2012, ജൂൺ 28, വ്യാഴാഴ്‌ച

അല്ലാഹുവും ഇബ്ലീസും ഒരാളാണോ ?

ഇസ്ലാം വിമര്‍ശനം ഒരു പുതിയ രൂപത്തില്‍ അവതരിപ്പിച്ച് ശ്രദ്ധേയമാകുകയാണ് അനില്‍കുമാര്‍ . ജബ്ബാര്‍ മാഷടക്കമുള്ള യുക്തിവാദികള്‍ അവതരിപ്പിച്ച പഴകിപുളിച്ച ആരോപണങ്ങള്‍ക്ക് പുറമെ മറ്റുചില ആരോപണങ്ങള്‍ തേടുകയാണ് അദ്ദേഹം. ഒരു പുതിയ കണ്ടുപിടുത്തം അല്ലാഹുവും ഇബ്ലീസും ഒരാളാണെന്നാണ്. തെളിവ് ഖുര്‍ആന്‍ സൂക്തങ്ങള്‍ തന്നെ. ഇങ്ങനെ ഗവേഷണം നടത്തിയാല്‍ ദൈവം മനുഷ്യനാണെന്നും ജിന്നാണെന്നും വാദിക്കാം. മാത്രമല്ല മലക്കുകള്‍ എന്നാല്‍ ഇസ്ലാമിക ദൃഷ്ട്യാ ദൈവങ്ങളാണ് കുറേകൂടി വിശ്വാസ്യമായ രീതിയില്‍ നെടുങ്കല്‍ ലേഖനങ്ങളും തയ്യാറാക്കാം.

ബുദ്ധി നമ്മുടെ വിധികര്‍ത്താവാണ്. നാം കേട്ടതും കണ്ടതുമായ കാര്യങ്ങളെ നമ്മുടെ മുന്നറിവുകളും മുന്‍ധാരണകളുമായി കൂട്ടികലര്‍ത്തി അഥവാ ചിന്തിച്ച് നമുക്ക് ലഭിക്കുന്ന ഉല്‍പന്നമാണ് നമ്മുടെ പുതിയ ധാരണകളായി നാം അവതരിപ്പിക്കുന്നത്. ഖുര്‍ആന്‍ 14 നൂറ്റാണ്ടായി കോടിക്കണക്കിന് ആളുകള്‍ പഠിച്ചുവരുന്നു. ലക്ഷക്കണക്കിന് വ്യാഖ്യാനഗ്രന്ഥങ്ങള്‍ പുറത്തിറങ്ങി. അസാമാന്യ പ്രതിഭാശാലികള്‍ അതില്‍ ആഴത്തില്‍ ഗവേഷണം നടത്തി. പക്ഷെ അവര്‍ക്ക് തോന്നിയില്ല ഇബ്ലീസും അല്ലാഹുവും ഒരാളാണെന്ന്. അപ്പോള്‍ എന്തോ ഒരു പന്തികേടുണ്ട്. പറയുന്നത് ആരെങ്കിലുമൊക്കെ വിശ്വസിക്കുന്നെങ്കില്‍ ആകട്ടേ എന്ന ഒഴുക്കന്‍ മട്ടിലുള്ള ഒരു ആരോപണം മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് എന്നാണ് പ്രത്യക്ഷത്തില്‍ ഇത് നല്‍കുന്ന സൂചന.

മറ്റൊന്ന് ഇസ്ലാമിനെക്കുറിച്ച് അടിസ്ഥാനമായി അറിയേണ്ട പലവിവരങ്ങളും കരസ്ഥമാക്കാതെയാണ് ഇസ്ലാമിക വിമര്‍ശനത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഏതായാലും വാദങ്ങളെ തെളിവുകള്‍ സാക്ഷീകരിക്കുന്നുണ്ടോ എന്ന് നോക്കാം.

-----------------------------------------------

Anil Kumar:

ഖുറാന്‍ വെച്ച് തന്നെ മനസ്സിലാക്കാന്‍ പറ്റും അല്ലാഹുവും ഇബിലിസും ഒരാളാണെന്ന്. താഴെ കൊടുക്കുന്നു, തെളിവുകള്‍:

1) പിശാച് നരകത്തിലെക്കാണ് ക്ഷണിക്കുന്നത്. സൂറ. 31:21.

