2010, ജൂലൈ 1, വ്യാഴാഴ്‌ച

ശാസ്ത്രപഠനത്തിലൂടെ ദൈവത്തെ കണ്ടെത്താമോ ?

ദൈവാസ്തിക്യവും ശാസ്ത്രവും

യഥാര്‍ഥജ്ഞാനത്തിന്റെ അടിസ്ഥാനമായി ശാസ്ത്രലോകം പൊതുവെ പൊക്കിപ്പിടിക്കുന്നത് ഗവേഷണപരീക്ഷണങ്ങളിലൂടെയാണ്. പരീക്ഷണങ്ങളിലൂടെ അനുഭവിച്ചറിയാന്‍ കഴിയാത്തത് സങ്കല്‍പമായതിനാല്‍ അസ്വീകാര്യമാണെന്നാണ് വാദം. അപ്രകാരം നിരാകരിക്കപ്പെടുന്നതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ദൈവാസ്തിക്യമാണ്. എന്നാല്‍ അനുഭവവേദ്യമായ പദാര്‍ഥങ്ങളില്‍ നടത്തപ്പെടുന്ന പരീക്ഷണങ്ങളിലൂടെ ചെന്നെത്തുന്ന നിഗമനവും സങ്കല്‍പങ്ങള്‍ തന്നെയാണ് എന്ന വസ്തുത വിസ്മരിക്കപ്പെടുന്നു. പ്രത്യക്ഷമായ ചില തെളിവുകളുടെയും സാഹചര്യങ്ങളുടെയും വെളിച്ചത്തില്‍ അഭിപ്രായ രൂപീകരണം നടത്തുകയാണ് ശാസ്ത്ര ഗവേഷകര്‍ ചെയ്യുന്നത്. ഇങ്ങനെയുള്ള നിഗമനങ്ങളില്‍ ദൈവാസ്തിക്യത്തെ നിഷേധിക്കാനാവശ്യമായതൊന്നും ലഭിക്കുന്നില്ലെന്നും. മറിച്ച് യുക്തിമാനും സര്‍വശക്തനുമായ ഒരു ദൈവത്തിന്റെ അസ്തിത്വമാണ് വെളിപ്പെടുക എന്ന് ദൈവവിശ്വാസികള്‍ വാദിക്കുന്നു. അതായത് ശാസ്ത്രീയ ഗവേഷണങ്ങള്‍ ദൈവമില്ല എന്നതിനേക്കാള്‍ ദൈവമുണ്ട് എന്ന നിഗമനത്തിലേക്കാണ് നമ്മെ നയിക്കുക. ഇവിടെയും നമ്മുടെ സാമാന്യബുദ്ധിയെ നാം ഉപയോഗപ്പെടുത്തേണ്ടിവരും.

മതം ശാസ്ത്രവിരുദ്ധമല്ല.

മതത്തോട് ആധുനികയുഗം പുലര്‍ത്തുന്ന ശത്രുതക്ക് കാരണം, മതവും ശാസ്ത്രവും പരസ്പരവിരുദ്ധമാണെന്ന വിശ്വാസമാണ്. ഇസ്‌ലാമിനെക്കുറിച്ചെങ്കിലും ഈ ധാരണതീര്‍ത്തും അടിസ്ഥാനരഹിതമാണ്. മനുഷ്യന്‍ ചന്ദ്രനില്‍ പാദമൂന്നിക്കഴിഞ്ഞിട്ടും മതത്തിന്റെ പൊങ്ങച്ചം പാടിനടക്കുന്നതെന്തിനാണ് എന്നാണ് 'അപ്പോളോ മനുഷ്യന്റെ' ചോദ്യം. ഈ ചോദ്യങ്ങള്‍ കണ്ടുപിടുത്തങ്ങള്‍ പുരോഗമിക്കുന്നതിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. ചോദ്യങ്ങളുടെ ധ്വനിയും മനോഭാവവും ഒന്നുതന്നെ. ക്ലോണിംഗിലൂടെ ആടിനെ സൃഷ്ടിച്ചപ്പോഴും അതിന് മുമ്പ് ഡി.എന്‍എയുടെ സൂക്ഷമഘടനയെ കണ്ടെത്തിയപ്പോഴും, ഇനി ദൈവത്തിന് പ്രസക്തിയില്ല എന്ന് ശാസ്ത്രലോകം വിശ്വാസികളുടെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. അത് ഇന്നും തുടരുന്നു. തികഞ്ഞ അജ്ഞതയില്‍നിന്നാണ് ഇത്തരം ചോദ്യങ്ങള്‍ ഉത്ഭവിക്കുന്നത്. മതവും ശാസ്ത്രുവും അവതമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവമെന്താണെന്നും മനസ്സിലാക്കിയിരുന്നെങ്കില്‍ കേവലം അപഹാസ്യമായൊരു നിഴല്‍യുദ്ധമാണ് തങ്ങള്‍ നയിക്കുന്നതെന്ന് വ്യക്തമാവാന്‍ അവര്‍ക്ക് ഒട്ടും പ്രയാസമില്ല.

മതത്തിന്റെയും ശാസ്ത്രത്തിന്റെയും വിഹാരരംഗങ്ങള്‍ വിഭിന്നമാണ്. പരീക്ഷണത്തിന്റെയും അനുഭവത്തിന്റയും അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ടതാണ് ശാസ്ത്രം. പദാര്‍ഥവുമായാണതിന് ബന്ധം. ശാസ്ത്രം, പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ വസ്തുസ്ഥിതിവിശകലനമാണ് നടത്തുന്നത്. ഭൗതികവസ്തുവിന്റെ പരിധിക്കതീതമായ കാര്യങ്ങള്‍ ശാസ്ത്രത്തിന്റെ ചര്‍ചാവിഷയമല്ല. അപ്രകാരം ശാസ്ത്രത്തിന്റെ പരിധിയില്‍വരുന്ന കാര്യങ്ങളുടെ വിശദീകരണം നല്‍കുക എന്നത് മതത്തിന്റെയോ വേദഗ്രന്ഥത്തിന്റെയോ ഉത്തരവാദിത്വവുമല്ല. ശാസ്ത്രീയ പഠനങ്ങള്‍ക്ക് മതത്തിന്റെ പരിധിയില്‍നിന്ന് വെളിയില്‍ കടക്കേണ്ടതില്ല. ജീവിതത്തിന്റെ മാര്‍ഗദര്‍ശനത്തിനായി അവതീര്‍ണമായ വിശ്വാസപ്രമാണങ്ങളുടെയും അനുഷ്ഠാനമുറകളുടെയും വിശദീകരണം മതം നല്‍കുന്നു. അതോടൊപ്പം മനുഷ്യന്റെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ ജീവിതത്തിന് മാര്‍ഗദര്‍ശനം നല്‍കുക എന്ന ഉത്തരവാദിത്തവും ഇസ്‌ലാമിക ദര്‍ശനം ഏറ്റെടുക്കുന്നു. ശാസ്ത്രം മനുഷ്യന്റെ ഭൗതികമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇസ്‌ലാം മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ അവസ്ഥകളെ പരിഗണിക്കുന്നു. അതിന് വേണ്ടിത്തന്നെയാണ് അത് പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ച് ചിന്തിക്കാനും അവന്റെ ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് ഗവേഷണനിരീക്ഷണത്തിലേര്‍പ്പെടാനും അടിക്കടി  മനുഷ്യനെ ഉണര്‍ത്തുന്നത്.

മതവും ശാസ്ത്രവും ശത്രുക്കളായതെങ്ങനെ?
 
എന്നാല്‍ മതവും ശാസ്ത്രവും ഒരുമിച്ചു പോകില്ല എന്ന ചിന്തവളര്‍ത്തുന്നതില്‍ ചില പൗരോഹിത്യമതങ്ങള്‍ക്ക് പങ്കുണ്ടെന്ന വസ്തുത നിഷേധിക്കുന്ന പക്ഷം എന്റെ വിശകലനം അപുര്‍ണവും തെറ്റിദ്ധാരണ ജനകവുമായിരിക്കും. പ്രധാനമായും ക്രൈസ്തവ മതത്തെ ഇവിടെ പരാമര്‍ശിക്കേണ്ടതായി വരും. ശാസ്ത്രീയ ചിന്ത മതത്തിന്റെ ആണിക്കല്ലിളക്കാന്‍ പര്യാപ്തമാണെന്ന് ധരിച്ച പുരോഹിത വൃന്ദം അതിനെതിരില്‍ ഒരു ജീവന്‍മരണസമരത്തിനു തന്നെ സന്നദ്ദമാവുകയുണ്ടായി. ശാസ്ത്രത്തിന്റെ എല്ലാറ്റിനെയും ചോദ്യം ചെയ്യാനും, വിമര്‍ശനവിധേയമാക്കാനും, വിശ്വാസാചാരങ്ങളെ യുക്തിയുടെ അടിസ്ഥാനത്തില്‍ നിരൂപണം നടത്താനും ആരംഭിച്ചപ്പോഴാണ് മതത്തിന്റെ ഈ ഭാവമാറ്റം ദൃശ്യമായത്. പൗരോഹിത്യത്തിന്റെ കലവറകളെ നിഷ്‌കൃഷ്ടമായ പരിശോധനക്ക് വിധേയമാക്കാന്‍ സന്നദ്ധമായ ശാസ്ത്രകുകുകികളെ അധികാരം കൈവശമുണ്ടായിരുന്ന പൗരോഹിത്യമതം ഈ പ്രവണതകളെ അടിച്ചൊതുക്കാന്‍ ക്രൂരമായ ബലപ്രയോഗം ആരംഭിച്ചു. ശാസ്ത്രചരിത്രത്തെ രക്ഷരൂക്ഷിതമാക്കിയ ഭയാനകമായ സംഭവങ്ങള്‍ ഇതോടെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.

സ്പെയിനില്‍ 1481 നും 1499 നുമിടക്കുള്ള ഏതാണ്ട് ഇരുപത് വര്‍ഷത്തിനിടയില്‍ മതത്തിനെതിരില്‍ സംസാരിക്കുന്നവരെ കണ്ടുപിടിച്ചു, മതഭ്രഷ്ട് ചുമത്തി എരിയുന്ന തീയില്‍ ജീവനോടെ ദഹിപ്പിക്കപ്പെട്ടത് 10,222 പേരായിയിരുന്നു എന്നത് ആരെയും ഞെട്ടിക്കാന്‍ പോന്നതാണ്. അതിന് വേണ്ടി പ്രത്യേകം കുറ്റവിചാരണ സഭകള്‍ സ്ഥാപിക്കപ്പെട്ടു. ഈ സ്ഥാപനം അതിന്റെ തുടക്കം മുതല്‍ അവസാനം വരെ 3,40,000 പേരെ ദൈവനിഷേധികളായി മുദ്രക്കുത്തുകയുണ്ടായി. അവരും മതത്തിന്റെ ക്രൂരമായ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു. ഗലീലിയോയും ബ്രൂണോയും അതില്‍നിന്ന മുക്തരായില്ല. ക്രിസ്തുമതപൗരോഹിത്യത്തിന്റെ ഈ ശത്രുതാമനോഭാവത്തിന്, ശാസ്ത്രലോകത്തെ മതത്തിന് കടകവിരുദ്ധമായ ഒരു നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതിലുള്ള അനിഷേധ്യമായ പങ്കിനെ ഒട്ടും നിസ്സാരമായി കാണുന്നില്ല. ഇസ്‌ലാമിനെ കേവലം ഒരു മതമായി കണ്ട യുക്തിവാദികള്‍ ഇക്കാര്യത്തില്‍ ഇസ്‌ലാം ക്രൈസ്തവ പൗരോഹിത്യത്തില്‍ ഇക്കാര്യത്തില്‍ ഭിന്നമാണ് എന്ന വസ്തുത അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ല. മതമാണോ ശാസ്ത്രവിരുദ്ധമായിരിക്കും എന്ന മുന്‍ധാരണക്കടിപ്പെട്ട് വിഢിവേഷം കെട്ടുകയാണ് ബൂലോക പുലികടക്കം ചെയ്യുന്നത്.

ഇസ്‌ലാമും ശാസ്ത്രപഠനങ്ങളും

ഇക്കാര്യത്തില്‍ വിശുദ്ധഖുര്‍ആനിന്റെ സമീപനം ഏറെ ഭിന്നമാണ്. ശാസ്ത്രീയ ചിന്തകളെ പ്രോത്സാഹിപ്പിക്കുകയാണ് അത് ചെയ്തത്. പ്രാപഞ്ചിക ഘടനയിലുള്ള അത്ഭുതാവഹമായ സംവിധാന ചാതുരിയിലേക്ക് മനുഷ്യന്റെ ശ്രദ്ധക്ഷണിക്കുന്നു. ഏതാനും സൂക്തങ്ങള്‍ കാണുക:

ഈ ജനം ഭൂമിയില്‍ സഞ്ചരിച്ചിട്ടില്ലെന്നോ, അവര്‍ക്ക് ഗ്രഹിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളും ഉണ്ടാകുന്നതിന്? എന്നാല്‍ കണ്ണുകളല്ല അന്ധമാകുന്നത്; പ്രത്യുത, മാറിടങ്ങളിലുള്ള ഹൃദയങ്ങളാണ് അന്ധമാകുന്നത്. (22:46)

ആകാശഭൂമികളുടെ സൃഷ്ടിയിലും ദിനരാത്രങ്ങള്‍ മാറിമാറിവരുന്നതിലും, ബുദ്ധിശാലികള്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്; നിന്നും ഇരുന്നും കിടന്നും ഒക്കെ അല്ലാഹുവിനെ ജപിക്കുകയും ആകാശഭൂമികളുടെ നിര്‍മാണത്തില്‍ ചിന്തിക്കുകയും ചെയ്യുന്ന ബുദ്ധിശാലികള്‍ക്ക്. ..... (3:190,191)

ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്; നിങ്ങളില്‍ത്തന്നെയും.... (51:20-21)

ഇവര്‍ ഒട്ടകങ്ങളെ നോക്കുന്നില്ലയോ, അവ എവ്വിധം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന്? വിണ്ഡലത്തെ നോക്കുന്നില്ലയോ, അതെങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്? പര്‍വതങ്ങളെ നോക്കുന്നില്ലയോ, അവ സ്ഥാപിക്കപ്പെട്ടിരിക്കുന്നതെങ്ങനെയെന്ന്? ഭൂതലത്തെ നോക്കുന്നില്ലയോ, അതെവ്വിധം വിസ്തൃതമാക്കപ്പെട്ടിരിക്കുന്നുവെന്ന്? (88:17-20)

എന്നാല്‍ ഈ പ്രയോഗങ്ങളില്‍ ശാസ്ത്രീയത കണ്ടെത്താനാണ് യുക്തിവാദികള്‍ ശ്രമിക്കാറുള്ളത്. അതിന് വേണ്ടി ആ കാലഘട്ടത്തിലെ ശാസ്ത്രീയ വിജ്ഞാനമനുസരിച്ചുള്ള കാര്യങ്ങളെ വിശുദ്ധ ഖുര്‍ആനിലുള്ളൂ എന്ന അവര്‍ ജല്‍പിക്കുകയും ചെയ്യുന്നു. മനുഷ്യനില്‍ ശാസ്ത്രത്തിന് നിര്‍വഹിക്കാന്‍ കഴിയാത്ത രംഗത്തുള്ള മാര്‍ഗദര്‍ശനമാണ് വിശുദ്ധവേദത്തിന്റെ ദൗത്യം. ഭൗതികമായി മനുഷ്യന് കണ്ടെത്താന്‍ കഴിയുന്നവയുടെ പഠനവും ഗവേഷണവും മനുഷ്യനോടാവശ്യപ്പെടുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.  പ്രപഞ്ച സ്രഷ്ടാവായ ദൈവമാണ് അത് അവതരിപ്പിച്ചതെന്നതിനാല്‍ തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങള്‍ക്ക് വിരുദ്ധമായ ഒന്നും അതില്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 1400 വര്‍ഷം മുമ്പ് മുതല്‍ മനുഷ്യനെ ദൈവവിശ്വസത്തിലേക്ക് അടുപ്പിക്കാനാവശ്യമായ വിവരങ്ങളാണ് അത് മനുഷ്യന് നല്‍കുന്നത്. അതിനിടയിലെ ഓരോ കാലഘട്ടത്തിലേയും മനുഷ്യര്‍/വിശ്വാസികള്‍ തങ്ങള്‍ക്ക് അന്നേവരെ ലഭിച്ച ശാസ്ത്രീയ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി ഈ സൂക്തങ്ങളിലൂടെ ദൈവം ആഗ്രഹിച്ചതെന്തോ അത് നിറവേറ്റി. ഏത് കാലഘട്ടത്തിലും അതിനെ നിഷേധിക്കാന്‍ തീരുമാനിച്ചവര്‍ തങ്ങളുടെ നിഷേധത്തിനും അവയെത്തന്നെ കരുവാക്കി. അതിപ്പോഴും തുടര്‍ന്ന് വരുന്നു. സന്മനസ്സുകള്‍ അതില്‍നിന്ന് മാര്‍ഗദര്‍ശനവും, നിഷേധം കൈകൊണ്ടവര്‍ അതില്‍നിന്നുതന്നെ മാര്‍ഗഭ്രംശവും സ്വീകരിക്കുന്നു.

പ്രപഞ്ചത്തിന്റെ അനുപമമായ സംവിധാനചാതുരിയെക്കുറിച്ച് മനുഷ്യനെ ബോധവാനാക്കുക, അത് അവന്റെ ജീവിതത്തിന്ന് പ്രയോജനപ്പെടുത്താന്‍ പ്രേരിപ്പിക്കുക എന്നതാണ് മുകളില്‍നല്‍കിയ ശാസ്ത്രീയ പഠനങ്ങളിലൂടെ അത് ലക്ഷ്യം വെക്കുന്നത്. അതില്‍ രണ്ടാമത്തേത് നാം എല്ലാവരും ചെയ്തുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിക കാഴ്ചപ്പാടില്‍ ദൈവത്തെക്കുറിച്ചറിയാനുള്ള വലിയ മാധ്യമങ്ങളിലൊന്ന് ദൈവസൃഷ്ടികളെ പഠിക്കുക എന്നതാണ്. പ്രപഞ്ചത്തിന്റെ ഓരോ അണുവിലും ശാസ്ത്രകാരന്‍ നടത്തുന്ന പരീക്ഷണം ദൈവത്തിലേക്ക് വഴിതെളിയിക്കുമെന്ന് അത് ഉറച്ച് വിശ്വസിക്കുന്നു. ഈ അടിസ്ഥാനത്തില്‍ ശാസ്ത്രീയാന്വേഷണം അവസനാനിക്കുന്നത് ദൈവാസ്തിക്യത്തെ അറിയുന്നതിന്റെ ആരംഭ ബിന്ദുവിലാണ് എന്ന പറഞ്ഞാല്‍ അത് തെറ്റാവുകയില്ല.

നാം എത്തിചേര്‍ന്ന ശാസ്ത്രീയ പഠനങ്ങള്‍ എങ്ങനെയാണ് ഈ രംഗത്ത് സഹായകമായി വര്‍ത്തിക്കുന്നതെന്ന് അടുത്ത പോസ്റ്റില്‍ ചര്‍ചചെയ്യാം.

54 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ശാസ്ത്രത്തിന് ദൈവമില്ലെന്ന് തെളിയിക്കാനാവില്ല. ഉണ്ടെന്നും. എന്നാല്‍ ശാസ്ത്രീയ പഠനങ്ങള്‍ മുന്നേറുന്തോറും ഈ പ്രപഞ്ചത്തിന് പിന്നിലൊരു ആസൂത്രകനുണ്ടെന്നും ഒരു പരാശക്തിയുണ്ടെന്നുമാണ് നമ്മുടെ ബുദ്ധി നമ്മോട് കല്‍പിക്കുന്നത്. ദൈവമെന്ന് സങ്കല്‍പത്തെക്കുറിച്ച് തെറ്റായ ധാരണയുള്ളവരിരെ മാത്രമേ ശാസ്ത്രീയ പഠനങ്ങള്‍ ദൈവനിഷേധത്തിലേക്ക് നയിക്കുകയുള്ളൂ. അതാകട്ടെ ശാസ്ത്രത്തിന്റെയോ മനുഷ്യബുദ്ധിയുടെയോ കുഴപ്പമല്ല. നമ്മുക്ക് നിയന്ത്രമുള്ള മാനസികാവസ്ഥയുടെ തെറ്റായ പ്രയോഗവല്‍കരണത്തിലൂടെ സംഭവിക്കുന്നതുമാണ്.

കഴിഞ്ഞ പോസ്റ്റില്‍ വിഷയവുമായി ബന്ധപ്പെടാത്ത ധാരാളം കമന്റുകള്‍ വരികയുണ്ടായി നേരത്തെ മനസ്സിലാക്കിയത് പോലെ തുടര്‍ചയായ ചില ലേഖനങ്ങളിലൂടെ ഇസ്‌ലാമിലെ ദൈവവീക്ഷണത്തെക്കുറിച്ച് ആദ്യം ബുദ്ധിപരമായും അതിന് ശേഷം മറ്റു ബോധനമാധ്യമങ്ങളിലൂടെയുള്ള തെളിവുകളും വിശകലനം ചെയ്യാനാണ് ആഗ്രഹിക്കുന്നത്.

