ഖുര്‍ആന്റെ വെല്ലുവിളിക്കുമുമ്പില്‍ പരാജയത്തിന്റെ മൂകതയാണ് ഖുര്‍ആന്‍ ദൈവികമാണെന്നതിന്റെ പന്ത്രണ്ടാമത്തെ തെളിവ്. ഖുര്‍ആന്‍ നിഷേധികള്‍ അതുന്നയിച്ച എല്ലാ തെളിവുകളുടെയും നേരെ ചെകിടടക്കുകയും അതു ദൈവഗ്രന്ഥമാണെന്ന പരമാര്‍ഥം അംഗീകരിക്കാതിരിക്കുന്നതില്‍ നിരന്തരം ഉറച്ചുനില്‍ക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ വിശുദ്ധഖുര്ആന് അവരോട് ഇങ്ങനെ ആവശ്യപ്പെട്ടു:
'നമ്മുടെ ദാസനു നാം അവതരിപ്പിച്ചതിനെ (ഖുര്‍ആനെ) സംബന്ധിച്ച് നിങ്ങള്‍ക്ക് വല്ല സംശയവുമുണ്ടെങ്കില്‍ അതോടു സാദൃശ്യമുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹു ഒഴികെയുള്ള നിങ്ങളുടെ സഹായികളെയെല്ലാം അതിനായി വിളിച്ചുകൊള്ളുക. നിങ്ങളുടെ വാദത്തില്‍ നിങ്ങള്‍ സത്യവാന്മാരാണെങ്കില്' (2:23)
ഖുര്‍ആനെ നിഷേധിക്കുന്നവര്‍ക്ക് / അത് മുഹമ്മദിന്റെ വചനമാണ് എന്ന് പറയുന്നവര്‍ക്ക് തങ്ങളുടെ വാദം തെളിയിക്കാനുള്ള പൂര്‍ണാവസരമായിരുന്നു അത്. വാക്കിലും അര്‍ഥത്തിലും ഖുര്‍ആന്റെ അധ്യായങ്ങളിലെ മറ്റു പ്രത്യേകതകളോടും കൂടിഒരു അധ്യായം രചിച്ചു കാണിച്ചാല്‍ മതി. ( വിശുദ്ധഖുര്ആന് മുഴുവന്‍ വേണ്ട. അത് അവരോട് ആദ്യം ചോദിച്ചിരുന്നു). മുഹമ്മദ് നബി അവര്‍ക്കിടയില്‍ ജീവിക്കുന്ന ദേഹമാണ്. പ്രവാചകനെ എതിര്‍ക്കുന്നവരില്‍ അറബി സാഹിത്യത്തിലെ അസാമാന്യമായ പ്രതിഭകളുമുണ്ടായിരുന്നു. അവര്‍ക്കെല്ലാവരും ഒരുമിച്ചുകൂടി കൂട്ടായി രചിച്ചാലും മതി. മുഹമ്മദ് നബിയെ പോലെ, ഒരു വ്യക്തി തന്നെ പരായണം ചെയുത കാണിക്കണമെന്നില്ല എന്നു സാരം. ഒരു മനുഷ്യന് ഇപ്രകാരം ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ സാധ്യമാണെങ്കില്‍, അദ്ദേഹത്തെക്കാള്‍ ഏതര്‍ഥത്തിലും ഭാഷാപരിജ്ഞാനവും ലോകപരിചയവുമുള്ള എതിരാളികളുടെ സംഘത്തിന് അത് സാധിക്കേണ്ടതായിരുന്നു. അതില്‍നിന്ന് അവരെ തടയുന്ന ഒന്നുമുണ്ടായിരുന്നില്ല.
മുന്‍വേദമറിയുന്ന ആരോ ഒരാള്‍ അദ്ദേഹത്തിന് പറഞ്ഞുകൊടുക്കുയും അത് ജനങ്ങള്‍ക്ക് മുമ്പില്‍ ഉരുവിടുകയും ചെയ്യുകയാണ് എന്ന വാദവും അവര്‍ കെട്ടിച്ചമച്ചു നോക്കി. എങ്കില്‍ അദ്ദേഹത്തെ പരസ്യമായി കൊണ്ടുവന്ന് അവര്‍ക്ക് അത് തെളിയിക്കാമായിരുന്നു. അല്ലെങ്കില്‍ അദ്ദേഹത്തെ പോലുള്ളവരുടെ സഹായം അവര്‍ക്കും തേടാമായിരുന്നു. പന്ത്രണ്ടാമത്തെ വയസ്സില്‍ അദ്ദേഹം സിറിയയിലേക്ക് കച്ചവട സംഘത്തിന്റെ കൂടെ യാത്ര ചെയ്തിരുന്നുവെന്നത് ശരിയാണ്. അവിടെ അദ്ദേഹം ജൂതരെയും ക്രൈസ്തവരെയും കണ്ടിട്ടുണ്ടാകാം. സ്വാഭാവികമായും അവരുടെ ആചാരങ്ങളും സമ്പ്രദായങ്ങളും അദ്ദേഹം മനസ്സിലാക്കാനും ഇടയുണ്ട്. ചെറുപ്പകാലത്തുള്ള ഈ പരിചയം വെച്ച് അദ്ദേഹം തന്റെ നാല്‍പ്പതാം വയസു മുതല്‍ ഒരു സംമ്പൂര്‍ണ ഗ്രന്ഥത്തിന്റെ ടിസ്ഥാനത്തില്‍ അതുല്യമായ ഒരു ജീവിതദര്‍ശനത്തിന് രൂപം നല്കി.
നിലവിലുള്ള പ്രമുഖ മതങ്ങളുടെ അടിസ്ഥാന വിശ്വാസത്തെ വരെ നിരൂപണം നടത്തുക. പൂര്‍വ വേദങ്ങളെക്കാള്‍ ചരിത്രത്തിന് വ്യക്തത നല്കി അവതരിപ്പിക്കുക. ഇതൊക്കെ സമാന്യമായി മനുഷ്യബുദ്ധിക്ക് മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. ഇതൊക്കെ മറികടക്കാനാണ് അന്നും ഇന്നും പൂര്‍വവേദങ്ങളില്‍നിന്ന് പകര്‍ത്തിയെഴുതിയാണെന്ന് അതാത് മതസമൂഹം പ്രചരിപ്പിക്കുന്നത്. നേരത്തെ ഇതുസംബന്ധമായ ചര്‍ചയില്‍ സജി എന്ന ബ്ലോഗര്‍ എന്നോട് നേരിട്ട് നടത്തിയ സംവാദം ഇന്നും ഇതേ പ്രചരണമാണ് ഖുര്‍ആനെതിരെ മുഖ്യമായി വരുന്നതെന്ന് തെളിയിക്കുന്നു അദ്ദേഹം പറഞ്ഞതിങ്ങനെ:
"ഞങ്ങളുടെ ബൈബിള്‍ ക്ലാസുകളില്‍, ബൈബിള്‍ തിരുത്തിക്കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ പുസ്തമാണ് നിങ്ങളുടെ ഗ്രന്ഥം എന്നു ഞങ്ങള്‍ വ്യക്തമായി പഠിക്കുന്നൂണ്ട്. അതു തന്നെ വിശ്വ്വസിക്കുകയും ചെയ്യുന്നു.... "
മക്കയിലും മദീനയിലും ഇപ്രകാരം വാദിച്ചവരോട് ഖുര്‍ആന്‍ സമാനമായത് രചിച്ചു, തങ്ങളുടെ വാദം സ്ഥാപിക്കാന്‍ വെല്ലുവിളിച്ചു. തങ്ങളുടെ ഭാഷാപരമായ കഴിവില്‍ നിഗളിച്ചിരുന്ന അവര്‍ നിശഃബ്ദത പാലിച്ചു. ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ പരിഹാസ്യരാകേണ്ടന്ന് കരുതി പിന്മാറി എന്ന് പറയുന്നതാകും കൂടുതല്‍ ശരി.
ഇന്നും ഖുര്‍ആനിന്റെ വെല്ലുവിളി നിലനില്ക്കുന്നു. മറ്റുവേദങ്ങളുടെ ഭാഷപോലെ നിര്‍ജീവമായ ഭാഷയല്ല ഖുര്‍ആന്റെത് ഇന്നും സജീവവും അത്ഭുതകരവുമാണ് അതിന്റെ ഭാഷ. അത്ഭുതകരം എന്ന് പറയാന്‍ കാരണം അറബിയല്ലാത്ത മുഴുവന്‍ ഭാഷകളും രണ്ടു നൂറ്റാണ്ടിനപ്പുറത്തുള്ളത് ചിലത് പറ്റെ നിര്‍ജീവമാണെങ്കില്‍ മറ്റുചിലത് നമുക്ക് വായിച്ചെടുക്കാന്‍ പ്രയാസപ്പെടുന്നവിധം പഴയതാണ്. എന്നാല്‍ ഖുര്‍ആന്റെ ഭാഷ ഇന്നും വ്യക്തമായി വായിക്കുകയും ആശയം ഗ്രഹിക്കാവുന്നരൂപത്തില്‍ നിലക്കൊള്ളുകയും ചെയ്യുന്നു.
ചുരുങ്ങിയ കാലം കൊണ്ട് ഖുര്‍ആന്‍ ലോകമാകെ പ്രചരിച്ചു. ഖുര്‍ആനെതിരെ പരമാവധി ശക്തി ഉപയോഗിച്ചു എതിര്‍ത്തുകൊണ്ടിരിക്കുന്ന സമൂഹം ലോകത്തെക്കാലത്തുമുണ്ടായിട്ടും 1400 വര്‍ഷത്തിനിടയില്‍ ഖുര്‍ആന്റെ ഈ വെല്ലുവിളിക്ക് മാത്രം മറുപടിയുണ്ടായില്ല. അതിനാരെങ്കിലും സന്നദ്ധമായി മുന്നോട്ടുവന്നിരുന്നെങ്കില്‍ ഖുര്‍ആനെതിരെയുള്ള ശ്രമത്തിന് ഏറ്റവും നല്ല പ്രതികരണം അതാകുമായിരുന്നു. മാത്രമല്ല മുസ്ലിംകള് പോലും ഇസ്ലാമിനെ കയ്യൊഴിക്കാന്‍ അത് കാരണമാകുമായിരുന്നു. അതിന് സാധ്യമല്ലാത്തതിനാല്‍ ഖുര്‍ആന്‍ ഈ നിമിഷവും ലോകത്തുള്ള ചിന്തകരെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ലോകത്തെ ഏറ്റവും ശ്രദ്ധേയമായ പത്രപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ യിവോണ്‍ റിഡ്ലിയെ ഖുര്‍ആന്‍ കീഴടക്കി. അതിന് മുമ്പ് ജൂതമത്തില്‍ ജനിച്ച് മര്‍യം ജമീലയായിമാറിയ അമേരിക്കന്‍ എഴുത്തുകാരിയ മാര്‍ഗരറ്റ് മാര്‍ക്കസ് ഉണ്ടായിരുന്നു. ഇപ്പോഴിതാ സാക്ഷാല്‍ ടോണിബ്ലയറിന്റെ ഭാര്യസഹോദരി ലോറന് ബൂത്തും. (മുകളിലെ ചിത്രം അവരുടേതാണ്)
ഇവരൊക്കെ ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയ ഒരു ഗ്രന്ഥത്തിന്റെ അനുയായികളാകാന്‍ തീരുമാനിച്ചുവെങ്കില്‍ തെറ്റിയത് ആര്‍ക്ക് ഇവര്‍ക്കോ അതല്ല പ്രസ്തുതവാദം ഉന്നയിച്ചവര്‍ക്കോ?. ഞാന്‍ പറയുന്നു തെറ്റുപറ്റിയത് ഖുര്‍ആന്‍ മനുഷ്യസൃഷ്ടിയാണെന്ന് പറയുന്നവര്‍ക്കാണ്. അല്ലെന്നു പറയുന്നവര്‍ എന്തുകൊണ്ട് ഖുര്‍ആന്റെ വെല്ലുവിളി സ്വീകരിക്കപ്പെടാതെ പോകുന്നു എന്നതിന് യുക്തിഭദ്രമായ ഒരു വിശദീകരണം നല്‍കേണ്ടതുണ്ട്.
(ഖുര്‍ആനിന്റെ ദൈവികതക്കുള്ള തെളിവുകള്‍ എന്ന പരമ്പര തല്കാലം ഇവിടെ അവസാനിക്കുന്നു.)
* ആ പന്ത്രണ്ട് പോസ്റ്റുകളും അവയുടെ ചര്‍ചയും ഇവിടെ ഒന്നിച്ച് കാണാം
ഇന്നും ഖുര്‍ആനിന്റെ വെല്ലുവിളി നിലനില്ക്കുന്നു. മറ്റുവേദങ്ങളുടെ ഭാഷപോലെ നിര്‍ജീവമായ ഭാഷയല്ല ഖുര്‍ആന്റെത് ഇന്നും സജീവവും അത്ഭുതകരവുമാണ് അതിന്റെ ഭാഷ. അത്ഭുതകരം എന്ന് പറയാന്‍ കാരണം അറബിയല്ലാത്ത മുഴുവന്‍ ഭാഷകളും രണ്ടു നൂറ്റാണ്ടിനപ്പുറത്തുള്ളത് ചിലത് പറ്റെ നിര്‍ജീവമാണെങ്കില്‍ മറ്റുചിലത് നമുക്ക് വായിച്ചെടുക്കാന്‍ പ്രയാസപ്പെടുന്നവിധം പഴയതാണ്. എന്നാല്‍ ഖുര്‍ആന്റെ ഭാഷ ഇന്നും വ്യക്തമായി വായിക്കുകയും ആശയം ഗ്രഹിക്കാവുന്നരൂപത്തില്‍ നിലക്കൊള്ളുകയും ചെയ്യുന്നു.
ചുരുങ്ങിയ കാലം കൊണ്ട് ഖുര്‍ആന്‍ ലോകമാകെ പ്രചരിച്ചു. ഖുര്‍ആനെതിരെ പരമാവധി ശക്തി ഉപയോഗിച്ചു എതിര്‍ത്തുകൊണ്ടിരിക്കുന്ന സമൂഹം ലോകത്തെക്കാലത്തുമുണ്ടായിട്ടും 1400 വര്‍ഷത്തിനിടയില്‍ ഖുര്‍ആന്റെ ഈ വെല്ലുവിളിക്ക് മാത്രം മറുപടിയുണ്ടായില്ല. അതിനാരെങ്കിലും സന്നദ്ധമായി മുന്നോട്ടുവന്നിരുന്നെങ്കില്‍ ഖുര്‍ആനെതിരെയുള്ള ശ്രമത്തിന് ഏറ്റവും നല്ല പ്രതികരണം അതാകുമായിരുന്നു. മാത്രമല്ല മുസ്ലിംകള് പോലും ഇസ്ലാമിനെ കയ്യൊഴിക്കാന്‍ അത് കാരണമാകുമായിരുന്നു. അതിന് സാധ്യമല്ലാത്തതിനാല്‍ ഖുര്‍ആന്‍ ഈ നിമിഷവും ലോകത്തുള്ള ചിന്തകരെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ലോകത്തെ ഏറ്റവും ശ്രദ്ധേയമായ പത്രപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ യിവോണ്‍ റിഡ്ലിയെ ഖുര്‍ആന്‍ കീഴടക്കി. അതിന് മുമ്പ് ജൂതമത്തില്‍ ജനിച്ച് മര്‍യം ജമീലയായിമാറിയ അമേരിക്കന്‍ എഴുത്തുകാരിയ മാര്‍ഗരറ്റ് മാര്‍ക്കസ് ഉണ്ടായിരുന്നു. ഇപ്പോഴിതാ സാക്ഷാല്‍ ടോണിബ്ലയറിന്റെ ഭാര്യസഹോദരി ലോറന് ബൂത്തും. (മുകളിലെ ചിത്രം അവരുടേതാണ്)
ഇവരൊക്കെ ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയ ഒരു ഗ്രന്ഥത്തിന്റെ അനുയായികളാകാന്‍ തീരുമാനിച്ചുവെങ്കില്‍ തെറ്റിയത് ആര്‍ക്ക് ഇവര്‍ക്കോ അതല്ല പ്രസ്തുതവാദം ഉന്നയിച്ചവര്‍ക്കോ?. ഞാന്‍ പറയുന്നു തെറ്റുപറ്റിയത് ഖുര്‍ആന്‍ മനുഷ്യസൃഷ്ടിയാണെന്ന് പറയുന്നവര്‍ക്കാണ്. അല്ലെന്നു പറയുന്നവര്‍ എന്തുകൊണ്ട് ഖുര്‍ആന്റെ വെല്ലുവിളി സ്വീകരിക്കപ്പെടാതെ പോകുന്നു എന്നതിന് യുക്തിഭദ്രമായ ഒരു വിശദീകരണം നല്‍കേണ്ടതുണ്ട്.
(ഖുര്‍ആനിന്റെ ദൈവികതക്കുള്ള തെളിവുകള്‍ എന്ന പരമ്പര തല്കാലം ഇവിടെ അവസാനിക്കുന്നു.)
* ആ പന്ത്രണ്ട് പോസ്റ്റുകളും അവയുടെ ചര്‍ചയും ഇവിടെ ഒന്നിച്ച് കാണാം
115 അഭിപ്രായ(ങ്ങള്):
ഇവരൊക്കെ ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയ ഒരു ഗ്രന്ഥത്തിന്റെ അനുയായികളാകാന്‍ തീരുമാനിച്ചുവെങ്കില്‍ തെറ്റിയത് ആര്‍ക്ക് ഇവര്‍ക്കോ അതല്ല പ്രസ്തുതവാദം ഉന്നയിച്ചവര്‍ക്കോ?. ഞാന്‍ പറയുന്നു തെറ്റുപറ്റിയത് ഖുര്‍ആന്‍ മനുഷ്യസൃഷ്ടിയാണെന്ന് പറയുന്നവര്‍ക്കാണ്. അല്ലെന്നു പറയുന്നവര്‍ എന്തുകൊണ്ട് ഖുര്‍ആന്റെ വെല്ലുവിളി സ്വീകരിക്കപ്പെടാതെ പോകുന്നു എന്നതിന് യുക്തിഭദ്രമായ ഒരു വിശദീകരണം നല്‍കേണ്ടതുണ്ട്.
"അസതോമാ സദ്ഗമയ"
"അഹിംസ"
"ദൈവം സ്നേഹമാകുന്നു"
ലത്തീബെ,ഇജ്ജേയ് മോളിലെയ്തീക്കണതിലെ ഏതെങ്കിലുമൊരു വാചകം ഒരു തട്ടിലും,ഇന്നേ വരെ ലോകത്തില്‍ മൊത്തം അച്ചടിച്ചിട്ടുള്ളതും കജ്ജോണ്ട് എയ്തീണ്ടാക്കീട്ട്ള്ളതുമായ കുറാന് ബുക്ക്കളൊക്കെം കൂടി മറ്റേതട്ടിലും വച്ച് തൂക്കിയാല്‍ പോലും ആ കിത്താബും കെട്ടിരിക്കണ തട്ട് പൊന്തീറ്റന്നെ ഇരിക്കൂ. ജ്ജ് അയിനിപ്പ ഇനി വേറെ പുസ്തകം എയ്താന് ബെല്ലുബിളിക്കൊന്നും മാണ്ട,ഓന്റൊരു ബെല്ലുബിളിക്കിത്താബ്.
ഭാഷാപരമായ പ്രത്യേകത ഖുറാന്റെ എല്ലുറപ്പാണ് , ഫലപുഷ്ടിയുള്ള വാക്കുകളും . തര്‍ക്കമില്ല തന്നെ ! എന്നാല്‍ ....
അതിനു തത്തുല്യമായ ഒന്ന് അതേ ഭാഷയില്‍ തന്നെ ( ഖുറാന്റെ പോലെ വൈരുദ്ധ്യമില്ലാതെ ഒട്ടനവതിയിടങ്ങളിലെയ്ക്ക് പടര്‍ന്നു പോകാനുതകുന്ന വിധം ഒരുവാക്ക് ) കൊണ്ട് വന്നാലും അതെങ്ങിനെയാണ് ഖുറാനുമായി താരതമ്മ്യപ്പെടുത്തുന്നത്. ഒരേ പുരസ്ക്കാരങ്ങള്‍ കിട്ടിയ രണ്ടു കവിതകളില്‍ ഒന്ന് മറ്റൊന്നിനേക്കാള്‍ ഭേതപ്പെട്ടെതെന്നു എങ്ങിനെ തരംതിരിക്കാനാവും .... ഇനിയത് ഖുറാന്റെ സാഹിത്യത്തോട് കിടപിടിക്കുന്നെങ്കില് തന്നെ ..അതെങ്ങിനെ ഖുറാന്റെ വക്താക്കള്‍ അംഗീകരിക്കും ?
പ്രിയ ഹാഷിം
ഖുര്‍ആന്റെ വക്താക്കള്‍ അംഗീകരിക്കുമോ എന്ന് നോക്കിയിട്ടല്ലല്ലോ വിമര്‍ശകര്‍ ആരോപണം ഉന്നയിച്ചിരുന്നതും ഖുര്‍ആന്‍ കെട്ടിച്ചമച്ചതാണെന്ന് വാദിച്ചതും.
ഖുര്‍ആനെതിരെ അസഹനീയമായ ശത്രുതയും വെറുപ്പും പ്രകടിപ്പിക്കുന്നവരുടെ ശൈലി മുകളില്‍ കണ്ടല്ലോ. അത്തരക്കാര്‍ രണ്ട് വാക്ക് വെച്ച് ഇതുവരെ എഴുതിയതെല്ലാറ്റിനെക്കാളും മഹത്തരമാണ് ആ വാക്ക് എന്നാണ് വാദം. അതിന് ഞാന്‍ മറുപടി പറയുന്നില്ല. ഇത്രയോ ഇതിനെക്കാളെറെയോ വെറുപ്പുള്ളവര്‍ എക്കാലത്തും എല്ലാ ഭാഷയിലും ഉണ്ടായിരുന്നു. അവരിലൊരാളും ഇന്നേ വരെ ഇതാ ഖുര്‍ആന്റെ വെല്ലുവിളിക്ക് എന്റെ മറുപടി എന്ന് പറഞ്ഞ് പ്രസിദ്ധപ്പെടുത്തിയിരുന്നെങ്കില്‍ നമ്മുക്കതൊന്ന് താരതമ്യം ചെയ്ത് നോക്കാമായിരുന്നു.
'അല്ഫീലുമല് ഫീല്‍' എന്ന അധ്യായവും കുറച്ചുമുമ്പ് ഒരു യുക്തിവാദി അറബിയിലെഴുതിയ ചില പേജുകളും തന്റെ ബ്ലോഗില്‍ നല്‍കിയിരുന്നു.
മുകളില്‍ നല്കിയ പരിഹാസം ആവശ്യമില്ലാതെ മാന്യമായി ഖുര്‍ആന്‍ മനുഷ്യവചനമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താവുന്ന ആ മാര്‍ഗം ഖുര്‍ആന്‍ വിമര്‍ശകരാരും എന്തുകൊണ്ട് സ്വീകരിക്കുന്നില്ല എന്നാണ് എന്റെ ചോദ്യം.
ഇതാ ഖുര്‍ആന്റെ വെല്ലുവിളിക്ക് എന്റെ മറുപടി :
"ദൈവം നിലനില്ക്കുന്നില്ല"
>>> "ദൈവം നിലനില്ക്കുന്നില്ല" <<<
ഞാനും നിലനില്ക്കുന്നില്ല എന്ന് പറയൂ. എന്നിട്ട് എല്ലാം മായ എന്നും പറയാം.
ഖുര്‍ആന്റെ ദൈവികത കണ്ണും ചിമ്മിനിഷേധിക്കുന്നവരാണ് അധികമാളുകളും. ദൈവമേ ഇല്ല അതുകൊണ്ട് ദൈവിക ഗ്രന്ഥം എന്നതും മിഥ്യയോ മായയോ ആണ് എന്നവര്‍ കണക്കാക്കുന്നു. അത്തരക്കാരെ സംബന്ധിച്ച് ചര്‍ചകളൊക്കെ വിഢിത്തമാണ് താങ്ങളുടെ മൂഢ ധാരണയെ അത് അലോസരപ്പെടുത്തുന്നു എന്നതാണ് അതിന് കാരണം. ഇത്തരം ചര്ചനടത്തുന്നവരെ അസഭ്യം പറയുക എന്നത് യുക്തിവാദികള്‍ ശീലമാക്കിയത് അതുകൊണ്ടാണ്.
അതോടൊപ്പം ബൈബിളിലെ കഥയും മറ്റും ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നതിനാല്‍ പിന്നെയുള്ളത് പകര്‍ത്തിയെഴുത്ത് എന്ന ആരോപണമാണ്. പ്രപഞ്ചം തനിയെ ഉണ്ടായതുപോലെ ഒരു ഗ്രന്ഥം തനിയെ ഉണ്ടായി എന്ന് പറയാനാവില്ലല്ലോ. അതുകൊണ്ട് ബൈബിള്‍ ദൈവികമല്ലെന്ന് കരുതുന്നവരും ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയാണെന്ന് പറയും. ഖുര്‍ആനോടുള്ള വിരോധം ബൈബിളിനോടുള്ള വിരോധത്തേക്കാള്‍ തീക്ഷണമായതിനാല് ബൈബിളിന്റെ ആധികാരികത അവര്‍ക്ക് വിഷയമല്ല. ബാബുവിനെ പോലുള്ളവര്‍ ബര്‍ണബാസിന്റെ സുവിശേഷം വ്യാജമാണെന്ന് കണ്ടെത്താന്‍ ചാടിവീണത് ഓര്‍ക്കുക.
'മുഹമ്മദ് നബി നിയോഗിതനായ കാലത്ത് മോശയുടെയോ യേശുവിന്റെയോ സന്ദേശങ്ങളും അധ്യാപനങ്ങളും തനതായ സ്വഭാവത്തില്‍ നിലവിലുണ്ടായിരുന്നില്ല. ജൂത-ക്രൈസ്തവ സമൂഹങ്ങള്‍ അവയില്‍ ഗുരുതരമായ കൃത്രിമങ്ങളും വെട്ടിച്ചുരുക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയിരുന്നു. അതിനാല്‍ ആ പ്രവാചകന്മാര് പ്രബോധനംചെയ്ത കാര്യങ്ങളില്‍ ചെറിയ ഒരംശം മാത്രമാണ് ബൈബിളിലുണ്ടായിരുന്നത്. അവയുമായി മുഹമ്മദ് നബിയിലൂടെ അവതീര്‍ണമായ വിവരണങ്ങള്‍ ഒത്തുവരിക സ്വാഭാവികമാണ്. അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. ബൈബിളിലും ഖുര്‍ആനിലും കാണപ്പെടുന്ന സാദൃശ്യം അതത്രെ.'
(അവലംബം)
ഇപ്രകാരമാണ് മുസ്ലിംകള് വിശ്വസിക്കുന്നത്.
വേദഗ്രന്ഥമെന്ന് പറയപ്പെടുന്നവയുടെ ആധികാരികത പരിശോധിക്കപ്പെടേണ്ടതുണ്ട്. ഖുര്‍ആനും ബൈബിളുമൊന്നും അതിന്നതീതമല്ല. കാരണം ദൈവികമെന്ന് അവകാശപ്പെടുന്നതോടുകൂടി. അതില്‍ അവിശ്വസിക്കുയോ വിശ്വസിക്കുകയോ ചെയ്യാന്‍ ഒരു വിശ്വാസി നിര്‍ബന്ധിതരാണ്. രണ്ടായാലും അതിന് സ്വന്തം ബുദ്ധിയെയും യുക്തിയെയും ബോധ്യപ്പെടുത്തുന്ന ന്യായങ്ങള്‍ ലഭിക്കേണ്ടതുണ്ട്. അതിലെ പ്രസ്താവനകളും സൂക്തങ്ങളും ചോദ്യം ചെയ്യപ്പെടും.
