2009, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

അഭിപ്രായങ്ങളും മറുപടിയും

യുക്തിവാദികളുടെ ശക്തി എന്ന പോസ്റിന് ലഭിച്ച അഭിപ്രായങ്ങളും അവയ്ക്കുള്ള എന്റെ മറുപടിയും ഇവിടെ ചേര്‍ക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍കൂടി അറിയിക്കുക.

Anonymous said...

"യുക്തിവാദത്തിനും യുക്തിവാദികള്‍ക്കും ഒരു ശക്തിയുണ്ട്, വിശ്വാസത്തിനും വിശ്വാസികള്‍ക്കും അവരുടെതായ ഒരു ശക്തി ഉള്ളത് പോലെത്തന്നെ. അത് കൊണ്ടാണ് യുഗാന്തരങ്ങളായി വിശ്വാസികളുടെ മറുപക്ഷത്ത് സഞ്ചരിക്കാന്‍, ഒരു ചെറിയസംഘമെങ്കിലും അവരുണ്ടായത്."
-------------------------------------------------------------------------------------
Faith = Believing in something without evidence. Rationalists lack this ability.I don't think faith is a virtue. May be virtue for people who does not want to know what is the truth. Some people may find comfort in faith by beleieving that there is a god who created us and takes care of everything. They dont want to know about the truth. They just wanna believe. Remember whatever gives you comfort may not be the truth. A doctor can say you dont have cancer when you have. It might comfort you but not the truth. Some people like the comforting answer, some people want to know the truth. rationalists belong to the second catogory because they are passionate about the truth.


Abdul Latheef said..

ഞാനെന്റെ പോസ്റില്‍ സൂചിപ്പിച്ചകാരണങ്ങളാല്‍ എന്റെ മറുപടി യുക്തിവാദികളെ ഉദ്ദേശിച്ചല്ല. സ്വതന്ത്രബുദ്ധി ഒന്നിനും പണയം വെച്ചിട്ടില്ലാത്തവര്‍ക്ക് വേണ്ടിയാണ്. മതത്തെ അന്ധമായി പിന്തുടരുന്നവര്‍ക്കും ഈ മറുപടി ആവശ്യമില്ല. വിശ്വാസം എന്നാല്‍ ഒരു തെളിവുമില്ലാതെ ഒരു സംഗതി വിശ്വസിക്കലാണ് എന്നാണ് അദ്ദേഹത്തിന്റെ നിര്‍വചനം. ഇതിന് വിശ്വാസികളായ ഞങ്ങള്‍ പറയുന്ന പേര്‍ അന്ധവിശ്വാസം എന്നാണ്. വിശ്വാസം എന്നാല്‍ മനസ്സിന്റെ ഒരു ബോധ്യമാണ്. അത് കുറയുകയും കൂടുകയും ചെയ്യാം. ബലം പ്രയോഗിച്ചോ മറ്റോ അത്തരം വിശ്വാസങ്ങളെ മാറ്റാനാവില്ല. ഒരാള്‍ക്ക് ലഭിക്കുന്ന അറിവും അനുഭവവുമാണ് വിശ്വാസം ഉല്‍പാദിപ്പിക്കുന്നത്. ഒരാളുടെ വിശ്വാസം മാറുന്നത് ആ വിശ്വാസത്തിന് അടിസ്ഥാനമായ അറിവ് ശരിയായിരുന്നില്ല എന്ന് ബോധ്യം വരുമ്പോഴാണ്. അത് വരെ അയാളുടെ വിശ്വാസം നിലനില്‍കും. ജനങ്ങള്‍ പല വിശ്വാസക്കാരാണ്, ദൈവത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും. ഒരു വിശ്വാസം പുലര്‍ത്തുന്നവരും ആക്ഷേപാര്‍ഹരല്ല. കാരണം അവര്‍ക്ക് ലഭിച്ച അറിവില്‍ നിന്നാണ് അവര്‍ തങ്ങളുടെ വിശ്വാസം രൂപപ്പെടുത്തിയത്. രൂപപ്പെടുത്തുക എന്ന പ്രയോഗം പോലും തെറ്റാണ്. വിശ്വാസം രൂപപ്പെടുകയാണ്. തെളിവും അറിവും ദുര്‍ബലമാണെങ്കില്‍ വിശ്വാസവും ദുര്‍ബലമായിരിക്കും. തെളിവിന്റെ അവലംഭം ശക്തമാണങ്കില്‍ ആ വിശ്വാസിയെ തന്റെ വിശ്വാസത്തില്‍ നിന്ന് മാറ്റാന്‍ ഭൂമുഖത്ത് ഒരു ശക്തിക്കും സാധ്യമല്ല. ചിലര്‍ വിശ്വാസം പാരമ്പര്യമായി തുടര്‍ന്ന് വരുന്നതാണ്. ഒട്ടും പ്രോത്സാഹനമര്‍ഹിക്കുന്നില്ല അവര്‍. കുഴപ്പമുണ്ടാക്കുന്ന വിശ്വാസികള്‍ അത്തരത്തില്‍ പെട്ടവരാണ്. അവര്‍ ഏത് മതക്കാരനാകട്ടെ. ശരിയായ അറിവിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട വിശ്വാസം നിര്‍മലമാണ്, ശാന്തമാണ്, ശക്തമാണ്. ഒരു പക്ഷേ കാണുന്നവര്‍ക്ക് അയാള്‍ മതഭ്രാന്തനാണെന്ന് തോന്നിയേക്കാം പക്ഷേ ഏത് മതവിശ്വാസിയേയും സ്വന്തം സഹോദരനെപ്പോലെ കാണാന്‍ അദ്ദേഹത്തിന് കഴിയും. അയാളുടെ ആരാധനകളിലുള്ള കണിഷത കാരണമായിരിക്കാം അദ്ദേഹത്തെ നിങ്ങള്‍ തെറ്റിദ്ധരിച്ചത്. ഇദ്ദേഹത്തിന്റെ വിശ്വാസം തീര്‍ച്ചയായും ധാര്‍മികമാണ്. അദ്ദേഹം മൂല്യങ്ങളില്‍ വിശ്വസിക്കും. മതത്തിന്റെ പേരിലുള്ള കോലാഹലങ്ങള്‍ അയാളുടെ ഉറക്കം കെടുത്തും. ഒരിക്കലും അദ്ദേഹം ജനങ്ങളെ ഇളക്കിവിടുകയില്ല. അവര്‍ അതോടൊപ്പം സത്യത്തിലാണ്. സത്യം എന്നത് ഒരിക്കലും അവിശ്വാസിയെക്കാള്‍ വിശ്വാസിക്ക് അവകാശപ്പെട്ടതാണ്. ആശ്വാസം തരുന്നതെല്ലാം സത്യമല്ല. അതേ പ്രകാരം സത്യമാണ് ആശ്വാസം തരുന്ന പലതും സത്യമാണ് എന്നത്.

Anonymous said...

"യുക്തിവാദി ഒരു കണ്ണട ധരിച്ചിരിക്കുന്നു. ചുവന്ന ഒരു കണ്ണട എന്ന് സങ്കല്‍പ്പിക്കൂ. പാലിനെ അദ്ദേഹം കാണുന്നത് രക്തമായിട്ടാണ്. വിശ്വാസിയും ചുവന്ന കണ്ണടവെച്ച യുക്തിവാദിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് ബ്ളോഗുകളിലെ വാദപ്രതിവാദങ്ങളില്‍ കാണുന്നത്.........................................................."
Well, false analogy. This example best suits for the believers. Rationalists do not jump in to conclusion. They don't have a prejudiced mind. On the other hand believers jump into conclusion that there is a god without any scientific evidences. So tell me who is seeing through the glass here and who is not having the class.

Abdul Latheef said..

ഈ കണ്ണട രണ്ട് പേര്‍ക്ക് അവകാശപ്പെട്ടതാണ്. യുക്തിവാദിക്കും അന്ധവിശ്വാസിക്കും. യുക്തിവാദിക്ക് തികഞ്ഞ തെറ്റിദ്ധാരണയും മുന്‍ധാരണയും നിലനില്‍ക്കുന്നുണ്ട്. അവര്‍ക്കതിനെക്കുറിച്ച് ഒട്ടും ബോധമില്ലെന്ന് മാത്രമാണ് സത്യം. ഒരു യഥാര്‍ഥ വിശ്വാസി പെട്ടെന്ന് തീരുമാനത്തിലും സമാപനത്തിലുമെത്തുന്നത് അവന്റെ അക്കാര്യത്തിലുള്ള ബോധ്യത്തിന്റെ ശക്തിയാണ് കാണിക്കുന്നത്. അതേസമയം യുക്തിവാദി എപ്പോഴും സന്ദേഹത്തിലായിരിക്കും. ഒരിക്കല്‍കൂടിപറയാം ചുവന്ന കണ്ണട ധരിച്ചവര്‍ യുക്തിവാദിയും പാരമ്പര്യമതവിശ്വാസിയും.

Anonymous said...

"ശാസ്ത്രജ്ഞര്‍ അതിങ്ങനെ പരത്തിപ്പറഞ്ഞിട്ടുണ്ട്. • ഏഴുകഷ്ണം സോപ്പുണ്ടാക്കാന്‍ ആവശ്യമായ എണ്ണ. • ഏഴു പെന്‍സില്‍ ഉണ്ടാക്കാവുന്ന കാര്‍ബണ്‍. • 120 തീപ്പെട്ടിക്കോലിന്ന് വേണ്ടുന്ന ഫോസ്ഫറസ്. • ഒരു കവിള്‍ വിരേചനൌഷധത്തിനാവശ്യമായ മെഗ്നീഷ്യം സാള്‍ട്ട്. • ഒരുടത്തരം ആണി ഉണ്ടാക്കാനാവശ്യമായ ഇരുമ്പ്. • ഒരു നായയുടെ തൊല്‍ വൃത്തിയാക്കാവുന്ന ഗന്ധകം. • അല്‍പം ചുണ്ണാമ്പ്. • 10 ഗ്യാലന്‍ വെള്ളം "
Can you provide the science link and the name of the scientist who said this?

Abdul Latheef said..

ഈ പറഞ്ഞതിന്റെയും ഇത് ഇവിടെ സൂചിപ്പിച്ചതിനും ഒരു ലക്ഷ്യമുണ്ട്. അത് നമ്മുടെ യുക്തിവാദി സുഹൃത്തിന് പിടികിട്ടിയില്ലെന്ന് തോന്നുന്നു. കേവലം പദാര്‍ഥം മാത്രം ഉള്‍കൊള്ളുന്ന ഒരു ജീവിയല്ല മനുഷ്യന്‍ എന്ന് പറയുകയായിരുന്നു ഉദ്ദേശം. അത് എവിടുന്ന് ആര് എന്നൊക്കെ അന്വേഷിച്ചത് കൊണ്ട് കാര്യമായ പ്രയോജനമൊന്നുമില്ല.


Anonymous said...

"അത് മാത്രമേ മനുഷ്യനിലുള്ളൂ എന്നാണോ?."
Do you have any idea what you are talking about? Your are into a logical fallacy called oversimplification. You have over simplified what are there in a human and trying to refute the straw man statement you yourself have created.

Abdul Latheef said..

ഞാനീ പറഞ്ഞതല്ലാത്ത ഒന്നും മനുഷ്യനില്ലെന്നോ മറ്റോ അല്ല അത് അര്‍ഥമാക്കുന്നത്. മനുഷ്യനെക്കുറിച്ച് ഞാന്‍ നിസ്സാരവല്‍കരണം നടത്തുകയുമല്ല. ശാസ്ത്രത്തിന് ഇപ്പോഴും അപ്രാപ്യമായ ഒരു പാട് ഘടകങ്ങള്‍ ഇപ്പോഴും മനുഷ്യനിലുണ്ട്. ദൈവം സൂക്ഷജ്ഞനാണ് എന്നാണ് വിശ്വാസി മനസ്സിലാക്കുന്നത്. ഒരു യുക്തിവാദിയില്‍ നിന്ന് കൂറേകൂടി യുക്തി ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്.

Anonymous said...

"ഇതര ജീവികളില്‍ നിന്നും അവനെ വ്യത്യസ്ഥനാക്കുന്ന വല്ല പ്രത്യേകതകളും അവനിലുണ്ടോ?. "
Yes, a more developed nervous system. Biologically man is an animal which got a more developed nervous system. In otherwords man is an animal which got smart. There is no other difference.

Anonymous said...

"വിശ്വാസികള്‍ പറയുന്നു ഉണ്ട്. അതാണ് ദൈവം അവനില്‍ സന്നിവേശിപ്പിച്ച ആത്മാവ്"
And you belive this without any evidence, right? Then there is nothing to say. Believers belive in any bullshit without evidence. That is why they are called BELIEVERS. There are n-number of different belief systems in the world.

Abdul Latheef said..

ഭൂമിയിലെ സൃഷ്ടിജാലങ്ങളില്‍ വളരെയേറെ പ്രത്യേകതകളുള്ള സൃഷ്ടിയാണ് മനുഷ്യന്‍. ദൈവം അവനെ ആദരിച്ചിരിക്കുന്നു. അവന്റെ സൃഷ്ടിപ്പിന് പിന്നില്‍ സവിശേഷമായ ഉദ്ദേശ്യമുണ്ട്. അവന്റെ കര്‍മങ്ങള്‍ക്ക് അവന്‍ ഉത്തരവാദിയാണ്. മറ്റുജീവികള്‍ക്ക് അതില്ല. അവ തങ്ങള്‍ക്ക് നല്‍കപ്പെട്ട ജന്‍മവാസനയനുസരിച്ച് പ്രവര്‍ത്തിക്കുന്നു. ഭൂമുഖത്തുള്ള സകല വസ്തുക്കളും മനുഷ്യന് വേണ്ടി സൃഷ്ടിച്ചിരിക്കുന്നു. യുക്തിവാദിയുടെ കാഴ്ചപ്പാടില്‍ മനുഷ്യനെ നിങ്ങള്‍ കണ്ടല്ലോ. ഖുര്‍ആനിന്റെ കാഴ്ചപ്പാടില്‍ ഞാന്‍ എഴുതിയതാണ് മനുഷ്യന്റെ അവസ്ഥ ഇത് രണ്ടും ഒരേസമയം ശരിയാവുകയില്ല. അതിനാല്‍ ചിന്തിക്കുക...

Anonymous said...

"മാതാവിന്റെ ഗര്‍ഭാശയത്തില്‍ ജീവനോടെ വളര്‍ന്ന ഭ്രൂണത്തിന് 4 മാസം പ്രായമാകുമ്പോഴാണത് സംഭവിക്കുന്നത്. ഇതോടെ മനുഷ്യന്‍ ഇതരജീവികളില്‍ നിന്ന് വ്യത്യസ്ഥനായി. ചുരുക്കത്തില്‍ മണ്ണില്‍ നിന്നുള്ള ശരീരവും വിണ്ണില്‍ നിന്നുള്ള ആത്മാവും കൂടിച്ചേര്‍ന്നതാണ് മനുഷ്യന്‍. മനുഷ്യന്റെ ഈ അസ്തിത്വത്തെ നിഷേധിച്ചതിലൂടെ വര്‍ണങ്ങളിലൊന്ന് നഷ്ടപ്പെട്ടു."
Evidence please. Argument from authority or appeal to authority is a logical fallacy, where it is argued that a statement is correct because the statement is made by a person or source that is commonly regarded as authoritative.
Source: http://en.wikipedia.org/wiki/Argument_from_authority
Assertion = "is a logical fallacy in which a proposition is repeatedly restated regardless of contradiction. Sometimes this may be repeated until challenges dry up, at which point it is asserted as fact due to its not being contradicted (argumentum ad nauseam). In other cases its repetition may be cited as evidence of its truth, in a variant of the appeal to authority or appeal to belief fallacies.
Source: http://en.wikipedia.org/wiki/Proof_by_assertion

Abdul Latheef said..

ഞാന്‍ തെളിവ് സമര്‍പിക്കാന്‍ പറ്റാത്ത ഒരു കാര്യവും എന്റെ ബ്ളോഗിലെഴുതുന്നില്ല. ഈ വിഷയത്തിലുള്ള തെളിവ് വേദഗ്രന്ഥത്തില്‍ നിന്നല്ലാതെ ലഭിക്കുകയുമില്ല. ഇംഗ്ളീഷിലും മലയാളത്തിലും ചില സാങ്കേതികപദങ്ങളുണ്ട് അതിന് നിര്‍വചനവും ബന്ധപ്പെട്ട ഭാഷയുടെ നിഘണ്ടുവില്‍ കാണാം അതൊരു പുതുമയുള്ള കാര്യമല്ല. ഏതവസരത്തിലും അതെടുത്ത് ലിങ്ക്ചേര്‍ക്കുന്നത് വലിയ തെളിവായിയെന്നാണ് എന്റെ സുഹൃത്ത് ധരിച്ചിരിക്കുന്നത് എന്ന് തോന്നുന്നു. അതെല്ലാം മനുഷ്യചിന്തകളും വചനങ്ങളും മാത്രം. ദൈവവചനങ്ങളേക്കാള്‍ അതിന് പ്രാധാന്യമുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ അവര്‍ക്ക് ദൈവഗ്രന്ഥത്തെ അറിയില്ല എന്ന് മാത്രമേ അത് അര്‍ഥമാക്കുന്നുള്ളൂ.

ഹാറൂന്‍ യഹ് യയും പരിണാമവാദവും

ബ്ളോഗില്‍ പ്രസ്തുത വിഷയകമായി യുക്തിവാദിയുമായി ഞാന്‍ നടത്തിയ സംവാദം. ഒരു യുക്തിവാദി ഇത്തരം വിഷയങ്ങളെ എങ്ങനെ സമീപിക്കുന്നു എന്നറിയാന്‍ ഈ സംവാദം സഹായിക്കും.

Anonymous said...

"ശാസ്ത്രം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന കാര്യത്തില്‍ താങ്കള്‍ സൂചിപ്പിക്കുന്ന അജ്ഞതയൊന്നും ഇയ്യുള്ളവനില്ല" br? I really doubt


എന്റെ മറുപടി:

ഞാന്‍ ശാസ്ത്രീയമായ വലിയ വിജ്ഞാനമൊന്നും അവകാശപ്പെടുന്നില്ല. എന്നാല്‍ താങ്കളുടെ അതേ ചിന്താഗതിവെച്ച് പുലര്‍ത്താത്തവരുടെ വിജ്ഞാനത്തില്‍ സംശയിക്കുന്നത് നല്ല കാര്യമല്ല. താങ്കളുടെ അത്ര ശാസ്ത്രീയമായ അറിവ് എനിക്കില്ല എന്ന് സമ്മതിക്കാന്‍ വൈമനസ്യമൊന്നുമില്ല. പക്ഷേ നിങ്ങള്‍ നേടിയ ശാസ്ത്രീയ അറിവുകള്‍ ഞാന്‍ നേടിയാല്‍ താങ്കള്‍ നിഷേധിക്കുന്നതിനെയൊക്കെ ഞാനും നിഷേധിക്കും എന്ന് നിങ്ങള്‍ പ്രതീക്ഷിക്കുകയാണ്. അതേ സമയം ദിവ്യഗ്രന്ഥങ്ങളെ ഞാന്‍ മനസ്സിലാക്കിയ അളവില്‍ നിങ്ങള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ ഇത്ര ആത്മവിശ്വാസത്തോടെ ദൈവത്തെയും ആത്മാവിനെയും താങ്കള്‍ തള്ളിപ്പറയുമായിരുന്നില്ല എന്ന് എനിക്കുറപ്പുണ്ട്. നിങ്ങള്‍ക്ക് നിങ്ങളെ ആത്മാവിനെ വഞ്ചിച്ചുകൊണ്ടേ അത് സാധ്യമാകൂ. വ്യത്യാസത്തിന് കാരണം ഞാന്‍ ശാസ്ത്ര നിഷേധിയല്ല എന്നതാണ്. തെളിയിക്കപ്പെട്ട ഒരു ശാസ്ത്രസ്ത്യത്തേയും ഞാന്‍ തള്ളിക്കളയില്ല. ഇവിടെ നിങ്ങള്‍ ശാസ്ത്രത്തിന്റെ വക്താവും ഞാന്‍ മറുപക്ഷത്തും എന്ന ധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ശാസ്ത്രവിശ്വാസികള്‍ എന്ന് ഞാന്‍ വിളിക്കുന്നത് ശാസ്ത്രത്തെ കൂടുതല്‍ മനസ്സിലാക്കിയവര്‍ എന്ന അര്‍ഥത്തിലല്ല. മറിച്ച് ശാസ്ത്രത്തിന്റെ പരിധിക്ക് പുറത്തുള്ള കാര്യങ്ങളെ അന്ധമായി തള്ളികളയുകയും ശാസ്ത്രത്തില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്നവരെക്കുറിച്ചാണ്.

