2011 ജനുവരി 27, വ്യാഴാഴ്‌ച

ജബ്ബാറിന്റെ വിതണ്ഡവാദങ്ങള്‍ (1)

[ഇസ്ലാമും വിഗ്രഹാരാധനയും : ലാത്തമനാത്തദൈവങ്ങളെ അംഗീകരിക്കുന്ന വെളിപാട് പിശാചിന്റേതാണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞതിനാല്‍ ഖുര്‍ ആനില്‍ നിന്നും ഒഴിവാക്കി പകരം വേറെ ആയത്തിറക്കുകയുണ്ടായല്ലോ. എന്നാല്‍ നബിക്കോ അല്ലാഹുവിനോ തിരിച്ചറിയാനും തിരുത്താനും സാധിക്കാതെ പോയ നിരവധി `പൈശാചിക വചനങ്ങള്‍ `അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ ഇനിയുമുണ്ടെന്നു ന്യായമായും കരുതാം.

ഇതാ ഒരുദാഹരണം:- إِنَّ ٱلصَّفَا وَٱلْمَرْوَةَ مِن شَعَآئِرِ ٱللَّهِ فَمَنْ حَجَّ ٱلْبَيْتَ أَوِ ٱعْتَمَرَ فَلاَ جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا وَمَن تَطَوَّعَ خَيْراً فَإِنَّ ٱللَّهَ شَاكِرٌ عَلِيمٌ
“നിശ്ചയം സഫായും മര്‍വായും അല്ലാഹുവിന്റെ പ്രതീകങ്ങള്‍ തന്നെ. അതിനാല്‍ അവയെ തവാഫ് ചെയ്യുന്നതില്‍ തെറ്റില്ല.”[2:158]

ശിര്‍ക് ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ സ്വര്‍ഗ്ഗത്തില്‍നിന്നും ആട്ടിയോടിക്കപ്പെട്ടവനാണല്ലോ ഇബ് ലീസ്. ഇറങ്ങിപ്പോരുമ്പോള്‍ ഇബ് ലീസ് ദൈവത്തോട് പറഞ്ഞത് “എന്നോട് ചെയ്ത ചതിക്കു ഞാന്‍ പകരം വീട്ടും.” എന്നാണ്.. മനുഷ്യരെക്കൊണ്ട് ശിര്‍ക് ചെയ്യിക്കാന്‍ പിശാച് തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. അതു ചെയ്തിട്ടുണ്ടെന്നു തന്നെയാണ് ഖുറ് ആനിലെ നിരവധി വചനങ്ങളും മുസ്ലിംങ്ങളുടെ പല ചെയ്തികളും വ്യക്തമാക്കുന്നത്.

ബിംബാരാധന തെറ്റാണെന്ന് സ്വന്തം അനുയായികളെ പഠിപ്പിച്ച പ്രവാചകന്‍ ഒടുവില്‍ തന്റെ സമുദായത്തെ വിഗ്രഹാരാധനയുടെ ചളിക്കുണ്ടിലേക്കു തന്നെ ആഴ്ത്തി വിട്ടതെന്തുകൊണ്ടാണെന്ന കാര്യം ഇസ്ലാമിക ചിന്തകരെത്തന്നെ ഒരുപാട് ആശയക്കുഴപ്പത്തിലാക്കിയ സംഗതിയാണ്. മക്ക തനിക്കു കീഴടങ്ങിയതോടെ മുഹമ്മദിന്റെ വിഗ്രഹവിരോധം പമ്പ കടന്നു!

ഹജ്ജ് എന്ന പേരില്‍ അവിടെ നടന്നു വന്ന പ്രാകൃതാചാരങ്ങളെല്ലാം നില നിര്‍ത്താന്‍ മുഹമ്മദ് ഉത്തരവിടുകയായിരുന്നു. ഇത് അദ്ദേഹത്തിന്റെ അന്നത്തെ അനുയായികളെപ്പോലും അമ്പരപ്പിച്ചതായി വ്യാഖ്യാതാക്കളും ചരിത്രകാരന്മാരും പറയുന്നു. മേല്‍ ഉദ്ധരിച്ച ഖുര്‍ ആന്‍ വാക്യത്തിന് കെ വി മുഹമ്മദ് മുസ്ലിയാര്‍ നല്‍കുന്ന വിശദീകരണം കാണുക:

“ഇസ്ലാമിന്റെ ആരംഭകാലത്ത് മുശ്രിക്കുകള്‍ ആ രണ്ടു പര്‍വ്വതങ്ങളിലും ഓരോ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് അവയെ പ്രദക്ഷിണം ചെയ്യുകയും ആരാധിക്കുകയും ചെയ്തു വന്നിരുന്നു. എന്നാല്‍ ഇസ്ലാം വരികയും വിഗ്രഹങ്ങള്‍ നീക്കം ചെയ്യപ്പെടുകയും ചെയ്ത ശേഷവും ആ പര്‍വ്വതങ്ങളെ പ്രദക്ഷിണം ചെയ്യുവാന്‍ മുസ്ലിംങ്ങള്‍ക്കു വെറുപ്പു തോന്നി. കാരണം ബിംബങ്ങളോടും അവയോടു ബന്ധപ്പെട്ട പശ്ചാത്തലങ്ങളോടും ജനമനസ്സുകളില്‍ ഇസ്ലാമുണ്ടാക്കിയ പരിവര്‍ത്തനം അത്രമാത്രം ഉഗ്രവും അഗാധവുമായിരുന്നു. അക്കാരണത്താല്‍ സഫാമര്‍വയെ ഇനിയും പ്രദക്ഷിണം ചെയ്യുന്നതില്‍ തങ്ങള്‍ക്ക്ക്കുള്ള മനപ്രയാസം നബിയോടവര്‍ പറയുകയും ചെയ്തു. അപ്പോഴായിരുന്നു `അവ രണ്ടും അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതായിരിക്കയാല്‍ അവയെ ത്വവാഫ് ചെയ്യല്‍ കുറ്റമല്ല` എന്നു അല്ലാഹു ഉണര്‍ത്തിയത്.”

ഹജ്ജ് എന്ന പ്രാകൃതവും മൂഡവുമായ ജാഹിലിയ്യ ആചാരം ഇസ്ലാമില്‍ നിലനിര്‍ത്തിയതിന്റെ പിന്നില്‍ പിശാചിന്റെ കൈകള്‍ പ്രവര്‍ത്തിച്ചിരിക്കാന്‍ സാധ്യതയില്ലേ? ഈ ആയത്തുള്‍പ്പെടെ വിഗ്രഹാരാധനക്കു പ്രേരകമായ പല വെളിപാടുകളും പിശാചിന്റെതാകാന്‍ ഇടയില്ലേ? എന്തൊക്കെയാണ് ഹജ്ജിന്റെ പേരില്‍ അവിടെ നടക്കുന്നത്? കല്ലിനെ ചുറ്റുക, കല്ലിനെ ചുംബിക്കുക, കല്ലിനെ കല്ലെറിയുക,തല മൊട്ടയടിക്കുക, ഒട്ടകങ്ങളെ ബലിയറുക്കുക എന്നിങ്ങനെ അറബിനാടോടികളുടെ എല്ലാ അനാചാരങ്ങളും ഇതിന്റെ ചടങ്ങുകളായി നടക്കുന്നു. ഹിന്ദുക്കളും മറ്റും അവരുടെ പ്രാര്‍ഥനയ്ക്കു മാത്രമേ വിഗ്രഹങ്ങളെ പരിഗണിക്കാറുള്ളൂ. മുസ്ലിംങ്ങള്‍ മലമൂത്രവിസര്‍ജ്ജനം നടത്തുമ്പോള്‍ പോലും ഈ വിഗ്രഹങ്ങളുടെ `പരിശുദ്ദി` കാക്കുന്നു!! അതേ സമയം തഞ്ചം കിട്ടുമ്പോഴൊക്കെ മറ്റുള്ളവരെ വിഗ്രഹാരാധകര്‍ എന്നു കളിയാക്കുകയും ചെയ്യും!]

ജബ്ബാര്‍ മാഷ് വെച്ച മഞ്ഞകണ്ണടുയുടെയും ഇസ്‌ലാമിനെക്കുറിച്ച അജ്ഞതയുടെയും ഫലമാണ് ഇവിടെ അദ്ദേഹം പകര്‍ത്തിവെച്ച പോസ്റ്റ്.

സഫാ മര്‍വക്കിടയില്‍ ഓടാനാവശ്യപ്പെട്ടത് അവിടെയുണ്ടായിരുന്ന വിഗ്രഹങ്ങളെ ഓര്‍ത്തുകൊണ്ടാണ് എന്ന് ഇസ്ലാം വിമര്‍ശകരില്‍ ആരോ പറഞ്ഞതുകേട്ട് ചങ്കുതൊടാതെ  വിഴുങ്ങുകയും യുക്തിയുപയോഗിച്ച് അല്‍പവും ചിന്തിക്കാതെ പകര്‍ത്തിവെച്ചിരിക്കുകയാണ് അദ്ദേഹം. ഹജ്ജ് എന്ന കര്‍മം മുഹമ്മദ് നബി ആരംഭിച്ചതല്ല. ഇബ്‌റാഹിം നബി മുതല്‍ ഉള്ളതാണ്. ഇടക്ക് വിഗ്രഹാരാധനയിലേക്ക് മനുഷ്യര്‍ മാറിയപ്പോള്‍ അവര്‍ രണ്ട് മലയിലും ബിംബങ്ങളെ പ്രതിഷ്ഠിച്ചു. മുഹമ്മദ് നബിയുടെ പ്രബോധനത്തോടെ വിഗ്രാഹാരധനയുടെ അര്‍ഥശൂന്യത മനസ്സിലാക്കിയ അറബികള്‍ അതില്‍നിന്ന് പിന്‍മാറി (മാഷിന് ഇപ്പോഴും അത് മനസ്സിലായില്ല. മറ്റുള്ളവരുടെ വിഗ്രഹാരാധനയെ വിമര്‍ശിക്കുന്നുവെന്നത് അദ്ദേഹം മുസ്ലിംകളില്‍ കാണുന്ന ഒരു മഹാഅപരാധമാണ്). പിന്നീട് ഹജ്ജിനെ സംസ്‌കരിച്ചെടുത്തപ്പോള്‍ നിര്‍ദ്ദേശിച്ച സഫാ മര്‍വ ഓട്ടം ചിലര്‍ക്ക് ദുസ്സഹമായി കാരണം അവരത് നേരത്തെ വിഗ്രഹങ്ങളെ വെച്ച് ചെയ്തിരുന്നതാണ്. അതുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ അവരോട് പറഞ്ഞതാണ് ജബ്ബാര്‍ ഉദ്ധരിച്ച സൂക്തം. അതിന്റെ സന്ദര്‍ഭമാണ് പണ്ഡിതന്‍മാര്‍ വിശദീകരിച്ചത്. പക്ഷെ ജബ്ബാര്‍ അതിന് അദ്ദേഹത്തിന്റേതായ ഒരു വിശദീകരണം നല്‍കി തെറ്റിദ്ധരിപ്പിക്കാന്‍ വൃഥാശ്രമം നടത്തുകയാണ് ഇവിടെ ചെയ്തത്.

ആരാധനാപരമായ ചടങ്ങുകള്‍ക്ക് ചില മഹത്തായ ധര്‍മങ്ങളുണ്ട് അത് മനസ്സിലാക്കാന്‍ കഴിയാത്തവര്‍ക്കും അതിന് സന്നദ്ധമാകാത്തവര്‍ക്കും ആ ചടങ്ങുകളുടെ ആത്മാവും അവയുടെ മനശാസ്ത്രപരമായ ധര്‍മവും ഗ്രഹിക്കാനാവുകയില്ല. അവര്‍ക്ക് ആരാധനകള്‍ കുത്തിമറിച്ചിലും കല്ലേറുമായി മാത്രം അനുഭവപ്പെടും അത് മനസ്സിലാക്കിക്കൊടുക്കാന്‍ ഞാന്‍ നിസ്സഹായനാണ്. അതൊന്നുമില്ലാതെ ബുദ്ധി,യുക്തി എന്നൊക്കെ പറഞ്ഞ് ആളെ സംഘടിപ്പിക്കാന്‍ പതിറ്റാണ്ടുകളായി ശ്രമം നടത്തിയിട്ട്. അവസാനം അഖിലലോക നാസ്തിക സമ്മേളനങ്ങള്‍ പോലും സ്‌കൂള്‍ ഗ്രൗണ്ടില്‍ ചേരാനെ കഴിയുന്നുള്ളൂ. അതില്‍ നിന്നെങ്കിലും ജനങ്ങളുടെ മനസ്സും മസ്തിഷ്‌കവുമറിഞ്ഞ് പ്രവര്‍ത്തിക്കുന്നത് 1400 വര്‍ഷം മുമ്പ് അറേബ്യന്‍ മരുഭൂമിയില്‍ ജനിച്ച 'സംസ്‌കാരമില്ലാത്ത' ഒരു അറബിയായിരുന്നുവെന്ന് ഇവര്‍ക്ക് തിരിച്ചറിയാനാവുന്നില്ല.

വളരെയധികം അച്ചടക്കവും അനുസരണവും വേണ്ട വകുപ്പുകളായ പട്ടാളം പോലീസ് തുടങ്ങിയ വകുപ്പുകളില്‍ സലൂട്ടടിയും മറ്റും എന്തിനാണ് എന്ന് ഏതെങ്കിലും ഒരു മനശാസ്ത്രകാരനോട് അന്വേഷിക്കുക അദ്ദേഹം ചിലതെല്ലാം പറഞ്ഞുതരും അതും ഞങ്ങളുടെ നമസ്‌കാരവും നോമ്പും ഹജ്ജുമൊന്ന് താരതമ്യപ്പെടുത്തുക. ചിലതെല്ലാം ബോധമണ്ഡലത്തിലേക്ക് പ്രവേശിക്കാതിരിക്കില്ല. വെറുതെ അരാധനകളെ അവഹേളിക്കുന്നതിനുള്ള സമയമെങ്കിലും അങ്ങനെ താങ്കള്‍ക്ക് ലാഭിക്കാനാവുകയും ജനോപകാരമായ വല്ലതിലും ചെലവഴിക്കുകയും ചെയ്യാം.
  

62 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

Facebook ല് നടത്തിയ ചര്ചയില് നിന്ന്.

V.B.Rajan പറഞ്ഞു...

പ്രിയ ലത്തീഫ്,

CKLatheef പറഞ്ഞു...

"ആരാധനാപരമായ ചടങ്ങുകള്‍ക്ക് ചില മഹത്തായ ധര്‍മങ്ങളുണ്ട് അത് മനസ്സിലാക്കാന്‍ കഴിയാത്തവര്‍ക്കും അതിന് സന്നദ്ധമാകാത്തവര്‍ക്കും ആ ചടങ്ങുകളുടെ ആത്മാവും അവയുടെ മനശാസ്ത്രപരമായ ധര്‍മവും ഗ്രഹിക്കാനാവുകയില്ല."

