സംശയമില്ല.നിലവാരമില്ലാത്ത അത് പ്രകോപിപ്പിക്കാന്‍ വേണ്‍റ്റി തന്നെ ഇട്ടതായിരിക്കണം എന്നു തോന്നുന്നു.പക്ഷെ,മുസ്ലിം വിരുദ്ധമായി ഇതില്‍ എന്താണ് ഉള്ളതെന്ന് എത്ര ആലോചിചിട്ടും മനസ്സിലാകുന്നില്ല.മുഹമ്മദ് എന്ന പേരുപയോഗിച്ചാല്‍ അത് മുസ്ലിം വിരുദ്ധമാകുമോ?'
എന്റെ പ്രതികരണങ്ങള്‍ വാക്കുകളുടെ ആധിക്യത്തില്‍ കൂടിപ്പോകുന്നു എന്നും. അത് ആശയപാപ്പരത്തത്തിന്റെ ലക്ഷണമാണെന്നും ചിലര്‍ സൂചിപ്പിക്കുകയുണ്ടായി. എനിക്ക് ആ വിഷയത്തില്‍ കൂടുതല്‍ പറയാനുള്ള ആശയമുണ്ടാതുകൊണ്ടാണ് അങ്ങനെ വിശദീകരിക്കാന്‍ കഴിയുന്നത് എന്നാണ് എന്റെ വിശ്വാസമെങ്കിലും എങ്ങനെ വാക്കുകള്‍ ചുരുക്കി പ്രതികരിക്കാം എന്ന് ഞാന്‍ പഠിക്കാന്‍ ശ്രമിക്കുകയാണ്.
രാജേഷിന്റെ കമന്റില്‍ മൂന്ന് കാര്യങ്ങള്‍ അംഗീകിച്ചിട്ടുണ്ട്. 1. ചോദ്യം അനുചിതമായിരുന്നു. 2. നിലവാരമില്ല. 3. പ്രകോപിക്കാന്‍ വേണ്ടി ഇട്ടതായിരിക്കണം.
അദ്ദേഹത്തിന് മനസ്സിലാകാത്തത്. അതെങ്ങനെ മുസ്ലിം വിരുദ്ധമാകുന്നു എന്നാണ്. മുഹമ്മദ് എന്ന പേരുപയോഗിച്ചാല്‍ അത് മുസ്ലിം വിരുദ്ധമാകുമോ.
ഇങ്ങനെ നിരവധി ഡയലോഗുകള്‍ കഥകളിലും ലേഖനങ്ങളിലും വരാറുണ്ടല്ലോ എന്നുകൂടി അനില്‍ കൂട്ടിചേര്‍ക്കുന്നു.
ഇനി ചില കാര്യങ്ങള്‍ തിരിച്ചു ചോദിക്കട്ടേ. എങ്ങനെയാണ് ചോദ്യം അനുചിതമായത്. ചില മൃഗങ്ങളുടെ പേരുപയോഗിച്ചതുകൊണ്ടാണോ. അവയുടെ കുട്ടികളെ വിളിച്ചതുകൊണ്ടാണോ. മത്തിമുറിക്കുന്നതിനെക്കുറിച്ച് ദൈവത്തോട് ചോദിച്ചത് കൊണ്ടാണോ.
നിവവാരമില്ല എന്ന് പറയാന്‍ കാരണമെന്ത്?. കുത്തും കോമയും നല്‍കാനുള്ള ചോദ്യം ഡിഗ്രിതലത്തില്‍ ചോദിച്ചത് കൊണ്ടാണോ?.
പ്രകോപിക്കാനായിരിക്കാം എന്ന നിഗമനത്തില്‍ നിങ്ങളെത്തിയത് എങ്ങനെ?.
നിങ്ങള്‍ ഇവയിലുപയോഗിച്ച മാനദണ്ഡം തന്നെയായിരിക്കും അതില്‍ മുസ്ലിം വിരുദ്ധതയുണ്ടെന്ന് മുസ്ലിംകള്ക്കും ആ ആരോപണത്തില്‍ ന്യാമുണ്ടെന്ന് ഭരണകൂടത്തിനും നീതിന്യായ വ്യവസ്ഥക്കും തോന്നാനിടയാക്കിയതും.
നിങ്ങളീപറയുന്നത് ഒരു പക്ഷെ നിങ്ങള്‍ മനസ്സിലാക്കിയ ഗൂഢാര്‍ഥം ഞങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടോ എന്നറിയാനാണെങ്കില്‍ ഞാന്‍ പറയാം.
മുഹമ്മദ് നബി സ്വന്തം ഇഛപ്രകാരമല്ല കാര്യങ്ങള്‍ സംസാരിക്കാറുള്ളത്. ചെയ്യാറുള്ളത് എന്ന് മുസ്ലിംകള് വിശ്വസിക്കുന്നു. അദ്ദേഹം പ്രവാചകനായതുകൊണ്ട് ദൈവികമായ ഒരു നിര്‍ദ്ദേശം അവയിലുണ്ടാകും ഒന്നുകില്‍ നേരിട്ടുള്ള അല്ലെങ്കില്‍ നേരിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ പിന്‍ബലമുള്ള. ഇതിനെയാണ് ഒന്നാമതായി ചോദ്യത്തില്‍ ഉന്നം വെക്കുന്നത്. അതിന് സഭ്യമായ ഒരു ഭാഷ ഉപയോഗിച്ചാല്‍ അതൊരു പരിഹാസം മാത്രമാണ്. അതില്‍ ആരും പ്രകോപിതരാകും എന്ന് തോന്നുന്നില്ല. അനില്‍ ചൂണ്ടിക്കാണിച്ച പോലെ അപ്രകാരം നോക്കാനിരുന്നാല് അത്തരം പരിഹാസമില്ലാത്ത് വല്ല സൃഷ്ടികളും ഉണ്ടോ എന്ന് കണ്ടെത്താന്‍ പ്രയാസപ്പെടേണ്ടിവരും. മത്തി എത്ര കഷ്ണമാക്കണം എന്നത് ആര്‍ക്കും തീരുമാനിക്കാവുന്ന കാര്യമാണ്. അതില്‍ ദൈവത്തോട് ചോദിക്കുക. അത് ചോദിക്കുന്ന ആള് മമ്മദ് പോലുമല്ല സാക്ഷാല്‍ മുഹമ്മദ് തന്നെയാകുക. തിരിച്ച് ദൈവം നായിന്റെ മോനെ എന്ന വിളിക്കുക.
ഇതൊക്കെ ഏതോ മത്തിക്കച്ചവടക്കാനായ മമ്മദിനോട് പറഞ്ഞതാകാം. അതിനെന്തിന് മുസ്്ലിംകള്‍ ഇളകണം എന്ന് പറഞ്ഞ് പോസ്റ്റിടുകയും എന്നിട്ട് അതില്‍ 'അതുതന്നെ അതുതന്നെ' എന്ന് പറഞ്ഞ് കമന്റിട്ട് മനുഷ്യബുദ്ധിയെയും സാമാന്യ യുക്തിയെയും പരിഹസിക്കുകയും ചെയ്യുന്ന പോസ്റ്റും കമന്റും ധാരാളം കാണുകയും ചെയ്തു.
ഇതിന് പിന്നില്‍ ദൈവവിശ്വാസമല്ല കളിച്ചത്. പറഞ്ഞ ആള് ക്രൈസ്തവനായി പോയി എന്നത് മാത്രമാണ് ഇതില്‍ ക്രൈസ്തവതയുമായുള്ള ബന്ധം എന്ന് തോന്നുന്നു. യഥാര്‍ഥ ഉപജ്ഞാതാക്കള്‍ ദൈവനിഷേധികള്‍ തന്നെ എന്നതിലേക്കാണ് സൂചനകള്‍ നീങ്ങുന്നത്. പക്ഷെ യഥാര്‍ഥ കളിക്കാരെ നാം അറിയാന്‍ പോകുന്നില്ല. ഇന്നത്തെ അറസ്റ്റ് അത്തരം സാധ്യതകളെ അടച്ചുകൊണ്ടാണ് എന്ന് പത്രങ്ങള്‍ സൂചന നല്കുന്നു. കാത്തിരുന്ന് കാണാം.
വാക്കുകള്‍ ചുരുക്കാനുള്ള ശ്രമം ഈ കമന്റിലെങ്കിലും പരാജയപ്പെട്ടു.
'ഇങ്ങനെയൊരു ചോദ്യം പാഠപുസ്തകത്തിന്റെ ഭാഗമായിരുന്നോ എന്നത് ആര്‍ക്കെങ്കിലും വ്യക്തമാക്കാന്‍ കഴിയുമോ?'
പ്രിയ ചിന്തകാ,
പാഠ്യപദ്ധതിയുടെ പുതിയ പ്രവണതകള്‍ താങ്കള്‍ക്കറിയില്ലേ. അവമനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ടതായിരിക്കണം. മതങ്ങളും വിശ്വാസങ്ങളുമാണ് പുരോഗതിക്ക് തടസ്സം നില്‍ക്കുന്നത് എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗത്തിന്റെ കയ്യിലാണല്ലോ പാഠ്യപദ്ധതിയുടെ
കാണാചരടുകള്‍. ജീവന് മതമില്ലാതാകുന്ന രസതന്ത്രം അങ്ങനെയാണ് രൂപപ്പെടുന്നതും വികസിക്കുന്നതും. ഇതൊരു കേവലം പത്രവാര്ത്തയിലൊതുങ്ങുമെന്നും അങ്ങനെ അവ പുറത്തെടുത്ത് മതത്തിനെതിരെ ഒരു കടന്നാക്രമണവുമാകും യുക്തിവാദികളെങ്കില്‍ ലക്ഷ്യമിട്ടിട്ടുണ്ടാകുക. പക്ഷെ തൊടുപുഴയിലെ പ്രതികരണം അല്പം കൂടിപ്പോയി. അതുകൊണ്ട് ഉദ്ദേശിച്ച കാര്യം അട്ടിമറിഞ്ഞെങ്കിലും വീണത് വിദ്യയാക്കാനുള്ള ശ്രമവും പിന്നീടുണ്ടായല്ലോ. ഈ പ്രശ്നം അവരുദ്ദേശിച്ച വിധം രൂക്ഷമാകാതിരുന്നതിനുള്ള നന്ദി പറയേണ്ടത്.
'നാം മുസ്ലിംകളും ഹിന്ദുക്കളുമെന്തിന് വെറുതെ തമ്മില്‍ തല്ലണം? നമ്മെ ഇരുകൂട്ടരേയും പ്രകോപിപ്പിക്കാന്‍ സെക്കുലര്‍ സഖാക്കളെ എന്തിനനുവദിക്കണം?'
ഈ തിരിച്ചറിവ് നേടിയവരും അത് മനസ്സിലായവരുമാണ് എന്ന് പറയേണ്ടിവരുന്നു.
അനിൽ@ബ്ലോഗ് said..
'ദൈവങ്ങള്‍ തെറിവിളിക്കുന്ന നിരവധി ഡയലോഗുകള്‍ കഥകളിലും ലേഖനങ്ങളിലും ഒക്കെ ഇതിനു മുമ്പും വന്നിട്ടുണ്ട്, അന്നൊന്നും ഇല്ലാത്ത കലാപം ഇപ്പോള്‍ എവിടുന്നു വന്നു?
മറ്റുള്ളവന്റെ വിരല്‍ത്തുമ്പിലെ പാവകളാണ് തീവ്ര വിശ്വാസക്കാര് , അത് മതമായാലും പാര്‍ട്ടിയായാലും.'
ഒരു സമൂഹം ഒരിക്കലും മിതവാദികളുടെത് മാത്രമാകില്ല. അതില്‍ സാദാവിശ്വാസികളും തീവ്രവിശ്വാസമുള്ളവരുമുണ്ടാകും എന്ന വസ്തുത ഒരു ഭരണവ്യവസ്ഥ കൊണ്ടുനടത്തുന്നവരും യുക്തിയുള്ള പൗരന്മാരും ഒന്നാമതായി മനസ്സിലാക്കുന്നു.
ദൈവനിഷേധികള്‍ക്ക് തങ്ങളുടെ കുടുംബത്തെപ്പോലും പൂര്‍ണമായും മതവിമുക്തരാക്കാന് സാധിക്കാറില്ല. അച്ചനുമമ്മയെയും മടക്കമാണ് ഞാനുദ്ദേശിക്കുന്നത്. സ്വന്തം കൂട്ടികളില്‍ മതവൈരം കുത്തിവെക്കാന്‍ കഴിഞ്ഞാല്‍ പോലും. അവിടെയാണ് സാമൂഹ്യജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന ക്ഷുദ്രജീവികളെ കടിഞ്ഞാണിടുന്ന നിയമങ്ങളെ ബുദ്ധിയുള്ളവര്‍ പിന്തുണക്കുന്നത്. യുക്തിവാദികള്‍ അതില്‍ നിന്ന് ഒഴിവാണ്. 'അവരുടെ കാര്യം ദൈവം നോക്കട്ടെ' എന്ന തമാശ, പത്രങ്ങളുടെ മുമ്പില്‍ ഉളുപ്പില്ലാതെ പ്രസ്താവനകളായി ജില്ലാനേതാക്കള്‍ വരെ നല്‍കുന്നത് അതുകൊണ്ടാണ്.
