2011, ഏപ്രിൽ 16, ശനിയാഴ്‌ച

തുഞ്ചന്‍ പറമ്പ്: ഹൃദ്യമായ ഒരനുഭവം

'മലയാളത്തിന്റെ മഹാകവിയുടെ മടിയില്‍ മലയാള ബ്ലോഗര്‍മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും ഒരു മീറ്റ് എന്നത് ഒരു നല്ല അനുഭവമാവുമെന്നാണ് എനിയ്ക്കു തോന്നുന്നത്. എത്രപേര്‍ വന്നാലും അവരെ ഉള്‍ക്കൊള്ളാന്‍ തുഞ്ച‌ന്‍പറമ്പിനാവും. സജ്ജീവേട്ടന്റെ വരയും വിഭവസ‌മൃദ്ധമായ സദ്യയും (ഇത്തവണ കടിച്ചു വലിയ്ക്കാത്തത്) ബ്ലോഗര്‍മാരുടെ കലാപരിപാടികളും കാലിക പ്രാധാന്യമുള്ള ചര്‍ച്ചകളും എന്തിനൊക്കെ നമുക്കു സമയം കിട്ടുമോ അതെല്ലാം കൂട്ടിച്ചേര്‍ത്ത് നമുക്കിതൊരുത്സവമാക്കി മാറ്റാം. എലിപുലി വ്യത്യാസമില്ലാതെ നമുക്കൊരു കുടുംബമാകാം. ഇതുപോലുള്ള മീറ്റുകള്‍ കൂടുതല്‍ പേരെ നമ്മുടെ ബ്ലോഗുകളിലെത്തിയ്ക്കുമെന്ന് ഉറപ്പുണ്ട്. ഇന്റെര്‍നെറ്റിലെ ആ വലിയ കുടുംബത്തെ ഒന്നു സങ്കല്‍പ്പിച്ചുനോക്കൂ... എത്രമനോഹരമണത് ! ' (ബ്ലോഗേഴ്സ് മീറ്റ് ബ്ലോഗില് നിന്ന്)

കാല്‍പനകത മുറ്റിയ ഒരന്തരീക്ഷം എന്ന പ്രസിദ്ധ സാഹിത്യകാരനും അക്ടിവിസ്റ്റുമായ ശ്രീ രാമനുണ്ണിയുടെ വര്‍ണനയാണ് തുഞ്ചന്‍ പറമ്പ് ബ്ലോഗേഴ്‌സ്മീറ്റിനെക്കുറിച്ച് ഏറ്റവും അര്‍ഥവത്തായ പ്രയോഗമായി തോന്നിയത്. അവിടെ നടക്കാന്‍ പോകുന്ന ക്ലാസുകള്‍ എനിക്ക് ഒട്ടും ആകര്‍ശകമായി തോന്നിയിരുന്നില്ല. കാരണം ബ്ലോഗില്‍ ആവശ്യമായ എല്ലാ പരീക്ഷണങ്ങള്‍ക്കു കഴിയുമെന്ന ആത്മവിശ്വാസവും വിക്കിപീഡിയില്‍ ഇടപെട്ടുകൊണ്ട് ലേഖനങ്ങള്‍ ചേര്‍ക്കുകയും തിരുത്തുകയും ചെയ്യുന്ന വ്യക്തി എന്ന നിലക്കും അവിടെ നടക്കാനിടയുള്ള ക്ലാസുകള്‍ എന്നെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചൊന്നും നേടിത്തരുന്നതാകില്ല എന്ന് നന്നായിട്ടറിയാമായിരുന്നു. പക്ഷെ അങ്ങോട്ട് ആകര്‍ഷിച്ചിരുന്ന പ്രധാന കാര്യം ആത്മാക്കളുമായി മാത്രം സംവദിച്ചിരുന്ന എന്റെ സുഹൃത്തുക്കളെ ശരീരം കൊണ്ട് സ്പര്‍ശിച്ച് അനുഭവിക്കാനുള്ള അവസരം കൈവരുന്നു എന്ന നിലക്കാണ്.

സുശീല്‍ കുമാര്‍, ബ്രൈറ്റ്, ഇ.എ. ജബ്ബാര്‍, ഫാറൂഖ് എന്നീയുക്തിവാദി ബ്ലോഗര്‍മാരും ജയന്‍ ഏവൂര്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത് തുടങ്ങിയവരും ശരീഫ് കൊട്ടാരക്കര, ഹംസ, കാദര്‍ ഫൈസി, കൊട്ടോട്ടിക്കാരന്‍, മുഫാദ്, വാഴക്കോടന്‍ , മുഹമ്മദ് കുട്ടി തുടങ്ങിയവരൊക്കെ ചേര്‍ന്ന് ബ്ലോഗേഴ്‌സ് എന്നത് ഒരു കുടുംബമാണ് എന്ന സത്യം വിളമ്പരം ചെയ്തു. (കഥയിലും കവിതയിലും ആനുകാലിക ലേഖനമെഴുത്തുകാരെയും അവഗണിച്ചതല്ല. അവരായിരുന്നു ഭൂരിപക്ഷവും. ചിലരുടെ പേരുകള് വിട്ടുപോയത് മനപൂര് വമല്ല. എന്റെ ഓര്മക്കുറവ് കൊണ്ടാണ്. )

താങ്കളുടെ പോസ്റ്റുകള്‍ വേഡിലേക്ക് എടുത്ത് പി.ഡി.എഫ് ഫോര്‍മാറ്റിലേക്ക് മാറ്റി സംരക്ഷിച്ച് സൂക്ഷിച്ചിട്ടുണ്ട് എന്ന ഒരു യുക്തിവാദി സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ വല്ലാതെ സന്തോഷം നല്‍കുന്നതായിരുന്നു. പലതവണ ഞാന്‍ പോലും ആഗ്രഹിച്ചിട്ട് നിര്‍വഹിക്കാത്ത ഒരു കാര്യം എന്റെ ഒരു 'പ്രതിയോഗി' ചെയ്തുവരുന്നു എന്ന് കേട്ടപ്പോള്‍ അമ്പരപ്പാണ് തോന്നിയത്.

