നാസ്തികസംസ്കാരത്തിന്റെ സംഭാവനകള്‍ (2)
'സ്വതന്ത്ര ചിന്തയാണു മനുഷ്യന്റെ പുരോഗതിക്കും നാഗരികതയ്ക്കും സംസ്കാരത്തിനും പാതയൊരുക്കിയത്. അന്ധവിശ്വാസങ്ങള്‍ എന്നും പുരോഗതിയെ തടഞ്ഞിട്ടേയുള്ളു. മാനസികാടിമത്തത്തില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കുക എന്നതു മാത്രമാണ് ഈ ബ്ലോഗെഴുത്തിന്റെ ലക്ഷ്യം.'
യുക്തിവാദിയായ ഇ.എ. ജബ്ബാറാണ് മേല്‍ വരികള്‍ സ്വന്തം ബ്ലോഗിന്റെ മുഖവുരയായി നല്‍കിയിരിക്കുന്നത്. ഇവിടെ ഉപയോഗിക്കപ്പെട്ടിരിക്കുന്ന മുഴുവന്‍ പദങ്ങള്‍ക്കും യുക്തിവാദികള്‍ക്ക് അവരുടേതായ അര്‍ഥമുണ്ട്. അത് വിശ്വാസികള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഭിന്നമാണ്. യുക്തിവാദികള്‍ തങ്ങളുടെ ജീവിതവീക്ഷണവുമായി ബന്ധപ്പെട്ടാണ് പ്രസ്തുത വാക്കുകള്‍ വ്യാഖ്യാനിക്കുന്നത്. അതെന്താണെന്ന് സാധാരണ യുക്തിവാദികള്‍ വിശദീകരിക്കാറില്ല. ഇവ മനസ്സിലാക്കാതെ യുക്തിവാദികളുമായുള്ള ചര്‍ച ഫലശൂന്യമത്രേ. അതുകൊണ്ട് ഈ ചര്‍ച നാസ്തികതയുടെ മൗലികാടിത്തറയെ വിശകലനം ചെയ്യാന്‍ കൂടിയുള്ളതാണ്.
കഴിഞ്ഞ പോസ്റ്റില്‍ ലിബറലിസം (സര്‍വതന്ത്രസ്വതന്ത്രചിന്ത) വിശദീകരിച്ചു. ഇവിടെ നമ്മുക്ക് അവരുടെ മറ്റൊരു മൗലികാടിത്തറയെ പരിശോധിക്കാം.
2. പദാര്‍ഥവാദം (Materialism)
നാസ്തികസംസ്കാരത്തന്റെ മറ്റൊരു സംഭവനായാണ് പദാര്‍ഥവാദം(Materialism). 'പദാര്‍ഥത്തിനപ്പുറം ഒന്നുമില്ല. ഉണ്ടെങ്കില്‍ തന്നെ അതിന് മനുഷ്യനുമായോ മനുഷ്യന് അതുമായോ ബന്ധമൊന്നുമില്ല. മനുഷ്യന് തന്റെ ലക്ഷ്യമാക്കേണ്ടത് ഭൗതിക താല്പര്യങ്ങളെ മാത്രമാകുന്നു. പണം, ഭക്ഷണം, വസ്ത്രം, കൃഷി, വ്യവസായം, അസംസ്കൃ പദാര്‍ഥങ്ങള്‍ , കമ്പോളങ്ങള്‍ എന്നിത്യാദി വസ്തുക്കളെക്കുറിച്ചു മാത്രമേ മനുഷ്യന് ചിന്തിക്കാവൂ. ഇതിനപ്പുറം മനുഷ്യന് തന്റെ മസ്തിഷ്കവും കഴിവുകളും വിനിയോഗിക്കേണ്ടതായി യാതൊന്നുമില്ല. ഈ ലോകത്തിന് ശേഷം വരാനിരിക്കുന്ന മറ്റൊരു ലോകത്തെയും അതിലെ വിചാരണയെയും അതിന്റെ അടിസ്ഥാനത്തിലുള്ള രക്ഷാശിക്ഷകളെയും മുമ്പില്‍വെച്ചുകൊണ്ടാണ് ഒരു മനുഷ്യന് തന്റെ ലാഭ-നഷ്ടങ്ങള്‍ കണക്കാക്കുന്നതെങ്കില്‍ അവന് പരമ്പര വിഢിയാണ്. ഭൗതികമായ ലാഭ-നഷ്ടങ്ങള്‍ മാത്രമായിരിക്കണം നന്മയുടെയും തിന്മയുടെയും മാനദണ്ഡം' ഇതാണ് പാദാര്‍ഥവാദത്തിന്റെ രത്നച്ചുരുക്കം.
