നാസ്തികസംസ്കാരത്തിന്റെ സംഭാവനകള്‍ (1)
ഒരു മാസത്തിലേറെയായി ദൈവനിഷേധികളായ യുക്തിവാദികള്‍ എന്‍ .എം.ഹുസൈനുമായി പൊരിഞ്ഞ ചര്‍ചയിലാണ്. വിഷയത്തിന്റെ മര്‍മം പ്രപഞ്ചവും ജീവികളും സൃഷ്ടിക്കപ്പെട്ടതോ അതല്ല ഒരു ആസൂത്രകന്റെയും ശക്തിയുടെയും സാന്നിദ്ധ്യമില്ലാതെ യാദൃശ്ചികമായി രൂപം കൊള്ളുകയും പരിണാമ പ്രകൃയയിലൂടെ ഇന്ന് കാണുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നതോ എന്നതാണ്. അത് അതിന്റെ മുറക്ക് നടക്കട്ടേ. ഒന്നുറപ്പ് ശാസ്ത്രം പുരോഗമിക്കും തോറും സൃഷ്ടിവാദം കൂടുതല്‍ ശക്തമാകുകയും യാദൃശ്ചിക-പരിണാമവാദം ദുര്‍ബലമായി വരികയുമാണ്. അതിനെ മറികടക്കാന്‍ തികഞ്ഞ അസംബന്ധം എഴുന്നള്ളിക്കുന്നതിന് പോലും യുക്തിവാദികള്‍ മടിക്കുന്നില്ല. അതില്‍ പെട്ടതാണ് പ്രപഞ്ചത്തിലുള്ള വസ്തുക്കളില്‍ ഒരു ആസൂത്രണവും ഇല്ല എന്ന വാദം. ആസൂത്രണം കേവലം മനുഷ്യന്റെ തോന്നലാണത്രേ.
പ്രപഞ്ചത്തിലെ വസ്തുക്കള്‍ ദൈവം സൃഷ്ടിച്ചതോ അതല്ല തനിയെ ഉണ്ടായതോ എന്ന അന്വേഷണത്തിന് പിന്നില്‍ ഒരു താല്പര്യമുണ്ട്. ദൈവമില്ലെന്ന് സ്ഥാപിക്കാന്‍ സാധിച്ചാല്‍ മനുഷ്യന് സര്‍വതന്ത്ര സ്വതന്ത്രനായി പിന്നെ അവനെ നിയന്ത്രിക്കാനാരുമില്ല. പിന്നീട് അവന് അനുസരിക്കേണ്ടതും പിന്തുടരേണ്ടതും അവന്റെ ഇഛയെ മാത്രമാണ്. എന്നാല്‍ സമൂഹം അതിന് അത്രതന്നെ അനുവദിച്ചു എന്ന് വരില്ല. അതിനെ മറികടക്കാനും തല്കാലം കഴിയില്ല. അതുകൊണ്ട് സാമൂഹികബോധത്തിനനുസരിച്ച് മനുഷ്യന് നിയന്ത്രിതനാണ് എന്ന തത്വം കൂടി അവര്‍ അംഗീകരിക്കുന്നു. ഈ സാമൂഹിക ബോധം അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടാനുസരണം നീക്കിവെക്കാം എന്നുള്ളത് കൊണ്ട് ഇത് കുറേയൊക്കെ അനിയന്ത്രിതമായ ഇഛക്ക് വിലങ്ങുതടിയാവില്ല എന്ന പ്രതീക്ഷയും അവര്‍ വെച്ചുപുലര്‍ത്തുന്നു. ഇല്ലാത്ത ദൈവത്തെ ഇല്ലെന്ന് സ്ഥാപിക്കാന്‍ ഇത്രയധികം അധ്വാനിക്കുന്നതിന്റെ യുക്തിയതാണ്.
ഇപ്രകാരം ഏറെക്കുറെ മത-ദൈവമുക്തമായ ഒരു സംസ്കാരത്തിന് കീഴില്‍ ലോകം നിലനിന്നിട്ടുണ്ട്. മനുഷ്യന് മുഴുവന്‍ അത് അംഗീകരിച്ചിരുന്നോ എന്നതല്ല. മനുഷ്യരെ മുഴുവന്‍ അതിന് നിയന്ത്രിക്കാനായിരുന്നു എന്നത് വസ്തുത. അവര്‍ ചില തത്ത്വങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. നാസ്തികസംസ്കാരത്തിന്റെ മൗലിക ഘടകങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് നോക്കാം. അത് എപ്രകാരമാണ് മനുഷ്യനെ സ്വാധീനിച്ചതെന്നും അതോടൊപ്പം നാം മനസ്സിലാക്കേണ്ടതുണ്ട്.
1. ലിബറലിസം (Liberalism)
ചിന്താരംഗത്ത് നാസ്തികസംസ്കാരം സ്വീകരിച്ച മൗലിക തത്ത്വങ്ങളിലൊന്നാമത്തേത് ലിബറലിസമാണ്. മനുഷ്യന് ചിന്തിക്കാനും അഭിപ്രായം രൂപീകരിക്കാനും തുടങ്ങുമ്പോള്‍ തന്റെ ചിന്തയെ മതപരമോ ആദര്‍ശപരമോ ധാര്‍മികമോ ആയ എല്ലാ നിയന്ത്രണങ്ങളില്‍ നിന്നും സ്വതന്ത്രമാക്കണമെന്നാണ് സംക്ഷേപിച്ചു പറഞ്ഞാല്‍ ലിബറലിസത്തിന്റെ വിവക്ഷ. free എന്നര്‍ഥമുള്ള liber എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ലിബറല്‍ എന്ന് വാക്കിന്റെ നിഷ്പത്തി. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടിയാണ് ലിബറലിസം എന്ന ചിന്താഗതി ഒരു ആദര്‍ശ രൂപം കൈകൊണ്ടത്. 1789 മുതല്‍ 1799 വരെ നീണ്ട് നിന്ന രാഷ്ട്രീയ-സാമൂഹിക കലാപമായ ഫ്രഞ്ച് വിപ്ലവത്തിന് കാരണമായത് രാജാവിന്റെ പരമാധികാരവും ഉപരിവര്‍ഗത്തിന്റെ മാടമ്പിത്തവും കത്തോലിക്കാ പൗരോഹിത്യത്തിന്റെ പ്രത്യേകാവകാശങ്ങളിലും നഷ്ടപ്പെട്ടുപോയ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവ തിരിച്ചുപിടിക്കാനുള്ള ശ്രമമായിരുന്നുവല്ലോ. അന്ന് സംഭവിച്ച വ്യാപകമായ രക്തച്ചൊരിച്ചില്‍, അടിച്ചമര്‍ത്തല്‍, ഭീകരവാഴ്ച, അഭ്യന്തരയുദ്ധങ്ങള്‍ എന്നിവ കടന്ന് നെപ്പോളിയന്റെ സമഗ്രാധിപത്യത്തിലാണ് കലാശിച്ചത്. പ്രസ്തുത കാലഘട്ടത്തില്‍ രൂപം കൊണ്ട ലിബറലിസം എന്ന മനോഹര സംജ്ഞ. ആളുകളെ ആകര്ഷിച്ചതില് അത്ഭുതമില്ല.
നേരത്തെ പലതവണ സൂചിപ്പിക്കപ്പെട്ട പോലെ മനുഷ്യത്വവിരുദ്ധമായ സാഹചര്യങ്ങളില്‍ പൊറുതിമുട്ടിയ ജനതയുടെ പ്രതികരണമായിരുന്നു നിര്‍മത-നാസ്തിക സംസ്കാരത്തിന് അടിത്തറ പാകിയത്. കത്തോലിക്കാ പൗരോഹിത്യത്തിന്റെ രാജഭരണത്തിലുള്ള സ്വാധീനം ജനങ്ങളുടെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും വരിഞ്ഞുമുറുക്കിയെതിനെതിരെയുള്ള പ്രതിഷേധം. ലിബറലിസത്തിലും സ്വാധീനം ചെലുത്തിയത് ഈ പ്രതികാരമനസ്സായിരുന്നു. കടുത്ത മതധാര്‍മിക നിയമങ്ങളില്‍നിന്ന കുതറിച്ചാടിയവര്‍ ആത്യന്തികമായ മറ്റൊരു മാര്‍ഗം സ്വീകരിക്കുകയായിരുന്നു.
പ്രപഞ്ചത്തിലെ വസ്തുക്കള്‍ ദൈവം സൃഷ്ടിച്ചതോ അതല്ല തനിയെ ഉണ്ടായതോ എന്ന അന്വേഷണത്തിന് പിന്നില്‍ ഒരു താല്പര്യമുണ്ട്. ദൈവമില്ലെന്ന് സ്ഥാപിക്കാന്‍ സാധിച്ചാല്‍ മനുഷ്യന് സര്‍വതന്ത്ര സ്വതന്ത്രനായി പിന്നെ അവനെ നിയന്ത്രിക്കാനാരുമില്ല. പിന്നീട് അവന് അനുസരിക്കേണ്ടതും പിന്തുടരേണ്ടതും അവന്റെ ഇഛയെ മാത്രമാണ്. എന്നാല്‍ സമൂഹം അതിന് അത്രതന്നെ അനുവദിച്ചു എന്ന് വരില്ല. അതിനെ മറികടക്കാനും തല്കാലം കഴിയില്ല. അതുകൊണ്ട് സാമൂഹികബോധത്തിനനുസരിച്ച് മനുഷ്യന് നിയന്ത്രിതനാണ് എന്ന തത്വം കൂടി അവര്‍ അംഗീകരിക്കുന്നു. ഈ സാമൂഹിക ബോധം അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടാനുസരണം നീക്കിവെക്കാം എന്നുള്ളത് കൊണ്ട് ഇത് കുറേയൊക്കെ അനിയന്ത്രിതമായ ഇഛക്ക് വിലങ്ങുതടിയാവില്ല എന്ന പ്രതീക്ഷയും അവര്‍ വെച്ചുപുലര്‍ത്തുന്നു. ഇല്ലാത്ത ദൈവത്തെ ഇല്ലെന്ന് സ്ഥാപിക്കാന്‍ ഇത്രയധികം അധ്വാനിക്കുന്നതിന്റെ യുക്തിയതാണ്.
ഇപ്രകാരം ഏറെക്കുറെ മത-ദൈവമുക്തമായ ഒരു സംസ്കാരത്തിന് കീഴില്‍ ലോകം നിലനിന്നിട്ടുണ്ട്. മനുഷ്യന് മുഴുവന്‍ അത് അംഗീകരിച്ചിരുന്നോ എന്നതല്ല. മനുഷ്യരെ മുഴുവന്‍ അതിന് നിയന്ത്രിക്കാനായിരുന്നു എന്നത് വസ്തുത. അവര്‍ ചില തത്ത്വങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. നാസ്തികസംസ്കാരത്തിന്റെ മൗലിക ഘടകങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് നോക്കാം. അത് എപ്രകാരമാണ് മനുഷ്യനെ സ്വാധീനിച്ചതെന്നും അതോടൊപ്പം നാം മനസ്സിലാക്കേണ്ടതുണ്ട്.
1. ലിബറലിസം (Liberalism)
ചിന്താരംഗത്ത് നാസ്തികസംസ്കാരം സ്വീകരിച്ച മൗലിക തത്ത്വങ്ങളിലൊന്നാമത്തേത് ലിബറലിസമാണ്. മനുഷ്യന് ചിന്തിക്കാനും അഭിപ്രായം രൂപീകരിക്കാനും തുടങ്ങുമ്പോള്‍ തന്റെ ചിന്തയെ മതപരമോ ആദര്‍ശപരമോ ധാര്‍മികമോ ആയ എല്ലാ നിയന്ത്രണങ്ങളില്‍ നിന്നും സ്വതന്ത്രമാക്കണമെന്നാണ് സംക്ഷേപിച്ചു പറഞ്ഞാല്‍ ലിബറലിസത്തിന്റെ വിവക്ഷ. free എന്നര്‍ഥമുള്ള liber എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ലിബറല്‍ എന്ന് വാക്കിന്റെ നിഷ്പത്തി. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടിയാണ് ലിബറലിസം എന്ന ചിന്താഗതി ഒരു ആദര്‍ശ രൂപം കൈകൊണ്ടത്. 1789 മുതല്‍ 1799 വരെ നീണ്ട് നിന്ന രാഷ്ട്രീയ-സാമൂഹിക കലാപമായ ഫ്രഞ്ച് വിപ്ലവത്തിന് കാരണമായത് രാജാവിന്റെ പരമാധികാരവും ഉപരിവര്‍ഗത്തിന്റെ മാടമ്പിത്തവും കത്തോലിക്കാ പൗരോഹിത്യത്തിന്റെ പ്രത്യേകാവകാശങ്ങളിലും നഷ്ടപ്പെട്ടുപോയ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവ തിരിച്ചുപിടിക്കാനുള്ള ശ്രമമായിരുന്നുവല്ലോ. അന്ന് സംഭവിച്ച വ്യാപകമായ രക്തച്ചൊരിച്ചില്‍, അടിച്ചമര്‍ത്തല്‍, ഭീകരവാഴ്ച, അഭ്യന്തരയുദ്ധങ്ങള്‍ എന്നിവ കടന്ന് നെപ്പോളിയന്റെ സമഗ്രാധിപത്യത്തിലാണ് കലാശിച്ചത്. പ്രസ്തുത കാലഘട്ടത്തില്‍ രൂപം കൊണ്ട ലിബറലിസം എന്ന മനോഹര സംജ്ഞ. ആളുകളെ ആകര്ഷിച്ചതില് അത്ഭുതമില്ല.
