2010, മാർച്ച് 21, ഞായറാഴ്‌ച

ബാബുവും ചിന്തകനും പിന്നെ ഞാനും

ഒട്ടും ഗൗരവപ്പെട്ട ചര്‍ചയല്ല ഇത്. എങ്കിലും ഇങ്ങനെ ഒരു പോസ്റ്റ് ആവശ്യമാണ് എന്ന് തോന്നുകയാണ്.  ചില പ്രധാനപ്പെട്ട ബ്ലോഗര്‍മാരുടെ നിലപാട് എതിര്‍ക്കപ്പെടേണ്ടതായി വരുമ്പോള്‍ അത് ചെയ്യാതിരിക്കുന്നത് ഭൂലോഗത്തോട് ചെയ്യുന്ന നീതിയല്ല. അതിലൂടെ മൂടികെട്ടിനില്‍ക്കുന്ന കാര്‍മേഘങ്ങള്‍ പെയ്യാനും കൂടുതല്‍ വെളിച്ചം ലഭിക്കാനും സാധ്യതയുണ്ടെങ്കില്‍ പ്രത്യേകിച്ചും.

"അവനവന്റെ ബ്ലോഗില്‍ സ്വന്തം നിലപാട് പോലും എഴുതാന്‍ പാടില്ലാത്ത അവസ്ഥയായി. കേട്ടപാതി കേള്‍ക്കാത്തപാതി ചാടിവീഴും, ചക്കെന്ന് പറഞ്ഞാല്‍ കൊക്കെന്ന് തിരിയുന്ന കുറെ പണ്ഡിതകൂശ്മാണ്ഡങ്ങള്‍ ‍. പിന്നെ ഛര്‍ദിക്കുവോളവും അതിനുശേഷവും ചര്‍ച്ചിച്ചോണ്ടിരിക്കാം." (ബ്ലോഗര്‍ സി.കെ.ബാബു)


"ഈ പറഞ്ഞത് നൂറു ശതമാനവും ശരിയാണ്. പക്ഷെ എന്താണ് പ്രശ്നമെന്ന് മാത്രം താങ്കള്‍ക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു. ഒരു ബ്ലോഗ് ഉണ്ടാക്കി ഇന്‍വൈറ്റഡ് മെംബേഴിന്റെ ഇടയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ആരും ഇടപെടും എന്ന് തോന്നുന്നില്ല. എന്നാല്‍ ബ്ലോഗ് പോലെയുള്ള ഒരു പൊതു മാദ്ധ്യാമത്തില്‍ വരുന്ന ചര്‍ച്ചകളോട് ആളുകള്‍ പ്രതികരിച്ചെന്ന് വരും, അതും സാമൂഹികമായ വിഷയങ്ങള്‍ പരാമര്‍ശിക്കപ്പെട്ടാല്‍. ഒരു വിഷയത്തില്‍ പ്രചരണം നടത്താല്‍ എതിര്‍ പ്രചരണവും ഉണ്ടാവുക സ്വാഭാവികം." (അനിൽ@ബ്ലോഗ്


അനില്‍ ഇതുപറഞ്ഞത് സി.കെ.ബാബുവിനോടാണെന്ന് ആരെങ്കിലും കരുതിയെങ്കില്‍ തെറ്റി. വിജ്ഞാനത്തിന്റെ മഹാ പ്രവാചകന്‍മാരോട് അങ്ങനെയൊക്കെ പറയാമോ. മറിച്ച് അദ്ദേഹം ഇതു പറഞ്ഞത് കാട്ടിപ്പരുത്തിയോടാണ്. കാട്ടിപ്പരുത്തി താഴെകാണുന്ന അപരാധം പറഞ്ഞപ്പോള്‍

"വിചാരം
മുഹമ്മദിനെ അംഗീകരിച്ചവര്‍ മാത്രമെ ഇസ്ലാമിന്റെ നിയമങ്ങളും അം‌ഗീകരിക്കേണ്ടതുള്ളൂ- ഇപ്പോഴും വലിയ പ്രശ്നം തോന്നുന്നത് അം‌ഗീകരിച്ചവര്‍ക്കല്ലല്ലോ? ആ ബുദ്ധി മതി ഇതും മനസ്സിലാക്കാന്‍ - ഇത്തിരിയോട് പറഞ്ഞ വലിയ ബുദ്ധി ആവശ്യമായി വരുന്നില്ല.


പിന്നെ ഇസ്ലാമിക നിയമങ്ങളെങ്ങള്‍ എങ്ങിനെ നടപ്പിലാക്കുന്നു, ഏതെല്ലാം രീതിയിലാണു വഹ്‌യ് ഇതെല്ലാം വിശ്വസിക്കുന്നവര്‍ക്കേ ഭാധകമഅകുന്നൊള്ളുവല്ലോ?"
 
ഇതോടെയാണ് ഞാന്‍ കണ്‍ഫ്യൂഷനായത്. അത് തീര്‍ക്കാന്‍ ആര്‍ക്കെങ്കിലും എന്നെ സഹായിക്കാന്‍ കഴിയുമെങ്കില്‍ ആകട്ടേ. 


ഇതിനിടയില്‍ എന്റെ നിലപാട് വിശദീകരിക്കേണ്ടുന്ന ഒരു സംഭവമുണ്ടായി. ബര്‍ണബാസിന്റെ സുവിശേഷം നുണയും സത്യവും എന്ന ഒരു ലേഖന പരമ്പര യുക്തിവാദിയായ സി.കെ ബാബു ആരംഭിച്ചു. ബര്‍ണബാസിന്‍െ സുവിശേഷം എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അതിന്റെ ഒരു മലയാള പരിഭാഷയില്‍ നിന്ന് ചിലഭാഗങ്ങള്‍ വായിക്കുകയും ചെയ്തിരുന്നു. ഇയ്യിടെയായി ചിന്തകന്റെ പോസ്റ്റിലാണ് അത് വീണ്ടും സജീവമായി പൊങ്ങിവന്നത്. അതിന്റെ കര്‍ത്താവ് യേശുവിന്റെ ശിഷ്യനായ ബര്‍ണബാസ് തന്നെയാണോ അല്ലേ. അതോ അദ്ദേഹത്തിന്റെ പേരില്‍ ബാബുവും കാളിദാസനും പറയുന്ന പ്രകാരം മധ്യകാല നൂറ്റാണ്ടില്‍ മുസ്‌ലിംകള്‍ എഴുതിയുണ്ടാക്കിയതോ എന്ന കാര്യത്തിലൊന്നും എനിക്ക് അഭിപ്രായം പറയാന്‍ കഴിയില്ല. അതുകൊണ്ട് ആ കാര്യം കൂടുതല്‍ മനസ്സിലാക്കുന്നതിനായി ആദ്യം ചിന്തകന്റെയും പിന്നീട് ബാബുവിന്റെയും ബ്ലോഗ് വായിക്കാന്‍ തുടങ്ങി. സ്വാഭാവികമായും അനില്‍ കാട്ടിപ്പരുത്തിയോട് പറഞ്ഞ ആ നിലപാടാണ് ഇക്കാര്യത്തില്‍ എനിക്കുള്ളത്. അതുകൊണ്ട് തന്നെ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ഞാന്‍ ചില കമന്റുകള്‍ അതില്‍ ഇട്ടു. ബാബുവിന്റെ ശൈലിയനുസരിച്ച് അദ്ദേഹം പറയുന്ന വിഷയങ്ങളെ എത്രമാന്യമായി വിയോജിച്ചാലും അദ്ദേഹ പ്രകോപിതനാകും പിന്നീട് വിളിക്കുന്ന വിളികള്‍ ഇവിടെ എഴുതാന്‍ കഴിയില്ല.

ബര്‍ണബാസിന്‍െ പേരില്‍ അറിയപ്പെടുന്നത് ഒരു കള്ളസുവിശേഷമാണെങ്കില്‍ ഒരു മുസ്്‌ലിമിനും അത് യഥാര്‍ഥമാണ് എന്ന് പറഞ്ഞ് വാശിപിടിക്കേണ്ട ഒന്നുമില്ല. അതുകൊണ്ട് തീര്‍ത്തും അന്വേഷണ മനസ്സോടെ തന്നെയാണ് ഞാനത് വായിക്കാന്‍ ആരംഭിച്ചത്.

ബാബു പറഞ്ഞു:  "മുൻവിധി ഇല്ലാതെയും പക്ഷം ചേരാതെയും കാര്യങ്ങൾ മനസ്സിലാക്കാൻ തയ്യാറുള്ള ആർക്കും ബർണബാസ്‌ സുവിശേഷം ഒരു വ്യാജസൃഷ്ടിയാണെന്നു് തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. പതിനാലാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിൽ സ്പെയിനിൽ രൂപമെടുത്തതാവാം ഈ സുവിശേഷം എന്ന നിഗമനത്തിലേക്കാണു് എല്ലാ സൂചനകളും നയിക്കുന്നതു്. ക്രിസ്തീയ സഭ ഈ കാലഘട്ടത്തിൽ നടത്തിക്കൊണ്ടിരുന്ന ഇൻക്വിസിഷനോടുള്ള പ്രതികാരം എന്നനിലയിൽ രൂപമെടുത്തിരിക്കാൻ ഇടയുള്ളതെന്നു് കരുതപ്പെടുന്ന ഈ സുവിശേഷം മുസ്ലീമായി പരിവർത്തനം ചെയ്ത ഒരു ക്രിസ്ത്യാനിയുടെ സൃഷ്ടിയാവാൻ നല്ല സാദ്ധ്യതയുണ്ടു്. ക്രിസ്തുമതത്തിലും ഇസ്ലാമിലും എഴുത്തുകാരൻ പ്രദര്‍ശിപ്പിക്കുന്ന മതിയായ പരിജ്ഞാനം അതിനൊരു ന്യായീകരണമാണു്."


അതെഴുതിയത് ഒരു മുസ്‌ലിമായിരിക്കാനുള്ള സാധ്യത തള്ളേണ്ടതില്ല. പക്ഷേ അതിനദ്ദേഹം പറയുന്ന കാരണങ്ങള്‍ എനിക്ക് ദഹിക്കുന്നില്ല. പ്രവാചകനെക്കുറിച്ചുള്ള ചില പ്രവചനങ്ങള്‍ പ്രാധാന്യത്തോടെ നല്‍കിയതും. യേശു ക്രൂശിക്കപ്പെട്ടിട്ടില്ല യൂദാസാണ് പകരം ക്രൂശിക്കപ്പെട്ടത് തുടങ്ങിയവ ഇസ്‌ലാം വിശ്വാസികള്‍ക്ക് പഥ്യമായതുമാണ് ക്രിസ്തുമതത്തിലും ഇസ്‌ലാമിലുമുള്ള മതിയായ പരിജ്ഞാനം എന്നതുകൊണ്ടുദ്ദേശിക്കുന്നത് എന്ന ലേഖനത്തില്‍ നിന്ന് മനസ്സിലാകുന്നുണ്ട്. അതുവെച്ച് അത് മുസ്‌ലിംകള്‍ എഴുതിയാതാണെന്ന് നിഗമനത്തിലെത്തുകയാണ് ബാബു. അല്ലെങ്കില്‍ ആരോ മുമ്പെഴുതിവെച്ചത് മലയാളത്തിലാക്കുകയാണ്. 
യേശുവിനെ ക്രൂശിച്ചിട്ടില്ല എന്ന് ഖുര്‍ആന്‍ വ്യക്തമായി പറയുന്നു. എന്നാല്‍ നാല് സുവിശേഷങ്ങളും ക്രൂശിക്കപ്പെട്ടു എന്ന് പറയുന്നു അതിനാല്‍ ക്രൈസ്തവ വിശ്വാസം അതാണ്. ഖുര്‍ആനില്‍ അവര്‍ക്കങ്ങനെ തോന്നി എന്ന് സൂചിപ്പിക്കുന്ന ഭാഗം വെച്ച് യേശുവിന് പകരം മറ്റാരെയെങ്കിലും ക്രൂശിച്ചിട്ടുണ്ടാകാം. ഞാന്‍ മുമ്പ് വായിച്ചത് വെച്ച് ആ സംഭവം ബര്‍ണബാസിന്റെ സുവിശേഷത്തില്‍ വ്യക്തമായി പറയുന്നുണ്ട്. യൂദാസിന് യേശുവിന്റെ രൂപം നല്‍കപ്പെട്ടു എന്നാണ് അതില്‍ വായിച്ച ഓര്‍മ. ഈ ഒരു വസ്തുത വെച്ച് അത് മുസ്ലിംകള്‍ എഴുതിയുണ്ടാക്കിയതാണ് എന്ന് പ്രഖ്യാപിക്കുന്നതിലെ അനൗചിത്യമാണ് എനിക്ക് മനസ്സിലാകാത്തത്. യുക്തിവാദി എന്ന നിലയില്‍ അദ്ദേഹം സ്വതന്ത്രമായ ഒരു ചര്‍ചക്ക് സന്നദ്ധമാകുകയും ആ ചര്‍ചയുടെ അവസാനം ഉരുത്തിരിയുന്ന ഒരാശയം സ്വീകരിക്കാന്‍ വായനക്കാരെ വിടുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നാണ് എന്റെ അഭിപ്രായം. അതിന് പകരം അദ്ദേഹം പറയുന്നത് ഇങ്ങനെ:
"ലത്തീഫുമായോ ചിന്തകനുമായോ ഒരു ചര്ച്ച ആഗ്രഹിക്കുന്നില്ല എന്ന് ഇതിന് മുന്‍പേ തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നിങ്ങളുടെ തുടര്‍ന്നുള്ള കമന്റുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്യും. കാരണം, എന്‍റെ ബ്ലോഗില്‍ കുറേ ചവറുകമന്‍റുകള്‍ വന്ന് നിറയണമെന്ന് എനിക്ക് ഒരു നിര്‍ബന്ധവുമില്ല.
നിങ്ങള്‍ ദിവസേനയെന്നോണം പോസ്റ്റെഴുതുന്നവരായതിനാല്‍ അഭിപ്രായം സ്വന്തം ബ്ലോഗില്‍ എഴുതുകയുമാവാം. വായിക്കേണ്ട 'മാന്യന്‍മാര്‍ ' അവിടെവന്ന് വായിച്ചുകൊള്ളും. പിന്നെ എന്താ പ്രശ്നം?"
ഇങ്ങനെ ബാബു പറഞ്ഞപ്പോള്‍ എന്റെയും ചിന്തകന്‍െയും കമന്റുകള്‍ ആവര്‍ത്തിച്ച് വായിച്ചുനോക്കി. മറ്റുള്ളവരിലില്ലാത്ത എന്താണ് ഞങ്ങളുടെ കമന്റുകളെ ചവറുകള്‍ എന്ന വിശേഷണത്തിനര്‍ഹമാക്കിയത് എന്ന് അത് കൂടുതല്‍ വ്യക്തമായത് തൊട്ടടുത്ത പോസ്‌റ്റോടു കൂടിയാണ്. അത് വായിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും കാര്യമാത്ര പ്രസക്തമായ ചര്‍ച എന്നാല്‍ എന്താണെന്നും ചവറ് കമന്റ് എന്നാല്‍ എന്താണെന്നും.
ചിന്തകനും പണ്ഡിതനുമായ ബാബു ഇത് സാധിച്ച സൂത്രം പറഞ്ഞുതരാം. ഇതാ എതിര്‍ക്കാന്‍ സാധ്യതയുള്ളവരെ ഇങ്ങനെ പറഞ്ഞ് അകറ്റിനിര്‍ത്തുക.
"ബ്ലോഗിലോ പുറത്തോ ഉള്ള 'ഇസ്ലാമിക-ക്രൈസ്തവ പണ്ഡിതരെയോ' 'ഉത്തമബോദ്ധ്യ' വിശ്വാസികളെയോ കൺവിൻസ്‌ ചെയ്യിക്കാൻ വേണ്ടിയല്ല ഇതെഴുതുന്നതു്. മതങ്ങളുടെ മാറാലയിലൂടെ അല്ലാതെ കാര്യങ്ങൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ മാത്രമാണെന്റെ ലക്ഷ്യവിഭാഗം.
വിശ്വാസികളാണെങ്കില്‍ മേല്‍ നല്‍കിയ വരിയില്‍ ആളുകളെ മാറ്റിയാല്‍ മതി. എന്നിട്ടും ആരെങ്കിലും കമന്റിടുകയാണെങ്കില്‍ ഇത് വീണ്ടു ആവര്‍ത്തിക്കുക. വേണമെങ്കില്‍ ഇങ്ങനെയും പറയാം:
"ലേഖനം തുടരുമെന്ന് എഴുതിയിരുന്നു. അതും കണ്ടോ എന്നറിയില്ല. ഏതായാലും ആ തുടര്‍ച്ചയില്‍ ആ പട്ടികകളിലേക്ക് ഞാന്‍ വിശദമായി കടക്കുന്നുണ്ട്. പക്ഷേ, അതുവഴി ചിന്തകനെപ്പോലെയുള്ളവരെ കണ്‍വിന്‍സ് ചെയ്യിക്കാം എന്ന വ്യാമോഹമൊന്നും എനിക്കില്ല എന്നുകൂടി സൂചിപ്പിക്കട്ടെ."
"കാളിദാസൻ,
ബൈബിളിനെയും ഖുർആനെയും ബർണബാസ്‌ സുവിശേഷത്തെയും കൂടാതെ ഈ വിഷയത്തിൽ നടത്തിയ നിഷ്പക്ഷവും ക്രിസ്തീയവുമായ രണ്ടുതരം ഗവേഷണങ്ങളെയാണു് ഞാനും ആധാരമാക്കുന്നതു്. ലേഖനം തീരുമ്പോൾ അവലംബം കൊടുക്കാം എന്നു് കരുതിയെന്നേയുള്ളു."
 