ബ്ലോഗിലെ കടിപിടി ചര്‍ചകളുടെ ഒരു പ്രതിഫലനവും ആരും മനസ്സില്‍ കൊണ്ടുനടക്കുന്നില്ല എന്നത് വലിയ ഒരു ആശ്വാസമാണ്. അതോടൊപ്പം അകൃത്രിമമായ സ്‌നേഹവും ബഹുമാനവും എല്ലാവരും കാത്ത് സൂക്ഷിക്കുകയും ചെയ്യുന്നുവെന്നത് ബ്ലോഗ് 'മതതീവ്രവാദികളും' യുക്തിവാദികളും മലീമസമാക്കി എന്ന ആക്ഷേപത്തിനുള്ള വായടപ്പന്‍ മറുപടിയാണ്.

ഇന്റര്‍ നെറ്റ് കേരളത്തില്‍ ദിനംപ്രതി വ്യാപകമാകുകയാണ്. ദിനം പ്രതി നൂറുകണക്കിന് നെറ്റ് ഉപയോക്തക്കള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബ്ലോഗ് വായനയും അതിനനുസരിച്ച് കൂടിവരും. ആശയ പ്രകാശനത്തിന് മറ്റെന്തിനെക്കാളും ഉചിതമായ മാധ്യമം ബ്ലോഗുതന്നെ എന്ന് എല്ലാവരും സമ്മതിക്കുന്നു. കൂടുതല്‍ അര്‍ഥവത്തായ ചര്‍ചയും അന്വേഷണവും ബ്ലോഗിലൂടെ നടക്കട്ടേ എന്നാശംസിക്കുന്നു.

40 അഭിപ്രായ(ങ്ങള്‍):

Unknown പറഞ്ഞു...

ആശംസകള്‍.!

നൗഷാദ് അകമ്പാടം പറഞ്ഞു...

താങ്ക്സ് ലത്തീഫ് സാഹിബ്...
ഈ വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തി ഞാനെന്റെ പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നുണ്ട്.
ഈ പോസ്റ്റിന്റെ ലിങ്കും ചേര്‍ക്കുന്നു.

CKLatheef പറഞ്ഞു...

'ബ്ലോഗ് എന്ന മാദ്ധ്യമം

സാധാരണക്കാരടക്കം അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ അഭയ സ്ഥാനമാണ് ഇന്ന് ബ്ലോഗുകൾ . ശാസ്ത്രം കാലത്തിനു നല്‍കിയ അപൂര്‍വ്വ വരദാനങ്ങളിലെ മറ്റൊരു മഹാദ്ഭുതമാണ് ജനാധിപത്യത്തെ ക്രിയാത്മകമാക്കാനും ശക്തിപ്പെടുത്താനും ഏറ്റവും ഉപകരിക്കുന്ന ഈ ജനകീയ മാധ്യമം. ആവിഷ്കാര സ്വാതന്ത്ര്യത്തെ അരക്കിട്ടുറപ്പിക്കാന്‍ കൂടി ഉതകുന്ന ഈ ഇലക്ട്രോണിക്ക് മാധ്യമം ശബ്ദമില്ലാത്തവരുടെ കൂടി ശബ്ദമാണ്. അറിയാനും അറിയിക്കാനും അവനവനെ തന്നെ സ്വയം വെളിപ്പെടുത്താനും ഉപകരിക്കുന്ന ഈ മാധ്യമം ഭാവിയില്‍ സമൂഹത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്ന കാര്യം തര്‍ക്കമറ്റതാണ്. സ്വന്തം സര്‍ഗ്ഗ വാസനകളുടെയും മറ്റു കഴിവുകളുടെയും പിന്‍ബലത്തില്‍ ഓരോ പൌരനും സ്വയം തന്നെത്തന്നെ പ്രശസ്തിയിലേയ്ക്കുയര്‍ത്താനും കഴിയും ബ്ലോഗ് വഴി. ഓരോ പൌരനും എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ആയിത്തീരുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയ്ക്ക് ബ്ലോഗുകള്‍ അവസരമൊരുക്കും. ഭാവിയില്‍ സ്വന്തമായി ഇ-മെയില്‍ ഐ.ഡിയും ബ്ലോഗും ഇല്ലാത്ത ഒരാള്‍ നിരക്ഷേരനായി കണക്കാക്കപ്പെട്ടേക്കും. അത്തരം ഒരു അവസ്ഥയിലേയ്ക്കുള്ള പരിവര്‍ത്തനത്തിന് എത്ര വേഗത എന്നതാണ് വര്‍ത്തമാനകാലത്തിനു നിര്‍ണ്ണയിക്കുവാനുള്ളത്. നിലവില്‍ എത്തിച്ചേര്‍ന്ന പുരോഗതിയില്‍ നിന്ന് ഇതിന്റെ ഗതിവേഗത്തിന് ആക്കം കൂട്ടുന്നതെങ്ങനെ ആരിലൂടെ എങ്ങനെയൊക്കെ എന്നതാണ് ഇതുമായി ബന്ധപ്പെട്ട ഒരു പ്രധാന ചിന്താവിഷയം.'

അവലംബം

ഹംസ പറഞ്ഞു...

എഴുത്തിലൂടെ മാത്രം കണ്ടിരുന്ന ഒരുപാട് നല്ല കൂട്ടുകാരെ നേരില്‍ കണ്ട ത്രില്ലിലാണ് ഞാന്‍ ഇപ്പോള്‍ .. അതിനെ കുറിച്ച് വായിക്കുമ്പോഴും നല്ല സന്തോഷം തോന്നുന്നു ......

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

തുഞ്ചന്‍ പറമ്പിലെ ഹൃദ്യമായ ഒരനുഭവത്തിലൂടെ ഈ ബൂലോഗസംഗമത്തിന്റെ ആദ്യയവതരണം ഭൂലോകത്തേക്ക് ആവാഹിച്ചതിൽ സന്തോഷമുണ്ട്..

ഞങ്ങൾക്കൊക്കെ നിങ്ങളീലൂടെയല്ലേ ഈ മീറ്റ് കണ്ട് ആസ്വദിക്കുവാൻ പറ്റുകയുള്ളൂ...

mayflowers പറഞ്ഞു...

പങ്കെടുക്കാന്‍ കഴിയാതെ പോയ ബ്ലോഗ്‌ മീറ്റിന്റെ വിവരണം തിരഞ്ഞു തിരഞ്ഞാണ് ഞാനീ ബ്ലോഗിലെത്തിയത്.
പോസ്റ്റ്‌ വായിച്ചപ്പോള്‍ നഷ്ടബോധമേറി.
താങ്കള്‍ പറഞ്ഞപോലെ virtual ലോകത്ത് നിന്നും സംവദിക്കുന്നവരെ നേരില്‍ കാണുകയെന്നത് ഏതൊരു ബ്ലോഗ്ഗറുടെയും അഭിലാഷമാണ്.
അധികം നീട്ടിപ്പരത്താതെയുള്ള നല്ലൊരു അവതരണം വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

വിചാരം പറഞ്ഞു...

