ഖുര്‍ആന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഖുര്‍ആന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ജൂൺ 14, ശനിയാഴ്‌ച

ഖുര്‍ആന്‍ തോന്നിയത് പോലെ എഴുതിയുണ്ടാക്കിയ ഗ്രന്ഥമോ ?


വിശുദ്ധഖുര്‍ആന്‍ മുസ്ലിംകളെ മതം പഠിപ്പിക്കാന്‍ മാത്രമായി അല്ലാഹു അവതരിപ്പിച്ചതല്ല. ഖുര്‍ആന്റെ ഭാഷയില്‍ പറഞ്ഞാല്‍ ജനങ്ങളെ ഇരുട്ടുകളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണത്. അഥവാ മാര്‍ഗദര്‍ശനമായി, സത്യാസത്യവിവേചകമായി, വെളിച്ചമായി നല്‍കപ്പെട്ട വേദഗ്രന്ഥം. സ്രഷ്ടാവായ ദൈവത്തില്‍നിന്ന് അവതരിച്ചത്, മുന്നിലൂടെയും പിന്നിലൂടെയോ മിഥ്യ അതില്‍ പ്രവേശിക്കുകയില്ലെന്നും അന്ത്യദിനം വരെ സംരക്ഷിക്കപ്പെടുമെന്നും വാഗ്ദാനം ചെയ്യപ്പെട്ട ഗ്രന്ഥം. 1400 ലേറെ വര്‍ഷമായി ജനങ്ങളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന വിശുദ്ധവേദം. അതിന് തുല്യമായി ഒരു ഗ്രന്ഥവും ആര്‍ക്കും ചൂണ്ടിക്കാണിക്കാനാവില്ല. അതുല്യമായ സൌന്ദര്യം, സാഹിത്യം, ആശയഗാംഭീര്യം, സുഭദ്രമായ ഘടന, സമഗ്രം  അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം. ഒറിജിനല്‍ ഭാഷയില്‍ തന്നെ ഏറ്റവും കൂടുതല്‍ കോപ്പികളുള്ള ഗ്രന്ഥം. ഇതൊക്കെ വിശുദ്ധഖുര്‍ആന്  മാത്രം അവകാശപ്പെട്ടതാണ്. 

പൂര്‍ണമായും ദൈവത്തില്‍നിന്ന് അവതരിച്ചത് എന്ന് സ്വയം അവകാശപ്പെടുന്ന ഗ്രന്ഥവും ഖുര്‍ആന്‍ മാത്രമാണ്. മറ്റുള്ളവയെ സംബന്ധിച്ച് പലരും അത്തരമൊരു സ്ഥാനം അവകാശപ്പെടാതെ അടിച്ചേല്‍പിക്കുകയാണ് ചെയ്യുന്നത്. ഒരു ഗ്രന്ഥത്തിന്റെ അനുയായികള്‍ എന്നാല്‍ ആ ഗ്രന്ഥത്തിന്റെ വാദം അംഗീകരിക്കുന്നവരാണ്. അല്ലാതെ ഒരു ഗ്രന്ഥത്തിന് മേല്‍ സ്വന്തം വാദം അടിച്ചേല്‍പ്പിക്കുന്നവരല്ല. ആ നിലക്ക് അനുയായികളുള്ള ഏക ഗ്രന്ഥവും വിശുദ്ധഖുര്‍ആനാണ്. ഖുര്‍ആന്‍ പറയുന്ന കാര്യങ്ങള്‍ സ്വന്തം നിലക്ക് ഗ്രഹിച്ച് ഉള്‍കൊള്ളുകയും അതിനെ സത്യമെന്നംഗീകരിക്കുകയും ചെയ്യുന്ന ആരും ഖുര്‍ആനിന്റെ അനുയായിയാണ്. ഇന്നലെ വരെ അവന്‍ എങ്ങനെ ജീവിച്ചുവെന്നോ ആരുടെ മകനായി പിറന്നുവെന്നതോ അവിടെ പ്രസക്തമല്ല. കാരണം ഇത് മനുഷ്യന് ഉള്ളതാണ്. എന്നാല്‍ ചിലര്‍ ഖുര്‍ആനെ സമീപിക്കുന്നത്, അതിന്റെ വാദം സത്യമോ അല്ലേ എന്ന് പരിശോധിക്കാനല്ല. മറിച്ച് തങ്ങള്‍ മുന്‍കൂട്ടി ഉണ്ടാക്കിയ ധാരണകള്‍ക്ക് വല്ല തെളിവും അതില്‍നിന്ന് ലഭിക്കുമോ എന്നറിയാനാണ്. സംശയമില്ല അത്തരമൊരാള്‍ക്ക് അതിലെ സൂക്തങ്ങള്‍ വെച്ച് അത്തമൊരു ശ്രമം നടത്തിനോക്കാവുന്നതാണ്. അനില്‍ കുമാര്‍ എന്ന പേരിലുള്ള ക്രൈസ്തവ സുഹൃത്ത് അത്തരമൊരു ശ്രമത്തിലാണ്. അദ്ദേഹത്തിന്റെ വാദം ഖുര്‍ആന്‍ എഴുതിയുണ്ടാക്കിയത് മുഹമ്മദ് നബിയുടെ അനുയായികള്‍ തന്നെയാണ് എന്നത്രേ. എന്ന് വെച്ചാല്‍ എന്താണതിന്റെ നേര്‍ക്ക് നേരെയുള്ള അര്‍ഥം. മുഹമ്മദ് നബിക്ക് ഒരു കഴിവുമില്ല എന്ന് അനുയായികള്‍ക്ക് അറിയാമായിരുന്നു. മാത്രമല്ല തങ്ങള്‍ എഴുതിയുണ്ടാക്കുന്നത് പോലും മനസ്സിലാക്കാന്‍ കഴിയാത്ത പാവം. ചരിത്രത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി ഇത്രയും നിസ്സാരനായിരുന്നുവെന്ന വാദം സ്വന്തം മനസാക്ഷിക്ക് പോലും അംഗീകരിക്കാനാവുമോ?. ഒരു കള്ളനും കപടനും വേണ്ടി ആരെങ്കിലും ഇത്രയധികം ബുദ്ധിമുട്ട് സഹിച്ച ചരിത്രമുണ്ടോ?. ആരോപണങ്ങളാവാം എന്നാലും ഇത്ര ദുര്‍ബലമായ ആരോപണങ്ങളാവാമോ ?. അദ്ദേഹം എഴുതിയത് കാണുക. 

'എഴുത്തും വായനയും ഒന്നുമറിയാത്ത നിരക്ഷരനായിരുന്നു മുഹമ്മദ്‌ എന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. അതുകൊണ്ടുതന്നെ നാട്ടുകാരാരും കാണാതെ പാത്തും പതുങ്ങിയും വന്നു അല്ലാഹുവിന്‍റെതെന്ന വ്യാജേന മലക്ക്‌ പറഞ്ഞിട്ട് പോയതായി ആരോപിക്കപ്പെടുന്ന കാര്യങ്ങള്‍ എഴുതിയെടുത്തു സൂക്ഷിക്കാനും മുഹമ്മദിന് കഴിയുമായിരുന്നില്ല. പിന്നെ ആരാണ് ഇതൊക്കെ എഴുതി വെച്ചത് എന്ന് ചോദിച്ചാല്‍ മുഹമ്മദിന്‍റെ കൂടെ ഉണ്ടായിരുന്ന അനുയായികള്‍ ആയിരുന്നു ഇതിന്‍റെ എഴുത്തുകാര്‍ എന്ന് ഹദീസുകള്‍ പരിശോധിച്ചാല്‍ കാണാം. തങ്ങള്‍ എഴുതി വെക്കുന്നത് വായിച്ചു നോക്കി ഉറപ്പു വരുത്തുവാന്‍ മുഹമ്മദിന് കഴിയില്ല എന്ന്‍ ഉറപ്പുള്ളത് കൊണ്ട് ഈ അനുയായികള്‍ ഓരോരുത്തരും മുഹമ്മദ്‌ പറഞ്ഞ് കൊടുത്ത കാര്യങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെയാണ് എഴുതി വെച്ചത് എന്നതിന് ഖുര്‍ആന്‍ ആയത്തുകള്‍ തന്നെ സാക്ഷി!! ഒരു സംഭവം മലക്ക്‌ ഒരിക്കല്‍ വന്നു പറഞ്ഞിട്ട് പോകുന്നു, മുഹമ്മദില്‍ നിന്ന് അത് കേട്ട അനുയായി തനിക്ക്‌ ബോധിച്ചതുപോലെ അത് എഴുതി വെക്കുന്നു, കുറെ നാള്‍ക്കു ശേഷം അതേ സംഭവം പിന്നെയും പറഞ്ഞിട്ട് പോകുന്നു, ആ സമയത്ത് മുഹമ്മദിന്‍റെ കൂടെയുള്ള അനുയായി മുഹമ്മദില്‍ നിന്ന് അത് കേട്ട് തന്‍റെ ഇഷ്ടംപോലെ എഴുതി വെക്കുന്നു, കുറേ നാള്‍ക്ക് ശേഷം പിന്നെയും മലക്ക്‌ വന്നു അതേ സംഭവം വിവരിച്ചിട്ടു പോകുന്നു, അന്നേരം മുഹമ്മദിന്‍റെ കൂടെയുള്ള സ്വഹാബി തനിക്ക്‌ ബോധിച്ചത് പോലെ അതെഴുതി വെക്കുന്നു! ഈ പറഞ്ഞത് വിശ്വാസമാകുന്നില്ലെങ്കില്‍ തെളിവ് തരാം:'

ഇത്രയും പറഞ്ഞതിന് ശേഷം അദ്ദേഹം തെളിവെന്ന രീതിയില്‍ കുറേ സൂക്തങ്ങള്‍ നിത്തി വെക്കുന്നു. എന്നിട്ട് അതിന് സ്വന്തമായി ചില ടിപ്പണികള്‍ ചെയ്യുന്നു. ഖുര്‍ആന്‍ കുറേ പേര്‍ എഴുതിയുണ്ടാക്കിയതാണ് എന്ന മുന്‍ധാരണയുള്ളവര്‍ക്ക് ഇത് മതിയാകും എന്നാല്‍ അല്‍പ സ്വല്‍പം ഖുര്‍ആനെയും ഇസ്ലാമിനെയും കുറിച്ച് അറിയുന്നവര്‍ക്ക് ഇതിലെ കളി എളുപ്പത്തില്‍ മനസ്സിലാകും. അദ്ദേഹം നല്‍കിയ തെളിവുകളില്‍ സാമ്പിളിന് ഒന്ന് ഇവിടെ നല്‍കാം. മദ്യപാനവുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ പറഞ്ഞ കാര്യങ്ങളെയാണ് അദ്ദേഹം ഇവിടെ വിശകലനം ചെയ്യുന്നത്..... 


ഈ കാര്യത്തില്‍ മാത്രമല്ല, ഇനിയുമുണ്ട് ഇതുപോലത്തെ സംഗതികള്‍ ഇഷ്ടംപോലെ! മദ്യത്തെ കുറിച്ച് ഖുര്‍ആനില്‍ എഴുതിയത് നോക്കിയാല്‍ എഴുത്തുകാരുടെ മദ്യത്തിനോടുള്ള വീക്ഷണ വ്യതിയാനം വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. ചില ആയത്തുകള്‍ നോക്കാം:

“പിശാച്‌ ഉദ്ദേശിക്കുന്നത്‌ മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്‌) വിരമിക്കുവാനൊരുക്കമുണ്ടോ? (സൂറാ.5:91)

സൂറാ.5:91 എഴുതിയ ആള്‍ വെള്ളമടിയില്‍ താല്പര്യമില്ലാത്ത ആളാണ്‌ എന്ന് മനസിലാകും. എന്ന് മാത്രമല്ല, അത് സമൂഹത്തിനു ദോഷം ചെയ്യുന്നതാണ് എന്ന അഭിപ്രായവും ഉണ്ടായിരുന്നു. എന്നാല്‍ മദ്യപാനത്തെ നിഷേധിച്ച് എന്തെങ്കിലും എഴുതി വെച്ചാല്‍ മദ്യത്തില്‍ മുഴുകി ജീവിക്കുന്ന അറബികള്‍ അതനുസരിക്കാന്‍ തയ്യാറാവുകയില്ല എന്ന് മനസ്സിലാക്കാനുള്ള ബോധവും സൂറാ.5:91 എഴുതിയ ആള്‍ക്ക് ഉണ്ടായിരുന്നു എന്ന് അവസാനത്തെ വരി വായിച്ചാല്‍ പിടികിട്ടും. അതുകൊണ്ടാണ് ‘നിങ്ങള്‍ മദ്യവും ചൂതാട്ടവും നിര്‍ത്തണം’ എന്ന് കല്പിക്കുന്നതിന് പകരം ‘നിങ്ങള്‍ (അവയില്‍ നിന്ന്‌) വിരമിക്കുവാനൊരുക്കമുണ്ടോ?’ എന്ന് വായനക്കാരോട് ദയനീയമായി അഭ്യര്‍ത്ഥിക്കുന്നത്!

എന്നാല്‍ സൂറാ.2:291-ന്‍റെ എഴുത്തുകാരന്‍ മദ്യവും ചൂതാട്ടവും അങ്ങനെയങ്ങ് മോശമാണ് എന്ന അഭിപ്രായം ഉള്ള ആളല്ല! ആയത്ത് നോക്കൂ:

“(നബിയേ,) നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്‌. ജനങ്ങള്‍ക്ക്‌ ചില പ്രയോജനങ്ങളുമുണ്ട്‌. എന്നാല്‍ അവയിലെ പാപത്തിന്‍റെ അംശമാണ്‌ പ്രയോജനത്തിന്‍റെ അംശത്തേക്കാള്‍ വലുത്‌. എന്തൊന്നാണവര്‍ ചെലവ്‌ ചെയ്യേണ്ടതെന്നും അവര്‍ നിന്നോട്‌ ചോദിക്കുന്നു. നീ പറയുക: (അത്യാവശ്യം കഴിച്ച്‌) മിച്ചമുള്ളത്‌. അങ്ങനെ ഇഹപര ജീവിതങ്ങളെപ്പറ്റി നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക്‌ തെളിവുകള്‍ വിവരിച്ചുതരുന്നു” (സൂറാ.2:291)

ഇദ്ദേഹം പറയുന്നത് മദ്യവും ചൂതാട്ടവും ഗുരുതരമായ ദോഷം ആണെങ്കിലും ചില പ്രയോജനങ്ങളും ഇതില്‍ നിന്ന് ഉണ്ടെന്നാണ്. ചിലപ്പോള്‍ ഈ ആയത്തിന്‍റെ എഴുത്തുകാരന്‍ മദ്യ വ്യാപാരി ആയിരുന്നിരിക്കണം. മാത്രമല്ല, വല്ല ചൂതാട്ട കേന്ദ്രവും നടത്തിയിട്ടുണ്ടായിരിക്കണം. മദ്യത്തില്‍ നിന്നും ചൂതാട്ടത്തില്‍ നിന്നും പ്രയോജനം കിട്ടുന്നത് ഇക്കൂട്ടര്‍ക്ക്‌ മാത്രമാണല്ലോ. ഏതായാലും ഈ രണ്ട് കൂട്ടരില്‍ നിന്നും വളരെ വ്യത്യസ്തമായ വീക്ഷണമാണ് സൂറാ.47:15-ന്‍റെ എഴുത്തുകാരനുണ്ടായിരുന്നത്. ‘മരിച്ചു സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ അവിടേയും വെള്ളമടിച്ച് ജീവിക്കണം’ എന്ന അഭിപ്രായക്കാരനാണ് ആ ഭാഗം എഴുതിയതെന്ന് ആ ആയത്ത് വായിച്ചാല്‍ മനസ്സിലാകും:

“സൂക്ഷ്മതയുള്ളവര്‍ക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്‍റെ അരുവികളുണ്ട്‌. രുചിഭേദം വരാത്ത പാലിന്‍റെ അരുവികളും, കുടിക്കുന്നവര്‍ക്ക്‌ ആസ്വാദ്യമായ മദ്യത്തിന്‍റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്‍റെ അരുവികളുമുണ്ട്‌. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്‌. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്‌. (ഈ സ്വര്‍ഗവാസികളുടെ അവസ്ഥ) നരകത്തില്‍ നിത്യവാസിയായിട്ടുള്ളവനെപ്പോലെ ആയിരിക്കുമോ? അത്തരക്കാര്‍ക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാന്‍ നല്‍കപ്പെടുക. അങ്ങനെ അത്‌ അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും.” (സൂറാ.47:15)

ഇദ്ദേഹം തന്നെയാണ് സൂറാ.83:25,26 എഴുതിയത് എന്ന കാര്യത്തില്‍ സംശയത്തിന് അവകാശമില്ല. ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ കിട്ടാന്‍ പോകുന്ന ആ വിശിഷ്ടമായ മദ്യത്തിന് വേണ്ടി വാശി കാണിക്കാന്‍ വരെ അദ്ദേഹം എഴുതി ചേര്‍ത്തിട്ടുണ്ട്:

“മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന്‌ അവര്‍ക്ക്‌ കുടിക്കാന്‍ നല്‍കപ്പെടും. അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍ അതിന്‌ വേണ്ടി വാശി കാണിക്കട്ടെ” (സൂറാ.83:25,26)

എന്നാല്‍ സൂറാ.37:45-47 വരെയുള്ള ഭാഗങ്ങള്‍ എഴുതിയ ആളുടെ അഭിപ്രായത്തില്‍ ഇത് മദ്യമല്ല, കാരണം ഇത് കുടിച്ചാല്‍ ലഹരി പിടിക്കില്ലത്രേ! നോക്കൂ:

