2010, ഡിസംബർ 17, വെള്ളിയാഴ്‌ച

എന്‍.എം ഹുസൈനും യുക്തിവാദികളും.

2010 ജൂണ്‍ മുതല്‍ ഈ ബ്ലോഗില്‍ ഞാന്‍ നല്‍കിവരുന്ന  30 ഓളം പോസ്റ്റുകളുടെ മുഖ്യപ്രേരകം ബ്ലോഗര്‍ ബ്രൈറ്റ്  ബര്‍ട്രന്റ് റസ്സലിനെ ഉദ്ധരിച്ച് നല്‍കിയ ഏതാനും വരികളാണ്: 'ഇനി ദൈവമുണ്ടെങ്കില്‍, എന്നെ നരകത്തിലേക്ക് വിടുന്ന ദൈവത്തോട് ഞന്‍ പറയുക ബര്‍ട്രന്റ് റസ്സല്‍ പറഞ്ഞതു തന്നെയാണ്..."Not enough evidence, God! Not enough evidence!" '.  ഈ പറയുന്നത് ഇസ്‌ലാമിനെക്കുറിച്ച് വല്ലതും അറിഞ്ഞിട്ടുതന്നെയോ എന്ന് എനിക്ക് നല്ല സംശയമുണ്ടായിരുന്നു. അതുകൊണ്ട് അത് കണ്ട ഉടനെ ഞാന്‍ ഒരു ചര്‍ചക്ക് തുടക്കമിട്ടു. പ്രധാനമായും  അതിലൂടെ ഉദ്ദേശിച്ചത്. ഇപ്രകാരം ഒരു ന്യായവാദം ഉന്നയിക്കാന്‍ ആര്‍ക്കും സാധ്യമല്ലാത്തവിധം തെളിവുകള്‍ ഇവിടെ അവശേഷിക്കുന്നുണ്ട് എന്ന് സ്ഥാപിക്കാനായിരുന്നു.   തെളിവിന്റെ അഭാവമല്ല നിഷേധിക്കാന്‍ കാരണമെന്നും തെളിവുകളെ വിശകലനം...

2010, ഡിസംബർ 8, ബുധനാഴ്‌ച

ഖുര്‍ആന്‍ രചനയില്‍ സഹായിച്ചതാര് ?.

കഴിഞ്ഞ മൂന്ന് പോസ്റ്റുകളിലായി ഖുര്‍ആന്‍ മുഹമ്മദ് നബി ബൈബിളില്‍നിന്ന് പകര്‍ത്തിയതാണെന്ന ആരോപണത്തിന് വിശദമായി മറുപടി പറയുകയുണ്ടായി. വിമര്‍ശകരിലാരും അതിനെ ഖണ്ഡിക്കാന്‍ തയ്യാറായിട്ടില്ല എന്ന് മാത്രമല്ല, അത് അംഗീകരിക്കുകയും പകരം അല്‍പം വ്യത്യാസപ്പെടുത്തി ഖുര്‍ആന്‍ മനുഷ്യകൃതിയാണെന്ന് സ്ഥാപിക്കാന്‍ ഒരു സഹായിയെ സങ്കല്‍പിക്കുകയുണ്ടായി.  ബൈബിളില്‍നിന്ന് കേട്ട് പകര്‍ത്തിയതാണ്, അല്ലെങ്കില്‍ ആധുനിക കാലത്ത് ചിലര്‍ പ്രചരിപ്പിക്കുന്നത് പോലെ സിറിയയിലേക്കുള്ള യാത്രയില്‍ അവിടെയുള്ള ക്രിസ്ത്യന്‍ സന്ന്യാസിമാരുമായി ബന്ധപ്പെടുകയും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നുവെന്നും അവിടെ നിന്നാണ് ഖുര്‍ആന്റെ ഉള്ളടക്കം മുഹമ്മദിന്റെ മനസ്സില്‍ പതിഞ്ഞതെന്നും പ്രചരിപ്പിക്കുന്നു. (എന്തുകൊണ്ട് ഈ ആരോപണം പ്രവാചകന്റെ കാലത്ത് നടത്തിയില്ല.?) ആ ആരോപണം മുഖവിലക്കെടുത്താണ് കഴിഞ്ഞ...