നേരത്തെ പലതവണ സൂചിപ്പിക്കപ്പെട്ട പോലെ മനുഷ്യത്വവിരുദ്ധമായ സാഹചര്യങ്ങളില്‍ പൊറുതിമുട്ടിയ ജനതയുടെ പ്രതികരണമായിരുന്നു നിര്‍മത-നാസ്തിക സംസ്കാരത്തിന് അടിത്തറ പാകിയത്. കത്തോലിക്കാ പൗരോഹിത്യത്തിന്റെ രാജഭരണത്തിലുള്ള സ്വാധീനം ജനങ്ങളുടെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും വരിഞ്ഞുമുറുക്കിയെതിനെതിരെയുള്ള പ്രതിഷേധം. ലിബറലിസത്തിലും സ്വാധീനം ചെലുത്തിയത് ഈ പ്രതികാരമനസ്സായിരുന്നു. കടുത്ത മതധാര്‍മിക നിയമങ്ങളില്‍നിന്ന കുതറിച്ചാടിയവര്‍ ആത്യന്തികമായ മറ്റൊരു മാര്‍ഗം സ്വീകരിക്കുകയായിരുന്നു.
ജീവിത പ്രശ്നങ്ങളെക്കുറിച്ച് മതം എന്തുപറഞ്ഞുവെന്നോ ധര്‍മം എന്ത് ശാസിക്കുന്നുവെന്നോ സാമൂഹിക വ്യവസ്ഥിതി എന്തുനിബന്ധനകള്‍ ചുമത്തിയിട്ടുണ്ടെന്നോ അന്വേഷിക്കുന്നത് പിന്തിരിപ്പന് ചിന്താഗതിയും യാഥാസ്ഥിതികത്വവുമാകുന്നു. അതുവഴി പുരോഗതി സാധ്യമല്ല. പരമ്പരാഗതമായി തുടര്‍ന്നുവരുന്ന എന്തിനെയും അതെത്രതന്നെ സത്യസന്ധവും ഫലപ്രദവുമാണെങ്കിലും നിരാകരിക്കലും പുതുതായെന്തെങ്കിലുമൊന്ന് കണ്ടെത്തലുമാണ് സ്വതന്ത്രചിന്തയെന്നടത്തോളമെത്തി, ലിബറലിസത്തിന്റെ പോക്ക്.
ചിന്താപരമായ ഈ തത്ത്വം ഒന്നാമതായി പിടികൂടിയത് മതത്തെയായിരുന്നു. മതത്തെ കയ്യൊഴിഞ്ഞപ്പോള്‍ അതിന്റെ ധാര്‍മിക മൂല്യങ്ങള്‍ അസ്വീകാര്യമായി മാറി എന്നതാണ് ലിബറലിസത്തിന്റെ ദുര്യോഗം. ഇതിന്റെ ഫലമായി ബുദ്ധി മാനുഷികമായ എല്ലാ നിയന്ത്രണങ്ങളില്‍നിന്നും മുക്തമായി മൃഗീയതയുടെ ഉപകരണമായി ഭവിച്ചതാണ് പിന്നീട് നാം ചരിത്രത്തില്‍ കണ്ടത്.
യുക്തിവാദികള്‍ അടിക്കടി സ്വതന്ത്രചിന്ത എന്ന് ഉരുവിട്ടുകൊണ്ടിരിക്കുമ്പോള്‍ ലിബറലിസത്തിന്റെ പ്രേതബാധയിലകപ്പെട്ട ഒരു ചിന്തയെയാണ് അവര്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് മതകീയമായ എല്ലാം വെറുക്കപ്പെടേണ്ടതും തള്ളപ്പെടേണ്ടതുമാണെന്ന തെറ്റായ ചിന്താഗതി അവരെ ഭരിക്കുന്നത്. ഒരു മതവിശ്വാസിക്ക് സ്വതന്ത്രമായി ചിന്തിക്കാന്‍ സാധ്യമല്ലെന്ന മുന്‍ധാരണയിലെത്തുന്നതും ഈ നിഷേധാത്മകമായ ചിന്തകൊണ്ടുതന്നെ.
ചിന്താപരമായ ഈ തത്ത്വം ഒന്നാമതായി പിടികൂടിയത് മതത്തെയായിരുന്നു. മതത്തെ കയ്യൊഴിഞ്ഞപ്പോള്‍ അതിന്റെ ധാര്‍മിക മൂല്യങ്ങള്‍ അസ്വീകാര്യമായി മാറി എന്നതാണ് ലിബറലിസത്തിന്റെ ദുര്യോഗം. ഇതിന്റെ ഫലമായി ബുദ്ധി മാനുഷികമായ എല്ലാ നിയന്ത്രണങ്ങളില്‍നിന്നും മുക്തമായി മൃഗീയതയുടെ ഉപകരണമായി ഭവിച്ചതാണ് പിന്നീട് നാം ചരിത്രത്തില്‍ കണ്ടത്.
യുക്തിവാദികള്‍ അടിക്കടി സ്വതന്ത്രചിന്ത എന്ന് ഉരുവിട്ടുകൊണ്ടിരിക്കുമ്പോള്‍ ലിബറലിസത്തിന്റെ പ്രേതബാധയിലകപ്പെട്ട ഒരു ചിന്തയെയാണ് അവര്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് മതകീയമായ എല്ലാം വെറുക്കപ്പെടേണ്ടതും തള്ളപ്പെടേണ്ടതുമാണെന്ന തെറ്റായ ചിന്താഗതി അവരെ ഭരിക്കുന്നത്. ഒരു മതവിശ്വാസിക്ക് സ്വതന്ത്രമായി ചിന്തിക്കാന്‍ സാധ്യമല്ലെന്ന മുന്‍ധാരണയിലെത്തുന്നതും ഈ നിഷേധാത്മകമായ ചിന്തകൊണ്ടുതന്നെ.
39 അഭിപ്രായ(ങ്ങള്):
['#
ഗുരുത്വാകർഷണം: പിണ്ഡമുള്ള എല്ലാ വസ്തുക്കളുടെ ഇടയിലും പ്രവർത്തിക്കുന്ന ഭൂമിയുടെ ആകർഷണ ബലമാണിത്. ഈ ബലം കൂടുതലായിരുന്നുവെങ്കിൽ അന്തരീക്ഷത്തിലെ അമോണിയ, മീഥേൻ വാതകങ്ങളുടെ തോത് കൂടുമായിരുന്നു. ഇത് മനുഷ്യജീവിതത്തിന് ദോഷകരമാണ്. കുറവായിരുന്നെങ്കിൽ ആവശ്യത്തിൽ കൂടുതൽ നമുക്ക് നൽകിയിരുന്ന വെള്ളം വിനഷ്ടമാവുകയും ചെയ്യും.
#
സൂര്യനിൽ നിന്ന് ഭൂമിയിലേക്കുള്ള ദൂരം: സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് 14,95,97,900 കി.മീ വഴിദൂരമുണ്ട്. ഈ ദൂരം കൂടുതലായിരുന്നുവെങ്കിൽ നമ്മുടെ ഗ്രഹം അതീവ തണുപ്പുള്ളതായി മാറുമായിരുന്നു. ജലം ചംക്രമണത്തെ ബാധിച്ച് ഭൂമി ഹിമാവൃതമാവും. ദൂരം കുറവായിരുന്നുവെങ്കിൽ സസ്യലതാദികൾ കരിഞ്ഞുപോവും. ജലചംക്രമണം താറുമാറാവും.
#
ഭൂവൽക്കം: ഭൂമിയുടെ പുറന്തോടിൻടെ കനം ശരാശരി 35 കി.മീറ്ററാണ്. ഇതിനു കട്ടി കൂടുതലായിരുന്നുവെങ്കിൽ അത് അന്തരീക്ഷത്തിൽ നിന്ന് ജലവായു വലിച്ചെടുക്കും. കനം കുറഞ്ഞിരുന്നുവെങ്കിൽ അഗ്നിപർവത സ്ഫോടനങൾ വഴി ജീവിതം ദുഷ്കരമാവും.
#
ഭൂമിയുടെ കറക്കം: ഭൂമിക്ക് അതിൻടെ അച്ചുതണ്ടിൽ ഒരു ഭ്രമണം പൂർത്തിയാകാൻ 23 മണിക്കൂറും 56 മിനുറ്റും 4.09 സെക്കന്ടും ആവശ്യമാണ്. ഈ വേഗത കുറവായിരുന്നുവെങ്കിൽ രാപകലുകൾക്കിടയിലുള്ള താപവ്യത്യാസം കൂടും.ഭ്രമണവേഗത കൂടിയാൽ കാറ്റിൻടെ വേഗത കൂടും. ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം എന്നിവ ഫലം.
#
കാന്തമണ്ഡലം: ശക്തമായിരുന്നുവെങ്കിൽ വൈദ്യുതകാന്ത സംക്ഷോഭം സംഭവിക്കും. സൂര്യനിൽ നിന്ന് പതിക്കുന്ന സൗരവാതകത്തിന്നെതിരിലുള്ള സംരക്ഷണം തകരും. രണ്ടും മനുഷ്യജീവിതത്തിന് ഹാനികരം തന്നെ.
#
ഭൂമിയുടെ താപ വിനിമയ ശേഷി: കൂടിയാൽ ഭൂമി ഹിമംകൊണ്ട് മൂടിപ്പോവും. അന്തരീക്ഷോഷ്മാവ് കൂടും. കുറഞ്ഞാൽ ആദ്യം ഹിമം ഉരുകുകയും വെള്ളപ്പൊക്കമുണ്ടാവുകയും പിന്നെ ഈ നില തുടർന്നാൽ ഭൂമി കത്തിച്ചാമ്പലാവുകയും ചെയ്യും.' (Harun Yahya)]
ഇതൊക്കെ യാദൃശ്ചികം. ആസൂത്രണമുണ്ടെന്നത് നിങ്ങളുടെ തോന്നല്‍... ഇതാണ് യുക്തിവാദികളുടെ പുതിയ വാദം.
എന്ത് പറയുമ്പോഴും-അത് തെളിയിക്കപ്പെട്ട ശാസ്ത്ര സത്യമാണെങ്കിലും-മതവിശ്വാസികള്‍ അത് ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് തോന്നിയാല്‍ യുക്തിവാദി അത് മറച്ചുവെക്കും എന്ന വീക്ഷണത്തോട് താങ്കള്‍ യോജിക്കുന്നുണ്ടോ?.
അതെ,
> ഒന്നുറപ്പ് ശാസ്ത്രം പുരോഗമിക്കും തോറും സൃഷ്ടിവാദം കൂടുതല്‍ ശക്തമാകുകയും യാദൃശ്ചിക-പരിണാമവാദം ദുര്‍ബലമായി വരികയുമാണ്. അതിനെ മറികടക്കാന്‍ തികഞ്ഞ അസംബന്ധം എഴുന്നള്ളിക്കുന്നതിന് പോലും യുക്തിവാദികള്‍ മടിക്കുന്നില്ല. അതില്‍ പെട്ടതാണ് പ്രപഞ്ചത്തിലുള്ള വസ്തുക്കളില്‍ ഒരു ആസൂത്രണവും ഇല്ല എന്ന വാദം. <
വ്യക്തം.
സ്പഷ്ടം.
സത്യം ഗ്രഹിക്കാന്‍
മനസ്സുള്ളവര്‍ക്ക്
ഇത്രയൊക്കെ മതി.
കാതും
കണ്ണും അടച്ചു വെച്ചവര്‍ക്ക്
ഇതൊന്നും മതിയാകില്ല..
തുടരുക,
നാം നിസ്സാരമായിക്കണ്ട ഒരക്ഷരമാവും
വലിയ വെളിച്ചമായിത്തീരുന്നത്.
പ്രാര്‍ഥനകള്‍.
ലത്തീഫ് ,
ഈ പ്രത്യേകതകള്‍ ഒക്കെയും ജീവന് നിലനിര്‍ത്താന്‍ വേണ്ടി ദൈവം ഉണ്ടാക്കിയ സാഹചര്യം ആണെന്ന് താഗല്‍ വിശ്വസിക്കുന്നു . ഇനി ഇത്തരത്തില്‍ അല്ലാത്ത സാഹചര്യം ഉള്ള എത്രയോ ഗ്രഹങ്ങള്‍ ഉണ്ട് ? അത് കൊണ്ട് തന്നെ അനേകം സാഹചര്യങ്ങളില്‍ ജീവന് ഉണ്ടാവാന്‍ സാദ്യത ഉള്ള ഭുമിയില്‍ മാത്രം (ഇതുവരെ ഉള്ള അറിവ് വച്ച് ) ജീവന് ഉണ്ടായി എന്ന് കരുതുനതല്ലേ ഉത്തമം? ഒരു പന്ത് ഉരുട്ടി വിട്ടാല്‍ അത് തായ്ന്ന പ്രതലത്തില്‍ പോയി നില്ക്കും . ഇതിനെ ലത്തിഫ് പന്ത് ഉരുളാന്‍ വേണ്ടി ആ പ്രദേശം താഴ്ത്തി എന്ന് പറയുമോ അതോ താഴ്ന്ന പ്രദേശം ആയതു കൊണ്ട് പന്ത് അവിടെ പോയി എന്ന് പറയുമോ ?
