ഈ വർഷം കേരളത്തിൽനിന്ന് ഹജ്ജിന് പോകുന്നവരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തി അലവിക്കുട്ടിക്കയാണത്രേ. ഇത്തരത്തിലൊരു പോസ്റ്റിന് എന്താ ഇവിടെ കാര്യം എന്ന ഒരു സംശയമുണ്ടാവും. കാര്യമുണ്ട് ഇവിടെയാണ് പ്രശ്നം... 'ഞായറാഴ്ച രാവിലെ ഹജ്ജ്
ഹൗസിലെത്തിയ അലവിക്കുട്ടിയോട് മക്കത്തുവെച്ച് സലിംകുമാറിനുവേണ്ടി
പ്രാര്‍ഥിക്കുമോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. മറ്റാര്‍ക്കും
ലഭിക്കാതെ കൈവന്ന ഭാഗ്യം പോലെത്തന്നെയായിരുന്നു ഉത്തരവും - അതൊന്നും
ഇപ്പോള്‍ പറയാനാവില്ലെന്ന്.'
വാർത്ത പൂർണമായി കാണുക...
കൊണ്ടോട്ടി: അലവിക്കുട്ടി ഇന്നോളം ഒരു സിനിമ
കണ്ടിട്ടില്ല. ഇനി കാണാനാഗ്രഹിക്കുന്നുമില്ല. പക്ഷേ, മലയാള സിനിമയിലെ
മികച്ച നടന്‍ അലവിക്കുട്ടിയുടെ ഭാഗ്യതാരമായിരിക്കുകയാണ് 'ഭരത്
സലിംകുമാര്‍.' അദ്ദേഹമാണ് അലവിക്കുട്ടിയുടെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള
മുഴുവന്‍ ചെലവും വഹിക്കുന്നത്. കോഡൂര്‍ കോപ്പിലാക്കല്‍ വലിയാട്ട്
അലവിക്കുട്ടി (71) ഹജ്ജിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയിട്ട്
അഞ്ചുവര്‍ഷമായി. അഞ്ച് പെണ്‍മക്കളുടെയും വിവാഹത്തിനുശേഷം തുടങ്ങിയ
ആഗ്രഹമാണ്.
കൂലിപ്പണിയില്‍നിന്നും യതീംഖാന റിസീവര്‍ ജോലിയില്‍നിന്നുമെല്ലാം
മിച്ചംവെച്ച് ഇതിനുവേണ്ടി തുക സ്വരൂപിക്കുന്നുമുണ്ട്. സംസ്ഥാന
ഹജ്ജ്കമ്മിറ്റി മുഖേന നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം ലഭിച്ച്, കൈയില്‍
കരുതിയിരുന്ന 31,000 രൂപ അടച്ചസമയത്താണ് സലിംകുമാര്‍ അലവിക്കുട്ടിക്ക്
ഭാഗ്യ'താര'മായത്. ഹജ്ജ് എന്ന പുണ്യത്തിനുവേണ്ടി ജീവിതത്തിലുടനീളം
കഷ്ടപ്പെടുന്ന ഒരാളുടെ കഥയ്ക്ക് അഭ്രപാളിയില്‍ ജീവന്‍പകര്‍ന്ന
സലിംകുമാറിന്റെ വലിയ ആഗ്രഹമായിരുന്നു ഒരാളെ ഹജ്ജിനയക്കുക എന്നത്.
സലിംകുമാര്‍ 200 പേരെ നറുക്കിട്ടെടുത്താണ് അലവിക്കുട്ടിയെ തിരഞ്ഞെടുത്തത്.
അലവിക്കുട്ടി ബാങ്കിലടച്ച 31,000 രൂപയും സലിംകുമാര്‍ തിരിച്ചുനല്‍കി. മറ്റ് മുഴുവന്‍ ചെലവുകളും വഹിക്കാമെന്ന് ഏല്‍ക്കുകയുംചെയ്തു. ഒക്ടോബര്‍ നാലിനാണ് ഇദ്ദേഹം ഹജ്ജിന് പുറപ്പെടുന്നത്. ഞായറാഴ്ച രാവിലെ ഹജ്ജ്
ഹൗസിലെത്തിയ അലവിക്കുട്ടിയോട് മക്കത്തുവെച്ച് സലിംകുമാറിനുവേണ്ടി
പ്രാര്‍ഥിക്കുമോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. മറ്റാര്‍ക്കും
ലഭിക്കാതെ കൈവന്ന ഭാഗ്യം പോലെത്തന്നെയായിരുന്നു ഉത്തരവും - അതൊന്നും
ഇപ്പോള്‍ പറയാനാവില്ലെന്ന്.