ഞാനിവിടെ പോസ്റ്റില്‍ പറഞ്ഞകാര്യങ്ങളോടുള്ള നിങ്ങളുടെ അനുകൂലമോ പ്രതികൂലമോ ആയ അഭിപ്രായമാണ് പ്രതീക്ഷിക്കുന്നത്. വിയോജിക്കുന്നു എന്നത് കൊണ്ട് പ്രസിദ്ധീകരിക്കാതിരിക്കില്ല. പക്ഷെ പരിഹാസം മാത്രം ഉദ്ദേശിച്ച് നല്‍കുന്ന കമന്റുകള്‍ നിലനിര്‍ത്തുന്നതില്‍ വല്ല നന്മയും കാണുന്നുണ്ടെങ്കില്‍ മാത്രമേ അതിവിടെ കാണുകയുള്ളൂ. ചിലപ്പോള്‍ പരിഹാസത്തിലും ചില നന്മകളുണ്ടാകാമല്ലോ. യുക്തിവാദി നാട്യകാരെ തുറന്ന് കാണിക്കാനെങ്കിലും.

V.B.Rajan പറഞ്ഞു...

CKLatheef പറഞ്ഞു...

"നിഗമനങ്ങളില്‍ ദൈവാസ്തിക്യത്തെ നിഷേധിക്കാനാവശ്യമായതൊന്നും ലഭിക്കുന്നില്ലെന്നും. മറിച്ച് യുക്തിമാനും സര്‍വശക്തനുമായ ഒരു ദൈവത്തിന്റെ അസ്തിത്വമാണ് വെളിപ്പെടുക എന്ന് ദൈവവിശ്വാസികള്‍ വാദിക്കുന്നു."

ദൈവാസ്തിത്വത്തെ നിഷേധിക്കുവാന്‍ ഏതെങ്കിലും ശാസ്ത്രജ്ഞന്‍ ഗവേഷണം നടത്തിയതായി ആറിവില്ല. ദൈവം ഇല്ല എന്നു തെളിയിക്കേണ്ട ബാധ്യത ശസ്ത്രജ്ഞന്മാരുടെ തലയില്‍ വച്ചുകെട്ടേണ്ടതുമി‍ല്ല. അതു തെളിയിക്കേണ്ട ബാധ്യത ദൈവത്തിന്റെ വക്കീലന്മാര്‍ക്കുള്ളതാണ്. അതുപോലെ തന്നെ ആത്മാവ്, മാലഖ, ജിന്ന് തുടങ്ങിയ മനുഷ്യന്റെ മറ്റു സാങ്കല്പികസൃഷ്ടികള്‍ യാഥാര്‍ത്ഥ്യമാണെന്ന് തെളിയിക്കേണ്ടത് ശാസ്ത്രത്തിന്റെ ബാധ്യതയല്ല. ഇത്തരം വിശ്വാസങ്ങളെ പിന്തുണക്കുന്നവര്‍ തന്നെ അതു തെളിയിക്കണം.

CKLatheef പറഞ്ഞു...

"സ്പെയിനില്‍ 1481 നും 1499 നുമിടക്കുള്ള ഏതാണ്ട് ഇരുപത് വര്‍ഷത്തിനിടയില്‍ മതത്തിനെതിരില്‍ സംസാരിക്കുന്നവരെ കണ്ടുപിടിച്ചു, മതഭ്രഷ്ട് ചുമത്തി എരിയുന്ന തീയില്‍ ജീവനോടെ ദഹിപ്പിക്കപ്പെട്ടത് 10,222 പേരായിയിരുന്നു എന്നത് ആരെയും ഞെട്ടിക്കാന്‍ പോന്നതാണ്."

പക്ഷേ ക്രിസ്തുമതം ഇന്ന് അത്തരം ക്രൂരതകള്‍ ചെയ്യാറില്ല. ക്രിസ്തുവിനെയൊ, യഹോവയേയോ ആര്‍ക്കും വിമര്‍ശിക്കാം. ക്രിസ്തുമത വിശ്വാസികള്‍ക്ക് കാലത്തിനനുസരിച്ച് മാറ്റം വന്നതിനാലാണത്. എന്നാല്‍ ലത്തീഫിന്റെ മതത്തില്‍ പെട്ടവര്‍ ഈ നൂറ്റാണ്ടിലും മതത്തിനെതിരെ സംസാരിക്കുവന്നവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. Ayaan Hirsi Ali യുടെ Submission എന്ന ഹ്രസ്വ ചിത്രം സം‌വിധാനം ചെയ്ത theo van gogh വിനെ കഴുത്തറുത്തും വെടിവച്ചും കൊലപ്പെടുത്തിയത് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ്. Ayaan ഇന്നു സുരക്ഷിതരുടെ അകമ്പടിയില്‍ കഴിയുന്നു. തസ്ലീമ നസ്റീന്‍, സാല്‍മാന്‍ റഷ്ദി തുടങ്ങിയവര്‍ ഒളിവു ജീവിതം തുടരുന്നു. പാകിസ്താനില്‍ മുഹമ്മദിനെ വിമര്‍‌ശിച്ച മുഹമ്മദ് യൂനുസിന് ജയില്‍ ജീവിതം അനുഭവിക്കേണ്ടി വന്നു. ഇസ്ലാം മതം 6 ആം നൂറ്റാണ്ടിലെ അന്ധകാരത്തില്‍ നിന്നും പുറത്തുവന്നിട്ടില്ല എന്നുള്ളതിനുള്ള ഉദാഹരണമാണിത്.

ഇസ്‌ലാമിക കാഴ്ചപ്പാടില്‍ ദൈവത്തെക്കുറിച്ചറിയാനുള്ള വലിയ മാധ്യമങ്ങളിലൊന്ന് ദൈവസൃഷ്ടികളെ പഠിക്കുക എന്നതാണ്.

ദൈവത്തിന്റെ ഗുണഗണങ്ങള്‍ അറിയാന്‍ മനുഷ്യന്റെ ബുദ്ധി വളര്‍ന്നിട്ടില്ലന്നും അതിനുള്ള ഏക മാര്‍ഗ്ഗം സുവിശേഷങ്ങള്‍ പഠിക്കുകയും വിലയിരുത്തുകയുമാണെന്ന് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ദൈവത്തെ അറിയാനുള്ള വലിയ മാധ്യമം ദൈവ സൃഷ്ടികളെ പഠിക്കുകയാണെന്നു പറയുന്നു. സ്വന്തം അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കാന്‍ പോലും താങ്കള്‍ക്ക് സാധിക്കുന്നില്ല എന്നു പറയേണ്ടിവരും.

സന്തോഷ്‌ പറഞ്ഞു...

>> ക്രിസ്തുമതപൗരോഹിത്യത്തിന്റെ ഈ ശത്രുതാമനോഭാവത്തിന്, ശാസ്ത്രലോകത്തെ മതത്തിന് കടകവിരുദ്ധമായ ഒരു നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതിലുള്ള അനിഷേധ്യമായ പങ്കിനെ ഒട്ടും നിസ്സാരമായി കാണുന്നില്ല. <<

ഭൌതികമായ കാര്യങ്ങളില്‍ പതിന്നാലാം നൂറ്റാണ്ടിലെ ക്രിസ്തുമതം അല്ല ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ക്രിസ്തുമതം എന്ന് ലത്തീഫിന് അറിയില്ലേ? എന്റെ ഇടവക പള്ളിയില്‍ സണ്‍‌ഡേ സ്കൂളിലെ മൂന്നു അദ്ധ്യാപകര്‍ മറ്റു ആറു ദിവസങ്ങളിലും വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത് ശാസ്ത്ര വിഷയങ്ങള്‍ ആണ് (ഒരാള്‍ രസതന്ത്രം - ഹയര്‍ സെക്കണ്ടറി സ്കൂളില്‍, രണ്ടാമന്‍ ഭൂമിശാസ്ത്രം - ഹൈസ്കൂളില്‍, മൂന്നാമന്‍ ജീവശാസ്ത്രം - കോളേജില്‍).

CKLatheef പറഞ്ഞു...

@V.B.RAJAN,

1. >>> മനുഷ്യന്റെ സാമാന്യബുദ്ധിക്ക് സാധിക്കുന്നത് ദൈവത്തിന്റെ അസ്തിത്വം വിഭാവനം ചെയ്യാന്‍മാത്രമാണ്. അതിനപ്പുറം ദൈവത്തിന്റെ പൂര്‍ണമായ വീക്ഷണം ലഭിക്കുന്നതിനും. അപ്രകാരം തന്നെ ജീവിതത്തിന് ഒരു മാര്‍ഗദര്‍ശകമാകാനും ബുദ്ധിയെ മാത്രം അവലംബിച്ചുകൂടാ. കാരണം അത് പരിവര്‍ത്തനോന്‍മുഖവും വികസ്വരവുമാണ്. <<<

2. >>> ഇസ്‌ലാമിക കാഴ്ചപ്പാടില്‍ ദൈവത്തെക്കുറിച്ചറിയാനുള്ള വലിയ മാധ്യമങ്ങളിലൊന്ന് ദൈവസൃഷ്ടികളെ പഠിക്കുക എന്നതാണ്. <<<

എന്റെ ഉദ്ധരണിയും താങ്കള്‍ എന്റെതായി പറഞ്ഞ താങ്കളുടെ ഉദ്ധരണിയും (ദൈവത്തിന്റെ ഗുണഗണങ്ങള്‍ അറിയാന്‍ മനുഷ്യന്റെ ബുദ്ധി വളര്‍ന്നിട്ടില്ലന്നും അതിനുള്ള ഏക മാര്‍ഗ്ഗം സുവിശേഷങ്ങള്‍ പഠിക്കുകയും വിലയിരുത്തുകയുമാണെന്ന് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നു.) തമ്മിലേ കുറച്ചെങ്കിലും വൈരുദ്ധ്യമുള്ളൂ. എന്റെ മേല്‍ നല്‍കിയ രണ്ടുകമന്റുകളും തമ്മില്‍ ഒരു വൈരുദ്ധ്യമില്ല. മനസ്സിലാക്കുമല്ലോ.

>>> സ്വന്തം അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കാന്‍ പോലും താങ്കള്‍ക്ക് സാധിക്കുന്നില്ല എന്നു പറയേണ്ടിവരും. <<<

അതുകൊണ്ട് താങ്കള്‍ അപ്രകാരം പറഞ്ഞാല്‍ അത് കളവായി മാറാനാണ് സാധ്യത.

CKLatheef പറഞ്ഞു...

V.B.RAJAN said.

>>> പക്ഷേ ക്രിസ്തുമതം ഇന്ന് അത്തരം ക്രൂരതകള്‍ ചെയ്യാറില്ല. ക്രിസ്തുവിനെയൊ, യഹോവയേയോ ആര്‍ക്കും വിമര്‍ശിക്കാം. ക്രിസ്തുമത വിശ്വാസികള്‍ക്ക് കാലത്തിനനുസരിച്ച് മാറ്റം വന്നതിനാലാണത്. എന്നാല്‍ ലത്തീഫിന്റെ മതത്തില്‍ പെട്ടവര്‍ ഈ നൂറ്റാണ്ടിലും മതത്തിനെതിരെ സംസാരിക്കുവന്നവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. <<<

രാജന്‍ , ഇതാണ് ഇരട്ടത്താപ്പും കണ്ണടച്ചിരുട്ടാക്കലും. ഒരു മതത്തിന്റെ പേരില്‍ നടന്ന വ്യാപകമായ കൂട്ടക്കുരുതിയെ താങ്കള്‍ വെള്ളപൂശുകയും, എന്നാല്‍ ഒറ്റപ്പെട്ടതും ഇസ്ലാം മതത്തിലെ ഒരു ന്യൂനപക്ഷം ചെയ്ത പ്രവര്‍ത്തനത്തെ സാമാന്യവല്‍ക്കരിച്ച് ലത്തീഫിന്റെ മതത്തില്‍പെട്ടവര്‍ ഈ നൂറ്റാണ്ടിലും മതത്തിനെതിരെ സംസാരിക്കുന്നവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു എന്നാണ്.

സത്യത്തില്‍ താങ്കളെപ്പോലെ ഒരാളില്‍നിന്ന് പ്രതീക്ഷിച്ചത് രണ്ട് അക്രമങ്ങളെയും തള്ളിപ്പറയുന്ന ഒരു മനസ്സായിരുന്നു. ശാസ്ത്രസത്യങ്ങള്‍ തുറന്ന് പറഞ്ഞത് തങ്ങളുടെ മതത്തിന് എതിരാണെന്ന് കണ്ട് കൂട്ടക്കുരുതി നടത്തിയത് താങ്കള്‍ക്ക് നിസ്സാരവും പൊറുക്കാവുന്നതും. എന്നാല്‍ ബോധപൂര്‍വം പ്രകോപനമുണ്ടാക്കിയതിന്റെ പേരില്‍ ചിലര്‍ പ്രകോപിതരായി അക്രമങ്ങള്‍ ചെയ്തത് ഒരു മതത്തിന്റെ മൊത്തം പേരില്‍ താങ്കള്‍ വെച്ചുകെട്ടുകയും ചെയ്യുന്നു.

CKLatheef പറഞ്ഞു...

@santhosh,

>>> ഭൌതികമായ കാര്യങ്ങളില്‍ പതിന്നാലാം നൂറ്റാണ്ടിലെ ക്രിസ്തുമതം അല്ല ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ക്രിസ്തുമതം എന്ന് ലത്തീഫിന് അറിയില്ലേ? <<<

സുഹൃത്തേ ക്രിസ്തുമതം ശാസ്ത്രത്തിനെതിരായി ഇപ്പോഴും നിലനില്‍ക്കുന്നു എന്ന പറഞ്ഞിട്ടില്ല. അതിന് ലോകം എന്നോ പ്രതിവിധികണ്ടു. അതിനെത്തുടര്‍ന്നാണ് മതത്തെ സാമൂഹിക രംഗത്ത് നിന്ന് മാറ്റിനിര്‍ത്തിയ മതേതരത്വം രംഗ പ്രവേശം ചെയ്തത്. മാത്രമല്ല ക്രൈസ്തവത അക്കാലത്തെ ക്രൂരതകള്‍ക്ക് ലോകത്തോട് മാപ്പ് ചോദിക്കുകയും ചെയ്തു. നല്ലത്.

ഇപ്പോഴും നായികക്ക് നാല്‍പത് വട്ടം യുക്തിവാദികള്‍ ഇതേവാദം ഉന്നയിക്കുമ്പോള്‍ എന്തുകൊണ്ട് ഇതെങ്കിലും താങ്കള്‍ അവിടെ തിരിച്ചുപറഞ്ഞില്ല. ശാസ്ത്രം മതത്തിനെതിരല്ല. ഒരു മതത്തിനും. ചില മതങ്ങള്‍ അങ്ങനെ തെറ്റിദ്ധരിച്ചു എന്ന് മാത്രം.

CKLatheef പറഞ്ഞു...

>>> അതു തെളിയിക്കേണ്ട ബാധ്യത ദൈവത്തിന്റെ വക്കീലന്മാര്‍ക്കുള്ളതാണ്. അതുപോലെ തന്നെ ആത്മാവ്, മാലഖ, ജിന്ന് തുടങ്ങിയ മനുഷ്യന്റെ മറ്റു സാങ്കല്പികസൃഷ്ടികള്‍ യാഥാര്‍ത്ഥ്യമാണെന്ന് തെളിയിക്കേണ്ടത് ശാസ്ത്രത്തിന്റെ ബാധ്യതയല്ല. ഇത്തരം വിശ്വാസങ്ങളെ പിന്തുണക്കുന്നവര്‍ തന്നെ അതു തെളിയിക്കണം. <<<

ദൈവത്തിന്റെ വക്കീല്‍ എന്ന പ്രയോഗം അത്രമാത്രം നല്ലതായി തോന്നുന്നില്ല. ഏതായാലും മതത്തിന് വേണ്ടി വാദിക്കുന്നവരാണ് അത് തെളിയിക്കേണ്ടത് എന്നത് വസ്തുതയാണ്. അവര്‍ അത് തെളിയിക്കുകയും ചിലര്‍ക്കൊക്കെ അത് ബോധ്യമാകുകയും ചെയ്യുന്നുണ്ട്. ഞാനും അതിന് ശ്രമിക്കും.

സന്തോഷ്‌ പറഞ്ഞു...

>> സുഹൃത്തേ ക്രിസ്തുമതം ശാസ്ത്രത്തിനെതിരായി ഇപ്പോഴും നിലനില്‍ക്കുന്നു എന്ന പറഞ്ഞിട്ടില്ല. അതിന് ലോകം എന്നോ പ്രതിവിധികണ്ടു. അതിനെത്തുടര്‍ന്നാണ് മതത്തെ സാമൂഹിക രംഗത്ത് നിന്ന് മാറ്റിനിര്‍ത്തിയ മതേതരത്വം രംഗപ്രവേശം ചെയ്തത്. മാത്രമല്ല ക്രൈസ്തവത അക്കാലത്തെ ക്രൂരതകള്‍ക്ക് ലോകത്തോട് മാപ്പ് ചോദിക്കുകയും ചെയ്തു. നല്ലത്. <<

ഇത്രയും വ്യക്തമായ അറിവ് ഈ വിഷയത്തില്‍ ലത്തീഫിന് ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇപ്പോഴും പതിന്നാലാം നൂറ്റാണ്ടിലെ കാര്യങ്ങള്‍ പറഞ്ഞു വിമര്‍ശിക്കുവാന്‍ ശ്രമിക്കുന്നത്? കഴിഞ്ഞ 500 വര്‍ഷത്തില്‍ അധികമായി പലരും പാടികൊണ്ടിരിക്കുന്നതും ഇതേ വരികള്‍ തന്നെയല്ലേ? ക്രിസ്തുമത നേതൃത്വം ഒരിക്കല്‍ അങ്ങനെയായിരുന്നു അതുകൊണ്ടാണ് ഇന്നും നിരീശ്വരവാദികള്‍ എല്ലാ മതങ്ങളെയും ശാസ്ത്രവിരുദ്ധം എന്ന് കരുതുന്നത് എന്ന നിരീക്ഷണം ശരിയാണോ?

>> ഇപ്പോഴും നായികക്ക് നാല്‍പത് വട്ടം യുക്തിവാദികള്‍ ഇതേവാദം ഉന്നയിക്കുമ്പോള്‍ എന്തുകൊണ്ട് ഇതെങ്കിലും താങ്കള്‍ അവിടെ തിരിച്ചുപറഞ്ഞില്ല. ശാസ്ത്രം മതത്തിനെതിരല്ല. ഒരു മതത്തിനും. ചില മതങ്ങള്‍ അങ്ങനെ തെറ്റിദ്ധരിച്ചു എന്ന് മാത്രം. <<

എന്റെ അഭിപ്രായങ്ങള്‍ ഞാന്‍ എല്ലാ സ്ഥലത്തും പ്രകടിപ്പിക്കാറുണ്ട്. നിരീശ്വരവാദികള്‍ ഇപ്പോഴും പതിന്നാലാം നൂറ്റാണ്ടിലെ കാര്യങ്ങള്‍ ഉപയോഗിച്ച് ക്രിസ്തുമതത്തെ വിമര്‍ശിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ല.

V.B.Rajan പറഞ്ഞു...

CKLatheef പറഞ്ഞു...
"സത്യത്തില്‍ താങ്കളെപ്പോലെ ഒരാളില്‍നിന്ന് പ്രതീക്ഷിച്ചത് രണ്ട് അക്രമങ്ങളെയും തള്ളിപ്പറയുന്ന ഒരു മനസ്സായിരുന്നു."

താങ്കളില്‍ നിന്നും ഞാന്‍ ഇതു പ്രതീക്ഷിച്ചു. ഇസ്ലാം മതത്തെ മഹത്വവല്‍ക്കാരിക്കാനുള്ള വ്യഗ്രതയില്‍ താങ്കള്‍ വിട്ടുപോയത് ഓര്‍മ്മിപ്പിച്ചുവെന്നേയുള്ളു. ഞാന്‍ ഒരു മതത്തേയും ന്യായീകരിക്കുന്നില്ല. ക്രിസ്ത്യാനികള്‍ കാലത്തിനനുസരിച്ചു മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നാണ് എന്റെ വാദം. യൂറോപ്പിലും അമേരിക്കയിലും മറ്റും ക്രിസ്ത്യന്‍ പള്ളികള്‍ മ്യൂസിയങ്ങള്‍ ആകുന്നു. അവിടെ പുരോഹിതന്മാരെ കിട്ടാനില്ല. കേരളത്തില്‍ തന്നെ പുരോഹിതന്മാര്‍ ആത്മീയ കാര്യങ്ങള്‍ മാറ്റിവച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് ബിസിനസ്സുകളും നടത്തി ലാഭം കൊയ്യുന്നു. നരകം, പിശാച് തുടങ്ങിയ ഉമ്മാക്കി കാട്ടി വിശ്വാസികളെ പറ്റിക്കാന്‍ അവര്‍ ഇന്നു ശ്രമിക്കുന്നില്ല. അഥവാ അങ്ങിനെ ചെയ്താല്‍ അതു വിജയിക്കുകയുമില്ല.