“ഒരു തരം ഉറവു ജലം നിറച്ച കോപ്പകള്‍ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും. വെളുത്തതും കുടിക്കുന്നവര്‍ക്ക്‌ ഹൃദ്യവുമായ പാനീയം. അതില്‍ യാതൊരു ദോഷവുമില്ല. അത്‌ നിമിത്തം അവര്‍ക്ക്‌ ലഹരി ബാധിക്കുകയുമില്ല” (സൂറാ.37:45-47)


ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചിട്ടുള്ളത് എന്ന് ഖുര്‍ആന്‍ മനസ്സിലാക്കിയവരെ സംബന്ധിച്ച് ഞാന്‍ വിശദീകരിക്കേണ്ടതില്ല. എങ്കിലും അതിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കായി പറയാം. ഇസ്ലാം മദ്യപാനം പോലെയുള്ള വ്യക്തിയിലും സമൂഹത്തിലും ആഴത്തില്‍ വേരുന്നിയ തിന്മകള്‍ ഒരു കല്‍പനയിലൂടെ നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടില്ല. മനുഷ്യന്റെ സ്വാഭാവവും അവന്റെ സൃഷ്ടിപ്പിലെ പ്രത്യേകതകളും പരിഗണിച്ചുകൊണ്ടാണ് ദൈവം അവന് വേണ്ട നിയമങ്ങള്‍ നല്‍കിയിട്ടുള്ളത്. അതിനാല്‍ ആദ്യഘട്ടത്തില്‍ അതിനെ നിരുത്സാഹപ്പെടുത്തുകയും, പിന്നീട് നമസ്കാരം പോലുള്ള ചില പ്രത്യേക സമയത്ത് മത്തന്‍മാരായി തുടരാതെ അത് ഉപയോഗിക്കാന്‍ അനുവാദം നല്‍കുകയും പിന്നീട് പൂര്‍ണമായും നിര്‍ത്തലാക്കുകയുമാണുണ്ടായത്. നിങ്ങള്‍ വിരമിക്കുന്നില്ലേ എന്നത് ദയനീയമായ ഒരു ചോദ്യമായിരുന്നില്ല. ആധുനിക കാലഘട്ടത്തില്‍ കോടികള്‍ ചെലവഴിച്ച് ബോധവല്‍ക്കരണം നടത്തിയതിന് ശേഷം മദ്യം നിരോധിച്ചിട്ടും താമസിയാതെ മദ്യാപാനാനുമതി നല്‍കപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, പക്ഷെ ഖുര്‍ആന്‍ ഒരൊറ്റ ചോദ്യം കൊണ്ട് പൂര്‍ണമായും മദ്യനിരോധനം വരുത്തി. ആ ചോദ്യം നിലനില്‍ക്കുന്നതുകൊണ്ട് ജീവിതത്തിലൊരിക്കലും മദ്യത്തിന്റെ രുചിപോലും അറിയാന്‍ ശ്രമിക്കാത്ത കോടിക്കണക്കിന് മുസ്ലിംകളുണ്ട് എന്ന് അനില്‍ കുമാറും അദ്ദേഹത്തെ പോലുള്ളവരും മനസ്സിലാക്കണം. 

ഒരു കാര്യം കൂടി സഹേദരനോട് പറയട്ടേ, നിങ്ങള്‍ ഇപ്രകാരമല്ല ഖുര്‍ആനെ സമീപിക്കേണ്ടത്. ഇത് താങ്കള്‍ക്കോ മറ്റുള്ളവര്‍ക്കോ ഒരു പ്രയോജനവും ചെയ്യില്ല. വിമര്‍ശിച്ചോളൂ പക്ഷെ അത് വസ്തുതകള്‍ മുന്നില്‍ വെച്ചാകാന്‍ ശ്രമിക്കുക. ഖുര്‍ആന്‍ പലരായി എഴുതിയുണ്ടാക്കിയതാണ് എന്ന വാദത്തിന് യാതൊരു നിലനില്‍പ്പുമില്ല. ഒട്ടും വിശ്വാസയോഗ്യവുമല്ല അത്. അല്‍പം കൂടി മനസാക്ഷിയോടുകൂടി അതിനെ സമീപിക്കുക. ഖുര്‍ആന്‍ നിങ്ങളുടേതാണ്. 

 ഖുര്‍ആന്‍ അവതരിച്ച മാസമാണ് വരാന്‍ പോകുന്നത്. അതില്‍ വന്ന ഒരു സൂക്തമാണ് ലോകത്തെ നൂറുകോടിയില്‍ പരം (ബാക്കിയുള്ള കൂറേ നോമ്പുകള്ളന്‍മാരെ ഒഴിവാക്കിയാലും) മുസ്ലിംകള്‍ പകല്‍ മുഴുവന്‍ - എത്ര ദാഹമുണ്ടെങ്കിലും വിശപ്പുണ്ടെങ്കിലും - അല്‍പം പോലും ഭക്ഷണമോ വെള്ളമോ അകത്ത് പ്രവേശിക്കാതെ നോമ്പനുഷ്ഠിക്കുന്നത് വിശുദ്ധഖുര്‍ആനില്‍ ഇപ്രകാരം ഒരു സൂക്തം ഉള്ളതുകൊണ്ടാണ് എന്ന് മനസ്സിലാക്കുക. 

[(2:185) മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായും സുവ്യക്തമായ സന്മാര്‍ഗ പ്രമാണങ്ങളായും സത്യാസത്യങ്ങളെ വേര്‍തിരിച്ചു കാണിക്കുന്ന ഉരകല്ലായും ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമദാന്‍. അതിനാല്‍ ഇനിമുതല്‍ നിങ്ങളില്‍ ആര്‍ ആ മാസം ദര്‍ശിക്കുന്നുവോ അവന്‍ ആ മാസം മുഴുവന്‍ വ്രതമനുഷ്ഠിക്കേണ്ടത് നിര്‍ബന്ധമാകുന്നു. രോഗിയോ യാത്രക്കാരനോ ആയവന്‍ മറ്റു നാളുകളില്‍ നോമ്പ് എണ്ണം തികക്കട്ടെ. അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണിഛിക്കുന്നത്, ഞെരുക്കമിഛിക്കുന്നില്ല. നിങ്ങള്‍ക്ക് നോമ്പിന്റെ എണ്ണം തികക്കാന്‍ സാധിക്കുന്നതിനും അല്ലാഹു സന്മാര്‍ഗം നല്‍കി ആദരിച്ചതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം അംഗീകരിച്ചു പ്രകീര്‍ത്തിക്കുന്നതിനും, അവനോട് കൃതജ്ഞതയുള്ളവരായിരിക്കുന്നതിനും വേണ്ടിയത്രെ അവന്‍ ഈ രീതി നിര്‍ദേശിച്ചുതന്നത്. ]

2012 ഓഗസ്റ്റ് 15, ബുധനാഴ്‌ച

ഖുര്‍ആന്‍ നിങ്ങളുടെ മാര്‍ഗദര്‍ശി.

വിശുദ്ധറമാളാന്‍ വിടപറയുകയാണ്. ഈ മാസത്തന്റെ പ്രത്യേകതക്ക് കാരണം, ലോകാവസാനം വരെയുള്ള മനുഷ്യകുലത്തിന് ദൈവം മാര്‍ഗദര്‍ശകമായി നല്‍കിയ ഖുര്‍ആന്‍റെ അവതരണം സംഭവിച്ചത് ഈ മാസത്തിലാണ് എന്നതാണ്. ഇരുപത്തി മൂന്ന് വര്‍ഷത്തിനിടയില്‍ സാഹചര്യവും സന്ദര്‍ഭവും അനുസരിച്ച് അപ്പപ്പോഴായി ഇറങ്ങിയ വചനങ്ങളുടെ സമാഹാരമാണ് ഖുര്‍ആന്‍ . ഈ കാലയളവില്‍ മുഹമ്മദ് നബി കടന്നുപോയ അതിദുസ്സഹമായ കാലഘടത്തെക്കുറിച്ച് ഏകദേശ ധാരണയുണ്ടെങ്കില്‍ മനസ്സിലാക്കാന്‍ കഴിയും. ഇത് മുഹമ്മദ് നബിയുടെ രചനയല്ലെന്ന്. ഇരുപത്തിമൂന്ന കൊല്ലത്തിനിടയിലാണ് അവതരണം പൂര്‍ത്തിയായതെങ്കിലും അതിന്റെ ഒരു അടയാളം ഖുര്‍ആനില്‍ കാണപ്പെടുന്നില്ല. ആദ്യവസാനം നിലനില്‍ക്കുന്ന വൈകാരികമായ സന്തുലിതത്വവും എത് തലത്തിലുള്ള മനുഷ്യനും മനസ്സിലാക്കാന്‍ കഴിയുന്ന അതിന്റെ ഘടനയും ഖുര്‍ആന്‍ മനുഷ്യമനസ്സ് അറിയുന്ന ദൈവത്തിന്റെ വചനമാണ് എന്നതിന് ഏറ്റവും ശക്തമായ തെളിവാണ്.

മുസ്ലിംകളുടെ ഒരു വേദഗ്രന്ഥം എന്നതാണ് വലിയ ഒരു വിഭാഗം ജനങ്ങളുടെയും ഇപ്പോഴത്തേയും ധാരണ. പക്ഷെ അതിന്റെ ഒന്നാമത്തെ പ്രത്യേകത അത് മനുഷ്യസമൂഹത്തിന്റെ മാര്‍ഗദര്‍ശനത്തിനുള്ള ഗ്രന്ഥമാണ് എന്നതാണ്. അതിനെ മാര്‍ഗദര്‍ശനമായി ഉള്‍കൊണ്ടവര്‍ക്ക്, അത് കൂടുതല്‍ പ്രയോജനപ്പെടുന്നുവെന്നത് മാത്രമാണ് സത്യം.

ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ വ്യക്തമായ ധാരണ നല്‍കുന്ന സൂക്തങ്ങളാണ് അധ്യായം (17) അല്‍ ഇസ്റാഇലെ 9 മുതല്‍ തുടങ്ങുന്ന ഏതാനും സൂക്തങ്ങള്‍ . അതില്‍ ഖുര്‍ആനും മനുഷ്യനും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണമെന്നും, ഖുര്‍ആന്‍ അനുസരിച്ച് മനുഷ്യജീവിതത്തിന്റെ ഒരു നല്ല നിര്‍വചനവും അടങ്ങിയിരിക്കുന്നു. പ്രസ്തുത സൂക്തങ്ങള്‍ വായിക്കുക. ചിന്തിക്കുക.

(9-10) യാഥാര്‍ഥ്യമിതത്രെ: ഈ ഖുര്‍ആന്‍ , ഏറ്റവും ശരിയായ മാര്‍ഗം കാണിച്ചുതരുന്നു. അതിനെ അംഗീകരിച്ചുകൊണ്ട് സല്‍ക്കര്‍മങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന് സുവിശേഷമറിയിക്കുകയും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കു വേണ്ടി നാം നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.

(11) നന്മയെ തേടേണ്ടതുപോലെ മനുഷ്യന്‍ തിന്മയെത്തേടുന്നു. അവന്‍ വലിയ ധൃതിക്കാരനാകുന്നു.

(12) നോക്കുക, നാം രാവിനെയും പകലിനെയും രണ്ടു ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ പ്രകാശരഹിതമാക്കി. പകലെന്ന ദൃഷ്ടാന്തത്തെ പ്രകാശമാനവുമാക്കി. അതു നിങ്ങള്‍ക്ക് നാഥന്റെ അനുഗ്രഹങ്ങള്‍ അന്വേഷിക്കാനും മാസങ്ങളുടെയും വര്‍ഷങ്ങളുടെയും കണക്കറിയാനും സാധിക്കേണ്ടതിനത്രെ. ഇവ്വിധം, സകല സംഗതികളെയും നാം വെവ്വേറെ വേര്‍തിരിച്ചുവെച്ചിരിക്കുന്നു.

 
(13-14) ഓരോ മനുഷ്യന്റെയും ശകുനത്തെ നാം അവന്റെ കഴുത്തില്‍ ബന്ധിച്ചിട്ടുണ്ട്. പുനരുത്ഥാനനാളില്‍ നാം അവനുവേണ്ടി ഒരു രേഖ പുറപ്പെടുവിക്കും. അത് ഒരു തുറന്ന പുസ്തകം പോലെ അവന്‍ കാണും-വായിക്കുക! നിന്റെയീ കര്‍മരേഖ. ഇന്നു നിന്റെ കണക്കുനോക്കുന്നതിന് നീ തന്നെ മതി.

(15) വല്ലവനും സന്മാര്‍ഗം സ്വീകരിക്കുന്നുവെങ്കില്‍ അത് സ്വന്തം ഗുണത്തിന് വേണ്ടിയാകുന്നു. ദുര്‍മാര്‍ഗം ആചരിക്കുന്നുവെങ്കില്‍ അതിന്റെ ദോഷവും അവനു തന്നെ. ഭാരം വഹിക്കുന്നവരാരുംതന്നെ മറ്റൊരുവന്റെ ഭാരം വഹിക്കുകയില്ല. (സത്യവും മിഥ്യയും വിവേചിച്ചറിയുന്നതിനുവേണ്ടി) ഒരു പ്രവാചകനെ നിയോഗിക്കുന്നതുവരെ നാം (ജനങ്ങളെ) ശിക്ഷിക്കാറുമില്ല.


ഈ ഭൂമിയില്‍ ദൈവത്തിന്റെ നടപടിക്രമം എന്താണെന്ന് ഈ സൂക്തങ്ങള്‍ കൃത്യമായി വിവരിക്കുന്നു. മനുഷ്യന് വേണ്ട ഏറ്റവും ചൊവായ പാതയിലൂടെയാണ് ഈ ഖുര്‍ആന്‍ വഴിനടത്തുന്നത്. ആ മാര്‍ഗം പിന്‍പറ്റുന്നതിനും തള്ളിക്കളയുന്നതിനും ഒരേ ഫലമല്ല ദൈവം വാഗ്ദാനം ചെയ്യുന്നത്. പിന്‍പറ്റിയാല്‍ സ്വര്‍ഗം. തള്ളിക്കളയുന്നവര്‍ക്ക് പരലോകത്ത് നരകം. എന്നാല്‍ ഇതിനെ നിഷേധികള്‍ പരിഹസിച്ചു. അദ്ദേഹം വാഗ്ദാനം ചെയ്യുന്ന ശിക്ഷ എത്രയും പെട്ടെന്ന് കൊണ്ടുവരാന്‍ അവര്‍ വെല്ലുവിളിച്ചു. അതിലുള്ള ഖുര്‍ആന്‍റെ പ്രതിരകണമാണ് പതിനൊന്നാം സൂക്തം.

മനുഷ്യന്‍ സന്‍മാര്‍ഗം സ്വീകരിക്കണമെന്നത് ദൈവത്തിന്റെ ആവശ്യമല്ല അത് മനുഷ്യന്റെ മാത്രം ആവശ്യമാണ്. ഒരാളും മറ്റൊരാളുടെ ഭാരം വഹിക്കേണ്ടതില്ല. അതേ പ്രകാരം ഒരു പ്രവാചകനെ നിയോഗിക്കുന്നത് വരെ മാര്‍ഗഭ്രംശത്തില്‍ അകപ്പെട്ടതിന് ദൈവം ശിക്ഷിക്കാറുമില്ല.

ചിന്തിക്കുക. ഖുര്‍ആനെക്കുറിച്ച് ഇങ്ങനെ തന്നെയാണോ നിങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത് .. ?.

2011 മേയ് 2, തിങ്കളാഴ്‌ച

ദൈവത്തിനും വാലുണ്ടാകുമായിരുന്നു !?

Ea Jabbar said.. 
പരിപൂര്‍ണനും സര്‍വ്വശക്തനുമായ പ്രപഞ്ചസ്രഷ്ടാവ് തന്റെ സൃഷ്ടികള്‍ തന്നെ സ്തുതിക്കുകയും തനിക്കു മാത്രം വണങ്ങിക്കൊണ്ടിരിക്കുകയും ചെയ്യണമെന്നും മറ്റും ആഗ്രഹിക്കുമോ? മുഖസ്തുതിയും നിസ്കാരവും കിട്ടാതെ വരുമ്പോള്‍ ദേഷ്യപ്പെടുമോ? തന്നെ ആരാധിക്കാതെ മറ്റുള്ളവരെ ആരാധിച്ചു എന്നതിന്റെ പേരില്‍ സൃഷ്ടികളെ തീയിലിട്ടു പീഡിപ്പിക്കുമോ? മറ്റുള്ളവര്‍, താന്‍ വലിയവനാണ്; വലിയവനാണ് ; എന്നിങ്ങനെ മുഖസ്തുതി പറയുന്നതില്‍ ആനന്ദം കണ്ടെത്തുകയും കൂടുതല്‍ സ്തുതി കിട്ടാനായി സൃഷ്ടികളോട് വില പേശുകയും ചെയ്യുന്ന ഒരു ‘അല്‍പ്പന്‍ ’എങ്ങനെയാണു പരിപൂര്‍ണനാകുന്നത്? നിത്യവും 50 നേരം തനിക്കു മുമ്പില്‍ മുട്ടുകുത്തി നമസ്ക്കരിക്കണം എന്നത്രെ അല്ലാഹു എന്ന ദൈവം ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പ്രവാചകന്മാര്‍ നേരില്‍ കണ്ടു ബാര്‍ഗയിന്‍ ചെയ്തതിന്റെ ഫലമായി അത് 5 നേരമായി ചുരുക്കിക്കൊടുത്തുവത്രേ!സൃഷ്ടികളോടു സ്തുതിയുടെ എണ്ണം പറഞ്ഞു തര്‍ക്കിക്കുന്ന ദൈവം എത്ര പരിഹാസ്യനാണ് !


