2010, ഫെബ്രുവരി 24, ബുധനാഴ്‌ച

യേശുപ്രവചിച്ച ആശ്വാസദായകന്‍

യേശു നടത്തിയ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ നാം കഴിഞ്ഞ പോസ്റ്റില്‍ അപ്പോസ്തല പ്രവര്‍ത്തനങ്ങള്‍ രണ്ടില്‍  പരാമര്‍ശിച്ച പരിശുദ്ധാത്മാവിന്റെ ഇറക്കം പരിശോധിക്കാനുള്ള ശ്രമം നടത്തുകയുണ്ടായി. ബൈബിള്‍ പൂര്‍ണമായും വിശ്വസിക്കേണ്ടതുണ്ടെന്ന് കരുതുന്ന ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ ചര്‍ച അവിടെ അവസാനിപ്പിക്കാനാണ് സാധ്യത. ഇനി മുസ്ലിംകള്‍ എന്തുകൊണ്ടാണ് അവിടെ ചര്‍ച അവസാനിപ്പിക്കാതെ മുന്നോട്ട് പോകുന്നത് എന്ന് ഇവിടെ നല്‍കിയ വിവരണത്തില്‍ നിന്ന് മനസ്സിലാക്കാം. ഖുര്‍ആന്‍ സൂക്തങ്ങളുടെ വെളിച്ചത്തില്‍ യേശുവിന്റെ പ്രവചനത്തെ പരിശോധിക്കുകയാണ് ഇവിടെ. ഇത് ക്രൈസ്തവരെ ബോധവല്‍ക്കരിക്കുന്നതിലുപരി എന്തുകൊണ്ട് ഞങ്ങള്‍ മുഹമ്മദ് നബിയില്‍ വിശ്വസിക്കുന്നു, യേശുവിനെ പ്രവാചകനായി കാണുന്നു എന്ന കാര്യം മറ്റുള്ളവരെ ബോധ്യപ്പെടുത്തും.

1. നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് വഹിക്കാനുള്ള ശേഷി ഇപ്പോഴില്ലെന്നും. അതിനാല്‍ എനിക്ക് പൂര്‍ത്തിയാക്കാനുള്ള ദൗത്യവുമായി സത്യത്തിന്റെ അത്മാവ് നിങ്ങളെ പിന്നീട് അത് വഹിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്ന ഒരു കാലത്ത് നിങ്ങളെ സമീപിക്കും.

യേശുവിന്റെ വേര്‍പ്പാടിന്   അഞ്ചര നൂണ്ടാണ്ടിന് ശേഷമാണ് മുഹമ്മദ് നബി ജനിക്കുന്നത്. ഒരു പ്രവാചകന്‍ നല്‍കിയ സന്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാനും അക്ഷരംപ്രതി നടപ്പില്‍ വരുത്താനും സാധിക്കുമാറ് പക്വത പ്രാപിച്ച ഒരു ജനതയിലാണ് മുഹമ്മദ് നബി ആഗതനായത്. പ്രവാചകത്വത്തിന്റെ ആരംഭത്തില്‍ കൂട്ടം കൂട്ടമായി അദ്ദേഹത്തെ പിന്‍പറ്റിയില്ല എന്നത് നേരാണ്. എന്നാല്‍ മര്‍ദ്ദനങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കെ അത് വഹിക്കാന്‍ കെല്‍പ്പുള്ള ഒരു വിഭാഗം നല്ലവരായ മനുഷ്യര്‍ അദ്ദേഹത്തിന്റെ സന്ദേശം ശ്രവിച്ചു. മദീനയിലെത്തിച്ചേരുന്നത് വരെ ചില അടിസ്ഥാന വിശ്വാസങ്ങള്‍ അവരില്‍ നട്ടുവളര്‍ത്തി. ഏകദൈവത്വം, പ്രവാചകത്വം, പരലോകം എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ അവര്‍ക്ക് ലഭിച്ചു. അതിനുപയുക്തമായ ഖുര്‍ആനിക സൂക്തങ്ങളാണ് ആ കാലഘട്ടത്തില്‍ അവതരിച്ചത്. മക്കീ സൂറകള്‍ എന്ന് അന്ന് അവതരിച്ച ഖുര്‍ആന്‍ അധ്യായങ്ങളെ വേര്‍ത്തിരിച്ചിരിക്കുന്നു. ഖുര്‍ആനില്‍ നിന്ന് പ്രസതുത അധ്യായങ്ങള്‍ പാരായണം ചെയ്താല്‍ ഈ വസ്തുത മനസ്സിലാക്കാം. മദീനയിലാണ് കാര്യമായും നിയമങ്ങള്‍ നല്‍കപ്പെടുന്നത്. അപ്പോഴേക്കും ആ നിയമങ്ങളെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ആ ജനത മാറിയിരുന്നു. അതിനാല്‍ പ്രവാചകന്റെ ഒരധ്യാപനം പോലും അസ്ഥാനത്തായില്ല. ഈ വളര്‍ച്ച ഒരു സമൂഹത്തില്‍ 5 നൂറ്റാണ്ടിന്റെ വളര്‍ചയുടെ കൂടി ഫലമായിരുന്നില്ലേ. എങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് വഹിപ്പാന്‍ കഴിയില്ല എന്ന് പറഞ്ഞതും. നിങ്ങള്‍ക്ക് വഹിപ്പാന്‍ കഴിയുന്ന അവസ്ഥയില്‍ വരും എന്ന് പറഞ്ഞതും ഇവിടെ പുലര്‍ന്നിരിക്കുന്നു. യേശുവായിരുന്നു ഇത്ര സമ്പൂര്‍ണവും സമഗ്രവുമായ നിയമം കൊണ്ടുവന്നിരുന്നതെങ്കില്‍ അതിന്റെ എത്ര ശതമാനം ഇന്ന് നമ്മുക്ക് ലഭിക്കുമായിരുന്നുവെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് കൗതുകകരമായിരിക്കും.
2. ശേഷം വരുന്നവന്‍ അതിനാല്‍ എന്റെ പിന്‍ഗാമി ആയിരിക്കും.

മുഹമ്മദ് നബി ഒരു പ്രത്യേക മതമോ ദര്‍ശനമോ പുതുതായി അവതരിപ്പിക്കുകയായിരുന്നില്ല. പൂര്‍വപ്രവാചകന്‍മാരുടെ അതേ സന്ദേശങ്ങള്‍തന്നെയാണ് അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചത് ഇപ്രകാരം മോശയുടെയും യേശുവിന്റെയും യഥാര്‍ഥ പിന്‍ഗാമി എന്നവകാശപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.


'പൂര്‍വ ജനങ്ങളുടെ വേദങ്ങളിലും ഇതുണ്ട്. ഇസ്രായീല്യരിലെ ജ്ഞാനികള്‍ക്ക് ഇതറിയാം എന്നത് ഇവര്‍(മക്കാവാസികള്‍)ക്ക് ഒരു ദൃഷ്ടാന്തമല്ലയോ? '(26:196-197)

3. അദ്ദേഹം സ്വന്തം നിലക്കായിരിക്കില്ല സംസാരിക്കുക പ്രത്യുത ദൈവം തന്നോട് കല്‍പിക്കുന്നതായിരിക്കും.  


നക്ഷത്രമാണ; അത് അസ്തമിക്കുമ്പോള്‍. നിങ്ങളുടെ സ്‌നേഹിതന്‍ വഴിതെറ്റിയിട്ടില്ല, പിഴച്ചിട്ടുമില്ല. അദ്ദേഹം സ്വേച്ഛാനുസൃതം പറയുകയല്ല. ഇതാവട്ടെ അദ്ദേഹത്തിനു ലഭിക്കുന്ന ദിവ്യബോധനം തന്നെയാകുന്നു. (ഖുര്‍ആന്‍ 53:1-4)

മുഹമ്മദ് നബിക്ക് ദൈവം ദിവ്യബോധനത്താല്‍  നല്‍കുന്നത് സംസാരിക്കുക എന്നല്ലാതെ സ്വന്തം താല്‍പര്യത്തിനുസരിച്ച് സംസാരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തനങ്ങളും അന്ത്യദിനം വരെയുള്ള മനുഷ്യന് മാതൃകയാണെന്ന് പറയുന്നത്.

4. ദൈവനാമത്തിലായിരിക്കും അവന്‍ സംസാരിക്കുക.

ലോകത്ത് മറ്റൊരു ഗ്രന്ഥത്തിനും അവകാശപ്പെടാനില്ലാത്ത ഒരു കാര്യമാണ് ,വിശുദ്ധഖുര്‍ആനിലെ സൂക്തങ്ങളെല്ലാം (തൗബ എന്ന അധ്യായം ഒഴികെ) പരമകാരുണ്യകനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍ എന്ന് പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്. സര്‍വലോക സംരക്ഷകനായ ദൈവത്തില്‍ നിന്നുള്ള സത്യവേദമാണിതെന്ന് ഖുര്‍ആന്‍ നിരന്തരം ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. ദൈവനാമത്തിലായിരിക്കും അവന്‍ സംസാരിക്കുക എന്ന പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ ഇവിടെയും പുലരുന്നു.

5. ദൈവത്തെപ്പറിയുള്ള സത്യം വെളിപ്പെടുത്തുകയും സത്യത്തിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും.

മുഹമ്മദ് നബിയോളം ദൈവവീക്ഷണം ഇത്ര കൃത്യമായി അവതരിപ്പിച്ച മറ്റൊരാളുമില്ല അതറിയണമെങ്കില്‍ (അധ്യായം 2:255 ) സൂക്തം അതിന്റെ വ്യാഖ്യാന സഹിതം ഒന്നു പാരായണം ചെയ്താല്‍ മതി. സൂക്തം കാണുക:

'അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ  ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ.'

അദ്ദേഹം സത്യത്തിലേക്ക് നയിക്കും:

അല്ലയോ ജനങ്ങളേ, നിങ്ങളിലിതാ, നിങ്ങളുടെ നാഥങ്കല്‍നിന്നുള്ള സത്യജ്ഞാനവുമായി ഈ ദൈവദൂതന്‍ ആഗതനായിരിക്കുന്നു. അതിനാല്‍ വിശ്വസിക്കുവിന്‍, നിങ്ങള്‍ക്കുതന്നെയാണ് ഗുണം. അവിശ്വസിക്കുകയാണെങ്കില്‍ അറിഞ്ഞിരിക്കുക: വാന-ഭുവനങ്ങളിലുള്ളതൊക്കെയും അല്ലാഹുവിനുള്ളതാകുന്നു.209 അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമല്ലോ.(4:170)

6. ദൈവം അയക്കുന്ന ആ സത്യാത്മാവ് പാപത്തെയും നിതിയെയും ദൈവത്തിന്റെ ന്യായവിധിയെയും പറ്റി ലോകത്തെ പഠിപ്പിക്കും. 

ന്യായത്തിന്റെയും നീതിയുടെയും അതുല്യമായ പാഠമാണ് മുഹമ്മദ് നബി നല്‍കിയത്. താഴെ നല്‍കിയ സൂക്തങ്ങള്‍ വായിക്കുക:

'അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ നീതി നടത്തുന്നവരും അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരും ആയിരിക്കുവിന്‍ -നിങ്ങളുടെ നീതിനിഷ്ഠയുടെയും സത്യസാക്ഷ്യത്തിന്റെയും ഫലം നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ ബന്ധുമിത്രാദികള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനാവട്ടെ, ദരിദ്രനാവട്ടെ, അല്ലാഹുവാകുന്നു നിങ്ങളിലേറെ അവരുടെ ഗുണകാംക്ഷിയായിട്ടുള്ളവന്‍. അതിനാല്‍ സ്വേഛകളെ പിന്‍പറ്റി നീതിയില്‍നിന്നകന്നു പോകാതിരിക്കുവിന്‍. വളച്ചൊടിച്ചു സംസാരിക്കുകയോ സത്യത്തില്‍നിന്നു ഒഴിഞ്ഞുമാറുകയോ ചെയ്യുകയാണെങ്കില്‍, അറിഞ്ഞുകൊള്ളുക: നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതൊക്കെയും അല്ലാഹുവിനു വിവരമുണ്ട്. ' (4:135)

'ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നാം, കൃത്യമായി തൂക്കുന്ന ത്രാസുകള്‍ സ്ഥാപിക്കുന്നു. പിന്നെ ആരുടെ നേരെയും അണുത്തൂക്കം അനീതിയുണ്ടാകുന്നതല്ല. ഒരുവന്റെ കര്‍മം കടുകുമണിത്തൂക്കമാണെങ്കില്‍പോലും നാമതു ഹാജരാക്കുന്നതാകുന്നു. കണക്കു നോക്കുവാന്‍ നാം തികച്ചും മതി.'(21:47)

'അറിവില്ലാതെ സ്വേഛകളെ മാത്രം ആസ്പദമാക്കി ആളുകളെ വഴിപിഴപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതത്രെ അധികജനത്തിന്റെയും അവസ്ഥ. ഈ അതിരുവിട്ടവരെക്കുറിച്ച് നിന്റെ നാഥനു നന്നായറിയാം. തെളിഞ്ഞ പാപങ്ങളെ വര്‍ജിക്കുവിന്‍; ഒളിഞ്ഞ പാപങ്ങളെയും. പാപം സമ്പാദിച്ചുകൊണ്ടിരിക്കുന്നവര്‍, തങ്ങള്‍ നേടിയതിന്റെ പ്രതിഫലം കണ്ടെത്തുകതന്നെ ചെയ്യും.' (6:-119,120)

7. ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയായിരിക്കും ആ ദൈവദൂതന്‍ അവതരിക്കുക.

'തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, (അവരാകുന്നു ഇന്ന് ഈ അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍). അദ്ദേഹം അവര്‍ക്ക് നന്മ വിധിക്കുന്നു. തിന്മ വിലക്കുന്നു. അവര്‍ക്കായി ശുദ്ധ വസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധ വസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവയ്ക്കുന്നു. അവരെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു. അതിനാല്‍ അദ്ദേഹത്തെ വിശ്വസിക്കുകയും ബലപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിച്ച വെളിച്ചത്തെ പിന്തുടരുകയും ചെയ്യുന്നവര്‍ മാത്രമാകുന്നു വിജയം പ്രാപിക്കുന്നവര്‍.  പറയുക: 'അല്ലയോ മനുഷ്യരേ, ഞാന്‍ നിങ്ങളെല്ലാവരിലേക്കും, ആകാശഭൂമികളുടെ ആധിപത്യത്തിനുടയവനായ ദൈവത്തിന്റെ ദൂതനാകുന്നു. അവനല്ലാതെ ദൈവമേതുമില്ല. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവന്‍ മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുവിന്‍; അവന്‍ നിയോഗിച്ച നിരക്ഷരനായ പ്രവാചകനിലും. അദ്ദേഹമോ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്നു. അദ്ദേഹത്തെ പിന്തുടരുവിന്‍, നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചേക്കാം.' (7:157-158)

8.വരാനുള്ള കാര്യങ്ങള്‍ ആ സത്യാത്മാവ് വെളിപ്പെടുത്തും.

വരാനുള്ള കാര്യങ്ങള്‍ എന്നതിന് രണ്ടുദ്ദേശ്യമുണ്ടാകാം. ഒന്ന് മരണശേഷം. മറ്റൊന്ന് ഇഹലോകത്ത് വെച്ച് തന്നെ. ഇതില്‍ രണ്ടിലും മുഹമ്മദ് നബി മുന്‍കൂടി പ്രവചിച്ചിട്ടുണ്ട്. റോമക്കാരുടെ വിജയം, ഖബാബിനോടുള്ള വാക്കിന്റെ പൂര്‍ത്തികരണം. പലായന സന്ദര്‍ഭത്തില്‍ സുറാഖയോടുള്ള വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണം. അബൂലഹബ് സംഭവം. തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ പ്രവാചകന്റെ ജീവിതകാലത്തും അതിന് ശേഷവും നടന്ന പ്രവചനങ്ങളിലെ പുലര്‍ചകള്‍ യേശുവിന്റെ പ്രചനം മുഹമ്മദ് നബിയില്‍ മേളിച്ചതിന്റെ ഉദാഹരണമായി കാണിക്കാന്‍ കഴിയും.

'യാഥാര്‍ഥ്യമിതത്രെ: ഈ ഖുര്‍ആന്‍, ഏറ്റവും ശരിയായ മാര്‍ഗം കാണിച്ചുതരുന്നു. അതിനെ അംഗീകരിച്ചുകൊണ്ട് സല്‍ക്കര്‍മങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന് സുവിശേഷമറിയിക്കുകയും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കു വേണ്ടി നാം നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും'(17:9-10)

9.നിങ്ങളെ എല്ലാ കാര്യങ്ങളും പഠിപ്പിക്കുന്ന ആ ആശ്വാസദായകന്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മിപ്പിക്കുകയും എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.

ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരിക്കണം എന്ന് തോന്നുന്നില്ല. യേശുവിന്റെ അല്ലെങ്കില്‍ ഇസാനബിയുടെ പേര്‍ അദ്ദേഹത്തെ മഹത്വപ്പെടുത്തിയും പ്രാര്‍ഥനയോടും കൂടിയല്ലാതെ മുസ്ലിംകള്‍ എഴുതുകയോ പറയുകയോ ചെയ്യാറില്ല. ഇസാ അലൈഹിസ്സലാം എന്നാണ് അറബിയില്‍ പറയുക. ദൈവത്തിന്റെ സമാധാനം യേശുവില്‍ ഉണ്ടാകട്ടേ എന്നാണ് അതിന്റെ അര്‍ഥം. 25 തവണ ആ പേര്‍ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രവാചക പത്‌നിമാരുടെയോ അനുചരന്‍മാരുടെയോ (സൈദ് ഒഴികെ) പേര്‍ പരാമര്‍ശിക്കാത്ത ഖുര്‍ആനില്‍ ഒരദ്ധ്യായത്തിന്റെ പേര്‍തന്നെ മറിയം (മേരി) എന്നാണ്. ഖുര്‍ആനില്‍ പേര് പരാമര്‍ശിച്ച ഏക സ്ത്രീരത്‌നവും അവരാണ്. മറിയമിന്റെ പരിശുദ്ധി ഊന്നിപ്പറയുന്ന ഖുര്‍ആനോളം ബൈബിള്‍ എത്തുമോ. പിന്നെ യേശുവിന്റെ കല്‍പനകള്‍ ത്രിയേകത്വത്തെക്കുറിച്ചോ, യേശുവിന്റെ മാതാവിനെ ആരാധിക്കുന്നതിന് വേണ്ടിയോ ആയിരുന്നില്ല. എന്ന് പരലോകത്ത് യേശുവിനെ വിചാരണ ചെയുന്ന സമയത്തെ അനുസ്മരിച്ച് ഖുര്‍ആന്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു ആ സംഭാഷണം ഇവിടെ വായിക്കുക:

'അല്ലാഹു ചോദിക്കും, 'ഓ മര്‍യമിന്റെ പുത്രന്‍ ഈസാ, നീ ജനങ്ങളോടു അല്ലാഹുവിനെക്കൂടാതെ എന്നെയും എന്റെ മാതാവിനെയും രണ്ടു ആരാധ്യരായി വരിക്കുവിന്‍ എന്നു പറഞ്ഞിട്ടുണ്ടായിരുന്നുവോ?' അപ്പോള്‍ അദ്ദേഹം മറുപടി പറയും: 'നീയെത്ര പരിശുദ്ധന്‍! എനിക്ക് അധികാരമില്ലാത്തത് പറയുക എന്റെ ജോലിയായിരുന്നില്ല. ഞാനതു പറഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നീ അറിഞ്ഞിട്ടുമുണ്ടായിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളതൊക്കെയും നീ അറിയുന്നു; നിന്റെ മനസ്സിലുള്ളതൊന്നും ഞാന്‍ അറിയുന്നുമില്ല. നീയോ, അദൃശ്യയാഥാര്‍ഥ്യങ്ങളെല്ലാം അറിയുന്നവനല്ലോ. നീ എന്നോടാജ്ഞാപിച്ചിട്ടുള്ളതല്ലാതൊന്നും ഞാന്‍ അവരോടു പറഞ്ഞിട്ടില്ല. അതായത്, എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍ എന്ന്. ഞാന്‍ അവരില്‍ ഉണ്ടായിരുന്ന കാലത്തോളം അക്കാര്യത്തില്‍ ഞാന്‍ അവരുടെ നിരീക്ഷകനുമായിരുന്നു. നീ എന്നെ തിരിച്ചുവിളിച്ചപ്പോഴോ, അവരുടെ നിരീക്ഷകന്‍ നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു. (5:116-117)

യേശുവിന്റെ പ്രവചനങ്ങള്‍ അക്ഷരം പ്രതി മുഹമ്മദ് നബിയില്‍ യോജിച്ച് വരുന്നതായി നിഷ്പക്ഷമായ ഒരു പഠനത്തില്‍ കണ്ടെത്താന്‍ യാതൊരു പ്രയാസവുമില്ല.
 

49 അഭിപ്രായ(ങ്ങള്‍):

കാട്ടിപ്പരുത്തി പറഞ്ഞു...

വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. ട്രാക്കിങ്

Nasiyansan പറഞ്ഞു...

യോഹന്നാൻ സുവിശേഷം:

16:7 എന്നാല്‍ ഞാന്‍ നിങ്ങളോടു സത്യം പറയുന്നു; ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും.

ഈ വചനത്തില്‍ നിന്ന് നാം മനസ്സിലാക്കുന്ന സുചനകള്‍:

1. നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് വഹിക്കാനുള്ള ശേഷി ഇപ്പോഴില്ലെന്നും. അതിനാല്‍ എനിക്ക് പൂര്‍ത്തിയാക്കാനുള്ള ദൗത്യവുമായി സത്യത്തിന്റെ അത്മാവ് നിങ്ങളെ പിന്നീട് അത് വഹിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്ന ഒരു കാലത്ത് നിങ്ങളെ സമീപിക്കും.