ഇനി മറ്റൊരു കാര്യം , ലത്തിഫ് ഇവിടെ ദൈവ സൃഷ്ടിയുടെ കൃത്യതയെ പറ്റി പറയുന്നു .അതില്‍ അല്പം ഒന്ന് മാറിയിരുന്നെങ്കില്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങളെയും പറ്റി പറയുന്നു .യദാര്‍ത്ഥത്തില്‍ ഇതൊക്കെ ദൈവ സൃഷ്ടി ആണെങ്കില്‍ ലത്തിഫ് പറയുന്ന കാര്യങ്ങല്കൊക്കെ എന്ത് പ്രശസ്തി ആണ് ഉള്ളത് ? ഭുമി സുര്യന്റെ അല്പം അടുത്ത് അല്ല സുര്യനില് തന്നെ ആയിരുന്നാലും ദൈവത്തിനു അവിടെ ആ സാഹചര്യത്തില്‍ ജീവിക്കാന്‍ പറ്റിയ മനുഷ്യനെ ഉണ്ടാക്കാന്‍ കഴിയില്ലേ ? അതരിക്ഷം ഇല്ലാത്ത ചന്ദ്രനില്‍ ശ്വസനം ആവശ്യം ഇല്ലാത്ത മനുഷ്യനെ സൃഷ്ടിക്കാന്‍ കഴിയുമായിരുനില്ലേ ? അപ്പോള്‍ പിന്നെ സൃഷ്ടിയുടെ കൃത്യതയെ പറ്റി വിശ്വാസി വാചാലന് ആകുന്നതിണ്ടേ അര്‍ഥം എന്താണ് ?
നല്ല പോസ്റ്റ്.
@ മുഖ്താര്‍
അഭിപ്രായങ്ങള്‍ പങ്കുവെച്ചതിന് നന്ദി.
@ മനു
താങ്കളുടെ ചോദ്യം അപ്രസക്തമെന്ന് ഞാന്‍ പറയില്ല. എങ്കിലും ഇവിടെ ആ ചോദ്യങ്ങള്‍ അസ്ഥാനത്താണ് എന്നാണ് എന്റെ അഭിപ്രായം. പ്രാപഞ്ചിക സൃഷ്ടികളില്‍ ആസൂത്രണമില്ല എന്ന വാദത്തിന് എതിര്‍വാദം ചൂണ്ടിക്കാണിക്കുകയായിരുന്ന ഞാന്‍. മനുഷ്യന് സൃഷ്ടിയാണോ അല്ലേ എന്ന ചര്‍ചയില്‍ എനിക്ക് താല്പര്യം കുറവാണ്. ന്യൂനാല്‍ ന്യൂനപക്ഷം വരുന്ന ഒരു കൂട്ടം നിഷേധികള്‍ക്ക് -അതു യുക്തിയോ ചിന്തയോ കൂടാതെ- വേണ്ടി സമയം കളയുന്നതില്‍ എന്തര്‍ഥം. ദൈവത്തിന്റെ ആയത്തുകള്‍ (ദൃഷ്ടാന്തങ്ങള്‍) വചനമായും സൃഷ്ടിയായും മുന്നിലിരിക്കെ അവയുടെ ഒരു കര്‍ത്താവില്ല എന്ന് പറയുന്നത് അംഗീകരിക്കാന്‍ സാമാന്യബുദ്ധി സമ്മതിക്കില്ല.
@ശുക്കൂര്‍
നന്ദി.
ഇറക്കതിലൂടെ പന്തുരുളുന്ന ഉദാഹരണം അത്ര അനുയോജ്യമല്ല എന്നാണു എനിക്ക് തോനുന്നത്. മനുഷ്യനടക്കമുള്ള ജീവികള്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി രൂപപ്പെട്ട complex structures ആണെന്ന് തന്നെ കരുതുക. എങ്കില്‍പോലും ഭൂമിയില്‍ മനുഷ്യന് എന്ന complex structure രൂപപ്പെട്ടത് ഭൂമിക്കടിച്ച ഒരു jackpot ആണ്. അല്ലെങ്കില്‍ സമാനമായ complex structures അഥവാ ജീവികള്‍ ചന്ദ്രനിലും ചൊവ്വയിലും എന്തിനു സൂര്യനില്‍ വരെ രൂപപ്പെടെണ്ടതാണ്.
പരിണാമം പോലെയുള്ള സിദ്ധാന്തങ്ങള്‍ പ്രകാരം ഭൂമിയായാലും ചന്ദ്രനായാലും ചൊവ്വയായാലും സൂര്യനായാലും ഒരുപോലെയാണ്. സാഹചര്യങ്ങള്‍ക്ക് അനുസൃതമായ രീതിയിലുള്ള ജീവന് രൂപപ്പെടേണ്ടതുണ്ട്. പക്ഷെ അത് സംഭവിച്ചിട്ടില്ല എന്ന് തന്നെയാണ് ഇതുവരെയുള്ള നിഗമനം.
സൃഷ്ടിവാദം പോലെയുള്ള സിദ്ധാന്തങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ മനുവിന്റെ ചോദ്യം അത്രയ്ക്ക് പ്രസക്തമല്ല. സമാനമായ മറ്റൊരു ചോദ്യം കാണുക.
1. ഒരു മന്ത്രിക്കു തിരുവനതപുരത്ത്നിന്ന് ചെന്നയിലേക്ക് യാത്ര ചെയ്യണം.
2. അദ്ദേഹത്തിന്റെ ബസ്, ട്രെയിന്‍, ഫ്ലൈറ്റ് തുടങ്ങിയവയില്‍ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്.
സൌകര്യാര്‍ത്ഥം അദ്ദേഹം ഫ്ലൈറ്റ് തിരഞ്ഞെടുത്താല്‍ ഒരു മന്ത്രി ബസ്, ട്രെയിന്‍ എന്നിവയില്‍ യാത്ര ചെയ്യുന്നത് നിയമ വിരുദ്ധമാണ് എന്ന് പറയുന്നതില്‍ എത്രത്തോളം യുക്തിയുണ്ട്.
"ചിന്താപരമായ ഈ തത്ത്വം ഒന്നാമതായി പിടികൂടിയത് മതത്തെയായിരുന്നു. മതത്തെ കയ്യൊഴിഞ്ഞപ്പോള്‍ അതിന്റെ ധാര്‍മിക മൂല്യങ്ങള്‍ അസ്വീകാര്യമായി മാറി എന്നതാണ് ലിബറലിസത്തിന്റെ ദുര്യോഗം."
മതം മനുഷ്യനിര്‍മ്മിതമാണ് അതിലെ ധാര്‍മ്മികമൂല്യങ്ങളും മനുഷ്യസൃഷ്ടിയാണെന്നാണ് ലത്തീഫെ ഇവരുടെ വാദം. ഇതിലെന്തെങ്കിലും മൂല്യങ്ങള്‍ മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിന് വിഘാതമാവുമ്പോള്‍ അവ മാറ്റിപുതിയത് മനുഷ്യന് തന്നെ നിര്‍മ്മിക്കട്ടെ എന്നതാണ് ശരിയായ സമീപനം. ഈ മൂല്യങ്ങള്‍ മാറ്റങ്ങള്‍ക്ക് വിധേയമാവണം എന്നു ചുരുക്കം. മതമൂല്യങ്ങള്‍ ദൈവദത്തമാണ് ലോകാന്ത്യം വരെ ഇവനിലനില്ക്കണം എന്ന മതവാദികളുടെ കടുംപിടുത്തത്തെയാണ് ലിബറലിസ്റ്റുകള്‍ എതിര്‍ക്കുന്നത്. മതമൂല്യങ്ങള്‍ അസ്വീകാര്യമായി എന്ന താങ്കളുടെ വാദം ശരിയല്ല.
@CKLatheef,
എന്റെ അറിവ് ശരിയാണെങ്കില്‍ ഭൂമിയെ പോലെ തെന്നെ വേറെയും ഗ്രഹങ്ങളില്‍ ജീവനുണ്ടാകാനുള്ള സാധ്യതയുണ്ട് എന്നാണു ഖുര്‍ആന്‍ പറയുന്നത്.
وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَمَا بَثَّ فِيهِمَا مِن دَابَّةٍ ۚ وَهُوَ عَلَىٰ جَمْعِهِمْ إِذَا يَشَاءُ قَدِيرٌ
ഈ വാന-ഭുവനങ്ങളുടെ സൃഷ്ടിയും അവ രണ്ടിലും പരത്തിയിട്ടുള്ള ജീവജാലങ്ങളും അവന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാകുന്നു. ഇച്ഛിക്കുമ്പോള്‍ അവയെ ഒരുമിച്ചുകൂട്ടാന്‍ കഴിവുള്ളവനാണവന്‍.(42:29)
@മനു
മനുവിന്റെ ചോദ്യങ്ങള്‍ സങ്കല്പലോകത്തെ സന്ദേഹങ്ങള്‍ മാത്രമായി കാണാനേ കഴിയൂ.
എന്ത് കൊണ്ട് സൂര്യനിലും ചന്ദ്രനിലുമോന്നും ദൈവം ജീവന് സൃഷ്ടിച്ചില്ല എന്ന സാങ്കല്പിക ചോദ്യത്തിന് ദൈവം അത് (തല്കാലം) ഉദ്ദേശിച്ചിട്ടില്ല എന്ന് മറുപടി പറയാനേ പറ്റൂ.
ഇവിടെ വിവരിക്കപ്പെട്ട ദൃഷ്ട്ടാന്തങ്ങള് ആവട്ടെ
ഗോചരപ്രപഞ്ചത്തിലെ "യാഥാര്‍ത്യങ്ങളിലെ" ആസൂത്രണത്തിന്റെ പ്രഭാവത്തെ കുറിച്ചും.
പ്രപഞ്ചത്തിലെ മനുഷ്യന് അറിയാവുന്ന എണ്ണിയാലൊടുങ്ങാത്ത പദാര്‍ത്ഥനിഷ്ഠമായ
വസ്തുക്കളില്‍ എന്തെങ്കിലും ഒന്ന് എടുത്തു നോക്കുക; പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍ എന്തെങ്കിലും ഒന്നില്‍ കണ്ണോടിക്കുക;
ജീവലോകതെയോ അചേതന ലോകത്തെയോ
ഏതെന്കിലും ഒരു രൂപഘടന പരിശോധിച്ച് നോക്കുക;പുറമേ നിന്നുള്ള വ്യക്തമായ ഒരു ആസൂത്രണത്തിന്റെ പ്രഭാവം ദര്‍ശിക്കാന്‍ കഴിയുമോ ഇല്ലേ?
ഈയൊരു ആസൂത്രണത്തിന്റെ കരവിരുത് തെളിയാത്ത ഒരു ധൂളിയെങ്കിലും ഉദാഹരണമായി യാദൃചികതാവാദികള് ഹാജരാക്കുമ്പോഴേ അവരുടെ വാദഗതികള്‍ നിലനില്ക്കുകയുള്ളൂ.
ഏതെന്കിലും ഒരു ജീവജാലത്തിനു
പ്രകൃതിയിലെ ചേതനമോ അചേതനമോ ആയ
മറ്റു വസ്തുക്കളുമായി യാതൊരു ബന്ധവും
പുലര്‍ത്താതെ നിലനില്പ്പുന്ടെങ്കിലും ആ വാദം
അംഗീകരിച്ചു കൊടുക്കാം.
ഒക്സിജെനും ശ്വസനവും തമ്മിലുള്ള ബന്ധം വെറുതെ ഒന്ന് ആലോചിച്ചു നോക്കൂ .ഭൂമിയിലെ ആദ്യത്തെ ജീവിവര്‍ഗത്തിന് ജീവന് നിലനിര്‍ത്താന്‍ ഒട്ടനവധി വാതകങ്ങള്‍ ഉണ്ടായിട്ടും ഓക്സിജന്‍ ആവശ്യമാണെന്ന് എങ്ങനെ മനസ്സിലായി.?
അതോ ജീവിവര്‍ഗത്തിന്
താനാണ് പ്രാണവായു ആയി മാറേണ്ടത് എന്ന് ഓക്സിജന്‍ സ്വയം തീരുമാനിച്ചതോ?
ജീവിവര്‍ഗവും ഓക്സിജനും തമ്മിലുള്ള ജൈവികബന്ധം ഒരു മൂന്നാം കക്ഷിയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാക്കുന്നില്ലേ
മനൂ? അതെങ്ങനെയാണ് യുക്തിക്ക് പുറത്താവുന്നത് ?
പ്രിയ രാജന്,
മിതവും പക്വവുമായ അഭിപ്രായ പ്രകടനത്തോടെ ഈ ചര്‍ചയില്‍ തുടരുന്ന താങ്കള്‍ ബൂലോകയുക്തിവാദികളില് ഒറ്റയാനായി അനുഭവപ്പെടുന്നു. നന്ദി. വളരെയധികം നന്ദി.