അസൂയ പൂര്‍ണതയുടെ ലക്ഷണമല്ല. ഇല്ലാത്ത അന്യദൈവങ്ങളോടുപോലും കടുത്ത അസൂയയാണു സെമിറ്റിക് ദൈവങ്ങള്‍ പ്രകടിപ്പിക്കുന്നത്. മനുഷ്യന്‍ ചെയ്യുന്ന ഏതു പാപവും ദൈവം പൊറുക്കും. പക്ഷെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരെ മുഴുവന്‍ അവരുടെ ദൈവങ്ങളോടൊപ്പം തീയിലിട്ടു കരിച്ചുകൊണ്ടേയിരിക്കും.; അനന്തകാലം!


ചുരുക്കത്തില്‍ എന്തിനൊക്കെയോ വേണ്ടി ആര്‍ത്തി പൂണ്ട് നെട്ടോട്ടമോടുന്ന ഒരു അല്‍പ്പനും അപൂര്‍ണനും നിസ്സഹായനുമാണു ദൈവം. മനുഷ്യസഹജമായ എല്ലാ ചാപല്യങ്ങളും ദൌര്‍ബ്ബല്യങ്ങളും ദൈവത്തിനുമുണ്ട്. അതു കൊണ്ടു തന്നെ ദൈവം പൂര്‍ണ്ണനാണെന്ന വാദം ഒരു തികഞ്ഞ വിരോധാഭാസം മാത്രമാണ്.

26 April at 20:19 · ·  1 person
Ea Jabbar said.. മനുഷ്യനു വാലുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അവന്റെ ദൈവത്തിനും ഒന്നാന്തരമൊരു വാലുണ്ടാകുമായിരുന്നു !മനുഷ്യനു കൊമ്പില്ല എന്നതു മാത്രമാണു ദൈവത്തിനു കൊമ്പില്ലാതിരിക്കാന്‍ കാരണം !! മനുഷ്യനാണു ദൈവങ്ങളെ കല്‍പ്പിച്ചുണ്ടാക്കിയത് എന്നതിന്റെ തെളിവ് ദൈവങ്ങളുടെ ‘മനുഷ്യത്വം‘ തന്നെ 26 April at 20:22 · ·  1 person


ജബ്ബാര്‍ മാഷിന്റെ പോസ്റ്റില്‍നിന്നും കമന്റില്‍നിന്നും എനിക്ക് മനസ്സിലായിട്ടുള്ളത്. ദൈവമില്ല എന്ന് പറയുന്നതിനേക്കാള്‍ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഒരു ദൈവം ഇല്ല എന്നാണ്. അത് ദൈവത്തിന്റെ മഹത്വവും ശക്തിയും ഉദ്‌ഘോഷിക്കുന്നില്ല. ഖുര്‍ആന്‍ ദൈവത്തെ കൊച്ചാക്കുന്നു എന്നിങ്ങനെ പോകുന്നു വാദങ്ങള്‍. എന്നാല്‍ ഏതെങ്കിലും മതവിഭാഗത്തിന്റെ ദൈവം ഉണ്ടാകാമോ ഇല്ലേ എന്ന് പറയുന്നില്ലെങ്കിലും അത്തരമൊരു ദൈവം ഉണ്ടാകുന്നതിന് ടിയാന് വിരോധമില്ല എന്നും പല കമന്റുകളും സൂചിപ്പിക്കുന്നു.

ജബ്ബാര്‍മാഷ് ഖുര്‍ആനില്‍നിന്ന് മനസ്സിലാക്കിയതാണ്/പറയുന്നതാണ് ദൈവത്തിന്റെ അസ്തിത്വമെങ്കില്‍ അത്തരമൊരു ദൈവം ഉണ്ടാകാവതല്ല എന്ന് ഞാനും പറയും. പക്ഷെ ജബ്ബാര്‍ ഖുര്‍ആനില്‍നിന്നാണെന്ന് പറഞ്ഞ് വരഞ്ഞുവെക്കുന്ന ദൈവത്തിന് ഖുര്‍ആനുമായി ഒരു ബന്ധവുമില്ല. ദൈവത്തെ മനുഷ്യനായും അതിമാനുഷനായും ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മതങ്ങളുണ്ട്. ദിവ്യശക്തിയുള്ള ചില മൂര്‍ത്തികള്‍ക്ക് വാലുപോലുമുണ്ട്. എന്നാല്‍ അത്തരം സങ്കല്‍പങ്ങളില്‍നിന്നോക്കെ മുക്തമാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദൈവം.

മനുഷ്യന്റെ മുഖസ്തുതിയും ആരാധനയും കാത്തിരിക്കുന്ന ദൈവമോ, അവ ലഭിച്ചില്ല എന്നതുകൊണ്ട് അവരെ നരകത്തിലെറിയുമെന്നോ ആ ദൈവം പഠിപ്പിച്ചിട്ടില്ല. കാടടച്ചുവെടിവെക്കുകയാണ് യുക്തിവാദികള്‍ ചെയ്യുന്നത്.


['പ്രവാചകന്‍ പറഞ്ഞുകൊടുക്കുക: അവന്‍ അല്ലാഹുവാകുന്നു. ഏകന്‍. അല്ലാഹു ആരുടെയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു. അവന് സന്തതിയേതുമില്ല. അവന്‍ ആരുടെയും സന്താനവുമല്ല.അവന് തുല്യനായി ആരുമില്ല.'(112:1-4)]

['അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ.' (2:255) ]

വിശുദ്ധഖുര്‍ആനില്‍ ദൈവത്തെ പരിചയപ്പെടുത്തുന്ന രണ്ട് ഭാഗങ്ങളാണ് ഇത്. ഇതില്‍ ലഭിക്കുന്ന ചിത്രം യുക്തിവാദി പറയുന്നതല്ല. ഈ സൂക്തങ്ങളെ സ്ഥിരീകരിക്കുന്നവയാണ് ഖുര്‍ആനിലെ മറ്റു സൂക്തങ്ങളും. എന്നാല്‍ യുക്തിവാദികളുടെ സങ്കല്‍പത്തിലെ ദൈവത്തെ നിരാകരിക്കുന്ന സൂക്തങ്ങളാണ് ഖുര്‍ആനില്‍ ആദ്യവസാനം.



2011 ഏപ്രിൽ 1, വെള്ളിയാഴ്‌ച

സംവാദം കൊണ്ട് പ്രയോജനമുണ്ടോ ?

Abdul Latheef
സംവാദം കൊണ്ട് പ്രയോജനമുണ്ടോ ?
Shabab Mohammed Said.. ['ലത്തീഫ് സാഹിബ്, താങ്കള് ഇസ്സുദ്ദീന് മൌലവിയെ (മുഹമ്മദ് മൌലവി, ഇസ്സുദ്ദീന് എന്നത് അദ്ദേഹത്തിന്റെ സമാര്ഥ്യം കണ്ടു ഉസ്താദ് നല്കിയ പേര്) അറിയില്ലേ, കേരളം കണ്ട അപൂര്വം പണ്ഡിതന്മാരില് ഒരാളായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയിലെ പടിഞ്ഞാറ്റുമുറി സ്വദേശി. പ്രഭാഷണ കലയിലെ കുലപതി. അദ്ദേഹത്തിന്റെ പ്രഭാഷണം തുടങ്ങുമ്പോള് ബീഡിക്ക് തീകൊടുക്കാന് ചുണ്ടില് ബീഡി വെച്ചിരുന്നയാള് പ്രഭാഷണം തീരുമ്പോള് ബീഡി കത്തിക്കാതെ അതേ ഇരുപ്പ് ഇരുന്നു പോയി എന്നാണ് ചരിത്രം പറയുന്നതു. അദ്ദേഹം ഒരിക്കല് ഒരു സംവാദത്തില് പങ്കെടുത്തത്രേ. ദൈവം ഉണ്ട് എന്നു വാദിച്ചു സംവാദത്തില് വിജയിയായി. എന്നാല് അതേ മൌലവി മറുഭാഗത്ത് ഇരുന്നു തന്റെ വാക് സാമര്ഥ്യത്താല് ദൈവം ഇല്ല എന്നും വാദിച്ചു ജയിച്ചു. എന്നിട്ടദേഹം പറഞ്ഞു, സംവാദങ്ങള് ഗുണം ചെയ്യില്ല, ചിലപ്പോള് സത്യം വിജയിക്കുന്നതിന് പകരം വാക് ചാതുരിയുള്ളയാള് വിജയിച്ചെന്നു വരും. അതിനാല് സംവാദങ്ങള്ക്ക് ഞാനില്ല. ഇന്നും സംവാദങ്ങള് തുടരുന്നു, പക്ഷേ അതൊക്കെ ഗുണം ചെയ്യുന്നുണ്ടോ?']


ഇസ്ലാമിക സംവാദങ്ങളില്‍ പങ്കെടുത്ത് ഇസ്ലാമിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് കാര്യമാത്ര പ്രസക്തമായ മറുപടി പറയുന്ന എന്റെ സുഹൃത്തും ബ്ലോഗറുമായ ശബാബിന്റെ ചോദ്യം സമാന സംശയം പുലര്‍ത്തുന്നവരുടെ പ്രതികരണത്തിനായി ഒരു പോസ്റ്റായി നല്‍കുന്നു. എനിക്ക് അക്കാര്യത്തില്‍ ഇത്രകൂടി പറയാനുണ്ട്...


സംവാദം ഫലം ചെയ്യുന്നുണ്ടെന്ന് തന്നെയാണ് എന്റെ ഇതേ വരെയുള്ള അനുഭവം. താങ്കളിവിടെ ഒട്ടേറെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞു. അതുള്‍കൊള്ളാന്‍ ചില സുമനസ്സുകളെങ്കിലും കാണും എന്ന പ്രതീക്ഷയല്ലേ അതെഴുതാന്‍ താങ്കളെ പ്രേരിപ്പിച്ചത്. സംവാദം ഫലപ്പെടുന്നുണ്ട് എന്നതിനും ഒട്ടേറെ ഉദാഹരണങ്ങള്‍ എന്റെ മുമ്പില്‍ തന്നെയുണ്ട്. അദ്യമേ നിഷേധിക്കാന്‍ തീരുമാനിച്ച ഒരു വിഭാഗത്തിന് ഒന്നും ഫലം ചെയ്യില്ല. അത്തരക്കാരോടാണ് നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം എന്ന് പറയാന്‍ കല്‍പിച്ചത്.

എന്നാല്‍ ഒരു പൊതുമാധ്യമമുപയോഗിച്ച് സംവദിക്കുമ്പോള്‍ നമ്മുടെ മുന്നിലുള്ളത് സംസാരിക്കുന്ന വ്യക്തിമാത്രമല്ലല്ലോ. അതിനാല്‍ സംവാദം ബുദ്ധിയുള്ള മനുഷ്യനെ സംബോധന ചെയ്യുന്ന അവനെ കാര്യങ്ങള്‍ ഇഴതിരിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവനാക്കുന്ന ഒരു സല്‍കര്‍മം തന്നെയാണ്. എന്നാല്‍ നല്ല സംവാദത്തിന് മാത്രമേ ആ ഫലം ലഭിക്കുകയുള്ളൂ. അതുകൊണ്ടുതന്നെയാണ് അതിന് തടസ്സമാകുന്ന ചില കമന്റുകള്‍ മുഖം നോക്കാതെ ഒഴിവാക്കുന്നത്. ദൈവാനുഗ്രഹത്താല്‍ ഇപ്പോള്‍ ഇതില്‍ പങ്കെടുക്കുന്നവരില്‍ മഹാഭൂരിപക്ഷവും പ്രത്യേക നിയമാവലിയൊന്നും പ്രസിദ്ധീകരിക്കാതെ തന്നെ ഫലപ്രദമായി ഇടപെടുന്നുവെന്നത് സന്തോഷകരമാണ്.

'ജിദാല്‍' എന്നത് സംവാദം എന്നും തര്‍ക്കം എന്നതിനും പ്രയോഗിക്കുന്ന പദമാണ്. സംവാദവും തര്‍ക്കവും ശൈലിയുടെ വ്യത്യാസമേയുള്ളൂ. കുതര്‍ക്കത്തെ സംബന്ധിച്ചാകണം ഇസ്സുദ്ധീന്‍ മൗലവി പറഞ്ഞത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു.

    • Abdul Latheef [(16:125) പ്രവാചകാ, യുക്തിപൂര്‍വമായും സുന്ദരമായ സദുപദേശത്തോടുകൂടിയും നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് പ്രബോധനം ചെയ്യുക. നല്ല രീതിയില്‍ ജനങ്ങളോടു സംവദിക്കുക. തന്റെ മാര്‍ഗത്തില്‍നിന്നു വ്യതിചലിച്ചവരാരെന്നും സന്മാര്‍ഗഗ്രസ്തരാരെന്നും നന്നായറിയുന്നവന്‍ നിന്റെ നാഥന്‍ തന്നെയാകുന്നു.]
      Yesterday at 08:58 · ·  3 people
    • Shabab Mohammed all the best for a fruitful debate on this subject...
      Yesterday at 09:03 ·
    • Abdul Latheef
      ‎[അദ്ദേഹം (ഹൂദ് നബി) പറഞ്ഞു: `നിങ്ങളുടെ നാഥനില്‍നിന്നുള്ള ശാപവും കോപവും നിങ്ങളില്‍ പതിഞ്ഞിരിക്കുന്നു. നിങ്ങളും പൂര്‍വികരും ചമച്ചതും അല്ലാഹു ഒരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതുമായ കുറെ പേരുകളെച്ചൊല്ലി എന്നോടു തര്‍ക്കിക്കുകയാണോ? ശരി, നിങ്ങള്‍ കാത്തിരുന്നുകൊള്ളുക. ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കാം.` (7:71)]

      (തെളിവില്ലാതെ സംസാരികുന്നതാണ് തര്ക്കം എന്ന് ഈ സൂക്തം വ്യക്തമാക്കുന്നു)
      13 hours ago · ·  1 person
    • Abdul Latheef
      ‎['(29:46-47) നിങ്ങള്‍ വേദക്കാരോട് സംവാദത്തിലേര്‍പ്പെടരുത്, ഏറ്റം ശ്രേഷ്ഠമായ രീതിയിലല്ലാതെ - അവരില്‍ ധിക്കാരികളായവരോടൊഴിച്ച്. അവരോട് പറയുവിന്‍: `ഞങ്ങളിലേക്കിറക്കപ്പെട്ടതിലും നിങ്ങളിലേക്കിറക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെ. ഞങ്ങള്‍ അവന്റെ മാത്രം മുസ്ലിംകള്‍ (ആജ്ഞാനുവര്‍ത്തികള്‍) ആകുന്നു.` (പ്രവാചകാ) നാം ഇതേവിധം നിന്നിലേക്കു വേദമവതരിപ്പിച്ചു. അതിനാല്‍ നാം നേരത്തേ വേദം നല്‍കിയിട്ടുള്ളവര്‍ ഇതില്‍ വിശ്വസിക്കുന്നു. ഈയാളുകളിലും വളരെപ്പേര്‍ ഇതില്‍ വിശ്വസിക്കുന്നുണ്ട്. നിഷേധികള്‍ മാത്രമേ നമ്മുടെ സൂക്തങ്ങളെ തള്ളിക്കളയുകയുള്ളൂ.]

      (വേദക്കാരോട് ഏറ്റം ശ്രേഷ്ഠമായ രീതിയിലേ സംവാദത്തിലേര്‍പ്പെടാവൂ.
      അവരിലെ ധിക്കാരികളെ ഇതില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു. അവരോട് ഏറ്റവും ശ്രേഷ്ഠമായ രീതി അനുവര്‍ത്തിച്ചതുകൊണ്ട് കാര്യമില്ല. അവരോട് ഇപ്രകാരം പറഞ്ഞ് ഒഴിവാകുക.

      "ഞങ്ങളിലേക്കിറക്കപ്പെട്ടതിലും നിങ്ങളിലേക്കിറക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെ. ഞങ്ങള്‍ അവന്റെ മാത്രം മുസ്ലിംകള്‍ (ആജ്ഞാനുവര്‍ത്തികള്‍) ആകുന്നു.`"

      ദൈവിക വചനങ്ങളെ തള്ളിക്കളയുന്നത് നിഷേധികള്‍ മാത്രമാണ്. കാരണം ശരിയായ പഠനം ഈ സൂക്തങ്ങളെ തള്ളിക്കളയുന്നതിലേക്ക് നയിക്കുകയില്ല.)
      13 hours ago · ·  2 people
    • Abdul Latheef
      ‎[അല്ലാഹുവിന്റെ നാമത്തില്‍ അറുക്കപ്പെട്ടിട്ടില്ലാത്ത മൃഗങ്ങളുടെ മാംസം നിങ്ങള്‍ തിന്നാന്‍ പാടില്ലാത്തതാകുന്നു. അതു കുറ്റകരമാകുന്നു. ചെകുത്താന്മാര്‍ തങ്ങളുടെ സഖാക്കളുടെ മനസ്സുകളില്‍ സംശയങ്ങളും വിമര്‍ശനങ്ങളും എറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്- അവര്‍...See more
      13 hours ago · ·  2 people
    • Abdul Latheef
      തര്‍ക്കം ഗര്‍വിഷ്ഠനായ ജബ്ബാറിന്റെ സ്വഭാവമാണെന്ന് ഖുര്‍ആന്‍ :

      ['ഇതിനു മുമ്പ് യൂസുഫ് പ്രമാണങ്ങളുമായി നിങ്ങളില്‍ വന്നിരുന്നു. പക്ഷേ, നിങ്ങള്‍ അദ്ദേഹം കൊണ്ടുവന്ന സന്ദേശങ്ങളില്‍ സന്ദേഹിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം നിര്യാതനായപ്പോള്‍, നിങ്ങള്‍ പറഞ്ഞ...See more
      13 hours ago · ·  1 person
    • Abdul Latheef
      എങ്ങനെയാണ് സംവാദം തര്‍ക്കമായി തീരുന്നത് എന്ന് താഴെ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു.