Anonymous said...

"വ്യത്യാസത്തിന് കാരണം ഞാന്‍ ശാസ്ത്ര നിഷേധിയല്ല എന്നതാണ്. തെളിയിക്കപ്പെട്ട ഒരു ശാസ്ത്രസ്ത്യത്തേയും ഞാന്‍ തള്ളിക്കളയില്ല."

You may not be a denier of science. But what you do is this. Accept some scientific facts which are compatible with your religious belief and deny which are contradicting. Yes, you do reject scientific facts. Shall I ask this question. Do you accept the theory of evolution. Do you accept the big bang theory?

Abdul Latheef said...

ഈ ഒരു അഭിപ്രായപ്രകടനവും അതിനോടനുബന്ധിച്ച ചോദ്യവും താങ്കള്‍ മുസ്ലിങ്ങളുമായുള്ള സംവാദത്തില്‍ തുടക്കക്കാരനാണെന്ന് വ്യക്തമാക്കുന്നു. താങ്കള്‍ സൂചിപ്പിച്ച രണ്ട് വിഷയത്തില്‍ മുസ്ലിങ്ങളുടെ നിലപാട് അറിയുന്നതിന് ഇതോടൊപ്പം നല്‍കിയ ലിങ്കുകള്‍ സന്ദര്‍ശിക്കുന്നത് ഗുണകരമായിരിക്കും http://www.harunyahya.com/books/darwinism/newresearch/newresearch1.php http://www.creationofuniverse.com/html/bigbang_04.html

Anonymous said...

"ഈ ഒരു അഭിപ്രായപ്രകടനവും അതിനോടനുബന്ധിച്ച ചോദ്യവും താങ്കള്‍ മുസ്ലിങ്ങളുമായുള്ള സംവാദത്തില്‍ തുടക്കക്കാരനാണെന്ന് വ്യക്തമാക്കുന്നു. താങ്കള്‍ സൂചിപ്പിച്ച രണ്ട് വിഷയത്തില്‍ മുസ്ലിങ്ങളുടെ നിലപാട് അറിയുന്നതിന് ഇതോടൊപ്പം നല്‍കിയ ലിങ്കുകള്‍ സന്ദര്‍ശിക്കുന്നത് ഗുണകരമായിരിക്കും http://www.harunyahya.com/books/darwinism/newresearch/newresearch1.php http://www.creationofuniverse.com/html/bigbang_04.html "

Don't give this bullshit guy 'harunyahya' to support your claim. I already know this guy and read his articles before you provided the link. There is one more stupid guy called zakir naik. Believe me I know both these guys and their arguements. I can clearly tell you these guys are misleading guillable people like you. Regarding harunyahya's link about evolution this guy clearly lacks understanding on evolution. Can you show me one science journal which supports his claim? First understand what is evolution about in detail and then read his article. You will come to know how he fools you. Here are the FAQs about evolution. Most of his misunderstandings are cleared here.
I remember one of his claims which made me laugh. He claims that the 7 layers of earth in science is waht the quran mentioned as 7 heavens 1400 years ago. So that is a scientific miracle by quran..LOL. That is why I told you he is a stupid guy have no knowledge about science. These kind of religiously biased links are not proving anything rather than their ignorance in the theoriess.Period. When somebody ask for evidence provide neutral links. Also for your information EVOLUTION is a well established theory in odern science like gravitational theory or any other theories. About the second link. I am sure you have not yet understand my comments correctly. I told you simply claiming without providing any evidence is a fallacy. here you are into logical fallacy called circular reasoning. You are saying that your claim is true because it is there in quran/ And what is the proof that quran is the truth, because quran says so. When are you gonna understand this?

എന്റെ മറുപടി:

ലക്ഷണമൊത്ത ഒരു യുക്തിവാദിയെത്തന്നെ എന്റെ  ലേഖനങ്ങളോട് പ്രതികരിക്കാന്‍ ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളെപ്പോലുള്ളവരെ മനസ്സിലാക്കുന്നതില്‍ എനിക്കൊട്ടും തെറ്റുപറ്റിയിട്ടില്ലെന്ന് നിങ്ങളുടെ വാദങ്ങള്‍ തെളിയിക്കുന്നു. ഞാന്‍ തുടക്കത്തിലേ സൂചിപ്പിച്ച കാര്യങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കേണ്ടി വരുന്നതിലുള്ള വിരസത നിസ്സാരമല്ല. ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ സ്ഥാപിക്കാന്‍ ശാസ്ത്രത്തിനൊന്നും ചെയ്യാന്‍ കഴിയില്ല എന്ന് പലവുരു വ്യക്തമാക്കിയതാണ്. ദൈവത്തെ നിഷേധിക്കുന്നവര്‍ക്ക് പകരം വെക്കാന്‍ എന്തെങ്കിലും വേണം. ജീവജാലങ്ങളുടെ സൃഷ്ടിപ്പിന് പിന്നില്‍ ഒരു സ്രഷ്ടാവില്ല എന്ന് സ്ഥാപിക്കാന്‍ ചില സിദ്ധാന്തങ്ങളും അവര്‍ക്ക് വേണം. അതിന് ശാസ്ത്രംവും പരിണാമസിദ്ധാന്തവും മഹാവിസ്ഫോടന സിദ്ധാന്തവും അവര്‍ അവര്‍ അവലംഭിക്കുന്നു. വിശ്വാസികള്‍ ദൈവത്തെ കാണുന്ന അതേ വികാരത്തില്‍ അവരതിനെ കാണുന്നു. അതിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ പാരമ്പര്യമതവിസ്വാസികളെപ്പോലെ പല്ലും നഖവുമുപയോഗിച്ച് നേരിടും. അതില്‍ കവിഞ്ഞെന്തിങ്കിലും താങ്കളുടെ ഈ അഭിപ്രായ പ്രകടനങ്ങളിലുമില്ല. കൂട്ടത്തിലൊന്ന് പറയട്ടെ. പരിണാമസിദ്ധാന്തം തെളിയിക്കപ്പെട്ട ഒരു ശാസ്ത്ര സത്യമാണ് എന്ന് തന്നെ സമ്മതിക്കുക. എന്നാല്‍ പോലും അതിന് പിന്നിലൊരു ശക്തിയില്ല എന്ന് തെളിയുമോ. മഹാവിസ്ഫോടന സിദ്ധാന്തത്തിലൂടെ രൂപപ്പെട്ടതാണ് പ്രപഞ്ചത്തിന്റെ ഇന്നത്തെ ഘടന എന്നതാണല്ലോ ആ സിദ്ധാന്തത്തിന്റെ സത്ത. ഇക്കാര്യത്തോട് യോജിക്കുന്ന ചില പരാമര്‍ശങ്ങള്‍ ഖുര്‍ആനിലുണ്ട്. “(പ്രവാചക സന്ദേശം) അംഗീകരിക്കാന്‍ വിസമ്മതിച്ച ജനം ചിന്തിക്കുന്നില്ലേ? എന്തെന്നാല്‍ ഈ ആകാശ-ഭൂമികളൊക്കെയും പരസ്പരം ഒട്ടിച്ചേര്‍ന്നതായിരുന്നു. പിന്നീട് നാമവയെ വേര്‍പെടുത്തി. ജലത്തില്‍നിന്ന് സകല സജീവ വസ്തുക്കളെയും സൃഷ്ടിച്ചു. (നമ്മുടെ ഈ സൃഷ്ടിവൈഭവത്തെ) അവര്‍ അംഗീകരിക്കുന്നില്ലേ? (21:30)'' ആ വിസ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച് ശക്തിയേതോ അതാണ് ഖുര്‍ആനിലെ സ്രഷ്ടാവായ ദൈവം. ഇവിടെയൊക്കെ നിഷേധികള്‍ ഇരുട്ടില്‍ തപ്പുകയായിരിക്കും ഫലം. ഹാറൂന്‍ യഹ്യയുടെയും അത് പോലുള്ളവരുടെയും ശാസ്ത്ര വിജ്ഞാനത്തില്‍ സംശയിക്കാന്‍ താങ്കള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അതോടൊപ്പം അത്തരം ആളുകളെ നിന്ദിച്ച് സംസാരിക്കുന്നത് അല്‍പത്തമായി മാത്രമേ എനിക്ക് കാണാനാവൂ. താങ്കളുടെ മറ്റ് സഹകാരികളെപ്പോലെ ഒട്ടും മാന്യമല്ല ഇത്തരം സംവാദങ്ങളില്‍ അത്തരം ശൈലി എന്നുണര്‍ത്തട്ടേ. ഇസ്ലാമിനെ തള്ളിക്കളയാന്‍ ആവശ്യമായ അറിവ് താങ്കള്‍ക്കുണ്ട് എന്നത് താങ്കളുടെ അഭിപ്രായങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഖുര്‍ആനെ സംബന്ധിച്ച് അല്‍പ ജ്ഞാനം കൊണ്ടുതന്നെ എങ്ങനെയാണ് യുക്തിവാദികള്‍ ഖുര്‍ആനെ തെറ്റിദ്ധരിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയും. അതിനൊക്കെ അവരുടെ സൈറ്റില്‍/ബ്ളോഗില്‍ ചെന്ന് മറുപടിപറയുക എന്നത് ഒട്ടും യുക്തിസഹമല്ല. സാമാന്യബുദ്ധിയുള്ളവര്‍ അതിന് വല്ലാതെ മിനക്കെടാറില്ല. താങ്കള്‍ നല്‍കിയ ലിങ്ക് അതില്‍നിന്ന് വ്യത്യസ്ഥമല്ലെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാകും. അതില്‍ പ്രവാചകന് നല്‍കപ്പെട്ട ചില വിശേഷണങ്ങളുടെ പത്തിലൊന്ന് പോലും താങ്കള്‍ സ്നേഹിക്കുന്ന ആരോടെങ്കിലും ചേര്‍ത്ത് പറഞ്ഞാല്‍ താങ്കള്‍ ക്രുദ്ധനാകും. വെറും പ്രകടനാത്മകക്കപ്പുറം ഒരു മൂല്യവും അത്തരം സംരഭങ്ങില്‍ കാണാന്‍ കഴിയുന്നില്ല. അതില്‍ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിക്കുന്നത് താങ്കള്‍ക്ക് കാണാന്‍ കഴിയാത്തത് ഖുര്‍ആന്‍ താങ്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നേ സൂചിപ്പിക്കുന്നുള്ളൂ. ഖുര്‍ആന്‍ ദൈവികമാണെന്ന് പ്രഖ്യാപിക്കുന്നത് ഖുര്‍ആന്‍ തന്നെയാണ്. അത് അങ്ങനെയല്ല എന്ന് തെളിയിക്കാന്‍ പാടുപെട്ട് നിങ്ങള്‍ അവതരിപ്പിക്കുന്ന വാദങ്ങള്‍ പലപ്പോഴും വിശ്വാസികളില്‍ ചിരിയും സങ്കടവുമുണ്ടാക്കുന്നു. (എന്ത് കൊണ്ട് എന്ന് എന്റെ തുടര്‍ന്നുള്ള പോസ്റുകളില്‍ വിശദീകരിക്കും, ദൈവം അനുഗ്രഹിച്ചാല്‍). ശാസ്ത്രത്തെക്കുറിച്ച് ഇന്നോളമുള്ള ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പുലര്‍ത്തിയ ഒരു ധാരണയുണ്ട്, അത് മുഴുവന്‍ മുസ്ലിംകളും പങ്കുവെക്കുന്ന ധാരണയാണ്, തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളും ഖുര്‍ആനും ഒരിക്കലും എതിരാവുകയില്ല എന്നതാണത്. ശാസ്ത്രത്തെക്കുറിച്ച് ഈ ധാരണയില്‍ അല്‍പം വെള്ളം ചേര്‍ത്ത് മനസ്സിലാക്കിയവരുമുണ്ട്. അവര്‍ ഖുര്‍ആന്‍ സൂക്തങ്ങളെ ശാസ്ത്ര നിഗമനങ്ങള്‍ക്കൊപ്പിച്ച് വിശദീകരിക്കാന്‍ ശ്രമിച്ചു. അങ്ങനെ ശാസ്ത്രം കൂറേകൂടി ശരിയായ വീക്ഷണത്തിലെത്തിയപ്പോള്‍ ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് നല്‍കപ്പെട്ട വിശദീകരണം വല്ലാതെ അലങ്കോലപ്പെട്ടുപോയിട്ടുണ്ട്. അതൊരിക്കലും ഖുര്‍ആന്റെ പിഴവല്ല. അവ ഏതെന്ന് ഞാന്‍ വിശദീകരിക്കേണ്ടതില്ല (അത്തരത്തില്‍ പെട്ട ഒന്നാണ് ഏഴ് വാനലോകങ്ങള്‍ എന്ന ഖുര്‍ആന്റെ പ്രയോഗം) യുക്തിവാദികള്‍ ഖുര്‍ആന്റെ അശാസ്ത്രീയതക്ക് തെളിവായി അതെല്ലാം പുറത്ത് വലിച്ചിട്ടുണ്ട്. പല ആധികാരിക ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ അബദ്ധങ്ങള്‍ കയറിക്കൂടിയത് അങ്ങനെയാണ്. മറ്റു വിഷയങ്ങളില്‍ അവ നല്‍കുന്ന വ്യാഖ്യാനത്തില്‍ അഭിപ്രായ വ്യത്യാസമില്ലാത്തതിനാല്‍ മുസ്ലിങ്ങള്‍ അത്തരം വ്യാഖ്യാന ഗ്രന്ഥങ്ങളെ തള്ളിപ്പറയാത്തത് ഒരു വലിയ സൌകര്യമായി യുക്തിവാദികള്‍ അവരുടെ ബ്ളോഗില്‍ ആഘോഷിക്കുന്നത് കാണാന്‍ കഴിയും.

എന്റെ മറുപടി:

‘Can you show me one science journal which supports his claim?’ ഹാറൂന്‍ യഹ്യ അവകാശപ്പെടുന്നത് ഡാര്‍വിനിസം ഖുര്‍ആനെതിരാണ് അതിനാല്‍ തള്ളിക്കളയണം എന്നല്ല. മറിച്ച് പിന്നീട് വളര്‍ന്ന ശാസ്ത്രം ഡാര്‍വിനിസം ഒരു അസംബന്ധമാണെന്ന് മനസ്സിലാക്കാനാവശ്യമായ കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട് എന്നാണ്. തന്റെ മുഴുവന്‍ ഉദ്ധരണികളും ആവശ്യമായ റഫറന്‍സോടെയാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. അത് കണ്ടിട്ടും മുകളില്‍ കൊടുത്ത ചോദ്യത്തിന് എന്തര്‍ത്ഥം? ഞാന്‍ നല്‍കിയ ലിങ്ക് വേണ്ടവിധം നോക്കാതെയാണ് ആ ചോദ്യം ചോദിച്ചതെങ്കില്‍ ഈ ലിങ്ക് കൂടി നോക്കുക.


Anonymous said...

Harun Yahya's arguements on "molecular collapse of evolution" are refuted in the below link. It will make you understand how he fools people like you.

http://www.youtube.com/watch?v=CLqx-3uxtXQ

Again the point is harun yahya is a propogandist. He just wants to make you people believe that your faith is justified. He is not a scientist or he has no scientific credibility.

എന്റെ മറുപടി:

താങ്കള്‍ നല്‍കിയ ലിങ്ക് ഹാറൂന്‍ യഹ് യയുടെ വാദത്തെ എത്രമാത്രം ഖണ്ഡിക്കുന്നുണ്ട് സന്ദര്‍ശകര്‍ തീരുമാനിക്കട്ടേ. അതോടൊപ്പം താങ്കളുടെ രണ്ട് അഭിപ്രായങ്ങളില്‍ ഒരു യുക്തിയുമില്ല എന്നറിയിക്കുന്നു. ഒരു സംശയം ചോദിക്കട്ടേ ശാസ്ത്രജ്ഞര്‍ക്ക് മാത്രമേ ശാസ്ത്രം പറയാന്‍ പാടുള്ളൂ എന്നുണ്ടോ?. താങ്കള്‍ ശാസ്ത്രജ്ഞനാണോ?. scientific credibility എന്ന പട്ടം ആര് നല്‍കുന്നതാണ്?.

2009, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

യുക്തിവാദികളുടെ ശക്തി (3)

യുക്തിവാദത്തിനും യുക്തിവാദികള്‍ക്കും ഒരു ശക്തിയുണ്ട്, വിശ്വാസത്തിനും വിശ്വാസികള്‍ക്കും അവരുടെതായ ഒരു ശക്തി ഉള്ളത് പോലെത്തന്നെ. അത് കൊണ്ടാണ് യുഗാന്തരങ്ങളായി വിശ്വാസികളുടെ മറുപക്ഷത്ത് സഞ്ചരിക്കാന്‍, ഒരു ചെറിയസംഘമെങ്കിലും അവരുണ്ടായത്. ചരിത്രത്തിലൂടെനീളം പരിശോധിച്ച് നോക്കിയാല്‍ അവര്‍ കനത്ത പ്രഹരമെന്തെങ്കിലും വിശ്വാസി സമൂഹത്തിന് ഏല്‍പിച്ചതായി കാണാന്‍ കഴിയില്ല. അവര്‍ക്ക് വേണ്ടി ഊര്‍ജ്ജം ചെലവഴിക്കുന്നത് ഒരു വലിയ മതസേവനമായി കാണാന്‍ പലപ്പോഴും വിശ്വാസി സമൂഹത്തിന് കഴിയാറില്ല. അതിനാല്‍ അവരെ പ്രതിരോധിക്കാന്‍ വല്ല സംരംഭവും വിശ്വാസി സമൂഹം തുടങ്ങാറുമില്ല. ഒറ്റപ്പെട്ടവര്‍ നടത്തുന്ന ചില ശ്രമങ്ങളല്ലാതെ.

