'പൊത്തകം' യുക്തിവാദികളും ഇസ്‌ലാം വിമര്‍ശകരും സാധാരണ ഉപയോഗിക്കുന്ന വാക്കാണ്. അസഹിഷ്ണുത വീണ്ടും കൂടിയാല്‍ അത് പൊത്തനമാകും. ഖുര്‍ആനെ സംബന്ധിച്ചാണ് ഇത് വാക്ക് ഉപയോഗിക്കുന്നത്. പുസ്തകമെന്നോ ഗ്രന്ഥമെന്നോ ഉപയോഗിച്ചാല്‍ അല്‍പം മാന്യത വരുമോ എന്ന ഒരു പേടിയുണ്ട് ടി.ജെ. ജോസഫിന്റെ അനിയന്‍മാര്‍ക്ക് (അതോ ജ്യേഷ്ടന്‍മാരോ). ഇവരില്‍ നിന്നാണ് പരസ്യമായി മാന്യതയില്ലാത്തവര്‍ പോലും ഉപയോഗിക്കാത്ത പദം ചോദ്യപ്പേപ്പറുകളില്‍ നല്‍കുന്ന പ്രഫസര്‍മാര്‍ ഉണ്ടാകുന്നത്. എന്തിനാണിവരിത്ര അസഹിഷ്ണുവാകുന്നതെന്ന് മനസ്സിലാകുന്നില്ല. ദൈവം മനുഷ്യവംശത്തിന്‍െ സന്‍മാര്‍ഗ ദര്‍ശനത്തിന് പ്രവാചകന്‍മാരെയും അവരിലൂടെ വേദഗ്രന്ഥവും നല്‍കാറുണ്ടെന്ന വസ്തുത ആര്‍ക്കെങ്കിലും ബോധ്യപ്പെടുന്നില്ലെങ്കില്‍ ആയിക്കോട്ടേ. അതില്‍ നിന്ന് വല്ല മാര്‍ഗദര്‍ശനവും അറിവും ആര്‍ക്കെങ്കിലും ലഭിക്കുന്നെങ്കില്‍ അത്തരമൊരു സാധ്യതപോലും വകവെച്ച് നല്‍കാന്‍ കഴിയാത്തവിധം യുക്തിവാദികള്‍...