ദൈവത്തെ നിഷേധിച്ചപ്പോള്‍ സ്വാഭാവികമായും ഉരുത്തിരിഞ്ഞ ഒരു വാദമാണ് പദാര്‍ഥവാദം. മനസ്സ്, ആത്മാവ്, യുക്തിചിന്ത, ബുദ്ധി എന്നിവയില്‍ ചിലതിനെ പൂര്‍ണമായി നിഷേധിക്കുകയോ ചിലതിന് പദാര്‍ഥപരമായ വ്യാഖ്യാനം നല്‍കുകയോ ചെയ്തു. അങ്ങനെയാണ് ആത്മാവിനെ നിഷേധിക്കുകയും മനസ്സ്, ബുദ്ധി, യുക്തി എന്നിവയെ തലച്ചോറിന്റെ പ്രവര്‍ത്തനവുമായി മാത്രം ബന്ധപ്പെടുത്തുകയും ചെയ്തത്.
പദാര്‍ഥവാദം മനുഷ്യനില്‍ അനുഗുണമല്ലാത്ത ചില സ്വാഭാവവിശേഷങ്ങള്‍ക്ക് ജന്മം നല്കാന് കഴിവുള്ളതാണ് എന്നതാണ് അതില്‍ വിശ്വാസികള്‍ കാണുന്ന ഏറ്റവും വലിയ ദൂഷ്യം. മനുഷ്യനെന്നാല്‍ ഭൗതിക പ്രധാനമായ ശരീരവും അഭൗതികമായ ആത്മാവും ചേര്‍ന്നതാണ് എന്നാണ് മിക്കമതങ്ങളുടെയും സന്ദേശം. അതില്‍ ആത്മാവിന്റെ വശത്തെ നിഷേധിച്ചുകൊണ്ട് മനുഷ്യനെ കേവലം ബുദ്ധിയും ചിന്തയും പുരോഗമിച്ച ഒരു മൃഗമായി അത് കണ്ടു.
ധാര്‍മികതയെ സംബന്ധിച്ചടത്തോളം 'പ്രയോജനാത്മകവാദം' (Utilitarianism) അംഗീകരിക്കേണ്ടിവന്നുവെന്നതായിരുന്നു മേല്‍ പറഞ്ഞ ഭൗതിക ചിന്താഗതിയുടെ അനിവാര്യഫലം. അതിന്റെ ഫലമായി മനുഷ്യന്റെ നന്മ പുരോഗതി എന്നൊക്കെ പറഞ്ഞാല്‍ സാധാരണ മനസ്സിലാക്കിയതിന് വിരുദ്ധമായി 'പരമാവധി ക്ലേശരഹിതമായി കൂടുതല്‍ സുഖം നേടാന്‍ കഴിയുന്നതും ഭൗതികവുമായ ഏതെങ്കിലും നേട്ടവുമുള്ളതിന്റെ പേരാ'യി മാറി. ഭൗതികമായ നഷ്ടവും ക്ലേശവുമുള്ളതെന്തും തിന്മയാണ് എന്നും വ്യാഖ്യാനിക്കപ്പെട്ടു.