ഇസ്ലാം എക്കാലത്തും ഗൌരവത്തിലെടുത്തത്, ദൈവത്തിന്റെ ഏകത്വം മനുഷ്യന് മനസ്സിലാക്കിക്കൊടുക്കുക എന്ന ഒരൊറ്റ പോയിന്റിലാണ്. പ്രവാചകന്റെ കാലത്ത് ദൈവനിഷേധികളുണ്ടായിരുന്നോ എന്നറിയില്ല. ഞങ്ങളെ നഷിപ്പിക്കുന്നത് കാലം മാത്രമാണ്് (അല്ലാതെ ദൈവമല്ല), എന്ന വാദം ചില ആളുകള്‍ക്കുള്ളതായി ഖുര്‍ആനില്‍ കാണുന്നു. (യുക്തിവാദികളെപ്പറ്റി ഖുര്‍ആന്‍ എന്ന പോസ്റ് കാണുക). ഈ വാദത്തെ അന്നത്തെ യുക്തിവാദമായി കണ്ടാല്‍. അതിന് മറുപടി പറയാന്‍ ഖുര്‍ആന്‍ ശ്രമിച്ചിട്ടുമില്ല.

യുക്തിവാദി ഒരു കണ്ണട ധരിച്ചിരിക്കുന്നു. ചുവന്ന ഒരു കണ്ണട എന്ന് സങ്കല്‍പ്പിക്കൂ. പാലിനെ അദ്ദേഹം കാണുന്നത് രക്തമായിട്ടാണ്. വിശ്വാസിയും ചുവന്ന കണ്ണടവെച്ച യുക്തിവാദിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് ബ്ളോഗുകളിലെ വാദപ്രതിവാദങ്ങളില്‍ കാണുന്നത്. യുക്തിവാദികളുടെ എല്ലാവാദങ്ങളും ഒട്ടും യുക്തിയില്ലാത്തതാണെന്നോ മറ്റോ ഞാന്‍ അര്‍ഥമാക്കുന്നില്ല. യുക്തിവാദികളോട് വാദിക്കാനിറങ്ങുന്നത് തങ്ങളുടെ ബുദ്ധിയെയും യുക്തിയെയും കുറിച്ച് തികഞ്ഞബോധ്യമുള്ളവര്‍ തന്നെ. എങ്കിലും പരസ്പരം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. പാലിനെ ഇത് പാലാണ് നോക്കൂ എന്ന് പറയുമ്പോള്‍ അല്ല അത് രക്തമാണ് നിറം ചുകപ്പാണ് എന്ന് യുക്തിവാദി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഒരു സംശയവുമില്ല യുക്തിവാദിയുടെ കണ്ണട വിശ്വാസികള്‍ക്ക് ധരിക്കാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും യുക്തിവാദിക്ക് തോന്നുന്നത് വിശ്വാസിക്കും തോന്നും. കുറെകൂടി ആധുനികമായ ഉദാഹരണം പറഞ്ഞാല്‍, ആര്‍.ജി.ബി കളര്‍ കോമ്പിനേഷനില്‍ നിന്ന് ജി. നീക്കം ചെയ്താല്‍ ലഭിക്കുന്ന കാഴ്ചയാണ് യുക്തിവാദിയുടെത്. മനോഹരമായ ഒരു വസ്തുവിനെ അതെത്രമാത്രം വികലമാക്കും എന്നാലോചിക്കുക.

യുക്തിവാദിയുടെ കണ്ണട ചുവന്നതെങ്ങിനെ?.

മനുഷ്യനെക്കുറിച്ചുള്ള അടിസ്ഥാന സങ്കല്‍പങ്ങളിലുള്ള ചില നിഷേധങ്ങളാണിതിന് മുഖ്യകാരണം. മനുഷ്യശരീരം രൂപപെട്ടത് മണ്ണില്‍ നിന്നാണ് (മണ്ണില്‍ നിന്ന് എന്ന് പറഞ്ഞാല്‍ മണ്ണില്‍ നിന്ന് എന്ന് തന്നെ മനസ്സിലാക്കണം അത് ഭൌതികപ്രകൃതി എന്ന അര്‍ഥത്തില്‍ എടുക്കാന്‍ യുക്തിവാദി അനുവദിക്കുകയില്ല. എന്നാലെ ഖുര്‍ആനെ പരിഹസിക്കാന്‍ കഴിയൂ.) ഈ ഭൂമിയില്‍ സ്ഥിതിചെയ്യുന്ന പദാര്‍ഥങ്ങള്‍ മാത്രമാണ് മനുഷ്യശരീരത്തിലെ ചേരുവ. ശാസ്ത്രജ്ഞര്‍ അതിങ്ങനെ പരത്തിപ്പറഞ്ഞിട്ടുണ്ട്. 

• ഏഴുകഷ്ണം സോപ്പുണ്ടാക്കാന്‍ ആവശ്യമായ എണ്ണ.
• ഏഴു പെന്‍സില്‍ ഉണ്ടാക്കാവുന്ന കാര്‍ബണ്‍.
• 120 തീപ്പെട്ടിക്കോലിന്ന് വേണ്ടുന്ന ഫോസ്ഫറസ്.
• ഒരു കവിള്‍ വിരേചനൌഷധത്തിനാവശ്യമായ മെഗ്നീഷ്യം സാള്‍ട്ട്.
• ഒരുടത്തരം ആണി ഉണ്ടാക്കാനാവശ്യമായ ഇരുമ്പ്.
• ഒരു നായയുടെ തൊല്‍ വൃത്തിയാക്കാവുന്ന ഗന്ധകം.
• അല്‍പം ചുണ്ണാമ്പ്.
• 10 ഗ്യാലന്‍ വെള്ളം

അത് മാത്രമേ മനുഷ്യനിലുള്ളൂ എന്നാണോ?. ഇതര ജീവികളില്‍ നിന്നും അവനെ വ്യത്യസ്ഥനാക്കുന്ന വല്ല പ്രത്യേകതകളും അവനിലുണ്ടോ?. വിശ്വാസികള്‍ പറയുന്നു ഉണ്ട്. അതാണ് ദൈവം അവനില്‍ സന്നിവേശിപ്പിച്ച ആത്മാവ്. മാതാവിന്റെ ഗര്‍ഭാശയത്തില്‍ ജീവനോടെ വളര്‍ന്ന ഭ്രൂണത്തിന് 4 മാസം പ്രായമാകുമ്പോഴാണത് സംഭവിക്കുന്നത്. ഇതോടെ മനുഷ്യന്‍ ഇതരജീവികളില്‍ നിന്ന് വ്യത്യസ്ഥനായി. ചുരുക്കത്തില്‍ മണ്ണില്‍ നിന്നുള്ള ശരീരവും വിണ്ണില്‍ നിന്നുള്ള ആത്മാവും കൂടിച്ചേര്‍ന്നതാണ് മനുഷ്യന്‍. മനുഷ്യന്റെ ഈ അസ്തിത്വത്തെ നിഷേധിച്ചതിലൂടെ വര്‍ണങ്ങളിലൊന്ന് നഷ്ടപ്പെട്ടു. ദൈവമാണല്ലോ മനുഷ്യന് വര്‍ണ്ണം നല്‍കിയവന്‍ ‘നിങ്ങള്‍ അല്ലാഹുവിന്റെ വര്‍ണം സ്വീകരിക്കുക.’ (ഖുര്‍ആന്‍ 2:138). ദൈവം മനുഷ്യന് നല്‍കിയ സ്ഥാനം അംഗീകരിക്കാത്തതിനാല്‍ മനുഷ്യനെ മനുഷ്യരുടെ കണ്ണിലൂടെ കാണാനുള്ള കഴിവാണ് യുക്തിവാദിക്ക് നഷ്ടപ്പെട്ടത്. ഇതവന്റെ കാഴ്ചകളെ വികലമാക്കി.

മനുഷ്യന്‍ ഖുര്‍ആന്റെ ഭാഷയില്‍ ആദരണീയനാണ്. അവന്റെ സൃഷ്ടിപ്പിന്റെ പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ട്. മറ്റുജീവികള്‍ക്കില്ലാത്ത ചില പ്രത്യേകതകള്‍ മനുഷ്യനുണ്ട്. അവലഭിക്കുന്നത് അവനില്‍ പ്രത്യേകമായി കുടിക്കൊള്ളുന്ന അത്മാവിന്റെ സാന്നിധ്യത്താലാണ്. ആത്മാവിനെ അവഗണിച്ചാല്‍ അവനെ മൃഗങ്ങളില്‍ നിന്ന് വേര്‍ത്തിരിക്കുന്ന ഒന്നും തന്നെ ശേഷിക്കുകയില്ല. ശരീരത്തിനെന്ന പോലെ ആത്മാവിനും ഭക്ഷണം ആവശ്യമാണ്. അതിനാല്‍ മനുഷ്യന് കേവലം അപ്പം കൊണ്ട് മാത്രം ജീവിക്കാനാവില്ല. ആത്മാവിന്റെ (‘മനസ്സിന്റെ’ എന്ന് പറഞ്ഞാലും നാം ഉദ്ദേശിക്കുന്നതും അതുതന്നെ) ഭക്ഷണം ഭൌതികമെന്നതിനേക്കാള്‍ അഭൌതികമാണ്. അത് നല്‍കാന്‍ മതങ്ങള്‍ക്കേ കഴിയൂ. അത് കൊണ്ടാണ് എത്രതന്നെ യുക്തിഹീനമെന്ന് വാദിച്ചാലും ഏത് തരം ദൈവവിശ്വാസികളും വിശ്വാസികളായി തന്നെ നിലനില്‍ക്കുന്നത്. ദൈവത്തെപ്പോലെ ആത്മാവിനെക്കുറിച്ചും യുക്തിവാദി സന്ദേഹത്തിലാണ്. അതവനെ നിയന്ത്രിക്കുമ്പോഴും അവനതിനെ നിഷേധിക്കാന്‍ നിര്‍ബന്ധിതനാണ്. ഇത് യുക്തിവാദിയുടെ മനുഷ്യനെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ സ്വാധീനിച്ചു. പരിണാമദശയിലെ അവസാനകണ്ണിയായി മനുഷ്യനെ അവന്‍ എണ്ണി. മറ്റുജീവികളില്‍ നിന്ന് മനുഷ്യനുള്ള വ്യത്യാസം പരിണാമത്തില്‍ വന്ന പുരോഗതി മാത്രമാണെന്നവന്‍ അവകാശപ്പെട്ടു. ധാര്‍മികാധ്യാപനങ്ങളും നിയമങ്ങളും വിലക്കുകളും മനുഷ്യനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട പൌരോഹിത്യത്തിന്റെ വികൃതികളായി കാണാനാണ് അവര്‍ക്കിഷ്ടം. ഇതോടെ ധാര്‍മികത അപ്രസക്തമായി. നന്‍മതിന്‍മകളുടെ മാനദണ്ഡം തങ്ങളുടെ ഇച്ഛകളായിമാറി. അരുതായ്മകളുടെ വേലിക്കെട്ടുകള്‍ എടുത്ത് മാറ്റപ്പെട്ടു. അതിലൂടെ നേടിയെതെന്ത് നഷ്ടപ്പെട്ടതെന്ത് എന്ന അന്വേഷണത്തിന് ഇവിടെ മിനക്കെടുന്നില്ല. മനുഷ്യനെ പുരോഗതി നേടിയ ഒരു മൃഗമായി കണ്ടതിലൂടെ ദൈവത്തെയോ മൂല്യങ്ങളെയോ പരിഗണിക്കേണ്ടതില്ല എന്ന അവസ്ഥ അവര്‍ക്ക് ലഭ്യമായി. ഇതവര്‍ക്ക് എത്രവലിയ ദൈവനിന്ദാ പ്രസ്താവനകളും നടത്താമെന്ന നിലയിലേക്ക് അവരെ മാറ്റി. സംസാരിക്കാന്‍ അവര്‍ക്ക് ആരെയും ഭയപ്പെടേണ്ടതില്ല. അത് സത്യമോ പാതിസത്യമോ എന്ന് നോക്കേണ്ടതില്ല. ഇതവര്‍ക്ക് വാദിക്കാനും ആരോപണമുന്നയിക്കാനും നല്‍കിയ ശക്തി അപാരമാണ്. വിശ്വാസികള്‍ക്കതിന് സാധ്യമല്ല. കാരണം അവര്‍ക്ക് ദൈവികമായ കൂറേ വിലക്കുകളുണ്ട്. ഇതിനപ്പുറം വിശ്വാസികള്‍ക്കില്ലാത്ത വല്ല ശക്തിയും യുക്തിവാദികള്‍ക്കുള്ളതായി ഇയ്യുള്ളവന് അറിയില്ല. നിങ്ങള്‍ക്കറിയുമെങ്കില്‍ അവ പ്രതികരണത്തില്‍ ചേര്‍ക്കുക. (അവസാനിച്ചു).

2009, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

അഭിപ്രായങ്ങളും മറുപടിയും

ശരീരം, ജീവന്‍, ആത്മാവ് എന്ന പോസ്റിന് ലഭിച്ച അഭിപ്രായങ്ങളും അവയ്ക്കുള്ള എന്റെ മറുപടിയും ഇവിടെ ചേര്‍ക്കുന്നു.

Anonymous said...

"ഈ പറഞ്ഞവയില്‍ താങ്കള്‍ക്കില്ലാത്തത്‌ ഏതാണ്‌???. " 

Don't bother about what I have and do not have. The discussion is about the existence of soul and god. You have absolutely nothing to do about what I have and don't have. What matters here is scientific evidence and proof. And as you are the one who claims the existence of soul and god, it is your responsibility to provide objective proof. Else people don't need to believe your claim.

എന്റെ മറുപടി:

താങ്കളെ പരിഹസിക്കുകയായിരുന്നില്ല ആ ചോദ്യം കൊണ്ട് ഉദ്ദേശിച്ചത്. സാധാരണ ഗതിയില്‍ എനിക്ക് ആത്മാവില്ല, എന്ന് ആത്മാവിനെ തത്വത്തില്‍ നിഷേധിക്കുന്ന ഒരാളും പറയില്ല. കാരണം സര്‍വസ്വീകര്യമായ ഒരു നിര്‍വചനം സാധ്യമല്ലെങ്കിലും അതൊരു യാഥാര്‍ഥ്യമാണെന്ന് അന്തരംഗം അവനോട് പറഞ്ഞുകൊണ്ടിരിക്കും. ബുദ്ധിയെയും ജീവനെയും ആത്മാവിനെയുമൊക്കെ നിര്‍വചിക്കാന്‍ ആളുകള്‍ ശ്രമിച്ചിട്ടുണ്ട്. അത് കാണുകയോ കേള്‍ക്കുകയോ ചെയ്യാത്തവരല്ല നമ്മളിരുവരും. എന്നോട് ആത്മാവിനെ നിര്‍വചിക്കാന്‍ പറയുന്നതില്‍ താങ്കളുടെ ലക്ഷ്യം ഈ ചര്‍ച്ചയില്‍ തന്നെ എന്നെ തളച്ചിടുക എന്നതാണെന്ന് ഞാന്‍ ഊഹിക്കുന്നു (ക്ഷമിക്കണം, ഇതെവിടെ ഞാന്‍ പറഞ്ഞു എന്ന് ചോദിക്കരുത്. വരികള്‍ക്കിടയിലൂടെ വായിക്കുക എന്നത് എന്റെ ഒരു ദൌര്‍ഭല്യമാണ്) വിക്കിപീഡിയ നല്‍കിയ നിര്‍വചനം ഇങ്ങനെ വായിക്കുക. “the soul is the spiritual or immaterial part of a living being, often regarded as eternal. It is usually thought to consist of one's consciousness and personality, and can be synonymous with the spirit, mind or self” ഈ നിര്‍വചനം നിങ്ങളെ തൃപ്തിപ്പെടുത്തില്ല എന്നറിയാം. കാരണം ഒരഭൌതിക യാഥാര്‍ത്ഥ്യത്തെ നിര്‍വചിക്കുമ്പോള്‍ ധാരാളം അഭൌതിക കാര്യങ്ങള്‍ കടന്ന് വരും. തത്വത്തില്‍ ഭൌതികവാദികള്‍ കൂടുതല്‍ ആശയക്കുഴപ്പത്തില്‍പ്പെടുക എന്നതാണ് സംഭവിക്കുക. വിശുദ്ധ ഖുര്‍ആനില്‍ ആമുഖ അദ്ധ്യായത്തിന് ശേഷമുള്ള അദ്ധ്യായം തുടങ്ങുന്നത് തന്നെ ഈ വസ്തുക വിശദീകരിച്ച് കൊണ്ടാണ്. അതായത് ഖുര്‍ആന്റെ മാര്‍ഗദര്‍ശനം ലഭ്യമാവുക ചില അതിഭൌതിക യാഥാര്‍ഥ്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കാണ് എന്നതാണ് അത്. വേദഗ്രന്ഥം അതേകുറിച്ച് എന്ത് പറഞ്ഞു അതില്‍ വിശ്വസിക്കുക എന്നതാണ് അക്കാര്യത്തില്‍ ആകെ മനുഷ്യന് ചെയ്യാവുന്നത്. നിങ്ങള്‍ക്ക് വേണ്ടി മാത്രമല്ല ഞാന്‍ മറുപടി എഴുതുന്നത് ദിവസവും സന്ദര്‍ശിച്ച് കൊണ്ടിരിക്കുന്ന ധാരാളം ആളുകളെ മുന്നില്‍ കണ്ടുകൊണ്ടാണല്ലോ താങ്കളും ഇവിടെ സമയം ചെലവഴിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നത്. അതുകൊണ്ടാണ് ചിലതിന് വേദഗ്രന്ഥത്തില്‍ നിന്നുള്ള തെളിവ് നല്‍കിയത്.

Anonymous said...

"ഖുര്‍ആനില്‍ വായിക്കുക......" 

And your proof? This is good for guillable people like you. Who said quran is truth?

Anonymous said...

" ഖുര്‍ആനെക്കുറിച്ചുള്ള താങ്ങളുടെ അറിവ് നിങ്ങള്‍ ചേര്‍ത്തതുപോലുള്ള നാലാംകിട യുക്തിവാദി സൈറ്റില്‍ നിന്ന് ലഭ്യമായതാകാനാണ് സാധ്യത. "

True. But I disagree with your claim that it is a fourth rate site. That guy is using quran and approved haddiths only to support his claims. He is not using any other sources. And I see lot of muslim scholars fail debunking his claim. Try reading the debates before you make a conclusion. But again if you think it has only the standard of a fourth rated site then it will be very easy for you to defeat him. It is up to you. I am not a promoter of that site. But it is true that I am convinced about his claims.

Anonymous said...

"വിക്കിപീഡിയ നല്‍കിയ നിര്‍വചനം ഇങ്ങനെ വായിക്കുക. “the soul is the spiritual or immaterial part of a living being, often regarded as eternal. It is usually thought to consist of one's consciousness and personality, and can be synonymous with the spirit, mind or self” "

But you vomitted the first part which says "In many religions, spiritual traditions, and philosophies,...", which clearly says it as a religious/spiritual concept. Also you did not read it fully. It also says "When modern scientists speak of the soul outside of this cultural and psychological context, it is generally as a poetic synonym for mind." Also it reads "The belief among neuroscientists and biologists is that the mind, or consciousness, is the operation of the brain."

Abdul Latheef saild...
for reading in detail
see the go to My Blog

Abdul Latheef said.....

