- Nisar Pallipuramഖുര്‍ ആണ്‍ വാളുകൊണ്ട് മതം പ്രചരിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നുവേങ്ങില്‍ ഇസ്ലാമിനെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന MLA യും MP യുമായല്ല സാക്ഷാല്‍ മഹാരാജാവും ചക്രവരതിയുമോക്കെയായി 10 ഉം 100 ഉം കൊല്ലമല്ല നൂറ്റാണ്ടുകളോളം ഇന്ത്യമഹാരാജ്യം ഭരിച്ചിരുന്നു മുസ്ലിം ഭരണാധികാരികള്‍. (കുഞ്ഞുമോന് അറിയോ ഇതു) ഖുര്‍ ആണ്‍ വാളുകൊണ്ട് മറ്റു മതക്കാരെ മുഴുവന്‍ കൊന്നു തീര്‍ക്കാന്‍ കല്പ്പിക്കുന്നുവെങ്കില്‍ മത് മതസ്ഥരുടെ പൊടിപോലും കാണുമായിരുന്നോ ഇന്ത്യയില്‍ . എന്നിട്ടും ഇപ്പോഴും ഭൂരിപക്ഷത്തിന്റെ ആട്ടും, തുപ്പും , തോഴിയുമേറ്റ് ന്യൂനപക്ഷമായല്ലേ മുസ്ലിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്നത്. ന്യൂനപക്ഷമെന്നാല്‍ വെറും 20 % ത്തില്‍ താഴെമാത്രം. പെരും കള്ളങ്ങളും വ്യാജ ആരോപനങ്ങലുമായി ദീനുല്‍ ഇസ്ലാമിനെ തകര്‍ക്കാന്‍ പെടാപ്പാടുപ്പെടുന്ന ഏമാന്മാര്‍ക്ക് ദാസ്യവേലചെയ്യുന്ന ചോദ്യകര്‍ത്താവിന്റെ വിവരക്കുറവ് വിളിച്ചോതുന്ന പല സന്ദര്ഭങ്ങളില്‍ ഒന്നായി ഇതും എന്ന്നിക്കോട്ടായോ ???
Created by "Malayalam for iPhone" App http://bit.ly/gwIGw5Thursday at 15:59 · · 2 people - Nisar Pallipuramഇസ്ലാം സ്വീകരിക്കുന്നതിനു മുബുള്ള ഉമര്‍ (ര) ചരിത്രം പരിശോതിച്ചാല്‍ സംസ്കാരത്തിന്റെ ഭാഗമായി അരയില്‍കൊണ്ട് നടന്നിരുന്ന വാള്‍ ഉറയില്‍നിന്നൂരിയാല്‍ ചോര കാണാതെ തിരികെ വെക്കുമായിരുന്നില്ല. എന്നാല്‍ ഈ ഉമറിനെ സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, സഹാനുഭൂതിയുടെയും, ദയയുടെയും, കാരുണ്യത്തിന്റെയും വിളനിലമായി പരിവര്തിപ്പിച്ചു. ഇസ്ലാം. ഖുര്‍ ആന്‍ , ഇസ്ലാം ദീനിനെ വാളുകൊണ്ട് പ്രേച്ചരിപ്പിക്കാനാണ് ആഹ്വാനം ചെയ്യുന്നുവെങ്കില്‍ ഇസ്ലാം ആശ്ലേഷണ ശേഷം അരക്ക് ചുറ്റും വാളും തിരുകി നടക്കുന്ന ഉമരിനെയല്ലേ ചരിത്രത്തില്‍ കാണേണ്ടിയിരുന്നത്. ശാന്തി മതത്തെ തെറ്റിദ്ധരിപ്പിക്കനാനെങ്കി
ല്‍ ഇങ്ങടെ ഇറങ്ങി പുറപ്പാടെങ്കില്‍ പേനയും, മഷിയും തോനെ വേണ്ടിവരും. ഒരുപാട് തിരുത്തുകള്‍ വേണ്ടായോ? Thursday at 17:26 · · 1 person - Sayoob Vc Nisar Pallipuram കഷ്ടപ്പെട്ട് ടൈപ് ചെയ്തു ഉണ്ടാക്കിയതൊക്കെ ഒരു ബ്ലോഗില്‍ വിഷയാനുസൃതം അടുക്കി സേവ് ചെയ്തു വെചോള്ളൂ... യുക്തിവാദികള്‍ ഇങ്ങനെ കുറെ മറുപടി കിട്ടിയ ഭാവമേ ഇല്ലാതെ ഇതേ കാര്യം കുറെ നാള്‍ കഴിഞ്ഞു വീണ്ടും പോസ്റ്റ് ആക്കി ഇടും.. അന്ന് വീണ്ടും ടൈപ് ചെയ്തു കുഴങ്ങണ്ട.. സൂക്ഷിച്ചു വെച്ചാല്‍ കോപി പേസ്റ്റ് ചെയ്താ മതി... !!Thursday at 19:18 · · 4 people
- Komath Khrins"പ്രവാചകന്‍ ഖഡ്ഗം കയ്യിലേന്തി,ഖഡ്ഗം! അത് തിന്മയെയും ആക്രമണത്തെയും ഹൃദയത്തിലെ കറകളെയും ആത്മാവിന്റെ കളങ്കങ്ങളെയും വിപാടനം ചെയ്തു. അതിനേക്കാള്‍ ഉപരിയായി വാള്‍ അവരുടെ അന്ധത ഇല്ലാതാക്കി.അവര്‍ക്ക് സത്യത്തിന്റെ വെളിച്ചം കാണുമാറായി.സത്യം സ്വീകരിക്കാന്‍ വിഘാതമായി നിന്ന അവരുടെ അഹങ്കാരത്തിനു ശമനമുണ്ടായി. ഉദണ്ഡശിരസ്കരായി ഔദ്ധത്യത്തോടെ നിലയുറപ്പിച്ച അവര്‍ അപമാനിതരായി എളിമയോടെ തല കുനിച്ചു"
**************************************************** *****
നാസര്‍, താങ്കളുടെ ഉദ്ധരണിയില്‍ നിന്നാണ് ആ വാചകങ്ങള്‍ എടുത്തത് അല്ലാതെ പുസ്തകം പൂര്‍ണമായും വായിച്ചല്ല. പ്രവാചകന്‍ ഉപയോഗിച്ച ഖഡ്ഗം ഖുര്‍'അനയാലും അധികാരം എന്ന വാളായാലും, താങ്കള്‍ ഉദ്ദേശിച്ച വാളല്ല എന്ന് മനസ്സിലായിക്കാണുമല്ലോ. ഹൃദയത്തിലെ കറകളും ആത്മാവിലെ കളങ്കവും സമൂഹത്തിലെ തിന്മയും അന്ധതയും ഇല്ലാതാക്കാനും അഹങ്കാരം ശമിപിച്ചു സത്യത്തിന്റെ വെളിച്ചം വീശാന്‍ ഉപയോഗിച്ച ഖഡ്ഗം എന്തായാലും തല വെട്ടാനുല്ലതല്ല.Thursday at 23:04 · · 1 person - Nisar Pallipuram @ Sayoob vc --ഇന്‍ശാ അല്ലാഹ് പരിശ്രെമിക്കുന്നുണ്ട് . thank you . അല്ലാഹു നമ്മുടെ എല്ലാ നല്ല പ്രവര്‍ത്തനങ്ങളും സ്വാലിഹായ അമലായി സ്വീകരിക്കുമാരാകട്ടെ ! ആമീന്‍Yesterday at 01:54 · · 4 people
- Naser Kpസത്യത്തില്‍ മൌധൂടിയന്‍ ബാധ ഇസ്ലാമിനെയും അതിജയിക്കുന്ന ഒരവസ്ഥയാണ് മിക്ക ജമാ അത് കാര്‍ക്കും. അതിന്റെ പ്രത്യക്ഷ ഉധഹരനാമ്നു ഈ അസഹിഷ്ണുത.
ലത്തീഫ് പറയുന്നത് നോക്കുക
Abdul Latheef
എന്റെ അറിവനുസരിച്ച് മലയാള പരിഭാഷയെ ഉറുദുമൂലവുമായി ഒത്തുനോക്കി. വളരെ സത്യസന്ധമായ പരിഭാഷയായിട്ടാണ് അത് അനുഭവപ്പെട്ടത്. ഏറെക്കുറെ പദാനുപദ പരിഭാഷയെന്നുതന്നെ പറയാം. ഏഴ് വര്‍ഷം എന്റെ കൂടെ ഒരേ ക്ലാസില്‍ പഠിച്ച കെ.ടി. ഹുസൈനാണ് അതിന്റെ പരിഭാഷകന്‍...........................
നാസര്‍ നല്‍കിയ ഉദ്ധരണി നിര്‍മിച്ചുണ്ടാക്കിയത് രണ്ട് പേജില്‍ മൗദൂദി വിശദീകരിച്ച കാര്യങ്ങളില്‍ സ്വന്തമായ കൂട്ടിചേര്‍ക്കലുകള്‍ വരുത്തിക്കൊണ്ടാണ്. ******////////////
ഇവിടെ മൌദൂദി പറയാത്ത മറ്റെന്തോ കാര്യം ഞാന്‍ കൂട്ടി ചേര്‍ത്ത് എന്നാണു പറയുന്നത്, അങ്ങിനെയെങ്കില്‍ പദാനുപദ പരിഭാഷ അതെ പോലെ ലതീഫിനു ഇവിടെ വിവരിക്കാമായിരുന്നു. അതുണ്ടായില്ല എന്ന് മാത്രമല്ല. വിമര്‍ശനത്തിനു മറുപടി എന്നോണം സ്വന്തം ഭാഷ്യങ്ങള്‍ പറയുക മാത്രമാണ് ലത്തീഫ് ചെയ്യുന്നത്.
ലത്തീഫ് പറയുന്നു.
. മൗദൂദി ഈ ഖണ്ഡികയില്‍ പരയുന്നത് ഖുര്‍ആനെക്കുറിച്ചല്ല അധികാരത്തിന്റെ ചിഹ്നമായ വാളിനെക്കുറിച്ച് തന്നെ. ***//////
അധികാരത്തിന്റെ ചിഹ്ന്നമായ വാള്‍ എന്നാല്‍ എന്താണ് എന്ന് പറയുന്നത് താങ്കളും അംഗീകരിക്കുന്നു. എന്നാല്‍ തുടര്‍ന്ന് പറയുന്നതാണ് വിചിത്രം ...
"പക്ഷെ പറയുന്നത് നാസര്‍ പറഞ്ഞതല്ല എന്ന് മാത്രം. ഇസ്ലാമിന്റെ പ്രചാരത്തിന് പങ്കുവഹിച്ചത് വാളാണെന്ന് പറയുന്നതും. വാളിന് അല്ലെങ്കില്‍ അധികാരത്തിന് ഇസ്ലാമില്‍ ഒരു സ്ഥാനമേ ഇല്ല എന്ന് പറയുന്നതും അദ്ദേഹം നിരാകരിക്കുന്നു."
ഞാന്‍ പറഞ്ഞ വാള്‍ അല്ലെങ്കില്‍ മറ്റെന്തു വാള്‍ ആണ് എന്നായിരുന്നു താങ്കള്‍ പറയേണ്ടിയിരുന്നത്. എന്നാല്‍ വാള്‍ ഇസ്ലാമിന്റെ വ്യാപനത്തില്‍ ഒരു സ്ഥാനവും വഹിച്ചിട്ടില്ല എന്നാ വാദത്തെ മൌദൂദി നിരാകരിക്കുന്നു എന്ന് താങ്കള്‍ പറയുമ്പോള്‍, ഞാന്‍ പറഞ്ഞതിനോട് താങ്കളും യോചിക്കുകയാണ്.