പ്രിയ ഫാസില്‍
ഭൂമിയപ്പോലെ, ജീവികള്‍ക്ക് വാസയോഗ്യമായ കോടാനുകോടി ഗ്രഹങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ട്. അവയിലൊക്കെ മനുഷ്യനെപ്പോലെയോ മനുഷ്യനേക്കാളെറെയോ പുരോഗമിച്ച ജീവികളുമുണ്ടാകാം എന്ന നിഗമനത്തെ നിഷേധിക്കേണ്ട ഒരാവശ്യം ഒരു ഖുര്‍ആന്‍ വിശ്വാസിക്ക് ഉണ്ടാവേണ്ടതില്ല എന്ന് കരുതുന്നവനാണ് ഞാനും.
യുക്തിപൂര്‍ണമായ താങ്കളുടെ ഇടപെടലുകള്‍ക്ക് നന്ദി.
@Fazil
സൂക്തം 42:29 ല്‍ താങ്കള്‍ സൂചിപ്പിച്ച പ്രകാരം അന്യഗ്രഹജീവിസാന്നിദ്ധ്യത്തിന് ശക്തമായ സൂചന നല്കുന്നു. ഖുര്‍ആന്റെ പ്രയോഗമനുസരിച്ച് 'സമാവാത്തിവല്അര്ള്' എന്നതിന് അര്‍ഥം ഭൂമിയും ഉപരിലോകങ്ങളും എന്നാണ് വാക്കര്‍ഥം പ്രപഞ്ചം എന്നതിന് ഖുര്‍ആന്‍ ഉപയോഗിക്കുന്ന പ്രയോഗമാണ് അത്. നാം വസിക്കുന്ന ഭൂമിയും അതിന് ഉപരിയായി നില്ക്കുന്ന മുഴുവനും ഉള്‍പ്പെടുന്നതാണ് ആ പ്രയോഗം. അതിന് പുറമെ ശ്രഷ്ടാവായ ദൈവം മാത്രമേയുള്ളൂ. വാനം (ആകാശം) എന്നതിന് സമാഅ് എന്ന ഏകവചനം മാത്രമേ ഉപയോഗിക്കാറുള്ളൂ. ആ നിലക്ക് ഭൂമിയെക്കൂടാതെ ജീവജാലങ്ങളുള്ള വേറെയും ഗ്രഹങ്ങളുണ്ട് എന്ന സൂചനയാണ് അതുള്‍കൊള്ളുന്നത് എന്ന നിരീക്ഷണം ശരിയാണ്.
@V.B.Rajan
താങ്കളുമായി സംവദിക്കുന്നതിന് താങ്കളുടെ/നാസ്തികരുടെ പക്ഷത്ത് നിന്ന് കൂടുതല്‍ വ്യക്തത ആവശ്യമാണ്. നേരത്തെ സൂചിപ്പിച്ച പോലെ ഞാനീ ബ്ലോഗില്‍ ഉന്നമാക്കുന്നത് കേവലം സംഭവങ്ങളെയോ ഇവിടെയുള്ള ഏതെങ്കിലും വ്യക്തികളെയോ അല്ല. മതസംസ്കാരവും നിര്മതസംസ്കാരവും തമ്മിലാണ് ഇവിടെ ചര്‍ച ഉദ്ദേശിക്കുന്നത്. താങ്കള്‍ക്ക് നിര്‍മത-നാസ്തിക സംസ്കാരത്തിന്റെ പക്ഷത്ത് നിന്ന് സംസാരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് താങ്കളുടെ നന്മയെയാണ് സൂചിപ്പിക്കുന്നത്.
എനിക്കറിയേണ്ടത്:
1. ഏതേത് ധാര്‍മിക മൂല്യങ്ങളാണ് മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിന് വിഘാതമായത്?.
2.ഏതേത് മതമൂല്യങ്ങളാണ് കാലാന്തരത്തില്‍ അപ്രസക്തമായി മാറിയത്.
3.മതങ്ങള്‍ അംഗീകരിക്കാത്ത ഏതെങ്കിലും മൂല്യങ്ങള്‍ അധികമായി നാസ്തികര്‍ അംഗീകരിക്കുന്നുണ്ടോ?.
4.മതങ്ങള്‍ അംഗീകരിക്കുന്ന ഏതെല്ലാം മൂല്യങ്ങളെയാണ് നാസ്തികര്‍ സ്വീകരിക്കുന്നത്?.
എന്താണ് മതധാര്‍മിക മൂല്യങ്ങളെന്നും എന്താണ് സദാചാരമെന്നും ഞാന്‍ നേരത്തെ വിശദമാക്കിയിട്ടുണ്ട് അത് ഇവിടെ നിന്ന് വായിക്കുക.
@മുത്ത്/muthu
താങ്കളുടെ ബുദ്ധിപരമായ അഭിപ്രായ പ്രകടനത്തിനും ഇടപെടുലുകള്‍ക്ക് നന്ദി.
ലത്തീഫ് ,
ലത്തിഫ് പറഞ്ഞ പ്രവന്ച്ച സൃഷ്ടിയിലെ ആസുത്രണത്തെ തന്നെ ആണ് ഞാന്‍ ചോദ്യം ചെയ്യുനത് . ആസുത്രനതിനു ലത്തിഫ് കാണിച്ചു തന്ന ഉദാഹരണങ്ങള്‍ ഒന്നും തന്നെ ഒരു വിശ്വാസിയെ സമ്പാദിച്ചു നിലനില്കുനില്ല എന്നാണ് ഞാന്‍ പറഞ്ഞത് . സാഹചര്യം എന്ത് തന്നെ ആയാലും അവിടെ ജീവന് ഉണ്ടാക്കാന്‍ ദൈവത്തിനു കഴിയും . അങ്ങിനെ ഇരിക്കുമ്പോള്‍ സൃഷ്ടിയുടെ കൃത്യതയെ പറ്റി ലത്തിഫ് പറയുന്നത് ദൈവത്തിന്ടെ കഴിവുകളെ ചോദ്യം ചെയ്യല്‍ അല്ലെ
മനുഷ്യന് സൃഷ്ടിയാണോ എന്ന് ഞാന്‍ ചര്‍ച്ച ചെയ്തിട്ടില്ല .
ഫാസില്‍ ,
ഞാന്‍ പറഞ്ഞ കാര്യങ്ങളെ പറ്റി ഫാസില്‍ കുറച്ചു ചിന്തിച്ചു എന്ന് കരുതുന്നു . ഭുമിയില്‍ ജീവന് ഉണ്ടായത് തിര്‍ച്ചയായും ജാക്പോട്ട് തന്നെ ആണ് . ഫഴില് ച്ടികുന്ന ചോദ്യത്തിന് ഞാന്‍ ഒരു ഉദാഹരണം പറയാം
എനിക്ക് പനി വന്നു , കാരണം പനി വരാന്‍ ഉള്ള സാഹചര്യം എനിക്ക് ചുറ്റും ഉണ്ടായിരുന്നു . ഫാസില്‍ ചോദിക്കുന്നു മനുവിന് ചുറ്റും ഉള്ള സാഹചര്യം കൊണ്ട് മനുവിന് പനി വരാം എങ്കില്‍ എന്ത് കൊണ്ട് എനിക്ക് ചുറ്റും ഉള്ള സാഹചര്യം കൊണ്ട് ആ സാഹചര്യത്തിന് അനുസരിച്ചുള്ള പനി ഉണ്ടാകുനില്ല .
അല്പം ആലോചിച്ചാല്‍ ഫാസിലിനു തന്നെ ഉത്തരം ലഭിക്കും . ചിലപ്പോള്‍ ഫാസിലിനു ചുറ്റും ഉള്ള സാഹചര്യം കൊണ്ട് പനി ഉണ്ടായില്ല എന്നുവരം .അല്ലെങ്കില്‍ മറ്റു എന്തെങ്കിലും രോഗം ഉണ്ടായെന്നും വരാം .
ഇവിടെ നിയമ വിരുദ്ധം ആകും എന്ന് പറയുന്നത് ഞാന്‍ അല്ല ഫാസില്‍ വിശ്വാസികള്‍ ആണ് . പ്രകൃതി (മത്രി , മനുഷ്യന് ,മറ്റെല്ലാ ജീവജാലങ്ങളും ) തിരഞ്ഞെടുപ്പ് നടത്തുന്നു എന്ന് തന്നെ ആണ് ഞാന്‍ പറയുന്നത് .
മുത്ത് ,
ലത്തിഫ് പറഞ്ഞത് തന്നെ ആണ് മുത്ത് പറയുന്നതും . ആസുത്രണത്തെ പറ്റി . നാം ഇന്ന് നോക്കി കാണുന്ന ആസുത്രണ വൈഭവം ദൈവത്തെ സബടിചിടത്തോളം ഇല്ലാത്ത ഒരു കാര്യം അല്ലെ എന്നാണ് കാരണം സുര്യനില് ജീവിക്കുന്ന മനുഷ്യന് ഉണ്ടാവട്ടെ എന്ന് ദൈവം കരുതിയാല്‍ അങ്ങിനെ ഉള്ള മനുഷ്യന് ഉണ്ടാവും . അപ്പോള്‍ പിന്നെ മനുഷ്യന് ഭുമിയില്‍ ജീവിക്കാന്‍ ആവശ്യമായ ആസൂത്രണം ദൈവം നടത്തി അത് (ആ ആസുത്രണം , യുക്തി വാദികള്‍ പറയുന്നത് പോലെ ) )ഇല്ലയിരുനെങ്കില്‍ ഭുമിയില്‍ മനുഷ്യന് ജീവിക്കാന്‍ പറ്റില്ലായിരുന്നു എന്ന് വിശ്വാസി പറയുന്നതിനെ പൊരുള്‍ മുത്ത് പറഞ്ഞു തരാമോ ?
@മനു
താങ്കളോട് അധികം സംസാരിക്കുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഞാന്‍ അവസാനം നല്കിയ ലിങ്ക് പരിശോധിക്കൂ. ഇതുപോലെ സംസാരിച്ച ഒരു സുഹൃത്ത് ഇപ്പോള്‍ നോക്കുമ്പോള്‍ കമന്റുകളെല്ലാം ഡീലീറ്റ് ചെയ്തതായി കാണുന്നു. അതുകൊണ്ട് താങ്കള്‍ പറയുന്നതിനെക്കുറിച്ച് താങ്കള്‍ തന്നെ ചിന്തിക്കുന്നത് നന്നായിരിക്കും.
ഒരുകാര്യത്തില്‍ മാത്രം താങ്കള്‍ വ്യക്തത വരുത്തുക. മനുഷ്യനിര്‍മിതമായ വസ്തുകളില്മാത്രമേ ആസൂത്രണമുള്ളൂ. പ്രപഞ്ചത്തില്‍ സൃഷ്ടിക്കപ്പെട്ടതായി കാണുന്ന യാതൊരു വസ്തുവിലും ആസൂത്രമില്ല. അത് വെറും തോന്നലാണ് എന്ന യുക്തിവാദിയായ സുശീലിന്റെ അഭിപ്രായത്തോട് താങ്കള്‍ യോജിക്കുന്നുണ്ടോ. ഉണ്ടെങ്കില്‍ താങ്കള്‍ അദ്ദേഹത്തിന്റെ പക്ഷത്താണ് എന്ന് ഞങ്ങള്‍ മനസ്സിലാക്കിക്കൊള്ളാം. ആ വിഷയത്തില്‍ തല്കാലം ഇവിടെ ചര്‍ച ഉദ്ദേശിക്കപ്പെട്ടിട്ടില്ല. അത് മറ്റൊരു വിഷയമാണ്. ഞാനാ സംഭവം സൂചിപ്പിച്ചത് യുക്തിവാദികളുടെ ചിന്തകളെ എങ്ങനെയാണ് നാസ്തികതയുടെ പ്രേതം പിടികൂടുന്നത് എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ്. തല്കാലം യുക്തിവാദികള്ക്കത് മനസ്സിലാവില്ലെങ്കിലും.
['ഡിസംബർ 13 ന് പ്രസിദ്ധീകരിച്ച പൊസ്റ്റിൽ ഞാൻ ഉന്നയിച്ചിരുന്ന പ്രധാന വാദഗതികൾ താഴെപറയുന്നവയായിരുന്നു.
1. ആസൂത്രണവും സൃഷ്ടിയും ഒന്നല്ല. ഈ പ്രപഞ്ചത്തിൽ പുതുതായൊന്നും സൃഷ്ടിക്കപ്പെടുന്നില്ല. നിലവിലുള്ളവ പുന:സംവിധാനം ചെയ്യപ്പെടുന്നേയുള്ളു. മനുഷ്യനിർമ്മിതമായവയിൽ മാത്രമേ ആസൂത്രണം കാണുന്നുള്ളു. അല്ലാതെ പ്രകൃതിയിൽ ‘കാണുന്ന’ ആസൂത്രണങ്ങൾ കാണുന്നവന്റെ തോന്നൽ മാത്രമാണ്. തോന്നൽ ഒന്നിന്റെയും തെളിവല്ല.']