ആത്മാവിനെക്കുറിച്ച് വിക്കിപീഡിയ എന്ത് പറഞ്ഞു എന്നറിയിക്കുകയായിരുന്നില്ല എന്റെ ഉദ്ദേശ്യം എന്ന് വ്യക്തമാണല്ലോ. നമ്മള്‍ തമ്മിലുള്ള ഈ സംവാദത്തില്‍ അതിന് എന്തെങ്കിലും ചെയ്യാനാവുമെന്ന് ഞാന്‍ കരുതുന്നുമില്ല. ഞാന്‍ എടുത്ത് ചേര്‍ത്തതിനപ്പുറം വിക്കിപീഡിയ ഒന്നും പറഞ്ഞിട്ടില്ല എന്ന വാദവും എനിക്കുണ്ടായിരുന്നില്ല. നമ്മളെപോലുള്ളവര്‍ തന്നെയാണ് അതില്‍ കുറിപ്പുകളെഴുതുന്നത് എന്നറിയാമല്ലോ. ഒരു നിര്‍വചനം ചോദിച്ചപ്പോള്‍ മതവിശ്വാസികളുടെ, എനിക്ക് ഏറെക്കുറെ അംഗീകരിക്കാവുന്ന ഭാഗം ഞാന്‍ ഉദ്ധരിച്ചുവെന്ന് മാത്രം. നിങ്ങള്‍ നിര്‍വചനം ചോദിച്ചത് എന്നോടാണ്, അതുകൊണ്ട് എനിക്കാവശ്യമുള്ള ഭാഗം ഞാന്‍ എടുത്ത് ചേര്‍ത്തു എന്ന് മാത്രം.

Anonymous said...

"വ്യത്യാസത്തിന് കാരണം ഞാന്‍ ശാസ്ത്ര നിഷേധിയല്ല എന്നതാണ്. തെളിയിക്കപ്പെട്ട ഒരു ശാസ്ത്രസ്ത്യത്തേയും ഞാന്‍ തള്ളിക്കളയില്ല."

You may not be a denier of science. But what you do is this. Accept some scientific facts which are compatible with your religious belief and deny which are contradicting. Yes, you do reject scientific facts. Shall I ask this question. Do you accept the theory of evolution. Do you accept the big bang theory?

എന്റെ മറുപടി:

ഈ ഒരു അഭിപ്രായപ്രകടനവും അതിനോടനുബന്ധിച്ച ചോദ്യവും താങ്കള്‍ മുസ്ലിങ്ങളുമായുള്ള സംവാദത്തില്‍ തുടക്കക്കാരനാണെന്ന് വ്യക്തമാക്കുന്നു. താങ്കള്‍ സൂചിപ്പിച്ച രണ്ട് വിഷയത്തില്‍ മുസ്ലിങ്ങളുടെ നിലപാട് അറിയുന്നതിന് ഇതോടൊപ്പം നല്‍കിയ ലിങ്കുകള്‍ സന്ദര്‍ശിക്കുന്നത് ഗുണകരമായിരിക്കും

Anonymous said...

കേട്ടപാതി കേള്‍ക്കാത്തപാതി പ്രതികരിക്കുന്ന ഒരു രീതി ഇതിലെ അഭിപ്രായ പ്രകടനങ്ങളില്‍ പൊതുവെ കാണപ്പെടുന്നു.
Please quote my which statement made you feel so. I will be happy to correct it.

എന്റെ മറുപടി:
ധാരാളം. ആദ്യവസാനം ഒന്നുകൂടി വായിച്ചാന്‍ താങ്കള്‍ക്കത് ബോധ്യമാകും. ഒന്നുരണ്ടുദാഹരണങ്ങള്‍ ശാസ്ത്രത്തിന് അപ്രമാദിത്വം കല്‍പ്പിക്കുന്നവര്‍ക്ക് എന്റെ തെളിവുകള്‍ സ്വീകാര്യമായിരിക്കില്ല എന്ന് എന്റെ ലേഖനത്തില്‍ തന്നെ ഞാന്‍ സൂചിപ്പിച്ചതാണ്. നിങ്ങളുടെ അഭിപ്രായ പ്രകടനങ്ങളില്‍ നിരന്തരം ആവര്‍ത്തിക്കുന്നത് അതേ വസ്തുതയാണ്. താങ്കളുടെ ചിന്താഗതി വെച്ച് പുലര്‍ത്താത്തവരുടെ ശാസ്ത്രവിജ്ഞാനത്തില്‍ സംശയിക്കുന്നത് നല്ലകാര്യമല്ല എന്നാണ് ഞാന്‍ പറഞ്ഞത് നിങ്ങല്‍ ചോദിക്കുന്നതോ. How come it is a bad thing on doubting others knowledge level ? ഇതൊരിക്കലും തെറ്റല്ല ആ ആനുകൂല്യമെടുത്താണ് താങ്കളുടെ ഇസ്ലാമിനെക്കുറിച്ചുള്ള അറിവില്‍ ഞാന്‍ സംശയം പ്രകടിപ്പിക്കുന്നത്. 'ബോധം, വിചാരം, ഗ്രഹണം, ഇച്ഛ, കല, സാഹിത്യം തുടങ്ങിയവയും സ്നേഹം, കരുണ, ദയയുമെല്ലാം പൂര്‍ണതയിലെത്തിക്കുന്നത് മനുഷ്യനില്‍ കുടികൊള്ളുന്ന ആത്മാവിന്റെ ശക്തിയാലാണ്' എന്ന് ഞാന്‍ പറയുമ്പോള്‍ നിങ്ങള്‍ ചോദിക്കുന്നത്. Who told you that animals dont think, love? Who told you that animals dont have kindness? But you are so sure that they don't have soul. പൂര്‍ണതയിലെത്തിക്കുന്നത് എന്ന പദം വെറുതെ എഴുതിയാണെന്നാണോ നിങ്ങള്‍ ധരിച്ചത് ജീവികളുടെ സ്നേഹത്തേയും കാരുണ്യത്തേയും കുറിക്കുന്ന ധാരാളം നബിവചനങ്ങളുണ്ട്. തന്റെ കുഞ്ഞ് പാല്‍കുടിക്കുമ്പോള്‍ അതിന്റെ ശരീരത്തില്‍ കുളമ്പ് തട്ടാതെ ശ്രദ്ധിക്കുന്ന തള്ളമൃഗത്തിന്റെ കാരുണ്യത്തെപ്പറ്റി അതിലുണ്ട്. എന്നിരിക്കെ ആത്മാവുണ്ടെങ്കിലേ കാരുണ്യമുണ്ടാകൂ എന്ന് ഞാനെങ്ങനെ പറയും. അതുകൊണ്ടാണ് ആക്ഷേപികാനുദ്ദേശിച്ചല്ലെങ്കിലും താങ്കള്‍ക്ക് അപ്രിയകരമായ ആ വസ്തുത എനിക്ക് പറയേണ്ടിവന്നത്.

എന്റെ മറുപടി:
ഇന്നത്തെ ചര്‍ച്ച തല്‍കാലം ഇവിടെ ഉപസംഹരിക്കുന്നു. ഇവിടെ നല്‍കിയ അഭിപ്രായപ്രകടനങ്ങളും മറുപടിയും വായിച്ച് കഴിഞ്ഞാലും വിഷയത്തില്‍ നാം നിന്നിടത്ത് നിന്ന് ഒരിഞ്ചും നീങ്ങിയിട്ടില്ല എന്ന് വായനക്കാര്‍ക്ക് ബോധ്യമാകും. കാരണം ഞാന്‍ മുമ്പ് സൂചിപ്പിച്ചിട്ടുണ്ട് ഈ ബ്ളോഗിലെ 13ാമത്തെ പോസ്റാണിത്. ഇതാദ്യത്തേതല്ല എന്ന് ചുരുക്കം. ഇത് അവസാനത്തേതുമല്ല. പക്ഷേ ഈ ചര്‍ച്ച തുടരുന്നതില്‍ ഒരു ന•യും ഞാന്‍ കാണുന്നില്ല. എങ്കിലും ഈ അഭിപ്രായപ്രകടനങ്ങളുടെ ആത്മാവ് എനിക്ക് മനസ്സിലായിട്ടുണ്ട്. അത് ഖുര്‍ആനെക്കുറിച്ചും പ്രവാചകനെക്കുറിച്ചുമുള്ള വ്യാപകമായ അജ്ഞതയും തെറ്റിദ്ധാരണയുമാണ്. അതിനാല്‍ തുടര്‍ന്നുള്ള പോസ്റുകളില്‍ അവ ചര്‍ചചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ആത്മാവിനെ ശാസ്ത്രീയമായി തെളിയിക്കേണ്ട ചുമതല എനിക്കാണെന്ന താങ്കള്‍ പറയുന്നതിലെ ഔചിത്യം എനിക്ക് മനസ്സിലായിട്ടില്ല. ബ്ളോഗില്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ ശാസ്ത്രപരിധിക്കപ്പുറത്ത് നിന്ന് വരാന്‍പാടില്ല എന്ന ഉപാധി ഞാന്‍ വെച്ചിട്ടില്ല. ഞാന്‍ പറയുന്നത് ശാസ്ത്രീയമായി തെളിയിച്ചില്ലെങ്കില്‍ അതെന്റെ വ്യക്തിപരമായ അവകാശവാദം മാത്രമായിരിക്കും എന്നും, ആത്മാവിനെക്കുറിച്ച് പറഞ്ഞതിനാല്‍ അത് ശാസ്ത്രീയമായി തെളിയിക്കേണ്ട ഉത്തരവാദിത്വം നിനക്കാണ് എന്നാണ് (ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തം താങ്കള്‍ക്കാണ് എന്ന ധ്വനിയില്‍) താങ്കള്‍ സൂചിപ്പിക്കുന്നത്. മൊത്തം വിശ്വാസികളുടെ വക്താവാകാന്‍ ഞാനാഗ്രഹിക്കുന്നില്ലെങ്കിലും. ഇതിലെ വായനക്കാരില്‍ 95% വും ആത്മാവിലും ദൈവത്തിലും വിശ്വസിക്കുന്നവരാണ് എന്ന കാര്യത്തില്‍ എന്നിക്ക് യാതൊരു സംശയവുമില്ല. അവര്‍ എന്റെ അതേ വീക്ഷണം പുലര്‍ത്തുന്നവരല്ലെങ്കിലും. ‘Then people don't need to take your claim seriously’ എന്ന് താങ്കള്‍ പറയുമ്പോള്‍ ഒരല്‍പം കുസൃതി അതിലൊളിഞ്ഞിരിപ്പുണ്ട് എന്ന് സൂചിപ്പിക്കുകയാണിവിടെ. ജനങ്ങളുടെ വക്താവായി മാറുമ്പോഴുള്ള ഒരു സുഖം വേറെത്തന്നെ, അല്ലേ?. യുക്തിവാദികള്‍ക്ക് അപൂര്‍വമായി ലഭിക്കുന്ന അവസരമാണിത്. സുഹൃത്തിന്റെ അഭിപ്രായപ്രകടനങ്ങളിലൂടെ കടന്ന് പോയപ്പോള്‍ ഞാന്‍ സ്വയം ചോദിച്ചുപോയി. ഖുര്‍ആനിന്റെ അമാനുഷികതയില്‍ വിശ്വസിച്ചിരുന്നില്ലെങ്കില്‍ ഞാനും ഇപ്രകാരം തന്നെയല്ലേ സംസാരിക്കുക. വിശുദ്ധഗ്രന്ഥം നല്‍കുന്ന ജീവിതത്തിന്റെ പൂര്‍ണതക്ക് പരിഹാരം കാണുകയാണ് ചിലര്‍ ശാസ്ത്രത്തിന്റെ പേരില്‍. വാചോടാപങ്ങള്‍ക്കപ്പുറം മേല്‍കൊടുത്ത അഭിപ്രായങ്ങളില്‍ ഇതല്ലാത്ത വല്ല കാമ്പുമുണ്ടോ എന്ന് പരിശോധിക്കുക. ഞാന്‍ പറയുന്നത് വ്യക്തമാകാന്‍ ഇതിന് മുമ്പുള്ള പോസ്റുകള്‍കൂടി വായിക്കുക. അഭിപ്രായം നല്‍കി സഹകരിച്ച അജ്ഞാതന് നന്ദി.


എന്റെ മറുപടി:

I have no such hopes for a believer..I told you don't jump into your own conclusions. You are correct that if I understand holy books the same way you do then I will be like you. But it is not. That is why you are a believer and I am not. I am not interested in indoctrinated knowledges and accept things without evidence. ഇതെനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇതുപോലുള്ളതും. പറയുന്നതിനെല്ലാം നിങ്ങള്‍ തെളിവ് ചോദിക്കുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ശൈലിയും അത് തന്നെയാണ്. പ്രവാചകന്‍ മുഹമ്മദ് നബിയോട് പ്രഖ്യാപിക്കാന്‍ ഖുര്‍ആന്‍ ഇങ്ങനെ ആവശ്യപ്പെടുന്നു. “നീ അവരോടു തീര്‍ത്തുപറഞ്ഞേക്കുക: 'എന്റെ മാര്‍ഗം ഇതാകുന്നു. തികഞ്ഞ ഉള്‍ക്കാഴ്ചയോടെ ഞാനും എന്നെ അനുഗമിച്ചവരും നിങ്ങളെ അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുന്നു.” (12:108). ദൈവത്തിലേക്ക് പ്രബോധനം ചെയ്യുന്നവര്‍ ഉള്‍കാഴ്ചയോടെയായിരിക്കണം എന്ന് ഈ സൂക്തം ആവശ്യപ്പെടുന്നു. “അവര്‍ പറയുന്നു: 'ജൂതനാവാതെ ആരും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല; (ക്രൈസ്തവരുടെ ധാരണയനുസരിച്ച്) ക്രിസ്ത്യാനിയാവാതെയും.' ഇതവരുടെ വ്യാമോഹങ്ങളാകുന്നു. അവരോട് പറയുക: 'ഈ വാദത്തില്‍ സത്യസന്ധരെങ്കില്‍ നിങ്ങളുടെ തെളിവുകള്‍ ഹാജരാക്കുക.' (യഥാര്‍ഥത്തില്‍ നിങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ ഒരു പ്രത്യേകതയുമില്ല.) സത്യം ഇതാകുന്നു: അല്ലാഹുവോടുള്ള അനുസരണത്തില്‍ സ്വയം അര്‍പ്പിക്കുകയും കര്‍മംകൊണ്ട് നല്ലവനായിരിക്കുകയും ചെയ്യുന്നവന് റബ്ബിങ്കല്‍ അതിന്റെ പ്രതിഫലമുണ്ട്. അവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല. അവര്‍ ഖേദിക്കാന്‍ സംഗതിയാകുന്നതുമല്ല. (2:111-112)” വ്യാമോഹങ്ങള്‍ക്കും മിഥ്യാധാരണകള്‍ക്കും യാതൊരുവിലയുമില്ലെന്നും അവകാശവാദമുന്നയിക്കുന്നവര്‍ തങ്ങളുടെ തെളിവ് ഹാജറാക്കണമെന്നുമാണല്ലോ ഇതില്‍ രണ്ടാമത്തെ സൂക്തം വ്യക്തമാക്കുന്നത്. ഇത് തന്നെയാണല്ലോ നിങ്ങളും ചെയ്യുന്നത്. അതിനാല്‍ നിങ്ങള്‍ ഈ വിഷയത്തിലും ഇതിനോടൊപ്പമുള്ള മറ്റ് പോസ്റുകളിലും ഞാന്‍ പറയുന്നതിന് തെളിവുകള്‍ ആവശ്യപ്പെടുന്നതില്‍ ഞാന്‍ ഒട്ടും പ്രയാസപ്പെടുന്നില്ല എന്ന് മാത്രമല്ല സന്തോഷിക്കുകയും ചെയ്യുന്നു. മനുഷ്യന് ചിന്തയും ബുദ്ധിയും നല്‍കിയതിനുള്ള നന്ദിപ്രകടനം അവ വിനിയോഗിക്കുന്നതിലൂടെ മാത്രമേ നിര്‍വഹിക്കപ്പെടൂ. അതിനാല്‍ മുഴുവന്‍ മനുഷ്യരും ഈ തത്വം അവലംഭിക്കേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. നിങ്ങളെപ്പോലുള്ളവരുമായി വിശ്വാസികള്‍ സംവാദത്തിലേര്‍പ്പെടുമ്പോള്‍ ഒരു വലിയ പരിമിതിയുണ്ട്. നിങ്ങള്‍ തെളിവിന്റെ അവലംഭമായി കാണുന്നത് മറ്റുള്ളവരും തെളിവായി കാണണം എന്ന ഒരു കാഴ്ചപ്പാടാണ് പരിമിതി എന്ന് ഞാന്‍ സൂചിപ്പിക്കുന്നത്. ഞാന്‍ പറയുന്നത് പ്രമാണബദ്ധമായിരിക്കണം എന്ന നിബന്ധനയെനിക്കുണ്ട്. പക്ഷേ ഞാന്‍ പറയുന്നതെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാകണം എന്ന നിബന്ധന എനിക്ക് വെക്കാന്‍ നിവൃത്തിയില്ല. കാരണം അഭൌതികമായ ചില യാഥാര്‍ഥ്യങ്ങളിലാണ് എന്റെ വിശ്വാസ ദര്‍ശനം പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്. അതെനിക്ക് ലഭിച്ചത് ഖുര്‍ആനില്‍ നിന്നും പ്രവാചക വചനങ്ങളില്‍ നിന്നുമാണ്. ഖുര്‍ആന്‍ സത്യമെന്ന് ആര് പറഞ്ഞു എന്ന ചോദ്യം അവഗണിക്കേണ്ട ഒന്നായത് കൊണ്ടല്ല. ഞാന്‍ അവിടെ മറുപടി പറയാതിരുന്നത്. അതൊരു വലിയ ചോദ്യമാണ്. ഏറെ പ്രസക്തവും. മുസ്ലിമെന്ന നിലക്ക് അതിന് മറുപടിപറഞ്ഞല്ലാതെ മുമ്പോട്ട് പോകാന്‍ എനിക്ക് കഴിയില്ല. അതിനാല്‍ അതിനുള്ള മറുപടി മാത്രം ഏതാനും പോസ്റുകളുടെ എന്റെ വിഷയമാണ്. ഖുര്‍ആന്‍ എന്ത് കൊണ്ട് നിങ്ങള്‍ തെളിവായി സ്വീകരിക്കുന്നു?. എന്തുകൊണ്ട് മറ്റുവേദങ്ങള്‍ നിങ്ങള്‍ തെളിവായി കാണുന്നില്ല?. ഖുര്‍ആന്‍ അമാനുഷികം എന്ന് പറയാന്‍ താങ്ങളുടെ പക്കല്‍ വല്ല ന്യായീകരണമുണ്ടോ?. എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഈ ചര്‍ചയില്‍ പ്രസക്തം. മറിച്ച് തെളിവ് നിങ്ങള്‍ ചൂണ്ടികാണിക്കുന്നതേ ആകാവൂ എന്ന് വാശിപിടിക്കുമ്പോള്‍ ഞാന്‍ നിസ്സഹയാനാകുന്നു. അതിനോട് uhhhh??? How arrogant എന്നിങ്ങനെ പ്രതികരിക്കാതിരിക്കുക. പ്രത്യേകിച്ചും വരികള്‍ക്കിടയില്‍ വായിക്കുന്നത്, നല്ല സ്വഭാവമായി താങ്കള്‍ കാണുന്നുമില്ലല്ലോ. വീണ്ടും ഞാന്‍ സമാപനത്തിലേക്ക് ചാടേണ്ടിവരുന്നത്, മറ്റ് വായനക്കാര്‍ക്ക് ഈ ചര്‍ച പ്രത്യേകിച്ചൊന്നും സംഭാവന നല്‍കില്ല എന്നത് കൊണ്ടുകൂടിയാണ്. കൂടുതല്‍ വിഷയങ്ങളിലേക്ക് കടന്ന് ചെല്ലാന്‍ എന്നെ അനുവദിക്കുക. ഞാന്‍ ഇട്ട പോസ്റിലൊക്കെ ചെന്ന് തെളിവെവിടെ എന്ന് ചോദിക്കാവുന്നത് കൊണ്ട് ഈ പറയുന്നതിനൊന്നും തെളിവില്ല എന്ന് വായനക്കാരെ ധരിപ്പിക്കാനല്ലെങ്കില്‍ പ്രസ്തുത പരിപാടി തുടരാതിരിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു. തീര്‍ച്ചയായും നിങ്ങളുടെ അറിവിനേയും അത് പ്രകടിപ്പിക്കാനുള്ള നിങ്ങളുടെ ഭാഷാസ്വാധീനത്തെയും ഞാന്‍ വിലമതിക്കുന്നു. തുടര്‍ന്നും നിങ്ങള്‍ ചര്‍ചയില്‍ പങ്കെടുക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. നന്‍മകള്‍ നേര്‍ന്നുകൊള്ളുന്നു രക്ഷയും, മായാവിയുടെയല്ല; നിങ്ങള്‍ക്ക് ഇത് വരെകണ്ടെത്താന്‍ സാധിച്ചിട്ടില്ലാത്ത സര്‍വശക്തനായ പടച്ചതമ്പുരാന്റെ. ഈ പ്രപഞ്ചനാഥന്‍, മനുഷ്യര്‍ക്കേകിയ സത്യസന്ദേശത്തെ മനസ്സിലാക്കാന്‍ താങ്കളെ അനുഗ്രഹിക്കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