ഇസ്ലാം മതത്തിലുള്ള കുറച്ചുപേര്‍ക്കെങ്കിലും മാനവരാശി കൈവരിച്ച ശാസ്ത്രീയ നേട്ടങ്ങള്‍ അംഗീകരിക്കുവാന്‍ സാധിക്കുന്നില്ല. അവര്‍ ഇന്നും മനുഷ്യനെ ആറാം നൂറ്റാണ്ടിലേക്കു തിരിച്ചുകൊണ്ടുപോകുവാന്‍ ശ്രമിക്കുന്നു. മറ്റു വിശ്വാസികളെ പതിയിരുന്നു പിടിച്ചു കൊല്ലുവാന്‍ ഖുറാനില്‍ പറഞ്ഞ വാക്യങ്ങള്‍ അതേപടി പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരാനാണ് അവരുടെ ശ്രമം. ഇസ്ലാം മതത്തില്‍ പെട്ടവര്‍ തന്നെ പരസ്പരം വിശ്വാസത്തിന്റെ പേരില്‍ തലതല്ലിക്കീറുന്നു. ഇന്നലെ പാകിസ്ഥാനിലെ ഒരു സൂഫി ആരാധാനാലയത്തില്‍ 41 പേരെയാണ് ചാവേറുകള്‍ ബോംബ് പൊട്ടിച്ച് കാലപുരിക്കയച്ചത്. അവിടെ ഷിയ, അഹമ്മദീയ വിശ്വാസികളുടെ നേരെ നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരിക്കുയാണ്. ജനങ്ങളെ ഒളിഞ്ഞിരുന്നു പിടിച്ചു കൊല്ലുവാന്‍ ആഹ്വാനം ചെയ്യുന്ന ദൈവങ്ങളേയും, മതങ്ങളേയും കാലം ചവറ്റു കൊട്ടയില്‍ തള്ളുമെന്നതിനു സംശയമൊന്നുമില്ല.

CKLatheef പറഞ്ഞു...

പ്രിയ രാജന്‍ ,

കേരളത്തിലെയും യൂറോപ്പിലെയും ക്രൈസ്തവിശ്വാസികളെക്കുറിച്ച് താങ്കള്‍ക്ക്ങ്ങനെ ചിന്തിക്കാം. പക്ഷെ അതിലെ വസ്തുത എനിക്ക് ബോധ്യപ്പെട്ടിട്ടില്ല. കുറച്ചൊക്കെ ശരിയാകാം എന്ന് മാത്രം. അനുഭവം താങ്കള്‍ പറഞ്ഞതിനെ ശരിവെക്കുന്നില്ല. അവര്‍ അവരുടെതായ വിശ്വാസം പ്രചരിപ്പിക്കുന്നുമുണ്ട്. അതില്‍ നരകവും പിശാചുമൊക്കെയുണ്ട് എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന ഒരനീതിയെയും ഞാന്‍ പിന്തുണക്കുന്നില്ല. എന്നാല്‍ താങ്കളെപ്പോലെ അതിലൊരുവിഭാഗം തിന്മചെയ്യുന്നു എന്നതിനാല്‍ മൊത്തത്തില്‍ ഞാനറിഞ്ഞ ഇസ്‌ലാമിലെ നന്‍മകളെ തള്ളി നിരീശ്വരത്വവും മതനിഷേധവും സ്വീകരിക്കാന്‍ ഒരു നന്മയും ആ വാദത്തില്‍ കാണുന്നില്ല. അതുകൊണ്ട് ഇസ്്‌ലാമിനെ തനതായ രൂപത്തില്‍ ഞാന്‍ പരിചയപ്പെടുത്തുന്നു. എവിടെ വെച്ചാണ് ശാസ്ത്രവും മതവും ശത്രുത തുടങ്ങിയത് അതിന് കാരണമെന്ത് എന്ന് ചികയുമ്പോള്‍ നിഷ്പക്ഷമതികളൊക്കെയും അംഗീകരിച്ചു തരുന്ന വസ്തുത മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. ഞാനുദ്ധരിച്ച കണക്കുകളില്‍ മാത്രമേ അഭിപ്രായ വ്യത്യാസം ഉണ്ടാകാനിടയുള്ളൂ അത് സ്വാഭാവികമാണുതാനും. പാകിസ്ഥാനിലെ സുന്നിശിയ സംഘടനമുണ്ട് കേരളത്തിലും മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ പരസ്പര ശാത്രവം നിലനില്‍ക്കുന്നു. പല പ്രകടനാത്മകളും തങ്ങളുടെ കൂട്ടത്തിലുള്ള മത സംഘടനകളെ ലക്ഷ്യം വെച്ചാണ്. അതിനൊന്നും പെട്ടെന്ന് ആര്‍്കും അറുതിവരുത്താനാവില്ല. അതിനിടയില്‍ ശാന്തമായി കാര്യങ്ങളെ നോക്കികാണാനഗ്രഹിക്കുന്ന എല്ലാവിഭാഗത്തിലും പെട്ടവരോട് എനിക്കറിയുന്ന ചില കാര്യങ്ങള്‍ പങ്കുവെക്കുന്നു എന്ന് മാത്രം. വിയോജിപ്പുകള്‍ സ്വാഗതം ചെയ്യുന്നു. അതു പോസ്റ്റുമായി ബന്ധപ്പെട്ടതാണെങ്കില്‍ കൂടുതല്‍ സ്വാഗതം.

അക്രമത്തിന്റെയും അനീതിയുടെയും പരമതവിദ്വേഷത്തിന്റെയു മതം ഏതായിരുന്നാല്‍ അവ ജനമസ്സുകള്‍ ഇടം നേടില്ല. കാലം അവയെ ചവറ്റുകൊട്ടയില്‍ തള്ളുമെന്ന് നിങ്ങളൊടൊപ്പം ഉറച്ചുവിശ്വസിക്കുന്നു. പ്രവാചകന്‍ പ്രബോധനം ചെയ്ത ഇസ്ലാം അത്തരത്തിലല്ലാത്തതുകൊണ്ട് ഇന്നും അത് സുമനസ്സുകളെ കീഴടക്കി മുന്നേറുന്നു എന്നത് എനിക്ക് പ്രചോദനമാകുന്ന സത്യമാണ്. ആരെല്ലാം അതിനെ തെറ്റിദ്ധരിച്ചാലും ശരി.

CKLatheef പറഞ്ഞു...

@Santhosh,

>>> എന്റെ അഭിപ്രായങ്ങള്‍ ഞാന്‍ എല്ലാ സ്ഥലത്തും പ്രകടിപ്പിക്കാറുണ്ട്. നിരീശ്വരവാദികള്‍ ഇപ്പോഴും പതിന്നാലാം നൂറ്റാണ്ടിലെ കാര്യങ്ങള്‍ ഉപയോഗിച്ച് ക്രിസ്തുമതത്തെ വിമര്‍ശിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ല. <<<

താങ്കള്‍ പറഞ്ഞത് ഒരര്‍ഥത്തില്‍ ശരിയാണ്. ഈ പോസ്റ്റ് ഇപ്രകാരം തുടരാന്‍ ഒരു കാരണമായ കാരണമായ ബാബുവിന്റെ പോസ്റ്റില്‍ അദ്ദേഹം ഇസ്‌ലാമിനെ ആക്രമിക്കുന്നതിനെ മുന്നോടിയായി പറഞ്ഞത്. ഈ ചുട്ടുകൊല്ലലിനെക്കുറിച്ചാണ്. പലയുക്തിവാദികളും ഇയ്യിടെത്തന്നെ ഇത് സൂചിപ്പിച്ചു. അതിന് ശേഷം തങ്ങളുടെ സ്വമതത്തോടുള്ള പ്രേമത്താലോ ഇസ്്‌ലാമിനോടുള്ള അവരുടെ വെറുപ്പ് അതികഠിനമായതുകൊണ്ടോ വിമര്‍ശനത്തിന്റെ കുന്തമുന പിന്നീട് ക്രൈസ്തവ മതത്തില്‍നിന് പറിച്ചു ഇസ്ലാമിന് നേരെ തിരിച്ചു. അതുകൊണ്ടാണ് താങ്കള്‍ അത് ശ്രദ്ധിക്കാതെ പോയത് എന്ന് തോന്നുന്നു. എനിക്ക് ക്രൈസ്തവ മതത്തോട് വെറുപ്പൊന്നുമില്ല. പക്ഷെ ചരിത്രപരമായി മതരാഷ്ട്ര വിഭജനത്തിലും മതം ശാസ്ത്രീയതയോട് ശത്രുത കാണിക്കുന്നു എന്ന വാദത്തിന് പിന്നിലും പ്രവര്‍ത്തിച ഏകമതം ക്രൈസ്തവ പൗരോഹിത്യമതമാണ് എന്നത് നിഷേധിക്കുന്നത് ചരിത്രത്തിന്റെ ആകെയുള്ള നിഷേധവും നമ്മുടെ മനസ്സാക്ഷിയോടുള്ള വെല്ലുവിളിയുമാകും എന്നതിനാല്‍ അത് പരാമര്‍ശിക്കാതെ ഈ ചര്‍ച മുന്നോട്ടുകൊണ്ടുപോകാനാവില്ല.

CKLatheef പറഞ്ഞു...

@V.B.Rajan

>>> ഇസ്ലാം മതത്തിലുള്ള കുറച്ചുപേര്‍ക്കെങ്കിലും മാനവരാശി കൈവരിച്ച ശാസ്ത്രീയ നേട്ടങ്ങള്‍ അംഗീകരിക്കുവാന്‍ സാധിക്കുന്നില്ല. അവര്‍ ഇന്നും മനുഷ്യനെ ആറാം നൂറ്റാണ്ടിലേക്കു തിരിച്ചുകൊണ്ടുപോകുവാന്‍ ശ്രമിക്കുന്നു. മറ്റു വിശ്വാസികളെ പതിയിരുന്നു പിടിച്ചു കൊല്ലുവാന്‍ ഖുറാനില്‍ പറഞ്ഞ വാക്യങ്ങള്‍ അതേപടി പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരാനാണ് അവരുടെ ശ്രമം.<<<

താങ്കളുടെ ഈ വാദം ചര്‍ചയുമായി ബന്ധപ്പെട്ടതല്ലെങ്കിലും ഈ കമന്റ് ഇവിടെ നിലനിര്‍ത്തുന്നത് കൊണ്ട് ചെറിയ ഒരു പ്രതികരണം അറിയിക്കട്ടെ.

ഇസ്്‌ലാം പൂര്‍ണമായും ദൈവപ്രോക്തമാണ് എന്ന് കരുതുന്ന ആളാണ് ഞാന്‍ അതുകൊണ്ട് അത് ഏത് കാലത്ത് അവതരിച്ചു എന്നത് പ്രസക്തമല്ല. ഏക്കാലത്തെക്കുമുള്ള മനുഷ്യന് നടപ്പില്‍ വരുത്താവുന്ന ശാശ്വത നിയമങ്ങളാണ് അതിന്റെ അടിസ്ഥാനം. ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്നതിന് അതില്‍ ഒരു പുണ്യവും നല്‍കിയിട്ടില്ല. കാരക്ക തിന്നുന്നതിനും. പണ്ട് അറബികള്‍ ധരിച്ച വസ്ത്രം ധരിക്കുന്നതിനും. ബാക്കിയുള്ള നിയമങ്ങള്‍ ചിലതില്‍ കാലാനുസൃതമായ ഇലാസ്തികത സ്വീകരിക്കുന്നതാണ്. ധാര്‍മിക മൂല്യങ്ങളാകട്ടെ ശാശ്വതമായി നിലനില്‍ക്കുന്നതും. അവ ഏത് കാലഘട്ടത്തിലെ മനുഷ്യര്‍ മാറ്റിനിര്‍ത്തിയാലും അത് മനുഷ്യത്വത്തിനും സമൂഹത്തിനും നഷ്ടമേ അതുകൊണ്ടുണ്ടായിട്ടുള്ളൂ. ഖുര്‍ആനില്‍ മറ്റുവിശ്വാസികളെ പതിയിരുന്ന് ആക്രമിക്കാനുള്ള ഒരു കല്‍പനയുമില്ല. അതിനെക്കുറിച്ച് ഞാന്‍ തന്നെ വിശദമാക്കിയതാണ്.

പ്രിയ രാജന്‍ ഇത്രമാത്രം താങ്കളുടെ മനസ്സ് കടുത്തുപോകാനും ഇരുട്ടുകയറാനും ഇടയാക്കിയത് നിരീശ്വരവാദമാണെങ്കില്‍ താങ്കള്‍ താങ്കളുടെ തന്നെ നന്മക്ക് വേണ്ടി ഒരു പുനര്‍വിചിന്തനം നടത്തിനോക്കരുതോ. അതോ താങ്കളെന്നെ പരീക്ഷിക്കുകയാണോ. നന്മക്കായി പ്രാര്‍ഥിക്കുന്നു.

CKLatheef പറഞ്ഞു...

>>> ഹേമാംബിക said...

അപ്പുട്ടന്‍ നന്നായി എഴുതി.ആശംസകള്‍. ഇവിടെയുള്ള 100 കമന്റും ഞാന വായിച്ചില്ല. ശാസ്ത്ര ലോകത്തില്‍ ഇത്രയും നാളും ജോലി ചെയ്തതില്‍ നിന്ന് എനിക്ക് മനസ്സിലായത്‌ : ഒരു ശാസ്ത്രം തുടങ്ങുന്നത് വിശ്വാസത്തില്‍ നിന്നാണ്, വെറുമൊരു വിശ്വാസത്തില്‍ നിന്ന്. ആ വിശ്വാസമാണ് പിന്നീടു പല കണ്ടു പിടുത്തങ്ങളായി മാറുന്നത്. അപ്പോള്‍ ഒരിക്കലും വിശ്വാസം ഇല്ലാത്ത ഒരു ശാസ്ത്രം ജനിക്കുന്നില്ല. അതിനെ ഒരിക്കലും തള്ളി പറയാനും സാധിക്കില്ല.
ശാസ്ത്രത്തിനു അതീതമായി കുറെ കാര്യങ്ങള്‍ ഉണ്ട് , ഈ അതീതത്തെ ദൈവത്തിന്റെ ഭാഗമായി ആളുകള്‍ കാണുന്നു. അതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. (ഞാന്‍ ഒരു പൂര്‍ണ വിശ്വാസി അല്ല, പക്ഷെ അവിശ്വാസിയും അല്ല)<<<

നാം ഇവിടെ ഇത് ചര്‍ചചെയ്യുമ്പോള്‍ തന്നെ അപ്പൂട്ടന്റെ ബ്ലോഗില്‍ വന്ന കമന്റ് ഇവിടെ നല്‍കുകയാണ്. ഇതില്‍ പോസ്റ്റുമായി ബന്ധപ്പെട്ട ചില വസ്തുതകളുണ്ട് എന്നതുകൊണ്ടാണ്. സ്വാഭാവികമായും ഞാന്‍ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്ന ആളാകണം ഇതെന്നില്ല. എങ്കിലും ശാസ്ത്രം എന്നാല്‍ ശാസ്ത്രീയമായി തെളിയിക്കാനാവത്തിതിനെയെല്ലാം നിഷേധിക്കുന്നവനായിരിക്കണം എന്ന യുക്തിവാദിയുടെ നിരീക്ഷണം അസംബന്ധമാണ് എന്നെങ്കിലും ഈ ഗവേഷകന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. സുശീലിന്റെ തുടര്‍ന്നുള്ള നിരീക്ഷണങ്ങള്‍ ഒരു യുക്തിവാദിയുടെ പരിമിതിയും ബേജാറും വ്യക്തമാക്കുകയും ചെയ്യുന്നു. അതോടൊപ്പം അദ്ദേഹം പറഞ്ഞ ചില വരികള്‍, ഞാനെന്റെ കമന്റില്‍ സുചിപ്പിക്കുയും, സന്തോഷ് വിയോജിക്കുകയും ചെയ്ത കാര്യത്തിലെ എന്റെ നിലപാടിലെ സുതാര്യത വ്യക്തമാക്കുന്നതാണ് ആ വരികള്‍ ഇങ്ങനെ: (cont)

CKLatheef പറഞ്ഞു...

സുശീല്‍ കുമാര്‍ പി പി said...
July 2, 2010 7:40 AM
>>> മറ്റുള്ളവര്‍ക്ക് ദോഷമുണ്ടാക്കാത്തിടത്തോളം ഒരു വിശ്വാസത്തെയും എതിര്‍ക്കേണ്ടതില്ല. പക്ഷേ സമൂഹത്തെ പിറകോട്ട് വലിക്കുകയും, മനുഷ്യരെ അന്ധതയില്‍ തളച്ചിടുകയും ചെയ്യുന്ന വിശ്വാസങ്ങള്‍ മനുഷ്യ സമൂഹത്തിനു തന്നെ ദോഷം ചെയ്യുന്നു. മതങ്ങള്‍ തടയിട്ടിരുന്നില്ലെങ്കില്‍ ശാസ്ത്രം ഇന്ന് ഇവിടം വരെ എത്തിയാല്‍ പോര. വിശ്വാസത്തിനുമേലുള്ള ഏത് സംശയത്തിനും മനുഷ്യന്‌ ( ശാസ്ത്രജ്ഞന്‌) കൊടുക്കേണ്ടി വന്ന വില സ്വന്തം ജീവന്‍ തന്നെയായിരുന്ന കാലഘത്തിന്‌ മാറ്റം വന്നിട്ട് അധിക കാലമായിട്ടില്ല. ഞാന്‍ ഉറപ്പിച്ചു പറായുന്നു, ശാസ്ത്രത്തിന്‌ വിശ്വാസം(മതം) തടയിട്ടിരുന്നില്ലെങ്കില്‍ ഇന്ന് നാം ഉപയോഗിക്കുന്ന ഇന്റെര്‍നെറ്റ് ഒരു രണ്ടായിരം വര്‍ഷം മുമ്പെങ്കിലും ഉപയോഗിക്കാന്‍ മനുഷ്യന്‌ കഴിയുമായിരുന്നുവെന്ന്. ഇന്ന് നാം ഉപയോഗിക്കേണ്ടത് ഇതൊന്നുമാകുമായിരുന്നില്ല. <<<

ഒരു മതനിഷേധിയുടെ ബേജാറിന്റെ ന്യായം ഈ കമന്റ് അനാവരണം ചെയ്യുന്നു. ഇതില്‍ അദ്ദേഹം സൂചിപ്പിക്കുന്നത് എന്തിനെയാകും എന്ന് പറഞ്ഞിട്ടില്ലെങ്കിലും ഞാന്‍ സൂചിപ്പിച്ച ചരിത്രത്തെത്തന്നെയാകാം എന്ന കരുതുന്നതില്‍ തെറ്റുണ്ടാവും എന്ന് തോന്നുന്നില്ല. ഒരര്‍ഥത്തില്‍ അദ്ദേഹത്തിന്റെ അവസാനത്തെ നിഗമനത്തോട് യോജിക്കുന്നു.

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌,
ഒരു ഹൈപോത്തെറ്റിക്കൽ സിറ്റുവേഷൻ പറയട്ടെ.

ഏ എന്നൊരാൾ മരിച്ചുകിടക്കുന്നു. അതിനടുത്തൊരു കുറിപ്പും. "ഞാനാണ്‌ ഏ-യെ കൊന്നത്‌. എന്ന് ബി".

ഇവിടെ പോലീസിന്റെ പക്കൽ പല വഴികളുണ്ട്‌.

ഒരു വിഭാഗം പറയുന്നു ബി ആണ്‌ കൊന്നത്‌ എന്ന് വിശ്വസിച്ച്‌ ഫയൽ ക്ലോസ്‌ ചെയ്യാം എന്ന്.

മറ്റൊരു വിഭാഗം ബി ആണ്‌ കൊന്നത്‌ എന്നത്‌ അംഗീകരിച്ചുകൊണ്ടുതന്നെ ബി എന്ന വ്യക്തിയെ അന്വേഷിക്കാം എന്ന നിലപാടെടുക്കുന്നു. കിട്ടിയാൽ അറസ്റ്റ്‌ ചെയ്യാം, ഇല്ലെങ്കിൽ ഫയൽ ക്ലോസ്‌ ചെയ്യാം.

മൂന്നാമതൊരു വിഭാഗം ഏതോ ഒരു ബി ആണ്‌ കൊന്നത്‌ എന്ന് അംഗീകരിക്കേണ്ടതില്ല എന്ന് തീരുമാനിക്കുന്നു. ബി ആയാലും വേറെ ആരെങ്കിലും ആയാലും കൊലപാതകി ആര്‌, കൊന്നതിന്‌ ഉപയോഗിച്ച ആയുധങ്ങളെന്ത്‌, കൊല്ലാനുള്ള പ്രേരണ എന്ത്‌ എന്നതൊക്കെ സ്വയം അന്വേഷിച്ച്‌ കണ്ടെത്താൻ ശ്രമിക്കാം എന്ന അഭിപ്രായക്കാരാണ്‌.

എളുപ്പത്തിൽ തീർക്കാവുന്ന ഒരു കാര്യമാണ്‌ കൂടുതൽ അന്വേഷിക്കാതെ ഫയൽ ക്ലോസ്‌ ചെയ്യുക എന്നത്‌. അത്‌ അഭികാമ്യമാണോ എന്നത്‌ ആർക്കും മനസിലാക്കാവുന്നതേയുള്ളു.