--------------------ഈ വാർത്തയിൽ ഇസ്ലാം വിമർശകർക്ക് ഇഷ്ടപ്പെട്ടത് ആവസാനം വാചകമാണ്. അതുവെച്ച് ഏതാനും ഇസ്ലാം വിമർശകരുടെ അഭിപ്രായം പ്രകടനം നോക്കൂ......നാസർ മഴവില്ല് സലീം കുമാരിന്റെ പണം കൊണ്ട് ഹജ്ജ് ചെയ്യുന്ന ആളോട് സലീംകുമാറിനു വേണ്ടി പ്രാർത്ഥിക്കില്ലയോ എന്ന ചോദ്യത്തിനു കിട്ടിയ മറുപടി തികച്ചും നിരാശാജനകമായിപ്പോയി. അതൊന്നും ഇപ്പോൾ പറയാനാവില്ലെന്ന്4 hours ago · · 7 people
George Mathews കൊള്ളാം അവിടെ പോയി കാഫിരിനു വേണ്ടി പ്രാര്‍ത്തിച്ച്ചാല്‍ ആപ്പീസ് പൂട്ടും. പിന്നെ സ്വര്‍ഗത്തിന്റെ പടി കാണേണ്ടി വരില്ലാ.2 hours ago · · 3 people
- Vadakkan Hassan തീര്‍ച്ചയായും സലീം കുമാറിനു വേണ്ടി പ്രാര്‍ത്ഥിക്കാം. അദ്ദേഹത്തിനു സന്‍മാര്‍ഗ്ഗത്തിലാക്കി സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കേണമേ എന്ന്.
about an hour ago · · 2 people - Vadakkan Hassan സന്‍മാര്‍ഗ്ഗം എന്നാല്‍ നേരായ മാര്‍ഗ്ഗം എന്നാണ്. കൈവെട്ടല്‍ എന്നൊരര്‍ത്ഥം അതിനുള്ളതായി അറിയില്ല.
about an hour ago ·
എന്തെങ്കിലുമൊക്കെ പറഞ്ഞാൽ ഇസ്ലാം വിമർശനമായി ഇപ്പോൾ തുടങ്ങിയ ഈ ചർച ഇനി മുഹമ്മദ് നബിയുടെ ക്രൂരതയിലും അസഹിഷ്ണതയിലൂടെയും വിവാഹത്തിലൂടെയും കടന്നുപോയി 200 ഉം 300 ഒക്കെ കമന്റുകളാകും.
ഈ വിഷയകവുമായി ബന്ധപ്പെട്ട യഥാർഥ പ്രശ്നം എന്താണ്. അവിടെ ഞാൻ നൽകിയ കമന്റ് തന്നെ ഇവിടെയും നൽകുന്നു.
- Abdul Latheef അദ്ദേഹം അതുതന്നെയാണ് പറഞ്ഞതെങ്കിൽ മാധ്യമ പ്രവർത്തകർ പ്രതീക്ഷിച്ച ഉത്തരം ലഭിച്ചുവെന്നാണ് മനസ്സിലാക്കുന്നത്.
സലീം കുമാറിന്റെ മഹാമനസ്കതയും വഴിഞ്ഞൊഴുക്കുന്ന കാരുണ്യവും നാം എല്ലാവരും അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്തതാണ്. അത്രയും കരുണയുള്ളവർക്ക് ദൈവം തന്റെ സന്മാഗം കാണിക്കാതിരിക്കില്ല. അദ്ദേഹത്തിന് കൂടുതൽ നന്മ ചെയ്യാനും ഇഹലോക ജീവിതത്തിൽ സന്മാർഗമാകുന്ന വെളിച്ചം ലഭിച്ച് പരലോകത്ത് പാപമോചനവും പ്രതിഫലവും ദൈവം നൽകി അനുഗ്രഹിക്കുമാറാകട്ടേ...
