2011, ജനുവരി 29, ശനിയാഴ്‌ച

ജബ്ബാര്‍ എന്ന മുസ്ലിം പരിഷ്‌കര്‍ത്താവ് !!

ഒരു യുക്തിവാദിയുടെ വിതണ്ഡവാദങ്ങള്‍ (2)

പ്രമുഖ യുക്തിവാദി ഇ.എ.ജബ്ബാറും അദ്ദേഹത്തോടൊപ്പമുള്ളവരും പറയുന്ന വാദങ്ങള്‍ ഇവിടെ മിക്കപ്പോഴും ചര്‍ച വിഷയമാകാറുണ്ട്. പല പ്രവാശ്യം സൂചിപ്പിച്ച പോലെ. ഈ ബ്ലോഗിന്റെ പ്രചോദനം ഇ.എ. ജബ്ബാറിന്റെ ബ്ലോഗുകളാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ ഏതെങ്കിലും വാദത്തെ കണ്ടില്ലെന്ന് നടിക്കാന്‍ സാധ്യമല്ല. ജബ്ബാര്‍ മാഷ് തന്നെ പല ഫെയ്‌സ് ബുക്ക് ഗ്രൂപ്പിലും നല്‍കിയ വീഡിയോ ഇവിടെ നല്‍കുകയാണ്. ഈ വീഡിയോപ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ട വിഷയങ്ങള്‍ മാത്രമേ ഇവിടെ ചര്‍ച ചെയ്യാന്‍ ഉദ്ദേശിക്കുന്നുള്ളൂ.  ഇതില്‍ രണ്ട് പ്രസംഗങ്ങളുണ്ട്. പ്രസംഗം കേട്ടുതുടങ്ങുന്നതിന് മുമ്പ് രണ്ടുവാക്ക്. (മിക്കവരും ഇത് വായിക്കുന്നതിന് മുമ്പ്  കേട്ടുകഴിഞ്ഞിട്ടുണ്ടാകും)

എന്താണ് ഇസ്ലാമുമായി ഇ.എ.ജബ്ബാറിന് ഇപ്പോഴുള്ള ബന്ധം. ചിലര്‍ അദ്ദേഹത്തെ ഒരു മുസ്ലിം പരിഷ്‌കര്‍ത്താവായി കാണുന്നുണ്ടോ എന്ന് സംശയം. അദ്ദേഹത്തിനും അതു പോലെ തോന്നുന്നുണ്ടോ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെയും എഴുത്തിന്റെയും ചിലയിടത്തെ ശൈലി അതാണ്. അങ്ങനെ ഈ പ്രസംഗത്തെ വിലയിരുത്താന്‍ ശ്രമിക്കുമ്പോള്‍ ഇസ്ലാമില്‍ ഒരു വലിയ പരിഷ്‌കരണം ആവശ്യമാണ്. കാരണം. ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദൈവം ആധുനിക കാലഘട്ടത്തിലെ വൈജ്ഞാനിക വിസ്‌ഫോടനം വെച്ചു ചിന്തിക്കുമ്പോള്‍ പ്രപഞ്ചത്തെക്കുറിച്ച് വലുതായൊന്നും അറിയാത്ത, ശ്ക്തിയുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ശക്തിയില്ലാത്ത, കാരുണ്യമുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കാരുണ്യം പ്രായോഗികമായി കാണിക്കാത്ത ദൈവമാണ്. ഈ ദൈവസങ്കല്‍പം ഒന്ന് പരിഷ്‌കരിക്കണം. പിന്നെ ആരുടെ വിശ്വാസത്തെയും നിരൂപണം ചെയ്യരുത്. ഒന്നും പ്രചരിപ്പിക്കരുത്. ആശയസംവാദത്തില്‍ തീരെ ഏര്‍പ്പെട്ടുപോകരുത്. എല്ലാ ദൈവസങ്കല്‍പങ്ങളും ശരിയാണെന്ന് അംഗീകരിക്കുക. ബിംബാരാധനയെ നിരൂപണം ചെയ്യരുത്. ഇതാണ് ചിലപ്പോള്‍ അദ്ദേഹത്തില്‍ എനിക്ക് ദര്‍ശിക്കാന്‍ കഴിയുന്ന പരിഷ്‌കര്‍ത്താവെന്ന നിലക്കുള്ള അദ്ദേഹത്തിന്റെ റോള്‍. ശേഷം പ്രസംഗിക്കുന്ന വ്യക്തി അതിലേക്ക് സൂചന തരുന്നുണ്ട്. ഇസ്ലാമില്‍ ഇതുവരെ പരിഷ്‌കരണം നടന്നിട്ടില്ലത്രേ. ലോകത്തെ മിക്ക മതങ്ങളിലും പരിഷ്‌കരണങ്ങള്‍ നടന്നിട്ടുണ്ട്. 500 വര്‍ഷം പഴക്കമുള്ള സിഖ് മതത്തില്‍ പോലും. പക്ഷെ ഇസ്ലാമില്‍ നടന്നിട്ടില്ല. നടന്നാല്‍ എന്ത് സംഭവിക്കും അതിനും അദ്ദേഹം സൂചന തരുന്നുണ്ട്. അഞ്ച് നേരം 'അല്ലാഹു വലിയവനാണ്' എന്ന് വിളിച്ച് പറയുന്ന ബാങ്ക് എങ്കിലും നിര്‍ത്തും.

