
2010 ജൂണ്‍ മുതല്‍ ഈ ബ്ലോഗില്‍ ഞാന്‍ നല്‍കിവരുന്ന 30 ഓളം പോസ്റ്റുകളുടെ മുഖ്യപ്രേരകം ബ്ലോഗര്‍ ബ്രൈറ്റ് ബര്‍ട്രന്റ് റസ്സലിനെ ഉദ്ധരിച്ച് നല്‍കിയ ഏതാനും വരികളാണ്:
'ഇനി ദൈവമുണ്ടെങ്കില്‍, എന്നെ നരകത്തിലേക്ക് വിടുന്ന ദൈവത്തോട് ഞന്‍ പറയുക ബര്‍ട്രന്റ് റസ്സല്‍ പറഞ്ഞതു തന്നെയാണ്..."Not enough evidence, God! Not enough evidence!" '.
ഈ പറയുന്നത് ഇസ്‌ലാമിനെക്കുറിച്ച് വല്ലതും അറിഞ്ഞിട്ടുതന്നെയോ എന്ന് എനിക്ക് നല്ല സംശയമുണ്ടായിരുന്നു. അതുകൊണ്ട് അത് കണ്ട ഉടനെ ഞാന്‍ ഒരു ചര്‍ചക്ക് തുടക്കമിട്ടു. പ്രധാനമായും അതിലൂടെ ഉദ്ദേശിച്ചത്. ഇപ്രകാരം ഒരു ന്യായവാദം ഉന്നയിക്കാന്‍ ആര്‍ക്കും സാധ്യമല്ലാത്തവിധം തെളിവുകള്‍ ഇവിടെ അവശേഷിക്കുന്നുണ്ട് എന്ന് സ്ഥാപിക്കാനായിരുന്നു.
തെളിവിന്റെ അഭാവമല്ല നിഷേധിക്കാന്‍ കാരണമെന്നും തെളിവുകളെ വിശകലനം...