2011, ഡിസംബർ 11, ഞായറാഴ്‌ച

എന്താണ് ജീവിതവിജയം ?

Rasheed Kannur എന്താണ് ജീവിത വിജയം എന്നത്? ഒരു നല്ല പൊസിഷനില്‍ എത്തുക എന്നതോ? അതോ ആഗ്രഹിച്ച പൊസിഷനില്‍ എത്തുക എന്നതോ? ഞാന്‍ കുറച്ചു കാലങ്ങളായി പലരോടും ചോദിച്ചു, അവര്‍ അവരുടെ അഭിപ്രായം പറഞ്ഞു..എന്താണ് നിങ്ങളുടെ അഭിപ്രായം?? ******************************************* Abdu Samad നല്ല കാശൊക്കെ ആയി കുറേ ഭൂമിയും പിന്നെ വലിയ വീടും കാറും നല്ലൊരു കെട്ട്യോളും ഒക്കെ ആയി സുഭിക്ഷമായി കഴിയുമ്പോൾ ആൾക്കാർ പറയും അവൻ ഭൌതികമായി ജീവിതവിജയം നേടി എന്ന്...!? എന്നാൽ ഈ നശ്വര ജീവിതത്തിൽ അതൊരു നേട്ടമാവാം പക്ഷെ അവിടെ ....?Shouckath Ali കുറെ കാശ് ഉണ്ടായാലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിഞ്ഞാലും ആർക്കും സമാധാനം മാത്രം ഇല്ല . അപ്പോള്‍ മനസ്സിന് സമാധാനം കിട്ടുംപോഴല്ലേ ജീവിത വിജയം ലഭിക്കുകയുള്ളൂ ..Jane Na ജീവിതത്തിനു ഒരു ലക്ഷ്യമുണ്ടാവുക, അതിനു...

2011, നവംബർ 23, ബുധനാഴ്‌ച

മുല്ലപ്പെരിയാറും ദൈവിക സഹായവും.

'കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കേരളത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങേര്‍ക്ക് വേണമെങ്കില്‍ രക്ഷിക്കട്ടെ. അങ്ങേരുടെ സ്വന്തം നാടല്ലേ എന്നതാണ് അവസ്ഥ ! ഒരപകടവും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന സമയത്തും, അഥവാ അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ത്തന്നെ ഞാന്‍ എന്റെ കുടുംബത്തിന്റെ കൂടെ നാട്ടിലുള്ളപ്പോള്‍ മാത്രം അത് സംഭവിച്ചാല്‍ മതിയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്തുവന്നാലും ഒരുമിച്ച് നേരിടാമല്ലോ ? അതല്‍പ്പം സ്വാര്‍ത്ഥതയാകാം, പക്ഷെ എനിക്കങ്ങനെ ചിന്തിക്കാനും പ്രാര്‍ത്ഥിക്കാനുമേ ഈയവസരത്തില്‍ ആകുന്നുള്ളൂ, ക്ഷമിക്കുക. പ്രാര്‍ത്ഥിക്കാനല്ലാതെ നമ്മള്‍ ജനത്തിന് എന്താണ് ചെയ്യാനാകുക ? തമിഴനെ ആക്രമിച്ച് കീഴടക്കി ഡാം തുറന്ന് വിട്ട് ജയിലില്‍ പോകണോ ? അതോ കോടതി വിധി വരുന്നതുവരെ പ്രാണഭയത്തോടെ ജീവിക്കണോ...

2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച

സർവമതസത്യവാദം ഖുർആനിൽ ?