ഈ ചടങ്ങുകളുടെ ആത്മാവും, അവയുടെ മനശാസ്ത്രപരമായ ധര്‍മവും, മഹത്തായ ധര്‍മ്മവും എന്തൊക്കെയാണെന്ന് ദൈവം പറഞ്ഞുതന്നിട്ടുണ്ടോ? ഒന്നു വിശദീകരിച്ചാല്‍ കൊള്ളാമായിരുന്നു. ഇവ ശബരിമലയിലേ കല്ലേറിനും, കേരളത്തിലെ അമ്പലങ്ങളില്‍ നടക്കുന്ന മറ്റു ചടങ്ങുകള്‍ക്കും ബാധകമാകുമോ?

മനു പറഞ്ഞു...

വിഗ്രഹാരദന ആകാം എന്നാണോ ലത്തിഫ് പറയുന്നത് ?

CKLatheef പറഞ്ഞു...

ഏതൊരു മതത്തിന്റെയും ആരാധനയെ ഇസ്‌ലാം നിരാകരിക്കുന്നില്ല. അത് ഹിന്ദുമതമാകട്ടേ ക്രിസ്തുമതമാകട്ടേ. പ്രവാചകന്‍ നജ്‌റാനില്‍ നിന്ന് വന്ന ക്രിസ്തുമത സംഘത്തിന് തന്റെ പള്ളിയില്‍ ആരാധനക്കായി സൗകര്യം ചെയ്തുകൊടുത്തിട്ടുണ്ട്. മദീനയില്‍ രൂപീകൃതമായ ഇസ്ലാമിക രാഷ്ട്രം മതങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തിന് പൂര്‍ണമായും അനുവദിച്ചുകൊടുത്തിരുന്നു.

എന്നാല്‍ ആരാധനയും ആരാധനയുടെ പേരിലുള്ള പൗരോഹിത്യ ചുഷണവും ഇസ്‌ലാം വ്യത്യസ്തമായി കാണുന്നു. അത് ഏതൊക്കെ എന്ന് അതത് മതങ്ങളിലെ ആളുകള്‍ തീരുമാനിക്കുന്നതാണ് നല്ല പ്രവണത. അതിനാല്‍ ശബരിമലയിലെ മകരവിളക്കും മകരജ്യോതിയുമായി ബന്ധപ്പെട്ട് സുകുമാര്‍ അഴീക്കോടിന്റെ അതേ വീക്ഷണം ഞാനും പങ്കുവെക്കുന്നു. കേരളത്തിലെ അമ്പലങ്ങളില്‍ നടക്കുന്ന ഒരു ആചാരത്തെയും ഞാനോ ഇസ്‌ലാമോ എതിര്‍ക്കേണ്ടതില്ല. അത് സാക്ഷാല്‍ ബിംബാരാധനയെപ്പോലും. മനുവിന്റെ ചോദ്യത്തിനുകൂടിയുള്ള മറുപടിയാണിത്. ഇസ്‌ലാം വിഗ്രഹാരാധന അംഗീകരിക്കുന്നു എന്ന് ഇതിന് അര്‍ഥം നല്‍കരുത്. (യുക്തിവാദികള്‍ ഇതുകേള്‍ക്കുമ്പോള്‍ വല്ലാതെ അമ്പരക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂട്ടി പറഞ്ഞുവെന്ന് മാത്രം.)

ഇസ്‌ലാമിന്റെ പ്രബോധനരീതിയെക്കുറിച്ച തികഞ്ഞ തെറ്റിദ്ധാരണയാണ് രാജന്റെ ചോദ്യത്തിന്റെ ആധാരം. രാജനോട് മറ്റൊന്നുകൂടി മനുഷ്യന് സ്വയം കണ്ടെത്താന്‍ കഴിയുന്നതും കണ്ടെത്തിയില്ലെങ്കിലും കാര്യമായ പ്രശ്‌നമില്ലാത്തതുമായ കാര്യങ്ങള്‍ മനുഷ്യന്റെ ബുദ്ധിക്ക് വിട്ടുകൊടുക്കുകയാണ് ഖുര്‍ആന്റെ ശൈലി.

Sameer Thikkodi പറഞ്ഞു...

വളരെയധികം അച്ചടക്കവും അനുസരണവും വേണ്ട വകുപ്പുകളായ പട്ടാളം പോലീസ് തുടങ്ങിയ വകുപ്പുകളില്‍ സലൂട്ടടിയും മറ്റും എന്തിനാണ് എന്ന് ഏതെങ്കിലും ഒരു മനശാസ്ത്രകാരനോട് അന്വേഷിക്കുക അദ്ദേഹം ചിലതെല്ലാം പറഞ്ഞുതരും അതും ഞങ്ങളുടെ നമസ്‌കാരവും നോമ്പും ഹജ്ജുമൊന്ന് താരതമ്യപ്പെടുത്തുക

good line

പ്രിയ ലത്തീഫ് ... വായിക്കുന്നു ... തുടരുക ... നാഥന്‍ തുണക്കട്ടെ

V.B.Rajan പറഞ്ഞു...

"ഏതൊരു മതത്തിന്റെയും ആരാധനയെ ഇസ്‌ലാം നിരാകരിക്കുന്നില്ല. അത് ഹിന്ദുമതമാകട്ടേ ക്രിസ്തുമതമാകട്ടേ. പ്രവാചകന്‍ നജ്‌റാനില്‍ നിന്ന് വന്ന ക്രിസ്തുമത സംഘത്തിന് തന്റെ പള്ളിയില്‍ ആരാധനക്കായി സൗകര്യം ചെയ്തുകൊടുത്തിട്ടുണ്ട്."

ഈ നിലപാട് സ്വാഗതാര്‍ഹമാണ്. പക്ഷേ, ഖുറാന്‍ ഏറ്റവും കടുത്ത ഭാഷയിലാണ് ബഹുദൈവ വിശ്വാസികളെയും, വിഗ്രഹാരാധകരേയും, ദൈവ നിഷേധികളെയും വിമര്‍ശിക്കുന്നത്. ഈ വാക്യങ്ങളെ പിന്തുടര്‍ന്നു തന്നെയാണ് പൗരാണിക ഭാരതത്തിന്റെ കലാസൃഷ്ടികളായ ഹിന്ദു ആരാധാനാലയങ്ങളിലെ മനോഹരങ്ങളായ കൊത്തുപണികളും, ആരാധാനാലയങ്ങള്‍ തന്നെയും മുസ്ലീം അക്രമികള്‍ വികൃതമാക്കിയത്. താലിബാന്‍ തകര്‍ത്ത ബുദ്ധ പ്രതിമകളും ഇതിന്റെ ബലിയാടാണ്. മക്കയിലും മദീനയിലും മറ്റും ചരിത്രം കുഴിച്ചുമൂടാന്‍ നടക്കുന്ന ശ്രമം എല്ലാവര്‍ക്കും അറിവുള്ളതാണ്. അവിടെ ക്രിസ്തുമതവിശ്വാസികള്‍ (മുസ്ലിം ഇതരര്‍) കൂട്ടം ചേര്‍ന്ന് ആരാധന നടത്തിയാല്‍ അതിന്റെ തിക്തഫലം എന്തെന്ന് കേരളത്തിലെ മലയാളികള്‍ക്കറിയാം. നമ്മുടെ മുമ്പിലുള്ള യാഥാര്‍ത്ഥ്യം ഇതായിരിക്കേ ലത്തിഫ് ഏത് ഇസ്ലാമിനെയാണ് പരിചപ്പെടുത്തുന്നതെന്നു മനഃസിലായില്ല.

ആധൂനിക ഇസ്ലാമിസ്റ്റുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഇസ്ലാമിനു വിരുദ്ധമായി മറ്റു മതങ്ങളില്‍ കാണുന്നവയെല്ലാം ആ മതങ്ങളിലെ മാലിന്യങ്ങളാണെന്നാണ്. ബഹുദൈവ വിശ്വാസം, വിഗ്രഹാരാധന തുടങ്ങി ദൈവം മൊഹമ്മദിലൂടെ വിലക്കിയ ആചാരങ്ങളെല്ലാം അവ പിന്തുടരുന്ന മതങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണെന്നു സ്ഥാപിക്കുവാനും ശ്രമിക്കുന്നുണ്ട്. മറ്റ് മതങ്ങളിലെ ആചാരങ്ങളിലെ നന്മ തിന്മ അതത് മതവിശ്വാസികള്‍ തന്നെ തീരുമാനിക്കട്ടെ എന്ന മഹാമനസ്കത ഇവരിലോ, ഖുറാനിലോ എനിക്ക് കാണാന്‍ സാധിക്കുന്നില്ല.

"ഇസ്‌ലാമിന്റെ പ്രബോധനരീതിയെക്കുറിച്ച തികഞ്ഞ തെറ്റിദ്ധാരണയാണ് രാജന്റെ ചോദ്യത്തിന്റെ ആധാരം. "

ആരാധാനപരമായ ചടങ്ങുകളുടെ മഹത്തായ ധര്‍മ്മങ്ങള്‍, ആത്മാവ്, മനഃശാസ്ത്ര ധര്‍മ്മം തുടങ്ങിയവയെക്കുറിച്ചുള്ള ധാരണക്കുറവു തന്നെയാണ് എന്റെ ചോദ്യത്തിനാധാരം. ഹജ്ജിനോടനുബന്ധിച്ചുള്ള ചടങ്ങുകള്‍, കല്ലിനെ ചുമ്പിക്കല്‍, സാത്താനെ എറിയല്‍, മലയ്ക്കും ചുറ്റും ഓട്ടം എന്നിവ ഒരു വിരോധാഭാസമായേ എനിക്കു കാണാന്‍ സാധിക്കുന്നുള്ളു. ഇതേക്കുറിച്ച് ദൈവം എന്തു പറഞ്ഞു എന്നറിയാന്‍ താല്പര്യമുണ്ട്. പണ്ഡിതരുടെ വ്യാഖ്യാനം അറിയാന്‍ താല്പര്യമില്ലന്ന് അറിയിക്കട്ടെ.

മനു പറഞ്ഞു...

ലത്തിഫ് ,
നിങ്ങല്‍ ഇസ്ലാം എന്നാ മതത്തിനു തന്നെ പുതിയ നിര്‍വ്വചനങ്ങള്‍ നല്‍കുന്നു . നല്ലത് തന്നെ . അതിനെ ഞാന്‍ എതിര്‍ക്കേണ്ട ആവശ്യം ഇല്ല . ഞാന്‍ എന്തെങ്കിലും പറയുമ്പോള്‍ അത് പൊതുവേ ഉള്ള വിശ്വാസത്തെ പറ്റി ആണ് . സൌദിയില്‍ ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ കഴിയും പക്ഷെ ഒരു മുസ്ലിം ഹിന്ദുവിനെ പോലെ ജീവിക്കാന്‍ നോക്കിയാല്‍ അത് സാദിക്കില്ല . എന്ത് കൊണ്ട് വിഗ്രഹരാദന പാടില്ല എന്ന് പറഞ്ഞു വിഗ്രഹത്തെ ആരദികുന്നു .

പോസ്റ്റ്‌ ഒന്ന് നന്നാക്കിയാല്‍ നല്ലത് . പല ആശയങ്ങളും ക്ലിയര്‍ അല്ല . അതിനാല്‍ തന്നെ ഒരു മറുപടി നല്‍കാനും പറ്റുനില്ല .

CKLatheef പറഞ്ഞു...

@മനു
മനസ്സിലാകാത്തതും അവ്യക്തമവുമായ ആശയങ്ങളുള്ള ഭാഗം ചൂണ്ടിക്കാണിച്ച് തന്നാല്‍ അത് വ്യക്തമാക്കാന്‍ ശ്രമിക്കാം. അതല്ലേ പ്രായോഗിക സമീപനം. അല്ലാതെ ഞാനീ പോസ്റ്റ് മാറ്റി എഴുതിയാല്‍ താങ്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും എന്ന് എങ്ങനെ ഉറപ്പിക്കാം. പ്രത്യേകിച്ചും വി.ബി. രാജനും ഇവിടെ വന്ന ഒട്ടനേകം വായനക്കാരും ഇത്തരം ഒരഭിപ്രായം പ്രകടിപ്പിക്കാത്ത അവസ്ഥയില്‍ താങ്കളുടെത് വ്യക്തിപരമായി പരിഗണിക്കാനെ സാധിക്കൂ.

സൗദി അറേബ്യയെ ഇസ്‌ലാമിക വ്യവസ്ഥയുടെ മാനദണ്ഡവും മാതൃകയുമായി കാണുന്നത് താങ്കള്‍ക്ക് സംഭവിക്കുന്ന ഒരു അബദ്ധമാണ് അത് ആദ്യം തിരുത്തുക.

CKLatheef പറഞ്ഞു...

@Rajan

>>> നമ്മുടെ മുമ്പിലുള്ള യാഥാര്‍ത്ഥ്യം ഇതായിരിക്കേ ലത്തിഫ് ഏത് ഇസ്ലാമിനെയാണ് പരിചപ്പെടുത്തുന്നതെന്നു മനഃസിലായില്ല.<<<

താങ്കള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്ന ഒരു ഇസ്‌ലാമുണ്ട് അത് ജബ്ബാര്‍ മാഷ് പരിചയപ്പെടുത്തുന്ന ഇസ്ലാമാണ്. അത് ഞങ്ങള്‍ മുസ്ലിംകളിലാര്‍ക്കും സ്വീകാര്യമല്ല എന്നറിയാമല്ലോ.

ഞാന്‍ പരിചയപ്പെടുത്തുന്ന ഇസ്ലാം ശരിയായ ഇസ്ലാമാണ്. തെളിവ്: ഒരു അടച്ചിട്ട മുറിയില്‍ താങ്കളോട് സംസാരിക്കുയല്ല ഞാന്‍ ലോകത്തിലെ 53 രാജ്യങ്ങളിലെ കാല്‍ ലക്ഷത്തോളം ആളുകള്‍ ഇവിടെ വന്ന് പോയിട്ടുണ്ട്. അവരില്‍ മുസ്ലിംകളിലെ എല്ലാ വിഭാഗവുമുണ്ട്. അവരിലാര്‍ക്കും എതിര്‍പ്പില്ലാത്ത ഒരു ഇസ്ലാമുണ്ടെങ്കില്‍ അതാണ് ശരിയായ ഇസ്ലാം എന്ന് മനസ്സിലാക്കാനുള്ള യുക്തി ഞാന്‍ രാജനില്‍ പ്രതീക്ഷിക്കുന്നു.

ബാക്കി ചോദ്യങ്ങള്‍ക്ക് പിന്നീട് മറുപടി പറയാം.

മനു പറഞ്ഞു...

ഒരായ്ച്ച പ്രായം ആയ എന്‍റെ ബ്ലോഗില്‍ ആയിരത്തിനു അടുത്ത് ആള്‍ക്കാര്‍ വന്നു . ഇതില്‍ അഭിപ്രായം പറഞ്ഞത് മുനോ നാലോ പേര്‍ മാത്രം ആണ് . അപ്പോള്‍ ബാക്കി ഉള്ളവര്‍ ഒക്കെയും ഞാന്‍ പറയുന്നത് ശരി ആണ് എന്ന് കരുതുന്നവര്‍ ആയിരിക്കും അല്ലെ ?

മനു പറഞ്ഞു...

“നിശ്ചയം സഫായും മര്‍വായും അല്ലാഹുവിന്റെ പ്രതീകങ്ങള്‍ തന്നെ. അതിനാല്‍ അവയെ തവാഫ് ചെയ്യുന്നതില്‍ തെറ്റില്ല.”