41 minutes ago · · 2 people
Abdul Latheef സാധാരണ ഗതിയിൽ മുസ്ലിംകളാണ് ഹജ്ജിന് പോകുന്നവർ മക്കയിൽ വെച്ച് പ്രാർഥിക്കാൻ ആവശ്യപ്പെടാറ്. ഇവിടെ തികച്ചും വ്യത്യസ്ഥമായ ഒരു ആവശ്യം വന്നപ്പോൾ ഇസ്ലാമിക നിയമത്തിന്റെ സൂക്ഷമ വശങ്ങൾ അറിയാത്ത ഒരു പാമരൻ അത് പിന്നീട് തീരുമാനിക്കും എന്ന് പറഞ്ഞത് വലിയ കാര്യമായി ആഘോഷിക്കുന്നത് മാത്രം മതി യുക്തിവാദികളെന്ന് പറയുന്നവരുടെ നീതിബോധം മനസ്സിലാക്കാൻ.
വെറും ഒരു സലീം കുമാറിന് വേണ്ടിമാത്രമല്ല. ഇവിടെയുള്ള കടുത്ത വിദ്വേഷവും വെറുപ്പും ശത്രുതയും പേറുന്ന സംഘികൾക്ക് വരെ ആത്മാർഥമായി ഇവിടെയുള്ള മുസ്ലിം സുഹൃത്തുക്കൾ പ്രാർഥിക്കാറുണ്ട്.
പ്രവാചകനെ ത്വായിഫിൽ നിന്ന് കല്ലെറിഞ്ഞോടിച്ചവർക്ക് അതിൽ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയ ഉടനെ പ്രാർഥിക്കുകയാണ് പ്രവാചൻ ചെയ്തത്.
സത്യവിശ്വാസികൾക്ക് പ്രാർഥിക്കുന്നത് പോലെയോ അതിനേക്കാളെറെയോ പ്രാർഥന അർഹിക്കുന്നവരാണ് നിഷേധികളും. പക്ഷെ സത്യം ബോധ്യപ്പെട്ടിട്ടും നിഷേധിക്കുന്നവർക്ക് പാപമോചനത്തിന് വേണ്ടി പ്രാർഥിച്ചാൽ അത് സ്വീകരിക്കപ്പെടുകയില്ല എന്ന ഒരു വചനം ഖുർആനിൽ കാണാം. അത് തിച്ചുകച്ചും ന്യായമാണല്ലോ. ദൈവത്തെയും പരലോകത്തെയും നിഷേധിക്കുന്നവർക്ക് പ്രാർഥിക്കാത്തതെങ്ങനെയാണ് അവർ പരാതിയായി ഉന്നയിക്കുക.
34 minutes ago · · 1 person
Subhash J George സാധാരണ നീതി ബോധമുള്ള ഒരാള്‍ക്ക് , ഒരു അന്യ മതസ്ഥന്‍, അതും തനിക്കു സഹായം ചെയ്യുന്ന ഒരാള്‍ അയാള്‍ക്ക് വേണ്ടി പ്രാര്തിക്കണം എന്ന് പറയുമ്പോള്‍ അതിനും നിയമം നോക്കണം എന്ന് പറയേണ്ടി വരുമോ...? അങ്ങനെ പറയേണ്ടി വന്നാല്‍ ആ പാമരന്റെ മനസ്സില്‍ ഇങ്ങനൊരു സംശയം എന്ത് കൊണ്ട് വന്നു എന്നതാണ് നോക്കേണ്ടത്.
31 minutes ago ·
Prashanth Menon ലതീഫെ , അങ്ങനെ പറഞ്ഞതല്ല ഇവിടത്തെ വിഷയം.. രാജീവ് സൂചിപ്പിച്ചത് മറ്റൊന്നാണ്.. ഇങ്ങനെ മറ്റൊരാളുടെ സഹായം കൊണ്ട് ഹജ്ജിനു പോകരുതെന്ന് പറയുന്ന ഒരു പോസ്റ്റ് ഉണ്ടായിരുന്നു മുമ്പിവിടെ .. സലിം കുമാറിന്റെ ഈ വാഗ്ദാനം ഒരു മുസ്ലിമും സ്വീകരിക്കുഗയില്ല എന്ന് ആ സമയത്ത് അഭിപ്രായമുയര്‍ന്നു.. അതിനു കടക വിരുദ്ധമായി സംഭവിച്ചു എന്നതാണ് ഈ പോസ്ടിനാധാരം..
