അങ്ങനെ കണ്ണുതുറപ്പിക്കത്തക്ക നിലയിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക് വന്നെത്തിയപ്പോൾ അവർ പറഞ്ഞു: ഇതു സ്പഷ്ടമായ ജാലവിദ്യതന്നെയാകുന്നു. അവയെപ്പറ്റി അവരുടെ മനസ്സുകൾക്ക് ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചുകളഞ്ഞു. അപ്പോൾ ആ കുഴപ്പക്കാരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക.(ഖുര്‍ആന്‍ , 27:13,14)
ദൈവനിഷേധത്തിന് കാരണം അക്രമവും അഹങ്കാരവുമായിരുന്നെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. അത്തരം അഹങ്കാരികളും കുഴപ്പക്കാരുമായ നിഷേധികളുടെ പര്യവസാനം എന്തായിരുന്നെന്ന് ചരിത്രത്തില്‍നിന്ന് പഠിക്കാന്‍ അത് ആവശ്യപ്പെടുകയും ചെയ്യുന്നു. ബ്ലോഗില്‍ ചര്‍ചചെയ്യുന്നവര്‍ തമ്മില്‍ പരസ്പരം കാണുന്നില്ല. അവരുടെ സ്വഭാവം ചര്‍ചചെയ്യുന്നവരുടെ വാക്കുകളില്‍നിന്ന് വായിച്ചെടുക്കാന്‍ മാത്രമേ നമ്മുക്ക് കഴിയൂ. അഹങ്കാരമാണ് വാക്കുകളിലൂടെ പെട്ടെന്ന് വെളിവാക്കുന്ന മേല്‍ സ്വഭാവങ്ങളിലൊന്ന്. ദൈവനിഷേധികളായ യുക്തിവാദികള്‍ ദൈവവിശ്വാസികളുമായി നടത്തുന്ന ചര്‍ചകളില്‍നിന്ന് അവരിലെ അഹങ്കാരത്തിന്റെ ആഴം നമ്മുക്ക് അളക്കാന്‍ കഴിയും അതിന് വേണ്ടി സാമ്പിളിന് യുക്തിവാദിയായ സുശീലിന്റെ ബ്ലോഗില്‍നടന്ന ചില സംവാദങ്ങള്‍ നോക്കാം. ഖുര്‍ആന്‍ പറയുന്നത് എത്രമാത്രം ശരിയാണെന്ന് അത് നമ്മെ ബോധ്യപ്പെടുത്തും.
യുക്തിവാദികളുടെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ എന്‍.എം ഹുസൈനിലാണ്. കാരണം മറ്റൊന്നുമല്ല. തങ്ങളുടെ പ്രവാചകനെയാണ് അദ്ദേഹം വിമര്‍ശിക്കുകയും പുസ്തകത്തിന് ഖണ്ഡനമെഴുതുകയും ചെയ്തത്. അതോടെ അദ്ദേഹം അതിന് യോഗ്യനല്ല എന്ന് തെളിയിക്കാനുള്ള ശ്രമമാണ് യുക്തിവാദി ബ്ലോഗ് നിറയെ. അതുകൊണ്ടുതന്നെ വിഷയ കേന്ദ്രീകൃതമെന്നതിനെക്കാളുപരി വ്യക്തികേന്ദ്രീകൃതമായിട്ടാണ് ചര്‍ച നീങ്ങുന്നത്. എന്‍.എം ഹുസൈന് തന്റെ ബ്ലോഗ് പോസ്റ്റുകള്‍ വ്യക്തിപരാമര്‍ശങ്ങളോടെ നല്കി എന്നത് യുക്തിവാദികളെ സംബന്ധിച്ചിടത്തോളം വലിയ സൗകര്യവുമായി. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഇല്ലാത്തിടത്തോളം വ്യക്തികളെ തലക്കെട്ടില്‍ പരാമര്‍ശിക്കുന്നതും മറ്റും തെറ്റാണെന്ന എന്ന കാഴ്ചപ്പാട് എനിക്കില്ല. എങ്കിലും വിഷയത്തെക്കാള്‍ പരിഗണന വ്യക്തികള്‍ക്കാകുന്നത് ചര്‍ചയുടെ ആരോഗ്യകരമായ മുന്നേറ്റമല്ല. ഇവിടെ ഞാന്‍ സി.കെ ബാബുവെന്ന യുക്തിവാദി ബ്ലോഗറെ പരാമര്‍ശിക്കുകയാണ്. യുക്തിവാദികളുടെ ദൈവനിഷേധത്തിന് പ്രേരകം അഹങ്കാരമാണ് എന്ന് സംഭവലോകത്തുനിന്നുതന്നെ തെളിയിക്കാന്‍ ഇതുപകരിക്കും എന്ന് എനിക്ക് തോന്നിയതിനാല്‍. ചര്‍ചയിലേക്ക് പോകാം.
---------------------------------------------------------------
സി.കെ.ബാബു said...
സത്യാന്വേഷിയുടെ പോസ്റ്റിലേക്ക് പറിച്ചുനടപ്പെട്ട എന്റെ ചില കമന്റുകള്‍ക്ക് എന്‍ എം ഹുസൈന് നല്‍കിയതായി സത്യാന്വേഷി പതിപ്പിച്ച ഒരു കമന്റ് മതി ഏത് ചെളിക്കുണ്ടിലാണ് ആ മാന്യദേഹം നില്‍ക്കുന്നതെന്ന് മനസ്സിലാക്കാന്‍.
റിച്ചാര്‍ഡ് ഡോക്കിന്‍സിനേപ്പോലുള്ളവര്‍ എഴുതുന്ന കാര്യങ്ങളെ എന്‍ എം ഹുസൈനേപ്പോലുള്ളവര്‍ വിമര്‍ശിക്കുമ്പോള്‍ അതിന് വോള്‍ട്ടയര്‍ ഒരിക്കല്‍ പറഞ്ഞ ഒരു താരതമ്യമേ യോജിക്കുകയുള്ളു:
"ഒന്നാംതരം ഓട്ടക്കാരനായ ഒരു കുതിരയുടെ ആസനത്തില്‍ ചെന്ന് കുഴിയീച്ച മുട്ടയിടുന്നതുപോലെയാണ് നല്ല എഴുത്തുകാരുടെ പുറകെ നടന്ന് ചൊറിയുന്ന വിമര്‍ശകര്‍ . കുതിരയുടെ ഓട്ടത്തിന് അതുവഴി തടസ്സമൊന്നും ഉണ്ടാവുന്നില്ല."
സത്യാന്വേഷി said...
സത്യാന്വേഷിയുടെ പോസ്റ്റിലേക്ക് പറിച്ചുനടപ്പെട്ട എന്റെ ചില കമന്റുകള്‍ക്ക് എന്‍ എം ഹുസൈന് നല്‍കിയതായി സത്യാന്വേഷി പതിപ്പിച്ച ഒരു കമന്റ് മതി ഏത് ചെളിക്കുണ്ടിലാണ് ആ മാന്യദേഹം നില്‍ക്കുന്നതെന്ന് മനസ്സിലാക്കാന്‍. സി കെ ബാബുവിന്റെ കമന്റില്‍ നിന്നാണിത്.
ഹുസൈന്റെ ആ കമന്റ് ഇതാണ്.
സി കെ ബാബുവിന്റെ പ്രതികരണം കൌതുകകരമാണ്. സകല വാദങ്ങളെയും താന്‍ ഖണ്ഡിച്ചുകഴിഞ്ഞുവെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് തുടങ്ങുന്നതെങ്കിലും ഒരു മറുവാദത്തിനും മറുപടി നല്കാന് തയ്യാറായിട്ടില്ല. അമൂര്‍ത്തം, സമൂര്‍ത്തം എന്നിത്യാദി പദങ്ങളില്‍ കടിച്ചുതൂങ്ങുകയല്ല ചെയ്തിട്ടുള്ളത്.മറിച്ച്, ഈ വാക്കുകള്‍ ഉപയോഗിച്ചപ്പോള്‍ ശ്രീ രവിചന്ദ്രനു പിണഞ്ഞ വസ്തുതാപരമായ അബദ്ധം ചൂണ്ടിക്കാട്ടുകയാണു ചെയ്തത്. അതേപ്പറ്റിയും ശ്രീ ബാബുവിനു് ഒന്നും പറയാനില്ല. എങ്കിലും വീമ്പിളക്കലിനു കുറവൊന്നുമില്ലെന്നത് കൌതുകത്തിനു വക നല്കുന്നു. അപ്രസക്തമായി അതുമിതും എഴുതി നേരം കളയാതിരുന്നാല്‍ മറുപടി എഴുതാന്‍ ധാരാളം സമയം കിട്ടുമെന്നുകൂടി ഓര്‍മിപ്പിക്കട്ടെ.
ഈ പ്രതികരണം വച്ച് എഴുതിയ ആളെ ചെളിക്കുണ്ടിലാണെന്ന് ആക്ഷേപിക്കാമോ എന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ. എന്തായാലും, എം എ ബക്കര്‍ എന്ന ബ്ലോഗറെ മുന്‍പൊരിക്കല്‍ ഈ ബാബുതന്നെ വിശേഷിപ്പിച്ച പ്രയോഗം പോലെ വരുമോ ഈ "ചെളിക്കുണ്ട്?"

