2010, മാർച്ച് 7, ഞായറാഴ്‌ച

മുഹമ്മദ് നബിയുടെ വിവാഹങ്ങള്‍

നബി(സ)യുടെ ലൈംഗികാസക്തിയും ഭോഗതല്‍പരതയുമാണ് പ്രവാചകന്റെ വിവാഹങ്ങള്‍ക്കെല്ലാം കാരണമായിതീര്‍ന്നതെന്നാണ് യുക്തിവാദികളും യുക്തിവാദി മുഖംമൂടിയണിഞ്ഞ മറ്റു ബ്ലോഗര്‍മാരും നിരന്തരം ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുന്നത്. കാളിദാസന്‍ പറയുന്നത് കാണുക:
'50 വയസു കഴിഞ്ഞ മൊഹമ്മദിനനുവദിച്ചു കൊടുത്തതിന്റെ യുക്തി സുധീറിനൊന്നു പറയാമോ? മറ്റ് വിശ്വസികള്‍ക്കനുവദിച്ചു കൊടുക്കാത്ത ഈ സ്വാതന്ത്ര്യം മൊഹമ്മദിനു മാത്രം അനുവദിച്ചു കൊടുത്തത് കാമ പൂരണത്തിനു തന്നെയാണെന്നാണ്‌ സാമാന്യ യുക്തി ആരെയും പഠിപ്പിക്കുന്നത്.'
 ഈ സാമാന്യയുക്തിക്കപ്പുറം ഒരന്വേഷണം സാധ്യമാണോ. സാമാന്യ യുക്തികൊണ്ട് ഈ ഒരുത്തരം മാത്രമേ ലഭിക്കൂകയുള്ളോ. പക്ഷെ അങ്ങനെ ചോദിച്ചു പോകരുത് പോയാല്‍... ബ്ലോഗര്‍ സി.കെ ബാബു പറയുന്നത് കേള്‍ക്കുക:

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇതുപോലുള്ള നാറുന്ന മതപ്രചരണവും സുവിശേഷഘോഷണവുമൊക്കെ (ക്രിസ്തീയ ഉപദേശികളുടെ വീഡിയോ കണ്ടിട്ടില്ലേ?) ലജ്ജയില്ലാതെ മനുഷ്യരുടെ മുന്നിലേക്ക് വച്ചുനീട്ടുന്നത് മനുഷ്യരാശിയോട് ചെയ്യുന്ന അക്ഷന്തവ്യമായ ഒരു കുറ്റകൃത്യം എന്നേ പറയാനുള്ളൂ.
ഇങ്ങനെ അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ മതസംബന്ധമായ വാദത്തില്‍ സത്യസന്ധനായതുകൊണ്ടാണ്. പ്രവാചകനെ പരിഹസിക്കുന്നതിനെയും ആക്ഷേപിക്കുന്നതിനെയും പ്രതിരോധിക്കുന്നവരോടൊപ്പം സുവിശേഷഘോഷണത്തേയും ചേര്‍ത്ത് പറഞ്ഞ് തന്റെ കലവറയില്ലാത്ത മതവിരുദ്ധത അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്നു. എന്നാല്‍ ഒരു മതദ്രോഹി(പ്രദര്‍ശനനാമമാണ്)യുടെ ദുര്യോഗം നോക്കൂ. കാളിദാസന്റെ ഇസ്‌ലാം വിരോധം കണ്ട് അദ്ദേഹം ചിന്തിച്ചു പോയി അതൊരു യുക്തിവാദി ബ്ലോഗാണെന്ന് അദ്ദേഹം മതഗ്രന്ഥങ്ങളെല്ലാം കണക്കാണെന്ന് പറഞ്ഞ് ബൈബിളില്‍ നിന്നൊരു ഉദാഹരണം പറഞ്ഞു. അത് ഡിലീറ്റ് ചെയ്യുന്നതിന്റെ മുന്നോടിയായി ഇങ്ങനെ കാളിദാസന്‍ പ്രഖ്യാപിച്ചു:

'ഇത് മതങ്ങള്‍ തമ്മിലുള്ള താരതമ്യ പഠനമല്ല. അതു കൊണ്ട് മറ്റ് മതങ്ങളിലെന്തൊക്കെയുണ്ട് എന്നത് ഇവിടെ പ്രസക്തമല്ല.

ഒരു ശരാശരി മുസ്ലിം പെരുമാറുന്നത് തങ്കളേപ്പോലെയാണ്. ഇസ്ലാമിലെ എന്തെങ്കിലും വിമര്‍ശിച്ചാല്‍ ഉടനെ ബൈബിളും വേദങ്ങളുമെടുത്ത് പ്രതിരോധിക്കന്‍ ശ്രമിക്കും. സ്വന്തം വിശ്വാസത്തിലുള്ള ഉറപ്പില്ലായ്മയാണത് വെളിപ്പെടുത്തുന്നത്. വിമര്‍ശനം സ്വന്തം വിശ്വാസമെടുത്ത് പ്രതിരോധിക്കാന്‍ ആകുന്നില്ലെങ്കില്‍ ആ വിശ്വസത്തില്‍ സാരമായ എന്തോ പന്തികേടുണ്ട്. ആ പന്തികേട് മനസിലാക്കി പരിഹരിക്കുകയാണതിനു വേണ്ടിയത്. അല്ലാതെ മറ്റ് മതങ്ങളെയും അവരുടെ വിശ്വസങ്ങളെയും അവരുടെ മത നേതാക്കളെയും മറ്റും പുലഭ്യം പറയുകയല്ല.

