ഖുര്‍ആനിലെ ശാസ്ത്രീയ സത്യങ്ങള്‍ :
വിശുദ്ധഖുര്‍ആന്റെ ദൈവികതക്കുള്ള എട്ടാമത്തെ തെളിവ്; അതില്‍ ഒട്ടേറെ പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങള്‍ വിവരിക്കപ്പെട്ടതായി കാണാം, എന്നാല്‍ അവയെല്ലാം തന്നെ തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളുമായി ഒത്തുപോകുന്നു എന്നതാണ്. ഖുര്‍ആന്‍ അവതരിക്കുന്ന കാലഘട്ടത്തില്‍ ലോകത്തിന് പൊതുവെയും അറബികള്‍ക്ക് പ്രത്യേകിച്ചും ആ യാഥാര്‍ഥ്യങ്ങള്‍ അജ്ഞാതമായിരുന്നു. മാത്രമല്ല അന്നത്തെ സമുന്നത ശാസ്ത്രജ്ഞന്മാരിലോ തത്വശാസ്ത്ര പണ്ഡിതന്മാരിലോ അവയെ സംബന്ധിച്ചറിയുന്ന ഒരു വ്യക്തിപോലുമുണ്ടായിരുന്നില്ല. നൂറ്റാണ്ടുകളിലൂടെ വൈജ്ഞാനികവും ശാസ്ത്രീയവുമായ നിരീക്ഷണ-പരീക്ഷണങ്ങള്‍ അവയുടെ പുരോഗമന മാര്‍ഗത്തിലേക്കുള്ള നിരവധി ഘട്ടങ്ങളെ തരണം ചെയ്തുകൊണ്ടാണ് അവയ്ക് പ്രസ്തുത യാഥാര്‍ഥ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞത്. അതേസമയം വസ്തുക്കളെയും പ്രാപഞ്ചിക പ്രതിഭാസങ്ങളെയും സംബന്ധിച്ച ഖുര്‍ആന്റെ പരാമര്‍ശങ്ങളില്‍ ഒരിക്കല്‍ പോലും അബദ്ധം സംഭവിച്ചില്ല എന്നത് ഖുര്‍ആന്‍ സര്‍വജ്ഞനായ ദൈവത്തില്‍നിന്നാണെന്നതിനുള്ള തെളിവാണ്.
ഒട്ടേറെ ശാസ്ത്രസത്യങ്ങള്‍ ഖുര്‍ആന്‍ വെളിപ്പെടുത്തിയാതായി പണ്ഡിതന്മാര് കണ്ടെത്തിയിട്ടുണ്ട്. അവയെയൊക്കെ എടുത്ത് ചിലര്‍ പരിഹസിക്കാറുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ഖുര്‍ആന്‍ പറഞ്ഞ ഇന്ന കാര്യം തെളിയിക്കപ്പെട്ട ശാസ്ത്രത്തിന് വിരുദ്ധമാണ് എന്ന് തെളിയിക്കാന്‍ ശ്രമിക്കാതെ. ഏതൊരു സമാന്യയുക്തിക്കും മനസ്സിലാകുന്ന വിധം പറഞ്ഞ ചില അലങ്കാരങ്ങളെയും ഉപമകളെയും എടുത്ത് ഇതൊന്നും തെളിയിക്കപ്പെട്ട ശാസ്ത്രത്തിന് യോജിക്കുന്നില്ല എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ഖുര്‍ആന്‍ വിമര്‍ശകര്‍ സാധാരണയായി ചെയ്യാറുള്ളത്. ഭൂമിയ തൊട്ടിലാക്കി, വിശാലമാക്കി എന്നൊക്കെ ദൈവം മനുഷ്യന് ചെയ്തുകൊടുത്ത അനുഗ്രഹങ്ങളായി എടുത്ത് പറയുന്ന സൂക്തങ്ങളെ ഖുര്‍ആനില്‍ ഭൂമി പരന്നിട്ടാണെന്നും. അക്കാലത്തെ മനുഷ്യന് ശാസ്ത്രീയമായി സംഭവിച്ച അബദ്ധങ്ങളൊക്കെ ഖുര്‍ആനിലുമുണ്ട് എന്ന് വാദിക്കുകയാണ് അവര്‍ .
ഇതൊടൊപ്പം വിമര്‍ശകര്‍ മനസ്സിലാക്കേണ്ട കാര്യം, ഖുര്‍ആന്‍ അടിസ്ഥാനപരമായി ഒരു മാര്‍ഗദര്‍ശക ഗ്രന്ഥമാണ് എന്നതാണ്. ശാസ്ത്രീയ അറിവുകള്‍ പകര്‍ന്ന് നല്കാന് അവതരിക്കപ്പെട്ടതല്ല അത്. പദാര്‍ഥത്തെയും പ്രപഞ്ചിക യാഥാര്‍ഥ്യങ്ങളെയും പരീക്ഷണ നീരിക്ഷണങ്ങളിലൂടെ കണ്ടെത്താനാവശ്യമായ യുക്തിയും ബുദ്ധിയും അതിനുള്ള സാഹചര്യവും നല്‍കിയാണ് ദൈവം നിയോഗിച്ചിരിക്കുന്നത്. ഭൂമിയുടെ ആകൃതി പറയാനോ, മഴയുടെ വര്‍ഷിക്കുന്നതെങ്ങനെ എന്ന് വ്യക്തമാക്കാനോ, പനിക്കുള്ള പാരാസെറ്റാമോള്‍ നിര്‍മിക്കേണ്ടതെങ്ങനെയെന്നോ ഒരു പ്രവാചകന് നിയോഗിതനായി പറഞ്ഞുതരേണ്ട കാര്യമല്ല. മറിച്ച് ഒരു വേദഗ്രന്ഥം, എന്താണ് നന്മയെന്നും എന്താണ് തിന്മയെന്നും പറഞ്ഞുതരേണ്ടതുണ്ട്. മനുഷ്യന് അവന്റെ ഭൗതിക ജീവിതം സുകകരമാക്കാന്‍ എന്തെന്ത് മൂല്യങ്ങളും സാദാചാരവും നിയമനിര്‍ദ്ദേശവും പാലിക്കണമെന്നും അത് പറഞ്ഞു തരേണ്ടതുണ്ട്. ആ ഉത്തരവാദിത്തം ഖുര്‍ആന്‍ നിര്‍വഹിക്കുന്നു. കേവലം ചില മാര്‍ഗരേഖ നല്കുന്നതില് അതിന്റെ ദൗത്യം അവസാനിപ്പിച്ചിട്ടില്ല. മനുഷ്യന്റെ മാനസികാവസ്ഥയും അവന്റെ ഇഛയും അവന് നല്കപ്പെട്ട വിവേചനാധികാരവും പരിഗണിച്ച് ഈ നിയമനിര്‍ദ്ദേശങ്ങള്‍ പാലിക്കത്തക്കവിധം ഒരു മാനസികനില കൈവരിക്കാന്‍ ചില വിശ്വാസങ്ങള്‍ അവനില്‍ നട്ടുപിടിപ്പിക്കാനുള്ള ശ്രമവും ഖുര്‍ആന്‍ നടത്തിയിരിക്കുന്നു. അതിന് വേണ്ടിയാണ്, ദൈവത്തെക്കുറിച്ചും മലക്കുകളെക്കുറിച്ചും പ്രവാചകന്മാരെക്കുറിച്ചും വേദഗ്രന്ഥത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചുമുള്ള വിശ്വാസങ്ങള്‍ അടിസ്ഥാനമായി നിശ്ചയിച്ചത്. അവ മനുഷ്യനെ നന്മയില് ബോധമുള്ളവനാക്കാനും അതിനെ അറിയാനും അതിന് വേണ്ടി പ്രേരിപ്പിക്കാനും ഇടയാക്കുന്നു. ഈ വിശ്വാസങ്ങളുടെ അഭാവത്തില്‍ നിയമം എന്തിന് വേണ്ടി ആര്‍ക്ക് വേണ്ടി അനുസരിക്കണം എന്ന് മനുഷ്യന് ചിന്തിക്കാതിരിക്കില്ല. അവന് ലഭിക്കുന്ന വ്യത്യസ്ഥമായ അറിവിനനുസരിച്ച് അവന് നിയമം പാലിക്കുകയോ പാലിക്കാതിരിക്കുകയോ ചെയ്തേക്കാം. ഇസ്ലാമിലെ വിശ്വാസത്തിന്റെ പ്രസക്തി അവിടെയാണ്. ഈ വിശ്വാസകാര്യങ്ങള്‍ ഭൗതിക വസ്തുകളുടെ പഠനത്തിലൂടെ മാത്രം കണ്ടെത്തുക സാധ്യമല്ല. ആ കുറവ് പരിഹരിക്കുന്നത് ദിവ്യവെളിപാടിലൂടെയാണ്.
വിശ്വാസകാര്യങ്ങളില്‍ പ്രഥമ സ്ഥാനത്ത് വരുന്നത് ദൈവത്തിലുള്ള വിശ്വാസമാണ്. ആ വിശ്വാസം രൂഢമൂലമാകുന്നത് പ്രാപഞ്ചിക പ്രതിഭാസങ്ങളിലും ചുറ്റുമുള്ള വസ്തുക്കളിലും കാണുന്ന അത്ഭുതങ്ങളെക്കുറിച്ച് ചിന്തിച്ചും ഗ്രഹിച്ചുമാണ്. അത് മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നീട് ദൈവാനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങും. വിശുദ്ധഖുര്‍ആനിലെ പാദാര്‍ഥ സംബന്ധിയായ പരാമര്‍ശങ്ങള്‍ ഈ ലക്ഷ്യം വെച്ചുള്ളതാണ്. എന്നാല്‍ അത് എക്കാലത്തെയും ആളുകള്‍ക്ക് മനസ്സിലാകുന്ന തരത്തിലല്ലെങ്കില്‍ ചരിത്രത്തിലെ നീണ്ട കാലയളവില്‍ അതുകൊണ്ടുദ്ദേശിക്കപ്പെട്ട ലക്ഷ്യം സാധിക്കാതെ പോകും. അതുകൊണ്ട് ഏക്കാലത്തെയും മനുഷ്യര്‍ക്ക് മനസ്സിലാകുന്ന ശാസ്ത്രമേ ഖുര്‍ആനിലുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. അല്ലാതെ ഇക്കാലത്തെ ഭൗതികവാദികളെ അമ്പരപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു പരമാമര്‍ശമല്ല അവയൊന്നും. സൂര്യന്റെ ചലനം സംബന്ധിച്ച പരാമര്‍ശം അത്തരത്തിലുള്ളതാണ്. എന്നാല്‍ ചിലതെല്ലാം ഒരു വിവരം എന്ന നിലക്ക് കാലഘട്ടം സ്വീകരിച്ചു പോന്നിരിക്കാം. അതിലൊന്നാണ്. പ്രപഞ്ചം വാതകാവസ്ഥയിലായിരുന്നു എന്ന് സൂചിപ്പിക്കുന്ന സൂക്തവും, ആകാശഗോളങ്ങള്‍ പരസ്പരം ഒട്ടിചേര്‍ന്ന അവസ്ഥയിലായിരുന്നു പിന്നീട് നാം അവയെ വേര്‍പ്പെടുത്തി എന്ന് പരാമര്‍ശിക്കുന്ന സൂക്തവും.
ഖുര്‍ആന്‍ ദൈവികമാണെങ്കിലും ഇക്കാര്യമൊക്കെ എങ്ങനെ പറഞ്ഞാലും പിന്നീട് കണ്ടെത്തുന്ന പക്ഷം അതില്‍ അബദ്ധം സംഭവിക്കുന്നെങ്കില്‍ ഖുര്‍ആന്‍ ദൈവികമല്ല എന്ന് ധൈര്യപൂര്‍വം പറയാന്‍ അത് മതിയായിരുന്നു. പക്ഷെ അതിന് ഇടനല്‍കാത്തവിധം ശാസ്ത്രീയമാണ് അതിലെ പരാമര്‍ശങ്ങള്‍ എന്നത് ഖുര്‍ആനെക്കുറിച്ച് ചിന്തിക്കുന്നവര്‍ പ്രത്യേകം പരിഗണിക്കേണ്ടത് തന്നെയാണ്. ഇത് മാത്രമായി ഖുര്‍ആന്റെ ദൈവികതക്ക് തെളിവായി ചുണ്ടിക്കാണിക്കുകയല്ല ഞാന്‍ ചെയ്യുന്നത് മറിച്ച് ഇതുകൂടി ചേരുമ്പോഴെ ഖുര്‍ആന്‍ ദൈവികമാണെന്ന അവകാശവാദം ശരിയാകൂ എന്ന് സ്ഥാപിക്കുകയാണ്.