ഇപ്രകാരം നന്മ-തിന്മകളുടെ ഭൗതികമായ മാനദണ്ഡവും പ്രയോജനാത്മകവാദത്തിന്റെ ധാര്‍മികവീക്ഷണവും കൂടിച്ചേര്‍ന്നപ്പോള്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളത്രെയും മൃഗീയവികാരങ്ങളുടെ ചുറ്റും കറങ്ങിത്തുടങ്ങി. ചൂഷണവും അക്രമവും സ്വാര്‍ഥതയും വളരാന്‍ ആവശ്യമായ രംഗമൊരുക്കാന്‍ ഈ വാദത്തിന് കഴിഞ്ഞു. മനുഷ്യന്റെ ജഢികേഛകളെ തൃപ്തിപ്പെടുത്തുന്ന ഏത് പദ്ധതിയും പ്രവര്‍ത്തനങ്ങളും മനുഷ്യന് ഇരുകൈനീട്ടി സ്വീകരിക്കും. മലയില്‍നിന്ന കീഴ്പ്പോട്ടിറങ്ങാന്‍ എളുപ്പമാണ്. എന്നാല്‍ അതിന്റെ ഉഛിയിലെത്താന്‍ നന്നായി പരിശ്രമിക്കണം എന്ന് പറഞ്ഞപോലെ മനുഷ്യത്വത്തില്‍നിന്ന് മൃഗീയതയിലേക്ക് താഴാന്‍ ഇഛകളെ കയറൂരിവിട്ടാല്‍ മാത്രം മതി. എന്നാല്‍ മനുഷ്യത്വത്തിന്റെ ഉന്നതിയിലെത്താന്‍ ക്ഷമയും സ്വയംനിയന്ത്രണവും ത്യാഗവും ആവശ്യമായിവരും. അതൊക്കെ മെറ്റീരിയലിസത്തിന്റെ ഉല്പന്നമായ പ്രയോജനാത്മകവാദവുമായി നേര്‍ക്ക് നേരെ ഏറ്റുമുട്ടുന്നു. മതങ്ങളും ധര്‍മങ്ങളും പ്രബോധനം ചെയ്യുന്നതിന്റെ നേര് എതിര്‍ദിശയിലേക്കായിരുന്നു പദാര്‍ഥവാദം മനുഷ്യനെ ക്ഷണിച്ചത് എന്ന് ചുരുക്കം.
ഇപ്രകാരം നന്മ-തിന്മകളുടെ ഭൗതികമായ മാനദണ്ഡവും പ്രയോജനാത്മകവാദത്തിന്റെ ധാര്‍മികവീക്ഷണവും കൂടിച്ചേര്‍ന്നപ്പോള്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളത്രെയും മൃഗീയവികാരങ്ങളുടെ ചുറ്റും കറങ്ങിത്തുടങ്ങി. ചൂഷണവും അക്രമവും സ്വാര്‍ഥതയും വളരാന്‍ ആവശ്യമായ രംഗമൊരുക്കാന്‍ ഈ വാദത്തിന് കഴിഞ്ഞു. മനുഷ്യന്റെ ജഢികേഛകളെ തൃപ്തിപ്പെടുത്തുന്ന ഏത് പദ്ധതിയും പ്രവര്‍ത്തനങ്ങളും മനുഷ്യന് ഇരുകൈനീട്ടി സ്വീകരിക്കും. മലയില്‍നിന്ന കീഴ്പ്പോട്ടിറങ്ങാന്‍ എളുപ്പമാണ്. എന്നാല്‍ അതിന്റെ ഉഛിയിലെത്താന്‍ നന്നായി പരിശ്രമിക്കണം എന്ന് പറഞ്ഞപോലെ മനുഷ്യത്വത്തില്‍നിന്ന് മൃഗീയതയിലേക്ക് താഴാന്‍ ഇഛകളെ കയറൂരിവിട്ടാല്‍ മാത്രം മതി. എന്നാല്‍ മനുഷ്യത്വത്തിന്റെ ഉന്നതിയിലെത്താന്‍ ക്ഷമയും സ്വയംനിയന്ത്രണവും ത്യാഗവും ആവശ്യമായിവരും. അതൊക്കെ മെറ്റീരിയലിസത്തിന്റെ ഉല്പന്നമായ പ്രയോജനാത്മകവാദവുമായി നേര്‍ക്ക് നേരെ ഏറ്റുമുട്ടുന്നു. മതങ്ങളും ധര്‍മങ്ങളും പ്രബോധനം ചെയ്യുന്നതിന്റെ നേര് എതിര്‍ദിശയിലേക്കായിരുന്നു പദാര്‍ഥവാദം മനുഷ്യനെ ക്ഷണിച്ചത് എന്ന് ചുരുക്കം.