ഖുറനെയും ഇസ്ലാമിന്റെ ചരിത്രത്തെയും അടിസ്ഥാനമക്കി മൊഹമ്മദിന്റെ പ്രവര്‍ത്തികളെ വിമര്‍ശിച്ചു കൊണ്ടുള്ള ഒരു ലേഖനമാണിത്. അതേക്കുറിച്ച് എന്തെങ്കിലും പറയുന്നതല്ലെ അഭികാമ്യം? എല്ലാ മതങ്ങളെയും ഒരു പോലെ വിമര്‍ശിച്ചു കൊണ്ട് താങ്കള്‍ ഒര്‍ പോസ്റ്റിടുകയാണെങ്കില്‍ അവിടെ അതെല്ലാം വിശദമായി ചര്‍ച്ച ചെയ്യാമല്ലോ. '
തനിക്കിഷ്ടപ്പെടാത്ത കമന്റ് (താന്‍ വിശ്വസിക്കുന്ന മതഗ്രന്ഥത്തില്‍ നിന്ന് അഭിപ്രായമൊന്നും പറയാതെ ഉദ്ധരിച്ച വചനങ്ങള്‍) ഡിലീറ്റ് ചെയ്തു ഇങ്ങനെ പറഞ്ഞു.

'മതദ്രോഹി,

താങ്കള്‍ നുണ എഴുതി എന്നു ഞാന്‍ പറഞ്ഞില്ല.

എല്ലാ വേദപുസ്തകങ്ങളിലും മനുഷ്യന്റെ യുക്തിയെ പരിഹസിക്കുന്ന പലതും ഉണ്ട്. തുല്യതക്ക് വേണ്ടി അതൊക്കെ ഇവിടെ എഴുതുന്നത് പ്രസക്തമല്ല എന്നേ ഞാന്‍ പറഞ്ഞുള്ളു. അതുകൊണ്ട് അത് നീക്കം ചെയ്തു.

ഈ പോസ്റ്റ് ലത്തീഫിന്റെ ഒരു പോസ്റ്റിനെ വിമര്‍ശിച്ചു കൊണ്ടാണ്. അതു സംബന്ധിച്ച് എന്തെഴുതിയാലും നീക്കം ചെയ്യില്ല. '
പ്രസ്തുത വ്യക്തിയും അദ്ദേഹത്തിന്റെ നേരത്തെ സുചിപ്പിച്ച കൂട്ടുകാരും പ്രവാചകന്റെ മേല്‍ തെറിപ്പിക്കുന്ന ചെളി നീക്കം ചെയ്യാനുള്ള നേരിയ ശ്രമത്തെ പോലും നിന്ദ്യമായ രൂപത്തിലാണ് നേരിടുന്നത് എന്ന വസ്തുത ഇതൊക്കെ വായിച്ച് പ്രവാചകനെ തെറ്റിദ്ധരിച്ചവരെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കേണ്ടതാണ്.