27 minutes ago ·
Abumiyan Gujarat muslim allathavark vendiyum muslimkal prarthikarund .......mUHMMED NABIYUM ....MTTU ELLLA AULIYAKKALUM ITHU CHEYYARUNDU ....AYAL ORU PAVAM ...NADAN ...VERUTHE VITTODE AA PAAVATHINE .....
27 minutes ago ·
Abdul Latheef നടൻ സലിം കുമാർ ഈ രംഗത്ത് നേരിട്ട 'പ്രതിസന്ധി' അദ്ദേഹം കാര്യം കൂടിയാലോചിക്കാതെ ചെയ്തിന്റെ ഫലമായിരുന്നു. അദ്ദേഹം പറഞ്ഞതനുസരിച്ച് അങ്ങനെ തന്നെ അത് സ്വീകരിക്കുന്നത് തടസ്സമുണ്ട് എന്നാണ് എന്റെ അന്നത്തെ നിഗമനം. കാരണം ഇത് നാസർ സൂചിപ്പിച്ചപോലെ ഇരന്നും കടം വാങ്ങിയും നിർവഹിക്കാൻ കൽപിക്കപ്പെട്ട ആരാധനയല്ല. അതുകൊണ്ട് അതിന് നിശ്ചയിച്ച പരിതികൾ പാലിക്കേണ്ടതുണ്ട്. ഇപ്പോൾ ഇത് എങ്ങനെ നടന്നുവെന്ന് ചോദിച്ചാൽ നടൻ സലീം കുമാർ ഒരാൾക്ക് ഹജ്ജിന് പോകാനുള്ള സംഖ്യ ഗവൺമെന്റിൽ അടക്കുകയും തെരഞ്ഞെടുക്കപ്പെട്ട 200 പേരിൽ ഏറ്റവും അർഹനെ കണ്ടത്തുകയുമായിരുന്നു. ഇവർ സ്വന്തം പണം ഉപയോഗിച്ച് ഹജ്ജിന് പോകാൻ തീരുമാനിച്ചവരാണ്. ഇവരിലൊരാളെ നടൻ നൽകിയ പണം നൽകി ഗവൺമെൻറ സഹായിക്കുന്നുവെന്ന് മാത്രം. അപ്രകാരം സ്വീകരിക്കുന്നതിൽ തടസ്സമൊന്നുമില്ല. അതാണ് ഇവിടെ സംഭവച്ചത്. വളരെ പ്രയാസപ്പെട്ടാണ ഇദ്ദേഹം ഹജ്ജിനുള്ള പണം കണ്ടെത്തിയത് എന്നതാണ് ഇദ്ദേഹത്ത തെരഞ്െടുക്കാനുള്ള കാരണം.
ഇതിലൊന്നും യുക്തിവാദികൾക്കും ഇസ്ലാം വിമർശകർക്കും തുള്ളിച്ചാടാൻ ഒന്നുമില്ല. അഥവാ അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ അവരുടെ മനസ്സ് വളർന്നിട്ടില്ല എന്ന് മാത്രമേ അർഥമാക്കുന്നുള്ളൂ. ഫെയ്ക് മുഖം മൂടി വെച്ച് ഇത്തരം കാര്യം ചെയ്യുന്നതിന്റെ ഗുട്ടൻസ് അതാണ്.
24 minutes ago ·
ചർച തുരട്ടേ ഓരോ ചർചയും ഇസ്ലാമിനെ ഭംഗിയായി ജനസമക്ഷം തുറന്നുകാണിക്കാനുള്ള അവസരമായി മാറുന്നു. ഇതിന് ഒന്നാമത് നന്ദി പറയേണ്ടത് ഇസ്ലാം വിമർശകരോട് തന്നെ.