രണ്ടാമത്തെ കേസിൽ അന്വേഷണം നടക്കുന്നുണ്ട്‌, പക്ഷെ എല്ലാം ബി എന്നൊരാളെ ചുറ്റിപ്പറ്റിയാണെന്നേയുള്ളു. ബി ആരെന്നറിയില്ല, പക്ഷെ ബി എന്നൊരാൾ ഉണ്ടെന്നും എന്നെങ്കിലുമൊരിക്കൽ ബി എന്നൊരാളെ കണ്ടെത്തുമെന്നും പോലീസിന്‌ ആത്മാർത്ഥമായി തന്നെ പ്രതീക്ഷിക്കാം. പക്ഷെ അവസാനം ബി എന്നൊരാളെക്കുറിച്ച്‌ അറിവ്‌ ലഭിച്ചാൽപ്പോലും അയാളാണ്‌ ഈ കൃത്യം ചെയ്തത്‌ എന്നത്‌ ഉറപ്പിക്കാനാവില്ല. (ബി എന്ന പേരിൽ വേറൊരാൾ ഉണ്ടാവാം)

മൂന്നാമത്തേത്‌ കുറച്ചുകൂടി വസ്തുതാപരമായ അന്വേഷണമായിരിക്കും. ഇവിടെയും റിസൽറ്റ്‌ ഉറപ്പൊന്നുമില്ല. കൊലപാതകം നടത്തിയത്‌ ആരെന്ന് അറിയാൻ സാധിക്കണമെന്നില്ല, കൊലപാതകി ഒരുപക്ഷെ ഒരിക്കലും (അയാളുടെ ജീവിതത്തിൽ) പിടിക്കപ്പെടാതെ പോയേയ്ക്കാം. പക്ഷെ യാഥാർത്ഥ്യത്തിന്റെ വഴിയിലുള്ള പല സാധ്യതകളും ഇത്‌ തുറന്നേയ്ക്കാം. ഈ കൊലപാതകവുമായി ബന്ധമുള്ള പല ദുരൂഹതകളും ഒരുപക്ഷെ വെളിച്ചത്ത്‌ വന്നേയ്ക്കാം.

അപ്പൂട്ടൻ പറഞ്ഞു...

തത്വത്തിൽ ബി എന്നൊരാൾ പറയുന്നില്ല അന്വേഷണം നിർത്തിക്കൊള്ളാൻ. ബി എന്ന പേരുള്ള ഒരാൾ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്നേയുള്ളു. ബി എന്ന വ്യക്തിയെക്കുറിച്ച്‌ ആർക്കും വലിയ അറിവൊന്നുമില്ലതാനും.

എഴുതിവെച്ച കുറിപ്പിനപ്പുറം പോകേണ്ടതില്ല എന്ന് തീരുമാനിച്ച്‌ മടിച്ചിരിക്കുന്ന വിഭാഗം അന്വേഷണങ്ങളൊന്നും നടത്തുന്നില്ല. അവർ വളരെ ചെറിയ ന്യൂനപക്ഷമായിരിക്കും. കുറിപ്പിലുള്ളത്‌ ശരിയാണെന്ന് ഉറച്ച്‌ എല്ലാ അന്വേഷണവും അതിന്റെ ആധാരത്തിൽ നടത്തുന്നവരും കണ്ടെത്താവുന്ന കാര്യങ്ങൾക്ക്‌ പരിധിയുണ്ടാവാം. അവരുടെ കണ്ടെത്തലുകൾ തന്നെ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതകളും ധാരാളം. സ്വതന്ത്രാന്വേഷണം നടത്തുന്ന വിഭാഗം, ഒരുപക്ഷെ, പരാജയപ്പെട്ടേയ്ക്കാം, പക്ഷെ അവരുടെ അന്വേഷണത്തിനും കണ്ടെത്തലുകൾക്കും വ്യക്തതയുണ്ട്‌, വസ്തുനിഷ്ഠമായ ആധാരമുണ്ട്‌. അവരുടെ കഴിവുകൾ ചോദ്യം ചെയ്യപ്പെട്ടേയ്ക്കാം, പുരോഗതിയിൽ പലർക്കും അതൃപ്തി ഉണ്ടായേയ്ക്കാം, പക്ഷെ കണ്ടെത്തലുകളുടെ ആധാരം ശക്തമാകയാൽ അവയുടെ refutation താരതമ്യേന കുറവായിരിക്കും.

ഇവിടെയൊന്നും ആരുടേയും സത്യസന്ധത സംശയിക്കേണ്ടതില്ല. എല്ലാവർക്കും അവരവരുടേതായ ശരികളുണ്ട്‌.

പ്രശ്നം വരുന്നതും മനുഷ്യസഹജമായ എതിരഭിപ്രായങ്ങൾ മൂലമാണ്‌. കുറിപ്പിന്റെ ആധാരത്തിൽ ബി ആണ്‌ കൊല നടത്തിയത്‌ എന്ന് ഉറപ്പുള്ള വിഭാഗം "ബി ആണ്‌ കൊന്നതെന്ന് അറിയാവുന്നതല്ലെ, പിന്നെന്തിനാണ്‌ സി-യെക്കുറിച്ച്‌ അന്വേഷിക്കുന്നത്‌" എന്നും പറഞ്ഞേയ്ക്കാം, ഗതിമുട്ടിയ അന്വേഷണങ്ങളെക്കുറിച്ച്‌ പരിഹാസപൂർവ്വം സംസാരിച്ചേയ്ക്കാം. ഇങ്ങിനെ പറയുന്ന വിഭാഗത്തിനാണ്‌ മേൽക്കൈയ്യെങ്കിൽ സ്വതന്ത്രമായ അന്വേഷണങ്ങൾക്ക്‌ ഒരു തിരിച്ചടിയാകും സംഭവിക്കുക. സ്വതന്ത്രമായി അന്വേഷണം നടത്തുന്ന വിഭാഗം, ഒരു പ്രതിക്രിയ ആയെങ്കിലും, തിരിച്ചും മറുവിഭാഗത്തിന്റെ പരിമിതമായ അന്വേഷണത്തെക്കുറിച്ചും പരിഹസിച്ചേയ്ക്കാം. ഇരുവിഭാഗവും ശത്രുതാപരമായാണ്‌ വർത്തിക്കുന്നതെന്ന പ്രതീതി ഉണ്ടാകാൻ ഇത്‌ ധാരാളം.

ഇതുതന്നെ മതത്തിലേയ്ക്കും ശാസ്ത്രത്തിലേയ്ക്കും ആയി ചിന്തിച്ചാൽ ചേരിതിരിവിനെക്കുറിച്ച്‌ ഒരു ചിത്രം ലഭിച്ചേയ്ക്കും. ദൈവവിശ്വാസം, per se ശാസ്ത്രത്തിന്‌ എതിരുനിൽക്കണമെന്നില്ല. മനുഷ്യന്റെ അന്വേഷണത്വരയെ ഒരു മതവും, തത്വത്തിൽ, നിരുത്സാഹപ്പെടുത്തുന്നുമില്ല. പക്ഷെ തത്വത്തിൽ ഉള്ളതല്ലല്ലൊ പലപ്പോഴും നാം കാണാനിടവരുന്നത്‌.

sijo george പറഞ്ഞു...

well said apputta.
''ജീവിതത്തിന്റെ മാര്‍ഗദര്‍ശനത്തിനായി അവതീര്‍ണമായ വിശ്വാസപ്രമാണങ്ങളുടെയും അനുഷ്ഠാനമുറകളുടെയും വിശദീകരണം മതം നല്‍കുന്നു...''
>> പക്ഷെ, ഈ വിശദീകരണങ്ങളും, മാർഗദർശനങ്ങളുമൊക്കെ പ്രസക്തമായിരുന്നു, ഇതെഴുതപ്പെട്ട കാലത്തെ ഗോത്ര സമൂഹത്തിൽ. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും, ഇന്നത്തെ സമൂഹത്തിന്, മനുഷ്യ ജീ‍വിതത്തിൻ പ്രത്യേകിച്ചൊരു പ്രാധാന്യവുമില്ലാത്ത കുറേ ‘ഫിക്ഷനുകൾ’ മാത്രമായ ഗ്രന്ഥങ്ങളിൽ ആധുനിക മനുഷ്യന്റെ ചിന്ത തളച്ചിടുന്നതാണ് ഏറ്റവും പരിഹാസ്യം!
‘മതത്തോട് ആധുനികയുഗം പുലര്‍ത്തുന്ന ശത്രുതക്ക് കാരണം, മതവും ശാസ്ത്രവും പരസ്പരവിരുദ്ധമാണെന്ന വിശ്വാസമാണ്.’ << മതത്തോടോ, ദൈവമെന്ന കൺസപ്റ്റിനോടോ ശാസ്ത്രത്തിനെന്ത് ശത്രുത? ശാസ്ത്രത്തിന്റെ വഴിയിൽ മതവും ദൈവവുമെന്നത് ഒരു വിഷയമേയല്ല, മറിച്ച് മതങ്ങളാണ് ശാസ്ത്രത്തിന്റെ വളർച്ചയിലും, പുരോഗതിയിലും ഭയപ്പെടുന്നത്! അതുകൊണ്ട് തന്നെയാണ് ഓരോ കണ്ടുപിടുത്തങ്ങളോടും, അതു നൂറ്റണ്ട്കൾക്ക് മുന്നേ മതഗ്രന്ഥങ്ങളിൽ പറഞ്ഞിർട്ടുണ്ടായിരുന്നു എന്നൊക്കെയുള്ള പരിഹാസ്യമായ വാദങ്ങളുമായി മതങ്ങൾ വരുന്നത്. ശാസ്ത്രം ഒരിക്കലും പൂർണ്ണമല്ല, പൂർണ്ണമാകുന്നുമില്ല..കാരണം, ഒരിക്കലും അവസാനിക്കാത്ത അറിവുകളുടെ ഒരു മഹാസംഭവമാണ് ഈ പ്രപഞ്ചം എന്ന് പറയുന്നത്. മനുഷ്യന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ആ നിഗൂഡ രഹസ്യങ്ങളെ മനസിലാക്കുക, ഈ ലോകത്തെ ജീവിതം മെച്ചപ്പെടുത്താനുള്ള വഴിയൊരുക്കുക ഇതൊക്കെയാണ് ശാസ്ത്രത്തിന്റെ മുന്നിലുള്ള ലക്ഷ്യങ്ങൾ, അല്ലാ‍തെ മരണശേഷമുള്ള പരമാനന്ദ സുഖങ്ങൾ വാഗ്ദാനം ചെയ്യുന്ന മതങ്ങളോ, ദൈവമോ ശാസ്ത്രത്തിന്റെ വഴിയിൽ ഒരു വിഷയമേയല്ല! ദൈവമുണ്ടോ ഇല്ലയോ എന്ന് തെളിയിക്കേണ്ട ഒരു ബാധ്യതയും ശാസ്ത്രത്തിനില്ല.

സുശീല്‍ കുമാര്‍ പറഞ്ഞു...

:)

ea jabbar പറഞ്ഞു...

പ്രപഞ്ച സ്രഷ്ടാവായ ദൈവമാണ് അത് അവതരിപ്പിച്ചതെന്നതിനാല്‍ തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങള്‍ക്ക് വിരുദ്ധമായ ഒന്നും അതില്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
----------
തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങള്‍ക്കും സാമാന്യ യുക്തിക്കും നിരക്കാത്ത വിഡ്ഡിത്തങ്ങളും വിരോധാഭാസങ്ങളും നിറഞ്ഞിരിക്കുന്നതിനാല്‍ അതൊന്നും സര്‍വ്വജ്ഞാനിയായ ഒരു ദൈവത്തില്‍നിന്നുള്ളതല്ല എന്നു മനസ്സിലാക്കാവുന്നതാണ്.

സുശീല്‍ കുമാര്‍ പറഞ്ഞു...

അപ്പൂട്ടന്റെ പോസ്റ്റില്‍ ഞാന്‍ ഇട്ട കമന്റ് ഇവിടെ എടുത്തിട്ടതില്‍, കുഴപ്പമൊന്നുമില്ല; പക്ഷേ അതിന്റെ അലകും പിടിയും ചെത്തിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. അത് മുഴുവനായി വായിച്ചാല്‍ കുഴപ്പമനെന്നു കരുതിയോ? അതില്‍ ഭേജാറാണൊ സത്യവും ആത്മവിശ്വാസവുമാണോ എന്ന് വായിക്കുന്നവര്‍ തീരുമാനിക്കട്ടെ.

ea jabbar പറഞ്ഞു...

അള്ളാഹു എന്ന ദൈവം ആകാശത്തിരുന്ന് നക്ഷത്രങ്ങള്‍ പെറുക്കി പിശാചുകളെ എറിയുന്നതാണ് ഉള്‍ക്കകള്‍ എന്നും, സൂര്യന്‍ രാത്രി അല്ലാഹുവിന്റെ കസേരക്കു താഴെ വിശ്രമിച്ചു പിറ്റേന്നു വീണ്ടും ഉദിക്കാനായി സഞ്ചരിക്കുകയാണെന്നും, ഭൂമി പരത്തി വിരിച്ചിട്ടതും ഏഴു തട്ടുള്ളതുമാണെന്നും , ആകാശത്തിന് ഏഴു തട്ടുകളുണ്ടെന്നും , ബീജം പുറപ്പെടുന്നത് മുതുകില്‍ നിന്നാണെന്നുമൊക്കെ വിവരിക്കുന്ന കുര്‍ ആന്‍ പ്രപഞ്ച സ്രഷ്ടാവായ ദൈവം അവതരിപ്പിച്ചതല്ല, ആറാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു മനുഷ്യന്റെ മൂഡ ജല്‍പ്പനങ്ങളാണത്.

സുശീല്‍ കുമാര്‍ പറഞ്ഞു...

കമന്റ് മുഴുവനായി ഇവിടെ വായിക്കുക:

ശാസ്ത്ര ലോകത്ത് ജോലി ചെയ്യുന്ന ഒരാളിന്റെ അഭിപ്രായത്തെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആളല്ല. എന്നാല്‍ മനസ്സിലുദിച്ച ചില സംശയങ്ങള്‍ ചോദിക്കട്ടെ.
വെറുമൊരു വിശ്വാസത്തില്‍ നിന്നാണോ അതോ നിലവിലുള്ള വിശ്വാസത്തിന്മേലുള്ള സംശയത്തില്‍ നിന്നാണോ ശാസ്ത്രം തുടങ്ങുന്നത്? സംശയങ്ങളും അതിന്മേലുള്ള അന്വേഷണവും അതില്‍ നിന്നും എത്തിച്ചേരുന്ന നിഗമനവും പരീക്ഷണനിരീക്ഷണങ്ങളിലൂടെ എത്തിച്ചേരുന്ന സിദ്ധാന്തവുമല്ലേ ശാസ്ത്രം?
"ശാസ്ത്രത്തിനു അതീതമായി കുറെ കാര്യങ്ങള്‍ ഉണ്ട് , ഈ അതീതത്തെ ദൈവത്തിന്റെ ഭാഗമായി ആളുകള്‍ കാണുന്നു. അതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. (ഞാന്‍ ഒരു പൂര്‍ണ വിശ്വാസി അല്ല, പക്ഷെ അവിശ്വാസിയും അല്ല)"
>>> ശാസ്ത്രത്തിന്‌ അതീതമായി കുറെ കാര്യങ്ങളുണ്ട് എന്നത് ശരിയാണ്‌. പക്ഷേ ഇന്നലെ ശാസ്ത്രത്തിന്‌ അതീതമായിരുന്ന പലതും ഇന്ന് ശാസ്ത്രത്തിന്‌ അധീനമാണ്‌. മനുഷ്യന്‌ മനസ്സിലാക്കാന്‍ കഴിയാതിരുന്ന കാലത്ത് പാമ്പും, ഇടിമിന്നലും, (പ്രകൃതി പ്രതിഭാസങ്ങലെല്ലാം തന്നെ) ആളുകള്‍ ദൈവമായി കണ്ടു. ശാസ്ത്രത്തിന്റെ വെളിച്ചം അവിടെയെത്തിലപ്പോള്‍ അവ ദൈവമല്ലാതായി. അതുപോലെ ഇന്ന് ശാസ്ത്രത്തിന്‌ അതീതമായ പലതും നാളെ അധീനമാകാം. അപ്പോള്‍ ഈ അതീതത്തെ ദൈവമായി കാണുന്നതാണോ അതോ അവയെക്കുറിച്ച് ഇന്ന് എനിക്കറിയില്ല എന്നു പറയുന്നതാണോ കൂടുതല്‍ വിനീതമായ വഴി?
>>>> പിന്നത്തെ പ്രശ്നം ആ അതീതമായ ഭാഗത്തെ മുന്‍ വിധിയോടെ 'തങ്ങള്‍ ആരോപിക്കുന്ന സ്വഭാവങ്ങളുള്ള തങ്ങളുടെ ദൈവമായി' തന്നെ കാണണമെന്ന ശാഠ്യമാണ്‌. ഇതില്‍ തെറ്റില്ലേ? ആ അതീത ഭാഗത്തെ പ്രീണിപ്പിച്ചും കൈക്കൂലി(വഴിപാടുകള്‍, ബലി തുടങ്ങിയവ) കൊടുത്ത് പ്രീതിപ്പെടുത്തിയും തന്‍ കാര്യം നേടാന്‍ മനുഷ്യന്‍ കാട്ടുന്ന സ്വാര്‍ത്ഥതയുടെ കാര്യമോ? അതില്‍ തെറ്റില്ലേ? അതിന്‌ ന്യായമെന്താണ്‌?
ഇതൊന്നും ശാസ്ത്രത്തിന്റെ പരിധയില്‍ വരുന്ന വിഷയമല്ലെന്നറിയാം. എന്നാല്‍
അതുകൊണ്ട് ഞാന്‍ വിശ്വാസിയോ അവിശ്വാസിയൊ അല്ല എന്ന് പറഞ്ഞു മാറിനില്‍ക്കുന്നത് -'ഞാന്‍ ഈ നാട്ടുകാരനല്ല, അങ്ങ് മാവിലായിക്കാരനാണ്‌' എന്ന് പറഞ്ഞ് മാറിനില്‍ക്കുന്നത്ര നിസ്സംഗമല്ലേ?
മറ്റുള്ളവര്‍ക്ക് ദോഷമുണ്ടാക്കാത്തിടത്തോളം ഒരു വിശ്വാസത്തെയും എതിര്‍ക്കേണ്ടതില്ല. പക്ഷേ സമൂഹത്തെ പിറകോട്ട് വലിക്കുകയും, മനുഷ്യരെ അന്ധതയില്‍ തളച്ചിടുകയും ചെയ്യുന്ന വിശ്വാസങ്ങള്‍ മനുഷ്യ സമൂഹത്തിനു തന്നെ ദോഷം ചെയ്യുന്നു. മതങ്ങള്‍ തടയിട്ടിരുന്നില്ലെങ്കില്‍ ശാസ്ത്രം ഇന്ന് ഇവിടം വരെ എത്തിയാല്‍ പോര. വിശ്വാസത്തിനുമേലുള്ള ഏത് സംശയത്തിനും മനുഷ്യന്‌ ( ശാസ്ത്രജ്ഞന്‌) കൊടുക്കേണ്ടി വന്ന വില സ്വന്തം ജീവന്‍ തന്നെയായിരുന്ന കാലഘത്തിന്‌ മാറ്റം വന്നിട്ട് അധിക കാലമായിട്ടില്ല. ഞാന്‍ ഉറപ്പിച്ചു പറായുന്നു, ശാസ്ത്രത്തിന്‌ വിശ്വാസം(മതം) തടയിട്ടിരുന്നില്ലെങ്കില്‍ ഇന്ന് നാം ഉപയോഗിക്കുന്ന ഇന്റെര്‍നെറ്റ് ഒരു രണ്ടായിരം വര്‍ഷം മുമ്പെങ്കിലും ഉപയോഗിക്കാന്‍ മനുഷ്യന്‌ കഴിയുമായിരുന്നുവെന്ന്. ഇന്ന് നാം ഉപയോഗിക്കേണ്ടത് ഇതൊന്നുമാകുമായിരുന്നില്ല. ഇതിനെക്കാളുമെത്രയൊ ഉയര്‍ന്ന തലത്തിലുള്ള ഒരു സംവിധാനമായേനെ. അതിനാന്‍ മനുഷ്യസമൂഹത്തെ പിടകോട്ട് വലിച്ചുകൊണ്ടിരിക്കുന്ന വിശ്വാസങ്ങള്‍ക്കു നേരെ മാവിലായിക്കാരന്റെ നിസ്സംഗത കാണിക്കുന്നത് മനുഷ്യസമൂഹത്തിനു നേരെയുള്ള ഒരു വലിയ പാതമാണെന്ന് ഞാന്‍ കരുതുന്നു.
ഹേമാബികയുടെ അഭിപ്രായത്തിന്‌ എല്ലാ മാന്യതയും കൊടുത്തുകൊണ്ട് സ്വന്തം അഭിപ്രായം പറഞ്ഞതിനെ തെറ്റായി കാണില്ലല്ലോ?"


>>>> ലത്തീഫേ ഇല്ലാത്ത കാര്യങ്ങളെ ശാസ്ത്രത്തിന്‌ തെളിയില്ലാന്‍ കഴിയില്ല. അതുകൊണ്ട് ദൈവത്തെ കണ്ടെത്തുന്നത് ശാസ്ത്രജ്ഞരുടെ പണിയല്ല. റോക്കറ്റ് വിടും മുമ്പ് തേങ്ങയുടയ്ക്കുന്ന ചിലരുണ്ടാകാം. അവരെ നിങ്ങളെടുത്തൊ. ഞങ്ങള്‍ ശാത്രജ്ഞരുടെ വിശ്വാസമല്ല, മറിച്ച് ശാസ്ത്രത്തിന്റെ രീതിയാണ്‌ പിന്തുടരുന്നത്.
കന്യകയുടെ യോനിയില്‍ ഊതി ദിവ്യഗര്‍ഭമുണ്ടാക്കി എന്ന് സ്വയം വെളിപ്പെടുത്തുന്ന അല്ലാഹുവിനെ ഫ്രീസറില്‍ വെച്ച് എന്തിനാണ്‌ ലത്തീഫേ ശാസ്ത്രദൈവവുമായി സര്‍ക്കസ് കളിക്കുന്നത്?

CKLatheef പറഞ്ഞു...

sijo george said..