മുഹമ്മദ് നബിയുടെ പ്രബോധനത്തോടെ വിഗ്രാഹാരധനയുടെ അര്‍ഥശൂന്യത മനസ്സിലാക്കിയ അറബികള്‍ അതില്‍നിന്ന് പിന്‍മാറി

മാഷിന് ഇപ്പോഴും അത് മനസ്സിലായില്ല. മറ്റുള്ളവരുടെ വിഗ്രഹാരാധനയെ വിമര്‍ശിക്കുന്നുവെന്നത് അദ്ദേഹം മുസ്ലിംകളില്‍ കാണുന്ന ഒരു മഹാഅപരാധമാണ്

ആരാധനാപരമായ ചടങ്ങുകള്‍ക്ക് ചില മഹത്തായ ധര്‍മങ്ങളുണ്ട്

ഇതിന്‍റെ ഒക്കെ അര്‍ഥം വരുന്നവര്‍ വായിച്ചു അവര്‍ തിരുമാനികട്ടെ

മനു പറഞ്ഞു...

വളരെയധികം അച്ചടക്കവും അനുസരണവും വേണ്ട വകുപ്പുകളായ പട്ടാളം പോലീസ് തുടങ്ങിയ വകുപ്പുകളില്‍ സലൂട്ടടിയും മറ്റും എന്തിനാണ് എന്ന് ഏതെങ്കിലും ഒരു മനശാസ്ത്രകാരനോട് അന്വേഷിക്കുക അദ്ദേഹം ചിലതെല്ലാം പറഞ്ഞുതരും അതും ഞങ്ങളുടെ നമസ്‌കാരവും നോമ്പും ഹജ്ജുമൊന്ന് താരതമ്യപ്പെടുത്തുക

അപ്പൊ ഈ ഹജ്ജ് എന്ന് പറയുന്നത് സല്യുട്ട് ചെയ്യുനത് പോലെ ഉള്ള ഒരു കര്‍മം ആണ് അല്ലെ . ദൈവം എന്നാല്‍ IG യും ഇസ്ലാം എന്നാല്‍ പട്ടാളം പോലെ ഉള്ള മറ്റൊരു സാദനവും ആണെന്ന് പറയാത്തത് ഭാഗ്യം .

CKLatheef പറഞ്ഞു...

>>> അപ്പോള്‍ ബാക്കി ഉള്ളവര്‍ ഒക്കെയും ഞാന്‍ പറയുന്നത് ശരി ആണ് എന്ന് കരുതുന്നവര്‍ ആയിരിക്കും അല്ലെ ?<<<

@മനു
താങ്കള്‍ പോസ്റ്റിടുന്നത് താങ്കള്‍ക്ക് തന്നെ ഒരു ധാരണയുമില്ലാത്ത വിഷയത്തെക്കുറിച്ചാണ് എന്ന് ഒറ്റനോട്ടത്തില്‍ എല്ലാവര്‍ക്കും മനസ്സിലാകും. യുക്തിവാദിയായ താങ്കളുടെ പോസ്റ്റ് യുക്തിവാദത്തെക്കുറിച്ചല്ല. ഇസ്‌ലാമായി താങ്കള്‍ തെറ്റിദ്ധരിച്ച ജബ്ബാര്‍ പരിചയപ്പെടുത്തിയ ഇസ്ലാമിനെയാണ്. ആ വിഷയത്തില്‍ നേരിട്ട് ജബ്ബാറിനോട് സംവദിക്കുന്നതല്ലേ കൂടുതല്‍ നല്ലത് എന്ന് അവിടെ സന്ദര്‍ശക്കുന്ന വിശ്വാസികള്‍ ചിന്തിച്ചിരിക്കും.

യുക്തിവാദികള്‍ക്കാകട്ടേ ഇസ്ലാമിനെക്കുറിച്ചാണെങ്കില്‍ താങ്കളെന്ത് പറഞ്ഞാലും ഹാപ്പിയാണ്.

അല്‍പമെങ്കിലും ആര്‍ജവവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ താങ്കളുടെ ജീവിത വീക്ഷണത്തെക്കുറിച്ചു പറയൂ. താങ്കള്‍ക്ക് ഏതെങ്കിലും വിഭാഗത്തെ പ്രതിനിധീകരിക്കാനാവുമെങ്കില്‍ അങ്ങനെയുള്ള പോസ്റ്റിടൂ.

CKLatheef പറഞ്ഞു...

>>> മാഷിന് ഇപ്പോഴും അത് മനസ്സിലായില്ല. മറ്റുള്ളവരുടെ വിഗ്രഹാരാധനയെ വിമര്‍ശിക്കുന്നുവെന്നത് അദ്ദേഹം മുസ്ലിംകളില്‍ കാണുന്ന ഒരു മഹാഅപരാധമാണ് <<<

മറ്റുള്ളവരുടെ വിഗ്രഹാരാധനയെയാണ് ഇസ്ലാം വിമര്‍ശിക്കുന്നത് എന്നത് ജബ്ബാറിന്റെയും യുക്തിവാദികളുടെയും തെറ്റിദ്ധാരണയാണ്. ആ നിലക്കാണ് അദ്ദേഹം മുസ്ലിംകളെ വിമര്‍ശിക്കുന്നത്. വിഗ്രഹാരാധനയുടെ കാര്യത്തില്‍ സത്യത്തില്‍ ഏത് നിലപാടാണ് യുക്തിവാദികള്‍ക്ക് എന്ന് അവര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. അത് അനാവശ്യമാണെങ്കില്‍ അതിനെ എതിര്‍ക്കുന്നുവെന്ന ന്യായത്തില്‍ ഇസ്ലാമിനെ വിമര്‍ശിക്കേണ്ടതില്ല. അത് ആവശ്യമാണെന്ന് അഭിപ്രായമുണ്ടെങ്കില്‍ മുസ്ലിംകളില്‍ വിഗ്രാഹാരധന ആരോപിക്കേണ്ടതുമില്ല.

സത്യത്തില്‍, ഇസ്‌ലാം ദര്‍ശനം വിഗ്രഹാരാധന അനുവധിക്കുന്നില്ല. മാത്രമല്ല ദൈവത്തില്‍ പങ്ക് ചേര്‍ക്കുന്നതിനെ ഒരു നിലക്കും അംഗീകരിക്കാത്ത് ഒരു തത്വശാസ്ത്രമാണ്. അതിന്റെ അടിസ്ഥാനമാണ് ഏകദൈവത്വം. അതുകൊണ്ട് ഏകദൈവത്വത്തെ പരിചയപ്പെടുത്തുകയും ബഹുദൈവത്വത്തിന്റെ പൊള്ളത്തരങ്ങള്‍ അത് തുറന്ന് കാണിക്കുകയും ചെയ്യുന്നു.

എന്നുവെച്ചാല്‍ ഒരു ഹിന്ദുവിശ്വാസി നടത്തുന്ന വിഗ്രഹാരാധനം അദ്ദേഹം ഉപേക്ഷിക്കണമെന്നോ അതിനെ ആക്ഷേപിക്കണമെന്നോ അര്‍ഥമില്ല. ഒരു ഹിന്ദുമതവിശ്വാസി ഈ ദര്‍ശനം ഉള്‍കൊള്ളാന്‍ സന്നദ്ധമായാല്‍ ബിംബാരധന ഇതില്‍ തുടരാന്‍ സാധ്യമല്ല. ഈ അവസ്ഥവരാന്‍ അതിനെ യുക്തിപൂര്‍വം നിരൂപണം നടത്തുകയല്ലാതെ വേറെന്താണൊരു വഴി പകരമുള്ളത്. ആരാധ്യവസ്തുക്കളെയോ ആരാധ്യരെയോ അല്ല അത് ഉന്നം വെക്കുന്നത്. ആ വിശ്വാസത്തിലെ യുക്തിയില്ലായ്മയാണ്.

(ഇപ്രകാരം വിശദീകരിക്കേണ്ട ഒന്നും ഇതിലില്ല. കമന്റ് ഡിലീറ്റ് ചെയ്യാനുള്ള മടികാരണമാണ്.)

CKLatheef പറഞ്ഞു...

>>> അപ്പൊ ഈ ഹജ്ജ് എന്ന് പറയുന്നത് സല്യുട്ട് ചെയ്യുനത് പോലെ ഉള്ള ഒരു കര്‍മം ആണ് അല്ലെ. ദൈവം എന്നാല്‍ IG യും ഇസ്ലാം എന്നാല്‍ പട്ടാളം പോലെ ഉള്ള മറ്റൊരു സാദനവും ആണെന്ന് പറയാത്തത് ഭാഗ്യം .<<<

പരീക്ഷണനിരീക്ഷണങ്ങളിലൂടെ അറിഞ്ഞതേ അംഗീകരിക്കൂ എന്ന് വാശിപിടിക്കുന്നതിനാല്‍ യുക്തിവാദികള്‍ എന്ന് പറയപ്പെടുന്നവര്‍ക്ക് ഭാവനയും, കലയും, ചിന്താശേഷിയും കുറഞ്ഞിരിക്കും. അത് സ്വാഭാവികമാണ്. അതിന് തെളിവാണ് എന്റെ ഉദാഹരണത്തില്‍നിന്ന് ഇങ്ങനെ ഒരു തെറ്റായ പരികല്‍പനക്ക് തുനിഞ്ഞത്.

പുര്‍ണമായി അനുസരിക്കപ്പെടേണ്ടുന്ന ഒരു ഐ.ജിയായി ദൈവത്തെ സങ്കല്‍പിച്ചാലും മുസ്ലിംകള്‍ കോപിക്കുകയില്ല. പക്ഷെ അതൊടെ ജബ്ബാറിന്റെ പട കടന്നല്‍കൂടിന് കല്ലേറേറ്റവിധം ദൈവത്തെ ഇതാ ഐജിയാക്കിയേ എന്നു പറഞ്ഞ് കുത്താന്‍ പറന്നെത്തും. അതുകൊണ്ട് മാത്രമാണ് നിങ്ങളുടെ ഭാഗ്യക്കേടിന് ഇടവരുത്തുന്നവിധം ഞാന്‍ കൂടുതല്‍ ആ ഉദാഹരണം വിശദീകരിക്കാതിരുന്നത്.

മനു പറഞ്ഞു...

ലത്തിഫ് അങ്ങിനെ എല്ലാവര്‍ക്കും മനസിലാകുന്ന കാര്യം ആണെങ്കില്‍ നിങ്ങള്‍ അത് എടുത്തു പറയേണ്ട കാര്യം തന്നെ ഉണ്ടായിരുനിലല്ലോ ? ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാണിച്ചിട്ട് കാര്യം ഇല്ല ലത്തിഫ് , മാത്രമല്ലെ നിങ്ങള്‍ പറയുന്നത് തെറ്റ് ആണ് എന്ന് പറയുന്നതിന് നിങ്ങള്‍ എഴുതിയത് വായിച്ചാല്‍ മത് ല ഖുറാന്‍ മുഴുവന്‍ പഠിക്കേണം എനില്ല . എനിക്ക് പറയാന്‍ ഉള്ളത് ഒക്കെ ഞാന്‍ എന്‍റെ ബ്ലോഗില്‍ പറയുന്നുണ്ട് . നിങ്ങളെ പരിഹസിക്കാന്‍ പറയുന്നത് അല്ല . നിങ്ങള്‍ എഴുതുമ്പോള്‍ ജബ്ബാറിന്റെ ബ്ലോഗുകള്‍ ഉള്ള ഇസ്ലാമിനെ മാത്രം മനസിലാക്കി എവിടെ വരുന്നവരെ മനസ്സില്‍ കണ്ടു കൊണ്ട് വേണം എഴുതാന്‍ . പുരോഹിതന്മാര്‍ക്ക് ഇത്തരം വിശദികരണത്തിന്റെ ആവശ്യം ഇല്ല .ഒന്നും അറിയാത്തവര്‍ക്ക് ആണ് ആവശ്യം . അത്തരക്കാര്‍ ഈ ബ്ലോഗും ജബ്ബാറിന്റെ ബ്ലോഗും വായിച്ചാല്‍ അവര്‍ ജബ്ബാറിന്റെ ഭാഗം ശരി ആണ് എന്ന് പറയുന്നതില്‍ തെറ്റില്ല എന്ന് ഞാന്‍ കരുതും . അത് കൊണ്ടാണ് ഞാന്‍ പറഞ്ഞത് കാര്യങ്ങള്‍ കുറച്ചു കൂടെ വെക്ത്മായി എഴുത്തു . ഒരിടത് വിഗ്രഹ ആരാദന ആകാം എന്ന് പറയുന്നു . മറ്റൊരിടത്ത് പാടില്ല എന്ന് പറയുന്നു . പിന്നെയും പറയുന്നു ഹിന്ദുക്കളും മറ്റും അങ്ങിനെ ചെയ്യുനത്തില്‍ തെറ്റില്ല എന്ന് . പിന്നെ പറയുന്നു ആരാദന എന്നത് ആവശ്യം ഉള്ള കാര്യം ആണ് എന്ന് . ഇതില്‍ ഏതു വിശ്വസിക്കും . നിങ്ങള്‍ നിങ്ങളുടേത് മാത്രം ആയ ഒരു ഇസ്ലാം ഉണ്ടാക്കി അതിനുള്ളില്‍ ഒതുങ്ങി കുടാന്‍ ശ്രമിക്കുകയാണ് .

മനു പറഞ്ഞു...

അല്ലാഹുവിന്‍റെ പ്രതികം എന്നാല്‍ എന്താണ് ? വിഗ്രഹങ്ങളില്‍ നിന്നും അത് എന്ത് കൊണ്ട് വിഭിന്നമാണ് ?

എന്താണ് ലത്തിഫ് നിങ്ങള്‍ ഈ പറഞ്ഞു വരുന്നത് ? വിഗ്രഹാരാദന ഒരു മുസ്ലിമിനെ സംബധിച്ച് തെറ്റാണെങ്കില്‍ അത് ആര് ചെയ്താലും തെറ്റ് തന്നെ ആണ് . എല്ലാവരും അല്ലാഹുവില്‍ വിശ്വസിച്ചു ഖുറാനില്‍ പറയുന്നത് പ്രകാരം ജീവിക്കേണം എന്ന് അല്ല പ്രവാചകന്‍ പറഞ്ഞത് . അല്ലാതെ മുസ്ലിം എങ്ങനെ ചെയ്യേണം ഹിന്ദു എങ്ങിനെ വേണമെങ്കിലും ചെയ്തോട്ടെ അതൊക്കെ അവരുടെ ദൈവം നോക്കി കൊല്ലും എന്നാണോ ? ഒരു മതേതര വാദി എന്നാ നിലയില്‍ നിങ്ങള്‍ പറയുന്നത് ശരി ആണ് . എന്നാല്‍ ഒരു വിശ്വാസി എന്നാ നിലയില്‍ ശുദ്ധ മണ്ടത്തരവും . ഇതിലും നല്ലത് കമന്റ് ഡിലീറ്റ് ചെയ്യുന്നത് തന്നെ ആണ് .

മനു പറഞ്ഞു...