യോഹന്നാന്റെ സുവിശേഷം 16 :7 എടുത്തുവെച്ചു നിങ്ങള്‍ എത്തിയ അനുമാനമാണ് മുകളിലുള്ളത് ..ഇത് നിങ്ങളുടെ ആദ്യത്തെ പോസ്റ്റില്‍ ഇട്ടിരുന്നു ..അസംബന്ദങ്ങള്‍ മാത്രം നിറഞ്ഞ ആദ്യത്തെ പോസ്റ്റ്‌ പൂര്‍ത്തിയാക്കാതെ അടുത്തതിലെക്കെത്തിയിരിക്കുന്നു .... ഇവിടെയും ഏതോ വിവരദോഷി എഴുതിവെച്ച അറിവുകേട്‌ വിളബല് മാത്രം ...സാജന്റെ പോസ്റ്റ്‌ മനസ്സിരുത്തി വായിച്ചിരുന്നെങ്കില്‍ ഇതുപോലൊരു പോസ്റ്റ്‌ എഴുതില്ലായിരുന്നു ...

യോഹന്നാന്‍ 16 :7 യേശു ശിഷ്യന്മാരോട് പറയുന്ന വാക്കുകളാണ് ..

എന്നാല്‍ ഞാന്‍ നിങ്ങളോടു സത്യം പറയുന്നു; ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും.

നിങ്ങള്‍ തന്നെ തന്നിരിക്കുന്ന ബൈബിള്‍ വാക്യങ്ങളില്‍ "നിങ്ങള്‍" എന്ന് നാല് തവണ പറയുന്നുണ്ട് ...അതായത് സഹായകന്റെ വരവ് ശിഷ്യന്മാര്‍ ജീവിച്ചുരിക്കുമ്പോള്‍ അവരുടെ ഇടയില്‍ സംബവികും എന്നാണു പറയുന്നത് ..നിങ്ങള്‍ എന്ന് പറഞ്ഞാല്‍ യേശു പറഞ്ഞത് ആരോടോ അവരോട് ....ബൈബിള്‍ വാക്യങ്ങള്‍ ‍ഒന്ന് കൂടി വായിക്കുക ..ഇതേ സുവിശേഷത്തില്‍ തന്നെ ഈ സഹായകന്റെ ലക്ഷണമായി പറയുന്നത് ആര്‍ക്കും "കാണാന്‍" കഴിയുകയില്ല എന്നാണു (" ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്കു തരുകയും ചെയ്യും. ഈ സത്യാത്മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍, നിങ്ങള്‍ അവനെ അറിയുന്നു. കാരണം, അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും.14 :16 -17) മുഹമ്മദിനെ ആര്‍ക്കും കാണാന്‍ സാദിച്ചില്ലേ??!!.. ഈ സഹായകന്റെ വരവ് ശിഷ്യന്മാര്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ സംഭവിച്ചു ..അതിന്റെ എല്ലാ ലക്ഷനങ്ങലോടും കൂടി ...അതാണ്‌ അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍(അദ്ധ്യായം 2) വിവരിക്കുന്നത് ..ഇത് ലത്തീഫും വായിച്ചിട്ടുണ്ടല്ലോ ..‍ അല്ലാതെ 500 വര്ഷം കഴിഞ്ഞു സംഭവിക്കുന്ന മുഹമ്മദിന്റെ വരവിനെക്കുറിച്ചല്ല .....ശത്രുക്കളെ സ്നേഹിക്കാന്‍ പറഞ്ഞ ക്രിസ്തുവിന്റെ സഹായകനായി യുദ്ദക്കൊതിയനായ മുഹമ്മദു എങ്ങനെ വരും .....ഇതില്‍ ഒരു തീരുമാനത്തിലെത്തിയിട്ടു പോരെ കൂടുതല്‍ അന്വേഷണം ...

എനിക്ക് ലതീഫിനോട് പറയാനുള്ളത് ...ഇസ്ലാം പണ്ഡിതന്മാര്‍ എന്ന് പറഞ്ഞു പലരും പലതും എഴുതി വെച്ചിട്ടുണ്ടായിരിക്കും ..അതിനെ ഒന്നും ചോദ്യം ചെയ്യാതെ അതുപോലെ പകര്‍ത്തുന്നതാണോ ലത്തീഫിന്റെ ജോലി ...എഴുതി വെക്കുന്ന വിവരക്കേടുകള്‍ ഒന്നും ലത്തീഫ് വായിക്കുന്നില്ലേ ..സ്വന്തം പോസ്റ്റിലെ വൈരുദ്യങ്ങള്‍ പോലും ലതീഫിനു മനസ്സിലാകുന്നില്ലേ .....സ്വൊന്തം രീതിയില്‍ ഇതിനെക്കുറിച്ച്‌ ഒന്ന് പഠിച്ചുകൂടെ ....കുറെ നാളായി സത്യമറിയാന്‍ നടക്കുവാണല്ലോ .....

CKLatheef പറഞ്ഞു...

ഈ വിഷയത്തിലുള്ള എന്റെ ആറാമത്തെ പോസ്റ്റാണിത്. ഇതില്‍ ഒന്നോഴികെ ബാക്കി അഞ്ചും എന്റെ തന്നെ പോസ്റ്റുകളാണ്. ഇതനായി ഒരുപുസ്തകത്തെയും അവലംബിച്ചിട്ടില്ല എന്ന് പറയുന്നത് വലിയ മഹത്വമൊന്നുമല്ല. എങ്കിലും അവയില്‍ കണ്ടെത് പകര്‍ത്തുകയായിരുന്നില്ല. അവയില്‍ എനിക്ക് ബോധ്യപ്പെട്ട വസ്തുതകള്‍ എന്റെ ഭാഷയില്‍ കാട്ടിപ്പരുത്തി മുകളില്‍ സൂചിപ്പിച്ച പോലെ ലളിതമായി അവതരിപ്പിക്കുകയായിരുന്നു.

ഇതില്‍ മാത്രമാണ് ഞാന്‍ അധികം മാറ്റം വരുത്താതെ പോസ്റ്റാക്കിയത്. നിര്‍ഭാഗ്യവശാല്‍ അതിലായിരുന്നു എന്തെങ്കിലും അബദ്ധം ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞത്. ഞാന്‍ തല്‍കാലം കൂടുതല്‍ ചര്‍ചക്ക് നില്‍ക്കാതെ അടുത്ത പോസ്റ്റിലേക്ക് കടക്കാനുണ്ടായ കാരണവും അതുതന്നെ. എന്നാല്‍ പോലും അതില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങളെ ബാധിക്കുന്നതുമായിരുന്നില്ല അത്. വളരെയധികം കോപ്പി വിതരണം ചെയ്യപ്പെട്ട ഒരു ലഘുലേഖയിലെ മാറ്ററായിരുന്നു അത്. മേലില്‍ അത്തരം പ്രവര്‍ത്തനം ഇനി തുടരുന്നതല്ല. പരമാവധി എന്റെ മാത്രം ലേഖനങ്ങളായിരിക്കും ഇനി ഉള്‍പ്പെടുത്തുക.


ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് ബോധ്യപ്പെടാതിരിക്കുന്നതില്‍ എനിക്ക് പരാതിയില്ല അതേപ്രകാരം താങ്കളും സാജനും എന്തെങ്കിലും പറയുന്നത് ഞാന്‍ അംഗീകരിക്കാതിരിക്കുന്നതിലും വിഷമം വിചാരിക്കേണ്ടതില്ല. നിങ്ങളുടെ വാദം നിങ്ങള്‍ക്കെത്ര മഹത്വമെന്ന് തോന്നിയാലും മുഹമ്മദ് നബിയെക്കുറിച്ചുള്ള അജ്ഞതമാത്രമാണതില്‍ എനിക്ക് കാണാന്‍ കഴിയുന്നത്. എന്തൊക്കെയായാലും ഇസ്‌ലാം മതപണ്ഡിതല്‍ എഴുതിവെച്ചത് ഇക്കാര്യത്തില്‍ നിങ്ങള്‍ രണ്ടുപേരുടെയും അഭിപ്രായത്തെക്കാളും പോസ്റ്റിനെക്കാളും എനിക്ക് അവലംബിക്കാവുന്നതും എന്റെ ബുദ്ധിയോടും യുക്തിയോടും ഏറെ യോജിച്ചതുമാണ്. എന്തും പറയാന്‍ ഇത്ര തുറന്ന അവസരം നല്‍കിയിട്ടും അതില്‍ യുക്തിഭദ്രമായി കാര്യങ്ങള്‍ അവതരിപ്പിക്കാതെ യുക്തിവാദി ശൈലിയില്‍ അറിവില്ലായ്മ വിളിച്ചുപറയുകയായിരുന്നില്ല വേണ്ടത്. പലകമന്റുകളും കണ്ടില്ലെന്ന് നടിക്കുന്നത് അതില്‍ മറുപടി പറയാന്‍ ഒന്നുമില്ലാത്തതുകൊണ്ടും പിന്നെ അങ്ങനെയും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ടുമാണ്. എങ്കിലും കമന്റുകളിലൊക്കെ വിചാരത്തേക്കാള്‍ വികാരമാണെന്ന് പറയാതെ നിവൃത്തിയില്ല.

ഇനി താങ്കളുടെ കമന്റിലുള്‍പ്പെട്ട വിഷയത്തെക്കുറിച്ച് പരിശോധിക്കാം.

CKLatheef പറഞ്ഞു...

നിങ്ങള്‍ പറഞ്ഞ പ്രസ്തുത സംഭവത്തെ എന്തുകൊണ്ട് ഞാന്‍ മുഖവിലക്കെടുത്ത് അതില്‍ വിശ്വാസം കൈകൊണ്ട് ചര്‍ച അവസാനിപ്പിക്കുന്നില്ല എന്നാണ് താങ്കളുടെ കമന്റുകളുടെ മൊത്തം സന്ദേശം.

വളരെ വ്യക്തമാണ്.

1. യേശുപറഞ്ഞ കാര്യങ്ങളൊന്നും അവയില്‍ പുലരുന്നില്ല. മറിച്ച് ഞാന്‍ ചൂണ്ടിക്കാണിച്ച പോലെ അവ മുഹമ്മദ് നബിയില്‍ അത്ഭുതകരമായി യോജിച്ചുവരുന്നു.

2. ബൈബിള്‍ ആദ്യാവസാനം ദൈവികവചനമാണ് എന്ന് വിശ്വസിക്കാത്തതിനാല്‍ മനുഷ്യന്റെ കൈകടത്തലുകളും മാറ്റത്തിരുത്തലുകളും സംഭവിച്ചിട്ടുണ്ട്. അതിനാല്‍ ബൈബിളില്‍ പറഞ്ഞു എന്നതുകൊണ്ട് ഞാന്‍ വിശ്വസിക്കേണ്ടതില്ല.

3. ഖുര്‍ആന്‍ ദൈവികമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് പൂര്‍ണമായും ദൈവവചനങ്ങളാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ പോലും വാക്കുകള്‍ അതില്‍ ഇല്ല ഇങ്ങനെയുള്ള ഖുര്‍ആന്‍ യേശു പ്രവചിച്ചത് മുഹമ്മദ് നബിയെക്കുറിച്ചാണെന്ന് അര്‍ഥ ശങ്കക്കിയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുന്നു.

4. നിങ്ങള്‍ക്ക് ഇപ്പോള്‍ വഹിപ്പാനുള്ള ശക്തിയില്ലെന്നും മറ്റും പറയുന്നത് എന്ത് കൊണ്ടാണ് എന്ന് ബൈബിള്‍ പോലും വ്യക്തമാക്കുന്നില്ല. യേശു അവിടെ ഉള്ളത് അവരെ അശക്തരാക്കുന്ന എന്ത് പ്രതിഭാസമാണാവോ. 50 ദിവസത്തിനകം അവര്‍ ശക്തിനേടി എന്ന് പറയുന്നത് ഏതര്‍ഥത്തില്‍. എന്നിട്ട് അവരെ എല്ലാ അര്‍ഥത്തിലും വഴിനടത്തുകയും ന്യായത്തേയും നീതിയേയും പഠിപ്പിക്കുകയുമൊക്കെ ചെയ്യുന്ന ഒരു ശക്തി വന്നുവെന്ന് വിശ്വസിക്കാന്‍ മാത്രം അവിടെ ഞാനൊന്നും കണ്ടില്ല.

ചിന്തകന്‍ പറഞ്ഞു...

Tracking.....

CKLatheef പറഞ്ഞു...

പിന്നെ 'നിങ്ങള്‍' എന്ന് നാല് പ്രാവശ്യം പറഞ്ഞു എന്നാണ്. ഒരു പ്രവാചകന്‍ നിങ്ങള്‍ എന്ന് പറയുമ്പോള്‍ സ്വന്തം മുന്നിലിരിക്കുന്നവര്‍ എന്ന് എന്നതിനേക്കാള്‍ ആ പ്രവാചകനെ പിന്‍പറ്റിയവരെയാണ് പൊതുവായി പറയുമ്പോള്‍ അര്‍ഥമാക്കാറ്. ഇവിടെയും അങ്ങനെ ചിന്തിക്കുന്നതിനെ തടയുന്ന ഒന്നുമില്ല.

അതുവരെ ആരിലുമില്ലാത്ത ആ പുതിയ പ്രതിഭാസം. യേശു പോയിക്കഴിഞ്ഞാല്‍ മാത്രം വരുന്ന പ്രതിഭാസംമാണോ തീനാളത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട പരിശുദ്ധാത്മാവ്. ഈ പരിശുദ്ധാത്മാവും മുമ്പ് യേശുവിന്റെ കാലത്തുണ്ടായിരുന്ന പരിശുദ്ധാത്മാവും വല്ല വ്യത്യാസവുമുണ്ടോ ഇത്തരം കാര്യങ്ങള്‍ക്ക് ഇതുവരെ ഉത്തരം ലഭിച്ചില്ല. ആരും അതിനോട് പ്രതികരിച്ചില്ല. ബൈബിള്‍ സന്ദേശം പ്രചരിപ്പിക്കുന്നവരിലൊക്കെ ഈ പരിശുദ്ധാത്മാവുണ്ടോ. (ചിലര്‍ അപ്രകാരം സൂചിപ്പിക്കുകയുണ്ടായി).


പിന്നെ വരുന്ന സഹായകനെകുറിച്ച് ആര്‍ക്കും കാണാന്‍ കഴിയില്ല എന്ന് പറഞ്ഞു മുഹമ്മദിനെ ആര്‍ക്കും കാണാന്‍ കഴിഞ്ഞില്ലേ എന്നാണ് ചോദ്യം.

വചനം ഇങ്ങനെ.യോഹന്നാന് 14:17

ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.

ഇതാണ് മുഹമ്മദ് നബിയുമായി ഒരുനിലക്കും യേശു പ്രവചിച്ച സഹായകന്‍ യോജിക്കുകയില്ലെന്ന് പറയാന്‍ നല്‍കപ്പെട്ട മുഖ്യതെളിവ്. കാരണം മുഹമ്മദിനെ എല്ലാവര്‍ക്കും കാണാമായിരുന്നല്ലോ. പരിശുദ്ധാത്മാവിനെ ആര്‍ക്കും കാണാനാവില്ല. അതിനാല്‍ അത് പരിശുദ്ധാത്മാവ് തന്നെ.

എന്നാല്‍ ബാക്കി വചനങ്ങളെല്ലാം മുഹമ്മദുമായി യോജിച്ച് വന്നനിലക്ക് ഇനി ഇതിനെക്കുറിച്ച് ചിന്തിക്കാം. ആ സത്യത്തിന്റെ ആത്മാവ് ആഗതമാകുമ്പോള്‍ 'ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാല്‍ അതിനു അവനെ ലഭിപ്പാന്‍ കഴിയില്ല'. അപ്പോള്‍ വരുന്ന കാര്യസ്ഥനെ കാണുകയും അറിയുകയും ചെയ്യണം എന്ന് വന്നു, എങ്കിലേ ലഭിക്കൂ. എന്നാല്‍ ഇവിടെ പരിശുദ്ധാത്മാവ് വന്നതങ്ങനെയാണോ. നിങ്ങളോ അവന്‍ നിങ്ങളോട് കൂടെ വസിക്കയും നിങ്ങളില്‍ ഇരിക്കയും ചെയ്യുന്നത് കൊണ്ട് അവനെ അറിയുന്നു. അപ്പോള്‍ ഞാന്‍ പോയാലെ വരികയുള്ളൂ എന്ന് പറഞ്ഞ സത്യാത്മാവ് നിങ്ങളില്‍ വസിക്കയും ഇരിക്കയും ചെയ്യുന്നു എന്ന് പറയുമ്പോഴുള്ള വൈരുദ്ധ്യം എങ്ങനെ പരിഹരിക്കും.

എന്നാല്‍ മുഹമ്മദ് നബിയുമായി ബന്ധപ്പെടുത്തി ഇതിനെ ഒന്ന് വ്യാഖ്യാനിച്ചു നോക്കുക. മുഹമ്മദ് നബി ആഗതനാകുമ്പോള്‍ അന്നത്തെ ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാല്‍ മുഹമ്മദിനെ പ്രവാചകനെന്ന രൂപത്തില്‍ അവര്‍ക്ക് ലഭിച്ചില്ല. ശരിയായിരുന്നു അത് കാരണം പ്രവാചകന്‍ വേദം എന്നൊക്കെ പറയുന്നത് അവര്‍ കാണുകയൊ അറിയുകയോ ചെയ്തിരുന്നില്ല. എന്നാല്‍ യേശുവില്‍ വിശ്വസിച്ചവര്‍ക്ക് മുഹമ്മദ് നബിയെ യേശുവിന്റെ വാക്കുകളിലൂടെ പരിചയപ്പെടുകയും അവരുടെ മനസ്സുകളില്‍ അദ്ദേഹം ഇരിക്കുകയും ചെയ്തതിനാല്‍ പ്രവാചകനെ അറിഞ്ഞു. ഇവിടെ കാണുക എന്ന് പറഞ്ഞാന്‍ കണ്ണുകൊണ്ടുള്ള കാഴ്ചയല്ല അതിന് തെളിവ് അടുത്ത വചനം തന്നെ. അതിങ്ങനെ വായിക്കുക.

14:19 കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.

ഇവിടെയൊന്നും കണ്ണുകൊണ്ടുള്ള കാഴ്ചയല്ല ഉദ്ദേശ്യം എന്നത് വ്യക്തമാണ്. (ഇനി ഏതെങ്കിലും ക്രൈസ്തവ സുഹൃത്തുക്കള്‍ അങ്ങനെ വ്ിശ്വസിക്കുന്നെങ്കില്‍ ആയിക്കൊള്ളട്ടേ)

ഇനി മനസ്സിലാക്കാനുള്ളത്. മുഹമ്മദ് നബിയെ അപ്രകാരം അന്നത്തെ ക്രൈസ്തവ പണ്ഡിതര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞോ എന്നാണ്. 9ാം വയസില്‍ തന്നെ ലക്ഷണങ്ങള്‍ ക്രൈസ്തവ പാതിരിയായ സിറിയയിലെ ബുഹൈറക്ക് അതറിയാന്‍ കഴിഞ്ഞു. പിന്നീട് ദിവ്യസന്ദേശം ലഭിച്ചപ്പോള്‍ ആദ്യം അത് പ്രവാചകത്വം ലഭിക്കുകയായിരുന്നു എന്ന തിരിച്ചറിഞ്ഞത്. പ്രവാചക പത്‌നി ഖദീജയുടെ പിതൃവ്യപുത്രനായ വറഖതുബ്‌നു നൗഫല്‍ എന്ന ക്രിസ്തുമത പണ്ഡിതാണ്. മക്കയില്‍ നിന്ന് അഭയം തേടിയെത്തിയ മുസ്ലിംകളില്‍ നിന്ന് അന്നത്തെ എത്യേപ്യയിലെ ഭരണാധികാരി നേഗസ് പ്രവാചകനെ പെട്ടെന്ന് മനസ്സിലാക്കി. അദ്ദേഹം മറിയം എന്ന അധ്യായം പാരായണം ചെയ്ത് കേട്ടപ്പോള്‍ കരഞ്ഞുപോയി. സമ്മാനവുമായി അവരെ വിട്ടുകിട്ടാന്‍ മക്കയില്‍ നിന്ന് വന്ന അവിശ്വാസികളെ അദ്ദേഹം മടക്കിവിട്ടു.

അങ്ങനെ യേശുവിന്റെ പ്രവചനം മുഹമ്മദില്‍ അപ്പോഴും സത്യമായി
പുലര്‍ന്നു.

CKLatheef പറഞ്ഞു...

'ഇത് നിങ്ങളുടെ ആദ്യത്തെ പോസ്റ്റില്‍ ഇട്ടിരുന്നു ..അസംബന്ദങ്ങള്‍ മാത്രം നിറഞ്ഞ ആദ്യത്തെ പോസ്റ്റ്‌ പൂര്‍ത്തിയാക്കാതെ അടുത്തതിലെക്കെത്തിയിരിക്കുന്നു .... ഇവിടെയും ഏതോ വിവരദോഷി എഴുതിവെച്ച അറിവുകേട്‌ വിളബല് മാത്രം ...സാജന്റെ പോസ്റ്റ്‌ മനസ്സിരുത്തി വായിച്ചിരുന്നെങ്കില്‍ ഇതുപോലൊരു പോസ്റ്റ്‌ എഴുതില്ലായിരുന്നു ...'

ഇതിന് മറുപടി പറയുന്നതിന് മുമ്പ് ആ നല്‍കിയ ലിങ്കിലൊക്കെ ഒന്ന് സന്ദര്‍ശിച്ച് വരിക. എന്നിട്ട് ആര്‍ക്കെങ്കിലും ഇദ്ദേഹത്തിന്റ ഇതേ അഭിപ്രായമുണ്ടെങ്കില്‍ അപ്പോള്‍ മറുപടി പറയാം. അതായത് അത് മനസ്സിരുത്തി വായിച്ചിരുന്നെങ്കില്‍ ഞാന്‍ ഇതുപോലെ ഒരു പോസ്റ്റ് ഇടുമായിരുന്നില്ല.!!!??.

