2010, ഫെബ്രുവരി 16, ചൊവ്വാഴ്ച

മോശയെപ്പോലുള്ള പ്രവാചകന്‍ ആര് ?

(ആവര്‍ത്തപുസ്തകം 18:18) നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കും അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.

മോശയെപ്പോലെ എന്നുള്ളതിന്റെ വിശദീകരണമാണ് ആദ്യപോസ്റ്റില്‍ നാം കണ്ടത്. അതുകൊണ്ടുമാത്രം വരാനുള്ള പ്രവാചകന്‍ മുഹമ്മദാണ് എന്ന് പറയാനാവില്ല എന്നാല്‍ ആ പറഞ്ഞത് പൂര്‍ണമായും സത്യമായതിനാല്‍ അതിനെ മാറ്റിനിര്‍ത്തുന്നതും ബുദ്ധിയല്ല. അതില്‍  സുവ്യക്തമാകുന്ന കാര്യം മോശക്ക് യേശുവിനേക്കാളുള്ളതില്‍ സാമ്യം മുഹമ്മദ് നബിയോടുണ്ട് എന്നതാണ്. വ്യത്യാസമായി കാണാന്‍ പ്രത്യക്ഷത്തില്‍ കഴിയന്നത്. മോശയോട് പറഞ്ഞപ്പോള്‍. 'ഞാന്‍ (ദൈവം) (നിങ്ങള്‍ക്കുള്ളതുപോലെ) അവര്‍ക്കും  അവരുടെ സഹോദരന്‍മാരുടെ (ഇശ്മായീല്‍ സന്തതികളില്‍) ഇടയില്‍ നിന്നും എഴുന്നേല്‍പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവില്‍ ആക്കും.' എങ്ങനെയാണ് ഈ സാഹോദര്യബന്ധം വരുന്നതെന്ന് നോക്കുക. അവരുടെ സഹോദന്‍മാരുടെ എന്നത് അര്‍ഥമുള്ള വാക്കാണ്. പൊതുവെ നിങ്ങളില്‍നിന്നുള്ള പ്രവാചകന്‍ എന്ന പ്രയോഗമോ. അല്ലെങ്കില്‍ താങ്കളുടെ സഹോദരന്‍മാര്‍ എന്ന് പറയുകയോ ചെയ്തിരുന്നെങ്കില്‍ നമ്മുക്ക് വാദിച്ചുനോക്കാമായിരുന്നു. എന്നാല്‍ പോലും, അച്ചന്റെ സഹോദന്റെ മക്കളെ സഹോദരങ്ങള്‍ എന്ന്തന്നെയാല്ലോ വിളിക്കുക. ഇനി മുഹമ്മദ് നബി ഇശ്മായീല്‍ സന്തതി പരമ്പരയില്‍ വരുമോ? എങ്ങനെയാണ് ഇശ്മയീല്‍ സന്തതികള്‍ ഇസ്രായീല്യരുടെ സഹോദരന്‍ങ്ങളാകുന്നത് എന്ന് നോക്കാം.

അറബികളുടെയും ഇസ്രായീല്‍കാരുടെയും പൂര്‍വ പിതാവാണ് അബ്രഹാം അഥവാ ഇബ് റാഹിം നബി. അദ്ദേഹത്തിന്റെ രണ്ട് പുത്രന്‍മാരാണ്. ഇസ്മായേലും ഇസ്ഹാഖും ഇസ്മായേലിന്റെ പന്ത്രണ്ടു മക്കളുടെ പരമ്പരയില്‍ നിന്നാണ് അറബികള്‍ ഉണ്ടായത്. അവരുടെ ആവാസകേന്ദ്രം ജസീറത്തുല്‍ അറബ് ആയിരുന്നു. അതേ സമയം ഇസ്ഹാഖിന്‍െ പുത്രനായ യോക്കോബ് (യഅ്ഖുബ്)ന്റെ പന്ത്രണ്ട് മക്കളില്‍ നിന്ന ഇസ്രായീല്‍ ഗോത്രങ്ങളും പിറവിയെടുത്തു. യഅ്ഖൂബ് നബിയുടെ മറ്റൊരു പേരായിരുന്നു ഇസ്രായേല്‍ എന്നത്. അതിനാല്‍ ഇസ്രായേല്യരും ഇസ്്മായീല്യരും സഹോദരങ്ങള്‍ തന്നെ.