ഇതാണ് സുശീല്‍ കുമാര്‍ ആസൂത്രണത്തേയും സൃഷ്ടിയെയും കുറിച്ച് പറഞ്ഞത്.
സുശീലിന്റെ മേല്‍ വാദത്തിന് എന്റെ പ്രതികരണം ഇവിടെ നല്കുന്നു.
'ആസൂത്രണവും സൃഷ്ടിയും ഒന്നല്ല.'
പ്രതികരണം: അതെ. സൃഷ്ടിപ്പിന്റെ മുന്നോടിയാണ് ആസൂത്രണം. രണ്ടും ഒന്നല്ലെങ്കിലും സൃഷ്ടിപ്പ് ആസൂത്രണത്തോടെയായിരിക്കുക എന്നതാണ് സ്വാഭാവികം. അതിനാല്‍ ഒന്നല്ലെങ്കിലും പരസ്പരപൂരകമാണ്.
'ഈ പ്രപഞ്ചത്തിൽ പുതുതായൊന്നും സൃഷ്ടിക്കപ്പെടുന്നില്ല. നിലവിലുള്ളവ പുന:സംവിധാനം ചെയ്യപ്പെടുന്നേയുള്ളു.'
പ്രതികരണം: എന്ന് കൃത്യമായി പറയണമെങ്കില്‍ ഇതുവരെ സൃഷ്ടിക്കപ്പെട്ടവയെ മുഴുവന്‍ അറിയുന്ന ഒരാള്‍ക്ക് മാത്രമേ കഴിയൂ. നാം പുതുതായി ഓരോന്ന് കണ്ടുകൊണ്ടിരിക്കുന്നു. അവ പുതുതായി സൃഷ്ടിക്കപ്പെട്ടതാണോ നേരത്തെ സൃഷ്ടിക്കപ്പെട്ടതോ എന്ന് പറയാന്‍ യാതൊരു നിര്‍വാഹവും മനുഷ്യനില്ല.
'മനുഷ്യനിർമ്മിതമായവയിൽ മാത്രമേ ആസൂത്രണം കാണുന്നുള്ളു.'
പ്രതികരണം: മനുഷ്യന് ഒന്നും നിര്‍മിക്കുന്നില്ല രൂപമാറ്റം വരുത്തുന്നേയുള്ളൂ. മേല്‍ പറഞ്ഞ പുനസംവിധാനം വരുത്താനെ മനുഷ്യന് കഴിഞ്ഞിട്ടുള്ളൂ. ഒരു അണുവിനെ പോലും സൃഷ്ടിക്കാന്‍ അവന് സാധിച്ചിട്ടില്ല. മനുഷ്യന് രൂപമാറ്റം വരുത്തി ഉണ്ടാക്കിയവയില്‍ മാത്രമേ ആസൂത്രണമുള്ളൂ. ഉദാഹരണം നിങ്ങളുടെ മുന്നിലിരിക്കുന്ന കമ്പ്യൂട്ടറോ നിങ്ങള്‍ യാത്രചെയ്ത കാറോ ആകാം. തീര്‍ചയായും അതില്‍ മനുഷ്യസാധ്യമായ ആസൂത്രണം വരുത്തിയിട്ടുണ്ട്. പുതിയ മോഡലിറക്കുന്നത് ആദ്യത്തെതിനേക്കാള്‍ കൂടുതല്‍ ആസൂത്രണം പിന്നീട് നടക്കുന്നത് കൊണ്ടുതന്നെ. എന്നാല്‍ ഈ ആസൂത്രണം നടത്താന്‍ കഴിയുന്ന മനുഷ്യന് സഹസ്രാബ്ദങ്ങളായി ഒരേ ശരീരഘടനയോടെ സൃഷ്ടിക്കപ്പെട്ടതാണ്. ഇവയില്‍ ആസൂത്രണമില്ല, അത് കേവലം തോന്നലാണ് എന്ന് പറയുമ്പോള്‍, ഒരു വിശ്വാസിയുടെ ചിന്തയാണോ സ്വതന്ത്രം അതല്ല യുക്തിവാദിയുടേതോ എന്ന് ചോദിക്കാന്‍ തോന്നുന്നില്ലേ. അതിനുത്തരം വിശ്വാസി എന്ന് ലഭിക്കുന്നുമില്ലേ.
'അല്ലാതെ പ്രകൃതിയിൽ ‘കാണുന്ന’ ആസൂത്രണങ്ങൾ കാണുന്നവന്റെ തോന്നൽ മാത്രമാണ്.'
പ്രതികരണം: ആണോ?!!! ഒരു സാമാന്യബുദ്ധിക്ക് ഇപ്രകാരം പറയാന്‍ കഴിയുമോ?. (ഈ ചോദ്യത്തെ നേരിടാന്‍ സാമാന്യബുദ്ധിയല്ല വേണ്ടത് സൈന്റിഫിക്ക് യുക്തിയാണ് എന്ന മറ്റൊരു അസംബന്ധം ബ്രൈറ്റ് പറഞ്ഞുവെച്ചിട്ടുണ്ട എന്നത് മറക്കുന്നില്ല.)
'തോന്നൽ ഒന്നിന്റെയും തെളിവല്ല.'
പ്രതികരണം:സത്യം. പരമസത്യം. എങ്കിലും തോന്നലുകളാണ് തെളിവുകളെ പരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നത്. അതിനാല്‍ മുന്‍ധാരണകളില്‍ അള്ളിപ്പിടിക്കുന്നതിനേക്കാള് ചില പുതിയ തോന്നലുകള്‍ക്ക് പ്രസക്തിയുണ്ട്. യുക്തിവാദിക്ക് ഇല്ലാതെ പോയത് ഇതാണ് എന്ന് തോന്നുന്നു.
ലത്തിഫ് ,
ലത്തിഫ് നല്കിയ ലിങ്ക് ഞാന്‍ നോക്കി , അതില്‍ നന്മയും തിന്മയും എന്താണെന്നു പറയുന്നു . അതും ഞാന്‍ പറഞ്ഞ കാര്യങ്ങളും തമ്മില്‍ എന്ത് ബന്തം എന്ന് എനിക്ക് മനസിലായില്ല . വേറെ ഒരാള്‍ കാമ്മണ്ടുകള് ഡിലിറ്റ് ചെയ്തത് കൊണ്ട് ഞാനുമായി ചര്‍ച്ച ചെയ്യുനത്തില്‍ അര്‍ഥം ഇല്ല എന്ന് പറയുന്നതും എനിക്ക് മനസിലായില്ല . ആ വേറെ ഒരാള്‍ അല്ല ഞാന്‍ .
വെക്തമാക്കം : മനുഷ്യനിര്‍മിതമായ വസ്തുകളില്മാത്രമേ ആസൂത്രണമുള്ളൂ. പ്രപഞ്ചത്തില്‍ സൃഷ്ടിക്കപ്പെട്ടതായി കാണുന്ന യാതൊരു വസ്തുവിലും ആസൂത്രമില്ല ...ഇത് ശരി ആണ് . മുകളില്‍ ഞാന്‍ പറഞ്ഞ കാര്യം എന്തെന്നാല്‍ ഒരു വിശ്വാസി അസുത്രണത്തെ പറ്റി പറഞ്ഞാല്‍ അത് ദൈവ നിഷേദം ആകും എന്നാണ് . ഞാന്‍ ആദ്യ പോസ്റ്റിലും പറഞ്ഞ ഈ കാര്യത്തിന് ലത്തിഫ് ഇതുവരെ മറുപടി പറഞ്ഞില്ല .
സുശീലിന്റെ അഭിപ്രായം എന്താണ് എന്ന് എനിക്ക് കൃത്യമായി അറയില്ല . (അവസാന പോസ്റ്റിലെ സുഷില്‍ പറഞ്ഞ വാദങ്ങള്‍ ഞാന്‍ ശരി വയ്കുന്നു. അതിനെ കുറിച്ച് ചര്‍ച്ച ആവശ്യം ഉണ്ടെന്നു തോന്നില്ല ) . ആ വിഷയം ചര്‍ച്ച ചെയ്യേണം എന്ന് എനിക്ക് ആഗ്രഹവും ഇല്ല . എന്റെ ചോദ്യം തികച്ചും ലതിഫിണ്ടേ പോസ്റ്റിനെ അടിസ്ഥാന പെടുത്തി ആണ് .
ലത്തിഫ് ,
ലത്തിഫ് തന്നെ ഈ വിഷയത്തില്‍ ചര്‍ച്ച ആവശ്യ മില്ല എന്ന് പറഞ്ഞു . അത് കൊണ്ട് തന്നെ ഞാന്‍ എയുതുന്ന മറുപടി വേണമെങ്കില്‍ നിങ്ങള്‍ക്ക് ഡിലിറ്റ് ചെയ്യാം .
1 . പ്രതികരണം: അതെ. സൃഷ്ടിപ്പിന്റെ മുന്നോടിയാണ് ആസൂത്രണം. രണ്ടും ഒന്നല്ലെങ്കിലും സൃഷ്ടിപ്പ് ആസൂത്രണത്തോടെയായിരിക്കുക എന്നതാണ് സ്വാഭാവികം. അതിനാല്‍ ഒന്നല്ലെങ്കിലും പരസ്പരപൂരകമാണ്.
ചോദ്യം : ദൈവം ആസൂത്രണം നടത്തി എന്നാണ് ലത്തിഫ് പറയുന്നത് . യദാര്‍ത്ഥത്തില്‍ ദൈവത്തിനു ആസുത്രണം എന്നാ കാര്യത്തിന്റെ ആവശ്യം ഉണ്ടോ ? ദൈവം എന്ത് തന്നെ തിരുമാനിച്ചാലും അത് നടക്കും എന്ന നിലയ്ക്ക് അസുത്രനതിണ്ടേ അവിശ്യകത എന്താണ് .ഭുമിയും സുര്യനും എത്ര അകലത്തില്‍ തന്നെ ഇരുനാലും അവിടെ ജീവന് ഉണ്ടാകില്ലേ ?അസുത്രനമേ വേണ്ട എന്ന് വരുന്ന അവസ്ഥയില്‍ അസുത്രനതിനു തെളിവുനല്കുന്നത് ദൈവ നിഷേദം അല്ലെ ?
2 .പ്രതികരണം: എന്ന് കൃത്യമായി പറയണമെങ്കില്‍ ഇതുവരെ സൃഷ്ടിക്കപ്പെട്ടവയെ മുഴുവന്‍ അറിയുന്ന ഒരാള്‍ക്ക് മാത്രമേ കഴിയൂ. നാം പുതുതായി ഓരോന്ന് കണ്ടുകൊണ്ടിരിക്കുന്നു. അവ പുതുതായി സൃഷ്ടിക്കപ്പെട്ടതാണോ നേരത്തെ സൃഷ്ടിക്കപ്പെട്ടതോ എന്ന് പറയാന്‍ യാതൊരു നിര്‍വാഹവും മനുഷ്യനില്ല.
അഭിപ്രായം : ഇതേ അഭിപ്രായം ആണ് എനിക്കും .ഇത് വരെ ഉള്ള അറിവ് വച്ച് ഒന്നും താനെ ഉണ്ടാകുന്നു എന്ന് മനുഷ്യന് കണ്ടെത്തിയില്ല . എന്ന് വച്ച് ഇനി അങ്ങിനെ കണ്ടെത്താന്‍ കഴിയില്ല എന്ന് പറയാന്‍ കഴിയില്ല . അത് കൊണ്ട് തന്നെ അത്തരം ഒരു സൃഷ്ടാവ് ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് പറയാന്‍ കഴിയില്ല . (ലതിഫും യുക്തി വാദി ആയോ ?).
3 . പ്രതികരണം .
അഭിപ്രായം : ലത്തിഫ് പറഞ്ഞതാണ് ശരി . സിഷിലിനു ഭാഷ പരമായ തെറ്റുകള്‍ ഈ നിലപാടില്‍ ഉണ്ട് എന്ന് തോനുന്നു .
പ്രിയ മനു,
താങ്കള്‍ക്കല്ല ഞാന്‍ ലിങ്ക് നല്‍കിയത് എന്ന് മാത്രം ഉണര്‍ത്തട്ടേ. ബാക്കിയുള്ള താങ്കളുടെ വാദം അതുപോലെ അവിടെ കിടക്കുകയും ചെയ്യട്ടേ.
ലിങ്കില്‍ കണ്ട അനുഭവം താങ്കളുടെ അഭിപ്രായങ്ങള്‍ക്ക് അല്പം സൂക്ഷമതയോടെ പ്രതികരിക്കുന്നതാണ് ബുദ്ധി എന്ന് എനിക്ക് മനസ്സിലാക്കി തന്നു അത്രമാത്രം. താങ്കളെ കൊച്ചാക്കാന്‍ ശ്രമച്ചതല്ല. ഏതായാലും അദ്ദേഹമല്ല താങ്കള്‍ എന്ന് തന്നെ ഞാന്‍ മനസ്സിലാക്കുന്നു. കാരണം അദ്ദേഹത്തിന് ഇസ്ലാമിനെക്കുറിച്ച തെറ്റിദ്ധാരണയാണ് കാര്യങ്ങള്‍ യഥാവിധി ഗ്രഹിക്കാന്‍ തടസ്സമായതെങ്കില്‍ താങ്കളുടെ പ്രശ്നം അതുമാത്രമാണ് എന്ന് തോന്നുന്നില്ല.