മറ്റുചിലപ്പോള്‍ മുഴുവന്‍ മതങ്ങളെയും തകര്‍ത്ത് അവിടെ മനുഷ്യത്വം എന്ന് മതം സ്ഥാപിക്കാന്‍ നടക്കുന്ന ഒരു മുഴുത്ത ദൈവനിഷേധിയും മതനിഷേധിയുമായിട്ടും പ്രത്യക്ഷപ്പെടാറുണ്ട്. അപ്പോള്‍ മതപരമായ വേര്‍ത്തിരിവൊന്നുമില്ല. ഏത് മതമായാലും തിന്മതന്നെ. മതം നഷിക്കട്ടേ മനുഷ്യത്വം വളരട്ടേ. ഇതാണ് മുദ്രാവാക്യം. ഇനി നിങ്ങള്‍ കേള്‍ക്കാന്‍ പോകുന്ന പ്രസംഗം ആദ്യവിഭാഗത്തില്‍ പെടുന്നതാണ്. അഥാവാ പരിഷ്‌കര്‍ത്താവിന്റെ റോളില്‍. അതുകൊണ്ടാണ് എല്ലാ മതങ്ങളും അവരവരുടെ ദൈവത്തെ വിളിച്ചോട്ടെ എന്ന ആനുകൂല്യം നല്‍കുന്നത്. മറ്റു മതസങ്കല്‍പങ്ങളെ വിമര്‍ശിക്കാന്‍ പോയാല്‍ മതങ്ങള്‍ക്കിടയില്‍ ശണ്ഠവളരും സ്പര്‍ദയും കുഴപ്പവുമുണ്ടാകും. (അപ്പോള്‍ ഒരു വിഭാഗം വന്ന് മതങ്ങളെ മുഴുവന്‍ തകര്‍ക്കാന്‍ വേണ്ടി പണിയെടുത്താലോ എന്ന് ചോദിക്കരുത്.) നിങ്ങള്‍ കേള്‍ക്കുന്നതിന് മുമ്പ് അവയെ നിരൂപണം നടത്താന്‍ ഉദ്ദേശിക്കുന്നില്ല. ആദ്യം ആ പ്രസംഗം കേള്‍ക്കുക.





