
യുക്തിവാദികളുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന ഈ ബ്ലോഗിൽ ഇത്തരമൊരു ചോദ്യത്തിന് ഉത്തരം പറയാൻ ശ്രമിക്കുന്നതിന് കാരണം യുക്തിവാദികൾ ഈ വിഷയത്തിൽ ഉന്നയിച്ച ഒരു ആരോപണമാണ്. ആരോപണം താഴെ വായിക്കുക. അതിന് ശേഷം അതുമായി ബന്ധപ്പെട്ട ശരിയായ വസ്തുതയും വായിക്കുക. എന്നിട്ട് നിങ്ങൾ തന്നെ വിധിപറയുക. യുക്തിയും നീതിയും അനുസരിച്ച് ഈ ആരോപണത്തിൽ എത്രമാത്രം കഴമ്പുണ്ടെന്ന് നിങ്ങൾക്ക് തന്നെ ബോധ്യപ്പെടും.
Sak Saker ആണ് ഈ ആരോപണം ഉന്നയിച്ചിട്ടുള്ളത് മറ്റു യുക്തിവാദികൾ അതിന് പിന്തുണയും അറിയിച്ചിട്ടുണ്ട്. യുക്തി ഉപയോഗിച്ചാൽ തന്നെ ഈ വാദം തെറ്റാണ് എന്ന് മനസ്സിലാകും. ഈ ആരോപണത്തിലൂടെ രണ്ട് ഉദ്ദേശ്യമാണ് പ്രധാനമായും ഉള്ളത്. മുസ്ലിംകളും മറ്റേത് വിഭാഗത്തെ പോലെ തന്നെയാണ് ഭൂരിപക്ഷവും സ്വാധീനവുമൊക്കെയുണ്ടായാൽ ഇത്തരം നീതികേടുകൾ പ്രവര്‍ത്തിക്കുന്നവരാണ് എന്ന് വരുത്തി...