" പരീക്ഷണനിരീക്ഷണങ്ങളിലൂടെ അറിഞ്ഞതേ അംഗീകരിക്കൂ എന്ന് വാശിപിടിക്കുന്നതിനാല്‍ യുക്തിവാദികള്‍ എന്ന് പറയപ്പെടുന്നവര്‍ക്ക് ഭാവനയും, കലയും, ചിന്താശേഷിയും കുറഞ്ഞിരിക്കും " ഇത് തന്നെ ആണ് യുക്തി വാദികള്‍ പറയുന്നത് . ദൈവം എന്നത് ഭാവനയും, കലയും, ചിന്താശേഷിയും മാത്രം ആണ് എന്ന് . എന്‍റെ പോസ്റ്റുകള്‍ നിങ്ങള്‍ ഡിലിറ്റ് ചെയ്യും എന്നാ സുചന തന്ന സ്ഥിതിക്ക് ഞാന്‍ അല്പം കണ്ട്രോള്‍ ചെയ്യാം .

CKLatheef പറഞ്ഞു...

>>> നിങ്ങള്‍ നിങ്ങളുടേത് മാത്രം ആയ ഒരു ഇസ്ലാം ഉണ്ടാക്കി അതിനുള്ളില്‍ ഒതുങ്ങി കുടാന്‍ ശ്രമിക്കുകയാണ് . <<<

ആന എന്ന മൃഗത്തെ കണ്ടിട്ടില്ലാത്ത ഒരു രാജ്യത്ത്. അതിനെക്കുറിച്ച് കേട്ടറിഞ്ഞ ഒരു വിദ്വാന്‍ വൈക്കോലുകൊണ്ടൊരു ആനരൂപമുണ്ടാക്കി ഇതാണ് ആന എന്ന് പറഞ്ഞു. ജനങ്ങള്‍ അത് വിശ്വസിച്ചു. പിന്നീട് യഥാര്‍ഥ ആനയെകണ്ടപ്പോള്‍ അവര്‍ അതിനെ തള്ളിപ്പറഞ്ഞു. ഇതേ പോലെയാണ് താങ്കളുടെയും മറ്റുയുക്തിവാദികളുടെയും അവസ്ഥ. നിങ്ങളാകെ കണ്‍ഫ്യൂഷനായിരിക്കുന്നു. ഒരു ദര്‍ശനത്തോട് ശത്രുതകാണിക്കുന്ന ഏതൊരാളില്‍നിന്നും അതിനെ പഠിക്കാന്‍ തീരുമാനിക്കുന്ന ഏത് വിഢിക്കും പറ്റുന്ന അതേ അബദ്ധം. അതിനാല്‍ താങ്കളുടെ വാക്കുകള്‍ ഞാന്‍ ക്ഷമിച്ചിരിക്കുന്നു.

CKLatheef പറഞ്ഞു...

>>> അല്ലാഹുവിന്‍റെ പ്രതികം എന്നാല്‍ എന്താണ് ? വിഗ്രഹങ്ങളില്‍ നിന്നും അത് എന്ത് കൊണ്ട് വിഭിന്നമാണ് ? <<<

താങ്കളുടെ ഈ ചോദ്യത്തിന് ഫെയ്‌സ്ബുക്കില്‍ ജബ്ബാര്‍ മാഷിന് നല്‍കിയ മറുപടി തന്നെ ആവര്‍ത്തിക്കാം.

മാഷെ താങ്കള്‍ക്ക് വീണ്ടും തെറ്റി. ഷആഇര്‍ എന്ന് പറഞ്ഞാല്‍ പ്രതീകമെന്നല്ല ഞങ്ങള്‍ മുസ്ലിംകള്‍ നല്‍കുന്ന അര്‍ഥം. അതുകൊണ്ട് ആദ്യം ഇതൊന്ന് വായിക്കൂ. എന്താണ് അതുകൊണ്ടുദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കൂ. എന്നിട്ട് ബാക്കി ചര്‍ചയാകാം.

['ഒരു മതത്തെയോ ...സ്ഥാപനത്തെയോ വിശ്വാസത്തെയോ ചിന്താകര്‍മരീതിയെയോ ജീവിതവ്യവസ്ഥയെയോ പ്രതിനിധീകരിക്കുന്ന എല്ലാ വസ്തുക്കള്‍ക്കും `ശിആര്‍` എന്നു പറയുന്നു. അടയാളം അല്ലെങ്കില്‍ ചിഹ്നം എന്നര്‍ഥം. രാഷ്ട്രപതാക, പട്ടാളത്തിന്റെയും പോലീസിന്റെയും മറ്റും യൂനിഫോറം, നാണയം, നോട്ട്, സ്റാമ്പ് ആദിയായവയെല്ലാം സര്‍ക്കാര്‍ ചിഹ്നങ്ങളാകുന്നു. പ്രജകളോടും തങ്ങള്‍ക്ക് സ്വാധീനമുള്ള എല്ലാവരോടും അവയെ മാനിക്കാന്‍ ഗവണ്‍മെന്റ് ആവശ്യപ്പെടുന്നു. ചര്‍ച്ച്, യാഗപീഠം, കുരിശ് മുതലായത് ക്രൈസ്തവ ചിഹ്നങ്ങളാണ്. പൂണൂല്‍, ശിഖ, ക്ഷേത്രം തുടങ്ങിയവ ബ്രാഹ്മണ ചിഹ്നങ്ങളും കൃപാണം, കേശം, ഇരുമ്പുവള മുതലായത് സിക്കുചിഹ്നങ്ങളുമാണ്. അരിവാളും ചുറ്റികയുമാണ് കമ്യൂണിസ്റ് ചിഹ്നം. സ്വസ്തിക ആര്യവംശചിഹ്നമാണ്. പ്രസ്തുത വിഭാഗങ്ങളെല്ലാം അതതിന്റെ ചിഹ്നങ്ങളെ ആദരിക്കാന്‍ അനുയായികളോടാവശ്യപ്പെടുന്നു. വല്ലവനും വല്ല സ്ഥാപനത്തിന്റെയും ചിഹ്നത്തെ അനാദരിക്കുന്നപക്ഷം അവനെ ശത്രുവായി പരിഗണിക്കുന്നതാണ്. അങ്ങനെ അനാദരിക്കുന്നവന്‍ ആ സ്ഥാപനവുമായി ബന്ധപ്പെട്ടവനാണെങ്കില്‍ അത് ആ സ്ഥാപനത്തോടുള്ള ധിക്കാരവും മതപരിത്യാഗവും രാജ്യദ്രോഹവുമായി കണക്കാക്കുന്നതാണ്. `അല്ലാഹുവിന്റെ അടയാളങ്ങള്‍` കൊണ്ടുള്ള ഉദ്ദേശ്യം ശിര്‍ക്കിനും കുഫ്റിനും നിരീശ്വരത്വത്തിനും എതിരില്‍ ഏക ദൈവവിശ്വാസത്തെ പ്രതിനിധീകരിക്കുന്ന അടയാളങ്ങളാകുന്നു. ഈ അടയാളങ്ങള്‍ എവിടെ, ഏത് മതക്കാരില്‍ കണ്ടാലും അവയെ ബഹുമാനിക്കാന്‍ മുസ്ലിംകള്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. പക്ഷേ ഒരു നിബന്ധനയുണ്ട്. അവയുടെ മനഃശാസ്ത്രപരമായ പശ്ചാത്തലം തനി ഏകദൈവാധിഷ്ഠിതമായിരിക്കണം. ബഹുദൈവത്വപരമോ ദൈവനിഷേധാത്മകമോ ആയ സങ്കല്‍പങ്ങള്‍കൊണ്ടു മലീമസമാകരുത്. അമുസ്ലിമാണെങ്കിലും ഒരാളുടെ വിശ്വാസത്തിലോ പ്രവൃത്തിയിലോ ഏകദൈവാടിമത്തത്തിന്റെ വല്ല അംശവുമുണ്ടെങ്കില്‍ ആ അംശത്തെ സംബന്ധിച്ചിടത്തോളം മുസ്ലിംകള്‍ അവനോട് യോജിക്കുന്നതാണ്. അയാളുടെ മതത്തില്‍ ഏകദൈവവിശ്വാസത്തിന്റെതായി സ്ഥിതിചെയ്യുന്ന ഏത് ചിഹ്നത്തെയും പൂര്‍ണ്ണമായും ആദരിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ അയാളോട് നമുക്ക് വിയോജിപ്പില്ല. അയാള്‍ ദൈവത്തിന്റെ അടിമത്തം കൈക്കൊള്ളുന്നതിലല്ല, ദൈവത്തിനുള്ള അടിമത്തത്തില്‍ മറ്റടിമത്തങ്ങള്‍ കലര്‍ത്തുന്നതില്‍ മാത്രമാണ് നമുക്കെതിര്‍പ്പ്. മുസ്ലിംകളും അറേബ്യയിലെ മുശ്്രിക്കുകളും തമ്മില്‍ സമരം നടന്നുകൊണ്ടിരിക്കുന്ന കാലത്താണ് ദൈവികചിഹ്നങ്ങളെ ആദരിക്കാനുള്ള ഈ ആജ്ഞ വന്നിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്. അമുസ്ലിംകളുടെ കയ്യിലായിരുന്നു കഅ്ബയും പരിസരവും. അറേബ്യയുടെ നാനാഭാഗത്തുനിന്നും മുശ്രിക്കുഗോത്രങ്ങള്‍ ഹജ്ജിനും കഅ്ബാ സന്ദര്‍ശനത്തിനും വേണ്ടി മക്കയിലേക്ക് പോയിക്കൊണ്ടിരുന്നു. മുസ്ലിം അധീനപ്രദേശങ്ങളുടെ സമീപത്തിലൂടെയാണ് ഒട്ടേറെ അമുസ്ലിം ഗോത്രങ്ങള്‍ക്ക് മക്കയിലേക്ക് പോവേണ്ടിയിരുന്നത്. അതിനാല്‍ മുസ്ലിംകള്‍ ഇങ്ങനെ ആജ്ഞാപിക്കപ്പെട്ടു: മുശ്രിക്കുകളാണെങ്കിലും, അവരുമായി യുദ്ധം നടക്കുന്നുണ്ടെങ്കിലും ദൈവമന്ദിരത്തിലേക്കുള്ള അവരുടെ തീര്‍ഥാടനം തടയരുത്; അവരെ ഉപദ്രവിക്കരുത്; ഹജ്ജിന്റെ മാസങ്ങളില്‍ അവരോട് യുദ്ധം ചെയ്യരുത്; അല്ലാഹുവിന്റെ മന്ദിരത്തിങ്കല്‍ ബലികഴിക്കാനായി അവര്‍ കൊണ്ടുപോകുന്ന മൃഗങ്ങളെ അനാദരിക്കരുത്. എന്തുകൊണ്ടെന്നാല്‍ അവര്‍ സ്വീകരിച്ച തെറ്റായ മതത്തില്‍ ഏകദൈവവിശ്വാസത്തിന്റെതായ ഏതൊരംശം അവശേഷിച്ചിട്ടുണ്ടോ അത് എത്രയും ആദരണീയമാണ്. (Thafheemul Quraan) ]

ഇനി പറയൂ ഇതുതന്നയാണോ ബിംബാരാധന.

മനു പറഞ്ഞു...

ലത്തിഫ് ഞാന്‍ ജബ്ബാറിനെ കാണാന്‍ തുടങ്ങിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയുള്ളൂ . പക്ഷെ മുസ്ലിമിനെ കാണാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി . അതുകൊണ്ട് തന്നെ മുസ്ലിം എന്താണെന്ന് എനിക്ക് അറിയില്ല എന്ന് പറയുന്നത് ശരി അല്ല . ഖുറാന്‍ എന്തെന്ന് എനിക്ക് അറിയില്ല എന്ന് പറഞ്ഞാല്‍ അത് സത്യം ആണ് . എന്റെ അയല്പക്കകാര്‍ ആയ കുറെ പേരും എന്‍റെ കൂടെ പഠിച്ച പത്തു നാല്പതു മുസ്ലിം കുട്ടികളും വിശ്വസിക്കുന്ന മുസ്ലിം എന്താണെന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട് .അവര്‍ ആരും ഇസ്ലാം അല്ലെങ്കില്‍ പിന്നെ ആരാണ് ഇസ്ലാം ലത്തിഫ് ?

CKLatheef പറഞ്ഞു...

മനൂ, താങ്കള്‍ ചര്‍ചയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്‍പം ക്ഷമകാണിക്കണം വിഷയങ്ങള്‍ ഓരോന്നായി നല്‍കുക. അതിന് മറുപടി പറഞ്ഞ ശേഷം അടുത്തത് നല്‍കുക. അതിന് സാധിക്കാത്തവിധം അക്ഷമനാണെങ്കില്‍ അതൊക്കെ പോസ്റ്റാക്കി താങ്കളുടെ ബ്ലോഗിലിട്ടോളൂ.

CKLatheef പറഞ്ഞു...

>>> എന്റെ അയല്പക്കകാര്‍ ആയ കുറെ പേരും എന്‍റെ കൂടെ പഠിച്ച പത്തു നാല്പതു മുസ്ലിം കുട്ടികളും വിശ്വസിക്കുന്ന മുസ്ലിം എന്താണെന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട് .അവര്‍ ആരും ഇസ്ലാം അല്ലെങ്കില്‍ പിന്നെ ആരാണ് ഇസ്ലാം ലത്തിഫ് ? <<<

ആ ഇസ്ലാം അല്ലാഹു ഒരു ഗോത്രദൈവമാണ് എന്ന് പറയുന്ന ഇസ്ലാമാണോ. മുഹമ്മദ് നബി ഭീകരനാണ് അല്ലാഹു ഭീകരനാണ് എന്ന് പറയുന്ന ഇസ്ലാമാണോ. ഈ അയല്‍ക്കാരും നാല്‍പത് കുട്ടികളും ജബ്ബാര്‍മാഷ് പരിചയപ്പെടുത്തുന്ന ഇസ്ലാമിനെയാണ് സ്വീകരിക്കുന്നതെങ്കില്‍ അത് മാഷെ ഉടനെ അറിയിക്കണം. അദ്ദേഹത്തിന് അത് ഒരു സര്‍പ്രൈസായിരിക്കും. :)

മനു പറഞ്ഞു...

ഇത് തന്നെ അല്ലെ ബിംബാരാധന . ഇവിടെ ബഹു ദൈവങ്ങളെ ആരദിക്കാന്‍ പാടില്ല എന്ന് മാത്രമല്ലെ പറഞ്ഞുള്ളൂ . ഹിന്ദുക്കള്‍ ചെയ്യുന്നതും ഇത് തന്നെ അല്ലെ , പല പീരുകളില്‍ അറിയ പെടുന്നുടെങ്കിലും എല്ലാം ഒരു ദൈവത്തെ തന്നെ അല്ലെ പറയുന്നത് . ഇത് വച്ച് നോക്കുമ്പോള്‍ വിഗ്രഹാരദന ഒരു പ്രശ്നം ഉള്ള കാര്യം അല്ല . അപ്പോള്‍ " മുഹമ്മദ് നബിയുടെ പ്രബോധനത്തോടെ വിഗ്രാഹാരധനയുടെ അര്‍ഥശൂന്യത മനസ്സിലാക്കിയ അറബികള്‍ അതില്‍നിന്ന് പിന്‍മാറി " ഈ കാര്യങ്ങളെ എങ്ങിനെ വിശദികരിക്കും .

CKLatheef പറഞ്ഞു...