14 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ജബ്ബാര്‍ മാഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടി ആവശ്യമെങ്കില്‍ മാത്രം പറയാം. എന്നാല്‍ കൂടുതല്‍ ചര്‍ച ഉദ്ദേശിക്കാത്ത സിദ്ധീഖ് തൊടുപുഴയുടെ പ്രസംഗം പുതിയ പശ്ചാതലത്തില് മറുപടി പോലും അറ്ഹിക്കുന്നില്ലെങ്കിലും ചിലകാര്യങ്ങള് സൂചിപ്പിക്കാതെ തരമില്ല.
--------------
എല്ലാ സ്‌ഫോടനങ്ങളും ലോകത്ത് നടക്കുന്ന മുഴുവന്‍ ഭീകരാക്രമണങ്ങളും ഇസ്ലാമിന്റെ പേരില്‍ വെച്ചുകെട്ടി. കപട മതേതരത്വം ചമയാനുള്ള യുക്തിവാദികളുടെ ശ്രമത്തിന്റെ പരിഹാസ്യമായ ശ്രമം അദ്ദേഹത്തില്‍ കാണാം. പത്രങ്ങളുടെ ചാനലുകളും ഓതിക്കൊടുക്കുന്നതില്‍ന്നും വാരിവിഴുങ്ങി ചര്‍ദ്ധിക്കാനല്ലാതെ യുക്തിവാദികള്‍ക്ക് മനുഷ്യസ്‌നേഹം മുന്നില്‍ വെച്ച സന്തുലിതമായ ഒരു കാഴ്ചപ്പാട് സ്വീകരിക്കാന്‍ പോലും കഴിയില്ല എന്ന് ആ പ്രസംഗം തെളിയിക്കുന്നു.

ഇസ്‌ലാമല്ലാത്ത എല്ലാ മതങ്ങളും നവീകരണത്തിന് വിധേയമായി എന്നദ്ദേഹം പറയുന്നു. ഉദാഹരണം പറയുന്നതാണ് ഏറെ രസകരം സിഖ് മതം. ലോകത്ത് ആചാരനിഷ്ഠകളിലും വേഷങ്ങളിലും ഇത്രയധികം മൗലികത പുലര്‍ത്തുന്ന വേറെ ഏത് മതമാണുള്ളത്. ഇസ്ലാമാണ് എറ്റവും മൗലികത പുലര്‍ത്തുന്നത് എന്ന് സൂചിപ്പിക്കാന്‍ അദ്ദേഹം ഉദാഹരിക്കുന്നത് ബാങ്കിനെയാണ്.

രണ്ട് മിനിറ്റില്‍ താഴെമാത്രം സമയമെടുക്കുന്ന ദിവസം 5 നേരത്ത് കൃത്യമായ സമയബോധം നല്‍കുന്ന ബാങ്കിനനുസരിച്ചാണ് അമുസ്ലിംകളായ കൂലിപ്പണിക്കാര്‍ പോലും തങ്ങളുടെ ജോലി സമയം ക്രമീകരിക്കാറുള്ളത്. എന്നിരിക്കെ അതില്‍ അല്ലാഹു അക്ബര്‍ എന്ന മനുഷ്യന്റെ അഹന്തയെയും അഹങ്കാരത്തെയും സ്മരിക്കാന്‍ നിര്‍ബദ്ധിക്കുന്ന ആ വാക്ക് യുക്തിവാദിക്ക് അരോചകമാകുന്നതില്‍ അത്ഭുതമില്ല.

അഞ്ച് വയസ്സോടെ ഒരു മുസ്ലിം കുട്ടി മതമൗലികവാദിയായി മാറുന്നുവെന്നാണ് നീരീക്ഷണം. ഹിന്ദുവിനെയും പറയുന്നുണ്ട്. ഹിന്ദുകുട്ടിയും മതമൗലികവാദിയായിട്ടാണ് പുറത്ത് വരുന്നത്.

ലോകത്ത് തീവ്രവാദ സംഘടകളെല്ലാം ജിഹാദി സംഘടനകളാണ് എന്ന് പറയുന്ന വിവരക്കേട് യുക്തിവാദത്തിന് അലങ്കാരമാണ്.