      [(22:3) വിവരമില്ലാതെ അല്ലാഹുവിനെക്കുറിച്ച് തര്‍ക്കിക്കുകയും ശഠന്മാരായ സകല ചെകുത്താന്മാരെയും പിന്തുടരുകയും ചെയ്യുന്ന ചിലയാളുകളുണ്ട്.]

      [(22: 8-10) ജ്ഞാനമോ മാര്‍ഗദര്‍ശനമോ, വെളിച്ചം നല്‍കുന്ന വേദമോ ഇല്ലാതെ,ജനത്തെ ദൈവിക സരണിയില്‍നിന്നു വ്യതിചലിപ്പിക്കുന്നതിനുവേണ്ടി, ചുമല് ചെരിച്ചുകൊണ്ട് (അഹന്തയോടെ) അല്ലാഹുവിനെക്കുറിച്ച് തര്‍ക്കിക്കുന്ന ചിലയാളുകളുണ്ട്. ഇത്തരക്കാരന് ഇഹലോകത്ത് നിന്ദ്യതയാണുള്ളത്. പുനരുഥാന നാളില്‍ അവനെ നാം അഗ്നിയുടെ ശിക്ഷ രുചിപ്പിക്കുന്നു-ഇത് നിന്റെ കരങ്ങള്‍ തന്നെ നിനക്കുവേണ്ടി ഒരുക്കിയിട്ടുള്ളതാകുന്നു. അല്ലാതെ, അല്ലാഹു അവന്റെ ദാസന്മാരെ പീഡിപ്പിക്കുന്നവനല്ല തന്നെ.]
      12 hours ago · ·  1 person
    • Abdul Latheef
      തര്‍ക്കം നിഷേധിക്കളുടെ സ്വഭാവം, പലപ്പോഴും അവരുടെ ഹാവഭാവങ്ങളും നാട്ടില്‍ അവരുടെ സൈ്വരവിഹാരവും നിങ്ങളെ വഞ്ചിരാക്കി എന്ന് വരാം.

      ['സത്യത്തെ നിഷേധിച്ചവരല്ലാതെ അല്ലാഹുവിന്റെ സൂക്തങ്ങളില്‍ തര്‍ക്കിക്കുന്നില്ല. അതിനാല്‍ നാടുകളില്‍ അവരുടെ സ്വൈരവിഹാരം നിന്നെ വഞ്ചിതനാക്കേണ്ട.' (40:4)]
      12 hours ago · ·  1 person
    • Abdul Latheef
      വിശ്വാസികളുടെ സംവാദത്തെ നിഷേധികള്‍ തര്‍ക്കം എന്ന് വിളിച്ചേക്കാം. അതിന്റെ പേരില്‍ ആക്ഷേപിച്ചേക്കാം. നൂഹ് നബിയുടെ ജനത അദ്ദേഹത്തോട് പറഞ്ഞത് ഉദാഹരണം.

      ['ഒടുവില്‍ അവര്‍ പറഞ്ഞു: `ഹേ നൂഹ്, നീ ഞങ്ങളോടു തര്‍ക്കിച്ചു. കണ്ടമാനം തര്‍ക്കിച്ചുകഴിഞ്ഞല്ലോ. ഇനി ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ശിക്ഷ ഒന്നിങ്ങു കൊണ്ടുവാ-നീ സത്യം പറയുന്നവനാണെങ്കില്‍.`(11:32)]
      12 hours ago · ·  1 person
    • Abdul Latheef തര്‍ക്കവും സംവാദവും ഖുര്‍ആനിലെ ഏതാനും സുക്തങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കിയതാണ് ഇവിടെ. സംവദിക്കാനുള്ള ആഹ്വാനം ഖുര്‍ആനിന്റെതാണ്. എന്നാല്‍ അത് തര്‍ക്കമായി പോകാതിരിക്കാന്‍ ഞാനും നിങ്ങളും ജാഗ്രത പുലര്‍ത്തേണ്ടി വരും.

2010 ഡിസംബർ 17, വെള്ളിയാഴ്‌ച

എന്‍.എം ഹുസൈനും യുക്തിവാദികളും.

2010 ജൂണ്‍ മുതല്‍ ഈ ബ്ലോഗില്‍ ഞാന്‍ നല്‍കിവരുന്ന  30 ഓളം പോസ്റ്റുകളുടെ മുഖ്യപ്രേരകം ബ്ലോഗര്‍ ബ്രൈറ്റ്  ബര്‍ട്രന്റ് റസ്സലിനെ ഉദ്ധരിച്ച് നല്‍കിയ ഏതാനും വരികളാണ്:


'ഇനി ദൈവമുണ്ടെങ്കില്‍, എന്നെ നരകത്തിലേക്ക് വിടുന്ന ദൈവത്തോട് ഞന്‍ പറയുക ബര്‍ട്രന്റ് റസ്സല്‍ പറഞ്ഞതു തന്നെയാണ്..."Not enough evidence, God! Not enough evidence!" '. 

ഈ പറയുന്നത് ഇസ്‌ലാമിനെക്കുറിച്ച് വല്ലതും അറിഞ്ഞിട്ടുതന്നെയോ എന്ന് എനിക്ക് നല്ല സംശയമുണ്ടായിരുന്നു. അതുകൊണ്ട് അത് കണ്ട ഉടനെ ഞാന്‍ ഒരു ചര്‍ചക്ക് തുടക്കമിട്ടു. പ്രധാനമായും  അതിലൂടെ ഉദ്ദേശിച്ചത്. ഇപ്രകാരം ഒരു ന്യായവാദം ഉന്നയിക്കാന്‍ ആര്‍ക്കും സാധ്യമല്ലാത്തവിധം തെളിവുകള്‍ ഇവിടെ അവശേഷിക്കുന്നുണ്ട് എന്ന് സ്ഥാപിക്കാനായിരുന്നു.
 

തെളിവിന്റെ അഭാവമല്ല നിഷേധിക്കാന്‍ കാരണമെന്നും തെളിവുകളെ വിശകലനം ചെയ്യാന്‍ സന്നദ്ധമാകാത്ത വിധം എന്തോ ചില കാര്യങ്ങള്‍ ദൈവനിഷേധികളെയും പരലോക നിഷേധികളെയും നിയന്ത്രിക്കുന്നുണ്ടെന്നുമുള്ള വസ്തുത വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. സൃഷ്ടി സ്രഷ്ടാവിന്റെ മൂര്‍ത്തമായ തെളിവാണ് എന്നംഗീകരിക്കാന്‍ മനസ്സിലാത്തവരാണ് യുക്തിവാദികള്‍ എന്നറിയുന്നതിനാല്‍ ഞാന്‍ ഇവിടെ നല്‍കിയവ  അമൂര്‍ത്തമായ തെളിവുകളാണ് എന്ന് അംഗീകരിക്കുന്നു. മനുഷ്യന്റെ യുക്തിയെയും ബുദ്ധിയെയും ഉപയോഗപ്പെടുത്തിയാല്‍ അവയെ നിഷേധിക്കാന്‍ കഴിയാത്തവിധം ശാസ്ത്രീയമായ തെളിവുകളാണവ. വ്യക്തമമായ അനേകം തെളിവുകള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് ഖുര്‍ആനില്‍ ദൈവം ഇങ്ങനെ അരുളിചെയ്തത്.


(അന്നേരം വിളിച്ചു പറയപ്പെടും:) ഹേ, നിഷേധികളേ! ഇന്നു നിങ്ങള്‍ ഒഴികഴിവൊന്നും പറയേണ്ട. നിങ്ങള്‍ ചെയ്തതിന്റെ പ്രതിഫലമാണ് നിങ്ങള്‍ക്ക് നല്‍കപ്പെടുന്നത്. (66:7)

തെളിവുകളില്‍ മുഖ്യം പ്രവാചകന്മാരുടെ ആഗമനം തന്നെയാണ്. അവയും തെളിവാവശ്യമുള്ള വിശ്വാസ കാര്യമല്ലേ എന്ന് ചോദിക്കാം അതേ അതിലേക്കെത്തിച്ചേരാന്‍ കഴിയുന്ന മൂര്‍ത്തമായ ഒരു തെളിവുണ്ട് അതാണ് ഖുര്‍ആന്‍. വിശുദ്ധ ഖുര്‍ആനെക്കുറിച്ചുള്ള പഠനത്തിലൂടെ പ്രവാചകന്‍മാരെ മനസ്സിലാക്കാന്‍ സാധിക്കും. അവര്‍ സത്യസന്ധരാണ് എന്ന് അറിയാന്‍ സാധിച്ചാല്‍ അവരിലൂടെ ലഭിക്കുന്ന അറിവുകളെ  സ്വീകരിക്കാന്‍ നമ്മുടെ ബുദ്ധി നമ്മെ നിര്‍ബന്ധിക്കും.

ഈ ദൂതന്മാരത്രയും സുവാര്‍ത്ത നല്‍കുന്നവരും താക്കീതു ചെയ്യുന്നവരുമായി അയക്കപ്പെട്ടവരാകുന്നു. പ്രവാചകദൌത്യത്തിനു ശേഷം ജനത്തിന് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഉണ്ടാകാതിരിക്കുന്നതിന്നു വേണ്ടി. (4:165)

പക്ഷെ യുക്തിവാദികളെ ദൈവത്തെ നിഷേധിക്കുന്ന അഹങ്കാരികളാക്കി മാറ്റിയത് ദൈവവിശ്വാസികളെക്കാള്‍ തങ്ങള്‍ക്ക് ദൈവത്തെ നിഷേധിക്കാനാവശ്യമായ മൂര്‍ത്തമായ ശാസ്ത്രീയ തെളിവുകള്‍ ലഭ്യമാണ് എന്ന് തെറ്റിദ്ധാരണയായിരുന്നു. അത് ഏറെക്കുറെ പോറലേല്‍ക്കാതെ നിലനില്‍ക്കുകയായിരുന്നു. അതിനെയാണ് എന്‍.എം ഹുസൈന്‍ തകര്‍ത്തു തരിപ്പണമാക്കിയത്.

ബൂലോകത്ത് യുക്തിവാദ ചര്‍ചയില്‍ വമ്പിച്ച വഴിത്തിരിവ് സൃഷ്ടിച്ചു കൊണ്ട് എന്‍ .  എം. ഹുസൈന്‍റെ രംഗപ്രവേശം ഈ നിലക്കാണ് ഞാന്‍ കാണുന്നത്. യുക്തിവാദികളുടെ മര്‍മത്തില്‍ തന്നെയാണ് അദ്ദേഹം കൈവെച്ചത്. (ഇതിനെക്കുറിച്ചുള്ള വിശകലനങ്ങള്‍ ധാരാളം ബ്ലോഗുകളില്‍ ചര്‍ചചെയ്യപ്പെട്ടു. അതിനാല്‍ ഒഴിവാക്കുന്നു). അതൊടൊപ്പം നേരത്തെ യുക്തിവാദിയും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്ന ടി.പി. ശമീം ബ്ലോഗ് ചര്‍ചയിലേക്ക് വന്നു. നിലവിലെ യുക്തിവാദ സംവാദരീതിയോട് വിയോജിപ്പുണ്ടായിരന്ന കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടി കൂടുതല്‍ ശക്തമായി അതിനെതിരെ  മുന്നോട്ടു വന്നതും നാം കണ്ടു.

അതോടൊപ്പം ഖുര്‍ആന്‍ ബൈബിള്‍ ചര്‍ചയും ഈ കാലയളവില്‍ ഏറെ സജീവമായി.  സാജന്‍, സന്തോഷ്, ആലിക്കോയ, സുബൈര്‍, സുഹൈറലി, നാസിയാന്‍സന്‍ എന്നിവര്‍ തമ്മിലുള്ള സംവാദം യുക്തിവാദികളുമായുള്ള സംവദശൈലിയില്‍നിന്ന് ഭിന്നവും മതമേതായാലും മനുഷ്യ സംസ്‌കരണത്തില്‍ അത് വഹിക്കുന്ന പങ്കും വ്യക്തമാക്കുന്നതാണ്. മതങ്ങള്‍ തമ്മില്‍ സംവാദം നടന്നാല്‍ വര്‍ഗീയതവളരും എന്നാണല്ലോ യുക്തിവാദികള്‍ പ്രചരിപ്പിക്കാറുള്ളത് അതിന് വായടപ്പന്‍ മറുപടിയാണ് ക്രൈസ്തവ മുസ്‌ലിം സംവാദങ്ങള്‍. 

ഇടക്കാലത്ത് കടന്നുവന്ന മുത്ത്, കൊച്ചുമോന്‍, ഇന്ത്യന്‍ എന്നിവരും ഫാസിലും ചര്‍ചയിലെ മിതവും യുക്തിപൂര്‍ണവും സൗഹാര്‍ദ്ദപൂര്‍ണവുമായ നിലപാടിലൂടെ ചര്‍ചയെ സാരവത്താക്കി മാറ്റി. വളരെ നേരത്തെ ചര്‍ചയില്‍ സജീവമായി ഇടപെടുന്നവരുടെ പേരെടുത്ത് പറയുന്നില്ല.
ബ്ലോഗുചര്‍ചയിലെ സ്വാഭാവികമായ ചില കടുത്ത പ്രയോഗങ്ങളും, തന്റെ ഭാഗം ജയിക്കാനുള്ള മനുഷ്യന്റെ പ്രകൃതിപരമായ തിടുക്കവും അതിന്റെ അടിസ്ഥാനത്തിലുള്ള വാക്ക് ശരങ്ങളും പോസിറ്റീവായി ഉള്‍കൊള്ളാന്‍ സാധിച്ചാല്‍ സന്തോഷകരമായ മുന്നേറ്റമാണ് ബൂലോകത്ത് ദര്‍ശനപരമായ ചര്‍ചയില്‍ കാണാന്‍ കഴിയുന്നത്. ചില കാലാകായിക പ്രകടനങ്ങളും മാനസികോല്ലാസവും മാത്രമാണ് മനുഷ്യജീവിതം എന്ന് കരുതുന്നവര്‍ക്ക് ഒരു പക്ഷെ അലോസരം സൃഷ്ടിച്ചിരിക്കാമെങ്കിലും മനുഷ്യന്‍ ആത്മാവും വികാരവിചാരങ്ങളുമുള്ള ഒരു സവിശേഷ ജീവിയാണെന്ന ബോധമുള്ളവര്‍ക്ക് ഈ മാറ്റത്തില്‍ സന്തോഷിക്കാതിരിക്കാനാവില്ല.

യുക്തിവാദികളുമായുള്ള ചര്‍ചയിലും ക്രൈസ്തവ സുഹൃത്തുകളുമായുള്ള ചര്‍ചയിലും കേന്ദ്രബിന്ദു ഖുര്‍ആനും അതിന്റെ സന്ദേശങ്ങളും തന്നെയായിരുന്നു. അതിനെ വിമര്‍ശിക്കുന്നവരുടെ ശാസ്ത്രീയാടിത്തറ പരിശോധിക്കാനും അവരുടെ തെളിവുകളെ പരിശോധിക്കാനും  എന്‍.എം ഹുസൈന്‍ തയ്യാറായതാണ് യുക്തിവാദികളെ ചൊടിപ്പിച്ചത്. അതിന്റെ അലയൊലികള്‍ക്ക് ഒട്ടും കുറവ് വന്നിട്ടില്ല. അദ്ദേഹത്തിന്റെ നിലപാടിനെ നിലവിട്ട് പരിഹസിച്ചും സി.കെ ബാബുവിനെ പോലുള്ളവര്‍ തെറിമാത്രം പാടാന്‍ പോസ്റ്റുകളിട്ടും പ്രതികരിച്ചുവരുന്നു. അത്തരം ബ്ലോഗുകളെ മുഴുവന്‍ സൈഡ് ബാറില്‍ ലിങ്കായി നല്‍കാന്‍ ഹുസൈന്‍ കാണിച്ച തന്റേടം എടുത്ത് പറയേണ്ടതാണ്. മറിച്ച് സര്‍വതന്ത്ര സ്വതന്ത്ര മനസ്സുള്ള യുക്തിവാദികള്‍ തങ്ങളുടെ ആളുകളുടെതിലേക്ക് മാത്രം ലിങ്ക് നല്‍കാനും അവരെ മാത്രം ഫോളോ ചെയ്യാനുമാണ് പലപ്പോഴും സന്നദ്ധമാകാറുള്ളത് എന്നുകൂടി ഓര്‍ക്കുക. കാരണം പറയാറുള്ള മതവിശ്വാസം കൈകാര്യംചെയ്യുന്ന ബ്ലോഗുകളെല്ലാം ചവറുകളാണ് എന്നതാണ്. എന്നാല്‍ ആ ചവറില്‍ അവരുടെ ബ്ലോഗ് ഉള്‍പെടില്ല താനും.