ഈ കമന്റിലുള്ള ചില ദൂസ്സൂചനകളിലേക്ക് കടക്കാം. ഈ പ്രശ്നത്തില്‍ ഒരു കലാപം ഉണ്ടാക്കാനുള്ള രംഗസജ്ജീകരണം പൂര്‍ണമായും തല്പരകക്ഷികള് (അവ പോലീസില്‍ നിന്നുതന്നെയാവാം) നടത്തിയെങ്കിലും അത് നടന്നിട്ടില്ല.
(കലാപത്തിന്റെ ഭാഷാപരമായ മറ്റ് അര്‍ഥങ്ങളുമായി വരില്ലെന്ന് കരുതുന്നു).
പിന്നെ മതത്തിനെതിരെ ആക്രമണങ്ങളും ആക്ഷേപങ്ങളുമുണ്ടാകുമ്പോള് പ്രതികരിക്കുന്നവരൊക്കെ തീവ്രവിശ്വാസക്കാരണ് (പ്രതികരണം എത്ര മിതമാണെങ്കിലും) ഇത് യുക്തിവാദികളുടെ മറ്റൊരു തന്ത്രമാണ്. അങ്ങനെയാണ് ഞാനും ചിന്തകനുമൊക്കെ തീവ്രമതവിശ്വാസകളായി മാറുന്നത്. അത് പാര്‍ട്ടിയാണെങ്കിലും ആക്ഷേപിക്കപ്പെടാതിരിക്കില്ല. അക്കാര്യത്തില്‍ സവര്‍ണപൊതുബോധവും കൂടി സ്വധീനം ചെലുത്തും എന്ന് മാത്രം.
അനില്‍ ഒരു പൊതു തത്വം എന്നനിലക്കാണ് പറഞ്ഞിട്ടുള്ളത് എന്നംഗീകരിക്കുന്നു. അതുകൊണ്ട് എന്റെ മറുപടിയും പൊതുവാണ്.
ഇത്രയും മതനിന്ദ ചോദ്യപ്പേപ്പറില്‍ ഇല്ല
@ea jabbar
വെറുതെ ലിങ്കിട്ട് പോകുന്നതില്‍ എനിക്കത്രമതിപ്പുതോന്നുന്നില്ല. ഏതായാലും പ്രസ്തു വിഷയവുമായി വലിയ ബന്ധമില്ലെങ്കിലും തല്കാലം നിലനിര്‍ത്തുന്നു. താങ്കളുടെ പ്രസ്തുത പോസ്റ്റില്‍
സഭ്യമല്ലാത്ത രീതിയിലേക്കു ഇനിയും വിഷയം തിരിഞ്ഞുപോകുകയാണെങ്കില് ഈ ലിങ്കിന്െ ഉള്ള പ്രസക്തികൂടി നഷ്ടപ്പെടും എന്നുണര്‍ത്തട്ടേ, അതോടെ അതവിടെ നിര്‍ത്താനുള്ള സാധുതയും.
ലത്തീഫെ, രാജേഷിനുള്ള മറുപടിയിൽ എല്ലാമുണ്ട്.. മറ്റുള്ളവർക്കുള്ള മറുപടികളും ഉണ്ട്.. അനിൽ@ബ്ലോഗിനുള്ള രസികൻ മറുപടി ചിന്തകന്റെ ഓഫിലുണ്ട്. ജബ്ബാറിന്റെ ലിങ്കിൽ ഉത്ബോധനമാണുള്ളത് :)
>>>
CKLatheef said...
ഈ വിഷയവുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഈ പോസ്റ്റിന് പ്രചോദനമായ സംഭവത്തെക്കുറിച്ച് ഇവിടെ ഒരു ചര്‍ച നടക്കുന്നു
April 1, 2010 10:36 PM
<<<
ലതീഫ് : ജബ്ബാറ് മാഷിന്റെ പോസ്റ്റില്‍ താന്കള്ക്ക് ‘നേരിട്ട് ബന്ധമില്ലാത്ത' വിഷയത്തില്‍ ലിങ്കാം. പക്ഷെ ജബ്ബാര്‍ മാഷിന് താങ്കളുടെ ബ്ലോഗില്‍ അതു പാടില്ല. ഈയിടെ യായി ഇസ്ലാമിക് റിലേറ്റഡ് ചര്‍ച്ചകള്‍ തങ്ങളുടെ ബ്ലോഗില്‍ മാത്രമേ ‘സഭ്യമാകൂ’ എന്നത് -കമെന്റ് ഡിലീറ്റിയോ ഫോബിയ- എന്ന രോഗം മൂര്ച്ചിക്കുന്നതിന്റെ ലക്ഷണമാണ്.
ഇസ്ലാമിനെ കുറിച്ച സാമാന്യം വിവരം ഉള്ള ആര്‍ക്കും അറിയാം ഇതൊരു മതനിന്ദ ആണെന്ന്.കാരണം 'മുഹമ്മദും ദൈവവ്വും' എന്ന വാക്കുകള്‍ തന്നെ അതിനു ഉദാഹരണമാണ്.പകരം 'യേശുവും കര്‍ത്താവും' എന്നോ 'ശ്രീ കൃഷണനും അര്‍ജുനനും' എന്നോ വന്നിരുന്നെങ്കില്‍ അത് മതനിന്ദ ആകുമായിരുന്നില്ലേ?
പക്ഷെ ഇത്തരം സംഭവങ്ങളിലെ തലച്ചോറിനെ പറ്റി അന്വേഷിക്കുമ്പോള്‍ നാം ചെന്നെന്തുക ദൈവ ബോധവും മതബോധവും ഇല്ലാത്ത കുറച്ചു ആളുകളിലെക്കാണ്.ഇത്തരം ആളുകള്‍ക്കാണ് ഇതേപോലെയുള്ള സംഭവങ്ങള്‍ ഉപകാരപെടുക.അവരുടെ സമ്മേളനങ്ങളും പ്രസിദ്ധീകരണങ്ങളും നോക്കിയാല്‍ നമ്മുക്ക് അത് മനസിലാകും.അവരുടെ ആശയങ്ങള്‍ പ്രചരിക്കണമെങ്കില്‍ ഇത്തരം സംഭവങ്ങള്‍ നടന്നേ പറ്റു.....
ലത്തീഫ് പറഞ്ഞത് പ്രകാരം .....
'നാം ഹിന്ദുക്കളും മുസ്ലിംകളുമെന്തിന് വെറുതെ തമ്മില്‍ തല്ലണം? നമ്മെ ഇരുകൂട്ടരേയും പ്രകോപിപ്പിക്കാന്‍ സെക്കുലര്‍ സഖാക്കളെ എന്തിനനുവദിക്കണം?'
ചിന്തകന്‍,
ഈ ചോദ്യപേപ്പര്‍ സംഭവത്തില്‍ മത നിന്ദ തോന്നാത്തത്, വ്യക്തിപരമായി ഒരു മതവിശ്വാസവും എന്നില്‍ സ്വാധീനം ചെലുത്താത്തത് കൊണ്ടാവും.
എന്നാല്‍ ഞാന്‍ ഒരു മത വിശ്വാസിക്കും എതിരല്ല, യുക്തിവാദിയും അല്ല. ഏതോ ഒരു ദൈവം ഏതോ മുഹമ്മതിനെ ചീത്തവിളിക്കുമ്പോള്‍ അത് പ്രവാചകനെ നിന്ദിക്കുന്നതാണെന്ന് തെറ്റിദ്ദരിക്കുന്ന തെട്ടിദ്ദരിപ്പിക്കുന്ന വളരെ സെന്‍സിറ്റീവായ മത വികാരം
അപകടമാണ്.ഒരു മതത്തിന്റെ മാത്രമല്ല എല്ലാ മതങ്ങളിലെയും ഈ ലോല (അതോ കടുത്തതോ) മത വികാരം കുഴപ്പമാണെന്നാണ് എന്റെ പക്ഷം.അപ്പോള്‍ ഇങ്ങിനെയുള്ള കാലഘട്ടത്തില്‍ മത നിന്ദയുടെ ഒരു നിര്‍വചനം തരാന്‍ എനിക്ക് കഴിയില്ല. എന്തും മത നിന്ദ ആകും, ഒരു മതത്തിന് അല്ലെങ്കില്‍
മറ്റൊരു മതത്തിനു. ഇതൊന്നും അറിയാത്ത ആളായിരിക്കില്ല ആ അദ്ധ്യാപകന് എന്നതുകൊണ്ട് ആ ചോദ്യപേപ്പര്‍ പ്രകോപനപരമാണ്. അയാള്‍ കീഴടങ്ങിയിട്ടുണ്ട്, ഏതു ജാതി വിത്ത് ആണെന്ന്, സെക്യുലര്‍ സഖാവാണോ മത സഖാവാണോ യുക്തി വാദി ആണോ എന്നൊക്കെ അടുത്തു തന്നെ വ്യക്തമാകും.
ഷാജി ഖത്തര്‍.
ഈ ചോദ്യപേപ്പര്‍ സംഭവത്തില്‍ മത നിന്ദ തോന്നാത്തത്, വ്യക്തിപരമായി ഒരു മതവിശ്വാസവും എന്നില്‍ സ്വാധീനം ചെലുത്താത്തത് കൊണ്ടാവും.
ഷാജി ഖത്തര്‍
ഇവിടെയാണ് പ്രശ്നത്തിന്റെ മര്‍മ്മവും. ഒരോരുത്തരും അവരിരിലൂടെ മാത്രമേ കാര്യങ്ങള്‍ നോക്കികാണുന്നുള്ളൂ. അപരനിലൂടെ കാര്യങ്ങളെ നോക്കികാണാന്‍ നമുക്ക് കഴിയുന്നില്ല. ഇവിടെ വ്യക്തമായ മതനിന്ദ ഉണ്ട് എന്നത് ഒരു വിശ്വാസിക്ക് ബോധ്യമാകുന്ന കാര്യമാണ്. വിശ്വാസി അല്ലാത്ത ഒരാള്‍ക്ക് തന്റെ ആശയാദര്ശങ്ങള്ക്കെതിരല്ലാത്തതൊന്നും നിന്ദയായി തോന്നിക്കൊള്ളണമെന്നില്ല.
സകറിയ വളരെ സഭ്യമായ ഭാഷയില്‍ വളരെ സത്യമായ ഒരു കാര്യം പറഞ്ഞപ്പോഴേക്കും നമ്മുടെ സെകുലര്‍ സഖാക്കള്‍ എന്താണ് ചെയ്തതെന്ന് നാം കണ്ടതാണ്. ‘അടികിട്ടേണ്ട വര്‍ത്തമാനം‘ എന്നാണ് അതിനെ കുറിച്ച് അനില്‍@ബ്ലോഗ് പറഞ്ഞത്...ശരിയായിരിക്കാം. കാരണം അത് അദ്ദേഹകൂടി ആദരിക്കുന്ന വ്യക്തികളെ നിന്ദിക്കുന്നതായി അനിലിന് തോന്നിയിരിക്കാം.
ഷാജി ബഹുമാനിക്കുന്ന ഒരാളെ ഞാന്‍ നിന്ദിച്ചാല്‍ തീര്‍ച്ചയായും ഷാജിക്ക് എന്നോട് അതിനുള്ള പ്രതിഷേധമുണ്ടാകും.
പ്രതിഷേധം അക്രമാസക്തമാകുന്നതിനെ ഒരിക്കലും ഞാനും ഞാന്‍ വിശ്വസിക്കുന്ന ആദര്‍ശവും അനുകൂലിക്കുന്നില്ല. എന്ന് വെച്ച് ഇത്തരം വൃത്തികേടുകള്‍ക്കെതിരെ മൌനം പാലിച്ചു കൊള്ളണമെന്ന നിലപാട് ജാനാധിപത്യത്തിനെ ചേര്‍ന്നതേയല്ല.