10 അഭിപ്രായ(ങ്ങള്):
യുക്തിവാദികളെന്ന് വിളിക്കപ്പെടുന്നവരില്‍ വളരെക്കുറച്ചുപേരെ സമനിലപാലിച്ചുകൊണ്ട് സംവാദത്തില്‍ ഏര്‍പ്പെടാന്‍ കഴിയുന്നവരായി എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുള്ളൂ. ബാക്കിയുള്ളവര്‍ക്ക് ഒരു ഹാലിളക്കമാണ്. ഞാനീ പോസ്റ്റില്‍ സൂചിപ്പിച്ച പദാര്‍ഥവാദത്തിന്റെ സ്വാധീനമാകാം. അതുകൊണ്ട് മാന്യമായ അഭിപ്രായം പറയാന്‍ കഴിയുന്നവര്‍ ബന്ധപ്പെട്ട വിഷയത്തില്‍ അഭിപ്രായം പറയുക. കമന്റ് മോഡറേഷന് തല്ക്കാലം ഉദ്ദേശിക്കുന്നില്ല.
വളരെ നല്ല രീതിയില്‍ തന്നെ ഞാന്‍ ചര്‍ച്ച ആരംഭിച്ചത് ആണ് . പോസ്റ്റ് ഡിലിറ്റ് ചെയ്യാന്‍ തുടങ്ങിയത് നിങ്ങള്‍ ആണ് . അതും യാതൊരു വിദ പ്രകോപനവും ഇല്ലാത്ത ഒരു പോസ്റ്റ് . അതിനു ശേഷം ആണ് ഞാന്‍ നിങ്ങള്‍ എയുതിയ അതെ രീതിയില്‍ അതെ പരിഹാസം വാക്കുകളില്‍ കലര്‍ത്തി പോസ്റ്റ് ഇട്ടതു . നിങ്ങള്‍ മറ്റുള്ളവര്‍ക്ക് nere kali ആക്കുകയും അതെ കളി ആക്കല്‍ തിരികെ കിട്ടുമ്പോള്‍ അവരെ സമനില വിട്ടവര്‍ എന്ന് പറയുകയും ചെയ്യുന്ന സംസ്കാരം ആയിരിക്കും നിങ്ങള്‍ ദൈവികമായ സംസ്കാരം എന്ന് പറയുന്നത് alle . പോസ്റ്റ് നിങ്ങള്‍ ഡിലിറ്റ് ചെയ്യും എന്ന് എനിക്ക് യുരപ്പയിരുന്നു . അത് കൊണ്ട് തന്നെ ഞാന്‍ സ്വന്തം ആയി ഒരു ബ്ലോഗ് യുണ്ടാക്കി ഇതേ പോസ്റ്റ് അവിടെയും ഇട്ടിട്ടുണ്ട്. . വേണം എങ്കില്‍ അത് ഇവിടെ വായിക്കാം അല്ലെങ്കില്‍ ഈ പോസ്റ്റും ഡിലിറ്റ് ചെയ്തു , ഒന്നും അറിയാത്ത മട്ടില്‍ ഇരിക്കാം .
പോസ്റ്റ് ലിങ്ക് : http://manuyukthi.blogspot.com/
@മനു
നല്ലരീതിയില്തന്നെയാണ് താങ്കള്‍ ചര്‍ച ആരംഭിച്ചത് എന്ന് ഞാനും അംഗീകരിക്കുന്നു. അതുകൊണ്ട് അവയിലൊന്നും ഞാന്‍ ഡിലീറ്റ് ചെയ്തിട്ടില്ല. പക്ഷെ അത് നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിച്ചില്ല എന്നതാണ് പ്രശ്നം.
ഞാന്‍ ഡീലീറ്റ് ചെയ്തത് പ്രകോപനം ഉണ്ടാക്കിയത് കൊണ്ടാണെന്നും ഞാന്‍ പറഞ്ഞിട്ടില്ല. നേരെ മറിച്ച് നിങ്ങള്‍ ഇവിടെ സൂചിപ്പിച്ച പോലെ പരിഹാസം കലര്‍ത്തി ഇട്ടതുകൊണ്ടാണ്. അത് നമ്മുടെ ചര്‍ചയെ ഒരു നിലക്കും സഹായിക്കില്ല. അതിനെയാണ് ഞാന്‍ സമനില നഷ്ടപ്പെട്ടു എന്ന് മേല്‍ കമന്റില്‍ സൂചിപ്പിച്ചത്. ഞാന്‍ പരിഹസിച്ചു/കളിയാക്കി എന്ന് തോന്നിയ ഭാഗം നിങ്ങള്‍ക്ക് എന്റെ ശ്രദ്ധയില്‍ പെടുത്താമായിരുന്നു. പരിഹസിക്കുക വിഢികളുടെ ലക്ഷണമാണ് എന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നതുകൊണ്ട് ഒരു വിശ്വാസി മനപ്പൂര്‍വം അതിന് ശ്രമിക്കുകയില്ല.