പൊതുവെ യുക്തിവാദികളും ദൈവനിഷേധികളും മറ്റു മതവിശ്വാസികളും കരുതുന്നത്. ഖുര്‍ആന്‍ ഇതര വേദഗ്രന്ഥങ്ങളെ പോലെ ഒരു വേദഗ്രന്ഥമാണ് എന്നതാണ്. അഥവാ മുസ്ലിംകള്‍ക്ക് അവരുടെ ജീവിതം ക്രമപ്പെടുത്താനുതകുന്ന ഒരു മതഗ്രന്ഥം. ക്രിസ്ത്യാനികള്‍ ബൈബിളും ഹൈന്ദവര്‍ക്ക് അവരുടെതായ വേദങ്ങളുമുള്ളത് പോലെ. ചെറുപത്തില്‍ അതിന് ചില പവിത്രതകള്‍ ചൊല്ലിപ്പഠിപ്പിക്കുന്നതിനാല്‍ അത് വിശ്വാസികളും ആചരിച്ചു വിശ്വസിച്ച് പോരുന്നു എന്ന് മാത്രം. എന്നൊക്കെയാണ് ധരിച്ചുവെച്ചിരിക്കുന്നത്.  അതിലുപരിയായി ഖുര്‍ആന്റെ അനുയായികള്‍ എങ്ങനെ അതിനെ കാണുന്നു, ഖുര്‍ആന്‍ സ്വയം എന്ത് അവകാശപ്പെടുന്നു എന്ന കാര്യമൊക്കെ ഇന്നും മഹാഭൂരിപക്ഷത്തിനും അജ്ഞാതമാണ്. മുസ്ലിംകള്‍ക്കു പോലും അക്കാര്യത്തില്‍ വേണ്ടത്ര അറിവ് പകരാന്‍ അവരെ നിയന്ത്രിക്കുന്ന പൗരോഹിത്യസമാനമായ പണ്ഡിതന്‍മാര്‍ക്കായിട്ടില്ല. അതുകൊണ്ടു തന്നെ ഖുര്‍ആനെ തെറ്റിദ്ധരിച്ച ഇതര മതവിശ്വാസികളെ കുറ്റപ്പെടുത്താന്‍ ഒരിക്കലും കഴിയില്ല.

ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത് അത് മനുഷ്യര്‍ക്ക് ആകമാനമുള്ള മാര്‍ഗദര്‍ശകം എന്ന നിലയിലാണ്. അതില്‍ ഒരു കുത്തകാവകാശവും ആര്‍ക്കുമില്ല. ആര്‍ക്ക് അതിനെ മനസ്സിലാക്കാനും അത് സ്വന്തമാക്കാനും ഉതവി ലഭിച്ചുവോ അന്ന് മുതല്‍ ആ ഖുര്‍ആന്‍ അവന്റേത് കൂടിയാണ്. അത് കേവല വിശ്വസത്തിന്റെ അടിസ്ഥാനത്തില്‍ വേണ്ടതില്ല. ഏതെങ്കിലും ഭീഷണിയില്‍ ഭയപ്പെട്ടും ചെയ്യേണ്ടതല്ല. മനുഷ്യയുക്തി പൂര്‍ണമായി ഉപയോഗപ്പെടുത്തി ബോധ്യപ്പെട്ടാല്‍ മാത്രം ചെയ്യേണ്ടതാണ്. ഖുര്‍ആന്‍ അത്തരം സംവാദത്തിനുള്ള സകല സാധ്യതകളും തുറന്നിടുന്നു. അതിനെ പഠിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്നു. ബുദ്ധിയുള്ളവര്‍ക്ക് അതില്‍ പാഠമുണ്ടെന്ന് പറയുന്നു. ബുദ്ധി ഉപയോഗിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ കാലികളും തമ്മില്‍ എന്ത് വ്യത്യസമാണുള്ളതെന്ന ചോദിക്കുന്നു. ഇതൊക്കെ ഖുര്‍ആന്‍ മനുഷ്യരെ അഭിസംബോധന ചെയ്ത് പറയുമ്പോള്‍ അതിന് ഉപയുക്തമായ  ബുദ്ധിപരമായ  തെളിവുകളും ന്യായങ്ങളും സ്വാഭാവികമായു അത് ഉള്‍കൊള്ളേണ്ടതുണ്ട്. അത് വ്യക്തമാകുകയായിരുന്നു ഞാനിതുവരെ.

ഖുര്‍ആന്‍ ദൈവികമാണെന്ന് സ്ഥാപിക്കാന്‍ പന്ത്രണ്ട് തെളിവുകള്‍ നല്‍കിയിട്ടുണ്ട്. അവ പരിശോധിക്കാം. അതേ പ്രകാരം ബൈബിളില്‍നിന്ന് പകര്‍ത്തിയതാണ് എന്ന വാദത്തെ ഖണ്ഡിച്ച് മൂന്ന് പോസ്റ്റുകളും നല്‍കി. ശേഷം ആരോ അദ്ദേഹത്തെ അക്കാര്യത്തില്‍ സഹായിച്ചതാകാം എന്നതിന് അവസാന പോസ്റ്റും നല്‍കി. ഈ ചര്‍ച അവസാനിപ്പിച്ചു. ഇത് അവസാന വാക്കല്ല. എന്റെ വായനയിലും പഠനത്തിലും എനിക്ക് കണ്ടുമുട്ടാന്‍ കഴിഞ്ഞ ചില യുക്തികള്‍ നിങ്ങളുമായി എന്റെ ഭാഷയില്‍ പങ്കുവെക്കുകയായിരുന്നു.

വളരെ സംക്ഷിപ്തമായിട്ടാണ് നല്‍കിയിട്ടുള്ളത്. ഉദാഹരണങ്ങള്‍ പേരിന് മാത്രം. ഖുര്‍ആനിലെ ശാസ്ത്രീയ പരാമര്‍ശങ്ങളെ പററിപ്പറയുന്ന വലിയ ഗ്രന്ഥങ്ങള്‍ തന്നെയുണ്ട്. ചര്‍ച പറഞ്ഞുവന്ന വിഷയത്തില്‍നിന്ന് മാറിപ്പോകരുതെന്ന് കരുതി അവയെ മൊത്തത്തില്‍ തന്നെ അവഗണിച്ചു പോകുകയാണ് ചെയ്തിട്ടുള്ളത്.

അതേ പ്രകാരം ഖുര്‍ആനിന് തുല്ല്യമായ ഒന്ന രചിച്ച് വെല്ലുവിളി ഏറ്റെടുക്കാനുള്ള നിരന്തര ശ്രമങ്ങള്‍ പാഴായി പോയതിന്റെ വലിയ ചരിത്രവും ഉദ്ധരിക്കാനുണ്ടായിരുന്നു അതും ചെയ്തിട്ടില്ല. ഞാന്‍ ഇതുവരെ ചുരുക്കിപറഞ്ഞ വിഷയത്തില്‍ കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് എമ്പാടും അവസരങ്ങള്‍ തുറന്ന് കിടക്കുന്നു എന്നാണ് പറഞ്ഞുവന്നത്.

സത്യത്തില്‍ മനുഷ്യന്‍ ഈ ലോകത്ത് ആഗ്രഹിക്കുന്നതെന്താണ്. വ്യക്തിതലത്തിലും കുടുംബത്തിലും സമൂഹത്തിലും രാജ്യത്തും സമാധാനവും ശാന്തിയും നിലനില്‍ക്കണമെന്നാണ് ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത്. അതിന് പരസ്പര ഗുണകാംക്ഷയും സാഹോദര്യവും ദീനാനുകമ്പയും നിലനില്‍ക്കണം. പരസ്പരസഹായത്തിനുള്ള ശക്തമായ പ്രേരണ വ്യക്തികള്‍ക്ക് ലഭിക്കണം. സ്വന്തത്തിനും കുടുംബത്തിനും അധ്വാനിക്കാനും അത് യുക്തിപൂര്‍വം ചെലവഴിക്കാനുമുള്ള സ്വാതന്ത്ര്യവും അവസരവും അതിനുള്ള പ്രേരണയും ലഭിക്കണം. അങ്ങനെ നല്‍കപ്പെട്ട ജീവിതം അനുഗൃഹീതമാകണം. ഇതാണ് ഭൗതികമായ മനുഷ്യന്റെ താല്‍പര്യങ്ങള്‍. അതിന്  മുന്നോട്ട് വെക്കുന്ന ജീവിത രേഖയാണ് ഖുര്‍ആന്റെ ഉള്ളടക്കം. അത് പ്രഖ്യാപിക്കുന്നത് ഇത്തരമൊരു ജീവിതത്തിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ യഥാവിധി നല്‍കാന്‍ കഴിയുക നിങ്ങളെ സൃഷ്ടിച്ച ദൈവത്തിന് മാത്രമാണ് എന്നാണ്. നിങ്ങളെപ്പോലുള്ള മനുഷ്യര്‍ക്ക് അതിനാവില്ല. അത് ഇതിലൂടെ നല്‍കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവ നിങ്ങള്‍ നിങ്ങളുടെ നന്മ മുന്‍നിര്‍ത്തി സ്വീകരിക്കുക. അതിന് നിങ്ങള്‍ക്ക് ഇഹലോക ജീവിതത്തില്‍ ശാന്തിയും പരലോകത്ത് ഈ നന്മകള്‍ക്കുള്ള പ്രതിഫലവും നിങ്ങളുടെ സ്രഷ്ടാവ് നല്‍കു. മറിച്ച് നിങ്ങളവ കണ്ടില്ലെന്ന് നടിക്കുന്ന പക്ഷം അവയിലൂടെ നിങ്ങളോടും സമൂഹത്തോടും തിന്മയാണ് സംഭവിക്കുന്നത് അതിനാല്‍ ഇഹലോകത്ത് അതിന്റെതായ പ്രയാസം മാത്രമല്ല അഭിമുഖീകരിക്കാനുള്ളത്. പരലോകത്ത് ശിക്ഷയും ഉണ്ടായിരിക്കും.

പരലോകത്ത് ലഭിക്കുന്ന ശിക്ഷ കേവലം ഒരു മതത്തിന്റെ വിശ്വാസം അന്ധമായി പിന്‍പറ്റാത്തതുകൊണ്ടുള്ളതാണ് എന്ന് പറയുന്നത് ദൈവനീതിക്കോ സാമാന്യയുക്തിക്കോ നിരക്കുന്നതല്ല. അതുകൊണ്ട് മനുഷ്യന് നല്‍കപ്പെട്ട യുക്തിയും ബുദ്ധിയും ഉപയോഗിച്ച അത് ബോധ്യപ്പെടാനവശ്യമായ തെളിവുകള്‍ ഇവിടെയുണ്ട് എന്ന് അടിവരയിട്ട് മനസ്സിലാക്കുക. തെളിവുണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. ആ തെളിവുകളെ പരിശോധിക്കാനുള്ള സന്മനസ്സുകൂടി വേണം. അത് നിങ്ങളില്‍ നിന്നും നിങ്ങളുടെ സ്രഷ്ടാവായ ദൈവം പ്രതീക്ഷിക്കുന്നു.

അതിനാല്‍ മരണ ശേഷം ദൈവസന്നിധിയില്‍ ചെല്ലുമ്പോള്‍ 'ദൈവമേ നിന്നില്‍ വിശ്വസിക്കാന്‍ നീ നല്‍കിയ ജീവിതദര്‍ശനം മനസ്സിലാക്കാന്‍ തെളിവ് മതിയായില്ല' എന്ന്  എന്ന് പറയാന്‍ മനുഷ്യന് യാതൊരു ന്യായവും അവശേഷിക്കുകയില്ല.

(അന്നേരം വിളിച്ചു പറയപ്പെടും:) ഹേ, നിഷേധികളേ! ഇന്നു നിങ്ങള്‍ ഒഴികഴിവൊന്നും പറയേണ്ട. നിങ്ങള്‍ ചെയ്തതിന്റെ പ്രതിഫലമാണ് നിങ്ങള്‍ക്ക് നല്‍കപ്പെടുന്നത്. (66:7)

2010 ഡിസംബർ 8, ബുധനാഴ്‌ച

ഖുര്‍ആന്‍ രചനയില്‍ സഹായിച്ചതാര് ?.

കഴിഞ്ഞ മൂന്ന് പോസ്റ്റുകളിലായി ഖുര്‍ആന്‍ മുഹമ്മദ് നബി ബൈബിളില്‍നിന്ന് പകര്‍ത്തിയതാണെന്ന ആരോപണത്തിന് വിശദമായി മറുപടി പറയുകയുണ്ടായി. വിമര്‍ശകരിലാരും അതിനെ ഖണ്ഡിക്കാന്‍ തയ്യാറായിട്ടില്ല എന്ന് മാത്രമല്ല, അത് അംഗീകരിക്കുകയും പകരം അല്‍പം വ്യത്യാസപ്പെടുത്തി ഖുര്‍ആന്‍ മനുഷ്യകൃതിയാണെന്ന് സ്ഥാപിക്കാന്‍ ഒരു സഹായിയെ സങ്കല്‍പിക്കുകയുണ്ടായി. 

ബൈബിളില്‍നിന്ന് കേട്ട് പകര്‍ത്തിയതാണ്, അല്ലെങ്കില്‍ ആധുനിക കാലത്ത് ചിലര്‍ പ്രചരിപ്പിക്കുന്നത് പോലെ സിറിയയിലേക്കുള്ള യാത്രയില്‍ അവിടെയുള്ള ക്രിസ്ത്യന്‍ സന്ന്യാസിമാരുമായി ബന്ധപ്പെടുകയും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നുവെന്നും അവിടെ നിന്നാണ് ഖുര്‍ആന്റെ ഉള്ളടക്കം മുഹമ്മദിന്റെ മനസ്സില്‍ പതിഞ്ഞതെന്നും പ്രചരിപ്പിക്കുന്നു. (എന്തുകൊണ്ട് ഈ ആരോപണം പ്രവാചകന്റെ കാലത്ത് നടത്തിയില്ല.?) ആ ആരോപണം മുഖവിലക്കെടുത്താണ് കഴിഞ്ഞ പോസ്റ്റുകളില്‍ വിശദീകരിച്ചത്. രണ്ടിന്റെയും ഉള്ളടക്കത്തെ സംബന്ധിച്ച തികഞ്ഞ അജ്ഞതയുണ്ടെങ്കിലേ ആ വിമര്‍ശനം വിലപോകൂ. അത് നടക്കാത്തിടത്ത് പുറത്തെടുക്കുന്ന ആരോപണമാണ് മുഹമ്മദ് നബിയെ ഈ വിഷയത്തില്‍  ആരോ സഹായിച്ചുവെന്നത്. അതാണ് ഇവിടെ ചര്‍ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഖുര്‍ആന്‍ അവതരണം നടന്നുകൊണ്ടിരുന്ന കാലത്തും ഇതേ അരോപണം ഉന്നയിക്കപ്പെട്ടിരുന്നു. ഇതിനെ പരാമര്‍ശിച്ച് ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞു:

പ്രവാചക സന്ദേശം സ്വീകരിക്കാന്‍ വിസമ്മതിച്ച ജനം പറയുന്നു: `ഈ ഫുര്‍ഖാന്‍ അയാള്‍ സ്വയം ചമച്ച കെട്ടുകഥ മാത്രമാകുന്നു. വേറെ ചിലയാളുകള്‍ അക്കാര്യത്തില്‍ അയാളെ സഹായിച്ചിട്ടുമുണ്ട്.` വലിയ അധര്‍മവും പച്ചക്കള്ളവും തന്നെ ഇവരീ ജല്‍പിക്കുന്നത്. അവര്‍ പറയുന്നു: `ഇത് പൂര്‍വികരുടെ ഇതിഹാസങ്ങളാകുന്നു. അയാള്‍ അവ പകര്‍ത്തിക്കുന്നു. രാവിലെയും വൈകീട്ടും അയാള്‍ അതു വായിച്ചു കേള്‍പ്പിക്കപ്പെടുന്നുമുണ്ട്.` പ്രവാചകന്‍, അവരോടു പറയുക: `വാനലോകങ്ങളുടെയും ഭൂലോകത്തിന്റെയും പൊരുളറിയുന്നവനാണ് അത് അവതരിപ്പിച്ചിട്ടുള്ളത്. തീര്‍ച്ചയായും അവന്‍ ഏറെ മാപ്പരുളുന്നവനും കൃപാനിധിയുമാകുന്നു.` (25: 4-6)
 