സത്യാന്വേഷി,
സത്യാന്വേഷി,
ഞാന്‍ മുന്‍പ് പറഞ്ഞ എല്ലാ കാര്യങ്ങളും അവയുടെ പശ്ചാത്തലത്തില്‍ ശരിയായിരുന്നെന്ന ഉത്തമബോദ്ധ്യം എനിക്കുണ്ട്. അത് സത്യാന്വേഷിയെകൊണ്ട് അംഗീകരിപ്പിക്കേണ്ട യാതൊരു ബാദ്ധ്യതയും എനിക്കില്ല. പഴയ കാര്യങ്ങളൊക്കെ തിരഞ്ഞാല്‍ "സത്യാന്വേഷണത്തിന്റെ" ഒരുപാട് മാതൃകകള്‍ എനിക്കും ചൂണ്ടിക്കാണിക്കാന്‍ കഴിയും. അതിനൊന്നും എനിക്ക് താത്പര്യമില്ല, സമയവുമില്ല. ബാബുവിനെയോ മറ്റേതെങ്കിലും വ്യക്തിയേയോ ചുറ്റിപ്പറ്റിയല്ല ഗൌരവതരമായ വിഷയങ്ങളില്‍ ചര്‍ച്ച നടക്കേണ്ടത്. എന്റെ കമന്റില്‍ അക്വീനാസിന്റെ തത്വങ്ങളെപ്പറ്റിയുള്ള ഒരു പോസ്റ്റിന്റെ ലിങ്ക് നല്‍കിയിരുന്നത് ഓര്‍മ്മിക്കുന്നുണ്ടാവും. അതിനെപ്പറ്റി ഡോക്കിന്‍സ് വിമര്ശകന് ഒന്നും പറയാനുണ്ടായിരുന്നില്ലേ? ഇനിയിപ്പോള്‍ അത് അറിയണമെന്ന് എനിക്ക് വലിയ താത്പര്യവുമില്ല. സത്യാന്വേഷിയെ ഇടക്കാരനായി നിര്‍ത്തിക്കൊണ്ട് എന്‍ എം ഹുസൈനുമായി ഒരു ചര്‍ച്ച നടത്തി എന്തെങ്കിലും നേടേണ്ട ഗതികേടൊന്നും തത്കാലം എനിക്കില്ല. എന്‍ എം ഹുസൈനുമായി നേരിട്ടുള്ള ഒരു ചര്‍ച്ച പോലും എന്റെ സമയം നഷ്ടപ്പെടുത്താനേ ഉപകരിക്കൂ എന്ന് ഡോക്കിന്‍സ് വിമര്‍ശനത്തിന്റെ രണ്ട് പാരഗ്രാഫ് വായിച്ചപ്പോള്‍ മനസ്സിലാവുകയും ചെയ്തു. അതുകൊണ്ട് ഇത് സത്യാന്വേഷിക്കുള്ള എന്റെ അവസാനത്തെ കമന്റാണ്.
കാലം said...
[[അതുകൊണ്ട് ഇത് സത്യാന്വേഷിക്കുള്ള എന്റെ അവസാനത്തെ കമന്റാണ്. ]] ......... താൻ പറയുന്നത് മാത്രമേ ശരിയാവാൻ തരമുള്ളൂ എന്ന മുൻ വിധി-അഹങ്കാരം-അന്ധവിശ്വാസം വെച്ചു പുലർത്തുന്നവരോട് എന്തെങ്കിലും പറയാൻ ശ്രമിക്കുന്നത് പോത്തിനോട് വേദമൊതുന്നത് പോലെയാണ്. അവസാനത്തെ അത്താഴം എന്ന് കേട്ടിട്ടുണ്ട്... ബൂലോഗത്ത് അവസനത്തെ കമന്റുകൾക്കുള്ള ഒരവാർഡ് ഏർപെടുത്താൻ സമയമായി എന്ന് തോന്നുന്നുന്നു.
[[“ഒന്നാംതരം ഓട്ടക്കാരനായ ഒരു കുതിരയുടെ ആസനത്തില്‍ ചെന്ന് കുഴിയീച്ച മുട്ടയിടുന്നതുപോലെയാണ് നല്ല എഴുത്തുകാരുടെ പുറകെ നടന്ന് ചൊറിയുന്ന വിമര്‍ശകര്‍ . കുതിരയുടെ ഓട്ടത്തിന് അതുവഴി തടസ്സമൊന്നും ഉണ്ടാവുന്നില്ല." ]]
വോൾട്ടറയുടെ ഈ ഉദ്ധരണി ഡോക്കിൻസിന് തന്നെയാണ് ഏറ്റവും നന്നായി ചേരുക. ഡോക്കിൻസ് ഒരു കുഴിയീച്ച തന്നെയാണ്. ദൈവമില്ലാ എന്ന് സ്ഥാപിക്കാൻ പുസ്തകമെഴുതി സമയം പാഴാക്കുന്ന ഒരു കുഴിയീച്ച; എന്നാൽ ഭൂരിപക്ഷം ദൈവ വിശ്വാസികളായി കൊണ്ട് തന്നെ, ഈ ലോകം അന്നും ഇന്നും എന്നും, മുന്നോട്ട് പോയ്കൊണ്ടിരിക്കുന്നു അല്ലെങ്കിൽ പോയ്ക്കൊണ്ടിരിക്കും. കുഴിയീച്ചകൾ അവിടെ കിടന്നു മുട്ടയിടുമെന്നല്ലാതെ കുതിരയുടെ ഓട്ടത്തിന് യാതൊന്നും സംഭവിക്കില്ല തന്നെ! ഡോക്കിന്സിനെ ദൈവമായി കൊണ്ടു നടക്കുന്നവർക്ക്, അദ്ദേഹത്തിന്റെ ആശയങ്ങളുടെ വിമർശകരെ വ്യക്തിഹത്യ നടത്തുന്നതിനപ്പുറത്തേക്ക് കടക്കാൻ കഴിയില്ലെന്നതിന്റെ നല്ല ഉദാഹരണമാണ് സികെ ബാബുവിന്റെ കമന്റുകൾ.
സത്യാന്വേഷി said...
സി കെ ബാബു, " മുന്‍പ് പറഞ്ഞ എല്ലാ കാര്യങ്ങളും അവയുടെ പശ്ചാത്തലത്തില്‍ ശരിയായിരുന്നെന്ന ഉത്തമബോദ്ധ്യം " ബാബുവിനു മാത്രമല്ല മിക്കവാറും എല്ലാവര്‍ക്കുമുണ്ടാകും. പക്ഷേ ആ ബോധ്യം മറ്റുള്ളവര്‍ക്കു(എല്ലാവര്ക്കും എന്നല്ല) കൂടി വരുമ്പോളേ ബ്ലോഗ് പോലുള്ള പരസ്യ പ്ലാറ്റ്ഫോമിലെഴുതുന്നതിന് അര്‍ത്ഥമുണ്ടാകൂ. ഇവിടെ ബാബു, ഹുസൈന്റെ ഏതെങ്കിലും വാദത്തിനു മറുപടി നല്‍കിയെന്ന് ആര്‍ക്കെങ്കിലും ചൂണ്ടിക്കാണിക്കാനാവുമോ ? എന്തിന്. ബാബുവിന്റെ കമന്റില്‍ നല്‍കിയിരുന്ന "അക്വീനാസിന്റെ തത്വങ്ങളെപ്പറ്റിയുള്ള ഒരു പോസ്റ്റിന്റെ ലിങ്കി"ലുണ്ടോ എന്തെങ്കിലും മറുപടി ? "ബാബുവിനെയോ മറ്റേതെങ്കിലും വ്യക്തിയേയോ ചുറ്റിപ്പറ്റിയല്ല ഗൌരവതരമായ വിഷയങ്ങളില്‍ ചര്‍ച്ച നടക്കേണ്ടത്." എന്ന ഉപദേശം, ഈ പോസ്റ്റില്‍, ഹുസൈന്റെ വാദങ്ങള്‍ക്കു മറുപടി പറയാതെ ,അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഇ എ ജബ്ബാര്‍ എന്ന യുക്തിവാദി കേട്ടു പഠിക്കട്ടെ. പിന്നെ, സുശീലിനെപ്പോലെ വാദങ്ങള്‍ക്കു മറുപടി പറയാന്‍ തന്റേടം കാണിക്കാതെ," എന്‍ എം ഹുസൈനുമായി നേരിട്ടുള്ള ഒരു ചര്‍ച്ച പോലും എന്റെ സമയം നഷ്ടപ്പെടുത്താനേ ഉപകരിക്കൂ "എന്ന് പറഞ്ഞ് സംവാദത്തില്‍നിന്ന് ഒളിച്ചോടുന്ന ബാബുവിന്റെ സമീപനം ബുദ്ധിജീവികള്‍ക്കു ചേര്‍ന്നതാണോ എന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ.
സി.കെ.ബാബു said...
വന്നല്ലോ വനമാല!

Blogger കാലം said...
"താൻ പറയുന്നത് മാത്രമേ ശരിയാവാൻ തരമുള്ളൂ എന്ന മുൻ വിധി-അഹങ്കാരം-അന്ധവിശ്വാസം വെച്ചു പുലർത്തുന്നവരോട് എന്തെങ്കിലും പറയാൻ ശ്രമിക്കുന്നത് പോത്തിനോട് വേദമൊതുന്നത് പോലെയാണ്."
ഖുര്‍ആന്‍ മാത്രമേ ശരിയാവാൻ തരമുള്ളൂ എന്നതിനെ ഈ മുൻ വിധി-അഹങ്കാരം-അന്ധവിശ്വാസം മുതലായവയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടല്ലോ അല്ലേ? എനിക്ക് എന്റെ ഡോക്കിന്‍സ് ദൈവത്തിനുമുന്നില്‍ തിരി കത്തിക്കാനും നിസ്കരിക്കാനും നേരമായി. അതിനാല്‍ വിട.
കാലം said...
>>> ഖുര്‍ആന്‍ മാത്രമേ ശരിയാവാൻ തരമുള്ളൂ എന്നതിനെ ഈ മുൻ വിധി-അഹങ്കാരം-അന്ധവിശ്വാസം മുതലായവയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടല്ലോ അല്ലേ? എനിക്ക് എന്റെ ഡോക്കിന്‍സ് ദൈവത്തിനുമുന്നില്‍ തിരി കത്തിക്കാനും നിസ്കരിക്കാനും നേരമായി. അതിനാല്‍ വിട.<<<

ഖുർ ആൻ മുഴുവൻ ശരിയാണെന്ന് പറയുതിന് പിന്നിൽ ഒരു യുക്തിയുണ്ട്. അത് ശരിയായാലും തെറ്റായാലും. കാരണം അതിൽ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവത്തിൽ നിന്നവതരിപ്പിക്കപെട്ടതാണെന്ന് ഒരു വിശ്വാസം നില നിൽക്കുന്നുണ്ട്. എന്നാൽ ഡോക്കിൻസ് നമ്മളെ പോലെ ജനിക്കുകയും തിന്നുകയും കുടിക്കുകയും, നിരീശ്വരവാദത്തെ സ്ഥാപിക്കാൻ ഗവേഷണം നടത്തി സമയം പാഴാക്കുകയും ചെയ്യുന്നത് നമ്മുടെ കൺമുന്നിലുള്ള സത്യമാണ്. ആ ഡോക്കിൻസിനെ ദൈവമാക്കി, അദ്ദേഹം പറയുന്നതെല്ലാം 100% സത്യമാണെന്ന് വാദിക്കുകയും അദ്ദേഹത്തെ വിമർശിക്കുന്നവരെ തെറിപറയുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതിനേക്കാൾ എത്രയോ യുക്തിപരമാണ് ദൈവത്തിൽ നിന്ന് അവതരിച്ചു എന്നവകാശപെടുന്ന ഖുർ ആൻ സത്യമാണെന്ന് കരുതുന്നത്. ഏതായാലും ഒരു കാര്യം മനസ്സിലായി..... ഡോക്കിൻസിനെ വിമർശിക്കുമ്പോൾ ആരാധകർക്ക് കലിവരുന്നുണ്ട് എന്നത് :)
Subair said...