ഇത്രയും സുക്ഷമായ ഒരു ഗ്രന്ഥം ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ജീവിച്ച നിരക്ഷരനായ ഒരു മനുഷ്യന്റെ നാവിലൂടെ വന്നുവെന്ന് നാം ബുദ്ധിയുടെ ഏത് തലത്തില്‍നിന്നുകൊണ്ടാണ് പറയുക. അതിനാല്‍ പ്രപഞ്ചയാഥാര്‍ഥ്യങ്ങള്‍ക്ക് ജന്മം നല്കിയ ദൈവമാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത് എന്ന യാഥാര്‍ഥ്യം വെളിവാക്കുന്ന ഒരു തെളിവായി ഇത് മാറുന്നു.
ഒട്ടേറെ ശാസ്ത്രസത്യങ്ങള്‍ ഖുര്‍ആന്‍ വെളിപ്പെടുത്തിയാതായി പണ്ഡിതന്മാര് കണ്ടെത്തിയിട്ടുണ്ട്. അവയെയൊക്കെ എടുത്ത് ചിലര്‍ പരിഹസിക്കാറുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ഖുര്‍ആന്‍ പറഞ്ഞ ഇന്ന കാര്യം തെളിയിക്കപ്പെട്ട ശാസ്ത്രത്തിന് വിരുദ്ധമാണ് എന്ന് തെളിയിക്കാന്‍ ശ്രമിക്കാതെ. ഏതൊരു സമാന്യയുക്തിക്കും മനസ്സിലാകുന്ന വിധം പറഞ്ഞ ചില അലങ്കാരങ്ങളെയും ഉപമകളെയും എടുത്ത് ഇതൊന്നും തെളിയിക്കപ്പെട്ട ശാസ്ത്രത്തിന് യോജിക്കുന്നില്ല എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ഖുര്‍ആന്‍ വിമര്‍ശകര്‍ സാധാരണയായി ചെയ്യാറുള്ളത്. ഭൂമിയ തൊട്ടിലാക്കി, വിശാലമാക്കി എന്നൊക്കെ ദൈവം മനുഷ്യന് ചെയ്തുകൊടുത്ത അനുഗ്രഹങ്ങളായി എടുത്ത് പറയുന്ന സൂക്തങ്ങളെ ഖുര്‍ആനില്‍ ഭൂമി പരന്നിട്ടാണെന്നും. അക്കാലത്തെ മനുഷ്യന് ശാസ്ത്രീയമായി സംഭവിച്ച അബദ്ധങ്ങളൊക്കെ ഖുര്‍ആനിലുമുണ്ട് എന്ന് വാദിക്കുകയാണ് അവര്‍ .
ഇതൊടൊപ്പം വിമര്‍ശകര്‍ മനസ്സിലാക്കേണ്ട കാര്യം, ഖുര്‍ആന്‍ അടിസ്ഥാനപരമായി ഒരു മാര്‍ഗദര്‍ശക ഗ്രന്ഥമാണ് എന്നതാണ്. ശാസ്ത്രീയ അറിവുകള്‍ പകര്‍ന്ന് നല്കാന് അവതരിക്കപ്പെട്ടതല്ല അത്. പദാര്‍ഥത്തെയും പ്രപഞ്ചിക യാഥാര്‍ഥ്യങ്ങളെയും പരീക്ഷണ നീരിക്ഷണങ്ങളിലൂടെ കണ്ടെത്താനാവശ്യമായ യുക്തിയും ബുദ്ധിയും അതിനുള്ള സാഹചര്യവും നല്‍കിയാണ് ദൈവം നിയോഗിച്ചിരിക്കുന്നത്. ഭൂമിയുടെ ആകൃതി പറയാനോ, മഴയുടെ വര്‍ഷിക്കുന്നതെങ്ങനെ എന്ന് വ്യക്തമാക്കാനോ, പനിക്കുള്ള പാരാസെറ്റാമോള്‍ നിര്‍മിക്കേണ്ടതെങ്ങനെയെന്നോ ഒരു പ്രവാചകന് നിയോഗിതനായി പറഞ്ഞുതരേണ്ട കാര്യമല്ല. മറിച്ച് ഒരു വേദഗ്രന്ഥം, എന്താണ് നന്മയെന്നും എന്താണ് തിന്മയെന്നും പറഞ്ഞുതരേണ്ടതുണ്ട്. മനുഷ്യന് അവന്റെ ഭൗതിക ജീവിതം സുകകരമാക്കാന്‍ എന്തെന്ത് മൂല്യങ്ങളും സാദാചാരവും നിയമനിര്‍ദ്ദേശവും പാലിക്കണമെന്നും അത് പറഞ്ഞു തരേണ്ടതുണ്ട്. ആ ഉത്തരവാദിത്തം ഖുര്‍ആന്‍ നിര്‍വഹിക്കുന്നു. കേവലം ചില മാര്‍ഗരേഖ നല്കുന്നതില് അതിന്റെ ദൗത്യം അവസാനിപ്പിച്ചിട്ടില്ല. മനുഷ്യന്റെ മാനസികാവസ്ഥയും അവന്റെ ഇഛയും അവന് നല്കപ്പെട്ട വിവേചനാധികാരവും പരിഗണിച്ച് ഈ നിയമനിര്‍ദ്ദേശങ്ങള്‍ പാലിക്കത്തക്കവിധം ഒരു മാനസികനില കൈവരിക്കാന്‍ ചില വിശ്വാസങ്ങള്‍ അവനില്‍ നട്ടുപിടിപ്പിക്കാനുള്ള ശ്രമവും ഖുര്‍ആന്‍ നടത്തിയിരിക്കുന്നു. അതിന് വേണ്ടിയാണ്, ദൈവത്തെക്കുറിച്ചും മലക്കുകളെക്കുറിച്ചും പ്രവാചകന്മാരെക്കുറിച്ചും വേദഗ്രന്ഥത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചുമുള്ള വിശ്വാസങ്ങള്‍ അടിസ്ഥാനമായി നിശ്ചയിച്ചത്. അവ മനുഷ്യനെ നന്മയില് ബോധമുള്ളവനാക്കാനും അതിനെ അറിയാനും അതിന് വേണ്ടി പ്രേരിപ്പിക്കാനും ഇടയാക്കുന്നു. ഈ വിശ്വാസങ്ങളുടെ അഭാവത്തില്‍ നിയമം എന്തിന് വേണ്ടി ആര്‍ക്ക് വേണ്ടി അനുസരിക്കണം എന്ന് മനുഷ്യന് ചിന്തിക്കാതിരിക്കില്ല. അവന് ലഭിക്കുന്ന വ്യത്യസ്ഥമായ അറിവിനനുസരിച്ച് അവന് നിയമം പാലിക്കുകയോ പാലിക്കാതിരിക്കുകയോ ചെയ്തേക്കാം. ഇസ്ലാമിലെ വിശ്വാസത്തിന്റെ പ്രസക്തി അവിടെയാണ്. ഈ വിശ്വാസകാര്യങ്ങള്‍ ഭൗതിക വസ്തുകളുടെ പഠനത്തിലൂടെ മാത്രം കണ്ടെത്തുക സാധ്യമല്ല. ആ കുറവ് പരിഹരിക്കുന്നത് ദിവ്യവെളിപാടിലൂടെയാണ്.
വിശ്വാസകാര്യങ്ങളില്‍ പ്രഥമ സ്ഥാനത്ത് വരുന്നത് ദൈവത്തിലുള്ള വിശ്വാസമാണ്. ആ വിശ്വാസം രൂഢമൂലമാകുന്നത് പ്രാപഞ്ചിക പ്രതിഭാസങ്ങളിലും ചുറ്റുമുള്ള വസ്തുക്കളിലും കാണുന്ന അത്ഭുതങ്ങളെക്കുറിച്ച് ചിന്തിച്ചും ഗ്രഹിച്ചുമാണ്. അത് മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നീട് ദൈവാനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങും. വിശുദ്ധഖുര്‍ആനിലെ പാദാര്‍ഥ സംബന്ധിയായ പരാമര്‍ശങ്ങള്‍ ഈ ലക്ഷ്യം വെച്ചുള്ളതാണ്. എന്നാല്‍ അത് എക്കാലത്തെയും ആളുകള്‍ക്ക് മനസ്സിലാകുന്ന തരത്തിലല്ലെങ്കില്‍ ചരിത്രത്തിലെ നീണ്ട കാലയളവില്‍ അതുകൊണ്ടുദ്ദേശിക്കപ്പെട്ട ലക്ഷ്യം സാധിക്കാതെ പോകും. അതുകൊണ്ട് ഏക്കാലത്തെയും മനുഷ്യര്‍ക്ക് മനസ്സിലാകുന്ന ശാസ്ത്രമേ ഖുര്‍ആനിലുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. അല്ലാതെ ഇക്കാലത്തെ ഭൗതികവാദികളെ അമ്പരപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു പരമാമര്‍ശമല്ല അവയൊന്നും. സൂര്യന്റെ ചലനം സംബന്ധിച്ച പരാമര്‍ശം അത്തരത്തിലുള്ളതാണ്. എന്നാല്‍ ചിലതെല്ലാം ഒരു വിവരം എന്ന നിലക്ക് കാലഘട്ടം സ്വീകരിച്ചു പോന്നിരിക്കാം. അതിലൊന്നാണ്. പ്രപഞ്ചം വാതകാവസ്ഥയിലായിരുന്നു എന്ന് സൂചിപ്പിക്കുന്ന സൂക്തവും, ആകാശഗോളങ്ങള്‍ പരസ്പരം ഒട്ടിചേര്‍ന്ന അവസ്ഥയിലായിരുന്നു പിന്നീട് നാം അവയെ വേര്‍പ്പെടുത്തി എന്ന് പരാമര്‍ശിക്കുന്ന സൂക്തവും.
ഖുര്‍ആന്‍ ദൈവികമാണെങ്കിലും ഇക്കാര്യമൊക്കെ എങ്ങനെ പറഞ്ഞാലും പിന്നീട് കണ്ടെത്തുന്ന പക്ഷം അതില്‍ അബദ്ധം സംഭവിക്കുന്നെങ്കില്‍ ഖുര്‍ആന്‍ ദൈവികമല്ല എന്ന് ധൈര്യപൂര്‍വം പറയാന്‍ അത് മതിയായിരുന്നു. പക്ഷെ അതിന് ഇടനല്‍കാത്തവിധം ശാസ്ത്രീയമാണ് അതിലെ പരാമര്‍ശങ്ങള്‍ എന്നത് ഖുര്‍ആനെക്കുറിച്ച് ചിന്തിക്കുന്നവര്‍ പ്രത്യേകം പരിഗണിക്കേണ്ടത് തന്നെയാണ്. ഇത് മാത്രമായി ഖുര്‍ആന്റെ ദൈവികതക്ക് തെളിവായി ചുണ്ടിക്കാണിക്കുകയല്ല ഞാന്‍ ചെയ്യുന്നത് മറിച്ച് ഇതുകൂടി ചേരുമ്പോഴെ ഖുര്‍ആന്‍ ദൈവികമാണെന്ന അവകാശവാദം ശരിയാകൂ എന്ന് സ്ഥാപിക്കുകയാണ്.
ഇത്രയും സുക്ഷമായ ഒരു ഗ്രന്ഥം ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ജീവിച്ച നിരക്ഷരനായ ഒരു മനുഷ്യന്റെ നാവിലൂടെ വന്നുവെന്ന് നാം ബുദ്ധിയുടെ ഏത് തലത്തില്‍നിന്നുകൊണ്ടാണ് പറയുക. അതിനാല്‍ പ്രപഞ്ചയാഥാര്‍ഥ്യങ്ങള്‍ക്ക് ജന്മം നല്കിയ ദൈവമാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത് എന്ന യാഥാര്‍ഥ്യം വെളിവാക്കുന്ന ഒരു തെളിവായി ഇത് മാറുന്നു.