ഫറവോനെയും മറ്റും നരകത്തിലേക്ക് ക്ഷണിക്കുന്ന നേതാക്കന്മാരാക്കിയത് അല്ലാഹുവാണ്. സൂറാ. 28:41.

2) പിശാച് സത്യനിഷേധികളുടെ പ്രവര്‍ത്തനം അവര്‍ക്ക് ഭംഗിയായി തോന്നിപ്പിക്കും. സൂറാ. 29:38, 6:43.

അല്ലാഹു സത്യനിഷേധികളുടെ പ്രവര്‍ത്തനം അവര്‍ക്ക് ഭംഗിയായി തോന്നിപ്പിക്കും. സൂറാ. 27:4.

3) പിശാചു സത്യനിഷേധികളെ നരകത്തിലേക്ക് നയിക്കും. സൂറാ. 22:4.

അള്ളാഹു സത്യനിഷേധികളെ നരകത്തിലേക്ക് നയിക്കും. സൂറാ. 19:86, 4:169.

4) പിശാചു പിന്നിലൂടെ മനുഷ്യരെ വലയം ചെയ്യും. സൂറാ. 7:17.

അല്ലാഹു പിന്നിലൂടെ മനുഷ്യരെ വലയം ചെയ്യും. സൂറാ. 85:20.

5)പിശാചു സത്യനിഷേധികളെ വഞ്ചിക്കും. സൂറാ. 4:120.

അല്ലാഹു സത്യനിഷേധികളെ വഞ്ചിക്കും. സൂറാ. 4:142.

6) നരകം സത്യനിഷേധികളെ വലയം ചെയ്യും. സൂറാ. 29:54.

അള്ളാഹു സത്യനിഷേധികളെ വലയം ചെയ്യും. സൂറാ. 2:19.

7) ദുര്‍മൂര്‍ത്തികളുടെ ദാസര്‍ യുദ്ധം ചെയ്യുന്നവരാണ്. സൂറാ. 4:76.

അല്ലാഹുവിന്‍റെ ദാസര്‍ യുദ്ധം ചെയ്യുന്നവരാണ്. സൂറാ. 4:84.

8) അനേകം ആളുകളെ പിശാചു നശിപ്പിച്ചു. സൂറാ. 36:62.

അനേകം ആളുകളെ അല്ലാഹു നശിപ്പിച്ചു. സൂറാ. 77:16.

9) പിശാച് തന്‍റെ ദാസര്‍ക്കുവേണ്ടി ശത്രുക്കളെ ഭയപ്പെടുത്തും. സൂറാ. 3:175.

അള്ളാഹു തന്‍റെ ദാസര്‍ക്കുവേണ്ടി ശത്രുക്കളെ ഭയപ്പെടുത്തും. സൂറാ.3:151.

10) പിശാച് മറവിയുണ്ടാക്കും. സൂറാ. 6:68.

അള്ളാഹു ഉദ്ദേശിച്ചെങ്കിലെ ഓര്‍മ്മിക്കൂ. സൂറാ. 74:56.

11) പിശാച് കുതന്ത്രം പ്രയോഗിക്കുന്നവനാണ്. സൂറാ. 4:76.

അള്ളാഹു കുതന്ത്രം ഉണ്ടാക്കിക്കുന്നവനാണ്. സൂറാ. 6:123.

തെളിവുകള്‍ ഇത്ര മതിയാകുമെന്ന് ഞാന്‍ കരുതുന്നു. പേര് രണ്ടാണെങ്കിലും പ്രവൃത്തി ഒന്നാണ്, അല്ലാഹുവിന്‍റെയും പിശാചിന്‍റെയും. ഇത് ക്രിസ്ത്യാനികളുടെ പുസ്തകങ്ങളില്‍ നിന്നൊന്നുമല്ല, ഖുറാനില്‍ നിന്നാണ് തെളിവ് തന്നിരിക്കുന്നത്...