ഇത്തിരി വൈകിയതിനാൽ സ്വയം പരിചയപ്പെടുത്താനുള്ള അവസരം ഇല്ലാതായതിൽ വളരെ സന്തോഷം , ഇവനേത് നാട്ടുക്കാരനാ.. സ്വയം പരിചയപ്പെടുത്താനുള്ള അവസരം ഇല്ലാതായതിൽ സന്തോഷിക്കുന്നവൻ എന്നു നിങ്ങൾ ചോദിച്ചേക്കാം .. എങ്കിലല്ലേ അടുത്ത മീറ്റിൽ വരാനും ഒന്നൂടെ കാണാത്തവരെ കാണാനുമുള്ള ഒരു ഒരു ജിജ്ഞാസ ഉണ്ടാവൂ …

എങ്കിലും ചിലരൊക്കെ കരുതി കാണും മസിലും പെരുപ്പിച്ച് നടയ്ക്കുന്ന ഈ ഗുണ്ട ഏതെന്ന് ? എന്റെ ലത്തീഫിനെ കണ്ടപ്പോൾ ആ കണ്ണുകളിൽ സന്തോഷത്തിന്റെ ഒരു ചെറുമഴ ഞാൻ കണ്ടു … ഞങ്ങൾ യുക്തിവാദികളും ഈശ്വരവാദികളും ഒരുമിച്ച് സന്തോഷം പങ്കിടുമ്പോൾ , അവിടെ ബ്ലോഗിലെ കീരിയും പാമ്പും എന്ന വികാരമോ വിവേചന രഹിതമായ പ്രവർത്തനമോ ഒന്നും ഇല്ലാതെ …. ജബ്ബാർ മാഷ് സംസാരത്തിനിടെ പറഞ്ഞത് പോലെ .. മലയാളിയുടെ ഏറ്റവും വലിയ മഹത്വം അവന്റെ കൂട്ടായ്മയും ഹൃദവുമാണ് , അതുപോലെ അദ്ദേഹം പറഞ്ഞതും എത്ര ശരിയാണ് .. ഒരേ ആശയക്കാർ തമ്മിലുള്ള സൌഹൃദ ഭാഷണത്തേക്കാൾ വ്യത്യസ്ഥ ചിന്താഗതിക്കാരുമായുള്ള സൌഹൃദവും ഭാഷണവുമാണ് ആശയങ്ങൾക്ക് ദൃഢതയും ചിന്താശേഷിയും വർദ്ധിക്കൂവെന്ന്.

എല്ലാവരേയും എനിക്ക് പരിചയപ്പെടാൻ അയില്ല , അടുത്ത മീറ്റിൽ വീണ്ടും കാണണം

CKLatheef പറഞ്ഞു...

അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി. ഒട്ടനവധി സാഹിത്യകാരന്‍മാരും വാക്കുകള്‍കൊണ്ട് മായജാലം കാണിക്കുന്ന എഴുത്തുകാരും ഉണ്ടായിരിക്കെ വെറുമൊരു പറച്ചിലുകാരന്‍ വിശദമായി എഴുതി പ്രസ്തുത പരിപാടിയുടെ ഗാംഭീര്യം കുറകളേയണ്ട എന്ന് വിചാരിച്ചാണ് എന്റെ വ്യക്തിപരമായ അനുഭവത്തിലേക്ക് ഈ പോസ്റ്റ് ചുരുക്കിയത്. ഇനിയും അത്തരം ഒരു വിശദമായ റിപ്പോര്‍ട്ട് വന്നുകണ്ടില്ല. 50 ഓളം ആളുകള്‍ ബ്ലോഗിനെ പരിചയപ്പെടാന്‍ വന്നിരുന്നു. അവരെ നിരാശപ്പെടുത്താത്ത വിധം ക്ലാസുകള്‍ നടന്നിരിക്കുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എല്‍.ഐ.സി. ഹബീബിന്റെ ക്ലാസ വളരെ ലളിതവും വ്യക്തമവുമായിരുന്നു. അതില്‍ പങ്കെടുത്ത 200 പരം ആളുകളില്‍ എട്ടുപേര്‍ മാത്രമേ വിക്കിപീഡിയയില്‍ ഉണ്ടായിരുന്നുള്ളൂ എന്നത് ആ ക്ലാസിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

ഇക്കാര്യത്തില്‍ വിചാരം എന്ന ബ്ലോഗറോട് വലിയ ആദരവ് തോന്നുന്നു. വിക്കിപീഡിയയില്‍ അദ്ദേഹം പരമാവധി നിഷ്പക്ഷത പുലര്‍ത്തുന്നത് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ വിയോജിക്കുന്ന ആശയങ്ങളുമായി അനാവശ്യമായി ഇടഞ്ഞുനിന്ന് ഫലകങ്ങള്‍ കൊണ്ട് നല്‍കപ്പെട്ട കണ്ടന്റുകളെ സംശയാസ്പദമാക്കുന്ന ചിലരെങ്കിലും കാര്യനിര്‍വാഹകരുടെ കൂട്ടത്തിലുണ്ട് എന്ന ആശങ്ക അസ്ഥാനത്തല്ല എന്നും തോന്നിയിട്ടുണ്ട്.

ബ്ലോഗിലെ വിചാരത്തിന്റെ ഇടപെടലില്‍ പലപ്പോഴും അതൃപ്തി തോന്നിയിട്ടുള്ളവനാണ് ഞാന്‍ ഇന്നലെ കണ്ടപ്പോഴും തന്റെ കമന്റുകള്‍ തടഞ്ഞുവെക്കുന്നതിനെക്കുറിച്ചുള്ള പരിഭവം വിചാരം മറച്ചുവെച്ചില്ല.

