2009, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

അഭിപ്രായങ്ങളും മറുപടിയും

യുക്തിവാദികളുടെ ശക്തി എന്ന പോസ്റിന് ലഭിച്ച അഭിപ്രായങ്ങളും അവയ്ക്കുള്ള എന്റെ മറുപടിയും ഇവിടെ ചേര്‍ക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍കൂടി അറിയിക്കുക.Anonymous said... "യുക്തിവാദത്തിനും യുക്തിവാദികള്‍ക്കും ഒരു ശക്തിയുണ്ട്, വിശ്വാസത്തിനും വിശ്വാസികള്‍ക്കും അവരുടെതായ ഒരു ശക്തി ഉള്ളത് പോലെത്തന്നെ. അത് കൊണ്ടാണ് യുഗാന്തരങ്ങളായി വിശ്വാസികളുടെ മറുപക്ഷത്ത് സഞ്ചരിക്കാന്‍, ഒരു ചെറിയസംഘമെങ്കിലും അവരുണ്ടായത്." -------------------------------------------------------------------------------------Faith = Believing in something without evidence. Rationalists lack this ability.I don't think faith is a virtue. May be virtue for people who does not want to know what is the truth. Some people may find comfort in faith by beleieving that there is a god who created us and takes care of everything. They dont want...

ഹാറൂന്‍ യഹ് യയും പരിണാമവാദവും

ബ്ളോഗില്‍ പ്രസ്തുത വിഷയകമായി യുക്തിവാദിയുമായി ഞാന്‍ നടത്തിയ സംവാദം. ഒരു യുക്തിവാദി ഇത്തരം വിഷയങ്ങളെ എങ്ങനെ സമീപിക്കുന്നു എന്നറിയാന്‍ ഈ സംവാദം സഹായിക്കും. Anonymous said... "ശാസ്ത്രം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന കാര്യത്തില്‍ താങ്കള്‍ സൂചിപ്പിക്കുന്ന അജ്ഞതയൊന്നും ഇയ്യുള്ളവനില്ല" br? I really doubt എന്റെ മറുപടി: ഞാന്‍ ശാസ്ത്രീയമായ വലിയ വിജ്ഞാനമൊന്നും അവകാശപ്പെടുന്നില്ല. എന്നാല്‍ താങ്കളുടെ അതേ ചിന്താഗതിവെച്ച് പുലര്‍ത്താത്തവരുടെ വിജ്ഞാനത്തില്‍ സംശയിക്കുന്നത് നല്ല കാര്യമല്ല. താങ്കളുടെ അത്ര ശാസ്ത്രീയമായ അറിവ് എനിക്കില്ല എന്ന് സമ്മതിക്കാന്‍ വൈമനസ്യമൊന്നുമില്ല. പക്ഷേ നിങ്ങള്‍ നേടിയ ശാസ്ത്രീയ അറിവുകള്‍ ഞാന്‍ നേടിയാല്‍ താങ്കള്‍ നിഷേധിക്കുന്നതിനെയൊക്കെ ഞാനും നിഷേധിക്കും എന്ന് നിങ്ങള്‍ പ്രതീക്ഷിക്കുകയാണ്. അതേ സമയം ദിവ്യഗ്രന്ഥങ്ങളെ ഞാന്‍ മനസ്സിലാക്കിയ അളവില്‍ നിങ്ങള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍...

2009, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

യുക്തിവാദികളുടെ ശക്തി (3)