>>> എന്‍റെ പോസ്റ്റുകള്‍ നിങ്ങള്‍ ഡിലിറ്റ് ചെയ്യും എന്നാ സുചന തന്ന സ്ഥിതിക്ക് ഞാന്‍ അല്പം കണ്ട്രോള്‍ ചെയ്യാം .<<<

ഞാനിത്ര സമാധാനപൂര്‍വം മറുപടി പറയുമ്പോഴും താങ്കള്‍ ഇടക്കിടക്ക് ബോധപൂര്‍വം കണ്ട്രോള്‍ വരുത്തേണ്ടി വരുന്നുണ്ട് എന്നറിയാം. സത്യത്തില്‍ താങ്കളെ ഞാന്‍ അംഗീകരിച്ചിരിക്കുന്നു. ഇത്രയും കണ്ട്രോളുള്ള യുക്തിവാദികള്‍ ബൂലോകത്ത് വേറെയില്ല. ഇതിനകം പത്ത് പ്രാവശ്യം പ്രവാചകനെ തെറിപറയാന്‍ നേരമായി. താങ്കളത് ചെയ്തില്ലല്ലോ. നന്ദി. ഹൃദയം നിറഞ്ഞ നന്ദി..

മനു പറഞ്ഞു...

ലത്തിഫ് നിങ്ങള്‍ പതുക്കെ മറുപടി തന്നാല്‍ മതിയാകും . രണ്ടു ദിവസത്തേക്ക് ഞാന്‍ എവിടെ കാണില്ല . അതുകൊണ്ട് ചോദ്യങ്ങള്‍ ചോദിച്ചു വയ്ക്കാം .ഞാന്‍ എനിക്ക് ചുറ്റും കണ്ട മുസ്ലിങ്ങള്‍ ജബ്ബാര്‍ മാഷ്‌ പറഞ്ഞത് പോലെ വിശ്വസിക്കുന്നവര്‍ ആണ് എന്നല്ല ഞാന്‍ പറഞ്ഞത് . എന്നാല്‍ അവര്‍ വിശ്വസിക്കുന്നത് നിങ്ങള്‍ പറഞ്ഞത് പോലെയും അല്ല . ഇനി ഒരു കാര്യം കൂടെ പറയാം ഞാന്‍ ഇക്കണ്ട ആള്‍ക്കാരില്‍ രണ്ടു പേര്‍ ഒഴികെ മറ്റുള്ളവര്‍ ആര്‍ക്കും എനിക്ക് അറിയുന്ന അത്ര പോലും ഖുറാനെ പറ്റി അറിയില്ലായിരുന്നു . നിങ്ങള്‍ ഈ പറയുന്ന ideal മുസ്ലിങ്ങളെ ബ്ലോഗില്‍ മാത്രമേ കാണാന്‍ കഴിയു . യദാര്‍ത്ഥ ജീവിതത്തില്‍ കാണാന്‍ കഴിയില്ല . അതുകൊണ്ട് തന്നെ ആണ് ഞാന്‍ പറഞ്ഞത് നിങ്ങള്‍ നിങ്ങളുടേതായ ഇസ്ലാം ലോകം കേട്ടിപടുക്കാന്‍ ശ്രമിക്കുകയാണ് എന്ന് .

CKLatheef പറഞ്ഞു...

ഓരോ മതത്തിനും ആരാധനാ പാത്രത്തിന് പുറമെ പവിത്രമായ ചില ചിഹ്നങ്ങളുണ്ട്. അത് ആരാധ്യവസ്തുക്കളല്ല. ആദരിക്കപ്പെടുന്ന ചിഹ്നങ്ങളാണ്. അത് മതങ്ങള്‍ക്ക് മാത്രമല്ല. എത് സെക്യുലര്‍ രാഷ്ട്രത്തിനും കാണും അത്തരം ചില ചിഹ്നങ്ങള്‍ ഉദാഹരണം ദേശീയപതാക. കഴിഞ്ഞ ദിവസം പതാക ഉയര്‍ത്തിയല്ലോ. സൂര്യാസ്തമയ ശേഷം എവിടെയെങ്കിലും അത് താഴ്താതിരുന്നാല്‍ കാണാം പുകില്. സാനിയ മിര്‍സ വെള്ളം നിര്‍ത്താതെ കുടിച്ചുപോയത് ദേശീയ പതാകക്ക് നേരെ കാല് നീട്ടിവെച്ചതിന്റെ പേരിലാണ്. എന്തേ ഒരു യുക്തിവാദിയും അന്ന് സാനിയയെ പിന്തുണക്കാതിരുന്നു. യുക്തിവാദികള്‍ക്കാവശ്യം ഇസ്ലാമിന്റെ ഒരു റാത്തല്‍ കരളിറച്ചിയാണെങ്കില്‍ പിന്നെ എന്തുചെയ്യാം....

മനു, നല്‍കപ്പെടുന്ന മറുപടി കമന്റ് പോലും ശരിക്ക് വായിക്കാന്‍ സമയം കാണുന്നില്ല. :(

CKLatheef പറഞ്ഞു...

>>> യദാര്‍ത്ഥ ജീവിതത്തില്‍ കാണാന്‍ കഴിയില്ല . അതുകൊണ്ട് തന്നെ ആണ് ഞാന്‍ പറഞ്ഞത് നിങ്ങള്‍ നിങ്ങളുടേതായ ഇസ്ലാം ലോകം കേട്ടിപടുക്കാന്‍ ശ്രമിക്കുകയാണ് എന്ന് . <<<

അല്ല. എന്താണ് യഥാര്‍ഥ ഇസ്ലാമെന്ന് വ്യക്തമാക്കുകയാണ് ഞാന്‍. ഇനി സ്വയമെന്ന് ചോദിക്കുക. ജബ്ബാര്‍ മാഷ് പരിചയപ്പെടുത്തുന്ന ഇസ്ലാമികാദര്‍ശം സ്വീകരിക്കുന്ന എത്ര മുസ്ലിംകളെ താങ്കള്‍ കണ്ടിട്ടുണ്ട്. സത്യമായിട്ട് പറയട്ടെ എന്റെ ജീവിതത്തിനിടക്ക് ഒരേ ഒരാളെ മാത്രമേ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളൂ.

അതൊടൊപ്പം പറയട്ടേ ഞാന്‍ പറയുന്നത് പോലെത്തന്നെ ജീവിക്കുന്ന ആയിരങ്ങളെ എനിക്ക് നേര്‍ക്ക് നേരെ പരിചയമുണ്ട്. ചിലരിലൊക്കെ അല്‍പ സ്വല്‍പം വ്യത്യാസമുണ്ട് എന്നത് ശരിയാണ്. ചിലര്‍ക്ക് പറയുന്നത് പോലെ ജീവിക്കാനാവുന്നില്ല. ചിലര്‍ ഇസ്ലാമിന്റെ കാര്യത്തില്‍ അജ്ഞത പേറുന്നവരാണ്. അതൊക്കെ ശരി.

എന്നാല്‍ ജബ്ബാറിന്റെ ഇസ്ലാം സാങ്കല്‍പികമാണ്. അതുകൊണ്ടുതന്നെ നിങ്ങളെപ്പോലെയുള്ളവരെ തെറ്റിദ്ധരിപ്പിക്കാനും മതങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനും മാത്രമേ അദ്ദേഹത്തിന് കഴിയൂ.

മനു പറഞ്ഞു...

ഞാന്‍ നിങ്ങളുടെ പ്രകടനം കണ്ടു ദേഷ്യം വന്നെങ്കിലും അതൊക്കെ കണ്ട്രോള്‍ ചെയ്തു നിര്‍ത്തുകയാണ് എന്നത് ഒരു സത്യം ആണെന്നും അത് നിങ്ങള്ക്ക് മനസിലായി എന്നും നിങ്ങള്‍ എന്നെയും മറ്റുലവരെയും അറിയിക്കാന്‍ ശ്രമിക്കുന്നത് മുലം നിങ്ങള്ക്ക് എന്തെങ്കിലും നേട്ടം ഉണ്ടെങ്കില്‍ അത് അങ്ങിനെ തന്നെ ആകട്ടെ .

ചിന്നങ്ങളെ പറ്റി നിങ്ങള്‍ മുന്‍ പോസ്റ്റില്‍ പറഞ്ഞത് മനസിലായി . എന്നാല്‍ ഹിന്ദുക്കളുടെ വിഗ്രഹങ്ങള്‍ ചിന്നങ്ങളില്‍ നിന്നും എന്ത് കൊണ്ട് വെത്യസ്ടം ആണ് എന്ന് പറയു ?

CKLatheef പറഞ്ഞു...

>>> ഞാന്‍ നിങ്ങളുടെ പ്രകടനം കണ്ടു ദേഷ്യം വന്നെങ്കിലും അതൊക്കെ കണ്ട്രോള്‍ ചെയ്തു നിര്‍ത്തുകയാണ് എന്നത് ഒരു സത്യം ആണെന്നും അത് നിങ്ങള്ക്ക് മനസിലായി എന്നും നിങ്ങള്‍ എന്നെയും മറ്റുലവരെയും അറിയിക്കാന്‍ ശ്രമിക്കുന്നത് മുലം നിങ്ങള്ക്ക് എന്തെങ്കിലും നേട്ടം ഉണ്ടെങ്കില്‍ അത് അങ്ങിനെ തന്നെ ആകട്ടെ .<<<

നിങ്ങള്‍ക്ക് ദേശ്യമേ വന്നിട്ടുള്ളൂ. ചിലര്‍ക്ക് ഭ്രാന്തായി പോകും. ബാബുവിന്റെ ബ്ലോഗ് വായിക്കാറില്ലേ. അതല്ലേ ഒറിജിനല്‍ യുക്തിവാദികള്‍.

CKLatheef പറഞ്ഞു...

>>> ചിന്നങ്ങളെ പറ്റി നിങ്ങള്‍ മുന്‍ പോസ്റ്റില്‍ പറഞ്ഞത് മനസിലായി . എന്നാല്‍ ഹിന്ദുക്കളുടെ വിഗ്രഹങ്ങള്‍ ചിന്നങ്ങളില്‍ നിന്നും എന്ത് കൊണ്ട് വെത്യസ്ടം ആണ് എന്ന് പറയു ? <<<

കാര്യം സിമ്പിള്‍. വിഗ്രഹങ്ങള്‍ ആരാധിക്കപ്പെടുന്നു. ചിഹ്നങ്ങള്‍ ആദരിക്കപ്പെടുന്നു.

താങ്കള്‍ക്കും ജബ്ബാറിനെപ്പോലുള്ള യുക്തിവാദികള്‍ക്കും ഇതുപോലും മനസ്സിലാക്കാന്‍ ചിലപ്പോള്‍ പതിറ്റാണ്ടുകള്‍ എടുത്തെന്നിരിക്കും.

മനു പറഞ്ഞു...

ലത്തിഫ് നിങ്ങള്‍ ഒരു മുസ്ലിം ആണ് . നിങ്ങളുടെ മുന്നില്‍ വരുന്ന മറ്റുള്ളവരും നല്ല മുസ്ലിം ചമയും . എനിക്ക് പരിചയം ഇല്ല മിക്കവാറും എല്ലാവരും ഇങ്ങനെ തന്നെ ആണ് . പള്ളിയുടെ മുന്നില്‍ എത്തുമ്പോള്‍ എല്ലാവരും തൊപ്പി ഇടും അത് കഴിഞ്ഞാല്‍ അത് അഴിച്ചു വയ്ക്കും . എന്തായാലും അത് നമ്മുടെ വിഷയം അല്ല . നിങ്ങള്ക്ക് ഉള്ളില്‍ ശക്തമായ ഒരു വിശ്വാസം ഉണ്ട് . അത് അല്‍പം മാറ്റിനിര്‍ത്തിയാല്‍ അല്ലാതെ നിങ്ങള്‍ ഞാന്‍ പറയുന്നത് ഒന്നും അങ്ങികരിക്കാന്‍ പോകുനില്ല . ജന്മനാ മുസ്ലിം അല്ലാത്ത ഒരാളെ മുസ്ലിം വിശ്വാസി ആക്കുക എന്നത് അത്ര എളുപ്പം അല്ല . ഒന്നോ രണ്ടോ ആള്‍ക്കാര്‍ ഉണ്ടാകാം . ഖുറാന്‍ ദൈവികമാണ് എന്ന് നിങ്ങള്‍ പറയുന്ന തെളിവുകള്‍ ഒക്കെയും പ്രകടവും ശക്തവും ആയ തെളിവുകള്‍ ആയിരുന്നു എങ്കില്‍ ഇതിനോടകം തന്നെ ജനങ്ങള്‍ എല്ലാം മുസ്ലിം ആയിതിരുമായിരുനെനെ . കാരണം ഇശ്വരന്‍ എന്നതിനെ വിശ്വാസികള്‍ക്ക് അത്രയ്ക്കും പ്രിയപെട്ടതു ആണ് . ഇത്തരം ബ്ലോഗുകള്‍ ജബ്ബരിന്റെയും മറ്റും ബ്ലോഗുകള്‍ കൊണ്ട് ഇസ്ലാം തകരും എന്ന് വിശ്വസിക്കുന്നവര്‍ക്ക് അല്‍പം മനശാന്തി നല്‍കും എന്ന് അല്ലാതെ മറ്റു പ്രയോജനങ്ങള്‍ ഒന്നും ഇല്ല .

CKLatheef പറഞ്ഞു...

(ബിംബവും കല്ലും തിരിച്ചറിയാത്തതിനാല്‍ ഇ.എ.ജബ്ബാറിന് നല്‍കേണ്ടി വന്ന ഒരു മറുപടി)


താങ്കള്‍ യുക്തിവാദിയാണല്ലോ അതുകൊണ്ട് മറ്റൊരു നിലക്ക് ചിന്തിക്കാം. ഞങ്ങള്‍ പറയുന്നു സഫയും മര്‍വയും കേവലം മലകള്‍ മാത്രമാണ് അവയ്ക്ക് യാതൊരു കഴിവുമില്ല. ഹജറുല്‍ അസ് വദ് വെറുമൊരു കല്ല് മാത്രമാണ്. ഒരു ദിവ്യത്വവും അതിനില്ല. ഇതേ പ്രകാരം ബിംബാരാധകരും തങ്ങളുടെ വസ്തുക്കളെക്കുറിച്ച് പറയുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നുവെങ്കില്‍ അവരെ വിഗ്രഹാരാധകരാക്കി ചിത്രീകരിക്കണം എന്ന് ഇവിടെ ആര്‍ക്കും വാശിയില്ല.

മകരജ്യോതിയും മകരവിളക്കും സംവാദം മാത്രമൊന്ന് എടുത്ത് നോക്കുക. അത് പറയാന്‍ അവര്‍ തയ്യാറാകുന്നില്ലെങ്കില്‍ അറിയുക. രണ്ടും രണ്ട് തന്നെയാണ്. താങ്കള്‍ ഒന്നിനെക്കുറിച്ചും മനസ്സറിഞ്ഞ് പഠിക്കാന്‍ തയ്യാറാകാത്തതിനാല്‍ ഒന്നായി തോന്നുകയാണ്. അഥവാ നിങ്ങള്‍ രണ്ടും ഒന്നാണെന്ന് സ്ഥാപിച്ചാല്‍ അതിന് ആരാധിക്കുന്നവര്‍ അത് അംഗീകരിച്ചു തരില്ല.