"ഒന്നാംതരം ഓട്ടക്കാരനായ ഒരു കുതിരയുടെ ആസനത്തില്‍ ചെന്ന് കുഴിയീച്ച മുട്ടയിടുന്നതുപോലെയാണ് നല്ല എഴുത്തുകാരുടെ പുറകെ നടന്ന് ചൊറിയുന്ന വിമര്‍ശകര്‍ . കുതിരയുടെ ഓട്ടത്തിന് അതുവഴി തടസ്സമൊന്നും ഉണ്ടാവുന്നില്ല."
===================
Atheists arrogance is worse than their ignorance.
സുശീല്‍, ഹുസൈന് പറയുന്ന കാര്യങ്ങള്‍, ശരിയായാലും തെറ്റായാലും, വായനയുടെയും, ഗവേഷണത്തിന്റെയും ഫലമാണ് എന്ന് ആ ലേഖനങ്ങള്‍ വായിച്ചാല്‍ മതിയാകും (റഫറന്‍സ് നോക്കണമേന്നില്ല) താങ്കളുടെ മറുപടിയില്‍ ഇത് രണ്ടിന്റെയും അഭാവം ഉണ്ട്.
കല്‍ക്കി said...
ബാബുവിന്റെ അഹങ്കാരം ഡ്വനിക്കുന്ന മറ്റോരവകാശ വാദം, "ദൈവത്തെ സഹായിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവരേക്കാള്‍ ദൈവവിഷയം കൂടുതല്‍ വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ളവര്‍ നിരീശ്വരവാദികളാണെന്നതിനാലാണു് അവരുടെ വാദമുഖങ്ങള്‍ക്കു് വിശ്വാസികളുടേതിനേക്കാള്‍ കൂടുതല്‍ തെളിമയും ആധികാരികതയും ഉണ്ടാവുന്നതു്." ഈ വാദം സത്യമാണെന്ന് അംദീകരിച്ചാല്‍, ലോകത്തുള്ള ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളും വിഡ്ഡികളും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തെല്ലും ബുദ്ധിയില്ലാത്തവരും ആണെന്ന് പറയേണ്ടിവരും. അങ്ങനെ തന്നെയാണ് നാസ്തികരുടെ മനസ്സിലിരിപ്പ് എന്ന കാര്യം അറിയാതെയല്ല ഞാന്‍ ഇത് പറയുന്നത്. കാര്യം ഇവിടെ ഒന്നു വ്യക്തമാക്കി എന്നു മാത്രം.
കല്‍ക്കി said...
ഡോക്കിന്‍സിന്റെ പുസ്തകത്തില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ട് ബാബു എഴുതിയ ലേഖനത്തിലെ വിഷയത്തിന്റെ ചുരുക്കം ഇതാണ്: "വളരെ വ്യവസ്ഥാപിതമെന്നു വിശ്വാസികള്‍ കരുതുന്ന ഈ പ്രപഞ്ച ഘടന ഒരു കാരണവുമില്ലാതെ തികച്ചും യാദൃച്ഛികമായി ഉണ്ടായതാണ്." ഇതാണ് നാസ്തിക വാദത്തിന്റെ കാതല്‍. തലക്കകത്ത് എന്തെങ്കിലും ഉള്ളവര്‍ക്ക് അംഗീകരിക്കാന്‍ വളരെ പ്രയാസമുള്ള ഈ യാദൃച്ഛികതാ വാദം സ്ഥാപിക്കാന്‍ കാലാകാലങ്ങളായി നാസ്തികര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പലപല സിദ്ധാന്തങ്ങള്‍ അവരുടെ കഴിവനുസരിച്ച് അവര്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, മനുഷ്യ ബുദ്ധിക്ക് അംഗീകരിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഒരു നിര്‍വചനവും ഇന്നേവരെ ഈ യാദൃച്ഛികതാ സിദ്ധാന്തത്തിനു നല്കാന് നാസ്തികര്‍ക്ക് സാധിച്ചിട്ടില്ലെന്നതാണ് സത്യം. എങ്കിലും, അഹങ്കാരത്തിനും വിടുവായത്തത്തിനും ഒട്ടും കുറവില്ല. ആകസ്മികമായി ഉണ്ടായി എന്നു നാസ്തികര്‍ പറയുന്ന ഈ പ്രപഞ്ച വ്യവസ്ഥ കാണുന്ന ബുദ്ധിയുള്ളാ ആര്‍ക്കും തോന്നുന്നത് ഇത് യാദൃച്ചികമല്ല, ഇതിനു പിന്നില്‍ ഒരു ബുദ്ധിയുടെ പ്രവര്‍ത്തനം അനിവാര്യമാണ് എന്നാണ്. മനുഷ്യന് സൃഷ്ടിച്ച വളരെ നിസ്സാരമായ വസ്തുക്കള്‍പോലും ഒരു സ്രഷ്ടാവിന്റെ അഭാവത്തില്‍ ഉണ്ടാകുന്നില്ല എന്നു വിശ്വസിക്കുന്ന നാസ്തികന് ദൈവത്തെ നിഷേധിക്കുക എന്ന ഒരൊറ്റ് ഉദ്ദേശ്യത്തോടെയല്ലേ ഈ ആകസ്മികതാ വാദം ഉന്നയിക്ക്കുന്നത്? ദൈവത്തെക്കുറിച്ചു തങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്ന് ആര്‍ജ്ജവത്തോടെ സമ്മതിക്കുന്നതിനു പകരം ദൈവത്തിന്റെ അസ്തിത്വത്തെ നിഷേധിക്കാന്‍ മുതിരുന്നതിനെ എങ്ങനെ യുക്തിവാദം എന്നു വിളിക്കും?
സി.കെ.ബാബു said...
കാലം, ഇതുപോലെ പ്രതികരിക്കുന്നവരുടെ ചോദ്യങ്ങൾ അല്ല Einstein ഉദ്ദേശിച്ചത്. This is my last reply to you. എന്തുചെയ്യാം, ചില ജന്മങ്ങള് അങ്ങനെയാണ്. സ്വന്തമായി എന്തെങ്കിലും എഴുതാനോ ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ എന്തെങ്കിലും പറയാനോ ഇല്ലാത്തതിന്നാല്‍ ആരുടെയെങ്കിലുമൊക്കെ പുറകെ നടന്ന് ഇളിഭ്യത്തരം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും. ആട്ടിയാലും തുപ്പിയാലും അവ പോവുകയില്ല. കൃത്യമായി ഇത്തരം കുഴിയീച്ചകളെത്തന്നെയാണ് വോള്‍ട്ടയര്‍ ഉദ്ദേശിച്ചതും.
Subair said...
>>> എന്തുചെയ്യാം, ചില ജന്മങ്ങള് അങ്ങനെയാണ്. സ്വന്തമായി എന്തെങ്കിലും എഴുതാനോ ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ എന്തെങ്കിലും പറയാനോ ഇല്ലാത്തതിന്നാല്‍ ആരുടെയെങ്കിലുമൊക്കെ പുറകെ നടന്ന് ഇളിഭ്യത്തരം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും. ആട്ടിയാലും തുപ്പിയാലും അവ പോവുകയില്ല. കൃത്യമായി ഇത്തരം കുഴിയീച്ചകളെത്തന്നെയാണ് വോള്‍ട്ടയര്‍ ഉദ്ദേശിച്ചതും. <<<
================
ബാബു, വിനയം പാണ്ഡിത്യത്തിന്റെ ലക്ഷണം ആണ്, ഞാന്‍ വായിച്ച താങ്കളുടെ കമ്മന്റുകളില്‍ ഞാന്‍ കാണാത്തതും അതാണ്. ആര്‍ക്കുള്ളതാന് താങ്കളുടെ മേല്‍ മറുപടി എന്നറിയില്ല, ആര്‍ക്കായിരുന്നാലും പറയെട്ടെ, എല്ലാവരും താങ്കളെ പോലെ സ്വന്തമായി എഴുതാനും ചര്‍ച്ച ചെയ്യാനും കഴിവുള്ളവര്‍ ആയിക്കൊള്ളണം എന്നില്ല, അവര്‍ ഒരു പക്ഷെ മറ്റുള്ളവര്‍ ചര്‍ച്ച ചെയ്യുന്നത് വീക്ഷിച്ചു കാര്യങ്ങള്‍ പടിക്കുകയായിരിക്കാം. അവയെല്ലാം, ഇളിഭ്യതരം എന്ന് വിളിച്ചു ആട്ടുകയും തുപ്പുകയും ചെയ്യരുത്. പ്ലീസ്.
കാലം said...
പിന്നെ ബാബുവിന്റെ ലാസ്റ്റ് കമന്റ് ഞാന്‍ ഇന്നും ഇന്നലെയും ഒന്നു കാണുന്നതല്ല. ബാബുവിന്റെ പോസ്റ്റിനെ വിമര്‍ശിച്ച ആര്‍ക്കാണ് ബാബു ലാസ്റ്റ് കമന്റെഴുതാതിരുന്നത്? കൃത്യമായി June 1, 2009 7:07 PM ന് എനിക്ക് “This is my last reply to you“ എന്ന് എഴുതിയ ആള്,
വീണ്ടും വീണ്ടും ലാസ്റ്റ് കമന്റ് എഴുതി.. എനിക്ക് തുപ്പാന്‍ എന്റെ കൂടെ തുപ്പല് കോളാമ്പിയുമായി വരുന്നതെന്തിനാണാവോ?
സി.കെ.ബാബു said...
Subair, വിനയത്തിന് ട്യൂഷന് ആവശ്യമുള്ളപ്പോള്‍ ഞാന്‍ തീര്‍ച്ചയായും അങ്ങയുടെ അടുത്താവും പേര് രജിസ്റ്റര്‍ ചെയ്യുക. നന്ദി.
Subair said...
വിനയത്തിന് ട്യൂഷന് ആവശ്യമുള്ളപ്പോള്‍ ഞാന്‍ തീര്‍ച്ചയായും അങ്ങയുടെ അടുത്താവും പേര് രജിസ്റ്റര്‍ ചെയ്യുക. നന്ദി.