സുധീര്‍,

മൊഹമ്മദിന്റെ ജീവിതം തുറന്ന പുസ്തകമാണ്. അതിലെ പല സംഭവങ്ങളും ഖുറാനിലും ഹദീസുകളും എഴുതി വച്ചിട്ടും ഉണ്ട്. അതിനെ അടിസ്ഥാനമാക്കി ആണീ പോസ്റ്റ് എഴുതിയത്. ഖുറാനില്‍ നിന്നും ഞാന്‍ പകര്‍ത്തി എഴുതിയ ഭാഗങ്ങള്‍ മൊഹമ്മദിന്റെ മനസിലേക്കുള്ള ചൂണ്ടു പലകയാണ്.
മുകളിലുള്ള വരികള്‍ മൊഴിഞ്ഞ അതേ കാളിദാസനാണ് താഴെയുള്ള മഹാ അബദ്ധവും വൈരുദ്ധ്യവും പറഞ്ഞത് എന്ന് വിശ്വസിക്കാന്‍ കഴിയുമോ
50 വയസിനു മുമ്പുള്ള മൊഹമ്മദിന്റെ ജീവിതം തുറന്ന പുസ്തകമൊന്നുമായിരുന്നില്ല. അത് അടഞ്ഞത് തന്നെ ആയിരുന്നു. തനിക്ക് പ്രവചകത്വം കിട്ടി എന്നദ്ദേഹം അവകാശപ്പെടുന്നതിനു മുമ്പുള്ള അദ്ദേഹത്തിന്റെ ജീവിതത്തേക്കുറിച്ച് സുധീറിനെന്തറിയാം? സുധീറിനെന്നല്ല അര്‍ക്കുമൊന്നുമറിയില്ല. കാരണം, അത് വരെ ആരും അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നില്ല. ആ അടഞ്ഞ ജീവിതത്തില്‍ എന്തൊക്കെ ചെയ്തു എന്ന് ഊഹിക്കാനെ പറ്റൂ.
ഇസ്‌ലാം വിരോധം ആ മതത്തിനും അതിന്റെ പ്രവാചകനുമെതിരെ എത്രമാത്രം അന്ധനാക്കുന്നൂ എന്ന് ഈ വരികള്‍ തെളിയിക്കുന്നില്ലേ. നെറ്റും ബ്ലോഗും സൈറ്റുമെല്ലാം ഇത്ര സൗകര്യങ്ങള്‍ നല്‍കുന്ന കാലത്തും. ലഭ്യമായ ഒരു നബിചരിത്ര പുസ്തകം ഓടിച്ചുനോക്കിയിരുന്നെങ്കില്‍ ഇതു പറയുമായിരുന്നോ. അതല്ല തൊട്ടുമുമ്പുള്ള കമന്റില്‍ മുഹമ്മദിന്റെ ജീവിതം തുറന്ന പുസ്തകമാണ് എന്ന പറഞ്ഞത് 50 വയസിന് ശേഷമുള്ള ജീവിതത്തെ ഉദ്ദേശിച്ചാണോ.


ഈ അന്ധന്‍മാര്‍ക്കും പ്രവാചകവിരോധത്താല്‍ സമനിലതെറ്റിവര്‍ക്കും വേണ്ടിയല്ല ഇവിടെ ചിലകാര്യങ്ങള്‍ പറയുന്നത് എന്ന് സൂചിപ്പിക്കുന്നതിനാണ് ഇത്തരമൊരു ആമുഖം നല്‍കിയത്. പരാമവധി പോസ്റ്റുകളില്‍ മറ്റുള്ളവരെ വ്യക്തിപരമായി പരാമര്‍ശിക്കരുതെന്ന് വിചാരിച്ചിരുന്നെങ്കിലും. ആ നിബന്ധന അംഗീകരിക്കാന്‍ കഴിയാത്തവിധം ചിലര്‍ പെരുമാറുന്നതിനാല്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കതിരിക്കാതെ പോസ്റ്റിട്ടതുകൊണ്ട് കാര്യമില്ല.

ഇത്തരം ആളുകളുടെ അജ്ഞതയും തെറ്റായ വിവരണവുമാണ് നെറ്റ് ഉപയോഗിക്കുന്ന പലര്‍ക്കുമുള്ള ഇസ്‌ലാമിനെയും പ്രവാചകനെയും പ്രാഥമിക ജ്ഞാനം എന്ന് വ്യക്തമാക്കാനും മുകളില്‍ നല്‍കിയ വിവരണം സഹായകമാകും.

ചിലര്‍ ഈ പ്രചാരകരുടെ വിവരണമാണ് സത്യമെന്നും ഞാന്‍ പറയുന്നത് അതിന്റെ ഒരു മറുവശമാണെന്നും, വിശ്വാസിയുടെ വ്യാഖ്യാനമെന്നും ധരിക്കുന്നു. അവര്‍ പറയുന്നു ഇപ്പോള്‍ ഞങ്ങള്‍ക്ക് കാര്യങ്ങളൊക്കെ മനസ്സിലായി അതിനൊക്കെ ഇങ്ങനെയും ഒരു വ്യാഖ്യാനമുണ്ടല്ലേ എന്ന്. അവരോട് ഞാന്‍ പറയാനാഗ്രഹിക്കുന്നത് ഇതാണ് സത്യമെന്നും ഇതിന്റെ വികലമാക്കിയ വശമാണ് നിങ്ങളിതുവരെ സത്യമെന്ന് വിചാരിച്ച് കൊണ്ടുനടന്നതെന്നുമാണ്. പക്ഷെ ഇതെനിക്ക് ബോധ്യപ്പെടുത്താന്‍ കഴിയില്ല. എന്റെ പോസ്റ്റുകളും എന്റെ സുഹൃത്തുകള്‍ നടത്തുന്ന ചര്‍ചയിലൂടെ അത്തരമൊരു നിഷ്പക്ഷ പഠനത്തിന് ആരെയെങ്കിലും പ്രേരിപ്പിച്ചാലല്ലാതെ.

