"വിചാരം
ഇതോടെയാണ് ഞാന്‍ കണ്‍ഫ്യൂഷനായത്. അത് തീര്‍ക്കാന്‍ ആര്‍ക്കെങ്കിലും എന്നെ സഹായിക്കാന്‍ കഴിയുമെങ്കില്‍ ആകട്ടേ.
- "ലത്തീഫുമായോ ചിന്തകനുമായോ ഒരു ചര്‍ച്ച ആഗ്രഹിക്കുന്നില്ല എന്ന് ഇതിന് മുന്‍പേ തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നിങ്ങളുടെ തുടര്‍ന്നുള്ള കമന്റുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്യും. കാരണം, എന്റെ ബ്ലോഗില്‍ കുറേ ചവറുകമന്റുകള്‍ വന്ന് നിറയണമെന്ന് എനിക്ക് ഒരു നിര്‍ബന്ധവുമില്ല.നിങ്ങള്‍ ദിവസേനയെന്നോണം പോസ്റ്റെഴുതുന്നവരായതിനാല്‍ അഭിപ്രായം സ്വന്തം ബ്ലോഗില്‍ എഴുതുകയുമാവാം. വായിക്കേണ്ട 'മാന്യന്മാര് ' അവിടെവന്ന് വായിച്ചുകൊള്ളും. പിന്നെ എന്താ പ്രശ്നം?"ഇങ്ങനെ ബാബു പറഞ്ഞപ്പോള്‍ എന്റെയും ചിന്തകന്െയും കമന്റുകള്‍ ആവര്‍ത്തിച്ച് വായിച്ചുനോക്കി. മറ്റുള്ളവരിലില്ലാത്ത എന്താണ് ഞങ്ങളുടെ കമന്റുകളെ ചവറുകള്‍ എന്ന വിശേഷണത്തിനര്‍ഹമാക്കിയത് എന്ന് അത് കൂടുതല്‍ വ്യക്തമായത് തൊട്ടടുത്ത പോസ്റ്റോടു കൂടിയാണ്. അത് വായിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും കാര്യമാത്ര പ്രസക്തമായ ചര്‍ച എന്നാല്‍ എന്താണെന്നും ചവറ് കമന്റ് എന്നാല്‍ എന്താണെന്നും.ചിന്തകനും പണ്ഡിതനുമായ ബാബു ഇത് സാധിച്ച സൂത്രം പറഞ്ഞുതരാം. ഇതാ എതിര്‍ക്കാന്‍ സാധ്യതയുള്ളവരെ ഇങ്ങനെ പറഞ്ഞ് അകറ്റിനിര്‍ത്തുക."ബ്ലോഗിലോ പുറത്തോ ഉള്ള 'ഇസ്ലാമിക-ക്രൈസ്തവ പണ്ഡിതരെയോ' 'ഉത്തമബോദ്ധ്യ' വിശ്വാസികളെയോ കൺവിൻസ് ചെയ്യിക്കാൻ വേണ്ടിയല്ല ഇതെഴുതുന്നതു്. മതങ്ങളുടെ മാറാലയിലൂടെ അല്ലാതെ കാര്യങ്ങൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ മാത്രമാണെന്റെ ലക്ഷ്യവിഭാഗം."വിശ്വാസികളാണെങ്കില്‍ മേല്‍ നല്കിയ വരിയില്‍ ആളുകളെ മാറ്റിയാല്‍ മതി. എന്നിട്ടും ആരെങ്കിലും കമന്റിടുകയാണെങ്കില്‍ ഇത് വീണ്ടു ആവര്‍ത്തിക്കുക. വേണമെങ്കില്‍ ഇങ്ങനെയും പറയാം:"ലേഖനം തുടരുമെന്ന് എഴുതിയിരുന്നു. അതും കണ്ടോ എന്നറിയില്ല. ഏതായാലും ആ തുടര്‍ച്ചയില്‍ ആ പട്ടികകളിലേക്ക് ഞാന്‍ വിശദമായി കടക്കുന്നുണ്ട്. പക്ഷേ, അതുവഴി ചിന്തകനെപ്പോലെയുള്ളവരെ കണ്‍വിന്‍സ് ചെയ്യിക്കാം എന്ന വ്യാമോഹമൊന്നും എനിക്കില്ല എന്നുകൂടി സൂചിപ്പിക്കട്ടെ.""കാളിദാസൻ,ബൈബിളിനെയും ഖുർആനെയും ബർണബാസ് സുവിശേഷത്തെയും കൂടാതെ ഈ വിഷയത്തിൽ നടത്തിയ നിഷ്പക്ഷവും ക്രിസ്തീയവുമായ രണ്ടുതരം ഗവേഷണങ്ങളെയാണു് ഞാനും ആധാരമാക്കുന്നതു്. ലേഖനം തീരുമ്പോൾ അവലംബം കൊടുക്കാം എന്നു് കരുതിയെന്നേയുള്ളു."ലേഖനം പരമ്പര അവസാനിക്കുന്നത് വരെ എതിര്‍ത്തൊന്നും പറയാതെ സഹിക്കുക. റെഫറന്‍സൊക്കെ അവസാനം നല്‍കും. അത് വരെ കാത്തിരിക്കുക. ഖുര്‍ആനും കൂടി വെച്ച് നടത്തുന്ന ഒരു വിശകലനത്തില്‍നിന്നും അതിനെക്കുറിച്ചറിയുന്നവരെ മാറ്റിനിര്‍ത്തിയുള്ള ഒരു ഗംഭീരന്‍ ചര്‍ച അത്രയേ ബാബു ഉദ്ദേശിച്ചുള്ളൂ."