എന്നാല്‍ എല്ലായിടത്തേയും പോലെ ഇവിടെ ഒരു ഇരട്ടത്താപ്പ് കാണാന്‍ കഴിയും. ചില ഗ്രന്ഥങ്ങള്‍ സൗകര്യത്തിന് മാറ്റി നിര്‍ത്തപ്പെടുകയും ചിലതിന് നേരെ തിരിയുകയും ചെയ്യുക. മനുഷ്യബുദ്ധിയെ കൊഞ്ഞനം കുത്തുന്ന ഒരു പരിപാടിയാണിത്.
ഖുര്‍ആന്‍ ബൈബിളില്‍നിന്ന് പകര്‍ത്തി എഴുതിയെഴുതിയതാണ് എന്ന് വാദിക്കുന്നവരും അല്ല എന്ന് വാദിക്കുന്നവരും സ്വഭാവികമായി ഖുര്‍ആനെയും ബൈബിളിനെയും താരതമ്യം ചെയ്യാന്‍ നിര്‍ബന്ധിതരാണ്. പകര്‍ത്തിയെഴുതിയതല്ല എന്ന് പറയുന്നവര്‍ക്ക് ന്യായം പുറമെനിന്ന് കൊണ്ടുവന്നാല്‍ ശരിയാവില്ല. ബൈബിളില്‍നിന്ന് പകര്‍ത്തിയതാണെന്ന് പറയുന്നവരും തെളിവ് നല്കാന് ബാധ്യസ്ഥരാണ്. അപ്പോഴാണ് സംവാദം നടക്കുന്നത്. ദൈവത്തെ തന്നെ നിഷേധിക്കുന്നവര്‍ക്ക് ഈ ചര്‍ചയില്‍ വലിയ പങ്കൊന്നുമില്ല. ബൈബിളിന്റെയും ഖുര്‍ആന്റെയും ആളുകളെ പരിഹസിക്കാനുള്ള അവകാശം പരിധിവരെ ഞാന്‍ തടയുന്നുമില്ല.
<<<<>>>
ഇതാ കുറാന്റെ വെല്ലുവിളിക്കു മറുപടി..
"മുകളീലേക്ക് എറിഞ്ഞ കല്ല് താഴേക്ക് വരും "
ഇതു തന്റെ കുറാനെക്കാള് മഹത്തരമായ വാക്കുകളാണെന്നു ഞാന്‍ പറയുന്നു. അല്ലെന്ന് ഒന്നു തെളിയിച്ചു താ.. ഇതാ ഞാന്‍ വെല്ലുവിളിക്കുന്നു.. ആര്‍ക്കെങ്കിലും ഇതിനെക്കാള്‍ മഹത്തരമായ ഒരു വാക്കെങ്കിലും അവതരിപ്പിക്കുവാന്‍ സാധിക്കുമോ.
*മക്കയിലും മദീനയിലും ഇപ്രകാരം വാദിച്ചവരോട് ഖുര്‍ആന്‍ സമാനമായത് രചിച്ചു, തങ്ങളുടെ വാദം സ്ഥാപിക്കാന്‍ വെല്ലുവിളിച്ചു.*
അറേബ്യയില്‍ വെല്ലുവിളിക്കുന്നതില്‍ തെറ്റില്ല അവര്‍ക്കൊക്കെ അതിന്റെ ബാഷയെങ്കിലും അറിയാമായിരുന്നു.ബന്ധുക്കളുടെ മുന്നില്‍ തുണിമാടി കാണിച്ചാല്‍ അവരു ക്ഷമിക്കും ആ പരിചയം വച്ച് അങ്ങാടിയില്‍ പോയി തുണിമാടിക്കാണിച്ചാല് നല്ല കൊടിത്തൂവ കൊണ്ടാണ് കാലിന്റെടയില് മറുപടികിട്ടുക.
*മറ്റുവേദങ്ങളുടെ ഭാഷപോലെ നിര്‍ജീവമായ ഭാഷയല്ല ഖുര്‍ആന്റെത് ഇന്നും സജീവവും അത്ഭുതകരവുമാണ് അതിന്റെ ഭാഷ*
ഇജ്ജാതി കൂറ പരിപാടികാണുമ്പഴാണ് മാപ്ല വല്ലതും പറയുന്നത്,ഇവന് ഇവന്റെ പുത്തകത്തിന്റെ ഭാഷ നല്ലതും അന്തസുറ്റതുമാണെന്നു പറഞ്ഞാല്‍ പോരെ മറ്റുള്ളവയൊക്കെ ചത്ത ഭാഷയിലാണെന്ന് പറയുന്നതെന്തിന്? ചീഞ്ഞ മനസും കൊണ്ട് സംഘര്‍ഷം മാത്രം ലക്ഷ്യമാക്കിയാണ് ഇവന് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് അതിനോട് മാത്രമാണ് മാപ്ലയ്ക്ക് വെറുപ്പും.
*ഖുര്‍ആനെതിരെ അസഹനീയമായ ശത്രുതയും വെറുപ്പും പ്രകടിപ്പിക്കുന്നവരുടെ ശൈലി മുകളില്‍ കണ്ടല്ലോ*
ഖുര്‍ആനെതിരെ ഒരു വെറുപ്പും മാപ്ലയ്ക്കില്ല പക്ഷേ നിന്നെപ്പോലത്തെ ചെന്നായബുദ്ധികളായ കൂതറമാപ്ലമാരെ അളിഞ്ഞ മത്തിയേക്കാളും അറപ്പുതന്നെയാണ്.
കലിപ്പ്, കൂതറമാപ്ല..!
സ്വന്തം പേരിനോട് ഇത്ര മാത്രം നീതി പുലര്‍ത്തുന്നവര്‍ ബൂലോകത്ത് നിങ്ങളെ പോലെ
വേറെ ആരും ഉണ്ടാവുമെന്ന് തോന്നുന്നില്ല.
നിങ്ങളുടെ പ്രതികരണം കണ്ടാല്‍ തോന്നും ലതീഫ് സാഹിബാണ് ഖുര്‍ആനെ കുറിച്ച് ഇവിടെ വ്യക്തമാകിയ കാര്യങ്ങള്‍ ആദ്യമായി പറയുന്നത് എന്ന്.
അങ്ങേയറ്റത്തെ പരുഷവും പ്രാകൃതവുമായ
ശീലങ്ങളുമായി ഇരുണ്ട യുഗത്തില്‍ ജീവിച്ചിരുന്ന
ഒരു സമൂഹത്തെ കേവലം രണ്ടു പതിറ്റാണ്ട് കൊണ്ട് സംസ്കാരത്തിന്റെയും വിജ്ഞാനത്തിന്റെയും സ്വഭാവമഹിമയുടെയും
മാതൃകാ പ്രതിരൂപങ്ങളായി പരിവര്‍ത്തിപ്പിക്കുക എന്ന മഹത്തായ ദൌത്യം ഖുര്‍ആനും
പ്രവാചകനും നിര്‍വഹിച്ചത് ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തില്‍ രേഖപ്പെട്ടു കിടക്കുകയാണ്.ആ സത്യം വിളിച്ചു പറയാന്‍
ലോകപ്രശസ്തരായ ചരിത്രകാരന്മാര്ക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല.
അവിടുന്നിങ്ങോട്ടു പതിനാലു നൂറ്റാണ്ടുകള്‍ക്കു ശേഷവും തത്വചിന്തകരെ അടക്കം ലക്ഷക്കണക്കായ മനുഷ്യരെ ഖുര്‍ആന്‍ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നു.
"ശാസ്ത്രത്തിന്റെ ഏതെന്കിലും മേഖലയില്‍ അറബികള്‍ തുടങ്ങി വെക്കാത്ത എന്തെങ്കിലും
പടിഞ്ഞാറിന് പൂര്തികരിക്കേണ്ടി വന്നിട്ടില്ല".
ഇതാര് പറഞ്ഞതാണെന്ന്"ഞമ്മന്റെ ശാസ്ത്രം"
പറഞ്ഞു മമ്മൂഞ്ഞുകളായി നടക്കുന്ന യുക്തിവാദി
സുഹൃത്തുക്കളെങ്കിലും അറിഞ്ഞിരിക്കണം .
ഇതര വേദഗ്രന്ഥങ്ങള്‍ അവതരിച്ച ഭാഷകള്‍
ഇന്ന് സജീവമായി ഉപയോഗിക്കപ്പെടുന്നില്ലെന്നും
ഖുര്‍ആന്‍ അവതരിച്ച അറബി ഭാഷ അങ്ങനെയല്ല എന്നും പറയുമ്പോള്‍ അതില്‍ വസ്തുതാപരമായ എന്തെങ്കിലും പിഴവുണ്ടെങ്കില്‍
തെളിവ് സഹിതം അതിനെ ഖണ്ഡിക്കാന്‍ ശ്രമിക്കു കൂതറമാപ്ലേ.
ഇതെല്ലാം മറന്നു കല്ല് മേലോട്ട് എറിഞ്ഞു താഴോട്ട് വീഴുന്നതും കാത്തു നിന്നാല്‍ തലയിലെ കണ്ണട പൊട്ടുമെന്നല്ലാതെ മറ്റെന്തെങ്കിലും സംഭവിക്കുമോ കലിപ്പേ. :)
(എത്ര സുന്ദരന്‍ മലയാളപദങ്ങളാണ് മാപ്ല പ്രയോഗിക്കുന്നത്. ഒന്ന് മര്യാദക്കു സംവദിക്കാനെങ്കിലും ഈ യുക്തിവാദികള്‍ എന്നാണു പഠിക്കുക പടച്ചോനെ.)
ഈ കുറാന്റെ വെല്ലുവിളി ആരും സ്വീകരിക്കുന്നില്ലാ എന്നു പറയുന്നതിനുള്ള മറുപടിയാണ് ഞാന്‍ പറഞ്ഞ മഹത്വചനം . ഇതുവരെ ആരും സ്വീകരിക്കാത്ത ആ വെല്ലുവുളി ഏറ്റെടുത്ത ആദ്യത്തെ വ്യക്തി എന്ന നിലയില്‍ കലിപ്പിന്റെ പേരു രേഖപ്പെടുത്തനമെന്നു കൂടി അഭ്യര്‍ഥിക്കുന്നു. ഇനി നിങ്ങള്‍ക്ക് എന്റെ വാക്യവും കുറാനുമായി താരതമ്യം ചെയ്ത് ഏതാണ് മികച്ചത് എന്നു തീരുമാനിക്കാം.
"ശാസ്ത്രത്തിന്റെ ഏതെന്കിലും മേഖലയില്‍ അറബികള്‍ തുടങ്ങി വെക്കാത്ത എന്തെങ്കിലും
പടിഞ്ഞാറിന് പൂര്തികരിക്കേണ്ടി വന്നിട്ടില്ല"
ഈ പറഞ്ഞത് ആരായാലും അതില്‍ എന്തെങ്കിലും വാസ്തവമുണ്ടെന്ന് തോന്നുന്നുണ്ടോ.. അല്ലെങ്കില്‍ തന്നെ അറബികള്‍ എന്നു പറഞ്ഞാല്‍ അതു കുറാന് വായിച്ചുപഠിച്ചവരാകണമെന്നുണ്ടോ..
മൊഹമ്മദ് അതിസമര്‍ഥനും ബുദ്ധിശാലിയും എന്നു മാത്രമല്ല, ഒരു അത്ഭുതം തന്നെയാണ് എന്നതില്‍ സംശയമില്ല. അന്നത്തെ പ്രാകൃത സമൂഹത്തില്‍ കുറാന് ഏറ്റെടുത്തു വിജയിച്ചത് മഹത്തായ ദൌത്യമായിരുന്നു. അത്തരത്തില്‍ കുറാനും നബിയും അറബ് സമൂഹത്തിന് വിലപ്പെട്ട സംഭാവന നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്നും യാതൊരു അര്‍ഥവുമില്ലാത്ത ഈ പൊത്തകം പൊക്കിപിടിച്ച് അതിനു പകരം വയ്ക്കാന്‍ മറ്റൊന്നില്ല എന്ന് കൂടെകൂടെ വിളിച്ചുകൂവുന്നത് അരോചകം തന്നെ.
'മാപ്ല'യായി ജനിച്ച് (?) കൂതറയായി മാറിയവരുടെ കലിപ്പ് തീര്‍ക്കാന്‍ ഈ കമന്റ് ബോക്സ് ഉപയോഗിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ദയവായി കലിപ്പുതീര്‍ക്കാന്‍ മറ്റുവല്ല മാര്‍ഗവും തേടുക. എങ്ങനെയാണ് യുക്തിവാദികള്‍ ഈ സംവാദത്തോട് പ്രതികരിക്കുന്നത് എന്നതിന് തെളിവായി രണ്ട് കമന്റ് നിര്‍ത്തിയതാണ്.
ഖുര്‍ആന്റെ വെല്ലുവിളിക്ക് എന്റെ മറുപടി എന്ന് പറഞ്ഞ് പ്രസിദ്ധപ്പെടുത്തിയാല് അങ്ങ് താരതമ്യം ചെയ്ത് നോക്കുമായിരുന്നു എന്നു പറഞ്ഞിട്ടു ഒന്നും കണ്ടില്ലല്ലോ?
ഇപ്പോ ഞാന്‍ ദാ വെല്ലുവിളിക്കുന്നു..
"ദൈവം നിലനില്ക്കുന്നില്ല"
എന്റെ മറുപടിയും എതെങ്കിലും ഖൂറാന്‍ വാചകവും തമ്മില്‍ താരതമ്യം ചെയ്യാന്‍ തയ്യാറുണ്ടോ?
അതോ ഒഴിഞ്ഞുമാറി കഴിവു തെളിയിക്കുമോ?
>>> അവിടുന്നിങ്ങോട്ടു പതിനാലു നൂറ്റാണ്ടുകള്‍ക്കു ശേഷവും തത്വചിന്തകരെ അടക്കം ലക്ഷക്കണക്കായ മനുഷ്യരെ ഖുര്‍ആന്‍ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നു.<<<
എണ്ണം വെച്ചു നോക്കിയാല്‍ ആ പതിനാലു നൂറ്റാണ്ടുകള്‍ക്കിടയില്‍ ജനിച്ചു മരിച്ച മനുഷ്യരില്‍ 90% ആള്‍ക്കാരെങ്കിലും ഖുറാന് ഒരു തവണ പോലും വായിക്കാതെയൊ കുറാനെന്നു കേള്‍ക്കാതെയോ തന്നെ ആകും മണ്ണടിഞ്ഞിട്ടുണ്ടാകുക. അതു ലക്ഷക്കണക്കില്ല കോടിക്കണക്കിനാണു. ആകര്‍ഷിക്കാന്‍ പോയിട്ടു ഖുറാനെപ്പറ്റി അറിയിക്കാന്‍ അല്ലാഹുവിനു കഴിഞ്ഞില്ല എന്നു വരുമല്ലോ?
എണ്ണം പറഞ്ഞു മേനി നടിക്കുന്നവര്‍ ഇതൊക്കെ ഓര്ക്കാത്തനെന്താണാവോ?
>>> എണ്ണം വെച്ചു നോക്കിയാല്‍ ആ പതിനാലു നൂറ്റാണ്ടുകള്‍ക്കിടയില്‍ ജനിച്ചു മരിച്ച മനുഷ്യരില്‍ 90% ആള്‍ക്കാരെങ്കിലും ഖുറാന് ഒരു തവണ പോലും വായിക്കാതെയൊ കുറാനെന്നു കേള്‍ക്കാതെയോ തന്നെ ആകും മണ്ണടിഞ്ഞിട്ടുണ്ടാകുക. അതു ലക്ഷക്കണക്കില്ല കോടിക്കണക്കിനാണു. ആകര്‍ഷിക്കാന്‍ പോയിട്ടു ഖുറാനെപ്പറ്റി അറിയിക്കാന്‍ അല്ലാഹുവിനു കഴിഞ്ഞില്ല എന്നു വരുമല്ലോ? <<<
2010 ല്‍ ഖുര്‍ആനെക്കുറിച്ചു കേള്‍ക്കാത്ത എത്ര ശതമാനം ആളുകളുണ്ടാകും എന്നുകൂടി പറയുമോ?.
ഒരു 58 കോടി ആള്ക്കാര് വരും ലത്തീഫ്. കൃത്യമല്ല. Give or take a 5C.
ലത്തീഫിനോട് ഒന്നൂടെ :
താരതമ്യം ചെയ്യാന്‍ തയ്യാറുണ്ടോ?
അതോ ഒഴിഞ്ഞുമാറി കഴിവു തെളിയിക്കുമോ?
'Islam is the world's second largest religion after Christianity. According to a 2009 demographic study, Islam has 1.57 billion adherents, making up 23% of the world population.' (Wikipedia)
എന്ന് വിക്കിയിലും മറ്റൊരിടത്ത് ഇങ്ങനെയും കാണുന്നു.
The Muslim population in 2009 is 1657.6 million.
Muslim Population is increasing at 1.84%
ഖുര്‍ആനെ അറിയുക മാത്രമല്ല കാണുകയും കേള്‍ക്കുകയും ചെയ്യാത്ത ഒരാള്‍ മുസ്ലിം എന്ന വിശേഷണത്തിന് പോലും അര്‍ഹനല്ല.
ഇനി അതിന്റെ അനുയായി അല്ലാത്തവരുടെ കാര്യം. എത്ര കോടി ആളുകള്‍ ഖുര്‍ആനെതിരെയുള്ള ആ പടം നെറ്റിലൂടെയും അല്ലാതെയും കണ്ടു. എത്ര കോടി ആളുകള്‍ ലോകത്താകമാനമുള്ള ചാനലിലൂടെയും പത്രങ്ങളിലുടെയും മാസികകളിലൂടെയും ഗ്രൗണ്ട് സീറോയില്‍ വെച്ച് ഖുര്‍ആന്‍ കത്തിക്കാന്‍ പുറപ്പെട്ടതും അതിന് കഴിയാതെ നിരാശനാകേണ്ടി വന്നതും കണ്ടു. ഇതൊക്കെ 58 കോടിയില്‍ ഒതുങ്ങുമെങ്കില്‍ പേടിത്തൊണ്ടന്‍ ഇനി കണക്കുമായി വരരുതെന്ന് അപേക്ഷിക്കുന്നു. മാത്രമല്ല താങ്കളുടെ ഐഡി. വെളിപ്പെടാതെ നോക്കണമെന്നും.
//ആകര്‍ഷിക്കാന്‍ പോയിട്ടു ഖുറാനെപ്പറ്റി അറിയിക്കാന്‍ അല്ലാഹുവിനു കഴിഞ്ഞില്ല എന്നു വരുമല്ലോ?//
ഖുര്‍ആനെ കുറിച്ച് പേടിത്തൊണ്ടന്‍ എങ്ങനെ അറിഞ്ഞു?
Seriously,
1400 വര്‍ഷങ്ങള്‍ ആയിട്ടും 80% മനുഷ്യരും വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല എങ്കില്‍ അല്ലാഹുവിന്റെ പ്ലാനിങ്ങ് പാളിയെന്നു തന്നെയാണതു കാണിക്കുന്നതു്.
ഇത്ര നാളു കഴിഞ്ഞിട്ടും ഭൂരിപക്ഷം ദൈവവിശ്വാസികളും എന്തുകൊണ്ടു ഖുറാനില്‍ വിശ്വസിക്കാത്തവരായി?
( യുക്തിവാദികളെ വിട്ടേക്കു.. നരകത്തിലേക്കു one side ticket എടുത്തിരിക്കുന്ന ഡേഷുകള്!! (ഞാനുള്‍പ്പെടും). )
പിന്നെ.. നമ്മടെ താരതമ്യം ഇതു വരെ തുടങ്ങിയില്ല കേട്ടോ? എനിക്കതായിരുന്നു ചര്‍ച്ചക്കു താല്പര്യം. ഖുറാനിലെ ഏതെങ്കിലും ഒരു വാചകത്തിനോടെങ്കിലും ഒന്നു താരതമ്യപ്പെടുത്തി കണ്ടാല്‍ മതിയായിരുന്നു..
പേടിത്തൊണ്ടന്‍ ,
ഖുര്‍ആനുമായി ബന്ധപ്പെട്ട വിഷയം ഇവിടെ ആരംഭിച്ചതുതന്നെ ബര്‍ട്രന്റ് റസ്സലിന്റെ ഒരു പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് എന്ന് ഞാന്‍ പലതവണ സൂചിപ്പിച്ചതാണ്. തുടര്‍ച്ചയായ 18 ഓളം ലേഖനങ്ങളിലൂടെ ഞാന്‍ പറഞ്ഞത് ദൈവമേ തെളിവ് മതിയായിരുന്നില്ല നിന്നില്‍ വിശ്വസിക്കാനും നീ നല്കിയ സന്ദേശത്തെ പിന്പറ്റാനും എന്ന വാദത്തിന് ദൈവത്തിങ്കല്‍ നിലനില്‍പ്പുണ്ടാകില്ല എന്നാണ്. അതിന് ഇസ്ലാമിന്റെ പക്ഷത്ത് നിന്നുള്ള വിശദീകരണമാണ് നല്‍കിയത്. പ്രസ്തുത പരാമര്‍ശം മുഖ്യമായും ഇസ്ലാമിലെ ദൈവ വീക്ഷണവുമായി യോജിക്കുന്നതുമാണ്.
അന്നുമുതല്‍ യുക്തിവാദികള്‍ ഉന്നയിച്ച് വന്ന അതേ ആരോപണങ്ങള്‍ തന്നെയാണ് താങ്കളും ആവര്‍ത്തിക്കുന്നത്. ആദ്യം സ്വന്തം പേരില്‍ പറഞ്ഞുവെങ്കില്‍ വീണ്ടും ഇത്രയും കാര്യങ്ങള്‍ പറഞ്ഞതിന് ശേഷവും അത് അതേ പേരില്‍ ആവര്‍ത്തിക്കാനുള്ള മനസ്സാക്ഷിക്കുത്ത് കാരണമാകാം, ഇവിടെ കൂതറയായും പേടിതൊണ്ടനായും രൂപം മാറിയത്. നിങ്ങള്‍ പറഞ്ഞതിനോടുള്ള എന്റെ പ്രതികരണം അറിയിക്കാന്‍ താങ്കളുടെ പരിഹാസം ഞാന്‍ തടസ്സമായിക്കാണുന്നില്ല.
ഇസ്ലാമിക കാഴ്ചപ്പാടില്‍ ദൈവം മനുഷ്യന്റെ സ്രഷ്ടാവാണ് എന്നത് മാത്രമല്ല. ദൈവം നിയമദാതാവുകൂടിയാണ്. സാന്മാര്ഗിക വിധികര്‍ത്താവും. കണ്ണുതന്ന ദൈവം എന്ത് കാണണം, കാണരുത് എന്ന നിര്‍ദ്ദേശം കൂടി നല്കിയിരിക്കുന്നു. ലൈംഗികത നല്കിയപ്പോള് അതിന് പരിധി നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. ആയുസ് നല്കിയപ്പോള് അതെങ്ങനെ വിനിയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു.
മനുഷ്യസൃഷ്ടിക്ക് ഭൗതികമായ കാരണം ഉണ്ടാക്കിയത് പോലെ അവന്റെ സന്മാര്ഗ ദര്‍ശനവും ദൈവം അതിന്റെതായ ഒരു സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതാണ് പ്രവാചകത്വവും ആ പ്രവാചകന്മാരിലൂടെ അവതീര്‍ണമായ വേദങ്ങളും.
ഒരു വിഭാഗം ഏതെങ്കിലും ഒരു ഗ്രന്ഥത്തെ വേദമാണെന്ന് പറഞ്ഞതുകൊണ്ടുമാത്രം അത് വേദമാകുന്നില്ല. അത് വേദമാണോ അല്ലേ എന്ന് ബോധ്യപ്പെടുമ്പോള്‍ മാത്രമേ മനുഷ്യന് അത് അംഗീകരിക്കാന്‍ ബാധ്യസ്ഥനാകുന്നുള്ളൂ. മനുഷ്യന് നല്കപ്പെട്ട വിവേചന ശക്തിയും യുക്തിയും അതിന് ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇവിടെ പരാമര്‍ശിക്കപ്പെട്ട പന്തണ്ട് കാര്യങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ ദൈവികമാണെന്ന് എന്നെ ബോധ്യപ്പെടുത്തിയ തെളിവുകളാണ്. ഇതില്‍ ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ചാല്‍ തന്നെ ഖുര്‍ആന്റെ ദൈവികത വെളിപ്പെടുന്നതാണ്. ദൈവ നിഷേധികള്‍ക്ക് ഒന്നോ രണ്ടോ മതിയാകില്ലെന്ന് മാത്രം.
നിഷേധിക്കാന്‍ തീരുമാനിച്ചവര്‍ക്ക് തങ്ങളുടെ മുമ്പില്‍ ദൈവദൂതനെ കാണുകയും അദ്ദേഹത്തിന് അവതരിക്കുന്നതില്‍ അവര്‍ നേരിട്ട് സാക്ഷികളാവുകയും ചെയ്തിട്ടും ഫലമുണ്ടായിട്ടില്ല. അതുകൊണ്ട് ഇവിടെ അതുമിതും പറഞ്ഞുകൊണ്ടിരിക്കുന്ന പേടിതൊണ്ടന്മാരും, കൂതറയും, കലിപ്പും എന്തൊക്കെ പറഞ്ഞാലും ഇത് വായിക്കുന്ന ചിലരെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കുന്നുണ്ടാകും എന്ന് ഞാന്‍ കരുതുന്നു. ചരിത്രത്തിലിന്നോളം അങ്ങനെയാണ് സംഭവിച്ചിട്ടുള്ളത്. കാരണം മനുഷ്യന് നിഷേധിക്കാനും സ്വീകരിക്കാനുമുള്ള കഴിവ് ദൈവദത്തമാണെന്ന വിശ്വാസവും ഇസ്ലാമിന്റെ ഭാഗമാണ്.
>>> 1400 വര്‍ഷങ്ങള്‍ ആയിട്ടും 80% മനുഷ്യരും വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല എങ്കില്‍ അല്ലാഹുവിന്റെ പ്ലാനിങ്ങ് പാളിയെന്നു തന്നെയാണതു കാണിക്കുന്നതു്.
ഇത്ര നാളു കഴിഞ്ഞിട്ടും ഭൂരിപക്ഷം ദൈവവിശ്വാസികളും എന്തുകൊണ്ടു ഖുറാനില്‍ വിശ്വസിക്കാത്തവരായി?
( യുക്തിവാദികളെ വിട്ടേക്കു.. നരകത്തിലേക്കു one side ticket എടുത്തിരിക്കുന്ന ഡേഷുകള്!! (ഞാനുള്‍പ്പെടും). ) <<<
അല്ലാഹുവിന്റെ പ്ലാനിങ് പാളിയെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. മുഴുവന്‍ ആളുകളെയും സന്മാര്ഗം ബലം പ്രയോഗത്തിലൂടെ നല്‍കുക ദൈവിക ലക്ഷ്യമായിരുന്നില്ല എന്നാണ് ഖുര്‍ആനിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്. മറിച്ച് അതാഗ്രഹിക്കുന്നവര്‍ക്കും സ്വയം തെരഞ്ഞെടുക്കുന്നവര്‍ക്കും സന്മാര്ഗത്തിലൂടെ ചരിക്കുവാന്‍ ഉതവി നല്‍കുക എന്ന് ഒരു സംവിധാനാണ് ആദം മുതല്‍ നിലനില്‍ക്കുന്നത്. അതോടൊപ്പം ദൈവിക ദര്‍ശനം കേള്‍ക്കാനും അറിയാനും ഏതോ അര്‍ഥത്തില്‍ അവസരം ലഭിക്കുകയും ചെയ്തിട്ടും മനപ്പൂര്‍വമോ അശ്രദ്ധ കാരണമോ അതിനെ വേണ്ടെന്ന് വെക്കുകയും ചെയ്തവരെ മാത്രമേ ദൈവം ശിക്ഷിക്കുകയുള്ളൂ.