----------------------------------------------

1) പിശാച് നരകത്തിലെക്കാണ് ക്ഷണിക്കുന്നത്. സൂറ. 31:21.

ഫറവോനെയും മറ്റും നരകത്തിലേക്ക് ക്ഷണിക്കുന്ന നേതാക്കന്മാരാക്കിയത് അല്ലാഹുവാണ്. സൂറാ. 28:41.

അനില്‍കുമാറിന് ആദ്യം മാറേണ്ട ധാരണ ഇബ്ലീസ് എന്നത് പിശാചിന്റെ മറ്റൊരു പേരോ പര്യായമോ അല്ല. ആദമിന് സൂജൂദ് ചെയ്യാതെ ദൈവിക ശാപത്തിന് വിധേയമായി സ്വര്‍ഗത്തില്‍നിന്ന് നിഷ്കാസിതനായ ഒരു ജിന്ന് മാത്രമാണ് ഇബ്ലീസ്. ഇബ്ലീസ് ഒരു പിശാചാണ് എന്ന് പറയാം. എന്നാല്‍ പിശാച് എന്നാല്‍ എല്ലായിടത്തും ഇബ്ലീസല്ല. ജിന്നുവര്‍ഗത്തിലും മനുഷ്യവര്‍ഗത്തിലും പിശാചുക്കളുണ്ട്. നാം കണ്ടുകൊണ്ടിരിക്കുന്നത് മനുഷ്യനെ വഴിതെറ്റിക്കുന്നത് മനുഷ്യപിശാചുകള്‍ തന്നെയാണ്.  ദൈവിക മാര്‍ഗത്തില്‍നിന്ന് വഴിതെറ്റിക്കുന്ന ആര്‍ക്കും പിശാച് (ശൈത്വാന്‍ ) എന്ന് പറയാം.

അവരോട്, അല്ലാഹു അവതരിപ്പിച്ചതിനെ പിന്‍പറ്റുവിന്‍ എന്നുപദേശിക്കുമ്പോള്‍ പറയുന്നു: `ഇല്ല, ഞങ്ങളുടെ പൂര്‍വ പിതാക്കളെ ഏതു മാര്‍ഗത്തില്‍ കണ്ടുവോ, ആ മാര്‍ഗമേ ഞങ്ങള്‍ പിന്തുടരുകയുള്ളൂ.` ചെകുത്താന്‍ അവരെ ആളിക്കത്തുന്ന അഗ്നിയിലേക്കാണ് വിളിക്കുന്നതെന്നുവന്നാലും അവര്‍ ആ മാര്‍ഗം തന്നെ പിന്തുടരുമെന്നോ? (31:21)



ഫറവോനും അവന്റെ പടയും ഭൂമിയില്‍ അന്യായമായി നിഗളിച്ചു. ഒരിക്കലും നമ്മിലേക്കു മടങ്ങേണ്ടിവരില്ലെന്നായിരുന്നു അവരുടെ വിചാരം. ഒടുവില്‍ ഫറവോനെയും പടയെയും നാം പിടികൂടുകയും സമുദ്രത്തില്‍ ചിതറിക്കളയുകയും ചെയ്തു. ആ ധിക്കാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക. നാം അവരെ, നരകത്തിലേക്ക് വിളിക്കുന്ന സാരഥികളാക്കിയിരിക്കുന്നു.പുനരുത്ഥാനനാളില്‍ അവര്‍ക്ക് എങ്ങുനിന്നും സഹായം കിട്ടുകയില്ല. (28:39-41)
ഈ രണ്ട് സൂക്തം വായിക്കുന്ന ഒരാള്‍ക്ക് തോന്നുമോ അല്ലാഹുവും ഇബ്ലീസും ഒരാളാണെന്ന്. ഇവിടെ ഇബ്ലീസ് എന്ന ഒരു പരാമര്‍ശമേ ഇല്ലെന്നത് പോകട്ടേ. ഇവിടെ പരാമര്‍ശിക്കപ്പെട്ട ചെകുത്താന്‍ മനുഷ്യമനസ്സില്‍ ദുര്‍ബോധനം നടത്തുന്ന ജിന്ന് വര്‍ഗത്തില്‍ പെട്ട പിശാച് തന്നെ എന്ന് വന്നാലും ഈ വാചക ഘടന വായിക്കുന്ന ആള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കേണ്ടതാണ് അതിന്റെ ഉദ്ദേശ്യമെന്തെന്ന്.