CKLatheef പറഞ്ഞു...

തീവ്രാദം ഭീകരവാദം എന്നിവ ഇസ്ലാംമതവുമായി മാത്രമേ ബന്ധപ്പെടുത്താവൂ എന്നുണ്ടെങ്കില്‍ രക്ഷയില്ല. അല്ലെങ്കില്‍ ലോകത്തുള്ള ഭീകരസംഘനടകളുടെ വിവരം നെറ്റില്‍ ലഭ്യമാകും. ഏറെക്കുറെ ഏകപക്ഷീയമായിട്ടാണവ നല്‍കിയിട്ടുള്ളതെങ്കിലും എണ്ണത്തില്‍ അവ പിന്നിലാണ്. മുന്നിലാകണമെന്ന് ഒരു താല്പര്യവുമില്ല. പക്ഷെ യുക്തിവാദികള്‍ക്ക് സത്യം പറയാനുള്ള ധൈര്യം പോരാ.

ഇസ്ലാമാകട്ടേ. ഭീകരത പോയിട്ട്, ആരാധനകളിലുള്ള തീവ്രത പോലും അംഗീകരിക്കുന്നില്ല. വിശാലമായ മാനവിക കാഴ്ചപ്പാടാണ് അതിന്റെ അന്തസത്ത. സാമുദായികത പോലും അംഗീകരിക്കുന്നില്ല. അപ്പോള്‍ പിന്നെ ലോകത്ത് അതെല്ലാം നിലനില്‍ക്കുന്നില്ലേ എന്ന് ചോദിക്കും‍. അതേ മതത്തില്‍ ജനിച്ച നിങ്ങള്‍ക്ക് ദൈവമില്ലെന്ന് പറയാന്‍ കഴിയുമെങ്കില്‍ ഈ മതത്തില്‍ ജനിച്ചതുകൊണ്ട് ഭീകരവാദികളാകാന്‍ കഴിയില്ല എന്ന അവകാശവാദമൊന്നും ഹിന്ദുത്വവാദികളെ പോലെ ഇസ്ലാമിനില്ല. ഒരു മുസ്ലിം നാമധാരി തീവ്രവാദിയോ ഭീകരവാദിയോ ആകുന്നെങ്കില്‍ അയാള്‍ ആദ്യമായി യുദ്ധം പ്രഖ്യാപിക്കുന്നത് ഇസ്ലാമികാധ്യാപനങ്ങളോടാണ്.

CKLatheef പറഞ്ഞു...

ജബ്ബാര്‍ മാഷ് തന്റെ ഒരു പുരുഷായുസില്‍ പറഞ്ഞുതീര്‍ത്ത പ്രബോധനം ഈ പ്രസംഗത്തില്‍ ചുരുക്കി നല്‍കിയിട്ടുണ്ട്. മുഹമ്മദ് നബി പരിചയപ്പെടുത്തിയ ദൈവം വളരെ ചെറുതായി എന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആക്ഷേപം.

അദ്ദേഹം പറയുന്ന പോലെ ഒരു വലിയ ദൈവമായിരുന്നെങ്കില്‍ ആ ദൈവം എങ്ങനെയായിരിക്കും. എന്ത് നിലപാടായിരിക്കും മനുഷ്യരുടെ കാര്യത്തില്‍ സ്വീകരിക്കുക. എന്ന് അദ്ദേഹത്തില്‍ നിന്നും മറ്റുള്ളവരില്‍നിന്നും അറിയാന്‍ താല്‍പര്യമുണ്ട്.

ഇല്ലാത്ത ദൈവത്തെ എങ്ങനെ വിശദീകരിക്കും എന്ന് പറഞ്ഞ് മുങ്ങരുത് എന്ന വിനയപൂര്‍വം ആവശ്യപ്പെടുന്നു.

