2010, ജൂലൈ 14, ബുധനാഴ്‌ച

കൈവെട്ട് : കേരളം കത്തിക്കാന്‍ തീപെട്ടി നല്‍കുന്നവര്‍

അക്രമങ്ങളൊ കൊലപാതകങ്ങളോ കേരളത്തില്‍ ആദ്യമായി സംഭവിക്കുന്നതല്ല. ഭീകരമായ രക്തമുറയുന്ന ഒട്ടേറെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച അക്രമരാഷ്ട്രീയത്തിന്റെ പ്രതീകമായി തീര്‍ന്ന സ്ഥലങ്ങള്‍ വരെ കേരളത്തിലുണ്ട്. മനുഷ്യജീവന്‍ ആരുടെതായാലും അതിന് തുല്യവിലയാണ്. അക്രമത്തിനും കൊലക്കും രാഷ്ട്രീയമെന്നോ മതമെന്നോ വ്യത്യാസമില്ല. ശരീരരവേദനയും കൈകാലുകള്‍ നഷ്ടപ്പെട്ടാലുണ്ടാകുന്ന പ്രയാസവും ഏത് മനുഷ്യനും പൊതുവാണ്. എല്ലാ മനുഷ്യരും സമന്‍മാരാണ് ചില മനുഷ്യര്‍ കൂടുതല്‍ സമന്‍മാരാണ് എന്ന് പറയുന്നതിലെ വൈരുദ്ധ്യം  പോലെ എല്ലാ അക്രമങ്ങളും തുല്യമാണെങ്കിലും ചില അക്രമങ്ങള്‍ക്ക് പതിവില്‍ കവിഞ്ഞ പ്രാധാന്യം വരുന്നു. അത്തരത്തിലൊന്നാണ്. തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവം. തീര്‍ത്തും അപലപനീയമായ ക്രൂരത. മതവുമായി അതിനെ ചേര്‍ത്ത് പറയാവുന്ന ഒന്നും ഞാന്‍ കണ്ടിട്ടില്ല. അതിനെ ന്യായീകരിക്കുന്നവരുമായി ചിലയിടങ്ങളില്‍ സംവാദത്തിലേര്‍പ്പെട്ടപ്പോള്‍. മതത്തിലുപരിയായി മറ്റുചിലതാണ് പ്രതികാരത്തിന് പ്രേരകം എന്ന് തോന്നി. അതേതായാലും നിയമപാലകര്‍ അന്വേഷണം നടത്തി പുറത്ത് കൊണ്ടുവരും എന്നാശിക്കാം. തല്‍കാലം ആ കൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ തങ്ങള്‍ മതത്തിന് വേണ്ടിത്തന്നെ ചെയ്തുവെന്ന് അണയിട്ടാലും അതില്‍ അത്ഭുതപ്പെടുന്നില്ല. ചില അല്‍പജ്ഞാനികളുടെ പിന്തുണയെങ്കിലും അവരതിലൂടെ നേടിയെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി അത് പ്രതീക്ഷിക്കാവുന്നതാണ്. 

പക്ഷെ ഇസ്‌ലാം മതത്തില്‍ കുറച്ചെന്തെങ്കിലും പഠനം നടത്തിയവര്‍ക്കറിയാം മതവുമായി ആ അക്രമത്തെ കൂട്ടിചേര്‍ത്ത് പറയുന്നതിലെ ബുദ്ധിശൂന്യത. ഇവിടെ ഇത്തരമൊരു ചര്‍ചക്ക് തുടക്കമിടാന്‍ കാരണം ഏതാണ്ട് ഒരു വര്‍ഷത്തോളമായി മതവിഷയങ്ങള്‍ ചര്‍ചചെയ്തുകൊണ്ടിരിക്കുന്ന ഈ ബ്ലോഗിനെയും സമാനമായ ഇതര ബ്ലോഗുകളെയും അത് കൈകാര്യം ചെയ്യുന്നവരെയും അതില്‍ അനുകൂലിച്ച് അഭിപ്രായം പറയുന്നവരെയുമെല്ലാം. ഈ പ്രശ്‌നത്തിന്റെ പേരില്‍ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള ശ്രമം മതനിഷേധ യുക്തിവാദി ബ്ലോഗുകളില്‍ നിരന്തരം ആവര്‍ത്തിക്കുകയാണ്. സത്യത്തോട് ഒരു പ്രതിബദ്ധതയും കാണിക്കാത്തവരെ പറ്റെ അവഗണിക്കുന്നു. എന്നാല്‍ പലകാരണത്താല്‍ അത്തരം വിഭാഗത്തില്‍ പെടുത്താന്‍ കഴിയാത്ത സുശീല്‍കുമാറിന്റെ ബ്ലോഗിലെ പരാമര്‍ശം ഞാനിവിടെ സാമ്പിളിനായി ചേര്‍ക്കുന്നു:

സുശീല്‍ കുമാര്‍ പി പി പറഞ്ഞു...

{{{ മത വിശ്വാസികളുടെ സഹിഷ്ണുതയും സ്നേഹവും മതത്തിന്റെയല്ല മറിച്ച് അവര്‍ ജീവിക്കുന്ന മത നിരപേക്ഷ സമൂഹത്തിന്റെ സംഭാവനയാണെന്നര്‍ത്ഥം

മത ഭീകരനെയും അവനെ സൃഷ്ടിക്കുന്നവനെയും പരതി മറ്റെവിടെയും പോകേണ്ടാതില്ല. ഉള്ളിന്റെയുള്ളിലെ സ്വത്വബോധത്തില്‍ അത് എവിടെയോ പതുങ്ങിയിരിക്കുന്നുണ്ടൊ എന്ന് ആത്മപരിശോധന നടത്തി നോക്കുക

മത ഭീകരത മതത്തിന്റെതന്നെ ഉല്പ്പന്നമാനെന്ന്‌ എല്ലാവര്‍ക്കുമറിയാം. മതത്തെ അതിന്റെ പാപഭാരത്തില്‍നിന്ന് കുറ്റവിമുക്തമാക്കാന്‍ പെടാപ്പാടു പെടുന്നവര്‍ക്ക് അത് മറ്റാരേക്കാളുമറിയാം. മത വിശ്വാസത്തില്‍ നിന്നും മത മൗലിക വാദത്തിലേക്കും അവിടെനിന്നും മത തീവ്രവാദത്തിലേക്കും, തുടര്‍ന്ന് മത ഭീകരവാദത്തിലേക്കും, വംശഹത്യയിലേക്കുമുള്ള ദൂരം വളരെ വളരെ കുറവാണ്‌.}}}

ഈ വിഷയത്തില്‍ അല്‍പം മാന്യമായി നടത്തപ്പെട്ടതും എന്നാല്‍ ഏറെ അപകടകരവുമായ പരാമര്‍ശമുള്ള അഭിപ്രായം എന്ന നിലക്കാണ് ഇത് തെരെഞ്ഞെടുത്തത്. ചരിത്രത്തിലെപ്പോഴൊക്കെ മതവിശ്വാസികള്‍ തമ്മില്‍ അസ്വാരസ്യമുണ്ടായപ്പോഴും മതത്തെ മൊത്തത്തില്‍ തള്ളിപ്പറയുന്നവര്‍ ആ അവസരം മുതലെടുത്തുകൊണ്ട്. തങ്ങളുടെ മതനിഷേധം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന്നും തുടരുന്നു.

ഈ കമന്റിന്റെ അവസാന ഭാഗത്ത് നല്‍കപ്പെട്ട പരാമര്‍ശം മതവിശ്വാസികളുടെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കേരളത്തില്‍ 95%ലധികവും ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവരാണ്. അവരെയൊക്കെ വംശഹത്യക്കൊരുങ്ങി നില്‍ക്കുന്ന ഒരു വിഭാഗമായി സങ്കല്‍പിക്കുന്നത് മനുഷ്യത്വവിരുദ്ധമാണ് എന്ന തിരിച്ചറിവെങ്കിലും യുക്തിവാദികള്‍ക്കുണ്ടാകണം. മതമുള്ളവനിലും ഇല്ലാത്തവനിലുമൊക്കെ മാനുഷിക വാസനകളേക്കാള്‍ മൃഗീയവാസനകള്‍ സ്വാധീനം ചെലുത്തുന്നവരും അക്രമത്തിലേക്ക് പെട്ടെന്ന് തിരിയുന്ന വികാരജീവികളുമുണ്ടാകും. വളരെ ന്യൂനപക്ഷമായ അവരെ കണ്ടെത്തി പരിഹാരം കാണിക്കുകയോ. അതുമല്ലെങ്കില്‍ അത്തരക്കാരെ ഒറ്റപ്പെടുത്തി മഹാഭൂരിപക്ഷം വരുന്ന സമാധാനപ്രിയരായ ആളുകളെ കുറ്റവിമുക്തമാക്കുകയോ ചെയ്യുന്നതിന് പകരം. കുറ്റവാളികള്‍ക്ക് പിന്തുണ നല്‍കുന്ന വാദമാണ് ഈ സാമാന്യവല്‍കരണം എന്ന് പറയാതെ വയ്യ. മതവിശ്വാസത്തില്‍ നിന്ന് വംശഹത്യയിലേക്കുള്ള ദൂരം ചുരുക്കികാണിച്ചത് ശ്രദ്ധിച്ചിരിക്കുമല്ലോ. എന്നാല്‍ ഇത്തരം അക്രമികളെ തടയുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നതും മതവിശ്വാസമാണ്. മാത്രമല്ല ആ യഥാര്‍ഥ വിശ്വാസികളുടെ മുന്നില്‍ ന്യായം പറഞ്ഞ് പിടിച്ചുനില്‍ക്കുന്നതില്‍ അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കുന്ന ന്യൂനപക്ഷം പരാജയപ്പെടുകയും ചെയ്യുന്നത് കാണാതിരിക്കുന്നതെങ്ങനെ. 

മതത്തിന്റെ പേരിലുള്ള അക്രമം കൈകൊള്ളുന്നവര്‍ ദുര്‍ബലമാകുന്ന ഏക സന്ദര്‍ഭം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മതപരമായ ന്യായീകരണം ഇല്ലെന്ന് അറിയുമ്പോഴാണ്. കാരണം അക്രമത്തിന്റെ സ്വാഭാവിക പരിണതിയെക്കുറിച്ചെല്ലാം അവര്‍ ഊഹിച്ചുറപ്പിച്ചുതന്നെയാണ് ആ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്. പോലീസ് പിടിക്കുമെന്നതോ ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കി ജയിലിലടക്കുമെന്നതോ വധശിക്ഷക്ക് വിധിക്കുമെന്നതോ അവരെ ഭയപ്പെടുത്താന്‍ പോന്നതല്ല. എന്നാല്‍ തങ്ങളുടെ ഈ ശ്രമങ്ങള്‍ക്ക് മതപരമായ ന്യായീകരണമില്ലെന്നറിയുന്ന നിമിഷം അവര്‍ ദുര്‍ബലരാകുകയും നിഷ്‌ക്രിയരാകുകയും ചെയ്യും. ഈ മനഃശാസ്ത്രം പ്രയോഗിക്കുന്നതില്‍ നാം ജാഗരൂഗരാകേണ്ടതുണ്ട്. അതേ പ്രകാരം തന്നെയാണ് ഏത് വിഭാഗത്തില്‍ പെട്ട തീവ്രവാദി ഭീകരവാദികളുടെയും പരിണതി. ഹിന്ദുമതത്തില്‍ അത്തരം ഭീകര പ്രവര്‍ത്തകരുടെ അതില്ല എന്ന് ഇനിയെങ്കിലും ആരും പറയില്ലല്ലോ. പുറമെ നിന്നുള്ള എതിര്‍പ്പുകള്‍ അവരുടെ ശക്തിവര്‍ദ്ദിപ്പിക്കുയേ ഉള്ളൂ. അതുകൊണ്ടുതന്നെ ശ്രദ്ധിച്ചാല്‍ മനസ്സിലാകും രണ്ട് വിഭാഗത്തിലേയും ഭീകരവാദികള്‍ ടാര്‍ജറ്റ് ചെയ്യുന്നത് പരസ്പരമായിരിക്കും. രണ്ടുകൂട്ടരും പ്രതിയോഗികളെ ചൊല്ലി പരസ്പരം ഭീതി പടര്‍ത്തുന്നു. ഈ ഭീതിയിലാണ് അവരുടെ വെള്ളവും വളവുമുള്ളത്. പരസ്പരം ഭീതി, വിശ്വാസമില്ലായ്മ, സംശയം, അസഹിഷ്ണുത, സങ്കുചിതത്വം ഇവയിലാണ് ഇത്തരം സംഘങ്ങള്‍ നിലനില്‍ക്കുന്നത്. അതിനാല്‍ ആശയ സംവാദങ്ങളില്‍നിന്ന് ഇവര്‍ പൊതുവെ വിട്ടുനില്‍ക്കും. പങ്കെടുത്താലും തങ്ങളുടെ മേല്‍പറഞ്ഞ ലക്ഷ്യം പുര്‍ത്തീകരിക്കുന്ന വിധമായിരിക്കും അവര്‍ ഇടപെടുന്നത്.

ബ്ലോഗ് ലോകത്തും പുറത്തും യുക്തിവാദികള്‍ ഈ അക്രമികള്‍ക്ക് ശക്തിപകരുന്ന പ്രവര്‍ത്തനമാണ് അറിഞ്ഞോ അറിയാതെയോ നടത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് ഞാന്‍ ചര്‍ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയത്തില്‍നിന്ന് മാറി ഒരു പോസ്റ്റ് ഇടേണ്ടിവന്നത്. സത്യത്തിന്റെ ശത്രുക്കള്‍ എല്ലായ്‌പോയും ഇതുപോലെ കുഴപ്പത്തിന്റെ തീ പടര്‍ത്താന്‍ ശ്രമിച്ചവരാണ്. എന്നാല്‍ അല്ലാഹുവും വിശ്വാസികളും അപ്പോഴെല്ലാം അത് ഊതിക്കെടുത്താന്‍ ശ്രമിച്ചു പോന്നു. അക്കാര്യമാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്.  

"അവര്‍ യുദ്ധത്തീ കത്തിക്കുമ്പോഴെല്ലാം അല്ലാഹു അത് ഊതിക്കെടുത്തുന്നു. ഭൂമിയില്‍ നാശം പരത്തുവാന്‍ ശ്രമിക്കുകയാണവര്‍. അല്ലാഹുവോ, നാശമുണ്ടാക്കുന്നവരെ അശേഷം സ്നേഹിക്കുന്നില്ലതന്നെ." (ഖുര്‍ആന്‍ 5:63)

ഭൂമിയിലെ വിശ്വാസപരമായ വൈവിദ്ധ്യം അല്ലാഹു അംഗീകരിച്ചതാണ്. അത് ഒരൊറ്റ വിശ്വാസത്തില്‍ മാറ്റിപണിയാന്‍ അല്ലാഹു പ്രവാചകന്‍മാരെയോ വിശ്വാസികളെയോ ചുമതലപ്പെടുത്തിയിട്ടില്ല. സമാധാന പൂര്‍വം പ്രബോധനം ചെയ്യാനാണ് കല്‍പിക്കപ്പെട്ടത്. മനുഷ്യബുദ്ധിയോടുള്ള ബഹുമാനവും അതില്‍ മാത്രമാണുള്ളത്. ദൈവിക സന്ദേശം സ്വീകരിക്കുന്നതിന്റെ ഗുണം അത് അംഗീകരിക്കുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ വാഗ്ദാനമാണ്. ആവശ്യമുള്ളവര്‍ക്ക് അത് സ്വീകരിക്കാം. അല്ലാത്തവര്‍ക്ക് തിരസ്‌കരിക്കാം. ഇതാണ് മതത്തിന്റെ ഇവിഷയകമായ കാഴ്ചപ്പാട്. അതോടൊപ്പം ഈ സന്ദേശം മനുഷ്യര്‍ക്ക് ലഭിക്കാന്‍ ദൈവത്തിന്റെ സംവിധാനങ്ങളിലൊന്നാണ്. ഇത് മനസ്സിലാക്കിയവര്‍ സമാധാനപൂര്‍വം ഈ സന്ദേശത്തിന്റെ പ്രബോധനത്തിലേര്‍പ്പെടുക എന്നത്. അത് നിര്‍വഹിക്കുന്നവര്‍ തീവ്രവാദത്തിന്റെ കാറ്റൊഴിക്കുയാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയെങ്കിലും ബൂലോകത്തെ യുക്തിവാദികള്‍ മനസ്സിലാക്കിയെങ്കില്‍ എന്നാഗ്രഹിക്കുന്നു.

അതുകൊണ്ട് എനിക്ക് ബൂലോകയുക്തിവാദികളോട് പറയാനുള്ളത്. തീവ്രവാദികളുടെയും ഭീകരവാദികളുടെയും വാദത്തിന് പിന്തുണ നല്‍കുന്നവിധം അവരുടെ പ്രവര്‍ത്തനത്തിന്റെ മുരടും ഊര്‍ജവും അവരവരുടെ മതങ്ങളില്‍തന്നെ എന്ന് ഒരു വിവരവുമില്ലാതെ പറയാതിരിക്കുക. നിങ്ങള്‍ക്ക് ഈ നാട്ടിലെ സമാധാനശ്രമങ്ങളോട് പ്രതിപത്തിയുണ്ടെങ്കില്‍ അത്തരം തീവ്രവാദ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ അടിവേരറുക്കുന്ന യഥാര്‍ഥവിശ്വാസികളുടെ പ്രവര്‍ത്തനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക.

കൈവെട്ടിയ യഥാര്‍ഥ പ്രതികളെ ഇനിയും അറസ്റ്റ് ചെയ്തതായി വിവരമില്ല. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ തങ്ങള്‍ മതത്തിന് വേണ്ടിയാണ് അത് ചെയ്തത് എന്നംഗീകരിച്ചതായും വായിച്ചിട്ടില്ല. പക്ഷെ ഇവിടെയാര്‍ക്കും അത് മതത്തിന് വേണ്ടിയായിരുന്നു എന്ന കാര്യത്തില്‍ ഒരു സംശയവുമില്ലാത്ത വിധത്തിലാണ് പെരുമാറുന്നത്. എന്നാല്‍ അതേ അധ്യാപകന് 11 കുപ്പി രക്തം ഓപ്പറേഷന്‍ സമയത്ത് ആവശ്യമായി വന്നു. ചാനലില്‍ അത് പലതവണ ആവര്‍ത്തിച്ചു. എന്നാല്‍ ആരാണ് അത് നല്‍കിയതെന്ന് പറഞ്ഞില്ല. എന്നാല്‍ അത് നല്‍കിയവര്‍ മുസ്ലിം വിഭാഗത്തില്‍ പെട്ടവരും തങ്ങളുടെ പ്രചോദനം ഇസ്‌ലാമാണെനന്ന് പ്രഖ്യാപിച്ചവരുമാണ്. ഇവിടെയാണ് മാധ്യമങ്ങളുടെ ഇരട്ടത്താപ്പും അപകടകരമായ ജേര്‍ണലിസവും ഒളിഞ്ഞിരിക്കുന്നത്. രക്തം നല്‍കിയത് പാര്‍ട്ടി വളര്‍ത്താനുള്ള കുറുക്കന്റെ ശ്രമയായും കൈവെട്ടിയത് ഇസ്‌ലാം നടപ്പാക്കാനുള്ള ശ്രമമായും വിലയിരുത്തപ്പെടുന്നു. !! സമൂഹത്തിന് സത്യസന്ധത കിട്ടാകനിയാവുകയാണോ?.

59 അഭിപ്രായ(ങ്ങള്‍):

M.A Bakar പറഞ്ഞു...

യുക്തിവാദികള്‍ എന്ന്‌ വിളിപ്പേരുള്ളവര്‍ അസത്യം അണിഞ്ഞവരാണെന്ന്‌ പലപ്പോഴും തോന്നാറുണ്ട്‌.

അവര്‍ മന്‍ഷ്യസ്നേഹികളെന്നും മാനവകുലത്തിണ്റ്റെ മലം തൂത്തുകളയാന്‍ നിയോഗിക്കപ്പെട്ടവരെന്നും കുറഞ്ഞപക്ഷം ജബ്ബാര്‍ മാഷിനെ പോലുള്ളവരെങ്കിലും അവകാശപ്പെടാറുണ്ട്‌.

പക്ഷേ ഇസ്ളാമിണ്റ്റെ/മുസ്ളിമിണ്റ്റെ കാര്യം വരുമ്പോല്‍ എല്ലാം തല കീഴാണ്‌. അസത്യം സത്യമാവും. അതു തന്നെ പ്രിയകരവും. !!

TPShukooR പറഞ്ഞു...

മതങ്ങള്‍ ഈ വിഷയത്തില്‍ എന്ത് പറയുന്നു? 9 -ആം തിയ്യതിയിലെ എന്‍റെ പോസ്റ്റ്‌ വായിക്കുക
കൈ വെട്ട് : അധ്യാപകന്‍ ജോസഫിനോട്......
പ്രവാചക നിന്ദ ചോദ്യ പേപ്പറില്‍ തിരുകിക്കയറ്റിയതിന് അന്ധത ബാധിച്ച ഏതാനും കാപ്പാലികരുടെ ആക്രമണത്തിനിരയായ കോളേജ് അദ്ധ്യാപകന്‍ ടി. ജെ. ജോസഫിനോട് രണ്ടു വാക്ക്,

കുരുത്തം കെട്ടവന്‍ പറഞ്ഞു...

ഇസ്‌ലാമിനെതിരിലും ജമാഅത്തെ ഇസ്‌ലാമിക്കെതിരിലും തീവ്രവാദ വര്‍ഗീയ ആരോപണങ്ങള്‍ നിരന്തരം ശ്രീ ജബ്ബാര്‍ ഉന്നയിച്ചപ്പോള്‍ അതിനോട്‌ പൂര്‍ണ്ണമായോ ഭാഗികമായോ യോജിപ്പുള്ളയാളാണു സുശീല്‍ കുമാര്‍ പി പി. എന്നാല്‍ ഇതേ സുശീലിനു തന്നെ തണ്റ്റെ ജമാഅത്തെ ഇസ്‌ലാമിക്കാരനായ സുഹ്രുത്തിനെയും കൂട്ടി ഡല്‍ഹി യാത്രക്ക്‌ പോയപ്പോഴും മറ്റും ഈ പറഞ്ഞ ആരോപണങ്ങളുടെ ഒരു കണികയെങ്കിലും കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാലും ഇവര്‍ ഉരുവിട്ടുകൊണ്ടിരിക്കും അവര്‍ 'തീവ്രവാദികള്‍'!!

സന്തോഷ്‌ പറഞ്ഞു...

>> അറസ്റ്റ് ചെയ്യപ്പെട്ടവര്‍ തങ്ങള്‍ മതത്തിന് വേണ്ടിയാണ് അത് ചെയ്തത് എന്നംഗീകരിച്ചതായും വായിച്ചിട്ടില്ല. <<

അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടന നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ എഴുതി വയ്ക്കുന്നത് " പ്രവാചക നിന്ദ" ചെയ്തവര്‍ക്ക് വേണ്ടി പോലീസ് തങ്ങളുടെ പ്രവര്‍ത്തകരെ പീഡിപ്പിക്കുന്നു എന്നാണു.

ചിന്തകന്‍ പറഞ്ഞു...

വളരെ നല്ല നിരീക്ഷണങ്ങള്‍....

യുക്തിവാദികള്‍ എന്നവകാശപെടുന്നവരില്‍, ഞാന്‍ മനസ്സിലാക്കിയ കൂടുതല്‍ പേരും മനുഷ്യത്വം എന്നത് മതങ്ങളെ എതിര്‍ക്കാ‍ന്‍ വേണ്ടി മാത്രം അണിഞ്ഞ അവരുടെ ഒരു പൊയ്‌വാക്കു മാത്രമാണ്.

പരസ്പരം കുത്തുകൂടിച്ച് ചോരക്കുടിക്കുന്ന ചെന്നായ സ്വഭാവമാണ് ഇഎ ജബ്ബാറിനെ പോലുള്ള യുക്തിവാദികള്‍ക്ക് പ്രത്യേകിച്ചും.
ഇത്തരം സന്ദര്‍ഭങ്ങള്‍ക്കായി കാത്തു നില്‍ക്കുന്നത് പോലെയാണ് ഇഎ ജബ്ബാറിന്റെ
പോസ്റ്റുകള്‍ പലതും.