ലേഖനം പരമ്പര അവസാനിക്കുന്നത് വരെ എതിര്‍ത്തൊന്നും പറയാതെ സഹിക്കുക. റെഫറന്‍സൊക്കെ അവസാനം നല്‍കും. അത് വരെ കാത്തിരിക്കുക. ഖുര്‍ആനും കൂടി വെച്ച് നടത്തുന്ന ഒരു വിശകലനത്തില്‍നിന്നും അതിനെക്കുറിച്ചറിയുന്നവരെ മാറ്റിനിര്‍ത്തിയുള്ള ഒരു ഗംഭീരന്‍ ചര്‍ച അത്രയേ ബാബു ഉദ്ദേശിച്ചുള്ളൂ.
"ഇവിടെ പരാമർശവിഷയമായ ബർണബാസ്‌ സുവിശേഷം ഒരു വ്യാജകൃതിയാണു്. അക്കാര്യത്തിൽ ഒരു സംശയത്തിനു് യാതൊരു അവകാശവുമില്ല." ഞാനും ചിന്തകനും വിട്ട് നിന്നിട്ടും ബാബുവിന്‍െ രോഷമടങ്ങുന്നില്ല. അദ്ദേഹം പറയുന്നത് കാണുക.
"ബ്ലോഗിൽ ഈ വിഷയം കൈകാര്യം ചെയ്യുന്ന 'ഇസ്ലാം പണ്ഡിതരിൽ' ആരെങ്കിലും ഏതെങ്കിലും ഒരർത്ഥത്തിൽ ഗൗരവതരമായ ശ്രദ്ധയോ പരിഗണനയോ അർഹിക്കുന്നുണ്ടെന്നു് എനിക്കു് തോന്നുന്നില്ല. ചിരിക്കാൻ പറ്റിയ കുറെ കോമാളി നമ്പറുകൾ, അത്രതന്നെ. മതവിശ്വാസത്തിനു് എതിരായി ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ തെളിവാണു് എന്റെ അഭിപ്രായത്തിൽ മതബ്ലോഗുകൾ!"
ഇതുപറയുന്നത് കേട്ടാല്‍ തോന്നും മതവിശ്വാസത്തിന് എതിരായി ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന അത്തരം ബ്ലോഗുകള്‍ സന്ദര്‍ശിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത് എന്ന്. എന്നാല്‍ അദ്ദേഹം പറയുന്നതോ:
"ഇത്തരം സർക്ക്യുലർ ആർഗ്യുമെന്റുകളിൽ കിടന്നു് തിരിയുന്നവയാണു് മതബ്ലോഗുകളിലെ മിക്കവാറും എല്ലാ ചർച്ചകളും. അവരുടെ ചർച്ചാഭാസങ്ങളിലേക്കു് ആളെക്കൂട്ടാൻ പഠിച്ച പണി പതിനെട്ടും അവർ പയറ്റുന്നുണ്ടെങ്കിലും വെളിവുള്ള ആരും അതിൽ പങ്കെടുക്കാത്തതും അതുകൊണ്ടുതന്നെ. അബദ്ധത്തിൽ ആ വഴി പോയിട്ടുള്ള സാമാന്യബോധമുള്ളവർ പിന്നീടു് ആ ഭാഗത്തേക്കു് തിരിഞ്ഞുനോക്കാതിരിക്കുന്നതായാണു് കണ്ടിട്ടുള്ളതു്. അതാണു് അവർക്കു് ലഭിക്കേണ്ട ചികിത്സയും. പക്ഷേ, കഷ്ടമെന്നേ പറയേണ്ടൂ, കണ്ടാൽ അറിയുന്നവരുണ്ടു്, കൊണ്ടാലും അറിയാത്തവരുമുണ്ടു് ഈ ലോകത്തിൽ.
അങ്ങനെ ഞാന്‍ സാമാന്യബോധമുള്ളവരുടെ കണക്കെടുക്കാന്‍ നോക്കി. അതിന് അവലംബിച്ച മാര്‍ഗം. എന്റെ ബ്ലോഗില്‍ ആദ്യത്തില്‍ വരികയും പിന്നീട് വരാതിരിക്കുകയും ചെയ്തവര്‍. സത്യം പറയട്ടേ അവര്‍ വളരെ കുറവാണ്. ഒരു കയ്യിലെ വിരലില്‍ അവസാനിക്കും. അവര്‍ വന്നതിന് ശേഷം പച്ചത്തെറിയായിരുന്നു. കൊണ്ടാലറിയാത്തവരും ധാരാളമുണ്ടെന്ന് മനസ്സിലായി. സാമാന്യബോധമുള്ളവര്‍ തന്റെ ബ്ലോഗ് സന്ദര്‍ശിക്കുന്നവരും അഭിപ്രായം പറയുന്നവരുമാണ്  എന്ന് ബാബു പറയാത്തതിനാല്‍ അദ്ദേഹത്തിന്റെ പുതിയ ബ്ലോഗില്‍ കമന്റിട്ടവരെ പരിഗണിച്ചിട്ടില്ല.
ഈ പോസ്റ്റ് ഇവിടെ അവസാനിക്കുന്നു. ഒരു അഡ്ജസ്റ്റ്‌മെന്റ് മെക്കാനിസത്തിന്റെ ഭാഗമാണ് ഈ പോസ്റ്റ് എന്ന് കരുതിയാല്‍ മതി. ഇത് വെച്ച് വ്യക്തിപരമായ അക്ഷേപവും അദ്ദേഹം വിശ്വാസികളെ പറയുന്നത് പോലുള്ള പ്രയോഗവും അനുവദിക്കാന്‍ നിര്‍വാഹമില്ല. ഞങ്ങളെ ഒരു നൂറ് തെറിവിളിക്കുമ്പോള്‍ അതിനെതിരെ ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ പ്രതികരണ ശേഷിയി‌ലാത്ത ഷണ്ഡന്‍മാര് എന്ന വിളികൂടി ഞങ്ങള്‍ കേള്‍ക്കേണ്ടിവരും.

53 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

അവനവന്റെ ബ്ലോഗില്‍ സ്വന്തം നിലപാട് പോലും എഴുതാന്‍ പാടില്ലാത്ത അവസ്ഥയായി. കേട്ടപാതി കേള്‍ക്കാത്തപാതി ചാടിവീഴും.

സംശയദൂരീകരണത്തിനായി ന്യായമായ ചോദ്യങ്ങള്‍ ചോദിക്കുന്നവരോട് മറുപടി പറയാന്‍ നേരമില്ല. (ബാബുവിനോട് കടപ്പാട്)അതുകൊണ്ട് എന്റെ അഭിപ്രായത്തോട് യോജിക്കുന്നവര്‍ മാത്രം കമന്റിടുക.

പള്ളിക്കുളം.. പറഞ്ഞു...

നാലു സുവിശേഷങ്ങളേയും തള്ളിപ്പറയുന്നയാളാണ് ബാബു. അപ്പോൾ പിന്നെ അഞ്ചാമത് ഒരു ബർണബാസ് സുവിശേഷം കൂടി എഴുന്നള്ളിച്ചാൽ പുള്ളി സഹിക്ക്യോ? ഏതായാലും ഈ അഞ്ചെണ്ണത്തിലെ പതിര് പുള്ളിക്കാരൻ പെട്ടെന്നു കണ്ടെത്തി. ഇതിനു വേണ്ടി ഉറക്കമിളക്കാൻ പുള്ളിക്കാരനെ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കും? പണ്ട് പറഞ്ഞപോലെ വല്ല ‘ആത്മീയനൊസ്റ്റാൾജിയ‘ എങ്ങാനും??!! ഓ.. ഇതൊക്കെ ഓർത്ത് ഞാൻ എന്തിനാ ഇനി ഉറക്കമിളക്കുന്നത്?

M.A Bakar പറഞ്ഞു...

യുക്തിവാദികളുടെ പുതിയ സുവിശേഷമായ തള്ളക്ക്‌ വിളി ബാബുവിണ്റ്റെ എല്ലാ വരികളിലും പതിഞ്ഞ്‌ കിടപ്പുണ്ട്‌. അത്‌ പല പല വെറി വാക്കുകളില്‍ സുലഭമായി കാണാം. യുക്തിവാദിയെന്ന്‌ സ്വയം നിര്‍ണ്ണയിച്ചാല്‍ പിന്നെ മറ്റുള്ളവരുടെയൊക്കെ ധമനികളില്‍ മൂത്രമാണ്‌ ഒഴുകുന്നതെന്ന അവിവേകം എങ്ങനെയുണ്ടാവുന്നു എന്ന് അവര്‍തന്നെ പരിശോദിക്കുന്നത്‌ നന്നായിരിക്കും. അല്ലെങ്കില്‍ ഡോക്ടറന്‍മാര്‍ക്ക്‌ പോലും കയ്യൊഴിയേണ്ടിവരും..

ചിന്തകന്‍ പറഞ്ഞു...

സികെ ബാബുവിന്റെ ചില നിലപാടുകള്‍ വളരെ രസകരവും വിചിത്രവുമാണ്. നിക്ഷ്പക്ഷമായി അഭിനയിച്ച്, മറ്റു മതങ്ങളെയോ നിലപാടുകളെയോ മുറിവേല്പിക്കുന്നതെന്തിനാണ് എന്ന് ചില ബ്ലോഗര്‍മാരോട് മാത്രം ചോദിക്കുകയും, അവരുടെ നിലപാടുകാര്‍ മറ്റുള്ളവരെ പരിഹസിച്ചുകൊണ്ടും ഇകഴ്ത്തിപറഞ്ഞു കൊണ്ടും പോസ്റ്റിടുകയും ചെയ്യുമ്പോള്‍ അവിടെ പോയി കയ്യടിക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന ചില ഇരട്ടമുഖമുള്ള ബ്ലോഗര്‍മാരുടെ നിലപാടുകള്‍ അതിലും വിചിത്രമായി ചിലപ്പോള്‍ തോന്നിയിട്ടുണ്ട്.

മറ്റുള്ള മതങ്ങളേയോ വിശ്വാസങ്ങളെയോ ആദര്‍ശങ്ങളെയോ വിലയിരുത്താന്‍ പാടില്ലെന്ന് പറയുന്നവര്‍ ആദ്യം അത് ഉപദേശിക്കേണ്ടത് യുക്തിവാദികളോടും നിരീശ്വരവാദികളോടുമാണ്. ഈ ബ്ലോഗ് ലോകത്ത്, അതിന്റെ ഏറ്റവും മോശമായ രീതിയില്‍ ഇത്തരം കാര്യങ്ങള്‍ തുടങ്ങിവെച്ചത് ഇഎ.ജബ്ബാര്‍, സികെ ബാബു എന്നിവരെ പോലുള്ള യുക്തിവാദി ബ്ലോഗര്‍മാരാണ്. കൃസ്ത്യന്‍ വിശ്വസികള്‍ അവരുടെ ബൈബിള്‍ ആരാലും വിലയിരുത്തപെടാന്‍ പാടില്ല എന്ന് വാദിക്കുമ്പോള്‍ അത് മനസ്സിലാക്കാം. എന്നാല്‍ യുതിവാദി സുഹൃത്തുക്കള്‍ പലരും ബൈബിളിന്റെ സംരക്ഷണം ഏറ്റെടുക്കുന്നത് കാണുമ്പോള്‍ എന്തോ.. എവിടെയോ.. ‘ഫോബിയ’ ആണ് എന്നൊക്കെ തോന്നി പോവുക സ്വാഭാവികം മാത്രമാണ്. ഇസ്ലാമിനെയും അതിന്റെ വിശ്വാസികളെയും ഇകഴ്ത്താന്‍ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നടക്കുന്ന ഒറ്റപെട്ട സംഭവങ്ങളെ സാമാന്യവത്കരിച്ച്, ആനന്ദം കണ്ടെത്തുന്നവരില്‍ നിന്നാണ് ഇത്തരം നിലപാടുകള്‍ എന്നത് ഏറെ അത്ഭുതമുളവാക്കുന്നുണ്ട്.

മുസ്ലീങ്ങളെ സംബന്ധിച്ച്, മുഹമ്മദ് നബി ദൈവ ദൂതനാണെന്ന് അംഗികരിക്കാന്‍ ബര്‍ണാബാസ് സുവിശേഷം കാണേണ്ട കാര്യമില്ല. ബര്‍ണബാസിന്റെ സുവിശേഷത്തിന്റെ ഒറിജിനല്‍ കോപി ലഭിക്കാത്തിടത്തോളം ബൈബിളിലെ സുവിശേഷങ്ങളെ പോലെ തന്നെ അതിലും സ്കലിതങ്ങളുണ്ടാവാം. എന്തായാലും അങ്ങിനെ ഒരു സുവിശേഷം ഉണ്ടായിരുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്.

സി.കെ ബാബുവിന്റെ അഭിപ്രായത്തില്‍, ഏതോ മുസ്ലീമായ ഒരു കൃസ്ത്യാനി രചിച്ച് കൃസ്ത്യാനികളുടെ ലൈബ്രററിയില്‍ സൂക്ഷിക്കാന്‍ ഏത്പിച്ചതായിരിക്കാം അത് എന്നാണ്. എന്നിട്ട് കൃസ്ത്യാനികളില്‍ ഒരാള്‍ക്ക് പോലും ഈ പുസ്തകം രചിച്ച മുസല്‍മാന്റെ ഊരോ പേരോ അറിയാതെ പോയി എന്നത് വളരെ വിചിത്രം തന്നെയാണ്.

cALviN::കാല്‍‌വിന്‍ പറഞ്ഞു...

നുമ്മടെ കമന്റിലോട്ടൊരു ലിന്കും കൊടുത്ത് ചവറ് കമന്റെന്നൊരു സര്‍ട്ടിഫിക്കറ്റ് നല്കിയത് കണ്ടു. തല്ക്കാലം ലത്തീഫിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എനിക്കെന്ന് മാത്രം പറഞ്ഞ് നിര്ത്തട്ടെ.

ഗുഡ്‌‌ബൈ.

CKLatheef പറഞ്ഞു...

പ്രിയ കാല്‍വിന്‍ ,

ചവറ് കമന്റ് ആരുടെതാണ് എന്ന കാര്യത്തില്‍ ഇനി സംശയമുണ്ടാകാന്‍ വഴിയില്ല. കാര്യമാത്ര പ്രസക്തമായ ചര്‍ചയിലേക്കുള്ള ലിങ്ക് ആയിട്ടാണ് ഞാന്‍ താങ്കളുടെ മുതല്‍ തുടങ്ങുന്ന ചര്‍ചയിലേക്ക് ലിങ്ക് നല്‍കിയത്. ഇനിയാര്‍ക്കെങ്കിലും സമാനമായ അബദ്ധം സംഭവിക്കാതിരിക്കാന്‍ വ്യക്തമായി ലിങ്ക് നല്‍കിയിരിക്കുന്നു. ആദ്യത്തെ പോസ്റ്റില്‍ നടന്ന് ചവറ് കമന്റ് സഹിതമുള്ള ചര്‍ച. രണ്ടാമത്തോ പോസ്റ്റിലാണ് മാതൃകാ ചര്‍ച. ലിങ്ക് നല്‍കിയപ്പോള്‍ താങ്കളെയല്ല് ഉദ്ദേശിച്ചത് ആദ്യത്തെ കമന്റ് താങ്കളുടേതായത് കൊണ്ട് ലിങ്ക് അങ്ങോട്ട് പോകുന്നു എന്നേയുള്ളൂ. ശരിയായ ചര്‍ച വരുന്നത് ശേഷമാണ്. അപ്പൂട്ടനും കിടങ്ങൂരാനും മുക്കുവനുമൊക്കെ ചേര്‍ന്നത്.

ഈ ഗുഡ്‌ബൈ ബാബുവിനെ പേടിച്ചല്ല എന്ന് ഞാന്‍ മനസ്സിലാക്കിക്കോളാം :)

എതായാലും ഒരിക്കല്‍ വരാന്‍ അദ്ദേഹത്തിന്‍െ അനുവാദമുണ്ടല്ലോ. ആ അവസരം മുതലെടുത്ത് ഇവിടെ വരാനും അഭിപ്രായം രേഖപ്പെടുത്താനുമുള്ള സന്‍മനസ്സിന് നന്ദി.

N.B. നമ്മള്‍ മാത്രമുള്ളതാണ് യഥാര്‍ഥ ചര്‍ച.

"കാക്കക്കുഞ്ഞ് തള്ളക്കാക്കയുടെ ദൃഷ്ടിയില്‍ 'കറുത്തത്' അല്ല. കുഞ്ഞിന്‍റെ സൌന്ദര്യം വര്‍ണ്ണിക്കുന്ന തള്ളകാക്കയോടും, യുക്തവാദിയോടും തര്‍ക്കിക്കാന്‍ പോകരുത്." - മഹദ്വചനം

CKLatheef പറഞ്ഞു...

നിയമപ്രകാരമുള്ള ഒരു മുന്നറിയിപ്പ്: വിശ്വാസികളുടെ ബ്ലോഗില്‍ വെറുതെ തലയിട്ട് എന്തെങ്കിലും പറഞ്ഞാല്‍ കിട്ടേണ്ടത് കിട്ടുമെന്നും അത് കൊള്ളേണ്ടിടത്ത് കൊള്ളുമെന്നും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

('കണ്ടാലും കൊണ്ടാലും പഠിക്കാത്തവര്‍' എന്ന പ്രയോഗത്തില്‍ നിന്നും പ്രചോദനം)

CKLatheef പറഞ്ഞു...

@ചിന്തകന്

താല്‍പര്യമുള്ള ആര്‍ക്കും ബര്‍ണബാസിന്റ സുവിശേഷത്തെക്കുറിച്ച് നിഷപക്ഷമായ ഒരു പഠനത്തിന് വകുപ്പുണ്ട് എന്നാണ് എന്റെ അഭിപ്രായം. ഇപ്പോഴുള്ളത് രണ്ട് പക്ഷത്ത് നിന്നുള്ള വിലയിരുത്തലാണ്. അതില്‍ മറുവശം അവഗണിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ രണ്ട് പഠനത്തിലും ധാരാളം സംശയങ്ങള്‍ നിഷ്പക്ഷനായ ഒരാള്‍ക്ക് സ്വാഭാവികമാണ്. പക്ഷെ അക്കാര്യത്തെക്കുറിച്ച് ആ പഠനം നടത്താന്‍ ഇപ്പോള്‍ ബ്ലോഗിലുള്ള യുക്തിവാദികള്‍ അയോഗ്യരാണ്. തുടക്കത്തില്‍ തന്നെ ഒരു ഊഹം പറയുകയും അത് ഇസ്്‌ലാമിക വിശ്വാസവുമായി യോജിച്ചുവരുന്നു എന്ന് പറഞ്ഞ് തൊട്ടുതാഴെ വരിയില്‍ അത് ഉറപ്പായി മാറുകയും ചെയ്യുന്നു. (cont.)

CKLatheef പറഞ്ഞു...

'മുഹമ്മദിനെപ്പറ്റിയല്ലാതെ ഔദ്യോഗികമായി 'ഇസ്ലാമിനെപ്പറ്റി പരാമർശമൊന്നുമില്ലെങ്കിലും ബർണബാസ്‌ സുവിശേഷം ഉൾക്കൊള്ളുന്നതു് ഇസ്ലാം ചിന്താധാരയാണു്. ഏഴാം നൂറ്റാണ്ടിൽ രൂപമെടുത്ത ഇസ്ലാം ചിന്തകളെപ്പറ്റി ക്രൈസ്തവസഭയുടെ ആരംഭകാലത്തു് എന്തെങ്കിലും വിവരം ഉണ്ടാവുക എന്നതു് ആസംഭവ്യമാണെന്നതിനാൽ അതു് ആരംഭകാലക്രിസ്തുമതത്തിൽ രൂപമെടുത്തതാവാൻ കഴിയില്ല.'

ബാബു ഇതു പറയുമ്പോള്‍ താങ്കള്‍ താഴെ നല്‍കിയ ചരിത്രവസ്തുതകളുമായി യോജിച്ചു പോകുന്നില്ല എന്നകാര്യം കാര്യം ശ്രദ്ധേയമാണ്. ഇത് വിശകലം ചെയ്യാന്‍ മാത്രം ഇവിടെ ഒരു യുക്തിവാദിയും നിഷ്പക്ഷനല്ല എന്നാണ് എന്റെ അഭിപ്രായം.

'മുഹമ്മദ് നബി പൂര്‍വ്വ പ്രവാചകന്മാരാലും വേദഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപെട്ടു എന്നതിലാണ് മക്കയിലുണ്ടായിരുന്ന ബഹുദൈവ വിശ്വാസികളേക്കാള്‍ വേഗത്തില്‍, വേദങ്ങളില്‍ വിശ്വസിച്ചിരുന്നവര്‍ മുഹമ്മദിനെ പ്രവാചകനായി അംഗീകരിക്കുകയും അദ്ദേഹത്തിന്റെ അനുയായികളായി മാറുകയും, ഇസ്ലാം മീഡിലീസ്റ്റില്‍ ഒന്നാകെ അതിവേഗം വ്യാപിക്കുകയും ചെയ്തത്.

