'ദൈവം മാനവലോകത്തിന് ചെയ്ത ഏറ്റവും വലിയ അനുഗ്രഹവും മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യവുമാണ് വിശുദ്ധഖുര്‍ആന്‍. ഖുര്‍ആന്‍ മനുഷ്യനജ്ഞാതമാവുന്ന പക്ഷം മനുഷ്യവിജയം എന്ന പദം തന്നെ നിരര്‍ഥകമായത്തീരും.'
ഖുര്‍ആനെ സംബന്ധിച്ച് മുകളില്‍ നല്‍കിയ ഈ അവകാശവാദം ഇതുവരെ ബോധ്യപ്പെടാത്തവര്‍ ഇപ്പോള്‍ സമ്മതിച്ചു തരണം എന്നില്ല. എന്നാല്‍ തുടര്‍ന്ന് അത് ബോധ്യപ്പെടുത്താനാവശ്യമായ ചില കാര്യങ്ങളാണ് തുടര്‍ പോസ്റ്റുകളില്‍ ഞാന്‍ ചര്‍ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്. വിശുദ്ധഖുര്‍ആന്‍ ദൈവികമോ എന്ന ചോദ്യത്തിന് തൃപ്തികരമായ ഒരു മറുപടി എങ്ങനെ നല്‍കാം എന്ന ചിന്തയില്‍നിന്ന് എന്റെ പഠനത്തില്‍ എനിക്ക് ഏറ്റവും യുക്തിപരമായി തോന്നിയ ചില ചിന്തകള്‍ ഞാനിവിടെ പുനപ്രകാശനം ചെയ്യുന്നു. ദൈവത്തെ മനസ്സിലാക്കാന്‍ ശ്രമിക്കാത്തവരെ അല്ലെങ്കില്‍ വികലമായ ദൈവസങ്കല്‍പങ്ങള്‍ പുലര്‍ത്തുന്നവരെ സംബന്ധിച്ചിടത്തോളം ഈ പഠനം അപ്രസക്തമാണ് എന്ന് ഞാന്‍ പറയില്ല. കാരണം ദൈവത്തെ മനസ്സിലാക്കാനുള്ള തെളിവിന്റെ ഭാഗമെന്ന നിലക്കാണ് ദിവ്യവെളിപാടുകളെക്കുറിച്ചുള്ള ഈ ലേഖനങ്ങള്‍ ഞാന്‍ തുടരുന്നത്. വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ അതിലൂടെ പരിചയപ്പെടുത്തപ്പെടുന്ന ദൈവത്തില്‍ വിശ്വസിക്കാനാവൂ. അല്ലെങ്കില്‍ ദൈവമുണ്ടെന്ന കേവല വിശ്വാസം മാത്രമേ ലഭിക്കൂ. ആ ദൈവത്തിന്റെ അസ്തിത്വം സ്ഥിരപ്പെടുത്തുന്ന രണ്ടു തെളിവുകളെ കുറിച്ച് നാം പ്രതിപാദിച്ചു കഴിഞ്ഞു.
ഇത് മുമ്പ് നല്‍കിയ ഏതാനും ലേഖനങ്ങളുടെ തുടര്‍ചയാണ്. ബ്രൈറ്റിന്റെ ഒരു പോസ്റ്റിനെ അധികരിച്ച് അദ്ദേഹം നല്‍കിയ പരാമര്‍ശം നിങ്ങളോര്‍ക്കുന്നുണ്ടാകും. ഇവിടെ ദൈവിക നിര്‍ദ്ദേശങ്ങളനുസരിച്ച് ജീവിക്കാത്തതിന്റെ പേരില്‍ ദൈവം പരലോകത്ത് ശിക്ഷ വിധിക്കുന്ന പക്ഷം ദൈവത്തോട് അദ്ദേഹം പറയും ('God! Not enough evidence ?') ദൈവമേ തെളിവ് മതിയായില്ല !!! എന്ന്. എന്നാല്‍ ഈ പരാതി ദൈവം സ്വീകരിക്കുമോ ദൈവം വല്ല തെളിവും നല്‍കിയിട്ടുണ്ടോ എന്ന ചര്‍ചയിലായിരുന്നു നാം. ഞാന്‍ പറഞ്ഞതൊക്കെ എല്ലാവര്‍ക്കും ബോധ്യപ്പെട്ടു എന്ന് ഞാന്‍ കരുതുന്നില്ല. അത് സാധ്യവുമല്ല. എങ്കിലും അതില്‍നിന്ന് ആരും ഒന്നും മനസ്സിലാക്കിയില്ല എന്ന് പറയാനും സാധ്യമല്ല. ഞാന്‍ ആരെയാണോ ഉന്നം വെച്ചത് അവര്‍ക്കതില്‍നിന്ന് ചിലതെല്ലാം മനസ്സിലായിട്ടുണ്ട്. പരിഹസിച്ചവരുടെ കമന്റുകള്‍ ശ്രദ്ധിച്ചപ്പോഴും ചിലതൊക്കെ അവര്‍ക്ക് പുതുതായി മനസ്സിലായി എന്നുതന്നെ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
ഇതുവരെ ആലേഖനങ്ങള്‍ വായിക്കാത്തവര്‍ക്കായി അവയുടെ ലിങ്ക് ഇവിടെ നല്‍കുകയാണ്.