പ്രവാചകന്റെ ഒരു വചനം പോലും കൃത്യമായി വായിക്കാത്ത ബ്ലോഗര്‍മാര്‍ക്കെല്ലാം പ്രവാചകന്റെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏറെകുറെ മനഃപാഠമായിട്ടുണ്ടാകും. പ്രവാചകന്റെ മുഴുവന്‍ ഭാര്യമാരുടെ പേരും അവര്‍ക്കറിയാം. മറ്റൊരു പ്രവാചകനും ലഭിക്കാത്ത സൗഭാഗ്യം എന്നാണ് ഇന്നലെ ചര്‍ചയില്‍ ഒരു സുഹൃത്ത് ഇതിനെ വിശേഷിപ്പിച്ചത്.

പ്രവാചകന്റെ കാലത്ത് അദ്ദേഹത്തെ അവിശ്വസിച്ച് ശത്രുത കൈകൊണ്ട ഒരു വലിയ വിഭാഗം ഉണ്ടായിരുന്നു. പ്രവാചകനില്‍ നിന്ന് അടര്‍ന്ന് വീണ ഒരു വാക്കും അവര്‍ തൂക്കിനോക്കി, ഒരോ സംഭവവും അവര്‍ വിശകലനം ചെയ്തു, അതിലെന്തെങ്കിലുമൊന്ന് പ്രവാചകനെതിരെ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് കരുതിയാല്‍ ഉടനെ അതുമായി ചാടിപ്പുറപ്പെടുകയായി. ആ സംഭവങ്ങള്‍ യഥാവിധി ഹദീസിലും ചരിത്ര ഗ്രന്ഥങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട്. പക്ഷെ അതിലൊന്നില്‍ പോലും പ്രവാചകന്റെ ലൈംഗികതീഷ്ണതയേയോ വിവാഹത്തെയോ അവര്‍ പിടികൂടിയില്ല. എന്തായിരിക്കും കാരണം.

ഇതില്‍ നിന്ന് നേരിട്ട് മനസ്സിലാകുന്ന ഒരു സംഗതി. പ്രവാചകന്‍ ആ ചെയ്തതൊന്നും അന്നത്തെ സാഹചര്യമനുസരിച്ച് പ്രദേശവും കാലവുമനുസരിച്ച് ആക്ഷേപാര്‍ഹമായിരുന്നില്ല. അന്ന് കൊള്ളയും കൊലയും ആക്ഷേപാര്‍ഹമായിരുന്നില്ല എന്ന അസത്യജഡിലമായ ഒരു പരാമര്‍ശം ബോധപൂര്‍വം കൂട്ടിചേര്‍ക്കാറുണ്ട്. ഇതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. നാം ഇപ്പോള്‍ സാംസ്‌കാരികമായും ധാര്‍മികമായും വളരെയേറെ പുരോഗതി പ്രാപിച്ച ഒരു കാലഘട്ടത്തിലാണ്. അതിനാല്‍ അന്ന് നടന്നതിനെ നാം കുറ്റം പറയുന്നില്ല പക്ഷെ ആ കാടന്‍ കാലഘട്ടത്തില്‍ ജീവിച്ച ഒരാളുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ലോകവസാനം വരെയുള്ള ജനതക്ക് മാതൃകയാണെന്ന് പറയുമ്പോഴാണ് ഉള്‍കൊള്ളാന്‍ കഴിയാത്തത്. മറ്റുള്ളവരേക്കാള്‍ പ്രവാചകന്റെ ചര്യയും വ്യക്തപരമായ കാര്യങ്ങളും വിമര്‍ശിക്കാന്‍ അതാണ് കാരണം.

ഇതില്‍ പ്രവാചകനെതിരെ ഉന്നയിക്കപ്പെടുന്ന എത്ര ആരോപണങ്ങള്‍ക്ക് ചരിത്രത്തിന്റെ പിന്‍ബലമുണ്ട്. പ്രാചകന്‍ കൊള്ളനടത്തിയത് തെറ്റല്ല കാരണം അന്നത്തെ സാഹചര്യത്തില്‍ അതിലാരും തെറ്റ് കണ്ടിരുന്നില്ല. എന്ന ഒരു ഔദാര്യം പ്രവാചകന്‍ നല്‍കിയപ്പോള്‍ ഞാന്‍ പ്രസ്തുത യുക്തിവാദി സുഹൃത്തിനോട് ഒരു ഉദാഹരണം ചോദിച്ചിരുന്നു. പല തവണ ആവശ്യപ്പെട്ടപ്പോള്‍ ബനൂഖുറൈള സംഭവത്തിന്റെ പരാമര്‍ശമുള്ള പോസ്റ്റിലേക്ക് ലിങ്ക് നല്‍കുക മാത്രമാണ് ചെയ്തത്.