തുടര്‍ന്ന് താങ്കള്‍ പറയുന്നു
"ഈ അധ്യായത്തിന്റെ അവസാന ഭാഗത്ത് ഇസ്ലാം കി തല്‍വാര്‍ എന്നദ്ദേഹം പറയുന്നുണ്ട്. അദ്ദേഹം ഇത് ഉപയോഗിക്കുന്നത്. അധികാര ശക്തി എന്ന നിലക്കാണ്. വിമര്‍ശകര്‍ ക്കുള്ള മറുപടി ആയതിനാല്‍ അദ്ദേഹം അദ്ദേഹം അതേ പദം ഉപയോഗിച്ചുവെന്ന് മാത്രം."
"ഈ അധികാര ശക്തിക്ക് ഇസ്ലാമിന്റെ വ്യാപനത്തിലും നിലനില്‍പിലും വല്ല സ്വാധീനവും ഉണ്ടായിരുന്നോ. ഉണ്ട് എന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്."
ഇസ്ലാമിന്റെ വാള്‍ എന്ന് മൌദൂദി പറയുന്ന വാള്‍ വിമര്‍ശകര്‍ക്കുള്ള മറുപടി എന്നാ നിലയില്‍ നിലയില്‍ ഒരു ഭാഷ പ്രയോഗമാണ് എന്നാ ധ്വനിയാണ് താങ്കള്‍ ആദ്യം പറയുന്നത്. തുടര്‍ന്ന് വാളിന്റെ അധികാര ശക്തിക്ക് ഇസ്ലാമിന്റെ വ്യാപനത്തിലും, നില നില്പിലും സ്വാധീനം ഉണ്ടായിരുന്നു എന്നും താങ്കള്‍ പറയുന്നു. ഇവിടെ വാള്‍ എന്ന ഭാഷ പ്രയോഗത്തില്‍ നിന്നും താങ്കള്‍ വാളിന്റെ രാഷ്ട്രീയവും, യുധോപകരണം എന്ന നിലയിലും ഉള്ള സാധ്യതകളെയും, അതിന്റെ പ്രയോഗത്തെയും അംഗീകരിക്കുന്നു. തികച്ചും വിരുദ്ധമായ ആശയങ്ങള്‍ ഒരേ പാരഗ്രാഫില്‍ എഴുതുന്നത് ഇതൊന്നും അറിയായ്കയല്ല എന്നോ, അതോ ബോധ പൂര്‍വ്വം എന്നോ ഞാന്‍ മനസ്സിലാക്കെണ്ടൂ എന്ന സംശയം മാത്രമേ ഇനി ബാക്കിയുള്ളൂ. ഇസ്ലാം അതിന്റെ അധികാര പടയോട്ടങ്ങള്‍ക്ക് വാള്‍ തന്നെയാണ് (അന്ന് തോക്കും, പീരങ്കിയും ഉണ്ടായിരുന്നെങ്കില്‍ അതായിരുന്നെനെ ഉപയോഗിക്കപ്പെട്ടത്) ഉപയോഗപ്പെടുത്തിയത് എന്ന് ഞാന്‍ പറഞ്ഞത് വ്യന്ഗ്യമായിട്ടെങ്കിലും താങ്കളും അന്ഗീകരിച്ചതില്‍ നന്ദിയുണ്ട്.
ഇനി അതിനെ തുടര്‍ന്നു വീണ്ടും പറയുന്നതോ അതിലേറെ വലിയ തമാശയും
"............എന്നാല്‍ അത് വിമര്‍ശകര്‍ പ്രചരിപ്പിക്കുന്ന വിധമല്ല. മറ്റൊരു വിധത്തിലാണ് അതാകട്ടെ ആക്ഷേപാര്‍ഹവുമല്ല. ഇത് വ്യക്തമാക്കുന്ന പരാമര്‍ശങ്ങളെയാണ് യുക്തിവാദികള്‍ വളച്ചൊടിച്ച് അവതരിപ്പിക്കുന്നത്................"
ഇവിടെ വാളിനെ വളച്ചെടുത്തു വാഴനാരാക്കാനുള്ള ശ്രമം ആണ്. അധികാരത്തിനും, മത സ്ഥാപനതിനുമുള്ള വാള്‍ ഉറയില്‍ നിന്നും ഊരുകയും, ഇനി അതെവിടെ തിരുകി വെയ്ക്കണം എന്ന നിലയില്‍ നാല് പുറവും നട്ടം തിരിയുന്ന Lost Cannibals ഇലെ കാധാപാത്രതെയാണ് എനിക്കോര്‍മ വരുന്നത്. വാള്‍ കൊണ്ട സ്ഥലത്തെല്ലാം മുറിയുന്നു. അവസാനം തന്റെ വാള്‍ താന്‍ കിടക്കുന്ന വൈക്കോല്‍ കിടക്കക്കടിയില്‍ അദ്ദേഹം ഒളിപ്പിക്കുന്നു. എന്നിട്ട് അതിനു മുകളില്‍ കിടയ്ക്കുന്നു. അപ്പോള്‍ പുറം ഒന്നാകെ മുറിയുന്നു. ലത്തീഫ് ഭായിയുടെ പുറം മുറിയുന്നതാണ് ഇപ്പോള്‍ കാണുന്നത്,.,.,
"മനുഷ്യയുക്തിയെ പൂര്‍ണമായി തൃപ്തിപ്പെടുത്തുന്നതും സംഭവലോകം സാക്ഷ്യവഹിക്കുന്നതുമായ ആ നിത്യസത്യം ഇസ്ലാമിന്റെ പ്രചാരണവും വാളും എന്ന അധ്യായം വായിക്കുന്ന ആര്‍ക്കും ഗ്രഹിക്കാനാവുന്നതാണ്. ..."
വാളിനെ ആയുധം എന്ന നിലയില്‍ നിന്നും പരിണാമത്തിനു വിധേയമാക്കി (ആരാണ് പറഞ്ഞത് ഇസ്ലാമിസ്റ്റുകള്‍ പരിണാമത്തില്‍ വിശ്വസിക്കുന്നില്ല എന്ന്) , വാള്‍ എന്നാല്‍ വാള്‍ അല്ല വാക്കാണ് എന്നാണു പറഞ്ഞു വരുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. പക്ഷെ ചോരയില്‍ കുതിര്‍ന്ന കിടക്ക വിരി അവള്‍ പതിവ്രതയാണ് എന്ന് തെളിയിക്കുന്നു എന്ന ഗ്രീക്ക് കഥകളിലെ പോലെ ചോരയില്‍ കുതിര്‍ന്ന ചര്ത്രത്തിന്റെ ഏടുകള്‍ സത്യം മറ്റൊന്നാണ് എന്ന് തെളിയിക്കുന്നു. ഇവിടെ വാള്‍ എന്നാല്‍ ഇസ്ലാമിന്റെ ആധാര്ഷവും, വാള്‍ കൊണ്ട് ഹൃദയത്തിലെ കര നീക്കം ചെയ്തു എന്നാല്‍ ഇസ്ലാമിലെ ആദര്‍ശം കൊണ്ട് ആ കര നീക്കം ചെയ്തു എന്നും പറയുകയാണെങ്കില്‍, പാതി മൂന്നു വര്ഷം നബി ഇസ്ലാമിന്റെ ആദര്‍ശം പറയുകയല്ലാതെ വേറെ എന്തോ പരിപാടിയായിരുന്നു ചെയ്തിരുന്നത് എന്ന് സംമാതിക്കള്‍ ആവും... ഇവിടെ നോക്കുക.
“അല്ലാഹുവിന്റെ ദൂതന്‍ 13 വര്‍ഷക്കാലം അറബികളെ ഇസ്ലാം മതം സ്വീകരിക്കന്‍ ക്ഷണിക്കുകയുണ്ടായി. അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും അദ്ദേഹം അവലംബിച്ചു. അനിഷേദ്ധ്യമായ തെളിവുകളും വാദമുഖങ്ങളും സമര്‍പ്പിച്ചു.ഭക്തിയുടെയും ധാര്‍മികതയുടെയും മാതൃകയായ തന്റ...െ ജീവിതം അവരുടെ മുമ്പില്‍ കാഴ്ച്ച വെച്ചു.ആകാവുന്നത്ര അവരുമായി ആശയവിനിമയം നടത്തി.പക്ഷേ അദ്ദേഹത്തിന്റെ ജനത ഇസ്ലാം മതം സ്വീകരിച്ചില്ല.
അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോള്‍ പ്രവാചകന്‍ ഖഡ്ഗം കയ്യിലേന്തി......."
അനുനയത്തിന്റെ എല്ലാ മാര്‍ഗവും അവസാനിച്ചപ്പോള്‍ മാത്രം അദ്ദേഹം വാള്‍ എടുത്തു എന്നാണു. അപ്പോള്‍ വാള്‍ എന്നാല്‍ താങ്കള്‍ കരുതുന്ന പോലെ ഒരു ആദര്‍ശം ആണെങ്കില്‍ പതിമ്മൂന് വര്ഷം മുഹമ്മദ് ആദര്‍ശം പറയാതെ ഇരിക്കുകയാവും, മറിച്ചാണെങ്കില്‍ അദ്ദേഹം വാളെടുത്തു ആളുക ശക്തി കൊണ്ട് വിശ്വാസത്തില്‍ എത്തിച്ചു എന്നും കരുതണം. ഇതല്ലാതെ ലത്തീഫ് സാഹിബ് താങ്കള്‍ക്കു മറ്റൊരു വാദവും ഉന്നയിക്കാന്‍ ആവില്ല.
താങ്കളുടെ ഉപസംഹാരം ആണ് കലക്കിയത്
"ഇനി ഈ വിഷയത്തില്‍ വല്ല സംവാദവും അവശേഷിക്കുന്നുണ്ടെങ്കില്‍ അത് ആ അധ്യായം വായിച്ചവരോട് മാത്രമായിരിക്കും."
പണ്ട് വായിച്ച ഓര്‍മ്മയാണ്.
ഇനി ബ്രിടീഷ് ഇന്ത്യയുടെ ഭരണ ക്രമം പഠിക്കുന്നവരോട് മാത്രമേ ചര്ച്ചയുള്ളൂ. മറ്റൊരു ഭരണ ക്രമം ചര്‍ച്ച ചെയ്തു ഈ കമ്മീഷന്‍ സമയം ചിലവഴിക്കില്ല.." സൈമണ്‍ കമ്മീഷന്‍
താങ്കളും ഒരു സൈമണ്‍ കമ്മീഷന്‍ ആവരുത് എന്ന് പറയട്ടെ.21 hours ago · - Naser Kpപ്രഫ . കുര്ശിധ് അഹമ്മദ്, അല ജിഹാദ് ഫില്‍ ഇസ്ലാം ഇന്ഗ്ലീഷിലക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്
. അതിന്റെ ഒരു കോപ്പി ഞാന്‍ ഞാന്‍ സങ്ങടിപ്പിക്കാന്‍ ശരമിക്കാം. അതിലുള്ള ചില കാര്യങ്ങള്‍ ഉധരനികളായി വന്നതും കൂടെ പറയട്ടെ.
Maududi explained the virtues of violent warfare:
The Messenger of Allahsa invited the Arabs to accept Islam for 13 years. He used every possible means of persuasion, gave them incontrovertible arguments and proofs, showed them miracles and put before them his life as an example of piety and morality. In short, he used every possible means of communication, but his people refused to accept Islam.
When every method of persuasion had failed, the Prophet took to the sword.