=============
സംസ്കാരവും, പരസ്പര ബഹുമാനവും, പെരുമാറ്റ മര്യാദകളും ഒന്നും ട്യൂഷേനെടുത്തു പഠിക്കേണ്ട കാര്യങ്ങളല്ല.
--------------------------------------------------------------------
വിനയത്തിന് ട്യൂഷന് ആവശ്യമില്ലെന്ന വസ്തുത എല്ലാവരും അംഗീകരിക്കും. വിനയം ഒരു നല്ലഗുണമാണ് എന്ന് മനസ്സിലുണ്ടെങ്കിലും അത് പ്രകടിപ്പിക്കാനാവുന്നില്ല എന്നതാണ് ദൈവനിഷേധികള്‍ അനുഭവിക്കുന്ന പ്രതിസന്ധി. അതുകൊണ്ടുതന്നെ അഹങ്കാരം അവരുടെ ഓരോവാക്കിലും മുഴച്ച് നില്ക്കുന്നു. അല്പം മുമ്പ് സുശീലിന്റെ ബ്ലോഗില്‍ നടന്ന ഈ സംവാദം ഞാന്‍ നല്‍കിയതിന് പിന്നില്‍ ഒരു യുക്തിവാദി ബ്ലോഗറുടെ അഹങ്കാരം നിറഞ്ഞ അഭിപ്രായ പ്രകടനവും അതിനോട് വിശ്വാസികളുടെ പ്രതികരണവും വായനക്കാരുടെ ശ്രദ്ധയില്‍ ഒന്നുകൂടി കൊണ്ടുവരിക എന്ന ഉദ്ദേശ്യം മാത്രമാണ് ഉള്ളത്. ദൈവനിഷേധത്തിന് കാരണം യുക്തിയാണ് എന്ന് പറയാന്‍ ഇനിയും ധൈര്യമുള്ളത് ആര്‍ക്കാണ്.

33 അഭിപ്രായ(ങ്ങള്):
ലത്തീഫേ
താങ്കള്‍ കഴിഞ്ഞ ബ്ലോഗില്‍ പറഞ്ഞു:
"പാശ്ചാത്യലോകത്ത് ഈ നിരീശ്വരത്വം ഇത്രമേല്‍ പച്ചപിടിക്കാന്‍ കാരണം അത്രമാത്രം മതപുരോഹിത്യവും പള്ളിമേധാവിത്തവും ഭരണവര്‍ഗവുമായി യോജിച്ച് മനുഷ്യനെ ഞെക്കിഞെരുക്കുകയും അവന്റെ സാമാന്യചിന്തക്ക് പോലും കൂച്ചുവിലങ്ങിടുകയും ചെയ്തിന്റെ ഫലമാണ്."
ഇവിടെ പറയുന്നത്
"ദൈവനിഷേധത്തിന് കാരണം അക്രമവും അഹങ്കാരവുമായിരുന്നെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു."
നാസ്തികത്തിനു കാരണം ഖുറാന് പറയുന്ന അക്രമവും അഹങ്കാരവുമാണോ അതോ താങ്കള്‍ പറയുന്ന പാശ്ചാത്യ ലോകത്തെ പുരോഹിതരുടെ കൊള്ളരുതായ്മയാണോ?
പ്രിയ രാജന്
രണ്ട് പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ വിഷയത്തിന്റെ രണ്ട് വശങ്ങളാണെന്നും അതുകൊണ്ടുതന്നെ അതില്‍ വൈരുദ്ധ്യമില്ലെന്നും കാണാന്‍ പ്രയാസമില്ല. എങ്കിലും ഇത്തരം ഒരു സംശയം ഉയര്‍ത്തിയതിന് നന്ദി പറയുന്നു.
ദൈവനിഷേധം എക്കാലത്തും ഉണ്ടായിരുന്നുവെന്നതാണ് വസ്തുത. എന്നാല്‍ ദേശീയവും അന്തര്‍ദേശീയവുമായ ജീവിതതുറകളിലോരോന്നിനെയും ദൈവനിഷേധത്തിന്റെയും മതനിഷേധത്തിന്റെയും സദാചാരനിഷേധത്തിന്റെയും അടിത്തറകളില്‍ പണിതുയര്‍ത്താന്‍ മാത്രം ആസൂത്രിതവും ശാസ്ത്രീയവുമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ പാശ്ചാത്യലോകത്തിന് സാധിച്ചത് മതപുരോഹിത്യത്തിന്റെയും പള്ളിമേധാവിത്വത്തിന്റെയും ചങ്ങലകളില്‍ ജനസമൂഹം പൊറുതിമുട്ടിയത് കൊണ്ടാണ് എന്നാണ് ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചത്.
ഇവിടെ പറയാന്‍ ശ്രമിച്ചത്. വ്യക്തമായ തെളിവുകള്‍ ലഭ്യമെങ്കിലും മനുഷ്യനെ ദൈവനിഷേധത്തിന് പ്രേരിപ്പിക്കുന്നത് അവന്റെ യുക്തിയോ ചിന്തയോ അല്ല, മറിച്ച് അഹങ്കാരം അതില്‍ കാര്യമായ പങ്കു വഹിക്കുന്നുവെന്നത് പ്രകടമായ ഒരു യാഥാര്‍ഥ്യമായി അനുഭവപ്പെടുന്നുവെന്നുമാണ്.
"വ്യക്തമായ തെളിവുകള്‍ ലഭ്യമെങ്കിലും മനുഷ്യനെ ദൈവനിഷേധത്തിന് പ്രേരിപ്പിക്കുന്നത് അവന്റെ യുക്തിയോ ചിന്തയോ അല്ല, മറിച്ച് അഹങ്കാരം അതില്‍ കാര്യമായ പങ്കു വഹിക്കുന്നുവെന്നത് പ്രകടമായ ഒരു യാഥാര്‍ഥ്യമായി അനുഭവപ്പെടുന്നുവെന്നുമാണ്."
ഇതല്പം കടന്നുപോയില്ലേ സുഹൃത്തേ? നെഹ്രു, അംബേദ്ക്കര്‍ തുടങ്ങിയ ദൈവനിഷേധികളായ നമ്മുടെ നേതാക്കള്‍ അഹങ്കാരികളായിരുന്നു എന്നു വിശ്വസിക്കേണ്ടി വരുക. അഹങ്കാരവും ദൈവവിശ്വാസവുമായി എന്തു ബന്ധം? ഖുറാനില്‍ അങ്ങിനെ പറയുന്നതുകൊണ്ട് താങ്കളുടെ നിസ്സഹായാവസ്ഥ എനിക്ക് മനസ്സിലാവും.
മുകളിലത്തെ വാചകം ഇങ്ങനെ മാറ്റിയാല്‍ അര്ത്ഥവത്താവുമെന്ന് എനിക്കു തോന്നുന്നു.
"മനുഷ്യനെ ദൈവ വിശ്വാസത്തിലേക്ക് അടുപ്പിക്കുന്നത് അവന്റെ യുക്തിയോ ചിന്തയോ അല്ല മറിച്ച് ചെറുപ്പം മുതല്‍ അവന്റെ മസ്തിഷ്കത്തിലേക്ക് അടിച്ചേല്‍പ്പിക്കപ്പെടുന്ന വിശ്വാസ പ്രമാണങ്ങളാണ്" യുക്തിയോ ചിന്തയോ അതിന് പ്രേരിപ്പിച്ചിരുന്നെങ്കില്‍ നമുക്കു ചുറ്റും കാണുന്ന എണ്ണമറ്റ ദൈവങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.
പ്രിയ രാജന്
ആരെയെങ്കിലും അഹങ്കാരിയായി മുദ്രകുത്താന്‍ ഞാന്‍ ആളല്ല. വ്യക്തമായ തെളിവ് (ഖുര്‍ആന്റെ ഭാഷയില്‍ പറഞ്ഞാല്‍ കണ്ണുതുറപ്പിക്കത്തക്ക നിലയിലുള്ള ദൃഷ്ടാന്തങ്ങള്‍) വന്നുകഴിഞ്ഞിട്ടും ചിലര്‍ പ്രവാചകന്മാരെയും അവരിലൂടെ ലഭ്യമായ ദൈവിക വീക്ഷണത്തേയും തള്ളിപ്പറഞ്ഞു. അതിന് കാരണം അക്രമവും അഹങ്കാരവുമായിരുന്നുവെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുകയാണിവിടെ ചെയ്തത്. ഇത് വിശ്വസിക്കേണ്ടിവരുന്നത് നിസ്സഹായവസ്ഥ കൊണ്ടല്ല. അങ്ങനെ അല്ലെന്ന് പറയാന്‍ ന്യായം കാണാത്തതുകൊണ്ടും. നിഷേധികളായ പലരും അഹങ്കാരത്തിന്റെ വാക്ക് പറയുന്നതിലൂടെ ഖുര്‍ആനിന്റെ ഈ പരാമര്‍ശം സത്യമെന്ന് തെളിയുന്നതും കൊണ്ടാണ്.
മറിച്ചു പറയാനുള്ള താങ്കളുടെ അവകാശത്തെ ഞാന്‍ മാനിക്കുന്നു. അഥവാ മനുഷ്യന് യഥാവിധി യുക്തിപൂര്‍വം ചിന്തിച്ചിരുന്നെങ്കില്‍ ദൈവവിശ്വാസികളില്‍ എണ്ണമറ്റ ദൈവ സങ്കല്പങ്ങള് ഉണ്ടാകുമായിരുന്നില്ല എന്ന പരാമര്‍ശത്തിന് അടിയില്‍ ഞാന്‍ ഒപ്പുവെക്കുകയും ചെയ്യുന്നു.
ഞാനൊരു അഭിപ്രായം ഇട്ടിരുന്നു. സ്പാമില്‍ പോയെന്നു തോന്നുന്നു.
