നേരത്തെ ഒരു പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചത് പോലെ ഡോ.അലക്സാണ്ടര്‍ ജേക്കബ് ഐ.പി.എസ് കോട്ടയം ജില്ലയിലെ ഒരു മുസ്ലിം ജമാഅത്ത് 2007 മാര്‍ച്ച് 29 (ഹിജ്റ 1481) നബിദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സ്നേഹ സംഗമം പരിപാടിയില്‍ നടത്തിയ മുഖ്യപ്രഭാഷണം യൂറ്റൂബില്‍ ശ്രദ്ദേയമാകുകയുണ്ടായി. പരിപാടിയുടെ ഓഡിയോ ലഭിച്ച ഒരു വ്യക്തി പ്രഭാഷകനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് ആദ്യം അത് യൂറ്റൂബിലട്ടത്. ഡി.ഐ.ജി ജേക്കബ് പൂന്നൂസ് എന്നായിരുന്നു അതിന് തലക്കെട്ട് നല്‍കിയിരുന്നത്. എന്നാല്‍ താമസിയാതെ അത് എഡിറ്ററും, കോളേജ് അധ്യാപകനുമൊക്കെയായി പ്രവര്‍ത്തിക്കുകയും നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്ത അലക്സാണ്ടര്‍ ജേകബിന്റേതാണ് എന്ന് മനസ്സിലാക്കി. എങ്കിലും പലര്‍ക്കും സംശയമായിരുന്നു. അതിന്റെ ആധികാരികതയെ സംബന്ധിച്ച് എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം യഥാര്‍ഥ വീഡിയോ യൂറ്റൂബില്‍ വന്നു.
നേരത്തെ നല്കിയ യൂറ്റൂബ് വീഡിയോക്ക് കീഴിയില്‍ വലിയ സംവാദം നടന്നിരുന്നു. പക്ഷെ പിന്നീട് പ്രസ്തുത വിഡിയോ നല്കിയ വ്യക്തി തന്നെ അത് നീക്കം ചെയ്തു. അതിനകം ഒരു ലക്ഷത്തോളം പേര് ആ വീഡിയോ സന്ദര്‍ശിക്കുകയും. പല പത്രങ്ങളും പ്രസ്തുത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി.
അന്ന് നടന്ന സംവാദങ്ങളില്‍ പലരും ചൂണ്ടിക്കാട്ടിയ ചില വസ്തുതകളുണ്ട്. അത്തരം ചില അബദ്ധങ്ങളും പാകപ്പിഴവുകളും ആരുടെയും പ്രസംഗത്തില്‍ സ്വാഭാവികമാണ്. പ്രത്യേകിച്ചും തങ്ങള്‍ ജനിച്ച ഒരു മതത്തെക്കുറിച്ചല്ലെങ്കില്‍ . അതോടൊപ്പം തന്നെ ശാസ്ത്രീയമായി അദ്ദേഹം നല്കിയ വിശദീകരണവും പൂര്‍ണമായും കുറ്റമുക്തമാണ് എന്ന് അവകാശം അദ്ദേഹത്തിന് തന്നെയും ഉണ്ടാവില്ല.
നെറ്റില്‍ ഈ പ്രസംഗം ഇത്ര വിപുലമായി പ്രചരിക്കാനുള്ള ഒരു കാരണം. നെറ്റിലുള്ള ഇസ്ലാം വിമര്‍ശകരുടെ ഒരു ശൈലിയിലുള്ള പ്രതിഷേധമാണ് എന്ന് തോന്നുന്നു. പലപ്പോഴും മറ്റുമതങ്ങളിലെ ഒരു നന്മയും ഒരിക്കലും അംഗീകരിക്കരുത് എന്ന ഒരു വാശി പൊതുവെ നെറ്റിലെ ഇസ്ലാം വിമര്‍ശകര്‍ക്കുണ്ട്. ഏതെങ്കിലും ഒരു നന്മ അംഗീകരിക്കണമെങ്കില്‍ ആ മതത്തിലേക്ക് മാറിയാലെ കഴിയൂ. അല്ലാതെ വല്ല സംഭവവും ഉണ്ടെങ്കില്‍ അത് മുസ്ലിംകളെ സുഖിപ്പിക്കാന്‍ പറഞ്ഞതായിരിക്കും. അല്ലെങ്കില്‍ കാശ് കൊടുത്ത് പറഞ്ഞതായിരിക്കും എന്നതാണ് ഇവിടെ സ്വീകരിക്കുന്ന തത്വം. എന്നാല്‍ ഇത്തരക്കാര്‍ തങ്ങളുടെ മനോധര്‍മമനുസരിച്ച് എത്ര വലിയ ആരോപണവും ഒരു തെളിവുമില്ലാതെ വെച്ച് കാച്ചുകയും ചെയുന്നു.