ഇവിടുന്ന് ഡിലീറ്റുന്ന കമന്റുകള്‍ ചേര്‍ക്കാന്‍ ഒരു ബ്ലോഗുതുടങ്ങിയതില്‍ എനിക്കും സന്തോഷമാണ്. ഇതിന് മുമ്പും ഇത്തരം ധാരാളം ബ്ലോഗ് വരികയും പോകുകയും ചെയ്തിട്ടുണ്ട്. പക്ഷെ മുമ്പ് പലരും ചെയ്തത്. ഞാന്‍ ഡിലീറ്റിയ കമന്റ് അതിന് കാരണമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി 'കുട്ടപ്പനാക്കി' സ്വന്തം ബ്ലോഗിലിട്ട് ഇതാണ് ഡിലീറ്റിയ കമന്റ് എന്ന് വിളിച്ചുപറയുകയായിരുന്നു. മാറ്റം വരുത്താന്‍ പാടില്ല എന്നല്ല. മാറ്റം വരുത്തിയാല്‍ അത് പറയുന്നതാണ് ഉചിതം എന്ന് സൂചിപ്പിക്കുകയായിരുന്നു. താങ്കളുടെ ബ്ലോഗിന് ആശംസകള്‍
മനുവിന്റെ ബ്ലോഗ്: യുക്തി
മനുവിന്റെ ബ്ലോഗില്‍ ഞാന്‍ ഇട്ട കമന്റുകള്‍ ഇവിടെ വായിക്കാം:
http://nanmayude-vazhikal.blogspot.com/2011/01/blog-post.html
നാസ്തിക വീക്ഷണമനുസരിച്ച് 'സ്വതന്ത്രചിന്ത' എന്നുപറഞ്ഞാല്‍ മതധാര്മികവീക്ഷണങ്ങളുടെ നിയന്ത്രണമില്ലാത്ത ചിന്തയെയാണ്. ആ ചിന്ത ശാസ്ത്രപരമായ നിഗമന സങ്കല്പങ്ങളില് തളച്ചിടപ്പെട്ടതോ ശാസ്ത്രത്തിന്‍െ പേരിലുള്ള ഒരു അന്ധവിശ്വാസത്തില്നിന്നോ മുക്തമാകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല.
'മനുഷ്യന്റെ പുരോഗതി' എന്നാല്‍ മനുഷ്യന്റെ ഭൗതികമായ വിഭവങ്ങളുടെ ആധിക്യവും ലഭ്യതയും മാത്രമാണ് അര്‍ഥമാക്കുന്നത്.
'നാഗരികത' എന്നാല്‍ മനുഷ്യന്റെ ജഡികേഛകള്ക്ക് പരമാവധി സ്വാതന്ത്ര്യം അനുവദിക്കുന്ന സാമുഹിക ഘടനയെക്കുറിച്ചാണ്.
'സംസ്കാരം' എന്നാല്‍ കുത്തഴിഞ്ഞ ഇഛകള്‍ക്ക് പ്രത്യേകിച്ചും ലൈംഗികതക്കും ഭോഗങ്ങള്‍ക്കും യാതോരു ധാര്‍മിക വിലക്കുകളുമില്ലാത്ത സാമുഹികാവസ്ഥയെയാണ്.
'അന്ധവിശ്വാസങ്ങള്‍' എന്നാല്‍ മതവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട സകല വിശ്വാസങ്ങളെയുമാണ്.
'മാനസികാടിമത്തം', 'മനുഷ്യന്റെ മോചനം' എന്നീ പദങ്ങള്‍ കൊണ്ടൊക്കെ ഉദ്ദേശിക്കുന്നത് മതത്തിന്റെ സകല നിയന്ത്രണങ്ങളില്നിന്നുമുള്ള മോചനമാണ്.