2010, ഡിസംബർ 6, തിങ്കളാഴ്‌ച

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (3)

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (1), (2)------------------------------------------------------------- ബൈബിളില്‍ പറയപ്പെട്ട വ്യക്തിത്വങ്ങള്‍ ചരിത്രപുരുഷന്‍മാരാണ് എന്ന് വിശ്വസിക്കുന്നവരാണ് മുസ്‌ലിംകള്‍. ദൈവനിഷേധം സ്വീകരിച്ച അത്യപൂര്‍വം ആളുകളെ അവയെ നിഷേധിക്കുന്നുള്ളൂ. ബൈബിളിന്റെ ദൈവികത അംഗീകരിക്കാത്തവരും അതിന് ഒരു ചരിത്രകൃതിയുടെ സ്ഥാനം നല്‍കുന്നില്‍ വിമുഖത കാണിക്കുന്നില്ല. സ്വാഭാവികമായും ചരിത്രം ഉദ്ധരിക്കുമ്പോള്‍ അതിലെ കഥാപാത്രങ്ങളുടെ നാമങ്ങള്‍ ഒന്നാകും. ഖുര്‍ആന്‍ പകര്‍ത്തിയതാണ് എന്ന ആക്ഷേപത്തില്‍നിന്ന രക്ഷപ്പെടാന്‍ കഥാപാത്രത്തെ മാറ്റേണ്ട അവശ്യമില്ല. സത്യത്തില്‍ പകര്‍പ്പ് തന്നെയായിരുന്നെങ്കില്‍ ആരോപണം ഒഴിവാക്കാന്‍ അത്തരം വേലകള്‍ ഒപ്പിച്ചുകൂടായ്കയില്ല. പക്ഷെ ഖുര്‍ആന്‍ അതല്ലാത്തതുകൊണ്ട് ആവശ്യമായ ഒരു ചരിത്രശകലം ബൈബിളിലുണ്ടെന്ന് വെച്ച് അത് മാറ്റിവെച്ചിട്ടില്ല....

2010, നവംബർ 30, ചൊവ്വാഴ്ച

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (2)

ദൈവത്തെയും ദൈവദൂതന്മാരെയും സംബന്ധിച്ച് വസ്തുതാപരമായിരിക്കാന്‍ സാധ്യതയില്ലാത്ത അനേകം പ്രസ്താവനകള്‍ ബൈബിളിലുണ്ട്. സാധ്യതയില്ലാത്ത എന്ന് പ്രയോഗിച്ചത് അതിനെതിരായി ഖുര്‍ആനില്‍ വന്നു എന്നത് കൊണ്ടല്ല. ജനത്തിന് മാതൃകയാകേണ്ട അനുകരണീയ പ്രവാചകന്‍മാരുടെ വ്യക്തിത്വത്തിന് അവ തീരെ യോജിക്കുന്നില്ല, അതേ പ്രകാരം ദൈവം അവ്വിധത്തിലാണെങ്കില്‍ ഒരു സ്രഷ്ടാവും സര്‍വശക്തനുമെന്ന ദൈവിക ഗുണത്തെ അത് ചോദ്യം ചെയ്യുന്നതുകൊണ്ടുകൂടിയാണ്. ബൈബിളാണ് ഖുര്‍ആന് അവലംബിച്ചിരുന്നെതെങ്കില്‍ അതേ അബദ്ധങ്ങള്‍ ഖുര്‍ആനിലും സംഭവിക്കേണ്ടതായിരുന്നു. പക്ഷെ അത് സംഭവിച്ചില്ല. ദൈവിക ഗാംഭീര്യത്തിന് നിരക്കാത്തവും പ്രവാചകന്‍മാരുടെ മഹത്വത്തിന് മങ്ങലേല്‍പ്പിക്കുന്ന ഒരു വചനവും ഖുര്‍ആനില്‍ വന്നില്ല. എന്നത് ബൈബിളിനെ അവലംബിച്ചല്ല ഖുര്‍ആന്‍ ഉണ്ടായതെന്നതിന്റെ പ്രകടവും ബുദ്ധിപരവുമായ തെളിവാണ്. ...

2010, നവംബർ 27, ശനിയാഴ്‌ച

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (1)

