2010, ഡിസംബർ 6, തിങ്കളാഴ്‌ച

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (3)

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (1), (2)
-------------------------------------------------------------
ബൈബിളില്‍ പറയപ്പെട്ട വ്യക്തിത്വങ്ങള്‍ ചരിത്രപുരുഷന്‍മാരാണ് എന്ന് വിശ്വസിക്കുന്നവരാണ് മുസ്‌ലിംകള്‍. ദൈവനിഷേധം സ്വീകരിച്ച അത്യപൂര്‍വം ആളുകളെ അവയെ നിഷേധിക്കുന്നുള്ളൂ. ബൈബിളിന്റെ ദൈവികത അംഗീകരിക്കാത്തവരും അതിന് ഒരു ചരിത്രകൃതിയുടെ സ്ഥാനം നല്‍കുന്നില്‍ വിമുഖത കാണിക്കുന്നില്ല. സ്വാഭാവികമായും ചരിത്രം ഉദ്ധരിക്കുമ്പോള്‍ അതിലെ കഥാപാത്രങ്ങളുടെ നാമങ്ങള്‍ ഒന്നാകും. ഖുര്‍ആന്‍ പകര്‍ത്തിയതാണ് എന്ന ആക്ഷേപത്തില്‍നിന്ന രക്ഷപ്പെടാന്‍ കഥാപാത്രത്തെ മാറ്റേണ്ട അവശ്യമില്ല. സത്യത്തില്‍ പകര്‍പ്പ് തന്നെയായിരുന്നെങ്കില്‍ ആരോപണം ഒഴിവാക്കാന്‍ അത്തരം വേലകള്‍ ഒപ്പിച്ചുകൂടായ്കയില്ല. പക്ഷെ ഖുര്‍ആന്‍ അതല്ലാത്തതുകൊണ്ട് ആവശ്യമായ ഒരു ചരിത്രശകലം ബൈബിളിലുണ്ടെന്ന് വെച്ച് അത് മാറ്റിവെച്ചിട്ടില്ല.

ഈ കഥാപാത്രങ്ങളിലുള്ള സാമ്യതയല്ലാതെ മറ്റൊരു തെളിവും ബൈബിള്‍ ഖുര്‍ആന്‍ കോപ്പിപേസ്റ്റ് ബന്ധം ആരോപിക്കുന്നവര്‍ക്കില്ല എന്ന് കഴിഞ്ഞ രണ്ട് ഭാഗങ്ങളിലേയും ചര്‍ച സൂചിപ്പിക്കുന്നു. ഈ വിഷയം ഈ പോസ്‌റ്റോടെ അവസാനിപ്പിക്കുയാണ്.

ഖുര്‍ആനും ബൈബിളും ഉദ്ധരിച്ച ഏതാനും ഭാഗങ്ങള്‍കൂടി പരിശോധിക്കാം. ഇത് ബൈബിളിനെ ആക്ഷേപിക്കാനല്ല. ബൈബിളിന്റെ പകര്‍ത്തിയെഴുത്തെന്ന ആരോപണത്തിന് മറുപടി പറയാന്‍ ഇതല്ലാതെ മാര്‍ഗമില്ല എന്നതുകൊണ്ടാണ്.
പ്രവാചകനായ ലോത്തിനെക്കുറിച്ച് ബൈബിള്‍ പറയുന്നു: ['30. അനന്തരം ലോത്ത് സോവർ വിട്ടുപോയി; അവനും അവന്റെ രണ്ടു പുത്രിമാരും പർവ്വതത്തിൽ ചെന്നു പാർത്തു; സോവരിൽ പാർപ്പാൻ അവൻ ഭയപ്പെട്ടു; അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയിൽ പാർത്തു. 31 അങ്ങനെയിരിക്കുമ്പോൾ മൂത്തവൾ ഇളയവളോടു: നമ്മുടെ അപ്പൻ വൃദ്ധനായിരിക്കുന്നു; ഭൂമിയിൽ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കൽ വരുവാൻ ഭൂമിയിൽ ഒരു പുരുഷനും ഇല്ല.32 വരിക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു അവനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു. 33 അങ്ങനെ അന്നു രാത്രി അവർ അപ്പനെ വീഞ്ഞുകുടിപ്പിച്ചു; മൂത്തവൾ അകത്തു ചെന്നു അപ്പനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല. 34 പിറ്റെന്നാൾ മൂത്തവൾ ഇളയവളോടു: ഇന്നലെ രാത്രി ഞാൻ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു നീയും അകത്തുചെന്നു അവനോടു കൂടെ ശയിക്ക എന്നു പറഞ്ഞു.35 അങ്ങനെ അന്നു രാത്രിയും അവർ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവൾ ചെന്നു അവനോടു കൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല.36 ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാൽ ഗർഭം ധരിച്ചു. 37 മൂത്തവൾ ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവൻ ഇന്നുള്ള മോവാബ്യർക്കു പിതാവു. 38 ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന്നു ബെൻ-അമ്മീ എന്നു പേരിട്ടു; അവൻ ഇന്നുള്ള അമ്മോന്യർക്കു പിതാവു' (ഉല്‍പത്തി 19).

ലൂത്ത് നബിയുമായി ബന്ധപ്പെടുത്തി ഇത്തരമൊരു സംഭവം ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടില്ല. ഖുര്‍ആനിന്റെ ധാര്‍മിക സദാചാരമനുസരിച്ച് തികച്ചും അധര്‍മികള്‍ക്ക് മാത്രം സ്വീകരിക്കാവുന്ന ഒരു പ്രവര്‍ത്തനമാണിവിടെ മക്കള്‍ ചെയ്തത്. ഒരു പ്രവാചകനെ അതിന് കരുവാക്കി. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്‍ ലൂത്ത് തികഞ്ഞ സാത്വികനും പരിശുദ്ധനുമാണ്. പകര്‍ത്തിയെഴുത്തായിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ പ്രവാചകന്‍മാരുടെ പേരില്‍ ഖുര്‍ആനിലും കടന്നുകൂടുമായിരുന്നു.
തികഞ്ഞ വഞ്ചനയും ചതിയും ചെയ്താണ് യാക്കോബ് പിതാവിന്റെ അനുഗ്രഹവും പ്രാര്‍ഥനയും സമ്പാദിച്ചത്. ജ്യേഷ്ഠ സഹോദരന്‍ ഏശാവിന്റെ അവകാശം അന്യായമായി തട്ടിയെടുക്കുകയായിരുന്നു അയാള്‍ (ഉല്‍പത്തി 27: 1-38).

ദൈവദൂതനായ ദാവീദ് തന്റെ രാജ്യത്തെ പട്ടാളക്കാരനായ ഊറിയായുടെ ഭാര്യ ബത്ശേബയെ വ്യഭിചരിച്ചതായും അവളെ ഭാര്യയാക്കാനായി ഊറിയയെ യുദ്ധമുന്നണിയിലേക്കയച്ച് കൊല്ലിച്ചതായും ബൈബിള്‍ പറയുന്നു (ശാമുവേല്‍ 11:1-16). പ്രവാചകനായ സോളമന്‍ ദൈവശാസന ധിക്കരിച്ച് വിലക്കപ്പെട്ടവരെ വിവാഹം കഴിച്ചതായും ബൈബിളില്‍ കാണാം (രാജാക്കന്മാര്‍ 11: 1-14).
എന്തുകൊണ്ട് ബൈബിളിലും ഖുര്‍ആനിലും പരാമര്‍ശിക്കപ്പെട്ട ചരിത്രപുരുഷന്‍മാര്‍ തമ്മിലുള്ള പ്രകടമായ ഈ അന്തരം എന്ന് ചിന്തിക്കുമ്പോള്‍ നമുക്ക് എത്തിച്ചേരാവുന്ന നിഗമനം. ബൈബില്‍ അവലംബിച്ച് രചിച്ച ഒരു ഗ്രന്ഥമല്ല ഖുര്‍ആന്‍ എന്നിടത്താണ്. മറിച്ച്  ഖുര്‍ആനില്‍നിന്ന് ഭിന്നമായി ബൈബിള്‍ പരാമര്‍ശങ്ങള്‍ എങ്ങനെ വന്നു എന്നതിന് ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന മറുപടിയും ബുദ്ധിപരമായ സാധ്യതയും ഇതാണ്.

പൂര്‍വപ്രവാചകന്മാരുടെ പില്‍ക്കാല ശിഷ്യന്മാര്‍ പ്രവാചകാധ്യാപനങ്ങളില്‍നിന്ന് വ്യതിചലിച്ച് ദുര്‍ബോധനങ്ങള്‍ക്ക് വശംവദരായപ്പോള്‍ സ്വന്തം അധര്‍മങ്ങളും സദാചാരരാഹിത്യങ്ങളും പ്രവാചകന്മാരിലും ആരോപിക്കുകയും അത് വേദപുസ്തകങ്ങളില്‍ കടന്നുകൂടുകയുമായിരുന്നു എന്നതാണ്. ഇങ്ങനെ കൈകടത്തപ്പെട്ട പൂര്‍വവേദങ്ങളുടെ അനുകരണമാണ് വിശുദ്ധ ഖുര്‍ആനെന്ന് അതിനെ സംബന്ധിച്ച നേരിയ അറിവെങ്കിലുമുള്ള ആരും ആരോപിക്കുകയില്ല. ദൈവദൂതന്മാരെപ്പറ്റി പ്രചരിപ്പിക്കപ്പെട്ട കള്ളക്കഥകള്‍ തിരുത്തി അവരുടെ യഥാര്‍ഥ അവസ്ഥ അനാവരണം ചെയ്യുകയാണ് ഖുര്‍ആന്‍ . അതുകൊണ്ടുതന്നെ ബൈബിള്‍ പരിചയപ്പെടുത്തുന്ന പ്രവാചകന്മാരില്‍ പലരും ചതിയന്മാരും തെമ്മാടികളും കൊടും കുറ്റവാളികളും ക്രൂരന്മാരുമാണെങ്കില്‍, ഖുര്‍ആനിലവര്‍ എക്കാലത്തും ഏവര്‍ക്കും മാതൃകാ യോഗ്യമായ സദ്ഗുണങ്ങളുടെ ഉടമകളായ മഹദ് വ്യക്തികളാണ്; മനുഷ്യരാശിയുടെ മഹാന്മാരായ മാര്‍ഗദര്‍ശകരും. വിശുദ്ധ ഖുര്‍ആന്റെ മറ്റൊരു നാമം അല്‍ഫുര്‍ഖാന്‍ സത്യാസത്യവിവേചകം എന്നാണ്. അതേ പ്രകാരം പൂര്‍വിക ഗ്രന്ഥങ്ങളിലുള്ളതിനെ സത്യമായി അവതരിപ്പിക്കുന്ന ഗ്രന്ഥം കൂടിയാണ് ഖുര്‍ആന്‍.

നിഷ്പക്ഷനായ ഒരാള്‍ക്ക് ബൈബിള്‍ അവലംബിച്ചാണ് ഖുര്‍ആന്‍ രചിക്കപ്പെട്ടത് എന്ന ഒരു വിഭാഗത്തിന്റെ വിശ്വാസം പോലെ കേവലം ഒരു വിശ്വാസമായി ഇതിനെ കാണുകയോ ഈ രണ്ട് വാദങ്ങളെയും പരിശോധിക്കുകയോ ചെയ്യാം. ചിന്തിക്കുക: ഒരു പകര്‍ത്തി എഴുത്തിന്റെ ശൈലിയാണോ ഖുര്‍ആനുള്ളത്, അതല്ല നിര്‍ഭയം ഒരു അധികാര കേന്ദ്രത്തില്‍ നിന്നുള്ള പ്രഖ്യാപനമോ എന്ന്.

'അല്ലയോ വേദക്കാരേ (ജൂതക്രൈസ്തവരേ), നമ്മുടെ ദൂതന്‍ നിങ്ങളില്‍ ആഗതനായിരിക്കുന്നു. അദ്ദേഹം വേദത്തില്‍നിന്ന് നിങ്ങള്‍ പൂഴ്ത്തിവച്ചിരുന്ന ധാരാളം കാര്യങ്ങള്‍ വെളിപ്പെടുത്തിത്തരികയും വളരെ കാര്യങ്ങള്‍ നിങ്ങള്‍ക്കു വിട്ടൊഴിവാക്കുകയും ചെയ്യുന്നു. നിങ്ങളില്‍, അല്ലാഹുവിങ്കല്‍നിന്നുള്ള വെളിച്ചവും സുവ്യക്തമായ വേദവും വന്നിരിക്കുന്നു. അതുവഴി, അല്ലാഹു അവന്റെ പ്രീതി തേടുന്നവര്‍ക്കു രക്ഷാസരണി കാണിച്ചുകൊടുക്കുകയും അവന്റെ ഹിതത്താല്‍ അവരെ അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേക്കെത്തിക്കുകയും നേര്‍വഴിയിലേക്കു നയിക്കുകയും ചെയ്യുന്നു.' (5:15-16) 

'ഓ മുഹമ്മദ്, പറഞ്ഞുകൊടുക്കുക: `അല്ലയോ മനുഷ്യരേ, നിങ്ങളുടെ അടുക്കല്‍ നിങ്ങളുടെ റബ്ബിങ്കല്‍നിന്നുളള സത്യം വന്നെത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി ആരെങ്കിലും സന്മാര്‍ഗം സ്വീകരിക്കുന്നുവെങ്കില്‍ അതിന്റെ നേട്ടം അയാള്‍ക്കു തന്നെയാകുന്നു. ആരെങ്കിലും വഴി മാറിപ്പോവുകയാണെങ്കില്‍ ആ മാര്‍ഗഭ്രംശത്തിന്റെ നാശവും അയാള്‍ക്കുതന്നെയാകുന്നു. ഞാനോ, നിങ്ങള്‍ക്കു മീതെ ഉത്തരവാദിത്വമേല്‍പിക്കപ്പെട്ടവനൊന്നുമല്ല.' (10:108-109) 
(അവസാനിച്ചു) 

42 അഭിപ്രായ(ങ്ങള്‍):

സന്തോഷ്‌ പറഞ്ഞു...

അവസാനിപ്പിച്ചുവോ....???

CKLatheef പറഞ്ഞു...

@സന്തോഷ്‌,

തല്‍കാലം ഈ വിഷയം ഇവിടെ അവസാനിപ്പിക്കുന്നു. ബൈബിളില്‍നിന്ന് പകര്‍ത്തിയതാണ് ഖുര്‍ആന്‍ എന്ന് പറയുന്നവര്‍ക്ക് അത് പറയുന്പോള്‍ അല്‍പം മനസ്സാക്ഷിക്കുത്തിന് വക നല്‍കുക എന്നേ ഞാനിതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ. അതോടൊപ്പം സത്യാന്വേഷികള്‍ക്ക് ഒരു സഹായവും.

sajan jcb പറഞ്ഞു...

ഇവിടെ മോഡറേഷന്‍ കാണായ്കയാല്‍ കമന്റുന്നു. ഏതു സമയവും ഈ കമന്റ് കാണാതാവുകയും ചെയ്യും എന്നറിയാം. എന്നിരുന്നാലും എഴുതുന്നു.
വിഷയത്തിലേക്ക് വരാം.