ഒരു പ്രദേശത്തെ ജനങ്ങളുടെ മാനസികാവസ്ഥയും ഇത്തരം കാര്യങ്ങളില്‍ കാര്യമായിപരിഗണിക്കേണ്ടതുണ്ട്. ഒരു വ്യക്തിക്ക് സംഭവിച്ച പിഴവായി ഇതിനെ കാണാന്‍ കാഴിയില്ല. കോളേജ് അതികൃതരും പോലീസും ഇതില്‍ വ്യക്തമായ പങ്ക് വഹിച്ചിട്ടുണ്ട് എന്നാണ് കാണാന്‍ കഴിയുന്നത്. അവരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് പ്രശനത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രധാനം കാരണം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
കലാപം ഇളക്കിവിടുവാൻ മനപൂർവ്വം ശ്രമിച്ചു എന്ന ഈ ക്രിമിനൽ കുറ്റകൃത്യം ജോസഫ് എന്ന വ്യക്തിയിലേക്ക് ചുരുക്കാനുള്ള വ്യഗ്രത എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ഇതിന്റെ പിന്നിൽ എന്തെങ്കിലും ഗൂഢാലോചനകൾ ഉണ്ടെങ്കിൽ അത് പുറത്തു വരേണ്ടതുണ്ട്. ഇത് ഒരു വ്യക്തിയിൽ മാത്രം ചുരുക്കിക്കെട്ടേണ്ടത് ആരുടെ ആവശ്യമാണ്?. വ്യക്തമായ മറുപടി ലഭിക്കേണ്ടിയിരിക്കുന്നു. ഇതിൽ ഏതെങ്കിലും ക്രിസ്ത്യൻ സംഘടനകൾക്ക് പങ്കുണ്ടോ? അന്വേഷിക്കേണ്ടതുണ്ട്. ചിലപ്പോൾ ഒരു വലിയ ശൃംഖലയിലെ ഒരു കണ്ണി മാത്രമാവാം ഈ ജോസഫ്. ഇങ്ങനെയൊക്കെയുള്ള ചോദ്യങ്ങൾ നിലനിൽക്കെ ജോസഫിനെ മാത്രം വിലങ്ങുവെച്ചാൽ മതി എന്ന് ശഠിക്കുന്നതെന്തിനാണ്?
മനുഷ്യരായി ജനിച്ചവരൊക്കെ ആക്ഷേപങ്ങൾക്കുനേരേ പ്രതികരിക്കും. വകതിരിവെത്താത്ത ഒരു കൊച്ചുകുട്ടിയെയാണെങ്കിലും അവൻ പ്രതികരിക്കും. ആക്ഷേപം ഒരു സമൂഹത്തിനു നേരേ ആകുമ്പോൾ ആ സമൂഹം ഒന്നടങ്കം പ്രതികരിക്കും. ഇത് മനസ്സിലാക്കാൻ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം ഒന്നും വേണമെന്നില്ല. ജനാധിപത്യത്തിന്റെ പ്രതിഷേധ രീതികളാണ് മാർച്ചും ധർണയുമൊക്കെ. ഇത് പലപ്പോഴും വഴിതെറ്റിപ്പോകാറുമുണ്ട്. ഇവിടെ പ്രകടനങ്ങൾ നടത്തി പൊതു മുതൽ നശിപ്പിച്ചവരുടെ ജാതിയും മതവും സംഘടനയുമൊക്കെ നോക്കിയാൽ വലിയ പാടാവും. പ്രതിഷേധങ്ങളല്ല, പ്രതിഷേധങ്ങൾക്കെതിരെയുള്ള അസഹിഷ്ണുതയാണ് പ്രതിഷേധത്തെ കലാപത്തിലേക്ക് നയിക്കുന്നത്. തൊടുപുഴയിൽ പ്രതിഷേധം പ്രതിഷേധത്തിൽ ഒതുങ്ങുകയാണുണ്ടായത്. പ്രതിഷേധത്തെ ലഹളയാക്കി ചിത്രീകരിക്കുന്നവർ സുപ്രധാനമായ അക്കാര്യം മറച്ചുവെക്കുന്നു.
ചോദ്യപ്പേപ്പറിന്റെ ടൈപ്പിസ്റ്റ്, പ്രസ്തുത ഭാഗത്തെത്തിയപ്പോൾ തടഞ്ഞു നിന്നു എന്ന് പി.കെ പ്രകാശ് മാധ്യമത്തിൽ എഴുതുന്നു. ഒരു ടൈപ്പിസ്റ്റിനുള്ള അത്രയും സാമൂഹിക അവബോധം ഒരു പ്രൊഫസർക്കില്ലാതെ പോയത് ഓർത്തിട്ട് സഹിക്കുന്നില്ല.
എം എഫ് ഹുസൈനിന്റെ വീടാക്രമിച്ചതിന്റെ പിറ്റേന്ന് മാധ്യമം പത്രം ഒരു എഡിറ്റോറിയല്‍ എഴുതി. കോടിക്കണക്കിനു ഹിന്ദുക്കള്‍ ദൈവമായി ആരാധിക്കുന്ന കൃഷ്ണനും രാമനുമൊക്കെ വെറും കവലച്ചട്ടമ്പികളും തെമ്മാടികളുമായിരുന്നില്ലേ എന്നു വരെ ആ ലേഖനത്തില്‍ എഴുതി . ഉദ്ധരിക്കുന്നില്ല . മുമ്പ് പല തവണ വിവരിച്ചതാണ്.
മതവികാരം വ്രണപ്പെട്ട് അന്നാര്‍ക്കും ഇവിടെ വയറിളക്കം പിടിച്ചില്ല. ! കാരണം മതം ഒരു വികാരമല്ലെന്നും മനുഷ്യനു വിവേകമാണു വേണ്ടതെന്നും തിരിച്ചറിവുള്ളതു കൊണ്ടു മാത്രം.
ഒരു നാടകത്തിലെ കഥാപത്രത്തിനു മുഹമ്മദ് എന്നു പേരിട്ടാല്‍ മതി ചിലര്‍ക്ക് വയറിളകാന്‍. ഇതു നാം പലപ്പോഴും കണ്ടിട്ടുള്ളതാണ്. അയല മൂന്നു കഷ്ണമാകും എന്ന ഡയലോഗിനും വ്യാഖ്യാനമാകാം. പിതാവും പുത്രനും പരിശുദ്ധാത്മാവുമാണാ കഷ്ണങ്ങള്‍ എന്നു പറഞ്ഞ് നസറാണികള്ക്കും വയറിളകാം !
ഈ വാര്‍ത്ത വന്ന അതേ ദിവസം മഞ്ചേരിയില്‍ പിടിയിലായ ഒരു കള്ളന്റെ പേരും മുഹമ്മദ് എന്നായിരുന്നു. പോലീസ് സ്റ്റേഷനില്‍ അയാളും കേട്ടിട്ടുണ്ടാകും “നായിന്റെ മോന്” വിളി. പോരേ മതവികാരം പൊട്ടി ഒലിക്കാന്‍ ഒരു കാരണം . !
കുര് ആന്‍ അന്യമതങ്ങളെയും വിശ്വാസങ്ങളെയും നിന്ദിക്കുന്നതു കണ്ടാല്‍ ഏതു മതവിശ്വാസിക്കും അപസ്മാരമിളകും.
അക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുന്ന ഒരു പോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കാം
ലതീഫിന്റെയും ചിന്തകന്റെയും കാട്ടിപ്പരുത്തിയുടെയുമൊക്കെ ബ്ലോഗുകള്‍ കാണുമ്പോഴേക്കും എന്റെ “യുക്തിവാദവികാരം” വല്ലാതെ വ്രണപ്പെടുന്നു. ഇവരുടെയൊക്കെ വീടിനു കല്ലെറിയാനും തെറി വിളിക്കാനുമൊക്കെ തോന്നുന്നു. പിന്നെ ഞാനങ്ങു ഒരു വിധം സഹിക്കുവാ ... ! ഏത് !!
ജബ്ബാര്‍ മാഷെ : മതം വികാരം പൊട്ടിയൊലിച്ചു വേദനിക്കുന്നവരെ ഇങ്ങിനെയാണോ ആശ്വസിപ്പിക്കുന്നത്.
tracking
അറബി ഭാഷയെ മദ്രസ്സയില്‍ ബഹുമാനത്തോടെ ദൈവീക ഭാഷയായിട്ടായിരുന്നു എന്നെ പഠിപ്പിച്ചിരുന്നത്; എവിടെ അറബി ഭാഷയില്‍ എഴുതിയ തുണ്ടുകള്‍ കണ്ടാലും ആദരവോടെ എടുത്ത് വൃത്തിയുള്ള ഉയര്‍ന്ന സ്ഥലങ്ങളില്‍ കൊണ്ടുവെക്കുന്നത് പതിവായിരുന്നു. ( ഖുറാന് എഴുതിയതാണെങ്കില്‍ ചിലപ്പോള്‍ കിണറില്‍ ഇടുന്നതും കണ്ടിട്ടുണ്ട്; ഖുറ്ആന് ലിപികള്‍ വെള്ളത്തില്‍ അലിഞ്ഞ് ചേര്‍ന്ന് വെള്ളം ശുദ്ധമാകും എന്ന വിശ്വാസത്തോടെ); ഗള്‍ഫില്‍ എത്തിയപ്പോള്‍ അറബി പേപ്പര്‍ വിരിച്ച് ഭക്ഷണം കഴിക്കുന്നതും , പിന്നെ അതു ചുരുട്ടിക്കൂട്ടി ഗാര്ബേജില് കളയുന്നതും കണ്ടപ്പോള്‍ ഞാന്‍ ആശയക്കുഴപ്പത്തിലായി. പൂര്‍ണ്ണമായ ഖുര്‍ആന്‍ വചനങ്ങള്‍ പോലും ആ പേപ്പറുകളില്‍ കാണും. ചുടുകടല വില്പനക്കാരന് അറിയാതെ ഖുര്‍ആന്റെ പേജുകളില്‍ കടല ചുരുട്ടിക്കൊടുത്താല് ഒരു കലാപം തന്നെ ഉണ്ടായി എന്നുവരും; നോമ്പ് കാലത്ത് നോമ്പുകാരന്റെ മുന്നില്‍ നിന്നു ച്യുയിങ്ങം ചവക്കുന്നത് ;മുസ്ലിം പള്ളിയില്‍ ജമാഅത്തായി നിസ്കാരം നടക്കുമ്പോള്‍ പരിസരത്ത് നിന്ന് ശബ്ദമലിനീകരണമുണ്ടാക്കുക. ബാങ്ക് കൊടുക്കുമ്പോള്‍ പ്രസംഗം തുടരുക; എന്നിങ്ങിനെ പള്ളി, ബാങ്ക്, നിസ്കാരം, ഖുര്‍ആന്‍, മുഹമ്മദ് നബി, മഹാത്മാക്കളുടെ ശവകുടീരങ്ങള്‍ മുതലായ, മതങ്ങള്‍ പാവനമായി കരുതുന്ന മതചിഹ്നങ്ങളെ അവമതിക്കുന്നതാണ് മതവികാരം വ്രണപ്പെടുന്നതെങ്കില് മതം എന്തെന്നു തന്നെ അറിയാത്ത പാവങ്ങള്‍ ഏതു നേരത്തും ഇത്തരം ഏടാകൂടങ്ങളില് ചെന്നുചാടുക സ്വഭാവികം. മതം പഠിക്കാതെ വളരുന്ന പുതിയതല്മുറകള് ഉത്ബോധിപ്പിക്കാന് എവിടെയൊക്കെയാണ് അപകടങ്ങള്‍ എന്ന് എങ്ങിനെ മുന്നറിയിപ്പ് നല്‍കും.
@ea jabbar
ടി.ജെ ജോസഫിന്റെ വീട് ആക്രമിക്കുന്നതിനെയും മാധ്യമം അനുകൂലിക്കുകയില്ല എന്നാണെന്റെ വിശ്വാസം. പ്രതികരിക്കേണ്ട ഒരു പ്രശ്നമുണ്ടാകുമ്പോള്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ച പോലെ മിതവും മാന്യവുമായ പ്രതികരണവും അക്രമാസക്തമായ തകര്‍പ്പന്‍ പ്രതികരണവുമുണ്ടാകും. ഇസ്ലാം രണ്ടാമത്തെ പ്രതികരണത്തെ മതപരമായി നിരാകരിക്കുന്നു. അതുകൊണ്ട് ഇസ്ലാമിനെ വിചാരത്തോടെയും ബുദ്ധിയോടെയും സമീപിക്കുന്നവര്‍ മാന്യമായ പ്രതികരണം നടത്തുന്നു. അതിനെ വയറിളക്കമായി കാണുന്നത്. ഇസ്ലാമിനെ പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹമായി ലഭിക്കാത്തതുകൊണ്ടുള്ള ഒരു പ്രയാസത്തിന്റ തികട്ടല്‍ മാത്രമായിട്ടേ കാണാനാവൂ. ഏതിന് പ്രതികരിക്കണം എന്ന് ഞങ്ങള്‍ക്കറിയാം എന്ന് വിനയപൂര്‍വം ഉണര്‍ത്തുന്നു. ഈ പ്രശ്നം പ്രതികരണം അര്‍ഹിക്കുന്നതാണ്. അല്ല എന്ന് തോന്നുന്നത്. ഒരു പ്രത്യേക മനോരോഗം ബാധിച്ചവര്‍ക്ക് മാത്രമാണ്. ഇസ്ലാം വിരോധമെന്ന രോഗം.