33 അഭിപ്രായ(ങ്ങള്):
ഞാന്‍ ആദ്യമായി ഇപ്പോഴാണ് ഈ ബളോഗില്‍ കയറിയത്. സന്തോഷം ഇസ്ലാമിനെ ഇകഴ്തുന്നവര്ക്ക് നേര് വഴിയാകട്ടെ....
ഒരു കാര്യം സൂചിപ്പിച്ചു കൊള്ളട്ടെ.... മുന്പ്ു ബഹു : ഇ.കെ ഹസന് മുസ്ലിയാര് ജീവിച്ചിരുന്ന കാലത്ത് , അല്‍ - മുബാറക് എന്ന ഒരു സുന്നീ പ്രസിദ്ധീകരണം ആദ്യ മായി പുറത്തിറക്കിയ പ്പോള്‍ , അതിന്റെ കോപ്പി യുമായി ശിഷ്യന്മാര് ഉസ്താദിന്റെ അടുക്കലെത്തി. അല്‍- മുബാറക് വാങ്ങി അതിലേക്കു ഒരു നോക്ക് നോക്കി ഹസന് മുസ്ലിയാര് അത് വലിച്ചെറിയുക യായിരുന്നു. എന്നിട്ട് ഒരു വക്കും പറഞ്ഞു. “പുഴത്തിയതില് തന്നെ നായയും പാത്തിയല്ലോ.” ശിഷ്യന് മാര്‍ അത്ഭുതപ്പെട്ടു ഉസ്താദ് എന്തെ ഇങ്ങിനെ പറഞ്ഞതു. അപ്പോള്‍ ഉസ്താദ് ചൂണ്ടി കാട്ടിയതു അതിലെ “ ആധുനികതയും ഇസ്ലാമും.”. എന്ന മെയിന്‍ ഹെഡിംഗ് ആയിരുന്നു. പുതുതായി തുടങിയ ഒരു ഇസ്ലാമിക പ്രസിദ്ധീകരണത്തിന്റെ ആദ്യ ടൈറ്റില്‍ വാചകത്തില്‍ തന്നെ ഇസ്ലാമിനെ മുന്തിക്കാതെ ആധുനികതയെ മുന്തിച്ചത് ബഹു ഹസന് മുസ്ലിയാരെ പ്രകോപിപ്പിച്ചു. (ഹസന് മുസ്ലിയാരുടെ ദീര്‍ഘ വീക്ഷണം പോലെ തന്നെയായി അല്‍ - മുബാറകിനും അതിന്റെ ശില്പിക്കും പിന്നീട് സംഭവിച്ചത് , അത് ചരിത്രം )
ഇവിടെ യും അതിന്റെ ഒരു പതിപ്പ് കാണുന്നു. ഇസ്ലാമിനെയല്ലേ സ്വാഭാവികമായും മുന്തിക്കേണ്ടത്. ഇസ്ലാമും യുക്തിവാദികളും എന്നാക്കി മാറ്റേണ്ടിയിരിക്കുന്നു.
www.hasaniyyamadrasa.blogspot.com
ഖുര്‍ആന്റെ ദൈവികതക്ക് എട്ടാമത്തെ തെളിവ്? what is the 8th evidence? explain clearly.
charvakam said...
>>> ഈ ചർച്ചകളിലിടപെടുന്നവരുടെ ശ്രദ്ധയ്ക്ക്.
... വിഷയത്തിൽ നിന്ന് മാറിപ്പോകുന്ന ചർച്ചകളിൽ ഇടപെടുകയില്ല. അപ്രസകതമെന്നു തോന്നുന്നവ അവഗണിക്കും. വിമർശനങ്ങൾ, വസ്തുതാപരമായ പിശകുകൾ, ഉത്തരം പറയേണ്ടുന്ന ചോദ്യങ്ങൾ (മറ്റാരെങ്കിലും പറയുന്ന ഉത്തരങ്ങൾ അപ്രസക്തമെങ്കിൽ മാത്രം) അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന ഭാഗങ്ങൾ,വിശകലനങ്ങളിൽ പരിഗണിക്കപ്പെടാതെ പോകുന്ന ഭാഗങ്ങൾ തുടങ്ങിയവയ്ക്ക് മുൻതൂക്കം നല്കപ്പെടും. വ്യക്തിപരമായ പുകഴ്ത്തലുകളേയും ഇകഴ്ത്തലുകളേയും പ്രോത്സാഹിപ്പിക്കുകയില്ല
സത്യം കണ്ടെത്താനുള്ള വിചാരണയായാണ് അല്ലാതെ തർക്കിച്ചു ജയിക്കാനുള്ള മത്സരമായല്ല സംവാദങ്ങളെ ഞൻ വീക്ഷിക്കുന്നത്. <<<
താങ്കളുടെ ബ്ലോഗില്‍ നല്കിയ ഇതേ മാനദണ്ഡങ്ങളില്‍ ചിലത് പരിഗണിച്ചാല്‍. താങ്കളുടെ ചോദ്യം അവഗണിക്കാവുന്നതാണ്. കാരണം ഞാനിവിടെ ഏറെക്കുറെ വ്യക്തമായി പറഞ്ഞു. വിശുദ്ധഖുര്ആന് ഉള്‍കൊള്ളുന്നത് 6ാം നൂറ്റാണ്ടിലെ ശാസ്ത്രീയ അറിവുകള്‍ മാത്രമല്ല. പുതുതായി കണ്ടെത്തിയവയുമുണ്ട്. അന്നത്തെ അറിവുകള്‍ വെച്ചാണെന്ന് പറയാവുന്നവയിലും പുതിയ ശാസ്ത്രീയ അറിവുകളോടു വിയോജിക്കുന്നവ അതില്‍ കാണില്ല. സൂര്യന്റെ ചലനം ഉദാഹരണം. ഭൂമിയുടെ ഗോളാകൃതിയും അതിന്റെ കറക്കവും കണ്ടെത്തിയ ശാസ്ത്രം സൂര്യന് നിശ്ചലമാണ് എന്ന നിഗമനത്തിലെത്തിയിരുന്നു. അതു കഴിഞ്ഞാണ് സൂര്യന് ചലിക്കുന്നുവെന്ന സത്യം അനാവൃതമായത്. അതുപോലെ തെളിയിക്കപ്പെട്ട ഏത് ശാസ്ത്രസത്യവും ഖുര്‍ആനിന്റെ പരാമര്‍ശങ്ങള്‍ക്ക് വിരുദ്ധമല്ല എന്നത് പ്രപഞ്ചസ്രഷ്ടാവായ ദൈവമാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത് എന്നതിന്റെ ഒരു തെളിവായി എണ്ണിയിരിക്കുകയാണ്. ദൈവമേ ഇല്ലെന്ന് പറയുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഈ തെളിവ് എത്ര വ്യക്തമാക്കിയിട്ടും പ്രയോജനമൊന്നുമില്ല.
താങ്കളുടെ അന്വേഷണത്തിന് നന്ദി.
പ്രിയ ലത്തീഫ്,
ചാര്‍വാകം നല്കിയ ചോദ്യത്തിന്റെ പൊരുള്‍ താങ്കള്‍ ധരിച്ചതിലും വ്യസ്തമാണെന്നു എനിക്കു തോന്നുന്നു. എട്ടാമത്തെ തെളിവു എന്താണെന്നാണു അദ്ദേഹത്തിന്റെ ചോദ്യം.വ്യക്തമായി വിശദീകരിക്കാന്‍ ആവശ്യവും ഉന്നയിച്ചിട്ടുണ്ടു. എനിക്കു തോന്നുന്നതു ആ മാന്യ സ്നേഹിതന് താങ്കളുടെ ഈ തുടര്‍ ലേഖനങ്ങളില്‍ ഇതു മാത്രമേ കണ്ടു കാണുകയുള്ളൂ. ഖുര്‍ ആന്‍ ദൈവികമാണെന്നു ഇതിനു മുമ്പു ഏഴു തെളിവുകള്‍ താങ്കള്‍ പോസ്റ്റ് ചെയ്തതു അദ്ദേഹം ശ്രദ്ധിച്ചു കാണില്ല. ഈ ലേഖനത്തിന്റെ തലക്കെട്ടു “ഖുര്‍ ആന്‍ ദൈവികതക്കു എട്ടാമത്തെ തെളിവു” എന്നു അദ്ദേഹം വെറുതേ വായിച്ചപ്പോള്‍ “ഇതെന്താണെപ്പാ ഈ എട്ടാമത്തെ തെളിവു എന്നു പറഞ്ഞാല്‍“ എന്നു അദ്ദേഹത്തിനു ചിന്ത പോയി കാണും.ഇതിനു മുമ്പുള്ള ലേഖനങ്ങളെ പറ്റി അദ്ദേഹം അജ്ഞനായിരിക്കാം. ഇതെന്റെ ഊഹം മാത്രമാണേ...തെറ്റാണെങ്കില്‍ ചാര്‍വാകം പൊറുക്കണേ!
ശരീഫിക്കാ...
ദൈവത്തെ നിഷേധിക്കാന്‍ അത്യാധ്വോനം ചെയ്യുന്ന ചാര്‍വാകത്തിന്റെ ചോദ്യം ആ അര്ഥത്തിലാകാന് ഇടയില്ല എന്ന സാധ്യത കൂടി കണക്കിലെടുത്താണ് ഞാന്‍ ആ മറുപടി പറഞ്ഞത്. താങ്കള്‍ ഊഹിക്കുന്നത് പോലെയാണെങ്കില്‍ ഇതോടെ സംശയം മാറിയിരിക്കും. അങ്ങനെ ചിന്തിക്കാനിടയുള്ളവര്ക്കായി ഒരു ലിങ്കുകൂടി നല്‍കാം. ഇതാ ഇവിടെ.
ബ്ലോഗര്‍ സുശീല്‍ കുമാര്‍ '...ഇതിലേതാണ് സ്വീകാര്യം' എന്ന തലക്കെട്ടിന് കീഴില്‍ രണ്ട് ശാസ്ത്രത്തെ സംബന്ധിച്ച രണ്ട് നിലപാട് നല്കുകയുണ്ടായി അതിന്റെ തുടക്കം ഇങ്ങനെ വായിക്കാം:
>>> രണ്ട് നിലപാടുകള്‍
അമ്പിളി മാമന്റെ സുന്ദരമായ മുഖത്ത് വലിയ പാടുകള്‍ കാണാത്തവരുണ്ടൊ? നാം അതില്‍ മുയലിന്റെയും മനുഷ്യമുഖത്തിന്റെയും രൂപങ്ങള്‍ സങ്കല്പിച്ചു. ഇവ ചന്ദ്രനിലെ ഇരുപതുലക്ഷം ചതുരശ്ര മൈല്‍ വിസ്തീര്‍ണമുള്ള 'ഓഷ്യാനസ് പ്രോസല്ലാറം' എന്ന് പേരിട്ട ഗര്‍ത്തമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചന്ദ്രനില്‍ വലുതും ചെറുതുമായ ഗര്‍ത്തങ്ങളും കൊടുമുടികളുമുണ്ടെന്നും അവര്‍ പറയുന്നു. ചന്ദ്രനില്‍ ഉണ്ടായിട്ടുള്ള ഉല്‍ക്കാപതനമാണെത്രെ ഈ ഗര്‍ത്തങ്ങള്‍ക്ക് കാരണം.
ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ക്കുകാരണം ഉല്‍ക്കാപതനമാണ് എന്നതു സംബന്ധിച്ച് ഉണ്ടാകാവുന്ന രണ്ട് വ്യത്യസ്ത നിലപാടുകളാണ് ഇവിടെ വിശകലനം ചെയ്യുന്നത്:
നിലപാട് 1
ചന്ദ്രനെക്കുറിച്ചുള്ള പഠനങ്ങളില്‍നിന്നും അവിടെ അന്തരീക്ഷമില്ലെന്ന് കണ്ടെത്തിയുട്ടുണ്ട്. അതിനാല്‍ ചന്ദ്രന്റെ ആകര്‍ഷണ പരിധിയില്‍ എത്തുന്ന ഏതൊരു വസ്തുവും തടസ്സമില്ലാതെ ചന്ദ്രോപരിതലത്തില്‍ പതിക്കുന്നു. ഇത് വലിയ ഗര്‍ത്തങ്ങളും പര്‍വ്വതങ്ങളും രൂപപ്പെടുന്നതിന് കാരണമാകുന്നു. <<<
ഇതിനെയോ ഇതുപോലുള്ളതോ ആയ ശാസ്ത്ര കണ്ടുപിടുത്തങ്ങളില്‍ വിശ്വസിക്കുന്നതിനെ (അതേ വിശ്വാസം തന്നെ) തടയുന്ന വല്ലതും ഖുര്‍ആനിലുണ്ടോ?.