എന്റെ അഭിപ്രായപ്രകാരം, നബി ബൈബിള്‍ പകര്‍ത്തി എഴുതിയതല്ല. ആണെങ്കില്‍ താന്കള്‍ പറഞ്ഞ ബൈബിള്‍ "പ്രവാചകന്മാരുടെ" വികൃത മുഖം ഖുറാനിലും വന്നിരുന്നെനെ. ഈ അഭിപ്രായം എന്റെ ബ്ലോഗില്‍ ഞാന്‍ വ്യക്തമാക്കിയിരുന്നു. ആമുഖം ഇവിടെയുണ്ട്. ലേഖനങ്ങള്‍ ഇവിടെയും .

അതിലും കാണാം ചെറിയ ചെറിയ വ്യത്യാസങ്ങള്‍ . അതൊന്നും ബൈബിള്‍ "പ്രവാചകന്മാരുടെ" വികൃത മുഖങ്ങള്‍ അല്ലായിരുന്നു.
മോശയെ ദത്തെടുത്തത് ഫരോവോന്റെ ഭാര്യയായാലെന്താ മകലായാലെന്താ. യാക്കോബും മോശയും അവരവരുടെ ഭാര്യമായെ ആദ്യം കാണുന്നവിധം എങ്ങിനെയായാലെന്താ. അബ്രാഹത്തിന്റെ ചെറുപ്പ കാലത്തുള്ള പേര്‍ എന്തായിരുന്നു? ഈജിപ്തില്‍ വച്ച് ഏതു ജോസഫിന്റെ അമ്മയാണ് അദ്ദേഹത്തെ കണ്ടത്? യോഹന്നാന്‍ എന്ന പേര്‍ സ്നാപകന് മുമ്പ്‌ ആര്‍ക്കും ഉണ്ടായിരുന്നില്ലേ? തുടങ്ങി നിരുപദ്രവകരമായ പല ചെറിയ കാര്യങ്ങളിലും ഖുര്‍ആന്‍ ബൈബിലിളില്‍ നിന്ന് വ്യത്യാസം കാണിക്കുന്നു. എന്ത് കൊണ്ട്? പകര്‍ത്തി എഴുതിയതാണെന്കില്‍ ആ വൈരുദ്ധ്യം വരില്ലായിരുന്നു.

എഴുത്തും വായനയും അറിയാത്ത വ്യക്തിയായിരുന്നു നബി എന്ന് മുസ്ലീമുകള്‍ തന്നെ പറയുന്നു. അറബി തന്നെ നേരെ വായിക്കാനറിയാത്ത നബി എന്തായാലും ഗ്രീക്ക് ബൈബിളോ ഹീബ്രു ബൈബിളോ വായിച്ചു കോപ്പിയടിക്കാന്‍ പോകുന്നില്ല. ലത്തീഫ്, ഞാനും നിങ്ങളെ പിന്‍ "താങ്ങുന്നു." ഖുര്‍ആന്‍ ബൈബിളില്‍ നിന്ന് കോപ്പിയടിച്ചതല്ല. (cont')

sajan jcb പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
sajan jcb പറഞ്ഞു...

പിന്നെ എങ്ങിനെ ഈ വ്യത്യാസം. എന്റെ ബ്ലോഗിന്റെ ആമുഖത്തില്‍ കൊടുത്ത അഭിപ്രായത്തില്‍ ആലിക്കോയ പറയുന്നു.
< / >ഖദീജയുടെ ബന്ധു ഉള്‍പ്പെടെ മനുഷ്യരില്‍ നിന്ന് കേട്ട കാര്യങ്ങളും നബി മറന്നെന്നിരിക്കും. നമസ്‌കാരത്തില്‍ പോലും അദേഹത്തിന്ന് മറവി സംഭവിച്ചതും അനുചരന്‍മാര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ തിരുത്തിയതും ഹദീസില്‍ കാണാം. < / >

അല്ലാഹു പഠിപ്പിച്ചു കൊടുത്ത നമസ്കാരങ്ങള്‍ ഓര്‍മിപ്പിക്കുന്നത് തന്നെ അനുചരന്മാരാണ്. അത്രയെ ഉള്ളൂ നബിയുടെ ഓര്‍മ്മ ശക്തി. അങ്ങിനെ വരുമ്പോള്‍ മനുഷ്യരില്‍ നിന്ന് കേട്ട കഥകള്‍ ഓര്‍ത്തിരിക്കാനും നബി ഒട്ടും ശ്രമിചിട്ടുണ്ടാകില്ല. പുന പരിശോധിക്കാനാണെന്കില്‍ നബിക്ക്‌ എഴുത്തും വായനയും അറിയില്ല (അതുകൊണ്ടാണോ എന്തോ സൈദിനോട് പഴയ വേദങ്ങള്‍ പഠിക്കാന്‍ നബി ആവശ്യപെടുന്നത്?!! എനിക്കറിയില്ല).

പൂര്‍വ്വ പിതാക്കന്മാരുടെ വൃത്തി കേട്ട മുഖം അതെപടി തന്നെ ബൈബിള്‍ എഴുത്തുക്കാര്‍ എഴുതി വച്ചു. അവര്‍ അവരുടെ പൂര്‍വ്വ പിതാക്കന്മാരില്‍ അഭിമാനിക്കുന്നവരാണ്. എന്നിട്ടും സത്യസന്ധമായി ഈ വൃത്തികേടുകള്‍ രേഖപെടുത്തി. പീന്നീടുള്ള അധികാരികളും അതെ ബൈബിള്‍ അതെ പടി സൂക്ഷിച്ചു. തിരുത്തുവാന്‍ ആയിരുന്നുവെങ്കില്‍ അവര്‍ ആദ്യം മാച്ചു കളയുക ഈ വൃത്തികേടുകള്‍ ആയിരിക്കണം!
(cont2)

sajan jcb പറഞ്ഞു...

യഹൂടരായാലും ക്രിസ്ത്യാനികളായാലും തങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരുടെ വൃത്തി കെട്ടമുഖം അന്യരോട് കഥയായി പറയില്ല. (അത് അറിയുന്ന വ്യക്തികള്‍ പോലും ). അവര്‍ പറയാത്ത കഥകള്‍ ഖുറാനിലും വരില്ല. പകരം അവര്‍ (കഥ പറച്ചിലുകാര്‍ ‍) ബൈബിളിലുള്ള കഥകള്‍ നിറം പിടിപ്പിച്ചു പറഞ്ഞു കൊടുക്കും. അവരുടെ വീര ഗാഥകള്‍ ! ചെയ്ത അത്ഭുത പ്രവര്‍ത്തികള്‍ ! അടയാളങ്ങള്‍ തുടങ്ങിയവ. ഈ പറഞ്ഞു കൊടുക്കുന്നവര്‍ക്ക് തന്നെ തെറ്റ് പറ്റാം. അവര്‍ അതില്‍ സൂക്ഷ്മത പാലിച്ചു എന്ന് വരില്ല. നേരം പോകാന്‍ ആരോടെങ്കിലും കഥ പറഞ്ഞു കൊടുക്കുന്നിടത് എന്ത് സൂക്ഷ്മത!! . ഉദാഹരണം, ഈജിപ്തിലേക്ക് യാക്കോബും മറ്റു മക്കളും കൂടി ജോസഫിനെ കാണുവാന്‍ പോകുന്നുണ്ട്. ജോസഫിന്റെ അമ്മ മരിച്ചു പോയി എന്ന സൂക്ഷ്മത കഥ പറഞ്ഞു കൊടുത്തവര്‍ പാലിച്ചു കാണില്ല. പകരം മാതാ പിതാക്കള്‍ എന്ന് പറഞ്ഞു കൊടുത്തു കാണും. അതുകൊണ്ടാണോ എന്തോ അതെ വിവരം അതെ പടി ഖുറാനിലും കാണുന്നു. ദൈവമാണ് നബിക്ക്‌ ഈ വിവരം പറഞ്ഞു കൊടുതിരുന്നുവേങ്കില്‍ ഈ സൂക്ഷ്മായ വിവരം നബി അറിയാതെ പോകില്ലായിരുന്നു. അത് തന്നെ അബ്രാഹത്തിന്റെ പഴയ പേരിലും യോഹന്നാനിന്റെ പേരിടല്‍ ചടങ്ങിലും കാണാം.

കഥ പറച്ചിലുകാരിലും തെറ്റ് പറ്റാം. യാക്കോബിന്റെ പെണ്ണുകാണലും മോശയുടെ പെണ്ണ് കാണലും അവര്‍ക്ക്‌ തെറ്റിയെന്നു വരാം. ഫറവോന്റെ മകള്‍ എന്നിടത്ത് ഭാര്യ എന്ന് (slip of tongue) തെറ്റായി പറഞ്ഞത് പോയതാകാം. അതൊക്കെ അതെ പടി ഖുറാനിലും വന്നിട്ടുണ്ട്. അബ്രാഹത്തിന്റെയും മോശയുടെയും ദാവീദിന്റെയും ദൈവമായ യാഹോവയാണ് നബിയുടെ അല്ലാഹു എങ്കില്‍ ചുരുങ്ങിയ പക്ഷം ഈ അപ്രധാന കാര്യങ്ങളില്‍ തെറ്റ് വരികയില്ലായിരുന്നു എന്നാണ് എന്റെ അഭിപ്രായം.
(cont3)

sajan jcb പറഞ്ഞു...

എന്റെ അഭിപ്രായം ഇങ്ങനെ സംഗ്രഹിക്കാം. ബൈബിള്‍ കോപ്പിയടിച്ചല്ല നബി ഖുര്‍ആന്‍ തുന്നി കൂട്ടിയിരിക്കുന്നത്. എന്നിട്ടും അവ രണ്ടും സാമ്യങ്ങളും വ്യത്യാസങ്ങളും ഉണ്ട്. അതിന്റെ കാരണം ഒന്നുങ്കില്‍ മനുഷ്യരില്‍ നിന്ന് കേട്ട കഥകള്‍ നബി ശരിയായി ഒര്‍ത്തിരിക്കുന്നുണ്ടാകില്ല. അല്ലെങ്കില്‍ നബിയോട് കഥകള്‍ പറഞ്ഞ മനുഷ്യര്‍ക്ക്‌ തെറ്റ് പറ്റിയിട്ടുണ്ടാകണം. രണ്ടു തന്നെയായാലും ഇത്രയും ചെറിയ തെറ്റുകള്‍ വരുത്തിയ നബിയുടെ അല്ലാഹു യഹൂദരുടെ യഹോവ ആകുവാന്‍ തരമില്ല.

ഈ അഭിപ്രായം താങ്കളുടെ ഈ ബ്ലോഗ്‌ പോസ്റ്റിന്റെ വിഷയത്തിനു യോജിക്കില്ല എന്നും അത് താങ്കള്‍ക്ക് ഇഷ്ടപെടുകയില്ല എന്നും ഇത് ഉടനെ അപ്രത്യക്ഷമാകുമെന്നും അറിയാം. ഞാനത് കാര്യമാക്കുന്നില്ല.
--the end--

sajan jcb പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
sajan jcb പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Nasiyansan പറഞ്ഞു...

ഖുറാന്‍ നേരിട്ട് ദൈവം മുഹമ്മദിന് ഇറക്കി കൊടുത്തതാണെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നില്ലാതതിനാല്‍ ഖുറാനില്‍ പരാമര്‍ശിക്കുന്ന ബൈബിള്‍ ഭാഗങ്ങള്‍ മുഹമ്മദു ചെറിയ തിരുത്തലോക്കെ വരുത്തി ഖുറാനില്‍ പകര്‍ത്തി വെച്ചു എന്നാണു ക്രിസ്ത്യാനികള്‍ കരുതുന്നത് ...ലോത്ത് ,യാക്കോബ് ,ദാവീദ് ,സോളമന്‍ തുടങ്ങിയവരെക്കുരിച്ചോക്കെ ബൈബിള്‍ വളരെ വിശദമായി പരാമര്‍ശിക്കുന്നുണ്ട് ..ഖുറാനില്‍ കൂടുതലായി ഒന്നും പറയുന്നില്ല ...ഈ നാല് കഥാപാത്രങ്ങളെക്കുറിച്ചു പരാമര്‍ശിക്കുന്ന അത്രയുമേ ഖുറാന്‍ മൊത്തം കൂടി ഒള്ളൂ എന്നാണു എനിക്ക് തോന്നുന്നത് ..ഖുറാനില്‍ ദൈവം പറഞ്ഞുകൊടുത്ത ഈ പേരുകളൊക്കെ ഖുറാനും മുന്‍പ് ബൈബിളില്‍ കാണപ്പെടുന്നതിനുള്ള കാരണം എന്താണ് എന്നാണ് ഇസ്ലാം വിശദീകരിക്കുന്നത് ...

Nasiyansan പറഞ്ഞു...

"വെള്ളപ്പൊക്കത്തിനുശേഷം നോഹ മുന്നൂറ്റമ്പതു വര്‍ഷം ജീവിച്ചു. നോഹയുടെ ജീവിതകാലം തൊള്ളായിരത്തിയമ്പതുകൊല്ലമായിരുന്നു; അവനും മരിച്ചു."

ഇതാണ് നോഹയുടെ മരണത്തെക്കുറിച്ചുള്ള ബൈബിള്‍ വാക്യം ..നോഹിന്റെ വയസ് 950 എന്ന് മുഹമ്മദു നേരത്തെ കേട്ടിരിക്കണം . അത് ഖുറാനില്‍ ആക്കിയപ്പോള്‍ ചില ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ട് .....ഒരു പക്ഷെ ഓര്‍മ പിശകുകൊണ്ട് ഉണ്ടായതായിരിക്കാം ...വെള്ളപ്പൊക്കത്തിന്റെ സമയത്ത് നോഹയുടെ വയസ് 950 ആണെന്ന് അദ്ധേഹം തെറ്റിദ്ധരിച്ചു കാണും .. ..പ്രസ്തുത വയസും എഴുത്തും എല്ലാം കൂടി ആയപ്പോള്‍ ആകെ അവിയല്‍ പരുവമായി എന്ന് മനസ്സിലാക്കാം ...

"നൂഹിനെ നാം അദ്ദേഹത്തിന്‍റെ ജനതയിലേക്ക്‌ അയക്കുകയുണ്ടായി. അമ്പതുകൊല്ലം ഒഴിച്ചാല്‍ ആയിരം വര്‍ഷം തന്നെ അദ്ദേഹം അവര്‍ക്കിടയില്‍ കഴിച്ചുകൂട്ടി. അങ്ങനെ അവര്‍ അക്രമികളായിരിക്കെ പ്രളയം അവരെ പിടികൂടി."(ഖുര്‍ആന്‍ 29 :14 )

ഇതില്‍ നിന്നും ചില സംശയങ്ങള്‍ ...

നോഹിനു എത്ര വയസ് ഉണ്ടായപ്പോഴാണ് അള്ളാഹു നോഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക്‌ അയക്കുന്നത് ...
950 (അമ്പതുകൊല്ലം ഒഴിച്ച് ആയിരം വര്‍ഷം) വര്‍ഷം അദ്ദേഹം അവരുടെ ഇടയില്‍ കഴിച്ചു കൂട്ടി ...
പ്രളയം മുതല്‍ മരണം വരെ നോഹ എത്ര വര്‍ഷം ജീവിച്ചു ..
നോഹയുടെ അകെ വയസ് എത്ര ?

CKLatheef പറഞ്ഞു...

