2010, മാർച്ച് 28, ഞായറാഴ്‌ച

എല്ലാമടങ്ങിയ പൊത്തകം?

'പൊത്തകം' യുക്തിവാദികളും ഇസ്‌ലാം വിമര്‍ശകരും സാധാരണ ഉപയോഗിക്കുന്ന വാക്കാണ്. അസഹിഷ്ണുത വീണ്ടും കൂടിയാല്‍ അത് പൊത്തനമാകും. ഖുര്‍ആനെ സംബന്ധിച്ചാണ് ഇത് വാക്ക് ഉപയോഗിക്കുന്നത്. പുസ്തകമെന്നോ ഗ്രന്ഥമെന്നോ ഉപയോഗിച്ചാല്‍ അല്‍പം മാന്യത വരുമോ എന്ന ഒരു പേടിയുണ്ട് ടി.ജെ. ജോസഫിന്റെ അനിയന്‍മാര്‍ക്ക് (അതോ ജ്യേഷ്ടന്‍മാരോ). ഇവരില്‍ നിന്നാണ് പരസ്യമായി മാന്യതയില്ലാത്തവര്‍ പോലും ഉപയോഗിക്കാത്ത പദം ചോദ്യപ്പേപ്പറുകളില്‍ നല്‍കുന്ന പ്രഫസര്‍മാര്‍ ഉണ്ടാകുന്നത്. എന്തിനാണിവരിത്ര അസഹിഷ്ണുവാകുന്നതെന്ന് മനസ്സിലാകുന്നില്ല. ദൈവം മനുഷ്യവംശത്തിന്‍െ സന്‍മാര്‍ഗ ദര്‍ശനത്തിന് പ്രവാചകന്‍മാരെയും അവരിലൂടെ വേദഗ്രന്ഥവും നല്‍കാറുണ്ടെന്ന വസ്തുത ആര്‍ക്കെങ്കിലും ബോധ്യപ്പെടുന്നില്ലെങ്കില്‍ ആയിക്കോട്ടേ. അതില്‍ നിന്ന് വല്ല മാര്‍ഗദര്‍ശനവും അറിവും ആര്‍ക്കെങ്കിലും ലഭിക്കുന്നെങ്കില്‍ അത്തരമൊരു സാധ്യതപോലും വകവെച്ച് നല്‍കാന്‍ കഴിയാത്തവിധം യുക്തിവാദികള്‍ അല്ലെങ്കില്‍ ദൈവനിഷേധികള്‍ എന്നറിയപ്പെടുന്നവര്‍ ആയിപ്പോകുന്നതെങ്ങനെ എന്ന് ചിന്തിച്ചിട്ട് മനസ്സിലാകുന്നില്ല. നിങ്ങള്‍ പറയുന്ന ചില കാര്യങ്ങള്‍ ഞങ്ങളുടെ വേദത്തിലുണ്ടെന്ന് ചിലര്‍ പറയുന്നതാണ് അവരെ പ്രകോപിക്കുന്നതെങ്കില്‍, ചിലര്‍ക്ക് വിഷമം ലോകത്ത് സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമൊക്കെ (ചൊവ്വയില്‍ സ്ഥിരതാമസമാക്കുന്നവര്‍ എങ്ങനെ ഹജ്ജ് ചെയ്യണം, ഗഗന സഞ്ചാരികള്‍ നമസ്‌കാരത്തില്‍ എങ്ങോട്ട് തിരിഞ്ഞ് നില്‍ക്കണം ) ഖുര്‍ആനില്‍ കാണാത്തത് അതിന്റെ മാനുഷികതക്ക് തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്നു. ഇവ രണ്ടിനുമിടയില്‍ വസ്തുതയെന്ത്. നമ്മുക്ക് അന്വേഷിക്കാം.

ചിലരെങ്കിലും ഖുര്‍ആനില്‍ സകല സംഗതികളും വിശദീകരിച്ചിരിക്കുന്നു എന്ന് കരുതുന്നവരുണ്ടാകാം. വിശുദ്ധ ഖുര്‍ആനില്‍ പതിനാറാം അധ്യായത്തിലാണ് അപ്രകാരം ധരിക്കാവുന്ന സൂക്തമുള്ളത്. എന്നാല്‍ ഖുര്‍ആനെക്കുറിച്ച് സാമാന്യവിവരവും ബുദ്ധിയുമുള്ളവരാരും ചെറുതും വലുതുമായ സകല ഭൗതിക കാര്യങ്ങളും അതില്‍ വിശദീകരിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കുകയില്ല. സന്‍മാര്‍ഗവുമായി ബന്ധപ്പെട്ട സകലകാര്യങ്ങളും വിശദീകരിച്ച ഗ്രന്ഥം എന്നതാണ് ഖുര്‍ആന്റെ പ്രത്യേകത. മാര്‍ഗദര്‍ശനത്തിന് ഖുര്‍ആന് പുറത്ത് ഒരു അവലംബമില്ല എന്നതാണ് വിശുദ്ധഖുര്‍ആന്റെ അവകാശവാദം. കാരണം ഖുര്‍ആന്റെ ദൗത്യം അതാണ്. അതിനപ്പുറം മനുഷ്യര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ഭൗതിക വസ്തുകളെ വിശകലനം ചെയ്തു പഠിപ്പിക്കുക അതിന്റെ ലക്ഷ്യമല്ല. അതോടൊപ്പം പ്രപഞ്ചസൃഷ്ടാവായ ദൈവത്തില്‍ നിന്നായതുകൊണ്ട്. തെളിയിക്കപ്പെട്ട ശാസ്ത്രീയ സത്യങ്ങള്‍ക്ക് യോജിക്കാത്ത ഒന്നും ഇതുവരെ ഖുര്‍ആനില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇനി കഴിയുകയുമില്ല. ശാസ്ത്ര നിഗമനങ്ങളെയല്ല ഉദ്ദേശിക്കുന്നത്.

(പ്രവാചകന്‍ അവരെ ആ നാളിനെക്കുറിച്ചുദ്‌ബോധിപ്പിക്കുക.) അന്ന് എല്ലാ സമുദായങ്ങളിലും അവര്‍ക്കെതിരായി മൊഴിനല്‍കുന്ന ഒരു സാക്ഷിയെ അവരില്‍നിന്നുതന്നെ നാം എഴുന്നേല്‍പിക്കും. ഈ ജനത്തിനെതിരില്‍ സാക്ഷിയാകുവാന്‍ നിന്നെയും കൊണ്ടുവരും. (ഇത് ഈ സാക്ഷ്യനിര്‍വഹണത്തിനുള്ള തയ്യാറെടുപ്പാണ്.) ഈ വേദം നാം നിനക്ക് അവതരിപ്പിച്ചുതന്നു. അത് സകല സംഗതികളും കണിശമായി വിവരിച്ചുതരുന്നതാണ്. അല്ലാഹുവിനോട് അനുസരണമുള്ളവര്‍ക്ക് അത് സന്മാര്‍ഗ ദര്‍ശകവും അനുഗ്രഹദായകവും ശുഭവൃത്താന്തവും ആകുന്നു. (16:89) 
 ********************************************************
ഈ വേദം നാം നിനക്ക് അവതരിപ്പിച്ചുതന്നു. അത് സകല സംഗതികളും കണിശമായി വിവരിച്ചുതരുന്നതാണ്.
അതായത്,  മാര്‍ഗദര്‍ശനത്തിനും മാര്‍ഗഭ്രംശത്തിനും വിജയത്തിനും പരാജയത്തിനും നിദാനമായതും മാര്‍ഗദര്‍ശനത്തിന് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമായതും സത്യാസത്യങ്ങള്‍ തമ്മിലുള്ള വ്യത്യാസം വ്യതിരിക് തമായി തെളിയിച്ചുകാണിക്കുന്നതുമായ വേദഗ്രന്ഥം എന്നര്‍ഥം. 'സകലസംഗതികളും കണിശമായി വിവരിച്ചുതരുന്നത്'  എന്നതും അതേ അര്‍ഥത്തിലുള്ളതുമായ ആയത്തുകള്‍ക്ക്,  'ഖുര്‍ആനില്‍ എല്ലാം വിവരിച്ചിരിക്കുന്നു' എന്നു ചിലയാളുകള്‍ തെറ്റായി അര്‍ഥം മനസ്സിലാക്കിയിരിക്കുന്നു. പിന്നീടവര്‍ അതിനെ ന്യായീകരിക്കുന്നതിനുവേണ്ടി ശാസ്ത്ര കലകളുമായി ബന്ധപ്പെട്ട അദ്ഭുതകരമായ പല കാര്യങ്ങളും ഖുര്‍ആനില്‍നിന്ന് പിടിച്ചെടുക്കുവാനുള്ള ശ്രമം ആരംഭിക്കുന്നു.
അല്ലാഹുവിനോട് അനുസരണമുള്ളവര്‍ക്ക് അത് സന്മാര്‍ഗ ദര്‍ശകവും അനുഗ്രഹദായകവും ശുഭവൃത്താന്തവും ആകുന്നു.
അതായത്, ആര്‍ ഈ ഗ്രന്ഥം അംഗീകരിക്കുകയും അനുസരണത്തിന്റെ മാര്‍ഗം സ്വീകരിക്കുകയും ചെയ്യുന്നുവോ അവര്‍ക്കത് ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ശരിയായ മാര്‍ഗദര്‍ശനം നല്‍കുന്നു. അതിനെ പിന്‍പറ്റുന്നതുമൂലം അവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുന്നു. മാത്രമല്ല, വിചാരണ ദിവസത്തില്‍ അല്ലാഹുവിന്റെ കോടതിയില്‍നിന്ന് അവര്‍ വിജയികളായി പുറത്തുവരുമെന്ന്  അതവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. ഇതിനു വിപരീതമായി ആര്‍ അതിനെ നിരാകരിക്കുന്നുവോ അവര്‍ക്ക് മാര്‍ഗദര്‍ശനവും അല്ലാഹുവിന്റെ അനുഗ്രഹവും നിഷേധിക്കപ്പെടുമെന്ന് മാത്രമല്ല, അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ പ്രവാചകന്‍മാര്‍ക്കെതിരില്‍  സാക്ഷി പറയാന്‍ നില്‍ക്കുകയാണെങ്കില്‍  ഈ പ്രമാണം അവര്‍ക്കെതിരിലുള്ള ശക്തമായ ഒരു തെളിവുകൂടിയായിരിക്കും. കാരണം സത്യവും അസത്യവും തമ്മിലുള്ള വ്യത്യാസം വ്യക്തമായി തുറന്നു കാണിച്ചിട്ടുള്ള ഈ ഗ്രന്ഥം അവര്‍ക്കെത്തിച്ചുകൊടുത്തിട്ടുണ്ടെന്ന് അന്ന് പ്രവാചകന്‍ മൊഴി നല്‍കുന്നതാണ്. (ഉദ്ധരണം: തഫ്ഹീമുല്‍ ഖുര്‍ആന്‍)