അവരുടെ ആഗ്രഹം സാമൂഹ്യ ദ്രോഹികള്‍ നടത്തികൊടുക്കുന്നതിലെ സന്തോഷം ഇത്തരക്കാര്‍ മറച്ചു വെക്കാറില്ല.

കൈവെട്ടിയ സാമൂഹ്യ ദ്രോഹികളെക്കാള്‍ അപകടകാരികളാണ് യുക്തിവാദികളെന്നവകാശപെട്ടുകൊണ്ട് സമൂഹത്തില്‍ ഛിദ്രത വളര്‍ത്താന്‍വേണ്ടി മാത്രം ശ്രമിക്കുന്ന പൈശാചിക ശക്തികള്‍.(ബ്ലോഗ് അനുഭത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഈ കമന്റ്)

ബീമാപള്ളി / Beemapally പറഞ്ഞു...

പ്രവാചകനെ നിന്ദിച്ചു ചോദ്യപേപ്പര്‍ തയ്യാറാക്കിയവരും അധ്യാപകന്റെ കൈപ്പത്തിയില്‍ ആയുധം പ്രയോഗിച്ചവരും പഠിച്ചത് യഥാര്‍ത്ഥ മത വിശ്വാസങ്ങളല്ല.

രണ്ടു കൂട്ടര്‍ക്കും ചികിത്സ ആവശ്യമാണ്‌.!

പോസ്റ്റിനു ആശംസകള്‍.!

CKLatheef പറഞ്ഞു...

അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

@എ.എ. ബക്കര്‍ ,

യുക്തിവാദികള്‍ പറയുന്നത് സത്യമാണെങ്കില്‍ അവര്‍ക്ക് നന്മയെ മുഖം നോക്കാതെ അംഗീകരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ മുസ്ലിംകള്‍ ചെയ്ത ഏതെങ്കിലും നല്ല ഒരു കാര്യത്തെ അബദ്ധത്തില്‍ പോലും അനുകൂലിച്ച സംഭവം ഞാനിതുവരെ കണ്ടിട്ടില്ല.

@ശൂക്കൂര്‍ ചെറുവാടി

ലിങ്ക് നല്‍കിയതിന് നന്ദി.

@കുരുത്തം കെട്ടവന്‍ ,

' തമ്മില്‍ ഭേതം തൊമ്മന്‍ ' സുശീലിനെക്കുറിച്ച് എനിക്കങ്ങനെയാണ് പറയാന്‍ തോന്നുന്നത്.

@സന്തോഷ്,

താങ്കള്‍ പറഞ്ഞത് ഞാന്‍ എഴുതിയതിന് വിരുദ്ധമല്ല. അതിന് മതകീയമായി ഒരു ന്യായീകരണവുമില്ല. ഇസ്‌ലാമിക നിയമങ്ങള്‍ വളരെ കണിഷമായി നിര്‍വചിക്കപ്പെട്ടതാണ്. അവയുടെ അടിസ്ഥാന സ്രോതസ്സുകളും ഭദ്രമാണ്. അതിനാല്‍തന്നെയാണ്. ചെയ്തത് തെറ്റാണെന്ന് പരസ്യമായി അംഗീകരിക്കാന്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ സംഘടന നിര്‍ബന്ധിതമായത്. എന്നാല്‍ തങ്ങളുടെ ചെയ്തിക്ക് മതവര്‍ണം നല്‍കാന്‍ കുറ്റവാളികള്‍ ശ്രമിക്കും എന്ന് തന്നെയാണ് ഞാന്‍ പറഞ്ഞത്. അതിന് പിന്തുണ നല്‍കുന്നത് ആരായാലും സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണ്.

CKLatheef പറഞ്ഞു...

@ചിന്തകന്‍

പറഞ്ഞത് സത്യം. കൈവെട്ടിയവരെ ഒറ്റപ്പെടുത്തുകയും നിയമപാലകര്‍ക്ക് പിടിച്ച് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുകയും ചെയ്യാം. എന്നാല്‍ സമൂഹത്തില്‍ ഭയപ്പാടും തെറ്റിദ്ധാരണയും പകര്‍ത്തുന്നവരെ എന്ത് ചെയ്യാന്‍ കഴിയും. ആ അര്‍ഥത്തില്‍ കൈവെട്ടിയതിനേക്കാള്‍ സാമൂഹികമായി ഭീകരമാണ് അവരെ പ്രചോദിപ്പിക്കുന്ന യുക്തിവാദി നിലപാട് എന്നത് താങ്കളുടെ വാദം ഞാനും അംഗീകരിക്കുന്നു. സത്യത്തില്‍ ഇങ്ങനെ ഒരു പോസ്റ്റ് ഉദ്ദേശിച്ചതല്ല. പക്ഷെ ഈ അവസരം മുതലെടുത്ത് അതും ഇസ്‌ലാമിനെതിരെ ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ അത് കൈവെട്ടിയ അക്രമികള്‍ക്ക് കരുത്ത് നല്‍കാനെ ഇടനല്‍കൂ എന്ന തോന്നി.

@ബീമാപള്ളി,

അധ്യാപകനോ കൈവെട്ടിയവരോ ആരാണ് പ്രവാചകനിന്ദ നടത്തിയതെന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയുക. കൈവെട്ടിയവര്‍ എന്നായിരിക്കും. കാരണം പ്രവാചകാധ്യാപനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കൂടുതല്‍ ഇടനല്‍കിയത് അവരാണ്. ജോസഫ് ഒരു വിഢിയാണെന്ന കാര്യത്തില്‍ ഇനിയും തര്‍ക്കിക്കേണ്ടതില്ല. പക്ഷെ അദ്ദേഹത്തിന് മാന്യത നേടികൊടുക്കാനും ഇസ്‌ലാമിനെ താറടിക്കാനും ഇടയാക്കിയത് ഈ കൈവെട്ടു സംഭവമാണ്.

ക്ഷമ പറഞ്ഞു...

ലത്തീഫ്, എന്താണ് "മതത്തിലുപരിയായി മറ്റുചിലതാണ്" എന്നതുകൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നത്? ബ്ലോഗിലും അതോടൊപ്പം മറ്റെല്ലാ സ്ഥലത്തും ഈ അക്രമത്തിനു കാരണമായി ചൂണ്ടികാണിക്കുന്നത് "പ്രവാചക നിന്ദ" എന്നതു മാത്രമാണ്. പലരും പറയുന്നു ആ അദ്ധ്യാപകന്‍ പ്രവാചകനെ മനപൂര്‍വ്വം നിന്ദിച്ചു എങ്കിലും ആക്രമിച്ചത് ശരിയായില്ല എന്ന്, ചിലര്‍ പറയുന്നു പ്രവാചകനെ നിന്ദിച്ചത് കൊണ്ടല്ലേ അങ്ങനെ പ്രതികരിക്കേണ്ടി വന്നത് എന്ന്, മറ്റു ചിലര്‍ പറയുന്നു ആ വിവാദം അനാവശ്യമായിരുന്നു എന്ന്. ഇതില്‍ ഏതു അഭിപ്രായം ആണെങ്കിലും അത് മതവുമായി കൂട്ടിച്ചേര്‍ത്തു തന്നെയാണ് പറയുന്നത്.


സുശീലിന്റെ അഭിപ്രായത്തിനു മതവിശ്വാസികള്‍ എല്ലാം വംശഹത്യക്കൊരുങ്ങി നില്‍ക്കുന്ന ഒരു വിഭാഗമായി സങ്കല്‍പിക്കപ്പെടുന്നു എന്ന അര്‍ഥം കല്പ്പിക്കേണ്ടതില്ല. ഈ അഭിപ്രായം സത്യസന്ധമാണ് എന്ന് എനിക്ക് തോന്നുന്നു, അതിനു ഞാന്‍ കണ്ടെത്തുന്ന കാരണം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ വേളയില്‍ മതത്തിന്റെ പേരില്‍ മാത്രമുള്ള വിഭജനം മൂലം ഒരു ജനത പരസ്പരം നടത്തിയ കൊലപാതകങ്ങള്‍ ആണ്. എത്രയോ ആയിരം പേരാണ് അന്ന് ഇന്ത്യ-പാക് അതിര്‍ത്തിയില്‍ മരിച്ചു വീണിട്ടുണ്ടാവുക.

അക്രമത്തിന്റെ പാത സ്വീകരിക്കുന്നത് മതവിശ്വാസത്തിന്റെ പേരില്‍ ആകുമ്പോള്‍, അക്രമികള്‍ ന്യൂനപക്ഷം ആണെങ്കിലും അക്രമത്തിന്റെ കാരണമായി പറയുന്ന ഘടകങ്ങളോട് ന്യൂനപക്ഷവും യഥാര്‍ഥ വിശ്വാസികളുടെ ഭൂരിപക്ഷവും ഒരേപോലെ യോജിക്കുന്നതാണ് പലപ്പോഴും കണ്ടു വരുന്നത്. ഇതു തന്നെയാണ് സാമാന്യവല്‍കരണങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ കാരണവും.

>>> കൈവെട്ടിയ യഥാര്‍ഥ പ്രതികളെ ഇനിയും അറസ്റ്റ് ചെയ്തതായി വിവരമില്ല. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ തങ്ങള്‍ മതത്തിന് വേണ്ടിയാണ് അത് ചെയ്തത് എന്നംഗീകരിച്ചതായും വായിച്ചിട്ടില്ല. പക്ഷെ ഇവിടെയാര്‍ക്കും അത് മതത്തിന് വേണ്ടിയായിരുന്നു എന്ന കാര്യത്തില്‍ ഒരു സംശയവുമില്ലാത്ത വിധത്തിലാണ് പെരുമാറുന്നത്. <<<

അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനയുടെ സംസ്ഥാന നേതാവ് തന്നെയാണ് സ്വന്തം മതത്തിന് വേണ്ടിയാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടെണ്ടി വരുന്നത് എന്ന തരത്തില്‍ ടി.വി. ചാനലുകളിലൂടെ അഭിപ്രായം പ്രകടിപ്പിച്ചത്. ആ സംഘടന വിവാദമായ ചോദ്യ പേപ്പറുമായി ബന്ധപ്പെട്ടു നടത്തിയ പ്രതിഷേധ പരിപാടികള്‍ എല്ലാം സ്വന്തം മതവിശ്വാസം അപമാനിക്കപ്പെട്ടു എന്നതിന്റെ പ്രതികരണങ്ങളും ആയിരുന്നു.

>>> അതേ അധ്യാപകന് 11 കുപ്പി രക്തം ഓപ്പറേഷന്‍ സമയത്ത് ആവശ്യമായി വന്നു. ചാനലില്‍ അത് പലതവണ ആവര്‍ത്തിച്ചു. എന്നാല്‍ ആരാണ് അത് നല്‍കിയതെന്ന് പറഞ്ഞില്ല. എന്നാല്‍ അത് നല്‍കിയവര്‍ മുസ്ലിം വിഭാഗത്തില്‍ പെട്ടവരും തങ്ങളുടെ പ്രചോദനം ഇസ്‌ലാമാണെനന്ന് പ്രഖ്യാപിച്ചവരുമാണ് <<<

ഇങ്ങനെ ഒരു അവസ്സരം നിങ്ങള്‍ക്ക് നല്‍കിയതിനു ആ അദ്ധ്യാപകന്റെ സഹോദരിയോടു നന്ദി പറയുക. സഹോദരന്‍ തന്റെ കണ്മുന്നില്‍ വച്ച് ആക്രമിക്കപ്പെടുന്നത് കാണുകയും ആ അക്രമം ചെയ്തവര്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ ആണ് എന്ന് പൊതുസമൂഹം സംശയിക്കപ്പെടുകയും ചെയ്തിരുന്ന അവസ്സരത്തിലാണ് അവര്‍ ഇങ്ങനെ ഒരു കാര്യം ചെയ്യുവാന്‍ നിങ്ങളോട് ആവശ്യപ്പെട്ടത്‌ എന്നുകൂടി ഓര്‍ക്കുക.

സമൂഹത്തിന് സത്യസന്ധത കിട്ടാകനിയാവുകയാണോ എന്ന അന്വേഷണം നടത്തും മുന്‍പ് സ്വന്തം വിശ്വാസം പിന്തുടരുന്ന ഒരു ന്യൂനപക്ഷം വഴിപിഴച്ചു പോകുമ്പോള്‍ അവരെ തിരുത്തുവാന്‍ ശ്രമിക്കുന്നതല്ലേ കൂടുതല്‍ നല്ലത്. അങ്ങനെയാവുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കാമല്ലോ.

CKLatheef പറഞ്ഞു...

യുദ്ധസന്ദര്‍ഭത്തില്‍ ഒരു ശത്രുമുഖത്ത് തുപ്പിയതിന്റെ പേരില്‍ അദ്ദേഹത്തെ വധിക്കാതെ വിട്ട് സംഭവം ക്ഷമ കേട്ടിട്ടുണ്ടോ എന്നറിയില്ല. 'ഞാന്‍ ധര്‍മം സ്ഥാപിക്കുന്നതിന് ദൈവമാര്‍ഗത്തിലാണ് അദ്ദഹേത്തോട് അടരാടിയത്. അദ്ദേഹം എന്നെ തുപ്പിയതോടുകൂടി ഞാനദ്ദേഹത്തെ വധിച്ചാല്‍ ആ നിലപാടില്‍ കലര്‍പ്പുവന്നുപോകുമോ എന്ന് ഞാന്‍ ഭയപ്പെട്ടു' എന്നാണ് പിന്നീടദ്ദേഹം തന്റെ പ്രവര്‍ത്തനത്തിന് ന്യായം നല്‍കിയത്. നാലാം ഖലീഫയായ അലിയാണ് കഥാപാത്രം. ഇവിടെ ചിലര്‍ തൊടുപുഴ സംഭവത്തോടനുബന്ധിച്ച് നടന്ന പ്രതിഷേധ സമരത്തില്‍ അക്രമത്തിന് തുനിഞ്ഞ ചിലരെ പ്രസ്തുത അധ്യാപകന്‍ തന്റെ ബന്ധുവായ പോലീസുദ്യോഗസ്ഥനെ ഉപയോഗിച്ച് തല്ലിചതച്ചു എന്ന് ബോഗിലെവിടെയോ ആരോപിക്കുന്നത് കേട്ടു. സത്യം എനിക്കറിയില്ല. അഥവാ ഈ വികാരമാണ് കൈവെട്ടില്‍ കലാശിച്ചതെങ്കില്‍ അവിടെ പേരിന് പോലും മതത്തെ കരുവാക്കാന്‍ കഴിയില്ല. പ്രസ്തുത സംഭവത്തില്‍നിന്നുള്ള പ്രതികാരം തീര്‍ക്കാന്‍ പുറമെ പറയുന്ന ന്യായമായി മാത്രമേ അതിനെ കാണാന്‍ കഴിയൂ. സൂക്ഷമായി വീക്ഷിച്ചാല്‍ തനി മതകീയം എന്നതിനപ്പുറം ഇത്തരം വ്യക്തിപരമായ താല്‍പര്യങ്ങള്‍ മതത്തിന്റെ പേരില്‍ വരവ് ചേര്‍ക്കുന്ന അനുഭവം കുറവല്ല.

പ്രവാചകനിന്ദ എന്ന ഒരു കുറ്റവും അതിന് കൈവെട്ടുക എന്ന ശിക്ഷയും ഇസ്‌ലാമിക പ്രമാണങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാത്രമേ മതശിക്ഷ എന്നതിനെ പറയാന്‍ കഴിയൂ. മാത്രമല്ല ക്രിമിനല്‍ നിയമം നടപ്പാക്കാന്‍ വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ അവകാശം ഇസ്‌ലാമിക വ്യവസ്ഥയനുസരിച്ച് ഇല്ല താനും. അത് ഭരണകൂടത്തിന്റെ പ്രവര്‍ത്തനമാണ്. മതനിന്ദക്ക് ശിക്ഷനല്‍കപ്പെടുന്നത് നാട്ടില്‍ അസ്വസ്തത വിതക്കാനുള്ള ശ്രമം എന്ന നിലക്കാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ സംഘടനയെക്കുറിച്ച് എന്റെ നിലപാടില്‍ ഒരു അവ്യക്തതയും വേണ്ട. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരില്‍ മാത്രമല്ല സമൂഹത്തിനാകമാനം അപകടം വരുത്തിവെക്കുന്നതിനാല്‍ നിയന്ത്രിക്കപ്പെടേണ്ടുന്ന ഒരു തീവ്രസ്വഭാവമുള്ള സംഘടന എന്ന നിലക്കാണ് അതിനെ കാണുന്നത്. എന്നാല്‍ അടിച്ചമര്‍ത്തിയാല്‍ മാത്രം അത് തളരുമെന്ന് തോന്നുന്നില്ല. കൃത്യമായ നീതിനിര്‍വഹണത്തിലൂടെ അത്തരക്കാര്‍ക്ക് രംഗത്ത് വരാനുള്ള അവസരം നല്‍കാതിരിക്കുകയാണ് ഇക്കാര്യത്തില്‍ ഒന്നാമതായി വേണ്ടത്. ശേഷമായിരിക്കണം മറ്റു നടപടികള്‍. ഈ പേരും പറഞ്ഞ് നിരപരാധികള്‍ വരെ ബലിയാടാക്കപ്പെടുമ്പോള്‍ സമാധാനം കാംക്ഷിക്കുന്നവര്‍ക്കാണ് പ്രയാസം നേരിടുക. കുറ്റവാളികളുടെ കൈക്ക് പിടിക്കുക എന്ന് വെച്ചാല്‍ കുറ്റകൃത്യത്തിനുള്ള ഭൗതിക സാഹചര്യം ഇല്ലായ്മചെയ്യലും കൂടി ഉള്‍പ്പെടും. മതത്തിന്റെ പേരിലാണ് കുറ്റമെങ്കില്‍ അതിനുള്ള എറ്റവും ഫലപ്രദമായ ചികിത്സ മതപരമായി ആ കുറ്റത്തിന് ഒരു ന്യായീകരണവുമില്ല എന്ന് വ്യക്തമാക്കല്‍ തന്നെയാണ്. അല്ലാതെ കേവലം കുറ്റത്തെ അപലപിച്ചത് കൊണ്ടോ ആക്ഷേപിച്ചതുകൊണ്ടോ മാത്രം അത് തടയാനാകില്ല.

CKLatheef പറഞ്ഞു...

>>> സമൂഹത്തിന് സത്യസന്ധത കിട്ടാകനിയാവുകയാണോ എന്ന അന്വേഷണം നടത്തും മുന്‍പ് സ്വന്തം വിശ്വാസം പിന്തുടരുന്ന ഒരു ന്യൂനപക്ഷം വഴിപിഴച്ചു പോകുമ്പോള്‍ അവരെ തിരുത്തുവാന്‍ ശ്രമിക്കുന്നതല്ലേ കൂടുതല്‍ നല്ലത്. <<<

സത്യത്തെ സത്യമായി ഉള്‍കൊള്ളാനും അംഗീകരിക്കാനും. തെറ്റുചെയ്യുന്നവര്‍ ആരായാലും അതിനെ തള്ളിപ്പറയാനും കഴിയുന്ന ഒരു വിഭാഗം ദുര്‍ലഭമായികൊണ്ടിരിക്കുന്ന യാഥാര്‍ഥ്യം നിഷേധിച്ചിട്ടുകാര്യമുണ്ടെന്ന് തോന്നുന്നില്ല. നമ്മുടെ നാടിനെ സമാധാനപൂര്‍ണമാക്കണമെന്നുണ്ടെങ്കില്‍ ഈ ആര്‍ജവമുള്ള നിലപാടിലേക്ക് തിരിച്ചുപോകുക മാത്രമേ രക്ഷയുള്ളൂ. എന്നാല്‍ നിരാശാജനകമാം വിധം അത്തരക്കാര്‍ കുറ്റിയറ്റു എന്നും ഞാന്‍ കരുതുന്നില്ല.

ബദ്റുദ്ധീന്‍ കുന്നരിയത്ത് പറഞ്ഞു...

കൈ വെട്ട് സംഭവം പ്രവാചക നിന്ദ മൂലം ഉണ്ടായതാണ് എങ്കിലും, ഏതു പ്രവാചകനോടുള്ള സ്നേഹം കൊണ്ടാണോ ആ നീച പ്രവര്‍ത്തി ചെയ്തത്,ആ പ്രവാചകന്‍ ഒരിക്കലും നമ്മളെ ഈ പാതയിലൂടെ സഞ്ചരിക്കാന്‍ പഠിപ്പിച്ചിട്ടില്ല.
കൈ വെട്ടിയവര്‍ മതത്തില്‍ പറഞ്ഞ കാര്യമല്ല ചെയ്തത് എന്നിരിക്കെ,ഇവിടെ ഇസ്ലാം കാര്യവും ഈമാന്‍ കാര്യവും പറഞ്ഞിട്ട് കാര്യമുണ്ടാവും എന്നും തോന്നുന്നില്ല.പിന്നെ ഇവിടെ എന്താണ് സംഭവിച്ചത്?
അയാള്‍ മുസ്ലിം ആണെങ്കില്‍ തീവ്രവാദി ആയിരിക്കും എന്ന വില കുറഞ്ഞ ചിന്ത വെച്ച് പുലര്‍ത്താത്ത വരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
(അല്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല,അവര്‍ തെറ്റിദ്ധരിക്കും).പ്രതി മുസ്ലിം ആണെങ്കില്‍ തെളിവ് ഇല്ലെങ്കിലും മാസങ്ങളോളം റിമാന്‍ഡില്‍(മദനിയെ വര്‍ഷങ്ങള്‍)തടവില്‍ വെക്കാന്‍ കോടതിക്ക് ഒരു മടിയും ഇല്ല.പ്രൊഫ.ജോസഫ്‌ വര്‍ഗീയ കലാപം ഉണ്ടാകാന്‍ കാരണമാകുന്ന വിധത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാകി എന്നത് പകല്‍ പോലെ തെളിഞ്ഞിട്ടും ഒറ്റ ദിവസം കൊണ്ട് ജാമ്യം.പതിനാലു ദിവസമെന്കിലും റിമാന്‍ഡില്‍ വെക്കാന്‍ കോടതിക്ക് താല്പര്യമില്ല.
ഇപ്പോള്‍ കൈ വെട്ട് കേസില്‍ പിടിച്ചവരെയും, അവരാണ് വെട്ടിയത് എന്ന് തെളിഞ്ഞിട്ടില്ല ,റിമാന്‍ഡില്‍ വെച്ചിരിക്കുകയാണ്.(അവരെ വിടണം എന്നല്ല ഞാന്‍ പറഞ്ഞതിന്‍റെ അര്‍ഥം).

ഇവിടെ സ്വാഭാവികമായും തോന്നിപ്പോകാവുന്ന ഒരു കാര്യം, മുസ്ലിമിനെതിരെ തിരിഞ്ഞാല്‍ കോടതിക്ക് പോലും പ്രതികരണമില്ല,പ്രതി മുസ്ലിം ആയാല്‍ പത്തു വര്‍ഷങ്ങളോളം ജാമ്യമില്ലാതെ തടവില്‍ വെക്കാന്‍ ഒരു കോടതിക്കും മടിയില്ല.
ഈ ഒരവസ്ഥ നമ്മുടെ നാട്ടില്‍ നിലനിക്കുന്നത് കൊണ്ടല്ലേ കൈ വെട്ടല്‍ എന്ന തെറ്റിലേക്ക് യുവാകളെ നയിക്കാന്‍ കാരണമാകുന്നത്?
അത്തരം അവസ്ഥകള്‍ അല്ലെ ആദ്യം ഇല്ലാതാവേണ്ടത്? കൈ വെട്ടിയപ്പോള്‍ വിലപിച്ചവര്‍ ,പ്രതിഷേധിച്ചവര്‍, താലിബാനിസം എന്ന് വിളിച്ചവര്‍, പ്രതികളെ ഒറ്റ ദിവസം കൊണ്ട് പിടിച്ച പോലീസ്, പ്രതികളെ റിമാന്‍ഡ്‌ ചെയ്ത കോടതി,
ചോദ്യപേപ്പര്‍ വിവാദം ഉണ്ടായപ്പോള്‍ പാലിച്ച മൌനമല്ലേ ഈ ദുരന്തത്തിന് കാരണം.
അതെ, മൌനത്തിന്റെ ശമ്പളം ദുരന്തം തന്നെ!