@sajan jcb

>>> ഈ അഭിപ്രായം താങ്കളുടെ ഈ ബ്ലോഗ്‌ പോസ്റ്റിന്റെ വിഷയത്തിനു യോജിക്കില്ല എന്നും അത് താങ്കള്‍ക്ക് ഇഷ്ടപെടുകയില്ല എന്നും ഇത് ഉടനെ അപ്രത്യക്ഷമാകുമെന്നും അറിയാം. ഞാനത് കാര്യമാക്കുന്നില്ല. <<<

താങ്കള്‍ക്ക് പോലും പിന്നീട് കാണുന്നത് അരോചകമായ ചില കമന്റുകളേ താങ്കളുടേതായി ഞാന്‍ നീക്കം ചെയ്തിട്ടുള്ളൂ. ഒരിക്കലും ഇത്തരം വിയോജിപ്പുകളോ അന്വേഷണങ്ങളോ എന്തിന് ഞാന്‍ ഡീലീറ്റ് ചെയ്യണം. എന്നുമാത്രമല്ല ഞാനതിനെ സ്വാഗതം ചെയ്യുന്നുവെന്ന് നിരന്തരം ആവര്‍ത്തിക്കുകയും ചെയ്യുന്നു.

CKLatheef പറഞ്ഞു...

@sajan jcb

താങ്കളുടെ വിയോജനക്കുറിപ്പുകളേയും ബൈബിള്‍ സംബന്ധമായ വ്യാഖ്യാനത്തെയും ഞാന്‍ ഖണ്ഡിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്ക് മനസ്സിലായത് ഞാന്‍ പറഞ്ഞു. താങ്കളുടെ അഭിപ്രായം താങ്കളും പറഞ്ഞു. അതിന് ആ നിലക്ക് കാണാനാണ് എനിക്കിഷ്ടം. വിലയിരുത്തല്‍ വായനക്കാര്‍ക്ക് വിടുന്നു.

പൊതുവായ ചില അഭിപ്രായം പറയാം. ഖുര്‍ആനിലെയും ബൈബിളിലെയും ചരിത്രങ്ങളില്‍ ഏതാണ് ശരിയോടടുത്തത് എന്ന് ചര്‍ച ഇവിടെ ഉദ്ദേശ്യമല്ലെന്ന് അറിയാമല്ലോ. ഇവിടെ നടക്കുന്ന ചര്‍ച കൃത്യമായി എന്താണെന്നറിയാവുന്നത് കൊണ്ടായിരിക്കാം ഈ കമന്റ് ഇവിടെ ഉണ്ടാവില്ലേ എന്ന് സംശയം എന്നെനിക്ക് തോന്നുന്നു. ചുരുക്കത്തില്‍ താങ്കളുടെ അഭിപ്രായം മുഹമ്മദ് ബൈബിളിലില്‍നിന്ന് പകര്‍ത്തി എഴുതിതയതല്ലെന്നും അതിന് ഗ്രീക്ക് ബൈബിളോ ഹീബ്രുബൈബിളോ വായിക്കാന്‍ അറിയില്ലായിരുന്നുവെന്നുമാണ്. പക്ഷെ ആരൊക്കെയോ പറഞ്ഞുകേട്ടു എഴുതി എന്നിടത്താണുള്ളത്.

നാസിയാന്‍സന്‍ പറയുന്നത് വ്യത്യസ്ഥമാണ്. ഖുര്‍ആന്‍ നേരിട്ട് ദൈവം മുഹമ്മദിന് ഇറക്കിക്കൊടുത്തതാണെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കാത്തതിനാല്‍ പിന്നീട് ഇങ്ങനെ എന്തെങ്കിലും വിശ്വസിക്കുകയേ നിവൃത്തിയുള്ളൂ എന്നിടത്താണ് അദ്ദേഹമുള്ളത്. നാസിയാന്‍സന്‍ തലക്കെട്ട് മാത്രമേ വായിച്ചിട്ടുള്ളൂവോ എന്ന് സംശയിക്കുന്നു ചില ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍.

ഖുര്‍ആന്‍ മുഖ്യമായി ഊന്നുന്നത് മനുഷ്യന് ഒരു ജീവിദര്‍ശനം നല്‍കുന്നതിലാണ്. ചരിത്രവും കഥയും ശാസ്ത്രവും പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ സാന്ദര്‍ഭികവും അതിന്റ അടിസ്ഥാനത്തിന് സഹായകമാകുന്നതിനുമാണ്. അതില്‍ ബൈബിളില്‍ വിശദമാക്കിയ ചരിത്രകഥകളുടെ വിശദാംശങ്ങള്‍ അതില്‍ നിന്ന് ലഭിക്കില്ല. തല്‍കാലം ഇത്രയേ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നുള്ളൂ.

Abdul Khader EK പറഞ്ഞു...

എനിക്കു പറയാനുള്ളത് ഈ ലിങ്ക് ഓപ്പണ്‍ ചെയ്തു വായിക്കൂ

http://nanmayude-vazhikal.blogspot.com/

'മലയാളം' ഫോണ്ടില്‍ ആണ് ടൈപ്പ് ചെയ്തത് ഇവിടെ പോസ്റ്റ്‌ ചെയ്യാന്‍ കഴിയുന്നില്ല. ലത്തീഫിന് കഴിയുമെങ്കില്‍ ചെയ്യാവുന്നതാണ്.

CKLatheef പറഞ്ഞു...

'പ്രവാചക സന്ദേശം സ്വീകരിക്കാന്‍ വിസമ്മതിച്ച ജനം പറയുന്നു: `ഈ ഫുര്‍ഖാന്‍ അയാള്‍ സ്വയം ചമച്ച കെട്ടുകഥ മാത്രമാകുന്നു. വേറെ ചിലയാളുകള്‍ അക്കാര്യത്തില്‍ അയാളെ സഹായിച്ചിട്ടുമുണ്ട്.` വലിയ അധര്‍മവും പച്ചക്കള്ളവും തന്നെ ഇവരീ ജല്‍പിക്കുന്നത്. അവര്‍ പറയുന്നു: `ഇത് പൂര്‍വികരുടെ ഇതിഹാസങ്ങളാകുന്നു. അയാള്‍ അവ പകര്‍ത്തിക്കുന്നു. രാവിലെയും വൈകീട്ടും അയാള്‍ അതു വായിച്ചു കേള്‍പ്പിക്കപ്പെടുന്നുമുണ്ട്.` പ്രവാചകന്‍, അവരോടു പറയുക: `വാനലോകങ്ങളുടെയും ഭൂലോകത്തിന്റെയും പൊരുളറിയുന്നവനാണ് അത് അവതരിപ്പിച്ചിട്ടുള്ളത്. തീര്‍ച്ചയായും അവന്‍ ഏറെ മാപ്പരുളുന്നവനും കൃപാനിധിയുമാകുന്നു.`' (ഖുര്‍ആന്‍ 25:4-6)

kochumon പറഞ്ഞു...

പൂര്‍വപ്രവാചകന്മാരുടെ പില്‍ക്കാല ശിഷ്യന്മാര്‍ പ്രവാചകാധ്യാപനങ്ങളില്‍നിന്ന് വ്യതിചലിച്ച് പൈശാചിക ദുര്‍ബോധനങ്ങള്‍ക്ക് വശംവദരായപ്പോള്‍ സ്വന്തം അധര്‍മങ്ങളും സദാചാരരാഹിത്യങ്ങളും പ്രവാചകന്മാരിലും ആരോപിക്കുകയും അത് വേദപുസ്തകങ്ങളില്‍ കൂട്ടിച്ചേര്‍ക്കുകയുമായിരുന്നു. ഇങ്ങനെ കൈകടത്തപ്പെട്ട പൂര്‍വവേദങ്ങളുടെ അനുകരണമാണ് വിശുദ്ധ ഖുര്‍ആനെന്ന് അതിനെ സംബന്ധിച്ച നേരിയ അറിവെങ്കിലുമുള്ള ആരും ആരോപിക്കുകയില്ല. ദൈവദൂതന്മാരെപ്പറ്റി പ്രചരിപ്പിക്കപ്പെട്ട കള്ളക്കഥകള്‍ തിരുത്തി അവരുടെ യഥാര്‍ഥ അവസ്ഥ അനാവരണം ചെയ്യുകയാണ് ഖുര്‍ആന്‍. അതുകൊണ്ടുതന്നെ ബൈബിള്‍ പരിചയപ്പെടുത്തുന്ന പ്രവാചകന്മാരില്‍ പ ലരുടെയും ചരിത്രം ഈ രീതിയില് വായിക്കപ്പെടുമ്പോള് ഖുര്‍ആനിലവര്‍ എക്കാലത്തും ഏവര്‍ക്കും മാതൃകാ യോഗ്യമായ സദ്ഗുണങ്ങളുടെ ഉടമകളായ മഹദ് വ്യക്തികളാണ്; മനുഷ്യരാശിയുടെ മഹാന്മാരായ മാര്‍ഗദര്‍ശകരും.

Subair പറഞ്ഞു...

എന്റെ അഭിപ്രായം ഇങ്ങനെ സംഗ്രഹിക്കാം. ബൈബിള്‍ കോപ്പിയടിച്ചല്ല നബി ഖുര്‍ആന്‍ തുന്നി കൂട്ടിയിരിക്കുന്നത്. എന്നിട്ടും അവ രണ്ടും സാമ്യങ്ങളും വ്യത്യാസങ്ങളും ഉണ്ട്. അതിന്റെ കാരണം ഒന്നുങ്കില്‍ മനുഷ്യരില്‍ നിന്ന് കേട്ട കഥകള്‍ നബി ശരിയായി ഒര്‍ത്തിരിക്കുന്നുണ്ടാകില്ല. അല്ലെങ്കില്‍ നബിയോട് കഥകള്‍ പറഞ്ഞ മനുഷ്യര്‍ക്ക്‌ തെറ്റ് പറ്റിയിട്ടുണ്ടാകണം. രണ്ടു തന്നെയായാലും ഇത്രയും ചെറിയ തെറ്റുകള്‍ വരുത്തിയ നബിയുടെ അല്ലാഹു യഹൂദരുടെ യഹോവ ആകുവാന്‍ തരമില്ല.
=================


നോക്കൂ സാജന്‍, ബൈബിളും ഖുര്‍ആനും തമ്മില്‍ സാമ്യതകളും വിത്യാസങ്ങളും ഉള്ളതിന് താങ്കള്‍ രണ്ട് സാധ്യതകളെ കാണുന്നുള്ളൂ. മൂന്നാമത് ഒരു സാധ്യത താങ്കള്‍ പരിശോധിക്കുന്നത് പോലുമില്ല.

1. ഒന്നുങ്കില്‍ മനുഷ്യരില്‍ നിന്ന് കേട്ട കഥകള്‍ നബി ശരിയായി ഒര്‍ത്തിരിക്കുന്നുണ്ടാകില്ല.

2.അല്ലങ്കില്‍ നബിയോട് കഥകള്‍ പറഞ്ഞ മനുഷ്യര്‍ക്ക്‌ തെറ്റ് പറ്റിയിട്ടുണ്ടാകണം.

പുതിയ നിയമവും യഹൂദ വേദഗ്രന്ഥവും തമ്മില്‍, ധാരാളം സാമ്യങ്ങള്‍ ഉണ്ടല്ലോ ? അവ തമ്മില്‍ ധാരാളം വിത്യാസങ്ങളും ഉണ്ട്. പുതിയ നിയമ ഗ്രന്ഥകാരന്മാര്‍, യഹൂദ വേദ ഗ്രന്ഥം, തെറ്റായി ഉദ്ധരിക്കുന്നതിനും, വളചൊടിക്കുന്നതിനും എമ്പാടും ഉദാഹരണങ്ങള്‍ ഉണ്ട്.

എങ്കില്‍, പുതിയ നിയമത്തെ സംബന്ധിച്ചും, മുകളില്‍ പറഞ്ഞ രണ്ട് സാധ്യതകള്‍ മാത്രമേ താങ്കള്‍ പരിഗണിക്കൂ?

യഥാര്‍ത്ഥത്തില്‍ യഹൂദ, ക്രൈസ്തവ, മുസ്ലിം വേദഗ്രന്ഥങ്ങള്‍ തമ്മില്‍ സാമ്യത ഉണ്ടാകാന്‍ കാരണം അവ അടിസ്ഥാനപരമായി ഒരേ സ്രോതസില്‍ നിന്നുള്ള വെളിപാടില്‍ നിന്നും രൂപം കൊണ്ടതാണ് എന്ന സാധ്യത കൂടി പരിഗണിച്ച്, ഖുര്‍ആനും ബൈബിളും താരതമ്യം ചെയ്തു നോക്കൂ, സാജന്‍. ഏതാണ് മനുഷ്യ കരവിരുതുകള്‍ക്ക് വിധേയമാകാത്ത വേദഗ്രന്ഥം എന്ന് മനസ്സിലാക്കാന്‍ പെറ്റും.

Subair പറഞ്ഞു...

ട്രാക്കിംഗ്..

അജ്ഞാതന്‍ പറഞ്ഞു...

tracking

sajan jcb പറഞ്ഞു...

< / >പൂര്‍വപ്രവാചകന്മാരുടെ പില്‍ക്കാല ശിഷ്യന്മാര്‍ പ്രവാചകാധ്യാപനങ്ങളില്‍നിന്ന് വ്യതിചലിച്ച് പൈശാചിക ദുര്‍ബോധനങ്ങള്‍ക്ക് വശംവദരായപ്പോള്‍ സ്വന്തം അധര്‍മങ്ങളും സദാചാരരാഹിത്യങ്ങളും പ്രവാചകന്മാരിലും ആരോപിക്കുകയും അത് വേദപുസ്തകങ്ങളില്‍ കൂട്ടിച്ചേര്‍ക്കുകയുമായിരുന്നു. < / >

സ്വന്തം പൂര്‍വ്വ പിതാക്കന്മാരെ അപഹാസ്യരാക്കാന്‍ തുനിഞ്ഞിറങ്ങുന്ന മനുഷ്യരോ! (എന്റെ ഈ കമന്റു വായിക്കുക . ആവര്‍ത്തനം ഒഴിവാക്കുവാന്‍ ആണ് )

നിങ്ങളുടെ വാദം മുഖവിലയ്ക്ക് എടുത്തു എന്ന് വിചാരിക്കുക. സ്വന്തം വൃത്തികേടുകള്‍ മറയ്ക്കുവാന്‍ യഹൂദര്‍ താങ്കളുടെ പൂര്‍വ്വ പിതാക്കന്മാരെ അപഹാസ്യരാക്കി. പക്ഷെ എന്ത് കൊണ്ടാണ് താഴെ പറയുന്നവയില്‍ വ്യത്യാസം കാണുന്നത്. കൊച്ചുമോന്‍ വിശദീകരിച്ചു തരുമോ?