'God! Not enough evidence ?'
(ഈ പോസ്റ്റും അതിനെ തുടര്‍ന്നുള്ള ആറ് പോസ്റ്റുകള്‍ അവയോടൊപ്പമുള്ള ചര്‍ചകള്‍ സഹിതം [വിശുദ്ധഖുര്‍ആന്റെ അനുയായി അല്ലാത്ത] വായിക്കുന്നവര്‍ക്കേ ഇനി പറയുന്ന കാര്യങ്ങള്‍ യഥാവിധം മനസ്സിലാക്കാന്‍ കഴിയൂ.)
പ്രസിദ്ധ യുക്തിവാദി ബ്ലോഗര്‍ സി.കെ.ബാബു തന്റെ ഒരു പോസ്റ്റിനൊടുവില്‍ 'മേമ്പൊടി' എന്ന നിലക്ക് നല്‍കിയ ചില വാചകങ്ങള്‍ വായിക്കുക:
{{{ മതതത്വചിന്താശിരോമണികൾ ദൈവത്തെപ്പറ്റി “ദൈവം മനുഷ്യന്റെ ചിന്താശേഷിക്കു് അതീതനാണു്”, “മനുഷ്യബുദ്ധിക്കു് അപ്രാപ്യനാണു്” മുതലായി വായിൽ തോന്നുന്നതു് മുഴുവൻ വിളിച്ചുപറയാറുണ്ടു്. ദൈവത്തെ ‘മനുഷ്യന്റെ ചിന്താശേഷിക്കു് അതീതൻ’ എന്നു് വിശേഷിപ്പിക്കുന്ന മതചിന്തകനാവുകൾ ആടിയടങ്ങുന്നതിനു് മുൻപുതന്നെ അതേ നാവുകൊണ്ടു്, അതേ ദൈവത്തെപ്പറ്റി ‘ചിന്തിക്കുന്നു’ എന്നും മറ്റും അവകാശപ്പെടുന്നുമുണ്ടു്. ബുദ്ധികൊണ്ടോ യുക്തികൊണ്ടോ ദൈവത്തെ അറിയാനാവില്ലത്രേ! പക്ഷേ എനിക്കു്, ഈ എനിക്കു് എന്റെ സർവ്വശക്തനായ ഏകദൈവത്തേയും മറ്റു് സകല വിഡ്ഢ്യാൻ ദൈവങ്ങളേയും നല്ലപോലെ അറിയുകയും ചെയ്യും! അതുകൊണ്ടു് തീർന്നില്ല! എന്റെ ദൈവത്തിനു് എന്നെപ്പറ്റിയും നല്ല അഭിപ്രായമാണു്. സ്വന്തം ദൈവത്തിന്റെ സന്നിധിയിൽ എത്തിപ്പെട്ടു് നിത്യമായി സുഖിക്കാനായി നിരപരാധികളെ ഏതോ ഒരു ദൈവജാതിയിലോ വർഗ്ഗത്തിലോ പെട്ട മറ്റേതോ ദൈവന്റെ പുരിയിലേക്കയക്കുന്ന കുമ്പളങ്ങാത്തലകളും, അവരുടെ ചെയ്തികളെ വേദവാക്യവ്യാഖ്യാനങ്ങൾ കൊണ്ടു് ന്യായീകരിക്കാനുള്ള ബാദ്ധ്യത ഏറ്റെടുത്തിരിക്കുന്ന ആഗ്രഹപണ്ഡിതന്മാരുമൊക്കെ വേറേയും! }}}
ഇതിലെ പരിഹാസവും അദ്ദേഹത്തിന് മതവിശ്വാസികളോടുള്ള കടുത്ത ശത്രുതയും മതധാര്‍മിക മൂല്യങ്ങളെക്കുറിച്ചുള്ള അജ്ഞതയും നാം അവഗണിച്ചാല്‍ ബാക്കി വരുന്ന ഭാഗങ്ങളില്‍ ഞാനിതുവരെ പറഞ്ഞത് അദ്ദേഹം വായിച്ചിരിക്കുന്നു അല്ലെങ്കില്‍ സമാനമായ ചര്‍ച അദ്ദേഹം കണ്ടിരിക്കുന്നു എന്ന് ബോധ്യമാകും. എന്റെ പേര്‍ പരമാമര്‍ശിക്കാത്തതിനാല്‍ എന്റെ പോസ്റ്റിലെ ലേഖനത്തെക്കുറിച്ചാണ് അദ്ദേഹം പരഞ്ഞത് എന്ന് കരുതിയാല്‍ അത് കേവലം ഊഹം മാത്രമേ ആകൂ. മാത്രമല്ല അദ്ദേഹം പതിച്ചുനല്‍കിയ പരിഹാസം സ്വയം തലയിലേറ്റാന്‍ ഞാന്‍ തയ്യാറുമല്ല.