ഞാന്‍ ഒരിക്കല്‍ കൂടി പറയുകയാണ്‌,കൈ വെട്ടിയവര്‍ നടപ്പിലാകിയത് ഈമാന്‍ കാര്യമല്ല,അത് കൊണ്ട് ഇവിടെ ഈമാന്‍ കാര്യത്തെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല.

കൈ വെട്ടിയത് തെറ്റ് തന്നെ, അത്തരം തെറ്റുകള്‍ ഇനിയും ആവര്ത്തിക്കാതിരിക്കട്ടെ.അതിനായി നമ്മള്‍ മൌനത്തെ വെടിയാം.

ക്ഷമ പറഞ്ഞു...

ബദര്‍, നിങ്ങളുടെ അഭിപ്രായം വായിക്കുമ്പോള്‍ നിങ്ങളോട് എനിക്ക് സഹതാപം ആണ് തോന്നുന്നത്. ആ അദ്ധ്യാപകന്‍ വിവാദമായ ചോദ്യം എങ്ങനെയാണ് ഉണ്ടായത് എന്ന് വിശദീകരിച്ചിട്ടും നിങ്ങളെപ്പോലെയുള്ളവര്‍ അത് അങ്ങനെ അല്ല മനപൂര്‍വ്വം പ്രവാചക നിന്ദ നടത്തുവാന്‍ വേണ്ടി തന്നെ ചെയ്തതാണ് എന്ന് വാദിക്കുന്നത് എന്തിനു വേണ്ടിയാണ്? വിദ്യാസമ്പന്നര്‍ ആയ നിങ്ങളെപ്പോലെ ഉള്ളവര്‍ പോലും ഇങ്ങനെ ചിന്തിക്കുമ്പോള്‍ നിങ്ങളെക്കാള്‍ പതിന്മടങ്ങ്‌ തീവ്രത നിങ്ങളെക്കാള്‍ വിദ്യാഭാസം കുറഞ്ഞ ആളുകളുടെ ചിന്തകള്‍ക്ക് ഉണ്ടാകും എന്ന് ഓര്‍ക്കുക.

മഅദനിയെ വര്‍ഷങ്ങളോളം തെളിവില്ലാതെ ജയിലില്‍ വച്ച് എന്ന് വിലപിക്കുന്ന നിങ്ങള്‍ ജയില്‍ ജീവിതത്തിനു ശേഷം പുറത്തുവന്ന മഅദനി ഒരിക്കലും താന്‍ ഇനി പഴയ പാതയിലേക്ക് തിരിച്ചു പോകുവാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞത് ശ്രദ്ധിച്ചായിരുന്നുവോ? മഅദനി ഒരുപക്ഷെ ഇനി തിരിച്ചു പോവില്ലായിരിക്കാം, എങ്കിലും മഅദനി ISS എന്ന സംഘടനയുമായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് മഅദനി നല്‍കിയ ആശയങ്ങള്‍ ഉള്‍ക്കൊണ്ടു തെറ്റായ വഴികളിലേക്ക് സഞ്ചരിച്ചു പോയ കുറെയധികം ആളുകള്‍ കേരത്തിലുണ്ട്. ഇനി ഒരിക്കലും ഒരു തിരിച്ചുവരവ്‌ അസാധ്യമായ അവരില്‍ പലരും തന്നെയാണ് ഇപ്പോള്‍ ആരോപണ വിധേയമായ സംഘടന പോലെ ഉള്ളവയില്‍ പ്രവര്‍ത്തിക്കുന്നത്. അല്ലാതെ മഅദനി പത്തു വര്‍ഷങ്ങളോളം ജാമ്യമില്ലാതെ തടവില്‍ കിടന്നു എന്നതല്ല കാരണം.

ചോദ്യപേപ്പര്‍ വിവാദം ഉണ്ടായപ്പോള്‍ നമ്മുടെ നാട്ടിലെ നിയമ അനുശാസിക്കുന്ന രീതിയില്‍ അധികാരികള്‍ പ്രതികരിച്ചു. ആ അദ്ധ്യാപകനെ ജോലിയില്‍ നിന്നും പുറത്താക്കി, അയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്തു, യൂണിവേര്‍സിറ്റി ആ കോളേജിന്റെ പ്രിനസിപ്പളിനെയും സസ്പെന്റു ചെയ്തു. പോലീസ് പിടിയിലായ അദ്ധ്യാപകന്‍ മാപ്പ് പറഞ്ഞു, ആ കോളേജിന്റെ മാനേജുമെന്റും ഖേദം പ്രകടിപ്പിച്ചു. എനികിലും നിങ്ങള്‍ പറയുന്നു:

>>> കലാപം ഉണ്ടാകാന്‍ കാരണമാകുന്ന വിധത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാകി എന്നത് പകല്‍ പോലെ തെളിഞ്ഞിട്ടും ഒറ്റ ദിവസം കൊണ്ട് ജാമ്യം.പതിനാലു ദിവസമെന്കിലും റിമാന്‍ഡില്‍ വെക്കാന്‍ കോടതിക്ക് താല്പര്യമില്ല. ഇപ്പോള്‍ കൈ വെട്ട് കേസില്‍ പിടിച്ചവരെയും, അവരാണ് വെട്ടിയത് എന്ന് തെളിഞ്ഞിട്ടില്ല ,റിമാന്‍ഡില്‍ വെച്ചിരിക്കുകയാണ്.(അവരെ വിടണം എന്നല്ല ഞാന്‍ പറഞ്ഞതിന്‍റെ അര്‍ഥം)<<< - ബദര്‍, നിങ്ങളെപ്പോലെയുള്ളവര്‍ എവിടെയോ ഇരുന്നു എഴുതിവിടുന്ന ഇത്തരം അഭിപ്രായങ്ങള വായിക്കുന്നവര്‍ കൈ മാത്രം അല്ല തല കൂടി വെട്ടിയാലും മനസ്സ് കൊണ്ട് പറയും "അത് നന്നായി" എന്ന്. ഈ ചിന്താഗതി പുലര്‍ത്തുന്ന നിങ്ങളെപ്പോലെ ഉള്ളവര്‍ ആണ് ഈ നാട്ടില്‍ കലാപം ഉണ്ടാക്കുന്നത്‌. ഇതുപോലെയുള്ള വിഷമായിരുന്നു പണ്ട് മഅദനി സമൂഹത്തില്‍ കുത്തിവച്ചതും. ഇപ്പോള്‍ പിടിയിലായവര്‍ കൈ വെട്ടിയവര്‍ അല്ല കൈ വെട്ടിയവരെ രക്ഷപെടാന്‍ സഹായിച്ചവര്‍ ആണ്.

ക്ഷമ പറഞ്ഞു...

ലത്തീഫ്, മതത്തിന്റെ പേരില്‍ അക്രമം നടത്തിയവര്‍ മതത്തിന്റെ പാത അല്ല പിന്തുടരുന്നത് എന്നും അവരെ ഞാന്‍ എതിര്‍ക്കുന്നു എന്നും വെറുതെ എഴുതിയത് കൊണ്ടി കാര്യമില്ല. അത്തരം തെറ്റായ മാഗത്തിലൂടെ സഞ്ചരിക്കുന്ന ഒരാളെയെങ്കിലും ശരിയായ പാതയിലേക്ക് കൊണ്ടുവരുവാന്‍ നിങ്ങള്‍ക്ക് സാധിക്കണം. ഇല്ലെങ്കില്‍ ഇതെല്ലാം വെറും അധരവ്യായാമങ്ങള്‍ മാത്രം ആയി തീരും.

കഴിഞ്ഞ ദിവസം കണ്ണൂര്‍ എടക്കാട് മുസ്ലിം പള്ളിയുടെ പരിസ്സരത്തെ കെട്ടിടത്തില്‍നിന്നും ആയുധങ്ങള്‍ കണ്ടെടുത്തപ്പോള്‍ ആ പള്ളിയുമായി ബന്ധപ്പെട്ട ആളുകള്‍ പറഞ്ഞതത് തങ്ങളെ ഭീഷണിപ്പെടുത്തിയാണ് ആ കെട്ടിടം ഉപയോഗിചിരുന്നവര്‍ അവിടെ പ്രവര്‍ത്തിച്ചിരുന്നത് എന്നാണ്. സ്വന്തം സമൂഹത്തിലെ ഒരു സംഘം ആളുകളുടെ ഭീഷണിക്ക് മുന്നില്‍ കീഴടങ്ങുവാന്‍ മാത്രം ഉള്ള ആര്ജ്ജവമേ ഒരു പ്രദേശത്തെ മതനേതൃത്വത്തിനുള്ളൂ എങ്കില്‍ ഓരോ പ്രദേശത്തും ഇത്തരം സംഘങ്ങള്‍ ഉയര്‍ന്നു വന്നില്ലെങ്കിലെ അത്ഭുതമുള്ളൂ. തെറ്റ് ചെയ്യുന്നവരെ തിരുത്തുവാനും തെറ്റില്‍ നിന്നും പിന്മാരാരുവാന്‍ തയ്യാറാകാത്തവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുവാനും നിങ്ങള്‍ തയ്യാറാകാത്തിടത്തോളം കാലം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. അപ്പോള്‍ പ്രതിസ്ഥാനത്ത് വരിക ഒരു മതവിശ്വാസം ഒന്നടങ്കം ആയിരിക്കുകയും ചെയ്യും.

CKLatheef പറഞ്ഞു...

@ക്ഷമ

നിങ്ങളുടെ ആവശ്യം മറച്ചുകെട്ടില്ലാതെ വ്യക്തമാക്കുന്നുണ്ട്. നിങ്ങളുടെ ബ്ലോഗിലെ പോസ്റ്റുകളും നിങ്ങള്‍നല്‍കുന്ന കമന്റുകളും. അത് മറ്റൊന്നുമല്ല. ഈ പ്രശ്‌നത്തില്‍ മുഖ്യപ്രതി ഇസ്‌ലാമെന്ന് വരുത്തണം. മഅ്ദനി പ്രകോപനപരമായി പ്രസംഗിച്ചിരുന്നു. അതിന്റെ പ്രത്യാഗാതമെന്തെന്ന് ചോദിച്ചാല്‍ സമുഹത്തില്‍ കുഴപ്പവും ചിദ്രതയും വര്‍ദ്ദിക്കുക എന്നതുതന്നെ. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസംഗം ശ്രദ്ധിച്ചാല്‍ അറിയാം അതൊരു പ്രതികരണമായിരുന്നു എന്ന് അതിലേക്ക് നയിച്ചതാകട്ടെ ആയിരക്കണക്കിന് പ്രകോപന പ്രസംഗങ്ങള്‍ (അക്കാലത്ത് ഉമാഭാരതിയും മറ്റും) നടത്തിയതും. അതിനെതിരെ കമാ എന്ന രണ്ടക്ഷരം മഅ്ദനിയുടെ പ്രസംഗത്തില്‍ പ്രകോപനം കാണുന്നവര്‍ അന്നോ അതിന് ശേഷമോ പറഞ്ഞിട്ടില്ല. ഇപ്രകാരം അരക്ഷിതരായ യുവാക്കളുടെ ശബ്ദമാകുകയാണ് മഅ്ദനി ചെയ്തത്. അന്ന് ആ വികാരം പങ്കുവെച്ച യുവാക്കള്‍ അദ്ദേഹത്തിന് പിന്നാലെ പോയി. പിന്നീട് അദ്ദേഹം കുറേകൂടി പക്വതയിലേക്ക് തിരിച്ചപ്പോള്‍ നേരത്തെപിന്നാലെ കൂടിയവര്‍ കൂടുതല്‍ തീവ്രതയുള്ള മാര്‍ഗം തേടിപോയി. എല്ലാറ്റിനും പരിഹാരം ഒരു 10 വര്‍ഷം കൂടി മഅ്ദനിക്ക് കരാഗൃഹമാണ് എന്നാണ് നാം ലവലേശം സംശയമില്ലാതെ കല്‍പിച്ചരുള്ളുന്നത്.

കുറ്റവാളികളെ പിടിക്കാന്‍ ഇവിടെ നിയമപാലകര്‍ ഉറക്കൊഴിച്ച് നടക്കുന്നുണ്ട്. മുസ്്‌ലിംകളുടെ മാത്രം ചുമതലയായി അതിനെ മാറ്റേണ്ട. ഒരു നാട്ടില്‍ പ്രശ്‌നമുണ്ടാക്കുമ്പോള്‍ അത് എല്ലാവരെയുമാണ് ബാധിക്കുന്നത്. ഇത്തരം വിഷയത്തില്‍ പത്രങ്ങള്‍ പറയുന്നത് മാത്രം വിശ്വസിക്കാന്‍ പ്രയാസമുണ്ട്. എന്റെ നാട്ടിലെ കാര്യത്തില്‍ ഇടപെടാനെ എനിക്ക് സാധിക്കൂ. സമാധാനത്തിന് ഭിഷണിയാകുന്നവിധം ആരെങ്കിലും പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ എനിക്കാവുന്നത് ഞാന്‍ ചെയ്യും.

എന്റെ ബ്ലോഗിലെ ശ്രമങ്ങള്‍ക്ക് ഫലമുണ്ടാകും എന്ന് തന്നെ ഞാന്‍ കരുതുന്നു. ഇത്തരം വിഷയത്തില്‍ ഇസ്‌ലാമിക മാനം വിശദീകരിക്കാന്‍ ഒട്ടേറെ പോസ്റ്റുകള്‍ ഞാന്‍ നല്‍കിയിട്ടുണ്ട്. അത് വായിക്കുന്നവര്‍ക്ക് ഇസ്്‌ലാമിന്റെ കാരുണ്യവും സമാധാന സ്‌നേഹവും വ്യക്തമാകും എന്ന് തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു.

പലപ്പോഴും താങ്കളെപ്പോലുള്ളവരുടെ ശ്രമങ്ങള്‍ കുറ്റവാളികള്‍ക്ക് പിന്തുണയാകുന്നു എന്ന പറയാതെ വയ്യ. മഅ്ദനി സമൂഹത്തില്‍ കുത്തിവെച്ചതിന്റെ കാര്യത്തേക്കാള്‍ ഒട്ടും കുറവല്ല വിഢിയായ ആ അധ്യാപകന്‍ സമൂഹത്തില്‍ ചെയ്തുവെച്ചതും. ഒരധ്യാപകന് ആദ്യമായി വേണ്ടത് സാമൂഹിക ബോധമാണ്. ഒരു മാര്‍ക്കിന്റെ ഒരു ചോദ്യത്തിന് അദ്ദേഹം തുറന്നുവിട്ട ഭൂതം കേരളത്തിലെ സാമൂഹ്യജീവിതത്തിന് എത്രവലിയ പരിക്കാണ് ഏല്‍പിച്ചത് എന്ന നോക്കുക.

ഒരു നാട്ടിലെ സാമൂഹ്യസുരക്ഷക്ക് ആ നാട്ടിലെ എല്ലാജനങ്ങളും ഒത്തോരുമിച്ച് ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കുക. ദുഷ്പ്രവണതകള്‍ മതപക്ഷപാതിത്തമില്ലാതെ തടയാന്‍ സന്നദ്ധമാകുക. പോലീസിന്റെ സഹായം തേടുക. തോഗാഡിയ മഅ്ദനി പ്രസംഗിച്ചതിനേക്കാള്‍ പ്രകോപനപരമായി പ്രസംഗിച്ചു പോയി. ഭൂലോക പുലികളിലൊരാളും അതിനെതിരെ ഒരു ചെറിയ പ്രതികരണം പോലും നടത്തിയില്ല. ഈ നീതികേട് മേലില്‍ നാട്ടിലും ബൂലോകത്തും ആവര്‍ത്തിക്കരുത്. ഈ അനീതിയിലാണ് കൈവെട്ടുകാര്‍ തങ്ങളുടെ ഊര്‍ജം കണ്ടെത്തുന്നത്.

എനിക്ക് ഇത്തരം കാര്യങ്ങളില്‍ മറുപടി പറയാനും എഴുതാനും താല്‍പര്യമില്ല. കാരണം അതിന് മാത്രം എനിക്ക് എന്റെ ദര്‍ശനവുമായി ബന്ധപ്പെട്ട് പോസ്റ്റീവായി തന്നെ പറയാനുണ്ട്. ദയവായി പോസ്റ്റുമായി ബന്ധപ്പെട്ടതല്ലാത്ത കമന്റുകള്‍ ഇനിയും ഇവിടെ പ്രസിദ്ധീകരിക്കാനാവില്ല.

CKLatheef പറഞ്ഞു...

മഅ്ദനിയെക്കുറിച്ചുള്ള ചര്‍ച അത് നടക്കുന്നിടത്ത് തുടരുക. ഇത്തരം പ്രശ്‌നത്തില്‍ ഇസ്‌ലാമിനെ ലക്ഷ്യം വെക്കുന്നതിനെതിരെയാണ് ഈ പോസ്റ്റ്.

ഏത് മതമാണെങ്കിലും അതിന്റെ അടിസ്ഥാന തത്വങ്ങള്‍ പരസ്‌നേഹപരവും മനുഷ്യര്‍ക്കിടയില്‍ സൗഹാര്‍ദ്ദം പഠിപ്പിക്കുന്നതുമാണ് എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. ക്രൈസ്തവ ഹൈന്ദവ മതങ്ങളൊക്കെ അപ്രകാരം തന്നെ അതുകൊണ്ട് ആ മതം കൈകാര്യം ചെയ്യുന്ന ബ്ലോഗര്‍മാര്‍ അത്തരം വീക്ഷണങ്ങള്‍ പ്രകാശിപ്പിക്കുന്ന വിധം വിഷയങ്ങള്‍ കൈകാര്യം ചെയ്യട്ടേ. മതസൗഹാര്‍ദ്ദം തന്നെയാണ് കേരളത്തില്‍ നമ്മുക്ക് പ്രയോഗികമായി നടപ്പിലാക്കാന്‍ സാധിക്കുക. അതല്ലാതെ മതങ്ങളെ തമ്മിലടിപ്പിച്ച് ഒരു കാലത്ത് മതങ്ങളോക്കെ പോയി മനുഷ്യസാഹോദര്യം വരും അതുവരെ തമ്മിലടിച്ച് നഷിക്കട്ടെ എന്ന് ചിന്തിക്കുന്ന മതനിഷേധികളുടെ മിഥ്യാബോധമല്ല പ്രായോഗികം. ഒരു നല്ല മതവിശ്വാസി ഒരു നല്ല മനുഷ്യസ്‌നേഹികൂടിയായിരിക്കും. തങ്ങളുടെ മതം അത്തരത്തിലല്ലെങ്കില്‍ അവര്‍ തങ്ങളുടെ മതവിശ്വാസത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തട്ടേ. തെറ്റുപറ്റിയത് തങ്ങള്‍ക്കോ അതല്ല തങ്ങളുടെ മതത്തിനോ എന്ന്.

'സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും' എന്ന കവി വാക്യം ഏറെ പ്രസക്തമാണിന്ന്. നാം ആവര്‍ത്തിച്ചു പറഞ്ഞുറപ്പിക്കേണ്ടതും.

പാച്ചു പറഞ്ഞു...

ആ ചോദ്യപ്പെപ്പരും അതിന്റെ ഉറവിടവും ഞാന്‍ വായിച്ചു നോക്കിയതാണ് ....

പി ടി കുഞ്ഞു മുഹമ്മദിന്റെ നാട്ടിലെ പഴയ ഒരു ഭ്രാന്തന്‍ സ്വയം പറഞ്ഞു കൊണ്ടിരുന്ന ഒരു വാചകം മാത്രമാണിത് !!..

അതദ്ദേഹം തന്റെ പുസ്തകത്തില്‍ ചേര്‍ത്ത് എന്ന് മാത്രം...ആ പുസ്തകത്തില്‍ നിന്നും ജോസഫ്‌ എടുത്തു ചോദ്യപ്പേപ്പറില്‍ എന്ന് മാത്രം..

ആ ചോദ്യപ്പെപ്പരിലെ ആദ്യത്തെ ചോദ്യം തന്നെ എം ടിയും എന്‍ പി മുഹമ്മദും കൂടി ഒന്നിച്ച്ചെഴുതിയ നോവല്‍ എതാനെന്നായിരുന്നു.

മദ നിന്ദ സ്വഭാവമായ ഒരാളുടെ സ്വഭാവം ആണോ ഇത്?

അദ്ദേഹത്തിനു ശരിക്കും മത നിന്ദ ചെയ്യനമായിരുന്നെങ്കില്‍ വേറെ എന്തൊക്കെ ആവാമായിരുന്നു?


ഇസ്ലാമിനെ നശിപ്പിയ്ക്കുന്നത് ജോസഫുമാരല്ല തങ്ങള്‍ തന്നെയാണ എന്ന് മുസ്ലീങ്ങള്‍ എപ്പോള്‍ മനസ്സിലാവുന്നോ ആ കാലം വരേയ്ക്കും ഇസ്ലാം നശിച്ചു കൊണ്ടിരിക്കും

ഒരു ക്രിസ്ത്യാനിയെ തല്ലി എന്നും പറഞ്ഞു നാളെ ക്രിസ്ത്യാനി ചെറുപ്പക്കാര്‍ വാളും കത്തിയുമായി ഇറങ്ങിയാല്‍ എന്താവും സ്തിതി.

ഇവിടെ തീവ്രവാദത്തക്കാള്‍ വലിയ കുറ്റം ഇത്തരം മൂടി വയ്ക്കപ്പെടുന്ന തീവ്രവാദമാണ് .

ബഷീർ പറഞ്ഞു...

ലത്വീഫ്, പ്രതികരണത്തോട് യോജിക്കുന്നു.

CKLatheef പറഞ്ഞു...

@പാച്ചു

താങ്കളെപ്പോലുള്ളവരെത്തന്നെയാണ് ഈ പോസ്റ്റിലൂടെ ഞാനുദ്ദേശിച്ചത്. ഒന്നുകില്‍ അറിവില്ലായ്മ കാരണം അല്ലെങ്കില്‍ അജ്ഞത അഭിനയിക്കുന്നത്. ഈ കാര്യങ്ങളെക്കുറിച്ച് വേണ്ടത്ര രണ്ട് പക്ഷവും കാര്യമാത്ര പ്രസക്തമായ രൂപത്തില്‍തന്നെ ചര്‍ച ചെയ്തു കഴിഞ്ഞതാണ്. അനുകൂലമായും പ്രതികൂലമായും ഉള്ള മുഴുവന്‍ വാദങ്ങളും കേട്ടാലും അധ്യാപകന്‍ ചെയ്തത് അവിവേകം തന്നെയാണ് എന്ന നിഗമനത്തിലെത്താനെ സാധിക്കൂ. ആ അവിവേകത്തിന് ഇപ്പോള്‍ നാടിലെ നിയമവ്യവസ്ഥ നല്‍കിയ ശിക്ഷതന്നെ മതിയായതാണ്. അദ്ദേഹത്തെ ജയിലിലടച്ച കാലം മതിയായില്ല എന്നൊന്നും എനിക്ക് അഭിപ്രായമില്ല. പക്ഷെ സമാനമോ അതില്‍ കുറവോ ആയ കുറ്റങ്ങള്‍ക്ക് മാസങ്ങളോളവും വര്‍ഷങ്ങളോളവും വിചാരണത്തടവുതന്നെ ലഭിക്കുന്ന ഒരു രാജ്യത്ത് ആളുകളുടെ കണ്ണില്‍ പൊടിയിടാനെങ്കിലും ചില കരുതലുകള്‍ വേണ്ടിയിരുന്നു എന്ന അഭിപ്രായമാണ് ചിലര്‍ ഇവിടെ ഉന്നയിച്ചത് എന്ന് തോന്നുന്നു.