അതായത്, അവന്‍ പിന്‍തലമുറക്ക് ഒരു ദൃഷ്ടാന്തമായി സ്ഥാപിക്കപ്പെട്ടു. ധിക്കാരമനുവര്‍ത്തിക്കുകയും സത്യത്തെ കരുതിക്കൂട്ടി നിഷേധിക്കുകയും അന്ത്യനിമിഷംവരെ അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നത് ആരുതന്നെ ആയിരുന്നാലും അവരുടെ നില ഇതായിരിക്കും. സത്യത്തിനെതിരില്‍ മിഥ്യയുടെ വാഹകര്‍ക്ക് പലവിധ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. അവരെല്ലാം ഐഹിക മാര്‍ഗങ്ങള്‍ തെരഞ്ഞെടുത്ത് നരകത്തിലേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു. അവരുടെ പിന്‍ഗാമികളും ആ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് അതേ താവളത്തിലേക്ക് തന്നെ സഞ്ചരിക്കുകയാണ്.  (തഫ്ഹീമുല്‍ ഖുര്‍ആന്‍ )

ഇതാണ് അല്‍പമെങ്കിലും തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ള സൂക്തത്തിന്റെ അവസ്ഥ. പിന്നീട് നല്‍കിയ സൂക്തങ്ങള്‍ ഖുര്‍ആനില്‍ ദൈവത്തിന്റെ പ്രവര്‍ത്തനവും മനുഷ്യരുടെ പ്രവര്‍ത്തനവും എങ്ങനെ ബന്ധപ്പെടുത്തപ്പെട്ടിരിക്കുന്നവെന്നതിനെക്കുറിച്ച ധാരണയില്ലാത്തതുകൊണ്ടാണ്. ഭൂമിയിലെ സകല കാര്യങ്ങളും ദൈവഹിതമനുസരിച്ചാണ് നടക്കുന്നത്. ദൈവത്തെ നോക്കുകുത്തിയാക്കിയോ നിസ്സഹായനാക്കിയോ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. ഒരു മനുഷ്യന് മറ്റൊരാളെ കൊല്ലാന്‍ കഴിയുന്നത് കൊലയാളി മാത്രം വിചാരിച്ചിട്ടല്ല. അതിന് ദൈവം അനുവധിക്കുമ്പോള്‍ മാത്രമാണ്. ഈ നിശ്ചയം ഏത് മാനദണ്ഡമനുസരിച്ച് എന്നത് ദൈവിക വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. ചിലരെ വധിക്കാന്‍ എത്രയോ തവണ ശ്രമിച്ച് പരാജയപ്പെട്ട് പിന്നീട് അദ്ദേഹം സ്വാഭാവിക മരണം വരിച്ചുവെന്ന് വരാം. ചിലപ്പോള്‍ ആദ്യഘട്ടത്തില്‍ തന്നെ കൊല്ലപ്പെട്ടുവെന്നും വരാം. ഇങ്ങനെയൊക്കെ തന്നെയാണ്  ജിന്നുകളുടെ പ്രവര്‍ത്തനവും ഇവരിലുള്ളവരാണല്ലോ പിശാചുകള്‍ എന്ന് പറയുന്നത്. പിശാച് എന്ന  പ്രത്യേകമായ  രൂപഭാവങ്ങളോട് കൂടിയ ഒരു സൃഷ്ടിയില്ല. ആര് എറിഞ്ഞാലും ഏറ് കൊള്ളണോ വേണ്ടേ എന്ന് തീരുമാനിക്കുന്നത് അല്ലാഹുവാണ്. എന്നതിനാല്‍ ഏറ് കൊള്ളുന്ന പക്ഷം ആ പ്രവര്‍ത്തനം ചില ഘട്ടത്തില്‍ ദൈവത്തോട് ചേര്‍ത്ത് പറയും. ഒരു ഉദാഹരണം.