ഇല്ല എന്നാണ് ഞാന്‍ പറഞ്ഞുവന്നത്.
അതുകൊണ്ട് ഇസ്ലാമിക ചരിത്രത്തിലൊരിക്കലും ശാസ്ത്രപഠനത്തെ നിരുത്സാഹപ്പെടുത്തുകയോ, കണ്ടെത്തിയ ശാസ്ത്രസത്യങ്ങള്‍ ഞങ്ങളുടെ വേദഗ്രന്ഥത്തിലുള്ളതിനെതിരാണെന്ന് പറഞ്ഞത് തിരസ്കരിക്കുകയോ ചെയ്തില്ല. ശാസ്ത്രകാരന്മാരെ ഉപദ്രവിക്കുകയോ അവരെ വധിക്കുകയോ ചെയ്തിട്ടില്ല. കാരണം ശാസ്ത്രം ഭൗതിക പ്രപഞ്ചത്തെ വിശദീകരിക്കുകയും അതിലെ സൂക്ഷമവശങ്ങള്‍ കണ്ടത്തുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഖുര്‍ആന്റെ ദൗത്യം മനുഷ്യന്റെ ആത്മാവിനെ സംസ്കരിക്കുകയും അവന് മാര്‍ഗദര്‍ശനം നല്‍കുകയുമാണ്. ഇവ ഒരിക്കലും ഏറ്റുമുട്ടുന്നില്ല. മാത്രമല്ല പരസ്പരം പൂരകമായി വര്‍ത്തിക്കുകയും ചെയ്യുന്നു.
ഈ ജനം ഭൂമിയില്‍ സഞ്ചരിച്ചിട്ടില്ലെന്നോ, അവര്‍ക്ക് ഗ്രഹിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളും ഉണ്ടാകുന്നതിന്? എന്നാല്‍ കണ്ണുകളല്ല അന്ധമാകുന്നത്; പ്രത്യുത, മാറിടങ്ങളിലുള്ള ഹൃദയങ്ങളാണ് അന്ധമാകുന്നത്. (22:46)
ആകാശഭൂമികളുടെ സൃഷ്ടിയിലും ദിനരാത്രങ്ങള്‍ മാറിമാറിവരുന്നതിലും, ബുദ്ധിശാലികള്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്; നിന്നും ഇരുന്നും കിടന്നും ഒക്കെ അല്ലാഹുവിനെ ജപിക്കുകയും ആകാശഭൂമികളുടെ നിര്‍മാണത്തില്‍ ചിന്തിക്കുകയും ചെയ്യുന്ന ബുദ്ധിശാലികള്‍ക്ക്. ..... (3:190,191)
ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്; നിങ്ങളില്‍ത്തന്നെയും.... (51:20-21)
ഇവര്‍ ഒട്ടകങ്ങളെ നോക്കുന്നില്ലയോ, അവ എവ്വിധം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന്? വിണ്ഡലത്തെ നോക്കുന്നില്ലയോ, അതെങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്? പര്‍വതങ്ങളെ നോക്കുന്നില്ലയോ, അവ സ്ഥാപിക്കപ്പെട്ടിരിക്കുന്നതെങ്ങനെയെന്ന്? ഭൂതലത്തെ നോക്കുന്നില്ലയോ, അതെവ്വിധം വിസ്തൃതമാക്കപ്പെട്ടിരിക്കുന്നുവെന്ന്? (88:17-20)
ഈ സൂക്തങ്ങളൊക്കെ ശാസ്ത്രപഠനത്തിനുള്ള വ്യക്തമായ സൂചനയായി മുസ്ലിംകള് കരുതുന്നു. എന്നിരിക്കെ സുശീല്‍ നല്കുന്ന രണ്ടാമത്തെ നിലപാട് തികഞ്ഞ അസംബന്ധമായി ഒരു മുസ്ലിം നോക്കി കാണുന്നു.
ദൈവാസ്തിക്യവും ശാസ്ത്രവും എന്ന പോസ്റ്റില്‍ സമാനമായ ചര്‍ച കഴിഞ്ഞുപോയിട്ടുണ്ട്.
Latheef, രണ്ടു ഖുര്‍ആന്‍ സൂക്തങ്ങളെക്കുറിച്ച് സാജന് ഒരു പോസ്റ്റ് ഇവിടെ എഴുതിയിട്ടുണ്ട്. ചില സംശയങ്ങള്‍ അവിടെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. സാധിക്കുമെങ്കില്‍ അവയ്ക്ക് മറുപടി നല്കിയാല് നന്നായിരുന്നു.
വല്ലതും ഖുര്‍ആനിലുണ്ടോ?.
@സന്തോഷ്,
>>> ഖുര്‍ ആന്‍ വായിക്കുന്നതിനു മുമ്പ് ആ ഗ്രന്ഥത്തിനോട് ചെറിയ ബഹുമാനം ഉണ്ടായിരുന്നു. വായിക്കും തോറും അതു കുറയുന്നതു കണ്ടാണ് ഈ പരിപാടി നിറുത്തിയത്. ഇപ്പോള്‍ മറ്റൊരു ബ്ലോഗില്‍ 19:33 കാണുവാന്‍ ഇടയായതിനാല്‍ ഇവിടെ കുറിച്ചു വയ്ക്കുന്നു. <<<
ഇങ്ങനെ പറഞ്ഞ ആളുടെ ബ്ലോഗില്‍ എന്ത് സംവാദം!!?. അദ്ദേഹം ഖുര്‍ആന്‍ വായന നിര്‍ത്തിയിരിക്കുന്നു. മറ്റേതോ ബ്ലോഗില്‍ കണ്ട ചിലതെടുത്ത് പേസ്റ്റ് ചെയ്തു ഖുര്‍ആനില്‍ വൈരുദ്ധ്യം കണ്ടെത്താന്‍ ശ്രമിക്കുകയാണ് സാജന്. സാമാന്യബുദ്ധിക്ക് പോലും മനസ്സിലാക്കാന്‍ കഴിയുന്ന കാര്യം അദ്ദേഹം വലിയ കാര്യമായി അവതരിപ്പിക്കുകയാണ്. ഖുര്‍ആന്‍ വിമര്‍ശകരുടെ ഒരു ഗതികേട്. താങ്കളും മറ്റുള്ളവരും അതിന് നല്കിയ മറുപടി തന്നെ അധികമാണ്.
@ea jabbar
ഖുര്‍ആനില്‍ ഒന്നുമില്ലാഞ്ഞിട്ടാണോ താങ്കളെപ്പോലുള്ളവര്‍ അതിന്റെ പിന്നാലെ ആക്ഷേപിക്കാന്‍ കൂടുന്നതും. ലോകത്തില്‍ സത്യാന്വേഷകരായ ആയിരങ്ങള്‍ ഇപ്പോഴും അതിന്റെ അനുയായികളായി മാറുന്നതും.
അവിടെ എഴുതിയ ആള്‍ക്ക് അതിനോട് ബഹുമാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു സംശയമാണ് അവിടെ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. സാജന്റെ സാമാന്യ ബുദ്ധിയ്ക്ക് മനസ്സിലാവാത്തത് സാധിക്കുമെങ്കില്‍ വിശദീകരിക്കുകയല്ലേ വേണ്ടത്? അല്ലാതെ സംശയം പ്രകടിപ്പിക്കുന്നവരുടെ "ഗതികേട്" എന്ന് പരിഹസ്സിക്കുകയാണോ ചെയ്യേണ്ടത്? ഇതേ ഗതികേട് തന്നെ മറ്റുള്ളവരുടെ വിശ്വാസങ്ങളുടെ കാര്യത്തില്‍ താങ്കള്‍ ഉള്‍പ്പെടെ പലരും പ്രകടിപ്പിച്ചിട്ടുണ്ട് എന്നും ഓര്‍ക്കുക.
കല്‍ക്കി എന്ന മുസ്ലിം ഈസ്സ നബി കാശ്മീരില്‍ വച്ച് മരിച്ചുപോയി എന്ന രീതിയില്‍ ഒരു എഴുതിയ വിശദീകരണം അവിടെയുണ്ട്. അത് തന്നെയാണോ താങ്കളുടെ വിശ്വാസം? ഞാന്‍ എടുത്തെഴുതിയ മദൂദിയുടെ വിശദീകരം തെറ്റാണ് എന്ന് വാദിക്കുന്ന കല്‍ക്കി അതിനു തെളിവായി പറയുന്നത് ഖുര്‍ആന്‍ തന്നെയാണ്.
സാജന്റെ ബ്ലോഗില്‍ എഴുതുവാന്‍ താല്പര്യമില്ല എങ്കില്‍ താങ്കള്‍ സ്വന്തം ബ്ലോഗില്‍ തന്നെ ഇവ (ഖുര്‍ആന്‍ 21:34, 19:33, 4:157)വിശദമാക്കൂ.
ഞാനിവിടെ പോസ്റ്റിയ വിഷയത്തില്‍ താങ്കള്‍ക്കൊന്നും പറയാനില്ലേ. അനുകൂലിച്ചോ പ്രതികൂലിച്ചോ ഒന്നും.
മൗദൂദി പറഞ്ഞത് തെറ്റാണെന്ന വാദിക്കാന്‍ ആര്‍ക്കും അധികാരമുണ്ട്. കല്കി ഒരു പുതിയ പ്രവാചകനില്‍ വിശ്വസിക്കുന്നെങ്കില്‍ അദ്ദേഹം മുസ്ലിം എന്ന നിര്വചത്തിന് പുറത്താണ്. ഈസാ നബിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായമാണ് ശരിയെന്ന തോന്നുന്നവര്‍ക്ക് അത് സ്വീകരിക്കാം.
അടുത്ത പോസ്റ്റില്‍ ഖുര്‍ആനില്‍ വൈരുദ്ധ്യമില്ല എന്ന കാര്യം ഊന്നിപ്പറയാനാണ് ശ്രമിക്കുന്നത്. അതില്‍ താങ്കള്‍ക്ക് വൈരുദ്ധ്യമായി തോന്നുന്ന സൂക്തങ്ങള്‍ എടുത്ത് വെച്ച് സംശയനിവൃത്തി വരുത്താം.
സൂര്യന്റെ ചലനം ഉദാഹരണം. ഭൂമിയുടെ ഗോളാകൃതിയും അതിന്റെ കറക്കവും കണ്ടെത്തിയ ശാസ്ത്രം സൂര്യൻ നിശ്ചലമാണ് എന്ന നിഗമനത്തിലെത്തിയിരുന്നു. അതു കഴിഞ്ഞാണ് സൂര്യൻ ചലിക്കുന്നുവെന്ന സത്യം അനാവൃതമായത്
ലതീഫ്,
സൂര്യന്റെയും ചന്ദ്രന്റെയും ചലനത്തെക്കുറിച്ച് എല്ലാ ഗ്രന്ഥങ്ങളും പറയുന്നുണ്ട്. ഭൂമിയിൽ നിന്ന് നോക്കിയാൽ കാണാവുന്നതാണല്ലൊ അവ.
ഇതിലൊക്കെ ഭൂമി കേന്ദ്രമായ സങ്കൽപമാണ് ഉള്ളതെന്ന് മനസിലാക്കാവുന്നതാണ്. പക്ഷെ...
സൂര്യന്റെയും ചന്ദ്രന്റെയും ഭ്രമണപഥത്തെക്കുറിച്ച് പറയുകയും ഭൂമിയുടെ ഭ്രമണപഥത്തെക്കുറിച്ച് ഒന്നും പ്രതിപാദിക്കാതിരിക്കുകയും ചെയ്യുമ്പോൾ നമുക്ക് എന്താണ് മനസിലാക്കാനാവുന്നത്?
ശാസ്ത്രത്തിന് വിരുദ്ധമായ കാര്യങ്ങൾ ഖുർആനിൽ പറയുന്നില്ല എന്നത് തീർത്തും ശരിയല്ല. ആ തെറ്റുകൾ അംഗീകരിക്കാനുള്ള സന്നദ്ധതയുണ്ടോ എന്നതുകൂടി ചിന്തിക്കേണ്ടതുണ്ട്.
ഖുര്ആങനും സൂര്യനും.