ഒന്നുകില്‍ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളോട് കാരണ സഹിതം വിയോജിപ്പ് രേഖപ്പെടുത്തുക. അതല്ല അന്വേഷണമാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ വാക്കുകള്‍ ചുരുക്കി അത് നല്‍കുക.
@മനു
താങ്കളുടെ ചോദ്യങ്ങള്‍ക്ക് ഫാസിലോ മുത്തോ മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നു. ഫാസില്‍ മനസ്സിലാക്കാനാവശ്യമായ വിധം നേരത്തെ പറഞ്ഞിരുന്നു.
പ്രപഞ്ച സൃഷ്ടിപ്പില്‍ ഒരാസൂത്രണവുമില്ല എന്ന് മനു പ്രഖ്യാപിച്ചു. ശേഷം, ദൈവസൃഷ്ടിപ്പില്‍ ആസൂത്രണമുണ്ടെന്ന് പറഞ്ഞാല്‍ ദൈവനിഷേധമാവില്ലേ എന്നതാണ് അവശേഷിക്കുന്ന ചോദ്യം.
ഭൂമിയില്‍ ജീവിക്കാനാവശ്യമായ വിധം മനുഷ്യനെ ആസൂത്രണം ചെയ്തുവെന്നോ മനുഷ്യന് ജീവിക്കാനുതകുന്നവിധം ഭൂമിയെ ആസൂത്രണം ചെയ്തുവെന്നോ ആണ് ഒരു വിശ്വാസി ചിന്തിക്കുന്നത്. രണ്ടായാലും പ്രശ്നമില്ല. എന്നാല്‍ ഇവിടെ ഒരു ആസൂത്രണമുണ്ട് എന്ന സംഗതി തന്നെ നിഷേധിക്കുന്ന താങ്കളോട് എന്ത് മറുപടി പറയാനാണ്. എങ്ങനെ മറുപടി പറയാനാണ്.
['ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ആർക്കാണോ അവനത്രെ അത് (ഖുര്‍ആന്‍ )
അവതരിപ്പിച്ചവൻ. അവൻ സന്താനത്തെ സ്വീകരിച്ചിട്ടില്ല. ആധിപത്യത്തിൽ അവന്ന് യാതൊരു പങ്കാളിയും ഉണ്ടായിട്ടുമില്ല. ഓരോ വസ്തുവെയും അവൻ സൃഷ്ടിക്കുകയും അതിനെ അവൻ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.' (ഖുർആൻ 25:2) ]
@ ലത്തിഫ് ,
ആദ്യമേ പറയട്ടെ നിഷേടികുന്ന ആളുടെ അടുത്ത് മാത്രമേ മറുപടി പറയേണ്ടതുള്ളു . ആസുത്രനങ്ങള്ക്ക് ലത്തിഫ് ആദ്യ പോസ്റ്റില്‍ കുറെ ഉദഹരണം തന്നിരുന്നു അത് കണ്ടു കൊണ്ടാണ് ഞാന്‍ സംശയം ചോദിച്ചത് ? എന്റെ ചോദ്യം ലത്തിഫിന് മനസിലായില്ലെങ്കില്‍ അത് എന്റെ കുഴപ്പം ആണ് . അത് കൊണ്ട് തന്നെ ചോദ്യം ഒന്നുകൂടെ വിശദികരിക്കാം .
"സൂര്യനിൽ നിന്ന് ഭൂമിയിലേക്കുള്ള ദൂരം: സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് 14,95,97,900 കി.മീ വഴിദൂരമുണ്ട്. ഈ ദൂരം കൂടുതലായിരുന്നുവെങ്കിൽ നമ്മുടെ ഗ്രഹം അതീവ തണുപ്പുള്ളതായി മാറുമായിരുന്നു. ജലം ചംക്രമണത്തെ ബാധിച്ച് ഭൂമി ഹിമാവൃതമാവും. ദൂരം കുറവായിരുന്നുവെങ്കിൽ സസ്യലതാദികൾ കരിഞ്ഞുപോവും. ജലചംക്രമണം താറുമാറാവും. " ഇത് ഒരു ഉദാഹരം ആയി എടുക്കാം . ഈ പറയുന്നതില്‍ സുര്യന്റെ ദുരം അല്പം മറിയിരുനെങ്കില് ഉണ്ടാകാവുന്ന പ്രശ്നങ്ങളെ കുറിച്ച് ആണ് . സത്യത്തില്‍ ഇത് അല്പം മാറിയാല്‍ കുഴപ്പം വല്ലതും ഉണ്ടാകുമോ ? ദൈവത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് അങ്ങിനെ പറയാന്‍ കഴിയില്ല . കാരണം ചുടു എത്ര തന്നെ കുറഞ്ഞാലും കൂടിയാലും ഇന്നത്തെ മനുഷ്യന് അവിടെ ജീവിക്കാന്‍ കഴിയേണം എന്ന് ദൈവം പറയേണ്ട താമസമേ ഉള്ളു അത് സദ്യമാകും . ആദവ ഇനി മുതല്‍ മനുഷ്യന് സുര്യനില് ജീവികട്ടെ എന്ന് ദൈവം പറയേണ്ട നിമിഷം മനുഷ്യന് സുര്യനില് ജീവിക്കാന്‍ തുടങ്ങും . അതിനു വേണ്ടി ദൈവത്തിനു യാതൊരു വിട ആസുത്രനവും വേണ്ടി വരില്ല .
ഇവിടെ ആണ് എന്റെ ചോദ്യം ദൈവത്തിന്റെ ആസൂത്രണം എന്നാല്‍ മനുഷ്യറെ തോനാല് മാത്രം അല്ലെ എന്ന് .
പ്രിയ ലത്തീഫ്
മതമൂല്യങ്ങള്‍ നാസ്തികമൂല്യങ്ങള് എന്ന തരംതിരിവു തന്നെ തെറ്റാണ്. മൂല്യങ്ങള്‍ എല്ലാം മനുഷ്യ സൃഷ്ടികളാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞല്ലോ. ഇവ മറ്റെവിടെയോ നിന്നു മനുഷ്യ സമൂഹത്തില്‍ വന്നു എന്ന് എനിക്ക് ബോധ്യം വന്നിട്ടില്ല. കാലം മുന്നോട്ടു പോകുമ്പോള്‍ ഇവയും അതിനൊപ്പം മാറിക്കൊണ്ടിരിക്കണം അല്ലെങ്കില്‍ മനുഷ്യന് ഇവയെ മാറ്റും എന്നാണ് ഞാന്‍ പറഞ്ഞത്. മുഹമ്മദിന്റെ കാലത്ത് മനുഷ്യന് ആയിരക്കണക്കിന് ദൈവങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹം ഒന്നൊഴികെ ബാക്കിയുണ്ടായിരുന്ന എല്ലാ ദൈവങ്ങളെയും നിഷേധിച്ചു. ഇന്ന് ആ ഒരു ദൈവത്തിനും പ്രസക്തിയില്ല. അതുകൊണ്ട് അതിനെയും നിഷേധിക്കുന്ന ജനസമൂഹം വളര്‍ന്നു വരുന്നു. ഇത്തരത്തില്‍ മൂല്യങ്ങളും പരിണാമ വിധേയമാണെന്ന് സമര്‍ത്ഥിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അക്കമിട്ടുള്ള വാദ പ്രതിവാദത്തിന് ഞാനില്ല. തങ്കള്‍ തുടരുക.
പ്രിയ രാജന്
കാടടക്കിയുള്ള ഒരു വെടിക്ക് എനിക്കും താല്പര്യം പോരാ. അപ്പോള്‍ നമ്മള് എന്താ ചെയ്യാ.. തല്കാലം ഇവിടെ നില്ക്കട്ടേ അല്ലേ. ദൈവമനുഗ്രഹിച്ചാല്‍ പിന്നെക്കാണാം
മനു പറയുന്നു.
//ഈ പറയുന്നതില്‍ സുര്യന്റെ ദുരം അല്പം മറിയിരുനെങ്കില് ഉണ്ടാകാവുന്ന പ്രശ്നങ്ങളെ കുറിച്ച് ആണ് . സത്യത്തില്‍ ഇത് അല്പം മാറിയാല്‍ കുഴപ്പം വല്ലതും ഉണ്ടാകുമോ ? ദൈവത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് അങ്ങിനെ പറയാന്‍ കഴിയില്ല . കാരണം ചുടു എത്ര തന്നെ കുറഞ്ഞാലും കൂടിയാലും ഇന്നത്തെ മനുഷ്യന് അവിടെ ജീവിക്കാന്‍ കഴിയേണം എന്ന് ദൈവം പറയേണ്ട താമസമേ ഉള്ളു അത് സദ്യമാകും//
മനൂ.മനു മനപ്പൂര്‍വ്വം മനസ്സിലാവാത്തതായി നടിക്കുകയാണോ?
ഇവിടെ ദൈവത്തിനു അത് കഴിയുമോ ഇല്ലേ എന്നതായിരുന്നില്ല പ്രശ്നം.നമ്മള് അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിന്റെ നിലവിലുള്ള അവസ്ഥ വെച്ച് സൂര്യനോട് ഭൂമി അല്പം അടുക്കുകയോ അകലുകയോ ചെയ്താല്‍ എന്തു സംഭവിക്കും? തീര്‍ച്ചയായും ഭൂമിയിലെ ജീവന്റെ പൊടി പോലും ബാക്കിയുണ്ടാവില്ല.അല്ലെ?
അപ്പോള്‍ പിന്നെ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഇത്ര കൃത്യമായി പാലിക്കപ്പെടുന്നുന്ടെങ്കില് എന്താണ് കാരണം ?
അത് യാദൃശ്ചികമോ ആസൂത്രിതമോ?
ഇത് ഒരു ഉദാഹരണം മാത്രം.
ഇതിനേക്കാള്‍ അത്ഭുതമുളവാക്കുന്ന മറ്റു പ്രതിഭാസങ്ങള്‍ എണ്ണിയാലൊടുങ്ങാത്തത്ര വേറെയും കിടക്കുന്നു.
ഇവയൊക്കെയും ബീഡിപ്പുക കണക്കെ അലക്ഷ്യമായി ഒഴുകിയൊഴുകി എങ്ങനെയൊക്കെയോ
ഇങ്ങനെയായി എന്ന് മനുവിനെ പോലുള്ള യാദൃശ്ചികവാദികള്..
അതല്ല വ്യക്തമായ ആസൂത്രണത്തിന്റെ ഫലമാണ് പ്രപഞ്ചം എന്നത് ഒരു പദാര്‍ഥത്തിന്റെ ഇന്ന് കണ്ടെത്തിയ ഏറ്റവും ഒടുവിലത്തെ സൂക്ഷ്മകണത്തില് നിന്ന് പോലും മനസ്സിലാക്കാം എന്ന് സൃഷ്ടിവാദികളായ ദൈവവിശ്വാസികള്‍.
ഏതാണ് യുക്തിയോടു യോജിക്കുന്ന നിലപാട്?
ഇതിനോടുള്ള മനുവിന്റെ പ്രതികരണമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ലതീഫ് സാഹിബ് ഉദ്ധരിച്ച ഖുര്‍ആന്‍ വചനം
ഒന്നുകൂടി ആവര്‍ത്തിക്കട്ടെ.
['ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ആർക്കാണോ അവനത്രെ അത് (ഖുര്‍ആന്‍ )
അവതരിപ്പിച്ചവൻ. അവൻ സന്താനത്തെ സ്വീകരിച്ചിട്ടില്ല. ആധിപത്യത്തിൽ അവന്ന് യാതൊരു പങ്കാളിയും ഉണ്ടായിട്ടുമില്ല. ഓരോ വസ്തുവെയും അവൻ സൃഷ്ടിക്കുകയും അതിനെ അവൻ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.' (ഖുർആൻ 25:2) ]
പ്രിയ രാജന് ,
താങ്കള്‍ അവസാനമായി നല്കിയ കമന്റിന് ശരിയായ വിധം പ്രതികരിക്കാതെ ചര്‍ച അവസാനിപ്പിക്കുന്നതില്‍ അര്‍ഥമില്ലെന്ന് കരുതുന്നു.
മതമൂല്യങ്ങള്‍ എന്താണെന്ന് എനിക്കറിയാം. അവയുടെ ഉത്ഭവവും. എല്ലാവരും അങ്ങനെ തന്നെ വിശ്വസിക്കണം എന്ന് എനിക്ക് നിര്‍ബന്ധമില്ല. എന്നാല്‍ എന്താണ് നാസ്തിക മൂല്യങ്ങള്‍. അതെങ്ങനെ മതമൂല്യങ്ങളില്‍നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു എന്നറിയാന്‍ താല്പര്യമുണ്ട്. അവ കാലം മുന്നോട്ട് പോകുമ്പോള്‍ മാറിക്കൊണ്ടിരിക്കണം എന്നാണ് താങ്കള്‍ കരുതുന്നത്. എന്താണ് താങ്കള്‍ നാസ്തിക മൂല്യങ്ങളായി കണ്ടത് എന്ന് പറയുമ്പോള്‍ മാത്രമേ ഈ പറഞ്ഞതിലെ അമ്പരപ്പ് മാറുകയുള്ളൂ. ഇങ്ങനെയും ചില മൂല്യങ്ങളുണ്ടോ എന്ന് ഞാന്‍ അത്ഭുതപ്പെടുകയാണ്.