വിമര്‍ശനവും അക്ഷേപവും പരിഹാസവും തമ്മിലുള്ള അതിര്‍വരമ്പ് ഞാന്‍ മനസ്സിലാക്കുന്നതില്‍നിന്നും വ്യത്യസ്ഥമായി മനസ്സിലാക്കിയത് കൊണ്ടാകാം ആ പരിഭവം. വസ്തുനിഷ്ഠമായ വിമര്‍ശനം വന്നെങ്കില്‍ എന്നാണ് ഓരോ പോസ്റ്റ് നല്‍കുമ്പോഴും പ്രതീക്ഷിക്കുന്നത്. എന്നാല്‍ തീവ്രവാദത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവിടെയും എങ്ങനെയാണ് പ്രവാചകന്റെ വിവാഹജീവിതം പ്രസക്തമാക്കുന്നത് എന്നറിയാത്തതിനാല്‍ അത്തരം സന്ദര്‍ഭത്തില്‍ ആ കമന്റ് ഒഴിവാക്കുകയല്ലാതെ മറ്റെന്താണ് മാര്‍ഗം എന്ന് എനിക്ക് ആലോചിച്ചിട്ട് മറ്റൊരുത്തരം ലഭിച്ചിട്ടില്ല.

CKLatheef പറഞ്ഞു...

ഭൂലോകത്തിന്റെ ഒരു കൊച്ചുപതിപ്പാണ് ബൂലോകവും എന്നതിനാല്‍ വെറും കഥയും കവിതയും മാത്രമായി ബൂലോകം ചുരുങ്ങുമെന്ന് ആരും ധരിക്കേണ്ടതില്ല. മതവും രാഷ്ട്രീയവും നിരീശ്വരത്വവും സംസ്‌കാരവും സാമ്പത്തികവും ഇവിടെ ചര്‍ചയാകും. കലാ-സാഹിത്യബ്ലോഗില്‍ നടക്കാത്തവിധം ചൂടുള്ള ചര്‍ച ഇത്തരം ബ്ലോഗില്‍ നടന്നെന്നും വരും. അര്‍ഥവത്തായ ചര്‍ചക്കപ്പുറം വിദ്വേഷവും വെറുപ്പും ഏതെങ്കിലും ബ്ലോഗറെ ബാധിച്ചാല്‍ ഒരു കൗതുകത്തില്‍ തല്‍കാലം കുറച്ച് കൂടുതല്‍ ഹിറ്റുകള്‍ ലഭിക്കുമെങ്കിലും അവ നിലനിര്‍ത്താന്‍ അത്തരം ബ്ലോഗുകള്‍ക്ക് സാധിക്കാതെ വരികയും താമസിയാതെ സ്വയം പിന്‍വലിയുകയും വേണ്ടിവരും.

അതിനാല്‍ ബ്ലോഗിലെ കണ്ടന്റിനെക്കുറിച്ച് ആരും അമിതമായ അസ്വസ്തത കാണിക്കേണ്ടതില്ല. നന്മയെ ശാശ്വതമായി നിലനിര്‍ത്തുക എന്ന മനുഷ്യന്റെ പൊതുസ്വഭാവം ബ്ലോഗ് ലോകത്തും സംഭവിക്കുക തന്നെ ചെയ്യും. അതിനാല്‍ ഓരോ ബ്ലോഗറും സര്‍വതന്ത്രസ്വതന്ത്രമായി അവനവന്റെ പോസ്റ്റില്‍ ഇടപെടട്ടേ.

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

അങ്ങനെ ലത്തീഫ്ജിയുടെ പോസ്റ്റും വായിച്ചു. നന്നായി. http://easajim.blogspot.com ഇവിടെയുമുണ്ടൊരു ചെറിയ ബ്ലോഗ്മീറ്റ് പോസ്റ്റ്

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

ലതീഫ്‌ ഭായ്.. പോസ്റ്റ്‌ നന്നായിട്ടുണ്ട്.. ആശംസകള്‍.. :)

Unknown പറഞ്ഞു...

ആശയ പ്രകാശനത്തിന് മറ്റെന്തിനെക്കാളും ഉചിതമായ മാധ്യമം ബ്ലോഗുതന്നെ എന്ന് എല്ലാവരും സമ്മതിക്കുന്നു. കൂടുതല്‍ അര്‍ഥവത്തായ ചര്‍ചയും അന്വേഷണവും ബ്ലോഗിലൂടെ നടക്കട്ടേ എന്നാശംസിക്കുന്നു.

ഇതിനു ചുവട്ടില്‍ കയ്യൊപ്പ് ചാര്‍ത്തുന്നു.
ആശംസകള്‍.

പാവത്താൻ പറഞ്ഞു...

അതേ. വളരെ ശരി. ആശയപരമായ വൈരുധ്യങ്ങള്‍ വ്യക്തിപരമായ സൌഹൃദങ്ങള്‍ക്കൊരിക്കലും വിലങ്ങു തടിയാകില്ല എന്നു കൂടി ഈ മീറ്റ് തെളിയിച്ചിരിക്കുന്നു.

shaji.k പറഞ്ഞു...

:)))

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

>>>ഓരോ പൌരനും എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ആയിത്തീരുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയ്ക്ക് ബ്ലോഗുകള്‍ അവസരമൊരുക്കും.<<<

ഈ പ്രതീക്ഷയാണ് എന്നെ ബ്ലോഗിലേക്ക് ആകര്‍ഷിച്ചത്.

കാര്യമാത്രപ്രസക്തമായ പോസ്റ്റ്.

നേരില്‍ കാണാന്‍ ഇടയായതില്‍ അതിയായ സന്തോഷം. നന്ദി

നിരക്ഷരൻ പറഞ്ഞു...

തുഞ്ചൻ പറമ്പ് മീറ്റിൽ വെച്ച് കാണാനും നേരിട്ട് പരിചയപ്പെടാനായതിലും വളരെയധികം സന്തോഷമുണ്ട്.

Unknown പറഞ്ഞു...

ലത്തീഫ് ഭായിയെ പരിചയപെടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒന്ന് രണ്ട് പേരോട് അന്വോഷിക്കുകയും ചെയ്തു.എന്തോ തിരിച്ചറിയാൻ പറ്റിയില്ല.സ്റ്റേജിൽ വന്ന് പരിചയപേടുത്തിയപ്പോ ഞാൻ ശ്രദ്ധിക്കാഞതാവാം...... ഇനിയും അവസരമുണ്ടാവുമെന്ന പ്രതീക്ഷയോടെ.


.
.
.
.
.
തുഞ്ചൻപറമ്പിലെ അവേശ നിമിഷങ്ങൾ ഫോട്ടോ പോസ്റ്റ് കാണുക

CKLatheef പറഞ്ഞു...

അഭിപ്രായം പറഞ്ഞ മുഴുവന്‍ സുഹൃത്തുക്കള്‍ക്കും നന്ദി.