(മുകളില്‍ നല്‍കിയ കമന്റുകള്‍ ഫെയ്‌സ് ബുക്കില്‍ നല്‍കിയതാണ്. ഇവിടെ ബാക്കി ചര്‍ച തുടരും.)

Sameer Thikkodi പറഞ്ഞു...

പ്രിയ ലത്തീഫ് ഈ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മറുപടി വേണമെന്ന് തോന്നുന്നില്ല ...

ഭാവുകങ്ങള്‍

CKLatheef പറഞ്ഞു...

"ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയില്‍ യുക്തിവാദിക്ക് തന്റെ യുക്തിവാദം ജീവിതാവസാനം വരെ, നിലനിര്‍ത്തി കൊണ്ടുപോകണമെന്ന താല്പര്യമുണ്ടെങ്കില്‍ അവിവാഹിതനായി കഴിയുന്നതാണ് ഏറ്റവും ഉത്തമമായ മാര്‍ഗം. സ്വന്തം ഭാര്യയോ കുട്ടിയോ ഉണ്ടെങ്കില്‍ അവരോട് ഒരു പ്രത്യേക താല്‍പര്യം ഉണ്ടായിപ്പോകുന്നത് സഹജമാണ്. വിശ്വാസം കയറി എളുപ്പം പിടിക്കുക ഭാര്യയേയും കുട്ടികളെയുമാണ്. പ്രസവ സുരക്ഷ മുതല്‍ കുടുംബ സുരക്ഷ വരെ ദൈവത്തിന്റെ കയ്യിലേല്‍പിക്കാന്‍ സ്ത്രീ തയ്യാറാകുന്നത് ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത് ഭാര്യയെ പ്രസാദിപ്പിക്കുവാന്‍ ഭര്‍ത്താവിനു കഴിവില്ലാതെ വരുമ്പോഴാണ്. മാത്രമല്ല, വിവാഹം ഫലപ്രദമാകണമെങ്കില്‍ 'താന്‍ പ്രസവിച്ചേ മതിയാകൂ' എന്ന തീരുമാനത്തോടെയെത്തുന്ന ഭാര്യക്ക്, കുഞ്ഞൊരു അധികപ്പറ്റാണെന്ന യുക്തിവാദിയായ ഭര്‍ത്താവിന്റെ തീരുമാനത്തോട് യോജിക്കാനും കഴിയില്ല. അതുകൊണ്ട് ഭാര്യയോ സ്വന്തം കുഞ്ഞോ ഇല്ലാത്ത യുക്തിവാദിക്ക് സ്വാതന്ത്യ്രത്തോടെ യുക്തിവാദിയായി ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിയും".

(യുക്തിവിചാരം, ഡിസംബര്‍ 2010 പേ. 16,17)

ഫെയ്‌സ് ബുക്കില്‍നിന്ന് ലഭിച്ചതാണ്. ഈ വരികള്‍ നല്‍കുന്ന അര്‍ഥം എടുക്കുമ്പോള്‍ ഇവര്‍ക്ക് മനുഷ്യത്വത്തെക്കുറിച്ച് പറയാനുള്ള അര്‍ഹത തന്നെ നഷ്ടപ്പെടുന്നു.

മുത്ത്‌/muthu പറഞ്ഞു...

ഇസ്‌ലാമല്ലാത്ത എല്ലാ മതങ്ങളും നവീകരണത്തിന് വിധേയമായത്രേ.

ഈ ജബ്ബാര്‍ മാഷിനും തന്റെ വാദഗതികളില്‍ അല്പം "നവീകരണം"ആവാമെന്ന് തോന്നുന്നു.പണ്ടേ നൂറ്റൊന്ന്‍ ആവര്‍ത്തിച്ച ഈ "നഴ്സറി" ആരോപണങ്ങള്‍ ഇപ്പോഴും കൊണ്ട് നടക്കുകയാണ് മാഷ്‌.