@ea jabbar
വിമര്‍ശനവും ആക്ഷേപവും നിന്ദിക്കുന്നതും തമ്മിലുള്ള വ്യത്യാസം യുക്തിവാദികള്‍ അറിയാത്തത് കൊണ്ടോ അതല്ല സൗകര്യാര്‍ഥവും തങ്ങളുടെ സക്രിയമല്ലാത്ത നിലപാട് തുടരുന്നതിന് വേണ്ടി അറിയില്ലെന്ന് നടക്കുകയോ എന്നത് ഇനിയും വ്യക്തമാകേണ്ടതുണ്ട്. പ്രവാചകന്മാര് വന്നത് വഴിതെറ്റിയ ജനതയെ ശരിയായ ദൈവിക പന്ഥാവിലേക്ക് തിരിച്ചുകൊണ്ട് വരുന്നതിന് വേണ്ടിയാണ്. അതുകൊണ്ട് അവരുടെ വിശ്വാസത്തിലെ വൈകല്യം ചൂണ്ടിക്കാണിച്ചു അവരുടെ ആചാരങ്ങളിലെ വൈകൃതങ്ങളും വ്യക്തമാക്കി. അത് പറയാതെ സര്‍വമത സത്യവാദം പ്രചരിപ്പിക്കാന്‍ പ്രവാചകന്മാരുടെ ആവശ്യമില്ല. ഇതംഗീകരിക്കുന്നില് ബലാല്കാരമില്ലാത്ത കാലത്തോളം അതില്‍ അസ്വസ്തരാകേണ്ടതില്ല. ഖുര്‍ആനില്‍ അന്യമതനിന്ദ്യ പുറത്താക്കാന്‍ ജബ്ബാര്‍മാഷിന് വളരെയധികം വളച്ച് ദുര്‍വ്യാഖ്യാനം വേണ്ടിവരും. അത് ചെയ്തിട്ടുണ്ട്. താമസിയാതെ അതിന്റെ ഒരു പകര്‍പ്പ് പുതിയ പോസ്റ്റായി വരുന്നതില്‍ കാത്തിരിക്കാനൊന്നുമില്ല.
'യുക്തിവാദവികാരം' എന്ന സംഗതി വളരെ ശക്തമാണ് എന്നറിയാം. ഞങ്ങളെ ദൈവം രക്ഷിക്കട്ടേ.
CKLatheef പറഞ്ഞു.
ദൈവനിഷേധികള്‍ക്ക് തങ്ങളുടെ കുടുംബത്തെപ്പോലും പൂര്‍ണമായും മതവിമുക്തരാക്കാന് സാധിക്കാറില്ല. അച്ചനുമമ്മയെയും മടക്കമാണ് ഞാനുദ്ദേശിക്കുന്നത്. സ്വന്തം കൂട്ടികളില്‍ മതവൈരം കുത്തിവെക്കാന്‍ കഴിഞ്ഞാല്‍ പോലും.
2010, ഏപ്രില്‍ 2 9:56 am
നിറഞ്ഞ ചായക്കോപ്പയിലേയ്ക്ക് വീണ്ടും ചായ പകരുന്നതിനെപ്പറ്റി ഒരു സെന്‍ കഥയുണ്ട്. ദൈവനിഷേധികള്‍ക്ക് തങ്ങളുടെ കുടുംബത്തെ പൂര്‍ണമായും മതവിമുക്തമാക്കാന് കഴിയുന്നില്ലെന്ന് വിഷമിക്കുന്ന അല്ലെങ്കില്‍ ആഹ്ലാദിക്കുന്ന സി.കെ ലത്തീഫ് അതൊന്നു വായിക്കുക.കുട്ടിക്കാലം തൊട്ടേ മനസ്സില്‍ കുത്തിനിറച്ച ദൈവ സങ്കല്പങ്ങളും മതനിയമങ്ങളും ഒക്കെ മറികടന്ന് ഒരുത്തന് മതനിഷേധിയാവുന്നത് അവന് മതത്തിന്റെ സകല അഴുക്കുചാലുകളും കണ്ട് മനം മടുക്കുമ്പോഴാണ്. ( സി.കെ.ലത്തീഫ് ദൈവനിഷേധി എന്ന് അപലപിക്കുന്നത് മതനിഷേധിയെയാണ് എന്നെനിക്ക് തോന്നുന്നു) .
യുവാവാകെ ദൈവത്തിലും മതത്തിലും വിശ്വാസം നഷ്ടപ്പെടുന്ന ഒരുത്തന് ചെറുപ്പത്തിന്റെ എടുത്തുചാട്ടം മാത്രമാണെന്നാണ് കുടുംബം വിശ്വസിക്കുക. അതുകൊണ്ടുതന്നെ അവന്റെ ആദര്‍ശങ്ങള്‍ പിന്തുടരാന് അവനേക്കാള്‍ ഇരുപത്തഞ്ചും മുപ്പതും ഓണം /ക്രിസ്തുമസ് / പെരുന്നാള്‍ കൂടുതലുണ്ടു എന്ന് അഭിമാനിക്കുന്നവര്‍ പൊതുവേ തയ്യാറാവണം എന്നില്ല.
എന്നാല്‍ അവന് ദൈവ/ മത നിഷേധിയാണെങ്കില്‍ അവന് വളര്തുന്ന അടുത്ത തലമുറ അവന്റെ പാത പിന്തുടരാന് സാധ്യത കൂടുതലാണ്. ( ഒരു ക്രിസ്ത്യാനിയുടെ കുട്ടി ക്രിസ്ത്യാനിയും മുസ്ലീമിന്റെ കുട്ടി മുസ്ലീമും ഹിന്ദുവിന്റെ കുട്ടി ഹിന്ദുവും ആവുന്നതു പോലെ) കാരണം കുട്ടികളുടെ ചിന്തകള്‍ അന്യവര്‍ഗചിന്തകള്‍ കടന്നുകയറി മലിനമായിട്ടില്ല.
കൂടുതല്‍ എളുപ്പത്തില്‍ വിശദീകരിക്കാന്‍ മറ്റൊരു വഴിയുണ്ട്. ഇന്ന് നമ്മുടെ നാട്ടില്‍ നിരവധി മതം മാറ്റങ്ങള്‍ (കല്യാണക്കാര്യത്തിലല്ലാതെ) നടക്കുന്നുണ്ടല്ലോ. എന്നാല്‍ എത്രയെണ്ണത്തില്‍ മതം മാറിയ വ്യക്തിയുടെ മാതാപിതാക്കളും അവന്റെ ആശ്രിതത്വത്തില്‍ കഴിയാത്ത കൂടെപ്പിറപ്പുകളും അവനോടൊപ്പം മതം മാറിയിട്ടുണ്ട് ?
വളരെക്കുറവേ ഉണ്ടാവൂ എന്ന് നമുക്കറിയാം. എനിക്ക് എന്റെ മതം ഉപേക്ഷിക്കാന്‍ കാരണമായ സംഭവങ്ങള്‍ അന്യന് ഈ സാഹസത്തിനു മതിയായ കാരണം ആവണമെന്നില്ല എന്നതാണ് അതിന്റെ കാരണം. അതുപോലെയാണ് മതനിഷേധിയുടെ കുടുംബത്തിന്റെ കാര്യവും
ദൈവ/മതനിഷേധിയാവുക എന്നാല്‍ ഒരു മതംമാറ്റമാണോ എന്ന് ചിലര്‍ ചോദിച്ചേക്കാം. പകുതി ആണ് എന്നാണ് ഉത്തരം. കാരണം മതംമാറ്റത്തിന്റെ ആദ്യപകുതി :- ഇത്രയും കാലം വിശ്വസിച്ച മതം ഉപേക്ഷിക്കുക എന്നത് അവിടെയുണ്ട്
കൂടുതല്‍ വായിക്കാന്‍
ഇവിടെ അഭിപ്രായം നല്കിയ.
ഇ.എ ജബ്ബാര്‍,
ചിന്തകന്‍,
പള്ളിക്കുളം,
ഷാജി,
അനീസ് അലപ്പുഴ,
നൗഷാദ് വടക്കേല്‍,
വിരാജേഷ്,
അനില്‍@ബ്ലോഗ്,
യരലവ,
അരുണ്‍.
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.
ചോദ്യത്തിൽ ... മത നിന്ദയുണ്ട്, പ്രകോപനപരവും, നിലവാരവുമില്ല.
പ്രതിക്ഷേധം പതിവ്പോലെ അക്രമത്തിൽ.
അക്രമം നമ്മുടെ ജന്മവകാശം!!!
----
സിവിക് ചന്ദ്രന്റെ നിരീക്ഷണങ്ങളോട് യോജിക്കാൻ വയ്യ.
വിമര്‍ശനങ്ങള്‍ മത വിശ്വാസികളെ അല്ലെങ്കില്‍ മത നിഷേധികളെ പരിഹസിക്കുവാനാകരുത് . മത പ്രമാണങ്ങളെ വേണം വിമര്‍ശന വിധേയമാക്കേണ്ടത് .അതും ഇന്ത്യന്‍ ഭരണ ഘടന അനുശാസിക്കുന്ന നിയമങ്ങള്‍ക്ക് വിധേയമായി മാത്രം .
മത വിശ്വാസികളെ ബോധപൂര്‍വ്വം നിന്ദിക്കുന്നവരെ കൈ വെക്കാത്തത് ഇന്ത്യന്‍ ഭരണ ഘടനയുടെ നിയമങ്ങള്‍ അതിനു അനുവദിക്കാത്തത് കൊണ്ടാണ് .
പടച്ചോനെ എന്ന് വിളിക്കുന്നത് കേരളത്തില്‍ മുസ്ലിംകള് ആണ് എന്ന് മനസ്സിലാക്കുവാന്‍ ഗീബല്‍സിന്റെ ബുദ്ധി ഒന്നും വേണ്ട ,സാധാ ബുദ്ധി മതി .
ഇസ്ലാം മത വിശ്വാസ പ്രകാരം ദൈവത്തോട് സംസാരിക്കുവാന്‍ അവസരം ലഭിച്ചിട്ടുള്ളത് പ്രവാചകരില്‍ ചിലര്‍ക്ക് മാത്രമാണ് . അവരില്‍ മുഹമ്മദ് എന്ന് പേരുള്ളത് ഒരാള്‍ക്ക് മാത്രവും .
ഇതിന്റെ അടിസ്ഥാനത്തില്‍ പരാമര്‍ശിക്കപ്പെട്ട ചോദ്യ പേപ്പറിലെ ചോദ്യം കാണാന്‍ ശ്രമിച്ചാലേ കുഴപ്പം മനസ്സിലാകൂ.അല്ലാത്തവര്‍ ഇതൊരു വര്‍ഗ്ഗീയത
അല്ല എന്നെ വിലയിരുത്തൂ ...
ഏതു പുസ്തകത്തില്‍ നിന്നാണ് ഇത് എഴുതിയത് എന്ന് പോലും വിശദീകരിക്കപ്പെട്ടിട്ടുമില്ല .
വിശദീകരിക്കപ്പെട്ട എഴുത്തുകാരന് നിഷേധിക്കുകയും ചെയ്തു
മുഹമ്മദ് എന്ന പേരും പടച്ചവന് എന്നതും മാറ്റി മറ്റേതെങ്കിലും മത വിഭാഗത്തിലെ പേര് നല്കി വായിച്ചാലും ഇതിലെ പരാമര്‍ശങ്ങള്‍ മത വിശ്വാസികള്‍ക്ക് പൊറുക്കാനാവില്ല.
@കാക്കര - kaakkara
അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.
പ്രകോപനപരമാണ് ചോദ്യം എന്ന് താങ്കള്‍തന്നെ സമ്മതിക്കുമല്ലോ. മതനിന്ദയുണ്ട് എന്നതും. പ്രതിഷേധം അക്രമത്തിലേക്ക് തിരിഞ്ഞതിനെ യഥാര്‍ഥ വിശ്വാസികള്‍ക്ക് അംഗീകരിക്കാനാവില്ല.
ഇന്ത്യ കൂറെ പ്രതിഷേധം കണ്ടതാണ്. പലതും ആയിരക്കണക്കിനാളുകളുടെ ജീവനും കൊണ്ടാണ് അവസാനിച്ചത്. വര്‍ഗീയ കലാപങ്ങള്‍ എന്നറിയപ്പെടുന്ന വംശഹത്യകള്‍ക്ക് ന്യായീകരണം ചില കല്ലേറുകളും പശുവിനെ അറുത്തതുമൊക്കെയായിരുന്നു എന്നും നാം അറിയുന്നു.