ബ്ലോഗ് മീറ്റ് ഇങ്ങനെ മതിയോ എന്ന ഒരു ചര്‍ച ബ്ലോഗില്‍ പങ്കെടുക്കാത്ത സന്തോഷിന്റേതായി ഒരു പോസ്റ്റ് കണ്ടു. ഈ ചര്‍ചകളൊക്കെ അവസാനിക്കുമ്പോള്‍ അത്തരം പുതിയ ഒരു ചര്‍ചക്കുകൂടി സ്‌കോപ്പുണ്ട് എന്ന് തോന്നുന്നു.

പരിചയപ്പെടുത്തല്‍ സെഷന്‍ വല്ലാതെ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണം ഒരു മിനിറ്റ് ഒരാള്‍ക്ക് നല്‍കിയാല്‍ പോലും രണ്ടരമണിക്കൂര്‍ വേണ്ടിവരും എന്ന കണക്കുകൂട്ടലാണ്. ഉപചാരവാക്കുകള്‍ പറയാന്‍ പോലും മെനക്കെടാതെ പേരും സ്ഥലവും പറഞ്ഞ് സ്ഥലം വിട്ടത് ഒരു മിനിറ്റിലൊതുക്കാന്‍ വേണ്ടിയാണ്. അവസാനം പതിനൊന്ന് മണിയായപ്പോഴേക്ക് പരിചയപ്പെടുത്തല്‍ അവസാനിച്ചു. അപ്പോഴാണ് ഞാനടക്കം പലരും അനുവദിച്ച സമയം പോലും എടുത്തിട്ടില്ല എന്ന് മനസ്സിലായത്.

പരിചയപ്പെടുത്തിയപ്പോള്‍ ബ്ലോഗ് പ്രദര്‍ശിപ്പിക്കാനുള്ള ശ്രമവും വേണ്ടത്ര വിജയിച്ചില്ല. ക്ലാസുകള്‍ക്ക്് പ്രാധാന്യം കുറച്ച് കൂടുതല്‍ പരിചയപ്പെടാനും പരസ്പരം സംവദിക്കാനും ഉതകുന്നതരത്തില്‍ ഇനിയുള്ള ബ്ലോഗ് മീറ്റുകള്‍ മാറ്റേണ്ടതുണ്ട് എന്നാണ് തോന്നിയത്.

കൊട്ടോടിക്കാരനോട് മാപ്പ്. ഇത്രയും നടത്താന്‍ തന്നെ വേണ്ടിവരുന്ന അധ്വാനം നിസ്സാരമല്ല എന്നറിയാം.

അലി പറഞ്ഞു...

ഓരോ മീറ്റ് പോസ്റ്റ് കാണുമ്പോഴും പങ്കെടുക്കാൻ കഴിയാത്തതിലുള്ള സങ്കടം തോന്നുന്നു.
ആശംസകൾ!

പള്ളിക്കുളം.. പറഞ്ഞു...

ഹൃദ്യം..

പള്ളിക്കുളം.. പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഐക്കരപ്പടിയന്‍ പറഞ്ഞു...

ഓരോ ബ്ലോഗ് മീറ്റ് ഒരോരുത്തർ വിലയിരുത്തുന്നതും എത്ര വ്യത്യസ്തം!

ആശംസകൾ!

CKLatheef പറഞ്ഞു...

നൗഷാദ് അകമ്പാടം.

എവിടെയെങ്കിലും ബ്ലോഗേഴ്‌സ്മീറ്റ് നടക്കുന്നുവെന്നറിയുമ്പോള്‍ ബ്ലോഗേഴ്‌സിന്റെ ശ്രദ്ധ അങ്ങോട്ട് തിരിയുക. സ്വാഭാവികമാണ്. ചുരുക്കം ചില മത-മതവിരുദ്ധ എഴുത്തുകാരൊഴികെ ബാക്കിയെല്ലാവരും അനുഗൃഹീത തൂലികയുടെ ഉടമകളാണ് അവരാരെങ്കിലും എഴുതട്ടേ എന്ന് കരുതിയാണ് ആദ്യം ഒന്നും എഴുതാതിരുന്നത്. താങ്കള്‍ ലിങ്ക് നല്‍കിയതിന് പ്രത്യേകം നന്ദി. ഈ ബ്ലോഗേഴ്‌സ് മീറ്റ് വീണ്ടും ഫെയ്‌സ് ബുക്ക് വിട്ട് ബ്ലോഗില്‍ തന്നെ സജീവമാകേണ്ടതുണ്ട് എന്ന ചിന്തക്ക് ശക്തി പകര്‍ന്നു.

പ്രിയ ഹംസ,

താങ്കളെ കാണാന്‍ കഴിഞ്ഞതിലും സംസാരിക്കാന്‍ അവസരം നല്‍കിയതിലും നന്ദിയും സന്തോഷവും ഇവിടെ രേഖപ്പെടുത്തട്ടേ. അതോടൊപ്പം ബ്ലോഗിന്റെ സജീവത അതിലെ വായനക്കാരുടെ ഇടപെടലാണ്. താങ്കളെ പോലെ പലരും വിഷയം വഴിമാറിപ്പോകരുതെന്ന് കരുതി വായിച്ചുപോകുമ്പോള്‍ നിങ്ങളുടെ മനോഗതിയെന്തെന്ന് അറിയാതെ വിഷമിക്കുകയാണ് എന്നെ പോലുള്ളവര്‍. യോജിപ്പോ, വിയോജിപ്പോ, അന്വേഷണമോ, വിമര്‍ശനമോ ആകട്ടെ രേഖപ്പെടുത്താതെ പോകരുതെന്ന അപേക്ഷ വീണ്ടും ആവര്‍ത്തിക്കുന്നു.

@മുരളീ മുകുന്ദന്‍,

താങ്കളെപ്പോലുള്ളവരുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും എപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്. സ്വന്തം ബ്ലോഗിലെ പോലും കമന്റുകള്‍ അസ്വസ്തതയോടെ കാണുന്നയാളാണ് എന്ന് അറിയാം.:) എന്നാലും..

CKLatheef പറഞ്ഞു...

@mayflowers

ബ്ലോഗ് മീറ്റിന്റെ വിരണം ഉദ്ദേശിച്ചിരുന്നില്ല. ഞാനും പങ്കെടുത്തുവെന്നതിന്റെ അടയാളം മാത്രമേ ഈ പോസ്റ്റുലൂടെ ലക്ഷ്യമിട്ടിരുന്നുള്ളൂ. അതിനാല്‍ നിങ്ങളെപ്പോലുള്ളവരുടെ നല്ല വാക്കുകളൊക്കെ എനിക്ക് ബോണസാണ്.