ഇത്രനാളു കഴിഞ്ഞിട്ടും ഭൂരിപക്ഷം ദൈവവിശ്വാസികളും എന്തുകൊണ്ട് ഖുര്‍ആനില്‍ വിശ്വസിച്ചില്ല എന്നതിന് മറുപടി പറയാനോ അതന്വേഷിക്കാനോ ചുമതലയൊന്നും ആരെയും ഏല്പിച്ചിട്ടില്ല. എന്നാല്‍ ഈ സത്യസന്ദേശം ലഭിച്ചവര്‍ക്ക് അത് മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കേണ്ട ചുമതലയുണ്ട്. ദൈവം നല്കിയ ബുദ്ധി ഈ കാര്യത്തില്‍ ഉപയോഗിക്കരുതെന്ന് വാശിയുള്ളവരാണ്. നേരത്തെ കൂതറ ഉപയോഗിച്ചത് പോലുള്ള ശൈലികളിലൂടെ ഇതിനെ പ്രശ്നവല്കരിക്കാന് പാടുപെടുന്നത്.
എത്തിച്ചുകൊടുക്കുക എന്ന സ്വന്തം ഉത്തരവാദിത്തം നിര്‍വഹിച്ചുകഴിഞ്ഞാല്‍ ഒരു വിശ്വാസി സംതൃപ്തനാണ്. ആര് അത് ഉള്‍കൊണ്ടു അല്ലെങ്കില്‍ തള്ളിക്കളഞ്ഞു എന്നത് അവനെ അലോസരപ്പെടുത്തുന്നില്ല. ഒരാള്‍ സന്മാര്ഗം ഉദ്ദേശിക്കുകയും ദൈവം അതിന് ഉതവിനല്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് ഒരാള്‍ ഖുര്‍ആനില്‍ വിശ്വസിക്കുന്നത്. അഥവാ ഈ രണ്ട് കാര്യങ്ങളും പ്രബോധകന്റെ കൈവശമല്ലെന്ന് ചുരുക്കം. എന്നിരിക്കെ ഈ പ്രബോധനം ഒരിക്കലും ബുദ്ധിപരമായ സംവാദത്തിനപ്പുറം പോകില്ല. അതുകൊണ്ടാണ് ഒരു യഥാര്‍ഥ വിശ്വാസിക്ക് ഒരിക്കലും വര്‍ഗീയവാദിയോ തീവ്രവാദിയോ ആകാന്‍ സാധ്യമല്ല എന്ന് പറയുന്നതും.
ലത്തീഫ് പറയുന്ന വാദങ്ങള്‍ക്ക് തതുല്ല്യമായ ഭാഷയിലോ രീതിയിലോ മറുപടി പറയാനെങ്കിലും വായനക്കാരന് ശ്രദ്ധിക്കണമെന്നണെന്റെ അപേക്ഷ.
കലിപ്പ് പറയുന്നു...
//അന്നത്തെ പ്രാകൃത സമൂഹത്തില്‍ കുറാന് ഏറ്റെടുത്തു വിജയിച്ചത് മഹത്തായ ദൌത്യമായിരുന്നു. അത്തരത്തില്‍ കുറാനും നബിയും അറബ് സമൂഹത്തിന് വിലപ്പെട്ട സംഭാവന നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്നും യാതൊരു അര്‍ഥവുമില്ലാത്ത ഈ പൊത്തകം പൊക്കിപിടിച്ച് അതിനു പകരം വയ്ക്കാന്‍ മറ്റൊന്നില്ല എന്ന് കൂടെകൂടെ വിളിച്ചുകൂവുന്നത് അരോചകം തന്നെ.//
കാലം മാറിയിട്ടുണ്ട്, ശരിയാണ്. ലോകത്തിന്റെ കോലവും മാറിയിരിക്കുന്നു. മനുഷ്യനിന്ന് വളരെയേറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. ശാസ്ത്രം വിവരണാതീതമാം വിധം വളര്‍ന്നു. സാങ്കേതികവിദ്യ സമൃദ്ധമായി. വിജ്ഞാനം വമ്പിച്ച വികാസം നേടി. ജീവിതസൌകര്യങ്ങള്‍ സീമാതീതമായി വര്‍ധിച്ചു. നാഗരികത നിര്‍ണായക നേട്ടങ്ങള്‍ കൈവരിച്ചു. ജീവിതനിലവാരം വളരെയേറെ മെച്ചപ്പെട്ടു. എന്നാല്‍ മനുഷ്യനില്‍ ഇവയെല്ലാം എന്തെങ്കിലും മൌലികമായ മാറ്റം വരുത്തിയിട്ടുണ്ടോ? വിചാരവികാരങ്ങളെയും ആചാരക്രമങ്ങളെയും ആരാധനാരീതികളെയും പെരുമാറ്റ സമ്പ്രദായങ്ങളെയും സ്വഭാവ സമീപനങ്ങളെയും അല്പമെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ? ഇല്ലെന്നതല്ലേ സത്യം? സഹസ്രാബ്ദങ്ങള്‍ക്കപ്പുറം അന്ധവിശ്വാസങ്ങള്‍ സമൂഹത്തെ അടക്കിഭരിച്ചിരുന്നു. സമകാലീന സമൂഹത്തിലെ സ്ഥിതിയും അതുതന്നെ. അന്നത്തെപ്പോലെ ഇന്നും മനുഷ്യന് അചേതന വസ്തുക്കളെ ആരാധിക്കുന്നു. ചതിയും വഞ്ചനയും കളവും കൊള്ളയും പഴയതുപോലെ തുടരുന്നു. മദ്യം മോന്തിക്കുടിക്കുന്നതില്‍ പോലും മാറ്റമില്ല. ലൈംഗിക അരാജകത്വത്തിന്റെ അവസ്ഥയും അതുതന്നെ. എന്തിനേറെ, ആറാം നൂറ്റാണ്ടിലെ ചില അറേബ്യന്‍ ഗോത്രങ്ങള്‍ ചെയ്തിരുന്നതുപോലെ പെണ്‍കുഞ്ഞുങ്ങളെ ആധുനിക മനുഷ്യനും ക്രൂരമായി കൊലപ്പെടുത്തുന്നു. അന്ന് ഒന്നും രണ്ടുമൊക്കെയായിരുന്നുവെങ്കില്‍ ഇന്ന് ലക്ഷങ്ങളും കോടികളുമാണെന്നു മാത്രം. വൈദ്യവിദ്യയിലെ വൈദഗ്ധ്യം അത് അനായാസകരമാക്കുകയും ചെയ്തിരിക്കുന്നു. നാം കിരാതമെന്ന് കുറ്റപ്പെടുത്തുന്ന കാലത്ത് സംഭവിച്ചിരുന്നപോലെ തന്നെ ഇന്നും മനുഷ്യന് തന്റെ സഹജീവിയെ ക്രൂരമായി കൊലപ്പെടുത്തുന്നു. അന്ന് കൂര്‍ത്തുമൂര്‍ത്ത കല്ലായിരുന്നു കൊലയ്ക്ക് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് വന്‍ വിസ്ഫോടന ശേഷിയുള്ള ബോംബാണെന്നു മാത്രം. അതിനാല്‍ കൊല ഗണ്യമായി വര്‍ധിച്ചിരിക്കുന്നു. ചുരുക്കത്തില്‍, ലോകത്തുണ്ടായ മാറ്റമൊക്കെയും തീര്‍ത്തും ബാഹ്യമത്രെ. അകം അന്നും ഇന്നും ഒന്നുതന്നെ. മനുഷ്യന്റെ മനമൊട്ടും മാറിയിട്ടില്ല. അതിനാല്‍ മൌലികമായൊരു മാറ്റവും സംഭവിച്ചിട്ടില്ല. പിന്നിട്ട നൂറ്റാണ്ടുകളിലെ പുരുഷാന്തരങ്ങളില്‍ മനംമാറ്റവും അതുവഴി ജീവിത പരിവര്‍ത്തനവും സൃഷ്ടിച്ച ആദര്‍ശവിശ്വാസങ്ങള്‍ക്കും മൂല്യബോധത്തിനും മാത്രമേ ഇന്നും അതുണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. ആറാം നൂറ്റാണ്ടിലെ മാനവമനസ്സിന് സമാധാനവും ജീവിതത്തിന് വിശുദ്ധിയും കുടുംബത്തിന് സ്വൈരവും സമൂഹത്തിന് സുരക്ഷയും രാഷ്ട്രത്തിന് ഭദ്രതയും നല്കിയ ദൈവികജീവിതവ്യവസ്ഥക്ക് ഇന്നും അതിനൊക്കെയുള്ള കരുത്തും പ്രാപ്തിയുമുണ്ട്. പ്രയോഗവല്‍ക്കരണത്തിനനുസൃതമായി അതിന്റെ സമകാലിക പ്രസക്തിയും പ്രാധാന്യവും സദ്ഫലങ്ങളും പ്രകടമാകും; പ്രകടമായിട്ടുണ്ട്; പ്രകടമാകുന്നുമുണ്ട്. വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും സമര്‍പ്പിക്കുന്ന സമഗ്ര ജീവിതവ്യവസ്ഥയില്‍ ഒരംശം പോലും ആധുനിക ലോകത്തിന് അപ്രായോഗികമോ അനുചിതമോ ആയി ഇല്ലെന്നതാണ് വസ്തുത. എന്നല്ല; അതിന്റെ പ്രയോഗവല്‍ക്കരണത്തിലൂടെ മാത്രമേ മാനവരാശി ഇന്നനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും പൂര്‍ണമായും പരിഹരിക്കപ്പെടുകയുള്ളൂ.
for more visit: http://islammalayalam.net/
സര്‍വശക്തനായ ദൈവം തന്റെ സൃഷ്ടിയായ മനുഷ്യനോട് വെല്ലുവിളിനടത്തിയതിലൂടെ സ്വയം ചെറുതാവുകയാണ്. മലയാളത്തിലെ ഒരു നോവലിസ്റ്റ് താന്‍ എഴുതിയപോലെ ഒരു നോവലെഴുതിക്കൊണ്ടുവാ എന്നു കവലയില്‍ നിന്നു വെല്ലുവിളിച്ചാല്‍ ആ എഴുത്തുകാരന് മഹാനാണെന്ന് വിവരമുള്ള ആരും പറയുമെന്ന് തോന്നുന്നില്ല. ആ എഴുത്തുകാരന്റെ അല്പത്വമാണ് അതിലൂടെ വെളിവാവുക.
നിരക്ഷരകുക്ഷി അതുല്യമായ രചനകള്‍ നടത്തിയ കഥ ഭാരതത്തിലും പ്രചാരത്തിലുണ്ട്. ഉദാഹരണത്തിന് കാളിദാസന്റെ കഥ. നിരക്ഷരനായിരുന്ന കാളിദാസന് കാളീദേവിയുടെ അനുഗ്രഹത്താലാണ് സാഹിത്യ രചനയ്ക്കുള്ള കഴിവു ലഭിച്ചതെന്ന് ഒരു കഥ പ്രചാരത്തിലുണ്ട്. ഇത് മനുഷ്യ ഭാവനാസൃഷ്ടി മാത്രമാണെന്ന് ലത്തീഫിനും സംശയമില്ലന്ന് കരുതുന്നു. പക്ഷെ അള്ളായുടേയും മുഹമ്മദിന്റേയും കാര്യം വരുമ്പോള്‍ അത്ഭുതപ്പെട്ട് കണ്ണുമിഴിക്കുന്നതു കാണുമ്പോള്‍ സഹതാപം തോന്നുന്നു.
കുറച്ചു കാര്യങ്ങള്‍ :
1. ഇതെന്റെ സ്വന്തം ഐഡി ആണ്. തല്ക്കാലം സ്വന്തമായി ബ്ലോഗില്ല
2. കൂതറ മാപ്ല ഞാനല്ല. എന്നെ അവിടെ കൊണ്ടു കെട്ടിയെ ശരിയായില്ല. (by the way, ആ അസതോ മാ സത് ഗമയ കലക്കി. അതിന്റെ ഏഴയലത്തു വരുന്ന ഒരു വാചകം ഖുരാനില് ഇല്ല.)
3. ഈ ഐഡിയിലേ ഞാന്‍ ഈ ബ്ലോഗില്‍ കമന്റിയിട്ടുള്ളു. (ആദ്യത്തെ ആറു 'തെളിവു' പോസ്റ്റിലും കമന്റിയതു ലത്തീഫ് മുക്കിയതു ഓര്‍മ്മയില്ലേ)
4. ഈ ഐഡിയിലേ ഇനി കമന്റുന്നെങ്കില് കമന്റൂ.
>> ദൈവ നിഷേധികള്‍ക്ക് ..
>> നിഷേധിക്കാന്‍ തീരുമാനിച്ചവര്‍ക്ക് ..
ഞാന്‍ പറഞ്ഞല്ലോ ലത്തീഫ്, യുക്തിവാദികളേ വിട്ടേക്കു.
ദൈവത്തില്‍ വിശ്വസിക്കുന്ന സ്വര്‍ഗത്തില്‍ പോകാന്‍ ആഗ്രഹമുള്ള, ഒരു ബലപ്രയോഗവുമില്ലാതെ സന്മാര്ഗത്തില് പോകുന്ന, എന്നാല്‍ മുസ്ലിമുകള് അല്ലാത്ത വിശ്വാസികള്‍ ഉണ്ടല്ലോ. അവരില്‍ എത്ര പേര് കുറാനെ പറ്റി കേള്‍ക്കാന്‍ തയ്യാറാകും? സത്യസന്ദേശം ലഭിച്ചവര്‍ അതു എത്തിച്ചു കൊടുക്കാന്‍ ശ്രമിച്ചിട്ടും ഇത്രയധികം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത്രയധികം ദൈവവിശ്വാസികളായ ആള്‍ക്കാര്‍ക്കു ഖുറാനില്‍ വിശ്വാസം വന്നിട്ടില്ല. അവരിപ്പോഴും ബൈബിളിലൂടെയും ഗീതയിലൂടെയും ദൈവത്തില്‍ എത്താന്‍ ശ്രമിക്കുന്നു. ഖുരാന് വേണ്ടെന്നു വെക്കുന്നു.
ഖുറാന് ഇറക്കിയപ്പോ അല്ലാഹുവിന്റെ പ്ലാന്‍ ഇതായിരുന്നോ? ദൈവത്തെ അറിയാന്‍ ആഗഹിച്ച ഇത്രയദികം ആള്‍ക്കാര്‍ക്കു ഖുറാന് വായിക്കാനും മനസ്സിലാക്കനും ഖുറാനില്‍ വിശ്വാസം തോന്നാനും അവസരം നല്കാന് അല്ലാഹുവിനു കഴിഞ്ഞില്ലല്ലോ?
ഈ പോസ്റ്റിലെ വിഷയമായ വെല്ലുവിളിയുടെ മറുപടിയുടെ താരതമ്യത്തിനായി കാത്തിരിക്കുന്നു.
1400 വര്‍ഷങ്ങള്‍ ആയിട്ടും 80% മനുഷ്യരും വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല എങ്കില്‍ അല്ലാഹുവിന്റെ പ്ലാനിങ്ങ് പാളിയെന്നു തന്നെയാണതു കാണിക്കുന്നതു്.
==================
ഖുര്‍ആന്‍ വ്യക്തമായി തെന്നെ പറയുന്ന കാര്യമാണ്, മനുഷ്യരെയെല്ലാം വിശ്വാസികളാക്കാനായിരുന്നുവെങ്കില് ദൈവത്തിന് വളരെ എളുപ്പമായിരുന്നു എന്ന്. മാലാഖമാര്‍ എന്ന, തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത സൃഷ്ടിയും ദൈവതിന്റെത് തെന്നെയാണ്. പക്ഷെ മനുഷ്യന്രുടെ കാര്യത്തില്‍ ദൈവം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്കി. കുറച്ചു പേര് സത്യം സ്വീകരിക്കും കുറെ പേര് നിരാകരിക്കും. ആരെങ്കിലും സ്വീകരിച്ചാല്‍ ദൈവത്തിന് ഗുണമോ, നിരാകരിച്ചാല്‍ ദോഷമോ ഇല്ല, ദുന ദോഷങ്ങള്‍ അവനവന് തെന്നെയാണ് എന്ന് ഖുര്‍ആന്‍ പറയുന്നു.
ഖുര്ആന്നെ ക്കുറിച്ചു യാതൊന്നും കേട്ടിട്ടില്ലാത്തതിനാല്‍ അത് സ്വീകരിക്കാത്തവനെ ദൈവ ശിക്ഷിക്കുമെന്ന് എവിടെയും പറയുന്നില്ല.
ഖുര്‍ആനെ പോലെയുള്ള ഒരു ഗ്രന്ഥം കൊണ്ട് വരുവാനുള്ള വെല്ലുവിളിയെ ക്കുറിച്ച് മറുപടി പറഞ്ഞു കണ്ടു. ഭാഷാപരവും സാഹിത്യപരവും ആയ ഖുര്‍ആനിന്റെ അദ്വിതീയതൊക്കൊപ്പം തെന്നെ ശ്രദ്ധിക്കേണ്ട വസ്തുതയാണ്, ഖുര്‍ആന്‍ വരുത്തിയ വിപ്ലവം. സംസ്കാരത്തിന്റെ യേത് ഇളവ് കോല്വെച്ച് നോക്കിയാലും പൂജ്യത്തില്‍ നില്‍ക്കുകയായിരുന്ന ഒരു നാടോടി സമൂഹത്തെയാണ് ഖുര്‍ആന്‍, കേവലം ഇരുപത്തി വര്‍ഷം കൊണ്ട്, ഗ്രീക്ക് റോമന്‍ സംസ്കാരങ്ങളെ വെല്ലുന്ന ഒരു സംകാരത്തിന്റെ പതാക വാഹകരാക്കിയത്. ഖുര്‍ആനിന്റെ അവതരണത്തോടൊപ്പം, അതിന്റെ തനി പക്ര്പ്പുകളായ വ്യക്തിത്തങ്ങള്‍ ഉടലെടുക്കയുആയിരുന്നു അവിടെ.
1400 വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു അത്, പക്ഷെ ഇന്നും അതെ ഖുര്‍ആന്‍ അനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്ന കോടിക്കണക്കിന് അനുയായികള്‍ ജീവിചിരിക്കുന്ന്ട്. വേറെ ഇതു ഗ്രന്ഥത്തിന്, ഈ അവകാശവാദം ഉന്നയിക്കാന്‍ കഴിയും?
ഇവിടെ ഖുര്‍ആനിന്റെ ഭാഷയെക്കുറിച്ച് പരാമര്‍ശിച്ചു കണ്ടു. ഇന്നും കാര്യമായ മാറ്റമൊന്നുമില്ലാത്തതാണ് ഖുറാനിലെ അറബി, പുതിയ നിയമത്തിലെ ഗ്രീക്കോ, പഴയനിയമ ഹീബ്രുവോ, സംസ്കൃതമോ ഇന്ന് ജീവല്‍ ഭാഷയില്ല. എന്തിന് ഷേക്സ്പിയറിന്റെ ഇന്ഗ്ലിഷ് പോലും ഇന്ന് വായിക്കാന്‍ ബുദ്ധിമുട്ടും. പക്ഷേര് ഖുര്ആന്അറബി ഭാഷയെ സംരക്ഷിച്ചു, അതെ പോലെ അറബി ഭാഷ ഖുറാനെയും.
ഖുര്‍ആനില്‍ നിന്നുള്ള ചില സൂക്തങ്ങളെക്കുറിച്ച് ചില വിശദീകരണങ്ങള്‍ ചോദിച്ചിട്ടും കൃത്യമായ ഉത്തരം ലഭിക്കാത്ത ചില ചോദ്യങ്ങള്‍
കുരിശ് സംഭവം: ഒരു കെട്ടുകഥ എന്ന ഈ ലേഖനത്തില്‍ ഉണ്ട്. സാധിക്കുമെങ്കില്‍ അവയുടെ ഉത്തരങ്ങള്‍ അവിടെ നല്കിയാല് നന്നായിരുന്നു.
V.B.Rajan
ഇതാണ് ഞാന്‍ പ്രതീക്ഷിച്ച കമന്റ്. യുക്തിവാദികള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഇതില്‍നിന്ന് പിന്‍വലിഞ്ഞോ എന്ന് സംശയിച്ചു പോയി. വെല്ലുവിളി സ്വീകരിച്ച് പകരമൊരു ഗ്രന്ഥമോ ഖുര്ആനിലേതുപോലുള്ള ഒരു അധ്യായമോ രചിച്ചാലും ആര്‍ക്കാണത് താരതമ്യം ചെയ്യാന്‍ കഴിയുക. എങ്ങനെ രണ്ട് നോവലുകളിലൊന്ന് തെരഞ്ഞെടുക്കും. എന്നെ പോലെ ഒരു രചന നിര്‍വഹിക്കൂ എന്ന് പറയുന്നത് അല്പത്തമല്ലേ. സ്രഷ്ടാവായ ദൈവം സൃഷ്ടികളെ വെല്ലുവിളിക്കുകയോ തുടങ്ങിയവയൊക്കെയാണ് ഒരു യുക്തിവാദിക്ക് ചോദിക്കാനുള്ള അടിസ്ഥാന ചോദ്യം. പക്ഷെ അത് നേര്‍ക്ക് നേരെ ചോദിക്കുന്നതിന് പകരം പരിഹാസം കലര്‍ത്തി സ്വയം പൊക്കി ദൈവത്തെയും പ്രവാചകനെയും ഒന്ന് ഇകഴ്തി മാത്രമേ പലര്‍ക്കും ചോദിക്കാന്‍ കഴിയൂ. അതിന് സൗകര്യാര്‍ഥം വ്യാജ ഐഡി സ്വീകരിക്കുന്നു.
രാജന് എപ്പോഴും നേര്‍ക്ക് നേരെ പറയാനുള്ളത് പറയുന്നു. അതില്‍ രാജനോട് ബഹുമാനമുണ്ട്.
പ്രിയ രാജന് ,
സാമാന്യമനുഷ്യബുദ്ധിക്ക് മനസ്സിലാകുന്ന വിധം തെളിവുകള്‍ നല്കപ്പെട്ടിട്ടും അന്ധമായ മുന്‍വിധി കാരണം അത് മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഖുര്‍ആന്‍ മറ്റൊരു മനുഷ്യന് പറഞ്ഞുകൊടുത്ത് പകര്‍ത്തിയതാണെന്ന് പറയുന്നവരോടുള്ള മറുപടി, ഇത് മനുഷ്യന് സാധ്യമാണ് എന്ന് നിങ്ങള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ നിങ്ങള്‍ സമാനമായതൊന്ന് എഴുതിക്കാണിക്കൂ എന്ന് അവരോട് തിരിച്ചു ചോദിക്കല്‍ തന്നെയല്ലേ. അത്രയേ ദൈവം ഖുര്‍ആനിലൂടെ ചെയ്തിട്ടുള്ളൂ. നാം അതിനെ സൗകര്യാര്‍ഥം വെല്ലുവിളി എന്നൊക്കെ പറയുന്നുവെന്ന് മാത്രം. വെല്ലുവിളി എന്ന് അര്‍ഥം പറയാവുന്ന പദമൊന്നും ഖുര്‍ആന്‍ പ്രയോഗിച്ചിട്ടില്ല. ഉദാഹരണത്തിന് 'ഞാനിതാ അത്തരക്കാരെ വെല്ലുവിളിക്കുന്നു'... തുടങ്ങിയവ. അതുകൊണ്ട് താങ്കള്‍ സൂചിപ്പിച്ച കവലവെല്ലുവിളിയുടെ ഉപമ ഇതിനോട് യോജിക്കുന്നില്ല.
ഇതിന് മുകളില്‍ കൂതറമാപ്ലയെന്നും പേടിതൊണ്ടനെന്നും പേരിട്ട് നല്കിയ കമന്റുകള്‍ കണ്ടില്ലേ. അതില്‍ നിന്ന് മനസ്സിലാകുന്നത്. താരതമ്യം കഴിയില്ല അതുകൊണ്ടാണ് ആ വെല്ലുവിളി സ്വീകരിക്കാത്തത് എന്ന് പറയുന്നതിന് അര്‍ഥമില്ല എന്നാണ്.
മുകളില്‍ നല്കപ്പെട്ട ചില വചനങ്ങള്‍ക്ക് ദൈവിക വചനങ്ങളുടെ തനിരൂപമോ അതിന്റ ആശയം ഉള്കൊണ്ടതോ ആകാം. വേദം പ്രവാചകന് എന്ന് പറഞ്ഞാല്‍ ഖുര്‍ആനിലോ മുഹമ്മദ് നബിയിലോ പരിമിതവുമല്ല. ബൈബിളിലും ഒട്ടനേകം ദൈവവചനങ്ങളുണ്ടാകാം. അതിലൊക്കെ ഖുര്‍ആന്‍ വചനത്തോട് സമാനമായ വചനങ്ങളുമുണ്ടാകാം. ലോകത്തെ പല ചിന്തകന്മാരുടെയും സാഹിത്യകാരന്മാരുടെയും കൃതികളുണ്ട് അവയൊക്കെ ചവറാണെന്നോ മൂല്യമില്ലാത്തതാണെന്നോ ഒന്നും ഞാന്‍ ഇവിടെ പറഞ്ഞിട്ടില്ല.
പക്ഷെ 'അഹിംസ' എന്ന് പദം പറഞ്ഞ് ഖുര്‍ആനെക്കാള്‍ മഹത്തരം എന്നൊക്കെ പറയുന്നത് ഒരു തമാശ എന്ന നിലക്ക് മാത്രമേ ഞാന്‍ കാണുന്നുള്ളൂ.
പിന്നെ കാളിമാത്രമല്ല പലരും തങ്ങളുടെ സൃഷ്ടിക്ക് പിന്നില്‍ ഒരു ദിവ്യസാന്നിദ്ധ്യം സൂചിപ്പിച്ചിട്ടുണ്ട്. ഒരു പക്ഷെ തങ്ങള്‍ ദൈവമായി കരുതുന്നവരിലേക്ക് അവര്‍ ചേര്‍ത്ത് പറയുകയും ചെയ്യുന്നു. മനുഷ്യകഴിവുകളെല്ലാം ദൈവം നല്‍കിയതാണ് എന്നതിനാല്‍ അത്തരക്കാരുടെ വാദങ്ങള്‍ താത്വികമായി ശരിയാണ്. അവരിലാരെങ്കിലും ഞാന്‍ പറയുന്നത് ദൈവവചനമാണെന്ന് വാദിക്കുന്നെങ്കില്‍ അത് പരിശോധിച്ചു നോക്കാം. നമ്മുടെ ബോധ്യമനുസരിച്ച് നിലപാട് സ്വീകരിക്കാം.
കമന്റ് നല്‍കിയതിന് നന്ദി.
പേടിത്തൊണ്ടന്‍ ,
പേടിത്തൊണ്ടനാണ് കൂതറമാപ്ല എന്ന് എനിക്ക് വാദമില്ല. അല്ല എന്നും അഭിപ്രായമില്ല. കാരണം സ്ഥാപിക്കാനോ നിരാകരിക്കാനോ വ്യക്തമായ തെളിവ് എന്റെ പക്കലില്ല. ലവനല്ല ലിവന് എന്ന് പറഞ്ഞപ്പോള്‍ കുമ്പളം കട്ടവന് തോള് തടവിയ പോലെ തോന്നി.
പിന്നെ അനോണികളുടെ ചില കമന്റുകള്‍ എന്തുകൊണ്ട് ഡിലീറ്റേണ്ടി വരുന്നു എന്നതിന് മറുപടി ഈ കമന്റുകള്‍ തന്നെ പറയുന്നുണ്ട്.
സുബൈര്‍ പറഞ്ഞവയില്‍ പേടിത്തോണ്ടനുള്ള മറുപടിയുണ്ട്. ഒന്ന് മാത്രം പറയാം മാര്‍ഗദര്‍ശനം വേണോ എന്ന് പേടിത്തൊണ്ടന്റെ തെരഞ്ഞെടുപ്പില്‍ പെട്ടതാണ്. അത് ദൈവത്തിന്റെ ആവശ്യമല്ല.