>>> മതത്തോടോ, ദൈവമെന്ന കൺസപ്റ്റിനോടോ ശാസ്ത്രത്തിനെന്ത് ശത്രുത? ശാസ്ത്രത്തിന്റെ വഴിയിൽ മതവും ദൈവവുമെന്നത് ഒരു വിഷയമേയല്ല, മറിച്ച് മതങ്ങളാണ് ശാസ്ത്രത്തിന്റെ വളർച്ചയിലും, പുരോഗതിയിലും ഭയപ്പെടുന്നത്! അതുകൊണ്ട് തന്നെയാണ് ഓരോ കണ്ടുപിടുത്തങ്ങളോടും, അതു നൂറ്റണ്ട്കൾക്ക് മുന്നേ മതഗ്രന്ഥങ്ങളിൽ പറഞ്ഞിർട്ടുണ്ടായിരുന്നു എന്നൊക്കെയുള്ള പരിഹാസ്യമായ വാദങ്ങളുമായി മതങ്ങൾ വരുന്നത്. ശാസ്ത്രം ഒരിക്കലും പൂർണ്ണമല്ല, പൂർണ്ണമാകുന്നുമില്ല..കാരണം, ഒരിക്കലും അവസാനിക്കാത്ത അറിവുകളുടെ ഒരു മഹാസംഭവമാണ് ഈ പ്രപഞ്ചം എന്ന് പറയുന്നത്. മനുഷ്യന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ആ നിഗൂഡ രഹസ്യങ്ങളെ മനസിലാക്കുക, ഈ ലോകത്തെ ജീവിതം മെച്ചപ്പെടുത്താനുള്ള വഴിയൊരുക്കുക ഇതൊക്കെയാണ് ശാസ്ത്രത്തിന്റെ മുന്നിലുള്ള ലക്ഷ്യങ്ങൾ, അല്ലാ‍തെ മരണശേഷമുള്ള പരമാനന്ദ സുഖങ്ങൾ വാഗ്ദാനം ചെയ്യുന്ന മതങ്ങളോ, ദൈവമോ ശാസ്ത്രത്തിന്റെ വഴിയിൽ ഒരു വിഷയമേയല്ല! ദൈവമുണ്ടോ ഇല്ലയോ എന്ന് തെളിയിക്കേണ്ട ഒരു ബാധ്യതയും ശാസ്ത്രത്തിനില്ല.<<<

ഏതെങ്കിലും മതം തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങളില്‍ ചിലത് ഞങ്ങളുടെ ദൈവപ്രോക്തമായ ഗ്രന്ഥങ്ങളിലുണ്ട് എന്ന് പറയുന്നുവെങ്കില്‍ അതില്‍ പ്രയാസപ്പെടേണ്ട. ശാസ്ത്രത്തോടുള്ള അവരുടെ താല്‍പര്യമേ അത് കാണിക്കുന്നുള്ളൂ. എന്നാല്‍ മതവാദികള്‍ ചെയ്യേണ്ടത് അതാണ് എന്ന് എനിക്ക് അഭിപ്രായവുമില്ല. അവര്‍ അത്തരം ശാസ്ത്രീയ ഗവേഷണങ്ങളില്‍ മുന്നേറുകയാണ് ചെയ്യേണ്ടത്.

ശാസ്ത്രത്തെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. അതോടൊപ്പം ശാസ്ത്രത്തോട് എതിരിട്ടു എന്ന് പറഞ്ഞ മതം പ്രവാചക പ്രബോധിതമായ മതമല്ല എന്ന് ഞാന്‍ ഈ പോസ്റ്റിലൂടെ വ്യക്തമാക്കുകയും ചെയ്തു. ആ മതത്തെ സംബന്ധിച്ചിടത്തോളം ശാസ്ത്രത്തോട് എതിരിടേണ്ട ഒരാവശ്യവുമില്ല. കാരണം രണ്ടിന്റെയും പ്രവര്‍ത്തന രംഗം വ്യത്യസ്ഥമാണ് എന്നതുതന്നെ. താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിന് നന്ദി.

CKLatheef പറഞ്ഞു...

പ്രിയ സുശീല്‍ ,

താങ്കളുടെ കമന്റില്‍ ഒരു പ്രസ്താവന പോലെ നല്‍കിയ കാര്യങ്ങളാണ് ഞാന്‍ എടുത്ത് ചേര്‍ത്തത്. ബാക്കി ഭാഗങ്ങള്‍ പ്രധാനമായും ഹേമാംബികയോടുള്ള ചോദ്യങ്ങളാണ്. അവ അത്ര പ്രസക്തമായ ചോദ്യമായി എനിക്ക് തോന്നിയിട്ടില്ല. ഹേമാംബികയില്‍നിന്ന് അതിന് മറുപടി ലഭിക്കും എന്നും എനിക്ക് തോന്നിയില്ല. കാരണം ഹേമാംബിക വിശ്വാസം എന്നുപയോഗിച്ചത് കൃത്യമായി മതവിശ്വാസികള്‍ പ്രയോഗിക്കുന്ന അതേ അര്‍ഥത്തിലാണ് എന്നെനിക്ക് തോന്നിയിട്ടില്ല. എങ്കിലും യഥാര്‍ഥ ഒരു ശാസ്ത്ര നീരീക്ഷകന്റെ യുക്തിഭദ്രമായ അഭിപ്രായമാണ് അത്. ശാസ്ത്രത്തിന്റെ പരിധിയില്‍ വരാത്ത കാര്യങ്ങളുമുണ്ടെന്ന കാഴ്ചപ്പാടില്ലാത്തതോ ഉണ്ടെങ്കിലും മതവിശ്വാസികള്‍ക്ക് അത് പ്രചോദകമാകുമോ എന്ന് ഭയപ്പെട്ടതുകൊണ്ടോ ശാസ്ത്രപരിധിക്കപ്പുറമുള്ളത് നിഷേധിക്കുന്ന വിഢിത്തം ഒരു ശാസ്ത്രജ്ഞന് അഭികാമ്യമല്ല. മുകളില്‍ സിജോ നല്‍കിയ യഥാര്‍ഥ വസ്തുത അംഗീകരിക്കാന്‍ ഒരു യുക്തിവാദിക്ക് പ്രയാസമുണ്ടാകും.

ദൈവമുണ്ടെന്ന് തെളിയിച്ചുതരണം എന്ന് ശാസ്ത്രത്തോട് ആവശ്യപ്പെടുന്ന പ്രശ്‌നമില്ല. കാരണം അത് ശാസ്ത്ര പഠനത്തിന്റെ പരിധിയില്‍ വരുന്നതല്ല എന്നിടത്ത് നിന്നാണ് പ്രവാചകന്‍മാര്‍ പ്രസക്തമാകുന്നത് എന്നിരിക്കെ, ഇല്ലാത്ത കാര്യങ്ങള്‍ ശാസ്ത്രത്തിന് തെളിയിക്കാനാവില്ല എന്ന അഭിപ്രായം അപ്രസക്തമാണ്.

പിന്നെ യുക്തിവാദികള്‍ക്ക് പൊതുവെയുള്ള അന്തക്കേടും മതവിഷയങ്ങളെ മുന്‍വിധിയോടെ സമീപിച്ചതിനാല്‍ സംഭവിക്കുന്ന പരിഹാസ്യമായ വിവരക്കേടും നിങ്ങളുടെയും ജബ്ബാര്‍മാഷിന്റെയും മാറാരോഗമാണ്. അതിന് ചികിത്സ ഇനിയും കണ്ടുപിടിച്ചിട്ടുവേണം. നിങ്ങളൊക്കെ ഇത്രയും കാലം ഈ ബ്ലോഗുകളൊക്കെ വായിച്ചിട്ടും വിശുദ്ധഖുര്‍ആനിലേക്കുള്ള ലിങ്കുകള്‍ ഞാനടക്കമുള്ളവരുടെ ബ്ലോഗുകളില്‍നല്‍കിയിട്ടും നിങ്ങള്‍ വലിയ വിവരമായ ഉദ്ധരിക്കുന്ന കാര്യങ്ങള്‍ സത്യത്തില്‍നിന്ന് എത്ര അകന്നതാണ് എന്ന പരിശോധിക്കാന്‍ ശ്രമിക്കാതെ ലോകവിഢിത്തം ഇവിടെ കുറിച്ചിടേണ്ടിവരുന്നത് സത്യത്തില്‍ നിങ്ങളുടെ ഒട്ടും പ്രോത്സാഹനജനകമല്ലാത്ത നിലപാടിനെയാണ് കാണിക്കുന്നത്. അസത്യത്തെ പുല്‍കാനുള്ള യുക്തിവാദിയുടെ ജനിതക സ്വഭാവത്തെയും. (cont.)

Dr.Doodu പറഞ്ഞു...

ഹഹഹ! "ഏതെങ്കിലും മതം തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങളില്‍ ചിലത് ഞങ്ങളുടെ ദൈവപ്രോക്തമായ ഗ്രന്ഥങ്ങളിലുണ്ട് എന്ന് പറയുന്നുവെങ്കില്‍ അതില്‍ പ്രയാസപ്പെടേണ്ട. ശാസ്ത്രത്തോടുള്ള അവരുടെ താല്‍പര്യമേ അത് കാണിക്കുന്നുള്ളൂ." എത്ര മനോഹരമായ ഉരുണ്ടു കളി! ദൈവ പ്രോക്തം എന്നവകാശപ്പെടുന്ന ബാലിശമായ പൊത്തകത്തില്‍ ആറാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു അറബിയുടെ അറിവുകള്‍ മാത്രമെ ഉള്ളു എന്നും , ഇന്നത്തെ ശാസ്ത്ര ലോകം സൂപ്പര്‍ സോണിക് വേഗത്തിലാണ് പോകുന്നതെന്നും തിരിച്ചറിവുണ്ടാകുന്ന ഒരു വിശ്വാസിയുടെ മനസ്സില്‍ പിറവിയെടുക്കുന്ന വൈക്ലബ്യങ്ങളാണ് ഇത്തരം അവകാശ വാദങ്ങള്‍ക്ക് പിന്നില്‍ . ഖുറാനില്‍ ശാസ്ത്ര സത്യങ്ങള്‍ ഉണ്ടെന്നവകാശപ്പെടുന്ന വാക്യങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യം അതൊക്കെയും അന്നത്തെ ഗോത്ര ജീവികളുടെ അറിവുകളുടെ പ്രതിഫലനമാണെന്നതാണ് ...
(അല്‍പ്പ നേരം "പുത്തി" ഉപയോഗിക്കാന്‍ തയ്യാറാവണമെന്ന് മാത്രം.)

സുശീല്‍ കുമാര്‍ പറഞ്ഞു...

ലത്തീഫേ,
ഇരുപതും, പതിനാലും നൂറ്റാണ്ടു മുമ്പുള്ള ശാസ്ത്രമേ ബൈബിളിലും ഖുര്‍ ആനിലുമുള്ളു. അതില്‍ നിങ്ങള്‍ ഗവേഷണം നടത്തുക. കിട്ടുന്ന വിവരം അറിയിക്കുന്നുമുണ്ടലോ? പക്ഷേ, പരിണാമ സിദ്ധാന്തത്തെ കൃസ്തുമതം അംഗീകരിച്ചു കഴിഞ്ഞിരുക്കുന്നു. താങ്കളുടെ മതം ഇപ്പോളും അവിടെ എത്തിയിട്ടില്ല. എത്തുമ്പോള്‍ അറിയിക്കുക.

ഞാന്‍ പറഞ്ഞ പ്രസക്തമല്ലാത്തതെന്ന്താങ്കള്‍ വിലയിരുത്തിയ അഭിപ്രായങ്ങള്‍ക്ക് മറിപടി കിട്ടിയില്ല. പ്രസക്തമാകാത്തതുകൊണ്ടാകാം.

1. കന്യകയുടെ യോനിയില്‍ ഊതി ദിവ്യഗര്‍ഭമുണ്ടാക്കി എന്ന് സ്വയം വെളിപ്പെടുത്തുന്ന അല്ലാഹുവിനെ ഫ്രീസറില്‍ വെച്ച് എന്തിനാണ്‌ ലത്തീഫേ ശാസ്ത്രദൈവവുമായി സര്‍ക്കസ് കളിക്കുന്നത്?

2. പിന്നത്തെ പ്രശ്നം ആ അതീതമായ ഭാഗത്തെ മുന്‍ വിധിയോടെ 'തങ്ങള്‍ ആരോപിക്കുന്ന സ്വഭാവങ്ങളുള്ള തങ്ങളുടെ ദൈവമായി' തന്നെ കാണണമെന്ന ശാഠ്യമാണ്‌. ഇതില്‍ തെറ്റില്ലേ? ആ അതീത ഭാഗത്തെ പ്രീണിപ്പിച്ചും കൈക്കൂലി(വഴിപാടുകള്‍, ബലി തുടങ്ങിയവ) കൊടുത്ത് പ്രീതിപ്പെടുത്തിയും തന്‍ കാര്യം നേടാന്‍ മനുഷ്യന്‍ കാട്ടുന്ന സ്വാര്‍ത്ഥതയുടെ കാര്യമോ? അതില്‍ തെറ്റില്ലേ? അതിന്‌ ന്യായമെന്താണ്‌?


sijo george ന്റെ പ്രസക്തമായ കമന്റിനെ വളച്ചൊടിച്ച് തനിക്കനുകൂലമാക്കാന്‍ താങ്കള്‍ നടത്തുന്ന ശ്രമം വളരെ പരിഹാസ്യമായാണ്‌ തോന്നുന്നത് എന്ന് പറയാതെ വയ്യ.


താങ്കളുടെ ഈ വാചകം താങ്കളുടെ തന്നെ ദൈവത്തിനുള്ള ഏറ്റവും വലിയ ഒരു കൊട്ടാണ്‌ ലത്തീഫേ:"അസത്യത്തെ പുല്‍കാനുള്ള യുക്തിവാദിയുടെ ജനിതക സ്വഭാവത്തെയും"--

യുക്തിവാദികളുടെ മാത്രമല്ല, 'സത്യവാദികളുടേയും' ജനിതക സ്വഭാവം 'അങ്ങേരുടെ' ഒരു ഹോബിയല്ലെ? പിന്നെന്തിനു യുക്തിവാദികളെ തെറിവിളിക്കണം? എല്ലാ തെറിയും ജനിതക 'സ്വഭാവത്തിന്റെ' സൃഷ്ടവിനു നേരെയാണ്‌ ചെല്ലുന്നത്:

("നിങ്ങള്‍ എറിയുമ്പോള്‍ അത് അവര്‍ക്കല്ല കൊള്ളുന്നത്; എനിക്കാണ്‌")--വാചകം എത്രാമത്തേതാണെന്നു നോക്കി കണ്ടു പിടിച്ചോളൂ.

CKLatheef പറഞ്ഞു...

എന്റെ ബ്ലോഗില്‍വന്ന് ചര്‍ചയില്‍ പങ്കെടുക്കുന്നവരെ ഇവ്വിധം വിമര്‍ശിക്കേണ്ടി വരുന്നതില്‍ പ്രയാസമുണ്ട്. എന്നാല്‍ എന്ത് ചെയ്യാം. ജബ്ബാര്‍മാഷിനെ പോലുള്ളവര്‍ നടത്തുന്ന വിലകുറഞ്ഞ അഭിപ്രായങ്ങള്‍ ഗൗരവത്തില്‍ മറുപടി പറയുന്നത് സമയനഷ്ടമാണ്. നിഷേധിക്കാനുറച്ചവരോട് മറ്റെന്ത് പറഞ്ഞിട്ടെന്ത്. ഇവരെയൊക്കെ സത്യത്തിന്റെ മാനദണ്ഡമാക്കിയതും അവര്‍ പറയുന്നത് അവരുടെ ദുര്‍വ്യാഖ്യാനങ്ങളാണ് മറ്റെന്തിനെക്കാളും അവലംബമെന്ന് കരുതുന്നുമാണ് കന്യകയുടെ യോനിയില്‍ ഈതി എന്നൊക്കെ വിജ്ഞാനവിസ്‌ഫോടനത്തിലെ ഈ കാലഘട്ടത്തിലും നിങ്ങളെക്കൊണ്ട് പറയിപ്പിക്കുന്നത്.

പിന്നെ താങ്കളുടെ ഞാന്‍ എടുത്ത് ചേര്‍ത്ത കമന്റ് തന്നെ നിരൂപണം ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. അതില്‍ രണ്ടായിരം വര്‍ഷം എന്നൊക്കെ പറയുന്നത് അതിശയോക്തിയാണ് എന്ന് താങ്കള്‍ക്ക് തന്നെ അറിയാം. നൂറോ ഇരുന്നൂറോ വര്‍ഷം എന്നായിരിക്കും കൂടുതല്‍ ശരി. എന്നാല്‍ മധ്യകാലഘട്ടത്തിന് ശേഷം നടന്ന ശാസ്ത്രമുന്നേറ്റത്തില്‍ ദൈവപ്രോക്തമായ ഇസ്‌ലാമികദര്‍ശനത്തിന് വല്ല പങ്കുമുണ്ടായിരുന്നോ എന്ന പരിശോധനകൂടി നല്ലതാണ്. ഞാനെന്റെ പോസ്റ്റില്‍ സൂചിപ്പിച്ച വിശുദ്ധഖുര്‍ആന്‍ സൂക്തങ്ങള്‍ ശാസ്ത്രീയ നിരീക്ഷണത്തില്‍ അതിന്റെ അനുയായികളെ പ്രചോദിപ്പിച്ചതും അക്കാര്യത്തില്‍ അവര്‍ മുന്നോട്ടുപോയതും ചരിത്രം പറഞ്ഞുതരും.

CKLatheef പറഞ്ഞു...

@സുശീല്‍

കമന്റ് ഒരൊറ്റ പ്രാവശ്യം നല്‍കുക. ഒരു എറര്‍ മെസേജ് വരുന്നുണ്ടെങ്കിലും കാര്യമാക്കേണ്ട.

CKLatheef പറഞ്ഞു...

വിഷയവുമായി ബന്ധമില്ലാതെ പരിഹസിക്കാന്‍ മാത്രമായി നല്‍കുന്ന കമന്റുകള്‍ നിലനിര്‍ത്തുന്നതല്ല. ആരുടെയെങ്കിലും ഇസ്‌ലാമിനെക്കുറിച്ചുള്ള മുഴുവന്‍ തെറ്റിദ്ധാരണകളും പകര്‍ത്തിവെക്കാന്‍ കമന്റ് ബോക്‌സ ഉപയോഗിക്കരുത്.

CKLatheef പറഞ്ഞു...

>>> ഇരുപതും, പതിനാലും നൂറ്റാണ്ടു മുമ്പുള്ള ശാസ്ത്രമേ ബൈബിളിലും ഖുര്‍ ആനിലുമുള്ളു. അതില്‍ നിങ്ങള്‍ ഗവേഷണം നടത്തുക. കിട്ടുന്ന വിവരം അറിയിക്കുന്നുമുണ്ടലോ? പക്ഷേ, പരിണാമ സിദ്ധാന്തത്തെ കൃസ്തുമതം അംഗീകരിച്ചു കഴിഞ്ഞിരുക്കുന്നു. താങ്കളുടെ മതം ഇപ്പോളും അവിടെ എത്തിയിട്ടില്ല. എത്തുമ്പോള്‍ അറിയിക്കുക.<<<

ഖുര്‍ആനിലെ ശാസ്ത്ര സുചനകളെ കുറിച്ചല്ല ഇവിടെ ചര്‍ച അതുകൊണ്ടു തന്നെ ഇതിനെതുര്‍ന്നുള്ള ഇത്തരം കമന്റുകള്‍ ദയവായി നല്‍കരുത്. ആ കാര്യം ചര്‍ചചെയ്യുമ്പോള്‍ അവിടെ നല്‍കാമല്ലോ. പത്തും പതിനാലും നൂറ്റാണ്ടുമുമ്പുള്ള ശാസ്ത്രമേ ഖുര്‍ആനിലുള്ളൂ എന്നത് വസ്തുനിഷ്ഠമായ പ്രസ്താവനയല്ല. 6ാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു മനുഷ്യന്‍ രചിച്ചതാണ് ഖുര്‍ആനെന്ന തെറ്റിദ്ധാരണയില്‍നിന്ന് ഉത്ഭവിച്ചതാണ്. ത്രികാലജ്ഞനും പ്രപഞ്ച സ്രഷ്ടാവുമായ ദൈവത്തില്‍നിന്ന് അവതരിച്ചതായതിനാല്‍ പില്‍കാലത്ത് മനുഷ്യന്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍ അതില്‍ പരാമര്‍ശിച്ച ഭൗതിവസ്തുക്കളുടെ അന്ന് വരെ കണ്ടെത്താത്ത ചില കാര്യങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ഖുര്‍ആന്‍ ദൈവദത്തമാണ് എന്നുറച്ച് വിശ്വസിക്കുന്നവര്‍ യുക്തിവാദികളെപ്പോലെ അതില്‍ വിറളിപിടിക്കുകയില്ല. മതമെന്ന നിലയില്‍ വളരെ ദുര്‍ബലവും ഭൗതികവാദികളില്‍ പിടിച്ചുനില്‍ക്കാന്‍ കെല്‍പില്ലാത്ത കേവലം ആചാരപരമായ ക്രൈസ്തവതക്ക് പരിണാമവാദമെന്നല്ല, സാക്ഷാല്‍ നിരീശ്വരവാദവും ചിലപ്പോള്‍ അംഗീകരിച്ചുതന്നേക്കാം. പക്ഷെ അതൊരു മഹത്വമായി എടുത്തുപറയുന്നതിലെ അനൗചിത്യമെങ്കിലും നിങ്ങളാലോചിക്കണം.