1. നോഹയുടെ വയസ്സ് ഖുറാനില്‍ മാറിപോയിരിക്കുന്നു. (ഈ വയസ്സ് തിരുത്തിയെഴുതിയിട്ട് യഹൂദര്‍ക്ക്‌ എന്ത് കിട്ടാന്‍? എന്ത് അധര്‍മ്മമാണ് അവര്‍ അവിടെ കൂട്ടിച്ചേര്‍ത്തത്?)
2.മോശയുടെയും ‌ യാക്കോബിന്റെയും പെണ്ണ് കാണല്‍ പരസ്പരം മാറിയിരിക്കുന്നു. (അങ്ങിനെ മാറ്റി തിരുത്തി എഴുതിയാല്‍ , ആരുടെ വൃത്തി കേടാണ് മായിക്കുവാന്‍ യഹൂദര്‍ ഉദ്ദേശിച്ചത്?)
3.മോശയെ ഫറവോന്റെ ഭാര്യ എടുത്തു വളര്‍ത്തിയാലും മകള്‍ എടുത്തു വളര്‍ത്തിയാലും എന്ത് വൃത്തികെടാനുള്ളത്?
4.അബ്രാഹത്തിന്റെ പഴയ പേര് അബ്രാം എന്നായത് കൊണ്ട് എന്ത് അധര്‍മ്മമാണുള്ളത്?
5.ജോഫസിന്റെ അമ്മ മരിച്ചു പോയ വിവരം ബൈബിലിലുള്ളത് അവരെ അധര്‍മ്മിയായി ചിത്രീകരികാനാണോ?

ഇതിലൊക്കെ എന്ത് കള്ള കഥയാണ് താങ്കള്‍ കാണുന്നത്? ഈ കാര്യത്തിലൊക്കെ കള്ളം പറഞ്ഞത് കൊണ്ട് ആര്‍ക്ക് എന്ത് നേട്ടമാണ് താങ്കള്‍ കാണുന്നത്? എന്തുകൊണ്ടാണ് ഇതിലൊക്കെ വ്യത്യാസം കാണുന്നത് എന്ന് വിശദീകരിക്കാമോ?

sajan jcb പറഞ്ഞു...

< / >യഥാര്‍ത്ഥത്തില്‍ യഹൂദ, ക്രൈസ്തവ, മുസ്ലിം വേദഗ്രന്ഥങ്ങള്‍ തമ്മില്‍ സാമ്യത ഉണ്ടാകാന്‍ കാരണം അവ അടിസ്ഥാനപരമായി ഒരേ സ്രോതസില്‍ നിന്നുള്ള വെളിപാടില്‍ നിന്നും രൂപം കൊണ്ടതാണ് എന്ന സാധ്യത കൂടി പരിഗണിച്ച്, ഖുര്‍ആനും ബൈബിളും താരതമ്യം ചെയ്തു നോക്കൂ, < / >
സുബൈര്‍ ,
താങ്കള്‍ ഒരു സാധ്യത കൂടി പരിശോധിക്കൂ. പഴയ നിയമം എന്ന പേരില്‍ അറിയപെടുന്ന ഗ്രന്ഥം( യഹൂദരുടെ വേദങ്ങള്‍ ) നബി ജനിക്കുന്നതിനു നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ എഴുതിയതാണ്. പുതിയ നിയമം നബിക്ക് ആറു നൂറ്റാണ്ടു മുമ്പ്‌ സംഭവിച്ചതും പ്രചാരത്തില്‍ ഇരിക്കുന്നതും നബിക്ക്‌ മുന്നൂറു വര്ഷം മുമ്പ്‌ പുസ്തക രൂപത്തില്‍ ആയതുമായ പുസ്തകമാണ്.(താങ്കളുടെ ബ്ലോഗില്‍ തന്നെ ഇത് വിശദമായി കൊടുത്തിട്ടുള്ളതാണല്ലോ) ഇന്നത്തെ പോലെ എല്ലാ ക്രിസ്ത്യന്‍ വീടുകളിലും ബൈബിള്‍ പതിപ്പ്‌ ഉള്ളത് പോലെ അന്നത്തെ കാലത്ത് എല്ലാ ക്രിസ്ത്യാനികളുടെയും യഹൂദരുടെയും വീടുകളില്‍ അവരുടെ വേദ ഗ്രന്ഥങ്ങള്‍ ഉണ്ടായെന്നു വരില്ല. അവര്‍ മിക്കപ്പോഴും വാമൊഴിയായി തന്നെയാകും തങ്ങളുടെ അടുത്ത തലമുറയ്ക്ക് ബൈബിള്‍ പകര്‍ന്നു കൊടുക്കുന്നത്. അത് അച്ചടി പോലെ ശരിയാകണം എന്നും ഇല്ല.

നബി കച്ചവടകാരനായിരുന്നു . അല്ലേ?. സിറിയ പോലെയുള്ള ക്രിസ്ത്യന്‍ നാടുകളില്‍ കച്ചവടത്തിന് പോയിട്ടുണ്ട്. ഇല്ലേ ? ആദ്യ ഭാര്യയുടെ അമ്മാവന്‍ ക്രിസ്ത്യാനിയായിരുന്നു. അല്ലെ? പഴയ നിയമത്തിലുള്ളതും പുതിയ നിയമത്തിലുള്ളതുമായ കഥകള്‍ നബി (നാല്പതു വയസിനു) മുമ്പേ കേള്‍ക്കുവാന്‍ ഒരു സാധ്യതയും ഇല്ലേ എന്ന് താങ്കള്‍ പരിശോധിക്കുക. നബിയുടെ ആദ്യവിവാഹം 25 വയസില്‍ കഴിഞ്ഞതാണ്. പതിനഞ്ചു കൊല്ലത്തിനുള്ളില്‍ ഈ കഥകളൊന്നും നബി കേട്ടിട്ടില്ല എങ്കില്‍ അതിന്റെ കാരണം (താങ്കള്‍ക്ക് ബോധ്യപെട്ടത് ) എന്നെ അറിയിക്കുമല്ലോ?

എന്നിട്ട് ഖുര്‍ആനും ബൈബിളും താരതമ്യം ചെയ്തു നോക്കൂ. അപ്പോള്‍ മനസിലാകും കൊച്ചുമോന്‍ പറഞ്ഞതിന്റെ മറു വശം.

KK Alikoya പറഞ്ഞു...

sajan jcb പറഞ്ഞു...
"പിന്നെ എങ്ങിനെ ഈ വ്യത്യാസം. എന്റെ ബ്ലോഗിന്റെ ആമുഖത്തില്‍ കൊടുത്ത അഭിപ്രായത്തില്‍ ആലിക്കോയ പറയുന്നു.
< / >ഖദീജയുടെ ബന്ധു ഉള്‍പ്പെടെ മനുഷ്യരില്‍ നിന്ന് കേട്ട കാര്യങ്ങളും നബി മറന്നെന്നിരിക്കും. നമസ്‌കാരത്തില്‍ പോലും അദേഹത്തിന്ന് മറവി സംഭവിച്ചതും അനുചരന്‍മാര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ തിരുത്തിയതും ഹദീസില്‍ കാണാം. < / >

അല്ലാഹു പഠിപ്പിച്ചു കൊടുത്ത നമസ്കാരങ്ങള്‍ ഓര്‍മിപ്പിക്കുന്നത് തന്നെ അനുചരന്മാരാണ്. അത്രയെ ഉള്ളൂ നബിയുടെ ഓര്‍മ്മ ശക്തി."

= ശ്രീ സാജന്‍ അദ്ദേഹത്തിന്റെ ബ്ലോഗിലെഴുതിയ നബിയും പഴയനിയമവും എന്ന പോസ്റ്റിന്‌ ഞാന്‍ അവിടെത്തന്നെ ലൈന്‍ ബൈ ലൈന്‍ ആയി മറുപടി എഴുതിയിരുന്നു.( 1 , 2 , 3 ) അതില്‍ നിന്ന് രണ്ട് വാചകം അദ്ദേഹം, ഖുര്‍ആനിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനുള്ള ഒരു ആയുധമാക്കിയിരിക്കുകയാണ്‌. ആദ്യം അതും അതിന്റെ പശ്ചാത്തലവും കാണുക:

സാജന്‍: "മുസ്ലീമുകളുടെ വിശ്വാസം നബിയ്ക്ക് ഗബ്രിയേല്‍ പ്രത്യക്ഷപ്പെട്ട് പഴയ കാര്യങ്ങള്‍ വിവരിച്ചു എന്നാണ്."
Alikoya = അങ്ങനെയല്ല; ഗബ്രിയേല്‍ പ്രത്യക്ഷപ്പെട്ട് ദൈവത്തിന്റെ സന്ദേശമായ ഖുര്‍ആന്‍ നല്‍കി എന്നാണ്‌ മുസ്‌ലിംകള്‍ വിശ്വസികുന്നത്. അതില്‍ പഴയകാര്യങ്ങളും ഉണ്ടാകാം എന്നേയുള്ളു.

സാജന്‍: "അതും പഴയ നിയമവും തമ്മിലുള്ള ഒരു താരതമ്യ പഠനം രസകരമായിരിക്കും."
= തീര്‍ച്ചയായും. പുതിയ നിയമം കൂടി ഉള്‍പ്പെടുത്തുമ്പോള്‍ രസം വീണ്ടും വര്‍ദ്ധിക്കുകയും ചെയ്യും.

സാജന്‍: "ഓര്‍ക്കണം, പഴയ നിയമം ബിസി. രണ്ടാം നൂറ്റാണ്ടിനു മുമ്പേ എഴുത്തി തീര്‍ന്നിരിക്കാം എന്നാണ് നിഗമനം. "
= തീര്‍ച്ചയില്ലാത്ത കാര്യം!

സാജന്‍: "നബിയുടെ ആദ്യ ഭാര്യ ഖദീജയുടെ ബന്ധു ഒരു ക്രിസ്ത്യാനി ആയിരുന്നു എന്നും ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും."
= വെറും സാദാ ക്രിസ്ത്യാനിയല്ല; ഇന്‍ജീല്‍ പഠിക്കുകയും അതിന്റെ ചില ഭാഗങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം നടത്തുകയും ചെയ്ത ഒരു പണ്ഡിതന്‍.

സാജന്‍: "പലരും (അവിശ്വാസികള്‍ ) പറയുന്നു നബി ഖുറാന്‍ പഴയനിയമത്തില്‍ നിന്ന് പകര്‍ത്തി എഴുതിയതാണ് എന്ന്. എന്നാല്‍ എനിക്കങ്ങനെ തോന്നുന്നില്ല. പകര്‍ത്തി എഴുതിയതാണെങ്കില്‍ അവ തമ്മില്‍ അന്തരം വരില്ലായിരുന്നു."
= ഈ അഭിപ്രായത്തോട് ഞാന്‍ നൂറു ശതമാനം യോജിക്കുന്നു.

സാജന്‍: "എന്റെ അഭിപ്രായത്തില്‍ ഭാര്യയുടെ ബന്ധുവില്‍ നിന്ന് കേട്ടറിഞ്ഞ കഥകള്‍ നബി ഓര്‍ത്ത്‌ എടുത്തപ്പോള്‍ ഉണ്ടായ തകരാറാണ് എന്ന്‍ കരുതാം."
= ഊഹം! ഇത് ശരിയാണെന്ന് തെളിയിക്കാന്‍ സഹയിക്കുന്ന ഒരു പരിശോധനയും ലേഖനത്തിലെവിടെയും നടത്തുന്നില്ല. പരിശോധന നടത്തുന്നതിന്ന് മുമ്പ് ഒരു നിഗമനത്തിലെത്തുന്നത് ശരിയല്ല. അതിനാല്‍ ഈ ഊഹം നിലനില്‍ക്കത്തക്കതല്ല.

സാജന്‍: "ഗബ്രിയേലില്‍ നിന്ന് കേട്ടു എന്നവകാശപെടുന്ന ഖുര്‍ആന്‍ തന്നെ (ചില സൂക്തങ്ങള്‍ ) ചില അവസരങ്ങളില്‍ നബി മറന്ന് പോയിരുന്നു എന്ന്‍ ചില ഹദീസുകളില്‍ കാണാം. അപ്പോള്‍ പിന്നെ ഭാര്യയുടെ ബന്ധുവില്‍ നിന്ന് കേട്ട കഥകള്‍ ശരിയായി ഓര്‍ത്തിരുന്നില്ല എന്നത് ഒരു കുറ്റമല്ല."
= നബി ഒരു മനുഷ്യനാണ്‌; നമ്മെപ്പോലെ അദ്ദേഹവും ചിലപ്പോള്‍ ചില കാര്യങ്ങള്‍ മറന്നെന്നിരിക്കും. ഖുര്‍ആനിന്റെ സംരക്ഷണച്ചുമതല അല്ലാഹു നബിയെ ഏല്‍പ്പിച്ചിട്ടില്ല. അത്കൊണ്ട് നബി മറന്നാലും ഒരു ഭാഗവും ഖുര്‍ആനില്‍ നിന്ന് നഷ്ടപ്പെടുകയില്ല. അതിന്റെ സംരക്ഷണച്ചുമതല അല്ലാഹു ഏറ്റെടുത്തിരിക്കുകയാണ്‌. അത് എങ്ങനെ നിര്‍വ്വഹിക്കണമെന്ന് അവന്നറിയാം.
ഖദീജയുടെ ബന്ധു ഉള്‍പ്പെടെ മനുഷ്യരില്‍ നിന്ന് കേട്ട കാര്യങ്ങളും നബി മറന്നെന്നിരിക്കും. നമസ്‌കാരത്തില്‍ പോലും അദേഹത്തിന്ന് മറവി സംഭവിച്ചതും അനുചരന്‍മാര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ തിരുത്തിയതും ഹദീസില്‍ കാണാം."
...............

KK Alikoya പറഞ്ഞു...

* പിന്നീട് സാജന്‍, ഇത് എന്റെ ബ്ലോഗില്‍ ഈ ഉദ്ധരിക്കുകയും അവിടെ കൂടുതല്‍ ചര്‍ച്ച നടക്കുകയും ചെയ്തു. നബിയുടെ മറവിയെക്കുറിച്ചുള്ള എന്റെ വിശദീകരണം ഇപ്രകാരമായിരുന്നു:

"Sajan: "എന്തുകൊണ്ടാണ് അല്ലാഹു പഠിപ്പിച്ചു കൊടുത്ത നമസ്കാരങ്ങള്‍ നബി മറന്നു പോയത്?"

