2012, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

ക്വീന്‍ പാഡില്ല ഹജ്ജ് നിര്‍വഹിച്ചപ്പോള്‍

ഈ ലോകത്ത് ആര്‍ക്കും അവരിഷ്ടപ്പെടുന്ന വിശ്വാസവും ദര്‍ശനവും സ്വമേധയാ സ്വീകരിക്കാനുള്ള അവകാശം ദൈവം നല്‍കിയിരിക്കുന്നു. നിര്‍ബന്ധപൂര്‍വം അതിനെ ചോദ്യം ചെയ്യുന്നതോ അതിനുള്ള അവകാശം നിരാകരിക്കുന്നതോ മനുഷ്യന് നല്‍കപ്പെട്ട ഇഛാസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണ്.  നിര്‍ബന്ധപൂര്‍വം ഏതെങ്കിലും ഒരു ആശയം സ്വീകരിക്കാനാവശ്യപ്പെടുന്നതും. ആരെങ്കിലും സ്വമേധയാ സ്വീകരിക്കുന്നെങ്കില്‍ അതിന് തടസ്സം നില്‍ക്കലും മാനുഷികമായി ആക്ഷേപാര്‍ഹമായ കാര്യമാണ്.  കഴിഞ്ഞ ഏതാനും പോസ്റ്റുകളില്‍ വിശദീകരിച്ച പ്രകാരം മനുഷ്യനോട് ദൈവം പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച് ചിന്തിക്കാനും അതിലൂടെ സ്രഷ്ടാവിനെ കണ്ടെത്താനുമുള്ള പ്രേരണ നല്‍കുകയാണ് ചെയ്യുന്നത്. മനസ്സ് മുന്‍ധാരണകളാല്‍ കടുത്തുപോയിട്ടില്ലാത്ത നിര്‍മല മനസ്കരാണ് ദൈവിക സന്ദേശത്തിലേക്ക് കടന്നു വരുന്നത്. ഫിലിപ്പിനോ  ചലചിത്രതാരമായ ക്വീന്‍ പാഡില്ലയുടെ ഹജ്ജിന് ശേഷമുള്ള ഒരു അഭിമുഖം കണ്ടപ്പോള്‍ താഴെ സൂക്തം ഓര്‍ത്തുപോയി. പരിശുദ്ധ ഹജ്ജിന്റെ ഈ സന്ദര്‍ഭത്തില്‍ അവര്‍ ഹജ്ജിനെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും പറയുന്ന ഈ അഭിമുഖം എല്ലാവരും കാണേണ്ടതാണ് എന്ന് തോന്നിയത് കൊണ്ട് ഇവിടെ ഷെയര്‍ ചെയ്യുന്നു.
(39:21-22) നിങ്ങള്‍ കാണുന്നില്ലയോ? അല്ലാഹു ആകാശത്തുനിന്ന് ജലം വര്‍ഷിച്ചു. എന്നിട്ടതിനെ നീര്‍ച്ചാലുകളായും നദികളായും ഉറവകളായും ഭൂമിയില്‍ സഞ്ചരിപ്പിച്ചു. പിന്നെ ആ ജലം മുഖേന അവന്‍ വിവിധ വര്‍ഗങ്ങളിലുള്ള പല പല വയലുകളുണ്ടാക്കുന്നു. പിന്നെ ആ വയലുകള്‍ വിളഞ്ഞുണങ്ങുന്നു. അപ്പോള്‍ അതു മഞ്ഞളിച്ചതായി നിനക്കു കാണാം. ഒടുവില്‍അല്ലാഹു അതിനെ കേവലം ചപ്പുചവറാക്കുന്നു. ബുദ്ധിയുള്ളവര്‍ക്ക് ഇതില്‍ പാഠമുണ്ട്. ഒരുവന്റെ മനസ്സ് അല്ലാഹു ഇസ്ലാമിനുവേണ്ടി തുറന്നുകൊടുത്തതിനാല്‍ അവന്‍ അല്ലാഹുവിങ്കല്‍നിന്നുള്ള വെളിച്ചത്തില്‍ ചരിക്കുന്നു; അങ്ങനെയുള്ളവനും (ഈ വചനങ്ങളില്‍നിന്ന് യാതൊരു പാഠവും ഉള്‍ക്കൊള്ളാത്തവനും ഒരുപോലെയാണോ?) അല്ലാഹുവിന്റെ ഉദ്ബോധനങ്ങള്‍ക്കു നേരെ അധികമധികം ഹൃദയം കടുത്തുപോയവര്‍ക്ക് മഹാനാശമുണ്ട്. അവര്‍ തെളിഞ്ഞ ദുര്‍മാര്‍ഗത്തിലകപ്പെട്ടവരാകുന്നു.0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review