2009, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

യുക്തിവാദികളുടെ ശക്തി (2)

മതത്തെക്കുറിച്ച് യുക്തിപരമായി ചിന്തിച്ചതുകൊണ്ടാണ് തങ്ങള്‍ യുക്തിവാദികളായത് എന്നും. യുക്തി ഉപയോഗിച്ചാല്‍ ഏതൊരു മതവിശ്വാസിയും മതനിഷേധിയാകുമെന്നും യുക്തിവാദിസുഹൃത്തുക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇനി അപ്രകാരം ആര്‍ക്കെങ്കിലും കഴിയുന്നില്ലെങ്കില്‍ മതം അവരെ അന്ധരാക്കിയതാണെന്നും, മതത്തില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നത് മനുഷ്യസ്നേഹം കൊണ്ടാണെന്നും അവര്‍ക്ക് വാദമുണ്ട്. പ്രത്യേകിച്ച് മുസ്ലിംകള്‍ ഇത്ര പിന്നാക്കം പോകാന്‍ കാരണം ഖുര്‍ആനാണെന്ന കാര്യത്തിലും അവര്‍ക്ക് സംശയമില്ല. ഖുര്‍ആന്‍ വിമര്‍ശനത്തിന്റെ ആമുഖം നോക്കൂ. ലോകജനസംഖ്യയില്‍ ആറിലൊന്നോളം വരുന്ന ഒരു വലിയ ജനസമൂഹത്തെ പുരോഗതിയുടെയും നന്മയുടെയും വഴിയില്‍നിന്നും മാറ്റി നിര്‍ത്തുന്നത് ദൈവം നല്‍കിയ ഒരു വേദഗ്രന്ഥമാണെങ്കില്‍ അതിന്റെ ആധികാരികത പരിശോധിക്കപ്പെടേണ്ടതല്ലേ?.

അങ്ങനെയെങ്കില്‍ പരിശോധിക്കപ്പെടുകതന്നെ വേണം എന്ന കാര്യത്തില്‍ വിശ്വാസികള്‍ക്ക് പോലും രണ്ടഭിപ്രായം ഉണ്ടാവാനിടയില്ല. പുരോഗതിയുടെയും നന്മയുടെയും വഴിയില്‍ നിന്ന് എന്ന് പറഞ്ഞതിനാല്‍ മുസ്ലിം സമൂഹത്തിലെ യഥാസ്ഥികര്‍ക്കുപോലും അഭിപ്രായ വ്യത്യാസം ഉണ്ടാവാനിടയില്ല.

യുക്തിവാദികള്‍ മനുഷ്യസ്നേഹികള്‍ എന്നാണ് സ്വയം പരചയപ്പെടുത്തുന്നത്. മതവിശ്വാസികള്‍ക്ക് മനുഷ്യസ്നേഹികളാകാന്‍ കഴിയില്ല, എന്നാണ് സൂചനയെങ്കില്‍ ഒന്നാമതായി ഒരു വിചിന്തനം നടത്തേണ്ടത് മതവിശ്വാസികള്‍ തന്നെയാണ്. മതങ്ങളുടെ ദൌര്‍ബല്യത്തെക്കാളുപരി മതവിശ്വാസികളുടെ ചെയ്തികളിലാണ് യുക്തിവാദികള്‍ മുട്ടയിട്ട് പെരുകുന്നത് എന്നാണ് അവവരുടെ വാദങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.

മതം ദൈവത്തെ സ്നേഹിക്കാനാവശ്യപ്പെടുമ്പോള്‍ യുക്തിവാദം മനുഷ്യനെ സ്നേഹിക്കാനാവശ്യപ്പെടുന്നു എന്ന് യുക്തിവാദിക്ക് അവകാശപ്പെടാന്‍ കഴിയുന്നതില്‍ നിന്ന് തന്നെ യുക്തിവാദി മതം പഠിച്ചിട്ടുള്ളത് സാമാന്യജനത്തില്‍ നിന്നാണ് എന്ന സൂചന നല്‍കുന്നു. മതത്തെ വിശിഷ്യാ ഇസ്ലാമിനെ അതിന്റെ സ്രോതസില്‍ നിന്ന് പഠിക്കാനോ, യഥാര്‍ഥ വിശ്വാസികളില്‍ നിന്ന് അനുഭവിക്കാനോ നിര്‍ഭാഗ്യവശാല്‍ സാധിക്കാത്തവരാണ് യുക്തിവാദികള്‍ എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. കടുത്ത യാഥാസ്ഥികരുടെ കുടുംബത്തില്‍ ജനിക്കുകയും തങ്ങളുടെ ചെറുപ്പകാലത്തെ തിക്തയാഥാര്‍ഥ്യങ്ങളുമാണ് അവരെ ഇസ്ലാമില്‍ നിന്നകറ്റിയത്. അതില്‍ മതത്തിനുള്ള പങ്ക് മതത്തെതെറ്റായി പ്രതിനിധാനം ചെയ്ത തങ്ങളുടെ മാതാപിതാക്കളടങ്ങുന്ന പാരമ്പര്യസമൂഹമാണ്. ഇതൊക്കെ അവരെ മതത്തിന്റെ ശത്രുക്കളാക്കിമാറ്റി. സ്വാഭാവികമായും തങ്ങളുള്‍ക്കൊള്ളുന്ന മതസമൂഹം അവര്‍ക്ക് തിരിച്ചുനല്‍കിയത് നെഗറ്റീവ് സ്ട്രോക്കുകളാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ വടിയന്വേഷിച്ച് നടന്നവര്‍ക്ക് ഒട്ടും നിരാശപ്പെടേണ്ടിവന്നില്ല. കാരണം മതത്തിനെതിരെയുള്ള ആക്രമണങ്ങള്‍ക്ക് മതത്തോളം പഴക്കമുണ്ട്. ഭരണകൂടങ്ങളും ഇസ്ലാം വിരുദ്ധശക്തികളും ആളും അര്‍ഥവും നല്‍കി അതിന് വളമേകിയിട്ടുണ്ട്. ഇസ്ലാം ഗ്രന്ഥങ്ങളില്‍ നിന്ന് തെറ്റിദ്ധരിപ്പിക്കാവുന്ന ഭാഗങ്ങളൊക്കെ അവര്‍ ദുര്‍വ്യാഖ്യാനിച്ച് വെച്ചിട്ടുണ്ട്. നേരത്തെപ്പറഞ്ഞവര്‍ക്ക് അവവായിച്ചവതരിപ്പിക്കേണ്ട ജോലിമാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ചിലര്‍ തങ്ങളുടെ വക ചില ടിപ്പണികള്‍ ചേര്‍ത്തു. അത് പുസ്തകങ്ങളായും പ്രഭാഷണങ്ങളായും അവര്‍കൊണ്ടു നടന്നു. ea jabbar നെ പോലെ ചിലര്‍ മുപ്പത് വര്‍ഷമായി ഇത് തുടങ്ങിയിട്ട്  അദ്ദേഹം പറയുന്നത് കാണുക:

'ഞാന്‍ ഇസ്ലാം മതത്തെയും വിശേഷിച്ച് കുര്‍ ആനിനെയും വിമര്‍ശിച്ചുകൊണ്ട് എഴുതാനും പറയാനും തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു പിന്നിട്ടു. ഇതു വരെ എന്റെ ഒരു ലേഖനത്തിനോ പുസ്തകത്തിനോ സമഗ്രമായി മറുപടി പറയാന്‍ ആരും മതരംഗത്തു നിന്നും മുന്നോട്ടു വന്നതായി അനുഭവമില്ല......'

ഇത്രകാലത്തെ 'സ്തുത്യര്‍ഹമായ' ജനസേവനത്തിന്റെ ഭൌതികമായ ബാക്കിപത്രമെന്തായിരുന്നു എന്ന് അവര്‍ തീര്‍ച്ചയായും ചെയ്യുന്നുണ്ടാവും. മേല്‍ സൂചിപ്പിച്ച എന്റെ ജില്ലക്കാരന്‍ ഇങ്ങനെ വിശദീകരിക്കുന്നു:

'അതില്‍ എനിക്കല്‍പ്പം നിരാശയും അതേ സമയം അല്‍പ്പം ആത്മവിശ്വാസവും തോന്നിയിരുന്നു. ഞാന്‍ പറയുന്ന കാര്യങ്ങളില്‍ കാര്യമായ തെറ്റുകള്‍ ഉണ്ടായിരുന്നെങ്കില്‍ അതു ചൂണ്ടിക്കാട്ടാനെങ്കിലും മറുപടി വരുമായിരുന്നു. എന്റെ വിമര്‍ശനങ്ങളെ പരമാവധി അവഗണിച്ച് ആളുകളുടെ ശ്രദ്ധയില്‍ വരാതെ നിലനിര്‍ത്തുക എന്ന തന്ത്രമായിരിക്കാം ഈ മൌനത്തിനു പ്രേരകമായ വസ്തുത എന്നു ഞാന്‍ മനസ്സിലാക്കുന്നു. ഏതായാലും ഇസ്ലാമിസ്റ്റുകളുടെ മൌനം ലംഘിച്ചുകൊണ്ട് ബൂലോഗത്തെങ്കിലും എനിക്കു മറുപടി പറയാന്‍ ആളുണ്ടായിരിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്.'

മറ്റൊരാള്‍ ഇതു പോലെ പതിറ്റാണ്ടുകളായി സേവനം ചെയ്യുന്ന എനിക്ക് നേരിട്ട് പരിചയമുള്ള എന്റെ നാട്ടുകാരനാണ് മേല്‍ സൂചിപ്പിച്ച സന്തോഷം പോലും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല എന്നാണ് എന്റെ അറിവ് കാരണം അദ്ദേഹം ബ്ളോഗിലുണ്ടെങ്കിലും കാര്യമായി ആരും പ്രതികരിച്ചുകണ്ടില്ല.

എന്റെ വായനക്കാര്‍ ക്ഷമിക്കണം വ്യക്തിഹത്യനടത്തുക എന്റെ ലക്ഷ്യമല്ല ചില സൂചനകള്‍ നല്‍കിയത് പറഞ്ഞുവന്ന ചില കാര്യങ്ങള്‍ വ്യക്തമാകുന്നതിന് വേണ്ടിയാണ്. ഇവര്‍ തങ്ങളുടെ ഈ സമയം യഥാര്‍ഥ മതത്തെ പഠിക്കാനും മതത്തിലെ അനാചാരങ്ങള്‍ക്കെതിരെ പോരാടാനും ഉപയോഗിച്ചിരുന്നുവെങ്കില്‍ എത്ര മഹത്തരമാകുമായിരുന്നു അവരുടെ സേവനം. മതത്തിലുള്ളതെല്ലാം അനാചാരമെന്ന് തെറ്റിദ്ധരിച്ചതാണ് ഈ രംഗത്ത് അവരുടെ പിഴവ്.

അല്‍പം യുക്തിയുള്ളവര്‍ ഏതാനും ചോദ്യങ്ങള്‍ ഇപ്പോള്‍ ചോദിക്കുന്നുണ്ടാവും. ആര് പറഞ്ഞതായാലും ഖുര്‍ആനിലും ഹദീസിലുമുള്ള വൈരുദ്ധ്യങ്ങളും അശാസ്ത്രീയതകളും മല്ലേ യുക്തിവാദികള്‍ തുറന്ന് കാണിക്കുന്നത്?. അതിന് പുറമെ പറയുന്നതാകട്ടെ ആര്‍ക്കും അല്‍പം ശ്രദ്ധിച്ചാല്‍ മനസ്സിലാകുന്ന വസ്തുതകളും അതിനാല്‍ മുകളില്‍ പറഞ്ഞതിനെന്തര്‍ഥം?.

2009, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

ആത്മാവ് എന്ന അസംബന്ധം?

ശരീരം, ജീവന്‍, ആത്മാവ് എന്ന പോസ്റിന് ലഭിച്ച അഭിപ്രായങ്ങളും അവയ്ക്കുള്ള എന്റെ മറുപടിയും ഇവിടെ ചേര്‍ക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍കൂടി അറിയിക്കുക.

Anonymous said...

"പക്ഷേ ശേഷം പറഞ്ഞ രണ്ട് കാര്യങ്ങളെക്കുറിച്ച് ശാസ്ത്ര പഠനം എവിടെയെത്തി എന്ന് പരിശോധിക്കാവുന്നതാണ്" It did not reach anywhere and will not reach anywhere because those are human made bullshits. Science has rejected those hypothesises long back. If you have any SCIENTIFIC evidence and can prove it beyond doubt you will be always welcomed by the entire scientific society.

Abdul Latheef said...

ശാസ്ത്രത്തിന്റെ അപ്രമാദിത്വത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക്‌ ജീവനും ആത്മാവും മനുഷ്യനിര്‍മിതമായ അസംബന്ധമായി അനുഭവപ്പെടുതില്‍ എനിക്ക്‌ യാതൊരു അത്ഭുതവുമില്ല. അന്ധമായ ദൈവവിശ്വാസത്തേക്കാള്‍ ഒരു മേന്‍മയും അവകാശപ്പെടാനില്ല അന്ധമായ ശാസ്ത്രവിസ്വാസിക്കും എന്ന്‌ ഇതിലെ അഭിപ്രായങ്ങളുടെ വാക്കുകളും വരികളും വ്യക്തമാക്കും. കേട്ടപാതി കേള്‍ക്കാത്തപാതി പ്രതികരിക്കുന്ന ഒരു രീതി ഇതിലെ അഭിപ്രായ പ്രകടനങ്ങളില്‍ പൊതുവെ കാണപ്പെടുന്നു. ശാസ്ത്രം നിശബ്ധമായ (എനിക്ക്‌ അങ്ങനെ കാണാനാണ്‌ ഇഷ്ടം തങ്ങളുടെ പരിധിയില്‍ പെടാത്ത ഒരു കാര്യം ഉണ്ടെന്നോ ഇല്ലെന്നോ പറയാതിരിക്കലാണ്‌ യഥാര്‍ഥ ശാസ്ത്രം. ഇത്തരം കാര്യങ്ങള്‍ ഇല്ലെന്ന്‌ നിഷേധിക്കുന്നത്‌ ശാസ്ത്രജ്ഞനായാലും അതയാളുടെ ഊഹത്തിനപ്പുറം മറ്റൊന്നുമല്ല) ഒരുകാര്യത്തില്‍ ശാസ്ത്രീയ തെളിവ്‌ കൊണ്ടുവരുവാന്‍ എന്നോടാവശ്യപ്പെടുന്നു. !!!!!

Anonymous said...
"ശാസ്ത്രത്തിന്റെ കഴിവുകേടായി അതിനെ കാണാന്‍ കഴിയില്ല. ശാസ്ത്രത്തിന്റെ പരിമിതിയാണതിന് കാരണം. ഭൌതികമായ വസ്തുക്കളെക്കുറിച്ച് ഗവേഷണം നടത്താനേ അതിന് കഴിയൂ. അതിനപ്പുറമുള്ള യാഥാര്‍ത്യങ്ങളെക്കുറിച്ച് ഒന്നുകില്‍ മിണ്ടാതിരിക്കും അല്ലെങ്കില്‍ ചില ഊഹങ്ങള്‍ നടത്തും" What do you mean by limitation of science? You are right that science can research only about the material world. Remember we only know about the material world yet. Nobody has given any proof that there is a spiritual world. if you can do so then you will be welcomed. I think you lack understanding on how science works. It is not science making assumptions, its you who is making assumption about science and other things.
Abdul Latheef said...
ശാസ്ത്രത്തിന്റെ പരിമിതി ഞാന്‍ സൂചിപ്പിച്ചത്‌ തന്നെ. ശാസ്ത്രത്തിന്‌ ഒരു പരിമിതിയുമില്ല എന്ന്‌ അവകാശപ്പെടാന്‍ ഒരു ശാസ്ത്രവിശ്വാസിക്ക്‌ സ്വാതന്ത്യമുണ്ട്‌. അതുകൊണ്ട്‌ അന്ധമായ അവകാശവാദം വസ്തുതയാകില്ലല്ലോ? അഭൗതികലോകത്തെക്കുറിച്ച്‌ അറിവ്‌ ലഭിക്കാന്‍ മാര്‍ഗങ്ങളുണ്ട്‌ എന്ന്‌ ഒരു വിശ്വാസി മനസ്സിലാക്കുന്നു. അതാണ്‌ പ്രവാചകത്വം. ദൈവം മനുഷ്യരില്‍ നിന്ന്‌ ചിലരെ മനുഷ്യര്‍ക്ക്‌ ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ അറിയിക്കുന്നതിന്‌ വേണ്ട്‌ ചിലരെ സെലക്ട്‌ ചെയ്യുന്നു അവരാണ്‌ ഖുര്‍ആന്റെ ഭാഷയില്‍ പ്രവാചകന്‍മാര്‍. മാന്യസഹോദരന്‌ ഇത്തരം കാര്യങ്ങള്‍ പുതുമയുള്ളത്‌ പോലെ തോന്നുന്നു. ശാസ്ത്രം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന കാര്യത്തില്‍ താങ്കള്‍ സൂചിപ്പിക്കുന്ന അജ്ഞതയൊന്നും ഇയ്യുള്ളവനില്ല. ഒരു വിശ്വാസിയെ സംബന്ധച്ചിടത്തോളം ശാസ്ത്രീയ അറിവുകള്‍ ദൈവത്തിന്റെ ശക്തിമഹാത്മ്യം കൂടുതല്‍ മനസ്സിലാക്കുന്നതിന് മാത്രമാണ് സഹായിക്കുന്നത്

Anonymous said...