ശാസ്ത്രം പുരോഗതി നേടിയ ഒരു കാലത് അല്ല , ഖുര്ആ്ന് അവതരിക്കപെട്ടത്. , അത് കൊണ്ട് തന്നെയാണ് ശാസ്ത്രലോകത്തിന്റെ മുന്നില്‍ ഖുര്ആ്ന് അത്ഭുതത്തിനു വക നല്കുടന്നതും.ആധുനിക യുഗത്തില്‍ കണ്ടെത്തുന്ന കണ്ടെത്തലുകള്‍ പോലും ഖുര്ആ്ന് പറഞ്ഞ കാര്യങ്ങള്‍ക്കു വിരുദ്ധമാകുന്നില്ല എന്ന് മാത്രമല്ല ഖുറാന് പറഞ്ഞിടതെക്ക് ശാസ്ത്രത്തിന് തിരിച്ചു വരേണ്ടതയും വന്നിട്ടുണ്ട്..വിമര്‍ശ കര് വിമര്‍ശനം എന്നതില്‍ നിന്നും പഠനം എന്ന കാഴ്ച്ചപാടിലേക്ക് നീങ്ങിയാല്‍ ആറാം നൂറ്റാണ്ടില്‍ അവതരിപ്പിക്കപെട്ട ഈ ഗ്രന്ഥതിനെ ദൈവീകത തീര്ത്തുംന ബോധ്യപ്പെടും.
സൂര്യന് അതിന്റെ സ്ഥിര സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. അത് പ്രതാപിയും സര്വെജ്ഞനു മായ അല്ലാഹുവിന്റെ തീരുമാനമത്രേ.ചന്ദ്രന് നാം ചില മണ്ഡലങ്ങള്‍ നിശ്ചയിച്ചു.അങ്ങിനെ ഉണങ്ങിയ ഈത്തപ്പനകുല പോലെയാകുന്നു.ചന്ദ്രനെ പ്രാപിക്കുക സൂര്യനു ചേര്ന്ദ തല്ല.രാത്രി പകലിനെ മുന്കടക്കുകയില്ല. എല്ലാം അവയുടെ ഭ്രമണപഥത്തില്‍ നീന്തി കൊണ്ടിരിക്കുന്നു.(അദ്ധ്യായം , യാസീന്‍ ;38,39,40)
ഖുര്ആാനില്‍ 31 തവണ സൂര്യനെ പരാമര്ശിതക്കുന്നുണ്ട്. സൂര്യനെ കുറിച്ച് ഖുര്ആസന്‍ നടത്തിയ ചില പ്രയോഗങ്ങള്‍ വിഷയം പടിക്കുന്നവര്ക്കാ യ് ഇവിടെ ചേര്ക്കാം്.
പൌരാണികാര്ക്ക്ന സൂര്യനും ചന്ദ്രനും വെളിച്ചവും വിളക്കുമായിരുന്നു.ബൈബിളില്‍ പ്രയോഗിക്കുന്നതും big light, small light എന്നാണ്.എന്നാല്‍ ഖുര്ആ്നില്‍ സൂര്യന് പ്രകാശത്തിന്റെ സ്രോതസ്സാണ് എന്ന ആശയം ബോധ്യപ്പെടും വിധം മിസ്ബാഹ്, സിറാജ് ,ളിയാഅ്, എന്നീ പദങ്ങളാണ് പ്രയോഗിക്കുന്നത്. ഒരിടത് “കത്തിജ്വലിക്കുന്ന വിളക്ക്.”എന്ന് പ്രയോഗിക്കുന്നു. എന്നാല്‍ ചന്ദ്രനെ കുറിച്ച് നൂര്‍ , മുനീര്‍ എന്നാണ് പ്രയോഗിക്കുന്നത്.തിളക്കം അനുഭവപ്പെടുന്ന ഏതിനും പ്രയോഗിക്കാവുന്ന പദമാണിത്. സ്രോതസ്സ് ആവുകയുമില്ല.
അത് പോലെതന്നെ സൂര്യന്റെ ബഹുവചനം ഖുര്ആ ന് പ്രയോഗിക്കുന്നുണ്ട്. അത് തന്നെ അറബി വ്യാകരണ പ്രകാരം ഒട്ടനവധി എന്ന സൂര്യന്മാര് എന്ന അര്ത്ഥു വ്യാപ്തിയും വരുന്നുണ്ട്. സൂര്യന് കേവലം ഒരു നക്ഷത്രമാണെന്നും ഇതേ സ്വഭാവമുള്ള ഇതിനെക്കാള്‍ വലിയ നക്ഷത്രങ്ങള്‍ -സൂര്യന്മാര്- വേറെയുണ്ടന്നു ഇന്ന് നമുക്കറിയാം.
ബില്യന്‍ കണക്കിന് വര്ഷനങ്ങള്‍ കഴിഞ്ഞാല്‍ സൂര്യന് വീര്‍ത്തു വലുതായി ഭൂമിയെ വിഴുങ്ങുമെന്നും, ചുവന്ന ഭീമനായി മാറുമെന്നും അവസാനം പ്രകാശം കെട്ടു വെള്ളകുള്ള നായി തീരുമെന്നൊക്കെ ശാസ്ത്രം നിഗമിക്കുന്നുണ്ട്. ഖുര്ആവനിക വചനങ്ങള്‍ ശാസ്ത്ര നിഗമനങ്ങള്മായി യോജിക്കണമെന്നു നമുക്ക് നിര്‍ബന്ധമില്ല. പക്ഷെ അന്ത്യ നാളില്‍ സൂര്യന് ചുര്ട്ടപെടുമെന്നും അതിന്റെ പ്രകാശം കെട്ട് പോകുമെന്നും നക്ഷത്രങ്ങള്‍ അടര്‍ന്നു വീഴുമെന്നും ഖുര്ആ്നും പറഞ്ഞിട്ടുണ്ട്.
“നിങ്ങളുടെ ഭക്ഷണം ആകാശത്താണ്.” എന്ന് അള്ളാഹു ഖുറാനില്‍ സൂചിപ്പിക്കുന്നുണ്ട്.ഭൂമിയിലെ ഭക്ഷ്യ വസ്തു ഭക്ഷ്യ യോഗ്യമാവണമെന്കില്‍ ആകാശം ഇടപെടണം. മഴ മാത്രം പോര. സൂര്യ പ്രകാശവും വേണം. പ്രകാശ സംശ്ളെഷണമില്ലെന്കില്‍ സസ്യങ്ങളും ജന്തുക്കളും ഉണ്ടാകില്ലെന്ന് പറയേണ്ടതില്ലല്ലോ.
ചുരുക്കി പറഞ്ഞാല്‍ സൂര്യനെ കുറിച്ച് ഖുര്ആയന്‍ പറഞ്ഞ പ്രയോഗങ്ങള്‍ ശാസ്ത്രീയ ഗവേഷണങ്ങളുമായി ഒത്തു വരുമ്പോള്‍ നാം വിസ്മയപ്പെടുന്നു.
ചിന്തിക്കുന്നവര്ക്ക്െ ദ്ര്ഷ്ടാന്തങ്ങളേറയുണ്ട് വിശുദ്ധ ഖുര്ആനനില്‍.
@Apputten
>>> സൂര്യന്റെയും ചന്ദ്രന്റെയും ഭ്രമണപഥത്തെക്കുറിച്ച് പറയുകയും ഭൂമിയുടെ ഭ്രമണപഥത്തെക്കുറിച്ച് ഒന്നും പ്രതിപാദിക്കാതിരിക്കുകയും ചെയ്യുമ്പോൾ നമുക്ക് എന്താണ് മനസിലാക്കാനാവുന്നത്? <<<
നിങ്ങള്‍ മനസ്സിലാക്കിയത് എന്താണെന്ന് താങ്കള്‍ പറഞ്ഞില്ല. ഭൂമിയുടെ ഭ്രമണം അന്ന് കണ്ടെത്താന്‍ കഴിയാത്തത് കൊണ്ട് പറയാതിരുന്നു. എന്നുവെച്ചാല്‍ ഖുര്‍ആനില്‍ ആറാം നൂറ്റാണ്ടിലെ മനുഷ്യന് കണ്ടെത്താന്‍ കഴിഞ്ഞതിനുവപരിയായി ഒന്നുമില്ല എന്നായിരിക്കാം താങ്കള്‍ മനസ്സിലാക്കിയത്.
പക്ഷെ ഞാന്‍ മനസ്സിലാക്കിയത് പറഞ്ഞുകഴിഞ്ഞു. ഖുര്‍ആന്‍ അന്ന് ഭൂമിയുടെ ഭ്രമണത്തെക്കുറിച്ച് പറഞ്ഞിരുന്നെങ്കില്‍ മനുഷ്യന് അത് ശാസ്ത്രീയമായി കണ്ടെത്തുന്നത് വരെ അംഗീകരിക്കാനാവാത്ത ഒരു വിഢിത്തമായി ഭൗതികമായി മാത്രം ചിന്തിക്കാന്‍ കഴിയുന്നവര്‍ മനസ്സിലാക്കുമായിരുന്നു. ഖുര്‍ആന്‍ അതിന് അവസരം നല്‍കിയില്ല.
>>> ശാസ്ത്രത്തിന് വിരുദ്ധമായ കാര്യങ്ങൾ ഖുർആനിൽ പറയുന്നില്ല എന്നത് തീർത്തും ശരിയല്ല. ആ തെറ്റുകൾ അംഗീകരിക്കാനുള്ള സന്നദ്ധതയുണ്ടോ എന്നതുകൂടി ചിന്തിക്കേണ്ടതുണ്ട്.<<<
തെളിയിക്കപ്പെട്ട ശാസ്ത്രസത്യത്തിന് വിരുദ്ധമായി ഒന്നും ഇതുവരെ ഖുര്‍ആനില്‍ ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന അവകാശവാദം ശരിയാണ് എന്നാണ് എന്റെ അഭിപ്രായം. ദൈവം പോലും മിഥ്യയായി തോന്നുന്ന താങ്കളെപ്പോലുള്ളവര്‍ക്ക് ചിലയുക്തിവാദി വ്യാഖ്യാനങ്ങള്‍ കേട്ട് ഖുര്‍ആനില്‍ ശാസ്ത്ര വിരുദ്ധമായ പരാമര്‍ശമുണ്ട് എന്ന് തെറ്റിദ്ധരിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. താങ്കള്‍ക്ക് പ്രകടമായി തോന്നിയ ഒന്നോ രണ്ടോ എടുത്ത് ചര്‍ച ചെയ്തു നോക്കാമല്ലോ. അംഗീകാരവും നിരാകരണവും അതിന് ശേഷം വരുന്നതല്ലേ.
@ബാവാസ്
അറിവുകള്‍ പങ്കുവെച്ചതിന് നന്ദി. പലപ്പോഴും ആശയത്തെ കൈകാര്യം ചെയ്യുന്നതിന് പകരം അതിലുപയോഗിച്ച വാക്കുകളെയും വാചകഘടനയെയും എടുത്ത് പരിഹസിക്കാനാണ് വിമര്‍ശകര്‍ ശ്രമിക്കാറുള്ളത്. എന്തിന് വേണ്ടിയാണ് അത്തരം പ്രയോഗങ്ങള്ളും അറിവുകളും ഖുര്‍ആന്‍ പങ്കുവെച്ചത് എന്ന കാര്യത്തിലും പൊതുവില്‍ തെറ്റിദ്ധാരണയിലാണ്. അക്കാര്യമാണ് പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചത്. മനുഷ്യര്‍ക്ക് സ്വയം കണ്ടെത്താന്‍ കഴിയുന്ന ഭൗതിക വസ്തുക്കളുടെ പ്രതിഭാസങ്ങളുടെ വ്യഖ്യാനമോ വിശദീകരണമോ നല്‍കുക എന്നത് ഖുര്‍ആന്റെ ദൗത്യമല്ല.
ഖുര്‍ആനിലെ ശാസ്ത്രീയ സുചനകള്‍ വ്യക്തമാക്കുന്ന ധാരാളം സൈറ്റുകളും ബ്ലോഗുകളും ഉണ്ട്. കൂടുതല്‍ വായനക്ക് അവയെ ഉപയോഗപ്പെടുത്താവുന്നതാണ്.