യുക്തിവാദത്തിനും യുക്തിവാദികള്‍ക്കും ഒരു ശക്തിയുണ്ട്, വിശ്വാസത്തിനും വിശ്വാസികള്‍ക്കും അവരുടെതായ ഒരു ശക്തി ഉള്ളത് പോലെത്തന്നെ. അത് കൊണ്ടാണ് യുഗാന്തരങ്ങളായി വിശ്വാസികളുടെ മറുപക്ഷത്ത് സഞ്ചരിക്കാന്‍, ഒരു ചെറിയസംഘമെങ്കിലും അവരുണ്ടായത്. ചരിത്രത്തിലൂടെനീളം പരിശോധിച്ച് നോക്കിയാല്‍ അവര്‍ കനത്ത പ്രഹരമെന്തെങ്കിലും വിശ്വാസി സമൂഹത്തിന് ഏല്‍പിച്ചതായി കാണാന്‍ കഴിയില്ല. അവര്‍ക്ക് വേണ്ടി ഊര്‍ജ്ജം ചെലവഴിക്കുന്നത് ഒരു വലിയ മതസേവനമായി കാണാന്‍ പലപ്പോഴും വിശ്വാസി സമൂഹത്തിന് കഴിയാറില്ല. അതിനാല്‍ അവരെ പ്രതിരോധിക്കാന്‍ വല്ല സംരംഭവും വിശ്വാസി സമൂഹം തുടങ്ങാറുമില്ല. ഒറ്റപ്പെട്ടവര്‍ നടത്തുന്ന ചില ശ്രമങ്ങളല്ലാതെ. ഇസ്ലാം എക്കാലത്തും ഗൌരവത്തിലെടുത്തത്, ദൈവത്തിന്റെ ഏകത്വം മനുഷ്യന് മനസ്സിലാക്കിക്കൊടുക്കുക എന്ന ഒരൊറ്റ പോയിന്റിലാണ്. പ്രവാചകന്റെ കാലത്ത് ദൈവനിഷേധികളുണ്ടായിരുന്നോ എന്നറിയില്ല. ഞങ്ങളെ നഷിപ്പിക്കുന്നത് കാലം മാത്രമാണ്്...

2009, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

അഭിപ്രായങ്ങളും മറുപടിയും

ശരീരം, ജീവന്‍, ആത്മാവ് എന്ന പോസ്റിന് ലഭിച്ച അഭിപ്രായങ്ങളും അവയ്ക്കുള്ള എന്റെ മറുപടിയും ഇവിടെ ചേര്‍ക്കുന്നു. Anonymous said... "ഈ പറഞ്ഞവയില്‍ താങ്കള്‍ക്കില്ലാത്തത്‌ ഏതാണ്‌???. "  Don't bother about what I have and do not have. The discussion is about the existence of soul and god. You have absolutely nothing to do about what I have and don't have. What matters here is scientific evidence and proof. And as you are the one who claims the existence of soul and god, it is your responsibility to provide objective proof. Else people don't need to believe your claim. എന്റെ മറുപടി: താങ്കളെ പരിഹസിക്കുകയായിരുന്നില്ല ആ ചോദ്യം കൊണ്ട് ഉദ്ദേശിച്ചത്. സാധാരണ ഗതിയില്‍ എനിക്ക് ആത്മാവില്ല, എന്ന് ആത്മാവിനെ തത്വത്തില്‍ നിഷേധിക്കുന്ന ഒരാളും പറയില്ല. കാരണം സര്‍വസ്വീകര്യമായ ഒരു നിര്‍വചനം സാധ്യമല്ലെങ്കിലും അതൊരു...

2009, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

യുക്തിവാദികളുടെ ശക്തി (2)

മതത്തെക്കുറിച്ച് യുക്തിപരമായി ചിന്തിച്ചതുകൊണ്ടാണ് തങ്ങള്‍ യുക്തിവാദികളായത് എന്നും. യുക്തി ഉപയോഗിച്ചാല്‍ ഏതൊരു മതവിശ്വാസിയും മതനിഷേധിയാകുമെന്നും യുക്തിവാദിസുഹൃത്തുക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇനി അപ്രകാരം ആര്‍ക്കെങ്കിലും കഴിയുന്നില്ലെങ്കില്‍ മതം അവരെ അന്ധരാക്കിയതാണെന്നും, മതത്തില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നത് മനുഷ്യസ്നേഹം കൊണ്ടാണെന്നും അവര്‍ക്ക് വാദമുണ്ട്. പ്രത്യേകിച്ച് മുസ്ലിംകള്‍ ഇത്ര പിന്നാക്കം പോകാന്‍ കാരണം ഖുര്‍ആനാണെന്ന കാര്യത്തിലും അവര്‍ക്ക് സംശയമില്ല. ഖുര്‍ആന്‍ വിമര്‍ശനത്തിന്റെ ആമുഖം നോക്കൂ. ലോകജനസംഖ്യയില്‍ ആറിലൊന്നോളം വരുന്ന ഒരു വലിയ ജനസമൂഹത്തെ പുരോഗതിയുടെയും നന്മയുടെയും വഴിയില്‍നിന്നും മാറ്റി നിര്‍ത്തുന്നത് ദൈവം നല്‍കിയ ഒരു വേദഗ്രന്ഥമാണെങ്കില്‍ അതിന്റെ ആധികാരികത പരിശോധിക്കപ്പെടേണ്ടതല്ലേ?. അങ്ങനെയെങ്കില്‍ പരിശോധിക്കപ്പെടുകതന്നെ വേണം എന്ന കാര്യത്തില്‍ വിശ്വാസികള്‍ക്ക് പോലും രണ്ടഭിപ്രായം...