ഇനി മനസ്സിലാക്കാനുള്ളത് അവരുടെ ഏത് തലമുറയിലാണ് മുഹമ്മദ് നബി വരിക എന്നാണ്. മുഹമ്മദ് നബിയുടെ വംശാവലി നോക്കാം.

മുഹമ്മദ് നബി (സ)
അബ്ദുല്ലാ
അബ്ദുല്‍മുത്തലിബ്
ഹാശിം
അബ്ദുമനാഫ്
ഖുസയ്യ്
കിലാബ്
ലുഅയ്യ്
ഗാലിബ്
ഫഹര്‍ (ഖുറൈശ്)
മാലിക്ക്
അന്നദര്‍ (ഖൈസ്)
കിനാന
ഖുസൈമ
മുദ് രിക്ക(ആമിര്‍)
ഇല്യാസ്
മുദര്‍
നിസാര്‍
മആദ്
അദ്‌നാന്‍
എന്നിവരിലൂടെ കടന്നെത്തുന്ന വംശപരമ്പര ഖൈദര്‍ (കേദാര്‍)ല്‍ അവസാനിക്കുന്നു ഇദ്ദേഹമാണ് ഇസ്മായീല്‍ നബിയുടെ ആദ്യപുത്രന്‍ ഇസ്മായീലാകട്ടെ ഇബ്‌റാഹീം നബിയുടെ ആദ്യത്തെ പുത്രനും.

ബൈബിള്‍ വചനത്തിന്റെ അടുത്ത വാചകം എന്റെ വചനങ്ങളെ അവന്റെ നാവില്‍മേല്‍ ആക്കും എന്നതാണ്. എന്താണ് ഇതിന്റെ വിവക്ഷ. ഇത് മനസ്സിലാക്കാന്‍ മുഹമ്മദ് നബിയുടെ അധ്യാപനങ്ങളിലേക്കും അവനല്‍കപ്പെട്ട വിധവും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രവാചകന്‍മാരെക്കുറിച്ചെല്ലാം ഇത് പറയാമെങ്കിലും. മുഹമ്മദ് നബിയുടെ കാര്യത്തില്‍ വ്യക്തമായ വചനങ്ങളോടെ അത് ചൂണ്ടിക്കാണിക്കാന്‍ കഴിയും.

അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുകയില്ല. ഇത് അദ്ദേഹത്തിന് നല്‍കപ്പെടുന്ന ഉല്‍ബോധനം മാത്രമാകുന്നു(ഖുര്‍ആന്‍ 53:3-4)

നമ്മുടെ പേരില്‍ അദ്ദേഹം(പ്രവാചകന്‍) വല്ലവാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ നാം വലതുകൈ കൊണ്ട് പിടികൂടുകയും എന്നിട്ട് അദ്ദേഹത്തിന്റ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു. (ഖുര്‍ആന്‍ 69:44-46)

