2009, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

അഭിപ്രായങ്ങളും മറുപടിയും

യുക്തിവാദികളുടെ ശക്തി എന്ന പോസ്റിന് ലഭിച്ച അഭിപ്രായങ്ങളും അവയ്ക്കുള്ള എന്റെ മറുപടിയും ഇവിടെ ചേര്‍ക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍കൂടി അറിയിക്കുക.

Anonymous said...

"യുക്തിവാദത്തിനും യുക്തിവാദികള്‍ക്കും ഒരു ശക്തിയുണ്ട്, വിശ്വാസത്തിനും വിശ്വാസികള്‍ക്കും അവരുടെതായ ഒരു ശക്തി ഉള്ളത് പോലെത്തന്നെ. അത് കൊണ്ടാണ് യുഗാന്തരങ്ങളായി വിശ്വാസികളുടെ മറുപക്ഷത്ത് സഞ്ചരിക്കാന്‍, ഒരു ചെറിയസംഘമെങ്കിലും അവരുണ്ടായത്."
-------------------------------------------------------------------------------------
Faith = Believing in something without evidence. Rationalists lack this ability.I don't think faith is a virtue. May be virtue for people who does not want to know what is the truth. Some people may find comfort in faith by beleieving that there is a god who created us and takes care of everything. They dont want to know about the truth. They just wanna believe. Remember whatever gives you comfort may not be the truth. A doctor can say you dont have cancer when you have. It might comfort you but not the truth. Some people like the comforting answer, some people want to know the truth. rationalists belong to the second catogory because they are passionate about the truth.


Abdul Latheef said..