'അക്ക്രമം നമ്മുടെ ജന്മാവകാശം' എന്ന പറഞ്ഞ് വെച്ചത് ആര്‍ക്ക് വേണ്ടി എന്ന് എനിക്ക് മനസ്സിലാകുന്നില്ല. സിവിക് ചന്ദ്രന്റെ നീരിക്ഷങ്ങളോട് യോചിക്കാന്‍ വയ്യ എന്ന വാക്ക് അതിന്റേതായ ഗൗരവം കൈവരണമെങ്കില്‍ ഏത് നിരീക്ഷണം എന്നുകൂടി വ്യക്തമാക്കേണ്ടിയിരുന്നു. മൊത്തത്തിലാണെങ്കില്‍ ഞാനും അക്കൂട്ടത്തില്‍ തന്നെ. പക്ഷെ ഇവിടെ അദ്ദേഹം നടത്തിയ നിഗമനങ്ങളാണെങ്കില്‍ അത് പൂര്‍ണസത്യം എന്ന നിലക്കല്ല നിഗമനം എന്ന നിലക്ക് തന്നെയാണ് ഞാന്‍ സ്വീകരിച്ചിരിക്കുന്നത്.
പ്രിയ നാഷാദ്,
പൂര്‍ണമായും യോജിക്കുന്നു. പക്വമായ നിരീക്ഷണങ്ങള്‍ക്ക് നന്ദി.
@ ESWARdas
അഭിപ്രായത്തിന് നന്ദി. ഈ പ്രശ്നത്തില്‍ മാന്യതയും മിതത്വവും പുലര്ത്താത്തവര്ക്കുള്ള ശിക്ഷ അവരുടെ മനോനില തുറന്ന് കാണിക്കപ്പെടുന്നു എന്നത് തന്നെ.
ലത്തീഫ്... പ്രതിഷേധം അക്രമത്തിലേക്ക് തിരിഞ്ഞതിനെ യഥാർത്ഥ വിശ്വസികളോടൊപ്പം അവിശ്വാസികൾക്കും കാക്കരയ്ക്കും അംഗീകരിക്കാനാവില്ല. അക്രമത്തിന്റെ കാരണം എന്ത് തരം പ്രകോപനമായാലും എന്റെ കാഴ്ചപാട് ഇതുതന്നെയാണ്, അവിടെ പശുവൊന്നും വരില്ല.
“അക്രമം എന്റെ ജന്മവകാശം” എന്നത് ആർക്കും പതിച്ച് കൊടുക്കേണ്ടതില്ല. ദിനംപ്രതി നാം കാണുന്ന എല്ലാ അക്രമവും ഈ ജന്മവകാശത്തിന്റെ കീഴിൽ വരും.
താങ്ങളും സിവിക് ചന്ദ്രന്റെ ലേഖനത്തോട് മൊത്തത്തിൽ യോജിക്കുന്നില്ല, മാത്രമല്ല പൂർണ്ണസത്യമായിട്ടല്ല നിഗമനങ്ങളായിട്ടാണ് താങ്ങളൂം കാണുന്നത്, അതിൽ കൂടുതൽ എനിക്കുമില്ല.
ലതീഫ്: മന:പ്പൂര്‍വ്വമോ അല്ലാതെയോ സ്വകാര്യമായും പരസ്യമായും മതചിഹനങ്ങള്‍ അവമതിക്കുന്നത് കണ്ടിട്ടുണ്ട്. ഒടുക്കം മതവര്‍ഗ്ഗീയ ചിന്തയ്ക്ക് ആക്കം കൂട്ടിയേക്കാവുന്ന ഇത്തരം പ്രവണതകള്‍ക്ക് തടയിടാന്‍ ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന മതവിഭാഗങ്ങള്‍ എന്ത് മുന്‍കരുതലെടുക്കാന്‍ കഴിയും എന്നത് മതത്തെ അടുത്തറിയുന്നവര്‍ ചിന്തിക്കേണ്ടുന്നതാണ്.
ലതീഫ് : ഈ വിഷയത്തിലേക്ക് വിചാരത്തിന്റെ ഒരു പ്രായോഗിക നിര്ദ്ദേശംഅപ്പൂട്ടന്റെ ബ്ലോഗില്‍ കണ്ടത് ഇങ്ങിനെ
വിചാരം said...
അനോണി സാറെ...
“സ്വന്തത്തേക്കാൾ അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു പുണ്യപുരുഷനെ സംസ്കാരമില്ലാത്ത ഭാഷയിൽ അധിക്ഷേപിക്കുമ്പോഴും അതൊക്കെ ചുമ്മാതെ കേട്ടു നിന്നോണം മുസ്ലിങ്ങൾ, പ്രതിഷേധത്തിന്റെ ഒരു സ്വരവും ഉയരാൻ പാടില്ലെന്നാണോ.“
ആ പുണ്യ പുരുഷനെ നിന്ദിക്കുന്നവര്‍ യുക്തിവാദികളോ ഇസ്ലാമിസ്റ്റുകളോ എന്ന് ആദ്യം ചിന്തിക്കുക, അങ്ങനെയൊരു നാമം മറ്റൊരു വ്യക്തിയ്ക്കുള്ളതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിയ്ക്കുന്നത് മുഹമദിന്റെ ഫോട്ടോ വരയ്ക്കാന്‍ പാടില്ലാ എങ്കിലും അയാളുടെ പേരും ഉപയോഗിക്കരുതെന്ന് ശഠിച്ചൂടെ ? ചുമ്മാ പുകിലുണ്ടാക്കുന്നത് ആരാണന്ന് ഒന്ന് ഉറക്കെ ചിന്തിയ്ക്ക് മനുഷ്യാ.
April 2, 2010 10:14 AM
പ്രിയ യരലവ,
ഒരൊറ്റ ചോദ്യം മാത്രം. പ്രസ്തുത പ്രഫസര്‍ ചെയ്തത് ന്യായീകരിക്കത്തക്കതാണോ. അതിനെതിരെ നിയമനടപടിയെടുത്തത് തെറ്റൊ ശരിയോ. പ്രതികരണമര്‍ഹിക്കുന്ന ഒരു പ്രവര്‍ത്തനമായി ജോസഫിന്റെ നടപടിയ കാണാമോ. ദയവായി ഇതിന് താങ്കളുടെ മറുപടി പറയുക.
വിചാരത്തിന്റെ വിചാരം നിങ്ങള്‍ക്കൊക്കെ വലിയ സംഭവമായി തോന്നുന്നത് കൊണ്ടാണല്ലോ നിങ്ങളത് വീണ്ടും എടുത്ത് ചേര്‍ക്കുന്നത്. ഇക്കാര്യത്തില്‍ സത്യം പറഞ്ഞാല്‍ താങ്കളും വിചാരവുമൊക്കെ പ്രകോപിതരാകുകയും തുടര്‍ന്ന് വരുന്ന കമന്റുകള്‍ എനിക്ക് ഡിലീറ്റ് ചെയ്യാനെ നേരം കാണൂ. എങ്കിലും പറയട്ടേ. ആ കമന്റ് ഒരു യുപി. സ്കൂള്‍ വിദ്യാര്‍ഥിയുടെ നിലവാരമോ ചിന്തയോ പോലുമില്ല.
യുക്തിവാദികളില്‍ നിന്ന് മതവിമര്‍ശനത്തിന്റെ തത്വങ്ങള്‍ പഠിക്കണമെന്ന് എനിക്ക് എന്റെ അനുഭവത്തില്‍ നിന്ന് തോന്നിയിട്ടുമില്ല.
പ്രിയ കാക്കര,
താങ്കളുടെ നിലപാട് കൂടുതല്‍ വ്യക്തമാക്കിയിരിക്കുന്നു നന്ദി.
തൊടുപുഴയില്‍ സംഭവിച്ചത് ബ്ലോഗു ലോകത് ചര്‍ച്ചയായി ഒരു തൊടുപുഴക്കാരന്റെ ബ്ലോഗു കൂടി കാണൂ
‘മുഹമ്മദ്’ എന്ന് കുട്ടികൾക്ക് പേരിടുന്നത് മുഹമ്മദ് നബി എന്ന ആ മഹാനുഭാവനോടുള്ള ആദരവും ബഹുമാനവും നിമിത്തമാണല്ലോ. ലോകത്തിൽ ഏറ്റവും അധികം നാമമുള്ളതും മുഹമ്മദ് എന്നാണ്. വീണ്ടു വിചാരമില്ലാത്തതിനാൽ ചില മുഹമ്മദുമാർ തലതിരിഞ്ഞു പോകാറുണ്ട്. നല്ലൊരു പേരായതിനാൽ തലതിരിഞ്ഞവരും അത് മാറ്റാറില്ല. മുഹമ്മദ് നബിയോടു ചെയ്യുന്ന വലിയ ക്രൂരതയാണതെങ്കിലും ഭൂരിപക്ഷം ആൾക്കാർക്കും പ്രവാചകനോടുള്ള കൂറും സ്നേഹവും അളവറ്റതായതിനാൽ ഈ സമ്പ്രദായം നിർത്താൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല.‘ എലിയെപ്പേടിച്ച് ആരും ഇല്ലം ചുടാറില്ല.
ലത്തീഫ്,
അവഗണിക്കപ്പെടേണ്ട, അവഗണിക്കപ്പെട്ട, നിലവാരമില്ലാത്ത കമന്റുകൾ റീനിക്ഷേപിക്കാനുള്ളൊരിടമാണോ താങ്കളുടെ ബ്ലോഗ്? അല്ലെങ്കിൽ, യരലവയോട് അത് വ്യക്തമാക്കിക്കൊടുക്കേണ്ടതുണ്ട്.
ലതീഫ് : എന്നെ സംബന്ധിച്ചിടത്തോളം ചോദ്യത്തില്‍ ‘മുഹമ്മദ്, ദൈവം, പടച്ചോന്, എന്നീ ചിഹ്നങ്ങളൊന്നുമില്ലെങ്കിലും ഒരു സെകന്റ് സെമെസ്റ്റര്‍ ബീകോം വിദ്യാര്‍ത്ഥിയോട് ചോദിക്കേണ്ട ചോദ്യത്തിന്റെ നിലാവാരമോ ന്യായീകരണമോ ഈ ചോദ്യങ്ങള്‍ക്കില്ല.
ഇവിടെ താങ്കളുടെ വിശ്വാസത്തെ വേദനിപ്പിക്കുന്നതിനാല്‍ താങ്കള്‍ ഇടപെട്ടു ; ഇത്തരം ചിഹ്നങ്ങള്‍ക്ക് പകരം മറ്റു വല്ലതുമായിരുന്നെങ്കില്‍ ഇവിടെ വിശ്വാസി സമൂഹം അറിയുകപോലുമില്ല; മതവിശ്വാസികള്‍ക്ക് സാമൂഹിക പ്രതിബദ്ധതയേക്കാള്‍ ‘പ്രയോരിറ്റി’ അവരുടെ മതപരമായ വ്യാകുലതകളാണ്. അതുകൊണ്ടാണ് യുക്തിവാദികളില്‍ നിന്ന് മതവിമര്‍ശനത്തിന്റെ തത്വങ്ങള്‍ പഠിക്കണമെന്ന് താങ്കള്‍ക്ക് തോന്നാത്തതും; 1430 കൊല്ലങ്ങള്‍ക്ക് മുന്‍പ് താഴിട്ട മണിച്ചിത്താഴ് തുറക്കാന്‍ തയ്യാറാവാത്തതും.
‘വിചാരം‘ പറയുന്നതു പോലെ പാവനമെന്ന് തോന്നുന്ന പേരുകള്‍ ഒഴിവാക്കുന്നത് കൊണ്ട് ഒരു കുഞ്ഞെങ്കിലും അനാഥയാവുന്ന കലാപങ്ങള്‍ ഇല്ലാതാവുകയാണെങ്കില്‍ ഏതായിരിക്കും നല്ലത്.
എന്റെ കൂട്ടുകാരായ (തീവ്ര)മുസ്ലിം സുഹൃത്തുക്കള്‍ അവരുടെ കുഞ്ഞുങ്ങള്‍ക്ക് പേരുവെച്ചതിങ്ങിനെയാ... ഷെരിന്‍, നാദിഷ്,സൂരജ്,റന്ത,......
മതത്തെ ക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കാത്ത ഒരു സമൂഹം വളര്‍ന്നുവരികയാണ്; താങ്കളെ പോലുള്ളവരുടെ മതവികാരം വ്രണപ്പെടുത്തുന്ന അപകടങ്ങള്‍ പതിയിരിക്കുന്നത് എവിടെയാണെന്ന് മൂന്നുവീതം നാലുനേരം ബ്ലോഗെഴുതുന്ന താങ്കള്‍ ഒരു ‘മുന്നറിയിപ്പ്’ ബോര്‍ഡ് പൊലെ എഴുതിപ്പിടിപ്പിക്കുകയാണെങ്കില് പ്രതിഷേധവും പ്രതികരണവുമായി താങ്കള്‍ക്ക് ഇനിയും സമയം കളയേണ്ടിവരുന്നത് ഒഴിവായേക്കും.