CKLatheef പറഞ്ഞു...

'അല്ലാതെ 500 വര്ഷം കഴിഞ്ഞു സംഭവിക്കുന്ന മുഹമ്മദിന്റെ വരവിനെക്കുറിച്ചല്ല .....ശത്രുക്കളെ സ്നേഹിക്കാന്‍ പറഞ്ഞ ക്രിസ്തുവിന്റെ സഹായകനായി യുദ്ദക്കൊതിയനായ മുഹമ്മദു എങ്ങനെ വരും .....ഇതില്‍ ഒരു തീരുമാനത്തിലെത്തിയിട്ടു പോരെ കൂടുതല്‍ അന്വേഷണം ...'

ഞാന്‍ പറയുന്നത് ഇപ്പോള്‍ നിങ്ങള്‍ക്ക് വഹിപ്പാന്‍ കഴിയില്ലെന്നും. കാര്യസ്ഥന്‍ വരുമ്പോള്‍ നിങ്ങളെ സകലസത്യത്തിലും വഴിനടത്തുമെന്നുമെന്നും സത്യത്തെയും നീതിയെയും ഉണര്‍ത്തുമെന്നുമൊക്കെ പറഞ്ഞ ആ സംഭവം 500 വര്‍ഷം കഴിഞ്ഞുള്ള മുഹമ്മദിന്റെ വരവിനെക്കുറിച്ചല്ല എങ്കില്‍
പിന്നെ എന്തിനെക്കുറിച്ചാണ് എന്നതാണ് തീരുമാനമാകാത്ത കാര്യം. ഒരു പ്രവാചകനെക്കുറിച്ച യുദ്ധക്കൊതിയന്‍ എന്നൊക്കെ പറയുന്നത് അക്കാര്യത്തിലുള്ള അജ്ഞതയുടെ ആഴം ഏത്രത്തോളമുണ്ട് എന്ന് മനസ്സിലാക്കിത്തരുന്നു. ഇതൊരു മനശാസ്ത പ്രതിരോധമാണ് എന്ന് തോന്നുന്നു. നിരന്തരം ആവര്‍ത്തിച്ച് ഒരു കാര്യം ജനഹൃദയത്തില്‍ സ്ഥാപിച്ചെടുക്കുക. യേശുവിനെ അവതരിപ്പിക്കുമ്പോള്‍ ശത്രുക്കളെ സ്‌നേഹിക്കാന്‍ പറഞ്ഞ ക്രിസ്തു. മുഹമ്മദ് നബിയെക്കുറിച്ചാകുമ്പോള്‍ യുദ്ധക്കൊതിയന്‍. ഇത്തരമൊരു സംവാദത്തില്‍ പോലും താങ്കള്‍ അപ്രകാരം പറയുന്നെങ്കില്‍ അത്രമാത്രം ആ അബദ്ധധാരണ താങ്കളുടെ ഉള്ളില്‍ സ്ഥലം പിടിച്ചിരിക്കുന്നു എന്ന് പറയേണ്ടിവരും. പത്തിലധികം പോസ്റ്റിലൂടെ പ്രവാചകന്റെ യുദ്ധവുമായി ബന്ധപ്പെട്ട കാര്യം ഞാന്‍ വ്യക്തമാക്കിയതാണ്.

ഇവിടെ യേശുവിനെ ഒരു വായില്‍ കയ്യിട്ടാല്‍ പോലും കടിക്കാത്ത നിര്‍ഗുണനായി അവതരിപ്പിക്കുന്നതിലെ തന്ത്രം തിരിച്ചറിയപ്പെടാതെ പോകരുത്. അത്യാവശ്യം മുഹമ്മദ് നബിയെ പോലെ തന്റേടവും ധൈര്യവുമുള്ള പ്രവാചകനായിരുന്നു ഇസാ നബി എന്നാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. ശക്തിയായി പ്രതികരിക്കേണ്ടിടത്ത് അങ്ങനെത്തന്നെ പ്രതികരിച്ചിരുന്നു. മുഹമ്മദ് നബിക്ക് തന്റെ പിന്നില്‍ അണിനിരന്ന ഒരു വലിയ സമൂഹത്തെ നയിക്കേണ്ടതും അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടതുമുണ്ടായിരുന്നു. അതോടൊപ്പം അദ്ദേഹം ഒരു രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു. അതിസമര്‍ഥന്‍ നിയതന്ത്രജ്ഞന്‍ ഭരണനിപുണന്‍ അതിനാല്‍ അദ്ദേഹത്തിന് യുദ്ധം നയിക്കേണ്ടിവന്നു. ശത്രുക്കളുടെ പടയണി പാരാവാരം പോലെ വന്നപ്പോള്‍ അവയെ ചെറുത്ത് നിന്ന് തന്നെ പിന്നില്‍ അണിനിരന്ന് വിശ്വാസികളെ ശത്രുക്കള്‍ മുന്നിലേക്ക് എറിഞ്ഞുകൊടുത്തില്ല എന്നത് തെറ്റല്ല. യേശുവിന് ഇതേ സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിരുന്നെങ്കില്‍ അദ്ദേഹവും ഇതേപോലെ പോരാടുമായിരുന്നു. ഇല്ലെങ്കില്‍ ഒരു മഹാഭീരു എന്നല്ലാതെ ഒരു വിശേഷണത്തിനും അദ്ദേഹം അര്‍ഹമായിരുന്നില്ല. പക്ഷേ ഇവിടെ പ്രചരിപ്പിക്കുന്നത് പോലെ അദ്ദേഹം മഹാസാധുവായിരുന്നില്ല അക്കാര്യത്തില്‍ അദ്ദേഹം മുഹമ്മദിനെപ്പോലെ തന്നെയായിരുന്നു. യേശുവിന് ബലം പ്രയോഗിക്കേണ്ട അധികം സന്ദര്‍ഭം ഉണ്ടായതായി കാണുന്നില്ല. കിട്ടിയ സന്ദര്‍ഭത്തില്‍ അദ്ദേഹം ചെയ്തതെന്താണെന്നോ താഴെ വചനം വായിക്കുക.

' 2:14 ദൈവാലയത്തിൽ കാള, ആടു, പ്രാവു, എന്നിവയെ വിലക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊൻ വാണിഭക്കാരെയും കണ്ടിട്ടു കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടും കൂടെ എല്ലാവരെയും ദൈവാലയത്തിൽ നിന്നു പുറത്താക്കി. പൊൻ വാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു;'

ശത്രുക്കളെ സ്‌നേഹിച്ചു. സ്‌നേഹിക്കൂ.. എന്നൊക്കെ പ്രചാരണത്തിന് ഉപയോഗിക്കാം. അല്ലാതെ പ്രായോഗികമല്ല. എന്ന് ഒന്നുകൂടി ഉണര്‍ത്തട്ടെ. ഞാനൊരിക്കല്‍ കൂടി പറയുന്നു ശത്രുക്കളെ സ്‌നേഹിക്കേണ്ട; ശത്രുക്കളാക്കി, ശത്രുക്കളെന്ന് വരുത്തി ഉന്‍മൂലനം ചെയ്യുന്ന പരിപാടി മാത്രം ആരും സ്വീകരിക്കില്ലെന്ന് തീരുമാനിച്ചാല്‍, അപ്രകാരം നടപ്പാക്കിക്കൊണ്ടിരിക്കുന്നവരെ ഫലപ്രദമായി തടയാന്‍ സാധിച്ചാല്‍ ഇന്ന് നാം കാണുന്ന സകല പ്രശ്‌നങ്ങള്‍ക്കും പിന്നീട് പരിഹാരം വളരെ എളുപ്പമായിരിക്കും.

ചുരുക്കത്തില്‍ എന്റെ ഭാഗത്ത് തീരുമാനത്തിലെത്തേണ്ടുന്ന ഒരു കാര്യവുമില്ല ചര്‍ചയും അന്വേഷണവും തുടരുന്നതിന് തടസ്സമായി.

CKLatheef പറഞ്ഞു...

Nasiyansan പറഞ്ഞു...
'എനിക്ക് ലതീഫിനോട് പറയാനുള്ളത് ...ഇസ്ലാം പണ്ഡിതന്മാര്‍ എന്ന് പറഞ്ഞു പലരും പലതും എഴുതി വെച്ചിട്ടുണ്ടായിരിക്കും ..അതിനെ ഒന്നും ചോദ്യം ചെയ്യാതെ അതുപോലെ പകര്‍ത്തുന്നതാണോ ലത്തീഫിന്റെ ജോലി ...എഴുതി വെക്കുന്ന വിവരക്കേടുകള്‍ ഒന്നും ലത്തീഫ് വായിക്കുന്നില്ലേ ..സ്വന്തം പോസ്റ്റിലെ വൈരുദ്യങ്ങള്‍ പോലും ലതീഫിനു മനസ്സിലാകുന്നില്ലേ .....സ്വൊന്തം രീതിയില്‍ ഇതിനെക്കുറിച്ച്‌ ഒന്ന് പഠിച്ചുകൂടെ ....കുറെ നാളായി സത്യമറിയാന്‍ നടക്കുവാണല്ലോ .....

മറ്റുള്ളവര്‍ എഴുതിവെച്ചത് പോസ്റ്റാക്കുന്നവരുണ്ട്. ഞാനും ചിലപ്പോള്‍ അത് ചെയ്യാറുണ്ട്. അതൊരുമഹാപാതകമായി എനിക്ക് തോന്നുന്നുമില്ല.പക്ഷെ ഈ ബ്ലോഗില്‍ ചര്‍ചചെയ്യാനുള്ളത് കൊണ്ട് 95 ശതമാനവും എന്റെ തന്നെ ലേഖനങ്ങളാണ്. ഞാന്‍ അവകാശപ്പെട്ടാലും 5% മാത്രമേ എന്റേതായി ഉണ്ടാവൂ. എനിക്ക് ഇവയ്ക്ക് മറുപടി പറയാന്‍ കഴിയുന്നതും ഇത് എന്റെ ചിന്തകളായതുകൊണ്ടുകൂടിയാണ്. സ്വന്തം നിലക്ക് എന്ന് പറഞ്ഞാലും അതില്‍ മറ്റുള്ളവരുടെ പുസ്തകങ്ങളും ലേഖനങ്ങളുമൊക്കെ വരുമല്ലോ.ഇത് കഥയും കവിതയുമൊന്നുമല്ല, മൗലികത അവകാശപ്പെടാന്‍ .


സ്വന്തം പോസ്റ്റിലെ അബദ്ധം ചൂണ്ടിക്കാണിക്കണമെന്ന് ഞാന്‍ കൂടെകൂടെ പറഞ്ഞിരുന്നു. ആരും കാര്യമായി ഒന്നും ചൂണ്ടികാണിച്ചു കണ്ടില്ല. മറുപടി പറഞ്ഞ് കഴിഞ്ഞപ്പോള്‍ ഒരു മാന്യന്‍ തന്റെ കമന്റുകളൊക്കെ ഡിലീറ്റ് ചെയ്തു കളഞ്ഞു. കാരണം ഒന്നും എനിക്ക് ഊഹിക്കാന്‍ കഴിയുന്നില്ല. ഒരു പക്ഷെ അദ്ദേഹത്തിന്റെ കമന്റുകള്‍ എന്റെ മറുപടിക്ക് ശക്തിപകരുന്നു എന്ന് തോന്നിയതുകൊണ്ടാകാം. ഞാന്‍ ഇക്കാര്യത്തില്‍ പഠിതാവ് തന്നെയാണ്. അതേ പത്തുനാല്‍പത് കൊല്ലമായി കൂടുതല്‍ സത്യങ്ങള്‍ അറിയണം എന്ന് വിചാരിച്ച് നടക്കുകയാണ്. പരമസത്യം ഞാന്‍ കണ്ടെത്തിക്കഴിഞ്ഞു. ഇനിയും കണ്ടെത്തേണ്ട സത്യങ്ങളുണ്ട്. കണ്ണടച്ചാല്‍ എനിക്ക് സമാധാനം എന്ന് പറയുന്നത്, വസ്തുതകളെ അഭിമുഖീകരിക്കാനുള്ള ധൈര്യമില്ലായ്മയായി ഞാന്‍ മനസ്സിലാക്കുന്നു.

സന്തോഷ്‌ പറഞ്ഞു...

സുഹൃത്തേ, എന്നെ മാന്യന്‍ എന്ന് വിളിച്ചതില്‍നിന്നും ഞാന്‍ താങ്കളോട് മാന്യമായി ആണ് പെരുമാറിയത് എന്ന് സമ്മതിക്കുമല്ലോ? പക്ഷെ എനിക്ക് താങ്കള്‍ ഒരു മാന്യനാണെന്ന് തോന്നുന്നില്ല, ആയിരുന്നുവെങ്കില്‍ താങ്കള്‍ ഇങ്ങനെ എഴുതുമായിരുന്നില്ല -

സ്വന്തം പോസ്റ്റിലെ അബദ്ധം ചൂണ്ടിക്കാണിക്കണമെന്ന് ഞാന്‍ കൂടെകൂടെ പറഞ്ഞിരുന്നു. ആരും കാര്യമായി ഒന്നും ചൂണ്ടികാണിച്ചു കണ്ടില്ല. മറുപടി പറഞ്ഞ് കഴിഞ്ഞപ്പോള്‍ ഒരു മാന്യന്‍ തന്റെ കമന്റുകളൊക്കെ ഡിലീറ്റ് ചെയ്തു കളഞ്ഞു. കാരണം ഒന്നും എനിക്ക് ഊഹിക്കാന്‍ കഴിയുന്നില്ല. ഒരു പക്ഷെ അദ്ദേഹത്തിന്റെ കമന്റുകള്‍ എന്റെ മറുപടിക്ക് ശക്തിപകരുന്നു എന്ന് തോന്നിയതുകൊണ്ടാകാം. -

എന്റെ കമന്റുകളുടെ കാര്യത്തിലെങ്കിലും താങ്കള്‍ക്കു നുണ പറയാതെ ഇരിക്കാമായിരുന്നു. എന്റെ കമന്റുകള്‍ എന്ത് ചെയ്തുവെന്ന് ഞാന്‍ താങ്കളുടെ അതെ പോസ്റ്റില്‍ തന്നെ എഴുതിയിട്ടുണ്ടായിരുന്നു. ദാ ഇങ്ങനെ...

കമന്റുകള്‍ എല്ലാം ചേര്‍ത്ത് ഞാനൊരു ബ്ലോഗ്‌ ഉണ്ടാക്കി, അതിന്റെ ലിങ്ക് മുകളില്‍ കൊടുത്തിട്ടുണ്ട്‌. ആ പോസ്റ്റില്‍ തങ്ങളുടെ ബ്ലോഗിലേക്കുള്ള ലിങ്ക്ചേര്‍ത്തിട്ടുണ്ട്. യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ? - സി. കെ ലത്തീഫിനുള്ള തിരുത്തുകള്‍ - http://thiruthukal.blogspot.com/2010/02/blog-post.html

എന്റെ ഈ പോസ്റ്റില്‍ താങ്കളുടെ കമന്റും രേഖപ്പെടുത്തിയിട്ടു എന്നോട് -

താങ്കളുടെ കമന്റുകള്‍ പോസ്റ്റാക്കിയതിലും അതില്‍ എന്റെ ബ്ലോഗിലേക്ക് ലിങ്ക് നല്‍കിയതിലും സന്തോഷം. പക്ഷെ അതിനെന്തിനാ കമന്റുകള്‍ ഡീലീറ്റ് ചെയ്തത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്. നോക്കൂ എന്റെ ഉത്തരങ്ങള്‍ ഇപ്പോള്‍ ആകെ ബുദ്ധിമുട്ടിലായില്ലേ.:)

- ഇങ്ങനെയൊരു അഭിപ്രയയവും പറഞ്ഞിട്ട് നാണമില്ലേ മനുഷ്യാ സ്വന്തം ബ്ലോഗില്‍ തൊട്ടടുത്ത ലേഖനത്തില്‍ എന്റെ കമന്റുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അറിയില്ല എന്നൊരു നുണ പറയാന്‍??

താങ്കളുടെ പോസ്റ്റില്‍നിന്നും എനിക്ക് മനസിയാല അബദ്ധങ്ങള്‍ അല്ലെ ഞാന്‍ എന്റെ ലേഖനത്തില്‍ എഴുതിയത്? ഒരെന്നതിനെങ്കിലും താങ്കള്‍ വ്യക്തമായ മറുപടി പറഞ്ഞോ? എന്നിട്ട് വീണ്ടും സ്വയം വലിയവനാകാന്‍ മറ്റൊരു പോസ്റ്റുമായി വരുന്നു..... ലജ്ജാകരം....

(ഈ കമന്റു താങ്കള്‍ ഡിലീറ്റ് ചെയ്യില്ല എന്ന് കരുതുന്നു...)

CKLatheef പറഞ്ഞു...

'ഇങ്ങനെയൊരു അഭിപ്രയയവും പറഞ്ഞിട്ട് നാണമില്ലേ മനുഷ്യാ സ്വന്തം ബ്ലോഗില്‍ തൊട്ടടുത്ത ലേഖനത്തില്‍ എന്റെ കമന്റുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അറിയില്ല എന്നൊരു നുണ പറയാന്‍??

പ്രിയ സന്തോഷ് ,

ഞാന്‍ നുണപറഞ്ഞു എന്ന് തോന്നിയതുകൊണ്ടാണ് താങ്കള്‍ പ്രകോപിതനായത് എന്ന് തോന്നുന്നു. വ്യക്തിപരമായ പരാമര്‍ശങ്ങളും പരിഹാസങ്ങള്‍ക്കും മറുപടി പറയുന്നതിനേക്കാള്‍ നല്ലത് അത്തരം കമന്റുകള്‍ നീക്കം ചെയ്യലാണ് എന്നാണ് എന്റെ മതം. പക്ഷെ ഇവിടെ താങ്കള്‍ തെറ്റിദ്ധരിച്ചതാകാന്‍ ഇടയുള്ളത് കൊണ്ടും എന്റെ സത്യസന്ധതയെ ചോദ്യം ചെയ്തതുകൊണ്ടും വ്യക്തമാക്കാതെ തരമില്ല. ഞാനീ കമന്റ് എഴുതി പോസ്റ്റ് ചെയ്തതിന് ശേഷമാണ് താങ്കള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തതിന് ന്യയീകരണമല്ലെങ്കിലും ഒരു മറുപടി തന്നത്. കമന്റ് പോസ്റ്റ് ചെയ്ത സമയം ശ്രദ്ധിച്ചാല്‍ താങ്കള്‍ക്കത് മനസ്സിലാക്കാവുന്നതേയുള്ളൂ. അതുകൊണ്ട് ദയവായി ശാന്തനാകുക. നിങ്ങളുടെ കമന്റുകള്‍ നിങ്ങളുടെ ഇഷ്ടാനുസരണം ഡിലീറ്റ് ചെയ്യുകയോ നിലനിര്‍ത്തുകയോ ചെയ്യാം. സ്വന്തം കമന്റുകള്‍ തരക്കേടില്ല എന്ന് തോന്നുന്നവര്‍ അതുവെച്ച് സ്വന്തം ബ്ലോഗില്‍ പോസ്റ്റായി പ്രസിദ്ധീകരിക്കുന്നവരുമുണ്ട്. പക്ഷെ കാരണമൊന്നുമില്ലാതെ മറുപടി പറഞ്ഞ് കഴിഞ്ഞ ശേഷം അവയെല്ലാം ഒറ്റയടിക്ക് ഡിലീറ്റ് ചെയ്യുന്ന അനുഭവം എനിക്കിത് രണ്ടാമത്തേതാണ്. എല്ലാറ്റിനും കൃത്യമായി മറുപടി പറഞ്ഞതിന് ശേഷമാണ് രണ്ട് സംഭവും. അത് താങ്കളുടെ ഇഷ്ടം. താങ്കള്‍ മറുപടി പറഞ്ഞ ശേഷം ഞാനതിനെ തമാശയായിട്ടാണ് കണ്ടത്. സ്‌മൈലി കണ്ടില്ലേ. പക്ഷെ ഞാന്‍ പറഞ്ഞത് തിരുത്താന്‍ മാത്രമുള്ള ഒരു ന്യായീകരണം അതിലില്ല. കാരണം നിങ്ങളുടെ കമന്റ് ഒന്നുപോലും ഞാന്‍ ഡിലീറ്റ് ചെയ്തിട്ടില്ല. താങ്കള്‍ക്ക് പോസ്റ്റാക്കാന്‍ ഡിലീറ്റ് ചെയ്യേണ്ട ആവശ്യമെന്തുണ്ട്. മേലാല്‍ താങ്കള്‍ മാന്യനാണ് എന്നുണ്ടെങ്കില്‍ ഇപ്പണി ചെയ്യാതിരിക്കുന്നതാണ് ഉചിതം. മാന്യത എന്നത് നഷ്ടപ്പെടാന്‍ വലിയ പ്രയാസമില്ല. നേടിയെടുക്കാന്‍ വളരെ ബുദ്ധിമുട്ടും ആണ്.

എതായാലും ഈ ഒരു സംഭവത്തിന്റെ പേരില്‍ എന്റെ മാന്യത നഷ്ടപ്പെടുന്നില്ല. താങ്കള്‍ അത് അംഗീകരിച്ചാലും ഇല്ലെങ്കിലും.

ഇത്തരം സന്ദര്‍ഭത്തിലാണ് 'ശത്രുവിനെ സ്‌നേഹിക്കുക' എന്ന യേശുവിന്റെ വചനം പ്രവര്‍ത്തികമാക്കി എന്റെ വായടക്കേണ്ടത്. ഒരു പക്ഷെ എന്നെ ശത്രുവായി സ്വീകരിക്കാത്തതുകൊണ്ടാകും അല്ലേ :)

പിന്നെ താങ്കളുടെ പോസ്റ്റില്‍ വന്ന് വീണ്ടും മറുപടി പറയാതിരിക്കാനുള്ള കാരണം ഇനി ഞാന്‍ വെറെത്തന്നെ പറയേണ്ടതുണ്ടോ. നമ്മുടെ സമയത്തിനൊക്കെ അല്‍പം വിലയില്ലേ.:)

CKLatheef പറഞ്ഞു...