['ഇക്കാലത്ത് ഓറിയന്റലിസ്റുകള്‍   വിശുദ്ധ ഖുര്‍ആനിന്നെതിരില്‍ ഉന്നയിക്കുന്ന അതേ ആരോപണം തന്നെയാണിതും. എങ്കിലും, പ്രവാചക(സ)ന്റെ സമകാലീനരായ പ്രതിയോഗികളിലാരും തന്നെ, ഖുര്‍ആനിലെ വിജ്ഞാനങ്ങളെല്ലാം അദ്ദേഹം ബാല്യകാലത്ത് ബുഹൈറ എന്ന പാതിരിയെ കണ്ടുമുട്ടിയപ്പോള്‍ അയാളില്‍ നിന്നു പഠിച്ചതാണ് എന്നു പറഞ്ഞിട്ടില്ല എന്നത് അത്ഭുതകരമായിരിക്കുന്നു. യൌവനദശയിലെ വ്യാപാര യാത്രകള്‍ക്കിടയില്‍ കൈസ്തവ സന്യാസികളില്‍ നിന്നും ജൂതപുരോഹിതന്മാരില്‍ നിന്നും അഭ്യസിച്ചതാണെന്നും അവര്‍ പറഞ്ഞിട്ടില്ല. അവിടത്തെ എല്ലാ യാത്രകളെക്കുറിച്ചും അവര്‍ക്കറിയാമായിരുന്നു എന്നതാണിതിന്നു കാരണം. അദ്ദേഹത്തിന്റെ ഈ സഞ്ചാരങ്ങളൊന്നും തനിച്ചായിരുന്നില്ല; വലിയ സാര്‍ഥവാഹക സംഘത്തോടൊപ്പമായിരുന്നു. ഈ യാത്രകളില്‍ അദ്ദേഹം വല്ലതും അഭ്യസിച്ചു എന്നു ആരോപിച്ചാല്‍ തങ്ങളുടെ പട്ടണത്തിലെതന്നെ അനേകായിരം ആളുകള്‍ തങ്ങളെ നിഷേധിക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു. കൂടാതെ പന്ത്രണ്ടോ പതിമൂന്നോ വയസ്സില്‍തന്നെ ബുഹൈറയില്‍ നിന്ന്, അല്ലെങ്കില്‍ 25-ാം വയസ്സിലെ വ്യാപാര സഞ്ചാരങ്ങളില്‍ നിന്ന് ഇദ്ദേഹം ഈ വിജ്ഞാനങ്ങള്‍ കരഗതമാക്കിയിരുന്നുവെങ്കില്‍ ഇത്രയും കാലം രംഗത്തുവരാതെ അടങ്ങിക്കഴിഞ്ഞതെന്തുകൊണ്ട് എന്ന് മക്കയിലെ  സാധാരണക്കാര്‍ തങ്ങളോടു ചോദിക്കുകയും ചെയ്യും. ഇരുപത്തഞ്ചാം വയസ്സു മുതല്‍ ഇക്കാലംവരെ, അയാളുടെ മുഖത്തുനിന്നു ഇതുപോലുള്ള ഒരു തത്വവചനവും ഉതിര്‍ന്നുവരാതിരുന്നതെന്തുകൊണ്ട്? ഇക്കാരണത്താലാണ് മക്കയിലെ സത്യനിഷേധികള്‍ ഇത്രയും തെളിഞ്ഞ കളവുകള്‍ പറയാന്‍ ധൈര്യപ്പെടാതെ അതു പില്‍ക്കാലത്തെ നിര്‍ലജ്ജരായ പ്രതിയോഗികള്‍ക്കു വേണ്ടി ഒഴിച്ചിട്ടത്. അവര്‍ എന്തു പറയുന്നുവോ അതു പ്രവാചകത്വലബ്ധിക്കുമുമ്പുള്ള ദശയുമായി ബന്ധപ്പെട്ടതല്ല; പ്രത്യുത, പ്രവാചകത്വ കാലഘട്ടവുമായി ബന്ധപ്പെട്ടതാണ്. അവരുടെ വാദരീതി ഇതായിരുന്നു: ഇയാള്‍ നിരക്ഷരനാണ്. ഗ്രന്ഥങ്ങളും മറ്റും വായിച്ചു സ്വയം വിജ്ഞാനങ്ങളാര്‍ജിക്കുവാന്‍ ഇയാള്‍ക്കു സാധ്യമല്ല. മുമ്പാണെങ്കില്‍ ഇയാള്‍ യാതൊന്നും പഠിച്ചിട്ടുമില്ല. ഇന്നിയാള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളൊന്നും നാല്‍പതുവയസ്സുവരെ അയാള്‍ക്കറിയില്ലായിരുന്നു. എന്നിരിക്കെ, ഈ വിജ്ഞാനങ്ങള്‍ എവിടെ നിന്നു വന്നെത്തുന്നു? തീര്‍ച്ചയായും മറ്റു സമുദായങ്ങളുടെ വേദഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ രാത്രികാലങ്ങളില്‍ ഇയാള്‍ക്ക് ഗോപ്യമായി തര്‍ജമ ചെയ്തു കിട്ടുന്നതായിരിക്കണം. ഇയാളെ ആരോ ചിലര്‍ അതൊക്കെ വായിച്ചു കേള്‍പ്പിക്കുന്നുണ്ട്. ഇയാള്‍ അത് ഹൃദിസ്ഥമാക്കി, പകല്‍ സമയങ്ങളില്‍ നമ്മെ കേള്‍പ്പിക്കുകയാണ്- ഈ വാദത്തിനുപോല്‍ബലകമായി മക്കയില്‍  വസിച്ചിരുന്ന അഭ്യസ്തവിദ്യരായ ചില വേദക്കാരുടെ പേരുകളും അവര്‍ പരാമര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ടുകളില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയുന്നു. അദ്ദാസ് (ഹുവൈത്വിബുബ്നു അബ്ദില്‍ ഉസ്സായുടെ മൌല- സ്വതന്ത്രനാക്കപ്പെട്ട അടിമ), യസാര്‍ (അലാഉബ്നുല്‍ ഹള്റമിയുടെ മൌല), ജബ്ര്‍ (ആമിറുബ്നു റബീഅയുടെ മൌല) എന്നിവരാണവര്‍. 

ബാഹ്യവീക്ഷണത്തില്‍ ഇതൊരു കനത്ത വിമര്‍ശനമാണ്. ദിവ്യസന്ദേശത്തെ ഖണ്ഡിക്കുവാന്‍ അതിന്റെ ഉറവിടത്തെതന്നെ നിഷേധിക്കുക എന്നതിനേക്കാള്‍ കനത്ത വിമര്‍ശനമേതാണുണ്ടാവുക? മറുപടിയില്‍ തെളിവുകളൊന്നും ഉന്നയിക്കാത്തതിനാല്‍ ആദ്യവീക്ഷണത്തില്‍ സംഭ്രമം തോന്നിയേക്കാം. നിങ്ങള്‍ സത്യത്തോടക്രമം ചെയ്യുന്നു; അന്യായമായ വാദമുന്നയിക്കുന്നു; കടുത്ത കളവിന്റെ കൊടുങ്കാറ്റുയര്‍ത്തുന്നു; ഇത് ആകാശഭൂമികളുടെ രഹസ്യങ്ങളറിയുന്നവനായ ദൈവത്തിന്റെ വചനങ്ങളാണ്. തികച്ചും പ്രതികൂലമായ പരിതഃസ്ഥിതിയില്‍ ഉയരുന്ന എത്രയും കനത്ത ആരോപണങ്ങളെ ഇത്ര നിസ്സാരമായി ഖണ്ഡിക്കുക എന്നത് സംഭ്രമജനകമല്ലേ? യഥാര്‍ഥത്തില്‍, മറുപടിയായി `അധര്‍മവും പച്ചക്കള്ളവും` എന്നു പറഞ്ഞാല്‍ മാത്രം മതിയാകുന്ന അര്‍ഥശൂന്യമായ ഒരാരോപണമാണോ ഇത്? ഒടുവില്‍, ഈ സംക്ഷിപ്ത മറുപടിക്കു ശേഷം സാധാരണക്കാര്‍ അതിന്റെ കാരണമോ വിശദീകരണമോ തേടാതിരുന്നതെന്തുകൊണ്ടാണ്. പുതുവിശ്വാസികളില്‍ പോലും സന്ദേഹങ്ങളുടലെടുക്കുന്നുമില്ല. നോക്കുക, തങ്ങളുന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാതെ, അദ്ദേഹം `അധര്‍മവും പച്ചക്കള്ളവും` എന്ന് ജല്‍പിച്ച് ഒഴിഞ്ഞുമാറുകയാണ് എന്ന് പറയാന്‍ പ്രതിയോഗികള്‍പോലും മുതിരാത്തതെന്തുകൊണ്ട്? 

ഈ പ്രഹേളികക്കുത്തരം കിട്ടണമെങ്കില്‍ നാം പ്രസ്തുത ആരോപണം ഉന്നീതമായ സാഹചര്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒന്നാമതായി മക്കയിലെ  അതിക്രമികളായ പ്രമാണിമാര്‍ ഓരോ മുസ്ലിമിനേയും കഠിനമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുകൊണ്ടിരുന്ന സ്ഥിതി വിശേഷമായിരുന്നു അത്. മുഹമ്മദിന് പൌരാണിക ഗ്രന്ഥങ്ങളുടെ തര്‍ജമകള്‍ പഠിപ്പിച്ചുകൊടുക്കുന്നവരെന്ന് ആരെ സംബന്ധിച്ചാണോ അവര്‍ പറഞ്ഞുകൊണ്ടിരുന്നത്, അവരുടെയും മുഹമ്മദ് നബി(സ)യുടെ തന്നെയും വീടുകള്‍ കൊള്ളയടിച്ചു, പ്രവാചകന്റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സമാഹരിക്കപ്പെട്ടതെന്ന് അവര്‍ വാദിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കള്‍ പുറത്തുകൊണ്ടുവന്നു ജനസമക്ഷം പ്രദര്‍ശിപ്പിക്കുക അവര്‍ക്ക് അനായാസം സാധ്യമായിരുന്നു. ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ അവ ജനങ്ങളെ കാണിച്ച് അവര്‍ക്ക് പറയാമായിരുന്നു: `നോക്കുവിന്‍, ഇതാണ് മുഹമ്മദീയ പ്രവാചകത്വത്തിന്റെ രഹസ്യം`. ബിലാലി (റ)നെ ചുട്ടുപഴുത്ത മണലിലൂടെ വലിച്ചിഴച്ചവര്‍ക്ക് ഇപ്രകാരം ചെയ്യുവാന്‍ യാതൊരു നിയമവും തടസ്സമായിരുന്നില്ല. ഈ മാര്‍ഗത്തിലൂടെ എപ്പോഴും അവര്‍ക്ക് മുഹമ്മദീയ പ്രവാചകത്വത്തെ തകര്‍ക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, അവര്‍ അധര പ്രതിരോധം മാത്രം നടത്തിക്കൊണ്ടിരുന്നു. ഒരിക്കലും ഇത്തരമൊരു നടപടിയിലേക്ക് കാലെടുത്തുവെച്ചില്ല. 

ഇക്കാര്യത്തില്‍ അവര്‍ ചൂണ്ടിക്കാണിച്ച വ്യക്തികളാരും പുറത്തുള്ളവരല്ല എന്നതാണ് മറ്റൊരു സംഗതി. മക്കാ പട്ടണത്തില്‍തന്നെയായിരുന്നു അവരും വസിച്ചിരുന്നത്. അവരുടെയൊന്നും യോഗ്യതകളും ആര്‍ക്കും ഗോപ്യമല്ല. മുഹമ്മദ് നബി (സ) അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഏത് ഉറവിടത്തില്‍ നിന്നുള്ളതാണെന്നും അതിന്റെ ഭാഷാ മേന്മയും സാഹിത്യനിലവാരവും സ്വാധീനശക്തിയും വിഷയങ്ങളും ചിന്തകളും എല്ലാം എന്തുമാത്രം ഉന്നതവും മഹത്തരവുമാണെന്നും, അദ്ദേഹത്തെ ഇതെല്ലാം പഠിപ്പിച്ചവരെന്നു പറയപ്പെടുന്നവര്‍ ഏതു നിലവാരത്തിലുള്ളവരാണെന്നും അല്‍പമെങ്കിലും ബുദ്ധിയുള്ള ഏവര്‍ക്കും നോക്കിക്കാണാന്‍ സാധിച്ചിരുന്നു. അതുകൊണ്ടാണ് ആരും തന്നെ ഈ ആരോപണത്തിന് ഒരു വിലയും കല്‍പിക്കാതിരുന്നത്. ഇത്തരം വിമര്‍ശനങ്ങള്‍ വിദ്വേഷാഗ്നി തണുപ്പിക്കാന്‍ വേണ്ടി മാത്രം ഉന്നയിക്കപ്പെടുന്നതാണെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. അല്ലാത്തപക്ഷം, പ്രസ്തുത വ്യക്തികളെ നേരിട്ടറിയാത്തവര്‍പോലും, ഇത്രയേറെ യോഗ്യന്മാരായ അവര്‍ സ്വന്തം ദീപങ്ങള്‍ ജ്വലിപ്പിക്കാത്തതെന്ത്? അവര്‍ക്ക് മറ്റുള്ളവരുടെ വിളക്കിലേക്ക് എണ്ണയൊരുക്കിക്കൊടുക്കേണ്ട അവശ്യമെന്ത്? സ്വന്തം വിളക്ക് തന്നെ കത്തിച്ചിരുന്നുവെങ്കില്‍ അതിന്റെ പ്രശസ്തിയുടെ ചെറിയൊരു പങ്കെങ്കിലും അവര്‍ക്കും ലഭിക്കുമായിരുന്നില്ലേ? എന്നൊക്കെ കുറച്ചെങ്കിലും ആലോചിച്ചുപോകുമെന്നതില്‍ സന്ദേഹമില്ല. 

ഈ വിഷയത്തില്‍ പരാമൃഷ്ടരായ വ്യക്തികളെല്ലാം പരദേശങ്ങളില്‍ നിന്ന് അടിമകളായി വന്നവരും പിന്നീട് ഉടമകള്‍ മോചിപ്പിച്ചവരുമാണെന്നതാണ് മൂന്നാമത്തെ വസ്തുത. അറബികളുടെ ഗോത്രവ്യവസ്ഥയില്‍ യാതൊരാള്‍ക്കും ഏതെങ്കിലും ശക്തിയുടെയോ ഗോത്രത്തിന്റെയോ സംരക്ഷണമില്ലാതെ ജീവിക്കാന്‍ കഴിയുമായിരുന്നില്ല. മോചിതരായ അടിമകളും മുന്‍ ഉടമകളുടെ രക്ഷാധികാരം സ്വീകരിച്ചാണ് ജീവിച്ചിരുന്നത്. ആ സംരക്ഷണം തന്നെയായിരുന്നു സാമൂഹ്യ രംഗത്ത് അവരുടെ ജീവിതാവലംബം. ഈ സാഹചര്യത്തില്‍ മുഹമ്മദ് നബി (സ) ഒരു വ്യാജ പ്രവാചകത്വം ഇറക്കുമതി ചെയ്തതാണെങ്കില്‍തന്നെ-മആദല്ലാഹ്- ഈ ആളുകള്‍ക്ക് ആത്മാര്‍ഥമായി ആ ഉപജാപത്തില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നില്ല എന്ന കാര്യം സ്പഷ്ടമാകുന്നു. കൂടാതെ നിശാവേളകളില്‍, തങ്ങളില്‍ നിന്നു കുറേ കാര്യങ്ങള്‍ പഠിക്കുകയും പകല്‍ സമയങ്ങളില്‍ ഇത് തനിക്ക് ലഭിച്ച ദിവ്യസന്ദേശമാണെന്നു പറഞ്ഞു ജനങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് സത്യസന്ധരും വിശ്വസ്തരും ആത്മാര്‍ഥതയുള്ളവരുമായ അനുയായികളുണ്ടാകുന്നതെങ്ങനെയാണ്? അതിനാല്‍ ആരെങ്കിലും അദ്ദേഹത്തിന്റെ പങ്കാളികളാകുന്നുവെങ്കില്‍ അത് സ്വാര്‍ഥത്തിന്റെയോ അത്യാഗ്രഹത്തിന്റെയോ പ്രേരണയാലാകാനേ തരമുള്ളൂ. സ്വയം നിലനില്‍പില്ലാത്ത ചില പാവപ്പെട്ട വ്യക്തികള്‍ സ്വന്തം രക്ഷാധികാരികളുടെ അതൃപ്തി നേടിക്കൊണ്ട് മുഹമ്മദ് നബി (സ)യുടെ ഉപജാപത്തില്‍ വെറുതെ പങ്കാളികളാകുമെന്ന് ബുദ്ധിയും ചിന്താശക്തിയുമുള്ള ആര്‍ക്കാണ് വിചാരിക്കാന്‍ കഴിയുക! മുഴുവന്‍ സമുദായത്തിന്റെയും വിദ്വേഷത്തിന്നും വിമര്‍ശനത്തിന്നും ശാത്രവത്തിന്നും ശരവ്യനായ ഒരാളുടെ സഹകാരികളായി സ്വന്തം രക്ഷാകര്‍ത്താക്കളുടെ വെറുപ്പാര്‍ജിക്കുന്നതുകൊണ്ട് അവര്‍ക്ക് എന്തു സ്വാര്‍ഥമാണ് നേടാനുള്ളത്? അവരുടെ ഏത് അഭിലാഷമാണ് അതുവഴി പൂവണിയാന്‍ പോകുന്നത്? ചിന്താര്‍ഹമായ മറ്റൊരു പ്രശ്നവും കൂടിയുണ്ട്: അവസാനം അവരുടെ ഗൂഢാലോചന കണ്ടെത്തുവാന്‍ രക്ഷാധികാരികള്‍ക്കവസരം കിട്ടുന്നു. ഈ അവസരം ആ മുന്‍ അടിമകള്‍ എന്തുകൊണ്ട് പ്രയോജനപ്പെടുത്തിയില്ല? ഞങ്ങളില്‍ നിന്ന് പഠിച്ചതാണ് ഈ നുബുവ്വത്തു കടയിലെ ചരക്കുകളെന്നു അവര്‍ക്ക് ബഹുജനങ്ങളുടെ മുമ്പില്‍ സമ്മതിക്കാമായിരുന്നില്ലേ? 

ഏറ്റവും അത്ഭുതകരമായിട്ടുള്ള സംഗതിയിതാണ്: മുഹമ്മദ് നബി(സ)യില്‍ വിശ്വസിക്കുകയും അദ്ദേഹമവതരിപ്പിച്ച അതുല്യമായ വിശ്വാസസംഹിത അംഗീകരിക്കുകയും ചെയ്ത സഹാബാകിറാം നബി (സ)യുടെ വ്യക്തിത്വത്തെ അങ്ങേയറ്റം പവിത്രമായതായിട്ടാണ് പരിഗണിച്ചിരുന്നത്. സ്വയം ഭാഗഭാക്കായ ഒരു ഗൂഢാലോചനയിലൂടെ രംഗപ്രവേശം ചെയ്ത ഒരു വ്യാജ പ്രവാചകത്വത്തില്‍ അവര്‍ ഇത്രത്തോളം അടിയുറച്ചും ആത്മാര്‍ഥമായും വിശ്വസിക്കുകയെന്നതു സംഭവ്യമാണോ? സംഭവ്യമാണെന്നു സങ്കല്‍പിച്ചാല്‍ വിശ്വാസികള്‍ക്കിടയില്‍ ഏറ്റം ഉന്നതസ്ഥാനീയരായിരിക്കേണ്ടത് അവരായിരുന്നില്ലേ? നുബുവ്വത്തിന്റെ ചാലകശക്തികള്‍ അദ്ദാസും യസാറും ജബ്റും; പ്രവാചകന്റെ കൈകാര്യക്കാരോ അബൂബക്കറും   ഉമറും  അബൂഉബൈദയും ! ഇതെങ്ങനെയാണ് സംഭവിക്കുക? 