പ്രിയ യരലവ,
സാമാന്യബോധവും ബുദ്ധിയുമുള്ള ഏത് മതവിശ്വാസിക്കും കുട്ടികള്‍ക്ക് പോലുമറിയാം ഏതാണ് ആക്ഷേപമെന്നും ക്രിയാത്മകമായ വിമര്‍ശനമെന്നും. ദൈവനിഷേധികള്ക്കൊഴികെ (യുക്തിവാദികള്‍ എന്നാണ് ഓമനപ്പേര്). അതിന് ഞാന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടതില്ല.
ഇവിടെ ഞാന്‍ പോസ്റ്റിട്ടത് പ്രസ്തുത സംഭവത്തോട് എന്റെ പ്രതികരണം അറിയിക്കാനല്ല. ഞാന്‍ ചര്‍ച ചെയ്യാന്‍ ഉദ്ദേശിച്ചതും അതിലെ ന്യായാന്യായത്തെക്കുറിച്ചുമല്ല. യുക്തിയും ബുദ്ധിയും കുത്തകയാക്കി നടക്കുന്ന ഒരു സംഘടനയുടെ ജില്ലാ നേതാക്കള്‍ നടത്തിയ പത്രസമ്മേളനത്തിലെ പ്രസ്താവനകളെ ഒന്നു വിശകലനം ചെയ്യാനാണ്. എന്നാല്‍ ശേഷം വന്ന യുക്തിവാദികളെ ന്യായീകരിക്കുന്നവര്ക്കടക്കം അത് അവഗണിക്കാനാണ് തോന്നിയത്. ബ്ലോഗറുടെ ഒന്നാമത്തെ കമന്റിന് ഒരു പ്രധാന്യമുണ്ടല്ലോ. അതൊന്നുകൂടി വായിച്ചു നോക്കൂ.
ഈ ചര്‍ച അവസാനിപ്പിക്കാറായെന്ന് തോന്നുന്നു.
ദൈവമെന്ന പേരുകൂടി അങ്ങ് ഒഴിവാക്കാന്‍ യരലവ ഉപദേശിക്കാത്തത് ഭാഗ്യം.
ലത്തീഫ്,
കണ്ടിടത്തോളം ജബ്ബാര്‍ മാത്രമാണ് ഇവിടെ ഒരു ആത്മാര്‍ത്ഥതയുള്ള യുക്തിവാദി. :)
മറ്റുള്ളവരൊക്കെ ഒന്നുകില്‍ ക്രിസ്ത്യന്‍ യുക്തിവാദിയോ, ഹിന്ദു യുക്തിവാദിയോ ഒക്കെയാണ്.
ജബ്ബാറിന് ഈ ആത്മാര്‍ത്ഥത കിട്ടിയത് അയാള്‍ ജനിച്ച മതത്തില്‍ നിന്നാണെന്നു തോന്നുന്നു.
ഇസ്ലാമിനെതിരെ എല്ലാവരും യുക്തിവാദികള്‍ ആവുന്നതില്‍ അത്ഭുതപ്പെടാനില്ല.
നോക്കൂ വിചാരത്തിന്റെയോ യരലവയുടെയോ പോലും ആത്മാര്‍ത്ഥത സി കെ ബാബുവിനോ കാളിദാസനോ ഇല്ല.
ഈ ആത്മാര്ത്ഥതാ ഭാവത്തിനു ഇവരൊക്കെ ഇസ്ലാം മതത്തിനോടു കടപ്പെട്ടിരിക്കുന്നു.
Pallikkulam ,
കാളിദാസനും ബാബുവിനും താങ്കള്‍ പുതിയൊരുവട്ടപ്പേരിടുകയാണോ. 'ആത്മാര്‍ഥതയില്ലാത്ത യുക്തിവാദികള്‍; എന്ന്.:) താങ്കള്‍ പേര് പറഞ്ഞവരോട് സഹതപിക്കാനെ കഴിയൂ. എവിടെയെങ്കിലും ഇസ്ലാമിക വിഷയത്തില്‍ അല്പം സഭ്യമായ ചര്‍ച നടന്നാല്‍ ഇത്രയധികം അസ്വസ്തത പ്രകടിപ്പിക്കുന്ന ആരെയും ഞാന്‍ കണ്ടിട്ടില്ല. വല്ലാത്ത ആത്മാര്‍ഥത തന്നെ. സംശയമില്ല.:) ഈ അത്മാര്ഥതക്ക് അവര്‍ക്ക് മദ്രസയില്‍നിന്ന് കിട്ടിയ അടിക്ക് കടപ്പെട്ടിരിക്കുന്നു എന്ന് പറയുന്നതാകും ശരി. കാരണം യരലവക്ക് ഗള്‍ഫിലെത്തിയതിന് ശേഷമാണ് അറബി അക്ഷരങ്ങളുള്ളതെല്ലാം ബഹുമാനിക്കപ്പെടേണ്ടതല്ല എന്ന് മനസ്സിലായത്. അത് വികസിച്ച് ഖുര്‍ആനെയും അദ്ദേഹം അതില്‍ ഉള്‍പ്പെടുത്തി.
>>>>യരലവക്ക് ഗള്‍ഫിലെത്തിയതിന് ശേഷമാണ് അറബി അക്ഷരങ്ങളുള്ളതെല്ലാം ബഹുമാനിക്കപ്പെടേണ്ടതല്ല എന്ന് മനസ്സിലായത്. അത് വികസിച്ച് ഖുര്‍ആനെയും അദ്ദേഹം അതില്‍ ഉള്‍പ്പെടുത്തി. <<<<<
:D
>> സാമാന്യബോധവും ബുദ്ധിയുമുള്ള ഏത് മതവിശ്വാസിക്കും കുട്ടികള്‍ക്ക് പോലുമറിയാം ഏതാണ് ആക്ഷേപമെന്നും ക്രിയാത്മകമായ വിമര്‍ശനമെന്നും. ദൈവനിഷേധികള്ക്കൊഴികെ <<
ലതീഫ്: ആക്ഷേപവും വിമര്‍ശനവും ഒരു തുടര്‍ക്കഥയാണ്. അതല്ലല്ലോ ഇവിടെ വിഷയം. ഉഗ്ര വിസ്ഫോടന ശേഷിയുള്ള ‘മതവികാരം‘ അല്ലെങ്കില്‍ ‘മതനിന്ദ‘ എന്ന മതവിശ്വാസികളില്‍ മാത്രം കാണുന്ന അപകടകരമായ ഒരു പ്രവണതയെ കുറിച്ചാണ് ഈ പോസ്റ്റ്. ദൈവവിശ്വാസികള്‍ക്ക് ദൈവീക ചിന്തയില്‍ നിന്നുണ്ടാകുന്ന മതവും മതവികാരത്തിനും ഭൂമിയില്‍ നിന്നു വിലപറയാതെ ദൈവം തന്നെ വിലപറയട്ടെ എന്നാണ് “ മതനിന്ദ നടത്തിയ ടി.ജെ. ജോസഫിനെ ശിക്ഷിക്കേണ്ടത് ദൈവമാണ്’ എന്ന് പ്രസ്താവനയിലൂടെ യുക്തിബോധമുള്ളവര്‍ പറഞ്ഞുതരുന്നത്. “എല്ലാം ദൈവത്തില്‍ ഭരമേല്‍പ്പിക്കുക“ , “ക്ഷമ വിശ്വാസത്തിന്റെ പകുതിയാണ്’ എന്ന മതത്തിന്റെ പാഠ്യവും മനസ്സില്‍ വെച്ച് സര്‍വ്വശകതനായ ദൈവത്തോട് ഒന്നു പ്രാര്‍ത്ഥിച്ചാല്‍ ദൈവം തന്നെ കൈകാര്യം ചെയ്യുമായിരുന്ന പ്രശ്നത്തിന് തങ്ങളുടെ കണ്മുന്നില് തന്നെ വിധികിട്ടണം എന്നത് വിശ്വാസികള്‍ വാശിപ്പിടിക്കുന്നത് ദൈവവത്തെ അവിശ്വസിക്കുന്നതോ അതോ might is right എന്ന പ്രാചീന ഭാഷയോ.
ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ ഒരു വിശ്വാസിയുടെ മതവികാരം വ്രണപ്പെട്ടുപോയ എന്റെ അരനുഭവം പറയാം. എന്റെ വീടിനടുത്ത് ഒരു സുബ്രഹ്മണ്യക്ഷേത്രമുണ്ട്’ അവിടത്തെ പൂജാരിയെ എനിക്ക് വല്യ ഇഷ്ടവുമാണ്. ഈ അമ്പലത്തിനടുത്തുകൂടെ പോയാല്‍ റോഡില്‍ നിന്നു വീട്ടിലേക്കു ദൂരം അല്പം കുറഞ്ഞുകിട്ടും. ഈ വഴി അമ്പലത്തിന്റെ കോമ്പുണ്ട് വേലിയുടെ അകത്തുകൂടെയാണ്. ഒരു വെള്ളിയാഴ്ച പോത്തിറച്ചിയും വാങ്ങി ഈ വഴി പോയ എന്നെ ഈ പൂജാരി ദൂരെ നിന്നേ ആട്ടിയോടിച്ചു; എന്റെ സ്വാഭാവിക നിഷ്കളകതയുമായി ഞാന്‍ ഇതികര്‍ത്തവ്യാമൂഡനായി നിന്നു; സ്വാമി ദേഷ്യപ്പെടുന്നതല്ലാതെ എന്റെ അടുത്തുവരുന്നില്ല. ഞാന്‍ വീട്ടിലേക്ക് ഓടിപ്പോയി. പിന്നെയൊരിക്കലും ഞാന്‍ ആ വഴി വന്നില്ല. ആ സ്വാമിയേയും എനിക്കിഷ്ടമല്ലാതായി. ഇവിടെ വര്‍ക്ക് ചെയ്ത രസതന്ത്രം എന്തായിരിക്കും. ഒരു കുഞ്ഞായിരിക്കുമ്പോള്‍ ഇത്രസങ്കീര്ണ്ണമായ സമവാക്യങ്ങള്‍ ഞാനെങ്ങിനെ തിരിച്ചറിയും.
വലുതായിട്ടും തിരിച്ചറിയാതതിലാണ് ഞങ്ങള്‍ക്ക് സങ്കടം.
" നനംയോടൊപ്പം നില്ക്കുക. തിന്മയെ തടയുക" ഇതാണ് ഖുര്‍_ആനിക അധ്യാപനം.
>>നോക്കൂ വിചാരത്തിന്റെയോ യരലവയുടെയോ പോലും ആത്മാര്‍ത്ഥത സി കെ ബാബുവിനോ കാളിദാസനോ ഇല്ല.
ഈ ആത്മാര്ത്ഥതാ ഭാവത്തിനു ഇവരൊക്കെ ഇസ്ലാം മതത്തിനോടു കടപ്പെട്ടിരിക്കുന്നു.>>>
@പള്ളിക്കുളം: തീര്‍ച്ചയായും ‘പള്ളിക്കുളം; അത്ര് തീഷ്ണമായ അനുഭവങ്ങളാ മുസ്ലിം സഹോദരന്മാരില് നിന്നും ഞാന്‍ നേരിടുന്നത്. ഒത്തിരി പറയാനുണ്ട്; പക്ഷെ പറയാനാകില്ല; അത്രയ്ക്കും യാഥാസ്ഥിക സമൂഹത്തിലാണ് ഞാന്‍ ജീവിക്കുന്നത്.
“ മതനിന്ദ നടത്തിയ ടി.ജെ. ജോസഫിനെ ശിക്ഷിക്കേണ്ടത് ദൈവമാണ്’ എന്ന് പ്രസ്താവനയിലൂടെ യുക്തിബോധമുള്ളവര്‍ പറഞ്ഞുതരുന്നത്. ...
യരലവ
യുക്തിവാദികളുടെ യുക്തിരാഹിത്യത്തിന് ഏറ്റവും വലിയ ഒരുദാഹരണമാണ് ഈയൊരു പ്രസ്താവന. സത്യത്തില്‍, യുക്തിവാദികള്‍ക്ക് എന്താണ് മതമെന്നോ ദൈവമെന്നോ അറിയില്ല എന്നത് ഈ പ്രസ്താവനയിലൂടെ വ്യക്ത്മാകുന്നു. എല്ലാവരും പ്രാര്‍ത്ഥിച്ച് വീട്ടിലിരുന്നാല്‍ പോരെ, ചോറും അരിയുമൊക്കെ പടച്ചോന് വീട്ടിലെത്തിക്കുമല്ലോ എന്ന ഒരു പ്രസ്താവന കൂടി വിശ്വാസികള്‍ക്ക് വേണ്ടി യുക്തിവാദികള്‍ നടത്തണം എന്നാണ് ഞാന്‍ പറയുന്നത്.