ലതീഫ്‌ സാഹിബ് ഉദ്ധരിച്ച"യുക്തിവിചാരങ്ങള്‍"
നോക്കൂ.ഇവരുടെ വിചാരമെന്താണ്?
ഒരുത്തന്‍ യുക്തിവാദം സ്വീകരികുന്നതോടെ ആനന്ദത്തിലാറാടി രോമാഞ്ചകഞ്ചുകമണിഞ്ഞു
പുളകം കൊള്ളാമെന്നോ?

സമൂഹത്തിന്റെ അടിസ്ഥാനപരമായ നിലനില്‍പ്പിന്റെ അടിയാധാരമായ കുടുംബസംവിധാനത്തോടുള്ള ഇവരുടെ നിലപാടിനെ എന്ത് വിളിക്കണം?
ഇത്തരം അറുപിന്തിരിപ്പന്‍ നിലപാടുമായി നടക്കുന്ന ഇവര്‍ എന്ത്
"പുരോഗമനം"ആണാവോ വിശ്വാസികളെ പഠിപ്പിക്കാന്‍ വരുന്നത്.

സ്വന്തം ആദര്‍ശത്തിനു വിപരീതമായി ജീവിക്കുന്ന ഇക്കൂട്ടര്‍ക്ക് അവനവന്റെ കുടുംബത്തില്‍ പോലും നടപ്പിലാക്കാനാവാത്ത ഇത്തരം "മധുരമനോജ്ഞ" സ്വപ്നങ്ങളുമായി
നടക്കാനാണ് വിധി.
വിധിയെ തടുക്കാന്‍ യുക്തിവാദിക്കും കഴിയില്ലല്ലോ?
അതറിയാനുള്ള വിവേകവും അവര്‍ക്ക് പറഞ്ഞതല്ലല്ലോ?

സമീര്‍ പറഞ്ഞതു പോലെ ടി പ്രസംഗം ഒരു മറുപടി അര്‍ഹിക്കുന്നില്ലെന്കില്‍ പോലും ഇസ്ലാമിനെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതെ കുറിച്ചുള്ള വിശദീകരണം ആവശ്യമാണ്‌.
താങ്കളുടെ പരിശ്രമത്തിനു എല്ലാ പ്രാര്‍ഥനകളും...

CKLatheef പറഞ്ഞു...

>>> സമീര്‍ പറഞ്ഞതു പോലെ ടി പ്രസംഗം ഒരു മറുപടി അര്‍ഹിക്കുന്നില്ലെന്കില്‍ പോലും ഇസ്ലാമിനെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതെ കുറിച്ചുള്ള വിശദീകരണം ആവശ്യമാണ്‌.<<<


യുക്തിവാദികളുടെ പലവാദങ്ങളും ബാലിശവും കാലഹരണപ്പെട്ടതുമാണ്. പക്ഷെ അവര്‍ക്ക് തങ്ങളെക്കുറിച്ച് ഒന്നുമില്ലാത്തതിനാലും, വായിച്ച് പഠിച്ച് പുതിയ വിമര്‍ശനം കണ്ടെത്താനുള്ള ക്ഷമയില്ലാത്തതിനാലും പഴകിയ ആരോപണങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയാണ് പ്രസംഗത്തിന് എഴുത്തിലൂടെ മറുപടി പറയുക പ്രയാസമാണ്. കാരണം ഭൂമി ഏഴുതട്ടാക്കി എന്ന് പറയുമ്പോള്‍ അദ്ദേഹം സ്വീകരിക്കുന്ന ആക്ഷനാണ് അവിടെ മറുപടി അര്‍ഹിക്കുന്നത്. അതിനും പുറമെ തട്ടുള്ള ചോറ്റുപാത്രം ഉദാഹരിച്ചിരിക്കുകയും ചെയ്യുന്നു. എങ്കിലും പ്രാധാന വാദങ്ങള്‍ അതേ ശൈലിയിലുള്ള ഒരു മറുപടി നല്‍കാം. എന്ന് വെച്ചാല്‍ ആയത്തുകളും ഹദീസുകളും അതിന്റെ ശാസ്ത്രീയ സൂചനകളുമൊക്കെ അദ്ദേഹവും നാമും കൂറേ വായിച്ചതാണല്ലോ. അതിനാല്‍ സാധാരണക്കാരെ എങ്ങനെയാണ് വഴിതെറ്റിക്കുന്നത് എന്ന് കാണിക്കാന്‍ മാത്രം ചില സൂചനകള്‍.