ലതീഫ്,
സൂര്യനും ചന്ദ്രനും ചലിക്കുന്നു എന്നത് ഭൂമിയിൽ നിന്നും നോക്കിയാൽ തന്നെ അറിയാവുന്നതാണ്, ശാസ്ത്രീയമായ കാരണങ്ങൾ എന്തോ ആകട്ടെ. ഭൂമി ചലിക്കുന്നതായി തോന്നുകയുമില്ല (വീണ്ടും, ശാസ്ത്രം അതല്ല തെളിയിച്ചിട്ടുള്ളതെങ്കിലും).
ഖുർആനിൽ സൂര്യന്റെ ഭ്രമണപഥത്തെക്കുറിച്ച് പരാമർശമുണ്ട്, ഭൂമിയുടെ ഭ്രമണപഥത്തെക്കുറിച്ച് പരാമർശമില്ലതാനും. എന്നുവെച്ചാൽ ഖുർആനും മനസിലാക്കിയത്, അന്നത്തെ പൊതുധാരണ പോലെത്തന്നെ, സൂര്യൻ ഭൂമിയെ ചുറ്റുന്നു എന്നതുതന്നെയായിരിക്കണം എന്നതാണ് ലളിതമായ ലോജിക്. സൂര്യന്റെ ചലനം എന്നത് ആ അർത്ഥത്തിലേ മനസിലാക്കിയിട്ടുള്ളു, അല്ലാതെ ഇന്ന് ശാസ്ത്രം മനസിലാക്കുന്ന ചലനമല്ല.
ഇത്രയുമാണ് ഞാൻ പറയാനുദ്ദേശിച്ചത്, താങ്കൾ മനസിലാക്കിയതാണെങ്കിലും ഒരിക്കൽക്കൂടി വ്യക്തമായിത്തന്നെ പറയാം എന്നു കരുതി.
ഖുർആൻ അന്ന് ഭൂമിയുടെ ഭ്രമണത്തെക്കുറിച്ച് പറഞ്ഞിരുന്നെങ്കിൽ മനുഷ്യൻ അത് ശാസ്ത്രീയമായി കണ്ടെത്തുന്നത് വരെ അംഗീകരിക്കാനാവാത്ത ഒരു വിഢിത്തമായി ഭൗതികമായി മാത്രം ചിന്തിക്കാൻ കഴിയുന്നവർ മനസ്സിലാക്കുമായിരുന്നു. ഖുർആൻ അതിന് അവസരം നൽകിയില്ല.
ഇതൊരു ദുർബലമായ ഡിഫൻസ് ആണ്. മനുഷ്യൻ തെറ്റിദ്ധരിക്കും എന്നു കരുതി ദൈവം പറയാതിരുന്നതാണെന്നത് യുക്തിയ്ക്ക് ചേർന്നതാകുന്നില്ലല്ലൊ, ദൈവത്തിന് മനുഷ്യന്റെ തെറ്റിദ്ധാരണകളെ പേടിയാണോ? പിന്നീട് ശാസ്ത്രം ഈ പ്രതിഭാസം കണ്ടെത്തും എന്നതും അന്ന് ഈ വസ്തുതയുടെ പരാമർശാഭാവം ചോദ്യം ചെയ്യപ്പെടും എന്നും ദൈവം മുൻകൂട്ടി കാണേണ്ടതല്ലേ? താൽക്കാലികമായൊരു rebuke ഒഴിവാക്കുക എന്നതുമാത്രമായിരുന്നോ ദൈവത്തിന്റെ ആവശ്യം? (താങ്കളെ കളിയാക്കാൻ ഉദ്ദേശിച്ചതല്ല, എന്റെ ഭാഷാപരിമിതിയായിരിക്കാം)
ആധുനികശാസ്ത്രത്തിന്റെ പിൻബലമില്ലാതെ തന്നെ ഖുർആനിലെ ചില പരാമർശങ്ങളെങ്കിലും ശാസ്ത്രയുക്തിയ്ക്ക് എതിരാണെന്ന് പറയാൻ കഴിയും. അതിന് വ്യാഖ്യാനങ്ങളുടെ ആവശ്യമൊന്നുമില്ല, സാധാരണ ശാസ്ത്രബോധം മാത്രം മതിയാവും. ഇവയെല്ലാം ദൈവത്തിന്റെ പ്രത്യേകകഴിവുകളായി വ്യാഖ്യാനിക്കാൻ താങ്കൾക്ക് സാധിക്കും, പക്ഷെ അങ്ങിനെയാണെങ്കിൽ ശാസ്ത്രത്തിന് എതിരായി ഒന്നുമില്ല എന്ന ക്ലെയിം ഒഴിവാക്കേണ്ടിവരും.
മറ്റ് യുക്തിവാദി സൈറ്റുകളിൽ പോയിട്ടൊന്നുമല്ല ഇത് പറയുന്നതും. അത്യാവശ്യം വിശകലനശേഷി എനിക്കുമുണ്ട് ലതീഫ്. മറ്റൊരിടത്തുനിന്നുള്ള വ്യാഖ്യാനങ്ങളുമായിട്ടായിരുന്നില്ലല്ലൊ നമുക്കിടയിൽ സംവാദങ്ങളധികവും. എന്റെ അറിവ് പ്രകാരം താങ്കൾ ഇവിടെ എഴുതിയ കാര്യങ്ങളിൽ എന്റെ അഭിപ്രായം പറയുകയോ ചോദ്യങ്ങൾ ചോദിക്കുകയോ ആണ് അധികവും ഞാൻ ചെയ്തിട്ടുള്ളത്. അത്തരം ചോദ്യങ്ങൾക്ക് മറ്റാരുടേയും സഹായം എനിക്ക് ആവശ്യമായിട്ടില്ല, കാരണം എനിക്ക് വിശകലനം ചെയ്യാൻ ധാരാളം പോയിന്റുകൾ താങ്കൾ തന്നെ എഴുതുന്നുണ്ട്.
Latheef,
I had posted a comment. As moderation is enabled, I'm not sure whether it has really got in. Please let me know if you haven't got a comment from me today. I'll break the comment into two and post it again.
<> ഞാനിവിടെ പോസ്റ്റിയ വിഷയത്തില്‍ താങ്കള്‍ക്കൊന്നും പറയാനില്ലേ. അനുകൂലിച്ചോ പ്രതികൂലിച്ചോ ഒന്നും. <>
ഖുര്‍ആനില്‍ ശാസ്ത്രം ഉണ്ടോ ഇല്ലയോ എന്നത് എന്റെ വിഷയമല്ല. താങ്കള്‍ ഖുര്‍ ആനിലെ
(ഖുര്‍ആന്‍ 21:34, 19:33, 4:157) യേശുവിനെപറ്റി എഴുതിയാല്‍ അവിടെ അഭിപ്രായം പറയാം.
ലതീഫ്,
ശാസ്ത്രവിരുദ്ധമായ പരാമർശങ്ങൾ ഇല്ല എന്ന വാദം എത്ര ശരിയാണെന്ന് താങ്കൾ ഒന്ന് വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ വ്യാഖ്യാനങ്ങളുടെ സഹായം കൂടാതെ തന്നെ വിശകലനം ചെയ്യാവുന്ന ചില കാര്യങ്ങൾ താഴെ കൊടുക്കുന്നു.
മുന്നൂറിലധികം വർഷം ഹൈബർനേറ്റഡ് മോഡിൽ മനുഷ്യന് വെള്ളമോ ആഹാരമോ കൂടാതെ ജീവനോടെയിരിക്കാനാവുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ, അതും പ്രത്യേകിച്ച് ശാരീരികമായി മാറ്റങ്ങളൊന്നുമില്ലാതെ?
യേശുകൃസ്തുവിനെക്കുറിച്ചുള്ള അപ്പോക്രിഫയിൽ പറയുന്ന കഥകൾ ഖുർആനിൽ പ്രതിപാദിക്കുന്നുണ്ട്. ശൈശവത്തിൽ തന്നെ സംസാരിക്കുക, കളിമണ്ണിൽ തീർത്ത പക്ഷിരൂപങ്ങൾക്ക് ജീവൻ നൽകുക തുടങ്ങിയവ. മരിച്ചവരെ ജീവനോടെ തിരിച്ചുകൊണ്ടുവന്നുവെന്നും അന്ധർക്ക് കാഴ്ച നൽകിയെന്നുമുള്ള ബൈബിൾ കഥകളും ഖുർആൻ ശരിവെയ്ക്കുന്നുണ്ട്. ഇത് ശാസ്ത്രപരിജ്ഞാനം വെച്ച് ശരിയാണെന്ന് വാദിക്കാനാവുമോ?
ഇത് ഇന്നലെ എഴുതിവെച്ചിരുന്നതാണ്, ഒന്നിച്ച് പോസ്റ്റ് ചെയ്യാമെന്ന് കരുതി. കമന്റ് രണ്ടാക്കി പോസ്റ്റ് ചെയ്യാനായിരുന്നു പ്ലാൻ. ആദ്യകമന്റ് അൽപം നീണ്ടതായതിനാൽ പോസ്റ്റ് ചെയ്യപ്പെട്ടോ എന്നൊരു സംശയം ഉണ്ടായിരുന്നു, error വന്നു. പിന്നീട് ഓഫീസിലെ തിരക്കുമൂലം പോസ്റ്റ് ചെയ്യാനായില്ല, ക്ഷമിക്കൂ.
ഇക്കാ,
ഖുറാനിൽ , സൂര്യൻ സഞ്ചരിക്കുന്നു എന്നു പറഞ്ഞത്, സാദാ മനുഷ്യനു സദാ അനുഭവപ്പെടുന്ന കാര്യം എന്ന നിലയിൽ മാത്രമല്ലേ? ഉദയ പർവ്വതത്തിൽ നിന്നു അസ്തമയ പർവ്വതത്തിലേക്കുള്ള യാത്ര എന്ന് ഭാരതീയ കവികൾ വർണ്ണീച്ചതും അതുതന്നെ. പക്ഷേ, സൂര്യൻ സഞ്ചരിക്കുന്നു എന്ന് ആധുനിക വാനശാസ്ത്രം കണ്ടെത്തിയത്, ഈ പരിഹാസ്യമായ അർത്ഥത്തിലല്ല. അത് അല്പബുദ്ധികളുടെ വളച്ചൊടിക്കലിനു വിധേയമായതിൽ അത്ഭുതം തോന്നുന്നു. ആ ഔതിയ കണ്ടുപിടിത്തം വന്നില്ലായിരുന്നെങ്കിൽ, ‘സൂര്യൻ സഞ്ചരിക്കുന്നില്ല എന്നാണു ഖുറാൻ പറയുന്നത്’ എന്നു വാദിച്ചുകൊണ്ട് എഴുതിക്കൂട്ടിയേനേ. ലോകത്തിലുള്ളതെല്ലാം ഖുറാനിൽ വേണമെന്ന് എന്തിനാണിങ്ങനെ വാശി പിടിക്കുന്നത്? തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാതെ.
@പ്രതികരണൻ
സൂര്യന്റെ ചലനം ആ നിലക്ക് തന്നെയാണ് ഞാന്‍ എടുത്ത് കൊടുത്തത്. അതല്ല എന്ന് വരുത്തി ആരോപണമുന്നിയിക്കുന്നതില് എന്തര്‍ഥം. ലോകത്തിലുള്ളതെല്ലാം ഖുര്‍ആനില്‍ വേണം എന്ന ഒരു വാശി ഖുര്‍ആന്‍ തന്നെയില്ല. എന്നാല്‍ മനുഷ്യന്റെ മാര്ഗദര്ശനത്തിന് വേണ്ടതെല്ലാം ഖുര്‍ആനിലുണ്ട് എന്ന് മാത്രമേ ഞാന്‍ അവകാശപ്പെടുന്നുള്ളൂ. അതാകട്ടെ എന്റെയല്ല. ഖുര്‍ആന്‍ പറഞ്ഞത് സത്യമായി അംഗീകരിക്കാന്‍ സാധിക്കുന്നത് കൊണ്ട അവര്‍ത്തിക്കുക മാത്രമാണ്. ശാസ്ത്രവുമായി ബന്ധപ്പെട്ട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങള്‍ക്ക് വിരുദ്ധമായി ഖുര്‍ആനില്‍ ഒന്നും കാണപ്പെടുന്നില്ല എന്നാണ്.