ഞാനെന്റെ പോസ്റില്‍ സൂചിപ്പിച്ചകാരണങ്ങളാല്‍ എന്റെ മറുപടി യുക്തിവാദികളെ ഉദ്ദേശിച്ചല്ല. സ്വതന്ത്രബുദ്ധി ഒന്നിനും പണയം വെച്ചിട്ടില്ലാത്തവര്‍ക്ക് വേണ്ടിയാണ്. മതത്തെ അന്ധമായി പിന്തുടരുന്നവര്‍ക്കും ഈ മറുപടി ആവശ്യമില്ല. വിശ്വാസം എന്നാല്‍ ഒരു തെളിവുമില്ലാതെ ഒരു സംഗതി വിശ്വസിക്കലാണ് എന്നാണ് അദ്ദേഹത്തിന്റെ നിര്‍വചനം. ഇതിന് വിശ്വാസികളായ ഞങ്ങള്‍ പറയുന്ന പേര്‍ അന്ധവിശ്വാസം എന്നാണ്. വിശ്വാസം എന്നാല്‍ മനസ്സിന്റെ ഒരു ബോധ്യമാണ്. അത് കുറയുകയും കൂടുകയും ചെയ്യാം. ബലം പ്രയോഗിച്ചോ മറ്റോ അത്തരം വിശ്വാസങ്ങളെ മാറ്റാനാവില്ല. ഒരാള്‍ക്ക് ലഭിക്കുന്ന അറിവും അനുഭവവുമാണ് വിശ്വാസം ഉല്‍പാദിപ്പിക്കുന്നത്. ഒരാളുടെ വിശ്വാസം മാറുന്നത് ആ വിശ്വാസത്തിന് അടിസ്ഥാനമായ അറിവ് ശരിയായിരുന്നില്ല എന്ന് ബോധ്യം വരുമ്പോഴാണ്. അത് വരെ അയാളുടെ വിശ്വാസം നിലനില്‍കും. ജനങ്ങള്‍ പല വിശ്വാസക്കാരാണ്, ദൈവത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും. ഒരു വിശ്വാസം പുലര്‍ത്തുന്നവരും ആക്ഷേപാര്‍ഹരല്ല. കാരണം അവര്‍ക്ക് ലഭിച്ച അറിവില്‍ നിന്നാണ് അവര്‍ തങ്ങളുടെ വിശ്വാസം രൂപപ്പെടുത്തിയത്. രൂപപ്പെടുത്തുക എന്ന പ്രയോഗം പോലും തെറ്റാണ്. വിശ്വാസം രൂപപ്പെടുകയാണ്. തെളിവും അറിവും ദുര്‍ബലമാണെങ്കില്‍ വിശ്വാസവും ദുര്‍ബലമായിരിക്കും. തെളിവിന്റെ അവലംഭം ശക്തമാണങ്കില്‍ ആ വിശ്വാസിയെ തന്റെ വിശ്വാസത്തില്‍ നിന്ന് മാറ്റാന്‍ ഭൂമുഖത്ത് ഒരു ശക്തിക്കും സാധ്യമല്ല. ചിലര്‍ വിശ്വാസം പാരമ്പര്യമായി തുടര്‍ന്ന് വരുന്നതാണ്. ഒട്ടും പ്രോത്സാഹനമര്‍ഹിക്കുന്നില്ല അവര്‍. കുഴപ്പമുണ്ടാക്കുന്ന വിശ്വാസികള്‍ അത്തരത്തില്‍ പെട്ടവരാണ്. അവര്‍ ഏത് മതക്കാരനാകട്ടെ. ശരിയായ അറിവിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട വിശ്വാസം നിര്‍മലമാണ്, ശാന്തമാണ്, ശക്തമാണ്. ഒരു പക്ഷേ കാണുന്നവര്‍ക്ക് അയാള്‍ മതഭ്രാന്തനാണെന്ന് തോന്നിയേക്കാം പക്ഷേ ഏത് മതവിശ്വാസിയേയും സ്വന്തം സഹോദരനെപ്പോലെ കാണാന്‍ അദ്ദേഹത്തിന് കഴിയും. അയാളുടെ ആരാധനകളിലുള്ള കണിഷത കാരണമായിരിക്കാം അദ്ദേഹത്തെ നിങ്ങള്‍ തെറ്റിദ്ധരിച്ചത്. ഇദ്ദേഹത്തിന്റെ വിശ്വാസം തീര്‍ച്ചയായും ധാര്‍മികമാണ്. അദ്ദേഹം മൂല്യങ്ങളില്‍ വിശ്വസിക്കും. മതത്തിന്റെ പേരിലുള്ള കോലാഹലങ്ങള്‍ അയാളുടെ ഉറക്കം കെടുത്തും. ഒരിക്കലും അദ്ദേഹം ജനങ്ങളെ ഇളക്കിവിടുകയില്ല. അവര്‍ അതോടൊപ്പം സത്യത്തിലാണ്. സത്യം എന്നത് ഒരിക്കലും അവിശ്വാസിയെക്കാള്‍ വിശ്വാസിക്ക് അവകാശപ്പെട്ടതാണ്. ആശ്വാസം തരുന്നതെല്ലാം സത്യമല്ല. അതേ പ്രകാരം സത്യമാണ് ആശ്വാസം തരുന്ന പലതും സത്യമാണ് എന്നത്.

Anonymous said...

"യുക്തിവാദി ഒരു കണ്ണട ധരിച്ചിരിക്കുന്നു. ചുവന്ന ഒരു കണ്ണട എന്ന് സങ്കല്‍പ്പിക്കൂ. പാലിനെ അദ്ദേഹം കാണുന്നത് രക്തമായിട്ടാണ്. വിശ്വാസിയും ചുവന്ന കണ്ണടവെച്ച യുക്തിവാദിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് ബ്ളോഗുകളിലെ വാദപ്രതിവാദങ്ങളില്‍ കാണുന്നത്.........................................................."
Well, false analogy. This example best suits for the believers. Rationalists do not jump in to conclusion. They don't have a prejudiced mind. On the other hand believers jump into conclusion that there is a god without any scientific evidences. So tell me who is seeing through the glass here and who is not having the class.

Abdul Latheef said..

