ഈ ലോകത്ത് ആര്‍ക്കും അവരിഷ്ടപ്പെടുന്ന വിശ്വാസവും ദര്‍ശനവും സ്വമേധയാ സ്വീകരിക്കാനുള്ള അവകാശം ദൈവം നല്‍കിയിരിക്കുന്നു. നിര്‍ബന്ധപൂര്‍വം അതിനെ ചോദ്യം ചെയ്യുന്നതോ അതിനുള്ള അവകാശം നിരാകരിക്കുന്നതോ മനുഷ്യന് നല്‍കപ്പെട്ട ഇഛാസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണ്. നിര്‍ബന്ധപൂര്‍വം ഏതെങ്കിലും ഒരു ആശയം സ്വീകരിക്കാനാവശ്യപ്പെടുന്നതും. ആരെങ്കിലും സ്വമേധയാ സ്വീകരിക്കുന്നെങ്കില്‍ അതിന് തടസ്സം നില്‍ക്കലും മാനുഷികമായി ആക്ഷേപാര്‍ഹമായ കാര്യമാണ്. കഴിഞ്ഞ ഏതാനും പോസ്റ്റുകളില്‍ വിശദീകരിച്ച പ്രകാരം മനുഷ്യനോട് ദൈവം പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച് ചിന്തിക്കാനും അതിലൂടെ സ്രഷ്ടാവിനെ കണ്ടെത്താനുമുള്ള പ്രേരണ നല്‍കുകയാണ് ചെയ്യുന്നത്. മനസ്സ് മുന്‍ധാരണകളാല്‍ കടുത്തുപോയിട്ടില്ലാത്ത നിര്‍മല മനസ്കരാണ് ദൈവിക സന്ദേശത്തിലേക്ക് കടന്നു വരുന്നത്. ഫിലിപ്പിനോ ചലചിത്രതാരമായ...