സാവൂളിന്റെ(പൌലോസിന്റെ) മതമാണ് പില്‍കാലത്ത് കൃസ്തു മതമായി അറിയപെട്ടത്. കൃസ്തുവിനെ വളരെ വിചിത്രമായ രീതിയില്‍ അവതരിപ്പിച്ച്, റോമ സംസ്കാരത്തിലെ ദൈവങ്ങളെ കൂടി സമന്വയിപിച്ച് ഒരു പുതിയ മതത്തിന് രൂപം നല്‍കുകയായിരുന്നു സാവൂള്‍ എന്ന പൌലോസ്. ഇസ്രായില്യരുടെ പുണ്യദിവസമായ ശനിയാഴ്ച് (ശാബത്ത്) , കൃസ്ത്യാനികള്‍ക്ക് സൂര്യാരാധകരുടെ പുണ്യദിവസമായ ‘സണ്ഡേ‘ ആയി മാറിയത് അങ്ങിനെയാണ്...'

കാട്ടിപ്പരുത്തി പറഞ്ഞു...

ബര്‍ണബാസിന്റെ സുവിശേഷത്തെ കുറിച്ചുള്ള അന്യേഷണം മറ്റു പല സുവിശേഷങ്ങളെ കുറിച്ചുള്ള അറിവുകളും നല്‍കി. പക്ഷെ, ഒരു ചരിത്ര രേഖയില്‍ വ്ന്നതില്‍ കവിഞ്ഞു ശരിയായ സുവിശേഷം എന്നെല്ലാം ചില മുസ്ലിം സൈറ്റുകളില്‍ വിശേഷിപ്പിച്ചതായും കണ്ടു. ഒരടിസ്ഥാനവുമില്ലാത്ത ഒരു വാദമാണത്. കാരണം ഖുര്‍‌ആനല്ലാത്ത ഒരു സന്ദേശവും സം‌രക്ഷണ ബാധ്യത അല്ലാഹു ഏറ്റെടുത്തിട്ടില്ല എന്നു മുസ്ലിങ്ങള്‍ വിശ്വസിക്കുമ്പോള്‍ ചില ഭാഗങ്ങള്‍ ഒത്തു വരുന്നു എന്നതിനാല്‍ അത് സമ്പൂര്‍ണ്ണമെന്നു കരുതുക ശരിയാകില്ല. ഇനി ഒരു സം‌വാദത്തില്‍ തെളിവിന്നുപയോഗിക്കുകയാനെങ്കില്‍ അതിന്നു എതിരാളിയുടെ അം‌ഗീകാരം നിര്‍ബന്ധവും. അവിടെയും ബര്‍ണബാസിന്റെ സുവിശേഷം പരാജയപ്പെടുന്നു.

പക്ഷെ, ആറാം നൂറ്റാണ്ടിനു മുമ്പ് എത്രയൊ സുവിശേഷങ്ങലും രേഖകളും ക്രൈസ്തവരുടെതായി പലയിടത്തുനിന്നുമായി കിട്ടി കൊണ്ടിരിക്കുന്നു. പല മ്യൂസിയങ്ങളിലും അവ സുക്ക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അവയില്‍ പലതും അടിസ്ഥാന സുവിശേഷങ്ങളുമായി ഒരു വിധത്തിലും ഒത്ത് പോകുന്നുമില്ല. അവക്ക് പലതിന്നും ഇന്നും അനുയായികളുമുണ്ട്. ഏതിന്റെ അടിസ്ഥാനത്തിലാണു നാലെണ്ണത്തെ അം‌ഗീകരിച്ചത് എന്നു ചോദിച്ചാല്‍ അതിന്നും വ്യക്തമായ ഒരു ഉത്തരവുമില്ല.

CKLatheef പറഞ്ഞു...

@കാട്ടിപ്പരുത്തി

തെളിവ് സ്വീകരിക്കാന്‍ ഒരു സുവിശേഷവും ഉപകാരപ്പെടില്ല എന്നതാണ് നേര്. ക്രൈസ്തവത തങ്ങളുടെ മതത്തിന് അടിസ്ഥാനമായി സ്വീകരിക്കുന്നത് ബൈബിള്‍ മാത്രമല്ല. ബൈബിളില്‍ നിന്ന് ഇപ്പോഴുള്ള അവരുടെ വിശ്വാസത്തിന് യോജിച്ചത് സ്വീകരിക്കുകയും അല്ലാത്തത് അതിനുസരിച്ച് വ്യാഖ്യാനിക്കുകയോ, തള്ളിക്കളയുന്നുവെന്ന് പറയാതെ അവഗണിക്കുകയോ ആണ് ചെയ്യുന്നത്. ഇപ്പോഴുള്ള ക്രൈസ്തവ വിശ്വാസത്തിന് വിരുദ്ധമായ ആയിരം ഉദ്ധരണികള്‍ അവരംഗീകരിക്കുന്നു എന്ന് പറയുന്ന സുവിശേഷങ്ങളില്‍ നിന്ന് ഉദ്ധരി്ച്ചാലും അത് സ്വീകരിക്കപ്പെടുകയില്ല. താങ്കള്‍ക്ക് മറിച്ച് ഗുരുതരമായ തെറ്റിദ്ധാരണയുണ്ട് എന്ന് തോന്നുന്നു. ഇസ്്‌ലാമിന്റെ അടിസ്ഥാനം ഖുര്‍ആനും പ്രാവചകചര്യയുമാണ്. എന്നാല്‍ ക്രൈസ്തവതയുടെ ദൈവവിശ്വാസം പോലും ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയല്ല. ത്രിത്വം പോലും നൂറ്റാണ്ടുകളിലൂടെ വളര്‍ന്ന് ഇന്നീകാണുന്ന നിലയിലെത്തിയതാണ്. അതിനാല്‍ ബര്‍ണബാസിന്റെ സുവിശേഷം ബര്‍ണബാസിന്‍െതാണ് എന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചാല്‍ പോലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.

ബാബു പറയുന്ന മുഴുവന്‍ കാര്യങ്ങളും നിഷ്പക്ഷമായി എടുത്താല്‍ പോലും അത് മുസ്്‌ലിംകള്‍ രചിച്ചതാണെന്നതിന് തെളിവാകില്ല. അദ്ദേഹം അത് മുസ്ലിംകളുടെ സൃഷ്ടിയാണെന്ന് പറയാന്‍ മുഖ്യമായി അവലംബിക്കുന്നത് മുഹമ്മദ് നബിയെ പരാമര്‍ശിക്കുന്നു എന്നതും ചില കാര്യങ്ങളില്‍ പ്രവാചകന്റെ അധ്യാപനങ്ങളോട് യോജിച്ച് വരുന്നു എന്നതുമാണ്. ചുരുക്കത്തില്‍ മറ്റു സുവിശേഷങ്ങളെപ്പോലെ ആധികരമാണെന്ന് പറയാന്‍ ഏതായാലും ഒരു മുസ്ലിമിന് സാധ്യമല്ല. ചില പരാമര്‍ശങ്ങളെങ്കിലും അവസാന വേദമായ ഖുര്‍ആനുമായി യോജിച്ചുവരുന്നതിനാല്‍ ഇപ്പോള്‍ അംഗീകരിക്കപ്പെട്ട സുവിശേഷങ്ങളെക്കാള്‍ അതിന് ആധികാരികതയുണ്ട് എന്ന നമ്മുക്ക് കരുതാം എന്ന് മാത്രം.

എന്നാല്‍ കാളിദാസനും ബാബുവും പറയുന്നത് ക്രൈസ്തവര്‍ അതിന്റെ ആധികാരിക അന്വേഷിച്ചാല്‍ അത് കള്ളമാണെന്നും മുസ്‌ലിംകള്‍ അന്വേഷിച്ചാല്‍ അത് ഒറിജിനലാണെന്നും തെളിയും എന്നാണ്. ഇതില്‍ ഒരു മുന്‍ധാരണയും ഒരു തെറ്റിദ്ധാരണയുമുണ്ട്.

Kaleedasan said..

ഖുറാനില്‍ മൊഹമ്മദ് എഴുതി ചേര്‍ത്ത ക്രിസ്തുവിന്റെ അതേ കഥയാണു ബര്‍ണ്ണബാസിന്റെ സുവിശേഷമെന്ന പേരില്‍ ഇറക്കിയിരിക്കുന്നത്. ബര്‍ണ്ണബാസിന്റെ പേരില്‍ ഒരു സുവിശേഷമുണ്ടായിരുന്നു എന്നും അതിനു ക്രൈസ്തവ സഭ തള്ളിക്കളഞ്ഞിട്ടുമുണ്ടെന്ന് അറിയാവുന്ന ഒരു മുസ്ലിം മദ്ധ്യ ശതകങ്ങളിലെന്നോ എഴുതിയുണ്ടാക്കിയ ഒന്നാണീ സുവിശേഷം.

ബര്‍ണബാസിന് ഒരു സുവിശേഷമുണ്ടായിരുന്നു എന്ന കാര്യം ഇനി ആര്‍ക്കും നിഷേധിക്കാനാവില്ല. എങ്കില്‍ അതെവിടെ പോയി?. (cont.)

CKLatheef പറഞ്ഞു...

c.k.babu said..

അവയിൽ ഒന്നാണു് ബർണബാസിന്റെ ലേഖനം. പക്ഷേ, അതു് 21 ചെറിയ അദ്ധ്യായങ്ങളുടെ ഒരു സമാഹാരമാണു്. ബർണബാസ്‌ സുവിശേഷമാകട്ടെ 222 നീണ്ട അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്നതും! മുസ്ലീം താർക്കികർ ചൂണ്ടിക്കാണിക്കുന്ന മറ്റൊന്നു് ബർണബാസിന്റെ പ്രവൃത്തികളാണു് (Acts of Barnabas). അതു് പക്ഷേ, അഞ്ചാം നൂറ്റാണ്ടിൽ നിന്നുള്ള ഒരു വ്യാജസൃഷ്ടിയാണു്. 4/5 നൂറ്റാണ്ടു് കാലഘട്ടത്തിൽ നിന്നുള്ള Gelasian Decree എന്നറിയപ്പെടുന്ന "കിട്ടിയതും കിട്ടാത്തതുമായ" പുസ്തകങ്ങളുടെ ലിസ്റ്റിലും 7/8 നൂറ്റാണ്ടുകളിൽ നിന്നുള്ള "60 പുസ്തകങ്ങളുടെ" ലിസ്റ്റിലും (The List of Sixty Books) ഒരു ബര്‍ണബാസ്‌ സുവിശേഷത്തെപ്പറ്റി പേരെടുത്തു് പറയുന്നുണ്ടെങ്കിലും ആ രണ്ടു് ലിസ്റ്റിലും "ഒന്നും നിലവിലില്ല" (nothing extant) എന്നാണു് രേഖപ്പെടുത്തിയിരിക്കുന്നതു്. ഈ രണ്ടു് ലിസ്റ്റുകളിലെ സൂചനക്കു് ശേഷം ബര്‍ണബാസ്‌ സുവിശേഷത്തെപ്പറ്റി പിന്നീടു് എന്തെങ്കിലും കേൾക്കുന്നതു് ഇവിടത്തെ വിഷയമായ മദ്ധ്യകാലത്തെ ഇറ്റാലിയൻ/സ്പാനിഷ്‌ സുവിശേഷങ്ങൾ രംഗപ്രവേശം ചെയ്തപ്പോൾ മാത്രമാണു്.

എങ്ങനെയുണ്ട് ബാബുവിന്‍െ നീരീക്ഷണ പാടവം. വെറുതയല്ല വിശ്വാസികള്‍ പറയുന്നത് മനസ്സിലാകാത്തെ അവരെ ലഭ്യമായ ഭാഷയില്‍ തെറിവിളിച്ച് വലിയ ആളാകാന്‍ നോക്കുന്നത്.

എങ്ങനെയുണ്ട് ബാബുവിന്‍െ നീരീക്ഷണ പാടവം. വെറുതയല്ല വിശ്വാസികള്‍ പറയുന്നത് മനസ്സിലാകാത്തെ അവരെ ലഭ്യമായ ഭാഷയില്‍ തെറിവിളിച്ച് വലിയ ആളാകാന്‍ നോക്കുന്നത്.

ബര്‍ണബാസിന്റെ ലേഖനത്തില്‍ 21 അധ്യായങ്ങളാണുള്ളത്. എന്നാല്‍ ബര്‍ണബാസ് സുവിശേഷത്തില്‍ 222 അധ്യായങ്ങളുണ്ട്. അതിനാല്‍ അത് മുസ്‌ലിംകളെഴുതിയതാണ്.

ബര്‍ണബാസിന്റെ പ്രരൃത്തികള്‍ പ്രവാചകന് മുമ്പ് എഴുതപ്പെട്ടതായതിനാല്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ മുസ്‌ലിംകളല്ല. എന്നാലും അത് വ്യാജമാണ്. (വ്യാജം എന്നതിന് ക്രൈസ്തവരിലെ ഭൂരിപക്ഷം അംഗീകരിക്കാത്തത് എന്ന അര്‍ഥമാണെങ്കില്‍ കുഴപ്പമില്ല.) ഒരു യുക്തിവാദി ഒറിജിനലും വ്യാജനും തിരിക്കേണ്ടത് ഇങ്ങനെയാണോ. ലജ്ജാകരം. (cont.)

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

"ഈ പറഞ്ഞത് നൂറു ശതമാനവും ശരിയാണ്. പക്ഷെ എന്താണ് പ്രശ്നമെന്ന് മാത്രം താങ്കള്‍ക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു. ഒരു ബ്ലോഗ് ഉണ്ടാക്കി ഇന്‍വൈറ്റഡ് മെംബേഴിന്റെ ഇടയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ആരും ഇടപെടും എന്ന് തോന്നുന്നില്ല. എന്നാല്‍ ബ്ലോഗ് പോലെയുള്ള ഒരു പൊതു മാദ്ധ്യാമത്തില്‍ വരുന്ന ചര്‍ച്ചകളോട് ആളുകള്‍ പ്രതികരിച്ചെന്ന് വരും, അതും സാമൂഹികമായ വിഷയങ്ങള്‍ പരാമര്‍ശിക്കപ്പെട്ടാല്‍. ഒരു വിഷയത്തില്‍ പ്രചരണം നടത്താല്‍ എതിര്‍ പ്രചരണവും ഉണ്ടാവുക സ്വാഭാവികം." (അനിൽ@ബ്ലോഗ്)

ഞാനറിയുന്ന അനില്‍ജിക്ക് അഭിപ്രായം മാറ്റിപ്പറയുന്ന സ്വഭാവം ഉണ്ടെന്നു തോന്നുന്നില്ല. അദേഹത്തിന് ബാബുവിനോടും ഇത് തന്നെയാവണം പറയാനുള്ളത്, (അല്ലെങ്കില്‍ പറയേണ്ടത്).

പിന്നെ ബാബുവിനെ കുറിച്ച് ഞാന്‍ നിരൂപിച്ചു കഴിഞ്ഞതാ. :)

മഞ്ഞു തോട്ടക്കാരന്‍ പറഞ്ഞു...

"2010, മാര്‍ച്ച് 18, വ്യാഴാഴ്ച
പ്രവാചകപത്‌നിമാര്‍ വിശ്വാസികളുടെ മാതാക്കള്‍ "

CKLatheef പറഞ്ഞു...

"ഇവിടെ നിന്ന് ചില കമന്റുകള്‍ ഡിലീറ്റ് ചെയ്തിരിക്കുന്നു. അരുണ്‍ സന്തോഷ് എന്നിവരുടേത് ആവര്‍ത്തനമാണ് കഴിഞ്ഞ പോസ്റ്റില്‍ അവ മറുപടി സഹിതം നല്‍കിയിരിക്കുന്നു. മാഷിന്റെ വിഷയവുമായി ബന്ധമില്ലാത്ത ഒരു കമന്റും ഡിലീറ്റ് ചെയ്തിരിക്കുന്നു. കമന്റ് നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ മാന്യമായി, വിഷയവുമായി ബന്ധപ്പെട്ടത് മാത്രം നല്‍കുക. അടിപിടികൂടുന്ന ഒരു ചന്തയാക്കാന്‍ തല്‍കാലം ഞാന്‍ ആഗ്രഹിക്കുന്നില്ല."
2010, മാര്‍ച്ച് 18 10:47 pm

ഇത് തന്നെ അല്ലെ ലത്തീഫെ ബാബു വും ചെയ്യുന്നത് ?

CKLatheef പറഞ്ഞു...

@മഞ്ഞു തോട്ടക്കാരന്‍
പ്രിയ ബീമാപള്ളി, സ്വന്തം ബ്ലോഗില്‍ ചവറുകള്‍ നിറയാതിരിക്കാനുള്ള ബാബുവിന്റെ ജാഗ്രതയെ എനിക്ക് തള്ളിപ്പറയാനാവില്ല. ഇവിടെയും കുറെ ചവറുകളുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു. എന്റെ വിനീതമായ അഭിപ്രായം ബാബുവിന്റെ അത്ര ജാഗ്രത കാണിച്ചില്ലെങ്കിലും പോസ്റ്റമായി ബന്ധപ്പെടാത്ത കമന്റുകള്‍ക്ക് ദയവായി മറുപടി പറയാന്‍ ശ്രമിക്കരുത്.

ഇത് ഞാന്‍ March 20, 2010 8:19 PM ന് ബീമാപള്ളി ബ്ലോഗില്‍ ഇട്ടത്. ഇതില്‍ നിന്ന് കമന്റുകള്‍ നിയന്ത്രിക്കുന്നതിനോടുള്ള പ്രതിഷേധമല്ല ഈ പോസ്റ്റ് എന്ന് മനസ്സിലായിരിക്കുമല്ലോ.

CKLatheef പറഞ്ഞു...

@ശ്രദ്ധേയന്‍

അനില്‍@ബ്ലോഗിനെ എനിക്കും അങ്ങനെ കാണാനാണിഷ്ടം. പക്ഷേ അഭിമാനപ്പേടി (ജീവനെപ്പേടി ബൂലോഗത്ത് ആവശ്യമില്ല എന്ന് തോന്നുന്നു) അദ്ദേഹത്തിനും കാണുമല്ലോ. എന്തൊക്കെ പദപ്രയോഗങ്ങളാണ് തയ്യാര്‍ ചെയ്ത് വെച്ചിട്ടുള്ളത് എന്ന് പറയാനാവില്ലല്ലോ. അതിനാല്‍ ഗര്‍ജിക്കുന്ന സാഗരങ്ങള്‍ അവിടെ ശാന്തമാകും. മുക്കവന്‍മാര്‍ പോലും ചാളകൊണ്ട് തൃപ്തിപ്പെടും ആപ്പൂട്ടന്‍മാരുടെ തത്വചിന്തകള്‍ തല്‍കാലം മരവിക്കും നന്ദനമാര്‍ക്ക് അദ്ദേഹം പ്രാവചകനാകും.