ഈ കണ്ണട രണ്ട് പേര്‍ക്ക് അവകാശപ്പെട്ടതാണ്. യുക്തിവാദിക്കും അന്ധവിശ്വാസിക്കും. യുക്തിവാദിക്ക് തികഞ്ഞ തെറ്റിദ്ധാരണയും മുന്‍ധാരണയും നിലനില്‍ക്കുന്നുണ്ട്. അവര്‍ക്കതിനെക്കുറിച്ച് ഒട്ടും ബോധമില്ലെന്ന് മാത്രമാണ് സത്യം. ഒരു യഥാര്‍ഥ വിശ്വാസി പെട്ടെന്ന് തീരുമാനത്തിലും സമാപനത്തിലുമെത്തുന്നത് അവന്റെ അക്കാര്യത്തിലുള്ള ബോധ്യത്തിന്റെ ശക്തിയാണ് കാണിക്കുന്നത്. അതേസമയം യുക്തിവാദി എപ്പോഴും സന്ദേഹത്തിലായിരിക്കും. ഒരിക്കല്‍കൂടിപറയാം ചുവന്ന കണ്ണട ധരിച്ചവര്‍ യുക്തിവാദിയും പാരമ്പര്യമതവിശ്വാസിയും.

Anonymous said...

"ശാസ്ത്രജ്ഞര്‍ അതിങ്ങനെ പരത്തിപ്പറഞ്ഞിട്ടുണ്ട്. • ഏഴുകഷ്ണം സോപ്പുണ്ടാക്കാന്‍ ആവശ്യമായ എണ്ണ. • ഏഴു പെന്‍സില്‍ ഉണ്ടാക്കാവുന്ന കാര്‍ബണ്‍. • 120 തീപ്പെട്ടിക്കോലിന്ന് വേണ്ടുന്ന ഫോസ്ഫറസ്. • ഒരു കവിള്‍ വിരേചനൌഷധത്തിനാവശ്യമായ മെഗ്നീഷ്യം സാള്‍ട്ട്. • ഒരുടത്തരം ആണി ഉണ്ടാക്കാനാവശ്യമായ ഇരുമ്പ്. • ഒരു നായയുടെ തൊല്‍ വൃത്തിയാക്കാവുന്ന ഗന്ധകം. • അല്‍പം ചുണ്ണാമ്പ്. • 10 ഗ്യാലന്‍ വെള്ളം "
Can you provide the science link and the name of the scientist who said this?

Abdul Latheef said..

ഈ പറഞ്ഞതിന്റെയും ഇത് ഇവിടെ സൂചിപ്പിച്ചതിനും ഒരു ലക്ഷ്യമുണ്ട്. അത് നമ്മുടെ യുക്തിവാദി സുഹൃത്തിന് പിടികിട്ടിയില്ലെന്ന് തോന്നുന്നു. കേവലം പദാര്‍ഥം മാത്രം ഉള്‍കൊള്ളുന്ന ഒരു ജീവിയല്ല മനുഷ്യന്‍ എന്ന് പറയുകയായിരുന്നു ഉദ്ദേശം. അത് എവിടുന്ന് ആര് എന്നൊക്കെ അന്വേഷിച്ചത് കൊണ്ട് കാര്യമായ പ്രയോജനമൊന്നുമില്ല.


Anonymous said...

"അത് മാത്രമേ മനുഷ്യനിലുള്ളൂ എന്നാണോ?."
Do you have any idea what you are talking about? Your are into a logical fallacy called oversimplification. You have over simplified what are there in a human and trying to refute the straw man statement you yourself have created.

Abdul Latheef said..

ഞാനീ പറഞ്ഞതല്ലാത്ത ഒന്നും മനുഷ്യനില്ലെന്നോ മറ്റോ അല്ല അത് അര്‍ഥമാക്കുന്നത്. മനുഷ്യനെക്കുറിച്ച് ഞാന്‍ നിസ്സാരവല്‍കരണം നടത്തുകയുമല്ല. ശാസ്ത്രത്തിന് ഇപ്പോഴും അപ്രാപ്യമായ ഒരു പാട് ഘടകങ്ങള്‍ ഇപ്പോഴും മനുഷ്യനിലുണ്ട്. ദൈവം സൂക്ഷജ്ഞനാണ് എന്നാണ് വിശ്വാസി മനസ്സിലാക്കുന്നത്. ഒരു യുക്തിവാദിയില്‍ നിന്ന് കൂറേകൂടി യുക്തി ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്.

Anonymous said...

"ഇതര ജീവികളില്‍ നിന്നും അവനെ വ്യത്യസ്ഥനാക്കുന്ന വല്ല പ്രത്യേകതകളും അവനിലുണ്ടോ?. "
Yes, a more developed nervous system. Biologically man is an animal which got a more developed nervous system. In otherwords man is an animal which got smart. There is no other difference.