CKLatheef പറഞ്ഞു...

>>> 1. കന്യകയുടെ യോനിയില്‍ ഊതി ദിവ്യഗര്‍ഭമുണ്ടാക്കി എന്ന് സ്വയം വെളിപ്പെടുത്തുന്ന അല്ലാഹുവിനെ ഫ്രീസറില്‍ വെച്ച് എന്തിനാണ്‌ ലത്തീഫേ ശാസ്ത്രദൈവവുമായി സര്‍ക്കസ് കളിക്കുന്നത്? <<<

ഒരു വിഷയത്തിലും സാമാന്യബുദ്ധിയോടെ ഇടപെട്ട ചരിത്രം യുക്തിവാദികളെന്ന് പറയപ്പെടുന്ന ദൈവനിഷേധികള്‍ക്കില്ല എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ പരാമര്‍ശം. താങ്കള്‍ പറഞ്ഞത് പോലെത്തന്നെ അതേ വാചകത്തില്‍ ഒരു പരമാര്‍ശം ഖുര്‍ആനിലുണ്ടെന്ന് കരുതുക എങ്കില്‍പോലും അതില്‍ ഇത്ര അമ്പരക്കാനെന്താണ് ഉള്ളത് എന്നനെക്കറിയില്ല. ഊതി എന്ന് പറഞ്ഞതോ ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുവും ദൈവത്തിന്റെ സൃഷ്ടിയാണെന്ന് വരികില്‍ അവയെ സൃഷ്ട്രിക്കാന്‍ മനുഷ്യന് പരിചിതമായ കാര്യകാരണബന്ധത്തിന്റെ അടിസ്ഥാനത്തിലേ സാധ്യമാകൂ എന്ന് ദൈവത്തെക്കുറിച്ച് തെറ്റിദ്ധാരണ പുലര്‍ത്താത അവസ്ഥയില്‍ അത് യുക്തിവാദിയുടെ അല്‍പബുദ്ധിക്ക് മാത്രമേ അത്ഭുതകരമായി തോന്നൂ.

പക്ഷെ ഖുര്‍ആനില്‍ രണ്ടിടത്താണ് താങ്കളുടെ കമന്റിന് കാരണമായ പരാമര്‍ശമുള്ളത്.

(21:91) ചാരിത്യം സൂക്ഷിച്ച ആ വനിതയുണ്ടല്ലോ, അവളില്‍ നമ്മുടെ ആത്മാവില്‍നിന്നും നാം ഊതി. അവളെയും അവളുടെ പുത്രനെയും ലോകര്‍ക്കാകമാനം ദൃഷ്ടാന്തമാക്കുകയും ചെയ്തു.

(66:12) ഇംറാന്റെ പുത്രി മര്‍യമിനെയും ഉദാഹരിക്കുന്നു. അവള്‍ തന്റെ ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു. പിന്നെ നാം അതില്‍ നമ്മില്‍നിന്നുള്ള ആത്മാവ് ഊതി.

വിശുദ്ധ ഖുര്‍ആനെക്കുറിച്ചും അറബി ഭാഷയെക്കുറിച്ചും അറിയുന്ന പണ്ഡിതന്‍മാരാരും അതില്‍ എന്നതിന് യോനിയില്‍ എന്ന് അര്‍ഥം കല്‍പിച്ചിട്ടില്ല. ആത്മാവ് നിക്ഷേപിക്കുന്നത് യോനിയിലല്ല ഒരിടത്ത് അവളില്‍ (ഫീഹാ)എന്നാണുള്ളത്. മറ്റൊരിടത്ത് അതില്‍ (ഫീഹി)എന്നും അതുകൊണ്ടുദ്ദേശിക്കുന്നത് മറിയമിന്റെ ഗര്‍ഭാശയത്തിലുള്ള ശിശുവിനെ ഉദ്ദേശിച്ചാണ് എന്ന് വ്യക്തമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഊതുക എന്നത് ഒരാലാങ്കാരിക പ്രയോഗമാണ്. മറ്റൊരു ഭാഷാര്‍ഥം സന്നിവേശിപ്പിച്ചു എന്ന് നല്‍കാം. എക്കാലത്തെയും മനുഷ്യര്‍ക്ക് പ്രയാസരഹിതമായ ഉള്‍കൊള്ളാവുന്ന ഒരു ഭാഷയാണ് ഖുര്‍ആനിന്റേത്. ഈ രണ്ട് സൂക്തങ്ങളും വസ്തുതകളുടെ സാഹിത്യപ്രയോഗങ്ങള്‍ മാത്രമായിട്ടേ സ്വീകരിക്കുന്നുള്ളൂ. യഥാര്‍ഥത്തില്‍ സംഭവിച്ചത് ഖുര്‍ആന്‍ മറ്റൊരിടത്ത് വിശദീകരിച്ചിട്ടുണ്ട്. ജിബ്രീല്‍ എന്ന മാലാഖയിലൂടെ നടത്തപ്പെട്ട ആ ഭൗതിക പ്രതിഭാസത്തെ മറ്റൊരു രൂപത്തില്‍ വിശദീകരിക്കുന്ന രണ്ട് സൂക്തങ്ങളെ പിടിച്ച് യുക്തിവാദികള്‍ കളിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. കാര്യമായി ഒന്നും വിമര്‍ശിക്കാനില്ലാത്തതിനാല്‍ കിട്ടുന്നതിലൊക്കെ ഒരു യാഥാര്‍ഥ്യബോധവും പ്രദര്‍ശിപ്പിക്കാതെ ചാടി പിടിക്കുന്ന ദുര്യോഗം മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല.

الظرفية المفادة بـ { فِيها } كون مريم ظرفا لحلول الروح المنفوخ فيها إذ كانت وعاءه، ولذلك قيل {فِيهَا}.
أما قوله "فِيهِ" فهو للإشارة إلى أن الحمل الذي كون في رحمها حمل من غير الطريق المعتاد.

ആധികാരിക അറബി വ്യാഖ്യാനങ്ങളിലൊക്കെ ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ യുക്തിവാദികള്‍ക്ക് വേണ്ടത് പരിഹസിക്കാനുള്ള ചില വാക്കുകളാണല്ലോ. അതില്ലെങ്കില്‍ അവരത് ഉണ്ടാക്കും.

പല കമന്റിലും ഇക്കാര്യം ആവര്‍ത്തിചതുകൊണ്ടും മറ്റുപല യുക്തിവാദികളും ഇത് പോസ്റ്റായും കമന്റായും നിരന്തരം അവിടെയും ഇവിടെയുമൊക്കെ പകര്‍ത്തുന്നത് കൊണ്ടാണ് ഈ പോസ്റ്റുമായി ബന്ധമില്ലെങ്കിലും മറുപടി പറഞ്ഞത്.

CKLatheef പറഞ്ഞു...

>>> sijo george ന്റെ പ്രസക്തമായ കമന്റിനെ വളച്ചൊടിച്ച് തനിക്കനുകൂലമാക്കാന്‍ താങ്കള്‍ നടത്തുന്ന ശ്രമം വളരെ പരിഹാസ്യമായാണ്‌ തോന്നുന്നത് എന്ന് പറയാതെ വയ്യ.<<<

സിജോയുടെ ഉദ്ദേശ്യം മനസ്സിലാകാത്തതുകൊണ്ടല്ല. അദ്ദേഹം ഇതിവിടെ നല്‍കിയതും എന്നെ തിരുത്തുക എന്ന ലക്ഷ്യത്തോടെയാണ്. പക്ഷെ ആ വസ്തുതകളെ അംഗീകരിക്കുന്നവനാണ് ഞാന്‍ എന്ന കാര്യം എനിക്ക് വ്യക്തമാക്കാന്‍ അതിനോട് യോജിപ്പ് അറിയിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യാനുള്ളത്.

CKLatheef പറഞ്ഞു...

സുശീല്‍ കുമാര്‍ പി പി said..

("നിങ്ങള്‍ എറിയുമ്പോള്‍ അത് അവര്‍ക്കല്ല കൊള്ളുന്നത്; എനിക്കാണ്‌")--വാചകം എത്രാമത്തേതാണെന്നു നോക്കി കണ്ടു പിടിച്ചോളൂ.

ഈ വാചകം എവിടെയാണെന്ന് കണ്ടെത്തി. പക്ഷെ എത്രമാത്തെതാണ് എന്ന് മന്‌സിലാക്കാന്‍ സാധിക്കുന്നില്ല.

അത് നിങ്ങളുടെ മനസ്സിലാണുള്ളത്.:)

അതിന്റെ എനിക്ക് മനസ്സിലായ വ്യാഖ്യാനം ഇങ്ങനെ. സി.കെ.ലത്തീഫ് എറിയുന്ന മറുപടികള്‍ യുക്തിവാദികള്‍ക്കല്ല കൊള്ളുന്നത് സുശീല്‍ കുമാര്‍ പി.പിക്കാണ്.

മുഴുവത്തിനും നിങ്ങള്‍ തലവെച്ചുകൊടുക്കേണ്ട. കുറെ മൊത്തം യുക്തിവാദകളെ ഉദ്ദേശിച്ച് പറയുന്നതാണ്. പ്രത്യേകിച്ചും ഇവിടെ നേരിട്ട് വരാന്‍ പോലും ധൈര്യമില്ലാത്ത ദൈവനിഷേധികളെ.

ഇതുവരെ നല്‍കിയ കമന്റിന് നന്ദി. മേലിലും സംവദിക്കുന്നെങ്കില്‍ കുറേകൂടി നല്ല രൂപത്തില്‍ പറയുക.

CKLatheef പറഞ്ഞു...

മനുഷ്യാരംഭത്തോടെ തന്നെ ദൈവം മനുഷ്യന്‍ സന്‍മാര്‍ഗ ബോധനവും നല്‍കി. പ്രവാചകന്‍മാരിലൂടെ അത് മുഹമ്മദ് നബിയിലെത്തി. അദ്ദേഹത്തിന് ശേഷം ലോകവസാനം വരെയുള്ളവര്‍ക്കായി അത് ആദിമവിശുദ്ധിയോടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഉദ്ദേശിക്കുന്നവര്‍ക്ക് അതിന്റെ തെളിമയില്‍തന്നെ മനസ്സിലാക്കാന്‍ ആവശ്യമായ സകല സൗകര്യങ്ങളും ഈ കഴിഞ്ഞ 14 നൂറ്റാണ്ടിലും ലഭ്യമായിരുന്നു. അതുതന്നെയാണ് പുതിയ ഒരു പ്രവാചകന്റെ ആഗമനം അപ്രസക്തമാക്കുന്നതും. അത് 6ാം നൂറ്റാണ്ടിലെ ഒരു കാട്ടറബിക്ക് തോന്നിയ വെളിച്ചപ്പാടുകളല്ല. വെളിച്ചപാടുകള്‍ക്ക് അല്‍പായുസേ ഉണ്ടാകൂ. പതിനാലാം നൂറ്റാണ്ടിന്റെ ഇങ്ങേ തലക്കല്‍നിന്ന് യുക്തിവാദത്തിന്റെ പ്രചരകനായ ഇ.എ.ജബ്ബാറിന് അവസാനം ഉണ്ടായ തിരിച്ചറിവ് അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ കേള്‍ക്കുക.

>>> ഇസ്ലാമിനെ പരോക്ഷമായി പോലും പരാമർശിച്ചാൽ ഞങ്ങൾ തെറി വിളിച്ച് ഓടിക്കും. വേറെ എന്തു വേണമെങ്കിലും എഴുതിക്കോ. ഞങ്ങളും പ്രോത്സാഹിപ്പിക്കും .ഇതാണു നിലപാട്.
ഒരു വിധം ആത്മധൈര്യമില്ലാത്തവരൊക്കെ ഇത്തരം പ്രതികരണങ്ങൾക്കു മുന്നിൽ പതറുകയും ഉദ്യമത്തിൽ നിന്നും പിന്തിരിയുകയും ചെയ്യും.
അവരുടെ ലക്ഷ്യവും അതു തന്നെയാൺ.
അതുകൊണ്ടാൺ ഇസ്ലാം വിമർശനത്തിനൊരുങ്ങുന്നവർ ഇച്ചിരി കട്ടി കൂടുതൽ പ്രയോഗിക്കേണ്ടത് അനിവാര്യമായിത്തീരുന്നത്.
മർമ്മസ്ഥാനം നോക്കി കൊടുത്താൽ കൊള്ളേണ്ടതു പോലെ കൊള്ളേണ്ടിടത്തു കൊള്ളും . അതിനു ഫലവും കാണും. വാലിൽ തോണ്ടി നോവിച്ചാൽ തിരിഞ്ഞു കൊത്തും. അതാൺ ഇസ്ലാമിന്റെ കൾച്ചറ്. അതു മരുഭൂമിയിലെ കരിമ്പാറക്കെട്ടാൺ. ചുടുവെള്ളത്തിലൊന്നും അലിയുകയില്ല. ഇരുമ്പു ചുറ്റിക കൊണ്ട് ആഞ്ഞു തല്ലിയാൽ തെല്ലു പൊട്ടും. പിന്നെ സാവധാനം തല്ലിപ്പൊട്ടിക്കാം.
ഇസ്ലാമിനെ അടുത്തറിയാത്ത ശുദ്ധാത്മാക്കൾക്കിതു മനസ്സിലാകില്ല. <<<

ശുദ്ധാത്മാക്കളായ യുക്തിവാദികള്‍ക്ക് ഇനിയെങ്കിലും അല്‍പം ബോധോദയം പ്രതീക്ഷിക്കുന്നുണ്ട്. ഇരുമ്പ് ചുറ്റിക കൊണ്ട് ആഞ്ഞടിച്ചിട്ടും അതിന്റെ തെല്ല് പോലും പൊട്ടിക്കാന്‍ സാധിക്കുന്നില്ല. അതിന് വേണ്ടി അത്യാധുനിക ഘട്ടത്തില്‍ ശാസ്ത്രത്തിന്റെയും യുക്തിവാദത്തിന്റെയും അപോസ്തലന്‍മാരെല്ലാവരും കൂടി. എല്ലാവിധ പ്രചരണമാധ്യമങ്ങളെയും ഉപയോഗപ്പെടുത്തി. ഇപ്പോഴും ലോകത്തിലെ അതിപ്രചാരമുള്ള ഒരു ദര്‍ശനമായി സകല പ്രതിയോഗികളെയും നിശ്പ്രഭമാക്കി അത് മുന്നേറുന്നു. ബുദ്ധി പ്രയോഗിക്കാന്‍ കെല്‍പുള്ളവര്‍ ചിന്തിക്കുക.

CKLatheef പറഞ്ഞു...

കുര്‍ആനില്‍ ശാസ്ത്രസൂചനകളൊന്നുമില്ല എന്ന ജബ്ബാര്‍ മാഷിന്റെ link ഡിലീറ്റ് ചെയ്യുന്നു ഞാന്‍ ആ വിഷയം ചര്‍ചചെയ്യുമ്പോള്‍ അതേ ലിങ്ക് ഞാന്‍ തന്നെ നല്‍കും (ദൈവം ഇഛിച്ചാല്‍)

Dr.Doodu പറഞ്ഞു...

ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട ലിങ്ക് തന്നെയായിരുന്നല്ലോ ജബ്ബാര്‍ മാഷ് കൊടുത്തിരുന്നത്! തനിക്കു അഹിതമായതൊക്കെ ഡിലീറ്റ് അടിക്കുക, മറ്റുള്ളവരുടെ കമന്റൊക്കെ എഡിറ്റ്‌ ചെയ്തു ഇവിടെ അങ്ങ് ചാമ്പുക, അല്ല എന്തൂട്ട് പരിപാടിയാ ലത്തീഫെ ഇക്കാണിക്കുന്നത്? :-)

CKLatheef പറഞ്ഞു...

>>> ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട ലിങ്ക് തന്നെയായിരുന്നല്ലോ ജബ്ബാര്‍ മാഷ് കൊടുത്തിരുന്നത്! തനിക്കു അഹിതമായതൊക്കെ ഡിലീറ്റ് അടിക്കുക, മറ്റുള്ളവരുടെ കമന്റൊക്കെ എഡിറ്റ്‌ ചെയ്തു ഇവിടെ അങ്ങ് ചാമ്പുക, അല്ല എന്തൂട്ട് പരിപാടിയാ ലത്തീഫെ ഇക്കാണിക്കുന്നത്? :-)<<<

ഇക്കാര്യത്തില്‍ ചില നിയന്ത്രണങ്ങളൊക്കെ വേണം എന്ന് അനുഭവം പഠിപ്പിച്ചതാണ്. സുശീല്‍ നല്‍കിയ കമന്റിന്റെ
ഒരു ഭാഗം എടുത്ത് ചേര്‍ത്തതിനെക്കുറിച്ചാണ് എഡിറ്റിംഗ് എന്ന് പ്രയോഗിച്ചതെങ്കില്‍ അതില്‍ വലിയ കാര്യമില്ല. കാരണം പ്രസ്തുത കമന്റിലേക്ക് ഞാന്‍ ലിങ്ക് നല്‍കിയതാണ്. ഞാനിവിടെ പറഞ്ഞതിനെ ചോദ്യം ചെയ്യുന്നതോ ദുര്‍ബലപ്പെടുത്തുന്നതോ ഒന്നും അതിലില്ല താനും.

sijo george പറഞ്ഞു...