നിസ്‌കാരം എന്നാല്‍ എനിക്കറിയാം മുസ്ലിംകളുടെ പ്രാര്‍ഥനയാണത്. കിണ്ടി എന്നാല്‍ പണ്ട് കാലത്ത് വുളു ചെയ്യാന്‍ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ 'നിസ്‌കാരകിണ്ടി'യോ ഈ പ്രയോഗം ശ്രദ്ധിക്കുക.

"അപ്പോഴാണ് എല്ലാം അറിയുന്ന ദൈവത്തെ ഇടംകയ്യില്‍ അമ്മാനമാടുന്നു എന്ന് ഭാവിക്കുന്ന കുറെ നിസ്കാരക്കിണ്ടികള്‍ക്കുവേണ്ടി സമയം നഷ്ടപ്പെടുത്തേണ്ടത്!"

ഇങ്ങനയൊക്കെ വിളിക്കുമ്പോള്‍ ആദ്ദേഹത്തിന് കുറച്ച് സമാധാനം ലഭിക്കുമെങ്കില്‍ അതായിക്കോട്ടെ.

CKLatheef പറഞ്ഞു...

(തുടര്‍ച..)

ഒരു ബര്‍ണബാസ്‌ സുവിശേഷത്തെപ്പറ്റി പേരെടുത്തു് പറയുന്നുണ്ടെങ്കിലും ആ രണ്ടു് ലിസ്റ്റിലും "ഒന്നും നിലവിലില്ല" (nothing extant) എന്നാണു് രേഖപ്പെടുത്തിയിരിക്കുന്നതു്.

പ്രവാചകന്‍ മുഹമ്മദ് നബിക്ക് മുമ്പ് തയ്യാര്‍ ചെയ്ത ഒന്നല്ല രണ്ട് ലിസ്റ്റില്‍ ബര്‍ണബാസിന്റെ സുവിശേഷത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. പക്ഷെ 'നിലവിലില്ല' എന്നാണ് അതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഞാന്‍ മനസ്സിലാക്കിയത്, ലിസ്റ്റ് തയ്യാറാക്കിയവര്‍ക്ക് അത് കണ്ടെത്താന്‍ കഴിഞ്ഞില്ല അതുകൊണ്ട് അവര്‍ നിലവിലില്ല എന്ന് രേഖപ്പെടുത്തി. എന്ന് വെച്ചാല്‍ പിന്നീട് അത് ലഭിക്കുന്നതിന് എന്താണ് തടസ്സം. അല്ലെങ്കില്‍ അന്ന് അങ്ങനെ രേഖപ്പെടുത്തിയതുകൊണ്ട് പിന്നീട് കിട്ടികൂടെന്നുണ്ടോ. ഇന്ന് നിലവിലില്ല എന്ന് പറഞ്ഞത് ദൈവമൊന്നുമല്ലല്ലോ.

പക്ഷേ ബാബുവിന് ഇതാണ് ബര്‍ണബാസിന്റെ സുവിശേഷം മധ്യകാല നൂറ്റാണ്ടില്‍ എഴുതിയുണ്ടാക്കിയതാണ് എന്നതിന്റെ മറ്റൊരു തെളിവ്.

CKLatheef പറഞ്ഞു...

മധ്യകാല നൂറ്റാണ്ടില്‍ ആദ്യം ക്രിസ്ത്യാനിയായിരുന്ന ഒരാള്‍ ഇസ്‌ലാം സ്വീകരിച്ചു (എന്നാല്‍ മാത്രമല്ലേ രണ്ട് മതത്തെക്കുറിച്ചും അറിയാന്‍ കഴിയൂ :)) വളരെ പ്രയാസപ്പെട്ട് ബാക്കിയുള്ളവരൊക്കെ ദിവ്യവെളിപാടിനാല്‍ ഉണ്ടാക്കിയ സുവിശേഷം പോലെ ഒന്ന് തയ്യാറാക്കി. എന്നിട്ടോ. അത് പുറത്ത് വിട്ടോ ഇല്ല. പിന്നെ അദ്ദേഹം എന്താണ് ചെയ്തത് ബാബു പറയട്ടേ.

'ദീര്‍ഘകാലം ബർണബാസ്‌ സുവിശേഷത്തിന്റെ ഒരു ഇറ്റാലിയൻ പ്രതിയെപ്പറ്റി മാത്രമേ വിവരമുണ്ടായിരുന്നുള്ളു. അതു് ഇന്നു് വിയന്നയിലെ (ഓസ്ട്രിയ) നാഷണൽ ലൈബ്രറിയിൽ സൂക്ഷിക്കപ്പെടുന്നു. അതുകൂടാതെ, പതിനെട്ടാം നൂറ്റാണ്ടിൽ നിലവിലിരുന്നതായി സൂചനകളുള്ള രണ്ടു് സ്പാനിഷ്‌ കയ്യെഴുത്തുപ്രതികളിൽ ഒന്നു് ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ടാമത്തേതു് അപൂർണ്ണമായ രൂപത്തിൽ 1976-ൽ സിഡ്നിയിൽ പ്രത്യക്ഷപ്പെടുകയും ഇന്നും അവിടെ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഈ പറഞ്ഞ മൂന്നു് പ്രതികളൊഴികെ, ഗ്രീക്കിലോ ലാറ്റിനിലോ എബ്രായഭാഷയിലോ ഉള്ള ഏതെങ്കിലും ഒരു കോപ്പിയോ, പതിനാറാം നൂറ്റാണ്ടിനു് മുൻപു് ഒരു ബർണ്ണബാസ്‌ സുവിശേഷം നിലനിന്നിരുന്നു എന്നതിനു് ചരിത്രപരമായ തെളിവോ ഇതുവരെ കണ്ടെത്താനായിട്ടില്ല.'

അച്ചടി നിലവിലില്ലാത്ത ഒരു കാലത്ത് ഇന്ന് കാണുന്നത് പോലെ അവിടെയിവിടെയുമായി ധാരാളം കോപ്പികള്‍ നിലവിലുണ്ടാവില്ല. മാത്രമല്ല അതംഗീരിക്കുന്ന അനുയായികളും അതിന്റെ പ്രചാരത്തിന് ആവശ്യമാണ്. മാത്രമല്ല നികയ്യാ കൗണ്‍സിലില്‍ വെച്ച് സഭയുടെ അംഗീകാരം ലഭിക്കാത്ത സുവിശേഷങ്ങളൊക്കെ നഷിപ്പിക്കപ്പെട്ടു എന്ന ചരിത്രമറിയുന്നവര്‍ തന്നെ. ഇങ്ങനെ പറയുന്നതിന്റെ അര്‍ഥമെന്താണ്.

'പതിനാറാം നൂറ്റാണ്ടിനു് മുൻപു് ഒരു ബർണ്ണബാസ്‌ സുവിശേഷം നിലനിന്നിരുന്നു എന്നതിനു് ചരിത്രപരമായ തെളിവോ ഇതുവരെ കണ്ടെത്താനായിട്ടില്ല.'

നിലവിലുണ്ടായിരുന്നു എന്ന് ഉറപ്പുള്ള ഒരു വസ്തു വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ചാല്‍ ഇങ്ങനെയാണോ പറയേണ്ടത്?. (cont.)

CKLatheef പറഞ്ഞു...

മുസ്്‌ലിംകള്‍ (മുസ്ലിം) എങ്ങനെയാണ് പ്രസ്തുത സുവിശേഷം ജനങ്ങളിലെത്തിക്കാന്‍ കരുക്കള്‍ നീക്കിയതെന്ന് ബാബു പറയുന്നത് കേള്‍ക്കുക:

'ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈ സുവിശേഷത്തിൽ നിന്നും ചില കഷണങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടതുവഴി ഇസ്ലാം ലോകത്തിലെ ക്രിസ്ത്യാനികൾക്കു് ഒട്ടേറെ കിംവദന്തികൾ നേരിടേണ്ടിവന്നു. തത്ഫലമായി ഈ ഇറ്റാലിയൻ പ്രതിയുടെ ഒരു സമ്പൂർണ്ണ തർജ്ജമ പുറത്തിറക്കാൻ ചർച്ച്‌ ഓഫ്‌ ഇംഗ്ലണ്ടിൽപ്പെട്ട രണ്ടുപേർ തീരുമാനിക്കുന്നു (Lonsdale and Laura Ragg). അങ്ങനെയാണു് ബർണബാസ്‌ സുവിശേഷത്തിന്റെ ഒരു ദ്വിഭാഷാപ്പതിപ്പു് (ഇറ്റാലിയൻ-ഇംഗ്ലിഷ്‌) 1907-ൽ പുറത്തുവരുന്നതു്. അതായതു്, ആ സുവിശേഷത്തിന്റെ ഒരു പൂർണ്ണരൂപം ലോകത്തിനു് ആദ്യമായി ലഭ്യമാക്കിയതുതന്നെ ക്രിസ്ത്യാനികളാണു്, മുസ്ലീമുകളല്ല. ഒരുവർഷത്തിനുശേഷം, 1908-ൽ അതിന്റെ ഒരു അറബി പരിഭാഷ രൂപമെടുത്തു. അതുമുതലാണു് ഇസ്ലാംതാർക്കികർ ബർണബാസ്‌ സുവിശേഷത്തെ ക്രിസ്തുമതത്തിനെതിരായ ഒരു ആയുധമായി ഉപയോഗപ്പെടുത്തുന്നതുതന്നെ.'

ഇതാണ് ബര്‍ണബാസ് സുവിശേഷത്തിന്‍െ ചരിത്രം. ഇനി നമ്മുക്ക് ചില ഊഹങ്ങള്‍ മെനയാം... (cont..)

CKLatheef പറഞ്ഞു...

നിഗമനങ്ങള്‍ (ഊഹങ്ങള്‍) സി.കെ ബാബുവിന്‍െയും അതിലേക്ക് നയിച്ച വസ്തുതകള്‍ എന്റെതും.

ഊഹം: 'പതിനാലാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിൽ സ്പെയിനിൽ രൂപമെടുത്തതാവാം.'

വസ്തുത?:കണ്ടെത്തിയ സുവിശേഷത്തിന്റെ ഭാഷ ഇറ്റാലിയനായിരുന്നു. കണ്ടത്തിയത് ഇതേ കാലഘട്ടത്തിലായിരുന്നു.

ഊഹം: ക്രിസ്തീയ സഭ ഈ കാലഘട്ടത്തിൽ നടത്തിക്കൊണ്ടിരുന്ന ഇൻക്വിസിഷനോടുള്ള പ്രതികാരം എന്നനിലയിൽ രൂപമെടുത്തിരിക്കാൻ ഇടയുള്ളതെന്നു് കരുതപ്പെടുന്ന ഈ സുവിശേഷം മുസ്ലീമായി പരിവർത്തനം ചെയ്ത ഒരു ക്രിസ്ത്യാനിയുടെ സൃഷ്ടിയാവാൻ നല്ല സാദ്ധ്യതയുണ്ടു്.

വസ്തുത?: ഒരു മതത്തോട് പ്രതികാരം തീര്‍ക്കാന്‍ പറ്റിയ നല്ലമാര്‍ഗം അവരുടെ മതഗ്രന്ഥത്തിന് പകരം മറ്റൊന്ന് രചിച്ച് ഇതാണ് യഥാര്‍ഥ വേദം എന്ന് പറയുകയാണ്. പക്ഷെ ചരിത്രത്തില്‍ ഇപ്രകാരമുള്ള ഒരൊറ്റ സംഭവമേ ഉണ്ടായിട്ടുള്ളൂ. അത് ഇതാണ്. ഖുര്‍ആന്‍ ഇപ്രകാരം ഒരു ഖുര്‍ആന്‍ ഇറക്കി പകരം വീട്ടാന്‍ വെല്ലുവിളിച്ചെങ്കിലും ഏറ്റെടുക്കാന്‍ ആളുണ്ടായില്ല. പകരം ചെയ്തത് ഖുര്‍ആനില്‍ തെറ്റ് കണ്ടുപിടിക്കാനുള്ള ശ്രമമായിരുന്നു.

അടുത്തതാണ് ഏറ്റവും വലിയ തെളിവ് അത് ഇതാണ്:

'ഏഴാം നൂറ്റാണ്ടിൽ രൂപമെടുത്ത ഇസ്ലാം ചിന്തകളെപ്പറ്റി ക്രൈസ്തവസഭയുടെ ആരംഭകാലത്തു് എന്തെങ്കിലും വിവരം ഉണ്ടാവുക എന്നതു് ആസംഭവ്യമാണെന്നതിനാൽ അതു് ആരംഭകാലക്രിസ്തുമതത്തിൽ രൂപമെടുത്തതാവാൻ കഴിയില്ല.'

വസ്തുത?: ഇസ്‌ലാം എന്നാല്‍ ഏഴാം നൂറ്റാണ്ടോടുകൂടി ഉണ്ടായതാണല്ലോ!!. അതിനാല്‍ ഏകദൈവത്വത്തെ കുറിച്ചോ. യേശുവിന്റെ ക്രൂശീകരകണത്തിന്റെ നിരാകരണോ ഉണ്ടെങ്കില്‍ തന്നെ ഉറപ്പിക്കാം അത് ക്രിസ്തുവിന്റെ ആരംഭ കാലത്ത് ഉടലെടുത്തതാകാന്‍ വഴിയില്ല എന്ന്!!.

അതിലും ശക്തമാണ് അവസാനത്തെ തെളിവ് (ഇപ്പോള്‍ ഊഹം പോയി ഉറപ്പായത് ശ്രദ്ധിക്കുക)

'പോരെങ്കിൽ, ആ സുവിശേഷം പ്രതിനിധീകരിക്കുന്ന പെരുമാറ്റച്ചിട്ടകളായ, ചിരിക്കുന്നതു് പാപം, കരയുന്നതു് ആത്മീയതയുടെ അടയാളം മുതലായ, മദ്ധ്യകാലത്തു് പ്രബലമായിരുന്ന, സന്യാസജീവിതത്തിന്റെ പെരുമാറ്റരീതികളും അതിന്റെ രൂപമെടുക്കൽ ആ കാലഘട്ടത്തിലായിരിക്കുമെന്ന നിഗമനത്തെ ബലപ്പെടുത്തുന്നു.

വസ്തുത?: മധ്യകാലത്തിന് മുമ്പ് ചിരിക്കുന്നത് ആത്മീയതയും കരയുന്നത് പാപവുമായിരുന്നു.

O.T. ബൈബിളിലെ ഏറ്റവും ചെറിയ വാചകം.?
ഉത്തരം: യേശു കരഞ്ഞു.(യോഹന്നാന് 11:34)

ഇതിനെക്കുറിച്ച് ആരും എന്നോട് ചോദിക്കരുത്.

അപ്പൂട്ടന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
cALviN::കാല്‍‌വിന്‍ പറഞ്ഞു...

താനാള്‍ കൊള്ളാലോ ലത്തീഫേ അങ്ങാടി തോറ്റതിനു ബാക്കിയുള്ളോന്റെ നെഞ്ചത്ത് കേറിക്കോണം :)

അപ്പൂട്ടന്‍ പറഞ്ഞു...

Sorry, it seems I pressed CTRL+V twice (or is it my keyboard in trouble?)
Posting again, deleting the earlier one.
ആപ്പൂട്ടൻമാരുടെ തത്വചിന്തകൾ തൽകാലം മരവിക്കും
ലതീഫ്‌,
എന്റെ പേര്‌ പരാമർശിച്ചുകണ്ടതിനാൽ എഴുതുന്നതാണ്‌.
സഭ്യമായ രീതിയിലേ ഞാൻ എവിടെയും ചർച്ച ചെയ്തിട്ടുള്ളു എന്നാണ്‌ എന്റെ വിശ്വാസം. താങ്കളോട്‌ വിയോജിക്കുമ്പോൾ പോലും ഒരിക്കലും താങ്കളെ പരിഹസിച്ചിട്ടില്ല എന്ന്‌ ഞാൻ കരുതുന്നു. വിഷയത്തോടാണ്‌ ഞാൻ പ്രതികരിക്കാറ്‌, അതിനപ്പുറം വലിയൊരു തത്വചിന്തയൊന്നും ഞാൻ പറഞ്ഞതായി എന്റെ അറിവിലില്ല. അതിനാൽ മരവിക്കേണ്ട കാര്യമില്ല. ഇവിടെയൊന്നും ഗർജ്ജിച്ചതായി ഞാൻ ഓർക്കുന്നില്ല, എന്റെ വാദം മാത്രമാണ്‌ ശരി എന്ന് ശഠിച്ചിട്ടുമില്ല. അങ്ങിനെയാണ്‌ താങ്കൾക്ക്‌ ധാരണയെങ്കിൽ ബാബുവിന്റെ ബ്ലോഗ്‌ ചൂണ്ടിക്കാണിച്ച്‌ സാമ്പിളായി പറയേണ്ടതില്ല, നേരിട്ടുതന്നെയാവാം.

ഞാൻ എന്തുകൊണ്ട്‌ എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയാറില്ല എന്നതിനെക്കുറിച്ച്‌, ബീമാപ്പള്ളിയുടെ ബ്ലോഗിൽ, ഒരിക്കൽ പറഞ്ഞു എന്നാണ്‌ എന്റെ ഓർമ്മ. ഇവിടെയും ഞാൻ എല്ലാ പോസ്റ്റിലും കയറി സംസാരിച്ചിട്ടില്ല.

വിശ്വാസികളോട്‌ ചർച്ചയ്ക്കില്ല എന്നത്‌ ബാബുവിന്റെ കുറേക്കാലമായുള്ള നിലപാടാണ്‌. അതിൽ ഒന്നും പറയേണ്ടതായി തോന്നിയിട്ടില്ല. അത്തരമൊരു നിലപാട്‌ താങ്കളോ കാട്ടിപ്പരുത്തിയോ പറഞ്ഞിട്ടില്ല. ഉത്തരം പറയണോ വേണ്ടേ എന്നത്‌ ബ്ലോഗുടമയ്ക്ക്‌ തീരുമാനിക്കാവുന്നതേയുള്ളു. ഒരു പോസ്റ്റിൽ ചിന്തകൻ ആദ്യമേ പറഞ്ഞു വിശ്വാസികളല്ലാത്തവർ അഭിപ്രായം പറയരുതെന്ന്‌, ആക്ഷേപമൊന്നും പറഞ്ഞില്ലല്ലൊ. വിഷയത്തിനപ്പുറം ബ്ലോഗറുടെ നിലപാടുകളെക്കുറിച്ച്‌ അഭിപ്രായം പറയേണ്ട ആവശ്യം തോന്നിയിട്ടില്ല, ഞാനത്‌ കഴിവതും ഒഴിവാക്കിയിട്ടുമുണ്ട്‌.

ദയവുചെയ്ത്‌ എന്നെ വിട്ടേയ്ക്കൂ. ഞാനാരുടേയും ഗ്രൂപ്പിലില്ല. ബാബുവിനെ അറിയുന്നതിനേക്കാളധികം ചിന്തകനേയും ഫൈസലിനേയും അറിയും.

ചിന്തകന്‍ പറഞ്ഞു...

വിശ്വാസികളോട്‌ ചർച്ചയ്ക്കില്ല എന്നത്‌ ബാബുവിന്റെ കുറേക്കാലമായുള്ള നിലപാടാണ്‌.

