യുക്തിവാദികള്‍ ആശയസംവാദത്തിന്റെ ലോകത്താണുള്ളത് എന്നതിനാല്‍ ഞാനവരെ മാനിക്കുന്നു. യുക്തിവാദികള്‍ക്കും വിശ്വാസികള്‍ക്കുമിടയില്‍ അദൃശ്യമായ ഒരു വലിയ മതിലുണ്ട്. യുക്തിവാദികള്‍ പറയുന്നത് വിശ്വാസികള്‍ക്കും വിശ്വാസികള്‍ പറയുന്നത് യുക്തിവാദികള്‍ക്കും ബോധ്യപ്പെടാതിരിക്കുന്നത് അതുകൊണ്ടാണ്. (തല്‍കാലം ഇവിടെ വിശ്വാസികള്‍ എന്ന് പരാശിച്ചത് ആശയസംവാദരംഗത്തുള്ള മുസ്ലികളെയാണ്. തങ്ങളുടെ വിശ്വാസം യുക്തിപൂര്‍ണമാണെന്നും, യുക്തിബോധമുള്ളവരെ തങ്ങളുടെ വിശ്വാസം ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും അവര്‍ കരുതുന്നു. യുക്തിവാദികള്‍ എന്നതുകൊണ്ടുദ്ദേശിച്ചത് ദൈവനിഷേധികളായ യുക്തിവാദികള്‍ എന്നറിയപ്പെടുന്നവരെയും.
തങ്ങളുടെ മതം പൂര്‍ണമായും യുക്തിക്കധീതമാണെന്ന് കരുതുന്ന പാരമ്പര്യമതവിശ്വാസികളെ ഇവിടെ ഉദ്ദേശിച്ചിട്ടില്ല. അതുപോലെ കല്ലിലും തുരുമ്പിലും ദൈവമിരിക്കുന്നവെന്ന് വിശ്വസിച്ച് എല്ലാ വസ്തുകളിലും ദിവ്യത്വമാരോപിച്ച് പൂജിക്കുകയും മനുഷ്യരുടെ ഛായയില്‍ ദൈവത്തെ കാണുകയും ചെയ്യുന്ന മതവിഭാഗങ്ങളില്‍ ജനിച്ച്, ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ ഇത്തരമൊരു ദൈവത്തിന് ഈ ബ്രഹൃത്തായ പ്രപഞ്ചത്തില്‍ ഒരു സ്ഥാനവുമില്ല എന്ന് ബോധ്യത്താല്‍ നിര്‍മതവാദം സത്യസന്ധമായി കൊണ്ടുനടക്കുന്ന യഥാര്‍ഥ ചിന്തയുള്ള യുക്തിവാദികളെയും ഇവിടെ ഉദ്ദേശിച്ചിട്ടില്ല.
ഇതെന്തുകൊണ്ടാണ് ഇവര്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ സാധിക്കാതെ പോകുന്നത്. രണ്ടു കൂട്ടരും യുക്തിപൂര്‍വമാണ് തങ്ങള്‍ സംസാരിക്കുന്നതെന്ന് കരുതുന്നു. മനുഷ്യസമൂഹങ്ങളില്‍ എക്കാലത്തും ദൈവനിഷേധികള്‍ ന്യൂനാല്‍ ന്യൂനപക്ഷമാണ് 0.5% മെന്നും അതല്ല 5% മത നിഷേധികളാണ് എന്നഭിപ്രായപ്പെടുന്നവരും ഉണ്ട്. അത് 6 ാം നൂറ്റാണ്ടിലെ ഗോത്രസമൂഹമായാലും 21 ാം നൂറ്റാണ്ടിലെ ആധുനിക സമൂഹമായാലും. യുക്തിവാദികളുടെ വാദം കേള്‍ക്കുമ്പോള്‍ മനുഷ്യരാകമാനം ഇത്ര ചിന്താശൂന്യരോ എന്ന് ചോദിക്കാന്‍ തോന്നുന്നില്ലേ. യുക്തിവാദികള്‍ക്കും വിശ്വാസികള്‍ക്കും യോജിക്കാവുന്ന ഒരു പോയിന്റുമില്ലേ?. അത്ഭുതം തന്നെയല്ലേ ഇത്. ഉദാഹരണത്തിന് ഇദ്ദാനിയമം(വിവാഹമുക്തയുടെ/ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീയുടെ ദീക്ഷാ കാലം), വിശ്വാസികള്‍ക്ക് അത് ഒരു സമൂഹത്തിന് വളരെ പ്രയോജനകരമായ, സ്ത്രീക്ക് ധാരാളം പ്രയാസങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ദിവ്യമായൊരു നിയമമാണ്. അതേ സമയം യുക്തിവാദിക്ക് സ്ത്രീകളെ ഇസ്ലാം പീഢിപ്പിക്കുന്നു എന്നതിന് ശക്തമായ ഒരു തെളിവും. ആര്‍ക്കും ആരെയും ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ല. ഇവിടെ വിജയിക്കുന്നത് വിശ്വാസികളല്ല. യുക്തിവാദികളാണ്. കാരണം വിശ്വാസികളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇസ്ളാമിന്റെ നിയമം കാലികമല്ല എന്ന് ധാരാളം ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇതെങ്ങനെ സാധിച്ചു. യഥാര്‍ഥത്തില്‍ കാര്യമങ്ങനെയാണോ?. അല്ല എന്ന് വിശ്വാസികള്‍ ഉറപ്പിച്ചു പറയും. ഇവിടെയാണ് യുക്തിവാദികള്‍ തങ്ങളുടെ യഥാര്‍ഥ ശക്തി പ്രയോഗിക്കുന്നത്.
നിങ്ങള്‍ക്കെന്തെങ്കലും പറയാനുണ്ടോ?. ഉണ്ടെങ്കലും ഇല്ലെങ്കിലും എനിക്ക് ചിലത് പറയാനുണ്ട്.
1 അഭിപ്രായ(ങ്ങള്‍):
യുക്തിവാദത്തെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്ന ഈ പോസ്റുകള്‍ ഞാന്‍ ഒരാഴ്ച ആഴ്ച മുമ്പ് ഒരു പോര്‍ട്ടലില്‍ ഇട്ടവയാണ്. ചില സൌകര്യങ്ങള്‍ പരിഗണിച്ച് അവ വീണ്ടും ഇവിടെ പുനപ്രസിദ്ധീകരിക്കുകയാണ്. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും വിമര്‍ശനങ്ങളുമാണ് ഇതില്‍ പരാമര്‍ശിക്കപ്പെട്ട വിഷയങ്ങളെ പൂര്‍ത്തീകരിക്കുന്നത് എന്നോര്‍ക്കുക. നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