Anonymous said...

"വിശ്വാസികള്‍ പറയുന്നു ഉണ്ട്. അതാണ് ദൈവം അവനില്‍ സന്നിവേശിപ്പിച്ച ആത്മാവ്"
And you belive this without any evidence, right? Then there is nothing to say. Believers belive in any bullshit without evidence. That is why they are called BELIEVERS. There are n-number of different belief systems in the world.

Abdul Latheef said..

ഭൂമിയിലെ സൃഷ്ടിജാലങ്ങളില്‍ വളരെയേറെ പ്രത്യേകതകളുള്ള സൃഷ്ടിയാണ് മനുഷ്യന്‍. ദൈവം അവനെ ആദരിച്ചിരിക്കുന്നു. അവന്റെ സൃഷ്ടിപ്പിന് പിന്നില്‍ സവിശേഷമായ ഉദ്ദേശ്യമുണ്ട്. അവന്റെ കര്‍മങ്ങള്‍ക്ക് അവന്‍ ഉത്തരവാദിയാണ്. മറ്റുജീവികള്‍ക്ക് അതില്ല. അവ തങ്ങള്‍ക്ക് നല്‍കപ്പെട്ട ജന്‍മവാസനയനുസരിച്ച് പ്രവര്‍ത്തിക്കുന്നു. ഭൂമുഖത്തുള്ള സകല വസ്തുക്കളും മനുഷ്യന് വേണ്ടി സൃഷ്ടിച്ചിരിക്കുന്നു. യുക്തിവാദിയുടെ കാഴ്ചപ്പാടില്‍ മനുഷ്യനെ നിങ്ങള്‍ കണ്ടല്ലോ. ഖുര്‍ആനിന്റെ കാഴ്ചപ്പാടില്‍ ഞാന്‍ എഴുതിയതാണ് മനുഷ്യന്റെ അവസ്ഥ ഇത് രണ്ടും ഒരേസമയം ശരിയാവുകയില്ല. അതിനാല്‍ ചിന്തിക്കുക...

Anonymous said...

"മാതാവിന്റെ ഗര്‍ഭാശയത്തില്‍ ജീവനോടെ വളര്‍ന്ന ഭ്രൂണത്തിന് 4 മാസം പ്രായമാകുമ്പോഴാണത് സംഭവിക്കുന്നത്. ഇതോടെ മനുഷ്യന്‍ ഇതരജീവികളില്‍ നിന്ന് വ്യത്യസ്ഥനായി. ചുരുക്കത്തില്‍ മണ്ണില്‍ നിന്നുള്ള ശരീരവും വിണ്ണില്‍ നിന്നുള്ള ആത്മാവും കൂടിച്ചേര്‍ന്നതാണ് മനുഷ്യന്‍. മനുഷ്യന്റെ ഈ അസ്തിത്വത്തെ നിഷേധിച്ചതിലൂടെ വര്‍ണങ്ങളിലൊന്ന് നഷ്ടപ്പെട്ടു."
Evidence please. Argument from authority or appeal to authority is a logical fallacy, where it is argued that a statement is correct because the statement is made by a person or source that is commonly regarded as authoritative.
Source: http://en.wikipedia.org/wiki/Argument_from_authority
Assertion = "is a logical fallacy in which a proposition is repeatedly restated regardless of contradiction. Sometimes this may be repeated until challenges dry up, at which point it is asserted as fact due to its not being contradicted (argumentum ad nauseam). In other cases its repetition may be cited as evidence of its truth, in a variant of the appeal to authority or appeal to belief fallacies.
Source: http://en.wikipedia.org/wiki/Proof_by_assertion

Abdul Latheef said..