പ്രിയ ലത്തിഫ് ,
പിണക്കം മാറി എന്ന് കരുതട്ടെ .
1 .ഭൗതികമായ പുരോഗതിക്കു പ്രദാന്യം ഇല്ലേ ? മതങ്ങള്‍ക്ക് മാനസിക വികാസം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ?
2 . എല്ലാവരും അഗികരികുന്ന ഒരു ഇച്ചയ്ക്ക് അഗികാരം നല്കിയാല് എന്താണ് കുഴപ്പം ?
3 . ഇന്ന് നമ്മള് ജീവിക്കുന്ന സമുഹത്തില്‍ നിന്നും പുര്‍ണമായും വെത്യസ്തമായി ലൈംഗികതക്കും ഭോഗങ്ങള്‍ക്ക് യാതോരു വിലക്കുകളുമില്ലാത്ത ഒരു സമുഹം ഉണ്ടായാല്‍ എന്താണ് കുഴപ്പം ?
4 . അറിയില്ല .
5 . മനുഷ്യന് മനുഷ്യനെ ആശയങ്ങള്‍ കൊണ്ടോ ആയുധം കൊണ്ടോ അടിമ പെടുത്തുന്നു എങ്കില്‍ അതിന്റെ മോചനം ആണ് .
മനു,
പിണങ്ങാന്‍ നമ്മുക്ക് സമയമെവിടെ. പിണക്കമുണ്ടാകും എന്നത് താങ്കളുടെ ധാരണപ്പിശകാണ്. താങ്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞോട്ടെ.
1. ഭൗതികമായ പുരോഗതിക്ക് അതിന്റേതായ പ്രധാന്യം ഉണ്ട്. മതങ്ങള്‍ക്ക് മാനസിക വികാസം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുഴുവന്‍ മതങ്ങളുടെയും കുത്തക ഏറ്റെടുക്കാന്‍ എനിക്കാവില്ല. എങ്കിലും ഇസ്ലാമിനത് കഴിയും കഴിഞ്ഞിട്ടുണ്ട്.
2. എല്ലാവരും അംഗീകരിക്കുന്ന ഇഛ എന്നാല്‍ എനിക്ക് മനസ്സിലായിട്ടില്ല. എല്ലാവരും അംഗീകരിക്കുന്ന മുല്യങ്ങളുടെ അടിസ്ഥാനത്തില്‍ ആ ഇഛകള്‍ക്ക് നിയന്ത്രണം വരുത്തുമ്പോഴാണ് മനുഷ്യന് മൃഗങ്ങളില്‍നിന്ന് വ്യതിരിക്തനാവുന്നത്.
3. ലൈംഗിക ഭോഗങ്ങള്‍ക്ക് വിലക്കുമില്ലാത്ത ഒരു സമൂഹം ഒരു നാട്ടിനെയും അതിലെ ജനങ്ങളെയും സാരമായി ബാധിക്കും. അവയെ നഷിപ്പിക്കും
4 ഉം 5 ഉം എനിക്ക് മനസ്സിലായിട്ടില്ല.
നാലും അഞ്ചും എന്റെ അഭിപ്രായങ്ങള്‍ ആണ് ചോദ്യങ്ങള്‍ ആല്ല .
1 .ഇസ്ലാമിന് ഉണ്ടാക്കാന്‍ കഴിഞ്ഞ മാനസിക വികാസം എന്തെന്ന് വെക്തമാക്കാമോ ? മറ്റു .മതക്കര്ക്കോ യുക്തി വാദികള്‍ക്കോ ഇല്ലാത്ത എന്ത് മാനസിക വികാസം ആണ് മുസ്ലിം മതം നല്‍കുന്നത് ?
2 .മുല്യങ്ങളും ഇഛയും ലത്തിഫ് ഇവിടെ രണ്ടായി കാണുന്നു . യദാര്‍ത്ഥത്തില്‍ എല്ലാവരും അങ്ങികരികുന്ന ഇഛ ഉണ്ടെങ്കില്‍ അത് തന്നെ ആണ് മുല്യവും .ആ മുല്യങ്ങള്‍ കാലാകാലങ്ങളില്‍ , ഓരോ സമുഹത്തിന് അനുസരിച്ച് വെത്യാസ പെട്ടു വരുനില്ലേ എന്നാണ് ചോദ്യം .?