ഒരു പക്ഷെ മറ്റൊരു പോസ്റ്റിനുവേണ്ടി താങ്കള്‍ ഇനിയും കമന്റ് ഡിലീറ്റാന്‍ സാധ്യതയുണ്ട് അതിനാല്‍ അതിന്റെ സമയം ഇവിടെ നല്‍കുന്നത് നന്നായിരിക്കും.

'സ്വന്തം പോസ്റ്റിലെ അബദ്ധം ചൂണ്ടിക്കാണിക്കണമെന്ന് ഞാന്‍ കൂടെകൂടെ പറഞ്ഞിരുന്നു. ആരും കാര്യമായി ഒന്നും ചൂണ്ടികാണിച്ചു കണ്ടില്ല. മറുപടി പറഞ്ഞ് കഴിഞ്ഞപ്പോള്‍ ഒരു മാന്യന്‍ തന്റെ കമന്റുകളൊക്കെ ഡിലീറ്റ് ചെയ്തു കളഞ്ഞു. കാരണം ഒന്നും എനിക്ക് ഊഹിക്കാന്‍ കഴിയുന്നില്ല. ഒരു പക്ഷെ അദ്ദേഹത്തിന്റെ കമന്റുകള്‍ എന്റെ മറുപടിക്ക് ശക്തിപകരുന്നു എന്ന് തോന്നിയതുകൊണ്ടാകാം.'
ഇത് ഞാന്‍ പറഞ്ഞപ്പോള്‍ സമയം 2010, ഫെബ്രുവരി 24 9:17 pm

----------------------
Santhosh C പറഞ്ഞു...
'കമന്റുകള്‍ എല്ലാം ചേര്‍ത്ത് ഞാനൊരു ബ്ലോഗ്‌ ഉണ്ടാക്കി, അതിന്റെ ലിങ്ക് മുകളില്‍ കൊടുത്തിട്ടുണ്ട്‌. ആ പോസ്റ്റില്‍ തങ്ങളുടെ ബ്ലോഗിലേക്കുള്ള ലിങ്ക്ചേര്‍ത്തിട്ടുണ്ട്.'
2010, ഫെബ്രുവരി 24 9:53 pm

---------------
CKLatheef പറഞ്ഞു...

പ്രിയ സന്തോഷ്.

താങ്കളുടെ കമന്റുകള്‍ പോസ്റ്റാക്കിയതിലും അതില്‍ എന്റെ ബ്ലോഗിലേക്ക് ലിങ്ക് നല്‍കിയതിലും സന്തോഷം. പക്ഷെ അതിനെന്തിനാ കമന്റുകള്‍ ഡീലീറ്റ് ചെയ്തത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്. നോക്കൂ എന്റെ ഉത്തരങ്ങള്‍ ഇപ്പോള്‍ ആകെ ബുദ്ധിമുട്ടിലായില്ലേ.:)

Santhosh said..

'എന്റെ കമന്റുകളുടെ കാര്യത്തിലെങ്കിലും താങ്കള്‍ക്കു നുണ പറയാതെ ഇരിക്കാമായിരുന്നു.'
--------------------
'ഒരു പക്ഷെ അദ്ദേഹത്തിന്റെ കമന്റുകള്‍ എന്റെ മറുപടിക്ക് ശക്തിപകരുന്നു എന്ന് തോന്നിയതുകൊണ്ടാകാം.'

ഇനി ഒരു കാര്യം കൂടി, ഞാനീ പറഞ്ഞത് എങ്ങനെ കളവാകും. കാരണം ചോദിച്ച് മണിക്കൂറുകള്‍ കഴിഞ്ഞ് ഉത്തരം ലഭിക്കാതെയായപ്പോള്‍ ഒരു സാധ്യത കാണുകയായിരുന്നു. അതിനെനിക്ക് അവകാശമുണ്ട്.
--------------

സന്തോഷ് സ്വന്തം കമന്റ് ഡിലീറ്റ് ചെയ്യാനുള്ള കാരണം ഇപ്പോള്‍ ഞാന്‍ പറയാതെ മറ്റുള്ളവര്‍ക്ക് മനസ്സിലായിരിക്കും.

സന്തോഷ്‌ പറഞ്ഞു...

സുഹൃത്തേ ഞാന്‍ താങ്കളുടെ " യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ ? " എന്ന പോസ്റ്റില്‍ എഴുതിയ കമന്റുകള്‍ ആണല്ലോ നമ്മള്‍ തമ്മില്‍ ഇപ്പോള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടാനുള്ള കാരണം. അതുകൊണ്ടുതന്നെ നമ്മളില്‍ ആര്‍ക്കാണ് തെറ്റ് പറ്റിയതെന്നു മറ്റുള്ളവര്‍ക്ക് മനസിലാക്കി കൊടുക്കേണ്ട ബാധ്യത നമുക്കുണ്ട്. താങ്കളുടെ ഭാഗം വളരെ വ്യക്തമായി ഇതിനുമുന്‍പുള്ള കമന്റില്‍ താങ്കള്‍ ന്യായീകരിച്ചു. അതുകൊണ്ടുതന്നെ എന്റെ ഭാഗം ഞാന്‍ പറഞ്ഞില്ലെങ്കില്‍ ഞാന്‍ തെറ്റിദ്ധരിക്കപ്പെടും.
------------------------------------------------------------
'സ്വന്തം പോസ്റ്റിലെ അബദ്ധം ചൂണ്ടിക്കാണിക്കണമെന്ന് ഞാന്‍ കൂടെകൂടെ പറഞ്ഞിരുന്നു. ആരും കാര്യമായി ഒന്നും ചൂണ്ടികാണിച്ചു കണ്ടില്ല. മറുപടി പറഞ്ഞ് കഴിഞ്ഞപ്പോള്‍ ഒരു മാന്യന്‍ തന്റെ കമന്റുകളൊക്കെ ഡിലീറ്റ് ചെയ്തു കളഞ്ഞു. കാരണം ഒന്നും എനിക്ക് ഊഹിക്കാന്‍ കഴിയുന്നില്ല. ഒരു പക്ഷെ അദ്ദേഹത്തിന്റെ കമന്റുകള്‍ എന്റെ മറുപടിക്ക് ശക്തിപകരുന്നു എന്ന് തോന്നിയതുകൊണ്ടാകാം.' ഇത് ഞാന്‍ പറഞ്ഞപ്പോള്‍ സമയം 2010, ഫെബ്രുവരി 24 9:17 pm



താങ്കളുടെ ഈ വാചകങ്ങള്‍ വളരെ ശരിയാണ്. പക്ഷെ താങ്കളുടെ ഈ കമന്റിനു മുന്‍പുതന്നെ താങ്കളുടെ അതേ പോസ്റ്റില്‍ എന്റെ ബ്ലോഗിലേക്കുള്ള ലിങ്ക് ഞാന്‍ കൊടുത്തിരുന്നു. :

Santhosh C പറഞ്ഞു... യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ? - സി. കെ ലത്തീഫിനുള്ള തിരുത്തുകള്‍ - http://thiruthukal.blogspot.com/2010/02/blog-post.html 2010, ഫെബ്രുവരി 23 11:14 pm
------------------------------------------------------------------------
Santhosh C പറഞ്ഞു...
'കമന്റുകള്‍ എല്ലാം ചേര്‍ത്ത് ഞാനൊരു ബ്ലോഗ്‌ ഉണ്ടാക്കി, അതിന്റെ ലിങ്ക് മുകളില്‍ കൊടുത്തിട്ടുണ്ട്‌. ആ പോസ്റ്റില്‍ തങ്ങളുടെ ബ്ലോഗിലേക്കുള്ള ലിങ്ക്ചേര്‍ത്തിട്ടുണ്ട്.'
2010, ഫെബ്രുവരി 24 9:53 pm
---------------------------------------------------------------------------
2010, ഫെബ്രുവരി 23 11:14 pm നു ഞാന്‍ എഴുതിയ കമന്റോ 2010, ഫെബ്രുവരി 23 11:11 pm നു പോസ്റ്റ്‌ ചെയ്ത ലേഖനമോ വായിക്കാതെയാണ് താങ്കള്‍ 2010, ഫെബ്രുവരി 24 9:17 pm നു സ്വന്തം ബ്ലോഗിലെ മറ്റൊരു പോസ്റ്റില്‍ - "സ്വന്തം പോസ്റ്റിലെ അബദ്ധം ചൂണ്ടിക്കാണിക്കണമെന്ന് ഞാന്‍ കൂടെകൂടെ പറഞ്ഞിരുന്നു. ആരും കാര്യമായി ഒന്നും ചൂണ്ടികാണിച്ചു കണ്ടില്ല. മറുപടി പറഞ്ഞ് കഴിഞ്ഞപ്പോള്‍ ഒരു മാന്യന്‍ തന്റെ കമന്റുകളൊക്കെ ഡിലീറ്റ് ചെയ്തു കളഞ്ഞു. കാരണം ഒന്നും എനിക്ക് ഊഹിക്കാന്‍ കഴിയുന്നില്ല. ഒരു പക്ഷെ അദ്ദേഹത്തിന്റെ കമന്റുകള്‍ എന്റെ മറുപടിക്ക് ശക്തിപകരുന്നു എന്ന് തോന്നിയതുകൊണ്ടാകാം." ഇങ്ങനെയൊരു കമന്റ് എഴുതിയതെന്നു ഞാന്‍ എങ്ങനെ കരുതും....?

സന്തോഷ്‌ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
സന്തോഷ്‌ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
സന്തോഷ്‌ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

പ്രിയ സന്തോഷ് ,

ഇത്രയും ആയ സ്ഥിതിക്ക് ഇനി ഇവിടെയും താങ്കളുടെ കമന്റുകള്‍ ചിതറിക്കിടക്കേണ്ട. അവയും എടുത്ത് താങ്കളുടെ പോസ്റ്റില്‍ ചേര്‍ത്തോളൂ. ഇത്തരം അസംബന്ധങ്ങള്‍ക്ക് മറുപടി പറയാന്‍ സമയമില്ലാത്തതിനാല്‍ താങ്കളുടെ മൂന്ന് കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നു. പോസ്റ്റിലെ വിഷയത്തില്‍ താങ്കള്‍ക്കൊന്നും ഇവിടെ പറയാനില്ല എന്ന് തോന്നുന്നു.

താങ്കള്‍ പോസ്റ്റ് ഇട്ടതില്‍ നിന്നുതന്നെ താങ്കള്‍ അതിനുവേണ്ടിയാണ് കമന്റ് ഡിലീറ്റ് ചെയ്ത് എന്ന് ഞാന്‍ മനസ്സിലാക്കണമായിരുന്നു എന്നതാണല്ലോ ഞാന്‍ പുതുതായി പറഞ്ഞ കാര്യം. മേല്‍ താങ്കള്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ ഞാന്‍ അങ്ങനെ മനസ്സിലാക്കിക്കോളാം.

സന്തോഷ്‌ പറഞ്ഞു...

എന്റെ മൂന്നാമത്തെ ലേഖനം താങ്കളുടെ ഈ ലേഖനത്തിന്റെ വിഷയം ആണ് - യേശുപ്രവചിച്ച ആശ്വാസദായകന്‍ - സി. കെ ലത്തീഫിനുള്ള തിരുത്തുകള്‍. ഈ ലേഖനം താങ്കള്‍ക്കു താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍നിന്നും വായിക്കാം.

http://thiruthukal.blogspot.com/2010/02/blog-post_26.html പോസ്റ്റ് ചെയ്തത് 2/26/2010 01:23:00 AM

ഇനി അതിനു സമയക്കുറവു ആണെങ്കില്‍ ഞാന്‍ അവ ഓരോന്നും ഇവിടെ കമന്റാക്കാം....

സന്തോഷ്‌ പറഞ്ഞു...

1. ബൈബിള്‍ പൂര്‍ണമായും വിശ്വസിക്കേണ്ടതുണ്ടെന്ന് കരുതുന്ന ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ ചര്‍ച അവിടെ അവസാനിപ്പിക്കാനാണ് സാധ്യത. -

താങ്കളോട് ചര്‍ച്ചയ്ക്കു വരുന്ന ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ ബൈബിള്‍ പൂര്‍ണമായും വിശ്വസിക്കേണ്ട എന്ന് കരുതുന്നവര്‍ മാത്രമാണ് എന്നാണോ താങ്കള്‍ ഇവിടെ ഉദ്ദേശിക്കുന്നത്?
---------------------------------------------
2. ഒരു പ്രവാചകന്‍ നല്‍കിയ സന്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാനും അക്ഷരംപ്രതി നടപ്പില്‍ വരുത്താനും സാധിക്കുമാറ് പക്വത പ്രാപിച്ച ഒരു ജനതയിലാണ് മുഹമ്മദ് നബി ആഗതനായത്. പ്രവാചകത്വത്തിന്റെ ആരംഭത്തില്‍ കൂട്ടം കൂട്ടമായി അദ്ദേഹത്തെ പിന്‍പറ്റിയില്ല എന്നത് നേരാണ്.

- ഈ രണ്ടു വാക്യങ്ങളും തമ്മില്‍ യാതൊരു യോജിപ്പും ഇല്ലല്ലോ സുഹൃത്തെ? ഇതില്‍ ആദ്യം പറഞ്ഞ വാചകം ശരിയാണെങ്കില്‍ മുഹമ്മദ് നബിയെക്കാളും പക്വത ആ ജനതയ്ക്കുണ്ടായിരുന്നു എന്നാണോ?
---------------------------------------------
3. മദീനയിലാണ് കാര്യമായും നിയമങ്ങള്‍ നല്‍കപ്പെടുന്നത്. -

എന്തൊക്കെയാണ് മദീനയില്‍ വച്ച് നല്‍കിയ നിയമങ്ങള്‍ എന്ന് താങ്കള്‍ ഇവിടെ വ്യക്തമാക്കിയിട്ടില്ലല്ലോ?
---------------------------------------------
4. യേശുവായിരുന്നു ഇത്ര സമ്പൂര്‍ണവും സമഗ്രവുമായ നിയമം കൊണ്ടുവന്നിരുന്നതെങ്കില്‍ അതിന്റെ എത്ര ശതമാനം ഇന്ന് നമ്മുക്ക് ലഭിക്കുമായിരുന്നുവെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് കൗതുകകരമായിരിക്കും.

- സമഗ്രവും സമ്പൂര്‍ണവുമായ നിയമം എന്നതുകൊണ്ട്‌ താങ്കള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്?
---------------------------------------------
5. മുഹമ്മദ് നബി ഒരു പ്രത്യേക മതമോ ദര്‍ശനമോ പുതുതായി അവതരിപ്പിക്കുകയായിരുന്നില്ല. പൂര്‍വപ്രവാചകന്‍മാരുടെ അതേ സന്ദേശങ്ങള്‍തന്നെയാണ് അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചത് ഇപ്രകാരം മോശയുടെയും യേശുവിന്റെയും യഥാര്‍ഥ പിന്‍ഗാമി എന്നവകാശപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു -

അങ്ങനെയാണെങ്കില്‍ ഇസ്ലാം / മുസ്ലിം മതം മുഹമ്മദ്‌ നബിക്കും മുന്‍പേ ഉണ്ടായിരുന്ന എന്നാണോ താങ്കള്‍ അര്‍ത്ഥമാക്കുന്നത്. അതല്ലയെങ്കില്‍ മുഹമ്മദ്‌ നബിയും, മോശയും യേശുവിനെയും പോലെ ഒരു യഹൂദന്‍ ആയിരുന്നു എന്നാണോ? അങ്ങനെയായിരുന്നുവെങ്കില്‍ മുഹമ്മദ്‌ നബിയുടെ ജനനത്തിനും 5 നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന മറ്റൊരു യഹൂദനായ യേശുവിന്റെ അനുയായികളോട് (അവരുടെ കാഴ്ചപ്പാടില്‍ ദൈവപുത്രന്‍) എന്തിനാണ് താങ്കള്‍ നബിയിലേക്ക് നോക്കുവാന്‍ ആവശ്യപ്പെടുന്നത്? നബിയാണ് യേശുവിനെക്കള്‍ ശ്രേഷ്ടന്‍ എന്ന് താങ്കള്‍ വിശ്വസിക്കുന്നപോലെ യേശു ദൈവപുത്രനാണെന്ന് വിശ്വസിക്കുവാന്‍ അവര്‍ക്കും അവകാശം ഇല്ലേ? മുഹമ്മദ്‌ നബി യഹൂദന്‍ ആയിരുന്നുവെങ്കില്‍ ഇസ്ലാം / മുസ്ലിം മതത്തിന്റെ പ്രവാചകന്‍ ആയതെങ്ങനെ? അതല്ല മോശയും, യേശുവും നബിയുമെല്ല്ലം മുസ്ലിങ്ങള്‍ ആയിരുന്നുവെങ്കില്‍ ഇന്നും ലോകത്ത് നിലനില്‍ക്കുന്ന യഹൂദര്‍ ആരുടെ പിന്തുടര്ച്ചയായിരിക്കും?

സന്തോഷ്‌ പറഞ്ഞു...

6. മുഹമ്മദ് നബിക്ക് ദൈവം ദിവ്യബോധനത്താല്‍ നല്‍കുന്നത് സംസാരിക്കുക എന്നല്ലാതെ സ്വന്തം താല്‍പര്യത്തിനുസരിച്ച് സംസാരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തനങ്ങളും അന്ത്യദിനം വരെയുള്ള മനുഷ്യന് മാതൃകയാണെന്ന് പറയുന്നത്. -

ക്രിസ്ത്യന്‍ വിശ്വാസം അനുസരിച്ച് യേശു മനുഷ്യരുടെ പാപങ്ങള്‍ / തെറ്റുകള്‍ സ്വയം ഏറ്റുകൊണ്ട് കുരിശുമരണം വഹിക്കുകയാണ് ചെയ്തത്. ( ക്രിസ്ത്യന്‍ വിശ്വാസം എന്ന് പറയാന്‍ കാരണം ഇസ്ലാം മതവിശ്വാസപ്രകാരം യേശുവിന്റെ മരണം എങ്ങനെയാണ് എന്ന് അറിഞ്ഞുകൂടാത്തതുകൊണ്ടാണ്) സ്വന്ത ജീവന്‍ മറ്റുള്ളവര്‍ക്കുവേണ്ടി ത്യജിച്ചു യേശു നല്‍കിയ മാതൃക തിന്മയെ നന്മകൊണ്ടു ജയിക്കുന്നതായതുകൊണ്ട് യേശുവിന്റെ പ്രവര്‍ത്തനങ്ങളും മറ്റുള്ളവര്‍ക്ക് വഴികാട്ടിയാവുന്നതല്ലേ?
---------------------------------------------
7 .മുഹമ്മദ് നബിയോളം ദൈവവീക്ഷണം ഇത്ര കൃത്യമായി അവതരിപ്പിച്ച മറ്റൊരാളുമില്ല അതറിയണമെങ്കില്‍ (അധ്യായം 2:255 ) സൂക്തം അതിന്റെ വ്യാഖ്യാന സഹിതം ഒന്നു പാരായണം ചെയ്താല്‍ മതി. സൂക്തം കാണുക:'അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ -

താങ്കള്‍ വിവരിക്കുന്ന ഇതേ അര്‍ഥം തന്നെയാണ് എന്റെ അറിവിലുള്ള മറ്റെല്ലാ മതഗ്രന്ഥങ്ങളിലും ഉള്ളത്. ഓരോ മതക്കാരും താങ്കളാണ് ദൈവത്തെ ഏറ്റവും നന്നായി അവതരിപ്പിക്കുന്നത്‌ മറ്റാരും അതുപോലെ അവതരിപ്പിക്കുന്നില്ല എന്ന് താങ്കളെപ്പോലെ വാദിച്ചാല്‍ എന്താകും അവസ്ഥ എന്ന് ആലോചിച്ചിട്ടുണ്ടോ?

(എന്റെ കുട്ടിക്കാലം മുതല്‍ വീടിനടുത്തുള്ള ഒരു ഹൈന്ദവ ക്ഷേത്രത്തില്‍ ഞാന്‍ സ്ഥിരമായി കേള്‍ക്കാറുള്ള ഒരു ഭക്തിഗാനം ഉണ്ട്.... അതിന്റെ ആദ്യവരികള്‍ ..... മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു, അവന്‍ കരുണാമയനായി കാവല്‍വിളക്കായി കരളിലിരിക്കുന്നു.... എന്നാണു)
----------------------------------------------
8 .ദൈവം അയക്കുന്ന ആ സത്യാത്മാവ് പാപത്തെയും നിതിയെയും ദൈവത്തിന്റെ ന്യായവിധിയെയും പറ്റി ലോകത്തെ പഠിപ്പിക്കും. ന്യായത്തിന്റെയും നീതിയുടെയും അതുല്യമായ പാഠമാണ് മുഹമ്മദ് നബി നല്‍കിയത്. -

ഈ പാഠങ്ങള്‍ തന്നെയാണ് മുഹമ്മദ്‌ നബിയുടെ ജനനത്തിനും 5 നൂറ്റാണ്ടുകള്‍ക്കു മുന്‍പ് (5 നൂറ്റാണ്ട് എന്നത് താങ്കളുടെ തന്നെ വാക്കുകള്‍, എനിക്ക് വ്യക്തമായി അറിയില്ല യേശുവിന്റെ കാലശേഷം എത്ര നാള്‍ കഴിഞ്ഞിട്ടാണ് മുഹമ്മദ്‌ നബി ജനിച്ചതെന്നത് ) യേശുവും പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യന്മാരും ലോകത്തെ പഠിപ്പിച്ചതും.
--------------------------------------------
9. തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, (അവരാകുന്നു ഇന്ന് ഈ അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍) -

നിരക്ഷരതയുടെ പ്രാധാന്യം എന്താണെന്ന് മനസിലാവുന്നില്ല.
---------------------------------------------
10. 'യാഥാര്‍ഥ്യമിതത്രെ: ഈ ഖുര്‍ആന്‍, ഏറ്റവും ശരിയായ മാര്‍ഗം കാണിച്ചുതരുന്നു. -

ഈ വാക്യത്തില്‍ താങ്കള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? ലോകത്തെ മറ്റെല്ലാ മതഗ്രന്ഥങ്ങളും തെറ്റായ മാര്‍ഗമാണ് കാണിച്ചു തരുന്നത് എന്നാണോ? അല്ലെങ്കില്‍ മറ്റെല്ലാം കുറച്ചു ശരി, ഖുര്‍ ആന്‍ കൂടുതല്‍ ശരി എന്നാണോ? ശരി, തെറ്റ് ഇവയില്‍ കൂടുതല്‍, കുറവ് ഇങ്ങനെയുള്ള അളവുകള്‍ ഉണ്ടോ? ഒന്നുകില്‍ മുഴുവനും ശരി അല്ലെങ്കില്‍ മുഴുവനും തെറ്റ് അങ്ങനെയല്ലേ?