പലപ്പോഴും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പ്രവാചകനെതിരെ വളരെ നിന്ദ്യമായ നിലയില്‍ ആക്ഷേപങ്ങള്‍ തുടരുന്നത് എന്ന് കാണാന്‍ ഒരു പ്രയാസവുമില്ല. എല്ലാം കണ്ടറിഞ്ഞ് ബോധ്യപ്പെട്ടാലെ വിശ്വസിക്കൂ എന്ന് പറയുന്നവര്‍ക്ക് ഇക്കാര്യത്തില്‍ അവരിഷ്ടപ്പെടുന്ന ഒരാള്‍ പറഞ്ഞാല്‍ അത് വിശ്വാസ യോഗ്യമാണ്. അതിനെതിരെ ഉന്നയിക്കുന്ന തെളിവുകള്‍ പോലും കേള്‍ക്കാനുള്ള സന്‍മനസ്സ് അത്തരക്കാര്‍ക്ക് പലപ്പോഴും കാണിക്കാന്‍ കഴിയാറില്ല.

പ്രവാചകന്റെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏറെകുറെ മനഃപാഠമായിട്ടുണ്ടാകും. അന്ന് നിലവിലുണ്ടായിരുന്ന ബഹുഭാര്യത്വം സ്വീകരിച്ചു എന്നത് വസ്തുതയാണ്. അതിന് പ്രത്യേക നിയന്ത്രണം അന്ന് ഉണ്ടായിരുന്നില്ല. ഇസ്്‌ലാം അത് നാലില്‍ പരിമിതപ്പെടുത്തി. ചില പ്രത്യേക കാരണങ്ങളാല്‍ പ്രവാചകന്‍ ആ നിയന്ത്രണം അല്ലാഹു ഏര്‍പ്പെടുത്തിയില്ല. മറ്റുള്ളവര്‍ക്ക് നാല് വിവാഹം നിശ്ചയിച്ച് അല്ലാഹു തന്നെയാണ് പ്രവാചകന്‍ അതില്‍ കൂടുതല്‍ വിവാഹം ചെയ്യാന്‍ അനുവാദം നല്‍കിയത് എന്നതിനാല്‍ വിശ്വാസികളാര്‍ക്കും അതില്‍ പ്രത്യേകിച്ച് വ്യാകുലപ്പെടാനോ ആക്ഷേപിക്കാനോ ഒന്നുമില്ല. പ്രവാചകന്‍ സന്യാസം കല്‍പിച്ചിട്ടില്ല. നിരുത്സാഹപ്പെടുത്തുകയും നിരോധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ ഒരാള്‍ വിവാഹം കഴിക്കുന്നില്ലെങ്കില്‍ അത് ഇതില്‍ പെടില്ല.

ബഹുഭാര്യത്വം സ്വീകരിച്ചു എന്നത് കൊണ്ടുമാത്രം ഒരാള്‍ വികാരജീവിയെന്ന് പറയാമോ ലൈംഗീകതൃഷണ നബിക്ക് കൂടുതലായിരുന്നു എന്ന് പറയാമോ. മറ്റേത് പുരുഷനേയും പോലെ ആരോഗ്യദൃഡഗാത്രനായിരുന്നു മുഹമ്മദ് നബിയും. അതിനനുസരിച്ച് വികാരവും നബിക്ക് നിഷേധിക്കേണ്ട കാര്യമില്ല. എന്നാല്‍ ഈ വിവാഹങ്ങളുടെ പേരില്‍ അദ്ദേഹത്തെ സ്ത്രീലംബടനായി ചിത്രീകരിക്കുന്നതിലെ ഔചിത്യം പരിശോധിക്കപ്പെടേണ്ടതുണ്ട്. പ്രഥമികമായ ഒരന്വേഷണം തന്നെ അതിലെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ്. (തുടരും)

7 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

Kaleedasan said..

'50 വയസിനു മുമ്പുള്ള മൊഹമ്മദിന്റെ ജീവിതം തുറന്ന പുസ്തകമൊന്നുമായിരുന്നില്ല. അത് അടഞ്ഞത് തന്നെ ആയിരുന്നു. തനിക്ക് പ്രവചകത്വം കിട്ടി എന്നദ്ദേഹം അവകാശപ്പെടുന്നതിനു മുമ്പുള്ള അദ്ദേഹത്തിന്റെ ജീവിതത്തേക്കുറിച്ച് സുധീറിനെന്തറിയാം? സുധീറിനെന്നല്ല അര്‍ക്കുമൊന്നുമറിയില്ല. കാരണം, അത് വരെ ആരും അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നില്ല. ആ അടഞ്ഞ ജീവിതത്തില്‍ എന്തൊക്കെ ചെയ്തു എന്ന് ഊഹിക്കാനെ പറ്റൂ.'

ഇങ്ങനെ ഒരാള്‍ പറയണമെങ്കില്‍ ഒന്നുകില്‍ അദ്ദേഹത്തിന് ഇസ്‌ലാമിനെക്കുറിച്ച് ഒരു വിവരവുമില്ല എന്ന് പറയേണ്ടിവരും അല്ലെങ്കില്‍ കല്ലുവെച്ച നുണപറയുന്നു എന്ന് ധരിക്കേണ്ടിവരും. തൊട്ടുമുമ്പ് മുഹമ്മദ് നബിയുടെ ജീവിതം തുറന്ന പുസ്തകമായിരുന്നു എന്ന് പറഞ്ഞ ആളാണിത് പറയുന്നതെങ്കിലോ?. നാല്‍പത്ത് വയസിന് മുമ്പത്തെ ചരിത്രം അജ്ഞാതമായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിച്ചത് അദ്ദേഹത്തിനറിയാം എന്നെങ്കിലും മനസ്സിലാക്കാമായിരുന്നു.