മനു പറഞ്ഞു...

ആരനയും ആദരിക്കലും തമ്മിലുള്ള വെത്യാസം കൂടെ പറഞ്ഞു തരു .

CKLatheef പറഞ്ഞു...

അബ്ദുല് ജബ്ബാര് said...

>>> ഒരു വിഗ്രഹത്തെ ചൂണ്ടി അതു തന്നെയാണു ദൈവം എന്ന് ഒരു വിഗ്രാഹാരാധകനും പറയാറില്ല. വിഗ്രഹം എന്നാല്‍ പ്രതീകം, അടയാളം എന്നൊക്കെത്തന്നെയാണു ലതീഫേ അര്‍ത്ഥം . അത് ഇസ്ലാമിലും ഉണ്ട്. നിങ്ങള്‍ എത്ര ഉരുട്ടി മറിച്ചാലും അതു മറയ്ക്കാനാവില്ല. എന്റെ അഭിപ്രായത്തില്‍ ഒരു പ്രതീകത്തെ ഉപയോഗിക്കുന്നു എന്നത് ആരാധനാകാര്യത്തില്‍ അത്ര കൊടിയ പാതകമാണെന്നു പറയുന്നതില്‍ ഒരു യുക്തിയുമില്ല. ആരാധന മണ്ടത്തരമാണെങ്കില്‍ പ്രതീ്കം ഉണ്ടെങ്കിലും ഇല്ലെങ്കിലും അതു മണ്ടത്തരം തന്നെ ! <<<

CKLatheef പറഞ്ഞു...

ഒരു വിഭാഗം ഒരു കല്ലിനെ ചൂണ്ടി ഇത് ദൈവത്തിന്റെ പ്രതിബിംബമാണ് പ്രതീകമാണ് അതിനെ ഞങ്ങള്‍ ആരാധിക്കുന്നത് ദൈവമെന്ന് വിചാരിച്ചല്ല എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനുള്ള സന്മനസ്സും, മറ്റൊരു വിഭാഗം ഒരു കല്ലിനെ ചൂണ്ടി ഇത് ദൈവത്തിന്റെ പ്രതിബിംബമായോ ഇതിന് വല്ലദിവ്യത്വമുണ്ടെന്നോ ഞങ്ങള്‍ കരുതുന്നില്ല. ഇതിനെ ഞങ്ങള്‍ ആരാധിക്കുന്നില്ല എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനുള്ള സന്‍മനസ്സും ജബ്ബാര്‍ മാഷിന് ഇല്ലാതെ പോകുന്നതെന്തുകൊണ്ടാണ്.

ഈ ഒരു പ്രശ്‌നത്തില്‍ മധ്യസ്ഥനായി ആരാണ് താങ്കളെ നിയോഗിച്ചത്. രണ്ടാമത്തെ വിഭാഗം ചെയ്യുന്നത് വിഗ്രഹാരാധനയല്ലെങ്കില്‍ ആദ്യത്തെ വിഭാഗം ചെയ്യുന്നതും വിഗ്രഹാരാധനയല്ല എന്ന് പ്രഖ്യാപിക്കാന്‍ താങ്കള്‍ ഇവരുടെ ആരാണ്.

CKLatheef പറഞ്ഞു...

അബ്ദുല് ജബ്ബാര് said..

>>> ദൈവം സര്‍വ്വവ്യാപിയും സര്‍വ്വജ്ഞാനിയുമാണെങ്കില്‍ ആ ദൈവത്തെ എവിടെ നിന്ന് എങ്ങോട്ടു തിരിഞ്ഞ് ആരാധിച്ചാലും അതൊക്കെ മനസ്സിലാക്കാന്‍ അങ്ങേര്‍ക്കു കഴിയേണ്ടതാണ്. പിന്നെ യെന്തിനാ മക്കയില്‍ പോയി തിരക്കിച്ചാവുന്നത്? ശബരിമലയില്‍ പോയി ഞെങ്ങിച്ചാകുന്നത്? <<<

CKLatheef പറഞ്ഞു...

ശബരിമലയില്‍ പോയി ഞെങ്ങിച്ചാകുന്നതെന്തിനാണ് എന്ന് അത് നിര്‍വഹിക്കുന്നവര്‍ പറയുമായിരിക്കും.(ആ പ്രയോഗത്തിന്റെ ഉത്തരവാദിത്തം മുസ്ലിമിന്റെ തലയില്‍ ആരും കെട്ടിവെക്കരുത് അത് പ്രയോഗിച്ചത് യുക്തിവാദിയാണ്.)
ദൈവം സര്‍വവ്യാപിയായിരിക്കെ മക്കയില്‍ പോകുന്നതെന്തിനാണ് എന്നതിന് മാത്രം ഞാന്‍ മറുപടി പറയാം.

ഇസ്‌ലാമില്‍ ദൈവമാണ് തന്നെ എങ്ങനെ ആരാധിക്കണമെന്ന് തീരുമാനിതന്നിട്ടുള്ളത്. പൂര്‍വപ്രവാചകനായ ഇബ്റാഹീം നബിയുടെ കാലം തൊട്ടേയുള്ള ദൈവനിശ്ചിതമായ ആരാധനാകര്‍മമാണത്. നമുക്കു തോന്നിയതുപോലെയല്ലല്ലോ നാം ദൈവത്തെ വണങ്ങേണ്ടത്. അങ്ങനെ ആയിരുന്നുവെങ്കില്‍ നമുക്ക് യുക്തമെന്ന് തോന്നുന്ന രീതികള്‍ ആവിഷ്കരിക്കാമായിരുന്നു. എന്നാല്‍ ആരാധനാകര്‍മങ്ങള്‍ ഏതൊക്കെയെന്നും എപ്പോള്‍, ഏതുവിധമെന്നും ദൈവം കണിശമായി നിര്‍ണയിച്ചിട്ടുണ്ട്. തന്റെ ദൂതന്മാരിലൂടെ സമൂഹത്തെ പഠിപ്പിച്ചിട്ടുമുണ്ട്. അവയില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനോ വെട്ടിക്കുറയ്ക്കാനോ മാറ്റംവരുത്താനോ ആര്‍ക്കും അനുവാദമോ അവകാശമോ ഇല്ല. ഹജ്ജൂം ദൈവനിര്‍ദിഷ്ടമായ ആരാധനാ കര്‍മമാണ്. എന്നാല്‍ ഇതിന്റെ പിന്നില്‍ മഹത്തായ യുക്തിയും അര്‍ഥവുമുണ്ടെന്ന് അല്‍പം ആലോചിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്.

CKLatheef പറഞ്ഞു...

ചിലകാര്യങ്ങള്‍ പറയാനുദ്ദേശിച്ചതായിരുന്നു. പക്ഷെ പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായി. മാത്രമല്ല കേട്ടത് വെച്ച് എങ്ങനെ മറ്റൊരാരോപണം ചമക്കും എന്ന് കാത്തിരിക്കുന്നവരോട് പ്രത്യേകിച്ചും. പ്രസിദ്ധ എഴുത്തുകാരനായ ജെഫ്രിലാംഗ് എന്ന അമേരിക്കന്‍ പുതുമുസ്ലിമിന്റെ മാലാഖമാര്‍ പോലും ചോദിക്കുന്നുവെന്ന് പുസ്തകത്തിലെ ഹജ്ജിനെ സംബന്ധിച്ച ഭാഗം വായിക്കാന്‍ ആവശ്യപ്പെടുക മാത്രമേ എനിക്കിപ്പോള്‍ കഴിയൂ.

(ധാരാളം അനാവശ്യ കമന്റുകല് നല്കിയതുകൊണ്ടാണ് facebook ല് ഇങ്ങനെ പറയേണ്ടി വന്നത്)

മനുഷ്യനെ ഒരു പുരോഗമിച്ച മൃഗമായി കാണുന്ന തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഹജ്ജ് എന്നല്ല ഒരു ആരാധനയുടെയം ചൈതന്യം മനസ്സിലാക്കാനാവില്ല. ഹജ്ജ് എന്ന കര്‍മത്തിലൂടെ ദൈവം മനുഷ്യന് ഒരുക്കി വെച്ചിട്ടുള്ള നന്മകള്‍ അറിയണമെങ്കില്‍ സാമാന്യബുദ്ധി ഉപയോഗിച്ച് വിഭാവനം ചെയ്യാന്‍ കഴിഞ്ഞാല്‍ മതി. അവിടെ നടക്കുന്നത് കല്ലേറും ഓട്ടവുമാത്രമായി കാണുന്നവര്‍ക്ക് അത് ഗ്രഹിക്കാന്‍ പ്രയാസമുണ്ടാകും. ആത്മാവിനെ പരിഗണിക്കാത്തവരെ ഞാന്‍ എങ്ങനെ ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തും. അതുകൊണ്ട് ജബ്ബാര്‍ മാഷും എന്റെ യുക്തിവാദി സുഹൃത്തുക്കളും ക്ഷമിക്കുക.

CKLatheef പറഞ്ഞു...

ea jabbar said..

>>> ഹജ്ജും ഇബ്രാഹീമും തമ്മില്‍ ഒരു ബന്ധവുമില്ല. അതു മുഹമ്മദിന്റെ ഒരു സൂത്രപ്പണി മാത്രമാണ്. മക്കയിലെ ശിര്‍കും അബ്രാഹാമിന്റെ തൌഹീദും കൂട്ടിക്കെട്ടി തന്റെ ജന്മനഗരത്തിന്റെ സാമ്പത്തികവും സാംസ്കാരികവുമായ അസ്തിത്വം കാത്തു സൂക്ഷിക്കാന്‍ ഒപ്പിച്ച വേല <<<

ഇതാണ് തുടരാന്‍ പോകുന്ന സംവാദ ശൈലിയെങ്കില്‍ ഞാനിനി ഉറക്കമൊഴിച്ചിട്ട് കാര്യമില്ല.

ജബ്ബാറിനെക്കുറിച്ചും ഇതുപോലെ എന്തെങ്കിലും പറഞ്ഞാല്‍ മറുപടിയായി അംഗീകരിക്കുമോ. ഉദാഹരണത്തിന്.

"ജബ്ബാറും യുക്തിവാദവും തമ്മില്‍ ഒരു ബന്ധവുമില്ല. അതൊക്കെ ജബ്ബാറിന്റെ ഒരു നമ്പറാണ് മുസ്ലിംകള്‍ക്ക് തങ്ങളുടെ വിശ്വാസങ്ങളെ ജനങ്ങളെ അറിയിക്കാന്‍ ഒരു നിമിത്തം. അദ്ദേഹം യുക്തവാദിയാണ് എന്ന് കപടത നടിക്കുകയാണ്. മുസ്ലിംകളുടെ ചാരനാണ് യുക്തിവാദികളുടെ കണ്ണില്‍ പൊടിയിടാന്‍ മുസ്ലിംകള്‍ തന്നെ ഒപ്പിച്ച വേല"

മനു പറഞ്ഞു...

ലത്തിഫ് വിഗ്രഹങ്ങളെ പറ്റി പറയാം : വിഗ്രഹങ്ങള്‍ ദൈവങ്ങള്‍ ആണ് എന്ന് ഹിന്ദുക്കള്‍ വിസ്വസിക്കുനില്ല . പക്ഷെ അത് ദൈവത്തിന്റെ പ്രതികം ആണ് . അതില്‍ ദൈവത്തിന്റെ ചൈതന്യം ഉണ്ട് എന്ന് അവര്‍ വിശ്വസിക്കുന്നു . ശിവന്‍റെ ഒരു വിഗ്രഹത്തെ പ്രാര്‍ത്ഥിക്കുമ്പോള്‍ മുന്‍പില്‍ ഇരിക്കുന്ന കല്ല്‌ ശിവന്‍ ആണ് എന്ന് കരുതി അല്ല പ്രാര്‍ത്ഥിക്കുന്നത്‌ . കല്ലായ ശിവനെ മുന്നില്‍ നിര്‍ത്തി മനസിലെ ശിവനോട് ആണ് പ്രാര്‍ത്ഥിക്കുന്നത്‌ . ഇത് തന്നെ അല്ലെ മുസ്ലിങ്ങളും ചെയ്യുന്നത് . എന്തെങ്കിലും വെത്യാസം ഉണ്ടോ ?

CKLatheef പറഞ്ഞു...

>>>ഹിന്ദുക്കളുടെ കല്ല് ശിക്, മുസ്ലിം കല്ല് തൌഹീദ് !!! <<<

അല്ല... ഇത് ജബ്ബാറിന് ഇഷ്ടപ്പെട്ടവിധം ഞാന്‍ മറ്റിപ്പറയാം. "ഹിന്ദുക്കളുടെ കല്ല് തൗഹീദ് മുസ്ലിംകളുടെ കല്ല ശിര്‍ക്ക്." ഒരു വെടിക്ക് രണ്ട് പക്ഷി. രണ്ടുകൂട്ടരെയും ഒറ്റവാക്കില്‍ തന്നെ കുടുക്കാം.

(ഒരര്‍ത്ഥത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു യുക്തിവാദി ചോദിക്കേണ്ടതെല്ലാം ഇ.എ.ജബ്ബാര്‍ ചോദിച്ചിട്ടുണ്ട്. ഫെയ്‌സ് ബുക്കിലായതുകൊണ്ട് അല്‍പം എരിവുകലര്‍ത്തി എനിക്കുള്ള മറുപടിയും നല്‍കിയിട്ടുണ്ട്. ആര് തുടര്‍ന്ന് ഇടപെട്ടാല്‍ വിഷയത്തില്‍നിന്ന് മാറാതെ ശ്രദ്ധിക്കുമല്ലോ.)

മനു പറഞ്ഞു...

അതിനു പുറകില്‍ യുക്തി ഉണ്ടോ എന്നല്ല , ഇസ്ലാം വിഗ്രഹത്തെ ആരദിക്കുന്നുണ്ടോ എന്നത് ആണ് പ്രശ്നം . ഉണ്ടെങ്കില്‍ അത് ദൈവം പറഞ്ഞിട്ട് ആണെങ്കിലും വിഗ്രഹരാദന തന്നെ ആണ് . ദൈവം പറഞ്ഞു എന്നത് കൊണ്ട് ഒരു വിഗ്രഹത്തെ ആരദികുന്നു എന്നതിനാല്‍ അത് വിഗ്രഹരാദന അല്ലതാകുമോ ?

CKLatheef പറഞ്ഞു...

>>> ഇത് തന്നെ അല്ലെ മുസ്ലിങ്ങളും ചെയ്യുന്നത് . എന്തെങ്കിലും വെത്യാസം ഉണ്ടോ ? <<<

പ്രിയ സുഹൃത്തേ ഇതുതന്നെയല്ലേ ഇതുവരെ പറഞ്ഞത്. ദൈവത്തിന്റെ പ്രതീകമെന്നും ബിംബമെന്നും പറഞ്ഞാല്‍ ഒറിജിനല്‍ ദൈവമല്ല എന്ന് ആര്‍ക്കാണ് അറിയാത്തത്. സഹോദരാ താങ്കളുടെ മുന്നില്‍ ഞാന്‍ തോല്‍വി സമ്മതിക്കുന്നു, എനിക്ക് താങ്കളെ മനസ്സിലാക്കി തരാന്‍ സാധിക്കാത്തതില്‍. അതിനാല്‍ മനുവിന് മനസ്സിലാകുന്ന ഭാഷയില്‍ സംസാരിക്കാന്‍ ആര്‍ക്കെങ്കിലുമാവുമെങ്കില്‍ അവര്‍ക്ക് ഹൃദ്യമായ സ്വാഗതം.