സന്തോഷ്‌ പറഞ്ഞു...

11. മറിയമിന്റെ പരിശുദ്ധി ഊന്നിപ്പറയുന്ന ഖുര്‍ആനോളം ബൈബിള്‍ എത്തുമോ. -

താങ്കള്‍ ഈ ചോദ്യം വെറുതെ ചോദിച്ചുപോയാല്‍ ഈ ലേഖനം വായിക്കുന്നവര്‍ എങ്ങനെ ഉത്തരം പറയും? മറിയത്തിന്റെ പരിശുദ്ധിയെക്കുരിച്ചു ഖുര്‍ ആനിലും ബൈബിളിലും ഉള്ള കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിച്ചിട്ടുവേണ്ടേ ഇങ്ങനെ ചോദിക്കാന്‍?
----------------------------------------------
12. പിന്നെ യേശുവിന്റെ കല്‍പനകള്‍ ത്രിയേകത്വത്തെക്കുറിച്ചോ, യേശുവിന്റെ മാതാവിനെ ആരാധിക്കുന്നതിന് വേണ്ടിയോ ആയിരുന്നില്ല. എന്ന് പരലോകത്ത് യേശുവിനെ വിചാരണ ചെയുന്ന സമയത്തെ അനുസ്മരിച്ച് ഖുര്‍ആന്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു -

താങ്കള്‍ ഇങ്ങനെ എഴുതിയത് മുസ്ലിം സമുദായത്തിലെ സഹോദരങ്ങള്‍ ഇവ രണ്ടും ചെയ്യുന്നു, പരിശുദ്ധ ഖുര്‍ ആന്‍ അനുസരിച്ച് അത് തെറ്റാണു എന്ന് അവരെ പഠിപ്പിക്കുവാനാണോ? അതല്ല ക്രിസ്ത്യാനികളെ ഉദ്ദേശിചാനെങ്കില്‍, അവര്‍ അങ്ങനെ ചെയ്യുന്നതുകൊണ്ട് താങ്കള്‍ക്കെന്തെങ്കിലും നഷ്ടം സംഭവിക്കുന്നുവോ?
----------------------------------------------
13. യേശുവിന്റെ പ്രവചനങ്ങള്‍ അക്ഷരം പ്രതി മുഹമ്മദ് നബിയില്‍ യോജിച്ച് വരുന്നതായി നിഷ്പക്ഷമായ ഒരു പഠനത്തില്‍ കണ്ടെത്താന്‍ യാതൊരു പ്രയാസവുമില്ല -

താങ്കളുടെ ഈ പ്രസ്താവനയ്ക്ക് യോജിക്കുന്ന ഒരു വാക്യമെങ്കിലും താങ്കളുടെ ഈ ലേഖനത്തില്‍ ഉണ്ടെന്നു താങ്കള്‍ക്കു തോന്നുന്നുവോ? നിഷ്പക്ഷമായ പഠനം എന്ന് പറയുന്നത് സ്ഥാനത്തും അസ്ഥാനത്തും സ്വന്തം വേദഗ്രന്ഥത്തിലെ വാക്യങ്ങള്‍ ഉപയോഗിക്കുക എന്നതാണോ? പരിശുദ്ധ ഖുര്‍ ആനിലെ വാക്യങ്ങള്‍ ഇങ്ങനെ മറ്റുള്ളവര്‍ക്ക് വിമര്‍ശിക്കുവാന്‍ പാകത്തില്‍ വാരി വിതറി സ്വന്തം വിശ്വാസം മാത്രമാണ് ഉത്തമം മറ്റെല്ലാം മൂല്യമില്ലാത്തവ എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് തന്നെ സ്വന്തം വിശ്വാസത്തിന്റെ മേന്മയില്‍ സംശയം ഉള്ളത് കൊണ്ടല്ലേ.
------------------------------------------------
14. ഇതൊരു മനശാസ്ത പ്രതിരോധമാണ് എന്ന് തോന്നുന്നു. -

തീര്‍ച്ചയായും താങ്കള്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ താങ്കളും അതുതന്നെയല്ലേ അഞ്ചു ലേഖനങ്ങളിലും അവയുടെ കമന്റുകള്‍ക്കുള്ള മറുപടിയിലും ചെയ്തുകൊണ്ടിരുന്നത്?
-----------------------------------------------
15. ശത്രുക്കളുടെ പടയണി പാരാവാരം പോലെ വന്നപ്പോള്‍ അവയെ ചെറുത്ത് നിന്ന് തന്നെ പിന്നില്‍ അണിനിരന്ന് വിശ്വാസികളെ ശത്രുക്കള്‍ മുന്നിലേക്ക് എറിഞ്ഞുകൊടുത്തില്ല എന്നത് തെറ്റല്ല. യേശുവിന് ഇതേ സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിരുന്നെങ്കില്‍ അദ്ദേഹവും ഇതേപോലെ പോരാടുമായിരുന്നു. ഇല്ലെങ്കില്‍ ഒരു മഹാഭീരു എന്നല്ലാതെ ഒരു വിശേഷണത്തിനും അദ്ദേഹം അര്‍ഹമായിരുന്നില്ല.-

താങ്കളുടെ ഈ വീക്ഷണം മണ്ടത്തരം എന്നേ പറയാനൊക്കു... ബൈബിളിലെ സുവിശേഷഭാഗങ്ങള്‍ സ്വന്തം ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന താങ്ങള്‍ ആ സുവിശേഷങ്ങളില്‍ ഒരിടത്തും ഇങ്ങനെയൊരു സാഹചര്യം കണ്ടില്ല എന്ന് പറയുമ്പോള്‍ ഒന്നുകില്‍ താങ്കള്‍ സുവിശേഷങ്ങള്‍ വായിച്ചിട്ടില്ല അല്ലെങ്കില്‍ താങ്കള്‍ നുണ പറയുന്നു.

സന്തോഷ്‌ പറഞ്ഞു...

16 . യേശുവിന് ബലം പ്രയോഗിക്കേണ്ട അധികം സന്ദര്‍ഭം ഉണ്ടായതായി കാണുന്നില്ല. കിട്ടിയ സന്ദര്‍ഭത്തില്‍ അദ്ദേഹം ചെയ്തതെന്താണെന്നോ താഴെ വചനം വായിക്കുക. ദൈവാലയത്തിൽ കാള, ആടു, പ്രാവു, എന്നിവയെ വിലക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊൻ വാണിഭക്കാരെയും കണ്ടിട്ടു കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടും കൂടെ എല്ലാവരെയും ദൈവാലയത്തിൽ നിന്നു പുറത്താക്കി. പൊൻ വാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു;' -

ഈ വാചകത്തിന് ശേഷം യേശു എന്തിനിത് ചെയ്തു എന്ന് അടുത്ത വചനങ്ങളില്‍ യേശു തന്നെ പറയുന്നതായി എഴുതിയിട്ടുണ്ട്. താങ്കള്‍ അത് വായിക്കാഞ്ഞതാണോ? അതോ വായിച്ചിട്ട് സൗകര്യപൂര്‍വ്വം ഒഴിവാക്കിയതോ?
---------------------------------------------
17 . ഞാനൊരിക്കല്‍ കൂടി പറയുന്നു ശത്രുക്കളെ സ്‌നേഹിക്കേണ്ട; ശത്രുക്കളാക്കി, ശത്രുക്കളെന്ന് വരുത്തി ഉന്‍മൂലനം ചെയ്യുന്ന പരിപാടി മാത്രം ആരും സ്വീകരിക്കില്ലെന്ന് തീരുമാനിച്ചാല്‍, അപ്രകാരം നടപ്പാക്കിക്കൊണ്ടിരിക്കുന്നവരെ ഫലപ്രദമായി തടയാന്‍ സാധിച്ചാല്‍ ഇന്ന് നാം കാണുന്ന സകല പ്രശ്‌നങ്ങള്‍ക്കും പിന്നീട് പരിഹാരം വളരെ എളുപ്പമായിരിക്കും -

ഇങ്ങനെ പറയുമ്പോഴും താങ്കളുടെ ലേഖനങ്ങളിലെ ശൈലി ഇതിനോട് യോജിക്കുന്നില്ലല്ലോ?
-----------------------------------------------
പല കമന്റുകളും കണ്ടില്ലെന്ന് നടിക്കുന്നത് അതില്‍ മറുപടി പറയാന്‍ ഒന്നുമില്ലാത്തതുകൊണ്ടും പിന്നെ അങ്ങനെയും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ടുമാണ്. എങ്കിലും കമന്റുകളിലൊക്കെ വിചാരത്തേക്കാള്‍ വികാരമാണെന്ന് പറയാതെ നിവൃത്തിയില്ല. -

ഇങ്ങനെ പറയുവാന്‍ താങ്കള്‍ക്കുള്ള പൂര്‍ണ സ്വാതന്ത്ര്യം അംഗീകരിച്ചുകൊണ്ടുതന്നെ എന്റെ ഇതിലെ കമന്റുകള്‍ക്ക് താങ്കളില്‍നിന്നും ഒരു മറുപടി പ്രതീക്ഷിക്കുന്നു.

CKLatheef പറഞ്ഞു...

ഓര്‍ക്കുവിന്‍ , അല്ലാഹു പ്രവാചകന്മാരില്‍നിന്നു ഇങ്ങനെ പ്രതിജ്ഞ വാങ്ങിയിട്ടുണ്ടായിരുന്നു: ഇന്നു ഞാന്‍ നിങ്ങള്‍ക്കു വേദവും തത്വജ്ഞാനവും നല്‍കിയിട്ടുണ്ടല്ലോ. നിങ്ങളുടെ കൂടെയുള്ളതിനെ സത്യപ്പെടുത്തിക്കൊണ്ട് നാളെ ഒരു ദൈവദൂതന്‍ ആഗതനായാല്‍ നിങ്ങള്‍ തിട്ടമായും അദ്ദേഹത്തെ വിശ്വസിക്കേണ്ടതും സഹായിക്കേണ്ടതുമാകുന്നു. ഇവ്വിധം അരുളിക്കൊണ്ട് അല്ലാഹു ചോദിച്ചു: 'നിങ്ങളിതു സ്വീകരിക്കുകയും തദനുസാരം എന്നോടു ചെയ്ത പ്രതിജ്ഞയുടെ ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തില്ലേ?' അവര്‍ പറഞ്ഞു: 'അതെ. ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നു.' അവന്‍ അരുളി: 'ശരി, എങ്കില്‍ നിങ്ങള്‍ സാക്ഷികളാകുവിന്‍. ഞാനും നിങ്ങളോടൊപ്പം സാക്ഷിയാകുന്നു. ഇനി തങ്ങളുടെ പ്രതിജ്ഞയില്‍നിന്നു പിന്തിരിയുന്നവരാരോ, അവര്‍ പാപികള്‍തന്നെയാകുന്നു.' (3:81-82)

പ്രിയ സന്തോഷ് ,

മുകളില്‍ നല്‍കിയത് വിശുദ്ധഖുര്‍ആനിലെ രണ്ട് സൂക്തങ്ങളുടെ പരിഭാഷയാണ്. ദൈവം ഏത് പ്രവാചകനെ നിയോഗിച്ചപ്പോഴും ഇപ്രകാരം ഒരു കരാര്‍വാങ്ങിയിരുന്നു. അഥവാ അവര്‍ ദൈവം നിയോഗിക്കുന്ന പ്രവാചകന്‍മാര്‍ മാത്രമാണ് ഇനിയൊരു പ്രവാചകന്‍ വരുമ്പോള്‍ അദ്ദേഹത്തെ പിന്‍പറ്റുക ആ പ്രവാചകന്‍മാരുടെ പോലും ഉത്തരവാദിത്തമാണ്. ആ നിലക്ക് മൂസാ ഇപ്പോള്‍ ആഗതനായാല്‍ അദ്ദേഹത്തിന് എന്നെ പിന്‍പറ്റുക മാത്രമായിരിക്കും ചെയ്യാനുള്ളത് എന്ന് മുഹമ്മദ് നബി പ്രഖ്യാപിക്കുകയുണ്ടായി. മുഹമ്മദ് നബിയുടെ ആഗമനത്തെക്കുറിച്ച് ഇപ്രാകരം എല്ലാ മുന്‍പ്രവാചകന്‍മാര്‍ക്കും അറിവ് നല്‍കപ്പെട്ടിരുന്നു എന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് വേദങ്ങള്‍ എന്നറിയപ്പെടുന്ന ഗ്രന്ഥങ്ങളില്‍ അത്തരം പരാമര്‍ശങ്ങളുണ്ടോ എന്ന് ചില കുതുകികള്‍ തെരയുന്നത്. അത്ഭുതകരമെന്നു പറയട്ടെ മിക്കവാറും വേദങ്ങളില്‍ അത്തരം വ്യക്തമായ പരാമര്‍ശങ്ങള്‍ കാണാന്‍ കഴിയുകയും ചെയ്യുന്നു. ഇത്തരമൊരന്വേഷണമാണ് ഞാന്‍ ആറ് പോസ്റ്റിലൂടെയും അതിനോടനുബന്ധിച്ച കമന്റിലൂടെയും നടത്തിയത്. ഇത് എന്റെ വായനക്കാര്‍ക്കെല്ലാവര്‍ക്കും ബോധ്യപ്പെടുത്തിയേ അടങ്ങൂ എന്ന് ഞാന്‍ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പരിധിവിടരുത് എന്ന കരുതിയാണ് സാജനും താങ്കളും നല്‍കിയ ചിലകമന്റുകളോട് ആ നിലക്ക് പ്രതികരിക്കാത്തത്. അതിന് കഴിയാത്തതുകൊണ്ടല്ല. അത്തരമൊരു ഖണ്ഡനമണ്ഡനം ഞാനീ വിഷയത്തില്‍ ഉദ്ദേശിച്ചിട്ടില്ല. നിങ്ങള്‍ക്ക് നിങ്ങളുടെതായ വ്യാഖ്യാനങ്ങളെ സ്വീകരിക്കാം. അതുകൊണ്ടുതന്നെ തല്‍കാലം ബൈബിള്‍ തലനാരിഴ കീറാന്‍ ഞാനില്ല. അതിന് യോജിച്ച ഒരു ഗ്രന്ഥമാണ് അതെന്നും എനിക്ക് തോന്നിയിട്ടില്ല. അതിനാല്‍ ക്ഷമിക്കുക.

താങ്കളുടെ പോസ്റ്റില്‍ ഈ വീക്ഷണം പുലര്‍ത്തുന്നവരാരെങ്കിലും ചര്‍ചയില്‍ പങ്കെടുത്തേക്കാം. താങ്കള്‍ ഇവിടെ ഇനി കമന്റ് പോസ്റ്റ് ചെയ്യണമെന്നുമില്ല. ഞാന്‍ ഇവിടെ ആദ്യാവസാനം ചര്‍ചചെയ്യാനുദ്ദേശിക്കുന്നത് ഇസ്‌ലാമിനെക്കുറിച്ചാണ്. അതിനെക്കുറിച്ചുള്ള സംശയങ്ങള്‍ താങ്കള്‍ക്ക് ചോദിക്കാം. ക്രിസ്ത്യാനിസത്തെ കുറച്ച് എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കാന്‍ സാധ്യതയുള്ള ഒരു ബ്ലോഗറെ കാണിച്ചുതന്നാല്‍ ഉപകാരം. സ്വന്തം ബ്ലോഗില്‍ മറ്റുള്ളവരോട് ചോദ്യം കുറക്കുക. മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഉപയോഗപ്പെടുത്തുക അതാണ് ഞാന്‍ സ്വീകരിച്ച ശൈലി. ഞാനെന്റെ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വേണമെങ്കില്‍ ചോദ്യരൂപത്തില്‍ ഉന്നയിക്കാം. ഞാന്‍ സമയമനുസരിച്ച് മറുപടി പറയാന്‍ ശ്രമിക്കാം.ഞാന്‍ പറഞ്ഞ വലകാര്യങ്ങളും വസ്തുതക്ക് നിരക്കാത്തതാണെങ്കില്‍(നിങ്ങളുടെ വിശ്വാസത്തിന് നിരക്കാത്തതാണ് എങ്കിലല്ല) വിയോജിപ്പ് രേഖപ്പെടുത്താം. അതിനപ്പുറം വ്യക്തിപരമായ ഒരേറ്റുമുട്ടലിന് ഞാനില്ല. അതിന് മാത്രമേ കമന്റുകള്‍ ഉപകരിക്കൂ എങ്കില്‍ അത്തരം കമന്റുകള്‍ മുഖം നോക്കാതെ ഒഴിവാക്കും.

CKLatheef പറഞ്ഞു...

താങ്കളുടെ പോസ്റ്റ് കമന്റായി ഇവിടെ നല്‍കിയിരിക്കുന്നു. താങ്കള്‍ വളരെ ഗൗരവത്തില്‍ തന്നെ ഈ വിഷയം കാണുന്നു എന്നതിന്റെ സൂചനയായി ഞാനതിനെക്കാണുന്നു. ഞാനെനിക്ക് സ്വയം നിശ്ചയിച്ച പരിധിയില്‍ നിന്ന് മറുപടി പറയാന്‍ ശ്രമിക്കാം.

CKLatheef പറഞ്ഞു...

1. ബൈബിള്‍ പൂര്‍ണമായും വിശ്വസിക്കേണ്ടതുണ്ടെന്ന് കരുതുന്ന ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ ചര്‍ച അവിടെ അവസാനിപ്പിക്കാനാണ് സാധ്യത. -

താങ്കളോട് ചര്‍ച്ചയ്ക്കു വരുന്ന ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ ബൈബിള്‍ പൂര്‍ണമായും വിശ്വസിക്കേണ്ട എന്ന് കരുതുന്നവര്‍ മാത്രമാണ് എന്നാണോ താങ്കള്‍ ഇവിടെ ഉദ്ദേശിക്കുന്നത്?


എന്റെ മറുപടി: അല്ല.

CKLatheef പറഞ്ഞു...

2. ഒരു പ്രവാചകന്‍ നല്‍കിയ സന്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാനും അക്ഷരംപ്രതി നടപ്പില്‍ വരുത്താനും സാധിക്കുമാറ് പക്വത പ്രാപിച്ച ഒരു ജനതയിലാണ് മുഹമ്മദ് നബി ആഗതനായത്. പ്രവാചകത്വത്തിന്റെ ആരംഭത്തില്‍ കൂട്ടം കൂട്ടമായി അദ്ദേഹത്തെ പിന്‍പറ്റിയില്ല എന്നത് നേരാണ്.

- ഈ രണ്ടു വാക്യങ്ങളും തമ്മില്‍ യാതൊരു യോജിപ്പും ഇല്ലല്ലോ സുഹൃത്തെ? ഇതില്‍ ആദ്യം പറഞ്ഞ വാചകം ശരിയാണെങ്കില്‍ മുഹമ്മദ് നബിയെക്കാളും പക്വത ആ ജനതയ്ക്കുണ്ടായിരുന്നു എന്നാണോ?

മറുപടി: ഒരു ജനതയില്‍ പ്രവാചകനെ പിന്‍പറ്റുന്നവരും പിന്‍പറ്റാത്തവരുമുണ്ടാകും അത് വൈരുദ്ധ്യമല്ല. പിന്‍പറ്റിയവര്‍ പ്രവാചക കല്‍പനകള്‍ ജീവിത്തില്‍ പകര്‍ത്താനും അത് പ്രചരിപ്പിക്കാനും കഴിവും പക്വതയുമുള്ളവരായിരുന്നു. മുഹമ്മദ് നബിയെക്കാള്‍ പക്വത ആ ജനതക്കുണ്ടായിരുന്നു എന്നതില്‍ നിന്ന് വരുന്നില്ല.

CKLatheef പറഞ്ഞു...

3. മദീനയിലാണ് കാര്യമായും നിയമങ്ങള്‍ നല്‍കപ്പെടുന്നത്. -

എന്തൊക്കെയാണ് മദീനയില്‍ വച്ച് നല്‍കിയ നിയമങ്ങള്‍ എന്ന് താങ്കള്‍ ഇവിടെ വ്യക്തമാക്കിയിട്ടില്ലല്ലോ?

മറുപടി: ഖുര്‍ആനില്‍ മദനീ അധ്യായങ്ങള്‍ എന്ന ഒരു വിഭാഗം അധ്യായങ്ങളുണ്ട് ചുരുക്കത്തില്‍ അവ വായിച്ചാല്‍ ഏതൊക്കെയാണ് ആ നിയമങ്ങള്‍ എന്ന് ലഭിക്കും. ജീവിതത്തിന്റെ ഒരു രംഗവും അതില്‍ നിന്ന് വിട്ടിട്ടില്ല. അതിന്റെ വൈപുല്യം അറിയാത്തത് കൊണ്ടാണ് ആ നിയമങ്ങള്‍ താങ്കള്‍ എവിടെയും വ്യക്തമാക്കിയില്ലല്ലോ എന്ന് പരിഭവിക്കുന്നത്.