ഖുര്‍ആനും അതിന്റെ വെല്ലുവിളിയും
മധ്യകാലഘട്ടത്തില്‍ ജീവിച്ച ഒരാള്‍ക്ക് സുവിശേഷം പോലുള്ള ഒന്ന് എഴുതാനാകുന്നുവെങ്കില്‍ ഒറിജിനലെന്ന് കരുതുന്ന സുവിശേഷങ്ങള്‍ പൂര്‍ണമായും മാനുഷികമാണെന്ന് നമ്മടെ ബുദ്ധി സമ്മതിക്കും. ബര്‍ണബാസിന്റെ സുവിശേഷം എന്നറിയപ്പെടുന്ന പുസ്തകം വ്യാജമെന്നാണല്ലോ പ്രമുഖ യുക്തിവാദിയുടെ ഇപ്പോഴത്തെ പ്രധാന ഗവേഷണ വിഷയം. (അദ്ദേഹം ക്രിസ്ത്യന്‍ ഗവേഷകര്‍ എഴുതിവെച്ചത് എടുത്തെഴുതുകയാണ് എന്ന് പറഞ്ഞ സ്ഥിതിക്ക് മേല്‍ പരാമര്‍ശം ശരിയല്ല എന്ന് തോന്നുന്നു. എങ്കിലും പോസ്റ്റില്‍ കുറെ അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ കൂടിയായതിനാല്‍ തല്‍കാലം അങ്ങനെത്തന്നെയിരിക്കട്ടെ). ഖുര്‍ആന്‍ അവകാശപ്പെടുന്നത് അതിനൊരു സമാനത ചമക്കാനാവില്ല എന്നാണ്. അതേ കാലഘട്ടത്തിലും പിന്നീട് അവസാന നാള്‍വരെയും അതിന് സമാനമായ ഒരു ഗ്രന്ഥം രചിക്കാനാവില്ല. വിമര്‍ശകര്‍ പറയുന്നത് ഇത് ഒരു അല്‍പത്തമാണെന്നാണ്. ഇതുപോലെ ഒ.വി. വിജയനും, ബഷീറിനുമൊക്കെ പറയാം പക്ഷെ അവരുടെ മാന്യത കാരണം പറഞ്ഞില്ല എന്നേ ഉള്ളൂ. ഇതാണ് വാദം. ഇവിടെ തുല്യത എന്നാല്‍ എന്താണ് അത് കേവല ശൈലിയില്‍ മാത്രമല്ല. ഭാഷ, ശൈലി, ഉള്ളടക്കം, ജനങ്ങളില്‍ ചെലുത്തിയ സ്വാധീനം ഇതൊക്കെ ഖുര്‍ആന്റെ പ്രത്യേകതയാണ്. ഇത്തരമൊരു ചര്‍ചയില്‍ ഇ.എ.ജബ്ബാര്‍ എതാനും നിര്‍മിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍ നല്‍കുകയുണ്ടായി. അത് വായിച്ച് അല്ലാഹു പരിശുദ്ധന്‍ എന്ന് അറിയാതെ പറഞ്ഞുപോയി. അത് ഇവിടെ നോക്കുക.

ഖുര്‍ആനെക്കുറിച്ച് മുഹമ്മദിന്റെ സൃഷ്ടിയാണെന്ന് മക്കയിലെ നിഷേധികള്‍ക്കും വാദമുണ്ടായിരുന്നു. അത് ദൈവികമാണെന്നംഗീകരിച്ചാല്‍ പിന്നെ മുഹമ്മദ് നബിയെ തള്ളിക്കളയുന്നതിനുള്ള ന്യായീകരണം നഷ്ടപ്പെടുമല്ലോ. ആ സന്ദര്‍ഭത്തിലാണ് ഖുര്‍ആന്‍ അവരോട് പറഞ്ഞത് ഇതുപോലെ ഒരു ഗ്രന്ഥം കൊണ്ടുവരൂ. പിന്നീട് 10 അധ്യായങ്ങള്‍ രചിക്കാന്‍ പറഞ്ഞു. അവസാനം ഒരധ്യാം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഇതൊരു വെല്ലുവിളിയായി ഖുര്‍ആനില്‍ ഇന്നു രേഖപ്പെട്ടുകിടക്കുന്നു.

അപ്പോഴാണ് ഇസ്‌ലാം വിമര്‍ശകര്‍ ഇതുവെച്ച് മറ്റൊരു പോസ്റ്റിടാം, ചര്‍ചയായാക്കാം എന്ന് തീരുമാനിച്ചത്. ദൈവം സൃഷ്ടികളെ വെല്ലുവിളിക്കുകയോ. അതോടെ സ്രഷ്ടാവ് എന്ന വിശേഷണത്തിന് തന്നെ അനര്‍ഹനായി മാറിയില്ലെ എന്നൊക്കെയുള്ള ചര്‍ച ഒരു വശത്ത് പൊടിപൊടിക്കുന്നു. ഇതിനെക്കുറിച്ച് എനിക്കൊന്നും പറയാനില്ല ഒരു മഹാന്‍ പറഞ്ഞ് വെച്ചത് ഞാന്‍ ഉദ്ധരിക്കുക മാത്രം ചെയ്യുന്നു.  "കേട്ടപാതി കേള്‍ക്കാത്തപാതി ചാടിവീഴും, ചക്കെന്ന് പറഞ്ഞാല്‍ കൊക്കെന്ന് തിരിയുന്ന കുറെ പണ്ഡിതകൂശ്മാണ്ഡങ്ങള്‍ ‍. പിന്നെ ഛര്‍ദിക്കുവോളവും അതിനുശേഷവും ചര്‍ച്ചിച്ചോണ്ടിരിക്കാം."  
ഈ വിമര്‍ശകര്‍ അല്‍പമെങ്കിലും താങ്ങള്‍ വിമര്‍ശനത്തിനായി തെരഞ്ഞെടുത്ത് മതത്തെയും അതിന്റെ ഗ്രന്ഥത്തെയും നിഷ്പക്ഷമായി ഒന്ന് വായിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അത് അവര്‍ക്കും സമൂഹത്തിനും ഗുണകരമാകുമായിരുന്നു. തങ്ങള്‍ വിശ്വാസികളുടെ മുമ്പില്‍ പരിഹാസപാത്രമാകുന്നത് കാണാനുള്ള ഉള്‍ക്കാഴ്ചയെങ്കിലും അവര്‍ക്കതിലൂടെ ലഭിക്കുമായിരുന്നു.