ഇനി മതനിന്ദ ഉദ്ദേശിച്ചിരുന്നെങ്കില്‍ അദ്ദേത്തിന് മറ്റുമാര്‍ഗങ്ങള്‍ സ്വീകരിച്ചുകൂടായിരുന്നോ എന്ന ചോദ്യത്തില്‍ എന്തര്‍ഥമാണുള്ളത്.

ഇസ്‌ലാമിനെ നഷിപ്പിക്കാന്‍ ആയിരം ജോസഫുമാരല്ല. കേരളത്തിലെ ആബാലവൃന്ദം ജനതയും ഒന്നിച്ചു ചേര്‍ന്നാലും സാധിക്കില്ല. അതൊരു ലോകമതമാണ്. 1400 വര്‍ഷത്തിലേറെയായി അത് അതിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒരു മാറ്റവുമില്ലാതെ തുടര്‍ന്ന് വരുന്നു. അത് ദൈവിക ദര്‍ശനത്തിന്റെ അവസാന പതിപ്പായതുകൊണ്ടുതന്നെ അന്ത്യദിനം വരെ അത് തുടരും. അക്കാര്യത്തില്‍ ആരും വെപ്രാളപ്പെടേണ്ടതില്ല. കൈവെട്ടിയവരും ചോദ്യം തയ്യാറാക്കിയവരും. ഇത്തരം ശ്രമങ്ങള്‍ക്കെല്ലാം ജനങ്ങളുടെ മനസ്സിനെ പരസ്പരം അകറ്റാനും ഇസ്്‌ലാമിനെ തെറ്റിദ്ധരിക്കാനും കാരണമാകും എന്നത് മാത്രമാണ് സംഭവിക്കുന്നത്. അതാകട്ടെ ഇസ്്‌ലാമിനല്ല കോട്ടം വരുത്തുന്നത്. മറിച്ച് അതിനെ മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നവര്‍ക്ക് തന്നെയാണ്.

ഒരു ക്രിസത്യാനിയെ തല്ലി എന്നും പറഞ്ഞ് നാളെ ക്രിസത്യാനി ചെറുപ്പക്കാര്‍ വാളും കത്തിയുമായി ഇറങ്ങിയാല്‍ എന്താകും സ്ഥിതി എന്നാണ് യുക്തിവാദി മോഡലിലുള്ള വലിയ ചോദ്യം. അതിനാണ് ഇവിടെ പോലീസിനെയും കോടതിയെയും കൊണ്ടുനടക്കുന്നത്. മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ച് മാതൃകാപരമായി ശിക്ഷിക്കണം. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല.

മൂടിവെക്കുന്ന തീവ്രവാദം ഏതാണാവോ പാച്ചുവിന്റെ കമന്റിലുള്ളതിനെക്കുറിച്ചാണെങ്കില്‍ യോജിക്കാതെ തരമില്ല.

CKLatheef പറഞ്ഞു...

@ബഷീര്‍ പി.ബി.വെള്ളറക്കാട്‌

വരവിനും അഭിപ്രായത്തിനും നന്ദി.

CKLatheef പറഞ്ഞു...

>>> ദൈവവും മുഹമ്മദ് എന്ന കഥാപാത്രവുമായുള്ള ആലങ്കാരികമായ സംവാദം 11-ാം നമ്പര്‍ ചോദ്യത്തിന്റെ ഭാഗമായി ചേര്‍ത്തതില്‍ മര്‍ത്യജീവിതത്തിന്റെ സങ്കടാവസ്ഥയും ദൈവത്തിന്റെ മഹത്വവും ആവിഷ്‌കരിക്കുകയെന്ന സദുദ്ദേശ്യം കൂടിയുണ്ടായിരുന്നുവെന്നും പ്രൊഫ. ജോസഫ് പറയുന്നു. വ്യാകരണപഠനത്തിനുപയോഗിക്കുന്ന 'രാമന്‍ പാമ്പിനെ കൊന്നു' എന്ന പ്രയോഗം വ്യാഖ്യാനിച്ച് രാമന്‍ ശ്രീരാമനാണെന്നും പാമ്പ് അനന്തനാണെന്നും ആരോപിച്ച്ആരും പഠിപ്പിച്ച അധ്യാപകന്റെ തലയോ കൈയോ വെട്ടാന്‍ മുതിര്‍ന്നിട്ടില്ലല്ലോ എന്നും പ്രൊഫ. ജോസഫ് ചോദിക്കുന്നു. സാഹിത്യപരിചയമില്ലാത്ത ഒരുകൂട്ടമാളുകള്‍ സ്വന്തം ഇഷ്ടപ്രകാരം ചില ഗൂഢലക്ഷ്യങ്ങളോടെ വ്യാഖ്യാനിച്ചതിന്റെ ഫലമാണ് ചോദ്യപേപ്പറിനെ സംബന്ധിച്ച വിവാദമെന്നും തുടര്‍ന്ന് തനിക്ക് സംഭവിച്ച അപരിഹാര്യമായ കഷ്ടനഷ്ടങ്ങളുമെന്നും അദ്ദേഹം പറയുന്നു. (മാതൃഭൂമി) <<<

എങ്ങനെയുണ്ട് ന്യായീകരണം. ഇദ്ദേഹം ഒന്നുമില്ലെങ്കില്‍ ഒരു ദൈവവിശ്വാസിതന്നെയല്ലേ. യുക്തിവാദിയല്ലല്ലോ. ഇതേ സംഭാഷണ ശകലം താന്‍ വിശ്വസിക്കുന്ന ദൈവവുമായും യേശുവുമായും നടക്കുന്ന സംഭാഷണമായോ അതുമല്ലെങ്കില്‍ ഏതെങ്കിലും ഭ്രാന്തന്‍ ജോസഫുമായോ ചേര്‍ത്ത് വെച്ചിട്ട് അതില്‍ 'നായിന്റെ മോനെ' എന്ന് ദൈവവായില്‍ തിരുകിവെക്കുമ്പോള്‍ അതിലൂടെ ദൈവത്തിന് ലഭിക്കുന്ന മഹത്വം മനസ്സിലാക്കിയാല്‍ മതിയായിരുന്നു. ഇതാണ് പഴമക്കാര്‍ പറയുന്നത് വീണിടത്ത് കിടന്ന് ഉരുളരുത് എന്ന്. തെറ്റ് തെറ്റായി അംഗീകരിച്ച് അതിനുള്ള പരിഹാരം ഉടനടിചെയ്യുന്നതിന് പകരം അതിനെ ന്യായീകരിച്ച് ഒപ്പിച്ച് മുഴുവന്‍ മനുഷ്യരെയും വിഢികളാക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ല.

വീണ്ടും അദ്ദേഹത്തെ ആരോ കുരങ്ങുകളിപ്പിക്കുന്നു എന്നാണെനിക്ക് തോന്നുന്നത്.

ആ പാവത്തിനെയും കുടുംബത്തേയും ഇനിയും പ്രയാസപ്പെടുത്തരുത്. ആരും. എന്റെയും പ്രാര്‍ഥനയും അഭ്യര്‍ഥനയും അതാണ്.

അദ്ദേഹത്തിന്റെ കൈവെട്ടിയവരെ പിടികൂടുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണം.

ബദ്റുദ്ധീന്‍ കുന്നരിയത്ത് പറഞ്ഞു...

@ക്ഷമ,

>>>ബദര്‍, നിങ്ങളുടെ അഭിപ്രായം വായിക്കുമ്പോള്‍ നിങ്ങളോട് എനിക്ക് സഹതാപം ആണ് തോന്നുന്നത്. ആ അദ്ധ്യാപകന്‍ വിവാദമായ ചോദ്യം എങ്ങനെയാണ് ഉണ്ടായത് എന്ന് വിശദീകരിച്ചിട്ടും നിങ്ങളെപ്പോലെയുള്ളവര്‍ അത് അങ്ങനെ അല്ല മനപൂര്‍വ്വം പ്രവാചക നിന്ദ നടത്തുവാന്‍ വേണ്ടി തന്നെ ചെയ്തതാണ് എന്ന് വാദിക്കുന്നത് എന്തിനു വേണ്ടിയാണ്?<<<

ക്ഷമ, താങ്കളോട്‌ സഹതപിക്കാന്‍ പോലും തോന്നുന്നില്ല.കണ്ണടച്ച് ഇരുട്ടാക്കിയാല്‍ കണ്ണ്ടക്കുന്നവന് മാത്രമേ ഇരുട്ടാവൂ അത് മറക്കരുത്.
"എന്‍റെ നാട്ടില്‍ ഒരു ഭ്രാന്തനുണ്ട്.ഈ ഭ്രാന്തന്‍ സ്ഥിരമായി ഒറ്റയ്ക്കിരുന്നു ദൈവത്തെ വിളിക്കും."പടച്ചോനെ..പടച്ചോനെ.."ദൈവത്തിന്റെ മറുപടി.
"എന്താഡാ നായിന്‍റെ മോനെ"എന്നാണ്.ഇദ്ദേഹം ചോദിക്കുന്നു."ഒരു അയില ..അത് മുറിച്ചാല്‍ എത്ര കഷ്നമാണ്?" ദൈവത്തിന്‍റെ മറുപടി.(ദൈവം ഇദ്ദേഹം തന്നെയാണ്)."മൂന്ന് കശ്നമാനെന്നു നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് നായേ".
ഇതാണ് താന്കള്‍ 'മനപ്പൂര്‍വമല്ല' എന്ന് പറയാന്‍ കാരണം കണ്ടെത്തിയ പുസ്തകത്തിലെ വാചകം.
ഇനി താങ്കള്‍ തന്നെ പറയൂ 'മനപ്പൂര്‍വ്വം' അല്ലെങ്കില്‍ ജോസെഫിനു ഈ വാചകം അതെ പടി പകര്‍ത്തിയാല്‍ മതിയായിരുന്നില്ലേ? പൊളിച്ചു പണി യുടെ ആവശ്യം ഉണ്ടായിരുന്നോ? മനപ്പൂര്‍വ്വം പൊളിച്ചു പണി നടത്തി മതനിന്ദ നടത്തല്‍ തന്നെയായിരുന്നു അയാളുടെ ലക്‌ഷ്യം എന്ന് മനസ്സിലാവാന്‍ മുസ്ലിം ആവണം എന്നൊന്നും ഇല്ല.എല്ലാവര്ക്കും മനസ്സിലാവും.എന്നാല്‍ താങ്കളെ പോലുള്ളവര്‍ മനപ്പൂര്‍വ്വം അതിനെ ന്യായീകരിക്കുകയാണ്,കൈ വെട്ടിയതിനെ എതിര്‍ക്കാന്‍.
സുഹുര്ത്തെ, കൈ വെട്ടിയതിനെ മുസ്ലിംകള്‍ തന്നെ അനുകൂലിക്കുന്നില്ല, അത്കൊണ്ട് താങ്കള്‍ ആ നീചനായ അധ്യാപകനെ വെള്ളപൂശാന്‍ വെറുതെ കാരണങ്ങള്‍ മേനയേണ്ട.

ബദ്റുദ്ധീന്‍ കുന്നരിയത്ത് പറഞ്ഞു...

@ക്ഷമ,

>>>കഴിഞ്ഞ ദിവസം കണ്ണൂര്‍ എടക്കാട് മുസ്ലിം പള്ളിയുടെ പരിസ്സരത്തെ കെട്ടിടത്തില്‍നിന്നും ആയുധങ്ങള്‍ കണ്ടെടുത്തപ്പോള്‍ ആ പള്ളിയുമായി ബന്ധപ്പെട്ട ആളുകള്‍ പറഞ്ഞതത് തങ്ങളെ ഭീഷണിപ്പെടുത്തിയാണ് ആ കെട്ടിടം ഉപയോഗിചിരുന്നവര്‍ അവിടെ പ്രവര്‍ത്തിച്ചിരുന്നത് എന്നാണ്. സ്വന്തം സമൂഹത്തിലെ ഒരു സംഘം ആളുകളുടെ ഭീഷണിക്ക് മുന്നില്‍ കീഴടങ്ങുവാന്‍ മാത്രം ഉള്ള ആര്ജ്ജവമേ ഒരു പ്രദേശത്തെ മതനേതൃത്വത്തിനുള്ളൂ എങ്കില്‍ ഓരോ പ്രദേശത്തും ഇത്തരം സംഘങ്ങള്‍ ഉയര്‍ന്നു വന്നില്ലെങ്കിലെ അത്ഭുതമുള്ളൂ. തെറ്റ് ചെയ്യുന്നവരെ തിരുത്തുവാനും തെറ്റില്‍ നിന്നും പിന്മാരാരുവാന്‍ തയ്യാറാകാത്തവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുവാനും നിങ്ങള്‍ തയ്യാറാകാത്തിടത്തോളം കാലം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. അപ്പോള്‍ പ്രതിസ്ഥാനത്ത് വരിക ഒരു മതവിശ്വാസം ഒന്നടങ്കം ആയിരിക്കുകയും ചെയ്യും.<<<

ഈ സംഭവം ഒന്ന് വായിച്ചു നോക്ക്.
കണ്ണൂര്‍: റെയ്ഡിനെന്ന പേരില്‍ പോലിസെത്തിയത് ആയുധങ്ങള്‍ നിറച്ച വാഹനവുമായി. പന്തികേടു തോന്നിയ നാട്ടുകാര്‍ നിയമപാലകരുടെ അരികിലെത്തിയെങ്കിലും ആയുധങ്ങള്‍ സൂക്ഷിച്ച വാഹനവുമായി പോലിസ് തന്ത്രപൂര്‍വം
കടന്നുകളഞ്ഞു.


മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞു വരികയായിരുന്നവരുടെ ശ്രദ്ധയില്‍ ഇതുപെട്ടു. ആപെ വണ്ടിയിലെത്തിയവര്‍ ഇവരെക്കണ്ടതോടെ പരുങ്ങി. നാട്ടുകാരില്‍ ചിലര്‍ ടോര്‍ച്ചടിച്ചപ്പോള്‍ വണ്ടിയില്‍ ചപ്പുചവറുകള്‍ക്കിടയില്‍ ഇരുമ്പുപൈപ്പുകളും
വാള്‍ത്തലപ്പും കണ്ടു.

ഇതേക്കുറിച്ച് ചോദിക്കാന്‍ നാട്ടുകാര്‍ എസ്്.ഐയുടെ അരികിലെത്തിയെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി തിരിച്ചുപോവുകയായിരുന്നു. ഇതിനിടെ, നാട്ടുകാര്‍ ആപെ വണ്ടിക്ക് അരികിലെത്തിയെങ്കിലും മഫ്തിയില്‍ എത്തിയവര്‍ വണ്ടിയുമായി
കടന്നുകളഞ്ഞു.

പയ്യന്നൂര്‍ പെരുമ്പ തായത്തുവയലിലെ അഫ്‌സലിന്റെ വീട്ടില്‍നിന്നു പോലിസ് ആയുധം പിടിച്ചത്് ഈവിധത്തിലായിരുന്നു. പരിശോധനയ്‌ക്കെത്തിയ പയ്യന്നൂര്‍ പോലിസ് ഉടനെ പോയത് അഫ്‌സലിന്റെ വീട്ടിനരികെ വിറകുപുരയിലേക്കാണ്.
നിമിഷങ്ങള്‍ക്കകം അവിടെനിന്നു ആയുധം കണെ്ടടുക്കുകയായിരുന്നുവെന്ന് അഫ്‌സല്‍
പറഞ്ഞു.

ക്ഷമ,
നാലഞ്ചു ദിവസങ്ങളായി കേരളത്തില്‍ പോലീസ്‌ പോപ്പുലര്‍ ഫ്രാണ്ടുകാരുടെ ഓഫീസുകളില്‍ റൈഡ് നടത്തുന്നു.

എല്ലാ ദിവസവും അവര്‍ക്ക് ഓഫീസുകളില്‍ നിന്നും ആയുധങ്ങള്‍ കിട്ടുന്നു.

ഈ പോപ്പുലര്‍ ഫ്രാണ്ടുകാരെന്താ ഉറക്കത്തിലാണോ,
പോലീസ്‌ റൈഡ് നടക്കുന്നത് അറിഞ്ഞിട്ടും അവരുടെ ഓഫീസുകളില്‍ ആയുധം സൂക്ഷിക്കാന്‍?

ഇതൊക്കെ പോലീസുകാരുടെ ഗെയിം ആണെന്ന് മനസ്സിലാവാന്‍ അതി ബുദ്ധിയൊന്നും ആവശ്യമില്ല.

എന്നിട്ടും ഒന്നും അറിയാത്ത പോലെ ചില പത്രക്കാരും ചാനലുകാരും!

ഇത്തരം പത്രപ്രവര്തകരാന് നമ്മുടെ നാടിന്‍റെ ശാപം.

മുസ്ലിം വിരോധം മാത്രം മനസ്സില്‍ വെച്ച് കാര്യങ്ങളെ സമീപിക്കരുത്.ഒരല്‍പം ചിന്തിക്കുക.ബുദ്ധി ഉപയോഗിക്കുക.

ea jabbar പറഞ്ഞു...

പ്രവാചകനെ നിന്ദിക്കുന്നവരെ എന്തു ചെയ്യണം ?
ഈ ചോദ്യത്തിന് ഇസ്ലാമിന്റെ നിയമ സംഹിതകളിലും ചരിത്രത്താളുകളിലും ഹദീസ് കിതാബുകളിലും, ഇസ്ലാമിന്റെ 1400 വര്‍ഷത്തെ ഭരണ ചരിത്രത്തിലും സമകാലിക ഇസ്ലാമികരാജ്യങ്ങളിലെ നീതിന്യായ കോടതികളിലും പരിശോധിച്ചാല്‍ ഒരു ഉത്തരമേയുള്ളു :

അവരെ കൊല്ലണം .

അധ്യാപകന്റെ കൈ വെട്ടിയവര്‍ ഇസ്ലാമിക ശിക്ഷയല്ല നടപ്പിലാക്കിയത്. അവര്‍ ശിക്ഷയില്‍ ഇളവു ചെയ്തിട്ടുണ്ട് !!

ea jabbar പറഞ്ഞു...

ലതീഫിന്റെ ഇസ്ലാമില്‍ ഇങ്ങനെയൊന്നുമില്ല കേട്ടോ ! അതു പത്തരമാറ്റ് സാധനം വേറെ !!

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌,
ചോദ്യപ്പേപ്പർ വിവാദമായ ഘട്ടത്തിൽ അത്‌ ബ്ലോഗിലും ചർച്ചയായതാണല്ലൊ. അന്ന് ചിലരെങ്കിലും അഭിപ്രായപ്പെട്ടത്‌ അതൊരു ഗൂഢാലോചനയാണെന്നും ഇസ്ലാം വിരുദ്ധരുടെ ഒത്താശയുണ്ടെന്നും മറ്റുമുള്ള രീതിയിലായിരുന്നു. ആ സ്പെക്കുലേഷൻ അപകടകരമാണെന്ന അഭിപ്രായം പലർക്കും ഇഷ്ടപ്പെട്ടതുമില്ല. സഭയും കോളേജും ഈ സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കിയപ്പോൾ ചിലരുടെ അഭിപ്രായത്തിൽ അത്‌ കൈകഴുകലായിരുന്നു.
അതായിരുന്നു ഒരു പൊതുവികാരമെങ്കിൽ ഉണ്ടാകുമായിരുന്ന സാമൂഹികാവസ്ഥ എന്താകുമായിരുന്നു? അതും സത്യത്തിൽ തീപ്പെട്ടിയും പെട്രോളുമൊക്കെ ആകില്ലേ?

ഈ സംഭവത്തിനുശേഷവും വന്ന പ്രതികരണങ്ങളിൽ പലതും "പ്രവാചകനിന്ദ" നടത്തിയ അദ്ധ്യാപകന്റെ കൈവെട്ടിയ സംഭവത്തിൽ പ്രതിഷേധിക്കുന്നു എന്ന തരത്തിലായിരുന്നു. കൈവട്ടിയ കാര്യത്തിൽ എതിർപ്പുണ്ടായിരുന്നവർക്കുപോലും തങ്ങളുടെ പ്രസ്താവനയുടെ ആരംഭം തന്നെ പ്രവാചകനിന്ദ എന്ന് പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ടാകേണ്ട അവസ്ഥ വന്നത്‌ എന്തുകൊണ്ടാണ്‌? ഇപ്പോഴും "സർക്കാർ ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ഇത്‌ സംഭവിക്കില്ല" എന്ന നിലയിൽ പ്രതികരിക്കുന്നവരും ധാരാളം.

ഇതൊരു വളരേ ചെറിയൊരു ന്യൂനപക്ഷത്തിന്റെ ക്രിയ ആണെന്നത്‌ പൂർണ്ണമായും അംഗീകരിക്കുന്നു. പക്ഷെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യം അത്‌ ശരിയെന്ന പക്ഷക്കാരും ഉണ്ടെന്നതാണ്‌. ചിലരെങ്കിലും അതിന്‌ നബിയുടെ ജീവിതത്തിൽ നിന്നുതന്നെ ഉദാഹരണം കണ്ടെത്തുന്നുമുണ്ട്‌. രക്തം കൊടുത്തവരെ പുലഭ്യം പറഞ്ഞു എന്നും ഭീഷണിപ്പെടുത്തി എന്നും താങ്കളും പറഞ്ഞതാണല്ലൊ, ഇന്റർനെറ്റിലും അത്തരം നിലപാടുകൾ കാണാനുണ്ട്‌.

ഇസ്ലാം വിശ്വാസികളിൽ ചിലരുടെ മൗലികവാദത്തിന്‌ കാരണം അവർ വിശ്വസിക്കുന്ന ഗ്രന്ഥത്തിന്റെയും പ്രവാചകന്റെയും അപ്രമാദിത്വത്തിലൂന്നിയിട്ടുള്ള നിലപാടാണെന്നത്‌ ജബ്ബാർ മാഷ്‌ വർഷങ്ങളായി പറയുന്നതാണ്‌. ഈ സംഭവം തന്റെ നിലപാട്‌ ഒരിക്കൽക്കൂടി ശരിയാണെന്ന് തെളിയിച്ചു എന്ന് പറയാൻ അദ്ദേഹത്തിന്‌ സ്വാഭാവികമായും സാധിക്കുകയും ചെയ്യും. പ്രസ്തുത അദ്ധ്യാപകന്റെ ഭാഗം മുൻപ്‌ അദ്ദേഹം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്‌. അത്‌ ശരിയോ തെറ്റോ ആകട്ടെ, ഭൂരിപക്ഷവും അത്‌ കേൾക്കുകയോ അംഗീകരിക്കാൻ ശ്രമിക്കുകയോ ചെയ്തിരുന്നെങ്കിൽ ഈ ഭ്രാന്തിലേയ്ക്ക്‌ നയിച്ച അവസ്ഥയ്ക്ക്‌ കുറച്ചെങ്കിലും മാറ്റമുണ്ടായേനെ (ചില സന്ദർഭങ്ങളിൽ കൂടുതൽ പ്രശ്നം ഒഴിവാകുമെങ്കിൽ നുണ തന്നെയാണ്‌ ഭേദം). ബ്ലോഗുകളിൽ അന്ന് പലരും അത്‌ തള്ളിക്കളയുകയാണുണ്ടായത്‌. ഇപ്പോൾ മാഷ്‌ പറയുന്ന കാര്യങ്ങൾ ഒരു കലാപത്തിലേയ്ക്ക്‌ നയിക്കും എന്ന് താങ്കൾ കരുതുന്നുവെങ്കിൽ അതിലധികം നാശമുണ്ടാക്കില്ലേ മേൽപ്പറഞ്ഞതരം നിലപാടുകൾ?

ആരെയും ന്യായീകരിക്കാനോ എതിർക്കാനോ അല്ല ഇതെഴുതുന്നത്‌. ഇതൊരു വാഴവെട്ടലാണെന്നും എരിതീയിൽ എണ്ണയൊഴിക്കലാണെന്നും കാണുമ്പോൾ എനിക്കുണ്ടായ ചില ചിന്തകൾ പങ്കുവെയ്ക്കുക മാത്രമാണിവിടെ.

സുഗുണന്‍ പറഞ്ഞു...