10 അഭിപ്രായ(ങ്ങള്‍):
>>>ഓരോ ചർചയും ഇസ്ലാമിനെ ഭംഗിയായി ജനസമക്ഷം തുറന്നുകാണിക്കാനുള്ള അവസരമായി മാറുന്നു.<<<
അതേ! ചര്‍ച്ചയുടെ അഭാവമാണ് അലവിക്കുട്ടി ഹാജിയെ പോലുള്ളവരുടെ അറിവിന്റെ പരിമിതി ക്ലിപ്തപ്പെടുത്തിയത്.അവരുടെ ജീവിതകാലത്ത് യാതൊരുവിധ ചര്‍ച്ചക്കും സംവാദത്തിനും അവസരം കൊടുക്കാതെ ക്ലിപ്തപ്പെടുത്തിയ അറിവിന്റെ ലോകത്ത് മാത്രമായാണ് ആയുസ്സ് ചെലവഴിച്ചിരുന്നത്. തലമുറകളായി പറഞ്ഞു കൊടുത്തതും പഠിപ്പിച്ചിരുന്നതുമായ അപൂര്‍ണ അറിവിന്റെ ലോകത്തില്‍.
പൂര്‍ണമായ അറിവുള്ളവന്‍ ”പരസ്പരം നന്ദി കാണിക്കാത്തവന്‍ ദൈവത്തോടും നന്ദി കാണിക്കില്ല“ എന്ന വാചകത്തെ ഓര്‍മ്മിക്കുകയും ഉപകാരം ചെയ്തവനോട് നന്ദി പ്രകടിപ്പിക്കുകയും എല്ലാ സഹജീവിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു.
യുക്തി തേടുന്ന യുക്തിവാദി സത്യസന്ധനും തുറന്ന മനസ്സോടെ കാര്യങ്ങളെ നിരീക്ഷിക്കുന്നവനുമാണെങ്കില്‍ സത്യത്തെ കണ്ട് മുട്ടുമ്പോള്‍ അത് സത്യമെന്ന് അംഗീകരിക്കാനുള്ള മഹത്വം പ്രകടിപ്പിക്കുകയും അത് അസത്യമെന്ന നിഗമനത്തില്‍ എത്തിയാല്‍ ധൈര്യപൂര്‍വം അത് നിഷേധിക്കുകയും ചെയ്യും.
ഇവിടെയാണ് തുറന്ന ചര്‍ച്ച (തുറന്ന മനസ്സോടെയുള്ളത്, സത്യാന്വേഷണത്തോടെയുള്ളത്) പ്രയോജനപ്രദമായി ഭവിക്കുന്നത്.
മുന്‍ ധാരണയോടും ഉള്ളില്‍ തുളുമ്പി നില്‍ക്കുന്ന പകയോടുള്ളതുമായ അഭിപ്രായങ്ങളും ചര്‍ച്ചയും ആരെയും എവിടെയും കൊണ്ടെത്തിക്കുകയില്ലാ എന്നും കൂട്ടിവായിക്കുക.
ശരീഫ് സാഹിബ് താങ്കളുടെ ചിന്തകൾ പങ്കുവെച്ചതിന് നന്ദി.
വളരെ അത്മവിശ്വാസത്തോടെ ആലിക്കുട്ടിക്കാക്ക് പറയാൻ കഴിയണമായിരുന്നു. അതെ ഞാൻ സലീം കുമാറിന് വേണ്ടി പ്രാർഥിക്കുമെന്ന്. (അദ്ദേഹം പത്രം ഉദ്ധരിച്ച രൂപത്തിൽ തന്നെയാണോ സംസാരിച്ചത് എന്നതിൽ എനിക്ക് വലിയ തിട്ടമില്ല) പക്ഷെ ആക്ഷേപമുന്നയിക്കുന്നവർക്ക് അത് കാത്തിരിക്കേണ്ട ആവശ്യമില്ലല്ലോ.