CKLatheef പറഞ്ഞു...

മനു പറഞ്ഞ പോലെ രണ്ട് ദിവസം കഴിഞ്ഞിട്ട് വന്നോളൂ. താങ്കളുടെ ചോദ്യങ്ങള്‍ക്ക് മുഴുവന്‍ ഉത്തരം ലഭിച്ചു എന്ന് തോന്നുമ്പോള്‍ അടുത്ത ചോദ്യം ഇട്ടാല്‍ മതി. അഥവാ ലഭിച്ചില്ലെങ്കില്‍ ഈ സംവാദത്തില്‍ താങ്കളുടെ മുന്നില്‍ തോറ്റു എന്ന് വിചാരിച്ചോളൂ.

മനു പറഞ്ഞു...

ലത്തിഫ് ഞാന്‍ ഒരു ബുദ്ധി ഇല്ലാത്ത കുട്ടി അല്ല . പറഞ്ഞാല്‍ എനിക്ക് മനസിലാകും . ഞാന്‍ ഇത് വരെ മനസിലാക്കിയ കാര്യങ്ങള്‍ പറയാം . തെറ്റുണ്ടെങ്കില്‍ നിങ്ങള്‍ പറയു . ഇസ്ലാമില്‍ വിഗ്രഹരാദന ഉണ്ട് . ഹിന്ടുക്കളിലും ഉണ്ട് . എന്നാല്‍ ഇസ്ലാമില്‍ അത് ദൈവം പറഞ്ഞു തന്നത് ആണ് . എന്നാല്‍ അതുകൊണ്ട് വിഗ്രഹരാദന വിഗ്രഹാരാദന അല്ലാത്തകുനില്ല . പക്ഷെ ബ്ലോഗില്‍ നിങ്ങള്‍ തന്നെ പറയുന്നു പ്രവാചകന്‍ വിഗ്രഹരാടനയെ എതിര്‍ത്ത് എന്ന് ? ആദ്യ റിപ്ലകളില്‍ ഒന്നില്‍ നിങ്ങള്‍ പറഞ്ഞു ഇസ്ലാമില്‍ വന ഒരാള്‍ വിഗ്രഹരാദന ചെയ്താല്‍ അത് ദൈവ വിരുദ്ധം ആകും എന്ന് . തമ്മില്‍ യോഗിക്കാത്ത സ്ടലങ്ങള്‍ ഒന്ന് യോജിപ്പിച്ച് തരുമോ ?

ബിച്ചു പറഞ്ഞു...

മനു,

രാമായണം മുഴുവന്‍ വായിച്ചിട്ട് , രാമന്‍ സീതക്ക് എപ്പടി എന്നൊരു ചൊല്ലുണ്ട് .അതാണിവിടെയും കണ്ടത്. ലതീഫ് വളരെ വിശദമായി സംഗതികള്‍ വിവരിച്ചിട്ടും മനുവിന് അതങ്ങ് മനസ്സിലായില്ല. എന്നിട്ടും മനു പറയുന്നു.“ ഞാന്‍ ബുദ്ധിയില്ലാത്ത കുട്ടിയൊന്നുമല്ല- പറഞ്ഞാല്‍ എനിക്ക് മനസ്സിലാകും.“ എന്നിട്ട് ഇതുവരെ മനസ്സിലക്കിയ കാര്യമായി മനു പറയുന്നിത് ഇങ്ങനെ . ഇസ്ലാമില്‍ വിഗ്രഹാരാധന ഉണ്ട് !

ഇസ്ലാമില്‍ , ദൈവം പൊറുക്കപ്പെടാത്ത ശിക്ഷ ഒന്നേയുള്ളൂ - അത് വിഗ്രഹാരാധനയാണ്. ഒരു ഫോട്ടോ വെക്കുന്നിടത്തും ഒരു നിലവിളക്ക് കൊളുത്തുന്നിടത്തുപോലും ഒരു മുസ്ലിം സൂക്ഷ്മത പുലര്‍ത്തുന്നു അതു വിഗ്രഹാരാധനയായിപ്പോകുമോ എന്ന് . എന്നിടത്താണ് , മനു മുസ്ലിങ്ങളില്‍ വിഗ്രഹാരാധന കണ്ടെത്തുന്നത്. ഇതു ലതീഫ് പറഞ്ഞമാതിരി മനു ജബ്ബാര്‍മഷില്‍ നിന്ന് ഇസ്ലാം പഠിക്കുന്നത് കൊണ്ടാണ് . മാഷിന് കാര്യങ്ങള്‍ അറിയാഞ്ഞിട്ടല്ല . മറ്റുള്ളവരെ വഴി പിഴപ്പിക്കണം .സാക്ഷാല്‍ പിശാചിന്റെ പണി. ഒരു വക്കീല്‍ പ്രതിക്കു വേണ്ടിയും വാദിക്കുവേണ്ടിയും വാദിക്കാന്‍ തയ്യാറാണ്. ആരുടെ കേസാണൊ അയാള്‍ക്ക് കിട്ടുന്നത് അതിനനുസരിച്ചയാള്‍ വാദം തയ്യറാക്കും . അതു പോലെ മാഷ് അണികളെ സുഖിപ്പിക്കാന്‍ എന്ത് കള്ളവും പറഞ്ഞൊപ്പിക്കും. അതു മനുവിനെ പോലെയുള്ളവര്‍ മനസ്സിലാക്കണമെന്നേ ഇപ്പോള്‍ പറയുന്നുള്ളൂ.


സഫാ- മര്‍വ , രണ്ട് ചെറിയ കുന്നുകളാണ്. അബ്രഹാമിന്റെ ഭാര്യ ഹാഗാര്‍ ,ഒരിറ്റ് വെള്ളത്തിനു വേണ്ടി ആ രണ്ടു കുന്നുകള്‍ക്കിടയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടേയിരുന്നു. ആ ഓട്ടത്തെ അനുസ്മരിക്കാനാണ് ഇന്നും ഹജ്ജ്കര്‍മത്തില്‍ സഫ-മര്‍വ കുന്നുകള്‍ക്കിടയില്‍ ഓടുന്നത് . അതിനെയാണ് ദൈവം അതെന്റെ അടയാളങ്ങളില്‍ പെട്ടതാണെന്ന് പറയുന്നത് . ഏതാണ്ട് അയ്യായിരം വര്‍ഷം മുമ്പാണ് അബ്രഹാമും , ഹാഗാറും മക്ക എന്ന സ്ഥലത്ത് ജീവിച്ചിരുന്നത്. അബ്രഹമിന്റെ പല പ്രവ്‌റ്ത്തികളേയും അനുസ്മരിക്കലാണ് ഹജ്ജിലെ പല ചടങ്ങുകളും . ഇതിനെയാണ് ജബ്ബാര്‍ മാഷ് അറബികളിലുണ്ടായിരുന്ന പ്രാക്ര്താചാരം എന്നു കളിയാക്കുന്നത്.


അബ്രഹാം പ്രവാചകന്‍ ആരാണെന്നറിഞ്ഞാലേ ഇതിലെ മഹത്വം നമുക്ക് നമുക്ക് മനസ്സിലാവുകയുള്ളൂ .അതിനു കുറച്ച് കൂടി ചരിത്രം വായിച്ച് പഠിക്കേണ്ടതുണ്ട് .


അബ്രഹാമിന്റെ സന്താന പരമ്പരയില്‍ പെട്ടവരാണ് യാകോബ്. ജോസെഫ്, മോസസ് ദാവീദ് , സോളമന്‍ , ജീസസ്, എന്നീ പ്രവാചകന്മാര്‍.


ഒരു ഖുര്‍‌ആന്‍ സൂക്തം ഇങ്ങിനെ : - ജൂതന്മാര്‍ പറയുന്നു: ‘നിങ്ങള്‍ ജൂതരാകുവിന്‍ , എങ്കിലേ സന്മാര്‍ഗം പ്രാപിക്കൂ. “ ക്രിസ്ത്യാനികള്‍ പറയുന്നു: “ നിങ്ങള്‍ ക്രിസ്ത്യാനികള്‍ ആകുവിന്‍ , എന്നാലേ സന്മാര്‍ഗം ലഭിക്കൂ. “ - നബിയെ, താങ്കള്‍ പറയുക : അല്ല , എല്ലാം വെടിഞ്ഞ് ഇബ്രാഹിന്മിന്റെ മാര്‍ഗമാണ് സ്വീകരിക്കേണ്ടത് ,ഇബ്രാഹിമോ ബഹുദൈവ വിശ്വാസികളില്‍ പെട്ടിരുന്നില്ല. വി: ഖു: (2-35 ‌)

അബ്ദുൽ കെബീർ പറഞ്ഞു...

പ്രിയ സഹോദരൻ മനൂ..മറ്റുള്ളവരുടെ മത ചിഹ്നങ്ങളെ ആദരിക്കാൻ ഇസ് ലാം അതിന്റെ അനുയായികളോടു ആവശ്യപ്പെടുന്നു എന്നാണു ലതീഫ് പറഞ്ഞത്.മറ്റുള്ളവർ ദൈവമെന്നു വിശ്വസിക്കുന്ന അവരുടെ മൂർതികളെയോ ബിംബങ്ങളെയോ ചീത്ത പറയാനോ അവമതിചു സംസാരിക്കാനോ ഇസ് ലാം അനുവദിക്കുന്നില്ല.ഇതു ഇസ് ലാം അതിന്റെ അനുയായികളിൽ പഠിപ്പിക്കുന്ന അച്ചടക്കമായി മാത്രം കാണുക.ഇതിന്റെ ആ മൂർത്തികളെ ആരധിക്കുക എന്നതല്ല.

മനു പറഞ്ഞു...

"എന്നാല്‍ ആരാധനാകര്‍മങ്ങള്‍ ഏതൊക്കെയെന്നും എപ്പോള്‍, ഏതുവിധമെന്നും ദൈവം കണിശമായി നിര്‍ണയിച്ചിട്ടുണ്ട്. തന്റെ ദൂതന്മാരിലൂടെ സമൂഹത്തെ പഠിപ്പിച്ചിട്ടുമുണ്ട്. അവയില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനോ വെട്ടിക്കുറയ്ക്കാനോ മാറ്റംവരുത്താനോ ആര്‍ക്കും അനുവാദമോ അവകാശമോ ഇല്ല. ഹജ്ജൂം ദൈവനിര്‍ദിഷ്ടമായ ആരാധനാ കര്‍മമാണ് "ഇത് ലത്തിഫ് പറഞ്ഞത് ആണ് . ഹിന്ദുക്കള്‍ വിഗ്രഹത്തെ പ്രാര്‍ത്ഥിക്കുമ്പോള്‍ അത് വിഗ്രഹരാദന , മുസ്ലിങ്ങള്‍ ചെയ്യുമ്പോള്‍ അത് ആദരിക്കല്‍ . ഇത്രയും പറഞ്ഞു തന്നതിന് വളരെ നന്ദി ബിജു

Fazil പറഞ്ഞു...

മനു പറഞ്ഞു...
ആരാധനയും ആദരിക്കലും തമ്മിലുള്ള വെത്യാസം കൂടെ പറഞ്ഞു തരു.



രക്തസാക്ഷിദിനത്തില്‍ ഗാന്ധിജിയുടെ ഫോട്ടോയുടെ മുമ്പിലും പ്രതിമയുടെ മുമ്പിലും പുഷ്പാര്‍ച്ചന നടത്തുന്ന യുക്തിവാദികള്‍ വിഗ്രഹാരാധകര്‍ ആണോ?

Fazil പറഞ്ഞു...

Following..

മനു പറഞ്ഞു...

" രക്തസാക്ഷിദിനത്തില്‍ ഗാന്ധിജിയുടെ ഫോട്ടോയുടെ മുമ്പിലും പ്രതിമയുടെ മുമ്പിലും പുഷ്പാര്‍ച്ചന നടത്തുന്ന യുക്തിവാദികള്‍ വിഗ്രഹാരാധകര്‍ ആണോ? "

മക്കയില്‍ ചെയ്യുന്നതും ഇത് പോലെ ഒരു അര്‍ച്ചന മാത്രം ആണോ ? അവിടെ ആരും പ്രാറത്തിക്കാറില്ലേ ? മുകളില്‍ ലത്തിഫ് പറയുന്നത് ഇത് ഒരു ആചാരം ആണ് എന്നും ആ ആചാരം ദൈവം പറഞ്ഞത് അനുസരിച്ച് ചെയ്യുനതാണ് എന്നാണല്ലോ . അത് തന്നെ ആണോ നിങ്ങളും പറയുന്നത് . മക്കയില്‍ പോയി പ്രാര്‍ത്ഥിക്കുന്നതും നാട്ടിലെ പള്ളിയില്‍ പോയി പ്രാര്‍ഥിക്കുന്നതും തമ്മില്‍ എന്താണ് വെത്യാസം ? സാത്താന്റെ പ്രതികം എന്ന് വച്ചാല്‍ എന്താണ് ?

Fazil പറഞ്ഞു...

മനു പറഞ്ഞു...
മക്കയില്‍ ചെയ്യുന്നതും ഇത് പോലെ ഒരു അര്‍ച്ചന മാത്രം ആണോ ? അവിടെ ആരും പ്രാറത്തിക്കാറില്ലേ ?



തവാഫ്, പുഷ്പാര്‍ച്ചന എന്നിവ തമ്മില്‍ നിരവധി വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും, ആദരവ് ഒരു ആചാരമായി നിര്‍വ്വഹിക്കുന്നു എന്ന point of view ഇല്‍ അവ രണ്ടും സമാനമാണ്. ആചാരം എന്നാല്‍ ആരാധന മാത്രമാണ് എന്ന ധാരണ ശരിയല്ല. ദുഃഖം ആചരിക്കുന്ന ദിവസമാണ് രക്തസാക്ഷി ദിനം എന്നാണ് എന്‍റെ അറിവ്.

1. ആദരിക്കുക
2. ആരാധിക്കുക

ഇവതമ്മിലുള്ള അര്‍ത്ഥ വ്യത്യാസം അറിയാന്‍ അവയില്‍ ക്ലിക്ക് ചെയ്യുക.

Fazil പറഞ്ഞു...

അള്ളാഹുവിന്‍റെ അടയാളവും (Symbol) ദൈവത്തിന്‍റെ വിഗ്രഹവും (Idol) തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കിത്തരാം.

1. Safa Marwah/Black Stone/Kaaba യെ ഞാന്‍ ആദരിക്കുന്നുണ്ട്; പക്ഷെ ആരാധിക്കുന്നില്ല എന്ന് പറയാന്‍ എനിക്ക് സാധിക്കും. അതുപോലെ,

ഭഗവാന്‍റെ വിഗ്രഹത്തെ ഞങ്ങള്‍ ആദരിക്കുന്നുണ്ട്; പക്ഷെ ആരാധിക്കുന്നില്ല എന്ന് പറയാന്‍ ഹിന്ദുമത വിശ്വാസികള്‍ക്ക് സാധിക്കുമോ?