സർവമതസത്യവാദം കേൾക്കാൻ സുഖമുള്ള ഒരു വാക്കാണ് എന്ന കാര്യത്തിൽ സംശയമില്ല. കാരണം മതം എന്നാൽ ഇന്ന് അറിയപ്പെടുന്നത് വിവിധ മതങ്ങളിൽ ജനിച്ചുവളർന്നവരുടെ ആൾക്കൂട്ടത്തെയാണ്. മതത്തിന്റെ ഏക മാനദണ്ഡം ജനനമാണ്. കർമം വരുന്നേയില്ല. ആ നിലക്ക് ഇസ്ലാം മാത്രം സത്യം എന്ന് പറയുന്നത് തീർത്തും അരോചകമായി അനുഭവപ്പെടുക സ്വാഭാവികം. നന്മ ചെയ്യുന്നവരും തിന്മ ചെയ്യുന്നവരും എല്ലാ മതത്തിലും ഉണ്ടായിരിക്കെ ഒരു മതത്തിൽ ജനിച്ചുപോയി എന്നത് കൊണ്ട് മാത്രം അവർക്ക് സ്വർഗവും അല്ലാത്തവർക്കൊക്കെ നരകവുമാണെന്ന് പറയുന്ന ദൈവം ഒരിക്കലും യഥാർഥ ദൈവമാകാനിടയില്ല എന്ന് ഒരു സത്യാന്വേഷി ചിന്തിച്ചാൽ ഞാനതിൽ തെറ്റ് പറയില്ല. എന്ത് ചെയ്താലും അത് ശരി. ദൈവം ഒന്നെന്ന് പറഞ്ഞാലും, മൂന്നെണ്ണമാണ് എന്ന് പറഞ്ഞാലും മുപ്പത്തിമുക്കോടിയാണ് എന്ന് പറഞാഞാലും ശരിയാണ് എന്ന് പറയുന്നത് മനുഷ്യബുദ്ധിക്ക്...

2011, ഒക്‌ടോബർ 2, ഞായറാഴ്‌ച

എന്തുകൊണ്ട് ദൈവവിശ്വാസിയായി ?

Nabeel Hassan പറഞ്ഞു... "തികച്ചും മുന്‍ധാരണയോട് കുടി യുക്തിവാധതേ കാണുന്ന ചില ആളുകള്‍ എന്ത് കൊണ്ട് വിശ്വാസിയായി എന്ന് ഒന്ന് പറഞ്ഞു തരിക മത വിശ്വാസം പാരമ്പര്യമായി കിട്ടിയ ആളുകള്‍ ആണല്ലോ ഇവിടെ ഉള്ളത്" ----------------------------------- യുക്തിവാദിയുടെ യഥാർഥ പ്രശ്നം കൃത്യമായ ഒരു ദൈവസങ്കൽപം സാധ്യമാകുന്നില്ല എന്നത് തന്നെയാണെന്ന് നബീൽ ഹസ്സന്റെ പോസ്റ്റും തുടർ ചർചയും വ്യക്തമാക്കുന്നു. ദൈവവിശ്വാസം അന്ധമാണ് എന്നാണ് നബീലിന്റെ അഭിപ്രായം എന്നാൽ അതേ പോലെ നബീലിന്റെ തലച്ചോർ നബീലിന് ഒരു വിശ്വാസം മാത്രമാണല്ലോ എന്ന അനിൽ കുമാറിന്റെ ചോദ്യം പ്രസക്തമാണ്. അതിനെതിരെ തലച്ചോർ സ്കാൻ ചെയ്ത് കണ്ടെത്താം എന്നതാണ് നബീലിന്റെ ന്യായം. അപ്പോൾ സ്കാനർ വരുന്നതിന് മുമ്പ് ഓരോരുത്തരും തനിക്ക് തലച്ചോറുണ്ടെന്ന് വിശ്വസിച്ചത് അന്ധമായ വിശ്വാസമായിരുന്നില്ലേ എന്ന ചോദ്യവും പ്രസക്തമാണ്....

2011, സെപ്റ്റംബർ 27, ചൊവ്വാഴ്ച

നടൻ സലീം കുമാറും അലവിക്കുട്ടിക്കായുടെ ഹജ്ജും.

