ഏതാനും ദിവസം മുമ്പ് യൂറ്റൂബില്‍ ആരോ ഒരാള്‍ ഒരു പ്രസംഗം അപ്ലോഡ് ചെയ്തു. പക്ഷെ തുടക്കത്തിലേ ഒരു കല്ലുകടി. കാരണം അതിലെ തലക്കെട്ടും പ്രസംഗവും യോജിക്കുന്നില്ല. DGP Jacob ponnoose ന്റെ പ്രസംഗമായിട്ടാണ് ആദ്യം നല്‍കിയതെങ്കിലും മതങ്ങളെക്കുറിച്ച് ആഴത്തില്‍ പഠനം നടത്തിയ Dr.Alexander Jacob IPS ന്റേതാണ് പ്രസ്തുത പ്രസംഗം എന്ന അറിവ് ഇസ്ലാം വിശ്വാസികളെ സംബന്ധിച്ച് കൂടുതല്‍ സന്തോഷം നല്‍കുന്നതായിരുന്നു. ഒരാഴ്ചക്കുള്ളില്‍ തന്നെ ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ട പ്രസ്തുത വിഡിയോ നല്കിയ ആളുതന്നെ ഡിലീറ്റ് ചെയ്തതായി കാണുന്നു. പ്രസംഗത്തില്‍ അദ്ദേഹത്തിന് ചില അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷെ അത് സ്വാഭാവികം മാത്രമായി കരുതുന്നു. അതില്‍ പലരും ചൂണ്ടിക്കാണിച്ചത്. റമളാന്‍ വ്രതം ഒരേ സമയത്ത് വരുന്നുവെന്ന അദ്ദേഹത്തിന്റെ പരാമര്‍ശമാണ്. അത് ശരിയല്ല. ലോകത്തിലെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്ക് വ്യത്യസ്ഥ അനുഭവം നല്കുമാറ് കാലാവസ്ഥ മാറിവരത്തക്കവിധം ലഭിക്കുവാന്‍ ചാന്ദ്ര കലണ്ടര്‍ അനുസരിച്ചാണ് ഇസ്ലാമിലെ ആരാധനകള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അത് ഏറെ ശാസ്ത്രീയവും ഇസ്ലാമിന്റെ സാര്‍വലൌകികതക്കുള്ള ശക്തമായ തെളിവുമാണ്.
ചില പരാമര്‍ശങ്ങള്‍ മുസ്ലിംകള് യോജിക്കാന്‍ കഴിയില്ലെങ്കിലും മുസ്ലിമല്ലാത്ത ഒരു വ്യക്തിക്ക് അപ്രകാരം മാത്രമേ പറയാന്‍ കഴിയൂ. ഖുര്‍ആന്റെ അവതരണത്തെക്കുറിച്ച് പറയുന്നിടത്ത് മക്കയില്‍ എഴുതപ്പെട്ടതിനെ മക്കീ എന്നും മദീനയില്‍ എഴുതപ്പെട്ട ഖുര്‍ആനെ മദനീ എന്നും പറയുന്നുവെന്ന പരാമര്‍ശം വസ്തുതാപരമായി തെറ്റാണ്. പക്ഷെ അത് അവതരിച്ചതാണ് എന്ന് പറയുന്ന പക്ഷം ഖുര്‍ആന്‍ ദൈവികമാണ് എന്ന് അംഗീകരിക്കേണ്ടി വരും. മുസ്ലിമല്ലാത്ത ഒരു വ്യക്തിയുടെ ആഴത്തിലുള്ള ഇസ്ലാം പഠനത്തിന്റെ പ്രകടനം എന്ന നിലക്കാണ് ഈ പ്രസംഗത്തെ ഇസ്ലാം അനുയായികള്‍ കാണുന്നത്. പ്രസ്തുത പ്രസംഗം കേള്‍ക്കാത്ത എന്റെ ബ്ലോഗ് വായനക്കാര്‍ക്കായി അത് ഇവിടെ പങ്കുവെക്കുന്നു.
5 അഭിപ്രായ(ങ്ങള്):
അഭിപ്രായങ്ങലും വിമര്‍ശനങ്ങളും സ്വാഗതം ചെയ്യുന്നു...
പ്രസംഗം കേട്ടിരുന്നു. അദ്ദേഹം മുഹമ്മദ് നബിയെ പുകഴ്ത്താനാണ് ശ്രമിച്ചുകാണുന്നത്. മുസ്ലിംകള് ഇത് അംഗീകരിക്കുന്നുണ്ടോ? അവരുടെ അഭിപ്രായത്തില്‍ ദൈവമാണ് എല്ലാ പരിഷ്കാരങ്ങള്‍ക്കും കാരണക്കാരന്‍ , നബി ദൂതന് മാത്രമാണ് എന്നതാണല്ലോ?
നബി ദൂദന് ആയതു കൊണ്ടുതന്നെ ദൈവത്തിന്റെ തീരുമാനമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് .അതുകൊണ്ട് പ്രവാചകനെ പുകഴ്ത്തുന്നത് തെറ്റാകുന്നില്ല.ദൈവം കൊടുത്ത അമാനുഷിക സിദ്ധികള്‍ പ്രവാചകന്മാര്ക്കു മാത്രം ഉള്ളതാണല്ലോ.അതില്‍ ഒന്നാണ് ഖര് ആനും.പ്രവാചകനെ ആരാധിക്കാന്‍ പാടില്ല.ആരാധനകള്‍ ദൈവത്തിനു മാത്രം.
വി.ബി. രാജന് , മുഹമ്മദ് നബിയുടേതായ ചില പ്രത്യേകതകളും സ്വാഭാവരീതികളും ഉള്ളത് പോലെ /അദ്ദേഹം മനസ്സിലാക്കിയത് പോലെ പറയാനുള്ള വിശാലത അദ്ദേഹം കാണിക്കുന്നുവെന്ന് മാത്രമാണ് ഇതിലുള്ളത്. അത് വിധിവിശ്വാസത്തിന് എതിരാവുന്ന ഒരു കാര്യമേ അല്ല. ദൈവമാണ് പ്രവര്‍ത്തനങ്ങലുടെ ഫലം തീരുമാനിക്കുന്നതെങ്കിലും മറ്റുള്ളവരുടെ കര്‍മത്തെ അത് നിരാകരിക്കുന്നില്ല.
ഈ വിഡിയോയുടെ ഒറിജിനൽ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