["ഡോക്കിൻസിന്റെ വാദമുഖങ്ങളുടെ ഖണ്ഡനം ഇതാ വരുന്നു, അതു് മലയാളം ബ്ലോഗുലകത്തിലെ യുക്തിബോധമുള്ള സകല മനുഷ്യരെയും കിടുകിടാ വിറപ്പിച്ചു് നിശബ്ദരാക്കുമെന്നുമൊക്കെ ചില അനൗൺസ്മെന്റുകളാണു് ഇതുപോലൊരു ലേഖനപരമ്പര എഴുതാൻ എന്നെ പ്രേരിപ്പിച്ചതുതന്നെ. അതിനുവേണ്ടി വലിയവായിൽ പ്രഖ്യാപിക്കപ്പെട്ട ആ ലേഖനങ്ങളുടെ ആരംഭം അൽപം വായിക്കാൻ ഇടവന്നു. ഭാഗ്യത്തിനു്, ആദ്യഭാഗം വായിച്ചപ്പോഴേ മനസ്സിലായി, ഒരു എലിയെയാണു് അവിടെ മലയായി വിളംബരം ചെയ്തിരിക്കുന്നതെന്നു്. ഞാൻ നഷ്ടപ്പെടുത്തുന്ന സമയത്തിന്റെ വില ആ ലേഖനപരമ്പരയുടെ വായനയിലൂടെ ലഭിക്കില്ല എന്നു് മനസ്സിലായതിനാൽ തുടർവായന നിർത്തുകയും ചെയ്തു. വായിക്കാനാണെങ്കിൽ വേറെ എത്ര വിലപിടിപ്പുള്ള പുസ്തകങ്ങൾ കിടക്കുന്നു. പിന്നീടു് ബ്ലോഗിലെ ലൈക്-മൈൻഡെഡ് ആയവരുടെ സമാനമായ ലേഖനങ്ങളിലൂടെ എന്റെ നിഗമനം പൂർണ്ണമായും ശരിയായിരുന്നുവെന്നു് വ്യക്തമാവുകയും ചെയ്തു."]
സി.കെ ബാബുവിന്റെ ലേഖനത്തിലെ ആദ്യവരികളാണിത്. ഇതാണോ ഒരു യുക്തിബോധവും ബുദ്ധിയുമുള്ള ഒരു മനുഷ്യന്റെ നിലപാട്. ദൈവവിശ്വാസത്തെക്കുറിച്ച് അതത് വിശ്വാസികള്‍ എന്ത് പറയുന്നുവെന്നതിനെക്കുറിച്ച് പ്രാഥമിക വിവരം പോലും ലഭിക്കാതെ പോയത് ഈ വായനകൊണ്ടാണ് എന്ന് എനിക്കിപ്പോള്‍ മനസ്സിലായി.
ദൈവവിശ്വാസത്തെ എതിര്‍ക്കാന്‍ ബൂലോകത്ത് ഏറ്റവും കൂടുതല്‍ ലേഖനമെഴുതിയിട്ടുള്ളത് സി.കെ ബാബുവാണ് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. വിശ്വാസികള്‍ പോലും ഇത്രയും ലേഖനം ദൈവവിശ്വാസത്തെ സ്ഥാപിക്കാന്‍ എഴുിയിട്ടില്ല. ഇല്ലാത്ത ഒരു വസ്തുവെ ഇല്ലെന്ന് സ്ഥാപിക്കാന്‍ ഇത്ര പാടുപെടണോ.
@സത്യാന്വേഷി
പ്രസ്തുത പോസ്റ്റ് ഡിലീറ്റ് ചെയ്തപ്പോള്‍ നഷ്ടപ്പെട്ടതാണ്. ക്ഷമിക്കുക. താങ്കളുടെ അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.
ഡിയര്‍ ലത്തീഫ്,
താങ്കളുടെ പോസ്റ്റ് വായിച്ചു.എന്റെ യുക്തിക്ക് "തോന്നിയ" ചില കാര്യങ്ങള്‍ കുറിക്കുന്നു.അതേ , തോന്നല്‍ മാത്രമാണ് യുക്തിയുടെ അടിസ്ഥാനം.അത് ഊഹം മാത്രമാണ്.യഥാര്ത്യത്തിന്റെ അടുത്തെത്താന്‍ ഊഹത്തിന്നു ഒരിക്കലും സാധ്യമല്ല.
"യുക്തിവാദം" എന്നത് ഒരു ശുദ്ധ തട്ടിപ്പാണ്. ബുദ്ധി എന്ന ന്യായാധിപന്റെ മുന്നിലുള്ള വക്കീലിന്റെ സ്ഥാനമാണ് യുക്തിക്കുള്ളത്. വക്കീലിന്റെ വാദം ആരും വിധിന്യയമായി കണക്കാറില്ല."വക്കീലിന്റെ വിധി" എന്നത് എത്ര യുക്തി വിരുദ്ധമാണോ അത്രയും യുക്തി വിരുദ്ധമാണ് "യുക്തി വാദം" എന്നതും. യുക്തിയെ നമുക്ക് Logic എന്ന് പറയാം.അനുഭവനങ്ങളിലൂടെയും,അറിവിലൂടെയും നാം ആര്‍ജിച്ചെടുത്ത ധാരണകളുമായി നമുക്ക് ലഭിക്കുന്ന പുതിയ അറിവുകളെ യോജിപ്പിക്കാനുള്ള logic .ഇങ്ങനെ യോജിക്കാതെ വരുന്നതിനെയാണ് നാം "മനസ്സിലാകുന്നില്ല" എന്ന ഭാഷ കൊണ്ട് അടയാളപ്പെടുത്തുന്നത്.എന്നാല്‍ അന്തിമമായ തീരുമാനം കൈക്കൊളേളണ്ടത് ബുദ്ധി തന്നെയാണ്.കൂടിവന്നാല്‍ അതിന്റെ യുക്തി(logic )എന്റെ ബുദ്ധിക്കു യോജിക്കുന്നില്ല എന്നുമാത്രമേ നമുക്ക് പറയാന്‍ കഴിയൂ.എന്നാല്‍ അവിടെയും കുഴപ്പം ബുദ്ധിയുടെതല്ല.നാം അറിവിലൂടെയും അനുഭവങ്ങളിലൂടെയും ആര്‍ജിച്ചെടുത്ത ധാരണകള്‍ തന്നെയാണ്. പുതിയ അറിവും അനുഭവങ്ങളും വന്നിട്ടും മാറാന്‍ സാധ്യമല്ലാത്ത രീതിയില്‍ കിടക്കുന്ന ധാരണകളെ നാം മുന്‍ധാരണകള്‍ എന്ന് പറയും. മനസ്സിന്റെ അഹങ്കാരം തന്നെയാണ് മുന്‍ധാരണകളെ നിയന്ത്രിക്കുന്നത്.
ആബിദ് അലി,
താങ്കളുടെ പ്രസക്തമായ ചിന്തകള്‍ ഇവിടെ പങ്കുവെച്ചതിന് നന്ദി. എത്ര സ്വതന്ത്രമായി ചിന്തിക്കുന്നവനാണ് എന്ന് സ്വയം വാദിച്ചാലും അഹങ്കാരം പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും തെറ്റായ മുന്‍ധാരണകളെ നീക്കുന്നതിനും തടസ്സമായി നില്ക്കുന്നു. എങ്കിലും അവര്‍ ചിന്തിക്കുന്നത് തങ്ങള്‍ എല്ലാ കാര്യങ്ങളും നന്നായി ചെയ്തുകൊണ്ടിരിക്കുന്നുവെന്നാണ്. ഖുര്‍ആന്‍ സൂചിപ്പിച്ച പ്രകാരം...
[പ്രവാചകന് അവരോടു പറയുക: സ്വകര്‍മങ്ങള്‍ ഏറ്റവുമധികം നിഷ്പ്രയോജനമായിത്തീരുന്ന ജനം ആരെന്ന് ഞാന്‍ നിങ്ങളെ അറിയിച്ചുതരട്ടെയോ? ഐഹിക ജീവിതത്തിലെ അധ്വാനപരിശ്രമങ്ങളില്‍ (സന്മാര്‍ഗത്തില്‍നിന്നു) പിഴച്ചവരും അതേസമയം തങ്ങള്‍ ചെയ്യുന്നതൊക്കെയും ശരിയെന്നു ഭാവിക്കുന്നവരുമത്രെ അവര്‍. റബ്ബിന്റെ സൂക്തങ്ങള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചവരും അവന്റെ മുന്നില്‍ ഹാജരാക്കപ്പെടുമെന്നു വിശ്വസിച്ചിട്ടില്ലാത്തവരുമാകുന്നു അവര്‍. അതിനാല്‍ അവരുടെ കര്‍മങ്ങളൊക്കെയും പാഴായിപ്പോയി. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നാം അവയ്ക്ക് യാതൊരു തൂക്കവും കല്പിക്കുന്നതല്ല." (18:103-105)]
ഡിയര്‍ ലത്തീഫ്,
cont .............
സ്വതന്ത്ര ചിന്തയെ ഒരിക്കലും യുക്തി തടയിടുന്നില്ല എന്നതാണ് പരമ സത്യം.അത് പോലെ ദൈവ വിശ്വാസം സ്വതന്ത്ര ചിന്തയെ കൂച്ച് വിലങ്ങിടുന്നുമില്ല.പലരും അങ്ങിനെ ധരിക്കുന്നുവെങ്കിലും. നിരീശ്വരവാദികള്‍ ദൈവാസ്തിത്വ നിഷേധികള്‍ ആകുന്നത് അറിവില്ലായ്മ കൊണ്ടല്ല. സാക്ഷാല്‍ ദൈവത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ് ബഹുദൈവത്വത്തിലേക്ക് നയിക്കുന്നത്.
ഏതൊരു മനുഷ്യനും ജനിച്ചു വീഴുന്നത് പണ്ഡിതനായിട്ടല്ലല്ലോ? എന്ന് വെച്ചാല്‍ അറിവില്ലായ്മ എന്നത് ഒരു ജന്മ വാസനയാണ് എന്നര്‍ത്ഥം. സൃഷ്ടാവായ ദൈവത്തെക്കുറിച്ചു അറിവില്ലായ്മയുള്ള ഒരു സമൂഹം എപ്പോഴും ബഹുദൈവ വിശ്വാസമുള്ള സമൂഹമായിരിക്കും. അതില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ ഖുര്‍ആന്‍ ദൈവത്തെ ക്കുറിച്ചുള്ള അറിവ് നല്‍കുക എന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ദൈവസ്ഥിക്യത്തെ അറിയാന്‍ സൃഷ്ടി പ്രപഞ്ചത്തിന്റെ മഹാ വിസ്മയങ്ങളല്ലാതെ മറ്റൊരു വഴി അത് പരിചയപ്പെടുതുന്നുമില്ല. അത് കൃത്യമായി യുക്തിക്ക് യോജിക്കുന്നതുമാണ്.ബുദ്ധിക്കു സ്ഥിരപ്പെടുന്നതും.ദൈവസ്ഥിക്യ നിഷേധികള്‍ എന്നും അവഗണിക്കപ്പെടെണ്ട ഒരു ന്യുനപക്ഷമായതിനാലോ ,അല്ലെങ്കില്‍ അവരും സ്വയം തന്നെ ഒരു ദൈവമായി ചമയുന്നതിനാല്‍, ബഹുദൈവ വിശ്വാസികളില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തിരിക്കാം ഖുര്‍ആന്‍.