= ഇങ്ങനെയൊക്കെ പറയുന്നത് കൊണ്ട് താങ്കള്‍ക്കൊരു സുഖം കിട്ടുന്നുവെങ്കില്‍ കിട്ടിക്കൊള്ളട്ടെ; അതിന്റെ പാപം വഹിക്കാന്‍ തയ്യറാവുകയും ചെയ്തു കൊള്ളുക; അത് വഹിക്കാന്‍ മറ്റാരും വരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

ഖുര്‍ആനില്‍ നിന്നുള്ള ചിലഭാഗങ്ങള്‍ നബി മറന്നെന്നും മറന്ന ഭാഗം എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്നും ഹദീസിലുണ്ടെന്ന് താങ്കള്‍ ആരോപിച്ചിരുന്നു. അതിന്ന് മറുപടിയായി ഞാന്‍ പറഞ്ഞു: നബി ഒരു ഖുര്‍ആന്‍ സൂക്തം മറന്നു പോയി എന്നല്ല; മറിച്ച് നബി മറന്ന ഒരു സൂക്തം അല്ലാഹു അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു എന്നാണ്‌ ഹദീസിലുള്ളത്. എന്നിട്ട് ഞാന്‍ വിശദീകരിച്ചു: ഖുര്‍ആനിന്റെ സംരക്ഷണം അല്ലാഹു നബിയെ ഏല്‍പ്പിച്ചിട്ടില്ല; അവന്‍ (അല്ലാഹു) സ്വയം ഏറ്റെടുക്കുകയാണ്‌ ചെയ്തത്. അതിനാല്‍ നബി മറക്കുകയും ഖുര്‍ആന്‍ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവുകയില്ല. കൂട്ടത്തില്‍ ഞാന്‍ പറഞ്ഞു: നബിക്ക് നമസ്കാരത്തില്‍ മറവി സംഭവിക്കുകയും അനുചരന്‍മാര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ നബി അത് തിരുത്തുകയും ചെയ്തിട്ടുമുണ്ട്. എന്ന് വച്ചാല്‍ താഴെ കൊടുത്ത ഹദീസില്‍ പറഞ്ഞ കാര്യമാണ്‌ ഞാന്‍ ഉദ്ദേശിച്ചത്:
Narrated By 'Abdullah: The Prophet prayed (and the subnarrator Ibrahim said, "I do not know whether he prayed more or less than usual"), and when he had finished the prayers he was asked, "O Allah's Apostle! Has there been any change in the prayers?" He said, "What is it?' The people said, "You have prayed so much and so much." So the Prophet bent his legs, faced the Qibla and performed two prostrations (of Sahu) and finished his prayers with Taslim (by turning his face to right and left saying: 'As-Salamu'Alaikum-Warahmat-ullah'). When he turned his face to us he said, "If there had been anything changed in the prayer, surely I would have informed you but I am a human being like you and liable to FORGET like you. So if I FORGET remind me and if anyone of you is doubtful about his prayer, he should follow what he thinks to be correct and complete his prayer accordingly and finish it and do two prostrations (of Sahu)."
(Vol 1, Book 8. Prayers (Salat).Hadith 394. (Shahi Bukhari)

കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്ക് കയറേടുക്കുന്ന സ്വഭാവം കാണിച്ചത് കൊണ്ടൊന്നും ഒരു സംവാദത്തിലും ആരും ജയിക്കുകയില്ല; സ്വന്തം വില നഷ്ടപ്പെടുകയേ ഉള്ളൂ.

"അല്ലാഹു പഠിപ്പിച്ചു കൊടുത്ത നമസ്കാരങ്ങള്‍ നബി മറന്നു പോയി" എന്ന് ഞാന്‍ എവിടെയാണ്‌ എഴുതിയത്? അത് കാണിക്കണം"
...............

* ഈ കമന്റിലെ അവസാന വാചകത്തില്‍ ഞാന്‍ ആവശ്യപ്പെട്ട കാര്യം ഇന്ന് വരെ അദ്ദേഹം ചെയ്തിട്ടില്ല.

* എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ അദ്ദേഹം എന്റെ ആ വാചകങ്ങള്‍ മാത്രം ഉദ്ധരിക്കാന്‍ കാരണം വളരെ വ്യക്തമാണ്‌: നേര്‍ക്കു നേരെ ഖുര്‍ആനിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ സാധിക്കുകയില്ല; പിന്നെ ആകെക്കൂടി സാധിക്കുന്നത് ഇത്തരം ചില ചെപ്പടിവിദ്യകള്‍ മാത്രം! അങ്ങനെ അദ്ദേഹം ഖുര്‍ആനിനെ വിമര്‍ശിച്ചു എന്ന് സമാധാനിക്കുന്നു.
...............

KK Alikoya പറഞ്ഞു...

നമ്മുടെ ചര്‍ച്ചാവിഷയവുമായി വിഷയവുമായി ബന്ധമുള്ളതിനാല്‍ ഈ കമന്റുകൂടി കാണുക:

സാജന്‍: "ചില ഹദീസുകള്‍ പറയുന്നു, ഉമ്മറിന്റെ ഓര്‍മ്മ പോലും ശരിയായി പരിഗണിക്കാന്‍
ഖുറാന്‍ ക്രോടീകരിച്ച സയ്ദ് ഇബന്‍ താബിറ്റ് കൂട്ടാക്കിയില്ല. രണ്ടു
സാക്ഷികള്‍ ഇല്ല എന്നതാണ് അതിന്റെ കാരണമായി പറയുന്നത്. നബി പോലും ചില
ഖുറാന്‍ സൂക്തങ്ങള്‍ മറന്നു പോയിരുന്നു എന്ന്‍ പറയുന്നു. ചില സൂക്തങ്ങള്‍
ആട് തിന്നു പോയെന്ന്‍ ആയിഷയും പറയുന്നു.ഈ തിന്നു പോയതൊന്നും ഖുറാനിലെ
ആവശ്യമില്ലാത്ത വെസ്റ്റ്‌ ആയിരുന്നോ?
ഈ ഖുറാന്‍ സൂക്തങ്ങള്‍ ആവശ്യമില്ലാത്തത് ആയിരുന്നു എന്ന്‍ നബി
പറഞ്ഞിട്ടുണ്ടോ? ഇതാണോ ഖുര്‍ആനിന്റെ ആധികാരികത?"

= ഖുര്‍ആനിലെ ചില ഭാഗങ്ങള്‍ നഷ്ടപ്പെട്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള വിമര്‍ശകന്‍മാരുടെ വ്യഗ്രത മനസ്സിലാക്കാവുന്നതേയുള്ളൂ. ഖുര്‍ആന്‍ അവതരിപ്പിച്ചത് അല്ലാഹുവാണ്‌ അതിന്റെ സംരക്ഷണം അവന്‍ ഏറ്റതുമാണ്‌. അത്കൊണ്ട് തന്നെ ആ ഗ്രന്‍ഥത്ത്ന്റെ കാര്യത്തില്‍ ഒരു വേവലാതിയും ആവശ്യമില്ല. ഖുര്‍ആന്‍ എന്ന നിലയില്‍ ഭൂമിയില്‍ എന്ത് അവശേഷിക്കണമെന്നാണോ അല്ലാഹു ഉദ്ദേശിച്ചത് അത് നഷ്ടപ്പെടുകയില്ല.

എന്നാല്‍ ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ അല്ലാഹു നസ്‌ഖ് (റദ്ദ്) ചെയ്തിട്ടുണ്ട്.
റദ്ദ് ചെയ്യുന്നതിന്ന് മൂന്ന് രീതികളുണ്ട്.
ഒന്ന്: പാരായണവും നിയമവും റദ്ദ് ചെയ്യുക. സൂറഃ അഹ്സാബിലെ ചില ഭാഗങ്ങള്‍ കാണാനില്ലെന്ന റിപ്പോര്‍ട്ടിനെ ചില പണ്ഡിതന്‍മാര്‍ ഇതിന്ന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നു.

രണ്ട്: പാരായണം നിലനിറുത്തി നിയമം മാത്രം റദ്ദാക്കുക. ഭര്‍താവ് മരണപ്പെട്ടവരുടെ ഇദ്ദഃ ഒരു വര്‍ഷമാണെന്ന് സൂചിപ്പിക്കുന്ന സൂക്തം ഈയിനത്തില്‍ പെടുന്നു. നാല്‌ മാസവും 10 ദിവസവുമാണെന്ന വിധി പിന്നീട് വന്നിട്ടുണ്ട്. അതാണ്‌ ഇന്ന് ഇലവിലുള്ളത്.

മൂന്ന്: നിയമം നിലനിറുത്തി പാരായണം റദ്ദാക്കുക. ഉമറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വ്യഭിചരിണിയെ കൊല്ലണമെന്ന സൂക്തം ഖുര്‍ആനില്‍ ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ട് ഇതിന്നുദാഹരണമാണ്‌. ആ നിയമം നിലവിലുണ്ട്; സൂക്തം നിലവിലില്ല.

* നബി ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ മറന്നു പോയെന്നല്ല; മറന്ന ഒരു സൂക്തം പിന്നീട് അദ്ദേഹത്തെ അല്ലാഹു ഓര്‍മ്മിപ്പിച്ചെന്നാണ്‌ റിപ്പോര്‍ട്ട്. ഇത് ഖുര്‍ആന്‍ നഷ്ടപ്പെടാന്‍ സാദ്ധ്യതയില്ലെന്നും അത് അല്ലാഹു സംരക്ഷിക്കുമെന്നുമുള്ള വിശ്വാസത്തെ ബലപ്പെടുത്തുകയാണ്‌ ചെയ്യുന്നത്.
................

ഇതേ വിഷയത്തെക്കുറിച്ച് Kamar എഴുതി:
"അല്ലാഹു ഖുര്‍ആനില്‍ പറയുന്നു "നാം നിന്നെ വായിപ്പിക്കാം. പിന്നെ നീ മറക്കുകയില്ല -അല്ലാഹു ഉദ്ദേശിച്ചതൊഴിച്ച്." 87:6
ഈ സൂക്തത്തിന്റെ വിശദീകരണവുമായി ബന്ധപെട്ട ഹദീസ് കൂടി കാണുക "ഖുര്‍ആന്‍ വാക്യങ്ങള്‍ മറന്നുപോകുമെന്നു പേടിച്ച് നബി(സ) അത് ആവര്‍ത്തിച്ചുരുവിട്ടുകൊണ്ടിരിക്കാറുണ്ടായിരുന്നു. മുജാഹിദും കല്‍ബിയും പറയുന്നു: ജിബ്രീല്‍ ദിവ്യസന്ദേശം കേള്‍പ്പിച്ചു തീരുന്നതും നബി(സ) മറന്നുപോകുമെന്നു പേടിച്ച് അതിന്റെ ആദ്യഭാഗം ആവര്‍ത്തിച്ചോതുമായിരുന്നു. അതിന്റെ പേരില്‍ അല്ലാഹു അദ്ദേഹത്തെ സമാധാനിപ്പിച്ചു: ദിവ്യബോധനം അവതരിച്ചുകൊണ്ടിരിക്കുമ്പോള്‍ താങ്കള്‍ നിശ്ശബ്ദനായി അത് കേട്ടുകൊണ്ടിരിക്കണം. നാമതു താങ്കള്‍ക്ക് ഓതിത്തരും. എപ്പോഴും താങ്കളെ അത് ഓര്‍മിപ്പിക്കുകയും ചെയ്യും. അതില്‍ ഒരു പദം പോലും മറന്നുപോകുമെന്ന് പേടിക്കേണ്ടതില്ല."
ജനങ്ങളുടെ സദസില്‍ വെച്ചും നബി(സ)ക്ക് വഹിയ്‌ ലഭിച്ചിരുന്നു. ഖുര്‍ആന്‍ എക്കാലത്തെയും ജനങ്ങള്‍ക്കുള്ള മാര്‍ഗ ദര്‍ശന ഗ്രന്ഥമായതിനാല്‍ അത്തരം ദൃഷ്ടാന്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ല. ഇന്ന് ജീവിക്കുന്ന സാജനും എനിക്കും ഈ ദൃഷ്ടാന്തങ്ങള്‍ കൊണ്ട് ഒരു പ്രയോജനവുമില്ല."
..................

* ഇതില്‍ നിന്നൊക്കെ ആരോപണത്തിന്റെ നിജസ്ഥിതി വ്യക്തമാകുന്നുണ്ടെങ്കിലും സാജന്‍ തന്റെ കുല്‍സിത പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

Subair പറഞ്ഞു...

സാജന്‍,

ബൈബിള്‍ ഖുര്‍ആനും ആയി ചിലയിടങ്ങളില്‍ വൈരുധ്യം പുലര്‍ത്തുന്നത് പോലെ, ബൈബിള്‍ ബൈബിളും ആയി വൈരുധ്യം പുലര്‍ത്തുന്നുണ്ട് എന്ന് താങ്കള്‍ക്കരിയില്ലേ ?

ഇതിന് കാരണം വിത്യസ്ത ഗ്രന്ഥകാരന്മാരാല്‍ പല കാലങ്ങളില്‍ എഴുതപെട്ടതും, എഡിറ്റ്‌ ചെയ്യപ്പെട്ടതും ആണ് ബൈബിള്‍ എന്നതാണ് ചരിത്രകാരന്മാരുടെ പക്ഷം.

മോശെ, എഴുതിയതാണ് പഞ്ചപുസ്തകം എന്നെല്ലേ പാരമ്പര്യ യഹൂദ, ക്രൈസ്തവ വിശ്വാസം. മോശ എഴുതി എന്ന് യേശുവും പറയുന്നില്ലേ?

എന്നാല്‍ ഇന്ന് എത്ര പേര്‍, പഞ്ചപുസ്തകം അതെ പടി മോശ എഴുതിയതാണ് എന്ന് കരുതുന്നുണ്ട്? ബൈബിള്‍ പണ്ഡിതന്മാര്‍ എല്ലാവരും തെന്നെ, ആ പുസ്തകങ്ങള്‍ മോശക്ക് ശേഷം വിത്യസ്ത ഗ്രന്ഥകാരന്മാരാല്‍ എഴുതട്ടതാനെന്നും അതുകൊണ്ട് അവ തമ്മില്‍ സൃഷ്‌ടി കഥകളിലും മറ്റും വൈരുധ്യം ഉണ്ട് എന്ന് പറയുന്നില്ല.

കടുത്ത പാരമ്പര്യ വാദികള്‍ പോലും, മോശയുടെ മരണം പോലെയുള്ള പരാമര്‍ശങ്ങള്‍ മോശ യേശുതിയാവാന്‍ വഴിയില്ല ജോഷുവ എഴുതിയതാവും എന്നെല്ലേ പരയാര്‍.

അതെ പോലെ തെന്നെ തോറ നഷ്ടപ്പെട്ടുവെന്നും, പിന്നീട സമാഹരിച്ചതാണ് എന്നും പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്.

ഇത്തരതില്‍ം, പലരാല്‍ തിരുത്തപ്പെട്ട, വൈരുധ്യങ്ങള്‍ ഉള്ള ഒരു ഗ്രന്ഥവുമായി ഖുര്‍ആന്‍ ചിലയിടങ്ങില്‍ വൈരുധ്യം പുലര്‍ത്തുന്നത് ന്യായമല്ലേ?

ഇനി പുതിയ നിയമം. എന്റെ ബ്ലോഗില്‍ ഞാന്‍ പറഞ്ഞിരുന്നു, അവയില്‍ ഒരു പ്സുതകവും വേദ ഗ്രന്ഥം എന്നാ നിയലയില്‍ എഴുത്തപ്പെട്ടവ അല്ല. അവ എഴുതപ്പെട്ടതിന് കുറഞ്ഞത് മൂന്ന്‍ നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് അവ പൂര്‍ണമായും വേദഗ്രന്ഥം എന്ന നിലക്ക് പരിഗണിക്കപ്പെടുന്നത്. അത്തരത്തില്‍ പെട്ട മറ്റു പുസ്തകങ്ങളും അന്ന് നിലവിലുണ്ടായിരുന്നു. ഈ പുസ്തകങ്ങള്‍ യേശുവോ, അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ ശിഷ്യന്മാരോ അറിഞ്ഞതോ അന്ഗീകരിച്ചതോ ആണ് എന്നതിന് യാതൊരു ഉറപ്പുമില്ല. സ്വാഭാവികമായും ഖുറാന്‍ ഇത്തരത്തില്‍ പെട്ട എഴുത്തുകളോടും വിയോചിക്കാം.

Subair പറഞ്ഞു...