ഇതേപ്രകാരം വിചിത്രമായ മറ്റൊരു സംഗതി കൂടിയുണ്ട്: ഏതാനും വ്യക്തികള്‍ രാത്രികാലങ്ങളില്‍ കുത്തിയിരുന്നു തട്ടിപ്പടച്ചതാണ് ഈ പ്രവാചകത്വവും ദിവ്യബോധനവുമൊക്കെയെങ്കില്‍, രാപ്പകല്‍ പ്രവാചകന്റെ സഹകാരികളും സംരക്ഷകരുമായി വര്‍ത്തിച്ചിരുന്ന അബൂബക്കര്‍ , അലിയ്യുബ്നു അബീത്വാലിബ് , സൈദുബ്നു ഹാരിസ  തുടങ്ങിയ പ്രമുഖ ശിഷ്യന്മാര്‍ അതെങ്ങനെ അറിയാതെപോയി. ഈ ആരോപണത്തില്‍ പേരിനെങ്കിലും വല്ല സത്യവും ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പറഞ്ഞ ആളുകള്‍ ഇത്ര ദൃഢമായും ആത്മാര്‍ഥമായും പ്രവാചകനില്‍ വിശ്വസിക്കുകയും പ്രവാചകന്റെയും പ്രബോധനത്തിന്റെയും വിജയത്തിനുവേണ്ടി ഏതാപത്തിനെയും നേരിടാന്‍ സര്‍വാത്മനാ തയ്യാറാവുകയും ചെയ്തതെങ്ങനെ? 

ഉപരിസൂചിതമായ കാരണങ്ങളാല്‍ ഈ ആരോപണം കേള്‍വിക്കാരുടെ വീക്ഷണത്തില്‍ തികച്ചും അര്‍ഥശൂന്യമായിരുന്നു. അതുകൊണ്ടാണ് ഗൌരവമുള്ള ഒരു വിമര്‍ശനമെന്ന നിലക്ക് മറുപടി പറയുന്നതിന്നായി ഖുര്‍ആന്‍ അത് ഉദ്ധരിക്കാതിരുന്നത്. സത്യത്തോടുള്ള വിരോധത്തില്‍ ഇക്കൂട്ടര്‍ എന്തുമാത്രം അന്ധരായിത്തീരുന്നു എന്നതും എത്രത്തോളം വ്യാജവും അന്യായവുമായ വാദങ്ങളാണ് അവര്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നതെന്നും കാണിക്കാന്‍ മാത്രമാണ് ഖുര്‍ആന്‍ ആ വിമര്‍ശനത്തെ പരാമര്‍ശിക്കുന്നത്'.(Thafheemul quran 25: Note 12)].

കാര്യം ഇങ്ങനെയൊക്കെയായതിനാല്‍ ഖുര്‍ആന്‍ മനുഷ്യരുടെ മുന്നിലെത്തിക്കുന്നതില്‍ മുഹമ്മദ് നബിയോടൊപ്പം ഒരു അമാനുഷിക ശക്തി പ്രവര്‍ത്തിച്ചു എന്ന് ചിന്തിക്കാന്‍ നിഷ്പക്ഷമതികള്‍ നിര്‍ബന്ധിതരാകുന്നു. ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത്തരമൊരു സാന്നിദ്ധ്യത്തെ തള്ളിപ്പറയേണ്ട ഒരാവശ്യവുമില്ല. ദൈവനിഷേധികള്‍ക്ക് അത് ഒരു പക്ഷേ ആവശ്യമായി വന്നേക്കാം. കാരണം ഒരു പാട് നിസ്സഹായത അവര്‍ ദൈവനിഷേധത്തിന്റെ പേരില്‍ അനുഭവിക്കുന്നുണ്ട്. കൂട്ടത്തില്‍ ഒരു നിസ്സഹായത മാത്രമാണ് സകല യുക്തിയെയും വെല്ലുവിളിക്കുന്ന ഖുര്‍ആനെന്ന അമാനുഷികത. ഒരു ഖുര്‍ആന്‍ സൂക്തത്തോടെ ഖുര്‍ആന്റെ ദൈവികത എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ചക്കും താല്‍കാലികമായി വിരാമമിടുകയാണ്.

'നോക്കുക, നിങ്ങള്‍ക്ക് നാഥങ്കല്‍നിന്ന് ഉള്‍ക്കാഴ്ചയുടെ കിരണങ്ങള്‍ വന്നുകിട്ടിയിരിക്കുന്നു. ഇനി, ആരെങ്കിലും കാഴ്ചയെ ഉപയോഗപ്പെടുത്തുന്നുവെങ്കില്‍ അതിന്റെ ഗുണം അവര്‍ക്കുതന്നെ. ആര്‍ അന്ധനാകുന്നുവോ അവന്‍ തനിക്കുതന്നെ നഷ്ടമേല്‍പിക്കുകയാകുന്നു. ഞാനോ, നിങ്ങളുടെമേല്‍ ഒരു സൂക്ഷിപ്പുകാരനൊന്നുമല്ല.' (6:104)
 

2010 നവംബർ 27, ശനിയാഴ്‌ച

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (1)

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ തിരുത്തോ.  ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ അതല്ല അതിനൊരു തിരുത്തോ എന്ന വിഷയമാണ് ഇവിടെ തുടര്‍ന്ന് ചര്‍ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കോപ്പിയെന്ന് പറയുന്നവര്‍ ഈ പോസ്റ്റിനോട് വിയോജിക്കുന്നവരും ദൈവികമായ തിരുത്തല്‍ എന്ന് പറയുന്നവര്‍ ഇതിനോട് യോജിക്കുന്നവരുമാണ് രണ്ട് കൂട്ടര്‍ക്കും ചര്‍ചയിലേക്ക് സ്വാഗതം.


നാല്‍പതു വയസ്സുവരെ നബിതിരുമേനി ജീവിതത്തിലൊരൊറ്റ കളവും പറഞ്ഞിട്ടില്ല. അതിനാല്‍ അദ്ദേഹം അല്‍അമീന്‍ (വിശ്വസ്ത‍ന്‍)  എന്ന പേരിലാണറിയപ്പെട്ടിരുന്നത്. അത്തരമൊരു വ്യക്തി ദൈവത്തിന്റെ പേരില്‍ പെരുങ്കള്ളം പറയുമെന്ന് സങ്കല്‍പിക്കുക പോലും സാധ്യമല്ല. മാത്രമല്ല; അത്യുല്‍കൃഷ്ടമായ ഒരു ഗ്രന്ഥം സ്വയം രചിക്കുന്ന ആരെങ്കിലും അത് തന്റേതല്ലെന്നും തനിക്കതില്‍ ഒരു പങ്കുമില്ലെന്നും പറയുമെന്ന് പ്രതീക്ഷിക്കാവതല്ല. അഥവാ പ്രവാചകന്‍ ഖുര്‍ആന്‍ സ്വന്തം സൃഷ്ടിയാണെന്ന് അവകാശപ്പെട്ടിരുന്നെങ്കില്‍ അറേബ്യന്‍ ജനത അദ്ദേഹത്തെ അത്യധികം ആദരിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ലഭിച്ചത് കൊടിയ പീഡനങ്ങളാണല്ലോ. ലോകത്ത് അസംഖ്യം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ഏറെ ശ്രദ്ധേയമായവ ചരിത്രത്തില്‍ ചില മാറ്റങ്ങള്‍ സൃഷ്ടിക്കുകയും വിപ്ളവങ്ങള്‍ക്ക് നിമിത്തമാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിശുദ്ധ ഖുര്‍ആനെപ്പോലെ, ഒരു ജനതയുടെ ജീവിതത്തെ സമഗ്രമായി സ്വാധീനിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്ത മറ്റൊരു ഗ്രന്ഥവും ലോകത്തില്ല. 

വിശ്വാസം, ജീവിതവീക്ഷണം, ആരാധന, ആചാരാനുഷ്ഠാനങ്ങള്‍, വ്യക്തിജീവിതം, കുടുംബരംഗം, സാമൂഹിക മേഖല, സാമ്പത്തിക വ്യവസ്ഥ, സാംസ്കാരിക മണ്ഡലം, രാഷ്ട്രീയ ഘടന, ഭരണസമ്പ്രദായം, സ്വഭാവരീതി, പെരുമാറ്റക്രമം തുടങ്ങി വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും എല്ലാ അവസ്ഥകളെയും വ്യവസ്ഥകളെയും വിശുദ്ധ ഖുര്‍ആന്‍ അടിമുടി മാറ്റിമറിക്കുകയുണ്ടായി. നിരക്ഷരനായ ഒരാള്‍ ഈ വിധം സമഗ്രമായ ഒരു മഹാവിപ്ളവം സൃഷ്ടിച്ച ഗ്രന്ഥം രചിക്കുമെന്ന് സങ്കല്‍പിക്കാനാവില്ല. ശത്രുക്കളെപ്പോലും വിസ്മയകരമായ വശ്യശക്തിയാല്‍ കീഴ്പെടുത്തി മിത്രമാക്കി മാറ്റി, അവരെ തീര്‍ത്തും പുതിയ മനുഷ്യരാക്കി പരിവര്‍ത്തിപ്പിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍ ‍.

കാര്യം ഇങ്ങനെയായിരിക്കെ മുഹമ്മദ് എന്ന വ്യക്തി സ്വയം രചിച്ച് പറഞ്ഞതാണെന്നും അതിന് ബൈബിള്‍ അവലംബിച്ചുമെന്നും വിശ്വസിക്കുന്നവരാണ് ഖുര്‍ആന്റെ ദൈവികത നിഷേധിക്കുന്നതില്‍ മഹാഭൂരിപക്ഷവും. യുക്തിവാദികള്‍ പൊതുവെ ഈ വിഭാഗത്തിലാണ് എന്നാണ് അവരുടെ പോസ്റ്റുകളില്‍നിന്നും കമന്റുകളില്‍നിന്നും വ്യക്തമാകുന്നത്. ഇത് അംഗീകരിച്ചുകൊടുക്കാമെങ്കില്‍ മുഹമ്മദ് നബിക്ക് അല്‍പം സ്ഥാനമാനങ്ങളൊക്കെ അവര്‍ നല്‍കും അതീവ പ്രതിഭാശാലി, മഹാ ബുദ്ധിമാന്‍ എന്നൊക്കെ തല്‍കാലം അംഗീകരിക്കാനും അവര്‍ക്ക് മടിയില്ല. ഖുര്‍ആന്റെയും ബൈബിളിന്റെയും ദൈവികത അവര്‍ അംഗീകരിക്കില്ലെങ്കിലും ഖുര്‍ആനോട് അവര്‍ക്ക് എന്തെന്നില്ലാത്ത വിരോധമുണ്ട്. ഖുര്‍ആന്‍ ചെലുത്തുന്ന സ്വാധീനവും ബൈബിളിന്റെ ആ കാര്യത്തിലുള്ള നിസ്സഹായതയുമായിരിക്കാം അതിന് കാരണമെന്ന് ഞാന്‍ ഊഹിക്കുന്നു.


ക്രൈസ്തവരെ സംബന്ധിച്ച് ഈ നിലപാടിനോട് യോജിക്കാനാവില്ല. ബൈബിള്‍ ദൈവപ്രോക്തമെന്ന് വാദിക്കുന്നതോടൊപ്പം ഖുര്‍ആന്‍ അതല്ലെന്ന് വരുത്തുകയും ചെയ്യേണ്ടതിനാല്‍ ബൈബിളില്‍നിന്ന് മുഹമ്മദ് പകര്‍ത്തിയെഴുതി എന്നതല്ലാതെ മറ്റൊരു സമീപനം ലോകത്തെ മഹാഭൂരിപക്ഷം വരുന്ന ക്രൈസ്തവര്‍ക്ക് സാധ്യമല്ല. അങ്ങനെ ചിന്തിക്കാനും അത് പ്രചരിപ്പിക്കാനുമൊക്കെ അവര്‍ക്ക് അവകാശമുണ്ട്. അതേ പ്രകാരം തന്നെ വകവെച്ചുകൊണ്ടുക്കേണ്ടതാണ് അതില്‍ എത്രമാത്രം വസ്തുതയുണ്ട് എന്നന്വേഷിക്കാനുള്ള അവകാശവും. അതിനുള്ള എളിയ ശ്രമമാണിവിടെ നടത്തുന്നത്. ഈ ആരോപണത്തിന് സത്യവുമായി വിദൂരബന്ധം പോലുമില്ലെന്ന് ഖുര്‍ആനും ബൈബിളും ഒരാവൃത്തി വായിക്കുന്ന ഏവര്‍ക്കും വളരെ വേഗം ബോധ്യമാകും.

മാനവരാശിക്ക് ദൈവിക ജീവിതവ്യവസ്ഥ സമര്‍പ്പിക്കാന്‍ നിയുക്തരായ സന്ദേശവാഹകരാണ് പ്രവാചകന്മാര്‍. അതിനാല്‍ അവരിലൂടെ സമര്‍പിതമായ ദൈവികസന്മാര്‍ഗത്തില്‍ ഏകത ദൃശ്യമാവുക സ്വാഭാവികമത്രെ. ദൈവദൂതന്മാരുടെ അധ്യാപനങ്ങളില്‍നിന്ന് അനുയായികള്‍ വ്യതിചലിച്ചില്ലായിരുന്നുവെങ്കില്‍ മതങ്ങള്‍ക്കിടയില്‍ വൈവിധ്യമോ വൈരുധ്യമോ ഉണ്ടാവുമായിരുന്നില്ല. എന്നല്ല; ദൈവദൂതന്മാരുടെ അടിക്കടിയുള്ള നിയോഗം സംഭവിച്ചതുതന്നെ മുന്‍ഗാമികളുടെ മാര്‍ഗത്തില്‍നിന്ന് അവരുടെ അനുയായികള്‍ വ്യതിചലിച്ചതിനാലാണ്.

മുഹമ്മദ് നബി നിയോഗിതനായ കാലത്ത് മോശയുടെയോ യേശുവിന്റെയോ സന്ദേശങ്ങളും അധ്യാപനങ്ങളും തനതായ സ്വഭാവത്തില്‍ നിലവിലുണ്ടായിരുന്നില്ല. ജൂത-ക്രൈസ്തവ സമൂഹങ്ങള്‍ അവയില്‍ ഗുരുതരമായ കൃത്രിമങ്ങളും വെട്ടിച്ചുരുക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയിരുന്നു. അതിനാല്‍ ആ പ്രവാചകന്മാര്‍ പ്രബോധനംചെയ്ത കാര്യങ്ങളില്‍ ചെറിയ ഒരംശം മാത്രമാണ് ബൈബിളിലുണ്ടായിരുന്നത്. അവയുമായി മുഹമ്മദ് നബിയിലൂടെ അവതീര്‍ണമായ വിവരണങ്ങള്‍ ഒത്തുവരിക സ്വാഭാവികമാണ്. അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. ബൈബിളിലും ഖുര്‍ആനിലും കാണപ്പെടുന്ന സാദൃശ്യം അതത്രെ.

മതത്തിന്റെ അടിസ്ഥാന സിദ്ധാന്തമായ ദൈവവിശ്വാസത്തില്‍തന്നെ ജൂത-ക്രൈസ്തവ വീക്ഷണവും മുഹമ്മദ് നബിയുടെ പ്രബോധനവും തമ്മില്‍ പ്രകടമായ അന്തരവും വൈരുധ്യവും കാണാം. മുഹമ്മദ് നബി കണിശമായ ഏകദൈവസിദ്ധാന്തമാണ് സമൂഹസമക്ഷം സമര്‍പ്പിച്ചത്. എന്നാല്‍ ജൂത-ക്രൈസ്തവ സമൂഹങ്ങളില്‍ നിലനിന്നത് കളകളഞ്ഞ ഏകദൈവത്വമായിരുന്നില്ലന്ന് വളരെ വ്യക്തമാണ്. ബഹുദൈവത്വവുമായി താത്വികമായി യോജിച്ചിരുന്നില്ലെങ്കിലും ബിംബാരാധനയും ത്രിത്വസങ്കല്‍പവും ഇസ്ലാം പഠിപ്പിച്ച ഏകദൈവത്വ വീക്ഷണത്തിന് നിരക്കുന്നതായിരുന്നില്ല. നബിതിരുമേനി ഇത് അംഗീകരിച്ച് അനുകരിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിലൂടെ അവതീര്‍ണമായ ഖുര്‍ആന്‍ അതിനെ നിശിതമായി എതിര്‍ക്കുക കൂടി ചെയ്തു. 'യഹൂദന്മാര്‍ പറയുന്നു: `ഉസൈര്‍ ദൈവപുത്രനാകുന്നു.` നസ്റായര്‍ പറയുന്നു: `മിശിഹാ ദൈവപുത്രനാകുന്നു.` ഇതെല്ലാം അവരുടെ വായകളുതിര്‍ക്കുന്ന നിരര്‍ഥക വര്‍ത്തമാനങ്ങളത്രെ. അവര്‍, പൂര്‍വിക സത്യനിഷേധികളുടെ വാദത്തോട് സാദൃശ്യം വഹിക്കുന്നു' (9:30).

'അല്ലാഹുവിനു സ്തുതി. അവന്‍ തന്റെ ദാസന്ന് ഈ വേദം അവതരിപ്പിച്ചുകൊടുത്തു. അതില്‍ യാതൊരു വക്രതയും ഉണ്ടാക്കിയിട്ടില്ല. തികച്ചും ശരിയായ വാര്‍ത്തകള്‍ പറയുന്ന വേദം. അത് ദൈവത്തിന്റെ മഹാശിക്ഷയെക്കുറിച്ച് ജനത്തെ താക്കീത് ചെയ്യുന്നതിനും സത്യവിശ്വാസം കൈക്കൊണ്ട് സല്‍ക്കര്‍മചാരികളാകുന്നവരെ, അവര്‍ക്ക് ശാശ്വതമായി വസിക്കാവുന്ന ശ്രേഷ്ഠമായ പ്രതിഫലമുണ്ടെന്ന സുവിശേഷമറിയിക്കുന്നതിനും ഉള്ളതാകുന്നു; അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നു എന്നു വാദിക്കുന്നവരെ ഭയപ്പെടുത്തുന്നതിനും. അവര്‍ക്ക് അക്കാര്യത്തെക്കുറിച്ച് യാതൊരറിവുമില്ല. അവരുടെ പൂര്‍വികര്‍ക്കും ഉണ്ടായിരുന്നില്ല. അവരുടെ വായ്കളില്‍നിന്നുതിരുന്നത് ഗുരുതരമായ വാക്കു തന്നെ, കേവലം കള്ളമാണവര്‍ പറയുന്നത്. '(18: 1-5).