കാര്യം വ്യക്തമല്ലേ. അദ്ദേഹം പറയുന്നത് ദിവ്യബോധനം അനുസരിച്ചാണെന്നും. അതില്‍ മാറ്റം വരുത്താനോ കൂട്ടിചേര്‍ക്കാനോ അദ്ദേഹത്തിന് അധികാരമില്ലെന്നും അദ്ദേഹത്തോട് പറയുന്നതൊക്കെയും പറയാന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്നും ഇതുകൊണ്ട് അര്‍ഥമാക്കുന്നു. 
അതോടൊപ്പം തുടര്‍ന്ന് വരുന്ന രണ്ട് ബൈബിള്‍ വചനങ്ങള്‍ കൂടി ഇവിടെ ചേര്‍ക്കട്ടെ.
19. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.
ഈ താകീത് ആ പ്രവാചകന്റെ വാക്കുകള്‍ കേള്‍ക്കാത്തവര്‍ക്കാണ്. അവനോട് നാം ചോദിക്കും എന്നാല്‍ പ്രതികാരം ചോദിക്കും എന്നാണെന്ന് സുവിശേഷങ്ങളില്‍ നിന്ന് നമ്മുക്ക് ലഭിക്കും. ബൈബിളിന്റെ ഈ വചനം ശ്രദ്ധിക്കാതിരിക്കുന്നതിലെ അപകടം അത് ലംഘിക്കുന്നവര്‍ അറിയാന്‍ പോകുന്നു എന്നര്‍ഥം.

20. എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം.

ഇതുതന്നെയല്ലേ ഖുര്‍ആന്‍ വചനത്തില്‍ (69:44-46) നാം കണ്ടതും. ഇനിയും നോക്കുക. പ്രവാചകന്‍ മുഹമ്മദിനോളം ഏകദൈവത്വത്തിധിഷ്ടിതമാണോ ഇപ്പോഴുള്ള ക്രൈസ്തവര്‍. ഖുര്‍ആന്‍ അധ്യായങ്ങള്‍ ആരംഭിക്കുന്ന ഏകനായ ദൈവത്തിന്റെ നാമത്തിലാണ്.

(മറ്റുവിശേഷണങ്ങള്‍ എങ്ങനെ മുഹമ്മദ് നബിയോട് യോജിച്ചുവരുന്നു എന്നത് അടുത്ത പോസ്റ്റില്‍ കാണുക)

5 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

തികച്ചും അന്വേഷണാത്മകമായൊരു ചര്‍ചയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. യുക്തിവാദികളുടെ ഇസ്‌ലാം വിമര്‍ശനം പോലെയല്ല. വിശ്വാസങ്ങള്‍ ആദരിക്കപ്പെടേണ്ടതാണ് എന്ന് കരുതുന്ന വിശ്വാസിയുടെ തുറന്ന ചര്‍ച. മാന്യമായ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമേ ആരില്‍ നിന്നും പ്രതീക്ഷിക്കുന്നു. എന്റെ ക്രൈസ്തവ സുഹൃത്തുക്കള്‍ ഇക്കാര്യത്തില്‍ രണ്ടുമൂന്ന് ആശങ്കകള്‍ ഈ ചര്‍ചയുമായി ബന്ധപ്പെട്ട് ഉയര്‍ത്തുകയുണ്ടായി. ഒന്ന് ബൈബിളില്‍നിന്ന് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി വ്യാഖ്യാനിക്കുകയാണ് എന്ന്. അത്തരം ആളുകള്‍ക്ക് ഏതാണ് ശരിയായ വ്യാഖ്യാനം എന്ന പറയാം. അതിന്റ കൂടെ മറ്റുവചനങ്ങള്‍കൂട്ടി വായിച്ചാല്‍ ഇതല്ലാത്ത അര്‍ഥം ലഭിക്കുമെങ്കില്‍ അവര്‍ പറയണം.

മറ്റൊന്ന് ബൈബില്‍ എന്നത് വളരെ ഗഹനമായതാണെന്നും നാമത് ചര്‍ചചെയ്യാനായിട്ടില്ലെന്നും. ഗഹനവും മഹത്തായതും തന്നെ ഭാഷവായിച്ചെടുക്കാന്‍ അതിലേറെ പ്രയാസവും. പക്ഷെ എന്നുവെച്ച് ചര്‍ചചെയ്യാവതല്ല എന്ന് പറയുന്നതിനോട് യോജിപ്പില്ല.