ചുരുക്കത്തില്‍ ദൈവസ്ഥിക്യത്തെ നിഷേധിക്കുന്നവര്‍ വളരെ വിരളവും,ദൈവ നിര്‍ദേശങ്ങളെ തള്ളിപ്പരയുന്നവര് വളരെ കൂടുതലുമാണ്. ദൈവത്തെ കണ്ടെത്താന്‍ അവന്റെ സൃഷ്ടിപ്പും,അവന്റെ ആജ്ഞകളും നിര്‍ദ്ദേശങ്ങളും അറിയിക്കാന്‍ വേദ ഗ്രന്ഥങ്ങളും,പ്രവാചകന്മാരുമാല്ലാതെ മറ്റൊരു മാര്‍ഗ്ഗം നമ്മുടെ മുന്നിലില്ല എന്നതാണ് യാതാര്‍ത്ഥ്യം.
ഒരു കഥ പറയുന്നത് അസംഗതമാവില്ലെന്നു കരുതട്ടെ..
ഈശ്വര വിശ്വാസമില്ലാത്ത ഒരു ന്യായാധിപന് വിരമിച്ച ശേഷം തന്റെ മുറിയില്‍ GOD IS NO WHERE എന്ന് ഒരു ബോര്‍ഡു തൂക്കി അതിന്റെ താഴെയിരുന്ന് തന്നെ കാണാന്‍ വരുന്ന സകലരോടും ഈശ്വരനെ നിഷേധിച്ചു സംസാരിച്ചു ഞെളിയുകയും അതു വഴി താന്‍ എന്തോ മഹല്ക്കര്മം ചെയ്യുകയാണെന്നു ധരിക്കുകയും ചെയ്തു പോന്നു.
അയാളുടെ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന പേരക്കുട്ടി ഒരിക്കലയാളുടെ മടിയില്‍ കയറിയിരുന്ന് ആ ബോര്‍ഡ് ഇങ്ങനെ വായിച്ചു: GOD IS NOW HERE.
ജഡ്ജി കുഞ്ഞിന്റെ കണ്ണുകളീലേക്കു സൂക്ഷിച്ചു നോക്കി, ഹൃദയത്തിലേക്കും. ഈശ്വരന് ആരാണെന്നും എവിടെയാണെന്നും അങ്ങനെ അയാള്‍ക്ക് മനസ്സിലായി.
പോസ്റ്റും അനുകൂലിച്ചോ പ്രതികൂലിച്ചോ ഉള്ള മിക്ക കമന്റുകളും നല്ല നിലവാരം പുലര്‍ത്തുന്നു. സന്തോഷം.
1. അറബികളിലെ ഏറ്റവും ഉന്നത ഗോത്രങ്ങളിലൊന്നിലാണ് മുഹമ്മദ് നബി ജനിച്ചത്. അദ്ദേഹത്തെ യുക്തിവാദികളായ ചില മാന്യന്മാര് കാട്ടറബി നബി എന്ന് വിളിക്കുന്നത് എന്ത്കൊണ്ടാണ്?
2. അദ്ദേഹത്തിന്റെ പേര് പറയുമ്പോള്‍ മുഹമ്മദ് എന്നതിന്ന് പകരം മൊഹമ്മദ് എന്ന് പതിവായി എഴുതാന്‍ കാരണം?
3. ഖുര്‍ആനിനെ ഗ്രന്ഥമെന്നോ പുസ്തകമെന്നോ പറയാതെ പൊത്തകം എന്ന് പറയാന്‍ കാരണം?
4. അല്ലാഹു ഇറക്കിയ എന്നതിന്ന് പകരം നൂലില്‍ കെട്ടിയിറക്കിയ എന്ന് പറയാന്‍ കാരണം?
5. അവസാനത്തെ ഗ്രന്ഥം എന്നതിന്റെ സ്ഥാനത്ത് ഒടുക്കത്തെ പൊത്തകമെന്ന് പറയാന്‍ കാരണം?
6. അല്ലാഹു എന്നതിന്ന് പകരം അള്ള എന്ന് പറയാന്‍ കാരണം?
7. പ്രപഞ്ച സ്രഷ്ടാവായ അല്ലഹുവിനെ (ഇത് അറബി ബൈബിളും സാക്ഷ്യപ്പെടുത്തിയിരിക്കുന്നു) അറേബ്യന്‍ ഗോത്ര ദൈവമെന്ന് വിശേഷിപ്പിക്കാന്‍ കാരണം?
ഇതിന്റെ കാരണമാലോചിച്ചു നോക്കിയല് മനസ്സിലാവുക സംസ്കാരം, നിലവാരം, മാന്യത, സഹിഷ്ണുത, പ്രതിപക്ഷബഹുമാനം തുടങ്ങിയുള്ള നല്ല ഗുണങ്ങളുടെ അഭാവം യുക്തിവാദികളില്‍ വളരെ കൂടുതലാണ് എന്നതാണ്. അതോടൊപ്പം ലത്തീഫ് സൂചിപ്പിച്ചത് പോലെ അഹങ്കാരത്തിന്റെയും ഔദ്ധത്യത്തിന്റെയും ധിക്കാരത്തിന്റെയും ആധിക്യവും. കാളിദാസന്, ജബ്ബാര്‍, ബാബു എന്നിവരാണ് ഈ സ്വഭാവത്തിന്റെ കാര്യത്തില്‍ ഏറ്റവും കുപ്രസിദ്ധര്‍ എന്ന് തോന്നുന്നു.
Please read: ലത്തീഫിന്റെ പ്രവാചകനിന്ദയും കാളിദാസന്റെ പ്രവാചകസ്നേഹവും
ചര്‍ച്ച വീക്ഷിക്കുന്നു.!
tracking...
@sh@do/F/luv
അതെ GOD IS NO WHERE എന്നാവര്ത്തിച്ചുരുവിട്ടിരുന്നവര് തന്നെ GOD IS NOW HERE എന്ന് പറയാന്‍ തുടങ്ങിയിരിക്കുന്നു.
@KK Alikoya
താങ്കളുടെ ചോദ്യങ്ങള്‍ ചിന്താര്‍ഹമാണ്. അതിലേക്ക് ഇനിയും കൂട്ടിചേര്‍ക്കാനുണ്ട്. മുസ്്ലിം പണ്ഡിതന്മാരെ താടിവെച്ച സത്വങ്ങള്‍ എന്നേ വിളിക്കൂ. ദൈവം മനുഷ്യനെ മണ്ണില്‍നിന്ന് സൃഷ്ടിച്ചു എന്ന് പറയുന്നതിന് മണ്ണുകൊണ്ട് കുഴച്ചുണ്ടാക്കി എന്ന് തന്നെ പറയണം.......
ജൂതക്രൈസ്തവരുടെ നിഷേധത്തിന് ഖുര്‍ആന്‍ ചില കാരണങ്ങള്‍ വേറെ പറഞ്ഞിട്ടുണ്ട് അതുകൂടി ചേര്‍ത്ത് നോക്കിയാല്‍ ഇതിനും മറുപടി ലഭിക്കും. അതിങ്ങനെയാണല്ലോ. (cont..)
['മൂസാക്കു നാം വേദം നല്കി. അദ്ദേഹത്തിനുശേഷം തുടര്‍ച്ചയായി ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. ഒടുവില്‍ വ്യക്തമായ അടയാളങ്ങളുമായി, മര്‍യമിന്റെ പുത്രന് ഈസായെ അയച്ചു. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ ബലപ്പെടുത്തുകയും ചെയ്തു. ഇതെന്തൊരു സ്വഭാവമാണ് നിങ്ങളുടേത്? നിങ്ങളുടെ സ്വേഛകള്ക്കു യോജിക്കാത്ത സന്ദേശങ്ങളുമായി പ്രവാചകന് വന്നപ്പോഴൊക്കെ നിങ്ങള്‍ ധിക്കരിച്ചു. ചിലരെ കളവാക്കി. മറ്റുചിലരെ കൊന്നുകളഞ്ഞു. അവര്‍ പറയുന്നു: `ഞങ്ങളുടെ ഹൃദയങ്ങള്‍ കടുത്ത പുറംചിരട്ടക്കുള്ളില് ഭദ്രമാകുന്നു.` അല്ല, സത്യനിഷേധത്തിന്റെ ഫലമായി അവരില്‍ ദൈവശാപം പതിച്ചിരിക്കുകയാണ്. അങ്ങനെ അല്പംമാത്രമേ അവര്‍ വിശ്വസിക്കുന്നുള്ളൂ. ഇപ്പോള്‍ അല്ലാഹുവിങ്കല്‍നിന്ന് അവരില്‍ വന്നെത്തിയ വേദത്തോട് അവരുടെ നിലപാട് എന്ത്? അതാവട്ടെ, നേരത്തെ അവര്‍ക്കൊപ്പമുള്ള വേദത്തെ സത്യപ്പെടുത്തുന്നതാകുന്നു. അത് വന്നെത്തുംമുമ്പ് അവര്‍തന്നെ സത്യനിഷേധികള്‍ക്കെതിരില്‍ വിജയവും സഹായവും പ്രാര്‍ഥിച്ചിരുന്നതുമാണ്. പക്ഷേ, തങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയ ആ സംഗതി വന്നെത്തിയപ്പോള്‍ അവര്‍ നിഷേധിക്കയാണ് ചെയ്തത്. ആ സത്യനിഷേധികള്ക്കല്ലോ, ദൈവശാപം! എത്ര ദുഷിച്ച രീതിയിലാണ് അവര്‍ സ്വയം സംതൃപ്തിയടയുന്നത്! അല്ലാഹു അവന്റെ (പ്രവാചകത്വവും ദിവ്യബോധനവുമാകുന്ന) അനുഗ്രഹം അവന്റെ അടിമകളില്‍ താനിച്ഛിച്ചവര്‍ക്ക് നല്കി എന്നതിലുള്ള അമര്‍ഷത്തിന്റെ പേരില്‍ മാത്രമാകുന്നു, അല്ലാഹു അവതരിപ്പിച്ച സന്മാര്ഗം സ്വീകരിക്കുവാന്‍ അവര്‍ വിസമ്മതിച്ചത്. അതിനാല്‍ അവര്‍ കോപത്തിനുമേല്‍ കോപത്തിനര്ഹരായിരിക്കുന്നു. ഇത്തരം നിഷേധികള്ക്കുള്ളതല്ലോ അതി നിന്ദ്യമായ ശിക്ഷകള്‍.' (2:87-90)]
താങ്കള്‍ നല്കിയതും ഞാന്‍ നല്കിയതുമായ വാചകങ്ങള്‍ പ്രയോഗിക്കുന്ന അനോണിയായ ബ്ലോഗര്‍ ക്രിസ്തുമതവിശ്വാസിയാണ് എന്നതാണ് പരക്കെയുള്ള വിശ്വാസം എന്നത് പരിഗണിച്ചാല്‍ അത്തരം പ്രയോഗങ്ങള്‍ ഈ സൂക്തം വെച്ച് പരിഹരിക്കാവുന്നതേയുള്ളൂ.