@Apputen
>>> ഇതൊരു ദുർബലമായ ഡിഫൻസ് ആണ്. മനുഷ്യൻ തെറ്റിദ്ധരിക്കും എന്നു കരുതി ദൈവം പറയാതിരുന്നതാണെന്നത് യുക്തിയ്ക്ക് ചേർന്നതാകുന്നില്ലല്ലൊ, ദൈവത്തിന് മനുഷ്യന്റെ തെറ്റിദ്ധാരണകളെ പേടിയാണോ? <<<
താങ്കളുടെ ചില ചോദ്യങ്ങള്‍ തെറ്റിദ്ധാരണയാലായിരിക്കാം എന്ന വിശ്വാസത്തിലാണ് മറുപടി. മനുഷ്യന്റെ ശാസ്ത്രീയവും ഭാഷാപരവും മാനസികവുമായ വളര്‍ച പരിഗണിച്ചാണ് മനുഷ്യാരംഭം മുതല്‍ ദൈവം മാര്‍ഗദര്‍ശനം നല്കി വന്നത്. ദൈവദൂതന്മാര് തുടര്‍ച്ചയായി നേതൃത്വം നല്കി മനുഷ്യന് സന്മാര്ഗദര്ശനം നല്കിയ കാലഘട്ടവും ചരിത്രത്തില്‍ കടന്നു പോയിട്ടുണ്ട്. പിന്നീട് പ്രവാചകന്മാര്ക്കിടയിലുള്ള വിടവ് വര്‍ദ്ധിച്ചതായി കാണുന്നു. യേശുവിനും മുഹമ്മദ് നബിക്കുമിടയില്‍ 600 വര്‍ഷത്തെ ഇടവേളയാണുള്ളത്. ഈ കാലഘട്ടങ്ങളിലൊക്കെ അന്നത്തെ ജനതക്ക് ഉള്‍കൊള്ളാവുന്ന രൂപത്തിലാണ് പ്രവാചക നിയമനിര്‍ദ്ദേശങ്ങളും വേദങ്ങളുമൊക്കെയുള്ളത്. ഇതൊന്നും ദൈവത്തിന്റെ പരിമിതിയായിട്ടല്ല ഇസ്്ലാം കാണുന്നത്. ഖുര്‍ആനില്‍ അന്നത്തെ ആളുകള്‍ക്ക് ഏതോ അര്‍ഥത്തില്‍ അംഗീകരിക്കാനും മനസ്സിലാക്കാനും കഴിയുന്ന ഭൗതിക പരാമര്‍ശമേ പ്രസക്തമായിട്ടുള്ളൂ. എന്നാല്‍ അന്നത്തെ ഒട്ടേറെ ശാസ്ത്രീയമായ അബദ്ധധാരണകളിലൊന്നും ഖുര്‍ആനില്‍ കാണപ്പെടുന്നില്ല എന്നാണ് അതേക്കുറിച്ചറിയുന്ന പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നത്.
മനുഷ്യന്റെ തെറ്റിദ്ധാരകളെ ദൈവത്തിന് ഒരു പേടിയുമില്ല. എന്നാല്‍ തെറ്റിദ്ധരിക്കാന്‍ ഇടയാക്കുമാറ് സത്യസന്ദേശം നല്കുന്നതിലര്ഥവുമില്ല.
Apputen said..
>>> മുന്നൂറിലധികം വർഷം ഹൈബർനേറ്റഡ് മോഡിൽ മനുഷ്യന് വെള്ളമോ ആഹാരമോ കൂടാതെ ജീവനോടെയിരിക്കാനാവുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ, അതും പ്രത്യേകിച്ച് ശാരീരികമായി മാറ്റങ്ങളൊന്നുമില്ലാതെ? <<<
എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ എന്നതല്ല ശാസ്ത്രീയമായി ഒരു കാര്യം ശരിയാണോ എന്ന് സ്ഥാപിക്കാനാവശ്യമായ വസ്തുത. തവളയെ പോലെ ചില ജീവികള്‍ ശൈത്യകാലം മുഴുവന്‍ ഹിബര്‍നേറ്റ് മോഡില്‍ കഴിയാറുണ്ട് എന്ന് നമ്മുക്കറിയാം. മനുഷ്യനടക്കമുള്ള ജീവികളില്‍ അത് സാധ്യമല്ല എന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. പലപ്പോഴും മനുഷ്യശരീരം പ്രതീക്ഷിക്കാത്ത ചില സ്വഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിവുള്ളതാണ് എന്ന് ഞാന്‍ കരുതുന്നു. ടി.വി.യില്‍ റെസ്ലിംഗ് കാണുമ്പോഴാണ് വീഴ്ചക്കും പരിക്കിനുമെതിരെ ശരീരത്തിന്റെ പ്രതിരോധത്തില്‍ അത്ഭുതപ്പെടുന്നത്.
താങ്കള്‍ സൂചിപ്പിക്കുന്നത് ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന ഗുഹാവാസികളുടെ അവസ്ഥയെക്കുറിച്ചാണെങ്കില്‍ അത് ശാസ്ത്രം കണ്ടെത്തിയെ പ്രകൃതി തത്വങ്ങള്‍ തന്നെ പരിഗണിച്ചാണ് ചര്‍ചചെയ്യേണ്ടത് എന്നെനിക്ക് അഭിപ്രായമില്ല. കാരണം അതൊരു സാധാരണ സംഭവം എന്ന നിലക്കല്ല ഖുര്‍ആന്‍ നല്‍കിയിട്ടുള്ളത്. ആ വിഭാഗത്തില്‍ ചര്ചചെയ്യേണ്ടുന്ന വേറെയും കാര്യങ്ങളുണ്ട് ഖുര്‍ആനില്‍. അത് പിന്നീടൊരിക്കലാവാം എന്ന് കരുതിയിരുന്നു.
ഏതായാലും ഇത്തരമൊരു വിഷയം ഇതുമായി ബന്ധപ്പെടുത്തി ചര്‍ചചെയ്യാന്‍ കാണിച്ച ആ ശ്രമത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഏതായാലും ഖുര്‍ആനിലെ ഭൂമി പരന്നിട്ടാണെന്നും പറഞ്ഞ് ചര്‍ചിക്കാന്‍ സമയം കളഞ്ഞില്ലല്ലോ.
ലതീഫ്,
ദൈവത്തിന് മനുഷ്യന്റെ തെറ്റിദ്ധാരണകളെ ഭയമാണോ എന്നത് അതിന്റെ വാചികാർത്ഥത്തിൽ എടുക്കരുതെന്ന് അപേക്ഷിക്കുന്നു. പലതവണ അതൊന്ന് re-phrase ചെയ്യാൻ ശ്രമിച്ചതാണ്, പക്ഷെ സാധിച്ചില്ല. എന്റെ ഭാഷാപരിമിതിയായിരിക്കാം.
മനുഷ്യന്റെ ശാസ്ത്രീയവും ഭാഷാപരവും മാനസികവുമായ വളർച പരിഗണിച്ചാണ് മനുഷ്യാരംഭം മുതൽ ദൈവം മാർഗദർശനം നൽകി വന്നത്
ഇത് "ഒരു" വ്യാഖ്യാനമാണ്. ഒന്ന് തിരിച്ചും ചിന്തിച്ചുനോക്കൂ, ലതീഫ്. അന്നത്തെ സാമൂഹികാവസ്ഥയ്ക്കനുസരിച്ച് സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്ന ഒരു വ്യക്തി അല്ലെങ്കിൽ വ്യക്തികൾ രൂപപ്പെടുത്തുന്ന ഫിലോസഫിയായും ഈ മാർഗ്ഗദർശനങ്ങളെ കാണാം. ആധാരമായ ചില മാനുഷികമൂല്യങ്ങൾ ഉണ്ടാകും, ഇല്ലെന്നല്ല. പക്ഷെ പല കാര്യങ്ങളിലും സമൂഹങ്ങളിൽ കാലത്തിനനുസരിച്ചും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കനുസരിച്ചും കാഴ്ചപ്പാടുകളോ നിലപാടുകളോ ഒക്കെ മാറും. അവയെല്ലാം ഒരേ ദൈവത്തിൽ നിന്നാണെന്നും അന്നന്നത്തെ നിലവാരത്തിനനുസരിച്ചാണെന്നും പറയുന്നതിൽ ഒരു ശരികേടില്ലേ?
അന്നത്തെ ശാസ്ത്രീയധാരണകളിലുള്ള അബദ്ധങ്ങൾ ഖുർആനിൽ ഇല്ല എന്നത്, വാദത്തിനുവേണ്ടിയെങ്കിലും, അംഗീകരിക്കാം. (ഉദാഹരണങ്ങൾ എടുത്ത് ചർച്ച അധികം നീട്ടുന്നില്ല) ചില കാര്യങ്ങളിൽ മൗനം പാലിച്ചിരിക്കാം.
എന്നാൽ പിന്നീട് നടക്കുന്നതെന്താണ്? ഖുർആനിൽ ശാസ്ത്രസത്യങ്ങളുണ്ടെന്നും അത് പിന്നീട് ശാസ്ത്രം കണ്ടെത്തിയപ്പോൾ പലരും അദ്ഭുതപ്പെട്ടുവെന്നും ആണ് പലയിടത്തും കണ്ടത്. ഇത് തങ്ങളുടെ ആവശ്യത്തിനനുസരിച്ച് വ്യാഖ്യാനിക്കലല്ലേ? ചില വ്യാഖ്യാതാക്കൾ സൂര്യന്റെ ചലനത്തെക്കുറിച്ച് പറഞ്ഞു, ശാസ്ത്രം പോലും പിന്നീടാണത് കണ്ടെത്തിയതെന്ന്. ഈ വാദത്തിന്റെ ഒരു മറുവശമാണ് ഞാൻ പറഞ്ഞത്. പറഞ്ഞ കാര്യങ്ങളും പറയാതിരുന്ന കാര്യങ്ങളും വെച്ച് വിശകലനം ചെയ്താൽ കാണാവുന്ന ഒരു കാര്യമാണ് ശാസ്ത്രം ഇന്ന് പറയുന്ന സൂര്യന്റെ ചലനം അല്ല ഖുർആനിൽ പറയുന്നതെന്ന്.
(ഈ പോയിന്റിലേയ്ക്ക് വീണ്ടും വരാം)
ഗുഹാമനുഷ്യരുടെ കഥയുടെ കാര്യം തന്നെയാണ് ഞാൻ എന്റെ അടുത്ത കമന്റിൽ സൂചിപ്പിച്ചത്. ആ കഥയുടെ സാരം എന്തെന്ന് അറിയാതെയല്ല ഞാനതിവിടെ പറഞ്ഞത്. ഖുർആൻ പറയുന്നതുതന്നെ ശാസ്ത്രീയകാര്യങ്ങളല്ല എന്നാണ് താങ്കൾ പറയുന്നതും. മനുഷ്യജീവിതത്തിനാവശ്യമായ മാർഗ്ഗദർശനങ്ങളുടെ കൂടെ ശാസ്ത്രസൂചനകളും ഉണ്ട് എന്നതാണ് താങ്കളുടെ വാദം തന്നെ, അതിനാൽ ഇവിടെയും അൽപം ശാസ്ത്രം ഉണ്ടോ എന്ന് നോക്കുന്നതിൽ വലിയൊരു തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കൂടാതെ ഖുർആനിൽ ശാസ്ത്രം പിന്നീട് കണ്ടെത്തിയ വസ്തുതകൾക്ക് വിരുദ്ധമായി ഒന്നുമില്ല എന്നു പറയുമ്പോൾ ഇക്കാര്യവും (കൃസ്തുവിന്റെ കാര്യങ്ങളും) പരാമർശിക്കുകയോ സംഭവിച്ചതെന്ന രീതിയിൽ ശരിവെയ്ക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ, പരിഗണിക്കേണ്ടവ തന്നെയാണ്. അവ സംഭവിച്ചിട്ടില്ലെങ്കിൽ ഖുർആൻ അവയെ നിരാകരിക്കുകയോ മൗനം പാലിക്കുകയോ ചെയ്യേണ്ടതായിരുന്നില്ലേ.
ഹൈബർനേറ്റഡ് സ്റ്റേജിൽ ജീവിയ്ക്കുന്ന ധാരാളം ജീവികളുണ്ട്. പൊതുവെ അവിടെ നടക്കുന്നത് ശേഖരിച്ചുവെച്ച ഊർജ്ജം വളരെ കുറച്ചുമാത്രം ഉപയോഗിച്ച് പ്രതികൂലകാലാവസ്ഥ തരണം ചെയ്യുക എന്നതാണ്. അത് ഏതാനും ആഴ്ചകൾ മാത്രമേ സാധാരണ നീളാറുള്ളു. പ്രധാനപ്പെട്ട ഒരു കാര്യം ഈ ഹൈബർനേഷൻ കാലാവധി ജീവിയുടെ തന്നെ lifespan-നേക്കാൾ കൂടുതലാകാൻ സാധിക്കില്ല എന്നതാണ്.