@വിചാരം

തീര്‍ചയായും താങ്കളുടെ നേരിട്ടുള്ള അപേക്ഷയും പരിഭവത്തോടെയുള്ള കുറ്റപ്പെടുത്തലും മനസ്സില്‍ കൊണ്ടിട്ടുണ്ട്. പക്ഷെ നിങ്ങളുടെ വാക്കുകളെ എനിക്ക് ഏറെക്കുറെ പോസിറ്റീവായി കാണാന്‍ കഴിഞ്ഞാല്‍ പോലും മഹദ് വ്യക്തിത്വങ്ങളെ അനാദരിക്കുന്ന വിധം സംസാരിക്കുമ്പോള്‍ അവരെ ആദരിക്കുന്ന നല്ലവരായ വായനക്കാരെ എനിക്ക് അവഗണിക്കാന്‍ എങ്ങനെ സാധിക്കും. വിമര്‍ശനമാവാം. എത്രയും. എന്റെ ബ്ലോഗില്‍ അഭിപ്രായം പറയുന്നവരുടെ കമന്റുകള്‍ വളരെ പ്രയാസത്തോടെ മാത്രമേ ഡിലീറ്റ് ചെയ്യാറുള്ളൂ.

@സജി തട്ടത്തുമല

ബ്ലോഗിനെക്കുറിച്ചുള്ള താങ്കലുടെ മേലുദ്ധരിച്ച വരികള്‍ എനിക്ക് വളരെ നന്നായി തോന്നി. താങ്കളുടെ ബ്ലോഗിലേക്ക് ഞാന്‍ തന്നെ ലിങ്ക് നല്‍കിയത് ശ്രദ്ധിച്ചിരിക്കുമല്ലോ. നന്ദി

പ്രിയ ശ്രീജിത്ത്,

ഞാന്‍ വല്ലാതെ കാണാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് താങ്കള്‍. നമുക്കും കാണണം. അതിനായി പ്രാര്‍ഥിക്കുന്നു.

@തെച്ചിക്കോടന്‍

നന്ദി. ഫെയ്‌സ് ബുക്ക് പ്രവാസം പോലെ ഒരു കെണിയാണ് എന്ന ഒരു പ്രവാസിയുടെ പരാമര്‍ശം ഒരു പ്രവാസിയായിരുന്ന എനിക്ക് നല്ലവണ്ണം ബോധിച്ചു. പക്ഷെ പ്രവാസമെന്ന കെണിയില്‍നിന്ന് രക്ഷപ്പെട്ടു എന്ന് കരുതുന്ന ഞാന്‍ ഫെയ്‌സ് ബുക്കില്‍നിന്നും രക്ഷപ്പെട്ട് ഇവിടെ തിരിച്ചെത്തും. വിസ ക്യാന്‍സലാകാത്തതിനാല്‍ ഇടക്ക് അവിടെ പോകേണ്ടി വരും എന്ന് മാത്രം.

@പാവത്താന്‍,

അടുത്ത മീറ്റ് കുറേകൂടി സൗഹാദ്ദമായ ബന്ധങ്ങള്‍ക്കും പരസ്പര പരിചയപ്പെടലിനും പ്രാമുഖ്യം നല്‍കുന്ന വിധം സംഘടിപ്പിക്കപ്പെടണം.

@ഷാജി

:) :D

@ശരീഫ് കൊട്ടാരക്കര,

ഞാനൊരു ചിത്രക്കാരനെന്ന് പറഞ്ഞാല്‍ എന്റെ വീട്ടുകാരും. ഞാനൊരു എഴുത്തുകാരനാണിപ്പോള്‍ എന്ന് പറഞ്ഞാല്‍ എന്റെ കൂട്ടുകാരായിരുന്നവരും അംഗീകരിച്ചു തരില്ല. ഈ ബ്ലോഗെന്ന മാധ്യമം ഇല്ലായിരുന്നെങ്കില്‍ ഞാനൊന്നും എഴുതുമായിരുന്നില്ല. (എഴുത്തുകാരനാണ് എന്ന് പറയുന്നില്ല). ഒന്നര വര്‍ഷത്തിന് മുമ്പ് കടന്നുവന്ന എന്നെ കാല്‍ ലക്ഷത്തിലധികം നെറ്റ് ഉപയോക്താക്കള്‍ വായിച്ചുവെങ്കില്‍ ആദ്യമായി ദൈവത്തോടും ശേഷം ബ്ലോഗര്‍.കോമിനോടും നന്ദി പറയാന്‍ ഒരു മടിയുമില്ല. നിങ്ങളുടെ നല്ല വാക്കുകളും പിന്തുണയും കുറച്ചൊന്നുമല്ല എനിക്ക് പ്രചോദനം നല്‍കിയിട്ടുള്ളത് തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

@നിരക്ഷരന്‍,

കുറച്ചുകൂടെ അടുത്ത് പരിചയപ്പെടാന്‍ സാധിച്ചില്ലല്ലോ എന്ന കുറ്റബോധം നന്നായി അനുഭവിക്കുന്നുണ്ട്. നന്ദി.

@റഫീഖ്,

എന്നെ ശ്രദ്ധിക്കാതെ പോയത് എന്റെ കൂടി നഷ്ടമായി താങ്കളുടെ ഫോട്ടോ കണ്ടപ്പോള്‍ തോന്നി. കാണാനും സംസാരിക്കാനും ഇനിയും അവസരമുണ്ടാകട്ടേ എന്ന് പ്രാര്‍ഥിക്കുന്നു.

നിരക്ഷരൻ പറഞ്ഞു...

മുകളിൽ ആദ്യം ഇട്ട് കമന്റ്, ഈ ബ്ലോഗ് ജബ്ബാർ മാഷിന്റേത് ആണെന്ന് കരുതിയാണ് പോസ്റ്റിയത്. നമ്മൾ തമ്മിൽ കണ്ടതേയില്ലെന്ന് തോന്നുന്നു :(

TPShukooR പറഞ്ഞു...

വരാന്‍ പറ്റിയില്ല. സങ്കടമുണ്ട്.

mukthaRionism പറഞ്ഞു...