യുക്തിവാദികളെ വല്ലാതെ പ്രകോപിപ്പിക്കുന്നത് ഇതാണ്, പലര്‍ക്കും ദൈവം ഉണ്ടോ ഇല്ലേ എന്നുപോലും തീരുമാനമാകാത്ത അവസ്ഥയില്‍, ദൈവത്തിന്റെ നിയമവും നിര്‍ദ്ദേശവും എന്ന നിലക്ക് വചനങ്ങള്‍ പറയുന്നതും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതും മാത്രമല്ല; ദൈവത്തിന്റെ ഗുണഗണങ്ങള്‍ വര്‍ണിക്കുകയും സ്വഭാവം വിശദീകരിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ 'ദൈവത്തെ കയ്യിലിട്ട് അമ്മാനമാടുന്നു' (പ്രയോഗത്തിന് ബാബുവിനോട് തന്നെ കടപ്പാട്). ഇതെങ്ങനെ സാധിക്കുന്നു?. തര്‍ക്കമില്ല, ഏതോ ഒരു ഗ്രന്ഥം വേദമാണെന്ന് ആരോ പറയുന്നത് കേട്ടു. അതില്‍ അന്ധമായി വിശ്വസിച്ച് എന്തൊക്കെയോ പറയുന്നു ഇതാണ് ധാരണ. അങ്ങനെ അല്ല, നല്ലവണ്ണം പഠിച്ചും ചിന്തിച്ചും തന്നെയാണ് മുകളില്‍ നല്‍കിയ രൂപത്തില്‍ പരിഹസിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ആവശ്യമായ ഒന്നും അവരുടെ വാക്കിലൂടെ പുറത്ത് വരുന്നില്ല.
യുക്തിവാദികളെ വല്ലാതെ പ്രകോപിപ്പിക്കുന്നത് ഇതാണ് പലര്‍ക്കും ദൈവം ഉണ്ടോ ഇല്ലേ എന്നുപോലും തീരുമാനമാകാത്ത അവസ്ഥയില്‍ ദൈവത്തിന്റെ നിയമവും നിര്‍ദ്ദേശവും എന്ന നിലക്ക് വചനങ്ങള്‍ പറയുന്നതും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതും മാത്രമല്ല ദൈവത്തിന്റെ ഗുണഗണങ്ങള്‍ വര്‍ണിക്കുകയും സ്വഭാവം വിശദീകരിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ദൈവത്തെ കയ്യിലിട്ട് അമ്മാനമാടുന്നു (പ്രയോഗത്തിന് ബാബുവിനോട് തന്നെ കടപ്പാട്). ഇതെങ്ങനെ സാധിക്കുന്നു. തര്‍ക്കമില്ല ഏതോ ഒരു ഗ്രന്ഥം വേദമാണെന്ന് ആരോ പറയുന്നത് കേട്ടു. അതില്‍ അന്ധമായി വിശ്വസിച്ച് എന്തൊക്കെയോ പറയുന്നു ഇതാണ് ധാരണ. അങ്ങനെ അല്ല നല്ലവണ്ണം പഠിച്ചിട്ടും ചിന്തിച്ചും തന്നെയാണ് മുകളില്‍ നല്‍കിയ രൂപത്തില്‍ പരിഹസിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ആവശ്യമായ ഒന്നും അവരുടെ വാക്കിലൂടെ പുറത്ത് വരുന്നില്ല.