That sword removed evil mischief, the impurities of evil and the filth of the soul. The sword did something more--it removed their blindness so that they could see the light of truth, and also cured them of their arrogance; arrogance which prevents people from accepting the truth, stiff necks and proud heads bowed with humility. (Maududi, Al-Jihad fil Islam , 137–8)
ഈ കാര്യം യുക്തിവാദികള്‍ പടച്ചുണ്ടാക്കി മൌദൂദിയെ അപകീര്‍ത്തി പെടുതുന്നതല്ല. (അതിനു വേണ്ടതെല്ലാം ഭാഗ്യത്തിന് മൌദൂദി തന്നെ ചെയ്തു വെച്ചിട്ടുണ്ട്)
The Messenger of Allahsa invited the Arabs to accept Islam for 13 years. He used every possible means of persuasion, gave them incontrovertible arguments and proofs, showed them miracles and put before them his life as an example of piety and morality. In short, he used every possible means of communication, but his people refused to accept Islam.
ഈ പറയുന്നതിനെ പച്ച മലയാളം എന്താണ്. നബി പറയാവുന്ന രീതിയില്‍ പാതി മൂന്നു വര്‍ഷത്തോളം ആളുകളെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. തെളിവുകളും, വാദങ്ങളും നിരത്തി, ഭക്തിയും, അത്ഭുതങ്ങളും കാണിച്ചു കൊടുക്കുകയും, സ്വന്തം ജീവിതം അവരുടെ മുന്‍പില്‍ നീതിയുടെയും, നന്മയുടെയും അടയാളമായി കാണിച്ചു കൊടുക്കുകയും ചെയ്തു. ചുരുക്കത്തില്‍ ഇസ്ലാമിനെ പഠിപ്പിക്കാന്‍ എല്ലാ വിധ ഭാഷ മനധന്ദങ്ങളും ഉപയോഗിച്ച്. എന്നാലും അവര്‍ ഇസ്ലാം സ്വീകരിക്കാന്‍ വിസമ്മതിച്ചു....
ഇതില്‍ നിന്നും മനസ്സിലാവുന്ന ഒരു കാര്യം മാത്രമേ ulloo. ഉപദേശത്തിന്റെ എല്ലാ മാര്‍ഗവും നോക്കി, പ്രചാരണത്തിന്റെ എല്ലാ മനധന്ദങ്ങളും ശ്രമിച്ചു. കാര്യം നടന്നില്ല. വാലെടുതതോടെ കാര്യങ്ങള്‍ വഴിക്ക് വന്നു എന്നാണു.20 hours ago · - Abdul Latheef നാസര്, താങ്കളിത് പറയാൻ വരും എന്ന് എനിക്ക് അറിയാമായിരുന്നു. ഇപ്പോൾ ജുമുഅ നമസ്കാരത്തിന് പോകാനുള്ള സമയമായി അത് കഴിഞ്ഞിട്ട് വരാം.20 hours ago · · 2 people
- Naser Kp Hasanul Banna NASRE...VITTODAA.....:)***
*///
ചിയര്‍ ഗേള്‍സ് ഉള്ളത് ഇതു കളിക്കും ഹരം പകരും.
Keep it up20 hours ago · - Naser Kpഹെമിങ്ങ്വേ ഒരിക്കല്‍ പറഞ്ഞത് പോലെ "ചിലപ്പോള്‍ തോക്കുകള്‍ സംസാരിക്കേണ്ടി വരും..." എന്നത് പോലെ ചിലപ്പോള്‍ വാള്‍ എടുക്കേണ്ടി വരും എന്ന് പറഞ്ഞാല്‍ തീരാവുന്ന പ്രശ്നം മാത്രമേ ulloo ഇത്. അല്ലാതെ "തടിയന്‍" എന്നും, "കൊച്ചു പയ്യന്‍" എന്നും പേരിട്ട അറ്റം ബോംബിനെ അത് വെറും കൊചു പയ്യനാ മാഷെ എന്ന് നഗസാക്കിയിലെ ചെന്ന് പറയാന്‍ ആവില്ലല്ലോ. പ്രത്യേകിച്ചും അതിന്റെ ആണ് വിഗിരണം ഏറ്റെടുത്തു നശിക്കുന്ന മാരാ രോഗികള്‍ ഇന്നും ജീവിച്ചിരിക്കുമ്പോള്‍! അല്ലെ ലത്തീഫ് ബായി?20 hours ago ·
- Abdul Latheef യുക്തിവാദികളുടെ തട്ടിപ്പ് പുറത്തുകൊണ്ടുവരുന്നതാണ് അസഹിഷ്ണുതയെങ്കില്‍ ആ അസഹിഷ്ണുത ഇവിടെ കാണിച്ചിട്ടുണ്ട്. :)17 hours ago ·
- Abdul Latheef>>> ഇവിടെ മൌദൂദി പറയാത്ത മറ്റെന്തോ കാര്യം ഞാന്‍ കൂട്ടി ചേര്‍ത്ത് എന്നാണു പറയുന്നത്, അങ്ങിനെയെങ്കില്‍ പദാനുപദ പരിഭാഷ അതെ പോലെ ലതീഫിനു ഇവിടെ വിവരിക്കാമായിരുന്നു. അതുണ്ടായില്ല എന്ന് മാത്രമല്ല. വിമര്‍ശനത്തിനു മറുപടി എന്നോണം സ്വന്തം ഭാഷ്യങ്ങള്‍ പറയുക മാത്രമാണ് ലത്തീഫ് ചെയ്യുന്നത്. <<<
ഇനി ഈ ചര്‍ചയുടെ രണ്ടാം ഘട്ടമാണ്. ആദ്യഘട്ടത്തില്‍ നാസര്‍ കെ.പി. കൊണ്ടുവന്ന ഉദ്ധരണി കൃത്രിമായി പടച്ചുണ്ടാക്കിയതാണ് എന്നാണ് സ്ഥാപിച്ചത്. കൃത്രിമ ഉദ്ധരണി ഉണ്ടാക്കാന്‍ സഹായകമായ ഭാഗം ചൂണ്ടിക്കാണിച്ചു. അതില്‍ പറയാത്ത ഒരു ഭാഗം കൂട്ടിചേര്‍ത്താണ് ഉദ്ധരണി ഉണ്ടാക്കിയിട്ടുള്ളത് എന്നിട്ട് ഒരു പേജ് നമ്പറും നല്‍കി മൗദൂദിയുടെ പുസ്തകത്തില്‍നിന്ന് അങ്ങനെ തന്നെ എടുത്തതാണ് എന്ന് വരുത്തതീര്‍ത്തും. അതിന്റെ ശരിയായ തര്‍ജമ മലയാളത്തില്‍ ലഭ്യമാണ് എന്ന വസ്തുത ചൂണ്ടിക്കാട്ടി. ഏകദേശം ഒരു പേജ് വരുന്ന ഖണ്ഡിക തീരുന്നത് വരെ ഒരു വാളിനെക്കുറിച്ചും പരമാര്‍ശമില്ല.
മലയാളത്തില്‍ പരിഭാഷയുള്ള ഒരു പുസ്തകം വീണ്ടും ഞാനിവിടെ പരിഭാഷപ്പെടുത്തേണ്ടതില്ല. താങ്കള്‍ക്ക് ആ ഭാഗം വേണം എന്നുണ്ടെങ്കില്‍ അത് ടൈപ്പ് ചെയ്യാന്‍ ഞാന്‍ ഒരുക്കമായിരുന്നു. താങ്കള്‍ പറയാതെ അത് നല്‍കുന്നതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. മാത്രമല്ല ഇസ്ലാമിന്റെ പ്രചാരത്തില്‍ വാളിന്റെ പങ്ക് എന്ന നാല് പേജ് പൂര്‍ണമായി വായിച്ച് അതിനോട് സത്യസന്ധമായി സമീപിക്കാന്‍ ഉദ്ദേശിക്കുന്നവരോട് ഇനിയും ചര്‍ചക്കൊരുക്കമാണ് എന്ന് ഞാന്‍ മുകളില്‍ പറഞ്ഞുവെച്ചിട്ടുണ്ട്. അവിടുന്നും ഇവിടുന്നും എടുത്ത വരികളും സ്വന്തമായ വ്യാഖ്യാനവും നല്‍ക്കുന്നവര്‍ക്ക് കുതര്‍ക്കമല്ലാതെ സാധിക്കുയില്ല എന്നതുകൊണ്ട് ഇനി ചര്‍ച ചെയ്യാനുദ്ദേശിക്കുന്നവര്‍ ആ ഭാഗം വായിക്കണം എന്ന് പറഞ്ഞത്.17 hours ago · - Abdul Latheefഇസ്ലാമിനോട് അതിന്റെ വിമര്‍ശകര്‍ക്കുള്ള വിയോജിപ്പ് ഇസ്ലാം എന്ന സമഗ്രവ്യവസ്ഥയുടെ പ്രചാരണത്തിന് രാഷ്ട്രീയ അധികാരം വല്ല പങ്കും വഹിച്ചിട്ടുണ്ടോ എന്നതിലല്ല.
മറിച്ച് അവര്‍ക്കുള്ള ആരോപണം ഇസ്ലാം അതിന്റെ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയാണ് ലോകമാകെ പ്രചരിച്ചത് എന്നാണ്. ഇത് തികച്ചും തെറ്റാണ് എന്ന് പറയുന്നതിലും സ്ഥാപിക്കുന്നതിലും സുപ്രധാന പങ്കാണ് മൗദൂദി അല്‍ജിഹാദു ഫില്‍ ഇസ്ലാം എന്ന പുസ്തകത്തിലൂടെ നിര്‍വഹിച്ചത്. ഞാന്‍ നേരത്തെ സൂചിപ്പിച്ചു ഈ വസ്തുത വ്യക്തമാക്കാന്‍ മൗദൂദി ഏതാണ് പതിനഞ്ചോളം പേജ് വിശദീകരിച്ചിട്ടുണ്ട്. വിമര്‍ശകര്‍ സൗകര്യപൂര്‍വം ആ ഭാഗം സ്‌കിപ്പ് ചെയ്തു.
അവിശദീകരണത്തിന് ശേഷം മൗദൂദി മറ്റൊരു സത്യം കൂടി പറഞ്ഞു. ഇസ്ലാം അതിന്റെ അടിസ്ഥാനത്തില്‍ തന്നെ ഒരു രാഷ്ട്രനിര്‍മാണത്തിനുള്ള സകല ചേരുവകളും അടങ്ങിയതാണ് എന്ന വസ്തുതയും അപ്രകാരം നിലവില്‍ വന്ന രാഷ്ട്രങ്ങള്‍ക്ക് യുദ്ധത്തിലേര്‍പ്പെടേണ്ടി വന്നിരുന്നുവെന്നതും വസ്തുതയാണ്. ആ ഭരണവും യുദ്ധവും ഇസ്ലാമിന്റെ പ്രചാരണത്തിന് ഒന്നും ചെയ്തില്ല എന്നൊരാള്‍ പറഞ്ഞാല്‍ അത് വസ്തുതയല്ല. അതിനാല്‍ ആദ്യ ചര്‍ചയില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം അടുത്ത ചര്‍ച ഇങ്ങനെ ആരംഭിച്ചു.