(5:72) മര്‍യമിന്റെ പുത്രന്‍ മസീഹ് ദൈവംതന്നെ എന്ന് വാദിച്ചവര്‍, നിശ്ചയമായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞതോ, `ഇസ്രയേല്‍ വംശമേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍` എന്നത്രെ. അല്ലാഹുവിനു പങ്കാളിയെ ആരോപിക്കുന്നവന് അല്ലാഹു സ്വര്‍ഗം നിരോധിച്ചിട്ടുള്ളതാകുന്നു. നരകമാകുന്നു അവന്റെ വാസസ്ഥലം. അത്തരം അധര്‍മികള്‍ക്ക് യാതൊരു സഹായിയും ഉണ്ടായിരിക്കുന്നതല്ല. (73-74) അല്ലാഹു മൂവരില്‍ ഒരുവനാകുന്നു എന്നു വാദിച്ചവരും തീര്‍ച്ചയായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. എന്തെന്നാല്‍ ഏകദൈവമല്ലാതെ ഒരു ദൈവവും ഇല്ലതന്നെ. ഇത്തരം വാദങ്ങളില്‍നിന്നു വിരമിച്ചില്ലെങ്കില്‍, അവരില്‍ നിഷേധികളായവരെ വേദനയേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. ഇനിയും അവര്‍ പശ്ചാത്തപിക്കുകയും അവനോടു മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ. (75) മര്‍യമിന്റെ പുത്രന്‍ മസീഹ് ഒരു ദൈവദൂതനല്ലാതെ മറ്റാരുമായിരുന്നില്ല. അദ്ദേഹത്തിനുമുമ്പും നിരവധി ദൈവദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുള്ളതാകുന്നു. അദ്ദേഹത്തിന്റെ മാതാവ് തികഞ്ഞ സത്യവതിയായിരുന്നു. അവരിരുവരും ആഹാരം കഴിച്ചിരുന്നു. നാം യാഥാര്‍ഥ്യത്തിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്കു മുമ്പില്‍ എങ്ങനെ വെളിപ്പെടുത്തുന്നുവെന്നു നോക്കുക. പിന്നെ അവര്‍ എങ്ങോട്ടാണ് വ്യതിചലിച്ചുപോകുന്നതെന്നും നോക്കുക.'

ഇന്നത്തെ ജൂത-ക്രൈസ്തവ സമൂഹത്തെപ്പോലെ അന്നത്തെ യഹൂദരും ക്രൈസ്തവരും യേശുവിന്റെ കുരിശുമരണത്തില്‍ വിശ്വസിക്കുന്നവരായിരുന്നു. എന്നാല്‍ ഖുര്‍ആന്‍ ഇതിനെ ശക്തമായി നിഷേധിക്കുന്നു. "അവര്‍ ഊറ്റംകൊണ്ടു: `മസീഹ് ഈസബ്നുമര്‍യമിനെ, ദൈവദൂതനെ ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു.` സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണ്ടായത്. അദ്ദേഹത്തെക്കുറിച്ചു ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച്, കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു. അല്ലാഹുവോ, അജയ്യശക്തനും അഭിജ്ഞനുമല്ലോ. '(4:157).

ഇത് വായിക്കുന്ന ഒരാള്‍ക്ക് ഖുര്‍ആന്‍ ബൈബിളിന്റെ പകര്‍പ്പാണ് എന്ന് പറയാന്‍ കഴിയുമോ. ഇങ്ങനെയാണോ ഒരു ഗ്രന്ഥത്തില്‍നിന്ന് കോപ്പിയടിക്കുക. ഇവിടെ ഒരു പുതിയ അടിത്തറയില്‍നിന്ന് പുതിയ ഗ്രന്ഥം രൂപം കൊള്ളുക തന്നെയാണ്. എന്നാല്‍ ഈ ആശയവും പ്രബോധനവും പുതിയതാണ് എന്നതിന് വാദമില്ല. മറിച്ച് ദൈവത്തിങ്കല്‍ നിന്നുള്ള ശക്തമായ ഒരു തിരുത്താണ്. അല്ലായിരുന്നെങ്കില്‍ ആ വാചകങ്ങള്‍ക്ക് അത്രയും ദൃഢത ഉണ്ടാകുമായിരുന്നില്ല.  ഖുര്‍ആന്‍ ബൈബിളിനൊരു തിരുത്താണ് എന്ന പ്രസ്താവന മാത്രമേ നമ്മുടെ സാമാന്യബുദ്ധിയെ തൃപ്തിപ്പെടുത്തൂ എന്നാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്.   (തുടരും)

2010 നവംബർ 22, തിങ്കളാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് പന്ത്രണ്ടാമത്തെ തെളിവ്.

ഖുര്‍ആന്റെ വെല്ലുവിളിക്കുമുമ്പില്‍ പരാജയത്തിന്റെ മൂകതയാണ് ഖുര്‍ആന്‍ ദൈവികമാണെന്നതിന്റെ പന്ത്രണ്ടാമത്തെ തെളിവ്. ഖുര്‍ആന്‍ നിഷേധികള്‍ അതുന്നയിച്ച എല്ലാ തെളിവുകളുടെയും നേരെ ചെകിടടക്കുകയും അതു ദൈവഗ്രന്ഥമാണെന്ന പരമാര്‍ഥം അംഗീകരിക്കാതിരിക്കുന്നതില്‍ നിരന്തരം ഉറച്ചുനില്‍ക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ വിശുദ്ധഖുര്‍ആന്‍ അവരോട് ഇങ്ങനെ ആവശ്യപ്പെട്ടു:

'നമ്മുടെ ദാസനു നാം അവതരിപ്പിച്ചതിനെ (ഖുര്‍ആനെ) സംബന്ധിച്ച് നിങ്ങള്‍ക്ക് വല്ല സംശയവുമുണ്ടെങ്കില്‍ അതോടു സാദൃശ്യമുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹു ഒഴികെയുള്ള നിങ്ങളുടെ സഹായികളെയെല്ലാം അതിനായി വിളിച്ചുകൊള്ളുക. നിങ്ങളുടെ വാദത്തില്‍ നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍' (2:23)

ഖുര്‍ആനെ നിഷേധിക്കുന്നവര്‍ക്ക് / അത് മുഹമ്മദിന്റെ വചനമാണ് എന്ന് പറയുന്നവര്‍ക്ക് തങ്ങളുടെ വാദം തെളിയിക്കാനുള്ള  പൂര്‍ണാവസരമായിരുന്നു അത്. വാക്കിലും അര്‍ഥത്തിലും ഖുര്‍ആന്റെ അധ്യായങ്ങളിലെ മറ്റു പ്രത്യേകതകളോടും കൂടിഒരു അധ്യായം രചിച്ചു കാണിച്ചാല്‍ മതി. ( വിശുദ്ധഖുര്‍ആന്‍ മുഴുവന്‍ വേണ്ട. അത് അവരോട് ആദ്യം ചോദിച്ചിരുന്നു). മുഹമ്മദ് നബി അവര്‍ക്കിടയില്‍ ജീവിക്കുന്ന ദേഹമാണ്. പ്രവാചകനെ എതിര്‍ക്കുന്നവരില്‍ അറബി സാഹിത്യത്തിലെ അസാമാന്യമായ പ്രതിഭകളുമുണ്ടായിരുന്നു. അവര്‍ക്കെല്ലാവരും ഒരുമിച്ചുകൂടി കൂട്ടായി രചിച്ചാലും മതി. മുഹമ്മദ് നബിയെ പോലെ, ഒരു വ്യക്തി തന്നെ പരായണം ചെയുത കാണിക്കണമെന്നില്ല എന്നു സാരം. ഒരു മനുഷ്യന് ഇപ്രകാരം ഒരു ഗ്രന്ഥം കൊണ്ടുവരാന്‍  സാധ്യമാണെങ്കില്‍, അദ്ദേഹത്തെക്കാള്‍ ഏതര്‍ഥത്തിലും ഭാഷാപരിജ്ഞാനവും ലോകപരിചയവുമുള്ള എതിരാളികളുടെ സംഘത്തിന് അത് സാധിക്കേണ്ടതായിരുന്നു. അതില്‍നിന്ന് അവരെ തടയുന്ന ഒന്നുമുണ്ടായിരുന്നില്ല.

മുന്‍വേദമറിയുന്ന ആരോ ഒരാള്‍ അദ്ദേഹത്തിന് പറഞ്ഞുകൊടുക്കുയും അത് ജനങ്ങള്‍ക്ക് മുമ്പില്‍ ഉരുവിടുകയും ചെയ്യുകയാണ് എന്ന വാദവും അവര്‍ കെട്ടിച്ചമച്ചു നോക്കി. എങ്കില്‍ അദ്ദേഹത്തെ പരസ്യമായി  കൊണ്ടുവന്ന് അവര്‍ക്ക് അത് തെളിയിക്കാമായിരുന്നു. അല്ലെങ്കില്‍ അദ്ദേഹത്തെ പോലുള്ളവരുടെ സഹായം അവര്‍ക്കും തേടാമായിരുന്നു. പന്ത്രണ്ടാമത്തെ വയസ്സില്‍ അദ്ദേഹം സിറിയയിലേക്ക് കച്ചവട സംഘത്തിന്റെ കൂടെ യാത്ര ചെയ്തിരുന്നുവെന്നത് ശരിയാണ്. അവിടെ അദ്ദേഹം ജൂതരെയും ക്രൈസ്തവരെയും കണ്ടിട്ടുണ്ടാകാം. സ്വാഭാവികമായും അവരുടെ ആചാരങ്ങളും സമ്പ്രദായങ്ങളും അദ്ദേഹം മനസ്സിലാക്കാനും ഇടയുണ്ട്. ചെറുപ്പകാലത്തുള്ള ഈ പരിചയം വെച്ച് അദ്ദേഹം തന്റെ നാല്പ്പതാം വയസു മുതല്‍ ഒരു സംമ്പൂര്‍ണ ഗ്രന്ഥത്തിന്റെ ടിസ്ഥാനത്തില്‍  അതുല്യമായ ഒരു ജീവിതദര്‍ശനത്തിന് രൂപം നല്‍കി. 
നിലവിലുള്ള പ്രമുഖ മതങ്ങളുടെ അടിസ്ഥാന വിശ്വാസത്തെ വരെ നിരൂപണം നടത്തുക. പൂര്‍വ വേദങ്ങളെക്കാള്‍ ചരിത്രത്തിന് വ്യക്തത നല്‍കി അവതരിപ്പിക്കുക. ഇതൊക്കെ സമാന്യമായി മനുഷ്യബുദ്ധിക്ക് മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. ഇതൊക്കെ മറികടക്കാനാണ് അന്നും ഇന്നും പൂര്‍വവേദങ്ങളില്‍നിന്ന് പകര്‍ത്തിയെഴുതിയാണെന്ന് അതാത് മതസമൂഹം പ്രചരിപ്പിക്കുന്നത്. നേരത്തെ ഇതുസംബന്ധമായ ചര്‍ചയില്‍ സജി എന്ന ബ്ലോഗര്‍ എന്നോട് നേരിട്ട് നടത്തിയ സംവാദം ഇന്നും ഇതേ പ്രചരണമാണ് ഖുര്‍ആനെതിരെ മുഖ്യമായി വരുന്നതെന്ന് തെളിയിക്കുന്നു അദ്ദേഹം പറഞ്ഞതിങ്ങനെ:
"ഞങ്ങളുടെ ബൈബിള്‍ ക്ലാസുകളില്‍, ബൈബിള്‍ തിരുത്തിക്കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ പുസ്തമാണ് നിങ്ങളുടെ ഗ്രന്ഥം എന്നു ഞങ്ങള്‍ വ്യക്തമായി പഠിക്കുന്നൂണ്ട്. അതു തന്നെ വിശ്വ്വസിക്കുകയും ചെയ്യുന്നു.... "
 മക്കയിലും മദീനയിലും ഇപ്രകാരം വാദിച്ചവരോട് ഖുര്‍ആന്‍ സമാനമായത് രചിച്ചു, തങ്ങളുടെ വാദം സ്ഥാപിക്കാന്‍ വെല്ലുവിളിച്ചു. തങ്ങളുടെ ഭാഷാപരമായ കഴിവില്‍ നിഗളിച്ചിരുന്ന അവര്‍ നിശഃബ്ദത പാലിച്ചു. ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ പരിഹാസ്യരാകേണ്ടന്ന് കരുതി പിന്‍മാറി എന്ന് പറയുന്നതാകും കൂടുതല്‍ ശരി.

ഇന്നും ഖുര്‍ആനിന്റെ വെല്ലുവിളി നിലനില്‍ക്കുന്നു. മറ്റുവേദങ്ങളുടെ ഭാഷപോലെ നിര്‍ജീവമായ ഭാഷയല്ല ഖുര്‍ആന്റെത് ഇന്നും സജീവവും അത്ഭുതകരവുമാണ് അതിന്റെ ഭാഷ. അത്ഭുതകരം എന്ന് പറയാന്‍ കാരണം അറബിയല്ലാത്ത മുഴുവന്‍ ഭാഷകളും രണ്ടു നൂറ്റാണ്ടിനപ്പുറത്തുള്ളത് ചിലത് പറ്റെ നിര്‍ജീവമാണെങ്കില്‍ മറ്റുചിലത് നമുക്ക് വായിച്ചെടുക്കാന്‍ പ്രയാസപ്പെടുന്നവിധം പഴയതാണ്. എന്നാല്‍ ഖുര്‍ആന്റെ ഭാഷ ഇന്നും വ്യക്തമായി വായിക്കുകയും ആശയം ഗ്രഹിക്കാവുന്നരൂപത്തില്‍ നിലക്കൊള്ളുകയും ചെയ്യുന്നു.

ചുരുങ്ങിയ കാലം കൊണ്ട് ഖുര്‍ആന്‍ ലോകമാകെ പ്രചരിച്ചു. ഖുര്‍ആനെതിരെ പരമാവധി ശക്തി ഉപയോഗിച്ചു എതിര്‍ത്തുകൊണ്ടിരിക്കുന്ന  സമൂഹം ലോകത്തെക്കാലത്തുമുണ്ടായിട്ടും 1400 വര്‍ഷത്തിനിടയില്‍ ഖുര്‍ആന്റെ ഈ വെല്ലുവിളിക്ക് മാത്രം മറുപടിയുണ്ടായില്ല. അതിനാരെങ്കിലും സന്നദ്ധമായി മുന്നോട്ടുവന്നിരുന്നെങ്കില്‍ ഖുര്‍ആനെതിരെയുള്ള ശ്രമത്തിന് ഏറ്റവും നല്ല  പ്രതികരണം അതാകുമായിരുന്നു. മാത്രമല്ല മുസ്ലിംകള്‍ പോലും ഇസ്‌ലാമിനെ കയ്യൊഴിക്കാന്‍ അത് കാരണമാകുമായിരുന്നു. അതിന് സാധ്യമല്ലാത്തതിനാല്‍ ഖുര്‍ആന്‍ ഈ നിമിഷവും ലോകത്തുള്ള ചിന്തകരെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ലോകത്തെ ഏറ്റവും ശ്രദ്ധേയമായ പത്രപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ യിവോണ്‍ റിഡ്‌ലിയെ ഖുര്‍ആന്‍ കീഴടക്കി. അതിന് മുമ്പ് ജൂതമത്തില്‍ ജനിച്ച് മര്‍യം ജമീലയായിമാറിയ അമേരിക്കന്‍ എഴുത്തുകാരിയ മാര്‍ഗരറ്റ് മാര്‍ക്കസ് ഉണ്ടായിരുന്നു. ഇപ്പോഴിതാ സാക്ഷാല്‍ ടോണിബ്ലയറിന്റെ ഭാര്യസഹോദരി ലോറന്‍ ബൂത്തും. (മുകളിലെ ചിത്രം അവരുടേതാണ്)

ഇവരൊക്കെ ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയ ഒരു ഗ്രന്ഥത്തിന്റെ അനുയായികളാകാന്‍ തീരുമാനിച്ചുവെങ്കില്‍ തെറ്റിയത് ആര്‍ക്ക് ഇവര്‍ക്കോ അതല്ല പ്രസ്തുതവാദം ഉന്നയിച്ചവര്‍ക്കോ?. ഞാന്‍ പറയുന്നു തെറ്റുപറ്റിയത് ഖുര്‍ആന്‍ മനുഷ്യസൃഷ്ടിയാണെന്ന് പറയുന്നവര്‍ക്കാണ്. അല്ലെന്നു പറയുന്നവര്‍ എന്തുകൊണ്ട് ഖുര്‍ആന്റെ വെല്ലുവിളി സ്വീകരിക്കപ്പെടാതെ പോകുന്നു എന്നതിന് യുക്തിഭദ്രമായ ഒരു വിശദീകരണം നല്‍കേണ്ടതുണ്ട്.

(ഖുര്‍ആനിന്റെ ദൈവികതക്കുള്ള തെളിവുകള്‍ എന്ന പരമ്പര തല്‍കാലം ഇവിടെ അവസാനിക്കുന്നു.)

* ആ പന്ത്രണ്ട് പോസ്റ്റുകളും അവയുടെ ചര്‍ചയും ഇവിടെ ഒന്നിച്ച് കാണാം


Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review