എന്താണ് ഖുര്‍ആന്റെ വാദം:
ഖുര്‍ആന്‍ ദൈവികമാണ്, ദൈവികമാര്‍ഗനിര്‍ദ്ദേശപത്രികളെന്ന നിലയില്‍ ഇന്ന് നിലവിലുള്ള ഗ്രന്ഥങ്ങളില്‍ ഒന്ന് ഖുര്‍ആനാണ്. ചരിത്രപരമായി ഏറ്റവും ഒടുവിലത്തെ വേദവും ഏറ്റവും അവസാനത്തെ മാര്‍ഗനിര്‍ദ്ദേശപത്രികയുമാണത്.
ഒരു ഗ്രന്ഥം ദൈവികമാണെന്ന് വാദിക്കുന്നത് കൊണ്ടുമാത്രം ദൈവികമായിക്കൊള്ളണം എന്നില്ല. ശരിയായ കാര്യങ്ങളിലെന്ന പോലെ തെറ്റായ കാര്യങ്ങളും വാദിക്കാറുണ്ട്. മതങ്ങളുടെ ചരിത്രത്തില്‍ അതിനുദാഹരണങ്ങള്‍ ഒട്ടും കുറവല്ല. ചിലര്‍ കള്ളപ്രവാചകത്വം വാദിച്ചിട്ടുണ്ട്. അവരുടെ വചനങ്ങള്‍ ദൈവവചനങ്ങളായി പരിചയപ്പെടുത്തപ്പെട്ടിട്ടുണ്ട്. മതനേതാക്കളെ ദൈവമായിത്തന്നെ ജനങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഈ ചരിത്രയാഥാര്‍ഥ്യങ്ങള്‍ മുന്നിലിരിക്കുമ്പോള്‍ തീര്‍ചയായും ചോദ്യമുന്നയിക്കപ്പെടാം. ഖുര്‍ആന്‍ ദൈവികവചനമാണെന്നതിന് തെളിവെന്ത്?.
അടുത്ത ഏതാനും പോസ്റ്റുകളില്‍ ഖുര്‍ആന്‍ ദൈവികവചനമാണെന്നതിനുള്ള തെളിവുകള്‍ നല്‍കാന്‍ ഉദ്ദേശിക്കുകയാണ്. ഈ വിശുദ്ധ ഗ്രന്ഥത്തിന്റെ അവതരണത്തെ അനുസ്മരിച്ചുകൊണ്ട് അതിന് തുടക്കം കുറിച്ച റമളാന്‍മാസം നോമ്പനുഷ്ഠിച്ചുകൊണ്ട് ലോകമുസ്‌ലിംകള്‍ അതിനെ സത്യപ്പെടുത്തുന്ന ഈ സന്ദര്‍ഭത്തില്‍ വിശ്വാസികള്‍ക്കും ഈ ഗ്രന്ഥത്തെ മനസ്സിലാക്കാനാഗ്രഹിക്കുന്നവര്‍ക്കും ഈ ചര്‍ച പ്രയോജനപ്പെടുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.

3 അഭിപ്രായ(ങ്ങള്‍):
ഈ വിഷയത്തെക്കുറിച്ച് പഠിക്കണം എന്ന് ആഗ്രഹിച്ചിരിക്കുകയായിരുന്നു. തുടര്‍ന്നുള്ള പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.
ഡെന്നീസ് സെബാസ്റ്റിയന്‍,
അഭിപ്രായത്തിന് നന്ദി തുടര്‍ ലേഖനങ്ങള്‍ ഉടനെ നല്‍കുന്നതാണ്.
ഖുര്‍ആന്റെ ദൈവികതക്ക് ഒന്നാമത്തെ തെളിവ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