CKLatheef പറഞ്ഞു...

മുഹമ്മദ് നബിയെക്കുറിച്ച് നല്ലത് സംസാരിക്കുന്നവരൊക്കെ വിലക്കെടുക്കപ്പെട്ടവരാണ് എന്ന് പ്രചരിപ്പിക്കുന്ന ബൂലോഗത്ത് അല്‍പം വൈമനസ്യത്തോടെയാണങ്കില്‍ രണ്ട അമുസ്‌ലിം പണ്ഡിതരുടെ മുഹമ്മദ് നബിയെക്കുറിച്ച പുസ്തകങ്ങളുടെ ലിങ്ക് നല്‍കുന്നു. അത് വായിക്കുന്ന വിവേകികള്‍ക്ക് കാളിദാസനെപ്പോലുള്ളവരുടെ ജല്‍പനങ്ങള്‍ കേള്‍ക്കുമ്പോള്‍ അവിടെ ചെന്ന് സി.കെ ബാബുവിനെ പോലെ വിഢിത്തം വിളമ്പാതിരിക്കാനെങ്കിലും ഉപകാരപ്പെടും.

മുഹമ്മദ് മഹാനായ പ്രവാചകന്‍
താഴെ പറയുന്ന പുസ്തകമെഴുതിയ ആള്‍ ആ പ്രവാചകന്റെ അനുയായിയായി മാറി

മരുഭൂമിയിലെ പ്രവാചകന്‍

CKLatheef പറഞ്ഞു...

ഇത് മഹാനായ ഒരു പ്രവാചകന്‍ തേജോവധം ചെയ്യുന്നതിനെ പ്രതിരോധിക്കുന്നതിന് എഴുതപ്പെട്ട പോസ്റ്റാണ്. ലോകത്തെ 100 കോടിയിലധികം വരുന്ന ഒരു ജനത ഹൃദയത്തില്‍ പ്രതിഷ്ഠിച്ച ഒരു നായകനെ എത്ര നിന്ദ്യമായ രുപത്തില്‍ ചിത്രീകരിക്കുന്നതിനും പ്രതിയോഗികളെ തടയുന്ന ഒരു തത്വശാസ്ത്രവും അവരുടെ പക്കലില്ല. കുത്തഴിഞ്ഞ ലൈംഗികതയും അഴിഞ്ഞാട്ടവുമാണ് പുരോഗമന സംസ്‌കാരമെന്നും കരുതുന്ന സര്‍വതന്ത്ര സ്വതന്ത്രരായ അവരുടെ മുഴുവന്‍ മാനസിക വൈകൃതങ്ങളും ഇവിടെ പേസ്റ്റ് ചെയ്യാനും അതിന് ശേഷം അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താമെന്നും ഞാന്‍ കരുതുന്നില്ല. നിഷ്പക്ഷമായി വായിക്കാനും കാര്യങ്ങള്‍ ഗ്രഹിക്കാനും ആഗ്രഹിക്കുന്നവരെ പ്രവാചകന്റെ ജീവിതം തുറന്ന് കാണിക്കുക എന്നതാണ് ഉദ്ദേശ്യം. തങ്ങള്‍ ഇതുവരെ തെറ്റായി പ്രചരിപ്പിച്ചുകൊണ്ടിരുന്നിതിനെ ചോദ്യം ചെയ്യുന്നത് നിര്‍വികാരമായി കണ്ടുനില്‍ക്കാന്‍ അതിന്റെ വക്താക്കള്‍ക്ക് സാധിക്കില്ല. അവര്‍ തങ്ങളുടെ രൂക്ഷത ഇത്തരം പോസ്റ്റുകളിടുന്നവര്‍ക്കെതിരെ കാണിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും വെടിക്കെട്ട് അവസാനിക്കുമ്പോള്‍ സത്യം വിജയിക്കും എന്നെനിക്ക് ഉറപ്പുണ്ട്.

മുക്കുവന്‍ പറഞ്ഞു...

mohaamad was a 7th century nithyananda....:) lucky that there were no hidden cameras that time! otherwise story would have been some thing else

പള്ളിക്കുളം.. പറഞ്ഞു...