ഇവിടെ പരാമർശവിഷയമായ ബർണബാസ് സുവിശേഷം ഒരു വ്യാജകൃതിയാണു്. അക്കാര്യത്തിൽ ഒരു സംശയത്തിനു് യാതൊരു അവകാശവുമില്ല." ഞാനും ചിന്തകനും വിട്ട് നിന്നിട്ടും ബാബുവിന്‍െ രോഷമടങ്ങുന്നില്ല. അദ്ദേഹം പറയുന്നത് കാണുക."ബ്ലോഗിൽ ഈ വിഷയം കൈകാര്യം ചെയ്യുന്ന 'ഇസ്ലാം പണ്ഡിതരിൽ' ആരെങ്കിലും ഏതെങ്കിലും ഒരർത്ഥത്തിൽ ഗൗരവതരമായ ശ്രദ്ധയോ പരിഗണനയോ അർഹിക്കുന്നുണ്ടെന്നു് എനിക്കു് തോന്നുന്നില്ല. ചിരിക്കാൻ പറ്റിയ കുറെ കോമാളി നമ്പറുകൾ, അത്രതന്നെ. മതവിശ്വാസത്തിനു് എതിരായി ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ തെളിവാണു് എന്റെ അഭിപ്രായത്തിൽ മതബ്ലോഗുകൾ!"ഇതുപറയുന്നത് കേട്ടാല്‍ തോന്നും മതവിശ്വാസത്തിന് എതിരായി ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന അത്തരം ബ്ലോഗുകള്‍ സന്ദര്‍ശിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത് എന്ന്. എന്നാല്‍ അദ്ദേഹം പറയുന്നതോ:"ഇത്തരം സർക്ക്യുലർ ആർഗ്യുമെന്റുകളിൽ കിടന്നു് തിരിയുന്നവയാണു് മതബ്ലോഗുകളിലെ മിക്കവാറും എല്ലാ ചർച്ചകളും. അവരുടെ ചർച്ചാഭാസങ്ങളിലേക്കു് ആളെക്കൂട്ടാൻ പഠിച്ച പണി പതിനെട്ടും അവർ പയറ്റുന്നുണ്ടെങ്കിലും വെളിവുള്ള ആരും അതിൽ പങ്കെടുക്കാത്തതും അതുകൊണ്ടുതന്നെ. അബദ്ധത്തിൽ ആ വഴി പോയിട്ടുള്ള സാമാന്യബോധമുള്ളവർ പിന്നീടു് ആ ഭാഗത്തേക്കു് തിരിഞ്ഞുനോക്കാതിരിക്കുന്നതായാണു് കണ്ടിട്ടുള്ളതു്. അതാണു് അവർക്കു് ലഭിക്കേണ്ട ചികിത്സയും. പക്ഷേ, കഷ്ടമെന്നേ പറയേണ്ടൂ, കണ്ടാൽ അറിയുന്നവരുണ്ടു്, കൊണ്ടാലും അറിയാത്തവരുമുണ്ടു് ഈ ലോകത്തിൽ."അങ്ങനെ ഞാന്‍ സാമാന്യബോധമുള്ളവരുടെ കണക്കെടുക്കാന്‍ നോക്കി. അതിന് അവലംബിച്ച മാര്‍ഗം. എന്റെ ബ്ലോഗില്‍ ആദ്യത്തില്‍ വരികയും പിന്നീട് വരാതിരിക്കുകയും ചെയ്തവര്‍. സത്യം പറയട്ടേ അവര്‍ വളരെ കുറവാണ്. ഒരു കയ്യിലെ വിരലില്‍ അവസാനിക്കും. അവര്‍ വന്നതിന് ശേഷം പച്ചത്തെറിയായിരുന്നു. കൊണ്ടാലറിയാത്തവരും ധാരാളമുണ്ടെന്ന് മനസ്സിലായി. സാമാന്യബോധമുള്ളവര്‍ തന്റെ ബ്ലോഗ് സന്ദര്‍ശിക്കുന്നവരും അഭിപ്രായം പറയുന്നവരുമാണ് എന്ന് ബാബു പറയാത്തതിനാല്‍ അദ്ദേഹത്തിന്റെ പുതിയ ബ്ലോഗില്‍ കമന്റിട്ടവരെ പരിഗണിച്ചിട്ടില്ല.ഈ പോസ്റ്റ് ഇവിടെ അവസാനിക്കുന്നു. ഒരു അഡ്ജസ്റ്റ്മെന്റ് മെക്കാനിസത്തിന്റെ ഭാഗമാണ് ഈ പോസ്റ്റ് എന്ന് കരുതിയാല്‍ മതി. ഇത് വെച്ച് വ്യക്തിപരമായ അക്ഷേപവും അദ്ദേഹം വിശ്വാസികളെ പറയുന്നത് പോലുള്ള പ്രയോഗവും അനുവദിക്കാന്‍ നിര്‍വാഹമില്ല. ഞങ്ങളെ ഒരു നൂറ് തെറിവിളിക്കുമ്പോള്‍ അതിനെതിരെ ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ പ്രതികരണ ശേഷിയിലാത്ത ഷണ്ഡന്മാര് എന്ന വിളികൂടി ഞങ്ങള്‍ കേള്‍ക്കേണ്ടിവരും.