വാസ്തവത്തില്‍ നിങ്ങളല്ല അവരെ വധിച്ചത്. പ്രത്യുത, അല്ലാഹുവാകുന്നു. പ്രവാചകാ, നീ എറിഞ്ഞിട്ടില്ല; അല്ലാഹുവാണ് എറിഞ്ഞത്. (വിശ്വാസികള്‍ ഇതില്‍ ഉപയോഗിക്കപ്പെട്ടതോ) അല്ലാഹു, അവരെ മഹത്തായ ഒരു പരീക്ഷണം വിജയകരമായി തരണം ചെയ്യിക്കേണ്ടതിന്നുമായിരുന്നു. (8:17)
ഇവിടെ മനുഷ്യന്‍ നടത്തിയ പ്രവര്‍ത്തനത്തിന് ഫലം നല്‍കിയത് അല്ലാഹുവായതിനാല്‍ ആ പ്രവര്‍ത്തനം അല്ലാഹുവിന്റേതായി ചിത്രീകരിക്കുകയാണിവിടെ. പ്രത്യക്ഷത്തില്‍ വധിച്ചതും എറിഞ്ഞതുമൊക്കെ പ്രവാചകന്‍ തന്നെയാണ്. ആര്‍ വധിക്കപ്പെടണം എന്നത് ദൈവനിശ്ചയമനുസരിച്ചായതിനാല്‍ അത് ദൈവത്തോട് ചേര്‍ത്ത് പറയുന്നതും സംഗതമാകും. ഈ നിലക്ക് പിശാചിന്റെ (ജിന്നിലും മനുഷ്യരിലും പെട്ട) പ്രവര്‍ത്തനങ്ങളെ ചില സമയത്ത് ദൈവത്തോട് ചേര്‍ത്ത് ദൈവത്തിന് അതീതമല്ല ഇവിടെ നടക്കുന്ന ഒരു പ്രവര്‍ത്തനവും എന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട് ഖുര്‍ആനില്‍ അത്തരം ഏതാനും സൂക്തങ്ങളാണ് ഇബ്ലീസും അല്ലാഹുവും ഒന്ന് തന്നെ എന്ന് പരയാന്‍ അനില്‍കുമാര്‍ എടുത്ത് ഉദ്ധരിച്ചിരിക്കുന്നത്.

ഉദാഹരണം വേണ്ടത്ര ലഭിക്കാത്തത് കൊണ്ടാകും ഒരിക്കലും ഈ ഗണത്തില്‍ വരാത്ത അല്‍പം ബുദ്ധിയുണ്ടെങ്കില്‍ പോലും ഗ്രഹിക്കാവുന്ന താഴെകാണുന്ന സൂക്തങ്ങള്‍ അക്കമിട്ട് ഉദ്ധരിച്ചത്.
-----------------------------

7) ദുര്‍മൂര്‍ത്തികളുടെ ദാസര്‍ യുദ്ധം ചെയ്യുന്നവരാണ്. സൂറാ. 4:76.


അല്ലാഹുവിന്‍റെ ദാസര്‍ യുദ്ധം ചെയ്യുന്നവരാണ്. സൂറാ. 4:84.

8) അനേകം ആളുകളെ പിശാചു നശിപ്പിച്ചു. സൂറാ. 36:62.

അനേകം ആളുകളെ അല്ലാഹു നശിപ്പിച്ചു. സൂറാ. 77:16.

9) പിശാച് തന്‍റെ ദാസര്‍ക്കുവേണ്ടി ശത്രുക്കളെ ഭയപ്പെടുത്തും. സൂറാ. 3:175.

അള്ളാഹു തന്‍റെ ദാസര്‍ക്കുവേണ്ടി ശത്രുക്കളെ ഭയപ്പെടുത്തും. സൂറാ.3:151.

10) പിശാച് മറവിയുണ്ടാക്കും. സൂറാ. 6:68.