പ്രിയ അപ്പൂട്ടന്‍


വിശ്വാസികള്‍ക്ക് ബാബുവിനോട് ചര്‍ച്ച ചെയ്ത് തീര്‍പ്പാക്കേണ്ട യാതൊരു കാര്യവുമില്ല. ബാബു ചര്‍ച്ച ചെയ്യുന്നത് യുക്തിവാദത്തെപറ്റിയോ നിരീശ്വരവാദത്തെ പറ്റിയോ ആണെങ്കില്‍ വിശ്വാസികള്‍ക്ക് അതില്‍ പ്രതികരിക്കേണ്ട യാതൊരു കാര്യവുമില്ല താനും. എന്നാല്‍ ബാബു ചെയ്യുന്നത് വിശ്വസികളെ കുറിച്ചും അവരുടെ വിശ്വാസത്തെ കുറിച്ചും അദ്ദേഹത്തിന് തോന്നിയത് പരിഹാസ രൂപേണ അവതരിപ്പിക്കുകയാണ്.

അപ്പൂട്ടനും അതിനെ പിന്താങ്ങുന്നതാണ് പലപ്പോഴും ഞാന്‍ കണ്ടിട്ടുള്ളത്. ഞാനോ ലത്തീഫോ അവിടെ പോയി തെറിവിളിച്ചിട്ടോ ബാബുവിനെ ആധിക്ഷേപിച്ചിട്ടോ ഇല്ല. എന്നാല്‍ മറിച്ച് സംഭവിച്ചിട്ടുണ്ട് താനും.

ഞാന്‍ എന്റെ വീട്ടില്‍ നിന്ന് എനിക്ക് തോന്നിയത് മറ്റുള്ളവരെ വിളിച്ചു പറയും. കാരണം ഇത് എന്റെ വീടാണ്...ഞാന്‍ കാശു കൊടുത്ത് ഉണ്ടാക്കിയതാണ് ... ഇതൊക്കെയാണ് ബാബുവിന്റെ ശൈലി...
ഇതൊക്കെ ഏത് തരം പുരോഗമന സംസ്കാരത്തിന്റെ ഭാഗമാണെന്ന് അപ്പൂട്ടന്‍ പറഞ്ഞ് തന്നാല്‍ കൊള്ളാം.:)

അപ്പൂട്ടന്‍ പറഞ്ഞു...

ചിന്തകൻ,
ബാബുവിന്റെ ഭാഷയേയോ സംവാദശൈലിയേയോ ഞാൻ പിന്താങ്ങിയത്‌ എവിടെയാണെന്ന്‌ കാണിച്ചുതരുമോ? വിഷയത്തെ അനുകൂലിച്ചിട്ടുണ്ടാവാം, ഞാനും ദൈവവിശ്വാസിയല്ല. പക്ഷെ അതുവെച്ച്‌ വിശ്വാസികൾ മൊത്തം ബാബു പറയുന്നതുപോലെയാണെന്ന്‌ ഞാൻ പറഞ്ഞിട്ടുണ്ടോ? ദൈവവിശ്വാസി അല്ലാത്തതിനാൽ ബാബു (അല്ലെങ്കിൽ അതുപോലെ ദൈവവിശ്വാസം ഇല്ലാത്തവർ) പറയുന്ന കാര്യങ്ങളിൽ വിഷയം കൂടി കാണുന്നു, പരിഹാസം കാണാതിരിക്കുന്നുമില്ല. അതേക്കുറിച്ച്‌ പലരും പ്രതികരിക്കുന്നുണ്ട്‌, സ്വന്തം ബ്ലോഗിലൂടെയോ അല്ലാതെയോ. അവിടെ പരിഹാസം മാത്രം വിഷയമാകുമ്പോൾ ബാബു പറഞ്ഞതെന്ത്‌ എന്ന് ഞാൻ മനസിലാക്കിയത്‌ ഞാൻ പറയുന്നു, അത്രമാത്രം. അത്‌ അദ്ദേഹത്തെ ന്യായീകരിക്കലാണെന്ന് പറയുന്നത്‌, എന്റെ അറിവിൽ, ശരിയല്ല.

ബാബുവിന്റെ രീതി അദ്ദേഹത്തിന്റേതാണ്‌, അതേക്കുറിച്ച്‌ ഞാനെന്ത്‌ പറയാൻ? അദ്ദേഹത്തെ ഞാൻ കണ്ടിട്ടുപോലുമില്ല.

അപ്പൂട്ടന്‍ പറഞ്ഞു...

ചിന്തകൻ,
ഞാൻ വെല്ലുവിളിയായി പറഞ്ഞതല്ല, ആരെയും പേരെടുത്ത്‌ പറഞ്ഞതായോ വ്യക്തിപരമായി കളിയാക്കിയതായോ എന്റെ അറിവിൽ ഇല്ല.

വിശ്വാസത്തിലധിഷ്ഠിതമായ പല നിലപാടുകളോടും പലതരം ദൈവസങ്കൽപങ്ങളോടുമുള്ള എന്റെ ചിന്തകൾ ഞാൻ ബ്ലോഗുകളിൽ പറഞ്ഞിട്ടുണ്ട്‌. തമാശയെങ്കിൽ ആ രീതിയിൽ തന്നെ. യുക്തിവാദികളെക്കുറിച്ചും ഇത്തരം ഓഫ്‌ പരാമർശങ്ങൾ വിശ്വാസികളുടെ ബ്ലോഗിലും കാണാറുണ്ട്‌. ആശയപരമായ കാര്യം അതിൽ ഇല്ലെങ്കിൽ ഓരോന്നിനേയും എടുത്തുവെച്ച്‌ പ്രതികരിക്കാറില്ല.

CKLatheef പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍,

നിങ്ങള്‍ക്കൊക്കെ വളരെ നേരിയ രൂപത്തില്‍ - ആക്ഷേപമൊന്നുമില്ലാതെ- പറഞ്ഞതില്‍ വിഷമമുണ്ടെങ്കില്‍ അതിലും കൂടുതല്‍ തൊലിക്കട്ടിയൊന്നും വിശ്വാസികള്‍ക്കുമില്ല. താങ്കളെക്കുറിച്ചുള്ള എന്റെ നല്ല അനുഭവം ആരും കാണാത്ത സൂക്ഷമായ പോയിന്റുകള്‍ എടുത്ത് സമര്‍ഥമായി അവതരിപ്പിക്കാനുള്ള കഴിവാണ്. ആ നിലക്ക് താങ്കള്‍ നോക്കിയിരുന്നെങ്കില്‍ ഭൂമിയെ മേശയാക്കിയും ദൈവത്തെ ഹെഡ്മാസ്റ്ററാക്കിയുമുള്ള മോക്ക് ഡ്രാമ മനസ്സില്‍ വരുമായിരുന്നില്ല. ദൈവത്തെ പരിഹസിച്ചത് കൊണ്ടല്ല ഇത് പറഞ്ഞത്. താങ്കളുടെ സ്വാഭാവിക ബുദ്ധി പണയം വെച്ച കുട്ടിക്കളിക്ക് എനിക്ക് മറ്റൊരു ന്യായീകരണം കിട്ടിയില്ല. ഇഷ്ടപ്പെട്ടില്ലെങ്കില്‍ താങ്കളോട് ക്ഷമ ചോദിക്കാനും എനിക്ക് മടിയില്ല. സാഗര്‍ എന്ന പരിഹാസകനെയാണ് സാഗരം കൊണ്ട് ഉദ്ദേശിച്ചത്.

@ കാല്‍വിന്

ബാബു ബുദ്ധിമാനാണ് ഇത്തരം വിശകലനം അദ്ദേഹത്തിന്റെ ബ്ലേഗില്‍ വിശ്വാസികള്‍ പറയും എന്നദ്ദേഹത്തിനറിയാം അതിനാല്‍ മുന്‍കൂര്‍ ജാമ്യമെടുത്തു. തെറിവിളിച്ച് ഞങ്ങളെ അകറ്റി. സമാന ചിന്താഗതിക്കാരുമായി പിന്നീട് നടന്നത് നാണക്കേടായി തോന്നാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഇതാണോ യുക്തിവാദം. ഇതിനെന്തിന് ബുദ്ധി. ഇതല്ലേ കേട്ടപാതി കേള്‍ക്കാത്ത പാതി ചാടിവീഴല്‍. നിങ്ങളാരെങ്കിലും അദ്ദേഹം പറഞ്ഞത് അതിന്റെ ഒരിജിനലില്‍ നിന്ന് വായിച്ചുവോ. അപ്പോള്‍ നെഞ്ചത്ത് കയറുന്നതെപ്പോഴാണെന്ന് താങ്കള്‍ക്കും അറിയാം. ചില തിരിച്ചറിവ് മാത്രമാണ് ഈ പോസ്റ്റ് കൊണ്ടുദ്ദേശിച്ചത്. പിന്നെ ബാബുവിന്റെ അഭിപ്രായവും കൂടി പരിഗണിച്ചാണ്് ഞാനീ പോസ്റ്റ് ഇട്ടത്.

ഒരു ശണ്ഠ ഉദ്ദേശിക്കുന്നില്ല. സ്വന്തത്തെ പരാമര്‍ശിക്കുമ്പോള്‍ മാത്രം വിഷമമനുഭവപ്പെടുന്നതല്ല മനുഷ്യത്വം എന്ന് പറയുന്നത്. മാന്യമായ ഒരു സംവാദാന്തരീക്ഷം രൂപപ്പെടണം. വിശ്വാസിയായതുകൊണ്ടോ അവിശ്വാസിയായതുകൊണ്ടോ അസ്പര്‍ശ്യത ബ്ലോഗില്‍ ആവശ്യമില്ല. ചിന്തകന്‍ പറഞ്ഞപോലെ ഖുര്‍ആന്‍ അടിസ്ഥാനമാക്കി ഒരു കാര്യം ചര്‍ചചെയ്യുമ്പോള്‍ അതില്‍ ഖുര്‍ആന്റെ അനുയായികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ഒരു ശൈലി ആര്‍ക്കും ഒട്ടും അലോസരമില്ലെന്നുമാത്രമല്ല, ആഹ്ലാദിക്കുകയും ചെയ്യുന്ന മാനസികാവസ്ഥ നിലനില്‍ക്കുന്നു. പിന്നീട് അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് വീമ്പിളക്കുകയും ചെയ്യുക. ഈ നിലപാട് എന്ത് മാത്രം പരിഹാസ്യമാണ്.

എല്ലാവര്‍ക്കും നന്‍മ നേരുന്നു.

യരലവ~yaraLava പറഞ്ഞു...

അപ്പൂട്ടാ : കമെന്റ് മോഡറേഷനുള്ള ബ്ലോഗില്‍ താങ്കളെ പോലെയുള്ളവര്‍ സംവദിച്ച് സമയം പാഴാക്കാതിരിക്കുന്നതായിരുന്നു നല്ലത്, സ്വന്തം പോസ്റ്റില്‍ സ്വന്തം കമെന്റിട്ട് സമയം കളഞ്ഞിരുന്നു ലതീഫിന്റെ സമാധാനം കളായാതിരിക്കുന്നതായിരുന്നു നല്ലത്, ലതീഫ്, ചിന്തകന്‍, കാട്ടിപ്പരുത്തി, എം.എ.ബകര്‍ ഇസ്ലാം‌മത വിശ്വാസികളാണ്. അവര്‍ക്കു മുഹമ്മദിനേയും മുഹമ്മദിന്റെ ഖുറാനേയുമപ്പുറം ചിന്തിക്കാനോ സംസാരിക്കാനോ വിശ്വാസപരമായി അനുവാദമില്ല.
മോഡറേറ്റ് ചെയ്യാന്‍ കഴിയാത്ത ഖുറാനിലും ഹദീസിലും വിശ്വസിക്കുന്ന ഇവര്‍ ബ്ലോഗ് മോഡറേറ്റ് ചെയ്യാനുള്ള അനുവാദം ഗൂഗ്‌‌ള്‍ ഇല്ലാതാക്കിയെങ്കില്‍ :)

അപ്പൂട്ടന്‍ പറഞ്ഞു...

ലതീഫ്‌,
വ്യക്തിപരമായി എന്റെ പേര്‌ തന്നെ എടുത്തുപയോഗിക്കുമ്പോൾ എനിക്ക്‌ പ്രതികരിക്കാതെ വയ്യല്ലൊ. അപ്പൂട്ടന്മാർക്ക്‌ എന്നു പറയുമ്പോൾ അത്‌ എന്നെയും ഒരു ഗ്രൂപ്പിലേയ്ക്ക്‌ ചേർത്തുവെയ്ക്കുകയല്ലേ ചെയ്യുന്നത്‌, അതും പരിഹാസത്തോടെ തന്നെ. സ്വന്തം ശരീരത്തെക്കുറിച്ചും ബുദ്ധിയെക്കുറിച്ചുമൊക്കെ പരിഹാസത്തോടെ തന്നെ ഞാൻ പറയാറുണ്ട്‌, പക്ഷെ മറ്റൊരാൾ എന്റെ വ്യക്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നത്‌ കേട്ട്‌ മിണ്ടാതിരിക്കാനുള്ള തൊലിക്കട്ടി തൽക്കാലം ഇല്ല.

ഭൂമിയെ ഒരു പരന്ന പ്രതലമായി കണ്ടിട്ടില്ല ഖുർആനിൽ എങ്കിൽ താങ്കൾ അതിൽ വിഷമിക്കേണ്ടതുണ്ടെന്ന്‌ എനിക്ക്‌ തോന്നുന്നില്ല. കാര്യം എന്തുതന്നെയാണെങ്കിലും, അന്ന്‌ ബർണ്ണാബസ്‌ സുവിശേഷം എഴുതപ്പെടുന്ന കാലത്ത്‌, പൊതുജനം ഭൂമിയെ കണ്ടിരുന്നത്‌ പരന്നു തന്നെയാണ്‌. കിടങ്ങൂരാൻ എഴുതിയ കമന്റിന്‌ ഒരു തമാശ ചേർത്തു എന്നേയുള്ളു.
അവിടെ താങ്കൾക്ക്‌ ഒരു വിധേയത്വം തോന്നിയെങ്കിൽ എനിക്ക്‌ കൂടുതൽ ചർച്ച ചെയ്യാനില്ല.

യരലവ,
സമയം വെറുതെ കളയുകയാണോ എന്നറിയില്ല, പക്ഷെ ഞാൻ ഒരു അഭിപ്രായം പറയുന്നതിലൂടെ ആർക്കെങ്കിലും ചിരിക്കാനോ ചിന്തിക്കാനോ അവസരം കിട്ടിയാൽ നന്ന്‌ എന്നേ കരുതാറുള്ളു. ഒരു കമന്റിടുമ്പോൾ ലതീഫിനെയോ ജബ്ബാറിനേയോ കാളിദാസനേയോ മാത്രമല്ലല്ലോ നാം കാണുന്നത്‌.
അല്ലെങ്കിൽത്തന്നെ, സ്വന്തം ബ്ലോഗിൽ തമാശ എഴുതിക്കൂട്ടുമ്പോഴും നമുക്ക്‌ പ്രത്യേകിച്ചൊന്നും കിട്ടുന്നില്ലല്ലൊ. ഏതാണ്‌ ഗുണകരം, ഏതാണ്‌ വേസ്റ്റ്‌ എന്നത്‌ ആർക്കറിയാം?

യരലവ~yaraLava പറഞ്ഞു...

>>>ഏതാണ്‌ ഗുണകരം, ഏതാണ്‌ വേസ്റ്റ്‌ എന്നത്‌ ആർക്കറിയാം?>>>

അതെന്നെ അപ്പൂട്ടാ; ബ്ലോഗ് പോസ്റ്റ്; കമെന്റ് ഇമ്പാക്ട് പ്രവചനാതീതമാണ്; എങ്കിലും മോഡറേറ്റ് ചെയ്തും ഡിലീറ്റ് ചെയ്തും ആശയസംവാദത്തെ വരുതിയിലാക്കുന്നെ തീവ്രവാദ സ്വഭാവം ബ്ലോഗ് നല്‍കുന്ന സ്വാതന്ത്ര്യം വ്യഭിചരിക്കപ്പെടുന്നു എന്ന തോന്നലാണ് എന്നെകൊണ്ടിതുപറയിപ്പിച്ചത്.

പള്ളിക്കുളം.. പറഞ്ഞു...

>>>>മുഹമ്മദിനേയും മുഹമ്മദിന്റെ ഖുറാനേയുമപ്പുറം ചിന്തിക്കാനോ സംസാരിക്കാനോ വിശ്വാസപരമായി അനുവാദമില്ല. <<<<<

വിശ്വാസിയുടെ ചിന്തകളെ ഉൾക്കൊള്ളാൻ പാകത്തിൽ തന്നെയാണ് ഇസ്ലാം ഉള്ളത്. തല തിരിഞ്ഞ ചിന്തകൾക്ക് ഇസ്ലാമിന് അകത്തേക്ക് പ്രവേശനമില്ലെന്നു മാത്രം. ഇത് ഒരു വശം.

പിന്നെ മറ്റൊരു വശം, ഏത് കൊലകൊമ്പന്റേയും ചിന്തകൾക്ക് പടച്ചവൻ പരിധി നിശ്ചയിച്ചിട്ടുണ്ട് എന്നതാണ്. ഒരു കോടി വർഷം മുമ്പ് എന്നു പറഞ്ഞാൽ യരലവയുടെ ചിന്തക്ക് അത് എന്താണെന്ന് ഊഹിച്ചെടുക്കാൻ പറ്റുമോ? ഒരു പ്രകാശ വർഷം എന്നു പറഞ്ഞാൽ എത്ര ദൂരമെന്ന് മനസ്സുകൊണ്ട് അളക്കാനാവുമോ?

ഇനിയും മറ്റൊരു കാര്യം കൂടി, ‘കണ്ണിൽ കാണുന്നവയെക്കുറിച്ചു പോലും ചിന്തിച്ച് ദൈവത്തെ ദർശിക്കാനാവാത്തവരാണ് അതിന് അപ്പുറത്തേക്ക് ചിന്തിക്കുന്നുവെന്ന് വീമ്പടിക്കുന്നത്‘ എന്ന് ഏതെങ്കിലും ദൈവ വിശ്വാസി നിങ്ങളെ ആക്ഷേപിച്ചാൽ നിങ്ങൾ എങ്ങനെയാവും യരലവ പ്രതികരിക്കുക?

പ്രകൃതിയിൽ നിന്ന് തന്നെ ദൈവാസ്ത്വിത്വത്തെക്കുറിച്ച് ചിന്തിക്കുകയും മനസ്സുകൊണ്ട് സ്ഥിരീകരിക്കുകയും ചെയ്തവരാണ് വിശ്വാസികൾ. എന്തു ചിന്തിക്കണമെന്നറിയാതെ ഇരുട്ടിൽ തപ്പുന്ന ചിന്തിസ്റ്റുകൾക്കാണ് സ്വന്തം മൂക്കിനപ്പുറം കാണാനാവാത്തത്..

യരലവ~yaraLava പറഞ്ഞു...

>>>>മാന്യമായ ഒരു സംവാദാന്തരീക്ഷം രൂപപ്പെടണം. വിശ്വാസിയായതുകൊണ്ടോ അവിശ്വാസിയായതുകൊണ്ടോ അസ്പര്‍ശ്യത ബ്ലോഗില്‍ ആവശ്യമില്ല. >>>>

ലതീഫ്: സംവാദത്തിന്റെ ഫോര്‍മുല പഠിച്ചുവരുന്നുണ്ടല്ലെ ?