ലത്തീഫ് സാഹിബ്,
ഒറ്റനോട്ടമേ കണ്ടുള്ളൂ..
അതും വിശപ്പാറ്റാന്‍ തെരക്കുന്ന നേരത്ത്..
പിന്നെ നോക്കി കണ്ടില്ല.
വിശദമായി പരിചയപ്പെടാനും സംസാരിക്കാനും പൂതിയുണ്ടായിരുന്നു..
കൂടെ ഉണ്ടായിരുന്നത് മകനായിരുന്നോ..

ഏതായാലും ഒന്നു കാണാനായല്ലോ..
സത്യം പറയാലോ..
ഫോട്ടോയില്‍ കാണുന്നതിലും കൂടുതല്‍ തടി തോന്നുന്നു..
ഞാന്‍, മെലിഞ്ഞു നീണ്ട ഒരാളെയാണ് മനസ്സില്‍ കണ്ടത്.
താങ്കള്‍ക്ക് എന്നെ തിരിച്ചറിയാനായത് ആ പാട്ടോര്‍മയില്‍ നിന്നായിരിക്കുമെന്നു തോന്നുന്നു.

ഞാന്‍ വരാന്‍ വൈകി. നേരത്തെ പോരുകയും ചെയ്തു.
കാണാനും മിണ്ടാനും ആശിച്ചിരുന്ന എല്ലാവരെയും കാണാനൊത്തില്ല.
ഞാനെത്തിയപ്പോഴേക്കും പുലികളൊക്കെ സ്ഥലം വിട്ടിരുന്നു.
എന്നാലും നല്ലൊരു അനുഭവമായി, ഈ കൂടിച്ചേരല്‍..

കാട്ടിപ്പരുത്തി പറഞ്ഞു...

എനിക്ക് നഷ്ടപ്പെടുന്ന മറ്റൊരു നാട്ടിലെ മീറ്റ് കൂടി- ഇപ്രാവശ്യമെമ്കിലും ഒന്നു കൂടാമെന്നു കരുതിയതായിരുന്നു.

CKLatheef പറഞ്ഞു...

>>> നിരക്ഷരൻ പറഞ്ഞു...

തുഞ്ചൻ പറമ്പ് മീറ്റിൽ വെച്ച് കാണാനും നേരിട്ട് പരിചയപ്പെടാനായതിലും വളരെയധികം സന്തോഷമുണ്ട്. <<<

>>> മുകളിൽ ആദ്യം ഇട്ട് കമന്റ്, ഈ ബ്ലോഗ് ജബ്ബാർ മാഷിന്റേത് ആണെന്ന് കരുതിയാണ് പോസ്റ്റിയത്. നമ്മൾ തമ്മിൽ കണ്ടതേയില്ലെന്ന് തോന്നുന്നു :( <<<

പരിചയപ്പെടുന്നതിന് പല തലങ്ങളുണ്ടല്ലോ. എന്നെ സ്വയം പരിചയപ്പെടുത്തുന്നത് കണ്ടാലും ഒരു പരിചയം തന്നെയാണ്. അതുമല്ല എനിക്കറിയാവുന്ന യുക്തിവാദി ബ്ലോഗര്‍മാരുടെ ഇടയില്‍ ആയപ്പോള്‍ പേരറിയാത്ത ചിലരും അവിടെയുണ്ടായിരുന്നു. അതില്‍ നിരക്ഷരന്‍ പെട്ടിരുന്നോ എന്നൊക്കെ സംശയിച്ചാണ് താങ്കള്‍ ആദ്യം പറഞ്ഞത് നിഷേധിക്കാതിരുന്നത്. പിന്നീട് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഒരു 'മുടിയന്‍ ' അവിടെയെല്ലാം കറങ്ങി നടക്കുന്നത് പ്രത്യേകമായി തന്നെ ശ്രദ്ധിച്ചിരുന്നു. സാരമില്ല ആയുസുണ്ടെങ്കില്‍ എവിടെയെങ്കിലും വെച്ച് ഇനിയും കാണാം.

CKLatheef പറഞ്ഞു...

മുഖ്താര്,
ഉച്ചക്ക് ശേഷമുള്ള സെഷന്‍ അല്‍പം വൈകിയെന്ന് തോന്നി. ശേഷമുള്ളത് അബ്ദുസാഹിബിന്റെ ക്ലാസ് മാത്രമാണ് എന്ന സൂചനയും ലഭിച്ചപ്പോള്‍ മുങ്ങിയതാണ്. നഷ്ടപ്പെട്ടത് നിങ്ങളെ വിശദമായി പരിചയപ്പെടാനുള്ള അവസരവും പലരോടും വിടപറയാനുള്ള സാഹചര്യവുമാണ്.

താങ്കള്‍ എങ്ങനെ മുന്നില്‍ വന്നാലും ഞാനറിയും. കാരണം ആ പാട്ടു സീന്‍ അത്രയും പ്രാവശ്യം ഞാന്‍ കണ്ടിട്ടുണ്ട്. :)

ശുക്കൂര്‍, പള്ളിക്കുളം, അലി എല്ലാവര്‍ക്കും അഭിപ്രായം പറഞ്ഞതിന് നന്ദി.

നിരക്ഷരൻ പറഞ്ഞു...

മാഷേ... ഞാനിപ്പോൾ മുടിയനല്ല. താങ്കൾ കണ്ടത് മറ്റേതോ മുടിയനെ ആയിരിക്കണം :)

ഷെബു പറഞ്ഞു...

നന്നായിട്ടുണ്ട്. പിന്നെ റഫീക്കിന്റെ ഫോട്ടോകള് കണ്ടു. പ്രവാസികള്ക്ക് ഇതൊക്കെ അന്യം!

jayanEvoor പറഞ്ഞു...

നേരിൽ കണ്ടതിൽ വളരെ സന്തോഷം!

ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം സൌഹൃദം എന്നൊരു തലം നമുക്കൊക്കെ ഇടയിൽ ഉണ്ട്.

അത് ഊട്ടിയുറപ്പിക്കാം.

മലയാളത്തിന്റെ പ്രകാശം എല്ലായിടത്തും പരത്താം.

ആശംസകൾ!

CKLatheef പറഞ്ഞു...

>>> മാഷേ... ഞാനിപ്പോൾ മുടിയനല്ല. താങ്കൾ കണ്ടത് മറ്റേതോ മുടിയനെ ആയിരിക്കണം :) <<<

ആ മുടിയന് സിജീഷ് ആണെന്ന് ജയന് ഡോക്ടറുടെ ബ്ലോഗില് നിന്ന് മനസ്സിലായി.