പ്രത്യേകിച്ചൊന്നിനുമല്ല, യുക്തിവാദികള്‍ ദൈവത്തെയും മതത്തെയുമൊക്കെ മനസ്സിലാക്കിയതെങ്ങനെയെന്ന് വിശ്വാസികള്‍ക്ക് കൂടി ഒന്ന് മനസ്സിലാക്കമല്ലോ :)
ഓ.ടോ:-സംസഥാന പ്രസിഡണ്ട് പത്ര സമ്മേളിച്ചത്, ഇനിമുതല്‍ സ്വജാതിവിവാഹങ്ങള് നിരോധിക്കണമെന്നും മിശ്രവിവാഹങ്ങള്‍ മാത്രമേ അനുവദിക്കാവൂ എന്നുമാണ്. നോക്കണേ യുക്തിവാദികളുടെ ഒരു യുക്തി :)
മുസ്ലിം സഹോദരന്മാര്ക്ക് പറയനുള്ള അത്രയും നിങ്ങള്‍ക്ക് പറയാനുണ്ടോ? കാണില്ല എന്നാണു എന്റെ അഭിപ്രായം.
മുസ്ലിം സഹോദരന്മാര്ക്ക് പറയനുള്ള അത്രയും നിങ്ങള്‍ക്ക് പറയാനുണ്ടോ? കാണില്ല എന്നാണു എന്റെ അഭിപ്രായം.
ഗള്‍ഫിലെ വിവേചനത്തെ കുറിച്ചൊക്കെ ഞാനും ഒരുപാടു കേട്ടിരിക്കുന്നു. ഇന്നുവരെ കണ്ടിട്ടില്ല. കേരളത്തില്‍ തമിഴ് തൊഴിലാളികള്‍ നേരിടുന്ന അവഗണനയും അക്ഷേപതെയും തട്ടിച്ചു നൊക്കൂ.. അപ്പോള്‍ ചിലതൊക്കെ തെളിഞ്ഞു വരും ..
ഓഫീസില്‍ ആയതിനാല്‍ ടൈപ്പിംഗ് കഷ്ടം തന്നെ..
ഓഫീസില്‍ ആയതിനാല്‍ ടൈപ്പിംഗ് കഷ്ടം തന്നെ.. അക്ഷരത്തെറ്റുകള്‍ക്കു ക്ഷമിക്കുക.
@ലതീഫ്, പള്ളിക്കുളം:
"നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ടു തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന് ആത്മമിത്രത്തെപ്പോലെയായിത്തീരും. ക്ഷമ പാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാ ഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല.'' (ഖുരാന് 41: 34,35).
ഖുരാന് പറയുന്ന മഹാഭാഗ്യവാന്മാരില് പെട്ടവരാണ് ഞാനും, വിചാരവും, ജബ്ബാര്‍മാഷും, സി.കെ. ബാബുവും.
മുസ്ലിം സഹോദരന്മാര്ക്ക് പറയനുള്ള അത്രയും നിങ്ങള്‍ക്ക് പറയാനുണ്ടോ?
@ പള്ളിക്കുളം : ഒരു ഹൈന്ദവനായി ജനിക്കാത്തതില്‍ ദു:ഖിക്കുന്നവനാണ് ഞാനെന്ന് മുന്നെ ലതീഫിനോട് പറഞ്ഞിരുന്നു. ഇസ്ലാമില്‍ മുര്‍ത്തദ്ദായവനെ (മതഭ്രഷ്ടനായവനെ) എങ്ങിനെയാ ഖുറാന് കൈകാര്യം ചെയ്യാന്‍ പറയുന്നെ ?
അയാള്‍ രാജ്യത്തിനും ഭരണത്തിനും ഭരണ ഘടനക്കും ഭീഷണി ആയാല്‍ വധിക്കപ്പെടും. ഇല്ലെങ്കില്‍ വെറുതെ വിടും.
ഇസ്ലാമിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഇവിടെ ചര്‍ച്ച ചെയ്യണമെന്നു വാശിയാണോ?
പള്ളിക്കുളം
ഏത് പോസ്റ്റിട്ടാലും അവിടെയൊക്കെ വിഷയം മാറ്റാന്‍ ചോദിക്കുന്ന ചില യുക്തിവാദി ചോദ്യങ്ങളാണിവ...നബിയുടെ വിവാഹം ഇസ്ലാമിലെ അടിമത്തം.... എന്നിങ്ങനെ..
താങ്കളെന്തുത്തരം കൊടുത്താലും അവര്‍ തൃപ്തരാവില്ല. ഉത്തരം അവര്‍ തന്നെ പ്രോഗ്രാം ചെയ്ത് വെച്ചിട്ടുണ്ട്. കൊന്നാലും ആ ഉത്തരം ഓര് മാറ്റൂലാ :)
ചിന്തകന്‍ ,
:)
മത നിന്ദയോ പ്രവാചക നിന്ദയോ മാറ്റി നിർത്തി ചർച്ച ചെയ്താലും ,നായിന്റെ മോൻ വിളി സംസ്കാരത്തെ ന്യായീകരിക്കാൻ മാത്രം തരം താണ മാനസിക നിലവാരം പുലർത്തുന്നവരെ ഓർത്ത് സഹതപിക്കുക...
നിർദോശ തമാശയാണത്രെ ആ പ്രൊഫസർ ഉദ്ദേശിച്ചത്.
മക്കളോടും (ഉണ്ടെങ്കിൽ ) മാതാ പിതാക്കളോടും ഇക്കൂട്ടർ ഇത്തരം തമാശകളായിരിക്കുമോ ഉപയോഗിക്കുന്നത് ?!
പ്രാക്റ്റിക്കൽ റൂമിൽ വിദ്യാർത്ഥിനിയെ കയറി പിടിച്ച അധ്യാപഹയനും സംരക്ഷണവുമായി സംഘടന രംഗത്തെത്തിയിരിക്കുന്നു...
ലജിക്കുക.
@Yaralava
"നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ടു തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന് ആത്മമിത്രത്തെപ്പോലെയായിത്തീരും. ക്ഷമ പാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാ ഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല.'' (ഖുര്‍ആന്‍ 41: 34,35).
അതെ യരലവ, ഇത്തരം ആളുകള്‍ കുറവായിരിക്കും. പക്ഷെ അവരില്‍ പെടുന്നവരായി താങ്കള്‍ എണ്ണിയ ആളുകളെക്കുറിച്ച് എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. കാരണം ഏറ്റവും മോശമായ തിന്മകൊണ്ട് പ്രതികരിക്കുകയും ക്ഷമയുടെ ഒരടയാളവും കാണിക്കുകയും ചെയ്യാത്തവരായിപോയി താങ്കള്‍ എണ്ണിയവര്‍. ബൂലോഗത്തിന് പുറത്തുള്ള കാര്യം എനിക്കറിയില്ല. ബ്ലോഗിലെങ്കിലും അതിന് വിരുദ്ധമാണ്.
ഇവിടെയും ജോസഫിനോട് ഏറ്റവും നല്ലതുകൊണ്ട് തന്നെയാണ് പ്രതികരിക്കേണ്ടത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഒരു സാമൂഹ്യതിന്മ ചെയ്തതിനാല്‍ അദ്ദേഹത്തെ നിയത്തിന് മുമ്പില്‍ കൊണ്ടുവരണം എന്നും അതിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ന്യായമായും ആവശ്യപ്പെടുന്നത്. അപ്രകാരം ഗൂഢാലോചനയുണ്ടെങ്കില്‍ അദ്ദേഹത്തെമാത്രം കുറ്റവാളിയാക്കി ക്രൂശിക്കുന്നത് നീതിയല്ല. അദ്ദേഹം ഒരു ഉപകരണം മാത്രമായിരിക്കും. ഇത് പറയുമ്പോഴേക്ക് ഒരു വിഭാഗം വിറളിയെടുക്കുന്നതെന്തിന് എന്ന് മാത്രം എനിക്ക് മനസ്സിലാകുന്നില്ല.
>>> 1. മതനിന്ദ നടത്തിയ ടി.ജെ. ജോസഫിനെ ശിക്ഷിക്കേണ്ടത് ദൈവമാണ്.<<<
യുക്തിവാദികള്‍ ഇതുപറയുന്നത് ഏത് തത്വശാസ്ത്രമനുസരിച്ചാണ്. ഇവിടെ പ്രതിഷേധിച്ചത് മുസ്ലിംകളാണ്. അതിനാല്‍ ഇസ്ലാം മതവീക്ഷണ പ്രകാരമുള്ള ദൈവത്തിന്റെ കാര്യമാണെങ്കില്‍, സമൂഹത്തില്‍ വെറുപ്പും സ്പര്‍ദ്ദയും വളര്‍ത്തും വിധം കുഴപ്പത്തിന് വിത്തുപാകുന്നവരെ ഇവിടെ വെച്ച് തന്നെ കടിഞ്ഞാണിടാന്‍ ഈ രാജ്യത്തിന്റെ നിയമമുള്ളത് പോലെ തന്നെ ഇസ്ലാമിലും ഉണ്ട്. പുറമെ പരലോകത്തെ ശിക്ഷ വേറെയും.
ഇനി യുക്തിവാദിയുടെ നീരീക്ഷണമനുസരിച്ച് ദൈവമില്ലല്ലോ പിന്നെ ഈ സംസാരത്തിന് വല്ല അര്‍ഥവുമുണ്ടോ.
>>> 2. അത് മനുഷ്യന് ഏറ്റെടുക്കേണ്ട കാര്യമില്ല.<<<
ഇത് ഇക്കാര്യത്തില്‍ മാത്രം ഒതുങ്ങുകയില്ലല്ലോ. ദൈവവിശ്വാസികളുമായി ബന്ധപ്പെട്ട എന്ത് അനീതിയും അക്രമവും മനുഷ്യന് കൈകാര്യം ചെയ്യേണ്ട ഒന്നുമില്ല എന്നത് അനുവദിച്ചുകിട്ടുകയാണെങ്കില്‍ ദൈവനിഷേധികള്‍ക്ക് സൗകര്യമായിരുന്നേനെ എന്ന സംഗതി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.
>>> 3. മതത്തിന്റെ പേരില്‍ മനുഷ്യന് മനുഷ്യനെ ശിക്ഷിക്കുന്ന നടപടിയില്‍നിന്ന് പിന്മാറണം. <<<
ഇവിടെ ജോസഫിനെ ഞങ്ങള്‍ക്ക് വിട്ടുതരണം ശിക്ഷിക്കാന്‍ എന്ന് പറഞ്ഞിട്ടില്ല. ഹാലിളകിയ ജനക്കൂട്ടം ചിലപ്പോള്‍ അങ്ങനെ പറഞ്ഞിട്ടുണ്ടാകാം. അത് വേറെ കാര്യം. അവരെ നല്ല നിലയില്‍ തന്നെ ഈ മതത്തിലെ വിവേകികള്‍ നിയന്ത്രിച്ചു എന്ന് തന്നെ മനസ്സിലാക്കുന്നു. അല്ലാതെ ഗുജറാത്തിലും പണ്ട് മുംബായിലും സംഭവിച്ച പോലെ എല്ലാം കഴിഞ്ഞിട്ട് മക്കളേ ഇനി മതി എന്ന് പറയുന്നത് വരെ കാര്യങ്ങള്‍ മുന്നോട്ട് പോയിട്ടില്ലല്ലോ. അത്തരക്കാരെ അത് ആരായാലും അവരെയും നിയമം പിടികൂടണം നാടിന്റെ സുരക്ഷക്ക് അതാവശ്യമാണ്. മേല്‍ പറഞ്ഞ രണ്ട് സംഭവങ്ങളിലും വേലിതന്നെ വിളവ് തിന്നുകയായിരുന്നു.
ഇവിടെയുള്ള രാജ്യത്തിന്റെ നിയമം അദ്ദേഹത്തിന് ബാധകമാക്കണം എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. രാഷ്ട്രീയത്തിന്റെ പേരില്‍ മനുഷ്യന് കുറ്റം ചെയ്താല്‍ ശിക്ഷിക്കാമെങ്കില്‍ മതത്തിന്റെ പേരില്‍ ചെയ്താലും ശിക്ഷിക്കപ്പെടണം അതാണ് നീതി.