2009, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

ആത്മാവ് എന്ന അസംബന്ധം?

ശരീരം, ജീവന്‍, ആത്മാവ് എന്ന പോസ്റിന് ലഭിച്ച അഭിപ്രായങ്ങളും അവയ്ക്കുള്ള എന്റെ മറുപടിയും ഇവിടെ ചേര്‍ക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍കൂടി അറിയിക്കുക. Anonymous said... "പക്ഷേ ശേഷം പറഞ്ഞ രണ്ട് കാര്യങ്ങളെക്കുറിച്ച് ശാസ്ത്ര പഠനം എവിടെയെത്തി എന്ന് പരിശോധിക്കാവുന്നതാണ്" It did not reach anywhere and will not reach anywhere because those are human made bullshits. Science has rejected those hypothesises long back. If you have any SCIENTIFIC evidence and can prove it beyond doubt you will be always welcomed by the entire scientific society. Abdul Latheef said... ശാസ്ത്രത്തിന്റെ അപ്രമാദിത്വത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക്‌ ജീവനും ആത്മാവും മനുഷ്യനിര്‍മിതമായ അസംബന്ധമായി അനുഭവപ്പെടുതില്‍ എനിക്ക്‌ യാതൊരു അത്ഭുതവുമില്ല. അന്ധമായ ദൈവവിശ്വാസത്തേക്കാള്‍ ഒരു മേന്‍മയും അവകാശപ്പെടാനില്ല അന്ധമായ ശാസ്ത്രവിസ്വാസിക്കും...

ശരീരം, ജീവന്‍, ആത്മാവ്

ശരീരം, ജീവന്‍, ആത്മാവ് എന്നിവയെക്കുറിച്ച് ശാസ്ത്രപഠനങ്ങള്‍, ദൈവികവെളിപാടുകള്‍, സ്വന്തം അനുഭവങ്ങള്‍ എന്നിവയിലൂടെ ഞാനെത്തിച്ചേര്‍ന്ന ബോധ്യങ്ങളാണ് ഇവിടെ പ്രകാശിപ്പിക്കുന്നത്.  പുരുഷബീജവും സ്ത്രീയുടെ അണ്ഡവും കൂടിചേര്‍ന്നത് മുതലാണ് ഒരു മനുഷ്യന്റെ ആരംഭം.  യഥാര്ഥത്തില് ഒരു മനുഷ്യന്റെ ഉല്‍ഭവം  മാതാവിന്റെ ഗര്‍ഭാശയത്തില്‍ വസിക്കുന്ന ജീവനില്‍  ഏതാണ്ട് നാല് മാസമാകുമ്പോള്‍ ദൈവികമായ ചൈതന്യം(ആത്മാവ്) പ്രവേശിക്കുന്നത് മുതലാണ്. അത് വരെ ഭ്രൂണം മറ്റേതൊരു സസ്തനിയുടെയും ഭ്രൂണം പോലെത്തന്നെ.  മനുഷ്യശരീരത്തിലെ പ്രവര്‍ത്തനെങ്ങളെയും അതിലെ അതിസൂക്ഷമമായ ഭാഗങ്ങളെക്കുറിച്ചും ശാസ്ത്രീയ പഠനങ്ങളിലൂടെ നിരവധി ഗ്രന്ഥങ്ങള്‍ രചിക്കാനാവശ്യമായ വിവരങ്ങള്‍ നാം കരസ്ഥമാക്കിയിട്ടുണ്ട്. ആ വിഷയത്തില്‍ ആയിരക്കണക്കിന് ഗ്രന്ഥങ്ങളുമുണ്ട്. പക്ഷേ ശേഷം പറഞ്ഞ രണ്ട് കാര്യങ്ങളെക്കുറിച്ച് ശാസ്ത്ര പഠനം എവിടെയെത്തി എന്ന് പരിശോധിക്കാവുന്നതാണ്....