CKLatheef പറഞ്ഞു...

@jayanEvoor

പ്രസ്തുത മീറ്റ് ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയത് താങ്കളായിരിക്കും. ഒരു ക്യാമറകൊണ്ട്. നന്ദി. ഞാനുള്‍കൊള്ളുന്ന ഫോട്ടോ ഈ ബ്ലോഗില്‍ ചേര്‍ത്തിരുന്നു. ഒരു അടയാളത്തിന്.

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

നിരക്ഷരൻ പറഞ്ഞു...
മാഷേ... ഞാനിപ്പോൾ മുടിയനല്ല. താങ്കൾ കണ്ടത് മറ്റേതോ മുടിയനെ ആയിരിക്കണം :)വെറുതെയല്ല,ഞാന്‍ കണ്ട നിരക്ഷരന്‍[വൈകി വന്നയാള്‍] മുടിയനായിരുന്നില്ല!.കണ്‍ഫ്യൂഷന്‍ മാറിക്കിട്ടി.ഇനി പ്രൊഫൈല്‍ ഫോട്ടോ മാറ്റുമോ?

CKLatheef പറഞ്ഞു...

മുഹമ്മദ് കുട്ടി സാഹിബ് താങ്കളെ കാണാനും പരിചയപ്പെടാനും കഴിഞ്ഞതില് സന്തോഷമുണ്ട്.

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

ബ്ലോഗിങ്ങിനേയും ബ്ലോഗ് മീറ്റുകളേയും ഗൌരവത്തോടെ കാണാൻ പ്രേരിപ്പിക്കുന്ന പോസ്റ്റ്. നന്ദി.

CKLatheef പറഞ്ഞു...

@പള്ളിക്കരയില്‍,
അഭിപ്രായത്തിന് നന്ദി.

CKLatheef പറഞ്ഞു...

കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റം വരെയുള്ള ബ്ലോഗേഴ്‌സ് പങ്കെടുക്കുന്ന മീറ്റില്‍ എന്തിന് പ്രാധാന്യം നല്‍കണമെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും പരസ്പര പരിചയപ്പെടലിന് എന്ന്. അതിനുതകുന്ന പരിപാടികള്‍ സംഘടിപ്പിക്കണം. പരിചയപ്പെടുത്തല്‍ കേവലം ഒരു ഔപചാരികത മാത്രമായി മാറരുത്. ഉച്ചവരെയെങ്കിലും അത് നീണ്ട് നില്‍ക്കണം. ബ്ലോഗുകള്‍ പ്രദര്‍ശിപ്പിക്കണം. എന്തെങ്കിലും പ്രത്യേകമായ അനുഭവങ്ങളുണ്ടെങ്കില്‍ അത് പറയാനുള്ള സമയം അനുവദിക്കണം. വര്‍ക്കഷോപ്പുകള്‍ ഇത്തരം ബ്ലോഗേഴ്‌സ് മീറ്റിന് ആവശ്യമില്ല. ഉണ്ടെങ്കില്‍ തന്നെ അത് ബ്ലോഗേഴ്‌സിന്റെ ആവശ്യമനുസരിച്ചായിരിക്കണം. ഒരു സെഷന്‍ വിവിധ വിഭാഗങ്ങള്‍ ഒന്നിച്ചിരിക്കുന്നതാക്കാം. കഥയും കവിതയും എഴുതുന്നവരും, രാഷ്ട്രീയവും മതവും കൈകാര്യം ചെയ്യുന്നവരുമാകാം.

നാലും അഞ്ചും വര്‍ഷം ഈ രംഗത്ത് സജീവമായി നില്‍ക്കുന്നവര്‍ക്ക് ബ്ലോഗിങ്ങിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്ത് വരണോ. ഈ പരിപാടിക്കിടയില്‍ വിരലിലെണ്ണാവുന്ന ചിലരെ പരിചയപ്പെട്ടതു തന്നെ അവിടെ നടക്കുന്ന പരിപാടി ഒഴിവാക്കിയിട്ടാണ്. ആ അവസ്ഥ ഉണ്ടാവരുത്.

ആരംഭത്തില്‍ ഒരു ഉദ്ഘാടനവും ആമുഖവുമൊക്കെ വേണ്ടത് തന്നയാണ്. ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷം പകുതിപേരും സ്ഥലം കാലിയാക്കി എന്ന് തോന്നുന്നു.

ഇത്രയും ഇവിടെ പറഞ്ഞത് മേലില്‍ ബ്ലോഗ് മീറ്റ് നടത്തുന്നവര്‍ പരിഗണിക്കുന്നതിന് വേണ്ടിയാണ്. തുഞ്ചന്‍ പറമ്പ് മീറ്റ് നടന്നുവരുന്ന ശൈലിയില്‍ മികച്ച ഒരു മീറ്റായിരുന്നുവെന്ന് പറയേണ്ടതില്ല. അതേ സമയം ഇനിയും ഇതിന്റെ ഒരു ആവര്‍ത്തനമാണ് അടുത്ത മീറ്റെങ്കില്‍ ഇപ്പോള്‍ പങ്കെടുത്ത എത്രപേര്‍ പങ്കെടുക്കും എന്നത് സംശയമാണ്.

ബ്ലോഗ് മീറ്റില് പങ്കെടുത്തതിനുള്ളപ്രയോജനം ഇവിടെ തന്നെ വ്യക്തമാണ്. ഇവിടെ കമന്റ് നല്‍കിയവരില്‍ ഒരു വിഭാഗം ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ വരുന്നതും കമന്റ് നല്‍കുന്നതും. സുഷീല്‍കുമാറും ബ്രൈറ്റും വിചാരവുമൊക്കെ നേരില്‍ കാണിച്ച ഹൃദയപൂര്‍വമായ സൗഹര്‍ദ്ദം സത്യം പറഞ്ഞാല്‍ വല്ലാത്ത ഒരനുഭവമാണ്. ജബ്ബാര്‍മാഷുമായി അധികം സംസാരിക്കാന്‍ സാധിച്ചില്ലെങ്കിലും ബ്ലോഗില്‍നിന്ന് അറിയുന്ന ഇ.എ.ജബ്ബാര്‍ മാഷാണോ എന്ന് സംശയിച്ചുപോകും.

ബ്ലോഗ് മീറ്റ് പുരാണം ഇവിടെ അവസാനിപ്പിക്കുന്നു. ബ്ലോഗര്.കോം സിന്ദാബാദ്..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review