ഇപ്പോള്‍ ബൈബിളും ഖുര്‍ആനും ഗീതയും സ്വീകരിച്ചിട്ടുള്ളവരല്ലേ ഒരു താരതമ്യപഠനത്തിന് ശേഷമാണ് അത് ചെയ്തത് എന്ന് എനിക്ക് അഭിപ്രായമില്ല. അതുകൊണ്ട് വിശ്വാസികളായ ആളുകള്‍ക്ക് പോലും ഖുര്‍ആനില്‍ വിശ്വാസം വന്നിട്ടില്ല എന്ന വാദത്തിന് അര്‍ഥമില്ല.
പ്രിയ സന്തോഷ്,
അവിടുത്തെ ചര്‍ച അവിടെത്തന്നെ നടക്കട്ടേ, കെ.കെ. ആലിക്കോയയുടെ കാര്യത്തില്‍ എനിക്ക് ശങ്കയൊന്നുമില്ല. ഇവിടെ ഈ വിഷയവുമായി എന്തെങ്കിലും ഉണ്ടെങ്കില്‍ പറയാം. അവിടെ താങ്കളുന്നയിച്ച ചോദ്യങ്ങളിലേതെനെങ്കിലും മറുപടി പറയേണ്ടതുണ്ടെങ്കില്‍ അദ്ദേഹം തന്നെ നല്‍കുമായിരിക്കും. ഇല്ലെങ്കില്‍ താങ്കള്‍ക്ക് പറയാനുള്ളതു താങ്കളും അദ്ഹേത്തിന് പറയാനുള്ളത് അദ്ദേഹവും പറഞ്ഞു എന്ന് കരുതുക. വിധിതീര്‍പ്പ് ബുദ്ധിയുള്ള വായനക്കാരന് വിടുക. ഇത് ജയപരാജയങ്ങള്‍ തീരുമാനിക്കേണ്ടുന്ന മത്സരമായി ഞാന്‍ കാണുന്നില്ല. ആലിക്കോയ സാഹിബും അങ്ങനെ തന്നെ കരുതാനെ ന്യായമുള്ളൂ. ഖുര്‍ആനും ബൈബിളും മറ്റു ഗ്രന്ഥങ്ങളില്‍നിന്നും നമ്മുക്ക് മനസ്സിലായതില്‍ നിന്നാണ് സംവദിക്കുന്നത്. ആര്‍ക്കും തെറ്റ് പറ്റാം തിരുത്താം. അതില്‍ കവിഞ്ഞ് ഒന്നുമില്ല.
ഇനി ഇവിടെ നല്കിയ ചില വചനശകലങ്ങളോടുള്ള പ്രതികരണം.
അസതോമാ സദ്ഗമയ എന്ന വചനം. ബൃഹദാരണ്യകോപനിഷത്തിലെ ശാന്തി മന്ത്രത്തിന്റെ ഒരു ഭാഗമാണല്ലോ. പൂര്‍ണരൂപം ഇങ്ങനെയാണ്.
[ ഓം അസതോമാ സദ്ഗമയ
തമസോമാ ജ്യോതിര്‍ഗമയ
മൃത്യോര്‍മാ അമൃതംഗമയ
ഓം ശാന്തി, ശാന്തി, ശാന്തി
മന്ത്രാര്‍ത്ഥം :
ഞങ്ങളെ അസത്യത്തില്‍ നിന്നും സത്യത്തിലേക്കും, ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും, മരണത്തില്‍ നിന്നും അമരത്ത്വത്തിലെക്കും നയിക്കേണമേ, എല്ലാവര്ക്കും ശന്തിയുണ്ടാകട്ടെ.]
(Cont..)
അസത്യത്തില്നിന്ന് സത്യത്തിലേക്ക് ഞങ്ങളെ നയിക്കേണമേ എന്നാണ് ഇതിന്റെ സാരം. ഇത് ഖുര്‍ആന്‍ മൊത്തം (അതോ ഭാഗികമോ) തുല്യമാണ് എന്നാണ് കൂതറയുടെ അവകാശവാദം. തതുല്യമായ പദങ്ങള്‍ ഖുര്‍ആനിലുമുണ്ട് അഥവാ സത്യവും അസത്യവും ഇരുട്ടും വെളിച്ചവുമുണ്ട്. സത്യത്തിലേക്ക് നയിക്കുന്നവനും വെളിച്ചത്തിലേക്ക് നയിക്കുന്നവനുമായി ഒരു അസ്തിത്വമുണ്ട്. അതിനാല്‍ അപ്രകാരം ആര്‍ക്കും പ്രാര്ഥിക്കാവുന്നതേയുള്ളൂ. ഖുര്ആനില്നിന്നുള്ള വചനങ്ങളിതാ:
5:16
['അല്ലയോ വേദക്കാരേ, നമ്മുടെ ദൂതന് നിങ്ങളില്‍ ആഗതനായിരിക്കുന്നു. അദ്ദേഹം വേദത്തില്‍നിന്ന് നിങ്ങള്‍ പൂഴ്ത്തിവച്ചിരുന്ന ധാരാളം കാര്യങ്ങള്‍ വെളിപ്പെടുത്തിത്തരികയും വളരെ കാര്യങ്ങള്‍ നിങ്ങള്‍ക്കു വിട്ടൊഴിവാക്കുകയും ചെയ്യുന്നു. നിങ്ങളില്‍, അല്ലാഹുവിങ്കല്‍നിന്നുള്ള വെളിച്ചവും സുവ്യക്തമായ വേദവും വന്നിരിക്കുന്നു. അതുവഴി, അല്ലാഹു അവന്റെ പ്രീതി തേടുന്നവര്‍ക്കു രക്ഷാസരണി കാണിച്ചുകൊടുക്കുകയും അവന്റെ ഹിതത്താല്‍ അവരെ അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേക്കെത്തിക്കുകയും നേര്‍വഴിയിലേക്കു നയിക്കുകയും ചെയ്യുന്നു.]
4:170
[അല്ലയോ ജനങ്ങളേ, നിങ്ങളിലിതാ, നിങ്ങളുടെ നാഥങ്കല്‍നിന്നുള്ള സത്യജ്ഞാനവുമായി ഈ ദൈവദൂതന് ആഗതനായിരിക്കുന്നു. അതിനാല്‍ വിശ്വസിക്കുവിന്‍, നിങ്ങള്‍ക്കുതന്നെയാണ് ഗുണം. അവിശ്വസിക്കുകയാണെങ്കില്‍ അറിഞ്ഞിരിക്കുക: വാന-ഭുവനങ്ങളിലുള്ളതൊക്കെയും അല്ലാഹുവിനുള്ളതാകുന്നു. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമല്ലോ.]
ഖുര്ആനില്നിന്നുള്ള രണ്ട് സൂക്തങ്ങളാണിത്. അതില്‍നിന്ന് ലഭിക്കുന്ന അനവധി സന്ദേശങ്ങളില്‍നിന്നുള്ള ഒന്നാണ് നാം നേരത്തെ സൂചിപ്പിച്ച വേദമന്ത്രം.
(അതില്‍ മരണത്തില്‍നിന്നും അമരത്വത്തിലേക്ക് നയിക്കണേ എന്ന് പറഞ്ഞതിന്റെ ആശയം കൃത്യമായി എനിക്ക് മനസ്സിലായിട്ടില്ല.)
താരമത്യം വായനക്കാര്‍ക്ക് വിടുന്നു.
വിഷയവുമായി ഈ ചര്‍ചക്ക് വലിയ ബന്ധമില്ല. കാരണം ഖുര്‍ആന്റെ വെല്ലുവിളി ഏറ്റെടുത്ത് ആരെങ്കിലും രചിച്ചതാണ് അവ എന്ന് ഞാന്‍ കരുതുന്നില്ല.
"അഹിംസ"
അഹിംസ എന്ന തത്വം എത്രത്തോളം പ്രായോഗികമാണ് എന്ന് എനിക്കറിയില്ല. അറിയപ്പെട്ടിടത്തോളം പ്രവാചക വേദങ്ങളുടെ സന്ദേശങ്ങളില്‍ അത്തരമൊന്ന് നല്കപ്പെട്ടതായി ഖുര്‍ആനില്‍നിന്ന് മനസ്സിലാകുന്നില്ല. അനാവശ്യമായ കൊലക്കും അസമാധാനത്തിനും എതിരെയുള്ള സന്ദേശം എന്ന നിലക്ക് ഖുര്‍ആന്‍ ഇതിന് പകരമായി സമര്‍പ്പിക്കാനുള്ളത് രണ്ട് ആശയമാണ്.
1. (5:32)
[ഇക്കാരണത്താല്‍, ഇസ്രയേല്‍വംശത്തിനു നാം നിയമം നല്കിയിട്ടുണ്ടായിരുന്നു:`ഒരാത്മാവിനു പകരമായോ അല്ലെങ്കില്‍ നാശംവിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍, അവന് മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു. ഒരുവന് ആര്‍ക്കെങ്കിലും ജീവിതം നല്കിയാല് അവന് മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതം നല്‍കിയതുപോലെയുമാകുന്നു.` പക്ഷേ, തെളിഞ്ഞ മാര്‍ഗദര്‍ശനവുമായി നമ്മുടെ ദൂതന്മാര് അവര്‍ക്കിടയില്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നിട്ടും അവരിലധികമാളുകളും ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാകുന്നു എന്നതത്രെ വാസ്തവം.']
2.41:36
['പ്രവാചകാ, നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില് വര്ത്തിക്കുന്നവന് ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല.]
'അഹിംസ' എന്ന എങ്ങനെയും വ്യാഖ്യാനിക്കാവുന്ന ഒരു പദമോ ഖുര്‍ആന്‍ ഈ രണ്ട് സൂക്തങ്ങളില്‍ നല്കുന്ന സന്ദേശമോ കൂടുതല്‍ പ്രായോഗികവും പ്രയോജനകരവുമെന്ന താരതമ്യം വായനക്കാര്‍ക്ക് വിടുന്നു.
1. ഖുര്‍ആന്‍ മനുഷ്യസൃഷ്ടിയാണെങ്കില് ആര് എങ്ങനെ അത് രചിച്ചുവെന്നാണ് താങ്കളുടെ പഠനത്തില്‍ കണ്ടെത്തിയത്?.
2. മുഹമ്മദ് എന്ന അറബി, ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയതാണ് ഖുര്‍ആന്‍ എന്ന് താങ്കള്‍ ധരിക്കുന്നുണ്ടോ?.
3. ബൈബിള്‍ ദൈവികമെന്ന് കരുതാനും ഖുര്‍ആന്‍ ദൈവികമല്ലെന്ന് കരുതാനുമുള്ള താങ്കളുടെ ന്യായം വ്യക്തമാക്കാമോ?.
ഈ മൂന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പ്രതീക്ഷിക്കുന്നു.
ഖുര്‍ആന്‍ ബൈബിളില്‍നിന്ന് പകര്ത്തിയെഴുതിയാതാണെന്ന് വാദിക്കുന്ന ധാരാളം പേരെ ഇയ്യിടെ കണ്ടിട്ടുണ്ട്. അതുകൊണ്ട് ആ കാര്യത്തില്‍ ചിലത് അടുത്ത പോസ്റ്റില്‍ പറയാന്‍ ഉദ്ദേശിക്കുന്നു.
ഖുര്‍ആന്‍ ബൈബിളില്‍നിന്ന് പകര്‍ത്തിയതോ?
ലതീഫ്,
സാമാന്യമനുഷ്യബുദ്ധിക്ക് മനസ്സിലാകുന്ന വിധം തെളിവുകൾ നൽകപ്പെട്ടിട്ടും അന്ധമായ മുൻവിധി കാരണം അത് മനസ്സിലാക്കാൻ ശ്രമിക്കാതെ ഖുർആൻ മറ്റൊരു മനുഷ്യൻ പറഞ്ഞുകൊടുത്ത് പകർത്തിയതാണെന്ന് പറയുന്നവരോടുള്ള മറുപടി, ഇത് മനുഷ്യന് സാധ്യമാണ് എന്ന് നിങ്ങൾക്ക് അഭിപ്രായമുണ്ടെങ്കിൽ നിങ്ങൾ സമാനമായതൊന്ന് എഴുതിക്കാണിക്കൂ എന്ന് അവരോട് തിരിച്ചു ചോദിക്കൽ തന്നെയല്ലേ. അത്രയേ ദൈവം ഖുർആനിലൂടെ ചെയ്തിട്ടുള്ളൂ.
താങ്കൾ പന്ത്രണ്ട് തെളിവുകളായി നൽകിയവയിൽ ഏറെയും subjective ആണ് (ഞാൻ പങ്കെടുത്ത ഒരെണ്ണത്തിലെ ചർച്ച മുഴുവനായതുമില്ല). അതുകൊണ്ടുതന്നെ എല്ലാവരും അവ അംഗീകരിക്കണമെന്നില്ല. ഇക്കാര്യം എന്തുകൊണ്ടായാലും ദൈവം അറിയാതെയിരിക്കുകയുമില്ല.
പന്ത്രണ്ട് തെളിവുകളാണല്ലൊ താങ്കൾ ഇവിടെ പറഞ്ഞത്. പലതും ഖുർആൻ മുഴുവനായും അവതരിച്ചതിനു ശേഷം വിശകലനം ചെയ്യേണ്ടവയുമാണ്. അങ്ങിനെയിരിക്കെ മക്കയിലെ ഒരു വിഭാഗം ജനത്തിന് സുവ്യക്തമായ തെളിവുകൾ എങ്ങിനെയാണ് ദൃശ്യമാകുക? അവരെ സംബന്ധിച്ചിടത്തോളം കാലങ്ങളായി തുടർന്നുവന്നിരുന്ന ജീവിതരീതികളും സാമൂഹികവ്യവസ്ഥയും തന്നെയല്ലെ അഭികാമ്യമാകുക? അവരുടെ എതിർപ്പ് സ്വാഭാവികം മാത്രമാണ്.
പക്ഷെ അതിനെ മറികടക്കാൻ ദൈവം എന്തെങ്കിലും ചെയ്യേണ്ടിയിരുന്നുവോ? ദൈവത്തിന് അറിയാമായിരുന്ന ഒരു സംഗതിയല്ലേ ഇതിലുള്ളു. എന്നിട്ടും ഒരു വെല്ലുവിളി എന്തിന്?
ഒരാൾ വെല്ലുവിളി നടത്തണമെങ്കിൽ രണ്ട് സംഗതികളിൽ ഏതെങ്കിലും ഒന്നുണ്ടായിരിക്കണം, ആത്മവിശ്വാസം അല്ലെങ്കിൽ അരക്ഷിതാവസ്ഥ. ഇത് രണ്ടും ദൈവത്തിന് ആവശ്യമില്ലെന്നിരിക്കെ എന്തിനാണീ വെല്ലുവിളി?
അന്ധമായ മുൻവിധി കൊണ്ടാണ് ഖുർആൻ ദൈവീകമല്ലെന്ന് പറയുന്നത് എന്നത് തന്നെ ഒരു മുൻവിധിയാണെന്നുകൂടി പറയട്ടെ.
ലത്തീഫ്
1. കുറാന് മൊഹമ്മദ് നബിയുടെ സൃഷ്ട്ടിയാണ്.
2. ബൈബിള്‍ പകര്‍ത്തി എന്നു കരുതുന്നില്ല. എന്നാല്‍ പല കഥകള്‍ക്കും ബൈബിള്‍ അവലംബമാക്കി.
3. രണ്ടും ദൈവൈകമല്ല. മനുഷ്യ സൃഷ്ട്ടി തന്നെ.
മുത്തേ..
ഇസ്ലാംമലയാളത്തില് നിന്നും എടുത്തെഴുതിയത് താങ്കളുടെയും അഭിപ്രായം അതായതുകൊണ്ടാണന്ന് കരുതുന്നു.
അതില്‍ പറയുന്നത് കുറാന് അവതരിച്ച കാലത്തെക്കാള്‍ മോശമായ അവസ്ഥയാണ് ഇന്നു നിലനില്‍ക്കുന്നതെന്നാണ്. അതിന്റെ അര്‍ഥം കുറാന് മനുഷ്യസമൂഹത്തിനുവേണ്ടി ഫലപ്രദമായ ഒന്നും സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ല എന്നല്ലേ?? കുറാനു ശേഷവും മനുഷ്യരാശി അരാജകത്വത്തിലേക്കാണ് വളര്‍ന്നുകൊണ്ടിരിക്കുന്നതെങ്കില്‍ അതൊരു പരാജയമായിരുന്നുവെന്ന് തുറന്നു സമ്മതിക്കല്ലല്ലേ. ?
കുറാനും ഹദീസുകളും കൃത്യമായി പാലിച്ച് ജീവിക്കുന്ന ഏതെങ്കിലും ഒരു വ്യക്തിയെ ഇന്നു കാണുവാന്‍ സാധുക്കുമോ.. ഇന്നത്തെ കാലത്ത് പ്രയോഗവല്‍ക്കരണം അസാധ്യമായ കാലഹരണപ്പെട്ട ഒരു തത്വസംഹിതയാണ് കുറാന് എന്നതിന് തെളിവല്ലേ ഇത്.
@Apputten
>>> അങ്ങിനെയിരിക്കെ മക്കയിലെ ഒരു വിഭാഗം ജനത്തിന് സുവ്യക്തമായ തെളിവുകൾ എങ്ങിനെയാണ് ദൃശ്യമാകുക? അവരെ സംബന്ധിച്ചിടത്തോളം കാലങ്ങളായി തുടർന്നുവന്നിരുന്ന ജീവിതരീതികളും സാമൂഹികവ്യവസ്ഥയും തന്നെയല്ലെ അഭികാമ്യമാകുക? അവരുടെ എതിർപ്പ് സ്വാഭാവികം മാത്രമാണ്. <<<
അതെ അപ്പൂട്ടന്, ഞാന്‍ ഇവിടെ പരാമര്‍ശിച്ച തെളിവുകളില്‍ ചിലത് നൂറ്റാണ്ടുകള്‍ പിന്നിട്ട ശേഷം പ്രസക്തമായി മാറിയതാണ്. എങ്കിലും അന്നത്തെ സുമനസുകള്‍ക്ക് ഖുര്‍ആന്‍ ദൈവികമാണെന്ന് മനസ്സിലാക്കാവുന്ന തെളിവുകള്‍ ലഭ്യമായിരുന്നുവെന്ന് അതിനെ ഉള്കൊണ്ടവരുടെ ആധിക്യം സൂചിപ്പിക്കുന്നുണ്ട്.
താങ്കള്‍ രണ്ടാമത് പറഞ്ഞതും ശരിയാണ്. കാലങ്ങളായി തുടരുന്ന ജീവിതരീതിയും സാമുഹികാവസ്ഥയും തന്നെയാണ് ഭൂരിപക്ഷത്തിനും അഭികാമ്യമായി തോന്നുക. സത്യത്തില്‍ അവ അവരുടെ തകര്‍ച്ചക്ക് നിമിത്തമാകുമെങ്കിലും. ലോകത്തുള്ള പരിഷ്കരണ-നവോത്ഥാന നായകര്‍ക്കൊക്കെ ആ പ്രതിസന്ധി നേരിടേണ്ടിയിരുന്നു. പൊതുജനം അവര്ക്കഭികാമ്യമെന്ന് തോന്നിയ ചില ആചാരങ്ങളില്‍ അള്ളിപ്പിടിക്കും. അത് ശരിയായാലും തെറ്റായാലും. അതുകൊണ്ട് അവരുടെ എതിര്‍പ്പ് സ്വാഭാവികമായിരുന്നു. എന്നാല്‍ പല പ്രവാചകന്മാരും പരിഷ്കര്‍ത്താക്കളും അതിനെ അതിജീവിച്ചുവെന്നത് ചരിത്രം.
>>> താങ്കൾ പന്ത്രണ്ട് തെളിവുകളായി നൽകിയവയിൽ ഏറെയും subjective ആണ് (ഞാൻ പങ്കെടുത്ത ഒരെണ്ണത്തിലെ ചർച്ച മുഴുവനായതുമില്ല). <<<
ഞാന്‍ പറഞ്ഞതും താങ്കള്‍ പറഞ്ഞതും അവിടെയുണ്ട്. അവയെ സാങ്കേതികമായി ഏത് ഇനത്തില്‍ പെടുത്തേണ്ടതുണ്ടെന്ന്
വയനക്കാര്‍ക്ക് വിടാനാണെനിക്കിഷ്ടം. എന്റെ അഭിപ്രായത്തില്‍ മറുപടി അര്‍ഹിക്കുന്നവയ്ക്ക് ഞാന്‍ പറഞ്ഞിട്ടുണ്ട്. ചിലതിന് പിന്നീട് വന്ന പോസ്റ്റില്‍ ഉണ്ടാവും. ഇനിയും താങ്കള്‍ക്ക് മറുപടി ലഭിക്കേണ്ടതായിട്ടുണ്ടെങ്കില് അവ ഇവിടെ ഉന്നയിക്കാവുന്നതാണ്.
കലിപ്പ്,
താങ്കളുടെ മറുപടിക്ക് നന്ദി. മുത്തിനോടുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കുമായിരിക്കും.
@പേടിത്തൊണ്ടന്‍
//ഞാന്‍ പറഞ്ഞല്ലോ ലത്തീഫ്, യുക്തിവാദികളേ വിട്ടേക്കു.
ദൈവത്തില്‍ വിശ്വസിക്കുന്ന സ്വര്‍ഗത്തില്‍ പോകാന്‍ ആഗ്രഹമുള്ള, ഒരു ബലപ്രയോഗവുമില്ലാതെ സന്മാര്ഗസത്തില് പോകുന്ന, എന്നാല്‍ മുസ്ലിമുകള് അല്ലാത്ത വിശ്വാസികള്‍ ഉണ്ടല്ലോ. അവരില്‍ എത്ര പേര് കുറാനെ പറ്റി കേള്‍ക്കാന്‍ തയ്യാറാകും? //
ഇവിടെ ചില പ്രാഥമികകാര്യങ്ങള്‍ പേടിത്തൊണ്ടനും സമാനമനസ്കരും മനസ്സിലാക്കേണ്ടതുണ്ട്.
ഒരാള്‍ ഇസ്ലാമില്‍ വിശ്വാസമര്പ്പി്ക്കുന്നതോടെ ഇസ്ലാം അടിസ്ഥാനപരമായ ചില ബാധ്യതകള്‍ അയാളില്‍ ചുമത്തുന്നു.
അതില്‍ പെട്ട ഒരു സുപ്രധാനബാധ്യതയാണ് ഇസ്ലാമിന്റെ സന്ദേശമെന്തെന്നും അധ്യാപനങ്ങള്‍ എന്തെന്നും സ്വയംപഠിക്കുന്നതോടൊപ്പം, സ്വന്തം ജീവിതത്തില്‍ പകര്ത്തു ന്നതോടൊപ്പം അതറിയാത്തവര്‍ക്ക് കൂടി എത്തിച്ചു കൊടുക്കുക എന്നുള്ളത്.ഇത് കഴിവിന്‍പടി ഒരാള്‍ ആത്മാര്ഥപമായി നിറവേറ്റുന്നതിനു അനുസരിച്ചായിരിക്കും അയാളുടെ ഭാഗധേയം നിര്‍ണ്ണയിക്കപ്പെടുന്നത്. അഭിസംബോധിതന് എന്ത് നിലപാട് കൈക്കൊണ്ടാലും എത്തിച്ചുകൊടുക്കുന്നതോടെ അയാളുടെ ചുമതല കഴിഞ്ഞു.പിന്നെ ബേജാറെന്തിനു?
ഇങ്ങനെ ഒരു ബാധ്യതയേ ചുമലില്ലാത്ത യുക്തിവാദി സുഹൃത്തുക്കള്‍ പോലും തങ്ങളുടെ വാദമുഖങ്ങള്‍ സമര്ഥി്ക്കാന് എത്ര പാട് പെടുന്നു?എന്തിനു നിങ്ങള്‍ ഇതൊക്കെ ചെയ്യുന്നു എന്ന് ആരെങ്കിലും ചോദിച്ചോ? ഈ സ്വാതന്ത്ര്യം സ്രഷ്ടാവിനെ അറിഞ്ഞവര്‍ക്ക് മാത്രം വകവെച്ചു തരില്ല എന്നാണോ?
(cntd..)
മനുഷ്യന് ആരാണ്?പ്രപഞ്ചം എന്താണ്? പ്രപഞ്ചത്തില്‍ തന്റെ റോള്‍ എന്താണ്?
താന്‍ എന്തിനു വേണ്ടി ജനിച്ചു/ജനിപ്പിക്കപ്പെട്ടു? മരണം എന്താണ്?
ജീവിതത്തിന്റെ അര്ത്ഥ്മെന്താണ്? നന്മതിന്മകള്-ധര്‍മാധര്‍മങ്ങള്‍ എന്നാല്‍ എന്താണ്?
അവ വിവേചിച്ച് അറിയുന്നത് എങ്ങനെ?
അത് കൊണ്ട് നേട്ടമോ കോട്ടമോ ഉണ്ടാവുമോ?
അങ്ങനെ ഉണ്ടാവുക എന്നതാണോ യുക്തിപരം?
അതല്ല ഇത്തരം ചോദ്യങ്ങളെല്ലാം അര്ത്ഥ്ശൂന്യം
ആണോ? എങ്കില്‍ പിന്നെ ഞാന്‍ എന്ന അസ്തിത്വത്തിന് എന്തര്‍ത്ഥം?
എന്റെ വാദങ്ങള്‍ ആര്‍ക്കു് വേണ്ടി?എന്റെ പരിശ്രമങ്ങള്‍ എന്തിനു വേണ്ടി? മരണത്തോടെ അവസാനിക്കുന്ന ഒന്നാണ് ഈ ജീവിതമെങ്കില്‍ പിന്നെ തിന്നുക,കുടിക്കുക,പരമാവധി സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ ശ്രമിക്കുക എന്നല്ലാതെ നമ്മള് മറ്റു കാര്യങ്ങള്ശ്രാദ്ധിക്കുന്നത് എന്തിനു ?
ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം എവിടെനിന്ന് ലഭിക്കും ?
ഈവക ചോദ്യങ്ങള്‍ക്ക് ഏറ്റവും യുക്തിപരമായ മറുപടി പറയുന്നു എന്നിടത്താണ് ഒരു ദര്‍ശനം എന്ന നിലക്ക് ഇസ്ലാം
പ്രസക്തമാകുന്നത്. സ്രഷ്ടാവിന്റെ അസ്തിത്വം/ഏകത്വം ആണ് ഇസ്ലാമിന്റെ അടിത്തറ. ഇസ്ലാമിന്റെ വാദങ്ങളോട്
പുറം തിരിഞ്ഞു നില്ക്കുന്നവര് ഇത്തരം ചോദ്യങ്ങള്‍ക്ക് /അന്വേഷണങ്ങള്‍ക്ക് ഇതെക്കാള്‍ യുക്തിഭദ്രമായ ഉത്തരങ്ങള്‍ സമര്‍പ്പിക്കട്ടെ. അതാണ് ഖുര്‍ആനിന്റെ വെല്ലുവിളി. അവിടെ നാല് വാക്കുകള്‍
കൂട്ടി ഒരു വാചകം ഉണ്ടാക്കി ഞാന്‍ മറുപടി പറഞ്ഞേ എന്ന് വാദിക്കുന്നതല്ലേ “അരോചകം”? “ബാലിശം”?
ഇവിടെ ഖുര്‍ആനിന്റെ വാദമുഖമെവിടെ നില്ക്കുന്നു? യുക്തിവാദികളുടെ അവകാശ വാദം എവിടെ കിടക്കുന്നു?
ലതീഫ്,
താങ്കൾ എന്റെ ചോദ്യങ്ങൾക്ക് പകുതിയേ ഉത്തരം പറഞ്ഞിട്ടുള്ളു, ഇവിടെ.
എതിർപ്പ് സ്വാഭാവികം മാത്രമാണെന്ന് അറിയാവുന്ന ദൈവം എന്തുകൊണ്ട് ഒരു വെല്ലുവിളി നടത്തി എന്ന ചോദ്യമാണ് അവിടെ പ്രസക്തമായത്.