ഇതിനോട് കൂടുതല്‍ അറിയുന്നവര്‍ കൂട്ടിചേര്‍ക്കണമെന്നും. തെറ്റുകള്‍ കാണുന്ന പക്ഷം ശ്രദ്ധയില്‍ പെടുത്തണമെന്നും അപേക്ഷിക്കുന്നു.

CKLatheef പറഞ്ഞു...

ചിലര്‍ ചോദിക്കുന്നത് കേട്ടു. ഖുര്‍ആനില്‍ ഏത് സൂക്തത്തിലാണ് ഈ വംശാവലിയുള്ളത്. അവര്‍ ഖുര്‍ആന്‍ വായിച്ചിട്ടില്ല എന്നല്ല ഞാന്‍ പറയുക, അവര്‍ക്ക് ഖുര്‍ആനെക്കുറിച്ചറിയില്ല.
ഖുര്‍ആന്‍ സംസാരിക്കുന്നത് അത്തരം വിഷയവുമല്ല. ഖുര്‍ആനിന്റെ പ്രബോധന ശൈലിയും അതല്ല. അതിന്റെ സന്ദേശമാണ് അതിന്റെ പ്രബോധനം. ഇത് പ്രബോധനത്തിന്‍െ ശരിയായ ശൈലിയുമല്ല. ഒരു കൗതുകം. അത്രമാത്രം. ഇത് വായിക്കുന്ന ക്രൈസ്തവ വിശ്വാസികള്‍ക്കും മുസ്ലിംകള്‍ക്കും അത്രമാത്രമേ ലക്ഷ്യമാകേണ്ടതുള്ളൂ.

അങ്ങനെ കാണാന്‍ കഴിയാത്തവര്‍ തുടര്‍ലേഖനങ്ങളും വായിക്കണമെന്നില്ല.

CKLatheef പറഞ്ഞു...

പുതിയ പോസ്റ്റ്

മോശയെപ്പോലുള്ള പ്രവാചകന്‍ മുഹമ്മദ്

sahodaransijonettoor പറഞ്ഞു...

നിന്നെ പോലെ ഒരു പ്രവാചകന്‍ എന്നുള്ളതാണല്ലോ വിഷയം മോശയുടെ പ്രതെകത എന്താണെന്നു ബൈബിള്‍ എന്ത് പറയുന്നു ,വായിക്കുക ,
എന്നാൽ മിസ്രയീംദേശത്തു ഫറവോനോടും അവന്റെ സകല ഭൃത്യന്മാരോടും അവന്റെ സർവ്വദേശത്തോടും ചെയ്‌വാൻ യഹോവ മോശെയെ നിയോഗിച്ചയച്ച സകല അത്ഭുതങ്ങളും ഭുജവീര്യവും എല്ലായിസ്രായേലും കാണ്‌കെ മോശെ പ്രവര്‌ത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാൽ യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല (ആവര്‍ത്തനം 34 : 10 - 12 )

പ്രതെകത
1അത്ഭുതങ്ങള്‍
സകല അത്ഭുതങ്ങളും ഭുജവീര്യവും എല്ലായിസ്രായേലും കാണ്‌കെ മോശെ പ്രവര്‌ത്തിച്ച ഭയങ്കര കാര്യമൊക്കെയും
യേശു അത്ഭുതങ്ങള്‍ ചെയ്തു മുഹമ്മദ്‌ അത്ഭുതങ്ങള്‍ ചെയ്തില്ല
2 യഹോവയെക്കുറിച്ചുള്ള അറിവ്
യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ

മോശെയും യേശുവും യഹോവയെ അഭിമുഖമായി അറിഞ്ഞഇരുന്നു മാത്രമല്ല പിതാവ് എന്ന് വെളിപെടുത്തി. വായിക്കുക
ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവെക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ (ആവര്‍ത്തനം 32 :6 )
അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.(മത്തായി 5 :16 ,48)