ഇസ്ലാം വിമര്‍ശകരുടെ (ഇതൊരു ഭംഗിവാക്കാണ് തെറ്റിദ്ധരിപ്പിക്കലാണ് മുഖ്യദൌത്യം) ബ്ലോഗില്‍ ഇതൊരു വിഷയമായി അവതരിപ്പിച്ചത് കണ്ടപ്പോഴാണ് ഇത്തരം ഒരു പോസ്റ്റ് ഇടണമെന്ന് തോന്നിയത്. ഇസ്ലാം വിമര്‍ശകര്‍ ഇസ്ലാമിക പഠനത്തിന്റെ കാര്യത്തില്‍ വട്ടപൂജ്യമാണ്. 1400 വര്‍ഷമായി ലോകത്ത് വളരെ ശക്തമായി നിലനില്ക്കുകയും പ്രചരിക്കുകയും ചെയ്യുന്ന ഇസ്ലാമിന് എന്തെങ്കിലും ഒരു നന്മ അവര്‍ മനസ്സാ അംഗീകരിക്കാതിരിക്കാന്‍ പ്രതിജ്ഞയെടുത്തിരിക്കുന്നു അവരില്‍ മിക്കവരും. അവരാണ് ഡോ. അലക്സാണ്ട ജേക്കബ് എന്ന നിഷ്പക്ഷനെ തിരുത്താനും വിമര്‍ശിക്കാനും ഇറങ്ങിപുറപ്പെട്ടിരിക്കുന്നത്. വസ്തുതാപരമായ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് സ്വാഗതാര്‍ഹമാണ്. ആരും തെറ്റ് പറ്റാത്ത ദൈവത്തിന്റെ പ്രവാചകരൊന്നുമല്ല. ഈ തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ തന്നെ അത് ചെയ്യുന്ന ആളുകള്‍ക്ക് അതിനേക്കാള്‍ ഗുരുതരമായ അബദ്ധങ്ങള്‍ സംഭവിക്കുന്നുവെന്നതും ശ്രദ്ധിക്കേണ്ടതാണ്.
എന്തൊക്കെ ന്യൂനതകളുണ്ടെങ്കിലും കാര്യമായി നോട്ട് നോക്കാതെ വളരെ അനായാസം വിഷയം അവതരിപ്പിക്കുന്ന ഈ ശൈലി പുതുമയുള്ളതാണ്. മാത്രമല്ല മുഹമ്മദ് നബിയുടെ സന്ദേശത്തിന്റെ ബഹുമുഖമായ തലങ്ങളെ സ്പര്‍ശിക്കുന്നതുമാണ്. ആരാധന, സംസ്കാരം, നിയമ-ഭരണവ്യവസ്ഥ എന്നിവയൊക്കെ ആ പ്രസംഗത്തില്‍ കടന്നുവരുന്നു. ചിലകാര്യങ്ങള്‍ അതിശയോക്തിപരമെന്ന് തോന്നിയേക്കാം. ശാസ്ത്രീയമായി വിശകലനം ചെയ്യുമ്പോള്‍ ചിലതൊക്കെ വസ്തുതക്ക് നിരക്കുന്നതല്ല എന്നും വന്നേക്കാം. പക്ഷെ അവയൊക്കെ വ്യാഖ്യാനങ്ങള്‍ മാത്രമാണ്. ഉദാഹരണത്തിന് നോമ്പിന്റെ ആരോഗ്യപരമായ വശം ഇക്കാലത്ത് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. അവ എങ്ങനെ ശാസ്ത്രീയമായി വിശദീകരിക്കാം എന്നതില്‍ വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ടായേക്കാം. അതേ പോലെ നമസ്കാരത്തിന്റെ ആരോഗ്യപരമായ തലങ്ങളും തര്‍കമുള്ള സംഗതിയല്ല. സൂജൂദ് (നെറ്റി നിലത്ത് മുട്ടിക്കുന്ന പ്രക്രിയ)പോലുള്ളവ തലച്ചോറിലേക്കുള്ള രക്തചംക്രമണത്തിനും അതിലൂടെ തലച്ചോറിന്റെ ആരോഗ്യത്തിനും കാണമാവും എന്നതും അതിലൂടെ ബുദ്ധിയുടെ വികാസം സംഭവിക്കും എന്നതും തര്‍ക്കിക്കേണ്ട കാര്യമില്ല. അത് മൂലം എത്ര ശതമാനം ബുദ്ധികൂടും എന്നതില്‍ തര്‍ക്കിക്കേണ്ട കാര്യവുമില്ല.