ബാബുവൊക്കെ വലിയ നിരാശയുടെ പുറത്താണ് ഓരോന്ന് പുലമ്പുന്നത്. കാലം പുരോഗമിക്കുമ്പോൾ യുക്തിവാദവും പുരോഗമിക്കുമെന്ന് വൃഥാ കണക്കുകൂട്ടിയിർന്നു അവർ. ഇന്റർനെറ്റും ടി.വിയുമൊക്കെ കാണുമ്പോൾ ആളുകൾ ദൈവത്തെ മറക്കുമെന്നൊക്കെ വെറുതേ വ്യാമോഹിച്ചിരുന്നു. എന്നാൽ ആത്മീയ ഭാവത്തിനു നേരേ നിൽക്കാൻ ഭൌതിക പാവത്തിന് ആവുന്നില്ല. വിവര സാങ്കേതിക വിദ്യവഴി ആത്മീയ വ്യാപാരം അധികം നടക്കുന്നുവെങ്കിലും തങ്ങളുടെ ‘ഫിറ്റസ്റ്റ്’ ആയ പുസ്തകങ്ങൾ നിലനിൽ‌പിന്റെ ഭീഷണിയിലാണ്. ലോകത്തിന് മടുത്തുതുടങ്ങിയ യൂറോപ്യൻ സദാചാര സമവാക്യങ്ങൾകൊണ്ട് ‘x’ ന്റെ വില കണ്ടെത്തുകയായിരുന്നില്ല കൂടുതാൽ xകൾ കൂട്ടിച്ചേർക്കുകയായിരുന്നു. xxx എന്നിങ്ങനെ. സ്വവർഗ രതിക്കുവേണ്ടി ഏറ്റവും ഉയരത്തിൽ കോളാമ്പി കെട്ടുന്നവർ നാളെ മൃഗ ഭോഗവും, സ്വജനഭോഗവും സയൻസു വഴി വ്യാഖ്യാനിച്ച്, കുലത്തൊഴിലാക്കി, നിയമ നിർമ്മാണം നടത്തി ഒരേ പട്ടിക്കൂട്ടിൽ തന്നെ പെറ്റു പെരുകുകയില്ലെന്നാരു കണ്ടു. പിന്നെ ഒരേയൊരു ആശ്വാസം സാക്ഷാൽ ചെകുത്താൻ പണ്ടുതൊട്ടേ ശ്രമിച്ചിട്ട് നടക്കാത്തത് ചെകുത്താൻ ആവേശിച്ചവർ വിചാരിച്ചാൽ നടക്കുമോ എന്ന ഒരു ചോദ്യം മാത്രമാണ്.

CKLatheef പറഞ്ഞു...

പ്രിയ മുക്കവന്‍ ,

താങ്കള്‍ പറയുന്നതിനെന്തര്‍ഥം, ക്യാമറക്ക് കണ്ടെത്താന്‍ കഴിയുന്നതല്ല ധാര്‍മികത. താങ്കളുടെ കിടപ്പറയില്‍ ആരെങ്കിലും ക്യാമറവെച്ചുവെന്ന് സങ്കല്‍പ്പിക്കുക. ലഭിക്കുന്ന ചിത്രത്തില്‍ വലിയ മാറ്റമുണ്ടാവില്ലല്ലോ. ഇവിടെ നിത്യാനന്ദയെ പോലീസ് തെരയുമ്പോള്‍ (ഈ പ്രശ്‌നത്തില്‍ ക്യാമറ വെച്ച ആളും മോശക്കാരനല്ല. ഉദ്ദേശിച്ച 15 കോടി ലഭിക്കാത്തതിനാലും അല്‍പം കഴിഞ്ഞാല്‍ ഉള്ള സി.ഡികള്‍ പിടിച്ചെടുക്കപ്പെടുമോ എന്ന ഭയത്താലും സി.ഡി. ടിവി സ്‌റ്റേഷനുകളിലെത്തിക്കുകയായിരുന്നുവെന്ന് ഇന്നത്തെ റിപ്പോര്‍ട്ട്) രണ്ടാമത്തെതില്‍ നിങ്ങളെ വിട്ട് ക്യാമറവെച്ചവനെയായിരിക്കും പോലീസ് തെരയുക. എന്ത് കൊണ്ട് എന്ന് ചിന്തിക്കാന്‍ വേണ്ടത് അല്‍പം ധാര്‍മിക ബോധം (അതെല്ലാമനുഷ്യര്ക്കുമുണ്ട് പക്ഷെ പലരും അതിനെ ചവിട്ടിത്താഴ്തിയിരിക്കുന്നു. ധാര്‍മിക നിയമങ്ങളെക്കുറിച്ച അറിവും. അതില്ലാത്തവര്‍ക്ക് രണ്ടും ഒരേപോലെ മാത്രമേ തോന്നൂ. സ്വയം അടിച്ചേല്‍പിച്ച ഏകഭാര്യത്വത്തിന്റെ അനന്തരഫലങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. സാമിമാരുടെയും പുരോഹിതന്‍മാരുടെയും കാര്യത്തില്‍ മനുഷ്യന്‍ സ്വയം സ്വയം സ്വീകരിച്ച, മനുഷ്യപ്രകൃതിയോട് യോജിക്കാത്ത സന്യാസത്തിന്റെ അനന്തരഫലവും. അതിനാല്‍ അത്തരം നിര്‍ഭാഗ്യവാന്‍മാരുടെ പേരില്‍ സഹതപിക്കുന്നു.