21 അഭിപ്രായ(ങ്ങള്‍):

പറഞ്ഞു...

ലത്തീഫ് പറഞ്ഞു ........

"എന്നാല്‍ ഖുര്ആ നെക്കുറിച്ച് സാമാന്യവിവരവും ബുദ്ധിയുമുള്ളവരാരും ചെറുതും വലുതുമായ സകല ഭൗതിക കാര്യങ്ങളും അതില്‍ വിശദീകരിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കുകയില്ല"

ചിന്തകന്‍,കാട്ടിപ്പരുത്തി,അപോക്ലിപാറ്റൊ,ബീമാപള്ളി മുതല്‍ പേര്‍ക്ക് ലത്തീഫിന്റെ ഈ പ്രസ്ഥാവനയ്ക്കുമേലുള്ള അഭിപ്രായമെന്താണ് എന്ന് പറയാമൊ?

ഒടി:
ഇമ്മിണി നാളായില്ലെ ലത്തീഫെ മ്മള് കണ്ടിറ്റ് ഇബടെ ഒരു മുണ്ടാട്ടം കാണാഞ്ഞിട്ട് ഞമ്മക്കൊരു ബിമ്മിട്ടം:( ബോധിച്ചിലാച്ചാല് ജ്ജ് ഡില്‍റ്റിക്കോളീ. :)

CKLatheef പറഞ്ഞു...

@kootharamapla öകൂതറ മാപ്ല

അഭിപ്രായത്തിന് നന്ദി. താങ്കള്‍ സൂചിപ്പിച്ച സുഹൃത്തുക്കള്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സത്യത്തില്‍ പല മാപ്ലമാരും ശരിയായ വിധത്തിലല്ല കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളത്. ആയിരുന്നെങ്കില്‍ അവര്‍ ഇസ്‌ലാമിനെ പലരും ഇവ്വിധം വിമര്‍ശിക്കുമായിരുന്നില്ല.

അവസാനത്തെ ഒരു ഉദാഹരണം പറയാം:

വിചാരം said..

യുക്തിവാദികള് പൊതുവെ മതവാദികളോട് ചോദിച്ചിരിന്ന ചോദ്യം .. ദൈവത്തെ ആരുണ്ടാക്കി എന്നായിരിന്നു, മതവാദികള് അതിനുത്തരം സ്വയംഭൂവായി എന്നായിരിന്നു, എന്റെ ചോദ്യമിതാണ് (മത വിശ്വാസികളോട്) ദൈവം സ്വയം ഉണ്ടാവണമെങ്കിലും ഒരു സ്ഥലം വേണമല്ലോ , അതാരാണ് ഉണ്ടാക്കിയത് ? (ചിന്തിയ്ക്കുന്നവനു ദൃഷ്ടാന്തമുണ്ട് )

ഇദ്ദേഹം കാര്യപ്പെട്ട ഒരു ഇസ്‌ലാം വിമര്‍ശകനാണെന്ന് അറിയാമല്ലോ. ഇസ്‌ലാമില്‍ ജനിച്ചിട്ടും ഇതുവരെയും ബുദ്ധിയും യുക്തിയും ഉപയോഗിച്ച് ദൈവത്തെ തെരഞ്ഞിട്ടും എന്താണ് സ്വന്തം മതത്തിന്റെ ദൈവവീക്ഷണമെന്ന് പോലും ടിയാനറിയില്ല എന്ന് ഈ ചോദ്യം വ്യക്തമാക്കുന്നു. ദൈവം സ്വയംഭൂവാണെന്നല്ല. ദൈവം അനാദിയാണെന്നാണ് ഇസ്‌ലാം മത സങ്കല്‍പം. ബാക്കി ചര്‍ച പിന്നെയല്ലേ. എന്നിട്ട് ഒരു കാച്ചലും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.

പിന്നെ, ഇവിടെ ആര്‍ക്കും വിലക്കില്ല. വിഷയവുമായി ബന്ധമില്ലാത്തതും മറ്റുരീതിയിലേക്ക് ചര്‍ച തിരിയാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്ന കമന്റുകള്‍ ആരുടെതാണങ്കിലും ഞാന്‍ നീക്കം ചെയ്യാറുണ്ട്. അത് ആരോടെങ്കിലും ഉള്ള ദേശ്യം കൊണ്ടല്ല. സദുദ്ദേശ്യത്തോടെ കമന്റുന്നവര്‍ക്ക് അത് മനസ്സിലാകാറുണ്ട്. മറ്റുള്ളവര്‍ തങ്ങളുടെ ദുരുദ്ദേശ്യം സാധിക്കാതെ പോകുന്നതിനാല്‍ കൂടുതല്‍ പ്രകോപിതരും ആകാറുണ്ട്.

ചിലര്‍ക്ക് ഒരു താല്‍കാലികതന്ത്രമെന്ന നിലക്ക് പോലും മാന്യമായ ഒരു കമന്റ് നല്‍കാന്‍ കഴിയാത്തവിധം മനസ്സ് കടുത്തുപോയവരാണ്. താങ്കള്‍ ചിലപ്പോഴെങ്കിലും എനിക്ക് പ്രസിദ്ധീകരിക്കാവുന്ന കമന്റുകള്‍ നല്‍കാറുണ്ട്. അതിന് നന്ദി പറയുന്നു.

ചിന്തകന്‍ പറഞ്ഞു...

പ്രിയ ലത്തീഫ്
സ്വന്തം പേരും ബ്ലോഗുമില്ലാത്ത അനോണികളുടെ, ‘ അജ്ഞനമെന്നത് ഞാനറിയും
അത് മഞ്ഞളു പോലേ “ചുവന്നിരിക്കും“ :)‘
എന്നരൂപത്തിലുള്ള ‘കാളിദാസാദി’ കമന്റുകള്‍ക്ക്
മറുപടി പറഞ്ഞ് സമയം പാഴാക്കാതിരിക്കുന്നതല്ലെ നല്ലത്.

തെറിയും വിവരക്കേടും പറയുകയാണെങ്കില്‍, അത് സി.കെ ബാബുവിനെയും ജബ്ബാറിനെയും പോലെ, ചോദ്യപേപര്‍ തയ്യാറാക്കിയ ‘അച്ചായ‘നെ പോലെ, സ്വന്തം പേര് വെച്ച് അന്തസ്സോടു കൂടി തന്നെ പറയാന്‍ ധൈര്യമില്ലാത്ത, വായില്‍ തോന്നിയത് വിളിച്ച് പറയുന്ന ‘കൂതറ‘കളെ അവരുടെ വഴിക്ക് വിട്ടേക്കുക. സമയം അത് ഒരുപാടൊരുപാട് വിലപ്പെട്ടതാണല്ലോ. :)

മാന്യമായ ഭാഷയിലും ആത്മാര്‍ഥമായും, സംവദിക്കുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ മാത്രമേ മറുപടി അര്‍ഹിക്കുന്നുള്ളൂ.

CKLatheef പറഞ്ഞു...