2009, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

യുക്തിവാദികളുടെ ശക്തി(1)

യുക്തിവാദികള്‍ ആശയസംവാദത്തിന്റെ ലോകത്താണുള്ളത് എന്നതിനാല്‍ ഞാനവരെ മാനിക്കുന്നു. യുക്തിവാദികള്‍ക്കും വിശ്വാസികള്‍ക്കുമിടയില്‍ അദൃശ്യമായ ഒരു വലിയ മതിലുണ്ട്. യുക്തിവാദികള്‍ പറയുന്നത് വിശ്വാസികള്‍ക്കും വിശ്വാസികള്‍ പറയുന്നത് യുക്തിവാദികള്‍ക്കും ബോധ്യപ്പെടാതിരിക്കുന്നത് അതുകൊണ്ടാണ്. (തല്‍കാലം ഇവിടെ വിശ്വാസികള്‍ എന്ന് പരാശിച്ചത് ആശയസംവാദരംഗത്തുള്ള മുസ്ലികളെയാണ്. തങ്ങളുടെ വിശ്വാസം യുക്തിപൂര്‍ണമാണെന്നും, യുക്തിബോധമുള്ളവരെ തങ്ങളുടെ വിശ്വാസം ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും അവര്‍ കരുതുന്നു. യുക്തിവാദികള്‍ എന്നതുകൊണ്ടുദ്ദേശിച്ചത് ദൈവനിഷേധികളായ യുക്തിവാദികള്‍ എന്നറിയപ്പെടുന്നവരെയും.  തങ്ങളുടെ മതം പൂര്‍ണമായും യുക്തിക്കധീതമാണെന്ന് കരുതുന്ന പാരമ്പര്യമതവിശ്വാസികളെ ഇവിടെ ഉദ്ദേശിച്ചിട്ടില്ല. അതുപോലെ കല്ലിലും തുരുമ്പിലും ദൈവമിരിക്കുന്നവെന്ന് വിശ്വസിച്ച് എല്ലാ വസ്തുകളിലും ദിവ്യത്വമാരോപിച്ച് പൂജിക്കുകയും മനുഷ്യരുടെ...

2009, ഓഗസ്റ്റ് 8, ശനിയാഴ്‌ച

ദൈവത്തെരക്ഷിക്കാന്‍ വാളെടുക്കുന്നവര്‍ !!

ഇബ്റാഹീം നബിയുടെ ജനതപറഞ്ഞതായി ഖുര്‍ആനിലുണ്ട്: 'ചുട്ടുകളയിന്‍ അവനെ(ഇബ്റാഹിമിനെ). സഹായിക്കിന്‍ നിങ്ങളുടെ ദൈവങ്ങളെ-നിങ്ങള്‍ക്ക് വല്ലതും ചെയ്യണമെന്നുണ്ടെങ്കില്‍.' (21:98). സൃഷ്ടിച്ചുണ്ടാക്കുന്ന ദൈവങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത അത്തരം മതവിശ്വാസികള്‍ക്കുണ്ടാകാം. ഇസ്ലാം വിശ്വാസികളെ അത്തരം ബാധ്യത അല്ലാഹു ഏല്‍പ്പിച്ചിട്ടില്ല. അല്ലാഹു മനുഷ്യരുടെ സന്‍മാര്‍ഗത്തിലേക്ക് നയിക്കാനായി തെരഞ്ഞെടുത്ത തന്റെ പ്രവാചകനോട് കൂടെക്കൂടെ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നത് നിനക്ക് അവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ട ബാധ്യതമാത്രമേയുള്ളൂ എന്നാണ്. ഖുര്‍ആനിലെ ഒരു സന്ദര്‍ഭം കാണുക: ‘അല്ലാഹുവിന്റെ വിധിവിലക്കുകളെയും മാര്‍ഗനിര്‍ദേശങ്ങളെയും അനുസരിക്കാന്‍ വിസമ്മതിക്കുന്നവരെ വിചാരണ ചെയ്യുവാന്‍ അല്ലാഹുവിന് ഏറെ സമയമൊന്നും വേണ്ടതന്നെ. ഇനി നിന്നോടവര്‍ തര്‍ക്കിക്കുന്നുവെങ്കില്‍ പറയുക: 'ഞാനും എന്റെ അനുയായികളും ദൈവസമക്ഷം സര്‍വം സമര്‍പ്പിച്ചിരിക്കുന്നു.'...