ശരിയാണ്. 360 വ്യാജദൈവങ്ങളെ കഅ്ബയില്വെച്ച് ആരാധന നടന്നുകൊണ്ടിരിക്കെ അവയെ ദൈവമായി സങ്കല്പിക്കുന്നതിലെ വ്യര്‍ഥത വ്യക്തമാക്കിയാണ് പ്രവാചകന് വന്നത്. കുടാതെ കുറേ ദേവീ ദേവന്മാരെയം അവര്‍ ആരാധിച്ചിരുന്നു. എന്നാല്‍ എക്കാലത്തെയും ശുദ്ധമായ മനുഷ്യപ്രകൃതി അംഗീകരിക്കുന്ന ഏകനായ പ്രപഞ്ച സ്രഷ്ടാവ് എന്ന യഥാര്‍ഥ വസ്തുതയെ അവര്‍ പിന്നീട് അംഗീകരിച്ചു.
അന്നും ഒരു ന്യൂനാല്‍ ന്യൂനപക്ഷം ദൈവമെന്ന യാഥാര്‍ഥ്യത്തെ ചോദ്യം ചെയ്തു. 1400 വര്‍ഷം പിന്നിട്ടപ്പോഴും സകല വാര്‍ത്താമാധ്യമങ്ങളെയും വിദ്യാഭ്യാസ സംരംഭങ്ങളെയും പിടിയിലൊതുക്കിയിട്ടും അവര്‍ ന്യൂനപക്ഷമായി തന്നെ നില്ക്കുന്നു. പരിണാമ വിശ്വാസികള്‍ മതവിശ്വാസികളെക്കാള്‍ ബുദ്ധിയോ ചിന്തയോ കൂടിയവരായിരുന്നില്ല ഒരു കാലത്തും. വിശ്വാസികളിലുള്ളത് പോലെ അവരിലുമുണ്ടാകാം എന്ന് മാത്രം.
അതുകൊണ്ട് ഒരു പുതിയ വായന ആവശ്യമാണ്. പുതിയ ചിന്തയും. അതിന് തയ്യാറുള്ളവരെ ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു.
@ മുത്ത് ,
സൃഷ്ടിയുടെ പിന്നില്‍ ഉള്ള അസുത്രണത്തെ പട്ടി തന്നെ ആണ് ലത്തിഫ് പറഞ്ഞത് എന്ന് ഞാന്‍ കരുതുന്നു . ലത്തിഫ് പറഞ്ഞ ഈ വാക്കുകള്‍ ശ്രദ്ധിക്കു .
"പ്രതികരണം: അതെ. സൃഷ്ടിപ്പിന്റെ മുന്നോടിയാണ് ആസൂത്രണം. രണ്ടും ഒന്നല്ലെങ്കിലും സൃഷ്ടിപ്പ് ആസൂത്രണത്തോടെയായിരിക്കുക എന്നതാണ് സ്വാഭാവികം. അതിനാല്‍ ഒന്നല്ലെങ്കിലും പരസ്പരപൂരകമാണ്. " ഇവിടെ പറയുന്നത് സ്രിഷ്ടിപിനു മുന്‍പ് ഉള്ള അസുത്രണത്തെ പറ്റി തന്നെ ആണ് അല്ലാതെ മുത്ത് പറയുന്നത് പോലെ സൃഷ്ടിക്കു ശേഷം ഉള്ള പരിപാലനത്തെ പറ്റി അല്ല എന്ന് വെക്തം .
സുര്യനും ഭുമിയും തമ്മില്‍ എങ്ങിനെ കൃത്യമായി അകലം പാലിക്കുന്നു എന്നത് എഴാം ക്ലാസിലോ മറ്റോ പടികുന്നുണ്ട് . അതൊന്നും ഈ കാലത്ത് ഉത്തരം കിട്ടാത്ത ചോദ്യം അല്ല . പണ്ട് കാലത്ത് മഴ ഒരു ചോദ്യ ചിനം ആയിരുന്നു . അന്ന് വിശ്വാസികള്‍ മഴയെ ചുണ്ടി കാണുച്ചു ഇത് ദൈവം വെള്ളം ഒഴികുന്നത് അല്ലാതെ എന്താണ് എന്ന് ചോദിച്ചു യുക്തി വാദികളെ വെല്ലു വിളിച്ചു . ശാസ്ത്രം അല്പം പുരോഗമിച്ചപ്പോള്‍ മഴ എന്തെന്ന് പിടി കിട്ടി . അപ്പോള്‍ പിടി കിട്ടാത്ത മറ്റു പലതും വന്നു . വിശ്വാസികള്‍ അത് വച്ച് ചോദ്യം ഉണ്ടാക്കി . ചുരുക്കി പറഞ്ഞാല്‍ ശാസ്ത്രം കണ്ടെത്താ കാര്യങ്ങള്‍ എല്ലാം വിശ്വാസികള്‍ക്ക് ദൈവം എന്നാ ശക്തിയുടെ പ്രതികം ആയി .
എന്താണ് യുക്തിയോടു യോഗികുന്നത് എന്ന് മുത്ത് ചോദിച്ചു . സാമാന്യ ഭുധിയില് നോക്കിയാല്‍ വിശ്വസിക്കാന്‍ എളുപ്പം എല്ലാം ആസുത്രിതമായി ഉണ്ടാക്കി എന്നത് ആണ് . എന്നാല്‍ യുക്തി വാദി അത്തരം കാര്യങ്ങളെ തെളിവുകളുടെയും ശാസ്ത്രിയതയുടെയും അടിസ്ഥാനത്തില്‍ വേണം വിലയിരുത്തുവാന്‍ . യുക്തി വാദികളുടെ വാദത്തിനു പുര്നം അല്ലെങ്കിലും ദാരളം ശാസ്ത്രിയ പിന്തുണ ഉണ്ട് . വിസ്വസികളുടെതിനു പ്രവാചക വാക്കുകളുടെ പിന്‍ബലം മാത്രമേ ഉള്ളു . അത് കൊണ്ട് തന്നെ അത് വിശ്വസിക്കാന്‍ പ്രയാസം ആണുതാനും .
ഇനി രണ്ടു ചോദ്യം (മുത്തിനോടു മാത്രം അല്ല )
1 , ദൈവ വിശ്വാസികളുടെ വിശ്വാസ പ്രകാരം ഭുമി സുര്യനോട് അല്പം കൂടെ അടുത്താല്‍ ( മുത്ത് പറയുന്നത് പോലെ , പരിപാലനത്തില്‍ തന്നെ ) ഭുമിയില്‍ ഇന്ന് ജീവിക്കുന്ന മനുഷ്യന് മരണം സംബവികുമോ ?
2 . യുക്തി വാദികള്‍ പറയുന്നത് അല്ല മറിച്ച് വിശ്വാസികള്‍ പറയുന്നത് ആണ് ശരി എങ്കില്‍ എന്ത് കൊണ്ട് പ്രവന്ച്ച സൃഷ്ടിയും , മനുഷ്യ സൃഷ്ടിയും വിശ്വാസികള്‍ക്ക് ശാസ്ത്രിയമായി തെളിയിക്കാന്‍ പറ്റുനില്ല ? യുക്തി വാദിക്കു എങ്ങിനെ എന്നതിനെ കുറിച്ച് വെക്തമായ അറിവുകള്‍ ഇല്ല . അവര്‍ ഉള്ള തെളിവുകള്‍ വച്ച് സാദ്യതകള്‍ പഠിക്കുകയാണ് ചെയ്യുനത് . എന്നാല്‍ വിശ്വാസികള്‍ക്ക് എങ്ങിനെ എന്ന് അറിയാം . ഇനി തെളിവ് കണ്ടെത്തിയാല്‍ മാത്രം മതി . എന്ത് കൊണ്ട് അത് ചെയ്യുനില്ല .
യുക്തിവാദിയുടെ അഭിപ്രായപ്രകാരം ഒരു അണുകണം മനുഷ്യനായി പരിണമിക്കണമെങ്കിൽ കോടാനുകോടാനുകോടാനു പിന്നേം കുറേ കോടാനുകോടി വർഷമെടുക്കും. എന്നാൽ ദൈവത്തിന്റ്റെ ആസൂത്രണമനുസരിച്ച് ഒരു അണുകണം പരിണമിച്ച് മനുഷ്യനായിത്തീരാൻ 9 മാസവും ഒരാഴ്ചയും ധാരാളം. ഈയൊരു വ്യത്യാസം യുക്തിവാദിയും ദൈവവിശ്വാസിയും തമ്മിലുണ്ട്. യുക്തിവാദം ദൈവത്തെ കണ്ടെത്തുമ്പോഴേക്കും കോടാനുകോടി വർഷമെടുത്തേക്കും. അതുവരെ കാത്തിരിക്കാൻ പാവം വിശ്വാസിക്കാവുമോ? :)
@മനു,
ശാസ്ത്രീയമായി ഭൂമിയെപ്പോലെ ചന്ദ്രനിലും സൂര്യനിലും ജീവികള്‍ ഉണ്ടാകേണ്ടതാണ്. എന്നിട്ടും എന്തുകൊണ്ട് ഉണ്ടായില്ല എന്ന് ചോദിച്ചാല്‍, ചന്ദ്രനും സൂര്യനും jackpot അടിച്ചില്ല എന്നതാണ് ഉത്തരം. ഭൂമിക്കടിച്ചത് ഒരു jackpot ആണെന്ന് താങ്കള്‍ അഗീകരിക്കുന്നതോടെ ആ ഭാഗം ഞാന്‍ അവസാനിപ്പിക്കുന്നു. പരിണാമം വളരെ easy ആയി സംഭവിക്കപ്പെട്ടതാണ് എന്ന അഭിപ്രായത്തെ ഗണ്ടിക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം.
ആസൂത്രണം യാദൃശ്ചികമായി ഉണ്ടാകില്ല എന്ന വാദത്തോട് ഞാന്‍ യോജിക്കുന്നില്ല. മറിച്ച് യാദൃശ്ചികമായുള്ള ആസൂത്രണം വളരെ അധികം expensive ആണെന്നാണ് എന്റെ അഭിപ്രായം. ഇവിടെ expense എന്നത് സമയം ആണ്. പ്രപഞ്ചം ഉണ്ടായിട്ട് 14 billion വര്‍ഷങ്ങളും ജീവനുണ്ടായിട്ടു 3.5 billion വര്‍ഷങ്ങളും ആയെന്നു കൂട്ടിയാല്‍ തന്നെ ഇത്രക്കും സങ്കീര്‍ണ്ണമായ പ്രപഞ്ചവും ജീവികളും ഉണ്ടാകാന്‍ ആ കാലയളവ് മതിയാകില്ല എന്ന് മാത്രമല്ല അതൊരു നിസ്സാര കാലയളവാണ് താനും. ഒരു ഉദാഹരണം പറയാം.
ഒരാള്‍ക്ക് ഓണം ബംബര്‍ അടിച്ചു എന്ന് കേട്ടാല്‍ ഞാന്‍ വിശ്വസിക്കും. കാരണം അത് അസാധ്യമോ അസംഭവ്യമോ ആയ ഒരു കാര്യം അല്ല. ഇനി കഴിഞ്ഞ 50 വര്‍ഷങ്ങളായി ഒരാള്‍ക്ക് തന്നെയാണ് ഓണം ബംബര്‍ അടിക്കുന്നത് എന്ന് കേട്ടാല്‍ ഞാന്‍ അത് വിശ്വസിക്കില്ല. കാരണം അത് അസാധ്യം അല്ലെങ്കിലും അസംഭവ്യം ആണ്. എന്നിട്ടും അത് സംഭവിക്കപ്പെട്ടിട്ടുണ്ടെങ്കില് അത് ആസൂത്രിതമാണെന്ന് ഉറപ്പിക്കാം.
പ്രപഞ്ചവും ജീവികളും അസൂത്രിതമാണ് എന്നത് ശാസ്ത്രമാണ് എന്നാണെനിക്കു തോനുന്നത്. അതിനെ probability എന്ന് വിളിക്കാം. യാത്രുശ്ചികമായി ഒരു കാര്യം സംഭവിക്കുമോ ഇല്ലയോ എന്ന് probability വഴി കണ്ടെത്താം. മുകളിലെ ഓണം ബംബെറിന്റെ കാര്യത്തില്‍ സംഭവിച്ചതും അതുതന്നെ (വളരെ കുറഞ്ഞ probability).
തുടരും
പ്രപഞ്ചത്തിന്റെയും ജീവികളുടെയും കാര്യത്തില്‍ probability steady പ്രയാസമാണെങ്കിലും സാധ്യമാണ് എന്ന് തന്നെയാണ് എന്റെ വിശ്വാസം. അതിനെ ക്കുറിച്ച് വിശദമായി ഒരു പോസ്റ്റ് ഹുസൈന് സാഹിബിന്റെ ബ്ലോഗില്‍ ചര്‍ച്ച ചെയ്യാനായി തയ്യാറാക്കുന്നുണ്ട്. അതിന്റെ ഒരു ചെറു രൂപം വേണമെങ്കില്‍ നമുക്കിവിടെ interactive ആയി ചര്‍ച്ച ചെയ്യാം. ആദ്യം യാദൃശ്ചികതയെ പറ്റിയുള്ള ഒരു ചെറിയ Thought Experiment.