എന്നാല്‍ മുഹമ്മദ്‌ ദൈവത്തെ അഭിമുഖമായി അറിഞ്ഞഇട്ടില്ല ഗബ്രിയേല്‍ തനിക്കു വെളിപ്പെടുത്തി തന്നു എന്നാണ് പറഞ്ഞത് മാത്രമല്ല മോശെയും യേശുവും വെളിപ്പെടുത്തിയ പിതാവാം ദൈവത്തെ നിഷേതിക്കുന്നതായി ഖുഅരനില്‍ കാണുവാന്‍ സാധിക്കും
ഇനി പറയു മോസയെപ്പോലുള്ള പ്രവാചകന്‍ ആരാണ് .......
ബൈബിള്‍ പറയുന്ന രണ്ടു യോഗ്യതയും യേശു വിനുണ്ട് മുഹമ്മോടിനു ഈ രണ്ടു യോഗ്യതയും ഇല്ല
അതുകൊണ്ട് ബൈബിള്‍ പറയുന്ന മോസയെ പോലുള്ള പ്രവാചകന്‍ യേശു എന്ന് തെളിയുന്നു. മുഹമ്മത് ഒരിക്കലും അല്ല മുഹമ്മതിനു ബൈബിള്‍ പറയുന്ന ഒരു യോഗ്യത പോലും ഇല്ല

CKLatheef പറഞ്ഞു...

ഇവിടെ ക്രൈസ്തവ സഹോദരങ്ങള്‍ യേശുവെ മോശയെ പോലെ ഒരു പ്രവാചകനാക്കാന്‍ പാടുപെടുന്നു. എന്നാല്‍ യേശു ഒരു പ്രവാചകനാണ് എന്ന് മുസ്ലിംകള്‍ പറഞ്ഞാല്‍ അവര്‍ അതിനെ എതിര്‍ക്കുകയും ദൈവപുത്രനാക്കുകയും ചെയ്യുന്നു. ഈ വൈരുദ്ധ്യത്തെക്കുറിച്ച് ചോദിച്ചാല്‍ യേശു പൂര്‍ണനായ മനുഷ്യനും പൂര്‍ണനായ ദൈവവും ആണെന്നും പറയും. സത്യത്തില്‍ യേശുവാരാ... ?.

മനുഷ്യന്റെ എല്ലാ വികാരവിചാരങ്ങളും ദൌര്‍ബല്യവും ജനിക്കുകകുയം മരിക്കുകയും ചെയ്യുന്ന ഒരു മനുഷ്യന്‍ അത്തരക്കാരെയാണ് ദൈവം പ്രവാചകന്‍മാരായി നിയോഗിക്കുന്നത്. ആദം മുതല്‍ മുഹമ്മദ് നബി വരെയുള്ള പ്രവാചകശ്രേഷ്ടരില ഒരു കണ്ണിമാത്രമാണ് ഈസാനബി.

സംവാദം മുറുകുമ്പോള്‍ അറിയാതെയാണെങ്കിലും അവിടേക്ക് കാര്യങ്ങള്‍ എത്തിച്ചേരുന്നുവെന്നത് സന്തോഷകരം തന്നെ.

മോശയെ പോലെ ഒരു പ്രവാചകന്‍ എന്ന വിശേഷണം യേശുവിനാണോ മുഹമ്മദ് നബിക്കാണോ കൂടുതല്‍ ഇണങ്ങുക എന്ന ചിന്ത ക്രൈസ്തവ സഹോദരങ്ങള്‍ക്ക് തന്നെ വിടുന്നു. കാരണം അത് അങ്ങനെയല്ല എന്ന് വന്നാലും മുസ്ലികള്‍ക്ക് മുഹമ്മദ് നബി പ്രവാചകനല്ലാതെയാകുന്നില്ല. യേശുവും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review