അള്ളാഹു ഉദ്ദേശിച്ചെങ്കിലെ ഓര്‍മ്മിക്കൂ. സൂറാ. 74:56.
----------------------------------------------

ദൂര്‍മൂര്‍ത്തിയുടെ ദാസര്‍ യുദ്ധം ചെയ്തതുകൊണ്ടാണ് അല്ലാഹുവിന്റെ ദാസര്‍ക്ക് അതിനെ പ്രതിരോധിക്കാന്‍ യുദ്ധം ചെയ്യേണ്ടി വന്നത്. അനേകം ആളുകളെ പിശാചു നശിപ്പിച്ചു എന്നത് ശരി. അത്തരം ദുര്‍മാര്‍ഗികളെ അല്ലാഹുവും നഷിപ്പിച്ചു. ഈ രണ്ട് നശിപ്പിക്കലും രണ്ട് വിധത്തിലാണ്. പിശാച് തന്റെ ശിങ്കിടികള്‍ക്ക് വേണ്ടി ആളുകളെ ഭയപ്പെടുത്തുന്നത് നാം കാണാറുണ്ടല്ലോ അല്ലാഹുവും അവന്റെ ദര്‍ശനത്തിനോട് ശത്രുതകാണിച്ച് അതിക്രമത്തിന് വരുന്ന പക്ഷം അവരെ ഭയപ്പെടുത്തിയേക്കാം. ഖുര്‍ആനില്‍ ആ സൂക്തം ഇപ്രകാരമാണ് ഉള്ളത് (((സത്യനിഷേധികളുടെ ഹൃദയങ്ങളില്‍ അടുത്തുതന്നെ നാം ഭയം ജനിപ്പിക്കുന്നതാകുന്നു.))) മക്റ് എന്നാല്‍ തന്ത്രം എന്നാണ് അര്‍ഥം എന്നാല്‍ അതിന്റെ രീതിഅനുസരിച്ച് കുതന്ത്രമായിത്തീരുന്നതാണ്. ഈ തന്ത്രത്തിനെതിരെ ദൈവത്തിന്റെ ഭാഗത്ത് നിന്നുള്ള മറുതന്ത്രത്തെയും മക്ര് എന്നാണ് ഉപയോഗിക്കുന്നത്. അത്രമാത്രേ ആ സൂക്തത്തിലും കാണാന്‍ കഴിയു.
നിന്നെ തടവിലാക്കുകയോ വധിച്ചുകളയുകയോ നാടുകടത്തുകയോ ചെയ്യുന്നതിനുവേണ്ടി സത്യവിരോധികള്‍ തന്ത്രങ്ങളാവിഷ്കരിച്ചുകൊണ്ടിരുന്ന സന്ദര്‍ഭവും അനുസ്മരണീയമാകുന്നു.25 അവര്‍ സ്വന്തം തന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അല്ലാഹുവോ അവന്റെ തന്ത്രങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. തന്ത്രം പ്രവര്‍ത്തിക്കുന്നവരില്‍ ഏറ്റവും സമര്‍ഥന്‍ അല്ലാഹുവത്രെ. (8:30)
ഇതേപ്രകാരംതന്നെ എല്ലാ നാട്ടിലും അതിലെ കേമന്മാരായ ധിക്കാരികളെ അവരില്‍ (സത്യത്തിനെതിരെ) കുത്സിതതന്ത്രങ്ങള്‍ പരത്തുന്നതിനായി നാം നിശ്ചയിച്ചിട്ടുള്ളതാകുന്നു. യഥാര്‍ഥത്തില്‍ അവര്‍ തങ്ങളുടെ കുതന്ത്രങ്ങളില്‍ കുടുക്കുന്നത് അവരെത്തന്നെയാകുന്നു. പക്ഷേ, അവര്‍ക്ക് ആ ബോധമില്ല. (6:123)