അനിവാര്യ സാഹചര്യത്തില്‍ ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അതാകാമെന്ന് നിയമനിര്‍ദ്ദേശം നല്‍കുകയും വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും അതിന് പുറമെയുള്ള ബന്ധങ്ങളെ കര്‍ശനമായി തടഞ്ഞ് കുടുംബത്തിന്റെയും സമൂഹത്തിന്റെ സമാധാനപൂര്‍ണമായ ഒഴുക്കിന് മാര്‍ഗ നിര്‍ദ്ദേശം നല്‍കുകയും ചെയ്ത ഒരു ദര്‍ശനമാണ് പ്രവാചകന്‍ മുഹമ്മദ് നബി അവതരിപ്പിച്ചത്. വിവാഹപൂര്‍വ ബന്ധങ്ങളെ ലഘുവായി കാണുകയും അതേ സമയം നിയമപ്രകാരം ഒന്നിലധികം ഭാര്യമാരുണ്ടാകുന്നത് അത്യധികം മോശമമായി കാണുകയും ചെയ്യുന്ന തലതിരിഞ്ഞ ചിന്താഗതിക്കാരോട് ഇക്കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുന്നതില്‍ വലിയ പരിമിതിയുണ്ട്. അവര്‍ ആദ്യം ചെയ്യേണ്ടത് കാര്യങ്ങളെ ജന്തുസഹജമായ ജഡികേഛകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കാതെ മനുഷ്യപ്രകൃതിയില്‍ ഉള്‍ചേര്‍ന്ന ധാര്‍മികബോധമനുസരിച്ച് വിലയിരുത്തുകയാണ്.

CKLatheef പറഞ്ഞു...

Kalidaasan said..

'ഖദീജ എന്ന സമ്പന്നയായ വിധവയുടെ കാര്യസ്ഥനായി വന്ന് ഭര്‍ത്താവായതാണു പാവപ്പെട്ടവനായിരുന്ന മൊഹമ്മദ്. അതു കൊണ്ട് വേറെ കല്യാണം കഴിക്കാന്‍ സാധിക്കാത്തതിന്റെ കാരണം അന്വേഷിച്ച് അധികം ബുദ്ധിമുട്ടേണ്ടതുമില്ല.

50 വയസിനു മുമ്പുള്ള മൊഹമ്മദിന്റെ ജീവിതം തുറന്ന പുസ്തകമൊന്നുമായിരുന്നില്ല.'


പ്രവാചകന്‍ പാവമായതിനാലാണ് 40 വയസ്സുള്ള സമ്പന്നയായ ഖദീജ എന്ന വിധവയെ വിവാഹം കഴിക്കേണ്ടിവന്നതെന്നും. മറ്റൊരുവിവാഹം കഴിക്കാന്‍ സാധിക്കാത്തിന്റെ കാരണം വേറെ തെരയേണ്ടതില്ല എന്നുമാണല്ലോ കാളിദാസന്‍ പറയുന്നത്. എന്നാല്‍ യാഥാര്‍ഥ്യം എന്താണ്. അതിനപ്പുറം വല്ലതും പറഞ്ഞാല്‍ അതിനെ സംശയാസ്പദമാക്കുന്നതിന് വേണ്ടിയാകാം. 50 വയസിന് മുമ്പുള്ള പ്രവാചകന്റെ ജീവിതം തുറന്ന പുസ്തകമല്ല എന്ന് പറഞ്ഞുവെച്ചത്. കാളിദാസനെപ്പോലുള്ളവര്‍ ഇതുവരെ യുക്തിവാദികളുടെ ബ്ലോഗ് വായിച്ച് മനസ്സിലാക്കിയിരുന്നത്. പ്രവാചകന്റെ ഭാര്യമാരെല്ലാം ചെറുപ്പക്കാരികളും യുവതികളുമായിരുന്നെന്നാണ്. പിന്നീട് ചര്‍ചചെയ്തപ്പോഴാണ് അവരില്‍ ആയിശ ഒഴികെ മറ്റെല്ലാവരും വിധവകളായിരുന്നു പലരും വിവാഹ പ്രായം പോലും കഴിഞ്ഞവരായിരുന്നു എന്ന് മനസ്സിലാക്കുന്നത് അതുകൊണ്ട് ഇപ്പോള്‍ പരിഹാസത്തിന്റെ സ്വരം ഇങ്ങനെ മാറ്റി.

'ചരിത്രത്തിലാദ്യമായിട്ടായിരിക്കണം ഒരു പക്ഷെ അക്ഷരം പഠിപ്പിക്കാന്‍ കിളവികളെ തന്നെ കല്യാണം കഴിക്കണം എന്ന് ഒരു ദൈവം നിര്‍ദ്ദേശിച്ചിട്ടുണ്ടാകുക.'

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review