സാമൂഹ്യപരിഷ്കർത്താക്കൾ (താങ്കളുടെ വീക്ഷണത്തിൽ പ്രവാചകന്മാരും പെടും) എതിർപ്പുകൾ നേരിട്ടാണ് പ്രവർത്തനം നടത്തിയിരുന്നതെന്ന് ഞാനും അംഗീകരിക്കുന്നു. ഇവിടെ മുഹമ്മദ്നബി കൊണ്ടുവന്ന ചിന്താഗതികൾ, അന്നത്തെ കാലഘട്ടത്തെ പരിഗണിക്കുമ്പോൾ പ്രത്യേകിച്ചും, എല്ലാം മോശമാണെന്ന അഭിപ്രായമൊന്നും എനിക്കില്ല. ഒരുപാട് ദുരാചാരങ്ങളേയും ദുഷ്പ്രവർത്തികളേയും എതിർത്തിട്ടുണ്ട്, ശരിതന്നെ.
പക്ഷെ തലമുറകളായി കൊണ്ടുനടന്നിരുന്ന ആചാരങ്ങൾ വിടാനാവാതെ എതിർത്തിരുന്ന സമൂഹത്തെ എന്തിന് (എതിർപ്പിനെ നേരിടാൻ) വെല്ലുവിളിയ്ക്കണം?
ഖുർആന്റെ ശാസ്ത്രീയത എന്ന താങ്കളുടെ പോസ്റ്റിൽ എന്റെ ചോദ്യങ്ങൾ ഇവയായിരുന്നു.
1. സൂര്യന്റെ ചലനം ഇന്ന് നാം മനസിലാക്കുന്ന ചലനമാണെങ്കിൽ എന്തുകൊണ്ട് ഭൂമിയുടെ ചലനത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല?
അതിന് താങ്കൾ ചില വ്യാഖ്യാനങ്ങൾ നൽകി, അത് താങ്കളുടേതായ വ്യാഖ്യാനം മാത്രമാണ്, അല്ലാതെ ആധികാരികമായ ഗ്രന്ഥങ്ങളിൽ നിന്നല്ല എന്നാണ് എന്റെ വിലയിരുത്തൽ.
2. മുന്നൂറിലധികം വർഷം ഹൈബർനേറ്റഡ് അവസ്ഥയിൽ മനുഷ്യൻ ജീവിച്ചുവെന്ന് ഖുർആനിൽ പറയുന്നുണ്ട്. ശാസ്ത്രീയമായി അത് തെറ്റാണ്.
ഇതിന് താങ്കൾ പറഞ്ഞ മറുപടി താങ്കൾ സൂചിപ്പിക്കുന്നത് ഖുർആനിൽ പരാമർശിക്കുന്ന ഗുഹാവാസികളുടെ അവസ്ഥയെക്കുറിച്ചാണെങ്കിൽ അത് ശാസ്ത്രം കണ്ടെത്തിയെ പ്രകൃതി തത്വങ്ങൾ തന്നെ പരിഗണിച്ചാണ് ചർചചെയ്യേണ്ടത് എന്നെനിക്ക് അഭിപ്രായമില്ല. കാരണം അതൊരു സാധാരണ സംഭവം എന്ന നിലക്കല്ല ഖുർആൻ നൽകിയിട്ടുള്ളത്. എന്നാണ്.
3. യേശുകൃസ്തുവിന്റെ അപ്പോക്രിഫൽ കഥകളിലെ ഭാഗങ്ങൾ ശരിയാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി കണ്ടില്ല.
ഇത്രയും ശാസ്ത്രീയമായി അസംഭാവ്യമാകയാൽ ശാസ്ത്രീയമായി തെറ്റുകളൊന്നുമില്ല എന്ന വാദം തെറ്റാണ് എന്നാണ് ഞാൻ പറയുന്നതും.
ഇതിനൊന്നും മറുപടി വേണമെന്ന് ഞാൻ ശഠിക്കുന്നുമില്ല.
Signing off, not going to pursue this.
ലതീഫ്ക്കാ
കമന്റ് മോഡറേഷന് ഓപ്ഷന് താല്‍ക്കാലികമായി
ഒഴിവാക്കിക്കൂടെ.
സ്വല്പം നീണ്ട കമന്റുകള്‍ ഇടാന്‍ അത് പ്രായോഗികബുദ്ധിമുട്ടുണ്ടാക്കുന്നു.
അനഭിലഷണീയമായവ താങ്കള്‍ക്ക് മുന്‍കൂര്‍ അറിയിച്ചുകൊണ്ട് തന്നെ ഡിലീറ്റാമല്ലോ?
ചില യുക്തിവാദികള്‍ കൂതറയായും പേടിത്തൊണ്ടനായും രൂപം മാറുന്നത് തന്നെ ഏറ്റവും മ്ലേഛമായ രൂപത്തില്‍ സംസാരിക്കാനാണ് എന്ന് മുത്തിനറിയാമെന്ന് കരുതുന്നു. അത്തരം ചില കമന്റുകള്‍ അല്പസമയത്തേക്കെങ്കിലും ഈ ബ്ലോഗില്‍ നിലനിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കമന്റുകള്‍ മിതമായ വലിപ്പത്തില്‍ നല്കിയാല് വീണ്ടും നല്‍കേണ്ടിവരില്ല. ക്ഷമിക്കുമല്ലോ.
>>>..... ഇതന്നെ മാപ്ലേം പറേണത് വാഖാനിക്കാനുള്ളതല്ല ഖുര്‍ ആന്‍.അന്റ അയല്‍ക്കാരനെ കണ്ടൂടാച്ചാ ഇജ്ജ് കിത്താബുവായിച്ച് ഓനെ കാഫിറാക്കും എന്നിട്ട് തച്ചുകൊല്ലും ഇല്ലേടാ മണുങ്ങൂസ് മാപ്ലേ? ജ്ജ് ന്നെക്കൊണ്ട് ബ്ലോഗ് തൊടങ്ങിക്കല്ല് ലത്തീബെ ന്ക്ക് ബെയ്യാത്തോണ്ടാണ്. <<<
കൂതറമാപ്ലയുടെ ശൈലി നോക്കൂ. ഇവരുടെയൊക്കെ സിരകളില്‍ രക്തത്തിന് പകരമോടുന്നത് വിഷമാണ് അല്ലെങ്കില്‍ ഇസ്്ലാമിനോടുള്ള കടുത്ത പക. അത് പ്രകടിപ്പിക്കാന്‍ സ്വന്തമായി ബ്ലോഗുതുടങ്ങുകയോ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളട്ടേ. തല്കാലം ഇവിടെ അല്പം മാന്യതയുള്ള സംസാരം മാത്രമേ അനുവദിക്കാന്‍ നിര്‍വാഹമുള്ളൂ. സൂട്ടും കോട്ടുമണിഞ്ഞ് സ്വന്തം ബ്ലോഗില്‍ ശാസ്ത്രം വിളമ്പുന്നവരും മറ്റുള്ളവരുടെ മുമ്പില്‍ മാന്യത കാണിക്കുന്നവരുമായ ഈ മഹാന്മാരുടെ ശരിയായ മുഖം കാണണമെങ്കില്‍ കമന്റ് മോഡറേഷന് വെക്കണം.
@ കലിപ്പ്
//കുറാനു ശേഷവും മനുഷ്യരാശി അരാജകത്വത്തിലേക്കാണ്വളര്ന്നുകൊണ്ടിരിക്കുന്നതെങ്കില് അതൊരു പരാജയമായിരുന്നുവെന്ന് തുറന്നു സമ്മതിക്കല്ലല്ലേ. ? //
ഈ വാചകത്തിലെ "കുറാനു ശേഷവും" എന്ന പ്രയോഗം അല്പം കൂടി സുവ്യക്തമാക്കിയാല് താങ്കളുടെ സംശയത്തിനു മറുപടിയാകും.
ഖുര്‍ആനികാധ്യാപനങ്ങളെ പരിപൂര്‍ണമായി പ്രയോഗപഥതിലെത്തിച്ച ശേഷവും എന്നാണെങ്കില്‍ താങ്കള്‍ക്കു തെറ്റി.
ധാര്‍മികതയുടെയും സദാചാരത്തിന്റെയും മൂല്യസംഹിതകളുടെയും നീതിയുടെയും ക്ഷേമതിന്റെയും നാഗരിക്തയുടെയും അവയില്‍ അധിഷ്ടിതമായ ഒരുരാഷ്ട്രരൂപീകരണത്തിന്റെയും ഭരണ നടത്തിപ്പിന്റെയും ആധുനികമായ ഏതു അളവുകോല്‍ വേണമെങ്കിലും വച്ചു പരിശോധിച്ചോളൂ..
പ്രവാചകന്റെയും അദ്ധേഹത്തിന്റെ പിന്‍ഗാമികളുടെയും വസ്തുനിഷ്ഠചരിത്രം അതിനു
മറുപടി പറയും.
"പ്രയോഗവല്ക്കരിക്കുമെങ്കില്" ഈ ആധുനിക ലോകത്തും അത്തരം ഒരവസ്ഥ വരുത്താന്‍ ഖുര്‍ആനു കഴിയും.
എന്നിട്ടും ഇപ്പോള്‍ എന്ത് കൊണ്ടിങ്ങനെ എന്നാണെങ്കില്‍ അത് ഖുര്‍ആനിന്റെയോ അതിന്റെ ഉപജ്ഞാതാവിന്റെയോ കുഴപ്പമല്ല.
അതിന്റെ കൈകാര്യകര്താക്കളുടെ കുഴപ്പമാണ്.
ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. പ്രഗല്ഭനായ ഒരു ഭിഷഗ്വരന് തന്റെ രോഗികള്‍ക്ക് ചികില്‍സാവിധികളും പ്രയോഗിക്കേണ്ട ഔഷധങ്ങളും വ്യക്തമാക്കി കുറിപ്പടി നല്കുന്നു.
രോഗികള്‍ ആ കുറിപ്പടിയിലെ നിര്‍ദേശങ്ങള്‍ യഥാവിധി പാലിക്കാതെ അത് ഭക്ത്യാദരപൂര്‍വം
ഷോകെസില് വച്ചു ഇടയ്ക്കിടെ പാരായണം ചെയ്താല്‍ അവരുടെ രോഗം ഭേദമാവുമോ?
ഇല്ലല്ലോ.ഏതൊരു തത്വസംഹിതയ്ക്കും ഇത് ബാധകമാണ്.
>>>..... ഇതന്നെ മാപ്ലേം പറേണത് വാഖാനിക്കാനുള്ളതല്ല ഖുര്‍ ആന്‍.അന്റ അയല്‍ക്കാരനെ കണ്ടൂടാച്ചാ ഇജ്ജ് കിത്താബുവായിച്ച് ഓനെ കാഫിറാക്കും എന്നിട്ട് തച്ചുകൊല്ലും ഇല്ലേടാ മണുങ്ങൂസ് മാപ്ലേ? ജ്ജ് ന്നെക്കൊണ്ട് ബ്ലോഗ് തൊടങ്ങിക്കല്ല് ലത്തീബെ ന്ക്ക് ബെയ്യാത്തോണ്ടാണ്. <<<
ലതീഫ്കാ,
ഞാന്‍ ഇത്രേം പ്രതീക്ഷിച്ചില്ല.
സോറി.
----------------------------------
എന്നാല്‍ പിന്നെ അധികം താമസിക്കാതെ ഒരു ബ്ലോഗ് തുടങ്ങീന് കൂതറമാപ്ലേ..
മലയാള സാഹിത്യത്തിന്റെ ഇത് വരെ കാണാത്ത മറ്റൊരു മുഖം നാലാള് കാണട്ടെ.
ചില യുക്തിവാദികള്‍ കൂതറയായും പേടിത്തൊണ്ടനായും രൂപം മാറുന്നത് തന്നെ ഏറ്റവും മ്ലേഛമായ രൂപത്തില്‍ സംസാരിക്കാനാണ്
ലത്തീഫേ .. അല്പമെങ്കിലും ഉളുപ്പു വേണം.
കൂതറയും ഞാനും ഒരാളല്ലെന്നു ഞാന്‍ പറഞ്ഞു, ഒരാളാണോ എന്നതു അറിയില്ല എന്നു ലത്തീഫും പറഞ്ഞു.
പിന്നേം ഇതേ പോലെ പറയുന്നതു ചെറ്റത്തരം ആണെന്നു പറഞ്ഞു കൊണ്ടു നിര്‍ത്തുന്നു.
മുത്ത്, ലത്തീഫ്..
പ്രയോഗവല്‍ക്കരിച്ചാല്‍ ലോകത്തെ നന്നാക്കാന്‍ കഴിയുന്ന കുറാനെക്കാള് ശ്രേഷ്ട്ടമായ പല തത്വസംഹിതകളുമുണ്ട്. മാര്‍ക്സിസവും ഗാന്ധിസവും , എന്തിന് കലിപ്പിസം പോലും വേണ്ടവിധം പ്രയോഗവല്‍ക്കരിച്ചാല്‍ ഈ ലോകം സ്വപ്നഭൂമിയാകും.
ഇവിടെ പ്രായോഗികത എന്നത് കാലാനുസൃതമായി മാറുന്ന മനുഷ്യമനശ്ശാസ്ത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അനന്തകാലത്തേക്ക് നിലനില്‍ക്കുന്ന ഒരു തത്വസംഹിതയും മനുഷ്യന് സ്വീകാര്യമാവുകയില്ല. ലോകാവസാനം വരേയ്ക്കും പിന്‍പറ്റേണ്ട വ്യവസ്ഥകള്‍ അവ്തരിപ്പിച്ച താങ്കളുടെ ദൈവം ഒരു വിഡ്ഡിയായിരിക്കാനേ നിവൃത്തിയുള്ളൂ.. 'മാറാത്തതായി ഒന്നേയുള്ളൂ.. അത് മാറ്റമാണ്' എന്നു പറഞ്ഞ മാര്‍ക്സ് എത്രയോ മഹാനാണ് എന്നു ഞാന്‍ കരുതുന്നു.
ഒരിക്കല്‍ കൂടി പറയട്ടെ.. മുസ്ലീങ്ങള്‍ എന്ന വലിയൊരു വിഭാഗം ഈ ഭൂമിയില്‍ ഉണ്ടെങ്കിലും കുറാന് പിന്‍പറ്റി ജീവിക്കുന്ന ഒരു വ്യക്തിപോലും ഉണ്ടോ എന്നു സംശയമാണ്. അങ്ങിനെ നോക്കുമ്പോള്‍ കുറാന് കാലഹരണപ്പെട്ടതും തമസ്കരിക്കപ്പെട്ടതുമായ ഒരു വ്യവസ്ഥിതിയാണ്.. ഈ പറയുന്ന സര്‍വശക്തനായ ദൈവത്തിന്റെ കൃതിയാണ് കുറാനെങ്കില് അതിന് ഈ ഗതി വരുമായിരുന്നോ.. കുറാന് ദൈവികമല്ല എന്നതിന് ഇതില്‍പ്പരം ഒരു തെളിവു വേണോ??
ഞാനിവിടെ പുതുമുഖമാണ്.
ഈ സംവാദത്തിലെ എല്ലാവര്ക്കും ഭാവുകങ്ങള്‍...
കലിപ്പ് പറഞ്ഞല്ലോ...
1. കുറാന് മൊഹമ്മദ് നബിയുടെ സൃഷ്ട്ടിയാണ്.
അത് മനുഷ്യ സൃഷ്ട്ടി തന്നെ.
ഖുര്‍ആന്‍ മുഹമ്മദിന്റെ സൃഷ്ടിയാണെന്ന് വിശ്വസിക്കുന്നതിനോട് കൊച്ചുമോന് യാതൊരു വിയോജിപ്പുമില്ല. ലോകത്ത് ഉല്‍കൃഷ്ടമായ സൃഷ്ടികളെല്ലാം കോപ്പിയടിക്കാനും തന്റെതാക്കിത്തീര്ക്കാനുമുള്ള ശ്രമങ്ങളെ എക്കാലത്തും നടന്നിട്ടുള്ളൂ. അറബികളെ ഒന്നടങ്കം അത്ഭുസ്തംഭരാക്കി ഒരു സാഹിത്യ സൃഷ്ടി മുഹമ്മദ് നടത്തിയിട്ടും അതിന്റെ പേറ്റന്റ് അദ്ദേഹമേറ്റെടുത്തില്ല.ഏതായാലും ഖുര്‍ആന്‍ മുഹമ്മദിന്റെ രചനയും അല്ല പില്‍ക്കാലത്താരോ എഴുതിയതാണ് എന്ന് കലിപ്പിനും വാദമില്ലാത്തതുകൊണ്ട് കലിപ്പ് ഒരു തീരുമാനത്തില്‍ കൂടി അടിയന്തിരമായി എത്തേണ്ടിയിരിക്കുന്നു..
അത് മറ്റൊന്നുമല്ല, ഖുര്‍ആന്‍ എഴുതിയ മുഹമ്മദ് ദൈവമാണെന്ന് സമ്മതിക്കണം അല്ലെങ്കില്‍ മുഹമ്മദ് ഒരു അമാനുഷ വ്യക്തിത്വമാണെന്നെങ്കിലും സമ്മതിച്ചു തരണം. കാര്യങ്ങള്‍ യുക്തിപരമായി കൈകാര്യം ചെയ്യുന്നയാളായതുകൊണ്ടാണ് ഈ റിക്വസ്റ്്റ്.
ഖുര്‍ആന്‍ കലിപ്പിന്റെ അടുത്തുണ്ടാവുമല്ലൊ. അത് തുറന്ന് 21:30 വായിക്കുക. 'ഉപരിലോകങ്ങളും ഭൂമിയും ആദ്യം ഒന്നായിരുന്നു. പിന്നീട് നാമാണ് അവയെ വേര്‍പെടുത്തിയത്.'
ആറാം നൂറ്റാണ്ടില്‍ ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയാണ് പ്രബഞ്ചം മുഴുവനും എന്ന അരിസ്റ്റോട്ടിലിന്റെ തിയറി നിലനിന്ന കാലമായിരുന്നു.പിന്നീട് കോപ്പര്‍നിക്കസിന്റെ കാലത്ത് സൗരകേന്ദ്ര സിദ്ധാന്തം അവതരിക്കപ്പെട്ടു. പിന്നീട് പതിനാറാം നൂറ്റാണ്ടിലെ ഗലീലിയോവിന്റെ ദൂരദര്‍ശിനി പഠനത്തിലൂടെയാണ് പ്രപഞ്ചത്തെ കുറിച്ച് അല്പമെങ്കിലും വസ്തുതാപരമായ വിവരങ്ങള്‍ ലഭിക്കുന്നത്. എല്ലാം കഴിഞ്ഞ് 1929 ലാണ് എഡ്വിന് പി. ഹബഌ ലോകചരിത്രത്തിലാദ്യമായി പ്രപഞ്ചവികാസമെന്ന തിയറി കൊണ്ടു വരുന്നത്. ഇക്കാര്യം ഖുര്‍ആനില്‍ 51:47 ല്‍ പറയുന്നു. ഉപരിലോകത്തെ നാമാണ് പടച്ചത് .നാം തന്നെ അതിനെ വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ ആദ്യം അത് ഒന്നായിരിക്കണമല്ലൊ എന്ന ചിന്തയില്‍ നിന്നായിരുന്ന 1930കളില്‍ എഡ്വേഡ് ലെയ്മാത്രെയും ജോര്‍ജ്ജ് ഗാമോവുമെല്ലാം മഹാവിസ്ഫോടന സിദ്ധാന്തം അഥവാ ബിഗ് ബാങ് ആവിഷ്കരിച്ചത്. ഇന്നും ഈ തിയറിയാണ് അംഗികരിക്കപ്പെടുന്നത്.
ഇനി മുഹമ്മദിന്റെ ബുക്കിലേക്ക് വരാം.
1.എങ്ങിനെ ആറാം നൂറ്റാണ്ടിലെ ഒരു ബുക്കില്‍ പ്രപഞ്ചോല്പത്തിയെ കുറിച്ച കൃത്യമായ സൂചന വന്നു. അന്ന്് ഇക്കാര്യത്തെ കുറിച്ച ശാസ്ത്രീയമായ വല്ല രേഖയും ഉദ്ദരിക്കാനാവുമോ?
2.ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രകാരന്മാരെക്കാള് വലിയ ശാസ്ത്രജ്ഞനായിരുന്നോ മുഹമ്മദ്?
3. ഇതു രണ്ടുമില്ലെങ്കില്‍ പിന്നെ മുഹമ്മദ് ഒരു അമാനുഷിക വ്യക്തിത്വമായിരുന്നു എന്ന് നിങ്ങള്‍ സമ്മതിക്കണം.
പ്രസിദ്ധീകരിക്കാനല്ല,
മുകളിലെ സ്ത്രീയുടെ ചിത്രവും ലേഖനവും തമ്മിലെ ബന്ധമെന്തെന്ന് ആര്‍ക്കും മനസ്സിലാവില്ല. കൊടുത്ത ലോറന് ബൂത്തിന്റെ ചിത്രത്തിന് പേരുമില്ല...
ഇതും കൂടി എന്റെ പോസ്റ്റില്‍ ചേര്‍ക്കുക
http://en.wikipedia.org/wiki/History_of_the_Big_Bang_theory
പ്രിയ കുഞ്ഞുമോന്
വരിയുടച്ചവരോട് ലൈംഗികശേഷിയെപ്പറ്റി സംസാരിക്കുന്നത് പോലെയാണ് മതവിശ്വാസികളോട് യുക്തിബോധം ചര്‍ചചെയ്യുന്നത് എന്ന് സ്വയം തീരുമാനിച്ച് കമന്റു ബോക്സുപോലും തുറക്കാതെ പരിഹസിച്ചും അക്ഷേപിച്ചും ആടിനെ പട്ടിയാക്കാന്‍ ശ്രമിക്കുന്ന ഒരുയുക്തിവാദിയുടെ പോസ്റ്റില്നിന്നെടുത്തവരികളാണ് താഴെ. പ്രതികരണം പ്രതീക്ഷിക്കുന്നു.
['അതുപോലെതന്നെ, ബിഗ്-ബാംഗ് എന്നാൽ ഭൂമിയിലെ ഒരു വലിയ ബോംബ് സ്ഫോടനം പോലെ ഒച്ചയും പ്രകാശവും പുകയുമൊക്കെയുള്ള ഒരു പൊട്ടിത്തെറി ആയിരുന്നെന്നു് ധരിച്ചുവച്ചിരിക്കുന്നവരുമായി പ്രപഞ്ചത്തിന്റെ ഉത്ഭവത്തെപ്പറ്റി ഇന്നു് ശാസ്ത്രലോകം അംഗീകരിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാനും മാത്രം ഭ്രാന്തു് ഈ വിഷയം കൈകാര്യം ചെയ്യുന്ന ഏതെങ്കിലുമൊരു ഭൗതികശാസ്ത്രജ്ഞനു് ഉണ്ടാവുമോ എന്നു് സംശയമാണു്.
ഒരു വിശ്വാസിയെ സംബന്ധിച്ചു് ശാസ്ത്രം എന്നു് കേൾക്കുന്നതു് പിശാചു് കുരിശു് കാണുന്നതുപോലെയാണു്. പക്ഷേ, രസകരമായ ഒരു കാര്യം, അറിയപ്പെടുന്ന ഏതെങ്കിലുമൊരു ശാസ്ത്രജ്ഞൻ ദൈവം എന്ന വാക്കുചേർത്തു് ഒരു വാക്യം ഉച്ചരിക്കുകയോ, അതു് എങ്ങനെയെങ്കിലും ദൈവവിശ്വാസത്തിനു് അനുകൂലമായി വ്യാഖ്യാനിക്കാൻ പറ്റിയതാണെന്നു് വിശ്വാസികൾക്കു് തോന്നുകയോ ചെയ്താൽ, പിന്നെ ഏതു് ചർച്ചയിലും ആ വാക്യം ദൈവാസ്തിത്വത്തിനു് തെളിവായി ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുമെന്നതാണു്. അക്കാര്യത്തിൽ വിശ്വാസിക്കു് ശാസ്ത്രത്തോടു് അയിത്തമൊന്നുമില്ല. ഇതുപോലുള്ള ചെറി പിക്കിംഗിനു് ഏറെ സാദ്ധ്യതകൾ തുറന്നിട്ട ഒരു ശാസ്ത്രജ്ഞനാണു് ആൽബെർട്ട് ഐൻസ്റ്റൈൻ. കൂട്ടത്തിൽ പറയട്ടെ, 'ഹാലേലുയ്യ' 'അല്ലാഹു അക്ബർ' മുതലായവ പോലെ, ഏതു് മണുമണപ്പൊട്ടനും എളുപ്പം കാണാതെ പഠിക്കാനും ആവർത്തിക്കാനും പറ്റിയ ഒരു സമവാക്യം (E=mc²) ഐൻസ്റ്റൈനെ ശാസ്ത്രലോകത്തിനു് വെളിയിലും പ്രശസ്തനാക്കിയതിൽ അപ്രധാനമല്ലാത്ത ഒരു പങ്കു് വഹിച്ചിട്ടുണ്ടു്.']
@All friends,
The requested URL /comment.g... is too large to process.
അല്പം വലിയ കമന്റാണെങ്കില്‍ ഇതുപോലൊരു മെസേജ് വരുന്നവെങ്കിലും പ്രസ്തുത കമന്റ് ആവര്‍ത്തിച്ച് ചേര്‍ക്കേണ്ടതില്ല.
പ്രിയ കലിപ്പ്
താങ്കള്‍ ഖുര്‍ആനെക്കുറിച്ച് ധരിച്ചതും യഥാര്‍ഥ ഖുര്‍ആനും വലിയ അന്തരമുണ്ടെന്ന് മാത്രമാണ് താങ്കളുടെ കമന്റ് സൂചിപ്പിക്കുന്നത്. ഖുര്‍ആന്‍ പിന്‍പറ്റി ജീവിക്കുന്ന ഒരു വ്യക്തിപോലുമുണ്ടോ എന്ന് താങ്കള്‍ അവര്ത്തികുന്നത് അതിന്റെ തെളിവാണ്. ഖുര്‍ആനില്‍ മനുഷ്യന് അന്ത്യദിനം വരെയുള്ള മുഴുവന്‍ ജീവിത പ്രവര്‍ത്തനവും നേര്‍ക്ക് നേരെ നല്കിയിരിക്കുന്നു എന്ന ധാരണയും താങ്കളിലുണ്ട്.
യഥാര്‍ഥ കമ്മ്യൂണിസം മനുഷ്യത്വത്തോട് തന്നെ വിയോജിക്കുന്നുവെന്നതാണ് അതിന്റെ അപ്രായോഗികതക്ക് മുഖ്യതടസ്സം. അഥവാ സമ്പത്തിന്റെ ദേശാല്കരണവും വ്യക്തിയുടമാവകാശത്തിന്റെ നിരാകരണവും.
ഗാന്ധിസം ഒട്ടൊക്കെ മനുഷ്യോപകാരപ്രദമാണെന്ന കാര്യത്തില്‍ സംശയമില്ല. എങ്കിലും അതിന്റെ പ്രായോഗികത എത്രമാത്രം കണിശമായ ഒരു ചര്‍ചക്ക് വിധേയമായിട്ടുണ്ടെന്ന് എനിക്കറിയില്ല.
മുതലാളിത്തം പ്രായോഗികവും ജനസ്വീകാര്യവും തന്നെയാണ്. പക്ഷെ മനുഷ്യകുലത്തെ മൊത്തത്തിലെടുക്കുമ്പോള്‍ അതുണ്ടാക്കുന്ന ദോശങ്ങള്‍ ഗുണത്തേക്കാള്‍ ഒട്ടും കുറവല്ല.
ഇവ മൂന്നിലുമുള്ള നന്മകളെ സമഞ്ചസമായി സമ്മേളിപ്പിക്കുന്ന ഒരു പ്രയോഗിക വീക്ഷണമാണ് ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്നത്. എന്നാല്‍ ഇവയുടെ ദോശവശങ്ങളില്ലാത്തതുമാണ്. പഠിക്കാനൊരുക്കമാണെങ്കില് അത് കണ്ടെത്താന്‍ നിഷ്പ്രയാസം സാധിക്കും.