നബി കച്ചവടകാരനായിരുന്നു . അല്ലേ?. സിറിയ പോലെയുള്ള ക്രിസ്ത്യന്‍ നാടുകളില്‍ കച്ചവടത്തിന് പോയിട്ടുണ്ട്. ഇല്ലേ ? ആദ്യ ഭാര്യയുടെ അമ്മാവന്‍ ക്രിസ്ത്യാനിയായിരുന്നു. അല്ലെ? പഴയ നിയമത്തിലുള്ളതും പുതിയ നിയമത്തിലുള്ളതുമായ കഥകള്‍ നബി (നാല്പതു വയസിനു) മുമ്പേ കേള്‍ക്കുവാന്‍ ഒരു സാധ്യതയും ഇല്ലേ എന്ന് താങ്കള്‍ പരിശോധിക്കുക. നബിയുടെ ആദ്യവിവാഹം 25 വയസില്‍ കഴിഞ്ഞതാണ്. പതിനഞ്ചു കൊല്ലത്തിനുള്ളില്‍ ഈ കഥകളൊന്നും നബി കേട്ടിട്ടില്ല എങ്കില്‍ അതിന്റെ കാരണം (താങ്കള്‍ക്ക് ബോധ്യപെട്ടത് ) എന്നെ അറിയിക്കുമല്ലോ?
=============


ഈ പറഞ്ഞ ഊഹാധിഷ്ടിതമായ നിഗമനങ്ങള്‍ ഒന്നും തെന്നെ ചരിത്രപരമായി നിലനില്‍ക്കില്ല.

പക്ഷെ അത്രക്കൊന്നും പോകാതെ തെന്നെ മനസിലാക്കുവുന്ന കാര്യമാണ്, വിത്യസ്ത പുലര്‍ത്തുന്ന വിഷയത്തില്‍ ഖുരാനാണോ ബൈബിള്‍ ആണോ ദൈവികം ആയിരിക്കാന്‍ സാധ്യത എന്ന്.

രണ്ടിലെയും കഥകള്‍ താരതമ്യം ചെയ്തു വായിച്ചാല്‍ മനസിലാകും, ഖുര്‍ആന്‍ ബൈബിള്‍ കഥകളില്‍ കാണുന്ന ചരിത്ര വിരുദ്ധമായ പരാമര്‍ശങ്ങളോ, ശാസ്ത്ര വിരുദ്ധമായ പരാമര്‍ശങ്ങളോ, വൈരുധ്യങ്ങലോ ഉള്‍ക്കൊള്ളുനില്ല എന്ന്. ഒരാള്‍ കോപി ചെയ്‌താല്‍ ശരിയും തെറ്റും കോപി ചെയ്യാനാണ് സാധ്യത, പ്രത്യേകിച്ചും അവ ചരിത്ര വിരുദ്ധമാണ് എന്ന് അന്ന് അറിയില്ലാത്ത സ്ഥിതിക്ക്.

മറ്റൊരു വിത്യാസം, ബൈബിള്‍ പലപ്പോഴും കഥകള്‍ പറഞ്ഞു പോകുകയാണ്,അതില്‍ നിന്നും ധാര്‍മിക പാഠം ഒന്നും പഠിക്കാന്‍ ഇല്ല. എന്നാല്‍ ഖുറാന്‍ ഈ ഈ ചരിത്രം പറയുന്നത്തിന്റെ ഉദ്ദേശം കേവലം കഥ പറച്ചിലല്ല, മറിച്ചു അതില്‍ നിന്നും ഗുണപാഠം ഉള്കൊള്ലാനാണ് എന്ന് കാണാം.

സോളമനും, ദാവീദും ഒക്കെ വെറും രാജാക്കന്മാര്‍ മാത്രമല്ല, മറിച്ച് ചില ബൈബിള്‍ പുസ്തകങ്ങളുടെ രാചയിതാക്കള്‍ കൂടിയാണ്. ഈ പറയുന്ന വ്യക്തികള്‍ ധാര്‍മികമായി അധപതിച്ചവരായിരുന്നു വെങ്കില്‍, അവര്‍ എഴുതിയ പുസ്തകം ധാര്‍മികമ മാര്‍ഗ ദര്‍ശനത്തിനായി എങ്ങിനെ ഉപയോഗിക്കാം പെറ്റും. ഒരു വിഗ്രഹാരാധകന്‍ (സോളമന്‍ വിഗ്രഹാരാധകന്‍ ആയിരുന്നുവെന്ന് ബൈബിള്‍ പറയുന്ന്ട്) സ്വന്തം പുസ്തകത്തില്‍ വിഗ്രഹത്തെ ആരാധിക്കരുത് എന്ന് പറഞ്ഞാല്‍, ആ പുസ്തകത്തിന്‌ എന്ത് വിസ്വസനീയതാണ് ഉണ്ടാകുക.

യഥാര്‍ത്ഥത്തില്‍ സങ്കീര്‍ത്തനങ്ങളും, സുഭാഷിതങ്ങളും, ഉത്തമഗീതവും ഒക്കെ വേദഗ്രന്ഥത്തിന്റെ ഭാഗമായി കാണുന്നവര്‍, ഇവയുടെ രചയിതാക്കള്‍ ധാര്‍മികമായി ഉന്നതനിലവാരം പുലര്‍ത്തിയിരുന്നവരാന് എന്ന് പറയുന്ന ഖുര്‍ആന്‍ അന്ഗീകരിക്കുകയാണ് അന്ഗീകരിക്കുകയാണ് വേണ്ടത് എന്നാണു എന്റെ പക്ഷം.

Unknown പറഞ്ഞു...

രണ്ടായിരം കൊല്ലം മുമ്പുള്ള കഥകളും ഐതിഹ്യവും സമം സമം ചേര്‍ത്ത് വാ‍റ്റിയുണ്ടാക്കിയ പഴയ നിയമം അന്നത്തെ ജനങ്ങളുടെയും നേതാക്കന്മാരുടെയും ജീവിതത്തിന്റെ നേര്‍ചിത്രങ്ങളാവാനാണ് വഴി.

ഉത്തമഗീതം പോലെ മനോഹരമായ പ്രേമഗാനങ്ങള്‍ വെറുമൊരു മതഗ്രന്ഥത്തില്‍ കാണാന്‍ വഴിയില്ലാത്തതാണ്.

ഒരു പ്രവാചകന്‍ എന്ന നിലയില്‍ നോഹയും ലോത്തും മറ്റു ജനങ്ങളേക്കാള്‍ നന്മയുള്ളവനാവണമെന്നത് ശരിതന്നെ. എന്നാല്‍ എല്ലാ മനുഷ്യരിലും നന്മയോടൊപ്പം തിന്മയും ഇടകലരുന്നു. ലോത്തിന്റെയും നോഹയുടെയും ജീവിതത്തില്‍ ഇത്തരം സംഭവങ്ങള്‍ നടന്നിട്ടില്ലായിരുന്നെങ്കില്‍ അത് ആരും മെനഞ്ഞെടുത്ത് പഴയനിയമത്തില്‍ ചേര്‍ത്തുവച്ചിരുന്നില്ല.

പ്രവാചകന്മാരാണെന്ന് വെച്ച് ആരും , ഞാന്‍ ആവര്‍തിക്കുന്നു , ആരും സമ്പൂര്‍ണനാവില്ല. അവര്‍ക്ക് ആര്‍ക്കും ദേവതമാര്‍ക്ക് ( അങ്ങനെയാരെങ്കിലും ഉണ്ടെങ്കില്‍ ) തുല്യരായി മാറാനുമാവില്ല പ്രവാചകന്മാരായ നോഹയും ലോത്തും പോലും ലഹരിക്ക് അടിമയാവുമ്പോള്‍ ബഹുജനദൃഷ്ടിയില്‍ അധമരാവുന്നത് അതിനാലാണ്. .

Unknown പറഞ്ഞു...

നബി കച്ചവടകാരനായിരുന്നു . അല്ലേ?. സിറിയ പോലെയുള്ള ക്രിസ്ത്യന്‍ നാടുകളില്‍ കച്ചവടത്തിന് പോയിട്ടുണ്ട്. ഇല്ലേ ? ആദ്യ ഭാര്യയുടെ അമ്മാവന്‍ ക്രിസ്ത്യാനിയായിരുന്നു. അല്ലെ? പഴയ നിയമത്തിലുള്ളതും പുതിയ നിയമത്തിലുള്ളതുമായ കഥകള്‍ നബി (നാല്പതു വയസിനു) മുമ്പേ കേള്‍ക്കുവാന്‍ ഒരു സാധ്യതയും ഇല്ലേ എന്ന് താങ്കള്‍ പരിശോധിക്കുക. നബിയുടെ ആദ്യവിവാഹം 25 വയസില്‍ കഴിഞ്ഞതാണ്. പതിനഞ്ചു കൊല്ലത്തിനുള്ളില്‍ ഈ കഥകളൊന്നും നബി കേട്ടിട്ടില്ല എങ്കില്‍ അതിന്റെ കാരണം (താങ്കള്‍ക്ക് ബോധ്യപെട്ടത് ) എന്നെ അറിയിക്കുമല്ലോ?

നല്ല ചോദ്യം സാജന്‍ !

മുഹമ്മദിന് ഈ കഥകളൊന്നും അറിയില്ലെന്നാണ് ലത്ഥീഫിന്റെ വാദം . ഖുറാന്റെയും വാദം . ആ അറിവില്ലായ്മയാണ് മുഹമ്മദ് പ്രവാചകനാണെന്നുള്ള വാദത്തിനെ നിലനിര്‍ത്തുന്ന ഒരു തൂണ്

CKLatheef പറഞ്ഞു...

സാജന്റെ വിമര്‍ശനത്തിന് ആവശ്യമായ മറുപടി നല്‍കിക്കൊണ്ടിരിക്കുന്ന ആലിക്കോയ സാഹിബിനും സുബൈറിനും നന്ദി.

CKLatheef പറഞ്ഞു...

>>> നബി കച്ചവടകാരനായിരുന്നു . അല്ലേ?. സിറിയ പോലെയുള്ള ക്രിസ്ത്യന്‍ നാടുകളില്‍ കച്ചവടത്തിന് പോയിട്ടുണ്ട്. ഇല്ലേ ? ആദ്യ ഭാര്യയുടെ അമ്മാവന്‍ ക്രിസ്ത്യാനിയായിരുന്നു. അല്ലെ? പഴയ നിയമത്തിലുള്ളതും പുതിയ നിയമത്തിലുള്ളതുമായ കഥകള്‍ നബി (നാല്പതു വയസിനു) മുമ്പേ കേള്‍ക്കുവാന്‍ ഒരു സാധ്യതയും ഇല്ലേ എന്ന് താങ്കള്‍ പരിശോധിക്കുക. നബിയുടെ ആദ്യവിവാഹം 25 വയസില്‍ കഴിഞ്ഞതാണ്. പതിനഞ്ചു കൊല്ലത്തിനുള്ളില്‍ ഈ കഥകളൊന്നും നബി കേട്ടിട്ടില്ല എങ്കില്‍ അതിന്റെ കാരണം (താങ്കള്‍ക്ക് ബോധ്യപെട്ടത് ) എന്നെ അറിയിക്കുമല്ലോ? <<<<

@Arun

ഇവിടെ ഈ ചോദ്യങ്ങള്ക്ക് മറുപടിയുണ്ട് ശ്രദ്ധയോടെ വായിക്കുക.

sajan jcb പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
sajan jcb പറഞ്ഞു...

< / >ബൈബിള്‍ ഖുര്‍ആനും ആയി ചിലയിടങ്ങളില്‍ വൈരുധ്യം പുലര്‍ത്തുന്നത് പോലെ, ബൈബിള്‍ ബൈബിളും ആയി വൈരുധ്യം പുലര്‍ത്തുന്നുണ്ട് എന്ന് താങ്കള്‍ക്കരിയില്ലേ ? < / >

എനിക്ക് ബോധ്യം വന്നിട്ടില്ല.. താങ്കള്‍ കാണിച്ചു തരുമോ? ഈ പോയിന്റ് ഈ ബ്ലോഗില്‍ ചര്‍ച്ച ചെയ്യുവാന്‍ പറ്റുന്നതാണ് എന്ന് ലത്തീഫ്‌ പറയുകയാണെങ്കില്‍ ചര്‍ച്ച ചെയ്യുന്നതില്‍ എനിക്ക് പരാതിയില്ല. (എന്നാലും മോഡറേഷന്‍ ഇല്ലാത്ത ഇടമാണ് എനിക്കിഷ്ടം . താങ്കളുടെ ബ്ലോഗില്‍ ആകാം . താങ്കള്‍ വിവരിച്ചു ബ്ലോഗ്‌ എഴുതൂ. ഞാന്‍ വന്നിരിക്കും. കുറച്ചു വൈകിയാലും.).

< / >നബി കച്ചവടകാരനായിരുന്നു . അല്ലേ?. സിറിയ പോലെയുള്ള ക്രിസ്ത്യന്‍ നാടുകളില്‍ കച്ചവടത്തിന് പോയിട്ടുണ്ട്. ഇല്ലേ ? ആദ്യ ഭാര്യയുടെ അമ്മാവന്‍ ക്രിസ്ത്യാനിയായിരുന്നു. അല്ലെ? പഴയ നിയമത്തിലുള്ളതും പുതിയ നിയമത്തിലുള്ളതുമായ കഥകള്‍ നബി (നാല്പതു വയസിനു) മുമ്പേ കേള്‍ക്കുവാന്‍ ഒരു സാധ്യതയും ഇല്ലേ എന്ന് താങ്കള്‍ പരിശോധിക്കുക. നബിയുടെ ആദ്യവിവാഹം 25 വയസില്‍ കഴിഞ്ഞതാണ്. പതിനഞ്ചു കൊല്ലത്തിനുള്ളില്‍ ഈ കഥകളൊന്നും നബി കേട്ടിട്ടില്ല എങ്കില്‍ അതിന്റെ കാരണം (താങ്കള്‍ക്ക് ബോധ്യപെട്ടത് ) എന്നെ അറിയിക്കുമല്ലോ?
=============

ഈ പറഞ്ഞ ഊഹാധിഷ്ടിതമായ നിഗമനങ്ങള്‍ ഒന്നും തെന്നെ ചരിത്രപരമായി നിലനില്‍ക്കില്ല.

< / >

ഒറ്റ വാചകത്തിലെ മറുപടിയില്‍ തന്നെ ഈ വിഷയം താങ്കള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ താത്പര്യമില്ല എന്ന് മനസിലാക്കുവാന്‍ സാധിച്ചു.
രണ്ടു കമന്റുകളിലായി താങ്കള്‍ എഴുതിയ മറുപടിയില്‍ ഈ ഒറ്റ വരിയാണ് എന്റെ ചോദ്യത്തിനുള്ള താങ്കളുടെ മറുപടി.

നബി കച്ചവടകാരനല്ലായിരുന്നു എന്നാണോ താങ്കള്‍ പറയുന്നത് ?
പോട്ടെ..ആദ്യ ഭാര്യ ഖദീജയുടെയുടെ മേഖല എന്തായിരുന്നു എന്നെങ്കിലും അറിയുമോ? അതില്‍ ഭര്‍ത്താവായ നബിക്ക്‌ ഒരു പങ്കും ഉണ്ടായിരുന്നില്ലേ?
കച്ചവട സംബന്ധമായോ (മറ്റു ആവശ്യങ്ങള്‍ക്കോ ) സിറിയ (അല്ലെങ്കില്‍ അത് പോലുള്ള സമീപ ക്രിസ്ത്യന്‍ കേന്ദ്രങ്ങളിലെക്കോ ) യാത്ര ചെയ്തിട്ടില്ല എന്ന് ഉറപ്പാണോ?
ഖദീജയുടെ അമ്മാവന്‍ (അല്ലെങ്കില്‍ ബന്ധു ) ക്രിസ്ത്യാനിയാണ് എന്ന വിവരം തെറ്റാണ് എന്നാണോ പറയുന്നത്?
ഞാന്‍ പറഞ്ഞത് താങ്കളുടെ ഹദീഹില്‍ നിന്നും അലിക്കൊയയുടെ സ്വന്തം വാക്കുകളില്‍ നിന്നും തെളിയിച്ചാല്‍ താങ്കള്‍ എന്ത് പറയും?
ഹദീസ്‌ ഊഹാധിഷ്ടിതമാണെന്ന് പറയുമോ? ആലിക്കോയ ഊഹാധിഷ്ടിതമാണെന്ന് പറയുമോ?

sajan jcb പറഞ്ഞു...