"പുരുഷബീജവും സ്ത്രീയുടെ അണ്ഡവും കൂടിചേര്‍ന്നത് മുതലാണ് ഒരു മനുഷ്യന്റെ ആരംഭം" You are correct "ഏതാണ്ട് നാല് മാസമാകുമ്പോള്‍ മാതാവിന്റെ ഗര്‍ഭാശയത്തില്‍ വസിക്കുന്ന ജീവനില്‍ ദൈവികമായ ചൈതന്യം(ആത്മാവ്) പ്രവേശിക്കുന്നത് മുതലാണ്" This is your asuumption. Science has already rejected it. You have to remember that science does not work on personal assumptions. It works on enevidences. You are clearly mistaken about biological life. I am telling you again if you have any scientific evidence and are confident in proving your assumptions science will welcome you. Personal assumptions and holy boolks are not not considered as proofs.

Abdul Latheef said...
ഈ അഭിപ്രായപ്രകടനം നടത്തിയ വ്യക്തി എന്റെ ലേഖനം ശ്രദ്ധിച്ച്‌ വായിച്ചിട്ടില്ല എന്ന്‌ തോന്നുന്നു. ദയവായി ഒന്നുകൂടി വായിക്കുക. ശാസ്ത്രത്തെ അന്ധമായി പിന്തുടരുകയും അതിനെ സത്യാസത്യവിവേചകമായി കാണുകയും ചെയ്യുന്ന ഒരാളെ സംബന്ധിച്ച്‌ ഞാന്‍ പറഞ്ഞകാര്യങ്ങള്‍ എളുപ്പത്തില്‍ ദഹിക്കുന്നവയല്ല എന്ന്‌ ഞാന്‍ അതില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. അത്മാവ്‌ ഉണ്ടെന്നോ ഇല്ലെന്നോ തളിയിക്കാന്‍ ശാസ്ത്രത്തിനാവില്ല,എന്ന എന്റെ അഭിപ്രായത്തിന്‌ അടിവരയിടുന്നതില്‍ കവിഞ്ഞൊന്നും താങ്ങളുടെ ചോദ്യം ഉയര്‍ത്തുന്നില്ല. അപ്രകാരം തന്നെ അഭൗതിക കാര്യങ്ങളും, ശാസ്ത്രം നിസ്സഹായമാണ്‌ അവയില്‍ അഭിപ്രായം പറയാന്‍. അതിനെ ശാസ്ത്രത്തിന്റെ മഹത്വമായി കാണാതിരിക്കാനുള്ള വിവേകം മാത്രം ശാസ്ത്രവിശ്വാസികളില്‍ നിന്ന്‌ ഞങ്ങള്‍ മതവിശ്വാസികള്‍ പ്രതീക്ഷിക്കുന്നു. ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള ഊഹങ്ങള്‍ മതവിശ്വാസികള്‍ക്കെ തെളിവല്ലാത്തത്‌ പോലെ വിശുദ്ധഗ്രന്ഥത്തിലെ ഉദ്ധരണികള്‍ ശാസ്ത്രവിശ്വാസികള്‍ക്കും തെളിവല്ല എന്നനിക്കറിയാം
Anonymous said...
"ഉറക്കത്തില്‍ ആത്മാവ് താല്‍കാലികമായി ശരീരത്തില്‍ നിന്ന് ഉയര്‍ത്തപ്പെടുന്നു" Are you kidding? Do you really believe this nonsense?

Abdul Latheef said...
ഒരിക്കലുമല്ല. ആ യാഥാര്‍ഥ്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അത് യുക്തിഹീനമാണ് എന്ന് തെളിയിക്കാന്‍ താങ്കളുടെ പക്കല്‍ ഒന്നുമില്ല. അതില്‍ വിശ്വസിക്കാന്‍ എന്റെ അടുക്കല്‍ ദൈവിക ഗ്രന്ഥത്തില്‍നിന്നുള്ള തെളിവുണ്ട്. താഴെ കൊടുത്ത ഖുര്‍ആന്‍ സൂക്തത്തില്‍ ആ കാര്യം വ്യക്തമായി പറയുന്നു. പ്രസ്തുത സൂക്തത്തിന് മൌലാനാ മൌദൂദി നല്‍കിയ വിശദീകരണവും വായിക്കുക:

(39:42) മരണസമയത്ത് ആത്മാക്കളെ പിടിയിലൊതുക്കുന്നതും ഇനിയും മരിച്ചിട്ടില്ലാത്തവരുടെ ആത്മാവിനെ നിദ്രയില്‍ പിടിച്ചുവെക്കുന്നതും60 അല്ലാഹുവാകുന്നു. പിന്നെ മരണം വിധിക്കപ്പെട്ടവര്‍ക്ക് അവന്‍ അതിനെ വിലക്കിനിര്‍ത്തുന്നു. മറ്റുള്ളവരുടെ ആത്മാക്കളെ നിശ്ചിത അവധിവരേക്ക് തിരിച്ചയക്കുകയും ചെയ്യുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതില്‍ മഹത്തായ ദൃഷ്ടാന്തങ്ങളുണ്ട്.61

60. നിദ്രാവേളയില്‍ ആത്മാവിനെ പിടിച്ചുവെക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത്, ആ സമയത്ത് ബോധം, വിചാരം, ഗ്രഹണം, ഇച്ഛ തുടങ്ങിയ ശക്തികളില്‍നിന്ന് മോചിപ്പിക്കപ്പെടലാകുന്നു. മരിച്ചമാതിരി ഉറങ്ങുന്നു എന്നു നാം പറയാറുണ്ടല്ലോ. ആ അവസ്ഥയാണിത്.
(ഖുര്‍ആന്‍ ആത്മാവെന്ന അര്‍ഥത്തില്‍ പ്രയോഗിച്ച പദം റൂഹ് എന്നതാണ് എന്നാല്‍ ഇവിടെ നഫ്സിന്റെ ബഹുവചനമായ അന്‍ഫുസ് എന്ന പദമാണ് എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇവിടെ നല്‍കിയ കാര്യങ്ങള്‍ ആത്മാവിന്റെ മുഖ്യഘടകങ്ങളായതിനായിരിക്കാം റൂഹ് എന്ന് പ്രയോഗിക്കാതെ അന്‍ഫുസ് എന്ന് പ്രയോഗിച്ചത്. സൌകര്യത്തിന് നാം രണ്ടിനെയും ആത്മാവ് എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നുവെന്ന് മാത്രം:ബ്ളോഗര്‍) 61.

മരണവും ജീവിതവും എപ്രകാരം തന്റെ ഹസ്തത്തിലാകുന്നു എന്ന് ഓരോ മനുഷ്യനെയും ബോധ്യപ്പെടുത്തുകയാണ് അല്ലാഹു ഈ വാക്യത്തിലൂടെ. രാത്രിയില്‍ ഉറങ്ങാന്‍ പോകുമ്പോള്‍ ഒരാള്‍ക്കും താന്‍ പ്രഭാതത്തില്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമെന്ന് ഉറപ്പില്ല. ഒരു നാഴികക്കകം തനിക്കെന്തൊക്കെ ആപത്തുകളുണ്ടാകാമെന്ന് അറിയുന്നവരാരുമില്ല. അടുത്ത നിമിഷത്തില്‍ താന്‍ ജീവിച്ചിരിക്കുമോ മരിച്ചുപോകുമോ എന്നും ആര്‍ക്കുമറിയില്ല. ഉണര്‍ന്നിരിക്കുകയോ ഉറങ്ങുകയോ ചെയ്യുന്ന അല്ലെങ്കില്‍ വീട്ടിലിരിക്കുകയോ പുറത്തു നടക്കുകയോ ചെയ്യുന്ന ഏതവസരത്തിലും മനുഷ്യന്റെ ശരീരത്തിനുള്ളിലെ തകരാറുകളോ അല്ലെങ്കില്‍ പുറത്തുനിന്നുള്ള ഏതെങ്കിലും ആപത്തോ പെട്ടെന്നവന്റെ മുന്നില്‍ മരണദൂതന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. ദൈവത്തിന്റെ ഹസ്തത്തില്‍ ഇത്രയും ദുര്‍ബലനായി കഴിയുന്ന മനുഷ്യന്‍ ആ ദൈവത്തെ വിസ്മരിക്കുകയോ ധിക്കരിക്കുകയോ ചെയ്യുന്നത് എത്ര കടുത്ത അവിവേകമാണ്!

Anonymous said...

"ഉറക്കത്തില്‍ നാം സന്തോഷം, ദുഃഖം, സുഖം, വേദന എന്നീ വികാരങ്ങളൊക്കെ അനുഭവിക്കുന്നു. പക്ഷേ അതില്‍ പങ്കെടുക്കുന്നത് ശരീരമല്ല. ഭക്ഷണം കഴിക്കാതെ ഭക്ഷണത്തിന്റെ രുചി നാം അനുഭവിക്കുന്നു. ശരീരം മെത്തയില്‍ സുഖമായിരിക്കെ കടുത്ത വേദന അനുഭവിക്കുന്നു. മരണ ശേഷം ഇതേ അനുഭവമായിരിക്കും ആത്മാവ് അനുഭവിക്കേണ്ടി വരിക എന്ന സൂചന ഇത് നല്‍കുന്നു" Hmm...this is a logical fallacy called hasty generalization. You lack understanding on how brain works. So you are saying that without neurons you can feel all the emotions. Fantastic discovery. reccomend you to read book on brain and brain cells (neurons).
http://www.thekeyboard.org.uk/Is%20there%20life%20after%20death.htm
refer the above link. It may help you.

Anonymous said...

ഇതില്‍ വിശ്വസിക്കേണ്ട കാര്യം അവസാനം പറഞ്ഞതാണ് കാരണം അതാണ് അദൃശ്യം, ഇനി വരാന്‍ പോകുന്നത്. പ്രിയവായനക്കാരാ ആ സംഗതിയെ നിഷേധിക്കാന്‍ താങ്കള്‍ക്ക് എന്തങ്കിലും ന്യായമുണ്ടോ?. 

You are the one who made the claim that there is a soul. The responsibility lies on you to prove your assumption. Yes, science deny the concept of a soul. So do I. Request you to prove your claim.

Abdul Latheef said...

മൊത്തം അഭിപ്രായങ്ങളുടെ ശൈലി പരിശോധിക്കുമ്പോള്‍ ഇതില്‍ പല അഭിപ്രായങ്ങളും ഒരാളുടെതാണ്‌ എന്ന അനുമാനത്തിലാണ്‌ ഞാന്‍ എത്തിച്ചേരുന്നത്‌. അഭിപ്രായ പ്രകടനങ്ങള്‍ക്ക്‌ നന്ദി. ബന്ധപ്പെട്ട്‌ ലിങ്ക്‌ അയച്ചുതന്നതിലും നന്ദി. ശാസ്ത്രത്തിന്റെ മേമ്പൊടി ചേര്‍ത്ത ചില ഊഹങ്ങള്‍ക്കപ്പുറമുള്ള പ്രാധാന്യമൊന്നും അതിനില്ല. പ്രവാചകന്റെ കാലത്ത്‌ ഒരു വിഭാഗം നുരുമ്പിയ എല്ലുമായി സമീപിച്ചു. ശേഷം ഖുര്‍ആനില്‍ വായിക്കുക: 

'ദ്രവിച്ചുകഴിഞ്ഞ അസ്ഥികളെ ജീവിപ്പിക്കുന്നവനാര്‌' എന്നവന്‍ ചോദിക്കുന്നു. അവനോട്‌ പറയുക: നേരത്തെ അതിനെ സൃഷ്ടിച്ചവനാരോ അവന്‍തന്നെ പുനര്‍ജീവിപ്പിക്കും. സകലവിധ സൃഷ്ടിക്രിയയും അറിയുന്നവനത്രെ അവന്‍. അവന്‍ തന്നെയാകുന്നു പച്ച മരങ്ങളില്‍നിന്ന്‌ നിങ്ങള്‍ക്ക്‌ തീയുണ്ടാക്കിത്തരുന്നത്‌. അതുകൊണ്ടിതാ, നിങ്ങള്‍ അടുപ്പ്‌ കത്തിക്കുന്നു. വാനലോകങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവന്‍ ഇവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലെന്നോ? എന്തുകൊണ്ടല്ല, അവന്‍ സര്‍വജ്ഞനായ അതിവിദഗ്ധ സ്രഷ്ടാവാണെന്നിരിക്കെ! അവന്റെ അവസ്ഥയോ, ഒരു കാര്യമുദ്ദേശിച്ചാല്‍, അതു ഭവിക്കട്ടെ എന്ന്‌ കല്‍പിക്കുകയേ വേണ്ടൂ. ഉടനെ അത്‌ സംഭവിക്കുകയായി. സകല സംഗതികളുടെയും സമ്പൂര്‍ണാധികാരം ആരുടെ ഹസ്തത്തിലാണോ, അവന്‍ എത്രയും പരിശുദ്ധനത്രെ. അവങ്കലേക്കല്ലോ നിങ്ങള്‍ തിരിച്ചയക്കപ്പെടുന്നത്‌. (36:7883)

Anonymous said...

ആത്മാവിന് മരണമില്ല. മനുഷ്യന്റെ മരണത്തിന് ശേഷം അത് വീണ്ടുമൊരിക്കള്‍ രക്ഷാശിക്ഷകള്‍ നല്‍കപ്പെടുന്നതിന്ന് ശരീരത്തിലേക്ക് തന്നെ മടക്കപ്പെടുന്നു.
Please define a soul.

Abdul Latheef said...

ആത്മാവ്‌ ദൈവികമാണ്‌. ദൈവികമായ അറിവുകളില്‍ വളരെക്കുറച്ചേ മനുഷ്യന്‌ നല്‍കപ്പെട്ടിട്ടുള്ളൂ. അതിനാല്‍ എന്റെ ജീവന് ‍, ബുദ്ധി, ആത്മാവ്‌ എന്നിവയെ താങ്ങള്‍ക്ക്‌ നിര്‍വചിച്ച്‌ ബോധ്യപ്പെടുത്തിത്തരാന്‍ ഞാന്‍ അശക്തനാണ്‌. ഈ പറഞ്ഞവയില്‍ താങ്കള്‍ക്കില്ലാത്തത്‌ ഏതാണ്‌???.

ശരീരം, ജീവന്‍, ആത്മാവ്

ശരീരം, ജീവന്‍, ആത്മാവ് എന്നിവയെക്കുറിച്ച് ശാസ്ത്രപഠനങ്ങള്‍, ദൈവികവെളിപാടുകള്‍, സ്വന്തം അനുഭവങ്ങള്‍ എന്നിവയിലൂടെ ഞാനെത്തിച്ചേര്‍ന്ന ബോധ്യങ്ങളാണ് ഇവിടെ പ്രകാശിപ്പിക്കുന്നത്. 

പുരുഷബീജവും സ്ത്രീയുടെ അണ്ഡവും കൂടിചേര്‍ന്നത് മുതലാണ് ഒരു മനുഷ്യന്റെ ആരംഭം.  യഥാര്ഥത്തില് ഒരു മനുഷ്യന്റെ ഉല്‍ഭവം  മാതാവിന്റെ ഗര്‍ഭാശയത്തില്‍ വസിക്കുന്ന ജീവനില്‍  ഏതാണ്ട് നാല് മാസമാകുമ്പോള്‍ ദൈവികമായ ചൈതന്യം(ആത്മാവ്) പ്രവേശിക്കുന്നത് മുതലാണ്. അത് വരെ ഭ്രൂണം മറ്റേതൊരു സസ്തനിയുടെയും ഭ്രൂണം പോലെത്തന്നെ. 

മനുഷ്യശരീരത്തിലെ പ്രവര്‍ത്തനെങ്ങളെയും അതിലെ അതിസൂക്ഷമമായ ഭാഗങ്ങളെക്കുറിച്ചും ശാസ്ത്രീയ പഠനങ്ങളിലൂടെ നിരവധി ഗ്രന്ഥങ്ങള്‍ രചിക്കാനാവശ്യമായ വിവരങ്ങള്‍ നാം കരസ്ഥമാക്കിയിട്ടുണ്ട്. ആ വിഷയത്തില്‍ ആയിരക്കണക്കിന് ഗ്രന്ഥങ്ങളുമുണ്ട്. പക്ഷേ ശേഷം പറഞ്ഞ രണ്ട് കാര്യങ്ങളെക്കുറിച്ച് ശാസ്ത്ര പഠനം എവിടെയെത്തി എന്ന് പരിശോധിക്കാവുന്നതാണ്. ആത്മാവിനെക്കുറിച്ച് ഏറെക്കുറെ നിശഃബ്ദവും ജീവനെക്കുറിച്ചുള്ള പഠനം പാതിവഴിയിലുമാണ് എന്നേ എത്രവലിയ ശാസ്ത്രവിശ്വാസിക്കും അവകാശപ്പെടാന്‍ കഴിയൂ.

ശാസ്ത്രത്തിന്റെ കഴിവുകേടായി അതിനെ കാണാന്‍ കഴിയില്ല. ശാസ്ത്രത്തിന്റെ പരിമിതിയാണതിന് കാരണം. ഭൌതികമായ വസ്തുക്കളെക്കുറിച്ച് ഗവേഷണം നടത്താനേ അതിന് കഴിയൂ. അതിനപ്പുറമുള്ള യാഥാര്‍ത്യങ്ങളെക്കുറിച്ച്  ചില ഊഹങ്ങള്‍ നടത്തും. ദൈവിക ദര്‍ശനങ്ങള്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ത്യത്തെക്കുറിച്ച് മിണ്ടാതിരുന്നിട്ടില്ല. അതിനാല്‍ ഞാനിവിടെ ഖുര്‍ആന്റെ സന്ദേശങ്ങളെ തുടര്‍ന്നുള്ള ചര്‍ച്ചക്ക് അവലംഭിക്കുകയാണ്. ശാസ്ത്രത്തെ വസ്തുതകളുടെ ആദ്യവസാനമായി കാണുന്നവര്‍ക്ക് ഇവിടെ വായന അവസാനിപ്പിക്കാം. കാരണം തുടര്‍ന്ന് പറയുന്ന കാര്യങ്ങള്‍ക്ക് കേവലം ഊഹങ്ങള്‍ക്കപ്പുറമുള്ള യാഥാര്‍ഥ്യമായി അനുഭവപ്പെടുകയില്ല.

