ഇസ്ലാം വിമര്‍ശനം ഒരു പുതിയ രൂപത്തില്‍ അവതരിപ്പിച്ച് ശ്രദ്ധേയമാകുകയാണ് അനില്‍കുമാര്‍ . ജബ്ബാര്‍ മാഷടക്കമുള്ള യുക്തിവാദികള്‍ അവതരിപ്പിച്ച പഴകിപുളിച്ച ആരോപണങ്ങള്‍ക്ക് പുറമെ മറ്റുചില ആരോപണങ്ങള്‍ തേടുകയാണ് അദ്ദേഹം. ഒരു പുതിയ കണ്ടുപിടുത്തം അല്ലാഹുവും ഇബ്ലീസും ഒരാളാണെന്നാണ്. തെളിവ് ഖുര്‍ആന്‍ സൂക്തങ്ങള്‍ തന്നെ. ഇങ്ങനെ ഗവേഷണം നടത്തിയാല്‍ ദൈവം മനുഷ്യനാണെന്നും ജിന്നാണെന്നും വാദിക്കാം. മാത്രമല്ല മലക്കുകള്‍ എന്നാല്‍ ഇസ്ലാമിക ദൃഷ്ട്യാ ദൈവങ്ങളാണ് കുറേകൂടി വിശ്വാസ്യമായ രീതിയില്‍ നെടുങ്കല്‍ ലേഖനങ്ങളും തയ്യാറാക്കാം. ബുദ്ധി നമ്മുടെ വിധികര്‍ത്താവാണ്. നാം കേട്ടതും കണ്ടതുമായ കാര്യങ്ങളെ നമ്മുടെ മുന്നറിവുകളും മുന്‍ധാരണകളുമായി കൂട്ടികലര്‍ത്തി അഥവാ ചിന്തിച്ച് നമുക്ക് ലഭിക്കുന്ന ഉല്‍പന്നമാണ് നമ്മുടെ പുതിയ ധാരണകളായി നാം അവതരിപ്പിക്കുന്നത്. ഖുര്‍ആന്‍ 14 നൂറ്റാണ്ടായി കോടിക്കണക്കിന് ആളുകള്‍ പഠിച്ചുവരുന്നു. ലക്ഷക്കണക്കിന്...