കാളിദാസന്റെ -എരുമയും പോത്തും പിന്നെ ഹിന്ദുമതവും’ എന്ന പോസ്റ്റില്‍ നടന്ന ചര്‍ച്ചയില്‍ നിന്നും വിഷയം അടിച്ചുമാറ്റി ‘ ബലി : മൃഗങ്ങളോടുള്ള ക്രൂരതയോ’ എന്ന പോസ്റ്റിട്ട് താങ്കള്‍ സമാന്തര ചര്‍ച്ച നടത്തിയത് കാളിദാസന്‍ കമെന്റെ മോഡറേഷന്‍ ഏര്‍പ്പെടുത്തിയത് കൊണ്ടായിരുന്നില്ല. ശേഷം ഈ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് വന്ന ‘പാര്‍ത്ഥനെ’ ഭീഷണിപ്പെടുത്തുകയും എന്റെ പേരും പറഞ്ഞ് കമെന്റ് മോഡറേഷന്‍ തുടങ്ങിയതും എന്തിനായിരുന്നു.

<< "യരലവ താങ്കള്‍ മാത്രം കാരണമായി ഒരു ബ്ളോഗിന് കമന്റ് മോഡറേഷന്‍ ഇടേണ്ടിവരുന്നതില്‍ താങ്കള്‍ക്കൊട്ടും ലജ്ജ തോന്നുന്നില്ലേ. ">>>

പിന്നെ താങ്കളും, കാട്ടിപ്പരുത്തിയും, എം.എ. ബകറും, ചിന്തകനും, ഭീമാപള്ളിയും മറുപടി പറയേണ്ടുന്ന ബ്ലോഗ് പോസ്റ്റുകള്‍ അവിടവിടെ മറുപടി പറയാതെ സ്വന്തം ബ്ലോഗിലേക്ക് ഞാറ്റുവേല നടത്തി, ഞങ്ങള് കൊയ്യും വയലെല്ലാം തങ്ങളുടേതാകും പൈങ്കിളിയേ പാടിനടക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു ഇത്തരം മാന്യതയുടെ ഫോര്‍മുലകള്‍. ഇപ്പോ ബാബു,ജബ്ബാറ് എന്നു പിച്ചുമ്പേയും പറഞ്ഞ് നടക്കാതെ സുഖമായി പോയി നേരത്തിനും കാലത്തിനും പോയി ഉറങ്ങ്, ബുദ്ധിയൊന്നു തെളിയട്ടെ.

CKLatheef പറഞ്ഞു...

@Yaralava

ഈ ഒതയാര്‍ക്കം ആരാണെന്ന് ഇനി പറഞ്ഞുതരേണ്ടതില്ല. അത് യരലവ എന്ന ബയാന്‍ തന്നെ ഇത് ഒരു ഊഹമാണ് എന്ന് കൂട്ടിക്കോളൂ. എങ്കിലും നേരത്ത കണ്ട ഊഹത്തേക്കാള്‍ ഇതിന് ബലമുണ്ട്. കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തിയതിലുള്ള അടങ്ങാത്ത അമര്‍ശം, വിഷയം അടിച്ചുമാറ്റല്‍ പ്രയോഗം, വ്യഭിചാര പ്രയോഗം ഇതൊക്കെ ഒതയാര്‍ക്കവുമായി വല്ലാതെ യോജിച്ചുവരുന്നു. യരലവയും ഒതയാര്‍ക്കവും ഈ സംസാരമല്ലാതെ ഏതെങ്കിലും ഒരു വിഷയത്തില്‍ എവിടെയെങ്കിലും ക്രിയാത്മകമായി ഇടപെട്ടത് ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. വെറുതെ കുറേ പരാതികളും പരിഭവവും പറഞ്ഞുകൊണ്ടിരിക്കും. അലവലാതികളെ(ഇനി ആ പ്രയോഗത്തില്‍ പരാതി വേണ്ട) അകറ്റി നിര്‍ത്താനും കമന്റ് ബോക്‌സില്‍ അനാവശ്യ കമന്റ് നിറച്ച് വായനക്കാരുടെ സമയ നഷ്ടം ഒഴിവാക്കാനും ഗൂഗിള്‍ ഏര്‍പ്പെടുത്തിയ സൗകര്യമാണ് കമന്റ് മോഡറേഷന്‍. ഗൗരവത്തില്‍ വിഷയത്തെയും ചര്‍ചയെയും കാണുന്നവര്‍ക്കൊക്കെ ചില സന്ദര്‍ഭത്തില്‍ അത് ഏര്‍പ്പെടുത്തേണ്ടി വന്നിട്ടുണ്ട്. അതില്‍ താങ്കള്‍ സാകൂതം അനുസരണയര്‍പ്പിക്കുന്ന ജബ്ബാര്‍, ബാബു എല്ലാം പെടും. മോഡറേഷന്‍ ഏര്‍പ്പെടുത്താതെ ഇഷ്ടമില്ലാത്തവരെ അകറ്റുന്ന ഹീനമായ തന്ത്രമാണ് ബാബു അവസാനം സ്വീകരിച്ചത്. താങ്കള്‍ ഈ പ്രദര്‍ശിപ്പിക്കുന്ന രോഷത്തിന്റെ പത്തിലൊന്ന് അവര്‍ ഇതേ തെറ്റ് ചെയ്തപ്പോള്‍ പ്രകടിപ്പിക്കാതിരുന്നതെന്ത്. അതിനാല്‍ നിങ്ങളുടെ ചിന്തകളെക്കാളും സ്വാതന്ത്ര്യമുണ്ട് ദൈവം ഞങ്ങള്‍ക്കനുവദിച്ചു തന്ന സ്വാതന്ത്ര്യത്തിന്. അനാവശ്യം പറയാനും പ്രവര്‍ത്തിക്കാനും മാത്രമാണ് ഞങ്ങള്‍ക്ക് ഖുര്‍ആന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത് എന്നറിയുക. ഏറ്റവും വലിയ ധര്‍മസമരം ധിക്കാരിയായ രാജാവിന്റെ മുമ്പില്‍ സത്യം തുറന്ന് പറയുന്നതാണ് എന്ന് പഠിപ്പിച്ച ആദര്‍ശത്തിന്റെ ആളുകളാണ് ഞങ്ങള്‍. എന്നാല്‍ നിങ്ങളോ. ഞാന്‍ ദൈവനിഷേധിയാണ് ഞാനെന്ന് ഒരാള്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ഏത് തെറ്റും വകവെച്ച് കൊടുക്കില്ലേ നിങ്ങള്‍. ആ ചെറുവിരല്‍ ഒന്ന് പോക്കാന്‍ ആവുമോ ഈ ധര്‍മരോഷം കൊള്ളുന്നവര്‍ക്ക് അതിന് മുമ്പ് മുട്ട് വിറച്ച് താഴെ വീഴില്ലേ.

CKLatheef പറഞ്ഞു...

@അപ്പൂട്ടന്‍ ,

ഇവിടെ ഞങ്ങളും നിങ്ങളും എന്നൊക്കെയുള്ള പ്രയോഗം സൗകര്യപൂര്‍വം ഉപയോഗിച്ചതാണ്. പോസ്റ്റിടുമ്പോഴും അഭിപ്രായം പറയുമ്പോഴും മനുഷ്യരെന്ന നിലയില്‍ പൊതുവായി എനിക്ക് പറയാനുള്ള കാര്യങ്ങളാണ് സംസാരിക്കുന്നത്. ഒരു വിഭജനമോ വര്‍ഗീകരണമോ എന്റെ ലക്ഷ്യമല്ല. അതുകൊണ്ടുതന്നെ താങ്കളെപ്പോലുള്ള ഏത് വിഷയത്തെയും മനസ്സിലാക്കാനും യുക്തിപരമായി പ്രതികരിക്കാനും കഴിയുന്നവര്‍ താങ്കള്‍ക്ക് പരിചയമില്ലാത്ത അഹങ്കാരമുണ്ട് എന്ന് അറിയുന്നതിനാല്‍ മാത്രം അത് വകവെച്ച് നല്‍കി താങ്കളുടെ സ്വത്വം അടിയറവെക്കുന്നത് കണ്ടപ്പോഴുള്ള ഒരു പ്രതികണമായി അപ്പൂട്ടന്‍മാര്‍ എന്ന പ്രയോഗത്തെ കണ്ടാല്‍ മതി. അതാണ് സത്യവും. താങ്കളെ മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചിരുന്നതെങ്കില്‍ അപ്പൂട്ടന്‍ എന്നുതന്നെ പറയുമായിരുന്നു. അതില്‍ പരിഹാസമില്ല വസ്തുതയാണുള്ളത്.

മുകളില്‍ ഒരാള്‍ പരിഹസിച്ചതിനാല്‍ കൂടികൊടുത്തതാണ് അതിട്ടപ്പോള്‍ ആരെയും മുന്നില്‍ കണ്ടില്ല എന്ന ന്യായീകരണം ഞാന്‍ സ്വീകരിക്കുന്നു. താങ്കള്‍ക്ക് തമാശ പറയുവാനുള്ള അവകാശത്തില്‍ ഞാന്‍ കൈകടത്തുന്നില്ല. അങ്ങനെ ബാബുവിന്റെ ആ പോസ്റ്റിനെ ബാബുവടക്കം തമാശയാക്കികളഞ്ഞു എന്ന വസ്തുത അതിനിടയില്‍ അലിയാതെ കിടക്കുന്നു.

CKLatheef പറഞ്ഞു...

@Pallikkulam

ദൈവ വിശ്വാസി നിങ്ങളെ ആക്ഷേപിച്ചാൽ നിങ്ങൾ എങ്ങനെയാവും യരലവ പ്രതികരിക്കുക?

ഒരു വിശ്വാസി അവരെ ആക്ഷേപിക്കില്ല എന്ന് നിങ്ങളേക്കാള്‍ നന്നായി അവര്‍ക്കറിയാം. ഇവിടെ ദൈവമില്ല എന്ന് പറയുന്ന ഒരാളെ ഈ പോസ്റ്റിലൂടെയും കമന്റിലൂടെയും തുറന്ന് കാണിക്കപ്പെട്ടോ എന്ന ഒരു ചിന്തയില്‍ നിന്നാണ് ഇവിടെ ധര്‍മരോഷം കൊണ്ടുന്നത്. ഒരു മോഡറേഷനുമില്ലാതെ കമന്റിട്ടുകൊണ്ടിരിക്കെ രോഷം കൊള്ളുന്നതും. അപ്പൂട്ടനെ ഉപദേശിക്കുന്നതും കാണുക. വളരെ അപൂര്‍വ അവസരത്തില്‍ മാത്രമേ ഞാന്‍ മോഡറേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളൂ. അതിലാദ്യത്തെ കാരണം യരലവ തന്നെയായിരുന്നു. ആ ഭാഗം വായിച്ചാല്‍ അറിയാം യരലവയുടെ പ്രകടനം. ആ രോഷം ഇപ്പോഴും പകഞ്ഞുപൊങ്ങുന്നു. അതിന്റെ ദേശ്യം തീരാത്തതുകൊണ്ടായിരിക്കും ചിന്തകനെയും ബക്കറിനെയും എന്നെയും പരിഹസിക്കാന്‍ ഒരു പോസ്റ്റും ഇട്ടു.(ഒതയാര്‍ക്കം പേരില്‍ ഇത് ചെയ്തത് എന്റെയും ചിന്തകന്റെയും ബക്കറിന്റെയും ബ്ലോഗിന് പരസ്യം നല്‍കാനല്ലല്ലോ. തത്വത്തില്‍ സംഭവിക്കുന്നത് അതാണെങ്കിലും.)
ഈ കര്‍മം ചെയ്തവര്‍ പരിഹസിക്കപ്പെടാതിരുന്നിട്ടില്ല എന്നതിനാല്‍ അതിലൊട്ടും അത്ഭുതവുമില്ല. യുക്തിവാദികളും ദൈവനിഷേധികളും എന്ന് പറയുന്നവര്‍ എത്ര അധഃപതിച്ചുവെന്ന് ഇത് കാണിക്കും.

യുക്തിവാദി ഇസ്‌ലാം മതവൈരികളുടെ ബ്ലോഗില്‍ ചര്‍ച അസാധ്യമാണെന്ന് അവിടെ ചര്‍ചയില്‍ പങ്കെടുത്തവര്‍ക്കൊക്കെ ബോധ്യമായിരിക്കും. അതെനിക്കും ബോധ്യപ്പെട്ടപ്പോഴാണ് എന്റെ ബ്ലോഗില്‍ അവയ്ക് മറുപടി പറഞ്ഞത്. അതില്‍ പോസ്റ്റും കമന്റും എന്റേതാണ്. ഇടപെടേണ്ടിയിരുന്നത് അതിനെ വിമര്‍ശിക്കുന്നവരായിരുന്നു. എന്നാല്‍ പരിഹാസം മാത്രമേ ഭൂരിപക്ഷത്തിനും അറിയൂ എന്നതിനാല്‍ ചര്‍ചയുണ്ടായില്ല എന്ന മാത്രം. ഒരാളിവിടെ ബാബുവിന്റെയും കാളിദാസന്റെയും ബ്ലോഗില്‍ ഇടപെടാത്തതില്‍ ഞങ്ങളെ ആക്ഷേപിക്കുന്നു. എന്നാല്‍ ഇതേ മഹാന്‍ തന്നെ ബാബുവിന്റെ പോസ്റ്റില്‍ നല്‍കിയ സംസാരം കേട്ടിട്ടും എന്തുകൊണ്ട് അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞില്ല. പ്രിയ ബാബു ഇത്തരം വിഷയങ്ങള്‍ ചര്‍ചചെയ്യുമ്പോള്‍ വിശ്വാസികളെ പാടെ മാറ്റി നിര്‍ത്തുന്നത് ശരിയല്ല. അപ്പൂട്ടനെയും യരലവയെയും വിടാം. ഒരാള്‍ക്ക് പോലും സ്‌നേഹപൂര്‍വം ഉപദേശിക്കാന്‍ പോലും തോന്നിയില്ല. എന്നിട്ട് പറയുന്നത് കാണുക.

പിന്നെ താങ്കളും, കാട്ടിപ്പരുത്തിയും, എം.എ. ബകറും, ചിന്തകനും, ഭീമാപള്ളിയും മറുപടി പറയേണ്ടുന്ന ബ്ലോഗ് പോസ്റ്റുകള്‍ അവിടവിടെ മറുപടി പറയാതെ സ്വന്തം ബ്ലോഗിലേക്ക് ഞാറ്റുവേല നടത്തി....,

മഞ്ഞു തോട്ടക്കാരന്‍ പറഞ്ഞു...

"അലവലാതികളെ(ഇനി ആ പ്രയോഗത്തില്‍ പരാതി വേണ്ട) അകറ്റി നിര്‍ത്താനും കമന്റ് ബോക്‌സില്‍ അനാവശ്യ കമന്റ് നിറച്ച് വായനക്കാരുടെ സമയ നഷ്ടം ഒഴിവാക്കാനും ഗൂഗിള്‍ ഏര്‍പ്പെടുത്തിയ സൗകര്യമാണ് കമന്റ് മോഡറേഷന്‍. ഗൗരവത്തില്‍ വിഷയത്തെയും ചര്‍ചയെയും കാണുന്നവര്‍ക്കൊക്കെ ചില സന്ദര്‍ഭത്തില്‍ അത് ഏര്‍പ്പെടുത്തേണ്ടി വന്നിട്ടുണ്ട്." ലതീഫെ , താങ്കള്‍ ചെയ്യുമ്പോള്‍ അത് നല്ലതിനും മറ്റുള്ളവരകുമ്പോള്‍ അത് ചീത്തയും എന്ന മനോഭാവം കളയു. ഒരു പക്ഷെ താങ്കളെയും ഒരു അലവലാതി ആയി ആയിരിക്കും ബാബു വും കണ്ടത്. (താങ്കളുടെ തന്നെ നിയമപ്രകാരം).
"അതിനാല്‍ നിങ്ങളുടെ ചിന്തകളെക്കാളും സ്വാതന്ത്ര്യമുണ്ട് ദൈവം ഞങ്ങള്‍ക്കനുവദിച്ചു തന്ന സ്വാതന്ത്ര്യത്തിന്." ദൈവത്തിന്റെ കുത്തക ലത്തീഫ് അങ്ങേറ്റെടുത്തു എന്ന് തോന്നുന്നല്ലോ ? പിന്നെ ഉത്തരം മുട്ടുമ്പോള്‍ വേറെ പരിപാടി കാണിക്കുന്ന താങ്കളുടെയും കാട്ടിപ്പരുത്തിമാരുടെയും രീതി നന്നല്ല.
ഓടോ : ദാസാ ഏതാ ഈ അലവലാതി?

CKLatheef പറഞ്ഞു...

@മഞ്ഞുതോട്ടക്കാരന്‍

ആ വിളി എനിക്കിഷ്ടപ്പെട്ടു. ദൈവദാസാ എന്നായിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നു. ഇവിടെ എല്ലാവരും ദാസന്‍മാരാണ് ദൈവത്തിന്റെ അടിമത്തം അംഗീകരിക്കാത്തവര്‍ ദൈവസൃഷ്ടികളുടെ അടിമകളായി മാറും. അല്ലെങ്കില്‍ സ്വന്തം ഇഛകളുടെ. അതിനേക്കാള്‍ നൂറിരട്ടി നല്ലതാണ് എന്നെ സൃഷ്ടിക്കുകയും മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്ത നാഥന്‍െ ദാസനാവുക എന്നത് അതിനാല്‍ ആ വിളിയില്‍ നന്ദി രേഖപ്പെടുത്തുന്നു.

അലവലാതികളാണോ എന്ന് ഞാന്‍ തീരുമാനിക്കുന്നത് കമന്റിന്റെ നിലവാരം നോക്കിയാണ്. ബാബു ഒരു പക്ഷെ അത് തീരുമാനിക്കുന്നത് ദൈവനിഷേധിയാണോ അല്ലേ എന്ന് നോക്കിയായിരിക്കും അല്ലെങ്കില്‍ എവിടെയും സൗമ്യമായി മാത്രം പറയുന്ന ചിന്തകനെ ഒഴിവാക്കുമായിരുന്നില്ല. അതയാള്‍ തുറന്ന് പ്രഖ്യാപിച്ച് വിലക്കേര്‍പ്പെടുത്തിയാല്‍ പിന്നീട് അദ്ദേഹത്തെ പ്രവാചകനായി(നന്ദനയുടെ പ്രയോഗം)സ്വീകരിക്കുന്നവര്‍ക്ക് മാത്രം അവിടെ ഇടപെട്ടാല്‍ മതി. അല്ലെങ്കിലും അദ്ദേഹത്തെ ശല്യപ്പെടുത്താന്‍ ഇനിയാരും അവിടെ പോകുമെന്ന് തോന്നുന്നില്ല. ഓരോ ദിവസം ചെല്ലുത്തോറും യുക്തിവാദത്തിന്റെ നിസ്സഹായതയും ദൗര്‍ബല്യവും വെളിപ്പെടുത്തിത്തരുന്നതില്‍ അതിന്റെ വക്താക്കള്‍ക്ക് നന്ദിയുണ്ട്. ഉത്തരം മുട്ടിയതുകൊണ്ടല്ല. ഉത്തരമുള്ളതുകൊണ്ടാണ് ഇവിടെ ഈ പോസ്റ്റ് പിറന്നത്.