Dear Latheef,
ചെറുപ്പം മുതൽ തികഞ്ഞൊരു ദൈവ (മത)വിശ്വാസിയായിരുന്നു ഞാൻ. കുരിശ് വരക്കാതെ, ബൈബിൾ വായിക്കാതെ ഉറങ്ങുവാൻ അനുവദിക്കാതിരുന്ന, ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിലെ ഒരാൾ.
ആത്മാർഥതയോടെ തന്നെ അതൊക്കെ ചെയ്തു, ആ പ്രായത്തിൽ. പക്ഷെ വലുതാകും തോറും,ദൈവം, മതം ഇതിനേപറ്റിയൊക്കെ മനസിൽ ഞാൻ പോലുമറിയാതെ ഒരുപാട് ചോദ്യങ്ങൾ, സംശയങ്ങൾ വന്നുകൊണ്ടിരുന്നു, എന്റെ മനസിൽ. പഠിച്ചതിലും, വായിക്കുന്നതിലും,ചെയുന്നതിലും, കാണുന്നതിലും എല്ലാം എവിടെയൊക്കെയോ പൊരുത്തക്കേട് ആ കൌമാര മനസ്സിൽ തന്നെ തോന്നിയിരുന്നു -യുക്തിവാദം, നിരീശ്വരവാദം എന്നൊക്കെയുള്ള പദങ്ങൾ പോലും കേൾക്കുന്നതിനും വളരെ മുൻപ് തന്നെ.
കാലം കടന്ന് പോയപ്പോൾ, വായിക്കുക, ചിന്തിക്കുക ഇതൊക്കെ ജീവിതത്തിന്റെ ഭാഗമായപ്പോൾ മനസിലായി - വയലാറിന്റെ ആ വരികളുടെ അർത്ഥം - ‘മനുഷ്യൻ മതങ്ങളെ സ്രഷ്ടിച്ചു’. ദൈവം എന്ന ‘സങ്കല്പത്തിലേക്കുള്ള’ മീഡിയേറ്റർമാരായ മതങ്ങളെ അതോടെ മനസിൽ നിന്ന് ഉപേക്ഷിച്ചു. എന്നിട്ടൂം, ചില ചോദ്യങ്ങൾ ബാ‍ക്കിയായി. ‘ഞാൻ’ എന്നാൽ എന്താണ്! എന്ത്കൊണ്ട്ട് ഈ ലോകം, ഇങ്ങനെയൊക്കെ.! ഇതിന്റെയൊക്കെ പിന്നിലുള്ള ശക്തി എന്താണ്! പിന്നീടുള്ള വായയനകളിൽ അല്പം ആകർഷണം തോന്നിയത് ‘അഹം ബ്രഹ്മാസത്മി’ എന്ന് പറയുന്ന അദ്വൈത സിദ്ധാന്തത്തിലായിരുന്നു.. എല്ലാത്തിനും പിന്നിലുള്ള ‘എന്തോ ഒരു ശകതിയുണ്ട്’ എന്ന വിശ്വസം. പക്ഷെ,നിത്യ ജീവിതത്തിൽ അനുഭവിക്കുന്ന,കടന്ന് പോകുന്ന ഓരോ സംഭവങ്ങളും, ആ വിശ്വാസത്തിനും അത്രക്ക് ബലം നൽകുന്നില്ല. . ഇന്നു എന്റെ മുന്നിലുള്ള ഒരു മതങ്ങളുടെയും ‘ദൈവ നിർവചനത്തിൽ’ ഞാൻ ത്രപ്തനുമല്ല. ശാസ്ത്രത്തിലുള്ള എന്റെ അറിവ് വളരെ പരിമിതമാണ്. എനിക്കും എളുപ്പ വഴിയുണ്ടായിരുന്നു, ഞാൻ ജനിച്ചത് ഏത് മതത്തിൽ പെട്ടതായിരുന്നോ,അതിൽ മാത്രം വിശ്വസ്ക്കുക, അതു പിന്തുടരുക, പ്രർഥിക്കുക, , നമ്മുടെ മനസിലുള്ള ‘ആത്മീയത’ എന്ന തോന്നലിനെ അതിന്റെ ഇടനിലക്കാരായ ‘മതങ്ങൾക്കേൽ‌പ്പിച്ച് കൊടുക്കുക. പക്ഷെ എന്തുകൊണ്ടോ, എന്റെ മനസാക്ഷി എന്നെ അതിനനുവദിച്ചില്ല. ചില സിമ്പിൾ ചോദ്യങ്ങളിൽ പോലും പതറുന്നതാണ് എല്ലാ മതങ്ങളൂടെയും ‘ദൈവ’മെന്ന സങ്കല്പം അതികമൊന്നും തല പുകക്കാതെ തന്നെ മനസിലായി.
മനുഷ്യരാശിയുടെ ആദ്യം മുതൽ ഇന്നുവരെയും,95% ആളുകളും, വെറും സാധാരണക്കാരായിരുന്നു, എന്നു വച്ചാൽ, ഈ ലോകം ഇന്ന് കാണുന്ന, അനുഭവിക്കുന്ന എല്ലാ സുഖ സൌകര്യങ്ങളും, ഒരു ചെറിയ ശതമാനം ആളുകകളുടെ മാത്രം പ്രയത്ന ഫലമായുണ്ടായതാണ്. ആദിമ കാലത്തും, അതു പോലെ തന്നെ - ആ കാലഘട്ടത്തിലെ ജനങ്ങളുടെ സാമുഹിക-ധാർമ്മിക ജീവിതത്തിനു വേണ്ടി , അന്നത്തെ കാലത്ത് ജീ‍വിച്ചിരുന്ന ‘ബുദ്ധിപരമായും, നേത്ര ഗുണവുമുള്ള’ ചില മഹാന്മാർ, അന്നത്തെ, ‘വിവരം കെട്ട’ ഗോത്ര സമൂഹത്തെ ഒരു അച്ചടക്കത്തിൽ കൊണ്ട് നടത്തുന്നതിയായ് എഴുതിയുണ്ടാക്കിയ, മഹത്തായാ ചില ‘ക്ലാസിക് സ്രഷ്ടികൾകളെന്നല്ലാതെ’ ഖുറാനും, ബൈബിളിനും, ഗീതക്കും, ഇന്നത്തെ ആധുനിക മനുഷ്യ്യന്റെ ജീവിതത്തിൽ എന്ത് പ്രസക്തിയാണുള്ളത്!, അങ്ങനെ ചോദിച്ചാൽ, വീണ്ടും പറയും, ആ മത ഗ്രന്ഥങ്ങളിലെ ധാർമ്മിക-സാംസകാരിക മാർഗ നിർദേശങ്ങളെപറ്റി. പക്ഷേ, വീണ്ട്ടും, അതൊക്കെ അതെഴുതപ്പെട്ട കാലത്തെ അജ്ഞരായ മരുഭൂമിവാസികളായ, ഒരു ജനതക്ക് വേണ്ടിയുള്ളതല്ലായിരുന്നോ എന്ന് ചിന്തിക്കാൻ വെറും, സാമാന്യ ബുദ്ധി പോരെ?.. അല്ലങ്കിൽ എന്ത് കൊണ്ട് ഈ രണ്ട്-മൂവായിരം വർഷങ്ങൾക്കിടയിൽ, ആ വിശുദ്ധ പുസ്തകങ്ങളിൽ, ചെറിയ കാര്യങ്ങൾക്ക് പോലും പ്രത്യക്ഷപെടുമായിരുന്ന,(അല്ലങ്കിൽ പ്രവാചകൻ മുഖേന അരുളപ്പാട് കൊടുക്കുമായിരുന്ന)ദൈവത്തിന്റെ ഒരു ചെറു കൈ പോലും, ആഫ്രിക്കയിലും, ലോകത്തിന്റെ മറ്റനേകം ഭാഗങ്ങളിലും നരകിക്കുന്ന കോടികണക്കിനായ ‘അവന്റെ’ സ്രഷ്ടികളുടെ നേരെ നീളാത്തത്?.. ഈ ലോകത്തിൽ ഒരു തുള്ളി വെള്ളം കിട്ടാതെ നരകിക്കുന്ന ആ മനുഷ്യർക്ക് (ഒരു കഷണം ബ്രെഡോ, അല്പം കുടിവെള്ളമോ എത്തികണമെങ്കിൽ അവിശ്വാസിയാ മനുഷ്യന്റെ കൈ തന്നെ വേണ്ം അവിടെയും). ഇന്ന്, ഈ ഭൂമിയിൽ ജീവിക്കുന്ന മഷ്യന്റെ ജീവിതത്തിൽ യാതൊരു ഇടപെടലുമില്ലത്ത,ഒരൂ മാറ്റവും ഉണ്ടാക്കാത്ത -നല്ലതോ, ചീത്തയോ അകട്ടെ- ഒരു നിർഗുണ ദൈവത്തെ പുകഴ്തി, ഒരേ പ്രാർഥന രാവും പകലും ഉരവിടുന്നതിൽ എന്തർഥമാണ് സഹോദരാ? (ക്ഷമിക്കണം.- അല്പം നീണ്ട് പോയി)

സുശീല്‍ കുമാര്‍ പറഞ്ഞു...

ഭൗതികം വലിയ പ്രതിസന്ധിയിലാണ്‌.


അതുകൊണ്ട്?


എല്ലാവരും ഓടിവരൂ. ഇങ്ങനെയൊരു ലോകം സാധ്യമാണെങ്കില്‍ മറ്റൊന്ന് സാധ്യമല്ലെന്ന് എങ്ങനെ പറയാന്‍ കഴിയും?


ഓടി വരെണേ....ഭൗതികം വലിയ പ്രതിസന്ധിയിലാണ്‌. തുടര്‍ന്നു വായിക്കാം

ഇത് ലത്തീഫിന്റെ പോസ്റ്റുമായി ബന്ധമുള്ള വിഷയം തന്നെയാണ്‌.

സുശീല്‍ കുമാര്‍ പറഞ്ഞു...

Sijo George
താങ്കള്‍ പറഞ്ഞതാണ്‌ ശരി.


Absence of evidence is the evidence of absence.

നാം എന്തിനീ അപ്രിയ സത്യങ്ങല്‍ വിളിച്ചു പറയണം?

ജനിച്ച മതത്തെ ബോധപൂര്‍വ്വം തള്ളിപ്പറഞ്ഞതുകൊണ്ട് നമുക്കൊന്നും ഒരു 'കൊച്ചു സ്വര്‍ഗ്ഗം' പോലും ആരും വാഗ്ദാനം ചെയ്തില്ലെന്നിരിക്കെ!!!!

ലത്തീഫിന്‌ ഈ വ്യായാമം കൊണ്ട് ഒരു വാഗ്ദത്ത സ്വര്‍ഗ്ഗം ലഭിക്കാനുണ്ട്.

എന്നിട്ടും എന്തിന്‌ ഈ നിരീശ്വരവാദം നാം വിളിച്ചു പറയണം?

രാജാവ് നഗ്നനാണെന്ന് ഉറക്കെ പറയാന്‍ നിഷളങ്കനായ ഒരു കൊച്ചു കുട്ടി വേണ്ടി വന്നു. എല്ലാവരും പഠിച്ചത് പാടിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, ആ കൊച്ചു കുട്ടിയുടെ റോള്‍ ചെയ്യാനും നാലാള്‍ വേണ്ടെ?

ഞങ്ങള്‍ക്കു നിങ്ങളുടെ 'ഹൂറിമാര്‍ മദ്യം നിറച്ച കോപ്പകളുമായി ഓടി നടക്കുന്ന' പറുദീസ വേണ്ട. മനുഷ്യന്‍ മനുഷ്യനെ മനുഷ്യനായി കാണുന്ന 'ഒരു ഇഹലോകം' മാത്രം മതി.

അതുകൊണ്ട് ഒന്നു കൂടി ഊന്നിപ്പറയാം:
Absence of evidence is the evidence of absence.

സന്തോഷ്‌ പറഞ്ഞു...

>> എന്ത് കൊണ്ട് ഈ രണ്ട്-മൂവായിരം വർഷങ്ങൾക്കിടയിൽ, ആ വിശുദ്ധ പുസ്തകങ്ങളിൽ, ചെറിയ കാര്യങ്ങൾക്ക് പോലും പ്രത്യക്ഷപെടുമായിരുന്ന,(അല്ലങ്കിൽ പ്രവാചകൻ മുഖേന അരുളപ്പാട് കൊടുക്കുമായിരുന്ന)ദൈവത്തിന്റെ ഒരു ചെറു കൈ പോലും, ആഫ്രിക്കയിലും, ലോകത്തിന്റെ മറ്റനേകം ഭാഗങ്ങളിലും നരകിക്കുന്ന കോടികണക്കിനായ ‘അവന്റെ’ സ്രഷ്ടികളുടെ നേരെ നീളാത്തത്?.. (ഒരു കഷണം ബ്രെഡോ, അല്പം കുടിവെള്ളമോ എത്തികണമെങ്കിൽ അവിശ്വാസിയാ മനുഷ്യന്റെ കൈ തന്നെ വേണ്ം അവിടെയും) <<

സിജോ,ആത്മാർഥതയോടെ കുരിശ് വരയ്ക്കുന്നതുകൊണ്ടോ ബൈബിള്‍ വായിക്കുന്നതുകൊണ്ടോ ഒരാള്‍ ക്രിസ്ത്യാനി ആവില്ല. ക്രിസ്തുമതത്തിലെ ചില ആചാരങ്ങള്‍ അനുഷ്ഠിക്കുന്നു എന്ന് മാത്രം. ക്രിസ്തു എന്താണ് പഠിപ്പിച്ചത് എന്ന് ഒരിക്കലെങ്കിലും താങ്കള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികം ആക്കിയിട്ടുണ്ടോ? പ്രവൃത്തി ഇല്ലാത്ത പ്രാര്‍ത്ഥന അര്‍ത്ഥശൂന്യമാണ്, ഒരുപക്ഷെ അത് തന്നെയാവാം താങ്കള്‍ക്കും സംഭവിച്ചത്. ബൈബിള്‍ പഠിപ്പിക്കുന്നത്‌ ദൈവം തന്റെ സാദൃശ്യത്തില്‍ മനുഷ്യനെ സൃഷ്ട്ടിച്ചു എന്നാണു. അരികിലുള്ള സഹോദരന്റെ വേദനയില്‍ ദൈവത്തെ കാണുവാന്‍ സാധിക്കാതെ അദൃശ്യനായ ദൈവത്തോട് പ്രാര്‍ഥിക്കുന്നതില്‍ എന്തെങ്കിലും മേന്മ ലഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. താങ്കളുടെ മാതാപിതാക്കള്‍ താങ്കളെ കുരിശു വരയ്ക്കുവാനും ബൈബിള്‍ വായിക്കുവാനും പഠിപ്പിച്ചു, നല്ലത്.. പക്ഷെ മറ്റൊരുവനെ എങ്ങനെ സഹായിക്കാം എന്ന് പഠിപ്പിച്ചുവോ? അവരുടെയൊപ്പം താങ്കള്‍ ആരെയെങ്കിലും സഹായിചിട്ടുണ്ടുവോ? ബൈബിൾ വായിക്കാതെ ഉറങ്ങുവാൻ അനുവദിക്കാതിരുന്ന ക്രിസ്ത്യൻ കുടുംബത്തിലെ അംഗമായിരുന്ന താങ്കള്‍ എവിടെയൊക്കെ "പ്രത്യക്ഷപെടുമായിരുന്ന" ദൈവത്തെ കണ്ടിട്ടുണ്ട്? താങ്കള്‍ മതവിശ്വാസി ആയിരുന്ന കാലത്ത് എത്ര പേര്‍ക്ക് കുടിവെള്ളം നല്‍കിയിട്ടുണ്ട്? സ്വന്തം ജീവിത സാഹചര്യങ്ങളില്‍ വിശ്വാസം എന്നത് ആചാരം മാത്രം ആയതുകൊണ്ടുള്ള പ്രശ്നമാണ് ഇതുപോലുള്ള നിഗമനങ്ങളിലേക്ക് താങ്കളെ എത്തിക്കുന്നത്.

Dr.Doodu പറഞ്ഞു...

ഹഹഹ! കൊള്ളാം, തലയ്ക്കകത്ത് ആള്‍ ത്താമസമുള്ള ഒരു മനുഷ്യനെ തൃപ്തിപ്പെടുത്തുന്ന എന്തൂട്ട് താത്വിക അടിത്തറയാണ് സന്തോഷ്‌ പ്രതിനിധാനം ചെയ്യുന്ന ക്രിസ്തുമതത്തിനുള്ളതെന്നു അറിയാന്‍ താല്‍പ്പര്യമുണ്ട്. ബൈബിളില്‍ പറയുന്ന ഉല്‍പ്പത്തിക്കഥയ്ക്കൊക്കെ കേവലം കുട്ടിക്കഥകള്‍ക്കുപരിയായി എന്ത് നിലവാരമാണ് ഉള്ളത്?" ദൈവം സ്വന്തം സാദൃശ്യത്തില്‍ മനുഷ്യനെ സൃഷ്ട്ടിച്ചു " ഈ ദൈവത്തിനു താടിയും മീശയുമൊക്കെ ഉണ്ടോ സന്തോഷേ? (ദൈവത്തിനെന്തിനാ താടി, മീശ , എന്നൊക്കെ ചോദിച്ചതിനാല്‍ പുറത്താക്കപ്പെട്ട ഇപ്പോള്‍ യൂറോപ്പില്‍ നല്ല നിലയില്‍ ജീവിക്കുന്ന, സെമിനാരി സ്റ്റുഡന്റ് ആയിരുന്ന എന്റെ ഒരു സുഹൃത്തിനെ ഓര്‍മ്മ വരുന്നു. ) ഇതൊക്കെ അങ്ങ് നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ - വന്‍ തോതില്‍ മത പരിവര്‍ത്തനം നടത്തുന്ന ഇടങ്ങളില്‍ ചിലവാകും. ഇസ്ലാം നിശിതമായി വിമര്‍ശിക്കപ്പെടുന്നത് കൊണ്ട്, ക്രിസ്തുമതം എന്തോ നല്ല ഒരു സാധനമാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും എന്ന് കരുതരുത്. :-)
സിജോ ജോര്‍ജിനോടു യോജിക്കുന്നു.

സന്തോഷ്‌ പറഞ്ഞു...

>> ഈ ദൈവത്തിനു താടിയും മീശയുമൊക്കെ ഉണ്ടോ സന്തോഷേ? <<

സ്ത്രീകള്‍ക്കെന്താ താടിയും മീശയും ഇല്ലാത്തത്.... അപ്പോള്‍ പുരുഷ ദൈവവും സ്ത്രീ ദൈവവും ഉണ്ടോ എന്ന് ചോദിക്കുന്നതല്ലേ കൂടുതല്‍ നല്ലത്? :-)

CKLatheef പറഞ്ഞു...

സിജോയുടെ സംശയം ന്യായവും മറുപടി അര്‍ഹിക്കുന്നതും തന്നെയാണ്. ക്രൈസ്തവതയെ പരാമര്‍ശിച്ചപ്പോള്‍ സന്തോഷ് ഇടപെട്ട് അതിന് മറുപടി നല്‍കിയതിലും തെറ്റ് കാണുന്നില്ല. അത് ചോദ്യം ചെയ്യാനുള്ള ദുദിന്റെ അവകാശവും, സിജോയോട് യോജിപ്പ് പ്രകടിപ്പിക്കാനുള്ള സുശീലിന്റെ ശ്രമവും അംഗീകരിക്കുന്നു. അതൊടൊപ്പം ഈ ചര്‍ച ഇവിടെ ഇതേനിലക്ക് തുടരുന്നതില്‍ അര്‍ഥമില്ല. അതുകൊണ്ട് സന്തോഷിന് വല്ലതും പറയാനുണ്ടെങ്കില്‍ സ്വന്തം ബ്ലോഗില്‍ പറയുക. ലിങ്ക് ആവശ്യമെങ്കില്‍ ഇവിടെ നല്‍കുകയുമാകാം. ചര്‍ചയില്‍ പങ്കെടുത്തതിന് എല്ലാവര്‍ക്കും നന്ദി.

CKLatheef പറഞ്ഞു...

സിജോയുടെ കമന്റിനുള്ള എന്റെ പ്രതികരണം താമസിയാതെ നല്‍കാം

V.B.Rajan പറഞ്ഞു...

CKLatheef പറഞ്ഞു...
"ഇപ്പോഴും ലോകത്തിലെ അതിപ്രചാരമുള്ള ഒരു ദര്‍ശനമായി സകല പ്രതിയോഗികളെയും നിശ്പ്രഭമാക്കി അത് മുന്നേറുന്നു. ബുദ്ധി പ്രയോഗിക്കാന്‍ കെല്‍പുള്ളവര്‍ ചിന്തിക്കുക."

ഒരു പ്രതിയോഗിയെ ഇന്ന് മൂവാറ്റുപുഴയില്‍ നിഷ്‌പ്രഭമാക്കാന്‍ ശ്രമം നടന്നല്ലോ. ഒരു തിരക്കഥയില്‍ നിന്നും ഏതാനും വാചകം ഒരു ചോദ്യമായി തന്റെ കുട്ടികളോട് ചോദിച്ചതാണ് ആ അദ്ധ്യാപകന്‍ ചെയ്ത തെറ്റ്. അതിന് അദ്ദേഹത്തിന്റെ രണ്ടു കൈകളും മുറിച്ചുമാറ്റപ്പെട്ടു. ആശയത്തെ ആശയംകൊണ്ട് നേരിടാന്‍ കെല്പില്ലാത്ത മതം. മനുഷ്യനെ അക്രമത്തിനു പ്രേരിപ്പിക്കുന്ന ഇത്തരം മതങ്ങളെയും ദൈവങ്ങളെയും അതിന്റെ പ്രവാചാകന്മാരെയും കച്ചവടം ചെയ്യാന്‍ ഇറങ്ങിയിരിക്കുന്ന നിങ്ങളെപ്പോലെയുള്ളവരാണ് സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്നത്.

CKLatheef പറഞ്ഞു...

പ്രിയ രാജന്‍ ,

നിര്‍ഭാഗ്യകരമായ ആ സംഭവത്തില്‍ അതിയായ ഖേദവും ഞടുക്കവും ഞാന്‍ രേഖപ്പെടുത്തുന്നു. ഇസ്‌ലാമികമായി ഒരിക്കലും എനിക്കോ എന്നെ പോലെ ചിന്തിക്കുന്ന മറ്റുവിശ്വാസികള്‍ക്കോ അതിനെ അംഗീകരിക്കാന്‍ കഴിയില്ല. ആശയത്തെ ആശയം കൊണ്ടുതന്നെ നേരിടണം എന്നതിന്റെ അടിസ്ഥാനത്തിലാണ് എന്റെ ബ്ലോഗുകള്‍ പ്രവര്‍ത്തിക്കുന്നത്. നിങ്ങളെപ്പോലുള്ളവര്‍ പറയാനുള്ളത് പറയുകയും ചെയ്യുന്നു. വല്ലാതെ വൈകാരികമായി പോകുമ്പോള്‍ മാത്രമേ ഞാന്‍ കമന്റുകള്‍ ഡിലീറ്റ് ചെയ്യാറുള്ളൂ എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. പക്ഷെ പരസ്യമായ ആശയസംവാദത്തിലേര്‍പ്പെടുന്നവരെ പോലും തീവ്രവാദികളായി മുദ്രക്കുത്തി ആക്ഷേപിക്കുന്ന ഒരു വിഭാഗം അറിയാതെ തീവ്രവാദികളെ സഹായിക്കുന്നുണ്ട്. അവര്‍ക്ക് ഇക്കാര്യത്തില്‍ മിണ്ടാന്‍ അര്‍ഹതയില്ല. മുവാറ്റുപുഴ സംഭവത്തില്‍ ഞാന്‍ പേസ്റ്റിട്ടിട്ടുണ്ട്. കാരണം അതിനുള്ള പ്രതികരണം ആശയതലത്തിലാകണം എന്ന് ലക്ഷ്യത്തോടെ. ഇവിടെ അദ്ദേഹത്തെക്കൊണ്ട് പ്രകോപനപരമായി എഴുതിച്ചതും മതത്തിന്റെ മൂല്യങ്ങളല്ല എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍ അതേ പ്രകാരം അദ്ദേഹത്തെ ശാരീരികമായി ആക്രമിച്ചവരും അതേ പോലെത്തന്നെ മതത്തിന് വിരുദ്ധം പ്രവര്‍ത്തിച്ചു. നിയമം കയ്യിലെടുക്കാന്‍ വ്യക്തികള്‍ക്ക് മതം അനുവാദം നല്‍കിയിട്ടില്ല. അതുകൊണ്ട് മതഭ്രാന്തിനെയും മതമൂല്യങ്ങളെ പ്രചരിപ്പിക്കുന്നതും തിരിച്ചറിയാതെ ബഹളം വെക്കുന്ന മതനിഷേധികളുടെ ബുദ്ധിശൂന്യമായ നിര്‍ദ്ദേശങ്ങള്‍ എന്നെപോലുള്ളവര്‍ പരിഗണിക്കുന്ന പക്ഷം സമൂഹം കൂടുതല്‍ പിന്നോട്ടടിക്കുകയാണ് ചെയ്യുക. അത് മനസ്സിലാക്കാന്‍ അല്‍പം സാമാന്യബുദ്ധിമതിയാകും.

കുറ്റം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് പറഞ്ഞാല്‍ പിന്നീട് അധികമാരും ഇത്തരം കാര്യങ്ങളെ അക്ഷേപിക്കാന്‍ കാണില്ല. അതില്‍ മതവും മതമില്ലാത്തവരും എന്തെങ്കിലും വ്യത്യാസം കണ്ടിട്ടുമില്ല. ഉദാഹരണങ്ങള്‍ പറഞ്ഞ് ചര്‍ച നീട്ടാനും താല്‍പര്യമില്ല. ഈ വിഷയകമായി കമന്റ് പ്രതീക്ഷിക്കുന്നുമില്ല.