കൂട്ടത്തിലോര്‍ക്കുക... പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടെന്ന് പറയുന്നതില്‍ ആര്‍ക്കെങ്കിലും വല്ല പരാതിയുമുണ്ടോ. തങ്ങളുടെ ഇഛകള്‍ക്ക് യോജിക്കാത്ത ചില കല്പനകള് നടത്തുന്ന ദൈവത്തെയല്ലേ ഇവിടെ യുക്തിവാദികളടക്കമുള്ളവര്‍ വെറുക്കുന്നുള്ളൂ.
ഡിയര്‍ ലത്തീഫ്
"പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടെന്ന് പറയുന്നതില്‍ ആര്‍ക്കെങ്കിലും വല്ല പരാതിയുമുണ്ടോ. തങ്ങളുടെ ഇഛകള്‍ക്ക് യോജിക്കാത്ത ചില കല്പനകള് നടത്തുന്ന ദൈവത്തെയല്ലേ ഇവിടെ യുക്തിവാദികളടക്കമുള്ളവര്‍ വെറുക്കുന്നുള്ളൂ" താങ്കളുടെ ഈ വാചകതിന്നു ഞാന്‍ അടിവരയിടുന്നു.
സാര്‍,
ദൈവവിശ്വാസികളെല്ലാം വിനയന്വിതര്!
ദൈവനിഷേധികള്‍ ധിക്കാരികളും!
ഇങ്ങനെ തന്നെയാണോ സമൂഹത്തില്‍ നാം കാണുന്നത്?
ദൈവവിശ്വാസികള്‍ക്കിടയില്‍ ധിക്കാരികളും
ദൈവനിഷേധികള്ക്കീടയില് വിനയാന്വിതരും ഇല്ലേ?
എന്ന് വെച്ചാല്‍ ധിക്കാരം വിനയം തുടങ്ങിയവ കേവലം വ്യക്തിസ്വഭാവത്തിന്റെ ഭാഗമായുള്ളത് അല്ലേ?
@dooasis
താങ്കള്‍ നല്കിയ ക്വാട്ടിഗുകളില് എന്താണുള്ളത് എന്ന് താങ്കള്‍ തന്നെ തീരുമാനിച്ചുകൊള്ളൂ. അതെല്ലാം സത്യമെന്ന് തോന്നുന്നെങ്കില്‍ അങ്ങനെ തന്നെ. അതല്ല അതില്‍ അഹങ്കാരവും വിഢിത്തവും അമര്‍ഷവും കാണാന്‍ കഴിയുന്നെങ്കില്‍ അതുമാകാം.
സി.കെ ബാബുവിന്റെ വാക്കുകളില്‍ അഹങ്കാരമുണ്ടെന്ന് തോന്നിയത് എനിക്ക് മാത്രമല്ല. ആ ചര്‍ചയില്‍ വിശ്വാസികളുടെ പക്ഷത്ത് നിന്ന് പങ്കെടുത്തവര്‍ക്കെല്ലാം അങ്ങനെ തോന്നിയിട്ടുണ്ട്. അതുകൊണ്ടാണ് അവരുടെ ഉദ്ധരണികള്‍ ഞാന്‍ പോസ്റ്റില്‍ നല്‍കിയത്. അതുവെച്ച് അനോണികള്‍ തെറിപറഞ്ഞതെല്ലാം ഇവിടെ പേസ്റ്റ് ചെയ്യാമെന്ന വിചാരം തല്കാലം ഒഴിവാക്കുക. താങ്കള്‍ ഗുണകാംക്ഷയോടെ ചെയ്തതാണെങ്കിലും അല്ലെങ്കിലും.
@student
അണുമണിത്തൂക്കം അഹങ്കാരം വിശ്വാസിക്കുണ്ടാവതല്ലെന്ന് പ്രവാചകന് താക്കീത് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് യഥാര്‍ഥ വിശ്വാസി അഹങ്കാരിയാവില്ല. വിനയം അവരുടെ സ്വാഭാവമായിരിക്കണം. എന്നാല്‍ ഇവിടെ വിശ്വാസികളെന്ന് പറയുന്നവരൊക്കെ അഹങ്കാരത്തില്‍നിന്ന് മുക്തമാണെന്നോ ദൈവത്തിലും അവന്റെ പ്രവാചകനിലും വിശ്വസിക്കാത്തവരൊക്കെ അഹങ്കാരികളാണെന്നോ സ്ഥാപിക്കലല്ല ഈ പോസ്റ്റിന്റെ ഉദ്ദേശ്യം. വ്യക്തമായ തെളിവുകള്‍ ലഭിച്ച ശേഷവും ആരെയെങ്കിലും നിഷേധത്തിന് പ്രേരിപ്പിക്കുന്നെങ്കില്‍ അതിന് പിന്നിലെ ഒരു കാരണം അഹങ്കാരമാണെന്ന് ഖുര്‍ആന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ നല്‍കിയതാണ്.
താങ്കള്‍ സൂചിപ്പിച്ച പോലെ അവിശ്വാസികളിലും അങ്ങേ അറ്റം വിനീതരും അഹങ്കാരമില്ലാത്തവുരും ധാരാളമുണ്ട് എന്ന കാര്യം ഒരിക്കലും നിഷേധിക്കുന്നില്ല. എല്ലാ അവിശ്വാസികളും നിഷേധികളുമല്ല.
പ്രിയ ലത്തീഫ്,
താങ്കളുടെ കമന്റുകളില്‍ നിന്ന്
"ദൈവനിഷേധത്തിന് കാരണം അക്രമവും അഹങ്കാരവുമായിരുന്നെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു."
"അവിശ്വാസികളിലും അങ്ങേ അറ്റം വിനീതരും അഹങ്കാരമില്ലാത്തവുരും ധാരാളമുണ്ട് എന്ന കാര്യം ഒരിക്കലും നിഷേധിക്കുന്നില്ല. എല്ലാ അവിശ്വാസികളും നിഷേധികളുമല്ല."
താങ്കള്‍ ഖുറാന് ഉത്ബോധിപ്പിച്ചതിന് വിരുദ്ധമായി ചിന്തിക്കാന്‍ തുടങ്ങിയോ? അതോ അവിശ്വാസികളില്‍ അഹങ്കാരികളല്ലാത്തവര് ഉണ്ടെന്ന് ഖുറാനില്‍ എവിടെയെങ്കിലും പ്രഖ്യാപനമുണ്ടോ?
യുക്തിവാദി/നിരീശ്വരവാദികൾ പൊതുവെ അവരുടെ വാദങ്ങളെല്ലാം ശാസ്ത്രവും/ശാസ്ത്രീയവും ആണ് എന്ന് അന്ധമായി വിശ്വസിക്കുന്നവരാണ്. ‘ഞാൻ‘ എന്ന ‘പ്രതിഭാസ‘ ത്തിനപ്പുറത്തേക്കുള്ള തൊന്നും അവർ അംഗീകരിക്കാൻ തയ്യാറാവില്ല.
ബാബുവിനെ പോലുള്ളവരുടെ അഹങ്കാരപരമായ നിലപാടുകൾ ഇത്തരം അന്ധവിശ്വാസത്തിൽ നിന്ന് രൂപപെടുന്നതാണ്.
വിശ്വാസികളെ സംസ്കാര ശൂന്യമായ ഭാഷയിൽ വിമർശിക്കുകയും അതിനെ ആരെങ്കിലും ചോദ്യം ചെയ്യുകയോ വിമർശിക്കുകയോ ചെയ്താൽ കമന്റ് ബോക്സ് അടക്കുകയോ മോഡറേഷൻ ഏർപെടുത്തുകയോ ചെയ്യുന്നു ഈ സ്വയം ‘ജനാധിപത്യ‘വാദിളാണെന്ന് അവകാശപെടുന്നവർ.
V.B.Rajan പറഞ്ഞു...
താങ്കള്‍ ഖുറാന് ഉത്ബോധിപ്പിച്ചതിന് വിരുദ്ധമായി ചിന്തിക്കാന്‍ തുടങ്ങിയോ?
CKLatheef പറഞ്ഞു...
>>വ്യക്തമായ തെളിവുകള്‍ ലഭിച്ച ശേഷവും ആരെയെങ്കിലും നിഷേധത്തിന് പ്രേരിപ്പിക്കുന്നെങ്കില്‍ അതിന് പിന്നിലെ ഒരു കാരണം അഹങ്കാരമാണെന്ന് ഖുര്‍ആന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ നല്‍കിയതാണ്. <<
പ്രിയ രാജൻ
ലത്തീഫ് നൽകിയ ഈ വിശദീകരണം താങ്കൾക്ക് മനസ്സിലായില്ലെന്നുണ്ടോ?
പ്രിയ ചിന്തകന്‍,
വിമര്‍ശിക്കാനും വൈരുദ്ധ്യം കണ്ടെത്താനുമാണ് വായനയെങ്കില്‍ ആ വായനയിലൂടെ അത് മാത്രമേ സാധിക്കൂ എന്നതിന് തെളിവാണ് രാജന്റെ കമന്റുകള്‍.
പ്രിയ രാജന്,
താങ്കള്‍ എന്റെ ബ്ലോഗിന്റെ തുടക്കം മുതലുള്ള വായനക്കാരനാണ്. ഇത്രയും നാള് വായിച്ചതില്‍നിന്നും ഭിന്നമായി മുന്‍ധാരണകള്‍ മാറ്റിവെച്ച് കുറച്ച് ലേഖനമെങ്കിലും പുനര്‍വായനക്ക് വിധേയമാക്കണമെന്ന് വിനയപൂര്‍വം താങ്കളോട് ആവശ്യപ്പെടുന്നു.
KK Alikoya,
കാളിദാസന് പണ്ടേ അങ്ങനാ. പിള്ളാരുടെ സ്വഭാവമാ.............ചില തെണ്ടിപ്പിള്ളാരുടെ....