CKLatheef പറഞ്ഞു...

4. യേശുവായിരുന്നു ഇത്ര സമ്പൂര്‍ണവും സമഗ്രവുമായ നിയമം കൊണ്ടുവന്നിരുന്നതെങ്കില്‍ അതിന്റെ എത്ര ശതമാനം ഇന്ന് നമ്മുക്ക് ലഭിക്കുമായിരുന്നുവെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് കൗതുകകരമായിരിക്കും.

- സമഗ്രവും സമ്പൂര്‍ണവുമായ നിയമം എന്നതുകൊണ്ട്‌ താങ്കള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്?

മറുപടി: ഇസ്‌ലാമിക നിയമം പോലുള്ള നിയമം.

CKLatheef പറഞ്ഞു...

5. മുഹമ്മദ് നബി ഒരു പ്രത്യേക മതമോ ദര്‍ശനമോ പുതുതായി അവതരിപ്പിക്കുകയായിരുന്നില്ല. പൂര്‍വപ്രവാചകന്‍മാരുടെ അതേ സന്ദേശങ്ങള്‍തന്നെയാണ് അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചത് ഇപ്രകാരം മോശയുടെയും യേശുവിന്റെയും യഥാര്‍ഥ പിന്‍ഗാമി എന്നവകാശപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു -

അങ്ങനെയാണെങ്കില്‍ ഇസ്ലാം / മുസ്ലിം മതം മുഹമ്മദ്‌ നബിക്കും മുന്‍പേ ഉണ്ടായിരുന്ന എന്നാണോ താങ്കള്‍ അര്‍ത്ഥമാക്കുന്നത്.

മറുപടി: അതെ.

അതല്ലയെങ്കില്‍ മുഹമ്മദ്‌ നബിയും, മോശയും യേശുവിനെയും പോലെ ഒരു യഹൂദന്‍ ആയിരുന്നു എന്നാണോ?

മറുപടി: മുഹമ്മദ് നബിയും മോശയും യേശുവും ദൈവത്തിന്റെ വിധിവിലക്കുകള്‍ അനുസരിക്കുന്നവരെന്ന നിലയില്‍ മുസ്്‌ലിംകളായിരുന്നു. അവരാരും യഹൂദര്‍ ആയിരുന്നില്ല.

അങ്ങനെയായിരുന്നുവെങ്കില്‍ മുഹമ്മദ്‌ നബിയുടെ ജനനത്തിനും 5 നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന മറ്റൊരു യഹൂദനായ യേശുവിന്റെ അനുയായികളോട് (അവരുടെ കാഴ്ചപ്പാടില്‍ ദൈവപുത്രന്‍) എന്തിനാണ് താങ്കള്‍ നബിയിലേക്ക് നോക്കുവാന്‍ ആവശ്യപ്പെടുന്നത്?

മറുപടി: 1. മുഹമ്മദ് പ്രവാചകനാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടതിനാല്‍. 2. പ്രവാചകനെ പിന്‍പറ്റാതിരുന്നതാല്‍ നരകത്തില്‍ പ്രവേശിക്കേണ്ടവരും എന്നറിയുന്നതിനാല്‍. 3. യേശുപ്രവചിച്ച സത്യത്തിന്റെ ആത്മാവ് മുഹമ്മദ് നബിയാണെന്ന് കരുതുന്നതിനാല്‍.

നബിയാണ് യേശുവിനെക്കള്‍ ശ്രേഷ്ടന്‍ എന്ന് താങ്കള്‍ വിശ്വസിക്കുന്നപോലെ യേശു ദൈവപുത്രനാണെന്ന് വിശ്വസിക്കുവാന്‍ അവര്‍ക്കും അവകാശം ഇല്ലേ?

മറുപടി: ഉണ്ട്

മുഹമ്മദ്‌ നബി യഹൂദന്‍ ആയിരുന്നുവെങ്കില്‍ ഇസ്ലാം / മുസ്ലിം മതത്തിന്റെ പ്രവാചകന്‍ ആയതെങ്ങനെ? അതല്ല മോശയും, യേശുവും നബിയുമെല്ല്ലം മുസ്ലിങ്ങള്‍ ആയിരുന്നുവെങ്കില്‍ ഇന്നും ലോകത്ത് നിലനില്‍ക്കുന്ന യഹൂദര്‍ ആരുടെ പിന്തുടര്ച്ചയായിരിക്കും?

മറുപടി: പൗരോഹിത്യമതത്തിന്റെ

CKLatheef പറഞ്ഞു...

6. മുഹമ്മദ് നബിക്ക് ദൈവം ദിവ്യബോധനത്താല്‍ നല്‍കുന്നത് സംസാരിക്കുക എന്നല്ലാതെ സ്വന്തം താല്‍പര്യത്തിനുസരിച്ച് സംസാരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തനങ്ങളും അന്ത്യദിനം വരെയുള്ള മനുഷ്യന് മാതൃകയാണെന്ന് പറയുന്നത്. -

ക്രിസ്ത്യന്‍ വിശ്വാസം അനുസരിച്ച് യേശു മനുഷ്യരുടെ പാപങ്ങള്‍ / തെറ്റുകള്‍ സ്വയം ഏറ്റുകൊണ്ട് കുരിശുമരണം വഹിക്കുകയാണ് ചെയ്തത്. ( ക്രിസ്ത്യന്‍ വിശ്വാസം എന്ന് പറയാന്‍ കാരണം ഇസ്ലാം മതവിശ്വാസപ്രകാരം യേശുവിന്റെ മരണം എങ്ങനെയാണ് എന്ന് അറിഞ്ഞുകൂടാത്തതുകൊണ്ടാണ്) സ്വന്ത ജീവന്‍ മറ്റുള്ളവര്‍ക്കുവേണ്ടി ത്യജിച്ചു യേശു നല്‍കിയ മാതൃക തിന്മയെ നന്മകൊണ്ടു ജയിക്കുന്നതായതുകൊണ്ട് യേശുവിന്റെ പ്രവര്‍ത്തനങ്ങളും മറ്റുള്ളവര്‍ക്ക് വഴികാട്ടിയാവുന്നതല്ലേ?

മറുപടി: മുസ്‌ലിംകളുടെ വിശ്വാസ പ്രകാരം യേശുമരിച്ചിട്ടില്ല. ദൈവത്തിലേക്ക് ഉയര്‍ത്തപ്പെടുകയാണുണ്ടായത്. പ്രവാചക വചനങ്ങളനുസരിച്ച് അന്ത്യദിനത്തോടനുബന്ധിച്ച് ഭൂമിയിലേക്ക് തിരിച്ചുവരും പിന്നീട് മരിക്കു.

ഈ ക്രിസ്ത്യന്‍ വിശ്വാസം കൊണ്ടുനടക്കാന്‍ ക്രൈസ്തവര്‍ക്ക് അവകാശമുള്ള പോലെ തന്നെ ഇത് വിശ്വസിക്കാതിരിക്കാന്‍ എനിക്കും അവകാശമുണ്ട്. എന്റെ മതദര്‍ശനമനുസരിച്ച് ഇതില്‍ ഒരു പാട് പ്രശ്‌നങ്ങളുണ്ട്.

a. യേശു ഒരു പ്രവാചകനായിരുന്നു. പാപങ്ങള്‍ പരിഹരിക്കാന്‍ ഇങ്ങനയൊരു മാര്‍ഗം ഒരു പ്രവാചകനും പഠിപ്പിച്ചിട്ടില്ല. തെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതോടൊപ്പം ദൈവത്തോട് പശ്ചാതപിക്കുക. മനുഷ്യരോട് ബന്ധപ്പെട്ട തെറ്റ് അവരോട് പൊറുത്ത് തരാന്‍ ആവശ്യപ്പെടുക. ഇതായിരുന്നു പ്രവാചകന്‍മാര്‍ നല്‍കിയ പരിഹാരം.
(തല്‍കാലം അങ്ങോട്ട് ചോദ്യങ്ങള്‍ ചോദിക്കുന്നില്ല)

b. യേശു ഇങ്ങനെയൊരു കുരിശ് മരണത്തിന് കരുതി വന്നതാണെന്ന ധ്വനി ഇപ്രകാരം പറയുമ്പോള്‍ വന്നുചേരുന്നു. അതെന്റെ വിശ്വാസമനുസരിച്ച് ശരിയല്ല. തിന്‍മയെ നിസ്സഹായമായി ഏറ്റ് വാങ്ങുന്നതിന്റെ മാതൃകയായി മാത്രമേ ഇതിനെ കാണാന്‍ എനിക്ക് കഴിയുന്നുള്ളൂ. ഇനി ആര്‍ക്കെക്കിലും ഇതൊരു മഹത്തായ സന്ദേശം നല്‍കി തിന്‍മയെ നന്മകൊണ്ട് ജയിന്നതിന് വഴികാട്ടിയായി സ്വീകരിക്കുന്നെങ്കില്‍ എനിക്ക് അതില്‍ യാതൊരു പരിഭവവുമില്ല. സന്തേഷമേയുള്ളൂ.

CKLatheef പറഞ്ഞു...

7 .മുഹമ്മദ് നബിയോളം ദൈവവീക്ഷണം ഇത്ര കൃത്യമായി അവതരിപ്പിച്ച മറ്റൊരാളുമില്ല അതറിയണമെങ്കില്‍ (അധ്യായം 2:255 ) സൂക്തം അതിന്റെ വ്യാഖ്യാന സഹിതം ഒന്നു പാരായണം ചെയ്താല്‍ മതി. സൂക്തം കാണുക:'അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ -

താങ്കള്‍ വിവരിക്കുന്ന ഇതേ അര്‍ഥം തന്നെയാണ് എന്റെ അറിവിലുള്ള മറ്റെല്ലാ മതഗ്രന്ഥങ്ങളിലും ഉള്ളത്. ഓരോ മതക്കാരും താങ്കളാണ് ദൈവത്തെ ഏറ്റവും നന്നായി അവതരിപ്പിക്കുന്നത്‌ മറ്റാരും അതുപോലെ അവതരിപ്പിക്കുന്നില്ല എന്ന് താങ്കളെപ്പോലെ വാദിച്ചാല്‍ എന്താകും അവസ്ഥ എന്ന് ആലോചിച്ചിട്ടുണ്ടോ?

മറുപടി: ഭീകരമായി ഒന്നും സംഭവിക്കാനില്ല. ഏടാ നമ്മളൊക്കെ ഒരേ ദൈവത്തെക്കുറിച്ചാണല്ലോ സംസാരിക്കുന്നത്. നാമെന്തിന് കലഹിക്കുന്നു, എന്ന് സാധരണക്കാര്‍ ചിന്തിക്കാന്‍ തുടങ്ങും.

(എന്റെ കുട്ടിക്കാലം മുതല്‍ വീടിനടുത്തുള്ള ഒരു ഹൈന്ദവ ക്ഷേത്രത്തില്‍ ഞാന്‍ സ്ഥിരമായി കേള്‍ക്കാറുള്ള ഒരു ഭക്തിഗാനം ഉണ്ട്.... അതിന്റെ ആദ്യവരികള്‍ ..... മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു, അവന്‍ കരുണാമയനായി കാവല്‍വിളക്കായി കരളിലിരിക്കുന്നു.... എന്നാണു)

മറുപടി: നല്ലവരികള്‍. ദൈവസാന്നദ്ധ്യം എല്ലായിടത്തുമുണ്ട് എന്നതിന്റെ വ്യക്തമായ സൂചന. നിങ്ങള്‍ എങ്ങോട്ട് തിരിഞ്ഞാലും ദൈവവദനം അവിടെയുണ്ട് എന്ന് ഖുര്‍ആന് വചനത്തിന്റെ മറ്റൊരു രൂപം. കരുണാമയനായി കാവല്‍വിളക്കായി കരളിലിരിക്കുന്ന ദൈവസങ്കല്‍പം
മഹത്തരം.

CKLatheef പറഞ്ഞു...

8 .ദൈവം അയക്കുന്ന ആ സത്യാത്മാവ് പാപത്തെയും നിതിയെയും ദൈവത്തിന്റെ ന്യായവിധിയെയും പറ്റി ലോകത്തെ പഠിപ്പിക്കും. ന്യായത്തിന്റെയും നീതിയുടെയും അതുല്യമായ പാഠമാണ് മുഹമ്മദ് നബി നല്‍കിയത്. -

ഈ പാഠങ്ങള്‍ തന്നെയാണ് മുഹമ്മദ്‌ നബിയുടെ ജനനത്തിനും 5 നൂറ്റാണ്ടുകള്‍ക്കു മുന്‍പ് (5 നൂറ്റാണ്ട് എന്നത് താങ്കളുടെ തന്നെ വാക്കുകള്‍, എനിക്ക് വ്യക്തമായി അറിയില്ല യേശുവിന്റെ കാലശേഷം എത്ര നാള്‍ കഴിഞ്ഞിട്ടാണ് മുഹമ്മദ്‌ നബി ജനിച്ചതെന്നത് ) യേശുവും പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യന്മാരും ലോകത്തെ പഠിപ്പിച്ചതും.

മറുപടി: താങ്കള്‍ പറയുന്നത് പോലെയാണെങ്കില്‍ നല്ലത്. പക്ഷെ എന്തോ അതല്ലല്ലോ കാണാന്‍ കഴിയുന്നത്. പാപത്തെയും പാപമോചനത്തനുള്ള പരിഹാരവുമെങ്ങനെ വ്യത്യാസപ്പെടുന്നു എന്ന സൂചല മുകളില്‍ നാം കണ്ടു. പിന്നെ ഇസ്്‌ലാം നല്‍കിയ അത്രയും ശക്തിയില്‍ മറുവശത്ത് നിന്ന് കേള്‍ക്കുന്നില്ലല്ലോ. ഏതായാലും ഈ ഭാഗം കുറെകൂടെ ചര്‍ച അര്‍ഹിക്കുന്നു.

CKLatheef പറഞ്ഞു...

9. തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, (അവരാകുന്നു ഇന്ന് ഈ അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍) -

നിരക്ഷരതയുടെ പ്രാധാന്യം എന്താണെന്ന് മനസിലാവുന്നില്ല.

മറുപടി: സാധാരണമനുഷ്യരുടെ കാര്യത്തില്‍ നിരക്ഷരത പ്രധാന്യമര്‍ഹിക്കുന്നതല്ല. പക്ഷെ പ്രവാചകന്‍ എഴുത്തും വായനയും അറിയാത്തവനായിരുന്നു. അതിന് കഴിയുമായിരുന്നെങ്കില്‍ അക്കാലത്ത് ലഭ്യമായ കൃതികള്‍ മുഹമ്മദ് വായിച്ചിരുന്നു, അതില്‍നിന്നാണ് ഖുര്‍ആന് വേണ്ട ഡാറ്റ ശേഖരിച്ചത് എന്ന് വാദിച്ചു നോക്കാമായിരുന്നു. അതിനാല്‍ അത്തരമൊരു അക്ഷേപത്തിന് ഇടലഭിച്ചില്ല എന്നതാണ് നിരക്ഷതരയുടെ പ്രാധാന്യം ഇവിടെ കൈവരുന്നതിന് കാരണം.

CKLatheef പറഞ്ഞു...

10. 'യാഥാര്‍ഥ്യമിതത്രെ: ഈ ഖുര്‍ആന്‍, ഏറ്റവും ശരിയായ മാര്‍ഗം കാണിച്ചുതരുന്നു. -

ഈ വാക്യത്തില്‍ താങ്കള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? ലോകത്തെ മറ്റെല്ലാ മതഗ്രന്ഥങ്ങളും തെറ്റായ മാര്‍ഗമാണ് കാണിച്ചു തരുന്നത് എന്നാണോ? അല്ലെങ്കില്‍ മറ്റെല്ലാം കുറച്ചു ശരി, ഖുര്‍ ആന്‍ കൂടുതല്‍ ശരി എന്നാണോ? ശരി, തെറ്റ് ഇവയില്‍ കൂടുതല്‍, കുറവ് ഇങ്ങനെയുള്ള അളവുകള്‍ ഉണ്ടോ? ഒന്നുകില്‍ മുഴുവനും ശരി അല്ലെങ്കില്‍ മുഴുവനും തെറ്റ് അങ്ങനെയല്ലേ?

മറുപടി: ഏറ്റവും ശരിയായ എന്നതിന്‍ 'ഏറ്റവും' എന്നതിന് അല്‍പം ഊന്നല്‍ നല്‍കിയാല്‍ മതി സംശയം തീരേണ്ടതാണ്. അങ്ങനെകാണിച്ചുതരുന്നുണ്ടോ എന്ന് പരിശോധിക്കാവുന്നതുമാണ്. പലകാര്യങ്ങളും കുറച്ചു ശരി കൂടുതല്‍ ശരി എന്നതിനെ സ്വീകരിക്കും. എല്ലായ്‌പോഴും മുഴുവന്‍ ശരി അല്ലെങ്കില്‍ മുഴുവന്‍ തെറ്റ് എന്നുണ്ടായിക്കൊള്ളണമെന്നില്ല.

CKLatheef പറഞ്ഞു...

11. മറിയമിന്റെ പരിശുദ്ധി ഊന്നിപ്പറയുന്ന ഖുര്‍ആനോളം ബൈബിള്‍ എത്തുമോ. -

താങ്കള്‍ ഈ ചോദ്യം വെറുതെ ചോദിച്ചുപോയാല്‍ ഈ ലേഖനം വായിക്കുന്നവര്‍ എങ്ങനെ ഉത്തരം പറയും? മറിയത്തിന്റെ പരിശുദ്ധിയെക്കുരിച്ചു ഖുര്‍ ആനിലും ബൈബിളിലും ഉള്ള കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിച്ചിട്ടുവേണ്ടേ ഇങ്ങനെ ചോദിക്കാന്‍?

മറുപടി: ലേഖനം വായിക്കുന്നവര്‍ അല്‍പം വായനയുള്ളവരാണെങ്കില്‍ അത് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല. അല്ലെങ്കില്‍ നമ്മുക്ക് പിന്നീട് ചര്‍ചചെയ്യാവുന്നതാണ്. മിനിമം ഞാന്‍ നല്‍കിയ മര്‍യം എന്ന അധ്യായം വായിച്ചാല്‍ ഒരു ധാരണ ലഭിക്കേണ്ടതാണ്.

CKLatheef പറഞ്ഞു...

12. പിന്നെ യേശുവിന്റെ കല്‍പനകള്‍ ത്രിയേകത്വത്തെക്കുറിച്ചോ, യേശുവിന്റെ മാതാവിനെ ആരാധിക്കുന്നതിന് വേണ്ടിയോ ആയിരുന്നില്ല. എന്ന് പരലോകത്ത് യേശുവിനെ വിചാരണ ചെയുന്ന സമയത്തെ അനുസ്മരിച്ച് ഖുര്‍ആന്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു -

താങ്കള്‍ ഇങ്ങനെ എഴുതിയത് മുസ്ലിം സമുദായത്തിലെ സഹോദരങ്ങള്‍ ഇവ രണ്ടും ചെയ്യുന്നു, പരിശുദ്ധ ഖുര്‍ ആന്‍ അനുസരിച്ച് അത് തെറ്റാണു എന്ന് അവരെ പഠിപ്പിക്കുവാനാണോ? അതല്ല ക്രിസ്ത്യാനികളെ ഉദ്ദേശിചാനെങ്കില്‍, അവര്‍ അങ്ങനെ ചെയ്യുന്നതുകൊണ്ട് താങ്കള്‍ക്കെന്തെങ്കിലും നഷ്ടം സംഭവിക്കുന്നുവോ?

മറുപടി: ഇത് ഞാന്‍ എന്റെ ക്രൈസ്തവ സുഹൃത്തുക്കളെ ഉദ്ദേശിച്ച് നല്‍കിയതുതന്നെ. പിന്നെ അതറിയാത്ത മുസ്്‌ലിംകള്‍ക്കും. അങ്ങനെയുള്ളവര്‍ വളരെവിരളമായിരിക്കും. ആ സൂക്തം ആ സന്ദര്‍ഭത്തില്‍ വെച്ച് വായിക്കാത്തവര്‍ ഉണ്ടാവാന്‍ നല്ല സാധ്യതയുമുണ്ട്.

എനിക്ക് നഷ്ടമൊന്നുമില്ല. പക്ഷെ എന്റെ വിശ്വാസം ശരിയെങ്കില്‍ ക്രിസ്ത്യാനികളെ സംബന്ധിച്ച് നഷ്ടമുണ്ട്. ഒന്നും സംഭവിച്ചില്ലെങ്കിലും യേശുപറയുന്നതായി ഖുര്‍ആനില്‍ ഇങ്ങനെയുണ്ട് എന്ന ഒരറിവ് മൊത്തത്തില്‍ പാസ് ചെയ്യുമല്ലോ. അത് മാത്രം പോരെ ആ സുക്തം ഉദ്ധരിക്കാന്‍ ന്യായീകരണമായി.

CKLatheef പറഞ്ഞു...

13. യേശുവിന്റെ പ്രവചനങ്ങള്‍ അക്ഷരം പ്രതി മുഹമ്മദ് നബിയില്‍ യോജിച്ച് വരുന്നതായി നിഷ്പക്ഷമായ ഒരു പഠനത്തില്‍ കണ്ടെത്താന്‍ യാതൊരു പ്രയാസവുമില്ല -

താങ്കളുടെ ഈ പ്രസ്താവനയ്ക്ക് യോജിക്കുന്ന ഒരു വാക്യമെങ്കിലും താങ്കളുടെ ഈ ലേഖനത്തില്‍ ഉണ്ടെന്നു താങ്കള്‍ക്കു തോന്നുന്നുവോ?