യഥാര്‍ഥ മതമൂല്യങ്ങള്‍ കൂടുതല്‍ ശക്തമായി പ്രചരിപ്പിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് ഇത് നല്‍കുന്നത്. അല്ലാതെ ബ്ലോഗും ചര്‍ചയും നിര്‍ത്തി ഓരോരുത്തരും കയ്യാങ്കളിക്ക് മുതിരട്ടെ എന്ന് വെക്കാന്‍ ബുദ്ധിശൂന്യര്‍ക്കേ കഴിയൂ.

CKLatheef പറഞ്ഞു...

പ്രിയ സിജോ ജോര്‍ജ്

താങ്കളുടെ കമന്റിന്റെ പകുതി ഭാഗം നിങ്ങളുടെ ആത്മീയ ദാഹത്തോടുകൂടിയുള്ള ജീവിതാനുഭവങ്ങളാണ്. അതിനെക്കുറിച്ച് എനിക്ക് കാര്യമായി ഒന്നും പറയാനില്ല. യുക്തിവാദം തലക്ക് പിടിച്ച് ദൈവനിഷേധിയായി മാറിയിട്ടില്ലാത്ത മറ്റേത് സത്യാന്വേഷിയേയും പോലെ സ്വാഭാവികമാണത്. വിശ്വാസങ്ങളെ അന്ധമായി പിന്‍പറ്റുന്നവര്‍ക്കും സകലവിശ്വാസങ്ങളെയും അന്ധമായി നിഷേധിക്കുകയും ചെയ്യുന്നവര്‍ക്ക് താങ്കളുടെ അവസ്ഥ അനുഭവിക്കേണ്ടിവന്നിട്ടുണ്ടാവില്ല.

ബുദ്ധിപരമായി നേതൃഗുണമുള്ള ചിലമഹാന്‍മാര്‍ എന്ന പ്രയോഗം ശരിയാണ്. വിവരം കെട്ട ഗോത്രസമൂഹമെന്നതും ഏറെക്കുറെ ശരിയാണ്. പക്ഷെ അങ്ങനെയുള്ള ഒരു സമൂഹത്തെ അച്ചടക്കം പഠിപ്പിക്കാന്‍ ആരോ എഴുതിയുണ്ടാക്കിയതാണ് ബൈബിളും ഖുര്‍ആനും ഗീതയെന്നുമുള്ള പ്രസ്താവം കൂടുതല്‍ പഠനമര്‍ഹിക്കുന്നതാണ്. മനുഷ്യന് ബുദ്ധിയും വിവേകവും നിയമനിര്‍ദ്ദേശങ്ങളും നല്‍കിയതിന് പുറമെ ഭക്ഷണമായി അവരുടെ വായില്‍ വെച്ചുകൊടുക്കണം എന്നതല്ലെ സമാന്യബുദ്ധിക്ക് നിരക്കാത്തത്.

പിന്നെ ദൈവ നിര്‍ഗുണനല്ല. അവനെ പുകഴ്താനും പ്രാര്‍ഥിക്കാനുമാണ് മനുഷ്യവംശത്തെ സൃഷ്ടിച്ചത് എന്നതും ഞാന്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ട് അല്‍പം കൂടി മുന്നോട്ട് ഈ നിലക്ക് തന്നെ പോയാല്‍ ചില വെളിച്ചം താങ്കള്‍ക്ക് ലഭിക്കും എന്ന കാര്യത്തില്‍ എനിക് സംശയമില്ല. അന്വേഷണം തുടരുക. ഭാവുകങ്ങള്‍.

CKLatheef പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍,

താങ്കളുടെ അഭിപ്രായത്തിന് ഞാന്‍ പ്രതികരിക്കാതിരുന്നത് സമയക്കുറവ് കൊണ്ടാണ് എന്ന് പറഞ്ഞാല്‍ അത് ശരിയാവില്ല. അപ്രസക്തമായതുകൊണ്ടുമല്ല. എനിക്ക് യോജപ്പുള്ളതുകൊണ്ടുമല്ല. പലപ്പോഴും മറുപടി പറഞ്ഞ ശേഷം ഒരു മുന്നറിയിപ്പു(പിന്നറിയിപ്പു)മില്ലാതെ താങ്കള്‍ കമന്റ് ഡിലീറ്റും അതുകൊണ്ട് ആവശ്യമെങ്കില്‍ പിന്നെ പറയാം എന്ന് കരുതി. രണ്ടാമത്തെ കാരണം. വസ്തുതകളെ യഥാര്‍ഥ്യബോധത്തോടെ കണ്ട് താങ്കളുടെ ഒരു വിയോജിപ്പെന്ന നിലയില്‍ അതവിടെ പ്രതികരണമില്ലാതെ കിടന്നാലും വലിയ പ്രശ്‌നമില്ലെന്ന് തോന്നി. വിഷയത്തിന്റെ മറ്റൊരുവശവും വായനക്കാരന് ലഭിക്കുമല്ലോ. ആ കമന്റ് വിപുലമാക്കി ഇവിടെ ചേര്‍ത്തതിന് അഭിനന്ദനങ്ങള്‍.

CKLatheef പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍ ,

താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നതോടൊപ്പം. താങ്കള്‍ പറഞ്ഞിട്ടില്ലെങ്കിലും മൂന്ന് താങ്കളുടദ്ദേശിക്കുന്ന മൂന്ന് വിഭാഗങ്ങളെയും മനസ്സിലാക്കാന്‍ പ്രയാസമില്ല.

ബി. ആണ് കൊന്നതെന്നും ഫയല്‍ ക്ലോസ് ചെയ്യാം എന്നും വിചാരിക്കുന്നത് മതവിശ്വാസികളെക്കുറിച്ചും

രണ്ടാമത്തെ വിഭാഗകൊണ്ട് ഉദ്ദേശിച്ചത് അവരില്‍ തന്നെ മതവിശ്വാസികളും എന്നാല്‍ അന്വേഷണത്തിലൂടെ സത്യം കണ്ടെത്താം എന്ന് പറയുന്ന എന്നെ പോലെയുള്ളവരാണെന്നും.

മൂന്നാമത്തെ വിഭാഗം ശാസ്ത്രത്തിന്റെ ആളുകളെന്ന് കരുതുന്ന യുക്തിവാദികളുമാണ് എന്ന് കരുതട്ടെ.

വസ്തുതയുമായി ഇതിനുള്ള ബന്ധം പരിഗണിക്കാതെ ഇപ്രകാരം ചിന്തിക്കാനുള്ള താങ്കളുടെ അവകാശം വകവെച്ചുതന്നെ മതിയാകൂ. ഇതിലെ ഉദാഹരണങ്ങളും അതിനോടുള്ള ചേര്‍ച്ചയും താങ്കളുടെതാണ്. സുശീലിന് പോലും അത് ആ നിലക്ക് അംഗീകരിക്കാനാവില്ല. താങ്കള്‍ ഇതില്‍ വിധി തീര്‍പ്പ് എടുത്തിട്ടില്ലെങ്കിലും സുശീല്‍ വ്യക്തമായി വിധിതീര്‍പ്പിലെത്തി ഞാന്‍ സൂചിപ്പിച്ച ചേര്‍ചയനുസരിച്ചാണെങ്കില്‍ രണ്ടാമത്തെ വിഭാഗത്തില്‍ അദ്ദേഹം വലിയ അപകടം കാണുകയും ചെയ്യുന്നു.

ഇവിടെ എനിക്ക് പറയാനുള്ളത് ശാസ്ത്രത്തെയും മതത്തെയും ബന്ധപ്പെടുത്തി സാഹചര്യത്തെളിവുകളും ഭൗതികമായ പഠനങ്ങളും ശാസ്ത്രീയമായ അന്വേഷണങ്ങളും നടത്തി കണ്ടെത്താവുന്ന ഒരു കോലപാതകത്തെ ഇവിടെ ഉദാഹരിച്ചത് യുക്തിപൂര്‍വകമായില്ല എന്ന് മാത്രമാണ്.

അതുകോണ്ട് താങ്കളുടെ വാദത്തെ ഞാന്‍ കുറെക്കൂടി മൂര്‍ത്തമായ തലത്തിലേക്ക് മാറ്റുകയാണ്. (തുടരും)

CKLatheef പറഞ്ഞു...

മനുഷ്യരായ നാം ഇവിടെ ജനിക്കുകയും വളരുകയും ചിന്തിക്കാന്‍ പ്രാപ്തിനേടുകയും ചെയ്തു. അവര്‍ക്കറിയാവുന്ന സകല ഉപകരണങ്ങളും സ്വയം രൂപം കൊണ്ടതല്ല വളരെ കഠിനമായ അധ്വോനത്തിന്റെ ഫലമായി രൂപം കൊണ്ടാതാണ് എന്ന് എല്ലാവരും ഏകസ്വരത്തില്‍ പറയുന്നു. എന്നാല്‍ അവര്‍ നിര്‍മിക്കാത്ത അതിസങ്കീര്‍ണമായ ജീവിജാലങ്ങളെയും ചിന്തിക്കുകയും പ്രവര്‍ത്തിക്കുയും ചെയ്യുന്ന തങ്ങളെത്തന്നെയും അവര്‍ കാണുന്നു. ഇവര്‍ മൂന്ന് വിഭാഗമായി തിരിഞ്ഞു.

ഒന്നാമത്തെ കൂട്ടര്‍ പറഞ്ഞു. തങ്ങള്‍ (മനുഷ്യന്‍) സൃഷ്ടിക്കാത്ത മുഴുവന്‍ വസ്തുക്കളും തനിയെ പരിണമിച്ചുണ്ടായതാണ് അതിന് ഒരു സ്രഷ്ടാവില്ല.
(മനുഷ്യനൊന്നും സൃഷ്ടിക്കുന്നില്ല എന്ന കാര്യം അവഗണിക്കുക. അവന്‍ രൂപഭേതം വരുത്തുന്നതേയുള്ളൂ). തങ്ങള്‍ക്ക് അവയുടെ സ്രഷ്ടാവിനെ പരീക്ഷണ നീരീക്ഷണങ്ങളിലൂടെ കാണാന്‍ കഴിയുന്നില്ല എന്നതുതന്നെ ഏറ്റവും പ്രധാന തെളിവ്.

രണ്ടാമത്തെ വിഭാഗം പറഞ്ഞു. സൃഷ്ടിച്ചത് ദൈവമാണ്. കൂടുതലൊന്നും ഞങ്ങള്‍ക്കറിയില്ല. അതേകുറിച്ച കൂടുതലൊന്നും ഞങ്ങളോട് ചോദിക്കുകയും ചെയ്യരുത്. ചിലരതിന് സ്വന്തം നിലക്കുള്ള ചില വിശേഷണങ്ങള്‍ പറഞ്ഞു. ചിലര്‍ ചില രേഖകള്‍ സമര്‍പിച്ചു. അവയുടെ വിശ്വാസ്യത പരിശോധിക്കുന്നതോ ചോദ്യം ചെയ്യുന്നതോ അവര്‍ വേണ്ടത്ര പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല എന്ന് മാത്രമല്ല. അത് വൈരത്തിനിടയാക്കുമെന്നും. എല്ലാവരും ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും അടിക്കടി പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു.

മൂന്നാമത്തെ വിഭാഗം പറഞ്ഞു. അത്ഭുതകരമായ ഈ പ്രപഞ്ചം ഇത്രയും സങ്കീര്‍ണവും ആസൂത്രിതവുമായ ഈ വ്യവസ്ഥ ഒരു ആസൂത്രകന്റെയും ഒരു അസ്തിത്വത്തേയും തേടുന്നു. അതാണ് സ്രഷ്ടാവായ ദൈവം. മനുഷ്യരെ പടച്ചതും അവന് ചിന്തയും ബുദ്ധിയും നല്‍കിയതും അതേ ദൈവമാണ്. ഭൂമിയില്‍ ജീവിക്കാനാവശ്യമായ അവയവങ്ങളും സൗകര്യങ്ങളും നല്‍കിയ ദൈവം തന്നെ അവന്റെ സന്‍മാര്‍ഗദര്‍ശനത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുത്തിരിക്കുന്നു. അതിനാല്‍ മനുഷ്യരംഭം മുതല്‍ അതിനുള്ള സംവിധാനവും ദൈവം ചെയ്തു. പ്രവാചകന്‍മാരിലൂടെ ആ ദൗത്യം നിര്‍വഹിക്കപ്പെട്ടു. പക്ഷെ കാലം കടന്നുപോയപ്പോള്‍ മനുഷ്യന്‍ അതില്‍നിന്ന തെന്നിപോയി. അപ്പോഴൊക്കെ പുതിയ പ്രവാചകന്‍മാരെ അയച്ചു ദൈവം യഥാര്‍ഥ വഴികാണിച്ചു. ആ പരമ്പര ഇന്ന് മുഹമ്മദ് നബി എന്ന പ്രവാചകനില്‍ എത്തിനില്‍ക്കുന്നു. ഈ പറയുന്ന വസ്തുതകള്‍ നിങ്ങള്‍ക്ക് പരിശോധിക്കാം. ചോദ്യം ചെയ്യാം. വിമര്‍ശനമുന്നയിക്കാം. ബുദ്ധിപരവും യുക്തിപരവുമായ സകല സാധ്യതതകളും നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം ബോധ്യപ്പെട്ടാല്‍ നിങ്ങള്‍ക്ക് സ്വീകരിക്കാം അല്ലെങ്കില്‍ നിങ്ങള്‍ക്ക് തള്ളിക്കളയാം.

ഇതില്‍ ഒന്നാമത്തെ വിഭാഗം ശാസ്ത്രവിശ്വാസികളായി ദൈവനിഷേധികളാണ്. അവര്‍ക്ക് കൂടുതല്‍ പറയാന്‍ കാണും. പക്ഷെ അവസാനം എത്തിചേരുന്നത് ഞാന്‍ പറഞ്ഞതിലേക്ക് തന്നെയായിരിക്കും.

രണ്ടാമത്തെ വിഭാഗം പൊതുവെ മതവിശ്വാസികളെല്ലാവരുമാണ്.

മൂന്നാമത്തെ വിഭാഗം മതവിശ്വാസികളിലെ ഒരു ന്യൂനപക്ഷമാണ്. അതില്‍ ഞാനും എന്നെപ്പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരും ഉള്‍പ്പെടും. കേവലം സംഘടാനടിസ്ഥാനത്തിലല്ല ഞാന്‍ പറഞ്ഞത്. പ്രവാചകത്വത്തെയും ദൈവത്തെയു കുറിച്ച ഈ ചിന്ത പലമതങ്ങളും പൊതുവായി പങ്കുവെക്കുന്നവരാണ്. ജൂതര്‍ ക്രൈസ്തവരുടെ (വിശ്വാസപരമായ) അസ്തിത്വത്തെയും ക്രൈസ്തവര്‍ മുസ്ലിംകളുടെ (വിശ്വാസപരമായ)അസ്തിത്വത്തെയും നിഷേധിക്കുന്നുവെങ്കിലും.

CKLatheef പറഞ്ഞു...

[[[ മതതത്വചിന്താശിരോമണികൾ ദൈവത്തെപ്പറ്റി “ദൈവം മനുഷ്യന്റെ ചിന്താശേഷിക്കു് അതീതനാണു്”, “മനുഷ്യബുദ്ധിക്കു് അപ്രാപ്യനാണു്” മുതലായി വായിൽ തോന്നുന്നതു് മുഴുവൻ വിളിച്ചുപറയാറുണ്ടു്. ദൈവത്തെ ‘മനുഷ്യന്റെ ചിന്താശേഷിക്കു് അതീതൻ’ എന്നു് വിശേഷിപ്പിക്കുന്ന മതചിന്തകനാവുകൾ ആടിയടങ്ങുന്നതിനു് മുൻപുതന്നെ അതേ നാവുകൊണ്ടു്, അതേ ദൈവത്തെപ്പറ്റി ‘ചിന്തിക്കുന്നു’ എന്നും മറ്റും അവകാശപ്പെടുന്നുമുണ്ടു്. ബുദ്ധികൊണ്ടോ യുക്തികൊണ്ടോ ദൈവത്തെ അറിയാനാവില്ലത്രേ! പക്ഷേ എനിക്കു്, ഈ എനിക്കു് എന്റെ സർവ്വശക്തനായ ഏകദൈവത്തേയും മറ്റു് സകല വിഡ്ഢ്യാൻ ദൈവങ്ങളേയും നല്ലപോലെ അറിയുകയും ചെയ്യും! അതുകൊണ്ടു് തീർന്നില്ല! എന്റെ ദൈവത്തിനു് എന്നെപ്പറ്റിയും നല്ല അഭിപ്രായമാണു്. സ്വന്തം ദൈവത്തിന്റെ സന്നിധിയിൽ എത്തിപ്പെട്ടു് നിത്യമായി സുഖിക്കാനായി നിരപരാധികളെ ഏതോ ഒരു ദൈവജാതിയിലോ വർഗ്ഗത്തിലോ പെട്ട മറ്റേതോ ദൈവന്റെ പുരിയിലേക്കയക്കുന്ന കുമ്പളങ്ങാത്തലകളും, അവരുടെ ചെയ്തികളെ വേദവാക്യവ്യാഖ്യാനങ്ങൾ കൊണ്ടു് ന്യായീകരിക്കാനുള്ള ബാദ്ധ്യത ഏറ്റെടുത്തിരിക്കുന്ന ആഗ്രഹപണ്ഡിതന്മാരുമൊക്കെ വേറേയും! ലോകത്തെസംബന്ധിച്ചും തന്നെസംബന്ധിച്ചും എന്തെങ്കിലും അറിയാൻ മനുഷ്യനു് ആകെയുള്ള മാർഗ്ഗം ഇന്ദ്രിയാനുഭവങ്ങളാണു് എന്ന യാഥാർത്ഥ്യബോധം ഇടയ്ക്കിടെയെങ്കിലും ഷൂവിനുള്ളിലെ മുള്ളൻകല്ലു് എന്നപോലെ അത്തരക്കാരെ കുത്തിനോവിച്ചു് അസ്വസ്ഥമാക്കുന്നുണ്ടു് എന്നതിനാലാവാം, ചിലർ അതീന്ദ്രിയജ്ഞാനം എന്ന മസ്തിഷ്കഭൂതത്തെ വരെ വ്യാഖ്യാനത്തിന്റെ സ്യൂട്ടും കോട്ടും കണ്ഠകോണകവും ധരിപ്പിച്ചു് കോർട്ടിലിറക്കി കോൾമയിർ കൊള്ളാറുമുണ്ടു്. വായിക്കാനും മനസ്സിലാക്കാനും അറിയാത്തവർക്കുവേണ്ടി കൽപനകളും സദാചാരസൂക്തങ്ങളും എഴുതി ഏൽപിക്കുമ്പോൾ അവയുടെ വ്യാഖ്യാതാക്കളായി വാചകമടികൊണ്ടു് മനുഷ്യരെ തമ്മിലടിപ്പിച്ചു് വയറുപിഴക്കുന്ന ശുഭ്രവസ്ത്രധാരികളായ കുറേ വിഷജന്തുക്കൾ രംഗപ്രവേശം ചെയ്യുമെന്നു് ദൈവംതമ്പുരാൻ അറിഞ്ഞില്ലെന്നുണ്ടോ? അതിനേക്കാൾ എത്രയോ ഭേദമായിരുന്നേനെ തനിക്കു് പറയാനുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ മാത്രമുള്ള സാമാന്യബോധം നൽകി ആരംഭത്തിലേ മനുഷ്യരെ സൃഷ്ടിച്ചിരുന്നെങ്കിൽ! ]]]

ഇവിടെ വരുന്നവരെ വിഢികളായി വിശേഷിപ്പിക്കുകയും അതുകൊണ്ടുതന്നെ നേര്‍ക്ക് നേരെ ഇവിടെ വരാന്‍ പ്രയാസപ്പെടുകയും ചെയ്യുന്ന യുക്തിവാദിയെന്ന് വിശേഷിപ്പിക്കുന്ന ഒരു 'ഫിലോസഫര്‍'
ഇയ്യിടെയുള്ള എന്റെ പോസ്റ്റുകളോട് പ്രതികരിച്ചാല്‍ എങ്ങനെയിരിക്കും എന്നറിയാനുള്ള ഒരു സാമ്പിള്‍ മാത്രമാണ് മുകളില്‍ നല്‍കിയത്. ത്ല്‍കാലം അതിവിടെ കിടക്കട്ടേ. മേമ്പോടിക്ക് നല്ലതാ.

Unknown പറഞ്ഞു...

jabbar eppozhum sathyathinu nere puram thirinjirikkukayum, puthuthayi thentethaya artham nalki vimarshikkukayumaanu eppozhum cheyyunnathu. puthiya oru postinte link ittu sthalam vittu povukayum thantethaaya chila puthiya artham nalki vyakanikkukayumanu cheyyunnathu. vasthavathil mumpu thanne islamic scholars marupadi paranjavayanu puthuthayi mahaa kandethalayi jabbar swayam aashwasikkunnathu. www.nicheoftruth.org il ninnu snehasamvadam masika yilude orupad marupadi vannathanu.

CKLatheef പറഞ്ഞു...

ഇവിടെ അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം നന്ദി. വിശുദ്ധഖുര്‍ആനിലെ ശാസ്ത്ര സൂചനകള്‍ എന്ന വിഷയത്തില്‍ ഖുര്‍ആന്റെ ദൈവികതക്ക് എട്ടാമത്തെ തെളിവ് ഇവിടെ വായിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review