യുക്തിവാദികളെപ്പറ്റി ഖുര്‍ആന്‍ ?

ഖുര്‍ആന്‍ 1400 വര്‍ഷം മുമ്പാണ് അവതരിക്കപ്പെട്ടത്. ഇന്നത്തെപ്പോലെ അന്നും ഒരു ചെറിയ ന്യൂനപക്ഷം തങ്ങള്‍ കണ്ണില്‍ കണ്ടതേ വിശ്വസിക്കൂ (കണ്ടത് വിശ്വസിക്കേണ്ടതില്ല എന്നത് വേറെക്കാര്യം, കാണാത്തതിനെയാണല്ലോ വിശ്വസിക്കുന്നത്) എന്ന് വാദിച്ചവരുണ്ടായിരുന്നു. ഇന്നത്തെപ്പോലെ ശാസ്ത്രം വളര്‍ച്ച പ്രാപിച്ചിട്ടില്ലാത്തതിനാല്‍ അവരുടെ വാദത്തിലും ഒരു പ്രാകൃതം ഉണ്ടായേക്കാം എങ്കിലും സംഗതി ഇന്നത്തെ ദൈവനിഷേധികളായ യുക്തിവാദികള്‍ പറയുന്ന പോലെ തന്നെയായിരുന്നു. ഇവരോട് ഖുര്‍ആന്‍ , ദൈവത്തെ സ്ഥാപിക്കാന്‍ ഒരു ഉദാഹരണവും നല്‍കുന്നില്ല ഒരു ശ്രമവും നടത്തുന്നുമില്ല. ഈ വ്യവസ്ഥാപിത പ്രപഞ്ചം മുമ്പിലുണ്ടായിട്ടും. അതിന്റെ പിന്നില്‍ ഒരു സ്രഷ്ടാവിന്റെ സാന്നിധ്യം നിഷേധിക്കുന്നവരോട് എന്ത് പറയാന്‍ എന്നായിരിക്കില്ലേ അതിന്റെ ധ്വനി.  ഊഹം പറയുന്നതാണ് ഖുര്‍ആന്‍ അവരുടെ വലിയ ന്യൂനതയായി എടുത്ത് പറയുന്ന്ത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക: അധ്യായം...

2009, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

യുക്തിവാദികളും വിശ്വാസികളാണ്

യുക്തിവാദം എന്ന് കേള്‍ക്കുമ്പോള്‍ ദൈവനിഷേധികള്‍, മതത്തെവിമര്‍ശിക്കുന്നവര്‍ മുഴുവന്‍ കാര്യങ്ങളിലും യുക്തിയെയും ബുദ്ധിയെയും പരിഗണിക്കുന്നവര്‍, ഭൌതികവാദികള്‍, ശാസ്ത്രത്തെ ഉള്‍ക്കൊള്ളുന്നവര്‍ എന്നാണ് പൊതുവെ കരുതപ്പെടുക. വിശ്വാസികള്‍ എന്ന് കേള്‍ക്കുമ്പോള്‍ തിരിച്ചും. അവര്‍ ശാസ്ത്രസത്യങ്ങളെ തള്ളിക്കളയുന്നവരാണ്, അന്ധമായി ഗ്രന്ഥങ്ങളിലുള്ളതിനെ പിന്‍പറ്റുന്നവരാണ്, അതിനാല്‍ തന്നെ അന്ധവിശ്വാസികളും, യുക്തിയെയും ചിന്തയേയും നിരാകരിക്കുന്നവരും. ജനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്ക് അനുഭവവും അത് തന്നെയാണ്. മറിച്ചുള്ള അനുഭവങ്ങളെ മതത്തിന്റെ ചെലവില്‍ ഉള്‍പ്പെടുത്താന്‍ ചിന്തിക്കുന്നവര്‍ക്കാകുന്നില്ല. അത് മതത്തില്‍ നിന്നുള്ള വ്യതിചലനമായി വിലയിരുത്തപ്പെടുന്നു. ചില ദൈവവിശ്വാസികള്‍ തന്നെയും മതവും യുക്തിയും അവസാനിക്കുന്നിടത്ത് നിന്ന് ദൈവവിശ്വാസം ആരംഭിക്കുന്നു എന്ന് ആത്മാര്‍ഥമായി കരുതുന്നു. മറ്റ് മതങ്ങളെക്കുറിച്ച്...

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review