പിന്നെ താങ്കള്‍ പറഞ്ഞപോലെ കാളിദാസന് വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കും എന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഒരു പക്ഷെ അദ്ദേഹത്തിന്റെ പേരിലുള്ള വല്ല അനോണികളും ആയിരിക്കും പണി ഒപ്പിച്ചത്. ഒരിക്കല്‍ വി എസ് അച്യുതാനന്ദനെ അച്ചുമ്മാന് എന്ന് വിളിച്ച ഡോക്ടര്‍ സൂരജ് എന്ന മറ്റൊരു യുക്തിവാദി ബ്ലോഗറെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രമായി ഒരു ബ്ലോഗ് എഴുതിയ മഹാമനസ്കനനും സാസ്കാരികസമ്പന്നനും ആണ് കാളിദാസന്. ഡോക്ടര്‍ സൂരജിനെ കുറിച്ചുള്ള കാളിദാസന്റെ വാക്കുകള്‍ താഴെ.
"ആ മിമിക്രിക്കാരുടെ തലത്തിലേക്ക് പുത്തന്‍ കമ്യൂണിസ്റ്റുകാരുടെ ബ്ളോഗിലെ പ്രതിനിധി ഡോക്ടര്‍ സൂരജ് താഴുന്നത് അല്‍പ്പം ഭയത്തോടെയേ സുബോധമുള്ളവര്‍ കാണുകയുള്ളു. ഒരു വ്യക്തിയെ വെറുക്കുന്നത് മനസിലാക്കാം. നാലം കിട മിമിക്രിക്കാരേപ്പോലെ വെറുക്കുന്നത് ഏത് തരം രോഗമാകാം?"
" ദൈവനിഷേധത്തിന് പിന്നില്‍ അഹങ്കാരം " ഒരു സംവാദം നടക്കുമ്പോള്‍ തമ്മില്‍ തമ്മില്‍ നടത്തുന്ന അഹങ്കാര പ്രകടനം ആണ് ഇവടെ പറയുന്നത് എന്ന് എനിക്ക് തോന്നില്ല .അത് വിശ്വാസികളും യുക്തിവാദികളും ദാരളം നടതുനുന്ടെങ്കിലും.
ഇവിടെ വെക്തമായും തെളിവുകള്‍ ലഭ്യമായിട്ടും വിസ്വസികാത്തവരെ കുറിച്ച് ആണ് പറയുന്നത് . അതായത് ദൈവം ഉണ്ട് എന്ന് അറിഞ്ഞിട്ടും അതിന്ടെ ശക്തിയെ അവഗണിക്കുന്നവര്‍ . യുക്തിവാദികള്‍ അത്തരത്തില്‍ ഉള്ളവര്‍ ആണ് എന്ന് തോന്നില്ല . അവര്‍ക്ക് തെളിവുകള്‍ കിട്ടാത്തത് കൊണ്ടാണ് അവര്‍ വിസ്വസികാത്തത് . വിശ്വാസികള്‍ പറയുന്നത് പ്രകാരം യുക്തി എന്നത് ദൈവം മനുഷ്യന് കൊടുത്ത കഴിവാണ് . അപ്പോള്‍ ആ യുക്തി വച്ച് ചിന്ടിക്കുനതിനെ എങ്ങിനെ അഹങ്കാരം എന്ന് പറയും .
ദൈവം ഉണ്ടെന്നു അറിഞ്ഞിട്ടും വിശ്വസിക്കാത്തവര്‍ ഉണ്ടാവും എന്ന് തോന്നില്ല. .അതിനാല്‍ തന്നെ ദൈവം ഇത്തരത്തില്‍ ഒരു അഭിപ്രായം പറയും എന്ന് വിശ്വസിക്കാനും വയ്യ . ദൈവ നിഷേദത്തിനു പിന്നില്‍ അറിവില്ലായ്മ ആണ് എന്ന് പറഞ്ഞിരുനെങ്കില്‍ ദൈവത്തിനു മനുഷ്യ മനസുകളെ കുറിച്ച് കുറച്ചെങ്കിലും അറിയാം എന്ന് കരുതാമായിരുന്നു .
മുകളില്‍ പറഞ്ഞ സാഹചര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഈ വാചകം മഹാനായ ദൈവത്തിന്ടെ തല്ല മുഹമ്മദ് എന്നാ മനുഷ്യന്റേതു ആണെന്ന് വിലയിരുതെണ്ടി വരും . " താന്‍ ഇത്രയും പറഞ്ഞിട്ടും ഈ വൃത്തി കേട്ടവന്മാര് വിസ്വസികുനില്ലല്ലോ " എന്ന് ഇതിനെ മാറ്റി പറയാം എന്ന് തോനുന്നു .
@മനു
അഹങ്കാരം സത്യം മനസ്സിലാക്കുന്നതില്‍നിന്നും മനുഷ്യനെ പിന്തിരിപ്പിക്കാനിടയുണ്ട് എന്ന സത്യമെങ്കിലും താങ്കള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. നിഷേധിക്കുന്നവരില്‍ പലരും തെളിവില്ലാത്തതുകൊണ്ടല്ല നിഷേധിക്കുന്നത് ലഭ്യമായ തെളിവുകളെ പരിശോധിച്ച് ശരിയായ നിഗമനത്തിലെത്താന്‍ മനുഷ്യത്വത്തിന് അനുഗുണമല്ലാത്ത ചില സ്വഭാവങ്ങള്‍ അവരില്‍ വിലങ്ങുതടിയായി വര്‍ത്തിക്കുന്നുവെന്നാണ് എന്റെ ബലമായ അഭിപ്രായം.
ഇതില്‍ ഇത്ര ത്തോളം ശരി ഉണ്ട് ലത്തിഫ് ? അഹങ്കാരം കൊണ്ടാണ് നിഷേടികുന്നത് എങ്കില്‍ ലത്തിഫ് യുക്തി വാദികളെ നിഷേദികുന്നതും അഹങ്കാരം കൊണ്ട് ആകില്ലേ ? ലത്തിഫ് അവിസ്വസികള്ക്ക് വിശ്വസിക്കുവാന്‍ തെളിവുകള്‍ നല്കുംപോലെ , അവിശ്വാസികള്‍ വിസ്വസികതിരിക്കാന് ലതിഫിനും തെളിവ് നല്കുനില്ലേ . ഒരു തര്‍ക്കം നടക്കുമ്പോള്‍ ഒന്നാമന് രണ്ടാമന് നല്കിയ തെളിവുകള്‍ വിസ്വസികാതെ ഇരിക്കയും മറിച്ച് തെളിവുകള്‍ നല്‍കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒന്നാമനെ രണ്ടാമന് അഹങ്കാരി എന്ന് വിളിക്കുകയാണെങ്കില്‍ രണ്ടാമന് ഒന്നമാനെയും അതെ കാരണം കൊണ്ട് തന്നെ അഹങ്കാരി എന്ന് വിളിച്ചു കൂടെ ?
അതിനാല്‍ തന്നെ ഇവിടെ ആരെയും അഹങ്കാരി എന്ന് പറയാന്‍ കഴിയില്ല . പിദിവാഷികാരന് എന്ന് വേണമെങ്കില്‍ പറയാം . പിടിവാശി ഉണ്ടാവുന്നതും അറിവില്ലായ്മയില്‍ നിന്ന് തന്നെ ആണ് . അപ്പോള്‍ അറിവില്ലായ്മ കൊണ്ട് അവിശ്വാസികള്‍ ഉണ്ടാകുന്നു എന്ന് പറയുന്നതിന് പകരം അഹങ്കാരം കൊണ്ട് അവിശ്വാസികള്‍ ഉണ്ടാകുന്നു എന്ന് ദൈവം പറഞ്ഞെങ്കില്‍ അത് അധെഹതിണ്ടേ അറിവില്ലായ്മ ആണ് .
മനുഷ്യന് അഹങ്കാരം എന്ന ഒരു നിര്‍ഗുണം ഉണ്ടോ ? ഉണ്ടെങ്കില്‍ അതിന്ടെ എങ്ങിനെ നിര്‍വചിക്കാം ? എന്താണ് അഹങ്കാരം ? ലത്തിഫ് ഒന്ന് വിശദികരിച്ചു തരാമോ ?
@ KK Alikoya
<<<< ഇതിന്റെ കാരണമാലോചിച്ചു നോക്കിയല് മനസ്സിലാവുക സംസ്കാരം, നിലവാരം, മാന്യത, സഹിഷ്ണുത, പ്രതിപക്ഷബഹുമാനം തുടങ്ങിയുള്ള നല്ല ഗുണങ്ങളുടെ അഭാവം യുക്തിവാദികളില്‍ വളരെ കൂടുതലാണ് എന്നതാണ്. അതോടൊപ്പം ലത്തീഫ് സൂചിപ്പിച്ചത് പോലെ അഹങ്കാരത്തിന്റെയും ഔദ്ധത്യത്തിന്റെയും ധിക്കാരത്തിന്റെയും ആധിക്യവും. കാളിദാസന്, ജബ്ബാര്‍, ബാബു എന്നിവരാണ് ഈ സ്വഭാവത്തിന്റെ കാര്യത്തില്‍ ഏറ്റവും കുപ്രസിദ്ധര്‍ എന്ന് തോന്നുന്നു. >>>>
ഇടയ്ക്കൊക്കെ കണ്ണാടി സ്വന്തം മുഖത്തിനു നേരെയും പിടിച്ചു നോക്കണം..... നല്ല "സാംസ്ക്കരികമായി" മാത്രം പ്രതികരിക്കുന്നതാണല്ലോ സ്വന്തം സ്വഭാവം....
Dear jyothis,
കാളിദാസനെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടുള്ള താങ്കളുടെ കമന്റ് വായിച്ചു. നന്നായിട്ടുണ്ട്. എന്നാല്‍, ആ കമന്റില്‍ താങ്കള്‍ എന്റെ പേര് ഉപയോഗിച്ചത് എന്തിനാണെന്ന് മനസ്സിലായിട്ടില്ല. വിശദീകരിക്കുമല്ലോ.
Dear jyothis,
കാളിദാസനെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടുള്ള താങ്കളുടെ കമന്റ് വായിച്ചു. നന്നായിട്ടുണ്ട്. എന്നാല്‍, ആ കമന്റില്‍ താങ്കള്‍ എന്റെ പേര് ഉപയോഗിച്ചത് എന്തിനാണെന്ന് മനസ്സിലായിട്ടില്ല. വിശദീകരിക്കുമല്ലോ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