ആത്മാവ് മനുഷ്യഭ്രൂണത്തിന് നാല് മാസം പ്രായമാകുമ്പോഴാണ് അതില്‍ സന്നിവേശിക്കപ്പെടുന്നത് എന്ന് സൂചിപ്പിച്ചു. പിന്നീട് മരണം സംഭവിക്കുമ്പോള്‍ മാത്രമാണ് അത്മാവ് ശരീരവുമായി എന്നെന്നേക്കുമായി വിട്ടുപിരിയുന്നത്. ഉറക്കത്തില്‍ ആത്മാവ് താല്‍കാലികമായി ശരീരത്തില്‍ നിന്ന് ഉയര്‍ത്തപ്പെടുന്നു. ഉറക്കത്തില്‍ നാം സന്തോഷം, ദുഃഖം, സുഖം, വേദന എന്നീ വികാരങ്ങളൊക്കെ അനുഭവിക്കുന്നു. പക്ഷേ അതില്‍ പങ്കെടുക്കുന്നത് ശരീരമല്ല. ഭക്ഷണം കഴിക്കാതെ ഭക്ഷണത്തിന്റെ രുചി നാം അനുഭവിക്കുന്നു. ശരീരം മെത്തയില്‍ സുഖമായിരിക്കെ കടുത്ത വേദന അനുഭവിക്കുന്നു. മരണ ശേഷം ഇതേ അനുഭവമായിരിക്കും ആത്മാവ് അനുഭവിക്കേണ്ടി വരിക എന്ന സൂചന ഇത് നല്‍കുന്നു. ആത്മാവിന് മരണമില്ല. മനുഷ്യന്റെ മരണത്തിന് ശേഷം അത് വീണ്ടുമൊരിക്കല്‍ രക്ഷാശിക്ഷകള്‍ നല്‍കപ്പെടുന്നതിന്ന് ശരീരത്തിലേക്ക് തന്നെ മടക്കപ്പെടുന്നു.

എന്റെ മുന്നറിയിപ്പ് വകവെക്കാതെ വായന തുടര്‍ന്നവര്‍ക്ക് സംശയമുണ്ടാകാം. ഈ പറയുന്ന കാര്യങ്ങളൊക്കെ സത്യമാകുമോ. ഇതേ ചോദ്യമുന്നയിച്ച മക്കയിലെ അവിശ്വാസികള്‍ക്ക് നല്‍കിയ മറുപടി തന്നെ ഞാനിവിടെ എടുത്തുദ്ധരിക്കാം ‘ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്; നിങ്ങളില്‍ത്തന്നെയും. നിങ്ങള്‍ കാണുന്നില്ലയോ? ആകാശത്തില്‍ നിങ്ങള്‍ക്കാഹാരവുമുണ്ട്, നിങ്ങള്‍ താക്കീതുചെയ്യപ്പെടുന്ന സംഗതിയുമുണ്ട്. ആകാശത്തിന്റെയും ഭൂമിയുടെയും യജമാനനാണ് സത്യം, ഈ സന്ദേശം യാഥാര്‍ഥ്യമാകുന്നു; നിങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതുപോലെ ഉറപ്പുള്ള യാഥാര്‍ഥ്യം. (51:20-23)'. ഈ ഉത്തരത്തില്‍ അല്‍പം മാറ്റം വരുത്തി ഞാന്‍ നിങ്ങളോട് പറഞ്ഞാല്‍ അത് ഇപ്രകാരമായിരിക്കും ഈ സന്ദേശം യാഥാര്‍ഥ്യമാകുന്നു; നിങ്ങള്‍ ഈ ബ്ളോഗ് വായിച്ചുകൊണ്ടിരിക്കുന്നത് പോലെ ഉറപ്പുള്ള യാഥാര്‍ഥ്യം

ഇനി ജീവനെക്കുറിച്ച് ഇക്കാര്യത്തില്‍ നിങ്ങള്‍ക്കറിയുന്നതിനെക്കാള്‍ എനിക്കറിയുമെന്ന് തോന്നുന്നില്ല. ആത്മാവുമായി ബന്ധപ്പെടുത്തി ഒരു കാര്യം മാത്രം പറയാം. ജീവനുള്ള ശരീരത്തിലാണ് ആത്മാവ് സന്നിവേശിപ്പിക്കപ്പെടുന്നത്. ശരീരത്തില്‍ ജീവന്‍ നിലനില്‍ക്കെ ആത്മാവ് ശരീരത്തില്‍ നിന്ന് എടുത്ത് മാറ്റപ്പെടുകയും ചെയ്യും. പിന്നീട് ശരീരം നിര്‍ജീവാവസ്ഥയിലേക്ക് തന്നെ നീങ്ങും. പിന്നീട് സൃഷ്ടിക്കപ്പെട്ടത് എന്തില്‍ നിന്നാണോ അതിലേക്ക് മടക്കപ്പെടുകയും ചെയ്യും. മണ്ണിലേക്ക് അഥവാ പ്രകൃതിയിലേക്ക്. ഖുര്‍ആന്‍ പറഞ്ഞത് എത്ര സത്യം!!. ‘ഭൂമിയെ നിങ്ങള്‍ക്കു തൊട്ടിലാക്കിത്തന്നവനും, അതില്‍ സഞ്ചാരമാര്‍ഗങ്ങളുണ്ടാക്കിയവനും, മീതെനിന്നു ജലം വര്‍ഷിച്ച് അതുവഴി പലയിനം ഉല്‍പന്നങ്ങളുല്‍പാദിപ്പിച്ചവനും അവന്‍ തന്നെയാകുന്നു. ആഹരിച്ചുകൊള്ളുവിന്‍. നിങ്ങളുടെ കാലികളെ മേയ്ക്കുകയും ചെയ്യുവിന്‍. നിശ്ചയം ബുദ്ധിമാ•ാര്‍ക്ക് ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. ഇതേ മണ്ണില്‍നിന്നാകുന്നു നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. ഇതിലേക്കു തന്നെ നിങ്ങളെ തിരിച്ചുകൊണ്ടുപോകും. ഇതില്‍നിന്നുതന്നെ നിങ്ങളെ മറ്റൊരിക്കല്‍ നാം പുറപ്പെടുവിക്കുകയും ചെയ്യും.

ഇതില്‍ വിശ്വസിക്കേണ്ട കാര്യം അവസാനം പറഞ്ഞതാണ് കാരണം അതാണ് അദൃശ്യം, ഇനി വരാന്‍ പോകുന്നത്.  ആ സംഗതിയെ നിഷേധിക്കാന്‍ താങ്കള്‍ക്ക് എന്തങ്കിലും ന്യായമുണ്ടോ?.

2009, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

യുക്തിവാദികളുടെ ശക്തി(1)

യുക്തിവാദികള്‍ ആശയസംവാദത്തിന്റെ ലോകത്താണുള്ളത് എന്നതിനാല്‍ ഞാനവരെ മാനിക്കുന്നു. യുക്തിവാദികള്‍ക്കും വിശ്വാസികള്‍ക്കുമിടയില്‍ അദൃശ്യമായ ഒരു വലിയ മതിലുണ്ട്. യുക്തിവാദികള്‍ പറയുന്നത് വിശ്വാസികള്‍ക്കും വിശ്വാസികള്‍ പറയുന്നത് യുക്തിവാദികള്‍ക്കും ബോധ്യപ്പെടാതിരിക്കുന്നത് അതുകൊണ്ടാണ്. (തല്‍കാലം ഇവിടെ വിശ്വാസികള്‍ എന്ന് പരാശിച്ചത് ആശയസംവാദരംഗത്തുള്ള മുസ്ലികളെയാണ്. തങ്ങളുടെ വിശ്വാസം യുക്തിപൂര്‍ണമാണെന്നും, യുക്തിബോധമുള്ളവരെ തങ്ങളുടെ വിശ്വാസം ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും അവര്‍ കരുതുന്നു. യുക്തിവാദികള്‍ എന്നതുകൊണ്ടുദ്ദേശിച്ചത് ദൈവനിഷേധികളായ യുക്തിവാദികള്‍ എന്നറിയപ്പെടുന്നവരെയും. 

തങ്ങളുടെ മതം പൂര്‍ണമായും യുക്തിക്കധീതമാണെന്ന് കരുതുന്ന പാരമ്പര്യമതവിശ്വാസികളെ ഇവിടെ ഉദ്ദേശിച്ചിട്ടില്ല. അതുപോലെ കല്ലിലും തുരുമ്പിലും ദൈവമിരിക്കുന്നവെന്ന് വിശ്വസിച്ച് എല്ലാ വസ്തുകളിലും ദിവ്യത്വമാരോപിച്ച് പൂജിക്കുകയും മനുഷ്യരുടെ ഛായയില്‍ ദൈവത്തെ കാണുകയും ചെയ്യുന്ന മതവിഭാഗങ്ങളില്‍ ജനിച്ച്, ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ ഇത്തരമൊരു ദൈവത്തിന് ഈ ബ്രഹൃത്തായ പ്രപഞ്ചത്തില്‍ ഒരു സ്ഥാനവുമില്ല എന്ന് ബോധ്യത്താല്‍ നിര്‍മതവാദം സത്യസന്ധമായി കൊണ്ടുനടക്കുന്ന യഥാര്‍ഥ ചിന്തയുള്ള യുക്തിവാദികളെയും ഇവിടെ ഉദ്ദേശിച്ചിട്ടില്ല. 

ഇതെന്തുകൊണ്ടാണ് ഇവര്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ സാധിക്കാതെ പോകുന്നത്. രണ്ടു കൂട്ടരും യുക്തിപൂര്‍വമാണ് തങ്ങള്‍ സംസാരിക്കുന്നതെന്ന് കരുതുന്നു. മനുഷ്യസമൂഹങ്ങളില്‍ എക്കാലത്തും ദൈവനിഷേധികള്‍ ന്യൂനാല്‍ ന്യൂനപക്ഷമാണ് 0.5% മെന്നും അതല്ല 5% മത നിഷേധികളാണ് എന്നഭിപ്രായപ്പെടുന്നവരും ഉണ്ട്. അത് 6 ാം നൂറ്റാണ്ടിലെ ഗോത്രസമൂഹമായാലും 21 ാം നൂറ്റാണ്ടിലെ ആധുനിക സമൂഹമായാലും. യുക്തിവാദികളുടെ വാദം കേള്‍ക്കുമ്പോള്‍ മനുഷ്യരാകമാനം ഇത്ര ചിന്താശൂന്യരോ എന്ന് ചോദിക്കാന്‍ തോന്നുന്നില്ലേ. യുക്തിവാദികള്‍ക്കും വിശ്വാസികള്‍ക്കും യോജിക്കാവുന്ന ഒരു പോയിന്റുമില്ലേ?. അത്ഭുതം തന്നെയല്ലേ ഇത്. ഉദാഹരണത്തിന് ഇദ്ദാനിയമം(വിവാഹമുക്തയുടെ/ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീയുടെ ദീക്ഷാ കാലം), വിശ്വാസികള്‍ക്ക് അത് ഒരു സമൂഹത്തിന് വളരെ പ്രയോജനകരമായ, സ്ത്രീക്ക് ധാരാളം പ്രയാസങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ദിവ്യമായൊരു നിയമമാണ്. അതേ സമയം യുക്തിവാദിക്ക് സ്ത്രീകളെ ഇസ്ലാം പീഢിപ്പിക്കുന്നു എന്നതിന് ശക്തമായ ഒരു തെളിവും. ആര്‍ക്കും ആരെയും ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ല. ഇവിടെ വിജയിക്കുന്നത് വിശ്വാസികളല്ല. യുക്തിവാദികളാണ്. കാരണം വിശ്വാസികളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇസ്ളാമിന്റെ നിയമം കാലികമല്ല എന്ന് ധാരാളം ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇതെങ്ങനെ സാധിച്ചു. യഥാര്‍ഥത്തില്‍ കാര്യമങ്ങനെയാണോ?. അല്ല എന്ന് വിശ്വാസികള്‍ ഉറപ്പിച്ചു പറയും. ഇവിടെയാണ് യുക്തിവാദികള്‍ തങ്ങളുടെ യഥാര്‍ഥ ശക്തി പ്രയോഗിക്കുന്നത്.

നിങ്ങള്‍ക്കെന്തെങ്കലും പറയാനുണ്ടോ?. ഉണ്ടെങ്കലും ഇല്ലെങ്കിലും എനിക്ക് ചിലത് പറയാനുണ്ട്.

2009, ഓഗസ്റ്റ് 8, ശനിയാഴ്‌ച

ദൈവത്തെരക്ഷിക്കാന്‍ വാളെടുക്കുന്നവര്‍ !!

ഇബ്റാഹീം നബിയുടെ ജനതപറഞ്ഞതായി ഖുര്‍ആനിലുണ്ട്: 'ചുട്ടുകളയിന്‍ അവനെ(ഇബ്റാഹിമിനെ). സഹായിക്കിന്‍ നിങ്ങളുടെ ദൈവങ്ങളെ-നിങ്ങള്‍ക്ക് വല്ലതും ചെയ്യണമെന്നുണ്ടെങ്കില്‍.' (21:98). സൃഷ്ടിച്ചുണ്ടാക്കുന്ന ദൈവങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത അത്തരം മതവിശ്വാസികള്‍ക്കുണ്ടാകാം. ഇസ്ലാം വിശ്വാസികളെ അത്തരം ബാധ്യത അല്ലാഹു ഏല്‍പ്പിച്ചിട്ടില്ല. അല്ലാഹു മനുഷ്യരുടെ സന്‍മാര്‍ഗത്തിലേക്ക് നയിക്കാനായി തെരഞ്ഞെടുത്ത തന്റെ പ്രവാചകനോട് കൂടെക്കൂടെ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നത് നിനക്ക് അവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ട ബാധ്യതമാത്രമേയുള്ളൂ എന്നാണ്. ഖുര്‍ആനിലെ ഒരു സന്ദര്‍ഭം കാണുക:

‘അല്ലാഹുവിന്റെ വിധിവിലക്കുകളെയും മാര്‍ഗനിര്‍ദേശങ്ങളെയും അനുസരിക്കാന്‍ വിസമ്മതിക്കുന്നവരെ വിചാരണ ചെയ്യുവാന്‍ അല്ലാഹുവിന് ഏറെ സമയമൊന്നും വേണ്ടതന്നെ. ഇനി നിന്നോടവര്‍ തര്‍ക്കിക്കുന്നുവെങ്കില്‍ പറയുക: 'ഞാനും എന്റെ അനുയായികളും ദൈവസമക്ഷം സര്‍വം സമര്‍പ്പിച്ചിരിക്കുന്നു.' എന്നിട്ട് വേദക്കാരോടും വേദക്കാരല്ലാത്തവരോടും ചോദിക്കുക: 'നിങ്ങളും അവനോട് അനുസരണവും അടിമത്തവും സ്വീകരിച്ചുവോ?' സ്വീകരിച്ചുവെങ്കില്‍ അവര്‍ സന്‍മാര്‍ഗം പ്രാപിച്ചു. പുറംതിരിഞ്ഞുകളയുന്നുവെങ്കിലോ, അപ്പോള്‍ അവര്‍ക്കു സന്ദേശമെത്തിച്ചുകൊടുപ്പാന്‍ മാത്രമേ നിനക്കു ബാധ്യതയുള്ളൂ. ശേഷം, അല്ലാഹുതന്നെ അവന്റെ അടിമകളുടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നവനത്രെ (3:20).

ചില ആളുകള്‍ക്ക് ഒരു സംശയം ന്യായമായും ഉണ്ടാകാം. അപ്പോള്‍ പ്രവാചകന്‍ യുദ്ധം ചെയ്തതോ?. അതെന്തിന് വേണ്ടിയായിരുന്നു?. 13 വര്‍ഷം നിരന്തരം ഉപദേശിച്ചതിന് പകരമായി കഠിന പീഢനങ്ങള്‍ നല്‍കുകയും സ്വന്തം വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്ത ശത്രുക്കള്‍, അഭയം തേടിയ രാജ്യത്ത് പോലും അവരെ നില്‍ക്കാനനുവദിക്കുകയില്ല എന്ന് തീരുമാനിച്ച് യുദ്ധത്തിന് വരുമ്പോള്‍ അതിനെതിരെ തതുല്യഅളവില്‍ തിരിച്ചടിക്കാന്‍ ഒട്ടേറെ നിബന്ധനകള്‍ വെച്ച് അനുവാദം നല്‍കി. അതുപോലും ചെയ്യാതിരിക്കുന്നതാണ് സമാധാനത്തിന്റെ മാര്‍ഗം എന്ന് ആര്‍ക്കെങ്കിലുമൊക്കെ അഭിപ്രായമുണ്ടാകാം എന്നാല്‍ മനുഷ്യനെ സൃഷ്ടിച്ച നാഥന്റെ തീരുമാനം അവര്‍ക്കെതിരെ വാളെടുക്കാനായിരുന്നു.  ഇതാണോ അക്രമം പ്രോത്സാഹിപ്പിക്കുന്ന ഒരു മതത്തിന്റെ ശൈലി. അതല്ല പേരിനെ അന്വര്‍ഥമാക്കുന്ന സമാധാനത്തിന്റെ ദര്‍ശനത്തിന്റെ ശൈലിയോ. വായിക്കുക...

'പ്രവാചകാ, യുക്തിപൂര്‍വമായും സുന്ദരമായ സദുപദേശത്തോടുകൂടിയും നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് പ്രബോധനം ചെയ്യുക. നല്ല രീതിയില്‍ ജനങ്ങളോടു സംവദിക്കുക. തന്റെ മാര്‍ഗത്തില്‍നിന്നു വ്യതിചലിച്ചവരാരെന്നും സന്‍മാര്‍ഗഗ്രസ്തരാരെന്നും നന്നായറിയുന്നവന്‍ നിന്റെ നാഥന്‍ തന്നെയാകുന്നു. നിങ്ങള്‍ പ്രതികാരം ചെയ്യുകയാണെങ്കില്‍, അക്രമിക്കപ്പെട്ടത് ഏതളവിലാണോ, അതേ അളവില്‍ മാത്രം ചെയ്തുകൊളളുക. എന്നാല്‍, നിങ്ങള്‍ ക്ഷമിക്കുകയാണെങ്കില്‍, ക്ഷമിക്കുന്നവര്‍ക്ക് അതു തന്നെയാണ് ശ്രേഷ്ഠം. പ്രവാചകന്‍ ക്ഷമയോടെ പ്രവര്‍ത്തിച്ചുകൊള്ളേണം-നിന്റെ ഈ സഹനശീലം അല്ലാഹുവിന്റെ ഉതവിയാല്‍ മാത്രം ലഭിച്ചതാകുന്നു-അവരുടെ നീക്കങ്ങളെച്ചൊല്ലി വിഷമിക്കാതിരിക്കുക. അവരുടെ കുതന്ത്രങ്ങളോര്‍ത്തും മനഃക്ളേശം വേണ്ട. നിശ്ചയം, ഭക്തി കൈക്കൊളളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്യുന്നവരുടെ കൂടെ അല്ലാഹുവുണ്ട്. (16:125-128)

20 ാം നൂറ്റാണ്ടിലെ തത്വചിന്തകനും പരിഷ്കര്‍ത്താവുമായ മൌലാനാ മൌദൂദി ഈ സൂക്തത്തിന്‍ നല്‍കിയ വ്യാഖ്യാനം കൂടി വായിക്കുക.