ഇതിൽ ശ്രദ്ധേയമായത് അദ്ദേഹം ചെയ്ത സാമ്പത്തിക സഹായമല്ല. അതായിരുന്നെങ്കിൽ ഏതെങ്കിലും ചോർന്നൊലിക്കുന്ന വീട് ഓടിട്ട് നൽകാൻ ശ്രമിക്കുന്നതായിരിക്കും ഇതിലേറെ മഹത്തായ സഹായം. മറിച്ച് സലീംകുമാർ ചെയ്ത പ്രവൃത്തിയിലൂടെ കേരളീയ സമൂഹത്തിന് ലഭിക്കുന്ന മത-മനുഷ്യ-സൗഹാർദ്ദത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമാണ് ഇതിന്റെ മഹത്വം.
ഒരു സഹായം സ്വീകരിച്ചവന്റെ വിനീത-ദയനീയ ഭാവം അതുകൊണ്ട് തന്നെ ആലികുട്ടിക്കയിൽ നാം പ്രതീക്ഷിക്കേണ്ടതില്ല. ആലവിക്കുട്ടിക്ക ഈ സഹായം അറിയാതെ പോയാലും സലീംകുമാർ ചെയ്ത പ്രവർത്തനത്തിന്റെ മഹത്വം കുറയുന്നുമില്ല.
യുക്തിവാദികളും ഇസ്ലാം വിമർശകരും തേടിനടക്കുന്നത് നന്മകളല്ല. സമൂഹത്തിൽ നടക്കുന്ന അരുതായ്മകളെ പർവതീകരിച്ച് മതപരമായ ധ്രുവീകരണം സാധ്യമാക്കാൻ എന്തൊക്കെ ചെയ്യണമെന്നതാണ്.
സലീംകുമാറിന്റെ പ്രവൃത്തി ആ നിലക്ക് യുക്തിവാദിയുടെ തലമണ്ടക്കേൽക്കുന്ന അടിയാണ്.
പ്രിയ സഹോദരാ.Assalamu alaikum va rahmathullah..താങ്കളുടെ ബ്ലോഗിലേക്ക് ഇപ്പോഴാണ് എത്താന്‍ പറ്റിയത്.ഇസ്‌ലാമിനെ അതിന്‍റെ ശരിയായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന താങ്കളുടെ ഈ സംരംഭത്തെ അഭിനന്ദിക്കുന്നു.അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.
പിന്നെ സലിംകുമാറിനു വേണ്ടിയുള്ള പ്രാര്‍ത്ഥന.ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും ചോര തേടുന്നവര്‍ക്ക് അത് കണ്ടു കിട്ടാനല്ലേ കൊതി.അഭിനന്ദനങ്ങള്‍ ,സുഹൃത്തേ.
എല്ലാം പടച്ചോന് അല്ലെ അറിയൂ..നമ്മള്‍ മനുഷ്യന്‍ മാര്‍ അല്ലെ....
മറ്റാരുടെയെങ്കിലും കയ്യില്‍ നിന്ന് കാശ് വാങ്ങി ഹജ്ജിന് പോകുന്നത് ശരിയാണോ?
സലിം കുമാര്‍ ചെയ്തത് നല്ല കാര്യം. ഒരു സത് കര്‍മ്മം. അതിന്റെ ഗുണഭോക്താവ് പത്രത്തിനു നല്‍കിയ മറുപടിയാണ് ഈ ചര്‍ച്ചയ്ക്ക് കാരണമാ യത്. ഹജ്ജു വേളയില്‍ സലിം കുമാറിന് വേണ്ടി പ്രാര്‍ഥി ക്കുമോ എന്ന കഴമ്പില്ലാത്ത ഒരു ചോദ്യം മാധ്യമങ്ങള്‍ ചോദിക്കരുതായിരുന്നു. ചോദിച്ച സ്ഥിതിക്ക് ഒരു നല്ല വാക്ക് പറയാന്‍ അല്ലീക്ക ബാധ്യസ് തനും ആയിരുന്നു. ഒരു നിഷ്ക്കാമ കര്‍മ്മമായി സലിം കുമാര്‍ ഇതിനെ കണ്ടിരുന്നെങ്കില്‍ എത്ര നന്നായിരുന്നെനേം
സലിം കുമാർ ഹജിനു പോകാൻ താല്പര്യം കാണിക്കുന്നു.നടക്കില്ല.അതിനാൽ പ്രതിനിധിയെ വിടുന്നു.യേശുദാസ് മൂകാംബികയിൽ പിറന്നാൾ ആഘോഷിക്കുന്നു.ശബരിമലയിൽ പോകുന്നു.വിലക്കില്ല.പത്മശ്രീ.സി.കെ.മേനോൻ ഒരുകോടി രൂപാ മുടക്കി മതസാഹോദര്യം സംരക്ഷിക്കാൻ നെച്ചോളി ജുമാമസ്ജിത് പണിയുന്നു.ഈ നാടും പുരോഗമിക്കുന്നു.കമ്പോളത്തിന്റെ ശക്തിയേ...