ഇതേ സൂക്തം അനില്‍കുമാര്‍ ഉദ്ധരിക്കുന്നത് ഇപ്രകാരമാണ് (((അള്ളാഹു കുതന്ത്രം ഉണ്ടാക്കിക്കുന്നവനാണ്. സൂറാ. 6:123.))) ഇത് തെറ്റിദ്ധരിപ്പിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ്.
ചുരുക്കത്തില്‍ ഇതൊക്കെ ഒരു പാളിപ്പോയ ആരോപണശ്രമമായിട്ടാണ് എനിക്ക് തോന്നുന്നത്. ഖുര്‍ആന്‍വിമര്‍ശകര്‍ക്ക് മുന്നില്‍ അത് അജയ്യമായി നിലകൊളളുക തന്നെ ചെയ്യും. ഇതുപോലെ നിരൂപണത്തിന് വിധേയമാക്കാവുന്ന ഒരു ഗ്രന്ഥവും നിലവില്‍ ഇല്ല. വിമര്‍ശകര്‍ക്ക് വലിയ തോതില്‍ കളവും വഞ്ചനയും നടത്തികൊണ്ടല്ലാതെ ആരോപണങ്ങള്‍ പോലും ഉന്നയിക്കാനാവില്ല.

3 അഭിപ്രായ(ങ്ങള്‍):

നസറുദീന്‍ മണ്ണാര്‍ക്കാട് പറഞ്ഞു...

യുക്തിവാദത്തിന്‍റെ ഏറ്റവും നീചമായ മുഖമാണ് ഇഅറ്റം വിടെ അനാവരണം ചെയ്യപ്പെട്ടത്. വാക്കും പ്രവര്‍ത്തിയും അക്കൌണ്ടബിള്‍ ആണെന്ന വിശ്വാസം ഇല്ലാത്തതിനാല്‍ തന്നെ ഇതു കള്ളവും പല ആവര്‍ത്തിച്ചാല്‍ അത് സത്യമായി തോന്നും എന്ന ഫാസിസ്റ്റ് മൌലാനാ ഗീബത്സിന്റെ തന്ത്രം പയറ്റുകയാണിവിടെ . ഇക്കാര്യത്തില്‍ ജബ്ബാര്‍ മാഷിനുള്ള സാമര്‍ത്ഥ്യം എടുത്തു പറയേണ്ടതാണ്. സത്യത്തില്‍ പോസ്റ്റ്‌ വായിച്ചപ്പോള്‍ ജബ്ബാര്‍ മാഷ്‌ ഇബ്ലീസ്‌ ആണോ എന്ന് തോന്നി പോവുന്നു. വാക്കില്‍ അല്പമെങ്കിലും മാന്യത പുലര്തുന്നുന്ടെങ്കില്‍ ഇങ്ങനെ കള്ളാ പ്രചരണം നടത്താന്‍ ഒരാള്‍ തുനിഞ്ഞിരങ്ങില്ലെന്നു ഉറപ്പാണ്. ഏറ്റവും ചുരുങ്ങിയത് നുണകള്‍ എഴുതിക്കൂട്ടുമ്പോള്‍ സ്വന്തതോടെന്കിലും ഒരു ബഹുമാനം പുലര്‍ത്തണം.
http://ibnulsina.blogspot.in/

Unknown പറഞ്ഞു...

ഇത് പോലെ തന്നെ നോക്കുവാണെങ്കില്‍ ദൈവവും പിശാചും ഒന്നാണ് എന്ന് തന്നെ പറയേണ്ടി വരും അനില്‍ ചെയ്യാ!!! യെഹോവയും പിശാചും ഒന്നാണെന്ന് തെളിയിക്കാന്‍ വളരെ എളുപ്പം ആണ്.( ഇ അനില്‍ ചേട്ടന്റെ രീതിയില്‍ ചിന്തിച്ചാല്‍)

Unknown പറഞ്ഞു...

ഇത് പോലെ തന്നെ നോക്കുവാണെങ്കില്‍ ദൈവവും പിശാചും ഒന്നാണ് എന്ന് തന്നെ പറയേണ്ടി വരും അനില്‍ ചേട്ടാ !!! യെഹോവയും പിശാചും ഒന്നാണെന്ന് തെളിയിക്കാന്‍ വളരെ എളുപ്പം ആണ്.( ഇ അനില്‍ ചേട്ടന്റെ രീതിയില്‍ ചിന്തിച്ചാല്‍) വളരെ നന്നിയുണ്ട് ഇ ബ്ലോഗ്‌ എഴുതിയതില്‍ . വലിയ ഒരു സംശയം ആയിരുന്നു.നന്ദി!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review