പ്രിയ ചിന്തകന്‍ ,

ഈ കുതറയുടെ (സ്വന്തം പേരായി ഇത് സ്വീകരിച്ചിരിന്നില്ലെങ്കില്‍ നിന്ദ്യന്‍ എന്നര്‍ഥം വരുന്ന ഈ പേര് ഞാന്‍ ഉപയോഗിക്കുമായിരുന്നില്ല) കമന്റില്‍ ദൂരീകരിക്കപ്പെടേണ്ട സംശയത്തിന്റെ ഒരംശം ഉള്ളതുകൊണ്ടാണ് ഞാനത് പ്രസിദ്ധീകരിച്ചത്. യുക്തിവാദി ബ്ലോഗുകളെപ്പോലെ തമ്മതമ്മില്‍ ആരെയെങ്കിലും പരിഹസിച്ച് ആര്‍ത്ത് ചിരിക്കാനല്ലല്ലോ നാം പോസ്റ്റിടുന്നത്. അവര്‍ക്ക് ദൈവം സൃഷ്ടിച്ച് പരിപാലിക്കുന്ന ഭൂമിയുടെ ഒരു ചിത്രം ലഭിച്ചാല്‍ അത് തങ്ങളുടെ അജ്ഞതയും കൂട്ടിചേര്‍ത്ത് ഒരു പോസ്റ്റാക്കാം. പിന്നെ സകല ദൈവനിഷേധികളും ചാടിവീണ് പങ്ക് ചേര്‍ന്നോളും. എന്നാല്‍ അതിലെങ്ങാനും സ്വന്തം അഭിപ്രായം പറഞ്ഞുപോയാല്‍ കാണുന്നിടത്തൊക്കെ ചാടിവീഴുന്ന പണ്ഡിതകൂശ്മാണ്ഡങ്ങള്‍ എന്ന വിളിയും. കമന്റിടാതിരുന്നാല്‍ ദൈവത്തിന്റെ വക്കീലുമാരെ കാണാനില്ലെന്ന പരാതിയും. അല്‍പം തലയിലെന്തെങ്കിലുമുള്ള സുമനസ്സുകള്‍ക്ക് ഇതില്‍നിന്ന് ചിലത് ഉള്‍കൊള്ളാനുണ്ട്. വിവരക്കേട് സ്വന്തം പേരിലേക്ക് ചേര്‍ക്കപ്പെടരുതെന്ന് കരുതിയാണ് ചിലര്‍ ഇത്തരം പേരില്‍ വന്ന് വിവരക്കേട് വിളമ്പുന്നത്.

@കൂതറ

ചിന്തകന്റെ പ്രതികരണമറിഞ്ഞല്ലോ. മറ്റുള്ളവരുടേതും മോശമാകാന്‍ വഴിയില്ല. തെറ്റുപറ്റിയത് താങ്കള്‍ക്ക് തന്നെ.

CKLatheef പറഞ്ഞു...

@kootharamapla

താങ്കളുടെ രണ്ടുകമന്റുകള്‍ നിങ്ങള്‍ക്കും എനിക്കും അറിയാവുന്ന കാരണങ്ങളാല്‍ തന്നെ ഡിലീറ്റ് ചെയ്തിരിക്കുന്നു. ഇനിയും അത്തരം കമന്റുകള്‍ ടൈപ്പുചെയ്തു സമയം കളയേണ്ടതില്ല. ചിന്തകന്‍ താങ്കളെ പുച്ഛിക്കാനല്ല (തെറ്റിയിട്ടില്ലെന്ന് കരുതുന്നു) താങ്കളുടെ കമന്റിന് പ്രതികരിക്കരുതെന്ന് എന്നെ ഉണര്‍ത്തിയത് എന്ന് ഇതിലൂടെ വ്യക്തമായല്ലോ. ചില മലയാള വാക്കുകള്‍ തെറ്റാതെ ടൈപ്പു ചെയ്യുന്നതിലൂടെയല്ല മനുഷ്യനാകുന്നത്. ടി.ജെ ജോസഫെന്ന അധ്യാപകന് അഞ്ജനമെന്ന് തന്നെ എഴുതാനറിയുമായിരുന്നല്ലോ. എന്നിട്ടും അദ്ദേഹം ചോദ്യത്തിനായി തെരഞ്ഞെടുത്ത വാക്ക് എന്താണെന്ന് നാം കണ്ടല്ലോ. താങ്കള്‍ താങ്കളുടെ പേര് മാറ്റണമെന്ന് ഞാന്‍ പറയില്ല. ആ പേരിനോട് ആത്മാര്‍ഥത പുലര്‍ത്തുന്ന സ്ഥിതിക്ക് അതിനേക്കാള്‍ യോജിച്ച പേരില്ല. (മാപ്ലയോട് ചേര്‍ത്ത് കൂതറ എന്ന പദം പ്രയോഗിക്കുമ്പോഴുള്ള നിര്‍വൃതിയാണല്ലോ താങ്കളുടെ ഊര്‍ജം തന്നെ.:))


ജബ്ബാരും ബാബുവും വിചാരവും വിചാരിച്ചിട്ട് സാധിക്കാത്തത് ഞങ്ങളിലൂടെ സാധിക്കുന്നെങ്കില്‍ താങ്കളെപ്പോലുള്ളവര്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. മറിച്ച് വ്യക്തിപരമായി ഇക്‌ഴ്താനും പരിഹസിക്കാനും മാത്രം ആശയപാപ്പരത്വവും അക്രമവാസനയും കാണിക്കുന്നതാരാണെന്ന് നിങ്ങളോ ഞാനോ ബ്ലോഗുകള്‍ വായിക്കുന്നവര്‍ക്ക് ചൂണ്ടികാണിച്ചു കൊടുക്കേണ്ടതില്ല. ചോദിക്കട്ടെ മാന്യമായി ചര്‍ചയില്‍ പങ്കെടുത്ത് അഭിപ്രായം പറയാന്‍ കഴിയുന്ന ഒരാളെ താങ്കള്‍ക്ക് കാണിച്ചു തരാനാകുമോ ഈ പരിഹാസകരില്‍.

ഇവിടെ ഈ പോസ്റ്റില്‍ ഖുര്‍ആനില്‍ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നതെന്നും. ഖുര്‍ആന്‍ നടത്തിയ വെല്ലുവിളിയെക്കുറിച്ചും ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ദൂരീകരിക്കുക എന്ന് മാത്രമാണ്. ചുരുങ്ങിയ രൂപത്തില്‍ പോസ്റ്റില്‍ അത് വ്യക്തമാക്കുയുണ്ടായി. അതു സംബന്ധമായി ആര്‍ക്കും പ്രതികരിക്കാവുന്നതാണ്. തികച്ചും വ്യക്തിപരമായ ചര്‍ചയിലേക്ക് നയിക്കുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യുകയല്ലാതെ നിവൃത്തിയില്ല.

ജിവി/JiVi പറഞ്ഞു...

ലത്തീഫ്,

പോസ്റ്റ് മുഴുവന്‍ വായിച്ചില്ല. താല്പര്യമില്ലാത്ത വിഷയമായതുകൊണ്ടാണ്. എന്നാലും തുടക്കം വായിച്ചു. വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയ പ്രൊഫസര്‍ ഒരു യുക്തിവാദിയാണെന്ന് താങ്കള്‍ക്ക് എങ്ങനെ വിവരം കിട്ടി?

CKLatheef പറഞ്ഞു...

ആദ്യമായി പറയട്ടെ. അദ്ദേഹം യുക്തിവാദിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ബ്ലോഗില്‍ യുക്തിവാദികള്‍ എന്നറിയപ്പെടുന്നവരുടെ വാക്കുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ അദ്ദേഹം പറഞ്ഞത് ഒന്നുമല്ല. മുഹമ്മദ് മത്തിക്കച്ചവടക്കാരനാണെന്നും മറ്റുമൊക്കെയുള്ള വിശദീകരണം വന്നുകൊണ്ടിരിക്കുന്നു. മുഹമ്മദിനെ അയച്ച ദൈവത്തെ അദ്ദേഹം രക്ഷിച്ചുകൊള്ളുമല്ലോ തുടങ്ങിയ വമ്പന്‍ ചോദ്യങ്ങള്‍ക്ക് പൊതുവെ നിഷ്പക്ഷരെന്ന് അറിയപ്പെടുന്ന യുക്തിവാദികള്‍ പോലും നൂറ് മാര്‍ക്ക് നല്‍കി കഴിഞ്ഞു. ഏതായാലും ഇത്തരം ഒരു പ്രശ്‌നം തല്‍പരകക്ഷികളുടെ എല്ലാ കുതന്ത്രങ്ങളെയും പരാജയപ്പെടുത്തി യുക്തിയോടെ കൈകാര്യം ചെയ്ത തൊടുപുഴയിലെ എല്ലാ നല്ലമനുഷ്യരെയും അഭിനന്ദിക്കുക. ബ്ലോഗിലെ പൊതുസ്വഭാവമനുസരിച്ച് അതില്‍ യുക്തിവാദികള്‍ക്ക് ഒരു പങ്കുമുണ്ടാവില്ല എന്നെനിക്ക് തോന്നുകയാണ്.

CKLatheef പറഞ്ഞു...

തൊടുപുഴ സംഭവം ഖുര്‍ആനില്‍!!!!