ശരികൾ മാത്രം ചെയ്തുകൂട്ടുന്ന മനുഷ്യരെ മുട്ടിയിട്ട് നടക്കാൻ കൂടി കഴിയുന്നില്ല.
പ്രശസ്ത നടന്‍ സലിംകുമാറിന്റെ ചെലവില്‍ ഹജ്ജിനു പോകാന്‍ ആളെക്കിട്ടുന്നില്ല. സൂര്യ ടിവിയിലെ ഡീല്‍ ഓര്‍ നോ ഡീല്‍ പരിപാടിയില്‍ നിന്നു സമാഹരിച്ച പണം ഹജ്ജ് തീര്‍ത്ഥാടനത്തിന് ആളെ അയയ്ക്കാന്‍ ഉപയോഗിക്കും എന്ന് അദ്ദേഹം പ്രഖ്യാപിച്ചതാണു കാരണം. ഇസ്‌ലാമിക സമീപനം അനുസരിച്ച് ചൂതാട്ടത്തിനു തുല്യമായ പരിപാടിയാണ് ഡീല്‍ ഓര്‍ നോ ഡീല്‍. അകത്തു തുകയും പുറത്തു നമ്പറും രേഖപ്പെടുത്തിയ കുറേ പെട്ടികളും അവതാരകനും മല്‍സരാര്‍ത്ഥിയും കാഴ്ചക്കാരും ഉള്‍പ്പെട്ട ചൂതുകളി. കയ്യില്‍ നിന്ന് കൊണ്ടുവന്ന് മുടക്കുന്നില്ലെന്നു മാത്രം.
ഇത്തരം പണം വിനിയോഗിച്ച് വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സലിംകുമാറിന്റെ വാഗ്ദാനം പലരും നിരസിച്ചു. സലിംകുമാര്‍ നേരിട്ടും സുഹൃത്തുക്കള്‍ മുഖേനയും സമീപിച്ചവരെല്ലാം സ്‌നേഹത്തോടെതന്നെ ഒഴിഞ്ഞുമാറി. ഇതോടെ ആരെയെങ്കിലും ഹജ്ജിന് അയയ്ക്കാനുള്ള ആഗ്രഹം മാറ്റിവെക്കാനുള്ള ആലോചനയിലാണ് ഇത്തവണ മികച്ച നടനുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയ താരം. കഴിഞ്ഞയാഴ്ച ഡീല്‍ ഓര്‍ നോ ഡീല്‍ മല്‍സരത്തില്‍ പങ്കെടുത്ത സലിംകുമാറിന് 1,77,777 രൂപയാണു ലഭിച്ചത്.
ആദാമിന്റെ മകന്‍ അബു എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍തന്നെ, തന്റെ ചെലവില്‍ ആരെയെങ്കിലും ഹജ്ജിനു വിടാനുള്ള തീരുമാനം സലിംകുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഹജ്ജിനു പോകാന്‍ തീവ്രമായി ആഗ്രഹിക്കുന്ന വൃദ്ധ ദമ്പതികളുടെ കഥ പറയുന്ന ചിത്രമായ ആദാമിന്റെ മകന്‍ അബുവിലെ വൃദ്ധ മുസ്‌ലിമിന്റെ കഥാപാത്രം വല്ലാതെ നോവിച്ചതാണു കാരണമെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജിനു പോകണമെന്നാണ് ആദ്യം ആഗ്രഹിച്ചത്. ഇത് സംവിധായകന്‍ സലിം അഹമ്മദിനോടു പറയുകയും ചെയ്തു. എന്നാല്‍ മുസ്‌ലിംകള്‍ക്കു മാത്രമേ മക്കയില്‍ പോയി ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതി ലഭിക്കുകകയുള്ളുവെന്ന് സലിം അഹമ്മദ് പറഞ്ഞപ്പോഴാണ് അറിയുന്നത്.