താങ്കള്‍ വായിച്ചത് ചിന്തകള്‍കും വരികള്കും മേലെ താങ്കളുടെതായ മുന്വിധിയോടെയാനെന്നു പറയാതിരിക്കാന്‍ കഴിയില്ല .... ചില തെറ്റിധാരണകള്‍ കാണാവുന്നത്‌ കൊണ്ടാണ് ഈ കംമെന്ടല്‍

അധ്യാപകണ്ടേ കൈവെട്ടിയ കേസ് ബദൃവടക്കം ഒരാളും ന്യായീകരിച്ചിട്ടില്ല ... തികച്ചു ദൌര്‍ഭാഗ്യകരമായ സംഭവം ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് മുസ്ലിം സമുധയതെയാനെന്നു പറയാതിരിക്കാന്‍ കഴിയില്ല ... മാത്രമല്ല സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ പ്രതികരണം സൃഷ്ട്ടിച്ചതും പ്രതിശേതം അറിയിച്ചതും മുസ്ലിം സമൂഹത്തില്‍ നിന്നാണ് എന്നത് നമുക്കെല്ലാവര്‍ക്കും അറിയാം ... ആ സമുദായം തന്നെയാണ് ഇക്കാര്യം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് ... സമുധായതിണ്ടേ പ്രശ്നം എന്നതിലുപരി ഒരു സാമൂഹ്യ പ്രശനംയാണ് ഇതിനെ മുസ്ലിം സമുദായം കണ്ടത് ...
നമ്മള്‍ എത്ര മതേതര വാധിയെന്നു പറഞ്ഞാലും മാറ്റാന്‍ തയ്യാറല്ലാത്ത നമ്മുടെ ചിന്തകള്‍ ഇനി എത്ര വിധ്യലയത്തില്‍ പോയിപടിച്ചാലും മാറില്ല ... എപ്പോള്‍ ഇവിടെ ചില ആളുകള്‍ ചെയ്ത നടപടികള്‍ സമുദായം ഒന്നടങ്കം ചെയ്തതാണെന്നും പക്ഷെ മാഷ്‌ പറഞ്ഞതു ഒരു വ്യക്തിയായാണ് എന്നു പറയുന്നതിലെ പരിഹാസ്യത താങ്കളോട് തന്നെയല്ലേ .... തീവ്രവാദിയെന്നു ആക്ഷേപിച്ച ജമാ അത് ഇസ്ലാമിയുടെയും സോളിടരിട്ടിയുടെയും പ്രവര്‍ത്തകരാണ് ജോസെഫിനു ആശുപത്രിയില്‍ പോയി രക്തം നല്‍കിയത് എന്നത് നമുക്ക് കാണാന്‍ കഴിയുന്നില്ല .....അപ്പഴും kshamayode kaaryangal manassilaakuvaan kshamakku kazhiyunillallo.. avideyum thalkalude aodaaryam kollaaam ...
മറ്റുള്ളവരെ, അവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കാതെ നില്ക്ക എന്നതും ഒരു മുസ്ലുമിന് പറ്റില്ല ... കാരണം അത് അവരുടെ വിശ്വാസതിണ്ടേ ഭാഗമാണ് ... അങ്ങനെയുള്ള സാഹോദര്യ തിളധിഷ്ട്ടിതമാണ് ഇസ്ലാം .. ഇതാണ് മാനുഷികമായ സഹാവര്തിത്വവും ...
ഇന്ത്യ എന്ന ബഹുസ്വര സമൂഹത്തില്‍ എല്ലാവര്ക്കും അവരുടെതായ വിശ്വാസങ്ങള്‍ വിശ്വസിക്കാം എന്നു മാത്രമല്ല മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ ബഹുമാനിക്കപ്പെടുകയും വേണം ...
ഒരു വിശ്വാസി എന്ന നിലക്കും ഒരു അദ്യപകന്‍ എന്ന നിലക്കും ജോസഫ്‌ ചെയ്ത തെറ്റിന് കാടിന്യമേരെയാണ്‌ ... മാത്രമല്ല മുസ്ലിം സമുധയത്തെ ഒന്നടങ്കം വെടഹ്നിപ്പിചിട്ടുമെണ്ട് .. പക്ഷെ ഒരു ഇതൊരിക്കലും ഒരാളുടെ കൈ വെട്ടിയടുതത്തിനു ന്യയീകരനമാവില്ല ... അതു കൊണ്ടാണ് മുസ്ലിം സമുദായ നേതാകലത്രയും ഇതിനെ അപലപിച്ചു മുമ്പോട്ടു വന്നത് ...
പക്ഷെ എന്നിട്ടും നമ്മുടെ പത്ര കുമാരന്മാര്കും രാഷ്ട്രീയ നേതാകന്മാര്കും ആവേശം ബാല്ലാണ്ട് തീവ്രമാണ് തന്നെ ...... മറഞ്ഞു നില്‍കുന്ന പല ചോദ്യങ്ങളും നാം മറച്ചു തന്നെ വെക്കുന്നു ... ..

എന്തിനാണ് മുസ്ലിം സമുധയതോട് മാത്രം ഈ അസഹിഷ്ണുത ..
എല്ലാവരും അപലപിച്ചിട്ടു പോലും സമുധയ്തോടുള്ള ഈ ഇരട്ടത്താപ്പ് ..
എന്തു കൊണ്ട് എല്ലാ മതങ്ങള്കും
ഒരു ആദര്‍ശ സംവാതങ്ങല്ക് പകരം തെറിവിളിക്കാന്‍ മത മേലാതികാരികള്‍ തന്നെ മുന്നോട്ടു വരുന്നത് ...
പറഞ്സ്പരം തെറി വിളിക്കുന്ന ബുക്കുകള്ക് പകരം സ്നേഹിക്കാന്‍ ആഹ്വാനം ചെയ്യുന്ന പുസ്തകങ്ങള്‍ എന്തു കൊണ്ട് ഇറക്കുന്നില്ല ..
പരിശുദ്ധ ഖുര്‍ആനില്‍ ഒരൊറ്റ സ്ത്രീയുടെ പേര് മാത്രമേ പറഞ്ഞിട്ടുല്ലോ അത് ഈശുവിണ്ടേ മാതാവ് മരിയമിനെ കുറിച്ചാണ് ... അത്രയ്കും മനോഹരമായി, പരാശുധയയാണ് മരിയമിനെയും യേശുവിനെയും കുറിച്ച് പഠിപ്പിക്കുന്നതെങ്കില്‍ അതിനു പകരം പഠിപ്പിക്കുന്നത്‌ ചിന്‍വാതു പാലം എന്ന പുസ്തകമാടക്കം സമുദായ സ്പര്‍ധ അടങ്ങുന്ന പുസ്തകങ്ങളാണ് എന്നത് എന്തു കൊണ്ടാണ് ....
അതിനെക്കുറിച്ച് ജാകരൂകരവാന്‍ മതെതരമെന്നു നാലക് നാല്പതു വട്ടം പറയുന്നവര്‍ വരുന്നില്ല ...
എപ്പോള്‍ കാണിക്കുന്ന ഇതേ ജാക്രത എന്തെ ഒരുവഷതോട്ടു മാത്രമായി മാറുന്നു ...

ഒരിക്കല്‍ കൂടി ഇതൊരിക്കല്‍ കൈവേട്ടിയത്തിനു ന്യായീകരമല്ല , എങ്കിലും നമ്മള്‍ മനപ്പോര്‍വമോ അറിയാതെയോ മറന്നു പോകുന്ന കാഴ്ചകളും ചോദ്യങ്ങളുമാണ്‌ .. .. എല്ലാവര്ക്കും തുല്യ നീതിയോടെ സമത്വ സുന്ദരമായ നാടല്ലെ നമുക്ക് വേണ്ടത് .. അതിനു ഒരുകന്നില്ലോടെയുള്ള ഒളിനോട്ടമല്ല വേണ്ടത് ...

ea jabbar പറഞ്ഞു...

‘ചിന്‍ വാദ് പാലം‘ എന്ന പുസ്തകം നിരോധിക്കുകയും അതു പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുകയും ചെതല്ലോ. ആ പുസ്തകം ആരെങ്കുലും നോക്കിയോ? അത് എം എം അക്ബര്‍ ക്രിസ്തുവിനെയും ക്രിസ്ത്യാനികളെയും അവഹേളിച്ചു കൊണ്ട് കുറേ കാലമായി കേരളത്തില്‍ നടത്തുന്ന വര്‍ഗ്ഗീയപ്രചാരണത്തോടുള്ള ഒരു സമാന പ്രതികരണമാണെന്ന കാര്യം ആര്‍ക്കെങ്കിലും അറിയുമോ? ആ പുസ്തകം നിരോധിച്ചവര്‍ അക്ബറിന്റെ ബുക്ക് നിരോധിക്കാന്‍ ധയ്ര്യം കാട്ടുമോ? അദ്ദേഹത്തിനെതിരെ കേസെടുക്കുമോ?

ea jabbar പറഞ്ഞു...

അന്യമതക്കാരുടെ നെഞ്ചില്‍ കയറി ചവിട്ടുനാടകം കളിക്കുന്ന അക്ബറിനും കൂട്ടര്‍ക്കും തിരിച്ചടി നല്‍കണമെന്ന് ചില ക്രിസ്ത്യാനികളെങ്കിലും ഇപ്പോള്‍ ചിന്തിച്ചു തുടങ്ങിയതാണ് പ്രശ്നമാകുന്നത്. ഇതു വരെ മുസ്ലിം സമാധാനവാദികള്‍ക്ക് ഇതു തെറ്റാണെന്നു തോന്നിയില്ല.
വടി കൊടുത്ത് അടി വാങ്ങിയിട്ട് അടി തന്നവരെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. അക്ബറിന്റെയും KIM ന്റെയുമൊക്കെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ മതസൌഹാര്‍ദ്ദം തകര്‍ക്കുമെന്ന് ഞങ്ങളൊക്കെ പതിറ്റാണ്ടുകള്‍ക്കു മുമ്പേ മുന്നറിയിപ്പു തന്നതാണ്. ആരും ഗൌനിച്ചില്ല.

ea jabbar പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ea jabbar പറഞ്ഞു...

സ്വന്തം സമുദായത്തെയും മതത്തെയും നന്നാക്കുന്നതിനു പകരം അന്യരുടെ മേക്കിട്ടു കയറി വിദ്വേഷം പ്രചരിപ്പിക്കുക എന്നത് ഇസ്ലാമിസ്റ്റുകളുടെ സ്ഥിരം കലാപരിപാടിയാണ്. എന്തെങ്കിലുമൊരു തിരിച്ചടി വന്നാല്‍ അവര്‍ക്ക് ഹാലിളകുകയും ചെയ്യും !
വിവേകവും പക്വതയും വിവരവുമില്ലാത്ത മന്ദബുദ്ധികള്‍ ഒരു സമുദായത്തെ ആത്മീയമായും രാഷ്ട്രീയമായും ധാര്‍മ്മികമായും നയിക്കുന്നതിന്റെ ദുരന്തം.
വിവരവും പക്വതയുമുള്ളവര്‍ ധാരാളം പേര്‍ ആ സമുദായത്തിലുണ്ട്. പക്ഷെ അവര്‍ സ്വന്തം മാളങ്ങളില്‍ നിസ്സംഗരായി ഒളിച്ചിരിക്കുന്നു. മന്ദബുദ്ധികളെ തെരുവില്‍ നെരങ്ങാന്‍ വിട്ടുകൊണ്ട്.
ഇതാണു മുസ്ലിം സമുദായത്തിന്റെ സാംസ്കാരിക ദുരന്തം !!!

ea jabbar പറഞ്ഞു...

എന്തിനാണ് മുസ്ലിം സമുധയതോട് മാത്രം ഈ അസഹിഷ്ണുത
----
അതു മനസ്സിലാകുന്നില്ല അല്ലേ? ഒരു കാര്യം ചെയ്താല്‍ മതി. ഇന്നു മുതല്‍ ഒരു ഗവേഷണം തുടങ്ങുക : അതായത് മുസ്ലിം പ്രസിദ്ധീകരണങ്ങളിലും പ്രസംഗങ്ങളിലും മറ്റു പ്രചാരണ മാധ്യമങ്ങളിലും സര്‍വ്വോപരി അവരുടെ മത്ഗ്രന്ഥങ്ങളിലും അന്യ മതങ്ങളെയും അവയിലെ വിശ്വാസങ്ങളെയും എങ്ങനെയാണു കൈകാര്യം ചെയ്യുന്നത് എന്നൊന്നു പരിശോധിച്ചു നോക്കുക. ഒരു അമുസ്ലിമിന്റെ കണ്ണും മനസ്സും താല്‍ക്കാലികമായി സ്വീകരിച്ചുകൊണ്ട്. അപ്പോള്‍ ഈ ചോദ്യത്തിനുത്തരം ലഭിക്കും. സഹായം വേണമെങ്കില്‍ ചോദിച്ചാല്‍ മതി. ഇഷ്ടം പോലെ ദൃഷ്ടാന്തങ്ങള്‍ തരാം .
കൂട്ടത്തില്‍ ഒരു കാര്യം കൂടി പരിശോധിക്കുക. മറ്റു മതക്കാര്‍ ഇങ്ങനെ അന്യരുടെ വിശ്വാസങ്ങളുടെ മേല്‍ ചവിട്ടിമെതിക്കുന്ന പ്രചാരണം ഇവിടെ എത്രത്തോളം നടത്തുന്നുണ്ട് എന്നും !

CKLatheef പറഞ്ഞു...

@ea Jabbar

ഞാനീ പോസ്റ്റിലും എന്റെ ബ്ലോഗിലെ ഇതര പോസ്റ്റുകളിലും ശ്രമിക്കുന്നത്. സംഭവങ്ങളുടെ ഇസ്്‌ലാമിക മാനം വ്യക്തമാക്കാനാണ്. നമ്മുടെ മുന്നില്‍ നടക്കുന്ന സംഭവങ്ങളെപ്പോലും എത്രവികൃതമായിട്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നതിന് എമ്പാടും ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. അതുകൊണ്ട് കെട്ടുകഥകളും എവിടെയെങ്കിലും നടന്ന സംഭവങ്ങളും പകര്‍ത്തിവെച്ച് കമന്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് കാര്യമായി എന്തോ മറുപടി പറഞ്ഞു എന്ന വരുത്തി തീര്‍ത്തിട്ട് കാര്യമില്ല. അത്തരം കമന്റുകള്‍ നീക്കം ചെയ്യുകയാണ്. കാരണം അവയെ അത് സത്യമാണെങ്കില്‍ ആദ്യമായി എതിര്‍ക്കുന്നത് ഞാന്‍ തന്നെയായിരിക്കും.

ea jabbar പറഞ്ഞു...

ഞാനീ പോസ്റ്റിലും എന്റെ ബ്ലോഗിലെ ഇതര പോസ്റ്റുകളിലും ശ്രമിക്കുന്നത്. സംഭവങ്ങളുടെ ഇസ്്‌ലാമിക മാനം വ്യക്തമാക്കാനാണ്.
----
ഞാനീ കമന്റുകളിലൂടെ ശ്രമിക്കുന്നത് യഥാര്‍ത്ഥ ഇസ്ലാമിന്റെ തൊലി ഉരിച്ചു കാണിക്കാനാണ്. ലതീഫിനെപ്പോലുള്ളവര്‍ സ്വന്തമായി ഒരു ഇസ്ലാം തട്ടിപ്പടച്ചുണ്ടാക്കി അതിന്റെ മാനം കാക്കാന്‍ ശ്രമിക്കുകയുമാണു ചെയ്യുന്നത്.

CKLatheef പറഞ്ഞു...

താങ്കളുടെ ചെയ്തിയും ചിന്താഗതിയും ഇസ്‌ലാമുമായി ഒരു ബന്ധവുമില്ലാത്തത് പോലെത്തന്നെ നാട്ടിലും ലോകത്തും ചിലര്‍ ചെയ്തുകൂട്ടുന്നതിനെ ഇസ്‌ലാമിന്റെ പേരില്‍ ചേര്‍ത്ത് പറഞ്ഞാല്‍ അത് ഇസ്‌ലാമാകില്ല. ഈ ചര്‍ചയില്‍ ആധികാരിക രേഖകള്‍വെച്ച് ഞാന്‍ പറയുന്നതിനെ ഖണ്ഡിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ താങ്കളുടെ ബ്ലോഗില്‍ ചെയ്യുന്നത് പോലുള്ള പരിഹാസവും ആക്ഷേപവും മാത്രമുള്ള കമന്റുകള്‍ ഇവിടെ നിലനിര്‍ത്താന്‍ ഉദ്ദേശ്യമില്ല.

ഒരു നുറുങ്ങ് പറഞ്ഞു...

"ഞാനീ കമന്റുകളിലൂടെ ശ്രമിക്കുന്നത് യഥാര്‍ത്ഥ ഇസ്ലാമിന്റെ തൊലി ഉരിച്ചു കാണിക്കാനാണ്."
-----------

തൊലിയുരിക്കാന്‍ തൊടങ്ങീട്ട് ഒത്തിരി
നാളുകളായല്ലൊ,യഥാര്‍ത്ഥ ഇസ്ലാമിന്‍
തൊലിക്ക് കട്ടിയിത്തിരി ഏറെയാവുമല്ലേ...?
അല്ല മാഷേ,ഇങ്ങളും യുക്തി കൈവെടിഞ്ഞൊ!!
അതല്ല,യഥാര്‍ത്ഥവും അയഥാര്‍ത്ഥവുമായ
രണ്ടുതരം ഇസ്ലാമുണ്ടെന്നത് പുതിയ
കണ്ടുപിടുത്തമാണോ..ഏതോ ഒരിസ്ലാമിനെ
അറിയാതെ അംഗീകരിക്കുകയോ..ഛെ!

CKLatheef പറഞ്ഞു...

@ea jabbar

>>> പ്രവാചകനെ നിന്ദിക്കുന്നവരെ എന്തു ചെയ്യണം ?.....അവരെ കൊല്ലണം .
<<<

മനസ്സിലാക്കേണ്ട കാര്യം. പ്രവാചക നിന്ദക്ക് വധശിക്ഷയോ കൈവെട്ടോ ഇസ്്‌ലാമിക ശിക്ഷാവിധികളില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ ഓരോനാട്ടിലെ ഭരണകൂടവും കോടതിയും നാട്ടില്‍ കുഴപ്പവും ജനങ്ങള്‍ക്കിടയില്‍ അസ്വാരസ്യവും ഇല്ലാതിരിക്കാന്‍ ഇത്തരം കുറ്റങ്ങള്‍ക്ക ഉചിതമായി ശിക്ഷ നല്‍കിവരുന്നു. പ്രാവാചകനെ നിന്ദിച്ച് കാര്‍ട്ടുണ്‍ വരച്ച ഡെന്‍മാര്‍ക്കില്‍ വരെ മതനിന്ദക്ക് ശിക്ഷയുണ്ട്. പക്ഷെ അതനുസരിച്ച ക്രിസ്തുമതമേ അതിന്റെ കീഴില്‍ വരുന്നുള്ളൂ എന്ന് മാത്രം. ഇന്ത്യയിലും മതനിന്ദക്ക് നാട്ടില്‍ പ്രകോപനം സൃഷ്ടിക്കുന്നവര്‍ക്കെതിരെയും നടപടി എടുക്കുന്നതും ഇതേ ആവശ്യത്തിനാണ്. ഇസ്്‌ലാമിക ഗവണ്‍മെന്റിനും ഇതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയില്ല. മത പ്രവാചകന്‍മാരെ നിന്ദിക്കലും ആക്ഷേപിക്കലും മൗലികാവകാശമായി യുക്തിവാദികള്‍ക്ക് കൊണ്ടാടാം. പക്ഷെ ചില മൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും നാട്ടിലെ സൈ്വരജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പ്രതിജ്ഞാബദ്ധമായ ഒരു ഭരണകൂടത്തിനും ഇത്തരം സന്ദര്‍ഭത്തില്‍ നോക്കിനില്‍ക്കാനാവില്ല. അതുകൊണ്ട് അത്തരം പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ക്രിമിനലുകള്‍ക്ക് കാരാഗ്രഹം മുതല്‍ വധശിക്ഷവരെ ലഭിച്ചെന്ന് വരും. എന്നാല്‍ ഇത് നടത്തേണ്ടത് ഭരണകൂടമാണ്. വ്യക്തികള്‍ അത് ചെയ്താല്‍ അവരായിരിക്കും ശിക്ഷിക്കപ്പെടുക. ഇതൊക്കെ ചൊവ്വെ മനസ്സിലാക്കാന്‍ കഴിയാത്തത്, ഇസ്‌ലാം വിരുദ്ധഭ്രാന്തുമായി നടക്കുന്നത് കൊണ്ടാകാനെ തരമുള്ളൂ.

CKLatheef പറഞ്ഞു...

@ea jabbar

>>> ലതീഫിന്റെ ഇസ്ലാമില്‍ ഇങ്ങനെയൊന്നുമില്ല കേട്ടോ ! അതു പത്തരമാറ്റ് സാധനം വേറെ !!
<<<

ഞാന്‍ ഒരു എന്റേതായ ഒരു പ്രത്യേക മതത്തെ പരിചയപ്പെടുത്തുകയല്ല ചെയ്യുന്നത്. മുസ്‌ലിംകള്‍ മുഴുവന്‍ അംഗീകരിക്കുന്ന ഇസ്‌ലാമിനെയാണ് ഞാനിവിടെ പ്രതിനിധീകരിക്കുന്നത്. മുസ്‌ലിംകളില്‍ എല്ലാവിഭാഗങ്ങളിലും പെട്ടവര്‍ ഇത് വായിക്കുകകയും അനുകൂലിച്ച് അഭിപ്രായം പറയുന്നതില്‍നിന്ന് എന്ത് മനസ്സിലാക്കണം. ഇതാണ് ശരിയായ ഇസ്‌ലാം എന്നുതന്നെ. മുസ്്‌ലിംകള്‍ക്കെതിരില്‍ വ്യത്യസ്ഥ വീക്ഷണമുള്ളവരുണ്ട്. എന്നാല്‍ ഈ ബ്ലോഗില്‍ അവര്‍ക്കൊക്കെ യോജിക്കാവുന്ന കാര്യങ്ങളാണ് ഞാന്‍ പറയുന്നത്. മുസ്‌ലിംകളിലെ ഒരു ന്യൂനപക്ഷം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്്‌ലാമിനെ മറയാക്കാന്‍ ശ്രമിക്കുന്നുണ്ട്. യുക്തിവാദികളുടെ വാദം പോലെ വക്കുപൊട്ടിയ വാദങ്ങളാണ് അവരുടെത്. അതുകൊണ്ടുതന്നെ സംവാദങ്ങളില്‍ പിടിച്ചുനില്‍ക്കാനുള്ള കെല്‍പ് അതിനില്ല. ഇതുതന്നെയാണ് യഥാര്‍ഥ ഇസ്‌ലാം അത്തരം തീവ്രവാദങ്ങളെ അനുകൂലിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവും.

CKLatheef പറഞ്ഞു...

@അപ്പൂട്ടന്‍,

ഇതിന് മുമ്പും ഇപ്പോഴും അധ്യാപകന്‍ ചെയ്തതിനെ ന്യയീകരിക്കുന്നവനല്ല ഞാന്‍, അദ്ദേഹം മനപ്പുര്‍വമല്ല ചെയ്തത് എന്ന് അദ്ദേഹത്തിന് വാദിക്കാം. നമ്മുക്കത് വകവെച്ചുകൊടുക്കുകയും ചെയ്യാം. എങ്കില്‍ ഒരദ്ധ്യാപകന് വേണ്ട സാമൂഹികതയോ ബുദ്ധിയോ അദ്ദേഹം ഉപയോഗിച്ചില്ലെന്ന കാര്യം മറക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ല. ഈ പ്രശ്‌നം ഈ തലത്തിലേക്ക് വരാതെ നോക്കാമായിരുന്നു എന്ന് കരുതുന്നവനാണ് ഞാന്‍. ഒട്ടേറെ സമാന സംഭവങ്ങളുടെ തുടര്‍ചയായിരുന്നു അത് എന്നതിനാല്‍ സ്വാഭാവികമായി അതില്‍ ഗൂഢാലോചനക്ക് സാധ്യതകണ്ടവരെ കുറ്റപ്പെടുത്താനാവില്ല. ചെറിയ അലംഭാവം ഈ പ്രശ്‌നത്തിലൂടനീളം കാണപ്പെടുന്നുണ്ട്.