'ഇസ്ലാം അതിന്റെ സത്യസന്ധത അംഗീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കുകയില്ലെന്ന വസ്തുത ഈ ചര്‍ചയിലൂടെ വ്യക്തമായിക്കഴിഞ്ഞു. തെളിവുകളുടെയും ന്യായങ്ങളുടെയും വെളിച്ചത്തില്‍ സന്മാര്‍ഗത്തിന്റെ രാജപാത ദുര്‍മാര്‍ഗത്തിന്റെ പാതയില്‍നിന്ന് വ്യവഛേദിച്ച് കാണിച്ചതിനുശേഷം തെറ്റായ വഴിയിലൂടെ സഞ്ചരിച്ച് നിത്യനഷ്ടം ഏറ്റുവാങ്ങാനും ശരിയായ വഴിയിലൂടെ സഞ്ചരിച്ച് ശാശ്വത വിജയം നേടാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും നല്‍കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഈ ചര്‍ച അവസാനിപ്പിക്കുന്നതിന് മുമ്പ് ഇസ്ലാമിന്റെ പ്രചാരത്തില്‍ ഏതോ തരത്തില്‍ വാളിനുണ്ടായിരുന്ന ബന്ധം കൂടി പരാമര്‍ശിക്കേണ്ടതുണ്ട്.' (മലയാളവിവര്‍ത്തനം പേജ്. 145)
14 പേജ് വിശദീകരിച്ചതിന് ശേഷമാണ് മൗദൂദി ഇത് പറയുന്നത്. ഈ ഭാഗത്ത് ചര്‍ച മറ്റൊന്നാണ് അതില്‍ സത്യസന്ധമായ ഒരു ചര്‍ചക്ക് അവസരമുണ്ട്. ആ ഭാഗത്ത് മൗദൂദി പറഞ്ഞത് എല്ലാവരും അങ്ങനെ തന്നെ അംഗീകരിക്കണെന്നില്ല. ചരിത്ര വസ്തുതകളെയും ഇസ്ലാമിക പ്രമാണങ്ങളെയും മുന്നില്‍ വെച്ച് അദ്ദേഹം നടത്തുന്ന നിഗമനങ്ങളും അഭിപ്രായങ്ങളും വായിച്ചു നോക്കി ബോധ്യപ്പെടുന്നവര്‍ക്ക് അംഗീകരിക്കാം. അല്ലാത്തവര്‍ക്ക് തിരസ്‌കരിക്കാം.17 hours ago · - Abdul Latheefഭരണത്തിലേറിയ ഇസ്ലാം കാഴ്ചവെച്ച അതുല്യമായ ഭരണപരിഷ്‌കാരങ്ങളും അതിന് കീഴില്‍ എല്ലാവിഭാഗം ജനങ്ങളും അനുഭവിച്ച തല്യനീതിയും അന്ന് പേര്‍ഷ്യന്‍ റോമന്‍ സാമ്രാജ്യത്തിന് കീഴില്‍ അടിമകളെ പോലെ കഴിഞ്ഞിരുന്ന അറേബ്യന്‍ ഉപദീപിലും അഫ്രിക്കന്‍ ഉപഭൂഖണ്ഡതിലുമുള്ള ജനങ്ങളെ ആകര്‍ശിക്കുകയും അവര്‍ ആ അക്രമ ഭരണം അവസാനിപ്പിക്കാന്‍ ഇസ്ലാമിക ഭരണകൂടങ്ങളെ സഹായിക്കുകയും ചെയ്തതിന്റെ ഫലമായി വളരെ വേഗം റോമന്‍ പേര്‍ഷ്യന്‍ മര്‍ദ്ധക ഭരണത്തില്‍നിന്നും ആ രാജ്യങ്ങള്‍ സ്വതന്ത്രരാകുകയും ഇസ്ലാമിന്റെ കൊടിക്കീഴില്‍ ഒന്നിക്കുകയും ചെയ്തു. രാജ്യവാസികളില്‍ ഭൂരിപക്ഷവും മുസ്ലിമാകാതിരിക്കെ തന്നെ ഇത് ചരിത്രമാണ്. ഇത്തരം പ്രചാരണത്തില്‍ ഇസ്ലാമിലെ വാളിന് പങ്കില്ല എന്ന് പറയുന്നത് ചരിത്രവസ്തുതകളെ നിഷേധിക്കലാണ്.
മൗദൂദി പരാമര്‍ശിക്കുന്നത് ഇസ്ലാമിന്റെ അധികാരം ജനമസുകളെ സ്വാധീനിച്ചതിന്റെ മറ്റൊരു രൂപമാണ്. ആ നാല് പേജ് ഇവിടെ ടൈപ്പ് ചെയ്യാന്‍ മുതിരുന്നതിലര്‍ഥമില്ല. ആ ഭാഗം വായിച്ചവര്‍ക്ക് അതിലുള്ള സംശയവും വിമര്‍ശനവും പങ്കുവെക്കാം.16 hours ago · · 1 person - Abdul Latheef.>>> അധികാരത്തിന്റെ ചിഹ്ന്നമായ വാള്‍ എന്നാല്‍ എന്താണ് എന്ന് പറയുന്നത് താങ്കളും അംഗീകരിക്കുന്നു. എന്നാല്‍ തുടര്‍ന്ന് പറയുന്നതാണ് വിചിത്രം ...
"പക്ഷെ പറയുന്നത് നാസര്‍ പറഞ്ഞതല്ല എന്ന് മാത്രം. ഇസ്ലാമിന്റെ പ്രചാരത്തിന് പങ്കുവഹിച്ചത് വാളാണെന്ന് പറയുന്നതും. വാളിന് അല്ലെങ്കില്‍ അധികാരത്തിന് ഇസ്ലാമില്‍ ഒരു സ്ഥാനമേ ഇല്ല എന്ന് പറയുന്നതും അദ്ദേഹം നിരാകരിക്കുന്നു."
ഞാന്‍ പറഞ്ഞ വാള്‍ അല്ലെങ്കില്‍ മറ്റെന്തു വാള്‍ ആണ് എന്നായിരുന്നു താങ്കള്‍ പറയേണ്ടിയിരുന്നത്. എന്നാല്‍ വാള്‍ ഇസ്ലാമിന്റെ വ്യാപനത്തില്‍ ഒരു സ്ഥാനവും വഹിച്ചിട്ടില്ല എന്നാ വാദത്തെ മൌദൂദി നിരാകരിക്കുന്നു എന്ന് താങ്കള്‍ പറയുമ്പോള്‍, ഞാന്‍ പറഞ്ഞതിനോട് താങ്കളും യോചിക്കുകയാണ്. <<<<
നാസര്‍ പറയുന്ന അല്ലെങ്കില്‍ ഇസ്ലാം വിമര്‍ശകര്‍ പറയുന്ന വാള്‍. ജനങ്ങളെ നിര്‍ബന്ധപൂര്‍വം ഇസ്ലാം സ്വീകരിക്കാന്‍ പ്രേരിപ്പിച്ച വാളാണ്. അതാണ് ഇസ്ലാമിനോ മനുഷ്യര്‍ക്ക് പൊതുവിലോ അംഗീകരിക്കാനാവാത്ത അധികാരത്തിന്റെ വാള്‍. അധികാരത്തിന്റെ ഉരുക്കുമുഷ്ടിയില്‍ ജനങ്ങളെ (അത് വാളാകട്ടേ തോക്കാകട്ടേ) ഒരു വിശ്വാസ സംഹിതയില്‍ നിയമവ്യവസ്ഥയില്‍ ഉള്‍ചേര്‍ക്കാനുള്ള പരിശ്രമാണ് ആക്ഷേപാര്‍ഹമായിട്ടുള്ളത്. അല്ലാതെ ഒരു നിയമവ്യവസ്ഥ അക്രമികളെ തടഞ്ഞുനിര്‍ത്തുകയും നന്മകളെ പ്രോത്സാഹിപ്പിച്ചതിന്റെയും ഫലമായി അതിന് കാരണമായ ഒരു വ്യവസ്ഥയെ സ്വമേധയാലോ നിര്‍ബന്ധിതമായോ കീഴടങ്ങിയതിന്റെ പേരില്‍ നിര്‍ബാധം പ്രചരിക്കുന്നത് ഒരു കുറ്റമല്ല.
അതുകൊണ്ട് മൗദൂദി പറഞ്ഞവാളും നാസര്‍ പറഞ്ഞവാളും വ്യത്യസ്തം തന്നെ. നാസര്‍ പറഞ്ഞവാളിനെ മൗദൂദി നേരത്തെ തന്നെ നിരാകരിച്ചിട്ടുണ്ട്.16 hours ago · · 1 person - Abdul Latheef>>> എന്നാല്‍ വാള്‍ ഇസ്ലാമിന്റെ വ്യാപനത്തില്‍ ഒരു സ്ഥാനവും വഹിച്ചിട്ടില്ല എന്നാ വാദത്തെ മൌദൂദി നിരാകരിക്കുന്നു എന്ന് താങ്കള്‍ പറയുമ്പോള്‍, ഞാന്‍ പറഞ്ഞതിനോട് താങ്കളും യോചിക്കുകയാണ്. <<<
ഞാൻ പറഞ്ഞത് തന്നെയാണോ താങ്കളും മൗദൂദിയുടെ ഉദ്ധരണി ഉപയോഗിച്ച് പറയാൻ ശ്രമിക്കുന്നതെങ്കിൽ. അതിൽ കൃത്രിമത്വം വരുത്തേണ്ടതില്ലായിരുന്നല്ല ോ. താങ്കൾ ചെയ്തത്. പ്രവാചകൻ പരമാവധി നല്ല നിലക്ക് പ്രബോധനം ചെയ്തു നോക്കി. അത് ഏശുന്നില്ലെന്ന് വന്നപ്പോൾ പ്രവാചകൻ വാളെടുത്തുവെന്ന് മൗദൂദി പറഞ്ഞതായി കളവ് പറയുകയായിരുന്നു. 16 hours ago · · 1 person - Shabab Mohammed അല് ജിഹാദ് ഫില് ഇസ് ലാമിലെ പേജ് 137 ഓഫീസിലെ ഒരു പാകിസ്താനിയെ കൊണ്ട് വായിപ്പിച്ചു നോക്കി, പക്ഷേ ‘വാള്’ കിട്ടിയില്ലാ… യുക്തി വാദികളുടെ നൂറ്റിമുപ്പത്തി ഏഴാം വകുപ്പ് എന്നു ഈ തട്ടിപ്പിനു പേരിട്ടാലോ?16 hours ago · · 2 people
- Abdul Latheef>>> തുടര്‍ന്ന് വാളിന്റെ അധികാര ശക്തിക്ക് ഇസ്ലാമിന്റെ വ്യാപനത്തിലും, നില നില്പിലും സ്വാധീനം ഉണ്ടായിരുന്നു എന്നും താങ്കള്‍ പറയുന്നു. ഇവിടെ വാള്‍ എന്ന ഭാഷ പ്രയോഗത്തില്‍ നിന്നും താങ്കള്‍ വാളിന്റെ രാഷ്ട്രീയവും, യുധോപകരണം എന്ന നിലയിലും ഉള്ള സാധ്യതകളെയും, അതിന്റെ പ്രയോഗത്തെയും അംഗീകരിക്കുന്നു. തികച്ചും വിരുദ്ധമായ ആശയങ്ങള്‍ ഒരേ പാരഗ്രാഫില്‍ എഴുതുന്നത് ഇതൊന്നും അറിയായ്കയല്ല എന്നോ, അതോ ബോധ പൂര്‍വ്വം എന്നോ ഞാന്‍ മനസ്സിലാക്കെണ്ടൂ എന്ന സംശയം മാത്രമേ ഇനി ബാക്കിയുള്ളൂ. <<<
നാസറിന് പിണഞ്ഞ അബദ്ധം ഒരു ഉദ്ധരണിയെവിടെ നിന്നോ കണ്ടപ്പോള്‍ അത് അവലംബിച്ച് വിമര്‍ശനത്തിനിറങ്ങി പുറപ്പെട്ടതാണ്. ഞാന്‍ ഒരു ഖണ്ഡികയില്‍ വൈരുദ്ധ്യം പറഞ്ഞവെന്ന് താങ്കള്‍ക്ക് തോന്നുന്നത് ബന്ധപ്പെട്ട വിഷയത്തിനെക്കുറിച്ച സാമാന്യജ്ഞാനം ഇല്ലാത്തതുകൊണ്ടാണ്. ആക്ഷേപാര്‍ഹമായ വാളിന്റെ സ്വാധീനം മൗദൂദി ആദ്യം നിരാകരിക്കുകയും ഇസ്ലാം പോലുള്ള ഒരു ദര്‍ശനത്തിന്റെ അധികാരം പോലും ജനങ്ങളെ അതിന്റെ പ്രചാരണത്തിന് എങ്ങനെ സഹായികുന്നുവെന്ന ഭാഗം വ്യക്തമാക്കുകയായിരുന്നു മൗദൂദി.16 hours ago · · 1 person - Abdul Latheef>>> താങ്കളുടെ ഉപസംഹാരം ആണ് കലക്കിയത്
"ഇനി ഈ വിഷയത്തില്‍ വല്ല സംവാദവും അവശേഷിക്കുന്നുണ്ടെങ്കില്‍ അത് ആ അധ്യായം വായിച്ചവരോട് മാത്രമായിരിക്കും."