മറുപടി: ഉണ്ട്. എന്റെ പോസ്റ്റ് വായിക്കുന്നവര്‍ക്ക് അത് ബോധ്യപ്പെടുമെന്ന് കരുതുന്നു

നിഷ്പക്ഷമായ പഠനം എന്ന് പറയുന്നത് സ്ഥാനത്തും അസ്ഥാനത്തും സ്വന്തം വേദഗ്രന്ഥത്തിലെ വാക്യങ്ങള്‍ ഉപയോഗിക്കുക എന്നതാണോ?

മറുപടി: അല്ല.

പരിശുദ്ധ ഖുര്‍ ആനിലെ വാക്യങ്ങള്‍ ഇങ്ങനെ മറ്റുള്ളവര്‍ക്ക് വിമര്‍ശിക്കുവാന്‍ പാകത്തില്‍ വാരി വിതറി സ്വന്തം വിശ്വാസം മാത്രമാണ് ഉത്തമം മറ്റെല്ലാം മൂല്യമില്ലാത്തവ എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് തന്നെ സ്വന്തം വിശ്വാസത്തിന്റെ മേന്മയില്‍ സംശയം ഉള്ളത് കൊണ്ടല്ലേ.

മറുപടി: ഇവിടെ ഇപ്രകാരമൊന്നും സംഭവിച്ചിട്ടില്ല. അതിനാല്‍ മറുപടി പറയേണ്ട ആവശ്യവുമില്ല. യേശുവിന്റെ പ്രവചനങ്ങള്‍ മുഹമ്മദ് നബിയില്‍ യോജിച്ചുവരുന്നതായി എനിക്ക് ബോധ്യമായി. അതു ഞാന്‍ പങ്കുവെച്ചു. ബോധിച്ചവര്‍ക്ക് സ്വീകരിക്കാം അല്ലാത്തവര്‍ക്ക് തള്ളിക്കളയാം. ആ പറഞ്ഞത്
എന്റെ അഭിപ്രായമാണെന്ന് കരുതിയാല്‍ പ്രശ്‌നം തീര്‍ന്നു.

CKLatheef പറഞ്ഞു...

14. ഇതൊരു മനശാസ്ത പ്രതിരോധമാണ് എന്ന് തോന്നുന്നു. -

തീര്‍ച്ചയായും താങ്കള്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ താങ്കളും അതുതന്നെയല്ലേ അഞ്ചു ലേഖനങ്ങളിലും അവയുടെ കമന്റുകള്‍ക്കുള്ള മറുപടിയിലും ചെയ്തുകൊണ്ടിരുന്നത്?

മറുപടി: ഈ പറഞ്ഞത് ഒരു പ്രത്യേക പരാമര്‍ശത്തെക്കുരിച്ചാണ്. എന്റെ കമന്റ് കാണുക.

അതെ വ്യക്തമായ മനശാസ്ത്ര പ്രതിരോധം തന്നെ. അതല്ലെങ്കില്‍ അറിവില്ലായ്മ. ആ പ്രതിരോധത്തിലൂടെയാണ് യൂറോപ്പ് ഇസ്‌ലാമിനെ അകറ്റിനിര്‍ത്തിയത്. അല്ലാതെ ഇസ്‌ലാമിനെ പഠിച്ചറിഞ്ഞ് തെറ്റെന്ന് ബോധ്യം വന്ന് ഉപേക്ഷിച്ചതല്ല. എന്റെ പോസ്റ്റുകളെ ആര്‍ക്കെങ്കിലും അങ്ങനെ തോന്നുന്നെങ്കില്‍ എനിക്കെന്ത് ചെയ്യാന്‍ കഴിയും. പക്ഷെ ഞാന്‍ നിഷേധിക്കുന്നു, ഞാന്‍ ആഗ്രഹിക്കുന്നത് വസ്തുതകള്‍ വെളിപ്പെടുത്തിയുള്ള ഒരു സംവാദമാണ്.


(മറുപടി തുടരും)

CKLatheef പറഞ്ഞു...

15. ശത്രുക്കളുടെ പടയണി പാരാവാരം പോലെ വന്നപ്പോള്‍ അവയെ ചെറുത്ത് നിന്ന് തന്നെ പിന്നില്‍ അണിനിരന്ന് വിശ്വാസികളെ ശത്രുക്കള്‍ മുന്നിലേക്ക് എറിഞ്ഞുകൊടുത്തില്ല എന്നത് തെറ്റല്ല. യേശുവിന് ഇതേ സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിരുന്നെങ്കില്‍ അദ്ദേഹവും ഇതേപോലെ പോരാടുമായിരുന്നു. ഇല്ലെങ്കില്‍ ഒരു മഹാഭീരു എന്നല്ലാതെ ഒരു വിശേഷണത്തിനും അദ്ദേഹം അര്‍ഹമായിരുന്നില്ല.-

താങ്കളുടെ ഈ വീക്ഷണം മണ്ടത്തരം എന്നേ പറയാനൊക്കു... ബൈബിളിലെ സുവിശേഷഭാഗങ്ങള്‍ സ്വന്തം ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന താങ്ങള്‍ ആ സുവിശേഷങ്ങളില്‍ ഒരിടത്തും ഇങ്ങനെയൊരു സാഹചര്യം കണ്ടില്ല എന്ന് പറയുമ്പോള്‍ ഒന്നുകില്‍ താങ്കള്‍ സുവിശേഷങ്ങള്‍ വായിച്ചിട്ടില്ല അല്ലെങ്കില്‍ താങ്കള്‍ നുണ പറയുന്നു.

മറുപടി: ചില സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് താങ്കള്‍ പറയുന്നെങ്കില്‍ നിങ്ങളുടെ വാദങ്ങള്‍ക്ക് പിന്‍ബലമായേനെ. അത് സംഭവിക്കാത്ത സ്ഥിതിക്ക് പിന്നെ നുണപറയുന്നു പോലുള്ള പ്രയോഗങ്ങള്‍ക്ക് ഒരു വിലയുമില്ല. ആദ്യം ഞാന്‍ പറഞ്ഞത് പോലുള്ള സംഭവം യേശുവിന്റെ ചരിത്രത്തില്‍ ചൂണ്ടിക്കാണിക്കൂ. പിന്നീട് അതിനെക്കുറിച്ച പറയാം.

CKLatheef പറഞ്ഞു...

16 . യേശുവിന് ബലം പ്രയോഗിക്കേണ്ട അധികം സന്ദര്‍ഭം ഉണ്ടായതായി കാണുന്നില്ല. കിട്ടിയ സന്ദര്‍ഭത്തില്‍ അദ്ദേഹം ചെയ്തതെന്താണെന്നോ താഴെ വചനം വായിക്കുക. ദൈവാലയത്തിൽ കാള, ആടു, പ്രാവു, എന്നിവയെ വിലക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊൻ വാണിഭക്കാരെയും കണ്ടിട്ടു കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടും കൂടെ എല്ലാവരെയും ദൈവാലയത്തിൽ നിന്നു പുറത്താക്കി. പൊൻ വാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു;' -

ഈ വാചകത്തിന് ശേഷം യേശു എന്തിനിത് ചെയ്തു എന്ന് അടുത്ത വചനങ്ങളില്‍ യേശു തന്നെ പറയുന്നതായി എഴുതിയിട്ടുണ്ട്. താങ്കള്‍ അത് വായിക്കാഞ്ഞതാണോ? അതോ വായിച്ചിട്ട് സൗകര്യപൂര്‍വ്വം ഒഴിവാക്കിയതോ?

മറുപടി: ശേഷം നടന്നത് ഈ കാര്യത്തെ നിഷേധിക്കുന്നതാണെങ്കില്‍ താങ്കള്‍ പറയൂ. അപ്പോള്‍ ബാക്കി പറയാം.

CKLatheef പറഞ്ഞു...

17 . ഞാനൊരിക്കല്‍ കൂടി പറയുന്നു ശത്രുക്കളെ സ്‌നേഹിക്കേണ്ട; ശത്രുക്കളാക്കി, ശത്രുക്കളെന്ന് വരുത്തി ഉന്‍മൂലനം ചെയ്യുന്ന പരിപാടി മാത്രം ആരും സ്വീകരിക്കില്ലെന്ന് തീരുമാനിച്ചാല്‍, അപ്രകാരം നടപ്പാക്കിക്കൊണ്ടിരിക്കുന്നവരെ ഫലപ്രദമായി തടയാന്‍ സാധിച്ചാല്‍ ഇന്ന് നാം കാണുന്ന സകല പ്രശ്‌നങ്ങള്‍ക്കും പിന്നീട് പരിഹാരം വളരെ എളുപ്പമായിരിക്കും -

ഇങ്ങനെ പറയുമ്പോഴും താങ്കളുടെ ലേഖനങ്ങളിലെ ശൈലി ഇതിനോട് യോജിക്കുന്നില്ലല്ലോ?

മറുപടി: ഞാന്‍ പറഞ്ഞത് വ്യക്തമാണല്ലോ. ശത്രുവിനെ സ്‌നേഹിക്കുക എന്നത് ഒരിക്കലും പ്രായോഗികമല്ല. എവിടെയും അത് നടപ്പാക്കുന്നുമില്ല. പലപ്പോഴും തങ്ങളുടെ പിന്‍ബലം ഇതുപോലുള്ള വേദങ്ങളാണെന്ന് അവകാശപ്പെടുകയും. ശത്രുക്കളെ സ്‌നേഹിക്കുന്നത് പോകട്ടെ. ശത്രുക്കളെ സൃഷ്ടിച്ച് സ്വന്തം താല്‍പര്യം നേടാന്‍ ശ്രമിക്കുന്നതിനെ ആര്‍ക്കെങ്കിലും ന്യായീകരിക്കാനാകുമോ. ഞാന്‍ ഏതെങ്കിലും പുണ്യഗ്രന്ഥത്തെ അവമതിക്കുകയല്ല. അത് കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് വിരല്‍ ചൂണ്ടുകയാണ്. എന്റെ കമന്റുകള്‍ പൂര്‍ണമായി വായിച്ചാല്‍ അത് ബോധ്യമാകും.

സന്തോഷ്‌ പറഞ്ഞു...

പ്രിയപ്പെട്ട ലത്തീഫിന് സ്നേഹപൂര്‍വ്വം,

വളരെക്കാലമായി ഞാന്‍ ബ്ലൂലോഗത്തെ ഒരു വായനക്കാരനായിട്ടു. എങ്കിലും സ്വന്തമായി ഒരു ബ്ലോഗ്‌ എഴുതണമെന്നു ഇതുവരെയായി ഒരിക്കല്‍പോലും എനിക്ക് തോന്നിയിട്ടില്ല. മാത്രവുമല്ല വളരെ അപൂര്‍വ്വമായി മാത്രമേ മറ്റുള്ളവരുടെ ലേഖനങ്ങളില്‍ കമന്റുകള്‍പോലും എഴുതാറുള്ളു. ഇപ്പോള്‍ ഒരു ബ്ലോഗ്‌ എഴുതുവാന്‍ എനിക്കുണ്ടായ പ്രചോദനം താങ്കളുടെ "യുക്തിവാദികളും വിശ്വാസികളും" എന്ന ബ്ലോഗിലെ "ക്രിസ്തീയ വിശ്വാസങ്ങള്‍" ചര്‍ച്ചചെയ്യപ്പെടുന്ന ലേഖനങ്ങളാണ്. ഈ കാര്യം വളരെ വ്യക്തമായി ഞാന്‍ താങ്കളോട് പറഞ്ഞിട്ടുള്ളതാണ്.

എന്റെ ബ്ലോഗിലെ ഇതുവരെയുള്ള ലേഖനങ്ങളുടെ ഉറവിടം താങ്കളുടെ ബ്ലോഗിലെ സംവാദങ്ങള്‍ മാത്രമായിരുന്നു. ആ സംവാദങ്ങളില്‍ എനിക്ക് തോന്നിയ സംശയങ്ങള്‍ / ആശയകുഴപ്പങ്ങള്‍ / അഭിപ്രായങ്ങള്‍ ഇവയൊക്കെയാണ് ഞാന്‍ ലേഖനങ്ങളാക്കിയത്. എന്റെ സംശയങ്ങള്‍ / ആശയകുഴപ്പങ്ങള്‍ / അഭിപ്രായങ്ങള്‍ ഇവ താങ്കളുടെ ബ്ലോഗില്‍ കമന്ടുകളാക്കിയാല്‍ തുടര്‍ച്ച നഷ്ട്ടപ്പെടും എന്ന് തോന്നിയതുകൊണ്ടാണ് ഒരു ബ്ലോഗ്‌ ഉണ്ടാക്കി അതില്‍ ലേഖനങ്ങള്‍ ആക്കിയത്. എന്റെ ഓരോ ലേഖനങ്ങളിലും അവയില്‍ ഞാന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കാരണമായ താങ്കളുടെ സൃഷ്ടികളുടെ ലിങ്കും നല്‍കിയിരുന്നു. വളരെ ആരോഗ്യകരമായ ഒരു ചര്‍ച്ച മാത്രമാണ് ഞാന്‍ അതുകൊണ്ട് ഉദ്ദേശിച്ചത്.

എന്നാല്‍ കമന്റുകളുടെ പേരില്‍ പരസ്പരമുണ്ടായ ചില ആശയകുഴപ്പങ്ങള്‍ കാരണം താങ്കളെ വ്യക്തിപരമായി (ഒരു പക്ഷെ) വേദനിപ്പിക്കുന്നതരത്തില്‍ ഞാന്‍ ഒരു ലേഖനം എഴുതുകയുണ്ടായി. താങ്കള്‍ അല്ലാതെ മറ്റാരും അത് വായിച്ചുകാണും എന്ന് ഞാന്‍ വിചാരിക്കുന്നില്ല, കാരണം താങ്കള്‍ അല്ലാതെ മറ്റാരെങ്കിലും എന്റെ ബ്ലോഗില്‍ വന്നുപോകാറുണ്ടെന്ന് ഞാന്‍ കരുതുന്നില്ല (എന്റെ ആദ്യ പോസ്റ്റിനു മറ്റു രണ്ടു പേര്‍ കമന്റ് എഴുതിയിട്ടുണ്ടെങ്കിലും). ആ ലേഖനം ഇനിമുതല്‍ ഈ ബ്ലോഗില്‍ മറ്റാര്‍ക്കും ലഭ്യമാകില്ല.

താങ്കളുടെ യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ, യേശുപ്രവചിച്ച ആശ്വാസ ദായകന്‍ എന്നീ ലേഖനങ്ങളുടെ തിരുത്തുകളിലൂടെ ഞാന്‍ താങ്കളോട് ചോദിച്ച ചോദ്യങ്ങള്‍ / പറഞ്ഞ അഭിപ്രായങ്ങള്‍ എല്ലാം താങ്കളുടെ ലേഖനങ്ങള്‍ / കമന്റുകള്‍ക്കുള്ള മറുപടികള്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നിയ പൊരുത്തക്കേടുകള്‍ ആണ്. താങ്കളുടെ ലേഖനങ്ങളില്‍ താങ്കള്‍ സൂചിപ്പിച്ചിരുന്നതുപോലെ ഒരു തുറന്ന സംവാദം താങ്കള്‍ സ്വാഗതം ചെയ്യുന്നു എന്ന് ഞാന്‍ വിചാരിച്ചു. വളരെ ആരോഗ്യകരമായ ഒരു ചര്‍ച്ച, അത് മാത്രമാണ് ഇവയില്‍നിന്നും ഞാന്‍ പ്രതീക്ഷിച്ചത്. എന്റെ ലേഖനങ്ങളില്‍ ഒരിടത്തുപോലും താങ്കളെയോ / താങ്കളുടെ മതവിശ്വാസത്തെയോ വ്യക്തിപരമായോ പൊതുവായൊ ഞാന്‍ മോശമായി ചിത്രീകരിച്ചിട്ടില്ല എന്നാണ് എന്റെ വിശ്വാസം. താങ്കളുടെ നിഗമനങ്ങളുടെ പൊരുത്തക്കെടുകളെയും മുന്‍വിധികളെയുമാണ് ചോദ്യം ചെയ്തത്.

താങ്കളുടെ മതവിശ്വാസതെക്കുറിച്ചോ, മതഗ്രന്ഥത്തെക്കുരിച്ചോ ഒരിക്കല്‍പോലും ആധികാരികമായി ഞാന്‍ ഒരഭിപ്രായവും എന്റെ ലേഖനങ്ങളില്‍ പ്രകടിപ്പിച്ചിരുന്നില്ല. അവയെക്കുറിച്ച് എനിക്കുള്ള അറിവില്ലായ്മ ഞാന്‍ തുറന്നു സമ്മതിചിട്ടുള്ളതുമാണ്. എന്നാല്‍ താങ്കള്‍ ബൈബിളിനെക്കുറിച്ചു / ക്രിസ്തിയ വിശ്വാസങ്ങളെക്കുറിച്ചു പ്രകടിപ്പിച്ചിട്ടുള്ള ആധികാരികമായ അഭിപ്രായങ്ങള്‍ എല്ലാംതന്നെ ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ട് / പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനു കാരണം ബൈബിള്‍ എന്നത് എനിക്ക് കേവലമൊരു ചരിത്ര പുസ്തകമോ അല്ലെങ്കില്‍ അതുപോലെയുള്ള മറ്റെന്തെങ്കിലുമോ അല്ല, പ്രത്യുതാ സത്യവേദ പുസ്തകം അഥവാ വേദഗ്രന്ഥം ആണ്, ക്രിസ്തിയ വിശ്വാസങ്ങള്‍ എന്നുള്ളത് ജീവിതത്തിന്റെ ഭാഗവുമാണ് എന്നതാണ്.

സന്തോഷ്‌ പറഞ്ഞു...

താങ്കളുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ താങ്കള്‍ പത്തുനാല്‍പത് കൊല്ലമായി കൂടുതല്‍ സത്യങ്ങള്‍ അറിയണം എന്ന് വിചാരിച്ച് നടക്കുന്ന ഒരു പഠിതാവ് ആണ്. അങ്ങനെയുള്ള താങ്കള്‍ സ്വന്തം പഠനത്തിനായി എന്റെ മതവിശ്വാസം വിമര്‍ശനപരമായി വിശകലനം ചെയ്യുമ്പോള്‍ സംഭവിക്കുന്ന പാകപ്പിഴകള്‍ ഞാന്‍ ചൂണ്ടികാണിക്കുന്നതില്‍ ഔച്ചിത്യക്കുറവുണ്ടെന്നു കരുതുന്നില്ല. ഈ ഒരു കാര്യം മാത്രമേ എന്റെ ലേഖനങ്ങളിലൂടെ ഞാന്‍ ചെയ്തുള്ളൂ. അല്ലാതെ ക്രിസ്തുമതം ഇസ്ലാം മതത്തെക്കാള്‍ മേന്മയുള്ളതാണെന്നു സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ താങ്കളോട് ചൂണ്ടികാണിച്ച കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഉപയോഗിച്ച ഭാഷയില്‍ എന്തെങ്കിലും മോശമായ വാക്കുകള്‍ ഉപയോഗിച്ചിരുന്നു എന്ന് ഞാന്‍ കരുതുന്നില്ല, മറിച്ചാണെന്ന് താങ്കള്‍ക്കു തോന്നുന്ന ഏതെങ്കിലും വാക്യം ചൂണ്ടികാണിച്ചാല്‍ അവ പിന്‍വലിക്കാന്‍ ഞാന്‍ തയ്യാറാണ്. മാത്രവുമല്ല എന്റെ ലേഖനങ്ങളിലെ ശൈലിയും ഭാഷയും അത് വായിക്കുന്നവര്‍ക്ക് ലളിതമായി മനസിലാക്കാന്‍ പറ്റുന്നതരത്തിലായിരുന്നെന്നു കരുതുന്നു.


താങ്കളുടെ യേശുപ്രവചിച്ച ആശ്വാസദായകന്‍ എന്ന ലേഖനത്തില്‍ ഞാന്‍ ഉന്നയിച്ച ചോദ്യങ്ങളുടെ മറുപടിയായി പറഞ്ഞിട്ടുള്ള ചില കാര്യങ്ങളെപ്പറ്റി താങ്കളോട് വ്യക്തത വരുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. മുഹമ്മദ്‌ നബിയുടെ ആഗമനത്തെക്കുരിച്ചു താങ്കള്‍ മറ്റു മതസ്ഥരുടെ വേദങ്ങളില്‍ കണ്ടെത്തിയ കാര്യങ്ങളെ ആസ്പതമാക്കിയാണ് ആറ്‌ ലേഖനങ്ങളും അവയിലെ കമന്റുകളും എഴുതിയതെന്നു പറയുന്നുണ്ടല്ലോ. അതോടൊപ്പംതന്നെ താങ്കളുടെ ലേഖനങ്ങള്‍ വായിക്കുന്ന എല്ലാവര്ക്കും താങ്കളുടെ കണ്ടെത്തലുകള്‍ മനസിലാക്കി കൊടുക്കാം എന്നൊരു നിര്‍ബന്ധവും താങ്കള്‍ക്കില്ല എന്നും പറഞ്ഞുവല്ലോ. എങ്കില്‍പോലും താങ്കളുടെ ലേഖനങ്ങള്‍ വായിക്കുന്ന ഒരാള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ താങ്കളോട് ചോദിക്കുമ്പോള്‍ അവ പരിഹരിക്കേണ്ട ധാര്‍മികമായ ഉത്തരവാതിത്ത്വം ആ ലേഖനങ്ങളുടെ രചയിതാവ് എന്നനിലയില്‍ താങ്കല്‍ക്കില്ലേ?