അപ്പൂട്ടന്‍ പറഞ്ഞു...

ന്യായീകരണങ്ങൾ ആവശ്യത്തിലേറെയായി, ലതീഫ്‌.

ഒരു കമന്റ്‌ കൂടിയിട്ടിട്ട്‌ ഞാൻ നിർത്തുന്നു. രണ്ടു കാര്യങ്ങളാണ്‌ എനിക്കിവിടെ പറയാനുള്ളത്‌.
അപ്പൂട്ടൻ തെറ്റായ ഒരു കാര്യം ചെയ്തു എന്ന് നേരിട്ട്‌ പറഞ്ഞാൽ എനിക്കത്‌ മനസിലാവും, ആരോപണം ശരിയാണെങ്കിൽ ആ തെറ്റ്‌ തിരുത്താൻ ശ്രമിക്കുകയും ചെയ്യും. ചിന്തകൻ ഇവിടെ ശ്രമിച്ചത്‌ അതിനാണ്‌, ഞാൻ എന്തു ചെയ്തു എന്നാണ്‌ പറഞ്ഞത്‌, എന്റെ ഭാഗം എനിക്കാവുംവിധം ഞാൻ പറയുകയും ചെയ്തു.

ഇവിടെ താങ്കൾ ചെയ്തത്‌ ഒരു ജനറലൈസേഷൻ ആണ്‌. അവിടെ ഞാനെന്ന വ്യക്തിയല്ല പ്രധാനം, എന്റെ പ്രവൃത്തിയല്ല പ്രധാനം. ഒരു പ്രത്യേക പ്രവൃത്തിയുടെ ഏറ്റവും പ്രധാന പ്രതിനിധിയാണ്‌ ഞാനവിടെ. എന്നെ താങ്കൾ മനസിലാക്കുന്നതും ഈ പ്രവൃത്തിയിലൂടെ മാത്രമാണ്‌. എട്ടുകാലി മമ്മൂഞ്ഞുകൾ എന്ന പ്രയോഗത്തിലൂടെ ആ കഥാപാത്രത്തിന്റെ ആ പ്രത്യേകസ്വഭാവം മാത്രമാണ്‌ പറയുന്നത്‌, പക്ഷെ എട്ടുകാലി മമ്മൂഞ്ഞ്‌ എന്നുമാത്രം പറയുമ്പോൾ അതിൽ ആ കഥാപാത്രത്തിന്റെ കഥകൾ പലതും പറയാനുമുണ്ടാവും. ഭാഷാപ്രയോഗത്തിന്റെ ഈ വശം താങ്കൾക്ക്‌ മനസിലാകില്ലെങ്കിൽ ഇനി പറയുന്നതിൽ അർത്ഥമില്ല. എന്റെ നോട്ടത്തിൽ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിലും മോശമാണിത്‌. ഈ വിഷയത്തിൽ എന്റെ പങ്ക്‌ തീർത്തും passive ആണെന്നിരിക്കെ പ്രത്യേകിച്ചും (പ്രതികരിച്ചില്ല എന്നതായിരുന്നല്ലൊ പ്രധാന ഇഷ്യു).

വിധേയത്വമോ സ്വത്വം അടിയറവെയ്ക്കലോ ഒക്കെയായി തോന്നുന്നത്‌ ഒരാളുടെ വിശകലനശേഷിയെക്കുറിച്ചുള്ള ധാരണക്കുറവാണ്‌. ഷെരീഫ്‌ മാഷോ ചിന്തകനോ പറയുന്നത്‌ അംഗീകരിക്കുന്നതിലൂടെ താങ്കൾ അവരോട്‌ വിധേയത്വമാണോ കാണിക്കുന്നത്‌? അതോ സ്വന്തം വിശകലനത്തിൽ അവർ പറയുന്ന ആശയം ശരിയാണെന്ന് സമ്മതിക്കുന്നതാണോ? (താങ്കൾക്ക്‌ ഉണ്ടെന്ന് ബാബു പറയുന്ന വിധേയത്വം താങ്കളുടെ വിശുദ്ധഗ്രന്ഥത്തോടാണ്‌, അതിനോട്‌ ഞാൻ പൂർണ്ണമായി യോജിക്കുന്നുമില്ല. അതിൽ സത്യമുണ്ടോ ഇല്ലയോ എന്നത്‌ താങ്കൾക്ക്‌ ചിന്തിക്കാം)

അപ്പൂട്ടന്‍ പറഞ്ഞു...

രണ്ടാമതായി, എന്റെ പരിഹാസം.
സ്വന്തം ബുദ്ധിക്ക്‌ നിരക്കാത്ത കാര്യം ഒരാൾ പറഞ്ഞാൽ ആർക്കായാലും പരിഹാസം തോന്നുന്നത്‌ സ്വാഭാവികമാണ്‌. ഈ വാദവും പരിഹാസവും കേട്ടുനിൽക്കുന്ന ഒരാൾക്ക്‌ വാദം ബാധകമല്ലെങ്കിൽ (ശരിയാണെന്ന അഭിപ്രായമില്ല്ലെങ്കിൽ) അതിൽ വലിയ വിഷമമൊന്നും തോന്നില്ല.

ഉദാഹരണത്തിന്‌ ഒരു ലോഹത്തകിട്‌ കെട്ടിയാൽ ധനം കയ്യിൽ വന്നുചേരും എന്ന് ഒരാൾ വിശ്വസിക്കുന്നുവെങ്കിൽ താങ്കൾക്ക്‌ ആ വ്യക്തിയുടെ വിശ്വാസത്തിൽ പരിഹാസം തോന്നുമോ? അല്ലെങ്കിൽ എന്തോ മന്ത്രം ജപിച്ച ഒരു മുട്ട കുഴിച്ചിട്ട്‌ അതിനു മുകളിലൂടെ എതിരാളി നടന്നാൽ അയാളുടെ തല പൊട്ടിത്തെറിക്കുമെന്ന് ഒരാൾ വിശ്വസിച്ചാലോ? ഇവിടെയൊക്കെ മറ്റൊരാൾ പരിഹസിച്ചാലും താങ്കൾക്ക്‌ ഒന്നും തോന്നേണ്ടതില്ല, കാരണം ആ വിശ്വാസങ്ങൾ തെറ്റാണെന്ന് താങ്കൾക്ക്‌ തന്നെയറിയാം. വ്യക്തിപരമായി ഒരു വിഷമം തോന്നിയാൽ തന്നെ ആ വ്യക്തി പ്രതികരണശേഷി ഉള്ളയാളാണെങ്കിൽ താങ്കൾ അയാളെ അനുകൂലിച്ചൊന്നും പറയുമെന്നും തോന്നുന്നില്ല.

ഇവിടെ ഞാൻ കളിയായി പറഞ്ഞത്‌ (പരിഹാസം തന്നെ) പന്ത്രണ്ട്‌ മണിക്കൂർ സൂര്യനെ പിടിച്ചുനിർത്തി എന്ന പരാമർശത്തേയാണ്‌. ഒപ്പം ഭൂമി പരന്നതാണെന്ന വിശ്വാസത്തേയും. ദൈവത്തിന്റെ ശക്തിയെ എത്രയധികം വിശ്വസിച്ചാലും ആദ്യത്തേത്‌ സംഭവിച്ചതാണെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ? രണ്ടാമത്തെ വിശ്വാസം തെറ്റാണെന്ന് താങ്കൾ അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നു. ഇവിടെ എവിടെയാണ്‌ ഞാൻ താങ്കളെ, അല്ലെങ്കിൽ താങ്കളുടെ ദൈവവിശ്വാസത്തെ കളിയാക്കിയത്‌?

അപ്പൂട്ടന്‍ പറഞ്ഞു...

ദൈവവിശ്വാസത്തെ ഞാൻ കളിയാക്കാറില്ല. പക്ഷെ അതിനോടനുബന്ധിച്ച്‌ അനാവശ്യ ആചാരങ്ങളോട്‌, അസംഭാവ്യമായ കാര്യങ്ങളിലുള്ള വിശ്വാസത്തോട്‌, പ്രകടനപരതയോട്‌, ഒക്കെ പരിഹാസത്തോടെ തന്നെ പ്രതികരിക്കാറുണ്ടുതാനും.

ഹെയ്തിയിലെ ഭൂകമ്പത്തിൽ നിരവധി ആളുകൾ മരിച്ചിട്ടും കെട്ടിടങ്ങൾ തകർന്നുവീണിട്ടും ദൈവരൂപം മാത്രം തകർന്നില്ല എന്നത്‌ ദൈവശക്തിയുടെ ദൃഷ്ടാന്തമാണെന്ന് ഒരാൾ പറഞ്ഞാൽ ചിരിക്കാതെന്ത്‌ ചെയ്യും? ദൈവവിശ്വാസിയല്ലാത്ത മന്ത്രിയുടെ സ്ഥാനം പോയത്‌ ദൈവകോപത്താലാണെന്ന് പറഞ്ഞാൽ എന്താണ്‌ തോന്നുക? ഗണപതിവിഗ്രഹം പാലുകുടിച്ചു എന്നു പറഞ്ഞാലോ?

ഇവിടെയൊക്കെ താങ്കൾക്ക്‌ ചിരിയോ അത്തരം വിശ്വാസങ്ങളോടുള്ള അമർഷമോ ഒക്കെയല്ലേ തോന്നുക?

ദൈവവിശ്വാസത്തിലൂടെ സ്വയം എന്ത്‌ നേടുന്നു എന്നതിന്‌ വ്യക്തതയുണ്ടെങ്കിൽ ഇത്തരം പ്രകടനങ്ങളോടുള്ള പരിഹാസങ്ങൾ വിഷയമാകില്ല എന്നാണ്‌ എന്റെ നിരീക്ഷണം, എന്റെ അച്ഛൻ എനിക്ക്‌ സ്വജീവിതത്തിലൂടെ കാണിച്ചു തന്നിട്ടുള്ളത്‌ അതാണ്‌.


ഏതായാലും എന്നോടുള്ള താങ്കളുടെ മനോഭാവം അറിയിച്ചുതന്നതിന്‌ നന്ദി. ഇനിയും വ്യാഖ്യാനിച്ച്‌ ബുദ്ധിമുട്ടണമെന്നില്ല. എന്റെ ഭാഗം താങ്കൾക്ക്‌ വ്യക്തമാകുകയോ സ്വന്തം പ്രയോഗത്തിലെ അനൗചിത്യം മനസിലാകുകയോ ചെയ്യുന്നതുവരെ ഞാൻ എന്ത്‌ പറഞ്ഞാലും കാര്യമുണ്ടാകില്ല. അതിനാൽ ഇനിയും സമയം കളയുന്നില്ല. താങ്കൾ എന്നെക്കുറിച്ച്‌ പറഞ്ഞ എല്ലാ പരാമർശങ്ങളും ഞാൻ നിരാകരിക്കുന്നു, നല്ലതും അല്ലാത്തതും. ഇനിയും ചോദ്യങ്ങളുമായി വരാതിരിക്കാൻ ശ്രമിക്കാം.


FYI - ഒരിക്കലെങ്കിലും ബാബു മാഷിന്റെ ബ്ലോഗിലും ജബ്ബാർ മാഷിന്റെ ബ്ലോഗിലും അവരുടെ നടപടിയിൽ എന്റെ വിയോജിപ്പ്‌ അറിയിച്ചിട്ടുണ്ട്‌.

യരലവ~yaraLava പറഞ്ഞു...

@ lathif:
>>>>"ഈ ഒതയാര്‍ക്കം ആരാണെന്ന് ഇനി പറഞ്ഞുതരേണ്ടതില്ല. അത് യരലവ എന്ന ബയാന്‍ തന്നെ ഇത് ഒരു ഊഹമാണ് എന്ന് കൂട്ടിക്കോളൂ.>>>>>

“സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത്‌ കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌. “(ഖുറാന്‍ 49:12)

Joker പറഞ്ഞു...

ലതീഫ്,

ഒരഭിപ്രായം പറഞ്ഞോട്ടെ.അപ്പൂട്ടന്‍ എന്ന വ്യക്തി ബ്ലോഗില്‍ നടക്കുന്ന യുക്തിവാദി ചര്‍ച്ചകളില്‍ എല്ലാം മാന്യമായി ഇടപെട്റ്റുന്ന ഒരു വ്യക്തിയാണ് എന്നതാണ് ഇതുവ്വരെയുള്ള എന്റെ അനുഭവം.(ഇത് സര്‍ട്ടിഫിക്കറ്റും കോപ്പുമൊന്നുമല്ല, ചര്‍ച്ച കണ്ടപ്പോള്‍ പറഞ്ഞു എന്ന് മാത്രം). പിന്നെ ബ്ലോഗിലെ യുക്തിവാദി പുലികളായ ബാബു, കാളിദാസന്‍,ജബ്ബാര്‍ എന്നിവരൊക്കെ കലാനാഥന്‍ മാഷെ ഒക്കെ കണ്ടു പഠിക്കണം. ആളുകളോട്സംസാരിക്കാനും പെരുമാറാനും അറിയാത്ത ഇവരെ ദുര്‍ഗുണ പാഠശാലയില്‍ പറഞ്ഞു വിടേണ്ടതുണ്ട് എന്നാണ് ചിലപ്പോള്‍ ചില ചര്‍ച്ചകള്‍ കാണുമ്പോള്‍ തോന്നാറുള്ളത്. ബക്കറിനെ ഫക്കര്‍ എന്ന് വിളീച്ചപ്പോള്‍ ബ്ലോഗില്‍ പല അവകാശ പ്രഖ്യാപനം ആയി പറഞ്ഞു നടക്കുന്ന പലരും “ അയ്യേ ആ പറഞ്ഞത് , ശരിയായില്ല എന്ന പറഞ്ഞത് പോലും ഇല്ല “ എന്നിട്ട് ഫേക്കര്‍ എന്നാണ് പറഞ്ഞത് എന്ന് ബാബുമോന്റെ മറുപടിയും കണ്ട്റ്റപ്പോള്‍. പല ബാബുമോന്‍ മാരുടെയും നിലവാരം മനസ്സിലായതാണ്. ബ്ലോഗിലെ യുക്തിവാദ ചര്‍ച്ചകളില്‍ ബാബു, കാളിദാസന്‍,... തുടങ്ങിയ തെരുവുനായകള്‍ പോലെ കുരക്കുന്നവരും ഉണ്ട്.എന്നാല്‍ സൂരജ്, കാല്‍ വിന്‍, ഉമേഷ് തുടങ്ങി മാന്യമായും പരിപൂര്‍ണ യുക്തിയോടെയും വിഷയത്തെ സമിപിക്കുന്നവരുമുണ്ട്. അവരെ ബഹുമാനിക്കുന്നു.അവരുടെ ബ്ലോഗില്‍ വളരെ ആരോഗ്യപരവും, ഉപകാരപ്രദവുമായ ചര്‍ച്ചകള്‍ നടക്കുന്നു.വിശ്വാസികളും അല്ലാത്തവരും ചര്‍ച്ചകള്‍ വീക്ഷിക്കുകയും പങ്കെടുക്കുകയും ചെയ്യുന്നു.അവരോടൊക്കെ അനല്പമായ നന്ദിയും ഉണ്ട്.

(ബ്ലോഗര്‍ മാരെ രണ്ടായി കാണുന്നതോ സര്‍ട്ടിഫികറ്റ് കൊടുക്കുന്നതോ അല്ല, കഴിഞ്ഞ കുറച്ച് കാലമായി കാണുന്ന ചര്‍ച്ചകളിലൂടെ വിലയിരുത്തുന്നതാണ്)

നന്ദി.

CKLatheef പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍ ,

താങ്കളുടെ ഇനിയുള്ള കമന്റുകള്‍ക്കെക്കിലും പ്രതികരണം ഒഴിവാക്കി ആ ചര്‍ച അവസാനിപ്പിക്കണം എന്ന് കരുതിയിരുന്നു. എന്നാല്‍ തുടര്‍ചയായി മൂന്ന് കമന്റുകളിലൂടെ താങ്കള്‍ പറഞ്ഞുവെച്ചതിന് പ്രതികരിക്കാതിരുന്നാല്‍ അത് ഞാന്‍ അംഗീകരിച്ചതായി കണക്കാക്കുകയും അതിലൂടെ ഞാന്‍ താങ്കളെ വ്യക്തപരമായി ആക്ഷേപിക്കുന്നതിനേക്കാള്‍ ഗൗരവതരമായ ഒരു തെറ്റ് ചെയ്തു എന്ന് വരികയും ചെയ്യും അതിനുള്ള എല്ലാം താങ്കളുടെ കമന്റില്‍ സൃഷ്ടിച്ചുവെച്ചിട്ടുണ്ട്. അതിനാല്‍ ഇനി ചെയ്യാനുള്ളത്. ആ കമന്റ് ഒന്നും കൂടി വായിച്ചിട്ട് താങ്കള്‍ താങ്കള്‍ക്കെതിരായി പറഞ്ഞുകൊണ്ടിരിക്കുന്നത് അതിലുണ്ടോ എന്ന് ഒന്നുകൂടി നോക്കുകയാണ്.


@ശ്രദ്ധേയന്‍
അനില്‍@ബ്ലോഗിനെ എനിക്കും അങ്ങനെ കാണാനാണിഷ്ടം. പക്ഷേ അഭിമാനപ്പേടി (ജീവനെപ്പേടി ബൂലോഗത്ത് ആവശ്യമില്ല എന്ന് തോന്നുന്നു) അദ്ദേഹത്തിനും കാണുമല്ലോ. എന്തൊക്കെ പദപ്രയോഗങ്ങളാണ് തയ്യാര്‍ ചെയ്ത് വെച്ചിട്ടുള്ളത് എന്ന് പറയാനാവില്ലല്ലോ. അതിനാല്‍ ഗര്‍ജിക്കുന്ന സാഗരങ്ങള്‍ അവിടെ ശാന്തമാകും. മുക്കവന്‍മാര്‍ പോലും ചാളകൊണ്ട് തൃപ്തിപ്പെടും ആപ്പൂട്ടന്‍മാരുടെ തത്വചിന്തകള്‍ തല്‍കാലം മരവിക്കും നന്ദനമാര്‍ക്ക് അദ്ദേഹം പ്രാവചകനാകും.


ഈ ബോള്‍ഡ് ചെയ്ത വരിയാണല്ലോ നിങ്ങളെ പ്രതീകമാക്കി (എട്ടുകാലി മമ്മൂഞ്ഞി പോലെ) വ്യക്തപരമായ ആക്ഷേപത്തേക്കാള്‍ ഡിഗ്രികൂട്ടിയുള്ള മഹാപാതകാമായി താങ്കള്‍ക്ക് തോന്നുന്നത്.