>>> ചില യുക്തിവാദികള്‍ കൂതറയായും പേടിത്തൊണ്ടനായും രൂപം മാറുന്നത് തന്നെ ഏറ്റവും മ്ലേഛമായ രൂപത്തില്‍ സംസാരിക്കാനാണ് <<<
ഇതിന് വീണ്ടും അടിവരയിടുന്നു താങ്കളുടെ വാക്കുകള്‍. രണ്ടും ഒരാളാണെന്ന് ഇതര്‍ഥമാക്കുന്നില്ല, പ്രത്യേകിച്ചും 'യുക്തിവാദികള്‍' എന്ന ബഹുവചനം ഞാന്‍ ഉപയോഗിച്ചതിനാല്‍. അതിനാല്‍ താങ്കളുടെ ബാക്കി പരാമര്‍ശങ്ങള്‍ ഇവിടെ അധികപ്പറ്റുതന്നെയാണ്. ഇത്തരം ചര്‍ച സുഗമമായി പോകാനാവശ്യം വിയോജിപ്പു രേഖപ്പെടുത്തുന്നവര്‍ ശരിയായ ഐഡിയില്‍ സംസാരിക്കുന്നത് തന്നെയാണ്.്. മതമല്ല മനുഷ്യത്വമാണ് ഞങ്ങള്‍ക്കുള്ളതെന്ന് പറയുന്നവര്‍ എന്തിനാണ് ഇങ്ങനെ വെറിപിടിച്ച് സംസാരിക്കുന്നത്. മതനിരാസം ഇതാണ് നിങ്ങള്‍ക്ക് നല്കിയതെങ്കില് അതുതന്നെയല്ലേ ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന ധാര്‍മികതയുടെ പ്രസക്തിയും.
കൂതറമാപ്ലയുടെയും പേടിത്തൊണ്ടന്റെയും കമന്റുകള്‍ക്ക് നിയന്ത്രണമേമേര്പ്പെടുത്താതെ ചര്‍ച മുന്നോട്ട് നീങ്ങില്ല.
പ്രിയ ലത്തീഫ്,
താങ്ങള് അവസാനം സംസാരിച്ചതാരോടാണെന്ന് വ്യക്തമല്ല. എന്നോടല്ലെന്ന് കരുതുന്നു...ആര്‍ക്കാണോ കമന്റിടുന്നത് അവരുടെ പേര് തുടക്കത്തില്‍ അഭിസംഭോധന ചെയ്യുന്നത് നന്നായിരിക്കും
latheef,
<>
കുറാന് അങ്ങിനെയൊരു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടില്ല എന്നാണോ തങ്കള്‍ പറഞ്ഞുവരുന്നത്. അതോ കര്‍ശനമായി പിന്തുടരേണ്ട ഒന്നും അതിലില്ലന്നോ.. ഞാന്‍ ആവര്‍ത്തിക്കുന്ന സംശയത്തിന് വ്യക്തമായി മറുപടി പറയൂ..
കമ്യൂണിസം മനുഷ്യത്വത്തോട് വിയോജിക്കുന്നു എന്നത് താങ്കളുടെ സ്വന്തം കാഴ്ച്ചപ്പാടണല്ലോ.. അതുപോലെ കുറാന് പഠിച്ച് ഒരാള്‍ അത് മനുഷ്യത്വത്തോട് വിയോജിക്കുന്നതാണ് എന്നു പറഞ്ഞാല്‍ അത് അറിവില്ലായ്മ.
കുറാനിലും സമ്പത്തിന്റെ വിതരണത്തെക്കുറിച്ചു പറയുന്നുണ്ട്. അളവുകളുടെ കാര്യത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ. അത് എങ്ങിനെ സ്വീകാര്യമാവും . ഇവിടെ ആദ്യം വിശ്വാസമുണ്ടാവുകയും അതില്‍നിന്നും അറിവുണ്ടാക്കുകയുമാണ് താങ്കളെപ്പോലുള്ളവര്‍ ചെയ്യുന്നത്. ആ പരിമിതിയില്‍ നിന്നാണ് ഇത്തരത്തിലുള്ള വാദമുഖങ്ങള്‍ ഉടലെടുക്കുന്നത്. അന്ധമായി ഒന്നില്‍ വിശ്വസിച്ചാല്‍ പിന്നെ അതില്‍ ദോഷം കാണുവാന്‍ സാധിക്കില്ല.
മൊഹമ്മദിനെക്കുറിച്ചുള്ള എന്റെ അഭിപ്രായം ഞാന്‍ നേരത്തെ പറഞ്ഞുകഴിഞ്ഞു.
കുറാനിലെ താങ്കള്‍ സൂചിപ്പിച്ചപോലെയുള്ള ശാസ്ത്രീയത ഇനിയും ചര്ച്ചചെയ്യേണമോ.?? ഏഴു തട്ടുകളാക്കി അടിക്കിയ ആകാശവും ഏറ്റവും അടിയില്‍ ഭൂമി എന്നൊക്കെ പറയുന്ന ദൈവം എല്ലാം അറിയുന്നവന് തന്നെ. ഇതൊക്കെ വ്യക്തിയുടെ ഭാവനയാണന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടിണ്ടോ??
ദൈവം പിന്നെയെന്തുകൊണ്ട് എല്ലാക്കാര്യത്തിലും വ്യക്തമായ വിവരങ്ങള്‍ തന്നില്ല ?? അതൊക്കെ കുറാന് അവതരിപ്പിച്ച ദൈവത്തിന്റെ ഉദ്ദേശമല്ല എന്നു പറയാം . അംഗീകരിക്കുന്നു. പക്ഷേ അല്‍പ്പം സ്വതന്ത്രബുദ്ധി ഉപയൊഗിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ ചിന്ത്ക്കുമോ??
കുറാനിലെ 2:189 വായിക്കൂ.. "നിന്നൊടവര് ചന്ദ്രക്കലയെപ്പറ്റി ചോദിക്കുന്നു. പറയുക മനുഷ്യരുടെ ആവശ്യത്തിനും ഹജ്ജ് തീര്‍ഥാടനത്തിനും കാലഗണനയ്ക്കുമുള്ള ഉപാധികളാവുന്നു അവ. "
ഇവിടെ ബിഗ് ബാങ്ങ് തിയറിയെപറ്റി വെറുതെ വെളിപെടുത്തുന്ന ദൈവം ഒരു ചോദ്യത്തിനുത്തരമായി ഇമ്മാതിരി ഉരുണ്ടുകളി നടത്തേണ്ട കാര്യമുണ്ടോ. ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണത്തെക്കുറിച്ച് പറഞ്ഞുകൊടുത്തുകൂടാരുന്നോ.. ഏതൊരു മനുഷ്യന്റെയും സാമാന്യബുദ്ധിയില്‍ തോന്നുന്ന തടിതപ്പല്‍ ഉത്തരമല്ലേ മേല്പറഞ്ഞ കുറാന് വചനം . ദൈവത്തിന്റെ പേരു പറഞ്ഞ് സ്വന്തം ബുദ്ധിയില്‍ തോന്നിയ ഒരു ഉത്തരമല്ലേ മൊഹമ്മദ് പറഞ്ഞുകൊടുത്തത്.
ഇനിയും 2:222 വായിക്കൂ.. ആര്‍ത്തവത്തെപറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക, അതൊരു മാലിന്യമാകുന്നു.............." ഭ്രൂണശാസ്ത്രത്തെക്കുറിച്ച് അത്ഭുതകരമായ വെളിപെടുത്തല്‍ നടത്തിയ ദൈവത്തിന് ഈ ചൊദ്യത്ത്ന് കൃത്യമായ ഉത്തരം കൊടുക്കാന്‍ സാധിക്കാതിരുന്നത് എന്തേ.. സ്ത്രീകളിലെ അണ്ഡോല്പ്പാദനക്കുത്തെരിച്ചും ആര്‍ത്തവചക്രത്തെക്കുറിച്ചും വിശദമാക്കികൂടാരുന്നോ..
(ഈ രണ്ട് വചനങ്ങളിലും മറുപടിയെ തുടര്‍ന്ന് വിഷയുമായി ബന്ധമില്ലാത്ത കാര്യം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നത് കൌതുകകരമല്ലേ)
വെറുതെ ഇരുന്നു വെളിപ്പെടുത്തലുകള്‍ നടത്തുമ്പോള്‍ ശാസ്ത്രീയ വിശദാംശങ്ങല്‍ ഇല്ലാത്തത് മനസ്സിലാക്കാം. പക്ഷേ പ്രവാചകന്റെ സംശയത്തിന്` മറുപടിയായി എന്തുകൊണ്ട് ദൈവം കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ല.
ഇനി മൊഹമ്മദ് എന്ന വ്യക്തിയാണ് ഈ ചൊദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത് എന്നു സങ്കല്‍പ്പിക്കുക. ഒരു മനുഷ്യന്റെ തീര്‍ത്തും സ്വാഭാവികമായ മറുപടിയല്ലേ നാം കണ്ടത്. മുന്‍പ് പറഞ്ഞതുപോലെ വിശ്വാസം മാറ്റിവച്ച് ഒരു നിമിഷം ചിന്തിക്കൂ.. എന്നിട്ട് പ്രതികരിക്കുമല്ലോ..
പ്രിയ ലത്തീഫ് , ചര്‍ച്ച ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മേലെയുള്ള കമന്റില്‍ “യഥാര്‍ഥ കമ്മ്യൂണിസം മനുഷ്യത്വത്തോട് തന്നെ വിയോജിക്കുന്നുവെന്നതാണ് അതിന്റെ അപ്രായോഗികതക്ക് മുഖ്യതടസ്സം.“ എന്നതില്‍ പ്രായോഗികതക്ക് എന്നാണല്ലോ ഉദ്ദേശിച്ചത് അല്ലേ ? എങ്കില്‍ വളരെ ശരിയാണ് ഈ നിരീക്ഷണം. കൂടുതല്‍ ഒന്നും പറയുന്നില്ല. തുടര്‍ന്നും വായിക്കാം :)
പ്രിയ കെ.പി.എസ്,
സൂക്ഷമമായ വായനക്കും തെറ്റ് ചൂണ്ടിക്കാണിച്ചതിനും നന്ദി. അതുതന്നെയാണ് പറയാന്‍ ഉദ്ദേശിച്ചത്.
@കലിപ്പ് //പ്രയോഗവല്‍ക്കരിച്ചാല്‍ ലോകത്തെ നന്നാക്കാന്‍ കഴിയുന്ന കുറാനെക്കാള് ശ്രേഷ്ട്ടമായ പല തത്വസംഹിതകളുമുണ്ട്. മാര്ക്സി സവും ഗാന്ധിസവും , എന്തിന് കലിപ്പിസം പോലും വേണ്ടവിധം പ്രയോഗവല്ക്ക രിച്ചാല്‍ ഈ ലോകം സ്വപ്നഭൂമിയാകും. ഇവിടെ പ്രായോഗികത എന്നത് കാലാനുസൃതമായി മാറുന്ന മനുഷ്യമനശ്ശാസ്ത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അനന്തകാലത്തേക്ക് നിലനില്ക്കു്ന്ന ഒരു തത്വസംഹിതയും മനുഷ്യന് സ്വീകാര്യമാവുകയില്ല//
സത്യം, നീതി, ധര്‍മം,ക്ഷേമം,തുടങ്ങിയ ഒട്ടനവധി കാര്യങ്ങള്‍ ഈ ലോകം നിലനില്‍ക്കുന്നിടത്തോളം കാലം ഒന്ന് തന്നെയായിരിക്കും കലിപ്പേ . ഇന്നലെയുടെ നന്മ തന്നെയാണ് ഇന്നിന്റെതും, ഇന്നിന്റെ സത്യമാണ് നാളെയുടേത്. മറ്റന്നാളും അതങ്ങനെ തന്നെയായിരിക്കും. മനുഷ്യനും കാലവും മാറുന്നു എന്നല്ലാതെ ശാശ്വത മൂല്യങ്ങള്‍ എങ്ങനെയാണ് മാറുന്നതെന്ന് മനസ്സിലാവുന്നില്ല. ഗാന്ധിജി പറഞ്ഞത് നോക്കൂ, “I have nothing new to teach the world,truth and nonviolence are as old as hills !”
ഖുര്‍ആന്‍ കാലഹരണപ്പെട്ടു എന്ന് താന്കള് പറയുന്നത് ഏതു അര്‍ത്ഥത്തിലാണ്. തല്പരകക്ഷികള് നിരന്തരംവ്യാജപ്രചരണങ്ങളാല് തകര്‍ക്കാന്‍ ശ്രമിച്ചിട്ടും അതിനെയെല്ലാം അതിജയിച്ചു ഇന്നും ലോകത്തു ഏറ്റവും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയും തന്റെ അനുയായികളാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഗ്രന്ഥം ഏതാണ്?ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ടു കൊണ്ടിരിക്കുന്ന,ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രന്ഥം ഏതാണ് ?
അതോടൊപ്പം മനസ്സിലാക്കേണ്ടതാണ്, ഖുര്‍ആനിന്റെ വിമോചനപരമായ ഉള്ളടക്കം യഥാവിധി മനസ്സിലാക്കുന്നതില്‍ അതിന്റെ അനുയായികള്‍ എന്ന് അവകാശപ്പെടുന്നവരും വിമര്‍ശകരും ഒരു പോലെ പരാജയപ്പെട്ടിട്ടുണ്ട് എന്ന സത്യം. അതല്ലെങ്കില്‍,പീഡിതരും അടിച്ചമര്ത്തവപ്പെട്ടവരുമായ സ്ത്രീപുരുഷന്മാര്ക്കും കുട്ടികള്‍ക്കും വേണ്ടി ദൈവമാര്ഗ്ത്തില്‍ സമരം ചെയ്യാതിരിക്കാന്‍ നിങ്ങള്‍ക്ക് എന്തുണ്ട് ന്യായം? എന്ന് ചോദിച്ച,അത് പോലുള്ള നൂറുക്കണക്കിന് വചനങ്ങള്‍ പേറുന്ന ഒരു ഗ്രന്ഥത്തെ അവര്‍ ഇത്തരത്തിലായിരുന്നില്ല പരിഗണിക്കേണ്ടിയിരുന്നത് .
ഖുര്‍ആന്‍ സ്വയം ഒരു വിപ്ലവം നടത്തുമെന്ന് ആരും കരുതരുത്.അത് മുന്നോട്ടു വെക്കുന്ന സത്യത്തെയും നീതിയുടെയും ക്ഷേമത്തിന്റെയും മാത്രുകകളെയും ഏറ്റുവാങ്ങുന്ന മനുഷ്യരാണ് അത് സാധിച്ചെടുക്കേണ്ടത്. അതിനെങ്ങനെ ഖുര്‍ആന്‍ ഉത്തരവാദിയാകും കലിപ്പേ?സ്വയം മാറ്റത്തിന് തയ്യാറാവാത്ത ഒരു ജനതയെയും ദൈവമായിട്ടു മാറ്റുകയില്ലെന്നു ഖുര്‍ആന്‍ പണ്ടേ പറഞ്ഞു വച്ചതല്ലേ?
>>> കുറാന് അങ്ങിനെയൊരു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടില്ല എന്നാണോ തങ്കള്‍ പറഞ്ഞുവരുന്നത്. അതോ കര്‍ശനമായി പിന്തുടരേണ്ട ഒന്നും അതിലില്ലന്നോ.. ഞാന്‍ ആവര്‍ത്തിക്കുന്ന സംശയത്തിന് വ്യക്തമായി മറുപടി പറയൂ..<<<
ഖുര്‍ആനെ കുറാന് എന്ന് പറയുന്നത് പോലെ ഖുര്‍ആനിന്റെ ഉള്ളടക്കം ഒരു കേട്ടുകേള്‍വി മാത്രമേ താങ്കള്‍ക്കുള്ളൂ എന്നാണ് താങ്കളുടെ കമന്റില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.
അന്ത്യദിനം മനുഷ്യന് നിര്‍വഹിക്കേണ്ട എല്ലാകര്‍മങ്ങളും വള്ളിപുള്ളിവിടാതെ അതില്‍ വിശദീകരിച്ചിരിക്കുന്നു എന്നാരും വാദിച്ചിട്ടില്ല. കണിഷമായി പിന്തുടരേണ്ടുന്ന ധാര്‍മിക സദാചാരനിയമങ്ങള്‍ അത് നല്‍കിയിട്ടുണ്ട്. ആരാധനാ കര്മങ്ങളെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. മനുഷ്യജീവിത വികാസത്തിനൊത്ത് മാറ്റം വരുന്ന സാമ്പത്തിക രാഷ്ട്രീയ മേഖലയില്‍ പിന്തുടരേണ്ടുന്ന അടിസ്ഥാന തത്വങ്ങളെയും അതില്‍ പരാമര്‍ശിക്കുന്നു. ഇതൊക്കെ ഉള്കൊണ്ടതാണ് ഖുര്‍ആന്‍ .
മുത്ത്,
ഒരാല് പറയുന്നതിന്റെ ഏറ്റവും ആഴത്തിലുള്ള അര്‍ഥവും സാധ്യതകളും ചിന്തിച്ച് മറുപടി കൊടുത്താല്‍ ചര്‍ച്ചകള്‍ കൂടുതല്‍ എളുപ്പമാവും. വീണ്ടും അര്‍ഥം വിശദീകരിക്കേണ്ടിവരില്ലല്ലോ..
സത്യം, നീതി, ധര്‍മം,ക്ഷേമം,തുടങ്ങിയ സനാതനമൂല്യങ്ങളെക്കുറിച്ചുള്ള പൊതുനിര്‍ദ്ദേശങ്ങള്‍ മാത്രമാണോ കുറാനിലുള്ളത്. കുറേക്കൂടി സൂക്ഷ്മതലത്തില്‍ പലതിനേക്കുറിച്ചും പ്രതിപാദിക്കുന്നില്ലേ.. ഉദാ; ഭക്ഷണം, വിവാഹം, വസ്ത്രധാരണം, സ്വത്ത്, തുടങ്ങിയവ. അതൊക്കെ എല്ലാക്കാലത്തേക്കും ഒരേപോലെ നിലനില്ക്കണമെന്ന് കരുതുന്നുണ്ടോ.
കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നു എന്നതു കൊണ്ട് ഒരു കാര്യം നല്ലതാവണമെന്നില്ല. ഇനി അങ്ങിനെയാണങ്കില്‍ ക്രിസ്തുമതമാണ് ഇസ്ലാമിനേക്കാള്‍ മികച്ചത് എന്നു സമ്മതിക്കലാവും അത്.
സ്വയം മാറ്റത്തിനു തയ്യാറാവുന്ന ഒരു സമൂഹത്തിന് ഒരു കുറാന്റെ ആവശ്യമില്ല. സ്വയം വിപ്ലം നടത്തിയെങ്കില്‍ മാത്രമേ അതു പ്രസക്തമാവുകയുള്ളൂ. തലമുറകള്‍ കഴിയുന്തോറും കുറാനിലെ വ്യവസ്ഥകള്‍ ജനം കൂടുതല്‍ തമസ്കരിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്.
താങ്കള്‍ പറഞ്ഞ മൊഹമ്മദിന്റെ ബുക്കിലെ ശാസ്ത്രീയതയെക്കുരിച്ച് ഞാന്‍ കമന്റിട്ടിരുന്നു. അതിനും മറുപടി പ്രതീക്ഷിക്കുന്നു.
>>> കമ്യൂണിസം മനുഷ്യത്വത്തോട് വിയോജിക്കുന്നു എന്നത് താങ്കളുടെ സ്വന്തം കാഴ്ച്ചപ്പാടണല്ലോ.. അതുപോലെ കുറാന് പഠിച്ച് ഒരാള്‍ അത് മനുഷ്യത്വത്തോട് വിയോജിക്കുന്നതാണ് എന്നു പറഞ്ഞാല്‍ അത് അറിവില്ലായ്മ. <<<
കമ്മ്യൂണിസം അതിന്റെ മനുഷ്യവിരുദ്ധതകൊണ്ട് തത്വത്തിലും പ്രയോഗത്തിലും പരാജയപ്പെട്ടു. മാര്‍ക്സ് സ്വപ്നം കണ്ട ലോകം ഒരിടത്തും ഒരു നിമിഷവും പ്രയോഗത്തില്‍ വന്നില്ല. ഇസ്ലാമിന് ആ ഗതിവന്നില്ല. അതിനെ സ്വീകരിച്ചപ്പോള്‍ അതിന്റെ മഹത്വം ജനം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് മനുഷ്യത്തോട് ഇസ്ലാം വിയോജിക്കുന്നുവെന്ന് പറഞ്ഞാല്‍ നിങ്ങളുടെ അറിവില്ലായ്മ എന്നേ ഇസ്ലാമിനെക്കുറിച്ച് അറിയുന്നവര്‍ പറയൂ.
ഇവിടെ ചര്‍ച കമ്മ്യൂണിസമല്ലാത്തതുകൊണ്ട് കൂടുതല്‍ പറയുന്നില്ല. അതോടൊപ്പം മുതലാളിത്തത്തിന്റെ ചൂഷണത്തിനെതിരെ തൊഴിലാളി സ്നേഹമായിരുന്നു അതിന്റെ ഉത്ഭവത്തിലേക്ക് വഴിതെളിച്ചതെന്ന സത്യം ഞാന്‍ നിഷേധിക്കുന്നില്ല.
'possessiveness' ഒരുമാനുഷിക ഗുണമാണ്. മൃഗങ്ങള്‍ക്ക് അതില്ല. ഭ്രാന്തന്മാര്ക്ക് അത് നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. ഈ മനോഭാവത്തോട് മുഖം തിരിക്കുന്ന കമ്മ്യൂണിസം തത്വത്തിലുള്ള അതിന്റെ പരാജയമുഖം കാണിച്ചു. അതിനെ പ്രയോഗവല്കരിക്കാന് മനുഷ്യത്വവിരുദ്ധമായ സ്വേഛാധിപത്യവും ഏകാധിപത്യവും അതുകൊണ്ടുതന്നെ ആവശ്യമായി വന്നു.അതോടെ ഒരു വിശ്വാസത്തിന്റെയും അകമ്പടിയില്ലാതെ തന്നെ മില്യണ്‍കണക്കിന് സ്വദേശീയരായ നിരപരാധികള്‍ കൂട്ടക്കൊലക്ക് വിധേയരാക്കപ്പെട്ടു. കമ്മ്യൂണിസം അതിന്റെ അടിസ്ഥാനതത്വത്തോടൊപ്പം മനുഷ്യത്വ വിരുദ്ധമാണെന്ന് എന്റെ മാത്രം അഭിപ്രായമല്ല. എന്ന് ഇവിടെ തന്നെ കണ്ടില്ലേ. ചര്‍ച ആ വഴിക്ക് ഇപ്പോള്‍ കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ല.
>>> വെറുതെ ഇരുന്നു വെളിപ്പെടുത്തലുകള്‍ നടത്തുമ്പോള്‍ ശാസ്ത്രീയ വിശദാംശങ്ങല്‍ ഇല്ലാത്തത് മനസ്സിലാക്കാം. പക്ഷേ പ്രവാചകന്റെ സംശയത്തിന്` മറുപടിയായി എന്തുകൊണ്ട് ദൈവം കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ല.
ഇനി മൊഹമ്മദ് എന്ന വ്യക്തിയാണ് ഈ ചൊദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത് എന്നു സങ്കല്‍പ്പിക്കുക. ഒരു മനുഷ്യന്റെ തീര്‍ത്തും സ്വാഭാവികമായ മറുപടിയല്ലേ നാം കണ്ടത്. മുന്‍പ് പറഞ്ഞതുപോലെ വിശ്വാസം മാറ്റിവച്ച് ഒരു നിമിഷം ചിന്തിക്കൂ.. എന്നിട്ട് പ്രതികരിക്കുമല്ലോ.. <<<
ഇത്തരം ചോദ്യങ്ങള്‍ക്ക് ഇവിടെ മറുപടിയുണ്ട്
പുതിയ പോസ്റ്റ് ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (1)
ഇവിടെ മറുപടി നല്കുന്നതില് എന്നെ സഹായിച്ച കൊച്ചുമോന് ,
മുത്ത്,
സുബൈര്‍
ചര്‍ചയില്‍ പങ്കെടുത്ത അപ്പൂട്ടന് ,
കലിപ്പ്,
രാജന്,
സന്തോഷ്,
പേടിത്തൊണ്ടന്‍,
കൂതറ
എന്നെ പ്രോത്സാഹിപ്പിച്ച ശാഹിര്‍,
കെ.പി. എസ്.,
എം.പി. ഹാഷിം എല്ലാവര്ക്കും നന്ദി.
കലിപ്പ് പറയുന്നു...
ഇവിടെ ബിഗ് ബാങ്ങ് തിയറിയെപറ്റി വെറുതെ വെളിപെടുത്തുന്ന ദൈവം ഒരു ചോദ്യത്തിനുത്തരമായി ഇമ്മാതിരി ഉരുണ്ടുകളി നടത്തേണ്ട കാര്യമുണ്ടോ.
ദൈവം ഉരുണ്ടു കളിച്ച രണ്ട് സന്ദര്‍ഭമാണല്ലോ 2:189,222 വചനങ്ങള്‍. ഖുര്‍ആന്‍ ഒരു ശാസ്്ത്ര ഗ്രന്ഥമാണെന്നോ, സയന്റിഫിക് തിസീസിലെ തിയറകളൊരോന്നും ഖുര്‍ആനിലൂടെ സമര്പ്പിക്കുന്നുണ്ടെന്നോ ഇവിടെ ആര്‍ക്കും വാദമില്ല. ഖുര്‍ആന്‍ ഒരു സാന്മാര്ഗിക ഗ്രന്ഥമാണ്. മുഖ്യമായ ലക്ഷ്യവും അത് തന്നെ. അതു കൊണ്ട് പ്രകൃതി പ്രതിഭാസങ്ങളോട് ജലത്തെകുറിച്ച് ചോദിക്കുമ്പോള്‍ H2O എന്നും ഉപ്പിനെകുറിച്ച് ചോദിക്കുമ്പോള്‍ സോഡിയം ക്ലോറൈഡിന്റെ സൂത്രവാക്യം വിവരിക്കാനുമല്ല നബി വന്നത്. ജലം ദാഹമകറ്റാനുള്ള പാനീയമാണെന്നും ഉപ്പ് കറിയുലുപയോഗിക്കുന്നതാണ് എന്നുതന്നെയാണ് സാധാരണ മനുഷ്യരോട് സംസാരിക്കുക. കലിപ്പ് പറഞ്ഞപോലെ ശാസ്ത്രീയ വിശദാംശങ്ങള്‍ നല്‍കാനുമല്ല ഖുര്‍ആന്‍ വന്നത്.
എന്നാല്‍ പ്രബഞ്ചത്തെ കുറിച്ചും പ്രാബഞ്ചിക പ്രതിഭാസങ്ങളെ കുറിച്ചുമുള്ള പരാമര്‍ശങ്ങളില്‍ അശാസ്ത്രീയമായ കാര്യങ്ങളില്ല എന്നതാണ് വാദം. മാത്രവുമല്ല ആധുനിക ശാസ്ത്രം കണ്ടെത്തിയ പലകാര്യങ്ങളും ആറാം നൂറ്റാണ്ടിലെ പ്രവാചകന്റെ നാവിലൂടെ വന്നും എന്നതു യാഥാര്‍ഥ്യമാണ്. അത് കൊണ്ട് ഐന്സ്റ്റീന് മഴ മേഘത്തില്‍ നിന്നാണെന്ന് പറഞ്ഞല്ലോ അതിലെന്താണിത്ര പുതുമയുള്ളത് അത് കൊണ്ട് ആപേക്ഷികതാസിദ്ധാന്തം തെറ്റാണെന്ന് വാദിക്കരുത്. അതേ ഖുര്‍ആനില്‍ തന്നെ ചന്ദ്രനെകുറിച്ചും ഭ്രൂണശാസ്ത്രത്തെയും കുറിച്ച ആധുനിക ശാസ്ത്രത്തെ പോലും അമ്പരിപ്പുക്കുന്ന പരാമര്‍ശങ്ങളുണ്ട്. ചര്‍ച്ചയില്‍ ആവശ്യമെങ്കിലുദ്ധരിക്കാം. ചുരുക്കത്തില്‍ ബിഗ് ബാങിനെകുറിച്ച് താങ്ങള് തന്നെ സമ്മതിക്കുന്ന വെറുതെയുള്ള ദൈവത്തിന്റെ വെളിപ്പെടുത്തല്‍ എങ്ങിനെ സംഭവിച്ചു. അതാണ് കലിപ്പ് ഇനി വിശദീകരിക്കേണ്ടത്. ഒന്നുകില്‍ ഖുര്‍ആനില്‍ അമാനുഷികമായ ഇടപെടലുണ്ടായി എന്ന് സമ്മതിക്കണം അല്ലെങ്കില്‍ അത്തരം ശാസ്ത്രീയം വിവരങ്ങള്‍ അക്കാലത്തു തന്നെ ഉണ്ടായിരുന്നുവെന്ന് പറയണം.