Abid Ali പറഞ്ഞു...

ജബ്ബാര്‍ 'മൌലവി' ഇത്ര "വിവരമുള്ള" ആണെന്ന് ഇപ്പോഴാ മനസ്സിലായത്‌.
ഈ പോസ്ടിട്ട ലത്തീഫ് സാഹിബിനു നന്ദി.

Fazil പറഞ്ഞു...

Following..

PAINTER പറഞ്ഞു...

kashtam.sathyathil ningelellavarum jabaarine bhayapedunnu.

firoo പറഞ്ഞു...

ഈ വീഡിയോ യില്‍ ജബ്ബാര്‍ തന്നെ പറയുന്നു "ക്ഷീരപഥം മനുഷ്യന്‍ ആകാശ നിരീക്ഷനിയിലുടെ നേരിട്ട് കണ്ടിട്ടുണ്ട് അതിന്റെ അപ്പുറത്തേക്ക് ഉള്ളത് എന്താണെന്ന് നമുക്ക് പറയാനും പറ്റില്ല" അപ്പോള്‍ മനുഷന്റെ കയ്ച്ചകള്‍ക്ക് അപ്പുറവും എന്തൊക്കെയോ ഉണ്ടന്നല്ലേ ജബ്ബാര്‍ മാഷെ അതിന്റെ അര്‍ഥം
അവിടെ നിന്ന് തന്നെ അള്ളാഹുവിന്റെ കയിവിനെ ജബ്ബാര്‍ മാഷിന് അംഗീകരിക്കാം .......പിന്നെ ഇസ്ലാമില്‍ സത്യം ഇല്ലഞ്ഞിട്ടാണോ വാര്‍ധക്യത്തില്‍ മാധവികുട്ടി(കമല സുര്രയ്യ)ഇസ്ലാം മതം സ്വീകരിച്ചത് ......നിങ്ങളെ പോലെ തന്നെ ഒരു വ്യക്തി ആയിരുന്നില്ലേ മായിന്‍കുട്ടി മേത്തര്‍.....അങ്ങനെ പറയുകയാണെങ്കില്‍ ഒരുപാടുണ്ട് ,ഇസ്ലാമില്‍ നിന്നും വേറെ ഏതെങ്കിലും മത വിഭാകത്തിലേക്ക് (സ്വാര്‍ത്ഥ തല്പര്യങ്ങല്‍ക്കല്ലാതെ) ആരെങ്കിലും പോയതായി കേട്ടിട്ടുണ്ടോ ജബ്ബാര്‍ മാഷ് ഇല്ല കാരണം ഇസ്ലാം സത്യത്തിന്റെ മതമാണ്‌. പോപ്‌ ഗായകരില്‍ ഭൂരിപക്ഷവും ഇസ്ലാം മതം സ്വീകരിച്ചു, അതെന്തേ അവരൊക്കെ അങ്ങനെ ചെയ്തത് അവര്‍ക്ക് പ്രശസ്തിയില്ലേ നിങ്ങളെ പോലെ ചിന്തിക്കാനുള്ള കയിവും വിദ്യാഭ്യാസവും ഇല്ലേ, ഇതിനൊക്കെ കാരണം അല്ലാഹുവു ഉണ്ട് എന്നാ വല്യ സത്യം മനസിലാക്കുവാന്‍ അവര്‍ക്ക് സതിച്ചത് കൊണ്ട് മാത്രം ആണ്
NB:- ഖുര്‍ഹാന്‍ നന്നായി പഠിക്കുക ജബ്ബാര്‍ മാഷിന്റെ എല്ലാ സംശയങ്കള്‍ക്കും ഉത്തരം കിട്ടും

പുന്നകാടൻ പറഞ്ഞു...

islam theevravaada mint aanu.