പണ്ട് വായിച്ച ഓര്‍മ്മയാണ്.
ഇനി ബ്രിടീഷ് ഇന്ത്യയുടെ ഭരണ ക്രമം പഠിക്കുന്നവരോട് മാത്രമേ ചര്ച്ചയുള്ളൂ. മറ്റൊരു ഭരണ ക്രമം ചര്‍ച്ച ചെയ്തു ഈ കമ്മീഷന്‍ സമയം ചിലവഴിക്കില്ല.." സൈമണ്‍ കമ്മീഷന്‍
താങ്കളും ഒരു സൈമണ്‍ കമ്മീഷന്‍ ആവരുത് എന്ന് പറയട്ടെ. <<<
സൈമണ്‍ കമ്മീഷൻ പറഞ്ഞിൽ എത്രമാത്രം ന്യായമുണ്ട് എന്നറിയില്ല. പക്ഷെ കാരണം ഒന്നുതന്നെ വെറുതെ സമയം കളയരുത്. ഈ ചർചയിൽ ഏർപ്പെടാനുള്ള മിനിമം യോഗ്യത ആ ഭാഗം രണ്ട് കൂട്ടരും വായിച്ചിരിക്കണം എന്നതാണ്. താങ്കൾക്കതൊന്നും ബാധകമല്ലല്ലോ. കാരണം യുക്തിവാദിയല്ലേ.16 hours ago · · 1 person - Abdul Latheef>>> പ്രഫ . കുര്ശിധ് അഹമ്മദ്, അല ജിഹാദ് ഫില്‍ ഇസ്ലാം ഇന്ഗ്ലീഷിലക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്
. അതിന്റെ ഒരു കോപ്പി ഞാന്‍ ഞാന്‍ സങ്ങടിപ്പിക്കാന്‍ ശരമിക്കാം. അതിലുള്ള ചില കാര്യങ്ങള്‍ ഉധരനികളായി വന്നതും കൂടെ പറയട്ടെ. <<<
വല്ല നീതിബോധവും താങ്കള്‍ക്കുണ്ടെങ്കില്‍, ഉദ്ധരണികളുടെ കാര്യം മാറ്റിവെച്ചേക്കൂ. കാരണം മലയാള ഉദ്ധരണിയുടെ കഥ താങ്കള്‍ കണ്ടല്ലോ. പലപ്പോഴും ഇംഗ്ലീഷില്‍ ഉദ്ധരണികള്‍ കൃത്രിമമായി നല്‍കപ്പെട്ടത്, മലയാളത്തിലെ മാന്യ ഇസ്ലാം /ജമാഅത്ത് വിമര്‍ശകര്‍ വക്രീകരിച്ചൊക്കെയാണ് പല ഉദ്ധരണികളുമുള്ളത്. അതുകൊണ്ട് ഇംഗ്ലീഷാണെങ്കില്‍ പോലും വായിച്ചിട്ട് അഭിപ്രായം പറയുക. അതിന് മുമ്പ് ഇവിടെ അത്ഭുതമൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ഞങ്ങളൊക്കെ ദൈവം ഇഛിച്ചാല്‍ ഇവിടെ തന്നെയുണ്ടാകും.16 hours ago · - Abdul Latheef>>> ഈ കാര്യം യുക്തിവാദികള്‍ പടച്ചുണ്ടാക്കി മൌദൂദിയെ അപകീര്‍ത്തി പെടുതുന്നതല്ല. (അതിനു വേണ്ടതെല്ലാം ഭാഗ്യത്തിന് മൌദൂദി തന്നെ ചെയ്തു വെച്ചിട്ടുണ്ട്) <<<
യുക്തിവാദികള്‍ മഹാഭാഗ്യവാന്‍മാര്‍ !!!!. അവര്‍ക്ക് മൗദൂദിയെ വിമര്‍ശിക്കാന്‍ മൗദൂദിതന്നെ ചെയ്ത് വെച്ചിട്ടുണ്ട് !. ഖുര്‍ആനെ വിമര്‍ശിക്കാന്‍ അല്ലാഹു തന്നെ ചെയ്തു വെച്ചിട്ടുണ്ട് !!, പ്രവാചകനെ വിമര്‍ശിക്കാനോ പറയാനുമില്ല, പ്രവാചകൻ തന്നെ ചെയ്തും പറഞ്ഞും വെച്ചിട്ടുണ്ട് !!!.
ഒരു ഖുര്‍ആന്‍ സൂക്തം മാത്രം താങ്കളെ ഓര്‍മപ്പെടുത്തുന്നു.
'നിന്റെ റബ്ബ് തീര്‍ച്ചയായും പതിസ്ഥലത്ത് കാത്തിരിക്കുന്നുണ്ട് (89:14)15 hours ago · - Abdul Latheef>>> അല്ലാതെ "തടിയന്‍" എന്നും, "കൊച്ചു പയ്യന്‍" എന്നും പേരിട്ട അറ്റം ബോംബിനെ അത് വെറും കൊചു പയ്യനാ മാഷെ എന്ന് നഗസാക്കിയിലെ ചെന്ന് പറയാന്‍ ആവില്ലല്ലോ. <<<
ജപ്പാനിലേക്കും, അമേരിക്കയിലേക്കും, റഷ്യയിലേക്കും, ഇറാഖിലേക്കും പോകേണ്ട. അങ്ങോട്ടൊക്കെ പോയാല്‍ വാളല്ല ബോംബ് എന്തിനൊക്കെ ഉപയോഗിച്ചുവെന്ന് മനുഷ്യര്‍ മനസ്സിലാക്കിക്കളയും. ഇത്തരം ചര്‍ചകളിലൂടെയൊക്കെ അതില്‍ നിന്ന് നമ്മുക്ക ജനങ്ങളെ തടഞ്ഞുനിര്‍ത്താം.
വേട്ടക്കാരൊക്കെ ഇട്ടുതരുന്ന ഇരയില്‍ കൊത്താനുള്ള വിവേകമേ യുക്തിവാദികളില്‍നിന്ന് പ്രതീക്ഷിക്കുന്നുള്ളൂ.15 hours ago · · 3 people - Shabab Mohammedഇങ്ങനെ സത്യസന്ധതയില്ലാതെ പോയാല്‍ യുക്തിവാദികള്‍ വംശ നാശം സംഭവിച്ചു ഇല്ലാതാകും. പിന്നെ കൊടുങ്കാറ്റോ സുനാമിയോ ഒന്നും ഉണ്ടാവില്ല.
നാസര്‍ പറഞ്ഞ അറേബ്യയിലെ കൊടുങ്കാറ്റിനെ കുറിച്ച് ഇവിടെ ജീവിക്കുന്ന ആള്‍ എന്ന നിലക്ക് ചിന്തിച്ചു നോക്കി. ഓരോ റമദാനും ഒരു ഉത്സവമാണിവിടെ. ഓരോ വര്‍ഷത്തിലും പുതിയ വലിയ പള്ളികള്‍ ഉണ്ടാകുകയോ ചെറുത് പൊളിച്ചു വലിയ പള്ളിയാക്കുകയോ ചെയ്തു കൊണ്ടിരിക്കുന്നു. ഓരോ നേരം നമസ്കാരത്തിലും വലിയ തിരക്കാണ് പള്ളികളില്‍. വെള്ളിയാഴ്ച പള്ളികള്‍ നിറഞ്ഞു കവിഞ്ഞു പൊതു നിരത്തിലേക്ക് നമസ്കാരം നീളുന്നു. ആളുകള്‍ വ്യാപകമായി വിശ്വാസത്തിലേക്ക് മടങ്ങി കൊണ്ടിരിക്കുന്നു, എന്നാല്‍ ജീവിതം ഇസ്ലാമിക മൂല്യങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു മാതൃകാ സമൂഹമായി മുസ്ലിംകള്‍ മാറണമെങ്കില്‍ ദിശാബോധമുള്ള നല്ല നേതൃത്വത്തിന്‍ കീഴില്‍ അവര്‍ ഒരുമിക്കപ്പെടണം . ഇല്ലെങ്കില്‍ കേശപൂജയും ജാറം മൂടലും ജിന്ന്ബാധയുമായി അവര്‍ സ്വയം ദുഷിക്കുകയും മറ്റുള്ളവരെ ദുഷിപ്പിക്കുകയും ചെയ്യും. അത്തരം ജീര്‍ണ്ണതകള്‍ കണ്ടു മടുത്തു ചിലര്‍ യുക്തിവാദം പോലെ തെറ്റായ വഴികളിലേക്കു ഇനിയും നീങ്ങും. ഒരു മൌലവിയുടെ പുത്രന്‍ മത പരിത്യാഗം ചെയ്തതില്‍ വിവേകമുള്ള നേതൃത്വ ശൂന്യത കാരണമായിരുന്നു. അടുത്ത നൂറ്റാണ്ട് ഈസ് ലാമിന്റെതാണ്, ഇന്ത്യയുടെതും. സാമ്പത്തിക രംഗത്ത് ഇന്ത്യ, പലിശ രഹിത ബാങ്കിംഗ് ലൂടെ വിപ്ലവം സൃഷ്ടിക്കും. അതിനു പാരവെക്കാന്‍ ശ്രമിച്ചവരില്‍ ഒരു ആനക്കയത്തുകാരനും ഉണ്ടായിരുന്നു. പക്ഷെ തൂറ്റിപ്പോയി. മത മൂല്യങ്ങളിലേക്കു മനുഷ്യര്‍ തിരിഞ്ഞോടുകയാണ്, സര്‍വ്വ സ്തുതിയും അല്ലാഹുവിന്ന്.12 hours ago · · 5 people - Naser Kpനാസര്‍ പറയുന്ന അല്ലെങ്കില്‍ ഇസ്ലാം വിമര്‍ശകര്‍ പറയുന്ന വാള്‍. ജനങ്ങളെ നിര്‍ബന്ധപൂര്‍വം ഇസ്ലാം സ്വീകരിക്കാന്‍ പ്രേരിപ്പിച്ച വാളാണ്. അതാണ് ഇസ്ലാമിനോ മനുഷ്യര്‍ക്ക് പൊതുവിലോ അംഗീകരിക്കാനാവാത്ത അധികാരത്തിന്റെ വാള്‍. അധികാരത്തിന്റെ ഉരുക്കുമുഷ്ടിയില്‍ ജനങ്ങളെ (അത് വാളാകട്ടേ തോക്കാകട്ടേ) ഒരു വിശ്വാസ സംഹിതയില്‍ നിയമവ്യവസ്ഥയില്‍ ഉള്‍ചേര്‍ക്കാനുള്ള പരിശ്രമാണ് ആക്ഷേപാര്‍ഹമായിട്ടുള്ളത്. അല്ലാതെ ഒരു നിയമവ്യവസ്ഥ അക്രമികളെ തടഞ്ഞുനിര്‍ത്തുകയും നന്മകളെ പ്രോത്സാഹിപ്പിച്ചതിന്റെയു
ം ഫലമായി അതിന് കാരണമായ ഒരു വ്യവസ്ഥയെ സ്വമേധയാലോ നിര്‍ബന്ധിതമായോ കീഴടങ്ങിയതിന്റെ പേരില്‍ നിര്‍ബാധം പ്രചരിക്കുന്നത് ഒരു കുറ്റമല്ല.