3 . മുനാമത് പറഞ്ഞ കാര്യങ്ങള്‍ ലത്തിഫിന് ഉറപുള്ള കാര്യം ആണോ ? അത്തരത്തില്‍ ഉള്ള സമുഹം ഇല്ലേ ? അവ ഒന്നും നശിക്കാതെ ഇപ്പോയും ജീവികുനില്ലേ ? പിന്നെ എങ്ങിനെ ആണ് അത് സമുഹത്തെ ഇല്ലാതാക്കും എന്ന് പറയുന്നത് ?
1. മനുഷ്യരൊക്കെയും ഒരേ ദൈവത്തിന്റെ സൃഷ്ടികളാണെന്നും അവരുടെ പിതാവും മാതാവും ഒന്നാണെന്നുമുള്ള ചിന്ത എല്ലാ മനുഷ്യരെയും ആദരിക്കാനും അവരെ തുല്യരായി കാണാനും സഹായിച്ചു.
മറിച്ച് നാസ്തികവാദമനുസരിച്ച മനുഷ്യന് പരിണാമദശയിലെ ഇതര ജീവികളെപ്പോലെ ഒരു ജീവി ആര്‍ക്കും ആരോടും യാതൊരു കടപ്പാടും ആവശ്യമില്ല.
അതേ പ്രകാരം ഭൗതിക വസ്തുക്കളെക്കുറിച്ച് ചിന്തിക്കാനും അറിയാനുമുള്ള കല്പനയും പ്രേരണയും ആരെയും ഒന്നിനെയും ഭയപ്പെടാതെ പ്രപഞ്ചവസ്തക്കളുടെ യാഥാര്‍ഥ്യം അംഗീകരിക്കാന്‍ അവരുടെ ഹൃദയം വിശാലമാക്കി.
എന്നാല്‍ സൃഷ്ടിപ്പിലെ അത്ഭുതങ്ങളെയോ അതലടങ്ങിയ ആസൂത്രണത്തെയോ അംഗീകരിക്കാന്‍ പോലും ആവാതെ യാദൃശ്ചകതാവാദികളായ നാസ്തികര്‍ തങ്ങളുടെ മനസ്സാക്ഷിയെ പോലും വഞ്ചിച്ചുകൊണ്ടിരിക്കുന്നു.
ഇനി യുക്തികള്ക്കില്ലാത്ത എന്ത് മാനസിക വികാസമാണ് മതം നല്കുന്നതെന്നറിയണമെങ്കില് ആറ് ബ്ലോഗുകള്‍ വായിക്കുക മൂന്നെണ്ണം നാസ്തികരുടെയും മൂന്നെണ്ണം ദൈവവിശ്വാസികളുടെയും. എന്നിട്ട് വല്ല വ്യത്യാസവും കാണുന്നുണ്ടോ എന്ന് നോക്കുക. അല്ലെങ്കില്‍ ചര്‍ച ശ്രദ്ധിക്കുക. ആരാണ് പെട്ടെന്ന് പ്രകോപിതരാകുന്നതും മോശമായ പദങ്ങളുപയോഗിച്ച് ആക്രമിക്കുന്നതെന്നും ശ്രദ്ധിക്കുക.
3. മൂല്യങ്ങള്‍ കാലത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നില്ല. മനുഷ്യന് നിലനിന്ന കാലത്തോളം നിലനില്‍ക്കുന്ന കാലത്തോളം ഉണ്ടാകുന്നതാണ് ധാര്‍മിക മൂല്യങ്ങള്‍.
3. അതേ ഉറപ്പുള്ള കാര്യം തന്നെ. സമൂഹത്തെ ഇല്ലാതാക്കും എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. നാശം എന്നാല്‍ ഇല്ലാതാക്കല്‍ എന്ന് മാത്രമല്ല അര്‍ഥം. സംശയമുണ്ടെങ്കില്‍ കുടുംബത്തില്‍ അതെങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ഭാവനയില്‍ കണ്ടുനോക്കുക. അപ്പോള്‍ ഞാന്‍ പറയുന്നത് കുറെയൊക്കെ മനസ്സിലാക്കാന്‍ കഴിയും.