താങ്കളുടെ മറുപടിയില്‍, എന്റെ കമന്റുകള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കാത്തതിന് കാരണമായി താങ്കള്‍ പറയുന്നത് പരിധികള്‍ ലംഘിക്കരുതെന്ന ആഗ്രഹം താങ്കള്‍ക്കുള്ളതുകൊണ്ടാനെന്നാണ്. താങ്കള്‍ "പരിധികള്‍" എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് "സഭ്യത" ആണെങ്കില്‍, ഞാന്‍ താങ്കളോട് അസഭ്യമായതൊന്നും ചോദിച്ചിട്ടില്ല എന്നാണ് എന്റെ വിശ്വാസം. മറിച്ചാണെങ്കില്‍ ദയവായി അത് ചൂണ്ടികാണിക്കുക. താങ്കള്‍ പരിധികള്‍ എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത് മറ്റെന്തെങ്കിലും ആണെങ്കില്‍ അവ എന്താണെന്ന് താങ്കളുടെ ലേഖനത്തിലോ അല്ലെങ്കില്‍ കമന്റുകള്‍ രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് മനസിലാകുന്ന വിധത്തില്‍ മറ്റെവിടെയെങ്കിലുമോ രേഖപ്പെടുത്തിയിരുന്നെങ്കില്‍ അങ്ങനെയുള്ള പരാമര്‍ശങ്ങള്‍ കമന്റുകള്‍ ആയി ആരും എഴുതില്ലായിരുന്നല്ലോ.... (സാജന്‍ ആരാണെന്നോ അദ്ദേഹത്തിന്റെ കമന്റുകള്‍ എന്തായിരുന്നുവെന്നോ ഞാന്‍ എനിക്കറിയില്ല, ഞാന്‍ പറയുന്നത് എന്റെ കാര്യം മാത്രമാണ്)


ബൈബിള്‍ തലനാരിഴ കീറി പരിശോധിക്കേണ്ട ഒരു ഗ്രന്ഥം ആണെന്ന് താങ്കള്‍ക്ക് തോന്നുന്നുവില്ലെങ്കിലും, ബൈബിള്‍ വിശുദ്ധ ഗ്രന്ഥമായി പരിഗണിക്കുന്ന ഒരാള്‍ താങ്കളുടെ ലേഖനങ്ങളില്‍ താങ്കള്‍ ഉപയോഗിച്ചിരിക്കുന്ന ബൈബിള്‍ വാക്യങ്ങളെപറ്റി സംശയങ്ങളോ അഭിപ്രായങ്ങളോ പ്രകടിപ്പിക്കുമ്പോള്‍ താങ്കളുടെ ഭാഗം വിശധീകരിക്കാനും ആ സംശയങ്ങളെ / അഭിപ്രായങ്ങളെ സാധൂകരിക്കാനും താങ്കള്‍ തയ്യറാവേണ്ടാതല്ലേ? താങ്കള്‍ അതിനു തയ്യറാവാതിരിക്കുമ്പോള്‍ എന്ത് ന്യായീകരണമാണ് താങ്കളുടെ ആശയങ്ങള്‍ക്ക്, എന്ത് ആധികാരികതയാണ് താങ്കളുടെ ലേഖനങ്ങള്‍ക്ക് ഉണ്ടാവുക?

താങ്കളുടെ പോസ്റ്റില്‍ എന്റെതന്നെ വാദഗതികള്‍ പുലര്‍ത്തുന്ന ആരോടെങ്കിലും അല്ല ഞാന്‍ സംശയങ്ങള്‍ ചോദിച്ചത്. താങ്കള്‍ എഴുതിയ ലേഖനങ്ങളിലെ എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ എന്റെ മതഗ്രന്ഥത്തെ, അതിലെ വാക്യങ്ങളെ ഉപയോഗിച്ചതിലെ ആധികാരികതയെ ആണ്. എന്റെ സംശയങ്ങള്‍ പ്രകടിപ്പിച്ച ഒരു സ്ഥലത്തുപോലും ഞാന്‍ സഭ്യതയുടെ അതിരുകള്‍ കടന്നുപോയിട്ടില്ല. എന്റെ കമന്റുകള്‍ താങ്കളുടെ ബ്ലോഗില്‍ ഇനി പോസ്റ്റ്‌ ചെയ്യണമെന്നില്ല എന്ന അഭിപ്രായം എന്തുകൊണ്ടാണ് താങ്കള്‍ പറയുന്നത്? താങ്കള്‍ ചര്‍ച്ച ചെയ്ത വിഷയവുമായി ബന്ധപ്പെട്ടു ഞാന്‍ നല്‍കിയ കമന്റുകളില്‍ എന്ത് തെറ്റാണു താങ്കള്‍ കണ്ടത്? ഞാന്‍ താങ്കളെപ്പോലെ വേദപുസ്ത്കങ്ങളിലെ വാക്യങ്ങള്‍ ഒന്നുംതന്നെ ഉപയോഗിചില്ലല്ലോ? താങ്കളുടെ നിഗമനങ്ങളിലെ എന്റെ സംശയങ്ങള്‍ പ്രകടിപ്പിച്ചതല്ലേ ഉള്ളൂ... അവ ഇഷ്ട്ടപ്പെട്ടില്ലെങ്കില്‍ എന്നെ ബ്ലോഗ്‌ വിലക്കുകയാണോ ചെയ്യേണ്ടത്?

സന്തോഷ്‌ പറഞ്ഞു...

താങ്കള്‍ ഇവിടെ ചര്‍ച്ചചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും ഇസ്ലാമിനെക്കുരിചാണെങ്കിലും അതില്‍ മറ്റൊരു മതവിശ്വാസിയുടെ ഏതെങ്കിലും കാര്യങ്ങള്‍ വിലയിരുത്തുകയാണെങ്കില്‍ അതിന്റെ ആധികാരികതയെ ആ മതത്തില്‍പ്പെട്ട ആരെങ്കിലും ചോദ്യംചെയ്താല്‍ അവയ്ക്ക് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കുന്നതല്ലേ ഉത്തമം. സ്വന്തം മതത്തെ മറ്റൊരു മതവുമായി മാറ്റുരച്ചുനോക്കി മൂല്യം നിര്‍ണയികേണ്ട ഒന്നാണോ? ഇനി അഥവാ അങ്ങനെ ആവശ്യമുന്ടെങ്കില്‍ സ്വന്തം മതത്തിലെ പ്രബോധനങ്ങളെ / നിയമങ്ങളെ മറ്റൊരു മതത്തിന്റെ നിയമവുമായി / പ്രബോധനവുമായി താരതമ്യം ചെയ്തുകൂടെ? ക്രിസ്ത്യാനിസതെക്കുറിച്ചു താങ്കള്‍ക്കുള്ള സംശയങ്ങള്‍ എന്റെ വിശ്വാസം അനുസരിച്ച് എന്നാലാവുംവിധം പരിഹരിക്കാന്‍ ഞാന്‍ തയ്യാറാണ്, പക്ഷെ താങ്കള്‍ മനസിലാകിയ ക്രിസ്ത്യാനിസം എന്താണെന്ന് എന്നോട് പറഞ്ഞെങ്കില്‍ മാത്രമേ അത് സാധ്യമാകൂ.


താങ്കള്‍ സൂചിപ്പിച്ചപോലെ താങ്കളുടെ പോസ്റ്റിലെ ലേഖനങ്ങളെക്കുറിച്ചു എനിക്കുള്ള സംശയങ്ങളാണ് ക്രമമായി അക്കമിട്ടു താങ്കളോട് ചോദിച്ചത്, അല്ലാതെ എന്റെ കയ്യില്‍നിന്നും സ്വന്തമായി എഴുതിയ ഒരു വാചകം പോലും അതിലില്ല ( സന്ദര്‍ഭവശാല്‍ ചില ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടിയതൊഴിച്ചാല്‍ ). താങ്കളുടെ മറുപടിയില്‍ സൂചിപ്പിച്ച "വസ്തുതകള്‍" എന്നതുകൊണ്ട്‌ താങ്കള്‍ അര്‍ത്ഥമാക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ലല്ലോ? അഥവാ താങ്കള്‍ ഉദ്ദേശിക്കുന്നത് ബൈബിള്‍ വാക്യങ്ങള്‍ ആണെങ്കില്‍ അവ താങ്കള്‍ക്കു "വസ്തുതകള്‍" ആണെങ്കിലും എനിക്ക് "വിശ്വാസം" അല്ലേ? അപ്പോള്‍ വിയോജിപ്പ് തീര്‍ച്ചയായും രേഖപ്പെടുത്തെണ്ടാതല്ലേ?


താങ്കള്‍ എന്റെ ചോദ്യങ്ങള്‍ക്ക് തന്ന മറുപടിയില്‍ പറഞ്ഞപോലെ താങ്കള്‍ പറഞ്ഞതെല്ലാം താങ്കളുടെ അഭിപ്രായങ്ങള്‍ മാത്രം എന്ന് കരുതുന്നതുകൊണ്ടും, ഞാന്‍ ഇനി താങ്കളുടെ ബ്ലോഗില്‍ കമന്റ് പോസ്റ്റ്‌ ചെയ്യണമെന്നില്ല എന്ന താങ്കളുടെ ആവശ്യം മുഖവിലയ്ക്കെടുത്തുകൊണ്ടും (താങ്കളുടെ 17 ഉത്തരങ്ങളെക്കുറിച്ചും ഒരു സംവാദം ആഗ്രഹിച്ചിരുന്നെങ്കിലും) താങ്കള്‍ക്കുള്ള എന്റെ മറുപടി ഇവിടെ പൂര്‍ത്തിയാക്കുന്നു.

CKLatheef പറഞ്ഞു...

താങ്കളുടെ ചില കമന്റുകള്‍ വ്യക്തിപരമായ പരാമര്‍ശത്തിലേക്ക് നീങ്ങുകയും എന്നെക്കുറിച്ച് അല്‍പം മോശമായ രൂപത്തില്‍ തന്നെ ഒരു പോസ്റ്റിട്ട് അതിലേക്ക് ഈ ബ്ളോഗില്‍ നിന്ന് ലിങ്ക് നല്‍കുകയുമൊക്കെ ചെയ്ത സാഹചര്യത്തിലാണ്. താങ്കളുടെ കമന്റുകള്‍ ഇനി ഇവിടെ നല്‍കണമെന്നില്ല. എന്ന് എനിക്ക് പറയേണ്ടിവന്നത്. എന്നാല്‍ അതിന് മുമ്പേ താങ്കള്‍ 17 ചോദ്യങ്ങള്‍ എന്നോട് ചോദിച്ചിരുന്നു. അതിന് മറുപടി പറഞ്ഞ് കഴിഞ്ഞിട്ടും. താങ്കള്‍ ഈ പറയുന്നതിന്റെ അര്‍ഥം എനിക്ക് മനസ്സിലായില്ല.

എന്താണ് താഴെനല്‍കിയ വരികള്‍ക്കൊണ്ടുദ്ദേശിച്ചത് എന്ന് മനസ്സിലാകുന്നില്ല

'താങ്കളുടെ ഭാഗം വിശധീകരിക്കാനും ആ സംശയങ്ങളെ / അഭിപ്രായങ്ങളെ സാധൂകരിക്കാനും താങ്കള്‍ തയ്യറാവേണ്ടാതല്ലേ?'
----------
ഞാന്‍ നിശ്ചയിച പരിധി എന്നത് കൊണ്ടുദ്ദേശിച്ചത് ബൈബിളിള്‍ വേദഗ്രന്ഥമായി കൊണ്ടുനടക്കുന്നവരെ പ്രയാസപ്പെടുത്തുന്ന രൂപത്തില്‍ അതിലെ വാചകങ്ങളെ തലനാരിഴകീറി പരിശോധിക്കുക എന്നതാണ്. വിശുദ്ധഖുര്‍ആന്‍ പോലെയല്ല ബൈബിളിന്റെ അവസ്ഥ എന്നെനിക്കറിയാം. മനുഷ്യരായ ചിലര്‍ എഴുതിയാണത് എന്നത് സര്‍വാഗീകൃതമാണല്ലോ. അതുകൊണ്ടുതന്നെ അപ്രകാരം വിശകലനം ചെയ്യുന്നതില്‍ അര്‍ഥമില്ല എന്നാണ് ബൈബിള്‍ അതര്‍ഹിക്കുന്നില്ല എന്ന് പറഞ്ഞതിലൂടെ ഞാന്‍ ഉദ്ദേശിച്ചത്. വസ്തുതകള്‍ എന്നാല്‍ വസ്തുതകള്‍ തന്നെ ത്രിയേകത്വ സിദ്ധാന്തം യേശുപഠിപ്പിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഞങ്ങളുടെ വിശ്വാസം അങ്ങിനെയാണ്. എന്ന് പറയുന്നതിന് പകരം യേശുവിന്റെ തത്സബന്ധമായ വചനങ്ങളുണ്ടെങ്കില്‍ അത് ഉദ്ധരിക്കുക. അതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. എന്നെക്കുറിച്ച മോശമായ പരാമര്‍ശമുള്ള പോസ്റ്റ് നീക്കം ചെയ്തത് നല്ല ഒരു തിരിച്ചറിവിന്റെ ഭാഗമായി ഞാന്‍ മനസ്സിലാക്കുന്നു. നന്ദി.
-----------


ചിലമോശമായ പ്രതികരണങ്ങളും കമന്റുകളും ഞാന്‍ ചെയ്യുന്നത് തെറ്റായതുകൊണ്ടല്ല ശരിയായതുകൊണ്ടുകൂടിയാണ് എന്നെനിക്കറിയാം. സത്യത്തെയും ശരിയെയും എല്ലാവരും അംഗീകരിച്ചു തന്നു എന്ന് വരില്ല. അങ്ങനെയായിരുന്നങ്കില്‍ ഈസാനബിയും മുഹമ്മദ് നബിയും പീഢനങ്ങള്‍ ഏല്‍ക്കേണ്ടിവരുമായിരുന്നില്ലല്ലോ. അതിനാല്‍ ഇടക്ക് കടുത്ത പരിഹാസങ്ങള്‍ വരുന്നതും 'നിര്‍ത്തി പോടോ' എന്ന് പറയുന്നതുമെല്ലാം ഇതര്‍ഹിക്കുന്നതാണ്. അപ്രകാരം ചിലതില്ലെങ്കില്‍ എന്റെ അവതരണത്തില്‍ എന്തോ ചില അപാകതകള്‍ ഉണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുക. (താങ്കള്‍ അങ്ങനെ പറഞ്ഞു എന്നല്ല.)

CKLatheef പറഞ്ഞു...

'താങ്കള്‍ എന്റെ ചോദ്യങ്ങള്‍ക്ക് തന്ന മറുപടിയില്‍ പറഞ്ഞപോലെ താങ്കള്‍ പറഞ്ഞതെല്ലാം താങ്കളുടെ അഭിപ്രായങ്ങള്‍ മാത്രം എന്ന് കരുതുന്നതുകൊണ്ടും, ഞാന്‍ ഇനി താങ്കളുടെ ബ്ലോഗില്‍ കമന്റ് പോസ്റ്റ്‌ ചെയ്യണമെന്നില്ല എന്ന താങ്കളുടെ ആവശ്യം മുഖവിലയ്ക്കെടുത്തുകൊണ്ടും (താങ്കളുടെ 17 ഉത്തരങ്ങളെക്കുറിച്ചും ഒരു സംവാദം ആഗ്രഹിച്ചിരുന്നെങ്കിലും) താങ്കള്‍ക്കുള്ള എന്റെ മറുപടി ഇവിടെ പൂര്‍ത്തിയാക്കുന്നു.'

ഈ പതിനേഴ് ഉത്തരത്തെക്കുറിച്ചുള്ള ചര്‍ച ഇനി ഒട്ടും വിവരദായകമാകില്ല എന്ന് തോന്നുന്നത് കൊണ്ട് ഞാന്‍ അതില്‍ താല്‍പര്യം കാണിക്കുന്നില്ല. കമന്റ് ഇടേണ്ടതില്ല എന്ന് പറയാനുള്ള കാരണം വ്യക്തമാക്കി. അതിന് ശേഷവും താങ്കള്‍ കമന്റിടുകയും ഞാനതിന് മറുപടി പറയുകയും ചെയ്തതില്‍ നിന്ന് എത്തരത്തിലുള്ള കമന്റാണ് ഞാന്‍ നിരാകരിച്ചത് എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

CKLatheef പറഞ്ഞു...

ഈ ചര്‍ച തല്‍കാലം ഇവിടെ അവസാനിപ്പിക്കാന്‍ തന്നെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഒരു പോസ്റ്റില്‍ ഒതുക്കാന്‍ വിചാരിച്ചതായിരുന്നു എന്നാല്‍ ചിലര്‍ ചര്‍ചയില്‍ ഗൌരവത്തില്‍ ഇടപെട്ടപ്പോള്‍ പറഞ്ഞുവന്ന വിഷയം പൂര്‍ത്തിയാക്കിയതാണ്. ഈ വിഷയത്തെക്കുറിച്ചുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞു എന്നെനിക്ക് അവകാശവാദമില്ല. ഖുര്‍ആന്‍ വെളിച്ചം എന്ന എന്റെ ബ്ളോഗില്‍ യേശുവും ക്രിസ്തുമതവുമായി ബന്ധപ്പെട്ട സൂക്തങ്ങള്‍ നല്‍കി വരുന്നു അത്യാവശ്യം ചര്‍ച അവിടെയും നടക്കുന്നുണ്ട്. ചര്‍ചയില്‍ പങ്കെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത കാട്ടിപ്പരുത്തി, ചിന്തകന്‍, നാസിയാന്‍സന്‍, സന്തോഷ്. എല്ലാവര്‍ക്കും നന്ദി.

അബ്ദുല്‍ അലി പറഞ്ഞു...

പ്രിയ ലത്തിഫ്‌,

തുടക്കം മുതൽ നിങ്ങളുടെ ചർച്ച വിശധമായി തന്നെ പരിശോധിക്കുന്നുണ്ടായിരുന്നു. മാന്യമായ ഇടപ്പെടലുകളും, സൗമ്യമായ അഭിപ്രായങ്ങളും, ഏറെ ശ്ലാഘനിയമാണ്‌.

പ്രകോപനങ്ങൾ ഉണ്ടാവാം, തളരരുത്‌. വികാരത്തിനടിമപ്പെടുകയുമരുത്‌. കഴിവതും കമന്റുകൾ ഡിലീറ്റ്‌ ചെയ്യാതിരിക്കുവാൻ ശ്രമിക്കുക.

എന്നെപോലെ പലരും സശ്രദ്ധം ഈ ചർച്ച വീക്ഷിക്കുന്നുണ്ട്‌. കമന്റുകളുടെ എണ്ണത്തിലല്ല കാര്യം. ശ്രദ്ധയോടെ തുടരുക.

(വ ബില്ലാഹി തൗഫീഖ്‌)

പുതിയ നിയമത്തിൽനിന്നും സാജൻ എടുത്തുദ്ധരിച്ച വചനം തന്നെ "നീ ആര്‌?, ഏലീയാവോ? ക്രിസ്തുവോ? പ്രവാചകനോ?. എന്നാണ്‌?.

മോശയുടെ പ്രവചക പ്രകാരം, ജറുശലേമിലെ പുരോഹിതർ കാത്തിരിക്കുന്നത്‌ മൂന്ന് പേരെയാണ്‌.

ഒന്ന്, ദേഹത്തോടെ വീണ്ടും പ്രത്യക്ഷപ്പെടുമെന്ന് വിശ്വസിച്ച ഏലിയാവ്‌

രണ്ട്‌, മിശിഹ എന്ന വിശേഷണത്തൊടെയുള്ള ക്രിസ്തു

മൂന്ന്, ലോകവിശ്രൂതനായ ഒരു "മഹാ പ്രവാചകൻ"

ഇവ മൂന്നും ആരാണെന്ന് വിശദീക്കരിക്കേണ്ടത്‌ എന്റെ സുഹൃത്തുകളുടെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു.

CKLatheef പറഞ്ഞു...

പ്രിയ അബ്ദുല്‍ അലി.

താങ്കളുടെ ഓര്‍മപ്പെടുത്തലുകള്‍ക്കും പ്രോത്സാഹനത്തിനും നന്ദി.

അതെ അലി. മൂന്ന് പേരെ അവര്‍ പ്രതീക്ഷിച്ചിരുന്നു. 'ആ പ്രവാചകന്‍ ' എന്നത് ആവര്‍ത്തന പുസ്തകത്തില്‍ സൂചിപ്പിച്ച പ്രവാചകനാണെന്ന് ക്രിസ്തുമത വിശ്വാസികള്‍ക്ക് അംഗീകരിക്കാനും പ്രയാസമില്ല. യേശുവും വഴിനടത്താനും കല്‍പിക്കാനും നീതിയെയും ന്യായത്തെയും പറ്റി പറയുന്ന ഒരു സത്യത്തിന്റെ ആത്മാവിനെക്കുറിച്ചുള്ള ശുഭവാര്‍ത്തയും നല്‍കുന്നു. എന്നാല്‍ ഇതൊക്കെ ക്രൈസ്തവ സഹോദരങ്ങള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളില്‍ ഒതുക്കിക്കളയുകയാണ്. ഇതില്‍ അത്തരം പരിമിതികളിലിലാത്തത് കൊണ്ടും വിശുദ്ധഖുര്‍ആനിലെ സൂക്തങ്ങളില്‍ പരാമാര്‍ശമുള്ളതുകൊണ്ടും നാമത് എപ്രകാരമാണ് മുഹമ്മദ് നബിയില്‍ യോജിച്ച് വരുന്നത് എന്ന് പരിശോധിക്കുകയാണ്. അതിനാല്‍ ഇവിടെ ചര്‍ചയില്‍ പങ്കെടുക്കുന്ന ക്രൈസ്തവ സഹോദരങ്ങളെ അത് ബോധ്യപ്പെടുത്തിയേ അടങ്ങൂ എന്ന വാശിപ്പിടിക്കേണ്ടതില്ല. അവര്‍ക്ക് പറയാനുള്ളത് അവരും നമ്മുക്ക് പറയാനുള്ളത് നമ്മളും പറഞ്ഞു അവസാനിപ്പിക്കുന്നതാണ് അക്കാര്യത്തില്‍ മിതമായ സമീപനം എന്നെനിക്ക് തോന്നി. ആര്‍ക്കെങ്കിലും അതിനുമപ്പുറം ചര്‍ചവേണം എന്നാഗ്രമുണ്ടെങ്കില്‍ എനിക്കതില്‍ വിയോജിപ്പുമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review