അതോടെയാണ് താന്‍ പണം ചെലവിട്ട് മറ്റൊരാളെ ഹജ്ജിന് അയയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഡീല്‍ ഓര്‍ ഡീല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതുവരെ സ്വന്തം കയ്യില്‍ നിന്നു പണംമുടക്കി ഒരാളെ ഹജ്ജിന് അയയ്ക്കുമെന്നാണു പറഞ്ഞിരുന്നത്. ഇക്കാര്യത്തിന് സലിംകുമാര്‍ ആരെയെങ്കിലും സമീപിക്കുകയോ സലിംകുമാറിനെ ആരെയെങ്കിലും അങ്ങോട്ടു സമീപിക്കുകയോ ചെയ്തിരുന്നില്ല. അങ്ങനെ സലിംകുമാര്‍ അവകാശപ്പെട്ടിരുന്നുമില്ല. ഹജ്ജിന് പോകാന്‍ ചെലവഴിക്കേണ്ട പണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അതീവ സൂക്ഷ്മത പാലിക്കണമെന്നാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. മറ്റൊരാള്‍ സൗജന്യമായി നല്‍കുന്ന പണം ഹജ്ജിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്കു വിരുദ്ധമാണു താനും.
അല്ലെങ്കില്‍ മാതാപിതാക്കളോ മക്കളോ ഭാര്യാ ഭര്‍ത്താക്കന്‍മാരോ സഹോദരങ്ങളോ പരസ്പരം നല്‍കുന്ന പണമായിരിക്കണം. ചൂതാട്ടം പോലുള്ളവയില്‍ നിന്നു ലഭിക്കുന്ന പണമാകട്ടെ പൂര്‍ണമായും നിഷിദ്ധമാണു താനും. ഈ സാഹചര്യത്തിലാണ് ഡീല്‍ ഓര്‍ നോ ഡീല്‍ പരിപാടിയില്‍ പങ്കെടുത്തു കിട്ടിയ പണംകൊണ്ട് ഹജ്ജിന് അയയ്ക്കുമെന്ന സലിംകുമാറിന്റെ പ്രഖ്യാപനം വന്നത്. ഇത്തവണത്തെ ഹജ്ജിനുതന്നെ ആരെയെങ്കിലും തന്റെ ചെലവില്‍ അയയ്ക്കാന്‍ സലിംകുമാര്‍ ശ്രമം തുടങ്ങിയപ്പോഴാണ് ബുദ്ധിമുട്ട് മനസിലായത്. സ്വന്തം നാടായ പറവൂരിലേതുള്‍പ്പെടെ ചില പള്ളിക്കമ്മിറ്റികളെ സലിംകുമാര്‍ സമീപിച്ചതായാണു സൂചന. എന്നാല്‍ ഇക്കാര്യത്തിലുള്ള ബുദ്ധിമുട്ടുകള്‍ സ്‌നേഹപൂര്‍വം അവര്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയാണുണ്ടായത്
>>>>>>>>>
ഈ പോസ്റ്റിനുള്ള മറുപടി ആയാണ് ഞാന്‍ ആ പത്ര വാര്‍ത്ത പോസ്റ്റ് ചെയ്തത് ,ഇപ്പോളും പണം ചൂതാട്ടത്തില്‍ നിന്ന് ലഭിച്ചത് തന്നെയല്ലേ? സര്‍ക്കാര്‍ വഴി ആവശ്യക്കാരന് കൊടുക്കുന്നു എന്നൊരു വാദം കണ്ടു ,എന്നാല്‍ അങ്ങനെ ഒരു പത്ര മാധ്യമത്തിലും കണ്ടില്ല , ഒരു ഇടനിലക്കാരനെ കിട്ടിയാല്‍ ചൂതാട്ടത്തില്‍ നിന്ന് കിട്ടുന്ന പണം നല്ല പണം ആവുമോ?
good
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