ചുരുക്കത്തില്‍ വളരെ നിരുത്തരവാദപരവും പരിഹാസ്യവുമായ ഒരു പ്രസ്താവനയായി പോയി യുക്തിവാദികളൂടെന്ന് പറഞ്ഞ് പത്രത്തില്‍ വന്നത് എന്ന് പറയാതിരിക്കാനാവില്ല.
അത് ശരി ! ഈ മണ്ടത്തരം പത്രത്തിലും വന്നോ?
പ്രിയ യരലവ,
താങ്കള്‍ പറഞ്ഞ നന്മകൊണ്ട് പ്രതികരിക്കുന്നവരില്‍ ഒരാള്‍ ഇവിടെ ഒരു കമന്റിട്ടിരുന്നു. അത്രയും 'നന്മ' താങ്ങാന്‍ ഇനി ഈ ബ്ലോഗിന് കെല്പില്ലാത്തതിനാല് ഡിലീറ്റ് ചെയ്തിരിക്കുന്നു.:) മാത്രമല്ല മാന്യമായി പറയാനുള്ളവരെല്ലാം പറഞ്ഞു കഴിഞ്ഞു. ഇനിയെന്തെങ്കിലും ഇതില്‍ വരണം എന്ന് തോന്നുന്നില്ല.
ലതീഫ്: ഞാന്‍ ആ കമെന്റ് കണ്ടില്ല; re-inforcement bar ന്റെ വില നിലംതൊടാതെ ഉയരുന്നതിനാല്‍ പിടിപ്പതു തിരക്കായിരുന്നു. സൌകര്യമുണ്ടെങ്കില്‍ എന്റെ മെയിലില്‍ അയച്ചുതരികയോ ഇവിടെ പ്രസിദ്ധീകരിക്കുകയോ ചെയ്യുക.
അത് കണ്ടിലെങ്കില്‍ മഹാ നിര്‍ഭാഗ്യം തന്നെയാണ്.:) അതുകൊണ്ട് വിചാരം ഞാന്‍ ഡീലീറ്റിയ കമന്റ് അപ്പൂട്ടന്റെ ബ്ലോഗില്‍ അല്പം മയപ്പെടുത്തി ഇട്ടിട്ടുണ്ട്. അത്രയും ബുദ്ധിയെങ്കിലും ഡിലീറ്റിയപ്പോള്‍ തോന്നിയല്ലോ. അവിടെ പോയി വായിക്കുക.
ഡിലീറ്റിയ കമന്റ് താങ്കള്‍ക്ക് വേണ്ടി വീണ്ടും ഇവിടെ പ്രസിദ്ധീകരിക്കുക. നിങ്ങളുടെയൊക്കെ ബുദ്ധി അപാരം :)
അഭിപ്രായം മോഡറേറ്റ് ചെയ്യല്‍ പ്രാപ്തമാക്കി. എല്ലാ അഭിപ്രായങ്ങളും ബ്ലോഗ് രചയിതാവ് അംഗീകരിച്ചിരിക്കണം - ഇതു എത്രാമത്തെ തവണയാ ലതീഫെ ഈ മോഡറേഷനും ഡീലീഷനും; ഈ ഏര്പാട് നിര്‍ത്തി വല്ല വാഴവെക്കാനും പോയ്ക്കൂടെ. ഫ്രീ ആയിട്ട് ഉപദേശിച്ചതാണേ.
പ്രിയ യരലവ,
അല്പം മാന്യതയും ലജ്ജയും യുക്തിവിചാരവുമൊക്കെ ഏത് വിഭാഗത്തിലായാലും നല്ലതാണ്. അത് മനസ്സിലാകാത്തവരുടെ കൂടെയാണ് താങ്കളുള്ളത്. വിചാരത്തെയും താങ്കളെയും പോലുള്ളവരാണ് കമന്റ് മോഡറേഷന് ഏര്‍പ്പെടുത്താന്‍ എന്നെ നിര്‍ബന്ധിക്കാറുള്ളത്. ഞങ്ങള്‍ ഖുര്‍ആനും പ്രവാചക വചനങ്ങളും വലിച്ചെറിഞ്ഞ് നിങ്ങളുടെ നിലവാരത്തിലേക്ക് വന്നാല്‍ ലോകം സുന്ദരം, സമാധാനം എന്ന വിശ്വാസമുള്ളതുകൊണ്ടാണല്ലോ ഞാന്‍ പോയി സുഖമായി ഉറങ്ങുമ്പോഴും ഉണര്‍ന്നിരുന്ന് 'നിര്‍ത്തിക്കൂടെ വെള്ളമൊഴിച്ചുകൂടെ..' എന്ന് പറഞ്ഞ് കരഞ്ഞ് തീര്‍ക്കുന്നത്. അല്പം ലജ്ജയൊക്കെ നിങ്ങള്‍ക്കുമാകാം. വിചാരത്തിന്റെ മുന്നില്‍ ടി.ജെ ജോസഫ് ഒന്നുമല്ല (അന്തക്കേടിന്റെയും ബുദ്ധിശൂന്യതയുടെയും പ്രവാചകനോടുള്ള പകയുടെയും കാര്യത്തില്‍) എന്ന് വ്യക്തമാക്കുന്ന കമന്റാണ് ഞാന്‍ ഡിലീറ്റ് ചെയ്തത്. അസത്യവും ഊഹവും വലിയ സത്യമായി അവതരിപ്പിക്കുന്ന അനാവശ്യമായി അന്യമതവിദ്വേഷം വളര്‍ത്താന്‍ സഹായകമായ ആ വേസ്റ്റ് ഞാനേത് വാചകത്തിന്റെ പേരിലാണോ ഡിലീറ്റ് ചെയ്തത് ആ വരി ഒഴിവാക്കി അപ്പൂട്ടന്റെ പോസ്റ്റിലിട്ട് ഇതാണ് ഞാന്‍ ലത്തീഫിന്റെ പോസ്റ്റിലിട്ടത് എന്ന് പറയാനുള്ള ആ ഉളുപ്പില്ലായ്മ സത്യമായും 'ആത്മാര്‍ഥതയുള്ള യുക്തിവാദികള്‍ക്ക്' മാത്രം അവകാശപ്പെട്ടതാണ്.
മാന്യവായനക്കാര്‍ ക്ഷമിക്കുക. ഇത്തരം കമന്റുകള്‍ക്ക് ഇങ്ങനെ മറുപടി പറഞ്ഞ് മെനക്കെടുത്താന്‍ സമയമില്ലാത്തത് കൊണ്ടാണ് ചിലപ്പോള്‍ കമന്റ് മോഡറേഷനും മറ്റും വേണ്ടിവരുന്നത്. എങ്കിലും ചിലപ്പോഴൊക്കെ ഇത്തരം ആളുകളുടെ മനസ്സ് കാണിക്കാന്‍ പ്രസിദ്ധീകരിക്കുന്നു എന്ന് മാത്രം. ഭാഷ അല്പം മാന്യമായിരുന്നെങ്കില്‍ വിചാരത്തിന്റെ കമന്റും ഈ ഉദ്ദേശ്യാര്‍ഥം പ്രസിദ്ധീകരിക്കണം എന്നുണ്ടായിരുന്നു. എന്നെ അനാവശ്യമായ ചര്‍ചയില്‍ കെട്ടിയിട്ട് ജബ്ബാറിനെ തുറന്ന് കാണിക്കപ്പെടുന്നതില്‍ നിന്ന് തടയുക എന്ന ഗുഢലക്ഷ്യവും ഇതിനുണ്ടാകാം. അല്ലെങ്കില്‍ ഇത്തരം അന്തക്കേട് വിളമ്പാന്‍ മാത്രം വിഢികളാണോ ഇവര്‍.
അനില്‍ @ബ്ളോഗ്, എം എഫ് ഹുസൈന് (ഈ ഹുസൈന്, ഈ എ ജബ്ബാര്‍ എന്ന പേരുള്ള മനുഷ്യനെപോലെ തന്നെ പേരില്‍ മാത്രം ഇസ്ളാം കൊണ്ടുനടക്കുന്നവനാണെന്നു പോലും കാട്ടാളന്മാര് വിസ്മരിച്ചു) തൊള്ളായിരത്തി എഴുപത്തി മൂന്നില്‍ വരച്ച ചിത്രങ്ങള്‍ സംഘ്പരിവാര്‍ ഹൈന്ദവ നിന്ദയാണെന്ന് പറഞ്ഞതിനെപറ്റി എതൊ ഒരു "മതേതരന്‍" പോസ്റ്റിയപ്പോള്‍ അതില്‍ ചെന്ന് കമണ്റ്റിയത് എന്താണു?, ഹുസൈന് എന്തോ ഭീകര ക്രിത്യം ചെയ്തു എന്ന നിലക്കാണു! എന്നിട്ടിപ്പോള്‍ പുള്ളിക്കാരനു ചോദ്യപേപ്പറിലെ മത നിന്ദ തിരിച്ചറിയാന്‍ പറ്റുന്നില്ലെത്ര!! ഇസ്ളാമും പ്രവാചകനും മതനിന്ദയും ഒക്കെ മാറ്റി നിര്‍ത്തി (അതൊക്കെ ഉള്ളപ്പോഴാണല്ലോ അതില്‍ 'കുഴപ്പം' തോന്നാത്തത്!) അതിണ്റ്റെ 'നിലവാരം' ഒന്നളക്കുക. 'എന്താടാ നായിണ്റ്റെ മോനേ,.... എന്നൊക്കെ രീതിയിലുള്ള സംഭാഷണം മീന്‍ മാര്‍ക്കറ്റില്‍ സാധാരണ കേള്‍ക്കാറുണ്ട്. ഈ ചന്ത നിലവാരത്തെ വെള്ളപൂശാന്‍ ഒരു ഇസ്ളാം വിരുദ്ദത മാത്രം കൈമുതലായിട്ടുള്ളവര്ക്കേ പറ്റൂ.
പ്രിയ സഹോദരന് ലതീഫ് ,താങ്കളുടെ മേല്‍ അല്ലാഹുവിന്റെ സമാധാനവും കാരുണ്യവും ഉണ്ടാകട്ടെ
താങ്കളുടെ ഈ ബ്ലോഗ് പോസ്റ്റ് ഞാന്‍ ചുരുക്കി ലിങ്ക നല്കി മറ്റൊരു ബ്ലോഗില്‍ നല്‍കുകയാണ് .താങ്കളുടെ മെയില്‍ വിലാസം ലഭിക്കാതിരുന്നത് കൊണ്ടാണ് അനുവാദം ചോതിക്കതിരുന്നത് .ക്ഷമിക്കുമല്ലോ .ഇവിടെയാണ് അതുള്ളത് താങ്കള്‍ക്കു ബുദ്ധിമുട്ടുണ്ടെങ്കില്‍ അറിയിക്കുമല്ലോ .
@Noushad Vadekkal
Jazhakallahu Khairan
ധാര്‍മികതക്ക് ദൈവവിശ്വാസം വേണോ ?
പുതിയ പോസ്റ്റ് പ്രതീക്ഷിക്കുക... ബ്രൈറ്റിനുള്ള മറുപടി...
CKLatheef പറഞ്ഞു...
ധാര്‍മികതക്ക് ദൈവവിശ്വാസം വേണോ
പുതിയ പോസ്റ്റ് പ്രതീക്ഷിക്കുക. ബ്രൈറ്റിനുള്ള മറുപടി..
ലത്തീഫേ ചുമ്മാ നിങ്ങടെ ക്കൈ സ്വയം പൊള്ളികണോ ? ദേ ആദ്യമേ പറയാം അല്ലെങ്കിലേ നിങ്ങടെ ഓരോരോ ലേഖനം വഴി ഇസ്ലാം നാള്‍ക്കു നാള് നാറി പുഴുത്തുകൊണ്ടിരിക്കുകയാണ്, ചുമ്മാ അറിയാത്ത വിഷയങ്ങളില്‍ ക്കൈ കുത്തി സ്വയം പൊള്ളിക്കാതെയിരിക്കുന്നതാ നല്ലത് :)
ധാര്‍മികതക്ക് ദൈവവിശ്വാസം വേണോ. എന്ന പോസ്റ്റിനോട് ദൈവവിശ്വാസികളാരും വേണ്ടവിധം പ്രതികരിച്ചില്ല എന്ന അഭിപ്രായമാണ് ബ്രൈറ്റിനുള്ളത്. പലയുക്തിവാദികളും അതേ വാദങ്ങള്‍ ആവര്‍ത്തിക്കുമ്പോല്‍. ഖുര്‍ആനിന്റെ പക്ഷത്ത് നിന്ന് അതിനെ വിശദീകരിക്കാതരിക്കാനാവില്ല. ഇതാ ഇവിടെ ഒരു ചെറിയ ശ്രമം. ധാര്‍മികബോധത്തിന് ദൈവവിശ്വാസം വേണ്ട.
പുതിയ പോസ്റ്റ് ചിന്‍വാദ് പാലവും യുക്തിവാദികളും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