താങ്കള്‍ ആ വരിയെ എങ്ങനെ വ്യാഖ്യാനിച്ചാലും ലഭിക്കുക. അപ്പൂട്ടനെപ്പോലുള്ള തത്വചിന്തകന്‍മാരുടെ ചിന്തകള്‍ ബാബുവിന്റെ അപ്രീതിക്കിരയാകരുതെന്ന് കരുതി മാറ്റിവെക്കും എന്ന് മാത്രമാണ്. ഞാന്‍ ഉദ്ദേശിച്ചത് അതാണ്. തത്വചിന്ത എന്നത് താങ്കളോട് ചേര്‍ത്ത് പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഞാനത് പിന്‍വലിക്കുന്നു. അതൊരു ആക്ഷേപമായി എനിക്ക് തോന്നിയിട്ടില്ല. ജനറലൈസേഷന്‍ വന്നത്. അതൊരു പൊതുവായ മനോഭാവം ആയതുകൊണ്ടുതന്നെ അല്ലെങ്കില്‍ ഈ ബ്ലോഗിലുള്ളത് പോലെ യുക്തിവാദികള്‍ തിരുത്തിയ ഒരു തിരുത്ത് കാണിച്ചുതരിക. എഴുതാപുറം വായിക്കുക മാത്രമല്ല താങ്കള്‍ ചെയ്യുന്നത് തെറ്റായ വ്യാഖ്യാനം നല്‍കുക കൂടിയാണ്. ഞാന്‍ പറഞ്ഞതിനെ വലിചു നീട്ടി താങ്കള്‍ക്കെതിരെ തന്നെയുള്ള ആക്ഷേപമായും അതിലുപരിയായും പരിവര്‍ത്തിപ്പിച്ച് സ്വയം ക്രൂശിതനാകേണ്ട ഒരാവശ്യവുമില്ല. മേല്‍ കമന്റില്‍ ഞാന്‍ ഒരാള്‍ക്ക മനസ്സിലാകാവുന്ന വിധം അത് പറഞ്ഞതാണ്.

ഇനി അതെല്ല നിങ്ങള്‍ അതില്‍നിന്ന് ഗ്രഹിച്ചതെല്ലാം വകവെച്ച് തന്നുകൊണ്ട് അതൊക്കെ ഞാനുദ്ദേശിച്ചത് തന്നെ എന്നേറ്റുകൊണ്ട് ഒരു മാപ്പാണ് വേണ്ടതെങ്കില്‍ അതുമാകാം.

താങ്കള്‍ ദൈവത്തെ പരിഹസിച്ചു എന്നത് എന്നെ അലോസരപ്പെടുത്തേണ്ട സംഗതിയല്ല. എന്റെ വിശ്വാസമനുസരിച്ച് അതിനുള്ള കഴിവ് നല്‍കിയത് അതേ ദൈവമാണ്. അവനറിയാം പരിഹസിക്കുന്നവരെയും വഴിപ്പെടുന്നവരെയും എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന്. യുക്തിവാദികള്‍ അത് നിര്‍ത്തണമെന്ന് ആര്‍ക്കും ശഠിക്കാനാവില്ല.

ബാക്കി താങ്കള്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും താങ്കളുടെ വീക്ഷണങ്ങള്‍ എന്ന നിലക്ക് സ്വാഗതം ചെയ്യുന്നു.

CKLatheef പറഞ്ഞു...

പ്രിയ യരലവ ,

അത് ഞാനല്ല എന്ന് പറയാതിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കുന്നു:). ഖുര്‍ആന്‍ സൂക്തം ഓര്‍മിപ്പിച്ചതിന് നന്ദി. ഇതൊക്കെ ഒന്ന് എടുത്ത് ഓര്‍മിപ്പിക്കാന്‍ ഇങ്ങനെയൊരു ഗ്രന്ഥമുണ്ട് എന്നതാണ് വിശ്വാസികള്‍ക്കുള്ള ഭാഗ്യം. അത് വലിച്ചെറിയണമെന്നതാണല്ലോ താങ്കളെപ്പോലുള്ളവരുടെ ആവശ്യം. ഇത്തരം സന്ദര്‍ഭത്തില്‍ ഇങ്ങനെ ഓര്‍മിപ്പിക്കാനെങ്കിലും അതൊക്കെ നിലനില്‍ക്കട്ടെ എന്ന് വെച്ചുകൂടെ.

ഒതയാര്‍ക്കത്തോടും താങ്കളോടും ഇങ്ങനെ ഓര്‍മപ്പെടുത്തി നേര്‍വഴിക്ക് നടത്താവുന്ന ഒന്നുമില്ല എന്നതാണ് ഞങ്ങളുടെ നിസ്സഹായത.

അപ്പൂട്ടന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

പ്രിയ ജോക്കര്‍

വിശ്വാസികളില്‍ നിന്ന് ലഭിച്ച നെഗറ്റീവ് സ്‌ട്രോക്കുകള്‍ കാരണമായിരിക്കാം. ചിലര്‍ ബുദ്ധിഭ്രമം ബാധിച്ചവരെ പോലെ ഇസ്‌ലാമിനെതിരെയും പ്രവാചകനെതിരെയും പോസ്റ്റിടുകയും പ്രതികരിക്കുകയും ചെയ്യുന്നു.

അപ്പൂട്ടനെക്കുറിച്ച് എനിക്കും താങ്കളുടെ അതേ അഭിപ്രായമാണ്. നന്മയുണ്ടെങ്കില്‍ അത് എവിടെയാണെങ്കിലും കണ്ടെത്തുകയും തിരിച്ചറിയപ്പെടുകയും ചെയ്യും. മനുഷ്യാത്മാവില്‍ ദൈവം നിക്ഷേപിച്ച ധര്‍മാധര്‍മ ബോധനത്തിന്‍െ ഫലമാണത്.

താങ്കളുടെ പ്രയോഗം അല്‍പം കടുത്തുപോയെങ്കിലും ചിലര്‍ വിശ്വാസിയായാല്‍ തലയിലൊന്നുമില്ലാത്തവനാണെന്ന് ഇടക്കിടക്ക് പറഞ്ഞ് സ്വന്തം ബുദ്ധിശൂന്യത പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. വിശ്വാസമെന്നാല്‍ രണ്ടുതരമുണ്ട് എന്ന വസ്തുതയെ ആദ്യം തന്നെ നിഷേധിച്ചതുകൊണ്ടാണ് അവര്‍ക്കീഗതി എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ട് വിശ്വാസം പരസ്പരം കൂട്ടിക്കുഴക്കുന്നു. അതിലൂടെ അരൊക്കെ ഏതെല്ലാം വിശ്വാസത്തെ അനുകൂലിക്കുന്നു പ്രതികൂലിക്കുന്നു എന്നവര്‍ നോക്കുന്നില്ല. വിശ്വാസിയാണോ ഔട്ട്. ഇതാണ് തിയറി.

ശരിയായ വിശ്വാസം മനുഷ്യനിലെ ധര്‍മത്തിന്റെ മനസ്സിനെ ശക്തിപ്പെടുത്താനും അധര്‍മത്തിന്റെ മനസ്സിനെ ചവിട്ടിത്താഴ്താനും സഹായിക്കും. ഇതറിയാതെ, അറിയാന്‍ ശ്രമിക്കാതെ അഹങ്കാരത്തില്‍ കണ്ണുകാണാതാകുന്നവരും ഉണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണല്ലോ. അവരെ ആ നിലക്ക് കണ്ട്. നിലപാട് തിരുത്തുക എന്നേ നമ്മുക്ക് ചെയ്യാന്‍ കഴിയൂ.

താങ്കള്‍ സൂചിപ്പിച്ച യഥാര്‍ഥ യുക്തിവാദികളെ ഞാനും ശ്രദ്ധിക്കാറുണ്ട്. ഒരിക്കല്‍ പോലും അവര്‍ വിവേകം കൈവിടാറില്ല. ഏത് ബ്ലോഗിലും അവര്‍ തങ്ങളുടെ നിലപാട് പ്രഖ്യാപിക്കുന്നു. അത്തരക്കാരെ അഭിനന്ദിക്കാന്‍ ഒരു പ്രയാസവുമില്ല. നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട എന്ന് പറഞ്ഞ് അവര്‍ കമന്റിടില്ല എന്നുറപ്പുണ്ട്.

അജ്ഞാതന്‍ പറഞ്ഞു...

Joker പറഞ്ഞു...
ലതീഫ്,
എന്നാല്‍ സൂരജ്, കാല്‍ വിന്‍, ഉമേഷ് തുടങ്ങി മാന്യമായും പരിപൂര്‍ണ യുക്തിയോടെയും വിഷയത്തെ സമിപിക്കുന്നവരുമുണ്ട്.

cALviN::കാല്‍‌വിന്‍ പറഞ്ഞു...
നുമ്മടെ കമന്റിലോട്ടൊരു ലിന്കും കൊടുത്ത് ചവറ് കമന്റെന്നൊരു സര്‍ട്ടിഫിക്കറ്റ് നല്കിയത് കണ്ടു. തല്ക്കാലം ലത്തീഫിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എനിക്കെന്ന് മാത്രം പറഞ്ഞ് നിര്ത്തട്ടെ.

ഗുഡ്‌‌ബൈ.


CKLatheef പറഞ്ഞു...
പ്രിയ ജോക്കര്‍
താങ്കള്‍ സൂചിപ്പിച്ച യഥാര്‍ഥ യുക്തിവാദികളെ ഞാനും ശ്രദ്ധിക്കാറുണ്ട്. ഒരിക്കല്‍ പോലും അവര്‍ വിവേകം കൈവിടാറില്ല. ഏത് ബ്ലോഗിലും അവര്‍ തങ്ങളുടെ നിലപാട് പ്രഖ്യാപിക്കുന്നു. അത്തരക്കാരെ അഭിനന്ദിക്കാന്‍ ഒരു പ്രയാസവുമില്ല. നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട എന്ന് പറഞ്ഞ് അവര്‍ കമന്റിടില്ല എന്നുറപ്പുണ്ട്.

ചിലര്‍ വിശ്വാസിയായാല്‍ തലയിലൊന്നുമില്ലാത്തവനാണെന്ന് ഇടക്കിടക്ക് പറഞ്ഞ് സ്വന്തം ബുദ്ധിശൂന്യത പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു.

ത്തീഫിന് ഭ്രാന്താണോ ഡോക്ടര്‍ ?

CKLatheef പറഞ്ഞു...

@അനോണി അന്തു

മാന്യന്മാരെക്കുറിച്ചുള്ള എന്റെ ഒരു പ്രതീക്ഷ അതായിരുന്നു. എന്നേക്കാള്‍ നന്നായി എന്റെ ബ്ലോഗും കമന്റും വായിക്കുകയും ഓര്‍ക്കുകയും ചെയ്യുന്ന എന്റെ മാന്യസ്‌നേഹിതരെക്കുറിച്ച് എനിക്ക് അഭിമാനം തോന്നുന്നു. താങ്കള്‍ സൂചിപ്പിച്ചത് എനിക്ക് പറ്റിയ ഒരു വലിയ അബദ്ധമാണ്. അതിന് കാരണമാകട്ടെ. ഞാന്‍ യുക്തിവാദികളെക്കുറിച്ച് പുലര്‍ത്തിയ ഒരു ശുഭചിന്തയും. കാല്‍വിനെ ഞാന്‍ അതില്‍ നിന്ന് ഒഴിവാക്കേണ്ടതായിരുന്നു.
മുഖം മൂടിയിടാതെ തന്നെ താങ്കളുടെ ഒറിജിനല്‍ ഐഡിയില്‍ പറയാവുന്ന സംഗതിയായിരുന്നു അത്. അവസാനത്തെ ചോദ്യം നിങ്ങള്‍ക്കെന്നോടുള്ള സ്‌നേഹത്തെ സൂചിപ്പിക്കുന്നു.

cALviN::കാല്‍‌വിന്‍ പറഞ്ഞു...

അനോണി അന്തു പറഞ്ഞത് മനസിലാ‍യില്ല. എന്റെ കമന്റിലോട്ടായിരുന്നു ലത്തീഫ് ആദ്യം ലിങ്കിട്ടത്. ലത്തീഫിന്റെ സ്വഭാവസർട്ടിഫിക്കറ്റ് എനിക്കോ എന്റെ കമന്റിനോ വേണ്ട എന്ന് പറഞ്ഞതിൽ യാതൊരു യുക്തികേടും മര്യാദക്കുറവും കാണിച്ചിട്ടില്ല. എനിക്കെന്തിന് ലത്തീഫിന്റെ സർട്ടിഫിക്കറ്റ് വേണം? എന്റെ കമന്റിലോട്ടല്ലായിരുന്നു ലത്തീഫിന്റെ ലിങ്കെങ്കിൽ ഞാനിവിടെ കമന്റുക പോലുമില്ലായിരുന്നു. ലത്തീഫിനെ ലത്തീഫിന്റെ വഴിക്ക് വിട്ടേനെ.. വസ്തുനിഷ്ഠമല്ലാതെ വ്യക്തിനിഷ്ഠമായ ഏതെങ്കിലും ചർച്ചയിൽ പ്രതികരിക്കാൻ എനിക്ക് താല്പര്യമില്ല.
ബാബുവിന്റെ അനുവാദം കിട്ടിയാലേ ഞാൻ കമന്റൂ എന്ന മട്ടിൽ ലത്തീഫ് പ്രകോപനപരമായി സംസാരിച്ചിട്ടും പ്രതികരിക്കാതിരിഞ്ഞതും മനഃപൂർവമാണ്. ലത്തീഫ് എന്ത് പറയുന്നു എന്നും ചിന്തിക്കുന്നു എന്നും അദ്ദേഹത്തിന്റെ ഇഷ്ടം. അദ്ദേഹമെന്ത് പറഞ്ഞാലും എനിക്കൊന്നുമില്ല.

ഒന്നും കൂടെ പറയുന്നു ലത്തീഫിന്റെയോ അനോണി അന്തുവിന്റെയോ മര്യാദസർട്ടിഫിക്കറ്റ് എനിക്ക് വേണ്ട. എന്നോട് മര്യാദയായി സംസാരിക്കുന്നവരോട് തിരിച്ചും മര്യാദയായി സംസാരിക്കേണ്ടതെന്ന് എനിക്കറിയാം.

ഇതീ പോസ്റ്റിൽ അവസാനകമന്റായിരിക്കും.

cALviN::കാല്‍‌വിന്‍ പറഞ്ഞു...

ലത്തീഫിനോട് ഒരിക്കൽക്കൂടി അങ്ങാടീൽ തോറ്റതിനു ബാക്കിയുള്ളവരുടെ മെക്കിട്ട് കയറരുത്. തെറ്റിദ്ധാരണജനകമായിട്ടായിരുന്നു ലത്തീഫ് ആദ്യം ലിങ്കിട്ടത്. അത് ലത്തീഫ് മാറ്റിയതോടെ ആ പ്രശ്നവും തീർന്നു. ഇവിടെ നിങ്ങൾ ചർച്ച ചെയ്യുന്ന വിഷയം എന്റെ താല്പര്യങ്ങളിൽ‌പ്പെടുന്നതല്ല. വെറുതെ പേരു വലിച്ചിഴയ്ക്കരുത്. വേറെ ജോലിയുണ്ട്.

യരലവ~yaraLava പറഞ്ഞു...

>അത് ഞാനല്ല എന്ന് പറയാതിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കുന്നു:)

ലതീഫ് : നീയല്ല; ഞാന്‍.

ബ്ലോഗിങ്ങ് extreme individualism ആണെന്ന് വിശ്വസിക്കുന്ന ഞാന്‍ മുഖമൂടിയിടാനോ കൂട്ടുകൂടാനോ ഇഷ്ടമില്ലാത്തവനാണ്; ഇത്തരം വിശ്വാസാധിഷ്ഠിത വഗ്വാദങ്ങള്‍ entertainment എന്നതിനപ്പുറം entertain ചെയ്യാറില്ല.

CKLatheef പറഞ്ഞു...

"ഇത് വെച്ച് വ്യക്തിപരമായ അക്ഷേപവും അദ്ദേഹം വിശ്വാസികളെ പറയുന്നത് പോലുള്ള പ്രയോഗവും അനുവദിക്കാന്‍ നിര്‍വാഹമില്ല".

അത്യാവശ്യം ധാര്‍മിക രോഷം എല്ലാവര്‍ക്കുമുണ്ടെന്ന് മനസ്സിലായി. താല്‍പര്യമില്ലാത്തതുകൊണ്ടായിരിക്കും താങ്കള്‍ പോസ്റ്റ് വായിക്കാതെ മൊത്തമായി ഞാനീ പോസ്റ്റിട്ടത് ബാക്കിയുള്ളവരുടെ മേക്കിട്ട് കയറാനാണ് എന്ന തത്വത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. എനിക്ക് പ്രതികരിക്കേണ്ടതുണ്ട് എന്ന് തോന്നിയ ഒരു വിഷയത്തില്‍ പ്രതികരിച്ചു എന്ന് മാത്രം. അത് ശരിയല്ല എന്ന് തോന്നുന്നവര്‍ക്ക് അവരുടെ വിയോജിപ്പ് പറയുകയോ പറയാതിരിക്കുകയോ ചെയ്യാം. ഇവിടെ സര്‍ട്ടിഫിക്കറ്റിന്റെ കാര്യം എടുത്തിട്ടത് താങ്കള്‍ തന്നെയാണ്. വ്യക്തിനിഷ്ഠമായ പ്രതികരണമായരുന്നില്ല പ്രതീക്ഷിക്കപ്പെട്ടത്. എന്റെ പോസ്റ്റിന്റെ അവസാനം നല്‍കി വരിയില്‍ നിന്ന് അത് മനസ്സിലാക്കവുന്നതേയുള്ളൂ അനോണി അന്തു ആര് പറഞ്ഞയച്ചതാണെന്നും ആരുടെ പ്രതിനിധിയാണെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ തെളിയിക്കുന്നു. കാല്‍വിന് അതില്‍ പ്രകോപിതനാകേണ്ടിയിരുന്നില്ല (ഇനി എന്റെ ഉപദേശവും വേണ്ട എന്ന കമന്റ് വരുമോ) ഏതായാലും കാല്‍വിനെ ബുദ്ധിമുട്ടിച്ചതില്‍ ഖേദിക്കുന്നു. ആദ്യമിട്ട ലിങ്കോ പിന്നീടുള്ള ലിങ്കോ താങ്കളെ ഉദ്ദേശിച്ചല്ല എന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നു. ചവര്‍ കമന്റ് എന്ന് പറഞ്ഞ് ആക്ഷേപിക്കുമ്പോള്‍ എനിക്ക് തോന്നിയ വികാരം താങ്കള്‍ക്കും തോന്നിയിരിക്കാം. എനിക്കിങ്ങനെ പോസ്റ്റിട്ട് പ്രതികരിക്കാമെങ്കില്‍ താങ്കള്‍ക്ക് മേക്കിട്ട് കയറുന്നു എന്ന് പറഞ്ഞ് കമന്റിടാനും രോഷംകൊള്ളാനും അര്‍ഹതയുണ്ടല്ലോ. നിങ്ങളുമായി ബന്ധപ്പെട്ട അവസാനത്തെ കമന്റാകട്ടെ എന്ന് ഞാനും പ്രതീക്ഷിക്കുന്നു.

CKLatheef പറഞ്ഞു...

മുഹമ്മദ് നബി അള്ളായോടൊപ്പം മറ്റുദേവതകളെക്കൂടി ആരാധിക്കാന്‍ ആവശ്യപ്പെട്ടു!!!. 14 നൂറ്റാണ്ടുമുമ്പ് മക്കയിലെ ബഹുദൈവാരാധകര്‍ കെട്ടിപ്പടച്ച ഒരു കള്ളം വീണ്ടും ആവര്‍ത്തിക്കുകയാണ്. അതിനെക്കുറിച്ച് ഇവിടെ വായിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review