ഓ വിശ്വാസികളേ, നിങ്ങളില്‍പ്പെട്ടവരെയല്ലാതെ നിങ്ങളുടെ ഉള്ളുകള്ളികളറിയുന്നവരാക്കരുത്. നിങ്ങളുടെ ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്യാന്‍ ലഭിക്കുന്ന ഒരവസരവും അവര്‍ പാഴാക്കുന്നതല്ല. നിങ്ങള്‍ക്ക് ഹാനികരമായതെന്തും അവര്‍ക്കു പ്രിയങ്കരമാകുന്നു. അവരുടെ മനസ്സിലെ വിദ്വേഷം വായകളിലൂടെ പ്രകടമായിട്ടുണ്ട്. അവരുടെ മാറിടങ്ങളിലൊളിച്ചുവെച്ചിട്ടുള്ളത് അതെക്കാള്‍ ഭയങ്കരമത്രെ. സ്പഷ്ടമായ നിര്‍ദേശങ്ങള്‍ നാം നിങ്ങള്‍ക്കു നല്‍കിക്കഴിഞ്ഞു. നിങ്ങള്‍ ബുദ്ധിയുള്ളവരെങ്കില്‍ (അവരുമായി ബന്ധപ്പെടുന്നതില്‍ സൂക്ഷ്മത പാലിക്കുക). നിങ്ങള്‍ അക്കൂട്ടരെ സ്‌നേഹിക്കുന്നു. അവരോ, നിങ്ങളെ സ്‌നേഹിക്കുന്നില്ല. നിങ്ങളാവട്ടെ സകല വേദങ്ങളിലും വിശ്വസിക്കുന്നുമുണ്ട്. നിങ്ങളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയുന്നു: '(നിങ്ങളുടെ ദൈവദൂതനിലും വേദത്തിലും) ഞങ്ങളും വിശ്വസിച്ചിരിക്കുന്നു.' പിരിഞ്ഞുപോയിക്കഴിഞ്ഞാലോ, നിങ്ങളോടുള്ള വിദ്വേഷത്താല്‍ അവര്‍ വിരലുകള്‍ കടിക്കുകയായി. അവരോടു പറയുക: 'നിങ്ങളുടെ ദേഷ്യത്തില്‍ സ്വയം നീറി മരിച്ചുകൊള്ളുക. ഹൃദയങ്ങളില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളൊക്കെ അല്ലാഹു സുവ്യക്തമായി അറിയുന്നുണ്ട്.' നിങ്ങള്‍ക്കൊരു നന്മ ഭവിച്ചാല്‍ അവര്‍ക്ക് ഖേദം തോന്നുന്നു. നിങ്ങള്‍ക്കൊരു ദോഷം പിണഞ്ഞാലോ, സന്തോഷിക്കുകയും ചെയ്യുന്നു. പക്ഷേ, നിങ്ങള്‍ ക്ഷമയോടെ, ദൈവഭക്തിയോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവരുടെ കുതന്ത്രങ്ങളൊന്നും ഏശുന്നതല്ല. അവര്‍ പ്രവര്‍ത്തിക്കുന്നതിനെയെല്ലാം അല്ലാഹു വലയം ചെയ്തിരിക്കുന്നു. (3:118-120)

Naughtybutnice പറഞ്ഞു...

ഓ ഈ ഖുര്‍ആന്‍ ഒരു സംഭവം തന്നെ.. ദേ തൊടുപുഴയിലെ കാര്യം വരെ അതില്‍ എഴുതി വെച്ചിരിക്കുന്നു..

ജിവി/JiVi പറഞ്ഞു...

ടി ജെ ജോസഫിന്റെ അനിയന്മാര്‍ അതോ ചേട്ടന്മാരോ എന്ന് ലത്തീഫ് സംശയിച്ചത് യുക്തിവാദികളെത്തന്നെയല്ലേ?

യുക്തിവാദികള്‍ ബ്ലോഗില്‍ പറഞ്ഞതുമായി തട്ടിച്ചുനോക്കുമ്പോള്‍ ചോദ്യപേപ്പറില്‍ ഒന്നുമില്ലെന്ന് ചോദ്യപേപ്പര്‍ രചയിതാവിനോട് ലത്തിഫ് ഇപ്പോള്‍ മൃദുസമീപനം കൈക്കൊള്ളൂന്നു!സുഹൃത്തേ, കുട്ടികള്‍ക്കായി ഒരു അധ്യാപകന്‍ പരീക്ഷാ ചോദ്യാവലി തയ്യാറാക്കുന്നതും ബ്ലോഗില്‍ ഒരു യുക്തിവാദി കമന്റ്റ്റിടുന്നതും ഒരുപോലെ സമീപിക്കേണ്ട കാര്യങ്ങളാണോ?

CKLatheef പറഞ്ഞു...

Naughtybutnice

തൊടുപുഴ സംഭവം ഖുര്‍ആനിലുണ്ടെന്നു പറയാനല്ലോ ഈ പോസ്റ്റിട്ടത്. അത്തരം സംഭവങ്ങളുണ്ടാകുമെന്നും. ഉണ്ടായാല്‍ വിശ്വാസികള്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന സന്ദേശം വിശുദ്ധഖുര്‍ആനിലുണ്ടെന്ന് പറയാനാണ്. ആ നിലക്ക് മുകളിലെ സൂക്തങ്ങള്‍ പാരായണം ചെയ്യുക. അവസാനത്തില്‍ എന്താണ് ഇക്കാര്യത്തില്‍ വിശ്വാസികള്‍ ചെയ്യേണ്ടിയിരുന്നതെന്ന് അതില്‍ വ്യക്തമായി പറയുന്നു. അപ്രകാരം ചെയ്യാന്‍ സാധിക്കുകയാണെങ്കില്‍ ഇതേ സംഭവം ഒട്ടേറെ പേര്‍ക്ക് ഇസ്‌ലാമിനെ മനസ്സിലാക്കുവാനും പ്രവാചകനെ തെറിവിളിച്ച (വിളിപ്പിച്ച)വര്‍ക്ക് മാറിചിന്തിക്കാനും ഇടനല്‍കുമായിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ.

ഈ സൂക്തവും മുമ്പ് മരത്തലയന്‍ പറഞ്ഞപോലെ ഒരു വരമുറിപോസ്റ്റിലൂടെ കൈകാര്യം ചെയ്യാമെന്നത് മറക്കുന്നില്ല.

CKLatheef പറഞ്ഞു...

പ്രിയ ജീവി,

ഇക്കാര്യത്തില്‍ നാം ഇനിയും തുടരേണ്ടതില്ല. താങ്കള്‍ മുഴുവന്‍ വായിച്ചിട്ടില്ല എന്ന് പറഞ്ഞുകഴിഞ്ഞു. വായിച്ചത് തന്നെ ശ്രദ്ധിച്ച് വായിച്ചിട്ടില്ല എന്ന താങ്കളുടെ ആദ്യകമന്റില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുകയും ചെയ്തു. യുക്തിവാദികളും ഇസ്്‌ലാം വിമര്‍ശകരും എന്ന ഒരു വാക്ക് കൂടി ഞാന്‍ പ്രയോഗിച്ചിട്ടുണ്ടായിരുന്നു. ഇത്തരം സകല വിഷങ്ങളെയും ചേര്‍ക്കാനാണ് ഈ രണ്ട് പദം പ്രയോഗിച്ചത്. അല്‍പം യുക്തിവാദം മനസ്സിലുള്ളതുകൊണ്ടായിരിക്കാം അപ്പുറവും ഇപ്പുറവും താങ്കള്‍ക്ക് കാണാന്‍ കഴിയാതെ പോകുന്നതെന്ന് ഞാന്‍ സംശയിക്കുന്നു. എതായാലും എന്റെ നിലപാട് ഇക്കാര്യത്തില്‍ ഞാന്‍ ഇതിനകംസൂചിപ്പിക്കുകയുണ്ടായി. അത് മൃദുവിനും തീവ്രതക്കും മധ്യയാണ്. ഇത്തരം കാര്യങ്ങള്‍ പ്രതിഷേധാര്‍ഹമാണെങ്കിലും പ്രതികരണത്തില്‍ അതിരുവിടാതിരിക്കണം എന്നാണ് എന്റെ അഭിപ്രായം. ഖുര്‍ആനില്‍ നിര്‍ദ്ദേശിക്കപ്പെട്ട പ്രകാരം. ക്ഷമയും ദൈവഭക്തിയും കൈകൊള്ളുക. ക്ഷമ എന്നതിന് സ്ഥൈര്യം എന്നാണ് ഇവിടെ അര്‍ഥം എന്നത് പ്രത്യേകം ശ്രദ്ധിക്കുക. അതിനാല്‍ ഒന്നു കൂടി പറയാന്‍ ആഗ്രഹിക്കുന്നു. സന്‍മാര്‍ഗ ദര്‍ശനത്തിന്റെ മുഴുവന്‍ കാര്യങ്ങളും ഉള്‍കൊള്ളുന്ന വിശുദ്ധ ഗ്രന്ഥമാണ് ഈ ഖുര്‍ആന്‍. സംശയമുള്ളവര്‍ പരിശോധിക്കട്ടെ. ഏത് കാര്യത്തിലാണ് അത് നിര്‍ദ്ദേശം നല്‍കാതെ പോയിട്ടുള്ളതെന്ന്. ഈ ഗ്രന്ഥം ബൈബിളില്‍ നിന്ന് പകര്‍ത്തിയതാണെന്ന് പറയാന്‍ രണ്ട് ഗ്രന്ഥങ്ങളെക്കുറിച്ചും അസാമാന്യമായ അറിവില്ലായ്മ വേണം.