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ തിരുത്തോ.  ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ അതല്ല അതിനൊരു തിരുത്തോ എന്ന വിഷയമാണ് ഇവിടെ തുടര്‍ന്ന് ചര്‍ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കോപ്പിയെന്ന് പറയുന്നവര്‍ ഈ പോസ്റ്റിനോട് വിയോജിക്കുന്നവരും ദൈവികമായ തിരുത്തല്‍ എന്ന് പറയുന്നവര്‍ ഇതിനോട് യോജിക്കുന്നവരുമാണ് രണ്ട് കൂട്ടര്‍ക്കും ചര്‍ചയിലേക്ക് സ്വാഗതം. നാല്‍പതു വയസ്സുവരെ നബിതിരുമേനി ജീവിതത്തിലൊരൊറ്റ കളവും പറഞ്ഞിട്ടില്ല. അതിനാല്‍ അദ്ദേഹം അല്‍അമീന്‍ (വിശ്വസ്ത‍ന്‍)  എന്ന പേരിലാണറിയപ്പെട്ടിരുന്നത്. അത്തരമൊരു വ്യക്തി ദൈവത്തിന്റെ പേരില്‍ പെരുങ്കള്ളം പറയുമെന്ന് സങ്കല്‍പിക്കുക പോലും സാധ്യമല്ല. മാത്രമല്ല; അത്യുല്‍കൃഷ്ടമായ ഒരു ഗ്രന്ഥം സ്വയം രചിക്കുന്ന ആരെങ്കിലും അത് തന്റേതല്ലെന്നും തനിക്കതില്‍ ഒരു പങ്കുമില്ലെന്നും പറയുമെന്ന് പ്രതീക്ഷിക്കാവതല്ല. അഥവാ പ്രവാചകന്‍ ഖുര്‍ആന്‍...

2010, നവംബർ 22, തിങ്കളാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് പന്ത്രണ്ടാമത്തെ തെളിവ്.

ഖുര്‍ആന്റെ വെല്ലുവിളിക്കുമുമ്പില്‍ പരാജയത്തിന്റെ മൂകതയാണ് ഖുര്‍ആന്‍ ദൈവികമാണെന്നതിന്റെ പന്ത്രണ്ടാമത്തെ തെളിവ്. ഖുര്‍ആന്‍ നിഷേധികള്‍ അതുന്നയിച്ച എല്ലാ തെളിവുകളുടെയും നേരെ ചെകിടടക്കുകയും അതു ദൈവഗ്രന്ഥമാണെന്ന പരമാര്‍ഥം അംഗീകരിക്കാതിരിക്കുന്നതില്‍ നിരന്തരം ഉറച്ചുനില്‍ക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ വിശുദ്ധഖുര്‍ആന്‍ അവരോട് ഇങ്ങനെ ആവശ്യപ്പെട്ടു: 'നമ്മുടെ ദാസനു നാം അവതരിപ്പിച്ചതിനെ (ഖുര്‍ആനെ) സംബന്ധിച്ച് നിങ്ങള്‍ക്ക് വല്ല സംശയവുമുണ്ടെങ്കില്‍ അതോടു സാദൃശ്യമുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹു ഒഴികെയുള്ള നിങ്ങളുടെ സഹായികളെയെല്ലാം അതിനായി വിളിച്ചുകൊള്ളുക. നിങ്ങളുടെ വാദത്തില്‍ നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍' (2:23) ഖുര്‍ആനെ നിഷേധിക്കുന്നവര്‍ക്ക് / അത് മുഹമ്മദിന്റെ വചനമാണ് എന്ന് പറയുന്നവര്‍ക്ക് തങ്ങളുടെ വാദം തെളിയിക്കാനുള്ള  പൂര്‍ണാവസരമായിരുന്നു...

2010, നവംബർ 16, ചൊവ്വാഴ്ച

ഇതെങ്ങാനും ഇബ്രാഹീം നബി കണ്ടിരുന്നെങ്കില്‍!

അമേരിക്കയിലെ കാന്‍സാസ് യൂണിവേഴ്‌സിറ്റിയില്‍ ഗണിതശാസ്ത്ര വിഭാഗത്തിന്റെ തലവനാണ് ഡോ. ജെഫ്രിലാംഗ്. 27 വയസ്സുവരെ നാസ്തികനായി ജീവിച്ചു. അക്കാലെത്തെപ്പോഴോ ഖുര്‍ആന്‍ വായിക്കാനിടയായത് നിര്‍ണായക വഴിത്തിരിവായി. പിന്നീട് ഇസ്ലാം സ്വീകരിച്ച അദ്ദേഹം എഴുതിയ രണ്ടാമത്തെ പുസ്തകമായ Even Angels Ask എന്ന കൃതിയില്‍ അദ്ദേഹത്തിന്റെ ഹജ്ജ് അനുഭവങ്ങള്‍ വിശദീകരിക്കുന്നു. അതില്‍നിന്ന് ഒരു ഭാഗം ഉദ്ധരിച്ച് ഹഫീസ് തന്റെ ബ്ലോഗില്‍ നല്‍കിയ പോസ്റ്റ് കൂടുതല്‍ വായിക്കപ്പെടേണ്ടതുണ്ടെന്ന് തോന്നി. ചെറിയ മാറ്റത്തോടെ ഇവിടെയും നല്‍കുകയാണ്...  "സാങ്കേതികമായി ഞാന്‍ ഇപ്പോള്‍ ഹജ്ജ്‌ നിര്‍വഹിച്ചുകഴിഞ്ഞു. പക്ഷേ എന്തോ ഒന്നിന്റെ അഭാവം എനിക്ക് അനുഭവപ്പെട്ടു. അതെന്നെ അസ്വസ്ഥനാക്കി. ഹജ്ജിലെ ഓരോ കര്‍മ്മവും വളരെ സൂക്ഷ്മതയോടെയും ഭയഭക്തിയോടെയും കൂടിയാണ് നിര്‍വഹിച്ചതെന്ന് എനിക്കറിയാം. എന്നിട്ടും...