ഒരു coin toss ചെയ്യാന്‍ 1 second സമയം വേണം എന്ന് കരുതുക. തുടര്‍ച്ചയായി 60 തവണ വിജയകരമായി coin toss ചെയ്യാന്‍ എത്ര സമയം വേണം?
ഒരുപക്ഷെ താങ്കള്‍ക്കു ഇപ്പോഴേ കാര്യം പിടികിട്ടിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.
മനു സംസാരിക്കുന്നത് ഇവിടെ നല്കപ്പെട്ട പോസ്റ്റിനെ സംബന്ധിച്ചല്ല. കമന്റ് ഡിലീറ്റാണുള്ള പ്രയാസംകൊണ്ടാണ് താങ്കളുടെ കമന്റ് നിലനിര്‍ത്തിയത്. അതവിടെ നിലനിര്‍ത്തിയതുകൊണ്ട് ഫാസില്‍ അതിന് പ്രതികരിച്ചു എന്ന് മാത്രം. പക്ഷെ തുടര്‍ന്ന് താങ്കള്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ ഈ ചര്‍ചയില്‍ തീര്‍ത്തും അപ്രസക്തമാണ്. അതുകൊണ്ട് കാര്യങ്ങള്‍ കുറെകൂടി വ്യക്തമായി അവതരിപ്പിക്കുക. അവസാനം താങ്കള്‍ നല്കിയ കമന്റ് നീക്കം ചെയ്യുന്നു. പ്രസക്തമാണ് എന്ന് താങ്കള്‍ക്ക് തോന്നുന്നെങ്കില്‍ പ്രസ്തുത ചര്‍ച നടക്കുന്ന ബ്ലോഗില്‍ നല്കാമല്ലോ.
ഉപസംഹാരം.
ഇവിടെ പ്രധാന ചര്ചയാകേണ്ടിയിരുന്നത് ലിബറലിസമായിരുന്നു. അതിന് സത്ഫലങ്ങളെന്തെങ്കിലുമുണ്ടെങ്കില് അതായിരുന്നു യുക്തിവാദികളെന്ന് പറയുന്നവര്‍ നല്‍കേണ്ടിയിരുന്നത്. ഒരു പക്ഷെ സത്ഫലങ്ങളെക്കാള് അതിനുള്ളത് ദുഷ്ഫലമാണ് എന്ന ചിന്ത അവരെയും ഭരിച്ചോ എന്നറിയില്ല. അതിനാരും സന്നദ്ധരായിട്ടില്ല.
ജനാധിപത്യരാഷ്ട്രീയ കാഴ്ചപ്പാട് വ്യാപകമായി എന്നതാണ് ഈ ലിബറലിസത്തിന്റെ ആകെയുള്ള ഒരു മേന്മയായി പറയാനാകുന്നത്. ഭൂരിപക്ഷത്തിന്റെ പരമാധികാരം എന്ന് സിദ്ധാന്തത്തിലൂന്നിയ മതേതര(മതവിരുദ്ധ)ജനാധിപത്യത്തിന് വഴിതെളിയിച്ചത് ദേശീയമായും സംഘടിതമായും പ്രവര്‍ത്തനമാരംഭിച്ച ലിബറലിസമാണ്.
ഒരു ജനത അവരുടെ വികാര-വിചാരങ്ങളില്‍ എല്ലാവിധ നിയന്ത്രണങ്ങളില്‍നിന്നും മുക്തമാണ് എന്നതാണ് 'ജനങ്ങളുടെ പരമാധികാര സിദ്ധാന്ത'ത്തിന്റെ പൊരുള്‍. ഭൂരിപക്ഷം വിചാരിക്കുന്ന എന്തും നിയമവിധേയമോ നിയമവിരുദ്ധമോ ആയി പ്രഖ്യാപിക്കാവുന്നതാണ്. ഏതെങ്കിലും മതമോ ധര്‍മമോ അവരെ നിയന്ത്രിക്കുന്നില്ല. അതുകൊണ്ടാണ് നാസ്തികസംസ്കാരം മൂല്യമായി കാണുന്നതെന്തൊക്കെ എന്ന് ഞാന്‍ രാജനോട് ചോദിക്കാന്‍ കാരണം. അദ്ദേഹത്തിനെന്നല്ല ആര്‍ക്കും അതിന് മറുപടി നല്‍കാനാവില്ല. കാരണം ജനങ്ങളിലെ ഭൂരിപക്ഷമാണ് അത് തീരുമാനിക്കുന്നത്.
തങ്ങളെ ആര് ഭരിക്കണം എന്ന കാര്യത്തില്‍ ഈ ഭൂരിപക്ഷാഭിപ്രായം പരിഗണനീയമാണെങ്കിലും നന്മതിന്മയുടെ കാര്യത്തിലും ധര്മാധര്മത്തിന്റെ കാര്യത്തിലും ഭൂരിപക്ഷത്തിന്റെ ഇഛക്ക് തീരുമാനിക്കാവുന്ന അവസ്ഥ ദേഹേച്ഛാടിമത്തത്തിന്റെയും ഭൗതികത്വത്തിന്റെയും പാത വെട്ടിത്തെളിക്കാന്‍ കാരണമായി. അതിന്റെ തിക്തഫലങ്ങള്‍ ലോകം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു.
എന്നാല്‍ മതങ്ങള്‍ സ്ഥായിയായ ചില മൂല്യങ്ങള്‍ മുന്നോട്ട് വെക്കുകയും ഭൂരിപക്ഷ-ന്യൂനപക്ഷ ഭേദമന്യേ അവ പിന്തുടരുന്നതിലാണ് മനുഷ്യനന്മ എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. നിയന്ത്രിതമായ സ്വാനന്ത്ര്യമാണ് മനുഷ്യകുലത്തിന് അനുയോജ്യം എന്ന അത് പ്രഖ്യാപിക്കുകയും ചെയ്യുന്നു. പൗരോഹിത്യം അടിച്ചേല്‍പ്പിക്കുന്ന ആചാരങ്ങളെയല്ല ഞാനിവിടെ മൂല്യങ്ങള്‍ എന്ന് വിശേഷിപ്പിച്ചത് എന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്.
അടുത്ത പോസ്റ്റ്: മെറ്റീരിയലിസം (പദാര്‍ഥവാദം)
@മനു,
ബംബര്‍ അടിക്കുന്നതിലെ ആസൂത്രണവും coin toss ഇലെ ആസൂത്രണവും അതിലൂടെ പ്രകൃതിയിലെ ആസൂത്രണവും ഞാന്‍ വ്യക്തമാക്കിത്തരാം. അതിനു ഏറ്റവും നല്ല ഉദാഹരണം coin toss തന്നെയാണെന്ന്. പക്ഷെ താങ്കള്‍ക്കു ചോദ്യം മനസ്സിലായില്ല എന്ന് തോനുന്നു; വ്യക്തമാക്കാം. 60 seconds കൊണ്ട് താങ്കള്‍ക്കു 60 തവണ തുടര്‍ച്ചയായി toss ചെയ്യാന്‍ സാധിക്കും. പക്ഷെ അത് 60 ഉം വിജയിക്കണമെന്നില്ല. ഒരുതവണ head എന്ന് പ്രവചിച്ചു tail വീണാല്‍ അത് പരാജയമായിരിക്കും. ഉദാഹരണത്തിന് 10 മത്തെ തവണ പരാജയപ്പെട്ടാല്‍ വീണ്ടും ആദ്യം മുതല്‍ തുടങ്ങണം. അങ്ങനെ തുടര്‍ച്ചയായ 60 വിജയങ്ങള്‍ ലഭിക്കാനുള്ള probability എന്ത്? അതിനെടുക്കുന്ന സമയം എത്ര? ഈ കളി പൂര്‍ണ്ണമായും യാദൃശ്ചികതയെ അടിസ്ഥാനമാക്കിയുള്ളതാണ്. യാദൃശ്ചികതയിലൂടെ വിജയിക്കല്‍ (ആസൂത്രണം സംഭവിക്കല്‍) എത്രത്തോളം expensive ആണെന്ന് മനസ്സിലാക്കാന്‍ ഇതൊരു നല്ല exercise ആണ്.
@CKLatheef,
പ്രകൃതിയില്‍ ഇന്ന് കാണുന്ന ആസൂത്രണം ഗണിത ശാസ്ത്രപരമായി സാധ്യമാണോ എന്ന ഒരു പരിശോധനയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. വിഷയം അല്‍പ്പം സങ്കീര്‍ണ്ണമായതിനാല്‍ വിശദീകരിക്കാന്‍ കൂടുതല്‍ മറുപടികളും സമയവും ആവശ്യമായി വരുന്നു. താങ്കള്‍ക്കു എതിര്‍പ്പുകള്‍ ഇല്ല എന്ന വിശ്വാസത്തോടെ തുടരുന്നു.
ഇതിന്റെ ഫലമായി ബുദ്ധി മാനുഷികമായ എല്ലാ നിയന്ത്രണങ്ങളിൽനിന്നും മുക്തമായി മൃഗീയതയുടെ ഉപകരണമായി ഭവിച്ചതാണ് പിന്നീട് നാം ചരിത്രത്തിൽ കണ്ടത്.
ഇതൊന്ന് വിശദീകരിച്ചാൽ നന്നായിരുന്നു ലതീഫ്.
1789 മുതൽ 1799 വരെ നീണ്ട് നിന്ന രാഷ്ട്രീയ-സാമൂഹിക കലാപമായ ഫ്രഞ്ച് വിപ്ലവത്തിന് കാരണമായത് രാജാവിന്റെ പരമാധികാരവും ഉപരിവർഗത്തിന്റെ മാടമ്പിത്തവും കത്തോലിക്കാ പൗരോഹിത്യത്തിന്റെ പ്രത്യേകാവകാശങ്ങളിലും നഷ്ടപ്പെട്ടുപോയ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവ തിരിച്ചുപിടിക്കാനുള്ള ശ്രമമായിരുന്നുവല്ലോ.
നഷ്ടപ്പെട്ടുപോയി എന്നത് എന്തർത്ഥത്തിലാണ് താങ്കൾ പ്രയോഗിച്ചത്? അതിന് മുൻപ് ഏത് കാലത്താണ് ഇപ്പറഞ്ഞ സമത്വവും സ്വാതന്ത്ര്യവുമൊക്കെ താഴെതട്ടിൽ വരെ ഉണ്ടായിരുന്നത്? ഫ്യൂഡൽ/രാജഭരണകാലഘട്ടങ്ങളിൽ അങ്ങിനെയൊന്ന് ഉണ്ടായിരുന്നതായി എന്റെ അറിവിലില്ല.
ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും സാഹചര്യങ്ങൾക്കും സാമൂഹികഘടനയ്ക്കും അനുസൃതമായി പല ചിന്താധാരകളും വരും. വ്യാവസായികവിപ്ലവം കൂടുതൽ പ്രസക്തിയാർജ്ജിച്ച കാലത്ത്, ഫ്യൂഡലിസത്തിന്റെ അവസാനഘട്ടങ്ങളിലാണ് സ്വാതന്ത്ര്യത്തിലധിഷ്ഠിതമായ ചിന്താസരണികൾ കാര്യമായി പ്രകടമായത്. സാധാരണക്കാരൻ (ഒരളവുവരെയെങ്കിലും) പ്രസക്തനായത് ഈ കാലഘട്ടത്തിലാണെന്നത് വലിയൊരു സാമൂഹികമാറ്റം തന്നെയായിരുന്നു. സ്വാഭാവികമായും ലിബറലിസത്തിന് ചിന്താതലത്തിലെങ്കിലും സ്വീകാര്യത ലഭിക്കുകയും ചെയ്തു. അതിനുശേഷം കാലത്തിനനുസരിച്ച് ഈ സങ്കല്പങ്ങളിലൊക്കെ ഏറെ മാറ്റമുണ്ടായിട്ടുണ്ട്. (ഉദാഹരണത്തിന് മാറ്റിനിർത്തപ്പെട്ട ഒട്ടേറെ വിഭാഗങ്ങൾ ഇന്ന് പ്രസക്തമാണ്)
സാമൂഹികമാറ്റങ്ങളെ അതിന്റേതായ രീതിയിൽ കാണണം, ലതീഫ്. ചില അടിസ്ഥാനസങ്കല്പങ്ങളിൽ കാതലായ മാറ്റമുണ്ടായേക്കില്ല, പക്ഷെ കാലത്തിനനുസരിച്ച് അവ നവീകരിക്കപ്പെട്ടുകൊണ്ടേയിരിക്കും.
Latheef,
If you don't intend to post my comment, please let me know through mail (you have my id)
If you missed it out, please publish.
kurachu koodi prathipasksha bahumanam akam.njan paranjathu thankalku manasilayilla ennu parayumpol,matte vyakhhi paranjathu enhanennu poornamayum LATHHEF-ne manasilayo.thankal parayunna vazhiyiloode mathram chinthikanam ennu parayampol thanne charchayude prasakthi nashtamakunnu.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