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

മനസിലൂടെ കടന്നു പോയ ഒരു ചിന്ത ഇവിടെ പകർത്തിക്കൊള്ളട്ടെ!വിഷയവുമായി ബന്ധമില്ലെന്നു കണ്ടു അതു ഡിലറ്റ്‌ ചെയരുതേ!(നിയമം എനിക്കും മറ്റുള്ളവർക്കും ഒരേപോലെ ബാധകമാണെന്നുള്ള കാഴ്ച്ചപ്പാടിലാണു ഡിലറ്റ്‌ ചെയ്യരുതെന്നു അപേക്ഷിച്ചതു)
തൊടുപുഴ, അതിനു ഏതാനും ദിവസങ്ങൾക്കു മുമ്പു പത്തനംതിട്ട, അതിനുമുമ്പു"കന്നടപ്രഭ"അതിനുമുമ്പു പലതും....പലതും...(സെപറ്റംബർ11 നു ശേഷം കാര്യങ്ങൾ എണ്ണയിട്ട യന്ത്രങ്ങൾ പോലെ ഭംഗിയായി പുരോഗമിക്കുന്നുണ്ടു)അപ്പോഴെല്ലാം അവിടെ കണ്ട പ്രതിഷേധങ്ങൾ നാം വാർത്തകളിൽ വായിച്ചു കഴിഞ്ഞു. ആ പ്രതിഷേധങ്ങൾ പലയിടത്തും രൂക്ഷമായി, ഹർത്താലായി, ബന്ദായി ലാത്തിചാർജായി(പ്രകോപനപരമായ ആ പ്രതിഷേധങ്ങളെ ഒരിക്കലും ചിന്തികുന്നവർ അനുകൂലിക്കില്ല )
ഇവിടെ ഈ ബൂലോഗത്തു, ഭൂമിയിലെ അഞ്ചിലൊന്നു ജനസംഖ്യയാൽ ആദരിക്കപ്പെടുന്ന മഹദ്‌ വ്യക്തിത്വത്തെ ഒരു മതത്തിലും വിശ്വാസം ഇല്ലാത്ത ലോകപൗരനായ ജവഹർലാൽ നെഹ്രുവിനെപോലുള്ളവരാൽ പ്രശംസിക്കപ്പെട്ട ആ പ്രവാചകനെ, "ആ കാലത്തെ നിത്യാനന്ദ സ്വാമി" എന്നും മറ്റും തീരെ താഴ്‌ന്ന നിലയിൽ ആക്ഷേപിക്കപ്പെട്ടപ്പോൾ ഇപ്പോഴും ആക്ഷേപിക്കപ്പെടുമ്പോൾ (വിമർശനം അല്ല ഞാൻ ഉദ്ദേശിക്കുന്നതു വിമർശന സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടു) ആ മഹദ്വ്യക്തിയുടെ നാമം ശ്രവിച്ചാൽ "അദ്ദേഹത്തിനു അത്യുന്നതന്റെ രക്ഷയും സഹായവും ഉണ്ടാകട്ടെ" എന്നു ഉരുവിടാൻ കടപ്പെട്ട നമ്മൾ മുകളിൽ എന്റെ സ്നേഹിതൻ ലത്തീഫു മുകളിൽചൂണ്ടികാണിച്ച കമന്റിലെ ഖുർ ആൻ സൂക്തത്താൽ("അവരുടെ വിദ്വേഷം വാക്കുകളിലൂടെ പ്രകടമായിട്ടുണ്ടു...........")എത്രമാത്രം സംയമനം പാലിച്ചു. "ഞാൻ ഖുർ-ആൻ മൂന്നു നാലാവർത്തി വായിച്ചു എന്നിട്ടു അതിലെല്ലാം വിഡ്ഡിത്തരങ്ങളാണു കണ്ടതു....."എന്നു ഒരു മാന്യമഹാൻ ബൂലോഗത്തു തട്ടിവിടുന്നതു കാണൂമ്പോൾ അദ്ദേഹം ആക്ഷേപിച്ചു കൊണ്ടിരിക്കുന്ന പ്രവാചകനാലും ആ പ്രവാചകനിലൂടെ അവതരിക്കപ്പെട്ട പൊത്തകത്തിലൂടെയും ആണു നമുക്കു വിനയം, എളിമ, സംയമനം, ക്ഷമ, സഹിഷ്ണതസഹജീവിയോടുള്ള കരുണ, ഹൃദയം തുറന്ന സ്നേഹം തുടങ്ങിയവ പഠിപ്പിക്കപ്പെട്ടതു എന്ന സത്യം ചിന്തിച്ചു പോകുന്നു.

CKLatheef പറഞ്ഞു...

പ്രിയ ശരീഫിക്ക ,

ഇവിടെ പ്രവാചകനെ അപഹസിക്കുന്നതില്‍ താങ്കള്‍ അത്ഭുതപ്പെടുന്നുവോ. ഖുര്‍ആനിന്റെ താഴെ സൂക്തങ്ങള്‍ ഇവര്‍ക്ക് എത്ര യോജിക്കുമെന്ന് നോക്കുക. ഇവര്‍ ഇപ്രകാരം പ്രതികരിക്കുന്നില്ലെങ്കില്‍ ഖുര്‍ആനിന്റെ അമാനുഷികതയില്‍ സംശയിക്കാമായിരുന്നു. അല്ലെങ്കില്‍ ഈ സൂക്തത്തിനെങ്കിലും ഇക്കാലത്ത് പ്രസക്തിയില്ല എന്ന് പറയാമായിരുന്നു.