ഞാന്‍ തെളിവ് സമര്‍പിക്കാന്‍ പറ്റാത്ത ഒരു കാര്യവും എന്റെ ബ്ളോഗിലെഴുതുന്നില്ല. ഈ വിഷയത്തിലുള്ള തെളിവ് വേദഗ്രന്ഥത്തില്‍ നിന്നല്ലാതെ ലഭിക്കുകയുമില്ല. ഇംഗ്ളീഷിലും മലയാളത്തിലും ചില സാങ്കേതികപദങ്ങളുണ്ട് അതിന് നിര്‍വചനവും ബന്ധപ്പെട്ട ഭാഷയുടെ നിഘണ്ടുവില്‍ കാണാം അതൊരു പുതുമയുള്ള കാര്യമല്ല. ഏതവസരത്തിലും അതെടുത്ത് ലിങ്ക്ചേര്‍ക്കുന്നത് വലിയ തെളിവായിയെന്നാണ് എന്റെ സുഹൃത്ത് ധരിച്ചിരിക്കുന്നത് എന്ന് തോന്നുന്നു. അതെല്ലാം മനുഷ്യചിന്തകളും വചനങ്ങളും മാത്രം. ദൈവവചനങ്ങളേക്കാള്‍ അതിന് പ്രാധാന്യമുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ അവര്‍ക്ക് ദൈവഗ്രന്ഥത്തെ അറിയില്ല എന്ന് മാത്രമേ അത് അര്‍ഥമാക്കുന്നുള്ളൂ.

1 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഈ ചര്‍ച്ച സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരിക്കുന്ന നൂറുകണക്കിന് സന്ദര്‍ശകരോട് ഈ ബ്ളോഗര്‍ക്ക് പറയാനുള്ളത്. എല്ലാവര്‍ക്കും നന്ദി. ഈ ചര്‍ച്ചക്ക് ഇവിടെ വിരാമമിടുകയാണ്. യുക്തിവാദിക്കും ഒരു വിശ്വാസിക്കും തെളിവുകള്‍ക്ക് അവലംബിക്കാവുന്ന പരസ്പരം അംഗീകരിക്കാവുന്ന സ്രോതസ്സില്ലാത്തതിനാല്‍ അത്തരം സംവാദങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ നേരത്തെ അവര്‍ ഏത് പക്ഷത്താണോ തങ്ങളുടെ പക്ഷം വിജയിച്ചതായി മാത്രമേ മനസ്സിലാക്കുകയുള്ളൂ. അതുകൊണ്ടായിരിക്കും ഖുര്‍ആന്‍ ഇപ്രകാരം പറയേണ്ടിവന്നത്. അതിന് ഞാനും അടിവരയിടുന്നു. ഇതു പ്രവാചകന്‍ സ്വയം ചമച്ചതാണെന്ന് ഈ ജനം പറയുന്നുവോ? പറയുക: 'നിങ്ങള്‍ ഈ ആരോപണത്തില്‍ സത്യസന്ധരാണെങ്കില്‍ ഇതുപോലൊരധ്യായം രചിച്ചുകൊണ്ടുവരിക. അല്ലാഹു ഒഴികെ നിങ്ങള്‍ക്ക് ആരെയെല്ലാം വിളിക്കാന്‍ കഴിയുമോ, അവരെയെല്ലാം സഹായത്തിനു വിളിച്ചുകൊളളുക.' കാര്യമിതാകുന്നു: അവരുടെ അറിവിന്റെ പരിധിക്കപ്പുറമുളളതും അനന്തരഫലം മുമ്പില്‍ വന്നുകഴിഞ്ഞിട്ടില്ലാത്തതുമായ ഒരു സംഗതിയെ അവര്‍ (വീണ്ടുവിചാരമില്ലാതെ) തള്ളിക്കളഞ്ഞു. ഇതുപോലെ ഇവര്‍ക്കു മുമ്പുളള ജനവും തള്ളിക്കളഞ്ഞിട്ടുണ്ട്. ആ അക്രമികളുടെ അന്ത്യം എങ്ങനെയായിരുന്നുവെന്ന് നോക്കുക. ഇവരില്‍ ചിലയാളുകള്‍ വിശ്വസിക്കുന്നു. ചിലര്‍ വിശ്വസിക്കുന്നില്ല. നിന്റെ നാഥന്‍ ആ നാശകാരികളെ നന്നായറിയുന്നു. അവര്‍ നിന്നെ തള്ളിക്കളയുന്നുവെങ്കില്‍, പറഞ്ഞേക്കുക: 'എനിക്ക് എന്റെ കര്‍മം. നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മം. ഞാന്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കശേഷമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഉത്തരവാദിത്വം എനിക്കുമില്ല.' (10:38-41)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review