ജബ്ബാര്‍മാഷ് അദ്ദേഹത്തിന്റെ ബൂലോക ജീവിതത്തില്‍ ഒരിക്കലും സത്യത്തിനോ നീതിക്കോ അല്ല നിലനിന്നത്. അദ്ദേഹത്തിന് തോന്നിയ പോലെ ഖുര്‍ആന്‍ വ്യാഖ്യാനിച്ചും തെറ്റിദ്ധരിപ്പിച്ചും പരസ്പ സ്പര്‍ദ്ദക്ക് വേണ്ടവിധം കാര്യങ്ങളെ വളച്ചൊടിച്ചുമാണ് എഴുതിക്കൊണ്ടിരിക്കുന്നത് എന്റെ ഈ പോസ്റ്റിന് നല്‍കിയ കമന്റുകള്‍ പോലും അതിന് തെളിവാണ്. അദ്ദേഹം ചിലരുടെ പ്രവര്‍ത്തനങ്ങള്‍ വെള്ള പൂശാനും അതേ സമയം ചിലതിന് തെറ്റായ വ്യാഖ്യാനം നല്‍കി പ്രശ്‌നവല്‍ക്കരിക്കാനുമാണ് ശ്രമിക്കുന്നത്. അതുകൊണ്ട് ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ ഉപദേശം കൈകൊണ്ടിരുന്നെങ്കില്‍ ഒരു കുഴപ്പവും ഉണ്ടാകുമായിരുന്നില്ല എന്ന താങ്കളുടെ വാദം അസംബന്ധമാണ്. വസ്തുതതകളെ വസ്തുതകളായി കണ്ടാണ് പരിഹാരം തേടേണ്ടത്. അത് സാധ്യവുമായിരുന്നു. പക്ഷെ പലപ്പോഴും ഇത്തരക്കാരുടെ ശ്രമങ്ങള്‍ കൂടുതല്‍ പ്രശ്‌നസംങ്കീര്‍ണമാക്കുകയാണ് ചെയ്യുന്നത്.

കമന്റ് നല്‍കിയതിന് നന്ദി.

CKLatheef പറഞ്ഞു...

>>> അന്യമതക്കാരുടെ നെഞ്ചില്‍ കയറി ചവിട്ടുനാടകം കളിക്കുന്ന അക്ബറിനും കൂട്ടര്‍ക്കും തിരിച്ചടി നല്‍കണമെന്ന് ചില ക്രിസ്ത്യാനികളെങ്കിലും ഇപ്പോള്‍ ചിന്തിച്ചു തുടങ്ങിയതാണ് പ്രശ്നമാകുന്നത്. ഇതു വരെ മുസ്ലിം സമാധാനവാദികള്‍ക്ക് ഇതു തെറ്റാണെന്നു തോന്നിയില്ല.
വടി കൊടുത്ത് അടി വാങ്ങിയിട്ട് അടി തന്നവരെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. അക്ബറിന്റെയും KIM ന്റെയുമൊക്കെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ മതസൌഹാര്‍ദ്ദം തകര്‍ക്കുമെന്ന് ഞങ്ങളൊക്കെ പതിറ്റാണ്ടുകള്‍ക്കു മുമ്പേ മുന്നറിയിപ്പു തന്നതാണ്. ആരും ഗൌനിച്ചില്ല. <<<

@ഇ.എ. ജബ്ബാര്‍

ഇതിന് മുമ്പും ശേഷവും താങ്കള്‍ നല്‍കിയ രണ്ടുമൂന്ന് കമന്റുകള്‍ നീക്കം ചെയ്യണം എന്ന് കരുതിയതാണ്. എന്നാല്‍ എന്റെ ഈ പോസ്റ്റിന് സഹായകമായ വിധം അങ്ങേ അറ്റം അസഹിഷ്ണുതയും ബുദ്ധിശൂന്യവുമായ ഈ കമന്റുകള്‍ നിലനിര്‍ത്താന്‍ തന്നെ തീരുമാനിച്ചു.

ഇവിടെയെന്നല്ല. ലോകത്ത് ഈ മതങ്ങള്‍ നിലനില്‍ക്കുന്നിടത്തല്ലാം അതിനെ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളും കാണാം. ഹിന്ദുമതവും ക്രിസ്തുമതവും ഇസ്‌ലാം മതവും ഒന്നും ഇതില്‍നിന്ന് ഒഴിവല്ല. തങ്ങളുടെ വിശ്വാസ പ്രമാണങ്ങളും ആചാരങ്ങളും പുസ്തകങ്ങളിലൂടെയും സി.ഡികളിലൂടെയും പ്രചരിപ്പിക്കുന്നു. അതാരും തെറ്റായി കാണുന്നില്ല. മാത്രമല്ല. മനുഷ്യനോടുള്ള ഗുണകാംക്ഷയുടെ തെളിവാണ് അത് ഇതര മനുഷ്യരോടുള്ള സ്‌നേഹവും അതിലുണ്ട്. എന്നാല്‍ ജബ്ബാറിനെപ്പോലുള്ള ഇസ്‌ലാം വിരോധികള്‍ പണ്ടുമുതലേ ഇക്കാര്യത്തില്‍ തീര്‍ത്തും അസഹിഷ്ണുതാപരവും അക്ഷരവിരോധ പരവുമായ സമീപനമാണ് പിന്തുടരുന്നത് എന്ന് ഈ കമന്റ് സൂചിപ്പിക്കുന്നു. സ്വന്തം മതം പ്രചരിപ്പിക്കുന്നതോ ഇതരമതങ്ങളുടെ വിശ്വാസങ്ങള്‍ നിരുപണം ചെയ്യുന്നതോ ഒരു കുറ്റമല്ല. അതുകൊണ്ടാരും പ്രകോപിതരാവാറും ഇല്ല. എന്നാല്‍ ഇത് പ്രകോപനപരമാണ് എന്ന് നിരന്തരം പ്രചരിപ്പിക്കുന്നവര്‍ ഇസ്്‌ലാമിനെതിരെ ഒരു തത്വദീക്ഷയുമില്ലാതെ ആക്ഷേപവും പരിഹാസവും ചൊരിയുന്നവരാണ് എന്നതാണ കൗതുകകരം. ഇപ്പോള്‍ ചിലവിഢികള്‍ തെറ്റായി പ്രവചാകനെതിരെയും മറ്റും പ്രതികരിക്കുന്നത് അക്ബറിന്റെയും കിമ്മിന്റെയും പ്രവര്‍ത്തനഫലമാണ് എന്ന് വരുത്തിതീര്‍ക്കുകയും ചെയ്യുന്നു ഈ മനുഷ്യത്വവിരോധി.

ഇതിലടങ്ങിയ ഇരട്ടത്താപ്പുപോലും മനസ്സിലാകാതെ ഇവര്‍ക്കൊക്കെ പിന്തുണയുമായി നടക്കുന്നത് കാണുമ്പോള്‍ ഒരത്ഭുതവുമില്ല. കാരണം ഏത് പ്രവാചകന്‍മാരെയും പുണ്യപുരുഷന്‍മാരെയും എടുത്ത് നോക്കുക. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും സമൂഹത്തില്‍നിന്ന് എതിര്‍പ്പുകളുണ്ടായിരുന്നു. അവരില്‍ പലരും അത്തരം അക്രമികളുടെ കയ്യാല്‍ തന്നെ വധിക്കപ്പെട്ടു. പ്രവാചകന്‍ മുഹമ്മദ് നബിയോട് നിരന്തരം യുദ്ധത്തിലേര്‍പ്പെട്ട ശത്രുക്കള്‍. അവരെ പിന്താങ്ങുകയും പ്രവാചകനെ ആക്ഷേപിക്കുകയും ചെയ്യുന്ന ഒരു വിഭാഗം എന്നുമുണ്ടാകും.

CKLatheef പറഞ്ഞു...

>>> സ്വന്തം സമുദായത്തെയും മതത്തെയും നന്നാക്കുന്നതിനു പകരം അന്യരുടെ മേക്കിട്ടു കയറി വിദ്വേഷം പ്രചരിപ്പിക്കുക എന്നത് ഇസ്ലാമിസ്റ്റുകളുടെ സ്ഥിരം കലാപരിപാടിയാണ്. എന്തെങ്കിലുമൊരു തിരിച്ചടി വന്നാല്‍ അവര്‍ക്ക് ഹാലിളകുകയും ചെയ്യും !
വിവേകവും പക്വതയും വിവരവുമില്ലാത്ത മന്ദബുദ്ധികള്‍ ഒരു സമുദായത്തെ ആത്മീയമായും രാഷ്ട്രീയമായും ധാര്‍മ്മികമായും നയിക്കുന്നതിന്റെ ദുരന്തം. <<<

ഒന്നാമതായി സ്വന്തം സമുദായത്തെയും അതിലെ ആളുകളെയും നേര്‍വഴിക്ക് നടത്തുക തന്നെയാണ് പ്രധാനം. അതിനുള്ള ശ്രമമാണ് ഖുര്‍ആന്‍ സൂക്തങ്ങള്‍ സന്ദര്‍ഭത്തില്‍നിന്നടര്‍ത്തി തെറ്റായ വ്യാഖ്യാനം നല്‍കി കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനെതിരെ അതിന്റെ ശരിയായ നിലപാട് വ്യക്തമാക്കുന്നത്. എന്നാല്‍ അത് ശരിയല്ല എന്നും മതം തന്നെയാണ് പ്രതിയെന്നും പറഞ്ഞാലെ യുക്തിവാദകള്‍ക്ക് തൃപ്തിയാകൂ.

ഇവിടെ ഹാലിളകുന്നത് യുക്തിവാദികളാണ്. എന്തിനാണ് അതിന്റെ ആവശ്യം എന്ന് എനിക്ക് മനസ്സിലാകുന്നില്ല. മതങ്ങളെല്ലാം കയ്യൊഴിച്ചാല്‍ ഇവിടെ സമാധാനമുണ്ടാകുമോ. മതമില്ലാത്തവരുടെ ചരിത്രം അത്രമനോഹരമായിരുന്നോ. അവര്‍ അക്രമങ്ങളൊന്നും ചെയ്തിട്ടില്ലേ. ഈ പോസ്റ്റിന്റെ തുടര്‍ചയില്‍ അതുകൂടി ഒന്ന് പരിശോധിക്കേണ്ടതുണ്ട്.

ea jabbar പറഞ്ഞു...

ഇവിടെയെന്നല്ല. ലോകത്ത് ഈ മതങ്ങള്‍ നിലനില്‍ക്കുന്നിടത്തല്ലാം അതിനെ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളും കാണാം. ഹിന്ദുമതവും ക്രിസ്തുമതവും ഇസ്‌ലാം മതവും ഒന്നും ഇതില്‍നിന്ന് ഒഴിവല്ല. തങ്ങളുടെ വിശ്വാസ പ്രമാണങ്ങളും ആചാരങ്ങളും പുസ്തകങ്ങളിലൂടെയും സി.ഡികളിലൂടെയും പ്രചരിപ്പിക്കുന്നു. അതാരും തെറ്റായി കാണുന്നില്ല.

---------
ലതീഫേ ! മതം പ്രചരിപ്പിക്കാം. പക്ഷെ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഭൂരിപക്ഷവും അന്യ മതവിശ്വാസികളായിരിക്കെ , പാലിക്കപ്പെടേണ്ട ചില സാമാന്യ മര്യാദയുണ്ട്. അതു പാലിച്ചുകൊണ്ടാണോ ഇവിടെ ഇസ്ലാം മതപ്രചാരകര്‍ പ്രവര്‍ത്തിക്കുന്നത്? ആത്മ പരിശോധന നടത്തണം.

ഞാന്‍ പറയുന്നതിന്റെ അര്‍ത്ഥം ഒരിക്കലും നിങ്ങള്‍ വിശ്വാസികള്‍ക്കു മനസ്സിലാകില്ല.
ഇവിടെ ഹിന്ദു മതക്കാര്‍ ആരും അന്യ മതങ്ങളിലെ തെറ്റും കുറ്റവും അക്കമിട്ടു നിരത്തി ഞങ്ങളുടെ മതമാണു മുന്തിയത് എന്നു സ്ഥാപിക്കുന്ന പ്രചാരണം നടത്താറില്ല. അവര്‍ക്കു മതപ്രചാരണം തന്നെ ഇല്ല എന്നതാണു സത്യം.
ക്രിസ്ത്യാനികളും പൊതുവെ അവരുടെ മതത്തിലെ നന്മകള്‍ മാത്രം ചൂണ്ടിക്കാണിച്ചാണു പ്രചാരണം.
എന്നാല്‍ മുസ്ലിം ഇവാഞ്ചലിസ്റ്റുകള്‍ അങ്ങനെയാണോ? അല്ല എന്നതിനു തെളിവു വേണോ?
കാളപ്പോരു പോലുള്ള മതസംവാദങ്ങള്‍ ഇവിടെ സംഘര്‍ഷം ഉണ്ടാക്കാനല്ലാതെ മറ്റെന്തിനെങ്കിലും ഉപകരിക്കുന്നുണ്ടോ?
ഈ ഏര്‍പ്പാടു തുടങ്ങിവെച്ച ജമാ അത്തുകാര്‍ പിന്നീട് അതു വേണ്ടെന്നു വെക്കാന്‍ എന്താ കാരണം ? ഞാന്‍ പറഞ്ഞതല്ലേ?

V.B.Rajan പറഞ്ഞു...

ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതില്‍ ഭൂരിപക്ഷം പേരും ജോസഫ് മാഷ് തെറ്റ് ചെയ്തു എന്ന് ആവര്‍ത്തിക്കുന്നുണ്ട്. ഒരു കഥാപാത്രത്തിനു മുഹമ്മദ് എന്നു നാമകരണം ചെയ്തതാണ് അദ്ദേഹത്തില്‍ അവര്‍ ആരോപിക്കുന്ന തെറ്റ്. ഈ ചോദ്യം തയ്യാറാക്കുമ്പോള്‍ പ്രവാചകനായ മുഹമ്മദ് നബി തന്റെ മനസ്സിലില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത് അവര്‍ അംഗീകരിക്കാന്‍ തയ്യാറില്ല. ഇത്തരം നിസ്സാര കാര്യങ്ങളെ പെരുപ്പിച്ച് കാണിച്ച് മതവിശ്വാസികളുടെ വികാരം വൃണപ്പെട്ടു എന്നു മുറവിളി കൂട്ടി വിവരമില്ലാത്ത അനുയായികളെ ആയുധം എടുക്കാന്‍ പ്രേരിപ്പിക്കുന്ന മത നേതൃത്വം ഇസ്ലാം സഹോദരന്മാരുടെ ശാപമാണ്.

ഒരു ചെറിയ ഉദാഹരണം ചൂണ്ടിക്കാണിക്കാം.

ഒരു സം‌വാദത്തില്‍ ഒരു ഇസ്ലാം പ്രഭാഷകന്‍ മുഹമ്മദ് നബിയെ അറബികളുടെ ഇടയില്‍ ജീവിച്ച ഒരു അറബി പയ്യന്‍ എന്നു വിശേഷിപ്പിക്കുകയുണ്ടായി. അദ്ദേഹം നബിയെ ബഹുമാനിക്കുകയും ആദരിക്കുകയും, ഇസ്ലാം മത പ്രചരണത്തിനു വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വച്ച വ്യക്തിയുമാണ്. അദ്ദേഹത്തിന്റെ ആ പരാമര്‍ശം ഈ മതത്തിലെ തന്നെ മറ്റൊരു പ്രഭാഷകന്‍ എങ്ങിനെ വിശേഷിപ്പിക്കുന്നുവെന്ന് ഈ വീഡിയോ കേട്ടാല്‍ മനസ്സിലാകും. പ്രവാചകനെ പയ്യനെന്നു വിളിച്ച് അപമാനിച്ചുവെന്നാണ് വാദം. എന്തായാലും മുഹമ്മദിനെ പയ്യനെന്നു വിശേഷിപ്പിച്ചയാള്‍ക്ക് ചേകന്നൂര്‍ മൗലവിയുടെ ഗതിയുണ്ടാകത്തതില്‍ നമുക്ക് ആശ്വസിക്കാം.

പ്രൊഫസര്‍ ജോസഫിന്റെ കാര്യത്തില്‍ ഗവണ്മെന്റും, സ്കൂള്‍ മാനേജ്‌മെന്റും സ്വീകരിച്ച നടപടികള്‍ ധൃതിപിടിച്ചതായിപ്പോയി എന്നു പറയേണ്ടിവരും. ഒരു തെറ്റും ചെയ്യാത്ത അദ്ദേഹത്തെ സപെന്‍ഷന്‍ പിന്‍‌വലിച്ച് എത്രയും പെട്ടെന്ന് ജോലിയില്‍ തിരിച്ചു പ്രവേശിപ്പിക്കുമെന്ന് ആശിക്കാം.

നിസ്സാരകാര്യങ്ങളെ പെരുപ്പിച്ച് സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുന്ന ഇത്തരം ആളുകളെ തിരിച്ചറിയുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടതാണ്. മുസ്ലീം സമൂഹത്തിലെ വിശാലമനസ്കരായിട്ടുള്ള ആളുകളുടെ ശബ്ദം ഉയര്‍ന്നു വരണം. കാലം മാറുന്നതനുസരിച്ച് വിശ്വാസപ്രമാണങ്ങളില്‍ ആവശ്യമായ മാറ്റം ഉണ്ടാകേണ്ടതും, കാലത്തിനു യോജിക്കാത്ത പ്രമാണങ്ങള്‍ ചവറ്റുകുട്ടയില്‍ എറിയേണ്ടതുമാണ്.

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌,
അതുകൊണ്ട്‌ ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ ഉപദേശം കൈകൊണ്ടിരുന്നെങ്കിൽ ഒരു കുഴപ്പവും ഉണ്ടാകുമായിരുന്നില്ല എന്ന താങ്കളുടെ വാദം അസംബന്ധമാണ്‌

പണ്ട്‌ എന്റെ രണ്ട്‌ ബന്ധുക്കൾ തമ്മിൽ ഒരു ചില്ലറ തർക്കമുണ്ടായി. അതിലൊരാൾ എന്റെ വീട്ടിലിരുന്ന് വലിയ വിഷമത്തോടെയും രോഷത്തോടെയും സംസാരിച്ചു, മറ്റേയാളുടെ തെറ്റിനെക്കുറിച്ച്‌. ഞാൻ സംസാരിച്ചതുമുഴുവൻ തെറ്റുചെയ്തു എന്ന് പറയപ്പെട്ടയാളുടെ ഭാഗമായിരുന്നു, കാരണം ഞാനും വികാരത്തോടെ സംസാരിച്ചയാളുടെ ഭാഗത്തുനിന്ന് സംസാരിച്ചിരുന്നെങ്കിൽ അവർക്കിടയിലെ വിടവ്‌ വീണ്ടും വലുതാകുകയേയുള്ളു എന്നായിരുന്നു എന്റെ നിലപാട്‌. അന്നത്തെ ആ സംസാരത്തിനിടയിൽ പ്രസ്തുതവ്യക്തി എന്നോടും കുറേ ദേഷ്യപ്പെട്ടു സംസാരിച്ചു, ഞാൻ തെറ്റ്‌ ചെയ്തയാളുടെ ഭാഗത്തുനിന്നാണ്‌ സംസാരിക്കുന്നത്‌ എന്നും പറഞ്ഞ്‌.
ഇവിടെ രണ്ടാമത്തെയാൾ തെറ്റ്‌ ചെയ്തോ ഇല്ലയോ എന്ന് എനിക്ക്‌ ഉറപ്പിച്ച്‌ പറയാനാവില്ല, അയാൾക്ക്‌ അയാളുടേതായ ന്യായീകരണം ഉണ്ടാകും. ആദ്യത്തെയാൾക്ക്‌ വിരോധം തോന്നാനും അയാളുടേതായ കാരണം ഉണ്ടാകും. അപ്പോൾ, എന്നെ സംബന്ധിച്ചിടത്തോളം, കൂടുതൽ പ്രശ്നം ഒഴിവാക്കാൻ നല്ലത്‌ തെറ്റുകാരനായി ചിത്രീകരിക്കപ്പെട്ടയാളുടെ ഭാഗം പറയുക എന്നതാണ്‌, പബ്ലിക്കായെങ്കിലും ആ സ്റ്റാന്റ്‌ ആണ്‌ നല്ലത്‌.

ഞാൻ എഴുതിയത്‌ ഈ വിവാദത്തിന്റെ തുടക്കത്തിൽ ജബ്ബാർ മാഷ്‌ ജോസഫ്‌ എന്ന അദ്ധ്യാപകന്‌ പറയാനുള്ളത്‌ പോസ്റ്റാക്കി ഇട്ട കാര്യമാണ്‌. On the positive side, ജബ്ബാർ മാഷ്‌ ചെയ്തതും അത്തരത്തിലൊന്നാണെന്നാണ്‌ ഞാൻ കരുതുന്നത്‌. ഒരു കുഴപ്പവും ഉണ്ടാകുമായിരുന്നില്ല എന്ന്‌ പറയാനൊന്നും ഞാനാളല്ല, പക്ഷെ കുറച്ചെങ്കിലും മാറ്റമുണ്ടായേനെ എന്നേ ഞാൻ പറഞ്ഞുള്ളു. അതെങ്ങിനെ മനസിലാക്കണം എന്നത്‌ താങ്കളുടെ ഇഷ്ടം. അദ്ദേഹത്തിന്റെ ഉദ്ദേശ്യം അതല്ല എന്ന് താങ്കൾക്കു കരുതാം, കാരണം ആ അഭിപ്രായം താങ്കളുടെ വശവുമായി ചേർന്ന് പോകുന്നതല്ല.

ഗൂഢാലോചന കണ്ടവരെ കുറ്റം പറയാനൊന്നും ഞാനില്ല, അതൊരു വ്യക്തിപരമായ കാഴ്ചപ്പാട്‌. പക്ഷെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി, അത്‌ മതനേതാവും ആകാം, പല സംഭവങ്ങളേയും കോർത്തിണക്കി ഇതിലൊരു ഗൂഢാലോചന ഉണ്ടെന്ന്‌ പറഞ്ഞാൽ എന്തായിരുന്നേനെ അവസ്ഥ? "അതായിരുന്നു ഒരു പൊതുവികാരമെങ്കിൽ" എന്ന് ഞാൻ എടുത്തുപറഞ്ഞതുമാണ്‌. അതിൽ അപകടമൊന്നുമില്ലെന്ന് ലതീഫ്‌ കരുതുന്നുണ്ടോ? ഈ വിഷയത്തിലും അൽപം സംയമനം വേണമെന്ന് പറയുന്നതുപോലും സമുദായത്തിന്‌ എതിരായ പരാമർശമാണെന്ന് കാണുന്നവർ എന്ത്‌ മൈത്രിയാണ്‌ പുലർത്തുന്നത്‌?

അപ്പൂട്ടൻ പറഞ്ഞു...

Blasphemy ഒരു ക്രിമിനൽ കുറ്റമായി ഇൻഡ്യ അംഗീകരിച്ചിട്ടില്ല. പല ജനാധിപത്യരാജ്യങ്ങളിലും Blasphemy law ദുർബലമാക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്‌ എന്നാണ്‌ എന്റെ അറിവ്‌.

എങ്കിലും സമൂഹങ്ങളിലെ വിഭാഗങ്ങൾ തമ്മിലടിക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നത്‌ തടയേണ്ടകാര്യം തന്നെയാണ്‌. മറ്റൊരു രീതിയിലാണ്‌ ഇവിടെയൊക്കെ കാര്യങ്ങൾ കാണുന്നത്‌. ഒരു സമൂഹവിഭാഗത്തിനെതിരെ hate-speech നടത്തുകയോ മറുവിഭാഗത്തിനെതിരെ അക്രമാസക്തരാക്കുംവിധം പ്രസംഗിക്കുകയോ ചെയ്യുന്നതാണ്‌ കുറ്റകരം ആയി നിർവ്വചിക്കപ്പെട്ടിട്ടുള്ളത്‌.