ഈ വർഷം കേരളത്തിൽനിന്ന് ഹജ്ജിന് പോകുന്നവരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തി അലവിക്കുട്ടിക്കയാണത്രേ. ഇത്തരത്തിലൊരു പോസ്റ്റിന് എന്താ ഇവിടെ കാര്യം എന്ന ഒരു സംശയമുണ്ടാവും. കാര്യമുണ്ട് ഇവിടെയാണ് പ്രശ്നം...  'ഞായറാഴ്ച രാവിലെ ഹജ്ജ് ഹൗസിലെത്തിയ അലവിക്കുട്ടിയോട് മക്കത്തുവെച്ച് സലിംകുമാറിനുവേണ്ടി പ്രാര്‍ഥിക്കുമോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. മറ്റാര്‍ക്കും ലഭിക്കാതെ കൈവന്ന ഭാഗ്യം പോലെത്തന്നെയായിരുന്നു ഉത്തരവും - അതൊന്നും ഇപ്പോള്‍ പറയാനാവില്ലെന്ന്.' വാർത്ത പൂർണമായി കാണുക... കൊണ്ടോട്ടി: അലവിക്കുട്ടി ഇന്നോളം ഒരു സിനിമ കണ്ടിട്ടില്ല. ഇനി കാണാനാഗ്രഹിക്കുന്നുമില്ല. പക്ഷേ, മലയാള സിനിമയിലെ മികച്ച നടന്‍ അലവിക്കുട്ടിയുടെ ഭാഗ്യതാരമായിരിക്കുകയാണ് 'ഭരത് സലിംകുമാര്‍.' അദ്ദേഹമാണ് അലവിക്കുട്ടിയുടെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള മുഴുവന്‍ ചെലവും വഹിക്കുന്നത്....

2011, ജൂലൈ 17, ഞായറാഴ്‌ച

ഇസ്ലാമിന്റെ പ്രചാരത്തില്‍ വാളിന്റെ പങ്ക്. (3)

Nisar Pallipuram ‎@HASANUL BENNA താങ്കള്‍ നമ്മുടെ ഗ്രാമീണ ശൈലിയില്‍ ഇങ്ങിനെ വിട്ടോടാ......... എന്ന് വിളിച്ചുപരഞ്ഞപ്പോ എനിക്കോര്‍മ വന്നത് പണ്ട് വിഡ്ഢിയുമായ രാജാവ് റോഡിലൂടെ നക്നനായി എന്താണ് തന്റെ അവസ്ഥ എന്നറിയാതെ വലിയ അഹങ്കാരത്തില്‍ റോഡിലൂടെ നടന്നുനീങ്ങുബോ രോടരികില്‍നിന്നു ധൈര്യ സമേതം സത്യം വിളിച്ചുപറയാന്‍ തയ്യാറായ ആ പയ്യനെയാണ്. വിഷയം വായിച്ചു മനസ്സിലാക്കി യാഥാര്‍ത്യതോട് ഇങ്ങിനെയെങ്കിലും പ്രേതികരിച്ചല്ലോ ! മണ്ടാതിരിക്കുന്നതിനേക്കാള്​‍ എത്രയോ ഭേതം !!! KEEP IT UP .......09 July at 18:50 · Like · 2 people Naser Kp ഞാന്‍ ആലോചിക്കുമ്പോള്‍ ലത്തീഫിനെ കുറ്റം പറയാന്‍ ഒരു മാര്‍ഗവും കാണുന്നില്ല. കാരണം ലത്തീഫിനെ സംപന്തിച്ചു ഇസ്ലാം മതമാണ്‌, രാഷ്ട്രീയമാണ്, ഭരണ വ്യവസ്ഥിതിയാണ്... ഈ വ്യവസ്ഥിതി അതിന്റെ എല്ലാ ഗ്രന്ഥ നിബന്ധമായ അര്‍ത്ഥത്തിലും...

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review