['ഇതിന്റെ രൂപം കേവലമായ വാദപ്രതിവാദങ്ങളോ ബുദ്ധിപരമായ കിടമല്‍സരങ്ങളോ അനാവശ്യമായ വാദകോലാഹലങ്ങളോ അപകീപര്‍ത്തിപ്പെടുത്തലോ ആക്ഷേപമോ പരിഹാസമോ അല്ല. വാചാലതകൊണ്ട് പ്രതിയോഗിയെ ഉത്തരം മുട്ടിച്ച് മികവ് പ്രദര്‍ശിപ്പിക്കുകയുമല്ല ഉദ്ദേശ്യം. മറിച്ച്, മധുരമായ വാക്ക് പറയുക, അങ്ങേയറ്റം മാന്യമായ സ്വഭാവം പുലര്‍ത്തുക, ചിന്തോദ്ദീപകവും മനസ്സില്‍ കൊള്ളുന്നതുമായ തെളിവുകള്‍ സമര്‍പ്പിക്കുക, അനുവാചകഹൃദയത്തില്‍ എതിര്‍പ്പും വിദ്വേഷവും ഉണ്ടാക്കാതിരിക്കുക, കാര്യങ്ങള്‍ നേരെ ചൊവ്വെ ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ശ്രമിക്കുക, അവര്‍ കുതര്‍ക്കങ്ങളിലേക്ക് തിരിയുകയാണെന്നു കണ്ടാല്‍ മാര്‍ഗഭ്രംശത്തില്‍ കൂടുതല്‍ ആണ്ടുപോകാതിരിക്കേണ്ടതിന് തല്‍ക്കാലം അവരെ വിട്ടുപിരിയുക-ഇതൊക്കെയാണ് അതുകൊണ്ടുദ്ദേശിക്കുന്നത്.]

[അതായത്, അല്ലാഹുവെ ഭയപ്പെട്ട് എല്ലാതരത്തിലുമുള്ള ദുര്‍മാര്‍ഗത്തില്‍നിന്ന് അകന്ന് നില്‍ക്കുകയും എപ്പോഴും ശരിയായ മാര്‍ഗത്തില്‍ മാത്രം നിലയുറപ്പിക്കുകയും ചെയ്യുന്നവര്‍. മറ്റുള്ളവര്‍ അവരോട് എത്രതന്നെ തിന്‍മപ്രവര്‍ത്തിക്കട്ടെ, അതിനു മറുപടി തിന്‍മയിലൂടെയല്ല, നന്‍മയിലൂടെ മാത്രമായിരിക്കും നല്‍കുക.]

അല്‍പമൊന്ന് ആലോചിക്കുക. യുക്തിവാദികളുടെ ആരോപണങ്ങളില്‍ എന്തോ ചിലത് നഷ്ടപ്പെടുന്നില്ലേ. ചേര്‍ത്ത് വായിക്കാന്‍: ഒരു യുക്തവാദി സ്വയം പരിചയപ്പെടുത്തുന്നു. സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തെ രക്ഷിക്കാന്‍ നിസ്സാരനും നിസ്സഹായനുമായ മനുഷ്യന്‍ വാളെടുക്കേണ്ടതില്ല എന്നു കരുതുന്ന ഒരു മനു‍ഷ്യസ്നേഹി.

യുക്തിവാദികളെപ്പറ്റി ഖുര്‍ആന്‍ ?

ഖുര്‍ആന്‍ 1400 വര്‍ഷം മുമ്പാണ് അവതരിക്കപ്പെട്ടത്. ഇന്നത്തെപ്പോലെ അന്നും ഒരു ചെറിയ ന്യൂനപക്ഷം തങ്ങള്‍ കണ്ണില്‍ കണ്ടതേ വിശ്വസിക്കൂ (കണ്ടത് വിശ്വസിക്കേണ്ടതില്ല എന്നത് വേറെക്കാര്യം, കാണാത്തതിനെയാണല്ലോ വിശ്വസിക്കുന്നത്) എന്ന് വാദിച്ചവരുണ്ടായിരുന്നു. ഇന്നത്തെപ്പോലെ ശാസ്ത്രം വളര്‍ച്ച പ്രാപിച്ചിട്ടില്ലാത്തതിനാല്‍ അവരുടെ വാദത്തിലും ഒരു പ്രാകൃതം ഉണ്ടായേക്കാം എങ്കിലും സംഗതി ഇന്നത്തെ ദൈവനിഷേധികളായ യുക്തിവാദികള്‍ പറയുന്ന പോലെ തന്നെയായിരുന്നു. ഇവരോട് ഖുര്‍ആന്‍ , ദൈവത്തെ സ്ഥാപിക്കാന്‍ ഒരു ഉദാഹരണവും നല്‍കുന്നില്ല ഒരു ശ്രമവും നടത്തുന്നുമില്ല. ഈ വ്യവസ്ഥാപിത പ്രപഞ്ചം മുമ്പിലുണ്ടായിട്ടും. അതിന്റെ പിന്നില്‍ ഒരു സ്രഷ്ടാവിന്റെ സാന്നിധ്യം നിഷേധിക്കുന്നവരോട് എന്ത് പറയാന്‍ എന്നായിരിക്കില്ലേ അതിന്റെ ധ്വനി.  ഊഹം പറയുന്നതാണ് ഖുര്‍ആന്‍ അവരുടെ വലിയ ന്യൂനതയായി എടുത്ത് പറയുന്ന്ത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക:

അധ്യായം 45 (ജാഥിയ‍)

(24-27) ജനം പറയുന്നു: 'നമ്മുടെ ഈ ഐഹികജീവിതമല്ലാതെ ജീവിതമില്ലതന്നെ. നമ്മുടെ മരണവും ജീവിതവും ഇവിടെത്തന്നെ. കാലചക്രമല്ലാതെ മറ്റൊന്നും നമ്മെ നശിപ്പിക്കുന്നില്ല.' യഥാര്‍ഥത്തില്‍ ഇതെപ്പറ്റി അവര്‍ക്ക് യാതൊരു ജ്ഞാനവുമില്ല. അവര്‍ കേവലം ഊഹാപോഹങ്ങള്‍ പറയുകയാകുന്നു. നമ്മുടെ സുവ്യക്തമായ സൂക്തങ്ങള്‍ കേള്‍പ്പിക്കുമ്പോള്‍ അവര്‍ പറയുന്ന ന്യായം ഇതു മാത്രമാണ്: 'ഞങ്ങളുടെ പിതാക്കളെയൊന്നിങ്ങ് ഉയിര്‍ത്തെഴുന്നേല്‍പിച്ചുകൊണ്ടുവരിക-നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍.' പ്രവാചകന്‍ അവരോടു പറയുക: അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് ജീവിതമേകുന്നത്. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുന്നു. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും. അതു സംഭവിക്കുമെന്നതില്‍ സന്ദേഹമേതുമില്ല. പക്ഷേ, അധികജനവും അറിയുന്നില്ല. ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനു മാത്രമാകുന്നു. പുനരുത്ഥാനനിമിഷം നിലവില്‍വരുന്ന നാള്‍! അന്ന് അസത്യവാദികള്‍ മഹാ നഷ്ടത്തിലകപ്പെടുകതന്നെ ചെയ്യും.

(28-35) അന്നേരം ഓരോ സമുദായവും മുട്ടുകുത്തിയതായി നിനക്കു കാണാം. ഓരോ ജനവും സ്വന്തം കര്‍മപുസ്തകങ്ങള്‍ നോക്കാന്‍ വിളിക്കപ്പെടുന്നു. അവരോട് പറയപ്പെടും: 'നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കര്‍മങ്ങളുടെ പ്രതിഫലം ഇന്നിതാ ലഭിക്കാന്‍ പോകുന്നു. നാം തയ്യാറാക്കിയ കര്‍മരേഖയിതാ. ഇതു നിങ്ങളുടെ മേല്‍ ശരിയായി സാക്ഷ്യം വഹിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചതെന്തും നാം എഴുതിക്കുന്നുണ്ടായിരുന്നു.' എന്നാല്‍ സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്തവരെ, റബ്ബ് അവന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നു. അതാണ് സ്പഷ്ടമായ വിജയം. നിഷേധം കൈക്കൊണ്ടവരോ, (അവരോട് പറയപ്പെടുന്നു:) എന്റെ സൂക്തങ്ങള്‍ നിങ്ങള്‍ കേള്‍പ്പിക്കപ്പെട്ടിരുന്നില്ലയോ? പക്ഷേ, നിങ്ങള്‍ അഹങ്കാരം കൈക്കൊണ്ടു. പാപികളായിത്തീരുകയും ചെയ്തു. 'അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു; ഉയിര്‍ത്തെഴുന്നേല്‍പുണ്ടാകുമെന്നതില്‍ സംശയമില്ല' എന്ന് ഉണര്‍ത്തുമ്പോള്‍, 'ഉയിര്‍ത്തെഴുന്നേല്‍പ് എന്താണെന്ന് ഞങ്ങള്‍ക്കറിയില്ല. ഞങ്ങള്‍ക്കതൊരു ഊഹം മാത്രം, യാതൊരുറപ്പുമില്ല' എന്നായിരുന്നുവല്ലോ നിങ്ങള്‍ ഘോഷിച്ചിരുന്നത്.അവരുടെ കര്‍മങ്ങളുടെ ദുഷ്ഫലങ്ങള്‍ അന്നേരം അവര്‍ക്ക് വെളിപ്പെടുന്നു. അവര്‍ പരിഹസിച്ചിരുന്നതെന്തിനെയാണോ അതുതന്നെ അവരെ വലയം ചെയ്യുന്നതുമാകുന്നു. അവരോട് പറയപ്പെടും: ഈ ദിനത്തെ അഭിമുഖീകരിക്കുന്നതിനെ നിങ്ങള്‍ വിസ്മരിച്ചതെപ്രകാരമാണോ അപ്രകാരം നാമിന്നു നിങ്ങളെയും വിസ്മരിക്കുന്നു. നിങ്ങളുടെ സങ്കേതം നരകമാകുന്നു. നിങ്ങള്‍ക്ക് സഹായികളാരുമില്ല. നിങ്ങള്‍ ദൈവിക സൂക്തങ്ങളെ പരിഹാസപാത്രമാക്കിയതുകൊണ്ടും ഐഹികജീവിതത്തില്‍ വഞ്ചിതരായതുകൊണ്ടുമത്രെ ഈ ദുര്‍ഗതി വന്നത്.അതിനാല്‍ ഇന്ന് ഇക്കൂട്ടര്‍ നരകത്തില്‍നിന്ന് മോചിപ്പിക്കപ്പെടുകയില്ല. 'മാപ്പ് തേടിക്കൊണ്ട് നിങ്ങളുടെ റബ്ബിനെ പ്രീതിപ്പെടുത്തുവിന്‍' എന്ന് ഇവരോട് പറയപ്പെടുന്നതുമല്ല.

(36-37) ആകയാല്‍, വാനലോകത്തിന്റെയും ഭൂമിയുടെയും ഉടയവനും സര്‍വലോകരുടെയും വിധാതാവുമായ അല്ലാഹുവിനല്ലോ സകല സ്തുതിയും. ആകാശലോകത്തും ഭൂലോകത്തും മഹത്വം അവന്നുമാത്രമുള്ളതാകുന്നു. അവന്‍ അജയ്യനും അഭിജ്ഞനുമല്ലോ. '

2009, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

യുക്തിവാദികളും വിശ്വാസികളാണ്

യുക്തിവാദം എന്ന് കേള്‍ക്കുമ്പോള്‍ ദൈവനിഷേധികള്‍, മതത്തെവിമര്‍ശിക്കുന്നവര്‍ മുഴുവന്‍ കാര്യങ്ങളിലും യുക്തിയെയും ബുദ്ധിയെയും പരിഗണിക്കുന്നവര്‍, ഭൌതികവാദികള്‍, ശാസ്ത്രത്തെ ഉള്‍ക്കൊള്ളുന്നവര്‍ എന്നാണ് പൊതുവെ കരുതപ്പെടുക. വിശ്വാസികള്‍ എന്ന് കേള്‍ക്കുമ്പോള്‍ തിരിച്ചും. അവര്‍ ശാസ്ത്രസത്യങ്ങളെ തള്ളിക്കളയുന്നവരാണ്, അന്ധമായി ഗ്രന്ഥങ്ങളിലുള്ളതിനെ പിന്‍പറ്റുന്നവരാണ്, അതിനാല്‍ തന്നെ അന്ധവിശ്വാസികളും, യുക്തിയെയും ചിന്തയേയും നിരാകരിക്കുന്നവരും. ജനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്ക് അനുഭവവും അത് തന്നെയാണ്. മറിച്ചുള്ള അനുഭവങ്ങളെ മതത്തിന്റെ ചെലവില്‍ ഉള്‍പ്പെടുത്താന്‍ ചിന്തിക്കുന്നവര്‍ക്കാകുന്നില്ല. അത് മതത്തില്‍ നിന്നുള്ള വ്യതിചലനമായി വിലയിരുത്തപ്പെടുന്നു. ചില ദൈവവിശ്വാസികള്‍ തന്നെയും മതവും യുക്തിയും അവസാനിക്കുന്നിടത്ത് നിന്ന് ദൈവവിശ്വാസം ആരംഭിക്കുന്നു എന്ന് ആത്മാര്‍ഥമായി കരുതുന്നു. മറ്റ് മതങ്ങളെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. പക്ഷേ എന്റെ 25 വര്‍ഷത്തെ ഇസ്ലാം പഠനത്തില്‍ അതിനെ സാധൂകരിക്കുന്ന ഒരു തെളിവുമില്ല എന്നതല്ല മാത്രമല്ല പ്രശ്നം. ഒരു ദൈവവിശ്വാസി നല്ല ഒരു യുക്തിവാദി ആകുകയും വേണം. എന്ന് വെച്ചാല്‍ കേട്ടതപ്പടി സ്വീകരിക്കുന്ന ഒരു വിശ്വാസിയെ ഖുര്‍ആന്‍ പരിചയപ്പെടുത്തിയിട്ടില്ല. ചിന്തിക്കാനും ഗ്രഹിക്കാനും ബോധമുള്ളവരാകാനും ധാരാളമായി ഉല്‍ബോധിപ്പിക്കുകയും, ചിന്തിക്കാത്തതിന്റെ പേരില്‍ അത്തരം മനുഷ്യരെ നാല്‍കാലികളോട് ഉപമിക്കുകയും ചെയ്യുന്നു ഖുര്‍ആന്‍.

ഇസ്ലാമില്‍ പൌരോഹിത്യമില്ലങ്കിലും മുസ്ലിങ്ങളില്‍ ചിലവിഭാഗങ്ങളില്‍ പൌരോഹിത്യവും അതിന്റെ ജീര്‍ണതകളും നിലനില്‍ക്കുന്നു എന്ന യാഥാര്‍ഥ്യം നിങ്ങളെക്കാള്‍ കൂടുതല്‍ ഞാന്‍ അംഗീകരിക്കുന്നു. മുസ്ളിംകള്‍ക്ക് നിലവിലുള്ള പിന്നോക്കാവസ്ഥക്ക് ആഭ്യന്തരമായ വല്ല കാരണവും ഉണ്ടെങ്കില്‍ ആ പൌരോഹിത്യമാണ്. എന്നാല്‍ യുക്തിവാദികള്‍ (ദൈവനിഷേധികളായ ആളുകളെയാണ് ഉദ്ദേശിച്ചത് അതാണെല്ലോ നിലവിലെ ആ പദത്തിന്റെ അര്‍ഥം. അല്ലാതെ അവര്‍ യുക്തിവാദികളാണ് എന്ന് മുഴുവനായി ഞാന്‍ അംഗീകരിക്കുന്നത് കൊണ്ടല്ല) അതിന് കാരണം ഖുര്‍ആനാണെന്ന് വാദിക്കുന്നു. ഖുര്‍ആനെ അവമതിക്കാന്‍ ഈ അവസരത്തെ നന്നായി അവര്‍ പ്രയോജനപ്പെടുത്തുന്നു.

അറിവും വിശ്വാസവും

ഒരാള്‍ക്ക് എത്രത്തോളം അവിശ്വാസിയാകാന്‍ കഴിയും. എന്ന് വെച്ചാല്‍ നേരിട്ടുകാണുകയോ അനുഭവിക്കുയോ ചെയ്തവ മാത്രമേ ഞാന്‍ അംഗീകരിക്കുകയുള്ളൂ എന്ന് ശഠിക്കുന്നവനാണ് വിശ്വാസിയല്ലാത്തവന്‍ എന്നാണ് വെപ്പ്. എനിക്ക് ചോദിക്കാനുള്ളത് ഒരു യുക്തിവാദി തന്നെ പിതാവിനെ കുറിച്ച് ധാരണയില്ലെത്തുന്നത് ആരെ വിശ്വസിച്ചാണ്. സ്വന്തം മാതാവിനെ തന്നെ. തനിക്ക് ഇത്ര ഇത്ര പുത്രന്‍മാരും പുത്രിമാരുമുണ്ടെന്ന് പറയുന്നതോ, ഭാര്യയെ വിശ്വസിച്ച്. താന്‍ ഒരിക്കലും കാണുകയോ അനുഭവിക്കുകയോ ചെയ്യുന്ന സ്ഥലങ്ങളെക്കുറിച്ചും ആളുകളെക്കുറിച്ചും സംസാരിക്കുന്നതോ. ആരെയെങ്കിലും വിശ്വസിച്ച് സ്ഥിരമായി കള്ളങ്ങള്‍ പറയുന്ന മീഡിയയെപ്പോലും അയാള്‍ അവിശ്വസിക്കുന്നില്ല. പ്രവാചകന്റെ വ്യക്തിത്വത്തെ അവമതിക്കുന്നതിന് ഇസ്ലാമിന്റെ ശത്രുക്കള്‍ രചിച്ച ഗ്രന്ഥവും തന്നെത്തന്നെ വെച്ചുള്ള അളവുകോലും മതി അദ്ദേഹത്തിന്. ഇസ്ലാമിക നിയമങ്ങളെ വിമര്‍ശിക്കാന്‍ വിവരമില്ലാത്ത പാമര ജനങ്ങളുടെ ചില നടപടിക്രമങ്ങളും ആചാരങ്ങളും മതി. ഇതിനെല്ലാം ധാരാളം ഉദാഹരണങ്ങള്‍ എടുത്തുദ്ധരിക്കാന്‍ ഒരു പ്രയാസവുമില്ല. മനുഷ്യന്റെ അറിവില്‍ 90% വും അറിവിന്റെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളാണ്. നിഗമനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എന്ത് ബന്ധം എന്ന് ഞാന്‍ വിശദീകരിക്കുന്നില്ല. ബൃഹത്തായ ഈ പ്രപഞ്ചത്തെ അതിന്റെ സകല അത്ഭുതങ്ങളോടും കൂടി ചിത്രീകരിച്ചതിന് ശേഷം ദൈവമില്ലെന്ന് യുക്തിവാദി പറയും. ഇതിന് പിന്നില്‍ ഒരു പരാശക്തിയുണ്ടെന്നും അവന്റെ നിയന്ത്രണത്താലാണ് ഈ പ്രപഞ്ചം ഇത്ര വ്യവസ്ഥാപിതമായി ചലിക്കുന്നതെന്നും അവനാണ് പ്രപഞ്ചപാലകനായ ദൈവം എന്ന് ദൈവവിശ്വാസിയും പറയും. ഇതിലൊന്ന് അന്ധവിശ്വാസവും ഒന്ന് യുക്തിവാദവും ആകുന്നതെങ്ങനെ എന്ന് ആരെങ്കിലും എനിക്കൊന്ന് പറഞ്ഞു തരണം. എങ്കില്‍ ഞാനെന്റെ വാദം പിന്‍വലിക്കാം അതായത് യുക്തിവാദികളും വിശ്വാസികളാണ്, ചില യഥാര്‍ഥ വിശ്വാസികള്‍ യുക്തിവാദികളും. ചിന്തിക്കുന്നവര്‍ ക്രിയാത്മകമായി പ്രതികരിക്കുക.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review