ഇതിൽ ഹേറ്റ്‌ സ്പീച്ച്‌ എന്നാൽ എന്താണെന്നത്‌ കൃത്യമായി മനസിലാക്കുക ചിലപ്പോൾ പ്രയാസമാണ്‌, കാരണം മിക്കവാറും അതേറ്റെടുക്കുന്നത്‌ മത-സമുദായ സംഘടനകളാണ്‌. പലപ്പോഴും ഒരു general feeling-നേക്കാൾ ചിലരുടെ വ്യാഖ്യാനങ്ങൾ ആണ്‌ ഒരു പരാമർശം ഹേറ്റ്‌ സ്പീച്ച്‌ ആണോ അല്ലയോ എന്നൊക്കെ ആയിത്തീരുന്നതും ആ പ്രത്യേക സമൂഹത്തിന്റെ വികാരം ആയിത്തീരുന്നതും. (മതമില്ലാത്ത ജീവൻ ഒക്കെ പ്രശ്നമായത്‌ അങ്ങിനെയാണല്ലൊ) അതിൽ പങ്കെടുത്ത ആളുകളെ വിമർശിച്ചാലും ഉണ്ടാകും ഇതേ "വികാരം".

ഇത്‌ വിലകുറച്ചുകാണുന്നില്ല, പക്ഷെ പരിധി വിടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്‌ വികാരം വ്രണപ്പെട്ടു എന്ന്‌ അവകാശപ്പെടുന്നവർ തന്നെയാണ്‌. തീപ്പെട്ടി കയ്യിലിരിക്കുന്നത്‌ സ്വാധീനമുള്ള നേതാക്കളുടെ തന്നെയാണ്‌, അല്ലാതെ വിമർശനബുദ്ധ്യാ മതവിശ്വാസത്തെ കാണുന്ന യുക്തിവാദികളല്ല.

ea jabbar പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

ea jabbar said.,

>>> ലതീഫ് ഉദ്ധരിച്ച ഈ വാക്യം ഇങ്ങനെയാണല്ലോ കാണുന്നത്:
കുറ്റകരമായത്‌ അവര്‍ പറയുന്നതില്‍ നിന്നും നിഷിദ്ധമായ സമ്പാദ്യം അവര്‍ തിന്നുതില്‍ നിന്നും പുണ്യപുരുഷന്‍മാരും പണ്ഡിതന്‍മാരും അവരെ തടയാതിരുന്നത്‌ എന്ത്കൊണ്ടാണ്‌? അവര്‍ ചെയ്ത്‌ കൊണ്ടിരിക്കുന്നത്‌ വളരെ ചീത്ത തന്നെ.[5-63]<<<

തൊട്ടടുത്ത സൂക്തത്തിലാണ് ഞാന്‍ ഉദ്ധരിച്ച ഭാഗമുള്ളത്. നമ്പര്‍ തെറ്റിയതാണ്. ചൂണ്ടികാണിച്ചതിന് നന്ദി. ശരിയായ റെഫ.നമ്പര്‍ (5:64)

CKLatheef പറഞ്ഞു...

@ea jabbar

>>> ലതീഫേ ! മതം പ്രചരിപ്പിക്കാം. പക്ഷെ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഭൂരിപക്ഷവും അന്യ മതവിശ്വാസികളായിരിക്കെ , പാലിക്കപ്പെടേണ്ട ചില സാമാന്യ മര്യാദയുണ്ട്. അതു പാലിച്ചുകൊണ്ടാണോ ഇവിടെ ഇസ്ലാം മതപ്രചാരകര്‍ പ്രവര്‍ത്തിക്കുന്നത്? ആത്മ പരിശോധന നടത്തണം. <<<

അത്മ പരിശോധന എല്ലായ്‌പോഴും എല്ലാവരും നടത്തിക്കൊണ്ടിരിക്കണം. എന്നുതന്നെയാണ് എന്റെയും പക്ഷം. ഏത് രാജ്യത്തിലാണെങ്കിലും ഏത് സന്ദര്‍ഭത്തിലാണെങ്കിലും അതെങ്ങനെ നിര്‍വഹിക്കണം എന്ന് സ്വാഭാവികമായും ഇസ്്‌ലാമില്‍ തന്നെ വ്യക്തമായ നിര്‍ദ്ദേശമുണ്ട്. പലകാര്യത്തിലെന്ന വിധം അത് അവഗണിക്കുന്നവര്‍ ഖുര്‍ആനിലേക്ക് തന്നെയാണ് തിരിച്ചുപോകേണ്ടത്. മത സംവാദങ്ങള്‍ തുടക്കം കുറിച്ചവര്‍ക്ക് അതിന്റെ രീതിശാസ്ത്രത്തെക്കുറിച്ച് വ്യക്തമായ ബോധമുണ്ടായിരുന്നു. അത്തരം പരിപാടികള്‍ ഒന്നിനുപിറകെ ഒന്നായി നടന്നു. ആദ്യത്തെ സംവാദത്തില്‍ പങ്കെടുത്തവര്‍തന്നെ പിന്നെയും പങ്കെടുത്തു. പറയാനുള്ളവര്‍ ആരെയും പ്രകോപിപ്പിക്കാതെ അവര്‍ക്ക് പറയാനുള്ളത് പറഞ്ഞു. തെരഞ്ഞെടുപ്പിനുള്ള അവകാശം കേള്‍വിക്കാര്‍ക്ക് വിട്ടുകൊടുത്തു. എന്നാല്‍ ചിലര്‍ മനസ്സിലാക്കിയത്. കൂടുതല്‍ വ്യക്തതവരുത്തിയിട്ടേ വേദി വിടാവൂ എന്നാണ്. ഇതോടെ സംവാദത്തിന്റെ മട്ടുമാറി. സദസില്‍ ഒരു വിഭാഗം ശ്വാസം അടക്കിപിടിച്ചിരിക്കേണ്ടിവന്നു. ചിന്തകള്‍ക്ക് പരകരം വികാര പ്രകടനങ്ങളും നടന്നു. അതുകൊണ്ട് അത്തരം സംവാദത്തിന് ഒരിക്കള്‍ പങ്കെടുത്തവര്‍ പിന്നീട് വിളിച്ചാല്‍ വരാതെയായി. ഇത്രയും കാര്യങ്ങള്‍ എനിക്ക് കണ്ടും കേട്ടും അനുഭവമുള്ളതാണ്.

എന്നാല്‍ പോലും സംവാദം പാടില്ലെന്നതോ, മതപ്രചരണം തെറ്റാണെന്നോ പറയുന്നത്. മനുഷ്യനെയും മനുഷ്യബുദ്ധിയെയും പരിഹസിക്കുന്നതിന് തുല്യമാണ്. സഭ്യതയുടെ സീമകള്‍ ലംഘിക്കാതെ അത് നടക്കട്ടേ.

CKLatheef പറഞ്ഞു...

പ്രിയ രാജന്‍ ,

താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. അതോടൊപ്പം കാലത്തിന് യോജിക്കാത്ത പ്രമാണങ്ങള്‍ ചവറ്റുകൊട്ടയിലെറിയണമെന്നത് ഇസ്‌ലാമിനെക്കുറിച്ചാണ് താങ്കളുദ്ദേശിച്ചതെങ്കില്‍. അതില്‍ വിയോജിപ്പുമുണ്ട്. അത് എറിയണം എന്ന് പറഞ്ഞതില്ല. കാലത്തിന് യോജിക്കാത്ത വിശ്വാസ പ്രമാണം എന്ന് പറഞ്ഞതിനാണ്. അതേ വിശ്വാസ പ്രമാണങ്ങള്‍തന്നെ ചിലര്‍ കൊണ്ടുനടക്കുമ്പോള്‍ അത്തരത്തില്‍ തോന്നാത്തതില്‍നിന്ന് മനസ്സിലാക്കേണ്ടത്. വിശ്വാസ പ്രമാണത്തിന്റെ കുറ്റമല്ല എന്നാണ്.

താങ്കള്‍ നല്‍കിയ ലിങ്ക് ഇവിടെ ചര്‍ചയാക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതില്‍നിന്ന് പൊതുവായി മനസ്സിലാക്കേണ്ട ഒരു കാര്യം. 40 വയസുവരെ ഒരു സാധാരണ അറബി പയ്യനായിട്ടാണ് മുഹമ്മദ് നബി(സ) ജീവിച്ചത് എന്ന പരാമര്‍ശത്തില്‍ പ്രകോപനമൊന്നുമില്ല. അതേ പോലെത്തനെ കവിതയില്‍ നീ എന്ന് വിളിച്ചതിലും പ്രത്യേകിച്ചും മിക്ക ഭാഷയിലും നീ, നിങ്ങള്‍, താങ്കള്‍ എന്നതിനൊക്കെ ഒരു പദമേ ഉള്ളൂ.

ഇസ്‌ലാമിലെന്നല്ല ലോകം മുഴുവന്‍ മനുഷ്യസമൂഹം വിലകല്‍പിക്കുന്ന കാര്യമാണ്. വ്യക്തിഹത്യയും മരിച്ചുപോയ ബഹുമാന്യവ്യക്തിത്വങ്ങളെ പരിഹസിക്കുന്നതും അപഹസിക്കുന്നതും ഒരു മോശമായ കാര്യമാണെന്നത്. ഇതില്‍ മതമുള്ളവരും ഇല്ലാത്തവരുമൊന്നും ഒഴിവല്ല. മുഹമ്മദ് നബിയെ പോലെ ഇത്രയും അപഹസിക്കപ്പെടുന്ന ഒരു വ്യക്തിത്വം മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. അദ്ദേഹത്തെ പോലെ മോശമായി എഴുതപ്പെട്ട പുസ്തകങ്ങള്‍ നിരന്തരം സൗജന്യമായും അല്ലാതെയും വിതരണം ചെയ്തുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ആശയങ്ങളെ വിമര്‍ശിക്കാം, അദ്ദേഹത്തിന്റെ ചെയ്തികളെ ചോദ്യം ചെയ്യാം. അതൊന്നും ആരും വിലക്കിയിട്ടില്ല. താങ്കള്‍ നല്‍കിയ ലിങ്കിന്റെ അവസാനം നോക്കുക. അതേ സമയം മാന്യമായ സംവാദം പോലും സംശയത്തോടെ വീക്ഷിക്കുകയും അത് പാടില്ല മറ്റുമതങ്ങളെ പ്രകോപിപ്പിക്കും എന്ന് പറയുന്നതും യുക്തിവാദികളാണ് എന്നത് അവരെ ലജ്ജിപ്പിക്കേണ്ടതാണ്. സംവാദം ഒട്ടും മാന്യമല്ലാത്തവിധം നടത്തി അതില്‍തന്നെ ജീവിക്കുന്ന ഒരു വിഭാഗം ഇങ്ങനെ പറയുന്നത് പരിഹാസ്യമായി അവര്‍ക്ക് തന്നെ തോന്നേണ്ടതാണ്.

എന്തൊക്കെ പറഞ്ഞാലും ഏത് സമൂഹത്തിനും പൊതുവായ ചില സവിശേഷതകളുണ്ടാകും. കൃത്യമായ ചിട്ടവട്ടങ്ങള്‍ക്കകത്ത് അതിനെ തളക്കാനാവില്ല. അതിനെ തളക്കാന്‍ ശ്രമിച്ചാല്‍ നടക്കുകയുമില്ല. ഇക്കാര്യത്തില്‍ യുക്തിവാദികളുടെതെന്ന് പറഞ്ഞ് ഇവിടെ നല്‍കപ്പെടുന്ന അഭിപ്രായങ്ങള്‍ ഒട്ടും യുക്തിയില്ലാത്തതാണ്. അതുകൊണ്ട് തന്നെ അപ്രായോഗികവും. അവ നടപ്പാക്കുന്ന പക്ഷം പ്രശ്‌നം പരിഹരിക്കാനല്ല സങ്കീര്‍ണമാക്കാനാണ് ഉപകരിക്കുക.

ഈ പ്രശ്‌നം കോളേജ് ക്യാമ്പസിനകത്ത് തന്നെ പരിഹരിക്കാമായിരുന്നു എന്ന ചിന്തിക്കുന്നവരില്‍ ഒരാളാണ് ഇയ്യുള്ളവന്‍. പ്രതിഷേധമറിയിച്ച കുട്ടികളുടെ വാക്കുകള്‍ മുഖവിലക്കെടുക്കുകയും ഉചിതമായ തീരുമാനം എടുക്കുകയും ചെയ്തിരുന്നെങ്കില്‍ അവിടെ അവസാനിക്കുമായിരുന്നു. എന്നാല്‍ അത് പുറത്തെത്തുകയും ജനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തപ്പോഴും. ശരിയായ വിധത്തിലാണ് കൈകാര്യം ചെയ്തത് എന്ന് തോന്നുന്നില്ല. മറിച്ച് അതിന്റെ പ്രതികരണങ്ങള്‍ മോശമായ രൂപത്തിലേക്ക് നീങ്ങിത്തുടങ്ങിയപ്പോഴാണ്. നടപടികള്‍ സ്വീകരിച്ചത്. അതുകൊണ്ട് കൂടുതല്‍ കുഴപ്പത്തിലാകാതെ രക്ഷപ്പെട്ടു എന്നാണ് കരുതേണ്ടത്.

ഇത്തരം കാര്യങ്ങള്‍ പരിഹരിക്കാനുള്ള ഉപാധികള്‍ നിയമവ്യവസ്ഥയും ജനാധിപത്യസംവിധാനങ്ങളും തന്നെയാണ്. അതവഗണിച്ച് നിയമം കയ്യിലെടുക്കുന്നതും അക്രമത്തിലേക്ക് തിരിയുന്നതും കര്‍ശനമായി നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ആദ്യത്തേത് തെറ്റായിരിക്കെത്തന്നെ അതിനെ തെറ്റുകൊണ്ട് നേരിട്ട രീതി അങ്ങേ അറ്റം അപലപനീയമാണ്. അധ്യാപകനേറ്റ മുറിവിനേക്കാള്‍ ഈ സംഭവം പരിക്കേല്‍പിക്കുന്നത് ബന്ധപ്പെട്ട മതത്തിന് തന്നെയാണ്. അധ്യാപകനെ ന്യായീകരിച്ചോ അദ്ദേഹത്തിനെതിരെ നടപടിയെടുത്തവരെ കുറ്റം പറഞ്ഞോ അല്ല ഇനിയും ഇത്തരം സംഭവങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കേണ്ടത്. മേലില്‍ ജാഗ്രത പുലര്‍ത്തിക്കൊണ്ടും പരസ്പരം തിരിച്ചറിഞ്ഞ് ബഹുമാനിച്ചുകൊണ്ടുമായിരിക്കണം. കേരളത്തിലെ പൊതുസമൂഹത്തിന് ഇനിയും അത് സാധിക്കും. അക്രമികളെ അവരാരായിരുന്നാലും ഒറ്റപ്പെടുത്താനും അകറ്റിനിര്‍ത്താനും നാം കൂട്ടായി സന്നദ്ധരാവുക.

CKLatheef പറഞ്ഞു...

അപ്പുട്ടന്‍ ,

പലതിനോടും എനിക്ക് വിയോജിപ്പുണ്ടെങ്കിലും താങ്കളുടെ കാഴ്ചപ്പാടിനെ വിലമതിക്കുന്നു. ചില കാര്യങ്ങള്‍ പരിധിവിടുമ്പോഴാണ് ഗൂഢാലോചന സംശയിക്കുന്നത്. ഈ പ്രശ്‌നത്തില്‍ തന്നെ അദ്ദേഹം പറഞ്ഞത് മുഖവിലക്കെടുക്കുമായിരുന്നു, തന്റെ വിദ്യാര്‍ഥികളില്‍ ഒരു വിഭാഗത്തിന് പ്രയാസമായി മാറിയപ്പോള്‍ തന്നെ അദ്ദേഹം യുക്തമായ ഒരു തീരുമാനം എടുത്തിരുന്നെങ്കില്‍ അദ്ദേഹമിട്ട ചോദ്യം ആ കോളേജില്‍ ടൈപ്പുചെയ്ത് അവിടെ പരീക്ഷ നടത്തുന്ന അവസ്ഥയില്‍ അതൊട്ടും പ്രയാസമാകുമായിരുന്നില്ല. അതുകൊണ്ട് തുടര്‍ചയായ ഒരു പാട് സംഭവപരമ്പരകളുടെ ഇടക്ക് ഇങ്ങനെ വാശിയോടെ കൈകാര്യം ചെയ്യപ്പെട്ടതുകൊണ്ടാണ് ചിലര്‍ ഗൂഢാലോചന ചിന്തിച്ചത്. കൈവെട്ടിയതും ആരും പറയാതെ തന്നെ എട്ടോ പത്തോ പേരുടെ പ്രവര്‍ത്തനമായി മാത്രം കാണാതെ ഒരു ഗൂഢാലോചന എന്ന നിലക്ക് തന്നെ കൈകാര്യം ചെയ്യുമ്പോള്‍ നാം അതില്‍ അത്ഭുതപ്പെടുന്നില്ലല്ലോ. ഇനി ഒരാളാണ് വെട്ടിയത് എന്ന് വെക്കുക. ഞാന്‍ എനിക്ക് തോന്നിയിട്ട് ചെയ്തതാണ് എന്ന് പറഞ്ഞാല്‍ നാം അത് അംഗീകരിച്ച അന്വേഷണം അവിടെ അവസാനിപ്പിക്കുമോ.

സംയമനം എല്ലാ കാര്യത്തിലും വേണം. അതുണ്ടെങ്കില്‍ അതിന്റെ പ്രയോജനം നാം മൊത്തത്തില്‍തന്നെയാണ് അനുഭവിക്കുക. അതില്ലാത്തതിന്റെ ദോശവും കേരളീയരായ നാം പൊതുവായി തന്നെ അഭിമുഖീകരിക്കണം.

മതത്തെ വിമര്‍ശിക്കുന്നവരാണ് യുക്തിവാദികള്‍ എന്ന അവസ്ഥ അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. മതത്തെ തകര്‍ക്കുക എന്ന ലക്ഷ്യം വെച്ചാണ് അവര്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം സന്ദര്‍ഭം അതിന് എങ്ങനെ ഉപയോഗപ്പെടുത്താം എന്നവര്‍ ചിന്തിക്കുന്നു. അതിന് വേണ്ടത് ഇത്തരം സന്ദര്‍ഭങ്ങളാണ് എന്നവര്‍ കണക്കുകൂട്ടുന്നു. ഇത്തരം കാര്യങ്ങളില്‍ എരിത്തീയില്‍ എണ്ണ ഒഴിക്കാനുള്ള ശ്രമം അവരുടെ ഭാഗത്തുനിന്ന് കാണുന്നതിന്റെ കാരണവും മറ്റൊന്നല്ല.

Jack Rabbit പറഞ്ഞു...

Latheef said
"മനസ്സിലാക്കേണ്ട കാര്യം. പ്രവാചക നിന്ദക്ക് വധശിക്ഷയോ കൈവെട്ടോ ഇസ്്‌ലാമിക ശിക്ഷാവിധികളില്‍ പറഞ്ഞിട്ടില്ല."

Could you explain this verse Sura 5.33 ?

അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍ അധര്‍മം വളര്‍ത്തുന്നതിനു യത്നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ, വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ അല്ലെങ്കില്‍ നാടുകടത്തപ്പെടുകയോ ആകുന്നു. ഇത് അവര്‍ക്ക് ഇഹത്തില്‍ ഏര്‍പ്പെടുത്തുന്ന അപമാനമാകുന്നു. പരലോകത്തിലോ, ഇതെക്കാള്‍ ഭയങ്കരമായ ശിക്ഷയാണവര്‍ക്കുള്ളത്. പക്ഷേ, നിങ്ങള്‍ അവരെ പിടികൂടുംമുമ്പ് പശ്ചാത്തപിച്ചവരുടെ കാര്യമോ-നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്, അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമാണെന്ന്.

I expect you will tell that this is said in the historical context of war and so cannot be applicable. But do you know about practice of abrogation which means chronologically later verses in Koran can cancel an earlier verse. This is problematic to those who want to give moderate interpretation to the Koran, since all the verses advocating tolerance have been abrogated by the verses of the sword. On the other hand, a rationalist can question why there should be abrogation if the Koran is the eternal word of God and is true and valid always.

CKLatheef പറഞ്ഞു...

@Jack Rabbit ,

ഇത്തരം കാര്യങ്ങളൊക്കെ നേര്‍ക്ക് നേരെ സാദാ ഐഡിയില്‍തന്നെ പറയാമല്ലോ.:)

പ്രവാചകനിന്ദക്ക് നേര്‍ക്ക് നേരെ ഒരു ശിക്ഷവിധിച്ചിട്ടില്ല എന്ന എന്റെ പ്രസ്താവന തെറ്റാണെന്ന് തെളിയിക്കാനാണ് ഈ സൂക്തം നല്‍കിയത് എന്ന് മനസ്സിലാക്കുന്നു. എന്നാല്‍ പ്രത്യക്ഷത്തില്‍ തന്നെ അതല്ല എന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നത് കൊണ്ടാകാം. മുസ്ലിംകള്‍ക്കിടയില്‍ വ്യത്യസ്ഥമായ ചര്‍ചയുള്ള practice of abrogation കൂട്ടുപിടിച്ചത്. ഈ സൂക്തത്തെ വ്യാഖ്യാതാക്കള്‍ ഒരിക്കലും പ്രവാചകനിന്ദക്കുള്ള ശിക്ഷയായിട്ട് കാണുന്നില്ല.

ഇസ്‌ലാം എന്നത് കേവലമതമല്ല. ഒരു ഭരണവ്യവസ്ഥകൂടി അതിനുണ്ട്. അത് നടപ്പാകുന്നിടത്ത് ഭരണകൂടത്തിനെതിരെ സായുധമായി തിരിയുന്ന ഗ്രൂപുകളെയും വ്യക്തികളെയും എങ്ങനെ നേരിടണം എന്ന കാര്യമാണ് ഇവിടെ പറയുന്നത്. വിവിധ ശിക്ഷകള്‍ പറഞ്ഞതില്‍നിന്ന് യുക്തമായ ഒരു രീതി അവലംബിക്കാം എന്ന് വരുന്നു. അതുതന്നെ പിടിക്കപ്പെടുന്നതിന് മുമ്പ് പശ്ചാതപിച്ചാല്‍ വിട്ടുവീഴ നല്‍കണമെന്നും ഉണര്‍ത്തുന്നു. ഇതുവെച്ച് ഇന്ന് വിവിധരാജ്യങ്ങള്‍ ഇത്തരക്കാര്‍ക്ക് നല്‍കുന്ന ശിക്ഷയെക്കുറിച്ചും ചിന്തിക്കുക. ഇതൊന്നും 'നസ്ഖ്' ചെയ്യപ്പെട്ട സൂക്തമല്ല. ഇസ്‌ലാമിക ഭരണകൂടമുള്ളിടത്ത് ഈ സുക്തങ്ങള്‍ പ്രസക്തമാണ്. യുക്തിവാദികള്‍ തോന്നിയത് പോലെ ഓരോന്ന് പറയുന്നതിനനുസരിച്ച് ഇതിലൊക്കെ മാറ്റം വരുത്തണമെന്ന് ഒരു വിഢിക്ക് പോലും തോന്നുകയില്ല. അതിന് അവരുടെതായ ഒരു വിദ്വേഷമനസ്സ് വേറെത്തന്നെ ലഭിക്കേണ്ടതുണ്ട്.

ഈ സൂക്തം വ്യാഖ്യാന സഹിതം വായിക്കുക. ബാക്കി സംശയങ്ങള്‍ അവിടെ തീരേണ്ടതാണ്.