പുന്നകാടൻ പറഞ്ഞു...

firoo പറഞ്ഞു...
ഈ വീഡിയോ യില്‍ ജബ്ബാര്‍ തന്നെ പറയുന്നു "ക്ഷീരപഥം മനുഷ്യന്‍ ആകാശ നിരീക്ഷനിയിലുടെ നേരിട്ട് കണ്ടിട്ടുണ്ട് അതിന്റെ അപ്പുറത്തേക്ക് ഉള്ളത് എന്താണെന്ന് നമുക്ക് പറയാനും പറ്റില്ല" അപ്പോള്‍ മനുഷന്റെ കയ്ച്ചകള്‍ക്ക് അപ്പുറവും എന്തൊക്കെയോ ഉണ്ടന്നല്ലേ ജബ്ബാര്‍ മാഷെ അതിന്റെ അര്‍ഥം
അവിടെ നിന്ന് തന്നെ അള്ളാഹുവിന്റെ കയിവിനെ ജബ്ബാര്‍ മാഷിന് അംഗീകരിക്കാം .......പിന്നെ ഇസ്ലാമില്‍ സത്യം ഇല്ലഞ്ഞിട്ടാണോ വാര്‍ധക്യത്തില്‍ മാധവികുട്ടി(കമല സുര്രയ്യ)ഇസ്ലാം മതം സ്വീകരിച്ചത് ......നിങ്ങളെ പോലെ തന്നെ ഒരു വ്യക്തി ആയിരുന്നില്ലേ മായിന്‍കുട്ടി മേത്തര്‍.....അങ്ങനെ പറയുകയാണെങ്കില്‍ ഒരുപാടുണ്ട് ,ഇസ്ലാമില്‍ നിന്നും വേറെ ഏതെങ്കിലും മത വിഭാകത്തിലേക്ക് (സ്വാര്‍ത്ഥ തല്പര്യങ്ങല്‍ക്കല്ലാതെ) ആരെങ്കിലും പോയതായി കേട്ടിട്ടുണ്ടോ ജബ്ബാര്‍ മാഷ് ഇല്ല കാരണം ഇസ്ലാം സത്യത്തിന്റെ മതമാണ്‌. പോപ്‌ ഗായകരില്‍ ഭൂരിപക്ഷവും ഇസ്ലാം മതം സ്വീകരിച്ചു, അതെന്തേ അവരൊക്കെ അങ്ങനെ ചെയ്തത് അവര്‍ക്ക് പ്രശസ്തിയില്ലേ നിങ്ങളെ പോലെ ചിന്തിക്കാനുള്ള കയിവും വിദ്യാഭ്യാസവും ഇല്ലേ, ഇതിനൊക്കെ കാരണം അല്ലാഹുവു ഉണ്ട് എന്നാ വല്യ സത്യം മനസിലാക്കുവാന്‍ അവര്‍ക്ക് സതിച്ചത് കൊണ്ട് മാത്രം ആണ്
NB:- ഖുര്‍ഹാന്‍ നന്നായി പഠിക്കുക ജബ്ബാര്‍ മാഷിന്റെ എല്ലാ സംശയങ്കള്‍ക്കും ഉത്തരം കിട്ടും

2011, ഫെബ്രുവരി 23 12:41 വൈകുന്നേരം
thani vikalamaaya mint kasttam.

The Way to truth പറഞ്ഞു...

Watch the first video (at least) on this website under the first reason. It is so amazing. We forget sometimes how many beautiful things God has done for us. [All praises to Him alone], this world we live on, and life itself is truly incredible!

Cut and Paste the link below

http://whyidontbelieveinevolution.com/index.html

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review