< / >പക്ഷെ അത്രക്കൊന്നും പോകാതെ തെന്നെ മനസിലാക്കുവുന്ന കാര്യമാണ്, വിത്യസ്ത പുലര്‍ത്തുന്ന വിഷയത്തില്‍ ഖുരാനാണോ ബൈബിള്‍ ആണോ ദൈവികം ആയിരിക്കാന്‍ സാധ്യത എന്ന്. < / >

ബൈബിളിന്റെയോ ഖുരാനിന്റെയോ ദൈവികതയല്ല ഇവിടെ വിഷയം എന്ന് താങ്കളെ ലത്തീഫ്‌ ഓര്‍മ്മിപ്പിക്കില്ല എന്ന്‍ എനിക്കറിയാം. ഞാന്‍ അത് നോക്കിയിരിക്കുകയായിരുന്നു. ഇനിയെങ്ങാനും ഞാന്‍ താങ്കള്‍ക്ക് മറുപടി പറഞ്ഞാലോ എന്റെ കമന്റ് മാത്രം അപ്രത്യക്ഷമാകും.(കാരണം അത് സ്വാഭാവികമായും ഈ ബ്ലോഗിന്റെ വിഷയത്തില്‍ വരില്ല) താങ്കളുടെ കമന്റ് അവിടെ നില്‍ക്കുകയും ചെയ്യും. അതുകൊണ്ട് ലത്തീഫ്‌ അനുവദിക്കുകയാണെങ്കില്‍ ഞാന്‍ മറുപടി പറയാം. ഇല്ലെങ്കില്‍ താങ്കളുടെ കമന്റ് ലത്തീഫ്‌ വിഴുങ്ങുമോ എന്ന് നോക്കട്ടെ. അദ്ദേഹത്തിന്റെ ഇരട്ട സമീപനം കാണുവാന്‍ എനിക്കും ആകാംഷയുണ്ട് .

sajan jcb പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
Subair പറഞ്ഞു...

സുബൈര്‍:ബൈബിള്‍ ഖുര്‍ആനും ആയി ചിലയിടങ്ങളില്‍ വൈരുധ്യം പുലര്‍ത്തുന്നത് പോലെ, ബൈബിള്‍ ബൈബിളും ആയി വൈരുധ്യം പുലര്‍ത്തുന്നുണ്ട് എന്ന് താങ്കള്‍ക്കരിയില്ലേ ? < / >

സാജന്‍:എനിക്ക് ബോധ്യം വന്നിട്ടില്ല.. താങ്കള്‍ കാണിച്ചു തരുമോ?
=============


സാജന്‍. ബൈബിളില്‍ എമ്പാടും വൈരുധ്യങ്ങള്‍ ഉണ്ട് എന്നത് ഇന്ന് ഒരു വിധം എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. പല വൈരുദ്ധ്യങ്ങളും വ്യാഖ്യാനിച്ച് ഒപ്പിക്കാന്‍ ബുദ്ധിമുട്ടുമാണ്. എഴുതാനുള്ള എളുപ്പത്തിന്, നേര്‍ക്ക്‌ നേരെയുള്ള ഒരു വൈരുധ്യം നോക്കൂ.

ആരാണ് ഗോലിയാത്തിനെ കൊന്നത്?

50 അങ്ങനെ ദാവീദ് കല്ലും കവിണയുമായി ഗോലിയാത്തിനെനേരിട്ട് അവനെ എറിഞ്ഞു വീഴ്ത്തി. അവന്റെ കൈയി. വാളില്ലായിരു.51 ദാവീദ് ഓടിച്ചെന്ന് ഗോലിയാത്തിന്റെ മേല്‍ കയറി നിന്ന് അവന്റെ വാള് ഉറയില്‍ നിന്നും വലിച്ചൂരി. അവനെ കഴുത്തു വെട്ടിമുറിച്ചു കൊന്നു. ഫിലിസ്ത്യര്‍ തങ്ങളുടെ മല്ലന്‍ വധിക്കപ്പെട്ടെന്നു കണ്ടപ്പോള്‍ ഓടിക്കളഞ്ഞു (1 സാമുവല്‍ 17:50,51)

മേല്‍പറഞ്ഞ പ്രകാരം ഗോലിയാത്തിനെ കൊന്നത് ദാവീദാണ്.

ഇനി രണ്ട് സാമുവേല്‍ വായിച്ചു നോക്കൂ.

19 ഗോബില്‍വച്ചു ഫിലിസ്ത്യരുമായുണ്ടായ മറ്റൊരുയുദ്ധത്തില്‍ ബേത്‌ലെഹംകാരനായയാറെഓറെഗിമിന്റെ പുത്രന്‍ എല്‍ഹാനാന്‍ ഗിത്യനായ ഗോലിയാത്തിനെ കൊന്നുകളഞ്ഞു. അവന്റെ കുന്തത്തിന്റെ പിടി നെയ്ത്തുകാരന്റെ ഓടംപോലെയായിരുന്നു (2 സാമുവല്‍ 21:19)

ഇത് പ്രകാരം ദാവീദല്ല, മറിച്ചു എല്‍ഹാനാന്‍ ആണ് ഗോലിയാത്തിനെ കൊന്നത്. ഇതൊരു വൈരുധ്യമല്ലേ?
ഇങ്ങനെ നേര്‍ക്ക്‌ നേരെയുള്ള അസംഖ്യം വൈരുധ്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും.

നബി കച്ചവടകാരനല്ലായിരുന്നു എന്നാണോ താങ്കള്‍ പറയുന്നത് ?
...പോട്ടെ..ആദ്യ ഭാര്യ ഖദീജയുടെയുടെ മേഖല എന്തായിരുന്നു എന്നെങ്കിലും അറിയുമോ? അതില്‍ ഭര്‍ത്താവായ നബിക്ക്‌ ഒരു പങ്കും ഉണ്ടായിരുന്നില്ലേ?
===============


നബി കച്ചവടം ചെയ്തിരുന്നു എന്നത് ചരിത്ര വസ്തുതയാണ്, ഊഹാധിഷ്ടിതം എന്ന് ഞാന്‍ പറഞ്ഞത്, ആ വസ്തുതയില്‍ നിന്ന് താന്കള്‍ എത്തി ചേര്‍ന്ന നിഗമങ്ങളെ ക്കുറിച്ചാണ്.

ബൈബിളിന്റെയോ ഖുരാനിന്റെയോ ദൈവികതയല്ല ഇവിടെ വിഷയം
=============


വിഷയം അത് ആവണമെന്നില്ല. ഖുര്‍ആന്‍ ദൈവീകവും ബൈബിള്‍ മനുഷ്യനിര്‍മിതവും ആണ് എന്ന് തെളിയിച്ചാല്‍, സ്വാഭാവികവും ഖുര്‍ആന്‍ ബൈബിളില്‍ നിന്നും കോപ്പി അടിച്ചതല്ല എന്ന് വരില്ലേ, അപ്പൊ നമ്മള്‍ വിഷയത്തിലേക്ക് എതിചെരില്ലേ ?

CKLatheef പറഞ്ഞു...

സാജന്റെ രണ്ട് കമന്റ് നീക്കം ചെയ്തിരിക്കുന്നു. ആലിക്കോയ സാഹിബിന്റെ ഒരു പരാമര്‍ശത്തെ അടിസ്ഥാനമാക്കിയാണ് അതിലൊരു കമന്റ് അതില്‍ അല്‍പം ആക്ഷേപമുണ്ട് എന്ന് ഞാന്‍ അംഗീകരിക്കാം പക്ഷേ അത്തരം ഒരു പ്രയോഗം എനിക്കിവിടെ കാണാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തല്‍സംബന്ധമായ ചര്‍ചക്കിവിടെ എന്ത് പ്രസക്തി. അദ്ദേഹത്തിന്റെ ബ്ലോഗില്‍ അങ്ങനെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അവിടെ പറയുക.

രണ്ടാമത്തെ കമന്റ് ചില വാചകകസര്‍ത്തുകളാണ് ഈ ചര്‍ചയില്‍ ഏതെങ്കിലും നിലക്ക് അതിനും പ്രസക്തി കാണുന്നില്ല.

എനിക്ക് ഈ ചര്‍ചയുടെ കാര്യത്തിലും കമന്റ് നിലനിര്‍ത്തുന്ന കാര്യത്തിലും ഒരു ഇരട്ടത്താപ്പുമില്ല. ഈ ചര്‍ചയില്‍ നിങ്ങളുടെ കമന്റ് പ്രസക്തമാണോ അവ പ്രസിദ്ധീകരിക്കും. ചര്‍ചയില്‍ തുടരുന്നതിന് നന്ദി.

CKLatheef പറഞ്ഞു...

ഓരോരുത്തര്‍ക്കും അവരവര്‍ തയ്യാറാക്കുന്ന കമന്റുകള്‍ പ്രസക്തം തന്നെയായിരിക്കും. കൂവിതോല്‍പിക്കാന്‍ ശ്രമിക്കുന്ന കൂതറക്കടക്കം. അതുകൊണ്ട് കമന്റുകള്‍ പരമാവധി ഡീലീറ്റാതിരിക്കാന്‍ തന്നെയാണ് ശ്രദ്ധിക്കുന്നത്. ഇവിടെ തന്നെ താങ്കളാണ് ആലിക്കോയ സാഹിബിന്റെ ബ്ലോഗില്‍ നടന്ന ചര്‍ച ചേര്‍ത്തത്. അത് നിലനിര്‍ത്താനും ഇതേ മാനദണ്ഡമാണ് ഞാന്‍ സ്വീകരിച്ചത്. അതിനാല്‍ നിര്‍ഭയം കമന്റുക. ഏതാണ് ഒഴിവാക്കപ്പെടുക എന്ന് താങ്കള്‍ക്ക് തന്നെ അറിയാം. സന്തോഷം.

sajan jcb പറഞ്ഞു...

< / > നബി കച്ചവടം ചെയ്തിരുന്നു എന്നത് ചരിത്ര വസ്തുതയാണ്, ഊഹാധിഷ്ടിതം എന്ന് ഞാന്‍ പറഞ്ഞത്, ആ വസ്തുതയില്‍ നിന്ന് താന്കള്‍ എത്തി ചേര്‍ന്ന നിഗമങ്ങളെ ക്കുറിച്ചാണ്. < / >

അപ്പോള്‍ താങ്കള്‍ ഒന്ന് സമ്മതിച്ചു. നബി കച്ചവടം ചെയ്തിരുന്നു. അതായിരുന്നു എന്റെ ആദ്യ പോയിന്റ് .. ഇനി രണ്ടാമത്തേതിലേക്ക് കടക്കൂ.

ഒന്ന്... നബി കച്ചവടകാരനായിരുന്നു . അല്ലേ?.
രണ്ടു ... സിറിയ പോലെയുള്ള ക്രിസ്ത്യന്‍ നാടുകളില്‍ കച്ചവടത്തിന് പോയിട്ടുണ്ട്. ഇല്ലേ ?
മൂന്നു... ആദ്യ ഭാര്യയുടെ അമ്മാവന്‍ ക്രിസ്ത്യാനിയായിരുന്നു. അല്ലെ?
നാല് ... നബിയുടെ ആദ്യവിവാഹം 25 വയസില്‍ കഴിഞ്ഞതാണ്. പതിനഞ്ചു കൊല്ലത്തിനുള്ളില്‍ ഈ കഥകളൊന്നും നബി കേട്ടിട്ടില്ല എങ്കില്‍ അതിന്റെ കാരണം (താങ്കള്‍ക്ക് ബോധ്യപെട്ടത് ) എന്നെ അറിയിക്കുമല്ലോ?

sajan jcb പറഞ്ഞു...

ബൈബിള്‍ വൈരുദ്ധ്യങ്ങള്‍ക്ക് മറുപടി തരാന്‍ എനിക്ക് താത്പര്യമേയുള്ളൂ. ഒരിടയ്ക്ക് അത് മാത്രമായിരുന്നു ഞാന്‍ ബ്ലോഗ്‌ ചെയ്തിരുന്നത്.
ഒരു ദേഹം കുരിശുമരണം ഒരു കെട്ടുകഥ എന്ന് തുടങ്ങി പതിനെട്ടു പോയിന്റുകള്‍ നിറത്തി. അതില്‍ എട്ടെണ്ണണതിനു മറുപടി കിട്ടിയപ്പോഴേക്കും , മോഡറേഷന്‍ കൊണ്ട് വന്നു. പതിനെട്ടു പടിയും ഇവര്‍മാര്‍ ചവട്ടി കയറിയാല്‍ ഖുര്‍ആന്‍ അവ്യക്തമാക്കി വച്ച പലതും തെളിഞ്ഞു വരുമോ എന്ന് ആ ദേഹത്തിന് തോന്നി കാണും. ഇപ്പോഴും മോഡരേഷനില്‍ തന്നെ. ഇപ്പോള്‍ യേശുവിനെ ലേവിക്കാരനാക്കിയേ തീരൂ എന്ന വാശിയിലാണ്. ഒരു രസം തോന്നുന്നത് കൊണ്ട് സമയം കളയുന്നു.

< / >ഖുര്‍ആന്‍ ദൈവീകവും ബൈബിള്‍ മനുഷ്യനിര്‍മിതവും ആണ് എന്ന് തെളിയിച്ചാല്‍, സ്വാഭാവികവും ഖുര്‍ആന്‍ ബൈബിളില്‍ നിന്നും കോപ്പി അടിച്ചതല്ല എന്ന് വരില്ലേ, അപ്പൊ നമ്മള്‍ വിഷയത്തിലേക്ക് എതിചെരില്ലേ ? < / >

എത്തി ചേരുമായിരുന്നു. പക്ഷെ തിരിച്ചാണെങ്കിലോ ? അതുകൊണ്ട് അത് താങ്ങാന്‍ ഏതു നിമിഷവും മോഡറേഷന്‍ വന്നു വീഴുന്ന ഈ ബ്ലോഗ്‌ മതിയാകില്ല.

താങ്കള്‍ ഉദ്ദേശിച്ച അതെ പോളിസി ഇതേ ബ്ലോഗ്‌ സീരീസിന്റെ ആദ്യ പതിപ്പില്‍ ഞാന്‍ തുടങ്ങിയതാണ്. അതും ആ ബ്ലോഗില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു സൂക്തവുമായി. എന്താണെന്ന് അറിയില്ല എന്റെ കമന്റുകള്‍ മാത്രമേ അതില്‍ അപ്രക്ത്യക്ഷമായിള്ളൂ. ഞാന്‍ ചോദിച്ച ചോദ്യവും അതില്‍ കൊച്ചുമോന്റെ മറുപടിയും ഉണ്ട്. പക്ഷെ അതിനുള്ള എന്റെ മറുപടി മാത്രം ഇല്ല. അതിന്റെ ആവശ്യം ഇല്ലഎന്നാണ് ബ്ലോഗ്‌ ഓണരുടെ നിലപാട്.