ഒരു ലക്ഷത്തോളം പേര് ആദ്യം നല്കിയ വീഡിയോയിലൂടെ പ്രഭാഷണം കേട്ടിട്ടുണ്ടെങ്കിലും പ്രസ്തുത വ്യക്തി തന്നെ വീണ്ടും അവ നല്‍കിയതിലൂടെ അരലക്ഷത്തിലധികം പേര് കേട്ടങ്കിലും പൂര്‍ണമായ പ്രസംഗം ലഭ്യമായത് യഥാര്‍ഥ വീഡിയോ നെറ്റില്‍ ലഭിച്ചതോടെയാണ്. അരമണിക്കൂര്‍ പ്രസംഗം അതില്‍ അധികമുണ്ട്. അതുകൊണ്ട് തന്നെ നേരത്തെ കേട്ടവരാണെങ്കില്‍ ഈ ഭാഗം പൂര്‍ണമായി കേള്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. പൂര്‍ണമായ പ്രസംഗം കേള്‍ക്കുക.
ഇസ്ലാമിനെക്കുറിച്ചും മുഹമ്മദ് നബിയെക്കുറിച്ചും മുസ്ലിംകളല്ലാത്ത പലരും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. അവരൊക്കെ മുസ്ലിംകളെ സോപ്പിടാനാണ് അങ്ങനെ പറഞ്ഞത് എന്ന് നാം വിശ്വസിക്കണോ ?.
2 അഭിപ്രായ(ങ്ങള്):
ഇസ്ലാമിനെക്കുറിച്ചും മുഹമ്മദ് നബിയെക്കുറിച്ചും മുസ്ലിംകളല്ലാത്ത പലരും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. അവരൊക്കെ മുസ്ലിംകളെ സോപ്പിടാനാണ് അങ്ങനെ പറഞ്ഞത് എന്ന് നാം വിശ്വസിക്കണോ ?.
എനിക്ക് പലപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്.. അലക്സാണ്ടര്‍ ജേകബ്ഗാ മാത്രമല്ല, ഗാന്ധിജിയോ ഒരു ഇങ്ങ്ലീഷ് കാരനോ മുഹമ്മദ് നബിയെയോ ഇസ്ലാമിനെയോ പറ്റി പറയുന്നത് കേട്ട് നമ്മള് പുളകം കൊല്ലെണ്ടാതില്ല എന്നാണ് എന്റെ അഭിപ്രായം, കാരണം അത്തരം ഒരു പുകഴ്ത്തല്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ സാമാന്യ ബോധം നമ്മോട് ചോദിക്കുന്ന ആദ്യ ചോദ്യം എന്നിട്ട് ഇയാള്‍ ഇതില്‍ എന്തുകൊണ്ട് വിശ്വസിക്കുന്നില്ല എന്നായിരിക്കും. എന്നാല്‍ സ്വസമുദായ സ്നേഹം നമ്മെ ആ ചിന്തയെ കുഴിച്ചു മൂടാന്‍ പ്രേരിപ്പിക്കുകയും നമ്മള് ഉള്ളില്‍ ആ സംശയം ബാക്കി വച്ച് അവരുടെ പൊള്ളയായ വാക്കുകളെ മാക്സിമം ആളുകളിലേക്ക് എത്തിക്കുന്നു... എന്തിനു? അവര്‍ പറഞ്ഞത് പ്രീണനമല്ല, സത്യമാണ് എങ്കില്‍ അവര്‍ ആദ്യം അത് വിശ്വസിക്കട്ടെ, അവര്‍ അന്ഗീകരിക്കട്ടെ, സ്വീകരിക്കട്ടെ !!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