1 . മാനസിക വികാസം എന്നത് മുനുഷ്യനു ലഭിക്കുന്ന അറിവാണോ ? രണ്ടു കുട്ടര്‍ക്കും ലഭിച്ചിരിക്കുന്നത് അല്ലെങ്കില്‍ അവര്‍ മനസിലാക്കിയിരികുന്ന അറിവ് രണ്ടു തരത്തില്‍ ആണെങ്കിലും ഈ രണ്ടു അറിവും അവരുടെ മാനസിക ഉല്ലാസത്തിന് യാതൊരു വിധ കോട്ടവും സംഭവിക്കാന്‍ ഇടയാക്കുനില്ല . മാനസിക വികാസം എന്ന് പറഞ്ഞാല്‍ എപ്പോയും ഉല്ലാസം ഉണ്ടാകുന്ന അവസ്ഥ ആണ് . യുക്തി വാദികളുടേയും വിസ്വസികളുടെയും മാനസിക ഉല്ലാസത്തില്‍ എന്തെങ്കിലും താരം വെത്യാസം ഉള്ളതായി എനിക്ക് തോനിയിട്ടില്ല . മാനസിക ഉല്ലാസം എന്നത് തികച്ചും ഓരോ വെക്തിയുടെയും സ്വഭാവത്തെ അനുസരിച്ച് ഇരിക്കും . യുക്തി വാദികളിലും വിസ്വസികളിലും മാനസിക പിരിമുറുക്കം ഉള്ളവര്‍ ദാരളം ആള്ക്കാര് കാണും . അതുപോലെ ഏതു സമയത്തും ചിരിച്ചു കളിച്ചു നടകുന്നവരും കാണും . അതൊക്കെ ആവെക്തി അയാള്‍ക്ക് കിട്ടുന്ന സാഹചര്യങ്ങളില്‍ എത്രത്തോളം സംതൃപ്തന്‍ ആണ് എന്നതിനെ ആശ്രയിച്ചിരിക്കും . ഹൃദയം വിശാലം ആകി എന്നൊക്കെ സാഹിത്യ പരമായി പറയാം എന്നല്ലാതെ അതിലൊക്കെ എന്ത് അര്‍ഥം ആണ് ഉള്ളത് ? ആര് ബ്ലോഗ് വായിച്ചു ആണോ യുക്തി വാദികളില്‍ സന്തോഷം ഇല്ല എന്ന് പറയുന്നത് . ലത്തിഫ് ഒരിക്കല്‍ കൂടെ പറയട്ടെ , യുക്തി വാദികളിലും വിസ്വസികളിലും മാനസിക വിഷമം അനുഭവിക്കുന്നവര്‍ ഒരുപോലെ തന്നെ ഉണ്ട് .
ഒരു ഉദാ : സെക്സ് പാപം ആണെന്ന് വിശ്വസിക്കുന്ന ഒരു വെക്തിക്ക് അത് ചെയ്യാതെ ഇരികുന്നതിലൂടെ ലഭിക്കുന്ന സന്തോഷവും പാപം അല്ല എന്ന് കരുതി അത് ചെയ്യുന്നതിലൂടെ ലഭിക്കുന്ന മനസിലാ ഉല്ലാസവും ഒരുപോലെ ആയിരിക്കും . ( conditions applicable :))
2 . ലത്തിഫ് പറയുന്ന മതത്തിലെ മുല്യവും ഞാന്‍ പറയുന്ന മുല്യവും വെത്യാസം ഉണ്ട് . സാമുഹിക മുല്യം കാലത്തിനും ദേശത്തിനും അനുസരിച്ച് മറുനില്ലേ എന്നാണ് ചോദ്യം ?
4 . ഭാവനയില്‍ കാണുന്നത് കൊണ്ട് ആണ് പ്രശ്നം , ഇല്ലാതാക്കും എന്ന് പറയുനില്ല പക്ഷെ നാശം ഉണ്ടാകും എന്ന് പറയുന്നു ? എന്ത് താരം നാശം ആണ് ഉണ്ടാവുക ?
ചോദ്യം ഒന്ന് കൂടെ വെക്തമാക്കം . സമുഹത്തില്‍ സെക്സ് സര്‍വ സാതണ്ട്ര്യതോടെയും അനുവദിച്ചാല്‍ എന്ത് കുഴപ്പം വരും ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