
ഒരു യുക്തിവാദിയുടെ വിതണ്ഡവാദങ്ങള്‍ (2)
പ്രമുഖ യുക്തിവാദി ഇ.എ.ജബ്ബാറും അദ്ദേഹത്തോടൊപ്പമുള്ളവരും പറയുന്ന വാദങ്ങള്‍ ഇവിടെ മിക്കപ്പോഴും ചര്‍ച വിഷയമാകാറുണ്ട്. പല പ്രവാശ്യം സൂചിപ്പിച്ച പോലെ. ഈ ബ്ലോഗിന്റെ പ്രചോദനം ഇ.എ. ജബ്ബാറിന്റെ ബ്ലോഗുകളാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ ഏതെങ്കിലും വാദത്തെ കണ്ടില്ലെന്ന് നടിക്കാന്‍ സാധ്യമല്ല. ജബ്ബാര്‍ മാഷ് തന്നെ പല ഫെയ്‌സ് ബുക്ക് ഗ്രൂപ്പിലും നല്‍കിയ വീഡിയോ ഇവിടെ നല്‍കുകയാണ്. ഈ വീഡിയോപ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ട വിഷയങ്ങള്‍ മാത്രമേ ഇവിടെ ചര്‍ച ചെയ്യാന്‍ ഉദ്ദേശിക്കുന്നുള്ളൂ. ഇതില്‍ രണ്ട് പ്രസംഗങ്ങളുണ്ട്. പ്രസംഗം കേട്ടുതുടങ്ങുന്നതിന് മുമ്പ് രണ്ടുവാക്ക്. (മിക്കവരും ഇത് വായിക്കുന്നതിന് മുമ്പ് കേട്ടുകഴിഞ്ഞിട്ടുണ്ടാകും)
എന്താണ് ഇസ്ലാമുമായി ഇ.എ.ജബ്ബാറിന് ഇപ്പോഴുള്ള ബന്ധം. ചിലര്‍ അദ്ദേഹത്തെ ഒരു മുസ്ലിം പരിഷ്‌കര്‍ത്താവായി...