അതുകൊണ്ട് മൗദൂദി പറഞ്ഞവാളും നാസര്‍ പറഞ്ഞവാളും വ്യത്യസ്തം തന്നെ. നാസര്‍ പറഞ്ഞവാളിനെ മൗദൂദി നേരത്തെ തന്നെ നിരാകരിച്ചിട്ടുണ്ട്.******///////////
ഇപ്പോള്‍ ലത്തീഫ് ഭായി പറയുന്നത് വാഴ നാരും പോയിട്ട് വെറും ഉമിനീരായി പരിണമിക്കുന്നു. പക്ഷെ ഈ വാക്കുകള്‍ ചില്ലിട്ടു വെയ്ക്കെണ്ടാതാണ്..
"അല്ലാതെ ഒരു നിയമവ്യവസ്ഥ അക്രമികളെ തടഞ്ഞുനിര്‍ത്തുകയും നന്മകളെ പ്രോത്സാഹിപ്പിച്ചതിന്റെയു ം ഫലമായി അതിന് കാരണമായ ഒരു വ്യവസ്ഥയെ സ്വമേധയാലോ നിര്‍ബന്ധിതമായോ കീഴടങ്ങിയതിന്റെ പേരില്‍ നിര്‍ബാധം പ്രചരിക്കുന്നത് ഒരു കുറ്റമല്ല"***////////////
സ്വമെധതിന്റെ കൂടെ വളരെ സ്മൂത്ത് ആയി നിര്‍ബന്ധിത കീഴടങ്ങല്‍ കൂട്ടി ചേര്‍ത്തിരിക്കുകയാണ്. എന്താണ് വാളില്ലാത്ത നിര്‍ബന്ധിത കീഴടങ്ങല്‍? പ്രചാരണത്തിന്റെ ഉമി നീരോ അതോ വാല്‍ തലപ്പിന്റെ കാടിന്യമോ ? എങ്ങനെയായാലും ആ വാളിനെ നിങ്ങള്ക്ക് മുറിവ് പറ്റാതെ അറയില്‍ തിരുകാന്‍ ആവില്ല ലത്തീഫ്... ഇപ്പോള്‍ വീണ്ടും വീണ്ടും അത് തെളിയുന്നു. കഷ്ടം തന്നെ...6 hours ago · - Sayoob Vc....ഒരു വ്യവസ്ഥയെ സ്വമേധയാലോ നിര്‍ബന്ധിതമായോ കീഴടങ്ങിയതിന്റെ...... നാസിര്‍. ഒരു വ്യവസ്ഥക്ക് നിര്‍ബന്ധിതമായി കീഴടങ്ങുക എന്നാല്‍ എന്താണ്..? ഇന്ത്യന്‍ ജനാധിപത്യ സെക്യുലര്‍ വ്യവസ്ഥ കംമ്യൂനിസ്ടുകാരന്‍ തത്വത്തില്‍ അംഗീകരിക്കുന്നില്ല. ഇതൊരു ബൂര്‍ഷ്വാ വ്യവസ്ഥ ആണ് എന്നാല്‍ വ്യവസ്ഥാ മാറ്റത്തിന് വേണ്ടി കംമ്യൂനിസ്ടുകാരന്‍ പരിശ്രമിക്കുന്നത് ഈ വ്യവസ്ഥക്കുള്ളില്‍ നിന്ന് കൊണ്ടും അതിനു കീഴടങ്ങി കൊണ്ടും ആണ്(എന്നാണു ഇപ്പോള്‍ വെപ്പ്, വിപ്ലവം തോക്കിന്‍ കുഴലിലൂടെ എന്ന് പണ്ട് മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ പറഞ്ഞിരുന്നു ഇന്ന് അങ്ങനെ പച്ചക്ക് പറയുനില്ല)... ഇതാണ് ഉദ്ദേശിച്ചത്.... അതിനാല്‍ കമ്മ്യൂണിസ്റ്റ് കാരന്‍ ഈ ബൂര്‍ഷ്യാ പാര്ലമെന്റാരി ജനാധിപത്യത്തില്‍ ഇലക്ഷനില്‍ പങ്കെടുക്കുന്നു.. യഥാര്‍ത്ഥത്തില്‍ അവന്‍ ഇതിനു എതിരാണ്...6 hours ago ·
- Sayoob Vc <<< ഒരേ കാര്യം തന്നെ പല തവണ ഇങ്ങനെ പോത്തിനോട് വേദമോതുക എന്നൊക്കെ പറയുന്ന രീതിയില്‍ ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു.. ആവര്‍ത്തന വിരസതയും സമയനഷ്ടവും കണക്കാക്കി ഇത്തരം ചര്‍ച്ചയില്‍ നിന്നൊക്കെ വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചതായിരുന്നു.. പക്ഷെ ചിലപ്പോള്‍ ഇടപെട്ടു പോവും...>>>6 hours ago ·
- Naser KpSayoob Vc
....ഒരു വ്യവസ്ഥയെ സ്വമേധയാലോ നിര്‍ബന്ധിതമായോ കീഴടങ്ങിയതിന്റെ...... നാസിര്‍. ഒരു വ്യവസ്ഥക്ക് നിര്‍ബന്ധിതമായി കീഴടങ്ങുക എന്നാല്‍ എന്താണ്..? ഇന്ത്യന്‍ ജനാധിപത്യ സെക്യുലര്‍ വ്യവസ്ഥ കംമ്യൂനിസ്ടുകാരന്‍ തത്വത്തില്‍ അംഗീകരിക്കുന്നില്ല. ഇതൊരു ബൂര്‍...ഷ്വാ വ്യവസ്ഥ ആണ് എന്നാല്‍ വ്യവസ്ഥാ മാറ്റത്തിന് വേണ്ടി കംമ്യൂനിസ്ടുകാരന്‍ പരിശ്രമിക്കുന്നത് ഈ വ്യവസ്ഥക്കുള്ളില്‍ നിന്ന് കൊണ്ടും അതിനു കീഴടങ്ങി കൊണ്ടും ആണ്********////////////////////
Latheef Said
അല്ലാതെ ഒരു നിയമവ്യവസ്ഥ അക്രമികളെ തടഞ്ഞുനിര്‍ത്തുകയും നന്മകളെ പ്രോത്സാഹിപ്പിച്ചതിന്റെയു ം ഫലമായി അതിന് കാരണമായ ഒരു വ്യവസ്ഥയെ സ്വമേധയാലോ നിര്‍ബന്ധിതമായോ കീഴടങ്ങിയതിന്റെ പേരില്‍ നിര്‍ബാധം പ്രചരിക്കുന്നത് ഒരു കുറ്റമല്ല.*****////////
സയൂബ് , ലത്തീഫ് പറഞ്ഞത് എന്താണ് എന്ന് പോലും തിരിയാത്ത താങ്കളോട് എന്ത് പറയാനാണ്. ലത്തീഫ് പറയുന്നത് നന്മ പ്രോത്സാഹിപ്പിച്ച ഒരു വ്യവസ്ഥയെ സ്വമെധയാലോ, നിര്‍ബന്ധിത്ഗമായോ കീഴടങ്ങപ്പെടുന്ന ഒരു സ്ഥിതിയെ ആ വ്യവസ്ഥയുടെ സവിധാനകത്തു ഇരുന്നു കൊണ്ട് നിരീക്ഷിക്കുകയും, അതിലേക്കു കീഷടക്കപ്പെടുന്നവര്‍ നന്മയുടെ പക്ഷതെക്കാന് നിര്‍ബന്ധ പൂര്‍വ്വം വരുന്നത് എന്നുമാണ്..
താങ്കള്‍, ഇന്ത്യന്‍ ജനാധിപത്യം "അന്ഗീകരിക്കേണ്ടി" വന്ന കംയൂനിസ്ടുക്കാരുടെ അവസ്തയുമായിട്ടാണ് താരതമ്യം ചെയ്യുന്നത്. എന്തൊരു കഷ്ടമാണിത് സയൂബ്...
ഒരു ചര്‍ച്ചയില്‍ നിലപാട് മാത്രം പോര, ഇതു കോണില്‍ നിന്നാണ് വീക്ഷിക്കുന്നത് എന്നത് കൂടി പ്രധാനമാണ്.6 hours ago · - Shabab Mohammedഅമുസ്ലിം ബുദ്ധി ജീവികള്‍ (സര്‍ തോമസ് അര്നോള്‍ദ്) ഇസ്ലാമിന്റെ അത്ഭുതാവഹമായ സഹിഷ്ണുതയെ വിശദീകരിക്കുന്നത് ഇങ്ങനെ: " മുസ്ലിം സൈന്യം ജോര്‍ദാന്‍ താഴ്വരയിലെതുകയും അബൂ ഉബൈദ ഫിഹ് ലില്‍ തമ്പടിക്കുകയും ചെയ്തപ്പോള്‍ ക്രിസ്ത്യാനികള്‍ അവര്‍ക്കിങ്ങനെ എഴുതി: "ഹേ മുസ്ലിംകളെ , ഞങ്ങള്‍ ബൈസന്റൈന്‍ കാരെക്കാള്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു. അവര്‍ ഞങളുടെ വിശ്വാസത്തില്‍ ഉള്ളവരാനെന്കിലും നിങ്ങളാണ് ഞങ്ങളോട് വാക്ക് പാലിക്കുകയും കൂടുതല്‍ കാരുണ്യം കാണിക്കുകയും അനീതി ചെയ്യാതിരിക്കുകയും ചെയ്യുന്നത്. അവരാകട്ടെ ഞങ്ങളുടെ ചരക്കുകളും വസതികളും കൊള്ളയടിക്കുന്നവരായിരുന്നു
" (ഇസ്ലാം പ്രബോധനവും പ്രചാരവും, പേ: 59). 2 hours ago · · 1 person - Shabab Mohammedഖുദ്സില് ഉമര് (റ) പ്രവേശിച്ചപ്പോഴുണ്ടായ സാഹചര്യം അത്ഭുതാവഹമാണ്. അന്ന് അദ്ദേഹം ക്രിസ്ത്യാനികളുമായി ചെയ്ത ഉടമ്പടി "അല് അഹദതുല് ഉമരിയ്യ" എന്ന പേരില് പ്രസിദ്ധമാണ്. അതിന്നും നശിക്കാതെ ഖുദ്സില് അവശേഷിക്കുന്നു. ക്രിസ്ത്യാനികള്ക്ക് മത സ്വാന്ത്ര്യവും സമ്പൂര്ണ സുരക്ഷയും ഉറപ്പു നല്കുന്നതായിരുന്നു കരാറിന്റെ ഉള്ളടക്കം. ഉമറിന്റെ വരവും പെരുമാറ്റവും കണ്ട അന്നത്തെ പാത്രിയാര്ക്കീസ് പറഞ്ഞു: "ഈ ജനത്തെ തടഞ്ഞു നിര്ത്താന് ലോകത്താര്ക്കും സാധ്യമല്ല. ഇവര്ക്ക് കീഴടങ്ങുക അതാണ് രക്ഷാ മാര്ഗം"
ആ ഉടമ്പടിയില് നിന്ന് അല്പം:
പരമകാരുണികനായ അല്ലാഹുവിന്റെ നാമത്തില്: ദൈവ ദാസനും വിശ്വാസികളുടെ നേതാവുമായ ഉമര് ഈലിയാ നിവാസികള്ക്ക് നല്കുന്ന സുരക്ഷാ വാഗ്ദാന മാണിത്. അവരുടെ ശരീരങ്ങള്ക്കും സ്വത്തുക്കള്ക്കും ദേവാ ലയങ്ങള്ക്കും മുതുകുകള്ക്കും രോഗികള്ക്കും നിരപരാധികള്ക്കും അവരുടെ സമുദായ ത്തിലെ മറ്റംഗങ്ങള്ക്കും ഞാന് അഭയം നല്കുന്നു. അവരുടെ ദേവാലയങ്ങളില് ഞങ്ങള് പാര്ക്കുകയില്ല. അവ തകര്ത്തു കളയുകയില്ല. അവയില് നിന്ന് ഒന്നും കുറയുകയില്ല. അവയുടെ സ്ഥലത്തില് നിന്നും ഒന്നും കുറയുകയില്ല, അവയുടെ സമ്പാദ്യത്തില് നിന്നും ഒന്നും കുറയുകയില്ല, അവരുടെ മതത്തിനെതിരെ ബലാല്ക്കാരം ഉണ്ടാവുകയില്ല, അവരില് ആരും ദ്രോഹിക്കപ്പെടുകയില്ല, യാഹൂദികളാരും തന്നെ അവരോടൊപ്പം ഈലിയായില് താമസിക്കുകയില്ല, ഈലിയായില് നിന്ന് പുറത്തു പോകുന്ന റോമക്കാര് അവരുടെ അഭയ സ്ഥാനങ്ങളില് എത്തുന്നവരെ അവരുടെ ശരീരവും ധനവും സുരക്ഷിതമായിരിക്കും.