Christian church ഉകളില്‍ ഉള്ള യേശു (PBUH) കൃസ്തുവിന്‍റെ പ്രതിമയെ ഞങ്ങള്‍ ആദരിക്കുന്നുണ്ട്; പക്ഷെ ആരാധിക്കുന്നില്ല എന്ന് പറയാന്‍ കൃസ്തുമത വിശ്വാസികള്‍ക്ക് സാധിക്കുമോ?

2. Safa Marwah/Black Stone/Kaaba അള്ളാഹുവല്ല; അള്ളാഹുവിന്‍റെ വിഗ്രഹം/പ്രതിമയും അല്ല എന്ന് പറയാന്‍ എനിക്ക് സാധിക്കും. അതുപോലെ,

ഭഗവാന്‍റെ വിഗ്രഹം ദൈവമല്ല; ദൈവത്തിന്‍റെ വിഗ്രഹം/പ്രതിമയും അല്ല എന്ന് പറയാന്‍ ഹിന്ദുമത വിശ്വാസികള്‍ക്ക് സാധിക്കുമോ?

Christian church ഉകളില്‍ ഉള്ള പ്രതിമ യേശു (PBUH) കൃസ്തുവല്ല; യേശു (PBUH) കൃസ്തുവിന്‍റെ പ്രതിമയും അല്ല എന്ന് പറയാന്‍ കൃസ്തുമത വിശ്വാസികള്‍ക്ക് സാധിക്കുമോ?

3. ഇന്ത്യന്‍ പാതകയെ നോക്കി ഞാന്‍ അതിനെ ആദരിക്കുന്നുണ്ട്; പക്ഷെ ആരാധിക്കുന്നില്ല എന്ന് പറയാനും അത് ഇന്ത്യയോ ഇന്ത്യയുടെ വിഗ്രഹം/പ്രതിമയോ അല്ല എന്ന് പറയാനും ഇതില്‍ ഏത് മതവിഭാഗക്കാര്‍ക്കും സാധിക്കില്ലേ?

ആദ്യ രണ്ട് കാര്യങ്ങളും കൃസ്തുമതവിശ്വാസികള്‍ക്കോ ഹിന്ദുമതവിശ്വാസികള്‍ക്കോ സാധികുകയാണെങ്കില്‍ അവര്‍ വിഗ്രഹാരാധന നടത്തുന്നില്ല എന്നംഗീകരിക്കാന്‍ ഞാന്‍ തയ്യാര്‍.

ഏതെങ്കിലും മതങ്ങളുടെ ആചാരങ്ങള്‍ക്ക് നേരെയുള്ള വിമര്‍ശനമായി ഈ വിശദീകരണത്തെ കാണരുത് എന്നപേക്ഷിക്കുന്നു.

Fazil പറഞ്ഞു...

വിഗ്രഹാരാധനക്ക് ലോകം അംഗീകരിക്കുന്ന ഒരു നിര്‍വചനം ഉണ്ട്. ഇസ്ലാമില്‍ വിഗ്രഹാരാധന ആരോപിക്കുന്നതിന് വേണ്ടി യുക്തിവാദികള്‍ അതിലൊരല്‍പ്പം ഭേതഗതി വരുത്തി എന്നതാണ് യാഥാര്‍ത്ഥ്യം. വിഗ്രഹാരാധനക്ക് wiki നല്‍കുന്ന നിര്‍വചനം ഇങ്ങനെ.

Idolatry is the worship of a physical object as a god.

ഭൗതീകമായ വസ്തുവിനെ ഒരു ദൈവമായി ആരാധിക്കുന്നതാണ് വിഗ്രഹാരാധന.


1. ഇസ്ലാം പ്രകാരം ഭൗതീകമായ വസ്തുക്കള്‍ ഒന്നും തന്നെ അള്ളാഹു അല്ല. മറിച്ച് അള്ളാഹുവിന്‍റെ സൃഷ്ടിയാണ്.

2. ഇസ്ലാം പ്രകാരം ഭൗതീകമായ വസ്തുക്കളെ ആരാധിക്കാന്‍ പാടില്ല. മറിച്ച് നിരവധി കാര്യങ്ങളെ ആദരിക്കാന്‍ പറയുന്നുമുണ്ട്.

ഇതേ wiki ലേഖനത്തില്‍ തന്നെ കൃസ്തുമതത്തിലെ വിഗ്രഹാരാധന, മുസ്ലിംമതത്തിലെ വിഗ്രഹാരാധന, ഹിന്ദുമതത്തിലെ വിഗ്രഹാരാധന എന്നിവയും വിശദീകരിക്കുന്നുണ്ട്. അതില്‍നിന്നും ആധികാരിക നിര്‍വചന പ്രകാരം ഇസ്ലാംമതത്തില്‍ വിഗ്രഹാരാധനയില്ല എന്നുള്ളത് വ്യക്തമാണ്.

ഇസ്ലാമില്‍ വിഗ്രഹാരാധന ആരോപിക്കുന്നതിന് വേണ്ടി വിഗ്രഹാരാധനയുടെ നിര്‍വചനം ഭേതഗതി ചെയ്തപ്പോള്‍, നിരീശ്വരവാദികള്‍ പോലും വിഗ്രഹാരാധകര്‍ ആകുന്നു എന്ന ഭൂലോക വിഡ്ഢിത്തം അവര്‍ കാണാതെ പോയി. അതുകൊണ്ടാണ് "ഗാന്ധിജിയുടെ പ്രതിമയുടെ മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തുന്ന യുക്തിവാദികള്‍ വിഗ്രഹാരാധകര്‍ ആണോ?" എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പ്രതിപക്ഷം ഇരുട്ടില്‍ തപ്പിയത്.

Fazil പറഞ്ഞു...

ചില മറുപടികള്‍ spam filter ഇല്‍ കുടുങ്ങിയിട്ടുണ്ടെന്ന് ശ്രദ്ധയില്‍ പെടുത്തുന്നു.

VADAKKEKAD പറഞ്ഞു...

ഹജ്ജെന്ന ആരാധന കര്‍മത്തിന്റെ ഭാഗമാണല്ലോ സഫ മര്‍വ ഓട്ടം, കഹ്ബയിലെ ചുറ്റല്‍ എല്ലാം. ഞങ്ങള്‍ക്ക് ആരാധിക്കുന്നില്ല എന്ന് പറയന്‍ ഞങ്ങള്‍ക്ക് കഴിയും എന്ന് പറയുമ്പോള്‍, പ്രവര്‍ത്തിക്കുന്നതിന്റെ നിഷേദം ആകില്ലേ അത് ...
വിഗ്രഹങ്ങളുടെ നേരെ തിരിഞ്ഞു പ്രാര്‍ത്തിക്കുന്ന ഒരു വിശ്വാസ രീതിയില്‍ നിന്നു മനുഷ്യനെ മറ്റൊരു വിശ്വാസ രീതിയിലേക്ക് കൊണ്ട് വന്നപ്പോള്‍ (എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്ന ദൈവത്തെ ആരാധിക്കാന്‍ ) പ്രവാചകന്‍ കഹബ എന്ന വിഗ്രത്ത്തിലേക്ക് (ദൈവത്തിന്റെ പ്രതീകം അല്ലെന്നു പറയുമ്പോഴും) തന്നെതിരിച്ചു നിറുത്തിയാണ് പ്രര്ത്തിക്കാന്‍ നിര്‍ദേശിച്ചത്. സാങ്കല്‍പ്പികമായ ഒന്നിന് മുന്നിലേക്ക്‌ പ്രാര്‍ത്തിച്ചു ശീലിച്ച മനുഷ്യന് മറ്റൊരു രീതിയിലേക്ക് മാറ്റുക എളുപ്പമല്ലെന്ന് ഇതില്‍ നിന്നു മനസിലാക്കാം. മുസ്ലിങ്ങളില്‍ ഷിയാ സുന്നി വ്യത്ത്യസമില്ലാതെ വലിയൊരു വിഭാഗം കബറുകളുടെ മുന്നില്‍ നിന്നു പ്രാര്‍ത്ഥിക്കുന്നതിന്റെ കാരണവും ഇതേ മനശാസ്ത്ര പരമായ പ്രശ്നമാണ്.

ഇത് പട്ടാള ചിട്ട പോലെയാണെന്ന് പറയുമ്പോള്‍ എന്താണ് മറ്റ് മതങ്ങളിലെ വിഗ്രഹ ആരാധനയെ അങ്ങിനെ കാണാന്‍ കഴിയാത്തത്. ഒരു വിഗ്രഹവും യഥാര്‍ത്ഥ ദൈവമായി കാണുന്നില്ല. നിങ്ങള്‍ പറയുന്ന ഒരു മാനദണ്ഡം തന്നെയല്ലേ അതിനും വരുന്നോള്ളൂ.

CKLatheef പറഞ്ഞു...

@Fazil

Spam ല് കമന്രുകളൊന്നും കണ്ടില്ല.

@VADAKKEKAD

Fazil ന്റെ വിവരണം വളരെ വ്യക്തമാണല്ലോ. താങ്കളുടെത് അവ്യക്തവും.
ഞങ്ങള്‍ വിഗ്രഹത്തെ ആരാധിക്കുന്നില്ല എന്ന് ബിംബത്തെ ആരാധിക്കുന്നവര്‍ പറയും എന്ന് ഞാന്‍ കരുതുന്നില്ല. അതിന്റെ ആവശ്യവുമില്ല. ബിംബാരാധനയും കഅ്ബക്ക് നേരെ തിരിയുന്നതും കറുത്തകല്ലിനെ ചുംബിക്കുന്നതും യാതൊരു സാമ്യവുമില്ല എന്ന് വ്യക്തമാക്കുകയായിരുന്നു ഈ വിശദീകരണങ്ങളുടെ ഉദ്ദേശ്യം അത് ചിന്തിക്കുന്നവര്‍ക്ക് ബോധ്യപ്പെടാനാവശ്യമായ വിശദീകരണം ഇവിടെ നല്‍കപ്പെട്ടിട്ടുണ്ട്.

Fazil പറഞ്ഞു...

@CKLatheef,

ഞാന്‍ പോസ്റ്റ്‌ ചെയ്ത മൂന്ന് മറുപടികളില്‍ ഒരെണ്ണം മാത്രമേ വന്നിരുന്നൊള്ളൂ. മെയിലില്‍ ലഭിക്കുകയും ചെയ്തു. വരാത്ത മറുപടികള്‍ വീണ്ടും നല്‍കുന്നു.

Fazil പറഞ്ഞു...

മനു പറഞ്ഞു...
മക്കയില്‍ ചെയ്യുന്നതും ഇത് പോലെ ഒരു അര്‍ച്ചന മാത്രം ആണോ ? അവിടെ ആരും പ്രാറത്തിക്കാറില്ലേ ?



തവാഫ്, പുഷ്പാര്‍ച്ചന എന്നിവ തമ്മില്‍ നിരവധി വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും, ആദരവ് ഒരു ആചാരമായി നിര്‍വ്വഹിക്കുന്നു എന്ന point of view ഇല്‍ അവ രണ്ടും സമാനമാണ്. ആചാരം എന്നാല്‍ ആരാധന മാത്രമാണ് എന്ന ധാരണ ശരിയല്ല. ദുഃഖം ആചരിക്കുന്ന ദിവസമാണ് രക്തസാക്ഷി ദിനം എന്നാണ് എന്‍റെ അറിവ്.

1. ആദരിക്കുക
2. ആരാധിക്കുക

ഇവതമ്മിലുള്ള അര്‍ത്ഥ വ്യത്യാസം അറിയാന്‍ അവയില്‍ ക്ലിക്ക് ചെയ്യുക.

Fazil പറഞ്ഞു...

വിഗ്രഹാരാധനക്ക് ലോകം അംഗീകരിക്കുന്ന ഒരു നിര്‍വചനം ഉണ്ട്. ഇസ്ലാമില്‍ വിഗ്രഹാരാധന ആരോപിക്കുന്നതിന് വേണ്ടി യുക്തിവാദികള്‍ അതിലൊരല്‍പ്പം ഭേതഗതി വരുത്തി എന്നതാണ് യാഥാര്‍ത്ഥ്യം. വിഗ്രഹാരാധനക്ക് wiki നല്‍കുന്ന നിര്‍വചനം ഇങ്ങനെ.

Idolatry is the worship of a physical object as a god.

ഭൗതീകമായ വസ്തുവിനെ ഒരു ദൈവമായി ആരാധിക്കുന്നതാണ് വിഗ്രഹാരാധന.


1. ഇസ്ലാം പ്രകാരം ഭൗതീകമായ വസ്തുക്കള്‍ ഒന്നും തന്നെ അള്ളാഹു അല്ല. മറിച്ച് അള്ളാഹുവിന്‍റെ സൃഷ്ടിയാണ്.

2. ഇസ്ലാം പ്രകാരം ഭൗതീകമായ വസ്തുക്കളെ ആരാധിക്കാന്‍ പാടില്ല. മറിച്ച് നിരവധി കാര്യങ്ങളെ ആദരിക്കാന്‍ പറയുന്നുമുണ്ട്.

ഇതേ wiki ലേഖനത്തില്‍ തന്നെ കൃസ്തുമതത്തിലെ വിഗ്രഹാരാധന, മുസ്ലിംമതത്തിലെ വിഗ്രഹാരാധന, ഹിന്ദുമതത്തിലെ വിഗ്രഹാരാധന എന്നിവയും വിശദീകരിക്കുന്നുണ്ട്. അതില്‍നിന്നും ആധികാരിക നിര്‍വചന പ്രകാരം ഇസ്ലാംമതത്തില്‍ വിഗ്രഹാരാധനയില്ല എന്നുള്ളത് വ്യക്തമാണ്.

ഇസ്ലാമില്‍ വിഗ്രഹാരാധന ആരോപിക്കുന്നതിന് വേണ്ടി വിഗ്രഹാരാധനയുടെ നിര്‍വചനം ഭേതഗതി ചെയ്തപ്പോള്‍, നിരീശ്വരവാദികള്‍ പോലും വിഗ്രഹാരാധകര്‍ ആകുന്നു എന്ന ഭൂലോക വിഡ്ഢിത്തം അവര്‍ കാണാതെ പോയി. അതുകൊണ്ടാണ് "ഗാന്ധിജിയുടെ പ്രതിമയുടെ മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തുന്ന യുക്തിവാദികള്‍ വിഗ്രഹാരാധകര്‍ ആണോ?" എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പ്രതിപക്ഷം ഇരുട്ടില്‍ തപ്പിയത്.

Fazil പറഞ്ഞു...

VADAKKEKAD പറഞ്ഞു...

മുസ്ലിങ്ങളില്‍ ഷിയാ സുന്നി വ്യത്ത്യസമില്ലാതെ വലിയൊരു വിഭാഗം കബറുകളുടെ മുന്നില്‍ നിന്നു പ്രാര്‍ത്ഥിക്കുന്നതിന്റെ കാരണവും ഇതേ മനശാസ്ത്ര പരമായ പ്രശ്നമാണ്.



അപ്പോള്‍ VADAKKEKAD ഇന്‍റെ അഭിപ്രായത്തില്‍ രക്തസാക്ഷിദിനത്തില്‍ ഗാന്ധിജിയുടെ കബറിന് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തുന്ന യുക്തിവാദികള്‍ വിഗ്രഹാരാധകര്‍ ആണോ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review