2010, ഒക്‌ടോബർ 16, ശനിയാഴ്‌ച

ഖുര്‍ആന്‍ ക്രോഡീകരണവും കത്തിക്കലും

ഉസ്മാന്‍(റ)  കോപ്പികള്‍ കത്തിച്ചതെന്തിന്?.. ആരെന്തൊക്കെ പറഞ്ഞാലും  നെറ്റ് ഉപയോഗിക്കുന്നവരില്‍ ഒരു വലിയ വിഭാഗം യുക്തവാദി സൈറ്റുകളില്‍നിന്നാണ് ഇസ്‌ലാമിനെയും ഖുര്‍ആനെയും സംബന്ധിച്ച പ്രാഥമിക പാഠങ്ങള്‍ കരസ്തമാക്കിയിരിക്കുന്നത്. ഖുര്‍ആന്‍ എക്കാലത്തും വിമര്‍ശകരുടെ മുഖ്യ ഉന്നമാണ്. അതിന്റെ നിലനില്‍പ്പാണ് ഇസ്‌ലാം എന്ന തത്വസംഹിതയുടെ നിലനില്‍പ്പിന് ആധാരം. ഖുര്‍ആന്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഇസ്‌ലാം വിമര്‍ശകരുടെ എല്ലാ ആരോപണവും അതില്‍ തട്ടിത്തകരും. ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം നടത്തി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഒരു വശത്ത് നടക്കുന്നതോടൊപ്പം, ഖുര്‍ആന്‍ അപൂര്‍ണവും മനുഷ്യന്റെ കൈകടത്തലുകള്‍ക്ക് വിധേയവുമാണ് എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമവും നടത്താറുണ്ട്. ഇന്ന് നിലനില്‍ക്കുന്ന ഖുര്‍ആനിന്റെ എകത്വം ഈ ആരോപണത്തിന് വലിയ ഒരു തടസ്സമാണ്. അതിന് കണ്ടെത്തിയ...

2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

ഖുര്‍ആന്‍ ക്രോഡീകരണവും വിമര്‍ശകരും

വിശുദ്ധഖുര്‍ആന്റെ സുരക്ഷിതത്വം അതിന്റെ അവതാരകനായ ദൈവത്തിന്റെ വാഗ്ദാനമാണ്. അതിന്റെ അവതരണം മുതല്‍ ഇന്നേ വരെ മനുഷ്യന്റെ കൈകടത്തലുകളില്‍നിന്ന് മുക്തമായി അത് നിലനില്‍ക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ വാക്കുകള്‍ പോലും അതില്‍ ചേര്‍ക്കപ്പെട്ടിട്ടില്ല. പ്രാവാചക വചനങ്ങളെ ഹദീസുകളിലാണ് ഉള്‍പെടുത്തിയിരിക്കുന്നത്. എങ്ങനെയാണ് ഈ സുക്ഷ സാധ്യമാക്കിയത് എന്ന് പഠനവിധേയമാക്കാവുന്നതാണ്. സെമിറ്റിക് ഭാഷകളില്‍ ഖുര്‍ആന്റെ അവതരണം കൊണ്ട് ഏറെ പ്രചാരം നേടിയ ഭാഷയാണ് അറബി. ആ ഭാഷയുടെ പ്രത്യേകത തീര്‍ത്തും ഒരു ദൈവിക ഗ്രന്ഥത്തിന്റെ അവതരണത്തിന് അനുയോജ്യമായിരുന്നു.  കുറഞ്ഞവാക്കുകളില്‍ കൂടുതല്‍ ആശയങ്ങള്‍ ഉള്‍കൊള്ളിക്കാനുള്ള അതിന്റെ കഴിവും ഇന്നും മറ്റുഭാഷകള്‍ക്കില്ല. അതേസമയം പദസമ്പുഷ്ടവും. പൂര്‍ണമായ വര്‍ച്ച പ്രാപിച്ച നിലയിലായിരുന്നു അന്ന് അറബി ഭാഷ. ഇതു മനസ്സിലാകണമെങ്കില്‍...

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review