ലോക ചരിത്രത്തില് തന്നെ തുല്യതയില്ലാത്ത 'അധിനിവേശ' ഉടമ്പടി യാണിത്. ഇസ്ലാമിനല്ലാതെ ഏതു ഇസത്തിന്റെ വക്താക്കള്ക്കാണിത് കഴിയുക? ഇസ്ല്മാമിക മുന്നേറ്റങ്ങള് ജയിച്ചടക്കാനും പിടിച്ചടക്കാനുമായിരുന്നില്ല, മനുഷ്യരെ മനുഷ്യരുടെ അടിമത്തത്തില് നിന്ന് മോചിപ്പിക്കാനായിരുന്നു എന്ന് ചരിത്രത്തെ മുന് വിധിയില്ലാതെ സമീപിച്ചാല് വ്യക്തമാകും. ഇസ്ലാമിന്റെ വാള് എന്നും തിന്മക്കെതിരെയായിരുന്നു ഉയര്ന്നിരുന്നത്. സഹിഷ്ണുതയുടെയും സമഭാവനയുടെയും ഒരുത്തമ മാതൃക ലോകത്തിനു കാണിച്ചു കൊടുക്കുകയായിരുന്നു നീതിമാനായ ഉമര്! (റ) പരുക്കനും കര്ക്കശ ക്കാരനെന്നുമൊക്കെ പേരുകേട്ട ഉമര് (റ) ആണിത് ചെയ്യുന്നത്! നൂറ്റാണ്ടുകള് മുമ്പുള്ള 'പ്രാകൃത' സമൂഹം! സുബ്ഹാനല്ലാഹ്! ഇന്ന് 'പരിഷ്കൃതരായ' പാശ്ചാത്യ സമൂഹം ഗ്വാണ്ടനാമോ സൃഷ്ടിച്ചു മനുഷ്യരെ, നിരപരാധികളെ ഇഞ്ചിഞ്ചായി കൊല്ലുന്നു! ആ പ്രാണ വേദന ആസ്വദിച്ചു സൈന്യം നിര്വൃതിയടയുന്നു! കന്ന്കാലികളെ പോലെ സംസ്കാരവും കുടുംബ ജീവിതവും ഇല്ലാത്ത പാശ്ചാത്യ സമൂഹത്തിനോടാണ് മത വിരോധികള് അഭിനിവേശം കാണിക്കുന്നത്, സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മതമായ ഇസ്ലാമിനെ അവര് വെറുക്കുന്നുവെങ്കില് അവര് എന്തിനെയാണ് സ്നേഹിക്കുന്നതെന്ന് വ്യക്തമാണ്, കഷ്ടം! about an hour ago · · 1 person - Abdul Latheef "നാസര്‍ പറയുന്ന അല്ലെങ്കില്‍ ഇസ്ലാം വിമര്‍ശകര്‍ പറയുന്ന വാള്‍. ജനങ്ങളെ നിര്‍ബന്ധപൂര്‍വം ഇസ്ലാം സ്വീകരിക്കാന്‍ പ്രേരിപ്പിച്ച വാളാണ്. അതാണ് ഇസ്ലാമിനോ മനുഷ്യര്‍ക്ക് പൊതുവിലോ അംഗീകരിക്കാനാവാത്ത അധികാരത്തിന്റെ വാള്‍. അധികാരത്തിന്റെ ഉരുക്കുമുഷ്ടിയില്‍ ജനങ്ങളെ (അത് വാളാകട്ടേ തോക്കാകട്ടേ) ഒരു വിശ്വാസ സംഹിതയില്‍ നിയമവ്യവസ്ഥയില്‍ ഉള്‍ചേര്‍ക്കാനുള്ള പരിശ്രമാണ് ആക്ഷേപാര്‍ഹമായിട്ടുള്ളത്. അല്ലാതെ ഒരു നിയമവ്യവസ്ഥ അക്രമികളെ തടഞ്ഞുനിര്‍ത്തുകയും നന്മകളെ പ്രോത്സാഹിപ്പിച്ചതിന്റെയു
ം ഫലമായി അതിന് കാരണമായ ഒരു വ്യവസ്ഥയെ സ്വമേധയാലോ നിര്‍ബന്ധിതമായോ കീഴടങ്ങിയതിന്റെ പേരില്‍ നിര്‍ബാധം പ്രചരിക്കുന്നത് ഒരു കുറ്റമല്ല. "
ഇതാണ് ഞാന്‍ പറഞ്ഞത്. വല്ലാതെ ചുരുക്കിപ്പറയാനുള്ള ശ്രമത്തില്‍ പറഞ്ഞതിലെ ഏതെങ്കിലും കാര്യങ്ങള്‍ അവ്യക്തമായിട്ടുണ്ടെങ്കില്‍ അത് വിശദീകരിക്കാനുള്ള ബാധ്യത എനിക്ക് തന്നെയാണ്. ഏതായാലും മൗദൂദിയുടെ ഉദ്ധരണികളില്‍ ഇനി തൂങ്ങിയതുകൊണ്ട് കാര്യമില്ലെന്ന് നാസര്‍ മനസ്സിലാക്കി. മറുപടി പറയുന്നവരുടെ വല്ല പ്രയോഗവും തനിക്കനുകൂലമായി വ്യാഖ്യാനിക്കാനാകുമോ എന്നാണ് ഇനി നാസര്‍ പരിശോധിക്കുന്നത്.
ശബാബ് ഏതാനും ചരിത്ര സന്ദര്‍ഭങ്ങള്‍ ഇവിടെ നല്‍കിയത് തീര്‍ത്തും പ്രസക്തമാണ്. സുദീര്‍ഘമായ ഒരു ചരിത്രം നമ്മുടെ മുമ്പിലുണ്ട്. അത് പരിശോധിക്കാവുന്നതാണ്. ഇസ്ലാം വാളുകൊണ്ടാണ് പ്രചരിച്ചുവെന്നതാണല്ലോ ആരോപണം. അതിന് ചരിത്രമോ വര്‍ത്തമാനമോ വല്ല സാധൂകരണവും നല്‍കുന്നുണ്ടോ. ഇല്ല എന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ. വാചക കസര്‍ത്തിലൂടെ അത് സ്ഥാപിച്ചെടുക്കാനുള്ള വൃഥാ ശ്രമം നടത്തുന്നത്.
എന്റെ മേല്‍ കമന്റ് തെറ്റിപ്പോയിട്ടൊന്നുമില്ല. പക്ഷെ ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റായ മുന്‍ധാരണകളാല്‍ അത് യഥാവിധി മനസ്സിലാക്കുന്നതില്‍ നാസര്‍ പരാജയപ്പെടുന്നുവെന്ന് മാത്രം. ഇസ്ലാമിലേക്ക് നിര്‍ബന്ധപൂര്‍വം ആരെയെങ്കിലും ചേര്‍ക്കുന്നത് അതിന്റെ സകലമാന മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമാണ്. ഏതെങ്കിലും വിഢിരാജാക്കന്‍മാര്‍ എവിടെയെങ്കിലും അത്തരം ഒരു രീതി അനുവര്‍ത്തിച്ചിട്ടുണ്ടെങ്ക ില്‍ (സാധ്യത കുറവാണ്. കാരണം അയാളുടേ പ്രേരകം ഇസ്ലാമാകുകയില്ല) അതിന് ഇസ്ലാമുമായി ഒരു ബന്ധവുമില്ല.
നിര്‍ബന്ധിത ഇസ്ലാം മതപ്രചാരണത്തെപ്പോലെ തന്നെ ആക്ഷേപാര്‍ഹമാണ് ഒരാള്‍ സ്വമേധയാ ഒരു അത് സ്വീകരിക്കാന്‍ പുറപ്പെടുന്ന പക്ഷം അതിനെതടസ്സപ്പെടുത്തുകയും അക്രമത്തിലൂടെ പിന്തിരിപ്പിക്കുകയും സ്വീകരിച്ചവരെ മര്‍ദ്ദനങ്ങള്‍ക്ക് വിധേയാനാക്കുകയും ചെയ്യുന്നത്. പ്രവാചകന്റെ കാലം ഇതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരം അക്രമികള്‍ പ്രവാചകന്‍ സ്ഥാപിച്ച ഭരണകൂടത്തെതന്നെ തകര്‍ക്കാന്‍ മുന്നിട്ട് വന്നു. യുദ്ധത്തില്‍ അവര്‍ പരാജിതരായി അവരില്‍ പലരും പ്രവാചകന്റെ മുന്നില്‍ സ്വമേധയാലോ നിര്‍ബന്ധിതമായോ കീഴടങ്ങേണ്ടിവന്നു. പലര്‍ക്കും ഇസ്ലാം സ്വീകരിക്കാനുള്ള നിര്‍ഭയത്വം ഇത് പ്രധാനം ചെയ്തു. ഈ ഒരു വസ്തുതയെ നിരാകരിക്കേണ്ടതുണ്ടോ.