ഈ ജനം ദൈവത്തിന്റെ പേരില്‍ ദൃഢമായി ആണയിട്ടുകൊണ്ടു പറയുന്നു, തങ്ങളുടെ മുമ്പില്‍ ഒരു അടയാളം (ദിവ്യാത്ഭുതം) പ്രത്യക്ഷമാവുകയാണെങ്കില്‍, തീര്‍ച്ചയായും തങ്ങള്‍ വിശ്വസിച്ചുകൊള്ളാമെന്ന്.പ്രവാചകന്‍ അവരോടു പറയണം: 'ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാകുന്നു.' അടയാളങ്ങള്‍ വന്നുകഴിഞ്ഞാലും അവര്‍ വിശ്വാസികളാവുകയില്ലെന്ന് നിങ്ങളെ എങ്ങനെ ഗ്രഹിപ്പിക്കും? അവരുടെ മനസ്സുകളെയും കണ്ണുകളെയും നാം കറക്കിക്കൊണ്ടിരിക്കുകയാകുന്നു; അവര്‍ ആദ്യവട്ടം ഇതില്‍ (വേദത്തില്‍) വിശ്വസിക്കാതിരുന്നതുപോലെത്തന്നെ. അവരെ തങ്ങളുടെ ധിക്കാരത്തില്‍ വിഹരിക്കാന്‍ വിടുകയും ചെയ്യുന്നു. നാം മലക്കുകളെത്തന്നെ അവരിലേയ്ക്കിറക്കുകയും മരിച്ചവര്‍ അവരോടു സംസാരിക്കുകയും ലോകത്തുള്ള സകല വസ്തുക്കളും അവരുടെ കണ്‍മുമ്പില്‍ ഒരുമിച്ചുകൂട്ടുകയും ചെയ്താല്‍പോലും അവര്‍ വിശ്വസിക്കുമായിരുന്നില്ല- (വിശ്വസിക്കണമെന്നു) ദൈവേഛയുണ്ടായാലല്ലാതെ. പക്ഷേ, അവരില്‍ അധികപേരും അവിവേകം സംസാരിച്ചുകൊണ്ടിരിക്കുകയാകുന്നു. ഇവ്വിധം വഞ്ചനാത്മകമായ മോഹനവാക്യങ്ങള്‍ പരസ്പരം ബോധിപ്പിച്ചുകൊണ്ടിരിക്കുന്ന പൈശാചിക നരന്മാരെയും പൈശാചിക ജിന്നുകളെയും നാം എല്ലാ പ്രവാചകന്മാരുടെയും ശത്രുക്കളാക്കിയിട്ടുണ്ട്. അവരങ്ങനെ ചെയ്യരുതെന്ന് നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ ഒരിക്കലും അവരതു ചെയ്യുമായിരുന്നില്ല. ശരി, തങ്ങളുടെ കള്ളം ചമയ്ക്കലില്‍ തന്നെ അവരെ വിട്ടേക്കുക. (നാം അവരെ ഇതെല്ലാം ചെയ്യാന്‍ അനുവദിക്കുന്നത് ഇതിനുവേണ്ടിത്തന്നെയാകുന്നു:) പരലോക വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ അതിലേക്ക് (മോഹനമായ വഞ്ചനയിലേക്ക്) ആകൃഷ്ടമാക്കുന്നതിനും അവരതില്‍ സംതൃപ്തരാകുന്നതിനും അവന്‍ സമ്പാദിക്കേണ്ട തിന്മകള്‍ സമ്പാദിക്കേണ്ടതിനും. അവസ്ഥ ഇതായിരിക്കെ, അല്ലാഹുവല്ലാത്ത ആരെയെങ്കിലും വിധികര്‍ത്താവായി ഞാന്‍ തേടുകയോ? അവനാവട്ടെ, നിങ്ങള്‍ക്കു തികച്ചും വിശദമായ വേദം അവതരിപ്പിച്ചുതന്നിരിക്കുന്നു. (നിനക്കു മുമ്പ്) വേദം ലഭിച്ചവരോ, ഈ വേദം നിന്റെ റബ്ബിങ്കല്‍നിന്നുള്ള സത്യവും കൊണ്ടവതീര്‍ണമായതു തന്നെയാണെന്നറിയുന്നു. അതിനാല്‍ നീ സന്ദേഹിക്കുന്നവരില്‍ പെട്ടുപോകരുത്.നിന്റെ റബ്ബിന്റെ വചനം സത്യത്താലും നീതിയാലും സമ്പൂര്‍ണമായിരിക്കുന്നു. അവന്റെ അരുളപ്പാടുകള്‍ ഭേദഗതി ചെയ്യുന്നവനായി ആരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ. (6:109-115)

ജിവി/JiVi പറഞ്ഞു...

ലത്തീഫ്,

ഞാന്‍ വായിച്ചിടത്തോളം ശ്രദ്ധിച്ചുതന്നെയാണ് വായിച്ചത്. യുക്തിവാദികളും ഇസ്ലാം വിമര്‍ശകരും ഒരേപോലെ അഭിസംബോധന ചെയ്യപ്പെട്ടതുകൊണ്ടാണ് കമന്റ് ഇട്ടതും. യുക്തിവാദി ഇസ്ലാം വിമര്‍ശകന്‍ എന്നതുപോലെ മറ്റ് മതങ്ങളെയും വിമര്‍ശിക്കുന്നവനാണ്. ആ നിലപാടിലെ ആത്മാര്‍ത്ഥതയോട് എനിക്ക് ബഹുമാനമുണ്ട്, കേവലമായ യുക്തിവാദത്തോട് വിയോജിപ്പുള്ളപ്പോള്‍ത്തന്നെ. എന്നാല്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്ന അന്യമതവിശ്വാസിയുടെ അസുഖം വേറെയാണ്. രണ്ട് കൂട്ടരേയും ഒരുമിച്ച് അഡ്രസ്സ് ചെയ്യുമ്പോള്‍ രണ്ടാമത്തെ ക്ഷുദ്രവിഭാഗത്തെ താങ്കള്‍ ചെറുതല്ലാത്തരീതിയില്‍ പൊക്കിവിടുകയാണ്.

CKLatheef പറഞ്ഞു...

പ്രിയ ശരീഫിക്ക ,

താങ്കള്‍ നല്‍കിയത് പോലുള്ള കമന്റുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്യാറില്ല. ഞാന്‍ ഡിലീറ്റ് ചെയ്യുന്ന കമന്റുകള്‍ എത്തരത്തിലുള്ളതാണെന്ന് എന്നെ ട്രാക്കിംഗ് ചെയ്യുന്നവര്‍ കാണുന്നുണ്ടല്ലോ. ഇവിടെ ഒന്നാമത് നല്‍കിയ അഭിപ്രായം തന്നെ നോക്കുക. അതില്‍ വല്ലതുമുണ്ടോ. എങ്കിലും അദ്ദേഹത്തിന്‍െ തെറ്റിദ്ധാരണ തിരുത്തണമെന്ന ആഗ്രമുണ്ടെങ്കില്‍ അതായിക്കോട്ടെ എന്ന് വിചാരിച്ച് നല്‍കിയതാണത്.


പിന്നെ ഇവിടെ പ്രവാചകനെയും ഖുര്‍ആനെയും അപരഹസിക്കുന്നവര്‍(വിമര്‍ശിക്കുന്നവരല്ല) ഖുര്‍ആന്‍ വായിച്ചിട്ടില്ല എന്ന് തന്നെ ഞാന്‍ കരുതുന്നു. അവര്‍ തങ്ങള്‍ നേരത്തെ പലയിടത്തുനിന്നായി കണ്ട സൂക്തങ്ങള്‍ അവിടെയുണ്ടോ എന്ന് നോക്കുകയേ. പരിഹസിക്കാനും വളച്ചൊടിക്കാനും എന്തെങ്കിലുമുണ്ടോ എന്ന് നോക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. പറയാന്‍ കാരണ നിഷ്പക്ഷമായ വായന നടത്തിയവരാരും ഇപ്രകാരം അസംബന്ധങ്ങള്‍ പറയുന്നത് കേട്ടിട്ടില്ല. അവര്‍ക്ക് അതിന്റെ ദിവ്യത്വം മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും.
പക്ഷെ അവരൊക്കെ വിലക്കെടുക്കപ്പെട്ടവരാണ് എന്നതാണ് ഇത്തരക്കാരുടെ വാദം. വിലക്കെടുക്കപ്പെടാത്തവര്‍ ഇസ്്‌ലാമിനെ പരിഹസിക്കുന്നവര്‍ മാത്രമാണ് എന്നതാണ് നിലപാട്.

പിന്നെ താങ്കള്‍ പറഞ്ഞ സംയമനം, സ്‌നേഹം, കരുണ എന്നിവയെല്ലാം മനുഷ്യന്റ പരിണാമപരമായ പുരോഗതിയുടെ ഫലമായി രൂപം കൊണ്ടതാണ്. അത് എല്ലാമനുഷ്യനിലുമുണ്ട്. അതില്‍ വിശ്വാസി അവിശ്വാസി വ്യത്യാസമൊന്നുമില്ല എന്നാണ് യുക്തിവാദി മറുപടി എന്നറിയാമല്ലോ. എന്നാല്‍ താങ്കള്‍ സൂചിപ്പിച്ചത് പോലുള്ള സംഭവങ്ങളും ഇവിടെ ചിലരുടെ നിലപാടും അവരുടെ വാദത്തിന്റെ അടപ്പൂരുന്നു. ഒരു സമൂഹം ദിവ്യസന്ദേശങ്ങളുടെ അഭാവത്തില്‍ എത്രമാത്രം കഠിന ഹൃദയരും ക്രൂരരുമാകും എന്ന് ഇയ്യിടെ കണ്ട ഒരു വീഡിയോ വ്യക്തമാക്കിതരികയുണ്ടായി. എട്ടുപത്ത് പേരെ നടുറോട്ടിലിട്ട് അടിച്ചുകൊല്ലുന്ന ആ ചിത്രം അതിന്റെ ഭീകരത കൊണ്ടുമാത്രം ഇവിടെ നല്‍കുന്നില്ല.