Fazil പറഞ്ഞു...

ea jabbar പറഞ്ഞു...
ഞാന്‍ പറയുന്നതിന്റെ അര്‍ത്ഥം ഒരിക്കലും നിങ്ങള്‍ വിശ്വാസികള്‍ക്കു മനസ്സിലാകില്ല.
ഇവിടെ ഹിന്ദു മതക്കാര്‍ ആരും അന്യ മതങ്ങളിലെ തെറ്റും കുറ്റവും അക്കമിട്ടു നിരത്തി ഞങ്ങളുടെ മതമാണു മുന്തിയത് എന്നു സ്ഥാപിക്കുന്ന പ്രചാരണം നടത്താറില്ല. അവര്‍ക്കു മതപ്രചാരണം തന്നെ ഇല്ല എന്നതാണു സത്യം.
ക്രിസ്ത്യാനികളും പൊതുവെ അവരുടെ മതത്തിലെ നന്മകള്‍ മാത്രം ചൂണ്ടിക്കാണിച്ചാണു പ്രചാരണം.


മാഷെ, അപ്പൊ താങ്കള്‍ ചെയ്യുന്നത് എന്താണ്? താങ്കള്ക് യുക്തിവാദം പ്രചരിപ്പിക്കാന്‍ അതിലെ നല്ല കാര്യങ്ങളെ മാത്രം highlight ചെയ്‌താല്‍ പോരെ, അതിനു ഇസ്ലാമിനെ എതിര്‍കുന്നത് എന്തിനാണ്?

Fazil പറഞ്ഞു...

ജബ്ബാര്‍ മാഷിന്‍റെ ബ്ലോഗില്‍ ഔദ്യോകികമായി രണ്ടു തരം മനുഷ്യര്‍ ആണ് ഉള്ളത്. വിശ്വാസികളും അവിശ്വാസികളും; വിശ്വാസികള്‍ എപ്പോഴും മുസ്ലിങ്ങള്‍ ആണെന്നത് അനൌദ്യോകികം മാത്രം. ഞാന്‍ ഈ രണ്ടു വിഭാകങ്ങളുടെയും സമീപകാല ചരിത്രം ഒന്ന് പഠിച്ചു. അതില്‍ നിന്ന് കിട്ടിയ ഒരു വിവരം അദ്ധേഹത്തിന്റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തപ്പോള്‍ അത് ഡിലീറ്റ് ചെയ്യപ്പെട്ടു. അത് ഇവിടെ വീണ്ടും പോസ്റ്റ്‌ ചെയ്യുന്നു. മാഷ് 1400 വര്‍ഷങ്ങള്‍ക് മുന്‍പുള്ള ചരിത്രം മാത്രം പറയുമ്പോള്‍, 100 വര്‍ഷങ്ങള്‍ക് മുന്‍പുള്ള ചരിത്രം മറച്ചു വച്ച് തെറ്റിദ്ധരിപ്പിക്കുന്നതാര്? എന്നായിരുന്നു എന്‍റെ ചോദ്യം. ഇങ്ങനെ ചോദിക്കുന്നത് അത്ര ഭയങ്കര തെറ്റാണോ?

എങ്ങനെയാണോ മാഷ്‌ ഈ ലോകത്തെ മുസ്ലിങ്ങളെ മത തീവ്രവാദികളുമായി ബന്ധിപ്പിച്ചത്, അതെ രീതിയില്‍ തന്നെ യുക്തിവാദികള്‍ മവോഇസ്റ്റുകളുമായും ബന്ധപ്പെട്ടുകിടക്കുന്നു.

1. മുസ്ലിമുകളുടെ പ്രത്യയശാസ്ത്രം ആണ് ഇസ്ലാം. അതുപോലെ യുക്തിവാദികള്‍ ഉണ്ടാക്കിയ പ്രത്യയശാസ്ത്രം കമ്യുണിസം.
2. മുസ്ലിം ആശയങ്ങളെ അടിസ്ഥാനമാകിയാണ് മത തീവ്രവാദം വളര്‍ന് വന്നത്. കമ്യുണിസത്തിന്റെ ഒരു പതിപ്പായ മവോഇസം (ഒരുകാലത്ത് ഇന്ത്യയില്‍ നക്സലിസം ആയും വളര്‍നു) ഒടുവില്‍ ഇപ്പോള്‍ നിരപരാധികളെ കൊന്നൊടുക്കുന്ന ടെററിസത്തില്‍ എത്തി നില്‍കുന്നു. കമ്യുണിസം കാലഹരണപ്പെട്ടു എന്ന് നിര്‍മാതാക്കള്‍ തന്നെ അവകാശപ്പെടുന്നുണ്ട്. പക്ഷെ വിപ്ലവ ആശയങ്ങള്‍ ഊട്ടി വളര്‍ത്തി ഉണ്ടാക്കിയ വിഷസര്‍പ്പങ്ങളെ ആര് നിയന്ത്രിക്കും? ഓരോ വര്‍ഷവും ഇന്ത്യയില്‍ മുസ്ലിം തീവ്രവാതികള്‍ കൊല്ലുനതിന്റെ എത്ര ഇരട്ടിയാണ് ദിവസേന മവോഇസ്റ്റുകള്‍ കൊല്ലുന്നത്. ഇനി കേരളത്തിലെ ജനാതിപത്യ കമ്യൂണിസ്റ്റുകാരും നരനായാട്ടിന്റെ കാര്യത്തില്‍ പിന്നിലല്ല. ഇവരല്ലേ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് ആദ്യാപകന്‍റെ തല വെട്ടിയത്. അന്ന് കമ്യൂണിസം നിരോധിക്കണം എന്ന് പറഞ്ഞു ആരും ബ്ലോഗ്‌ എഴുതിയതായി അറിവില്ല.

യുക്തിവാദികളുടെ യുക്തി ശൂന്യതയുടെ ഏറ്റവും നല്ല ഉദാഹരണമാണ് കമ്യൂണിസത്തിന്റെ തകര്‍ച്ച. കാരണം കമ്യൂണിസം ലോകത്തിലെ ഏറ്റവും വലിയ യുക്തിവാദി ബുദ്ധിജീവികളാണ് നിര്‍മ്മിച്ചത്‌.
Vladimir Lenin - ലെനിനിസം, Joseph Stalin - സ്റ്റാലിനിസം, Mao Zedong - മാവോഇസം, Leon Trotsky - ട്രോട്സ്കയിസം, പിന്നെ ഇവരുടെ എല്ലാ ഗോഡ്ഫാദര്‍ ആയി Karl Marx ഇന്‍റെ മാര്‍ക്സിസം. ഇത്രയും ബുദ്ധിശാലികള്‍ ജീവിതം ഹോമിച്ചിട്ടും ഒരു നൂറ്റാണ്ടു പോലും ആയുസുണ്ടായില്ല ആ ആശയത്തിന്. നിരക്ഷരനായിരുന്ന മുഹമ്മദു പറഞ്ഞു തന്ന പ്രത്യയശാസ്ത്രം ദൈവീകമാണെന്നു കരുതാന്‍ ബുദ്ധിജീവികളുടെ ആശയത്തിന്റെ അല്‍പായുസ്സും എനിക്ക് പ്രചോദനമായിട്ടുണ്ട് ?

ബുദ്ധിശാലികള്‍ എല്ലാം ചേര്‍ന് ഈ ലോകത്ത് ഉണ്ടാകിയിട്ടുള്ള രക്തരൂക്ഷിത വിപ്ലവങ്ങള്‍ കുറച്ചൊന്നും അല്ല. ഇവര്‍ ഇന്ന് സമാധാനത്തെ കുറിച്ചൊക്കെ പറയുമ്പോള്‍ അത് ചെകുത്താന്‍ വേദം ഒതുന്നപോലെ തോനുന്നു.

കമ്യൂണിസത്തിന്റെ മാറാപ്പു മാഷിന്റെയോ കേരളത്തിലെ മറ്റു യുക്തിവാദികളുടെയോ ചുമലില്‍ കെട്ടി വെക്കാനല്ല ഇത്രയും പറഞ്ഞത്; നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് (മുസ്ലിങ്ങളെ മത തീവ്രവാദികളുമായി ബന്ധിപ്പിക്കുന്നത്) സത്യത്തില്‍ ഇതാണെന്ന് കാണിച്ചു തരാന്‍ വേണ്ടി മാത്രം ആണ്.

CKLatheef പറഞ്ഞു...

>>> ഈ ചോദ്യം തയ്യാറാക്കുമ്പോള്‍ പ്രവാചകനായ മുഹമ്മദ് നബി തന്റെ മനസ്സിലില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത് അവര്‍ അംഗീകരിക്കാന്‍ തയ്യാറില്ല. ഇത്തരം നിസ്സാര കാര്യങ്ങളെ പെരുപ്പിച്ച് കാണിച്ച് മതവിശ്വാസികളുടെ വികാരം വൃണപ്പെട്ടു എന്നു മുറവിളി കൂട്ടി വിവരമില്ലാത്ത അനുയായികളെ ആയുധം എടുക്കാന്‍ പ്രേരിപ്പിക്കുന്ന മത നേതൃത്വം ഇസ്ലാം സഹോദരന്മാരുടെ ശാപമാണ്. <<<

ഒരാളുടെ ക്ഷമാപണം സ്വീകരിക്കണം എന്നാണ് മനുഷ്യനന്മ നമ്മോടാവശ്യപ്പെടുന്നത്. ആ നിലക്ക് അദ്ദേഹത്തിന്റെ ആദ്യത്തെ മാപ്പ് സ്വീകരിക്കണമെന്നും. അദ്ദേഹത്തിന് തുടര്‍ന്നുള്ള ശിക്ഷയില്‍ വിട്ടുവീഴ്ചയും നല്‍കാമെന്ന് അഭിപ്രായപ്പെടുമ്പോള്‍ തന്നെ. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന വിധം അദ്ദേഹം ആശുപത്രികിടക്കയില്‍നിന്നെഴുതി എന്ന് പറയുന്ന വാദങ്ങള്‍ മുഖവിലക്കെടുക്കാന്‍ സന്നദ്ധമാകാത്തതിന്റെ കാരണം. അന്ധമായ വിരോധമല്ല എന്ന് വ്യക്തമാക്കാന്‍ ഡോ.എം.എസ്. ജയപ്രകാശ് കൊല്ലം. മാധ്യമത്തിലെഴുതിയ മറുപടി കത്ത് ഇവിടെ ചേര്‍ക്കുന്നു. നിഷ്പക്ഷമായ ഒരു നീരീക്ഷണം എന്നനിലക്ക് സ്വാഭാവികമായും അതിനോട് യോജിക്കുന്നു. ഇതേ കാര്യമാണ് ചുരുക്കി ഞാന്‍ മുകളില്‍ നല്‍കിയത്. ജോസഫ് പറഞ്ഞത് എന്തുകൊണ്ട് മുസ്്‌ലിംകള്‍ സ്വീകരിക്കുന്നില്ല എന്ന് അത്ഭുതപ്പെടുന്നവര്‍ അന്ധമായിട്ടാണ് കാര്യങ്ങളെ സമീപിക്കുന്നത് എന്നും ഈ കത്ത് നമ്മുക്ക് മനസ്സിലാക്കിത്തരും. Cont..

CKLatheef പറഞ്ഞു...

പ്രഫ. ജോസഫിന് തുറന്ന കത്ത്

Friday, July 16, 2010

പ്രിയപ്പെട്ട പ്രഫ. ജോസഫ്,
താങ്കള്‍ക്കുണ്ടായ തിക്താനുഭവത്തില്‍ ഞാന്‍ ദുഃഖിക്കുന്നു, ഒപ്പം അതിനെ അപലപിക്കുകയും ചെയ്യുന്നു. ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ മാധ്യമങ്ങള്‍ക്കായി താങ്കള്‍ നല്‍കിയ കത്ത് വായിച്ചു. ആരോഗ്യവാനായിരുന്ന നാളുകളില്‍ താങ്കള്‍ പറയുന്നതുകേള്‍ക്കാന്‍ ആരും തയാറായില്ലെന്ന് അതില്‍ പറഞ്ഞിരിക്കുകയാണല്ലോ. കോളജ് മാനേജ്‌മെന്റിന് താങ്കള്‍ നല്‍കിയ മറുപടിയിലെ ഭാഗങ്ങളാണ് ആ കത്തിലുള്ളതെന്നും അറിയുന്നു. 'ഇതാണ് സത്യം. ദയവായി എന്നെ ജീവിക്കാന്‍ അനുവദിക്കൂ' എന്ന പേരില്‍ താങ്കള്‍ എഴുതിയ ആ കത്താണ് ഈ കത്തിന് ആധാരം. ബോധപൂര്‍വമല്ലാത്ത ഒരു പദപ്രയോഗമാണ് 'മുഹമ്മദ്' എന്ന താങ്കളുടെ വിശദീകരണം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. പ്രഫ. ജോസഫ് ഒരു സാധാരണ പൗരനല്ല. അറിവും വിവേകവും ലോക പരിചയവും യുക്തിബോധവുമെല്ലാമുള്ള കോളജ് പ്രഫസറാണ്. ന്യൂമാന്‍ കോളജ് മാഗസിനില്‍ താങ്കള്‍ എഴുതിയ ലേഖനത്തില്‍ മുഹമ്മദ് നബി സ്‌നേഹ പ്രവാചകനാണെന്ന് വിശേഷിപ്പിച്ചിട്ടുണ്ടല്ലോ. ഇക്കാര്യം മുസ്‌ലിം വിദ്യാര്‍ഥികളോട് ചോദിച്ചിരുന്നുവെങ്കില്‍ ഈ സംഭവം ഉണ്ടാകുമായിരുന്നില്ലെന്നും താങ്കള്‍ പറയുന്നുണ്ട്. ഈവിധം പ്രവാചകനെ ആദരിച്ചിരുന്ന താങ്കള്‍, അതേ വിദ്യാര്‍ഥികളുടെ മുന്നിലെത്തിച്ച ചോദ്യപേപ്പറില്‍ ദൈവം 'നായിന്റെ മോനേ' എന്നു വിളിക്കുന്നയാളായി 'മുഹമ്മദി'നെ പ്രതിഷ്ഠിച്ചതിലെ ഔചിത്യം മനസ്സിലാകുന്നില്ല. പി.ടി. കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിലെ ദൈവവുമായി സംഭാഷണം നടത്തുന്ന കഥാപാത്രമായ ഭ്രാന്തന് മുഹമ്മദ് എന്ന് പേരിടുകയാണുണ്ടായതെന്ന് താങ്കള്‍ പറയുന്നു. ദൈവത്തെ 'പടച്ചോനേ' എന്ന് സംബോധന ചെയ്യുന്നത് ഇസ്‌ലാം മതത്തില്‍പ്പെട്ടവരായതിനാല്‍ ആ മതത്തില്‍പ്പെട്ട ഒരാളുടെ പേരാവട്ടെയെന്നും വിചാരിച്ചതായി താങ്കള്‍ പറഞ്ഞിരിക്കുന്നു. ഇസ്‌ലാം മതക്കാരുടെ 'പടച്ചോനെ' തിരിച്ചറിഞ്ഞ താങ്കള്‍ക്ക് മുഹമ്മദ് ആ മതക്കാരുടെ പ്രവാചകനാണെന്ന അറിവ് ഉണ്ടായില്ലെന്നത് ഖേദകരമാണ്. കര്‍ത്താവായ ദൈവവുമായി സംഭാഷണം നടത്തുന്ന ഒരു ഭ്രാന്തന്‍ കഥാപാത്രത്തിന് 'യേശു' എന്ന് പേരിടാന്‍ പ്രിയപ്പെട്ട പ്രഫസര്‍, താങ്കള്‍ തയാറാകുമോ? ദൈവത്തിന് 'നായിന്റെമോനേ' എന്നു വിളിക്കാനായി തോമസ്, ജോസഫ്, പത്രോസ്, മാത്യൂസ് എന്നീ പേരുകളിലുള്ള കഥാപാത്രത്തെ നല്‍കാന്‍ താങ്കള്‍ തയാറാകുമോ? (cont..)

CKLatheef പറഞ്ഞു...

ഈശ്വര വിശ്വാസം മനുഷ്യ സംസ്‌കാരത്തിന്റെ ഭാഗമാണല്ലോ. വിശ്വാസികളല്ലാത്ത മനുഷ്യരുമുണ്ടല്ലോ. അവരുടെ ഭാവനയില്‍ പോലും ദൈവദാസനെ 'നായിന്റെ മോനേ' എന്ന് സംബോധന ചെയ്യുന്ന ദൈവം ഉണ്ടാവില്ല. ക്രിസ്തുമത വിശ്വാസിയും കോളജ് അധ്യാപകനുമായ പ്രഫസറുടെ ചോദ്യപേപ്പറില്‍ മേല്‍പറഞ്ഞ മ്ലേച്ഛഭാഷയില്‍ ദൈവദൂതനെ സംബോധന ചെയ്യുന്ന ദൈവം കടന്നുവന്നത് കര്‍ത്താവ് പൊറുക്കുന്ന കാര്യമാണോ എന്ന് ചിന്തിക്കണം. പിതാവും പത്രോസും പരിശുദ്ധാത്മാക്കളുമടങ്ങുന്ന ക്രൈസ്തവ സംസ്‌കാരത്തിന് യോജിച്ചതാണോ ആ ചോദ്യപേപ്പര്‍?

ആഗോളതലത്തില്‍ സാമ്രാജ്യത്വ അധിനിവേശ ശക്തികള്‍ തയാറാക്കിയ പ്രവാചക നിന്ദയുള്‍പ്പെടെ മുസ്‌ലിം വിരുദ്ധ അജണ്ട നടപ്പാക്കുന്നുണ്ടെന്ന കാര്യം അറിയാത്ത ആളല്ലല്ലോ താങ്കള്‍. ഹണ്ടിങ്ടണിന്റെ 'ക്രൈസ്തവ ഇസ്‌ലാമിക സംഘട്ടനം' എന്ന കൃതി പ്രചരിച്ചതോടെയാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കുന്ന സംഭവമുണ്ടാകുന്നതും ലോക മുസ്‌ലിം ജനതയെ ഭീകരരായി ചിത്രീകരിച്ചതും. സദ്ദാമിനെ ഭീകരനാക്കി ഇറാഖിനെ കൈയടക്കിയതും ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള മേഖലയിലെ അമേരിക്കന്‍-ഇസ്രായേല്‍ ഭീകരതാണ്ഡവം അരങ്ങേറിയതും അതിന്റെ തുടര്‍ച്ചയായിരുന്നു. കേരളത്തില്‍ ലൗജിഹാദ്, പ്രവാചക നിന്ദ, മഫ്ത ധരിക്കല്‍ പ്രശ്‌നം എന്നിങ്ങനെ ആ അജണ്ട അരങ്ങേറുന്നത് പ്രഫസര്‍ അറിയാത്ത കാര്യമല്ലല്ലോ. ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരുടെ ലൗ ജിഹാദ് കേസ് വിധിയോടെ എട്ടുനിലയില്‍ പൊട്ടിയ ആ നുണക്കഥ തികഞ്ഞ മുസ്‌ലിം വിരുദ്ധ അജണ്ടയുടെ ഭാഗമായിരുന്നു. ക്രൈസ്തവ കേന്ദ്രങ്ങള്‍ അതില്‍ വഹിച്ച പങ്ക് താങ്കള്‍ക്ക് അറിവുള്ളതാണല്ലോ. ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലും ഇത്തരം പ്രചാരണം നടക്കുന്നുണ്ടല്ലോ. മഫ്ത (തട്ടം) ധരിക്കല്‍ നിരോധിച്ച പാശ്ചാത്യ രാജ്യങ്ങളെ അനുകരിച്ചാണല്ലോ കേരളത്തിലെ ക്രൈസ്തവസ്ഥാപനങ്ങളും മഫ്ത നിരോധിച്ചത്. ഇംഗ്ലണ്ടില്‍ പട്ടാളക്കാരെ വെടിവെക്കാന്‍ പരിശീലിപ്പിക്കുന്നത് മുസ്‌ലിം പള്ളി മിനാരങ്ങളുടെ രൂപം ഉണ്ടാക്കി അതിലേക്ക് വെടിവെപ്പിച്ചാണെന്ന വാര്‍ത്ത വന്നിരുന്നല്ലോ. ഖുര്‍ആന്‍ കോപ്പികളെ പട്ടിയെക്കൊണ്ട് കടിപ്പിക്കുന്ന 'നായിന്റെ മക്കളേയും' നാം കാണുന്നുണ്ടല്ലോ. ഇന്ത്യയില്‍ നടന്ന നിരവധി സ്‌ഫോടനങ്ങള്‍ മുസ്‌ലിം സംഘടനകളുടെ തലയില്‍ കെട്ടിവെച്ചിരുന്നല്ലോ. അവയെല്ലാം ഹിന്ദുസംഘടനകളുടെ പ്രവൃത്തിയായിരുന്നു എന്ന് ഇപ്പോള്‍ സി.ബി.ഐ തെളിയിച്ചുകൊണ്ടിരിക്കയാണ്. മുസ്‌ലിം ഭീകരത, തീവ്രവാദം തുടങ്ങിയ പ്രചാരണം നിലനിര്‍ത്താനുള്ള നീചപ്രവൃത്തികളാണവയെന്ന് തിരിച്ചറിയാന്‍ വിഷമമില്ല. പത്തനംതിട്ടയിലെ ഒരു ക്രൈസ്തവ സംഘടന പ്രവാചകനെ നിന്ദിച്ചുകൊണ്ട് ഇറക്കിയ പുസ്തകം വിവാദമാകുകയും പ്രതികള്‍ അറസ്റ്റിലാകുകയും ചെയ്തുവല്ലോ. ആ പുസ്തകത്തില്‍ കാണുന്ന വിലാസങ്ങള്‍ അത് ആഗോള അജണ്ടയുടെ ഭാഗമാണെന്ന് തെളിയിക്കുന്നു. ഒരു വിലാസമിങ്ങനെ: 89/22/216 st. Queen's villa, Ny-(ന്യൂയോര്‍ക്ക്) 11427, U.S.A. പുസ്തകത്തിലെ മറ്റൊരു വിലാസമിതാണ്: Abundant life publication P.B 47, Ankamali, Kerala 683572.
ഇതിന്റെയെല്ലാം നടുവിലാണല്ലോ, താങ്കളും ഞാനും ജീവിക്കുന്നത്. അതുകൊണ്ടാണ് താങ്കളുടെ കുമ്പസാരം പൂര്‍ണമായി ഉള്‍ക്കൊള്ളാനാവുന്നില്ലെന്ന് ഞാന്‍ പറഞ്ഞത്.
ഇത്രയുമെഴുതിയത് താങ്കള്‍ക്കുനേരെ നടന്ന കിരാത ആക്രമണത്തെ ന്യായീകരിക്കാനോ ലഘൂകരിക്കാനോ അല്ല. ചില യാഥാര്‍ഥ്യങ്ങള്‍ തുറന്നുകാട്ടാന്‍ മാത്രം. സാധാരണ ജീവിതം നയിക്കാനുള്ള ആരോഗ്യവും ശേഷിയും വളരെ വേഗം താങ്കള്‍ക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

ഡോ. എം.എസ്. ജയപ്രകാശ്
ഗുല്‍വിഹാര്‍, കൊല്ലം

CKLatheef പറഞ്ഞു...

അവലംബം:

പ്രഫ. ജോസഫിന് തുറന്ന കത്ത്

M.A Bakar പറഞ്ഞു...

മനസ്സില്‍ വെറുപ്പിണ്റ്റെ തീക്കട്ടകള്‍ പൊതിഞ്ഞുവച്ച്‌ മനുഷ്യത്വത്തിണ്റ്റെ നെടുങ്ങന്‍ ഗീര്‍വാണങ്ങല്‍ അസത്യത്തിണ്റ്റെ യുക്തികൊണ്ട്‌ കരിച്ചാല്‍ വരുന്നത്‌ വിഷപ്പുകയായിരിക്കും. ഒരു യുക്തിവാദിയും സത്യവാദിയായി നമുക്കനുഭവപ്പെടാത്തത്‌ അവര്‍ക്ക്‌ സത്യത്തോട്‌ ആഭിമുഖ്യമില്ലാത്തതിനാല്‍ തന്നെ.

കൈവെട്ടിണ്റ്റെ മനശാസ്ത്രത്തിലായാലും പ്രവാചക നിന്ദയുടെ കാര്യത്തിലായാലും മുസ്ളിം അനങ്ങിപ്പോകരുത്‌ കാരണം : മുസ്ളിം = ഭീകരന്‍ !!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review