മറ്റൊന്ന് മനസ്സിലാക്കേണ്ടത് ഇസ്ലാമിക നിയമ വ്യവസ്ഥക്ക് കീഴ്‌പ്പെടുക എന്ന് പറഞ്ഞാല്‍ നേരത്തെ സയൂബ് സൂചിപ്പിച്ചപോലെ അതിന്റെ രാഷ്ടീയം അംഗീകരിക്കുന്നതിന്റെ കൂടി പേരാകുന്നു. ഉദാഹരണത്തിലെ അവ്യക്തമാറ്റിനിര്ത്തിയാലും ഇതുള്‍കൊള്ളാത്ത ഒരാള്‍ക്കും കാര്യങ്ങള്‍ ഒരിക്കലും വ്യക്തമാകുകയില്ല. അവര്‍ എല്ലായ്‌പോഴും ഇസ്ലാമിന്റെ പ്രതിയോഗിയായി ഇതര മതസ്ഥരെ കാണുന്നു. അത് ശരിയല്ല. ഒരു മതേതര രാഷ്ട്രം മതമുള്ളവരെ പ്രതിയോഗികളായി കാണുന്നത് പോലെയൊരു ്ബദ്ധമാണ് അതും.
മുസ്ലിമല്ലാത്തവരെയെല്ലാം അത് പ്രതിയോഗികളും അക്രമികളുമായി കാണുന്നില്ല. ഇസ്ലാം അംഗീകരിക്കാത്തവരെ അതിന്റെ പ്രബോധിതര്‍മാത്രമായിട്ടാണ് അത് കാണുന്നത്. അവരെ ശത്രുക്കളായി കാണുകയോ അവരോട് ഏതെങ്കിലും തരത്തിലുള്ള വിവേചനംകാണിക്കുകയോ ചെയ്യില്ല. മറിച്ച് ഇസ്ലാമിക രാഷ്ട്രഘടനയോട് യുദ്ധം പ്രഖ്യാപിച്ചവരെ ആ നിലക്ക് ശക്തികൊണ്ട് തന്നെ കൈകാര്യം ചെയ്യും. രാജ്യദ്രോഹപരമായ വല്ല പ്രവര്‍ത്തനവും ചെയ്യുന്നവരെ ഏത് രാജ്യവും പിടികൂടുക സ്വാഭാവികമാണ്. കേവല സംശയത്തിന്റെ പേരില്‍ പോലും വര്‍ഷങ്ങളോളം തടവിലിടുന്ന മതേതരഗവണ്‍മെന്റുകളുടെ ഇടയില്‍ ജീവിക്കുന്ന നാം ഇക്കാര്യത്തില്‍ വെറുതെ അസ്വസ്തത പ്രകടിപ്പിച്ചിട്ട് കാര്യമില്ല. മറ്റേത് വ്യവസ്ഥിതിയിലും ഉള്ള പോലെ ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥിതിയിലും അത്തരം ആളുകള്‍ പലകാരണത്താല്‍ വിധേയമായി കഴിയുന്നവരുണ്ടാകും. അങ്ങനെയൊന്നും സംഭവിക്കില്ല എന്നൊക്കെ വാദിക്കുന്നത് ഒരു ഉട്ടോപ്യന്‍ സിദ്ധാന്തിന് മാത്രമേ ഭൂഷണമാകൂ. ജീവിക്കുന്ന പ്രയോഗികമായ ഒരു തത്വശാസ്ത്രത്തിന് അത്തരം രസിപ്പിക്കുന്ന പഞ്ചാരവാക്കുകളില്‍ അഭിരമിക്കാനാവില്ല. അഹങ്കാരികളെയും അതിക്രമകാരികളെയും അതിന്റെ അധികാരത്താല്‍ തടഞ്ഞുനിര്‍ത്തുക തന്നെ ചെയ്യും. ഈ കാര്യങ്ങളൊക്കെ മൗദൂദി വിശദീകരിച്ചിട്ടുണ്ട്. പക്ഷെ വായിക്കാനുള്ള സന്‍മനസ്സ് വേണ്ടേ. എല്ലാവര്‍ക്കും പ്രസ്തുത പുസ്തകം ലഭ്യമാക്കാന്‍ പ്രയാസമുണ്ടാകും എന്നതിനാല്‍ മൗദൂദി അത് സംബന്ധമായി പറഞ്ഞത് ആ ഭാഗത്ത് നിന്ന് തന്നെ പകര്‍ത്താം. 42 minutes ago · - Abdul Latheef 'എങ്കില്‍ യാതൊരു നിയമവാഴ്ചയുമില്ലാത്ത ഒരു സമൂഹത്തെക്കുറിച്ച് അല്‍പനേരം ഒന്ന് സങ്കല്‍പിച്ചുനോക്കൂ. അതിലെ ഓരോവ്യക്തിയും ധാര്‍മികപരിധിയുടെ ബന്ധനത്തില്‍നിന്ന് സ്വതന്ത്രരാണ്. കിട്ടുന്നതെന്തും കൊള്ളചെയ്യുന്നു. ശത്രുതയുള്ളവരെയെല്ലാം കൊലചെയ്യുന്നു. എന്ത് ആവശ്യം നേരിട്ടാലും അത് കട്ടെടുക്കുകയോ തട്ടിപ്പറിക്കുകയോ ചെയ്യുന്നു. മനസ്സില്‍ രൂപം കൊള്ളുന്ന എന്തഭിലാശവും ഏതുമാര്‍ഗമുപയോഗിച്ചും പൂര്‍ത്തീകരിക്കുന്നു. നിഷിദ്ധമെന്നോ അനുവദനീയമെന്നോ ഉള്ള യാതൊരു വിവേചനവും അവര്‍ക്കില്ല. അനുവദനീയതയും നിഷിദ്ധതയും തമ്മിലുള്ള വ്യത്യാസം തന്നെ അവര്‍ക്കജ്ഞാതമാണ്. കടമകളെയും ബാധ്യതകളെയും കുറിച്ച ചിന്തയേ അവര്‍ക്കില്ല. അവര്‍ക്കുമുമ്പില്‍ അവരുടെ അഭിലാശങ്ങളും അവപൂര്‍ത്തീകരിക്കാനുള്ള വിഭവങ്ങളും മാത്രം. ഇത്തരം അവസ്ഥയില്‍ ഏതെങ്കിലും ധാര്‍മിക പരിഷ്‌കര്‍ത്താവ് രംഗപ്രവേശനം ചെയ്യുന്നുവെന്നിരിക്കട്ടേ.
അയാള്‍ ജനങ്ങളെ അനുവദനീയതയും നിഷിദ്ധവും തമ്മിലുള്ള വ്യത്യാസം പഠിപ്പിക്കുന്നു. അനുവദനീയതയുടെയും നിഷിദ്ധതയുടെയും പരിധികള്‍ അവര്‍ക്ക് നിശ്ചയിച്ചുകൊടുക്കുന്നു ലക്ഷ്യത്തിലും മാര്‍ഗത്തിലുമുള്ള നന്മതിന്മകളുടെ മാനദണ്ഡം നിര്‍ണയിച്ചുകൊടുക്കുന്നു. അന്യായമായ രക്തംചിന്തല്‍, നിഷിദ്ധ ഭോജനം, വ്യഭിചാരം എന്നിവ വിലക്കുകയും വ്യക്തികള്‍ക്ക് കടമകളും അവകാശങ്ങളും നിര്‍ണയിച്ച് കൊടുക്കുകയും ചെയ്യുന്ന സമ്പൂര്‍ണമായ ഒരു ധാര്‍മികനിയമം ആവിഷ്‌കരിക്കുന്നു. പക്ഷെ ഈ നിയമം നടപ്പാക്കാന്‍ അദ്ദേഹത്തിന്റെ കൈവശം ഉപദേശനിര്‍ദ്ദേശങ്ങളും ന്യായപ്രമാണങ്ങളുടമല്ലാതെ മറ്റൊരു ശക്തിയുമില്ല. എങ്കില്‍ ആ സമൂഹം ഒന്നടങ്കം തങ്ങളുടെ സ്വാതന്ത്ര്യ ഉപേക്ഷിച്ച് ഈ ബന്ധനം സന്തോഷപൂര്‍വം സ്വീകരിക്കുമെന്നാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ ന്യായപ്രമാണങ്ങളുടെ വശീകരണശക്തികൊണ്ട് മാത്രം അവരെല്ലാവരും തന്നിഷ്ടപ്രകാരം നിയമവാഴ്ചക്ക് കീഴടങ്ങുമോ അദ്ദേഹത്തിന്റെ ഉപദേശങ്ങളുടെ സ്വാധീനം കൊണ്ടുമാത്രം അനിയന്ത്രിതമായ ജീവിതത്തില്‍ ലഭ്യമായിരുന്ന എല്ലാ ആസ്വാദനങ്ങളെയും അവര്‍ സ്വയം ഉപേക്ഷിക്കുമോ മനുഷ്യപ്രകൃതിയെക്കുറിച്ച് അറിയുന്ന ആരും ഈ ചോദ്യത്തിന് ഇല്ല എന്ന മറുപടിയേ നല്‍കൂ. എന്തുകൊണ്ടെന്നാല്‍ നന്മയെ നന്മയാണെന്നതുകൊണ്ട് മാത്രം സ്വീകരിക്കുകയും തിന്മയെ അതുകൊണ്ടു തന്നെ ഉപേക്ഷിക്കുകയും ചെയ്യുന്ന സുമനസ്സുകളുടെ എണ്ണം ലോകത്ത് അത്രയധികമൊന്നുമില്ല.' (അൽജിഹാദ് ഫിൽ ഇസ്ലാം, പേജ്: 146-147)
മൗദൂദിയുടെ സുദീർഘമായ വിശദീകരണത്തിന് ഇടക്കുള്ള ഒരു ഖണ്ധികയാണിത്. ഇവിടെ വിഷയം മറ്റൊന്നാണെന്നും നാസർ പോസ്റ്റിൽ നൽകിയതല്ലെന്നും വ്യക്തം. ഇവിടെ എന്താണ് ഇസ്ലാമിന്റെ വാളിന്റെ സ്ഥാനമെന്നും എന്തിനെന്നും പറയുകയാണ് മൗദൂദി. ഇത് കണ്ടാലും നാസർ പറഞ്ഞുവെന്ന് വരും ഇപ്പോൾ ഞാൻ പറഞ്ഞത് നിങ്ങൾ കൂടുതൽ അംഗീകരിക്കുകയല്ലേ ചെയ്തത് എന്ന്.
അങ്ങനെയെങ്കിൽ ഇനി നാസർ വ്യക്തമാക്കണം. താങ്കൾക്ക് ഇസ്ലാമിന്റെ കാര്യത്തിലുള്ള ആക്ഷേപമെന്താണ്. അതിന് നിയമവും ഭരണവുമുണ്ടെന്നതോ അതല്ല ആ ഭരണമുപയോഗിച്ച് ആളുകളെ മുസ്ലിമാക്കാൻ ശ്രമിക്കുന്നുവെന്നതോ.
3 അഭിപ്രായ(ങ്ങള്‍):
ലതീഫ് താങ്കളുടെ ക്ഷമയെയും മാന്യതെയും അഭിനന്ദിക്കുന്നു. അല്ലാഹു അനുഗ്രഹിക്കെട്ടെ.
അക്ഷരമറിയത്തവന്‍ വാക്കുകള്‍ കൊണ്ടാമാനമാടരുത്, ജാതിയും മതവും വിഷയമാകുമ്പോള്‍ സംയമനം പാലിച്ചു മാതൃഭാഷയുടെ മാനം കാക്കുക.
എനിക്ക് ഞാനാണീശ്വരന്‍ പ്രപഞ്ചശക്തിയുടെ ഒരംശമാണ്ഞാന്‍ ഞാനില്ലെങ്കില്‍ ദൈവവുമില്ല അതല്ലെ ശരി
.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