പിന്നെ ചിലരിലുള്ള ധര്‍മബോധം ദൈവം മനുഷ്യസൃഷ്ടിപ്പില്‍ നിക്ഷേപിച്ചതാണ്. അത് എല്ലാവരിലുമുണ്ട്. എന്നാല്‍ ചിലര്‍ അതിനെ ചവിട്ടിത്താഴ്തി മൃഗങ്ങളെക്കാള്‍ അധമരാകുന്നു എന്ന് ഖുര്‍ആന്‍. അതാണിവിടെ കണ്ടുകൊണ്ടിരിക്കുന്നത്. ബ്ലോഗില്‍ ഓരോ ദിവസവും നിഷ്പക്ഷരെന്ന് അറിയപ്പെടുന്നവര്‍ തന്നെ തങ്ങളുടെ നിഷ്പക്ഷതയുടെ മുഖംമൂടി വലിച്ചെറിഞ്ഞുകൊണ്ടിരിക്കുകയാണ്.

പ്രതികരിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

CKLatheef പറഞ്ഞു...

പ്രിയ ജീവി,

താങ്കള്‍ക്ക് വിഷയത്തില്‍ താല്‍പര്യമില്ലാത്തതിനാല്‍ വായിച്ചിട്ടില്ലെന്നും തുടക്കം മാത്രമേ വായിച്ചിട്ടുള്ളൂ എന്നു പറഞ്ഞത് താങ്കള്‍ തന്നെയാണ്. വിഷയത്തിലേക്ക് പ്രവേശിക്കാന്‍ നല്‍കിയ രണ്ട് വരിയില്‍ പിടിച്ച് ചര്‍ചചെയ്യുന്നതില്‍ ഒരു കാര്യവുമില്ല. ഏതായാലും താങ്കളുടെ അഭിപ്രായം ഞാന്‍ ഗൗരവപൂര്‍വം പരിഗണിക്കുകയും അതില്‍ അല്‍പം കൂടി സൂക്ഷമത കൈക്കൊള്ളുകയും ചെയ്യാം. പക്ഷെ ഒരു വരിയില്‍ എനിക്ക് ശക്തമായ വിയോജിപ്പുണ്ട്. അത് ഇതാണ്.

എന്നാല്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്ന അന്യമതവിശ്വാസിയുടെ അസുഖം വേറെയാണ്.

ഇസ്‌ലാമിലെ പ്രവാചകനെ പരിഹസിക്കുന്നതിനും ആക്ഷേപിക്കുന്നതിനും മാനുഷികമായ മൂല്യങ്ങള്‍ പോലും പരിഗണിക്കേണ്ടതില്ല എന്നും അതില്‍ ഏതറ്റം വരെ പോയാലും ന്യായീകരിക്കത്തക്കതാണെന്നും ബൂലോഗത്ത് വരുത്തിതീര്‍ക്കുകയും ഇപ്പോഴും അത് വിവിധ പേരുകളിലും രൂപത്തിലും അവതരിപ്പിക്കുകയും ചെയ്യുന്നത് മുസ്‌ലിം നാമമുള്ള രണ്ട് പേരാണ്. തല്‍കാലം പേര് പറയുന്നില്ല. പറഞ്ഞാല്‍ ഫോബിയയും മാനിയയുമൊക്കെയായി കമന്റുകള്‍ വരാന്‍ തുടങ്ങും. മറ്റുമതസ്ഥര്‍ സ്വാഭാവികമായും പാരമ്പര്യമായും ലഭിച്ച മാന്യത ഇക്കാര്യത്തില്‍ പുലര്‍ത്താറുണ്ട്. പരമാവധി ഇപ്പോഴും അവര്‍ ചെയ്യുന്നത് മേല്‍പറഞ്ഞ ആളുകള്‍ ടൈപ്പുചെയ്ത് വെച്ചത് കോപ്പിചെയ്യുന്നു എന്ന് മാത്രമാണ്. അടുത്തകാലത്ത് അവതരിച്ച ഒരു ദാസന്‍മാത്രമാണ് നിങ്ങള്‍ പറഞ്ഞ അസുഖമുണ്ടോ എന്ന് സംശയിക്കാന്‍ വകനല്‍കുന്നത്.

ജിവി/JiVi പറഞ്ഞു...

ലത്തീഫ്,

കൂടുതല്‍ കമന്റുകള്‍ ഇടേണ്ടെന്ന് തീരുമാനിക്കുമ്പൊഴും അത് സാധിക്കുന്നില്ല.ക്ഷമി.യുക്തിവാദികള്‍ മുസ്ലീം നാമധാരിയോ എന്ന് നോക്കേണ്ട കാര്യമെന്താണ്-അവര്‍ യുക്തിവാദികളാണ്. മത വിരോധം വെച്ചുപുലര്‍ത്തുന്നവരാണ്. അന്യമതവിശ്വാസി എന്ന് ഞാന്‍ വിളിച്ചത് ഒരു അമുസ്ലീം നാമധാരിയെ അല്ല.

കുരുത്തം കെട്ടവന്‍ പറഞ്ഞു...

ജീവീയ്‌, തെറിയും അന്യമത വിദ്വേഷവും ആരെഴുതിയാലും (യുക്തിവാദിയോ കുയുക്തിവാദിയോ?) തെറ്റാണെന്നു സമ്മതിക്കുന്നുണ്ടോ? എങ്കിലേ താങ്കള്‍ക്ക്‌ ഈ പോസ്റ്റിലെഴുതിയ വിഷയം മനസ്സിലാക്കാന്‍ പറ്റൂ. ഇല്ലെങ്കില്‍ അത്‌ "താല്‍പര്യമില്ലാത്ത" വിഷയമായി മാറും. ഇവിടെ ചില ബ്ളോഗേഴ്സ്‌ മന:പൂര്‍വം ഇസ്ളാമിനെ തെറിയഭിഷേകം ചെയ്യുന്നുണ്ട്‌ (അതിണ്റ്റെ ഒാമനപേറ്‍ "വിമര്‍ശനം" എന്നത്ര!!) അന്യമതവിദ്വേഷത്തിലും അസഹിഷ്ണുതയിലും "ഡിഗ്രിയും പിജിയും" എടുത്തിട്ടുള്ള മറ്റു ചിലര്‍ അതിനെ കൈകൊട്ടി പ്രോത്സാഹിപ്പിക്കാനും. ഇന്ത്യന്‍ ജനാധിപത്യത്തില്‍ സ്വാതന്ത്ര്യം അനുവദിക്കുന്നത്‌ മറ്റുള്ളവരുടെ തലയില്‍ കയറി നിരങ്ങാനല്ല. ബ്ളോഗ്‌ ഈ അന്യമത വിദ്വേഷത്തിണ്റ്റെയും തെറികളുടെയും പൂര പറബ്ബായി മാറിയതില്‍ യുക്തിവാദികള്‍ എന്ന ചെല്ലകിളികള്‍ വഹിക്കുന്ന പങ്ക്‌ നിസ്സാരമല്ല.

Nasiyansan പറഞ്ഞു...

അന്യമതവിദ്വേഷത്തിലും അസഹിഷ്ണുതയിലും "ഡിഗ്രിയും പിജിയും" എടുത്തിട്ടുള്ള മറ്റു ചിലര്‍ അതിനെ കൈകൊട്ടി പ്രോത്സാഹിപ്പിക്കാനും.


അന്യമതവിദ്വേഷവും അസഹിഷ്ണുതയും തപ്പി യുക്തിവാദികളുടെ ബ്ലോഗിലോട്ടൊന്നും പോകേണ്ട സാറേ ഇവിടെത്തന്നെയുണ്ട് ...

കുരുത്തം കെട്ടവന്‍ പറഞ്ഞു...

Nasiyansan അതിലെവിടെയാണാവോ അന്യമത വിദ്വേഷം? മതങ്ങള്‍ തമ്മിലുള്ള താരതമ്യവും വിമര്‍ശനങ്ങളും വിദ്വേഷമാകുമെങ്കില്‍ ഇവിടെ ആരും ഒരു ഗ്രന്ധവും എഴുതുകയില്ലായിരുന്നല്ലോ? നിരൂപണം, വിമര്‍ശനം, വിദ്വേഷം, അവഹേളനം, പരിഹാസം തുടങ്ങിയവ തമ്മിലുള്ള വ്യത്യാസം ആദ്യം മനസ്സിലാക്കാന്‍ നോക്ക്‌, അല്ലെങ്കില്‍ ഇത്തരം വിഡ്ഡിത്തരങ്ങള്‍ ലിങ്കുകളായും കമണ്റ്റുകളായും തുടര്‍ന്നുകൊണ്ടിരിക്കാനായിരിക്കും വിധി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review