ഇവിടെ ശാസ്ത്രവിരുദ്ധമായി രണ്ട് കാര്യങ്ങളെങ്കിലുമുണ്ട്. ഒന്ന്, ഒരു നീണ്ടകാലത്തെ ഹൈബർനേഷൻ മനുഷ്യന് സാധിക്കുന്നതല്ല (അതിന് ശാസ്ത്രം പ്രത്യേകിച്ചൊരു പഠനം നടത്തേണ്ടതുണ്ട് എന്നെനിക്ക് തോന്നുന്നില്ല, ശാരീരികോഷ്മാവ് നിലനിർത്താൻ തന്നെ മനുഷ്യൻ ധാരാളം ഊർജ്ജം ഉപയോഗിക്കുന്നുണ്ട്, കൂടാതെ വെള്ളം മനുഷ്യന്റെ ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതമാണുതാനും. മൂന്ന് ദിവസത്തിലധികം മനുഷ്യന് വെള്ളമില്ലാതെ ജിവിയ്ക്കാനാവില്ലെന്നാണ് ഞാൻ അറിഞ്ഞിട്ടുള്ളത്). രണ്ട്, ഈ കാലയളവ് മനുഷ്യന്റെ ആയുസ്സിനേക്കാൾ കൂടുതലാണ്.
ഇത്തവണത്തേതിലെ ഒന്നാം കമന്റിലേയ്ക്ക് ഒന്നുകൂടി തിരിച്ചുവരട്ടെ.
ഞാൻ പറഞ്ഞതുപോലെ, മതഗ്രന്ഥം പലരീതിയിലും വ്യാഖ്യാനിക്കാം. താങ്കൾ ഒരു വ്യാഖ്യാനം നൽകി, അത് ഖുർആനിൽ പറഞ്ഞതല്ലതാനും. എന്നുവെച്ചാൽ പിന്നീട് മതത്തെ മതത്തിന്റെ ലൈനിൽ തന്നെ പഠിച്ച പണ്ഡിതർ നൽകിയ ഒരു വ്യാഖ്യാനമാണ്. ഒന്ന് തിരിച്ചിട്ടാൽ വേറൊരു രീതിയിലും കാര്യങ്ങളെ കാണാം. ദൈവം അന്നത്തെ മനുഷ്യന്റെ ബൗദ്ധികനിലവാരത്തിനനുസരിച്ചാണ് മാർഗ്ഗദർശനം നൽകിയതെന്ന് പറയുമ്പോൾ തന്നെ എനിക്ക് മറ്റൊരു വ്യാഖ്യാനം കൂടി നൽകാനാവും, അതിന്റെ സാധ്യത തള്ളിക്കളയാനാവില്ലതാനും.
താങ്കളുടെ അടുത്ത പോസ്റ്റ് ആയ വൈരുദ്ധ്യങ്ങളില്ലാത്ത ഖുർആൻ എന്നതും ഇത്തരത്തിൽ subjective ആയ കാര്യമാണ്. ഇതിനുമുൻപ് എഴുതിയ സത്യസാക്ഷ്യങ്ങളും അങ്ങിനെത്തന്നെ. ഉറച്ചുവിശ്വസിക്കുന്നവർക്ക് ഇത്, ഒരുപക്ഷെ, തെളിവുകളായിരിക്കാം, പക്ഷെ എല്ലാവർക്കും അത് അതേപടി അംഗീകരിക്കാനാവില്ല.
അതുകൊണ്ടുതന്നെ സുവ്യക്തമായ തെളിവാണിതെന്ന് പറയാൻ സാധ്യമാകില്ല. താങ്കൾ ഇത് എഴുതാനാരംഭിച്ചത് ബർട്രാന്റ് റസലിന്റെ "Not enough evidence" എന്ന പ്രസ്താവയോടനുബന്ധിച്ചാണെന്നറിയാം. വെറുതെ ഒരു നിഷേധാത്മകമായി കാണുന്നതിനാൽ മാത്രം ഒരാൾ ദൈവനിഷേധിയാകുന്നതല്ല എന്ന് പറയാൻ കൂടി ഞാൻ ഈ അവസരം ഉപയോഗിക്കട്ടെ.
പല കാര്യങ്ങളും മനുഷ്യൻ തന്നെ വ്യാഖ്യാനിച്ചെടുക്കുന്നതാണ്. മതപരമായ ആംഗിളിൽ നോക്കിയാൽ കാണുന്നതുപോലെയല്ലെ എല്ലാവർക്കും. താങ്കൾ ഇവിടെ എനിക്ക് മറുപടിയായെഴുതിയത് താങ്കളുടെ (അല്ലെങ്കിൽ സമാനമായി ചിന്തിക്കുന്ന ചിലരുടെ) വ്യാഖ്യാനമാണ്. അതുമാത്രമാണ് ശരി എന്ന് സ്ഥാപിക്കാൻ താങ്കൾക്ക് സാധിക്കണമെന്നുമില്ല. ചുരുക്കത്തിൽ സുവ്യക്തമായ തെളിവുകൾ അല്ലെന്നർത്ഥം. സ്വാഭാവികമായും തെളിവ് പോരാ എന്നുതന്നെ പറയേണ്ടതായിവരും. അത് വെറും negative thought മാത്രമായിക്കാണുന്നത് മറ്റു കാഴ്ചപ്പാടുകളെ മനസിലാക്കാനുള്ള സന്നദ്ധത ഇല്ലായ്മയാണ്, താങ്കൾ അത്തരത്തിൽ ചിന്തിക്കുന്നില്ലെന്ന് വിശ്വസിക്കുന്നു.
@അപ്പൂട്ടന്,
ഒരു പക്ഷെ ഞാനീവിഷയത്തില് നിങ്ങള്‍ക്ക് നല്‍കാനുദ്ദേശിക്കുന്ന മറുപടി എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ കഴിയും. (എനിക്ക് താങ്കള്‍ എപ്രകാരം പ്രതികരിക്കും എന്ന് ഊഹിക്കാന്‍ കഴിയുന്ന പോലെത്തന്നെ) കാരണം ആ നിലക്കു ചില സൂചനകള്‍ മുന്‍കൂട്ടിതന്നെ തന്നിരിക്കുന്നു. താങ്കള്‍ സൂചിപ്പിച്ച പോലെ 'ദൈവമേ തെളിവ് പോരാ' എന്ന പരാമര്‍ശത്തിനുള്ള മറുപടിയായിട്ട് തന്നെയാണ് ഈ പോസ്റ്റുകള്‍ ഇവിടെ നല്‍കുന്നത് അല്ലായിരുന്നെങ്കില്‍ ഖുര്‍ആന്‍ വെളിച്ചം എന്ന ബ്ലോഗിലാണ് നല്കാന് ഉദ്ദേശിച്ചിരുന്നത്. ഇതൊന്നും തെളിവായി താങ്കള്‍ക്ക് തോന്നുന്നില്ല എന്നതാണ് താങ്കള്‍ പറയാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ എന്നെ പോലെയുള്ള വിശ്വാസികള്‍ക്ക് അത് തെളിവായി തോന്നുമെന്നും. സത്യമതല്ലല്ലോ അപ്പൂട്ടന് ധാരാളം പേര് ഇത് ഉള്കൊണ്ടുതന്നെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഖുര്‍ആനിന്റെ ദൈവികത ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന കാര്യം വിസ്മരിക്കരുത്. അപ്പോള്‍ ഇതൊക്കെ തെളിവുതന്നെ. എല്ലാവര്ക്കും ബോധ്യപ്പെടുന്നോ എന്നത് വേറെ കാര്യം
ലതീഫ്,
ധാരാളം പേർക്ക് തെളിവായിത്തന്നെ തോന്നുന്നു എന്നതും അവരത് അംഗീകരിക്കുന്നു എന്നതും എനിക്കും അറിയാവുന്ന കാര്യമാണ്. അതിൽ എനിക്ക് പരാതിയൊട്ടുമില്ലതാനും.
ഇവിടെ പ്രധാനമായും രണ്ട് കാര്യങ്ങളുണ്ട്.
ഒന്ന്, താങ്കൾ അവതരിപ്പിക്കുന്ന തെളിവുകൾ അനിഷേധ്യമാണോ അല്ലയോ എന്നത്. ഇത് വളരെയധികം വ്യക്തിപരമായ കാര്യമാണ്. താങ്കൾ തന്നെ പറഞ്ഞതുപോലെ ലോകത്തിന്റെ പലഭാഗത്തുള്ള വലിയൊരു സംഖ്യയിൽ ജനങ്ങൾക്കും ആ തെളിവുകൾ മതി (ഇതെല്ലാം അറിഞ്ഞാണോ അവർ വിശ്വസിക്കുന്നത് എന്നതറിയില്ല), പക്ഷെ ജനസംഘ്യയുടെ ഭൂരിഭാഗവും മറുവശത്താണ്. ചുരുക്കിപ്പറഞ്ഞാൽ, തെളിവന്വേഷിക്കുന്നവരിൽ ഭൂരിഭാഗത്തിനും പര്യാപ്തമായിട്ടില്ലെന്നർത്ഥം. താങ്കളും വസ്തുതാപരമായ stand വിട്ട് ഈ തെളിവ് അംഗീകരിക്കുന്നവരുണ്ട് എന്ന നിലപാടിലേയ്ക്ക് മാറി എന്നതും ശ്രദ്ധിക്കുമല്ലൊ.
രണ്ട്, പര്യാപ്തമായ തെളിവുകൾ ഇല്ല എന്നുപറയുന്നത് വെറും നിഷേധാത്മകസമീപനം മാത്രമാണോ എന്നത്.
ഞാൻ പറഞ്ഞല്ലൊ, ദൈവവിശ്വാസമില്ലായ്ക വെറും നിഷേധാത്മകസമീപനം മാത്രമാണ് എന്ന നിലപാടിനോടാണ് എനിക്ക് യോജിപ്പില്ലാത്തത്. ഇപ്പറഞ്ഞ കാര്യങ്ങൾ എനിക്ക് ബോധ്യപ്പെടാത്തിടത്തോളം ഞാൻ വിശ്വാസിയല്ലാതിരിക്കുന്നതാണ് എനിക്ക് അഭികാമ്യം. തെളിവുണ്ടായിട്ടും ബോധ്യപ്പെടാത്തതെന്ത് എന്ന് താങ്കൾ (ദൈവമാണെങ്കിലും) ചോദിച്ചാൽ ഇവയൊന്നും തെളിവായി എനിക്ക് അനുഭവപ്പെട്ടിട്ടുപോലുമില്ല എന്ന എന്റെ നിലപാടിന് ആധാരങ്ങളിൽ ഒന്ന് പറയുകമാത്രമാണ് ഞാനിവിടെ ചെയ്തത് (മറ്റുപലതും ഉണ്ട്, അതിവിടെ പ്രസക്തമല്ല). മറ്റുള്ളവർക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതവരുടെ കാര്യം, എനിക്കതിൽ പറയാൻ ഒന്നുമില്ല.
ബർട്രാന്റ് റസലും മറ്റനേകം പേരും ഉത്തമബോധ്യത്താൽ തന്നെയാണ് Not enough evidence എന്നുപറഞ്ഞത് എന്ന് ഒരിക്കൽക്കൂടി പറയാൻ വേണ്ടിയാണ് എന്റെ കഴിഞ്ഞ കമന്റ് ഇവിടെ ഇട്ടതും.
I feel my stand on Bertrand Russel's statement is justified, അതിനാൽ നിർത്തുന്നു. കമന്റുകൾ വായിക്കുന്നവർ തീരുമാനിക്കട്ടെ, അവരവരുടെ നിലപാട്. കൂടുതലൊന്നും പറയാനില്ല.
യുക്തിവാദം (താങ്കൾ മനസിലാക്കുന്ന ദൈവനിഷേധം തന്നെയാകട്ടെ) ഒരു കാഴ്ചപ്പാടാണ്, പക്ഷെ അതേ നിലപാട് മതങ്ങളും എടുക്കുമോ എന്നറിയില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