ഞാന്‍ മുന്‍പ് പറഞ്ഞ ഒരു വാചകം വീണ്ടും എടുത്തു പറയട്ടെ..
"ഒരാല് പറയുന്നതിന്റെ ഏറ്റവും ആഴത്തിലുള്ള അര്‍ഥവും സാധ്യതകളും ചിന്തിച്ച് മറുപടി കൊടുത്താല്‍ ചര്‍ച്ചകള്‍ കൂടുതല്‍ എളുപ്പമാവും. വീണ്ടും അര്‍ഥം വിശദീകരിക്കേണ്ടിവരില്ലല്ലോ.."
ഇവിടെ ജലത്തെക്കുറിച്ചു ചോദിക്കുന്നതും ഞാന്‍ പറഞ്ഞതുമായ കാര്യങ്ങളിലുള്ള വ്യത്യാസം മനസ്സിലാക്കൂ.. വിശ്വാസം മാറ്റിവച്ചു ചിന്തിക്കൂ.. എന്റെ അപേക്ഷയാണ്..
1. ജലം എങ്ങനെയുണ്ടാകുന്നു എന്ന് ചൊദിക്കുന്ന ഒരു സുറയും കുറാനിലില്ല
2. ഉപ്പ് , പുളി, എരിവ് ഇതൊക്കെ എങ്ങിനെയുണ്ടാവുന്നു എന്നു കുറാനില്‍ ആരും ചോദിക്കുന്നില്ല.
3. ചന്ദ്രന് ചിലപ്പോള്‍ ഒരു കലയായും ചിലപ്പോള്‍ പൂര്ണ്ണചന്ദ്രനായും പാതിയായുമൊക്കെ കാണുന്നു..ചിലപ്പോള്‍ കാണുന്നുമില്ല.. ഇതു സ്വാഭാവുകമായും സംശയമുണര്‍ത്തുന്നു. പ്രത്യേകിച്ചും ചന്ദ്രനെ ഒരു വിളക്കായി അള്ളാ ഉണ്ടാക്കി എന്നു പറയുന്ന സന്ദര്‍ഭത്തില്‍ ...
4. സ്ത്രീകള്‍ക്ക് ചില ദിവസങ്ങളില്‍ രക്തസ്രാവമുണ്ടാവുന്നു.. അതിനെക്കുറിച്ച് മുന്വെളിപ്പെടുത്തലുകളിലൊന്നും പറഞ്ഞിട്ടുമില്ല.. സ്വഭാവികമായ സംശയം ആരിലുമുണ്ടാവും.
ഇനി താങ്കളോട് ചൊദിക്കട്ടെ.. സത്യസന്ധമായി പ്രതികരിക്കുമെന്നു കരുതട്ടെ..
താങ്കള്‍ എല്ലാമറിയാവുന്ന ഒരാള്‍ ... ഒന്നുമറിയാത്ത ജനങ്ങള്‍ക്ക് അറിവു പകര്ന്നുകൊടുക്കുവാനായി താങ്കള്‍ അവരില്‍നിന്നൊരാളെ തിരഞ്ഞെടുക്കുന്നു.. അയാള്‍ ചന്ദ്രക്കലയെക്കുറിച്ചും ആര്‍ത്തവത്തെക്കുറിച്ചും താങ്കളോട് ചോദിക്കുന്നു.. എന്തു മറുപടി കൊടുക്കും .. ശ്രദ്ധിക്കേണ്ട ഒരു കാര്യം . താങ്കളുടെ മറുപടി ഒരു കാലഘട്ടത്തിനുവേണ്ടിയുള്ളതല്ല.. മറിച്ച് അനന്തകാല്ത്തേക്ക് വരുന്ന തലമുറകള്ക്കുവേണ്ടിയുള്ളതാണ്..
ഇനിയും മനസ്സിലയില്ലെങ്കില് പറയാം ..
എല്ല ശാസ്ത്രശാഖയിലും പൂര്‍ണ്ണമായ അറിവുള്ളവനാണ് ഞാന്‍ എന്നു ഞാന്‍ സ്വയം അവകാശപ്പെടുന്നു..
താങ്കള്‍ എന്നോട് ഉപ്പ് എന്താണ് എന്നു ചോദിക്കുന്നു..
ഞാന്‍ പറയുന്നു ' അത് കറികളില്‍ ഇടുന്ന ഒരു സാധനമാണ്' എന്ന് .
ഐസ് എന്താണ് എന്നു ചോദിക്കുമ്പോള്‍ ' അത് തണുപ്പുള്ള ഒരു സാധനമാണ്' എന്നു മറുപടി..
ഞാന്‍ അറിവുള്ളവനാണ് എന്ന് താങ്കള്‍ അംഗീകരിക്കുമോ..
കുറാന് ഇറക്കിയ കാലത്തെ സാധാരണ മനുഷ്യരോട് സംവദിക്കാന്‍ മാതമല്ല അതിന്റെ ഉദ്ദേശ്യം .. മറിച്ച് അനന്തകാലത്തേക്കുള്ള മനുഷ്യന്റെ അറിവിലേക്കാണ് അത് എന്നാണ് കുറാന്റെ തന്നെ അവകാശവാദം . അങ്ങനെ വരുമ്പോള്‍ മേല്‍പറഞ്ഞമാതിരിയുള്ള ഉത്തരങ്ങള്‍ സ്വീകാര്യമാവുമോ കൊച്ചുമോനേ..
<<>>>
ഇതുതന്നെയാണ് എന്റെയും സംശയം. വെറുതെ ഇങ്ങനെ അമ്പരപ്പിക്കുന്ന പരാമര്‍ശം നടത്തുന്ന കുറാന് എന്തുകൊണ്ട് ചോദ്യം ചോദിക്കുമ്പോള്‍ അത്തരം പരാമര്‍ശം നടത്തിയില്ല ???
ഇനി ആകാശത്തെയും ഭൂമിയെയും വേര്‍തിരിച്ച 'ബിഗ് ബാഗ്' തിയറിയെപ്പറ്റി..
താങ്കള്‍ ഒരു ടെന്റ് കാണുന്നു.. ടാര്പ്പാളീന്റെ നാലു വശങ്ങളും നിലത്തോട് ചേര്‍ത്ത് ഉറപ്പിച്ചിരിക്കുകയും നടുവില്‍ ഒരു വടികൊണ്ട് കുത്തിപ്പൊക്കി വച്ചിരിക്കുന്ന ടെന്റ്. ടെന്റ് ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ താങ്കള്‍ക്ക് മനസ്സിലാവും , ഇത് ആദ്യം നിലത്തോട് ചേര്‍ത്ത് ടാര്പ്പളീന് ഇടുകയും പിന്നീട് നടുവില്‍ കുത്തിപ്പൊക്കുകയുമാണന്ന്. ഇതേ ആശയം ആകാശവും ഭൂമിയും ഒന്നായിരുന്നെന്നും പിന്നീട് ആകാശത്തെ ഭൂമിയില്‍ നിന്നും അദൃശ്യമായ തൂണുകളാല്‍ പൊക്കിനിര്ത്തിയിരിക്കുകയാണന്ന വചനത്തിലൂടെ മൊഹമ്മെദ് അവതരിപ്പിച്ചു. മൊഹമ്മദിനു ടെന്റുകള്‍ കണ്ടും ഉണ്ടാക്കിയും നല്ല പരിചയമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ...
അതിനെ ബിഗ് ബാങ് തിറിയായി വ്യാഖ്യാനിക്കുന്ന താങ്കളോട് വേണമെങ്കില്‍ സഹതപിക്കാം ..
>>> "ഒരാല് പറയുന്നതിന്റെ ഏറ്റവും ആഴത്തിലുള്ള അര്‍ഥവും സാധ്യതകളും ചിന്തിച്ച് മറുപടി കൊടുത്താല്‍ ചര്‍ച്ചകള്‍ കൂടുതല്‍ എളുപ്പമാവും. വീണ്ടും അര്‍ഥം വിശദീകരിക്കേണ്ടിവരില്ലല്ലോ.." <<<
പ്രിയ കലിപ്പ്,
ചോദ്യകര്‍ത്താക്കള്‍ അവകൊണ്ടുദ്ദേശിച്ചിരുന്നത് അവയുടെ ശാസ്ത്രീയ വ്യാഖ്യാനമായിരുന്നില്ല. ആറാം നൂറ്റാണ്ടില്‍ അതിനുമാത്രം ശാസ്ത്രം വളര്‍ന്നിട്ടുമുണ്ടായിരുന്നില്ല. അവര്‍ ചോദിച്ച വിശയത്തില്‍ നിലനിന്നിരുന്ന ഒട്ടേറെ അന്ധവിശ്വാസങ്ങളുണ്ടായിരുന്നു. അതിനോട് ഖുര്‍ആന്‍ യോജിക്കുന്നോ വിയോജിക്കുന്നോ എന്നേ അവര്ക്കറിയേണ്ടതുണ്ടായിരുന്നുള്ളൂ. ഖുര്‍ആന്റെ മറുപടിയില്‍ അതുകൊണ്ടുതന്നെ അവര്‍ സംതൃപ്തരുമായിരുന്നു. നേരെ മറിച്ച് താങ്കള്‍ പറയുന്ന പോലെ തലമറന്ന് എണ്ണതേച്ചിരുന്നെങ്കില് അഥവാ അവയുടെ ശാസ്ത്രം പറഞ്ഞിരുന്നെങ്കില്‍ നൂറ്റാണ്ടുകളോളം അര്‍ഥ ശൂന്യമായ ഒരു പരാമര്‍ശമായി അവ ഖുര്‍ആനില്‍ സ്ഥാനം പിടിച്ചേനെ. എന്നാല്‍ പ്രപഞ്ചം വിശാലമാകുന്നതിനെക്കുറിച്ചു പറഞ്ഞതോ എന്ന് ചോദിക്കാം. അതൊക്കെ ദൈവിക ശക്തിയെയും കഴിവിനെയും കുറിച്ചു പറയുന്നേടത്ത് വന്ന ചില പരാമര്‍ശങ്ങളാണ്. ശാസ്ത്രമെന്ന് മനുഷ്യന് കണ്ടെത്താന്‍ കഴിയുന്നതാണ്. അത് പറയാന്‍ ഒരു പ്രവാചകനും വന്നിട്ടില്ല. മുസ്ലിംകള് അവകാശപ്പെടുന്നത്. ഭൗതിവസ്തുക്കളെക്കുറിച്ച് ധാരാളം അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കെ അവതരിച്ച ഖുര്‍ആനില്‍ അത്തരം അന്ധവിശ്വാസങ്ങളൊന്നും സ്ഥാനം പിടിച്ചില്ലെന്നു മാത്രമല്ല, ആധുനികമായി ശാസ്ത്രം കണ്ടെത്തിയ പലവസ്തുതകളിലേക്കും സുചന നല്കുന്ന സൂക്തങ്ങള്‍ അവയില്‍ ഉള്കൊള്ളുന്നുവെന്നതും ഖുര്‍ആന്‍ ഒരു മനുഷ്യവചനമല്ലെന്നും എല്ലാം അറിയുന്ന ദൈവത്തിന്റെ പക്കല്നിന്നുള്ളതാണെന്നതിന്റെ വ്യക്തമായ തെളിവാണ് എന്നതാണ്.
ഇവിടെ ചര്‍ച ഖുര്‍ആനും ശാസ്ത്രവും എന്നല്ലാത്തതുകൊണ്ടാണ് താങ്കളുദ്ധരിച്ച ഓരോ സൂക്തത്തിന്റെയും വിശദാംശങ്ങളിലേക്ക് ഞാന്‍ പ്രവേശിക്കാത്തത്. ആര്‍ക്കെങ്കിലും അപ്രകാരം മറുപടി പറയാന്‍ താല്പര്യമുണ്ടെങ്കില് ആകാവുന്നതാണ്.
ചോദ്യകര്‍ത്താക്കള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയുന്ന മറുപടിയാണ് ബുദ്ധിയുള്ള ഒരാള്‍ നല്‍കുക. ഖുര്‍ആന്‍ ദൈവത്തില്നിന്നുള്ളതാണെങ്കിലും അത് മനുഷ്യര്‍ക്കുള്ളതാണ്. ദൈവിക കഴിവിന്റെ പ്രകടനമല്ല മനുഷ്യന്റെ സന്മാര്ഗദര്ശനമാണ് അതിന്റെ ലക്ഷ്യം അത് തേടുന്നവരെ ഖുര്‍ആന്‍ ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല. അതിനിടക്ക് നിങ്ങള്കാണുന്ന അത്ഭുതങ്ങള്‍ അവയുടെ ലക്ഷ്യമല്ല.
താങ്കള്‍ ഒരു ടെന്റ് കാണുന്നു.. ടാര്പ്പാളീന്റെ നാലു വശങ്ങളും നിലത്തോട് ചേര്‍ത്ത് ഉറപ്പിച്ചിരിക്കുകയും നടുവില്‍ ഒരു വടികൊണ്ട് കുത്തിപ്പൊക്കി വച്ചിരിക്കുന്ന ടെന്റ്.
ആകാശം ടാര്പ്പായയാണെന്നും ടാര്‍പ്പായ കുത്തിപ്പൊക്കിയതാണ് ആകാശം ഭൂമിയും വേര്ത്തിരിച്ചതിന്റെ ഉദ്ദ്യേശ്യമെന്നും അതായിരുന്നും പ്രവാചകനുദ്ദ്യേശിച്ചതെന്നും താങ്ങള്ക്ക് എവിടുന്നു കിട്ടി എന്നറിയാന്‍ താത്പര്യം.
സ്വന്തമായി എന്തെങ്കിലും വിശദീകരിച്ച് ഖുര്‍ആനുമായി ചേര്‍ത്തുവെക്കരുത്. ഖുര്‍ആന്‍ ഒരു പ്രത്യേക കാലത്തേക്ക് വേണ്ടിയതല്ലാത്തതു കൊണ്ടുതന്നെയാണ് പ്രവാചകന്റെ കാലത്ത് ശാസ്ത്രീയമായ തെളിവുകളുടെ അഭാവം പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയാതിരുന്ന പ്രാപഞ്ചിക വികാസത്തെകുറിച്ചും പ്രാപഞ്ചികോല്പത്തിയെ പറ്റിയും ഇന്ന് നമുക്ക് നന്നായി മനസ്സിലാക്കാനാവുന്നത്. ഇത് തന്നെയാണ് ഖുര്‍ആനിന്റെ ദൈവികതയും .ഞാന്‍ ആദ്യമേ പറഞ്ഞു. ഖുര്‍ആന്‍ മനുഷ്യര്ക്കിറക്കിയ സാന്മാര്ഗിക ഗ്രന്ഥമാണ്.
ആധുനികകാലം വരെയുള്ള ശാസ്തസിദ്ധാന്തങ്ങള് വിശദീകരിക്കാന്‍ നിന്നാല്‍ അപ്രകാരമൊരു പതിനായിരം ഖുര്‍ആന്‍ വേണ്ടിവരും. ഖുര്ആനിന്റ ലക്ഷ്യമല്ലാത്ത ഒരുകാര്യം അതില്‍ വിശദമാക്കിയില്ലല്ലോ എന്നു പരിതപിക്കേണ്ട കാര്യമില്ല. എനിക്കിത്രയെ പയാനുള്ളു..
1.ഖുര്‍ആനില്‍ എല്ലാ ശാസ്ത്ര ജ്ഞാനവും വിശദീകരിക്കുന്ന ശാസ്തീയ പുസ്തകമല്ല.അങ്ങിനെ ആരു അവകാശപ്പെടുന്നുമില്ല.
2.ജനസാമാന്യത്തിന് മനസ്സിലാവുന്ന ഭാഷയിലാണ് അതിലോരോന്നും വിശദീകരിച്ചിട്ടുളളതും.
3.എന്നാല്‍ ദൈവാസ്തിക്യം ബോധ്യപ്പെടുത്താനും ദൈവത്തിന്റെ ഏകത്വം വെളിപ്പെടുത്താനും മനുഷ്യന് നല്കപ്പെട്ടിട്ടുള്ള അനുഗ്രഹങ്ങളെ പരാമര്സിക്കുമ്പോഴും പല പ്രാപഞ്ചിക കാര്യങ്ങളും പറയുന്നുണ്ടു. അവ ആധുനിക ശാസ്തവുമായി ഒത്തു പോവുന്നതു കൊണ്ട് പ്രപഞ്ച സൃഷ്ടാവും ഖുര്‍ആനിന്റെ സൃഷ്ടാവും ഒന്നാണെന്ന് മാത്രമാണ് ഈയുള്ളവന് പറഞ്ഞത്.
പണ്ടത്തെയും ഇന്നത്തെയും മനുഷ്യരെ സൃഷ്ട്ടിച്ചത് ദൈവം തന്നെയല്ലേ.. പിന്നെ അന്നത്തെ മനുഷ്യന് മനസ്സിലാകാത്ത ഭൂമിയുടെ ഭ്രമണവും സ്ത്രീയുടെ ആര്ത്തവചക്രവുമൊക്കെ ഇന്നത്തെ മനുഷ്യന് എങ്ങിനെ മനസ്സിലാക്കാന്‍ സാധിക്കുന്നു..
കുറാന്റെ ശാസ്ത്രിയതയല്ല ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്.. മറിച്ച് എല്ലാം അറിയാവുന്ന ഒരാള്‍ (ദൈവം )പറയുന്ന മറുപടികളും ദൈവത്തിന്റെ പേരു പറഞ്ഞ് ഒരു സാധാരണ മനുഷ്യന് തന്റെ കുശാഗ്രബുദ്ധി ഉപ്യോഗിച്ച് പറയുന്ന വചനങ്ങളും ഒന്നു താരതമ്യം ചെയ്തു എന്നു മാത്രം .
ലത്തീഫ്,
ഖുറാനിലെ പോലെ പല വാക്യങ്ങളും ദാ ഇവിടെ കാണാം: http://suralikeit.com/
അഭിപ്രായം അറിയിക്കുമല്ലോ...
>>> പ്രപഞ്ച സൃഷ്ടാവും ഖുര്‍ആനിന്റെ സൃഷ്ടാവും ഒന്നാണെന്ന് മാത്രമാണ് ഈയുള്ളവന് പറഞ്ഞത്. <<<
പ്രപഞ്ച സ്രഷ്ടാവും ഖുര്‍ആന്റെ കര്‍ത്താവും ഒന്നുതന്നെ എന്നതായിരിക്കും കുറേകൂടി സൂക്ഷമമായ പ്രയോഗം. കൊച്ചുമോന്റെ ഇടപെടലിന് നന്ദി.
Kochumon said.
>>> പ്രിയ ലത്തീഫ്,
താങ്ങള് അവസാനം സംസാരിച്ചതാരോടാണെന്ന് വ്യക്തമല്ല. എന്നോടല്ലെന്ന് കരുതുന്നു...ആര്‍ക്കാണോ കമന്റിടുന്നത് അവരുടെ പേര് തുടക്കത്തില്‍ അഭിസംഭോധന ചെയ്യുന്നത് നന്നായിരിക്കും <<<
ആരുടെ ഉദ്ധരണിയാണോ ക്വാട്ട് ചെയ്തത് മറുപടി പ്രധാനമായും അദ്ദേഹത്തോടായിരിക്കും. എന്നാല്‍ അവ മറ്റുള്ളവര്‍ കൂടി അറിയേണ്ടതായിരിക്കും. അത്തരം സന്ദര്‍ഭത്തില്‍ ഞാന്‍ അഭിസംബോധന ചെയ്യില്ല.
മറുപടി ചോദിച്ച വ്യക്തിക്ക് മാത്രം മതിയെങ്കില്‍ പേര് വിളിച്ച് അഭിസംബോധന ചെയ്യും.
ആരെയും അഡ്രസ് ചെയ്യാത്തവ പൊതുവായിരിക്കും. ഇതാണ് ഞാന്‍ പൊതുവായി സ്വീകരിക്കുന്ന ശൈലി.
അങ്ങനെ കലിപ്പ് തന്റെ ഭംഗിയുള്ള ഫോട്ടൊയും പ്രൊഫൈലില്‍നിന്ന് നീക്കി മുക്രയിടുന്ന കാളയുടെ ചിത്രം നല്കി. മതവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗര്‍മാര്‍ കൂടുതല്‍ പരിചിതരാകാന്‍ ശ്രമിക്കുമ്പോള്‍ (ഉദാഹരണം ബീമാപള്ളി, ചിന്തകന്‍ ) യുക്തിവാദി ബ്ലോഗര്‍മാര്‍ കൂടുതല്‍ അപരിചിതരാകാന്‍ ശ്രമിക്കുന്നതിന്റെ ഗുട്ടന്‍സ് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. 'വന്കലിപ്പ്' പ്രകടിപ്പിക്കുന്നതിന് തന്റെ ഫോട്ടോ തടസ്സമാണ് എന്ന് തിരിച്ചറിഞ്ഞു അല്ലേ. പലപ്പോഴും ചില കമന്റുകള്‍ ഒഴിവാക്കുന്നതിന് തടസ്സമായി നിന്നത് ബ്ലോഗറുടെ ഫോട്ടോയായിരുന്നു ഇനിയാ പ്രശ്നമില്ല.
മഹ്ഷറത്തര്ക്കി,
മദ്രസാ പഠനത്തിന് ശേഷം പൊതിഞ്ഞുവെച്ച ഖുര്‍ആനും (വായന മറന്നിട്ടില്ലെങ്കില്‍) താങ്കള്‍ നല്കിയ ലിങ്കിലെ അനുകരണവും വായിച്ചിട്ട് താങ്കള്‍ തന്നെ തീരുമാനിച്ചുകൊള്ളുക.
അതിവിടെ ലിങ്കായി നല്‍കിയതില്‍ സന്തോഷം. ഒരിക്കള്‍ ഇ.എ ജബ്ബാര്‍ സമാനമായത് നല്‍കിയിരുന്നു. ഏത് ചര്‍ചയിലാണ് എന്ന് വ്യക്തമല്ലാത്തത് കൊണ്ട് അത് കണ്ടെത്താന്‍ സാധിച്ചില്ല. അത് വായിക്കുന്ന ഒരു വിശ്വാസി അറിയാതെ പറഞ്ഞുപോകും: സുബ്ഹാനല്ലാഹ്, അല്ലാഹു അക്ബര്‍.
>>> പണ്ടത്തെയും ഇന്നത്തെയും മനുഷ്യരെ സൃഷ്ട്ടിച്ചത് ദൈവം തന്നെയല്ലേ.. പിന്നെ അന്നത്തെ മനുഷ്യന് മനസ്സിലാകാത്ത ഭൂമിയുടെ ഭ്രമണവും സ്ത്രീയുടെ ആര്ത്തവചക്രവുമൊക്കെ ഇന്നത്തെ മനുഷ്യന് എങ്ങിനെ മനസ്സിലാക്കാന്‍ സാധിക്കുന്നു.. <<<
താങ്കള്‍ സംവാദത്തിലേര്‍പ്പെടുന്നതിന് മുമ്പ് ചെയ്യേണ്ട ഒരു ചെറിയ പണിയുണ്ടായിരുന്നു. സംവദിക്കുന്ന വിഷയത്തിലുള്ള ഒരു ഏകദേശധാരണ ഉണ്ടാക്കാന്‍ ചെറിയ ഒരു വായന. താങ്കള്‍ വായിച്ചിട്ടുണ്ടാകാം. പക്ഷെ അത് യുക്തിവാദി ബ്ലോഗായി പോയി എന്ന് താങ്കളുടെ കമന്റുകള്‍ കാണുമ്പോള്‍ ബോധ്യമാകുന്നു.
കലിപ്പ് പറഞ്ഞു...
പണ്ടത്തെയും ഇന്നത്തെയും മനുഷ്യരെ സൃഷ്ട്ടിച്ചത് ദൈവം തന്നെയല്ലേ.. പിന്നെ അന്നത്തെ മനുഷ്യന് മനസ്സിലാകാത്ത ഭൂമിയുടെ ഭ്രമണവും സ്ത്രീയുടെ ആര്ത്തവചക്രവുമൊക്കെ ഇന്നത്തെ മനുഷ്യന് എങ്ങിനെ മനസ്സിലാക്കാന്‍ സാധിക്കുന്നു..
വെല്‍ക്കം...
ഇത് തന്നെ സ്രഷ്ടാവ് ദൈവമാണെന്നതിന്റെ ഒന്നാംതരം തെളിവും. താങ്ങളുടെ വാദമനുസരിച്ച് പ്രകൃതിയിലെ മറ്റെല്ലാം മൃഗങ്ങളെയും പോലെ പരിണാമ പ്രക്രിയക്ക് വിധേയമായി പ്രകൃതിയിലൂടെ കാലത്തെ പിന്നിട്ടുകൊണ്ടിരിക്കുന്ന കേലം ഒരു മൃഗമാണല്ലോ മനുഷ്യനും. കാക്ക പ്രവാചനകന്റെ കാലത്ത് എപ്രകാരമാണോ കൂടുണ്ടാക്കിയിരുന്നക് അത് പോലെയാണ് ഇന്നും കൂടുണ്ടാക്കുന്നത്. തേനീച്ചയും ബീവറുമെല്ലാം അങ്ങിനെതന്നെ. എന്നാല്‍ മനുഷ്യന് അങ്ങിനെയല്ല. അഥവാ താങ്ങളുടെ വാദപ്രകാരം സോദ്ദ്യേശ്യപരമായി പ്രപഞ്ചത്തിലൊന്നും നടക്കുന്നില്ല. എന്നാല്‍ ഇവിടെ ലോകത്തെ കോടിക്കണക്കിന് ജീവജാലങ്ങള്‍ക്കില്ലാത്ത പ്രത്യകതകള്‍ മനുഷ്യനുണ്ട്. അതു കൊണ്ടാണ് ഞാനിവിടെയിരുനന്നു ടൈപ്പ് ചെയ്യുന്നതിന് മറുപടിയായി താങ്ങള്ക്കവിടെയിരുന്ന് എനിക്കാവശ്യമുള്ള തെളിവുകള്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കുന്നത്. കേവലം പ്രക്ൃതിയുടെ വികൃതിക്കപ്പുറം മനുഷ്യനില്‍ മാത്രം ഈ മാറ്റം സംഭവിക്കുന്നതിന് പിന്നില്‍ സോദ്ദ്യേശ്യപരമായ ചില തീരുമാനങ്ങള്‍ നടക്കുന്നുണ്ടെന്ന് താങ്ങളും സമ്മതിച്ച സ്ഥിതിക്ക് കാര്യങ്ങള്‍ എളുപ്പമായി. ഇത് തന്നെയാണ് ദൈവവും.
ലത്തീഫ്, താങ്കളുടെ മുന്‍പത്തെ മറുപടികള്‍ കണ്ടപ്പോള്‍ ഞാന്‍ കരുതിയത് പറയുന്നത് മനസ്സിലായിട്ടും ഇല്ലാത്തതായി ഭാവിച്ച് മറുപടി തരുന്നു എന്നാണ്. ഇപ്പോള്‍ മനസ്സിലായി ഞാന്‍ അര്ഥമാക്കുന്നതെന്താണന്ന് താങ്കള്‍ക്ക് മനസ്സിലാവുന്നില്ല എന്ന്.
kochumon,
ദൈവം സൃഷ്ട്ടിച്ച മനുഷ്യന് പരിണാമമില്ല.. സ്വര്‍ഗ്ഗത്തിലും നരകത്തിലും ആരെയൊക്കെ പറഞ്ഞുവിടണമെന്നു പരീക്ഷിച്ചു തീരുമാനിക്കാനാണു ദൈവം മനുഷ്യനെ സൃഷ്ട്ടിച്ചു വിട്ടത് .