ഗോലിയാത്തിനെ കുറിച്ചുള്ള എന്റെ മറുപടിയും അതെ പടി അപ്രക്ത്യക്ഷമാകും. താങ്കളുടെ ബ്ലോഗില്‍ ഈ ചോദ്യം പ്രസദ്ധീകരിക്കൂ. ഞാന്‍ മറുപടി പറയാം.


ഇപ്പോള്‍ തന്നെ കണ്ടില്ലേ , ആലിക്കോയയുടെ ഒരു പരാമര്‍ശം ഞാന്‍ ഇവിടെ കൊണ്ട് വന്നിരുന്നു. ഹദീസോക്കെ തപ്പിയെടുക്കാന്‍ സമയം എടുക്കും. അതുകൊണ്ട് ലത്തീഫ് ബഹുമാനിക്കുന്ന അലിക്കൊയയുടെ അഭിപ്രായം ഇവിടെ എഴുതി. ഡിലീറ്റ്‌ ചെയ്തു കളഞ്ഞ എന്റെ ചോദ്യത്തിനു ആലിക്കോയ "അല്ലാഹു" എന്ന് പറഞ്ഞാലും "ഖദീജ" എന്ന് പറഞ്ഞാലും അത് എന്റെ കമന്റുകള്‍ക്കുള്ള ശരിവയ്ക്കലാകും എന്ന് ലത്തീഫിന് നല്ല പോലെ അറിയാം.

ഖുര്‍ആന്‍ ദൈവികമല്ല എന്ന് എനിക്ക് പറയുകയും ചെയ്യാം. വളരെ ലളിതമായി. അങ്ങിനെ വന്നിരുന്നെങ്കില്‍ സുബൈര്‍ , താങ്കളുടെ അതെ ചിന്താശൈലി വച്ച് എനിക്ക് മുന്നോട്ടു പോകാമായിരുന്നു. എന്ത് ചെയ്യാം. എന്നോട് സ്ഥലം കാലിയാക്കി കൊവള്ളുവാന്‍ ലത്തീഫിന്റെ നിര്‍ദ്ദേശം ഞാന്‍ മനസിലാക്കിയല്ലേ പറ്റൂ. ഇത്രയും നേരം എന്ത് കൊണ്ടാണ് മോഡറേഷനും ഡിലീറ്റിങ്ങും വരാത്തത് എന്ന് ഞാന്‍ ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. അത് വന്ന നിലയ്ക്ക് ഇനി യാത്ര ആരോടും പറയുന്നില്ല. മോഡറേഷന്‍ ഇല്ലാത്ത ബ്ലോഗുകളില്‍ വീണ്ടും കാണാം.

CKLatheef പറഞ്ഞു...

ഒരു കാര്യം ഏതായാലും സാജന്‍ തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു. നല്‍കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട അഭിപ്രായം പറയില്ല. അപ്രസക്തമായ ശാഖോപശാഖകളില്‍ കിടന്ന് തിരിയുന്നതാണ് ടിയാനിഷ്ടം. അതുകൊണ്ട് സുബൈര്‍ ബൈബിളിലെ വൈരുദ്ധ്യങ്ങള്‍ സൂചിപ്പിക്കുന്ന പോസ്റ്റിട്ടുനോക്കുക. അവിടെയും ഖദീജയാണോ അല്ലാഹുവാണോ നബിയെ നമസ്‌കാരം പഠിപ്പിച്ചത് എന്ന വലിയ ചോദ്യമായിരിക്കും സാജനുണ്ടായിരിക്കുക. കമന്റിലെ അധിക ഭാഗവും അതിന്റെ സാങ്കേതികം ചര്‍ചചെയ്താണ് പോകുന്നത്. ആ സമയം വിഷയവുമായി ബന്ധപ്പെട്ട് വല്ലതും പറഞ്ഞുകൂടേ. ഇവിടെയുള്ള സാജന്റെ കമന്റുകള്‍ മൊത്തത്തില്‍ പരിശോധിക്കുക. ജയിച്ചുവെന്ന് വരുത്താനുള്ള വാചക കസര്‍ത്തുകളാണ് അധികവും.

പ്രിയ സാജന്‍ സന്തോഷ് ഞങ്ങളും നിങ്ങളെ പോലെ ഒരു മതത്തിന്റെ വക്താക്കളാണ്. പക്ഷെ നിങ്ങള്‍ കാണിക്കുന്ന ബേജാര്‍ ഞങ്ങള്‍ക്കാര്‍ക്കും തോന്നുന്നില്ല. കാരണം ഞങ്ങളെയാരും ദൈവത്തിന്റെയോ ഈ മതത്തിന്റേയോ സംരക്ഷം മൊത്തമായി ഏല്‍പിച്ചിട്ടില്ല. അതിനാല്‍ നിര്‍ഭയമായും നിഷ്പക്ഷമായും ചര്‍ചയില്‍ പങ്കെടുക്കാനാണെങ്കില്‍ തീര്‍ചയായും ഇവിടെ ഒരു വിലക്കും ഉണ്ടാവില്ല.

എനിക്ക് ചിലപ്പോള്‍ ഡീലീറ്റേണ്ടി വരുന്നതും മോഡറേഷന്‍ ഏര്‍പ്പെടുത്തേണ്ടി വരുന്നതും നിങ്ങളുടെ വാദത്തിന്റെ ഊക്കുകൊണ്ടാണ് എന്ന് ധരിക്കുന്നുണ്ടോ. മോഡറേഷന്‍ ഏര്‍പ്പെടുത്തുവോളം കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നുണ്ടെങ്കില്‍ അത് വിമര്‍ശിക്കുന്നവരുടെ ദൗര്‍ബല്യമാണ്.

CKLatheef പറഞ്ഞു...

>>>> ഒന്ന്... നബി കച്ചവടകാരനായിരുന്നു . അല്ലേ?.
രണ്ടു ... സിറിയ പോലെയുള്ള ക്രിസ്ത്യന്‍ നാടുകളില്‍ കച്ചവടത്തിന് പോയിട്ടുണ്ട്. ഇല്ലേ ?
മൂന്നു... ആദ്യ ഭാര്യയുടെ അമ്മാവന്‍ ക്രിസ്ത്യാനിയായിരുന്നു. അല്ലെ?
നാല് ... നബിയുടെ ആദ്യവിവാഹം 25 വയസില്‍ കഴിഞ്ഞതാണ്. പതിനഞ്ചു കൊല്ലത്തിനുള്ളില്‍ ഈ കഥകളൊന്നും നബി കേട്ടിട്ടില്ല എങ്കില്‍ അതിന്റെ കാരണം (താങ്കള്‍ക്ക് ബോധ്യപെട്ടത് ) എന്നെ അറിയിക്കുമല്ലോ? <<<

ഞാന്‍ മേല്‍ പറഞ്ഞകാര്യത്തിന് ഉദാഹരണമാണിത്. ഇത് ചര്‍ചചെയ്യേണ്ടിയുരുന്ന് പുതിയ പോസ്റ്റിലായിരുന്നു. അവിടെ ഏതാണ്ടതിന് മറുപടിയും ഉണ്ട് ബാക്കി ഭാഗത്ത് സംശയമുണ്ടെങ്കില്‍ അവിടെ ചോദിക്കാം പക്ഷെ അവിടയെത്തിയാലും മറ്റുപലതുമായിരിക്കും സാജന്റെ വിഷയം. ഇത് യുക്തിവാദികളില്‍നിന്ന് ലഭിച്ച പാഠമാണ് എന്ന് തോന്നുന്നു.

Abdul Khader EK പറഞ്ഞു...

284 _ ആകാശഭൂമികളിലുള്ളതല്ലാം അല്ലാഹുവിന്റെതാകുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള്‍ വെളിപെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട് കണക്കു ചോദിക്കുക തന്നെ ചെയ്യും. എന്നിട്ടവന്‍ ഉദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും അവന്‍ ഉദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അള്ളാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.


285 _ തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. അതിനെ തുടര്‍ന്ന് സത്യവിശ്വാസികളും. അവരല്ലാം അല്ലാഹുവിലും അവന്‍റെ മലക്കുകളിലും അവന്‍റെ വേദഗ്രന്ഥങ്ങളിലും അവന്‍റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്‍റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്പിക്കുന്നില്ല _എന്നതാണ് അവരുടെ നിലപാട്_. അവര്‍ പറയുകയും ചെയ്തു. ഞങ്ങളിതാ കേള്‍ക്കുകയും അനുഷരിക്കുകയും ചെയ്തിരിക്കുന്നു.
ഞങ്ങളുടെ നാഥാ ഞങ്ങളോട് പൊറുക്കേണമേ, നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം.
286 _ അള്ളാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുനില്ല.
ഓരോര്‍ത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സല്‍ഫലം അവരവര്‍ക്കുതന്നെ. ഓരോര്‍ത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്ഫലവും അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ നാഥാ ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതെ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയത് പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പ്നല്കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരെ നീ ഞങ്ങളെ സഹായിക്കേണമേ.

പരിശുദ്ധ ഖുര്‍ആനിലെ അല്‍-ബക്കറ സൂറത്തിലെ അവസാന മൂന്ന് ആയത്തുകളുടെ മലയാള പരിഭാഷ യാണിവ.
എല്ലാവരോടും മനസ്സിരുത്തി വാഴിക്കാന്‍ അപേക്ഷിക്കുന്നു.
ഇവയിലെ രണ്ടാം ആയത്തിനെ ആസ്പദമാക്കി ചിലത് പറയാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.
_ മുസ്ലിങ്ങള്‍ അല്ലാഹുവിലും അവന്‍റെ മലക്കുകളിലും അവന്‍റെ വേദഗ്രന്ഥങ്ങളിലും അവന്‍റെ ദൂതന്മാരിലും വിശ്വസിക്കാന്‍ ബാധ്യസ്ഥരാണ്. അതുകൊണ്ട് തന്നെ മുസ്ലിങ്ങള്‍ പരിശുദ്ധ ഖുര്‍ആനും തൌറാത്തും ഇന്ജീലും ധബൂരും അല്ലാഹു ഇറക്കിയതാണെന്ന് വിശ്വസിക്കുന്നു. ഇതില്‍ നിന്ന് ബുദ്ധിയുള്ളവര്‍ക്ക് ചില വിഷയങ്ങളില്‍ ബൈബിലുകളും ഖുര്‍ആനും തമ്മിലുള്ള സാമ്യതയുടെ അടിസ്ഥാന കാരണം മനസ്സിലായിരിക്കുമല്ലോ.
_ പരിശുദ്ധ ഖുര്‍ആന്‍ മാത്രമാണ് അല്ലാഹു ഇറക്കിയ തനതായ രൂപത്തില്‍ അല്ലാഹുവിന്‍റെ തീരുമാന / വാകതാന പ്രകാരം) നിലനില്‍ക്കുന്ന ഏക വേദഗ്രന്ഥം. മറ്റു വേദങ്ങള്‍ യഥാര്‍ത്ഥ രൂപത്തില്‍ നിലനില്‍ക്കുന്നില്ല (ആ വേദങ്ങള്‍ക്കോ അതിന്റെ വക്താക്കള്‍ക്കോ അങ്ങിനെ ഒരു അവകാശവാദം ഇല്ല) എന്ന് പറയുമ്പോള്‍ അവകള്‍ മനുഷ്യരുടെ കൈ കടത്തലിനു വിധേയമായി എന്നര്‍ത്ഥം. ഖുര്‍ആനും മറ്റു വേദങ്ങളും തമ്മില്‍ പലവിഷയങ്ങളിലും വ്യക്തമായ അഭിപ്രായ വിത്യാസത്തിനു കാരണം ഇതാണ്.
_ മുസ്ലിങ്ങള്‍ ദൈവദൂതന്മാര്‍ക്കിടയില്‍ വിവേചനം കല്പിക്കാന്‍ പാടില്ല, ആയതിനാല്‍ മുസ്ലിങ്ങള്‍ എല്ലാ പ്രവാചകന്മാരെയും ആദരിക്കുകയും സ്നേഹിക്കുകയും അതിനാല്‍ തന്നെ അല്ലാഹുവിന്‍റെ മഹാന്‍മാരായ പ്രവാചകന്മാരായ ആദമും നൂഹും ഇബ്രാഹീമും മൂസയും ഈസയും . . . . . . . മുഹമ്മദും ഉള്‍പെടെയുള്ളവര്‍ കൊണ്ടുവന്ന മഹത്തായ സത്യ സരണിയിലാണ് തങ്ങളെന്ന് വിശ്വസിക്കുക്കയും ചെയ്യുന്നു. ദൈവത്തെയും അവന്റെ പ്രവാചകന്മാരെയും യഥാര്‍ത്ഥ രൂപത്തില്‍ മനസ്സിലാക്കാത്തവര്‍ക്കാണ് ദൈവത്തില്‍ നിന്നുള്ള അവസാനത്തെ പ്രവാചകനെ തള്ളേണ്ടി വരുന്നതു.

ബ്ലോഗിലെ വിഷയവുമായി ബന്ധപെട്ടു നേര്‍ക്കുനേരെ ചിലത് പറയാനുണ്ട്. ബൈബിള്‍ എന്ന വേദ ഗ്രന്ഥം മുഹമ്മദ്‌ എന്ന മനുഷ്യന്‍ വെക്തി കോപ്പിയടിച്ചു അല്ലെങ്കില്‍ കേട്ടെഴുതി എന്നുപറയുന്നവര്‍ ചിന്തികേണ്ടതായി ചില കാര്യങ്ങള്‍ ഉണ്ട്,

1 _ ദൈവിക ഗ്രന്ഥമായ ബൈബിള്‍ അലങ്കോല പെടുകയും മുഹമ്മദ്‌ എന്ന മനുഷ്യന്‍ എഴുതിയ ഖുര്‍ആന്‍ പതിനാല് നൂറ്റാണ്ടുകള്‍ക്കു ശേഷവും ഒരുവിധ മാറ്റ ത്തിരുത്തലുകള്‍ക്കും വിധേയമാവാതെ നിലനില്‍ക്കുകയും ചെയ്യുന്നു.
2 - അനേകായിരം ജനങ്ങള്‍ കാലാകാലങ്ങളായി ഖുര്‍ആന്‍ മനപാടമാക്കി വരുന്നു, ഇപ്പഴും തുടരുന്നു.
3 _ അനേകം മനുഷ്യര്‍ ഖുര്‍ആന്‍ പഠിച്ചു യഥാര്‍ത്ഥ ദൈവിക സരണിയിലേക്ക്‌ തിരിച്ചുവരുന്നു.

എല്ലാ സഹോദരന്മാരും ഖുര്‍ആന്‍ ഉള്‍പെടെ യുള്ള എല്ലാ ദൈവിക ഗ്രന്ഥങ്ങളും വായിക്കുകയും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യണം,
താഴ്മയോടെ,
ബൈബിള്‍ ദൈവത്തില്‍ നിന്നുള്ള ഒരു വേദ ഗ്രന്ഥം ആയിരുന്നു എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരു എളിയവന്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review