സമ്മതിച്ചു. പക്ഷേ ഒരു സംശയം . അനന്തകാലത്തേക്ക് സ്വര്‍ഗ്ഗത്തില്‍ ജീവിക്കുവാനുള്ള മനുഷ്യന് എന്തിനു ഭൂമിയില്‍ കൂടുതല്‍ അറിവു നേടണം . അറിവിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ഗ്ഗത്തില്‍ എന്തെങ്കിലും സ്ഥാനമുണ്ടോ..
തേനീച്ചകളെയും ബീവറുകളെയും കുറിച്ച് കൂടുതല്‍ പഠിക്കുകയും ചിന്തിക്കുകയും ചെയ്യാം . പക്ഷേ ഒരു കാര്യം മനസ്സിലാക്കുക. പരിണാമം ബാഹ്യരൂപത്തില്‍ മാത്രമല്ല. അതിന്റെ ഫലമായി മസ്തിഷ്കത്തിലുണ്ടായ വളര്‍ച്ചയെയും മാറ്റത്തെയും കുറിച്ചു അറിയണം .. ബുദ്ധിനിലവാരത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ജീവി മനുഷ്യന് മാത്രമല്ല എന്നത് വ്യക്തമാണല്ലോ.
ലത്തീഫ്, ഫോട്ടൊയില് കലിപ്പ് തീരെയില്ല എന്ന ആരാധകരുടെ അഭിപ്രായം മാനിച്ചാണ് ഞാന്‍ ഫോട്ടോ മാറ്റിയത്.
പിന്നെ ഫൊട്ടോയും പേരും ചേര്‍ത്ത് ബ്ലോഗ് എഴുതുന്നതില്‍ വലിയ കാര്യമുണ്ടന്ന് തോന്നുന്നില്ല. അധികമാരും അറിയപ്പെടാതെ, കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമൊന്നും കാണാത്ത ഏതെങ്കിലും ഒരാളുടെ ഫോട്ടോയും കൊള്ളാവുന്ന ഒരു പേരുമിട്ട് കമന്റു ചെയ്താല്‍ താങ്കള്‍ അംഗീകരിക്കില്ലേ..
സുഹ്രുത്തേ.. നേരിട്ടറിയാത്തിടത്തോളം കാലം കലിപ്പും മുക്രയിടുന്ന കാളയും , ലത്തിഫും സുന്ദരമായ മുഖവുമൊക്കെ ബ്ലോഗ്ഗില്‍ ഒരുപോലെയാണ്..
കലിപ്പ്,
ബുദ്ധിനിലവാരത്തിന് വ്യത്യസ്ഥത് പുലര്‍ത്തുന്നത മനുഷ്യന് വാത്രമല്ല.ശരി. എന്നാല്‍ ബുദ്ധിയും ചിന്തയും ഉപയോഗിച്ച് കാര്യഗ്രഹണശേഷിയോടെ ഉന്നതങ്ങളിലെത്തിയ മറ്റൊരു ജീവിയെ കുറിച്ച് കലിപ്പിനറിയുമെങ്കില് ഇവിടെ ആ വിവരം ഇവിടെ പങ്കു വെക്കാം.
ഞാനീ ബ്ലോഗില്‍ താങ്ങളില്‍ നിന്ന് മറുപടി പ്രതീക്ഷിച്ചതിനൊന്നും മറുപടി പറയാതെ തെ
ന്നിമാറുകയാണ്. അതു കൊണ്ട് ഇതുവരെ ഉന്നയിച്ച എന്റെ വാദം വീണ്ടും ആവര്‍ത്തിക്കുന്നു.
1.ഖുര്‍ആനിലെ പ്രബഞ്ചോല്പത്തിയെ കറിച്ച പരാമര്‍ശം ഉദ്ദരിച്ച് അതെങ്ങിനെ മനുഷ്യസൃഷ്ടിയാവും എന്ന എന്റെ ചോദ്യത്തിന് ഖുര്‍ആനിലില്ലാത്ത ടെന്റും കുത്തിപ്പൊക്കലുമെല്ലാമാണ് ഖുര്‍ആനിലുള്ളതെന്ന് പറഞ്ഞ് അതിന് വിശദീകരണം ചോദിച്ചപ്പോള്‍ അതും നല്‍കാതെ തടിതപ്പുകയാണ് ചെയ്തത്.
2.ഇക്കാര്യം ഖുര്‍ആനിലുണ്ട് എന്ന് താങ്ങള്ക്ക് ബോധ്യമായതിനാലാണ് മറുപടി നല്‍കാത്തതെങ്കില്‍ പ്രപഞ്ചത്തിന്റെ കര്‍ത്താവ് അതാരായാലും ആ അസ്തിത്വമാണ് ഖുര്‍ആനിന്റെ പിന്നിലെന്ന് സമ്മതിക്കണം. എന്നാല്‍ അതിനും മറുപടി കിട്ടിയില്ല.
3.ഇനി അങ്ങനെയൊരു സൃഷ്ടാവ് തന്നെയില്ലാ എന്നാണ് വാദമെങ്കില്‍ എങ്ങിനെ മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും ഇടയില്‍ സോദ്ദ്യേശപരമായ ഇടപെലുണ്ടായി എന്ന് ഞാന്‍ ചോദിച്ചിരുന്നു.അതിനും താങ്ങള് മനുഷ്യനല്ലാത്ത അതുപോലെ വേറെയും ജീവികളുണ്ടല്ലോ എന്നും
പറഞ്ഞ് രക്ഷപ്പെട്ടു. ഈ മൂന്ന് പോയിന്റില്‍ നിന്ന് മറുപടി പറയുകയാണിനി കലിപ്പ് ചെയ്യേണ്ടത്.
കൊച്ചുമോന്,
പ്രസിദ്ധീകരിക്കരുതെന്നാവശ്യപ്പെട്ട് താങ്കള്‍ നല്കിയ കമന്റ് പ്രസിദ്ധീകരിച്ചത് ബോധപൂര്‍വമാണ്. രണ്ട് കാര്യം അതുകൊണ്ട് ഞാനുദ്ദേശിച്ചു. 1. മതവിശ്വാസികള്‍ രഹസ്യമായി പരസ്പരം ഉപദേശിക്കുന്നതെങ്ങനെ ഇവിടെ ഒട്ടും മാന്യമല്ലാത്ത വിധം പെരുമാറുന്ന യുക്തിവാദികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ . 2. ആ രണ്ട് പ്രയോഗങ്ങളും പ്രസ്തുത ബ്ലോഗറുടേത് തന്നെയാണ്. അഥവാ സി.കെ. ബാബുവിന്റെ. പക്ഷെ താങ്കളത് എന്റെ പ്രയോഗമാണ് എന്ന് തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു.അത് താങ്കളെ ബോധ്യപ്പെടുത്താന്‍ .
കലിപ്പ് said.
>>> ലത്തീഫ്, താങ്കളുടെ മുന്‍പത്തെ മറുപടികള്‍ കണ്ടപ്പോള്‍ ഞാന്‍ കരുതിയത് പറയുന്നത് മനസ്സിലായിട്ടും ഇല്ലാത്തതായി ഭാവിച്ച് മറുപടി തരുന്നു എന്നാണ്. ഇപ്പോള്‍ മനസ്സിലായി ഞാന്‍ അര്ഥമാക്കുന്നതെന്താണന്ന് താങ്കള്‍ക്ക് മനസ്സിലാവുന്നില്ല എന്ന്.<<<
എന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീങ്ങിയതില്‍ സന്തോഷിക്കുന്നു. അതിനാല്‍ കൂടുതല്‍ വ്യക്തമാക്കി അവതരിപ്പിക്കുക. ഞാന്‍ അഭിനയിക്കുകയല്ല. മതചര്ചകളെ വീക്ഷിക്കുമ്പോള്‍ ഒരു നിരീശ്വരവാദിയാണെങ്കില്‍ കലിപ്പ് വരാം. പക്ഷെ കലിപ്പ് തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ആശാസ്യമല്ലെങ്കില് അത് ഒഴിവാക്കാനുള്ള അവകാശം എനിക്കുണ്ട് എന്ന് ഓര്‍ത്തിരിക്കുക. ഫോട്ടോയും പേരുമൊന്നും ഞാന്‍ പ്രശ്നമാക്കുന്നില്ല. പക്ഷെ കമന്റുകളെ ഞാന്‍ വിലയിരുത്തുക തന്നെ ചെയ്യും.
പുതിയ പോസ്റ്റ്: ഖുര്‍ആന്‍ ബൈബിളില്‍നിന്ന് കോപ്പിയടിച്ചതോ, അതല്ല ബൈബിളിലുള്ളതിന്റെ സത്യപ്പെടുത്തലോ (രണ്ടാം ഭാഗം)
പരിണാമവാദത്തിന്റെ തട്ടിപ്പുകളെ കുറിച്ച് കലിപ്പിന് കൂടുതലറിയാന്‍ ഈ ലിങ്ക് മുഴുവന്‍ വായിക്കുക
http://malayalam.harunyahya.com/2010/05/blog-post.html
“ദേവന്മാരും ദേവതകളും മനുഷ്യന്റെ നിലനില്‍പ്പിനെ സഹായിക്കുകയും , അവനെ അപകടങ്ങളില്‍നിന്നും രക്ഷിക്കുകയും ചെയ്യുമെന്നായിരുന്നു വിശ്വാസം. എന്നാല്‍ അവനെ നാശത്തിലേക്കു നയിക്കുകയും മഹാരോഗങ്ങള്‍ക്കിരയാക്കുകയും പ്രകൃതിക്ഷോഭങ്ങളാല്‍ അവരുടെ വസ്തു വകകള്‍ നശിപ്പിക്കുകയും ചെയ്യുന്ന ദുര്‍മൂര്‍ത്തികളെ കുറിച്ചുള്ള സങ്കല്‍പ്പവും ഉണ്ടായിരുന്നു. ഇവയെ ജിന്‍ എന്നാണു ബദവികള്‍ വിളിച്ചിരുന്നത്. അനന്തമായ മരുഭൂമിയിലൂടെ കൂട്ടമായി യാത്ര ചെയ്യുന്ന കച്ചവടക്കാരെയും അവരുടെ ഒട്ടകങ്ങളെയും ജിന്നുകള്‍ ആക്രമിച്ച് അര്‍ദ്ധരാത്രിയുടെ നിഗൂഢതയില്‍ ജീവരക്തം കുടിച്ചിരുന്നതായി അവിടെ പ്രചരിക്കുന്ന നാടോടിക്കഥകളില്‍ പ്രതിപാദിച്ചിട്ടുണ്ട്. സ്ത്രീകള്‍ ഇവയുടെ പ്രിയപ്പെട്ട ഇരകളായിരുന്നുപോലും. മരുഭൂമിയിലെ പ്രതികൂല കാലാവസ്ഥയോടും അരോചകമായ അനുഭവങ്ങളോടും ബന്ധപ്പെട്ട നിഷ്ഠൂരമായ സംഭവങ്ങളില്‍നിന്നു രൂപം കൊണ്ട ഭയസംഭ്രാന്തികളുടെ സന്തതികളാണു ജിന്നുകള്‍ . മനുഷ്യവാസയോഗ്യമായ പ്രദേശങ്ങള്‍ ദേവന്മാരുടെയും അല്ലാത്ത പ്രദേശങ്ങള്‍ ദുഷ്ടമൂര്‍ത്തികളായ ജിന്നുകളുടെയും വിഹാര രംഗങ്ങളായി കണക്കാക്കപ്പെട്ടു. പ്രകൃതിക്ഷോഭങ്ങളും നാട്ടില്‍ പടര്‍ന്നു പിടിക്കുന്ന മഹാരോഗങ്ങളും ജിന്നുകള്‍ വരുത്തിവെക്കുന്നവയാണെന്ന് അറബികള്‍ വിശ്വസിച്ചു. ജിന്നിന്റെ ആവേശം ഉണ്ടാകുമ്പോഴാണ് അപസ്മാരമുണ്ടാകുന്നത് എന്നവര്‍ ഭയപ്പെട്ടു. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനു ശേഷവും വ്യത്യസ്ത രീതിയിലാണെങ്കിലും ജിന്നുകളിലുള്ള വിശ്വാസം അറബികള്‍ക്കിടയില്‍ നിലനിന്നു..”[അറബികളുടെ ചരിത്രം- ടി ജമാല്‍ മുഹമ്മദ്]
ٱللَّهُ ٱلَّذِي خَلَقَ سَبْعَ سَمَٰوَٰتٍ وَمِنَ ٱلأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلأَمْرُ بَيْنَهُنَّ لِّتَعْلَمُوۤاْ أَنَّ ٱللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْماً
ആകാശവും ഭൂമിയും ഏഴു തട്ടുകളായി സൃഷ്ടിച്ചവനത്രേ അല്ലാഹു......(65:12)
ഭൂമി ഗോളാകൃതിയിലാണെന്നും , ആകാശമെന്ന ഒരു വസ്തു ഭൂമിക്കു മുകളില്‍ കമഴ്ത്തി വെച്ചിട്ടില്ലെന്നും ഇന്ന് എല്ലാവര്ക്കും ബോദ്ധ്യപ്പെട്ട കാര്യമാണ്. ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്താകട്ടെ വളരെ വികലമായ ധാരണകളാണ് ഇക്കാര്യത്തില്‍ ആളുകള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. പ്രവാചകന് തന്റെ വെളിപാടുകള്‍ അവതരിപ്പിച്ചതും വിശദീകരിച്ചതും അന്നത്തെ ധാരണകള്‍ക്കനുസരിച്ചാണ്. ഭൂമി പരന്നതാണെന്നു തന്നെയാണ് ഖുര്‍ ആനും ഹദീസും വ്യക്തമാക്കുന്നത്.
“അല്ലാഹു ഭൂമി സൃഷ്ടിക്കാനുദ്ദേശിച്ചപ്പോള്‍ കാറ്റുകളോട് വീശാന്‍ കല്പ്പിച്ചു. അതു വീശിയപ്പോള്‍ ജലാശയങ്ങള്‍ ഇളകി. അങ്ങനെ തിരകളുണ്ടായി. അവ അന്യോന്യം കൂട്ടിമുട്ടി. കാറ്റുകള്‍ പിന്നെയും വീശിക്കൊണ്ടിരുന്നതിനാല്‍ വെള്ളം നുരച്ചു. ആ നുര കട്ടിയായി....”
“അല്ലാഹു ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ അത് ഒരു തട്ടായിരുന്നു. പിന്നീട് ആകാശത്തെ ഏഴു തട്ടാക്കിയതുപോലെ അതിനെ പിളര്‍ന്ന് അവന് ഏഴു തട്ടുകളാക്കി. ഒരു തട്ടില്‍നിന്നു മറ്റേ തട്ടു വരെ 500വര്‍ഷത്തെ വഴിദൂരം അകലമുണ്ടാക്കുകയും ചെയ്തു.”[ ഹദീസ്-മിശ്ഖാത്]
ഭൂമിക്കെവിടെയാ ലതീഫേ ഏഴു തട്ട് ??
[പ്രവാചകാ, ജനങ്ങള്‍ നിന്നോട് ചന്ദ്രന്റെ വൃദ്ധിക്ഷയസ്വഭാവങ്ങളെക്കുറിച്ചു ചോദിക്കുന്നു. പറയുക: `അത് മനുഷ്യര്‍ക്ക് തീയതികള്‍ തിട്ടപ്പെടുത്തുന്നതിനും ഹജ്ജിനുമുള്ള അടയാളങ്ങളാകുന്നു. `നിങ്ങള്‍ സ്വഭവനങ്ങളില്‍ പിന്‍വശത്തിലൂടെ പ്രവേശിക്കുന്നത് ഒരു ധര്‍മമൊന്നുമല്ലെന്നും അവരോട് പറയുക. മനുഷ്യന് അല്ലാഹുവിന്റെ അപ്രീതിയില്‍നിന്ന് മുക്തിനേടുക എന്നതല്ലോ യഥാര്‍ഥ ധര്‍മം. അതിനാല്‍ ഭവനങ്ങളിലേക്കു മുന്‍വാതിലുകളിലൂടെത്തന്നെ വന്നുകൊള്ളുക. അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്യുക. എങ്കില്‍ നിങ്ങള്‍ വിജയം വരിച്ചേക്കാം.(2:189)]
>>> ലതീഫേ ചന്ദ്രന് എന്തുകൊണ്ട് വൃദ്ധിക്ഷയന്മുണ്ടാകുന്നു എന്നു ചോദിച്ചത് “അതു മാസം കണക്കാക്കാനാണ്” എന്ന ഉത്തരം കിട്ടാനായിരുന്നില്ല. അതവര്ക്കറിയാത്ത കാര്യമല്ലല്ലോ. വൃദ്ധിക്ഷയത്തിനു കാരണമറിയാനുള്ള കൌതുകം കൊണ്ടു തന്നെ ചോദിച്ചതാണെന്നു സന്ദര്ഭത്തില്നിന്നും വ്യക്തം . അതിനുത്തരം നലകാനുള്ള അറിവ് മുഹമ്മദിനുണ്ടായിരുന്നില്ല എന്നതു തന്നെയാണ് ഉരുണ്ടു കളിക്കാന്‍ കാരണം.<<<
ഇ.എ.ജബ്ബാറിന് ദിവ്യബോധനം ലഭിക്കാന്‍ തുടങ്ങി എന്ന് ഞാന്‍ കരുതുന്നില്ല. അവരുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം അതിന്റെ ശാസ്ത്രീയ വിശദീകരണമായിരുന്നു എന്ന് താങ്കള്‍ സ്വയം തീരുമാനിക്കുക. എന്നിട്ട് ഉത്തരം കിട്ടിയില്ല എന്ന് ആരോപിക്കുക. ആ സൂക്തത്തിന്റെ ഘടന നോക്കൂ മാഷേ അതിന് മുന്‍പ് അവരുടെ വിശ്വാസമെന്തായിരുന്നുവെന്നും.... (തുടരും)
'ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ എക്കാലത്തും ജനശ്രദ്ധയാകര്‍ഷിച്ച ഒരദ്ഭുത ദൃശ്യമാണ്. തല്സംബന്ധമായി പല ഊഹാപോഹങ്ങളും ആചാരങ്ങളും ജനസമുദായങ്ങളില്‍ നടപ്പില്‍ വന്നിട്ടുണ്ട്; ഇന്നോളം നടപ്പിലിരിക്കുന്നുമുണ്ട്. അതിനെപ്പറ്റിയുള്ള അന്ധവിശ്വാസങ്ങള്‍ അറബികളിലും നിലനിന്നിരുന്നു. ശുഭലക്ഷണങ്ങളും അവലക്ഷണങ്ങളും ചന്ദ്രനോട് ബന്ധിപ്പിക്കുക, തിയ്യതികളില്‍ ചിലത് ഭാഗ്യമുള്ളതും മറ്റു ചിലത് നഹ്സുള്ളതുമായി ധരിക്കുക, ഒരു പ്രവൃത്തി ആരംഭിക്കുന്നതിന്നും വിവാഹാടിയന്തിരത്തിന്നും മറ്റും നല്ല ദിവസവും ചീത്ത ദിവസവും അന്വേഷിക്കുക, ചന്ദ്രന്റെ ഉദയാസ്തമയം, വൃദ്ധിക്ഷയം, ചലനം, ഗ്രഹണം എന്നിവയുടെ പ്രത്യാഘാതം മനുഷ്യന്റെ ഭാഗ്യദൌര്ഭാഗ്യങ്ങളെ ബാധിക്കുമെന്ന് ധരിക്കുക തുടങ്ങിയ പലതരം അന്ധവിശ്വാസങ്ങള്‍ അജ്ഞരായ മറ്റു സമുദായങ്ങളിലെന്നപോലെ അറബികളിലും സ്ഥലംപിടിച്ചിരുന്നു. ഊഹാപോഹങ്ങളെ ആധാരമാക്കിയുള്ള പലവിധ ആചാരചടങ്ങുകള്‍ അവരില്‍ പ്രചാരത്തില്‍ വരികയും ചെയ്തിരുന്നു. ഈ വക സംഗതികളെക്കുറിച്ചാണ് നബി(സ)യോട് അവര്‍ അന്വേഷിച്ചിരുന്നത്. അതിന്നുത്തരമായി അല്ലാഹു അവരെ അറിയിക്കുന്നു: ഏറിയും കുറഞ്ഞുംകൊണ്ടിരിക്കുന്ന ഈ ചന്ദ്രന് നിങ്ങളെസ്സംബന്ധിച്ചിടത്തോളം പ്രകൃതിയുടെ ഒരു പഞ്ചാംഗമാണ്. ആകാശത്തില്‍ അത് ഉദിച്ചുയര്ന്നുകൊണ്ട് ഭൂമുഖത്തുള്ള സകല ജനങ്ങള്‍ക്കും അവരുടെ തിയ്യതികളുടെ കണക്കറിയിച്ചുകൊടുക്കുന്നു. ഹജ്ജിനെ പ്രത്യേകം എടുത്തുപറഞ്ഞത് അറബികളുടെ മതപരവും നാഗരികവും സാമ്പത്തികവുമായ ജീവിതത്തില്‍ ഹജ്ജിന്ന് മറ്റെല്ലാറ്റിനെക്കാളും പ്രാധാന്യമുണ്ടായിരുന്നതുകൊണ്ടാണ്. കൊല്ലത്തില്‍ നാല് മാസം ഹജ്ജും ഉംറയുമായി ബന്ധപ്പെട്ടവയുമായിരുന്നു. ആ മാസങ്ങളില്‍ യുദ്ധം നിര്‍ത്തപ്പെടുന്നതും വഴികള്‍ സുരക്ഷിതമാകുന്നതുമാണ്. സമാധാനം കൈവരുന്നതു കാരണം കച്ചവടത്തിന്നും അക്കാലത്ത് കൂടുതല്‍ അഭിവൃദ്ധിയുണ്ടായിത്തീരുന്നു.' (Thafheem Sura 2: inter. 198)
tracking
'നമ്മുടെ ദാസനു നാം അവതരിപ്പിച്ചതിനെ (ഖുര്‍ആനെ) സംബന്ധിച്ച് നിങ്ങള്‍ക്ക് വല്ല സംശയവുമുണ്ടെങ്കില്‍ അതോടു സാദൃശ്യമുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക
-------------------------------------------------------
ഞാന്‍ ഉണ്ടാക്കിയ ഒരു വാചകത്തിന് equal അയ ഒരു വാചകം ഉണ്ടാക്കാന്‍ കഴിയുമോ ഞാന്‍ വെല്ലുവിളിക്കുന്നു "Raman Went to Delhi ഒരാള്‍ക്കും കഴിയില്ല ഈ ലോകം മുഴുവന്‍ ശ്രമിച്ചാലും, യഥാര്‍ത്ഥത്തില്‍ ഒരു വാചകത്തിന് തുല്യമായ ഒരു വാചകം ഉണ്ടാക്കാന്‍ ആര്‍കും കഴിയില്ല തുല്യമായ ഒരു വാചകം ആണെങ്കില്‍ അത് കോപ്പി ആയിരിക്കും അല്ലെങ്കില്‍ തുല്ലിം ആയിരികില്ല
വാല്‍കഷ്ണം : ഇതേ കമന്റ്സ് ഞാന്‍ ഇതേ വിഷയത്തില്‍ ഫേസ് ബുക്കില്‍ ഞാന്‍ ഇംഗ്ലീഷില്‍ ഇത്ര മാതരും ഇട്ടു, അപ്പോള്‍ ഹിന്ദു വിശുയസ്സി അത് രാമന്റെ കഴിവുകൊടാണ് എന്ന് വാദിക്കാന്‍ തുടങി
കോപികൊണ്ട് വരാനല്ല ആവശ്യപ്പെടുന്നത്. മറിച്ച് അതേപോലുള്ള ഒരു ഗ്രന്ഥമോ അല്ലെങ്കിൽ അതിലുള്ളത് പോലെ ഒരു അധ്യായമോ കൊണ്ട് വരിക എന്നാണ്. അതുപോലെ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാൻ, ഖുർആന്റെ സവിശേഷത പഠിക്കേണ്ടതുണ്ട്. സാഹിത്യഭംഗി, അർഥഗാംഭീര്യം, സത്യസന്ധത, പ്രായോഗികത, ലാളിത്യം, വാക്കുളിലെ സരളത, സമൂഹത്തിലുണ്ടാക്കിയ സ്വാധീനം ഇതൊക്കെ ഖുർആന്റെ പ്രത്യേകതയാണ്. ഇതൊന്നുമില്ലാതെ ചില വിശ്വാസികൾ എന്നിടത്ത് അവിശ്വാസികൾ എന്നുമൊക്കെ മാറ്റി ചില കസർത്ത് കാണിക്കുന്നതല്ലാതെ കാര്യത്തിലേക്ക് അടുക്കുന്നില്ല. ഖുർആൻ മനുഷ്യസൃഷ്ടിയല്ല എന്ന് അതേക്കുറിച്ച് പഠിച്ചാൽ ആർക്കും ബോധ്യപ്പെടും. ബോധ്യപ്പെടുന്നില്ലെങ്കിൽ അത്തരമൊന്ന് രചിക്കാൻ ശ്രമിച്ചാൽ മതി. സ്വയം ബോധ്യമാകും. ഇതാണ് ഖുർആൻ സദൃശമായത് കൊണ്ട് വരാൻ ആവശ്യപ്പെട്ടതിലെ ഗുട്ടൻസ്.
വിഷയവുമായി ബന്ധപ്പെട്ട് അന്വേഷിച്ചതിന് പ്രത്യേകം നന്ദി. മുകളിലൊക്കെ ചർച ദൈവത്തെക്കുറിച്ചായി പോയിട്ടുണ്ട്. വിഷയം ഖുർആന്റെ ദൈവികതയാണ്.
മലയാളം ട്രന്സ്ലാറേന് പോലും അവസ്സരത്തിന് അനുസ്സരിച്ച് വളച്ചു ഓടിച്ചു ശാസ്തിരിയംമാക്കാന് ശ്രമ്മിക്കുന്നു എന്നതിന് തെളിവാണ് മുകളില്‍ കൊടുത്ത തര്‍ജിമയും ആകാശം ഒന്ന് ഇല്ലാത്തതിനാല്‍ ഉപരിലോകം എന്നാക്കി മാറ്റി കൈകളാല്‍ നിര്‍മിച്ചു എന്നതിന്റെ അസ്വാഭാവികത ഒഴിവാക്കാന്‍ അത് വെട്ടി കളഞ്ഞു,
Kochu mon ഉപരിലോകത്തെ നാമാണ് പടച്ചത് .നാം തന്നെ അതിനെ വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. പ്രപഞ്ചം വികസിച്ചു
51:47 ആകാശത്തെ നാം കൈകളാല്‍ നിര്‍മിച്ചു നാമതിനെ വികസ്സിപ്പിച്ചുകൊണ്ടിരിക്കുന്നു (ഇത് ജമാഅത്തെ ഇസ്ലാമി publish ചെയ്ത തര്ജിമയാണ് )
മലയാളം ട്രന്സ്ലാറേന് പോലും അവസ്സരത്തിന് അനുസ്സരിച്ച് വളച്ചു ഓടിച്ചു ശാസ്തിരിയംമാക്കാന് ശ്രമ്മിക്കുന്നു എന്നതിന് തെളിവാണ് മുകളില്‍ കൊടുത്ത തര്‍ജിമയും ആകാശം ഒന്ന് ഇല്ലാത്തതിനാല്‍ ഉപരിലോകം എന്നാക്കി മാറ്റി കൈകളാല്‍ നിര്‍മിച്ചു എന്നതിന്റെ അസ്വാഭാവികത ഒഴിവാക്കാന്‍ അത് വെട്ടി കളഞ്ഞു,
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